Kerala SSLC Physics Question Paper March 2022 Malayalam Medium

Students can read Kerala SSLC Physics Question Paper March 2022 with Answers Malayalam Medium and Kerala SSLC Physics Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Physics Question Paper March 2022 Malayalam Medium

Time: 1½ Hours
Total Score: 40

വിദ്യാർത്ഥികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ :

  • നിർദ്ദിഷ്ട സമയത്തിനു പുറമെ 15 മിനിറ്റ് സമാശ്വാസ സമയം ഉണ്ടായിരിക്കും. ഈ സമയം ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • വ്യത്യസ്ത സ്കോറുകളുള്ള ചോദ്യങ്ങൾ വിവിധ പാർട്ടുകളിലായാണ് നൽകിയിരിക്കുന്നത്.
  • ചോദ്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • 1 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 40 സ്കോർ ആയിരിക്കും പരമാവധി ലഭിക്കുക.

പാർട്ട് – I
1 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.

(A) 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു മാത്രം ഉത്തരമെഴുതിയാൽ മതി. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
ഒന്നാം പദ ജോഡിയിലെ ബന്ധം കണ്ടെത്തി രണ്ടാം പദ ജോഡി പൂർത്തീകരിക്കുക. (1)
ഇൻകാൻഡസെന്റ് ലാമ്പ് : ടങ്സ്റ്റൺ
താപനോപകരണം ഹീറ്റിങ്ങ് കോയിൽ : __________________
Answer:
നികോം

Question 2.
ഒരു ട്രാൻസ്ഫോമറിന്റെ പ്രൈമറി കോയിലിലുള്ളതിന്റെ 2 മടങ്ങ് പ്രൈമറിയിൽ പ്രയോ ചുറ്റുകൾ സെക്കൻഡറിയിലുണ്ട്. ഇതിന്റെ ഗിക്കുന്ന വോൾട്ടത 251 ആയാൽ സെക്കൻഡറിയിൽ ലഭ്യമാ കുന്ന വോൾട്ടത എത്ര ആയിരിക്കും? (1)
(25 V, 50 V, 2 V, 12.5 V)
Answer:
50 V

Kerala SSLC Physics Question Paper March 2022 Malayalam Medium

Question 3.
ഒരു ലെൻസിന്റെ മധ്യ ബിന്ദു ___________________ എന്ന പേരിൽ അറിയപ്പെ ടുന്നു. (1)
(പ്രകാശിക കേന്ദ്രം, മുഖ ഫോക്കസ്, വക്രതാ കേന്ദ്രം, മുഖ്യ അക്ഷം)
Answer:
പ്രകാശിക കേന്ദ്രം

Question 4.
ഒരു കൂളോം ചാർജിനെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദു വിലേക്ക് ചലിപ്പിക്കാൻ ഒരു ജൂൾ പ്രവൃത്തി ചെയ്യുന്നുവെങ്കിൽ ഈ ബിന്ദുക്കൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം എത ആയിരിക്കും? (1)
(2 V, 3 V, 1 V, 4 V)
Answer:
1 V

Question 5.
ഒരു DC ജനറേറ്ററിന്റെ ആർമേച്ചറിൽ പ്രേരണം ചെയ്യപ്പെടുന്ന AC വൈദ്യുതിയെ ബാഹ്യ സർക്കീട്ടിലേക്ക് DC ആക്കി നൽകുന്ന സംവിധാനം ഏത്? (1)
Answer:
സ്പിറ്റ് റിങ് കമ്മ്യൂട്ടേറ്റർ

Question 6.
പ്രകാശം ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ മാധ്യമ ത്തിലെ കണങ്ങളിൽ തട്ടി പ്രകാശത്തിന് ഭാഗികവും ക്രമരഹിത വുമായ ദിശാ വ്യതിയാനം സംഭവിക്കുന്നു. ഈ പ്രകാശ പ്രതിഭാ സത്തിന്റെ പേരെഴുതുക. (1)
Answer:
വിസരണം

(B) 7 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. 1 സ്കോർ വീതം. (3 × 1 = 4)

Question 7.
വൈദ്യുതോർജത്തിന്റെ വ്യാവസായിക യൂണിറ്റ് ഏത്? (1)
(ആമ്പയർ, കിലോവാട്ട്, കിലോവാട്ട് ഔവർ, വോൾട്ട്)
Answer:
കിലോ വാട്ട് അവർ

Question 8.
ഒരു കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായി ചലിക്കുവാൻ കഴിയുന്ന വൈദ്യുത പ്രവാഹമുള്ള ചാലകത്തിന്റെ ചലന ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം ഏത്? (1)
(ജൂൾ നിയമം, മാക്സ് വെല്ലിന്റെ വലതുകൈ പെരുവിരൽ നിയമം, ഫ്ളെമിങ്ങിന്റെ ഇടതുകൈ നിയമം, ഫ്ളെമിങ്ങിന്റെ വലതുകൈ നിയമം)
Answer:
ഫ്ളെമിങ്ങിന്റെ ഇടതുകൈനിയമം

Kerala SSLC Physics Question Paper March 2022 Malayalam Medium

Question 9.
ഒരു പ്രകാശ ബീം വ്യത്യസ്ത സ്വഭാവമുള്ള രണ്ട് പ്രതലങ്ങളിൽ പതിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. (1)
Kerala SSLC Physics Question Paper March 2022 Malayalam Medium Q9
ചിത്രം-1 ഏത് തരം പ്രതിപതനത്തെയാണ് സൂചിപ്പിക്കുന്നത്?
Answer:
ക്രമപ്രതിപതനം

പാർട്ട് – II
10 മുതൽ 12 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം.

(A) ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരമെഴുതുക. (1 × 2 = 2)

Question 10.
ഒരു കോൺകേവ് ദർപ്പണത്തിന്റെ 60 cm മുന്നിലായി ഒരു വസ്തു വച്ചപ്പോൾ ദർപ്പണത്തിൽ നിന്നും 30 cm അകലെ സ്ക്രീനിൽ പ്രതിബിംബം ലഭിക്കുന്നു. ദർപ്പണത്തിന്റെ ഫോക്കസ് ദൂരം കണ ക്കാക്കുക. (2)
Answer:
Kerala SSLC Physics Question Paper March 2022 Malayalam Medium Q10

(B) 11, 12 ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്തരമെഴുതിയാൽ മതി. (1 × 2 = 2)

Question 11.
വൈദ്യുതാഘാതം ഏൽക്കാതിരിക്കാൻ പാലിക്കേണ്ട ഏതെങ്കിലും രണ്ട് മുൻകരുതലുകൾ എഴുതുക. (2)
Answer:

  • നനഞ്ഞ കൈകൊണ്ട് വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയോ സ്വിച്ച് പ്രവർത്തിപ്പിക്കുകയോ ചെയ്യരുത്.
  • വൈദ്യുത ലൈനുകൾക്ക് സമീപം പട്ടം പറത്തരുത്.

Question 12.
ന്യൂട്ടന്റെ വർണ്ണ പമ്പരം വളരെ വേഗത്തിൽ കറക്കുമ്പോൾ വെള്ള യായി കാണപ്പെടുവാനുള്ള കാരണം എന്ത്? വിശദമാക്കുക. (2)
Answer:
പെഴ്സിസ്റ്റൻസ് ഓഫ് വിഷൻ.
1/16 സെക്കന്റിനുള്ളിൽ വർണപമ്പരത്തിന്റെ ഏഴു നിറങ്ങളിൽ നിന്നുള്ള പ്രകാശരശ്മികളും തുടർച്ചയായി റെറ്റിനയിൽ പതിക്കുന്നതുകൊണ്ട് ഡിസ്ക് വെള്ളയായി കാണുന്നത്.

പാർട്ട് – III
13 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.

(A) 13 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. (3 × 3 = 9)

Question 13.
ഒരു ധവള പ്രകാശത്തിന് പ്രിസത്തിലൂടെ കടന്നുപോകുമ്പോൾ പ്രകീർണ്ണനം സംഭവിക്കുന്ന ചിത്രമാണ് ചുവടെ നൽകിയിരിക്കുന്നത്.
Kerala SSLC Physics Question Paper March 2022 Malayalam Medium Q13
(a) ഏറ്റവും കൂടുതൽ വ്യതിയാനം സംഭവിക്കുന്നത് ഏത് വർണ്ണ ത്തിനായിരിക്കും? (1)
(b) ദൃശ്യ പ്രകാശത്തിൽ തരംഗ ദൈർഘ്യം കൂടിയ വർണ്ണം ഏതാ യിരിക്കും? (1)
(c) ഓരോ വർണ്ണത്തിനും വ്യത്യസ്ത തോതിൽ വ്യതിയാനം സംഭ വിക്കാൻ കാരണം എന്തായിരിക്കും? (1)
Answer:
(a) വയലറ്റ്/V
(b) ചുവപ്പ്/R
(c) വിവധ വർണങ്ങൾ അവയുടെ തരംഗദൈർഘ്യത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. വ്യതിയാനത്തിന്റെ അളവ് തരംഗദൈർഘ്യത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ വ്യത്യസ്ത അളവുകളിലാണ് വർണങ്ങൾക്ക് വ്യതിയാനം സംഭവി ക്കുന്നത്.

Question 14.
(a) ഒരു ചലിക്കും ചുരുൾ ലൗഡ് സ്പീക്കറിൽ നടക്കുന്ന ഊർജ മാറ്റം എന്ത്? (1)
(b) ചലിക്കും ചുരുൾ ലൗഡ് സ്പീക്കറിന്റെ പ്രവർത്തനം വിശദ മാക്കുക. (2)
Answer:
(a) വൈദ്യുതോർജം ശബ്ദോർജം യാന്ത്രികോർജം.
(b) മൈക്രോഫോണിൽ നിന്നെത്തുന്ന വൈദ്യുത സ്പന്ദനങ്ങളെ ആംപ്ലിഫയർ ഉപയോഗിച്ച് ശക്തിപ്പെടുത്തി ലൗ ഡ് സ്പീക്കറിന്റെ വോയിസ് കോയിലിലൂടെ കടത്തിവിടുന്നു. ഈ വൈദ്യുത സ്പന്ദനങ്ങൾക്കനുസൃതമായി കാന്തിക മണ്ഡലത്തിലിരിക്കുന്ന വോയിസ് കോയിൽ മുന്നോട്ടും പിന്നോട്ടും അതിവേഗം ചലിക്കുന്നു. ഈ ചലനങ്ങൾ ഡയഫ്രത്തെ ചലിപ്പിക്കുകയും ശബ്ദം പുനഃസൃഷ്ടിക്കു. കയും ചെയ്യുന്നു.

Kerala SSLC Physics Question Paper March 2022 Malayalam Medium

Question 15.
സ്റ്റെപ് അപാൻ ഫോമറുകളുടെയും സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമറുകളുടെയും സവിശേഷതകൾ ചുവടെ കൊടു ത്തിരിക്കുന്നു. ഇവയിൽ നിന്നും സ്റ്റെപ് അപ് ട്രാൻസ്ഫോമറു കൾക്ക് അനുയോജ്യമായവ തെരെഞ്ഞെടുത്ത് എഴുതുക. (3)
(a) പ്രൈമറി കോയിലിലെ വോൾട്ടത സെക്കൻഡറി കോയിലിലെ വോൾട്ടതയെക്കാൾ കൂടുതലായിരിക്കും.
(b) സെക്കൻഡറി കോയിലിലെ വോൾട്ടത പ്രൈമറി കോയിലിലെ വോൾട്ടതയെക്കാൾ കൂടുതലായിരിക്കും.
(c) പ്രമറി കോയിലിലെ കറന്റ് സെക്കൻഡറി കോയിലിലേതി നെക്കാൾ കൂടുതലായിരിക്കും.
(d) സെക്കൻഡറി കോയിലിലെ കറന്റ് പ്രൈമറി കോയിലിലേതി നെക്കാൾ കൂടുതൽ ആയിരിക്കും.
(e) പ്രൈമറിയിൽ വണ്ണം കൂടിയ കമ്പികൾ ഉപയോഗിക്കുന്നു.
(f) സെക്കൻഡറിയിൽ വണ്ണം കൂടുന്ന കമ്പികൾ ഉപയോഗിക്കുന്നു. (2)
Answer:
(b) സെക്കൻഡറി കോയിലിലെ വോൾട്ടത പ്രൈമറി കോയിലിലെ വോൾട്ടതയെക്കാൾ കൂടുതലായിരിക്കും.
(c) പ്രമറി കോയിലിലെ കറന്റ് സെക്കൻഡറി കോയിലിലേതി നെക്കാൾ കൂടുതലായിരിക്കും.
(e) പ്രൈമറിയിൽ വണ്ണം കൂടിയ കമ്പികൾ ഉപയോഗിക്കുന്നു.

Question 16.
ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 12 cm അകലെയായി 5 cm ഉയരമുള്ള ഒരു വസ്തു വച്ചപ്പോൾ ഒരു യഥാർത്ഥ പ്രതി ബിംബം 24 cm അകലെയായി ലഭിച്ചു.
(a) ആവർധനം കണക്കാക്കുക (ന്യൂകാർടീഷൻ ചിഹ്ന രീതി ഉപ യോഗിക്കുക.) (1)
(b) പ്രതിബിംബത്തിന്റെ ഉയരം കണക്കാക്കുക. (1)
(c) ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബം നിവർന്നതോ കീഴാ യതോ എന്ന് ആവർധനത്തെ അടിസ്ഥാനമാക്കി എങ്ങിനെ നിർണ്ണയിക്കാം? (1)
Answer:
Kerala SSLC Physics Question Paper March 2022 Malayalam Medium Q16
(c) ആവർധന -ve ആയതിനാൽ പ്രതിബിബം തലകീഴായത് ആയിരിക്കും.

ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതുക. (1 × 3 = 3)

Question 17.
(a) ചുവടെ കൊടുത്തിരിക്കുന്നവയിൽ ഡിസ്ചാർജ് ലാമ്പ് അല്ലാ അത് ഏത്? (1)
(സോഡിയം വേപ്പർ ലാമ്പ്, ആർക്ക് ലാമ്പ്, ഫ്ളൂറസെന്റ് ലാമ്പ്, എൽ.ഇ.ഡി. ലാമ്പ്)
(b) ഡിസ്ചാർജ് ലാമ്പിന്റെ പ്രവർത്തനം വിശദമാക്കുക. (2)
Answer:
(a) എൽ. ഇ.ഡി. ലാമ്പ്
(b) ഗ്ലാസ് ട്യൂബിനുള്ളിൽ അടക്കം ചെയ്തിരിക്കുന്ന ഇലക്ട്രോ ഡുകൾക്കിടയിൽ ഉയർന്ന പൊട്ടൻഷ്യൽ വ്യത്യാസം നൽകു മ്പോൾ വാതക തന്മാത്രകൾ ഉർന്ന ഊർജനില കൈവരി ക്കുകയും ഇത്തരം തന്മാത്രകൾ സാധാരണ നിലയിലെത്തി സ്ഥിരത കൈവരിക്കുമ്പോൾ വികിരണ ഊർജം പ്രകാശമായി പുറന്തള്ളുകയും ചെയ്യുന്നു.

പാർട്ട് – IV
18 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.

(A) 18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരം എഴുതുക. (2 × 4 = 8)

Question 18.
ഒരു ജനറേറ്ററിന്റെ രേഖാ ചിത്രം നൽകിയിരിക്കുന്നു.
Kerala SSLC Physics Question Paper March 2022 Malayalam Medium Q18
(a) ഇത് ഏത് തരം ജനറേറ്ററാണെന്ന്എഴുതുക. (AC/DC) (1)
(b) ചിത്രത്തിൽ 1, 2, 3, 4 എന്നീ നമ്പറിട്ടിട്ടുള്ള ഭാഗങ്ങളുടെ പേര് എഴുതുക. (2)
1: ___________________
2: ___________________
3: ___________________
4: ___________________
(c) ജനറേറ്റിന്റെ പ്രവർത്തന തത്ത്വം പ്രസ്താവിക്കുക. (1)
Answer:
(a) AC
(b) 1-ഫീൽഡ് കാന്തം
2-ആർമേച്ചർ
3-സ്ലിപ് റിങ്ങുകൾ
4-ബ്രഷ്.
(c) തകാന്തികപ്രേരണം – ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിൽ മാറ്റമുണ്ടാകുന്നതിന്റെ ഫലമായി ചാലകത്തിൽ ഒരു emf പരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് വൈദ്യുതകാന്തിക പ്രേരണം.

Question 19.
ചിത്രം നിരീക്ഷിക്കു
Kerala SSLC Physics Question Paper March 2022 Malayalam Medium Q19
ഒരു കോൺവെക്സ് ലെൻസിന്റെ F നും 2F നും ഇടയിൽ ഒരു വസ്തു വച്ചിരിക്കുന്നു.
(a) ചിത്രം പകർത്തി വരച്ച് പ്രതിബിംബ രൂപീകരണത്തിന്റെ രേഖാ ചിത്രം പൂർത്തീകരിക്കുക. (2)
(b) ഇവിടെ രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക. (1)
(c) വസ്തുവിന്റെ അതെ വലുപ്പമുള്ള യഥാർത്ഥ പ്രതിബിംബം ലഭിക്കണമെങ്കിൽ വസ്തുവിന്റെ സ്ഥാനം എവിടെ ആയിരി ക്കണം? (1)
Answer:
(a)
Kerala SSLC Physics Question Paper March 2022 Malayalam Medium Q19.1
(b) തലകീഴായത്, യഥാർത്ഥം
(c) 2F ൽ

Question 20.
(a) ഊർജ പ്രതിസന്ധി എന്നാൽ എന്ത്? (2)
(b) ഊർജ പ്രതിസന്ധിക്കുള്ള ഏതെങ്കിലും രണ്ട് കാരണങ്ങളും ഊർജ പ്രതിസന്ധി ലഘൂകരിക്കാനുള്ള രണ്ട് മാർഗങ്ങളും എഴുതുക. (2)
Answer:
(a) ഊർജത്തിന്റെ ആവശ്യകതയിലെ വർധനവും ഊർജത്തിന്റെ ലഭ്യതയിലുള്ള കുറവുമാണ് ഊർജപ്രതിസന്ധി.
(b) ഊർജപ്രതിസന്ധിക്കുള്ള കാരണങ്ങൾ:

  • ജനസംഖ്യാവർധനവ്
  • നഗരവൽക്കരണം

ഊർജപ്രതിസന്ധി ലഘുകരിക്കാനുള്ള മാർഗ്ഗങ്ങൾ:

  • ഊർജം യുക്തിസഹജമായി ഉപയോഗിക്കുക.
  • പൊതുയാത്രാസൗകര്യങ്ങൾ കഴിയുന്നത്ര ഉപയോ ഗിക്കുക.

(B) 21, 22 ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതി യാൽ മതി. (1 × 4 = 4)

Question 21.
ഒരു ഇൻകാൻഡസെന്റ് ലാമ്പിൽ 200 V, 100 W എന്ന് രേഖ പ്പെടുത്തിയിരിക്കുന്നു.
(a) 100 W എന്നത് എന്തിനെ സൂചിപ്പിക്കുന്നു? (1)
(b) ഈ ലാമ്പിന്റെ ഫിലമെന്റിന്റെ പ്രതിരോധം കണക്കാക്കുക (2)
(c) ഇൻകാൻഡസെന്റ് ലാമ്പിനെ അപേക്ഷിച്ച് എൽ. ഇ. ഡി. ലാമ്പിന്റെ ഒരു മേൻമ എഴുതുക. (1)
Answer:
(a) ലാമ്പിൽ 200 V പൊട്ടൻഷ്യൽ വ്യത്യാസം പ്രയോഗിക്കുമ്പോൾ അതിന്റെ പവർ 100 W ആണ്.
(b) P = \(\frac{V^2}{R}\)
R = \(\frac{V^2}{P}\)
= \(\frac{200^2}{100}\)
= 400 Ω
(c) ഫിലമെന്റ് ഇല്ലാത്തതിനാൽ താപരൂപത്തിൽ ഊർജനഷ്ടം ഉണ്ടാകുന്നില്ല.

Kerala SSLC Physics Question Paper March 2022 Malayalam Medium

Question 22.
ഒരു ഗൃഹ വൈദ്യുതീകരണ സെർക്കീട്ടിന്റെ ചിത്രം നിരീക്ഷിക്കു.
Kerala SSLC Physics Question Paper March 2022 Malayalam Medium Q22
(a) ഗൃഹ വൈദ്യുതീകരണ സർക്കീട്ടിൽ ഉപയോഗിച്ച വൈദ്യു തോർജത്തിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപ കരണം ഏത്? (1)
(b) ഗൃഹ വൈദ്യുതീകരണ സർക്കീട്ടിൽ ഉപകരണങ്ങൾ ക്രമീ കരിച്ചിരിക്കുന്നത് സമാന്തര രീതിയിലാണ്. ഇതുകൊണ്ടുള്ള രണ്ട് മേൻമകൾ എഴുതുക. (2)
(c) ഗൃഹ വൈദ്യുതീകരണ സർക്കീട്ടിൽ ELCB യുടെ ധർമ്മം എന്ത്? (1)
Answer:
(a) വാട്ട് അവർ മീറ്റർ.
(b) രേഖപ്പെടുത്തിയ പവറിനനുസരിച്ച് ഉപകരണങ്ങൾ പ്രവർ ത്തിക്കുന്നു.
ഉപകരണങ്ങളെ സ്വിച്ച് ഉപയോഗിച്ച് യഥേഷ്ടം നിയന്ത്രി ക്കാൻ കഴിയുന്നു.
(c) സർക്കീട്ടിൽ കറന്റ് ലിക്ക് ഉണ്ടായാൽ സർക്കീട്ട് ആട്ടോ മാറ്റിക് ആയി വിഛേദിക്കപ്പെടുന്നു.

പാർട്ട് – V
23 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം.

(A) 23 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക. (1 × 5 = 5)

Question 23.
ഗ്ലാസിൽ നിന്ന് വായുവിലേക്ക് പ്രവേശിക്കുന്ന പ്രകാശ രശ്മിക ളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം നിരീക്ഷിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Kerala SSLC Physics Question Paper March 2022 Malayalam Medium Q23
(a) ഇവിടെ ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ എത്രയാണ്? (1)
(b) പൂർണ്ണാന്തര പ്രതിപതനത്തെ സൂചിപ്പിക്കുന്ന ചിത്രം ഏത്? (1)
(c) പൂർണ്ണാന്തര പ്രതിപതനം എന്താണെന്ന് വിശദമാക്കുക. (2)
(d) പൂർണ്ണാന്തര പ്രതിപതനം പ്രയോജനപ്പെടുത്തുന്ന രണ്ട് സന്ദർഭങ്ങൾ എഴുതുക. (1)
Answer:
(a) 42°
(b) c
(c) പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് കിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതനകോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ ആ രശ്മി അപവർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമ ത്തിലേക്ക് പ്രതിപതിക്കുന്നതാണ് പൂർണാന്തര പ്രതിപതനം.
(d) ചികിത്സാ രംഗത്ത് – എൻഡോസ്കോപ്പ്
വാർത്താവിനിമയരംഗത്ത് – ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ,

Kerala SSLC Physics Question Paper March 2022 Malayalam Medium

Question 24.
സർക്കീട്ടുകൾ നിരീക്ഷിക്കുക.
Kerala SSLC Physics Question Paper March 2022 Malayalam Medium Q24
(a) സെർക്കീട്ട് – (A), സെർക്കീട്ട് – (B) എന്നിവയിലോരോന്നി ലെയും സഫലപ്രതിരോധം കണക്കാക്കുക.
(b) സെർക്കീട്ട് – (A) യിലെ വൈദ്യുത പ്രവാഹ തീവ്രത എത്ര ആയിരിക്കും?
(c) 30 മിനിട്ട് നേരം വൈദ്യുതി പ്രവഹിക്കുകയാണെങ്കിൽ സെർക്കീട്ട് – (B) യിൽ ഉൽപാദിപ്പിക്കുന്ന താപത്തിന്റെ അളവ് കണക്കാക്കുക.
Answer:
Kerala SSLC Physics Question Paper March 2022 Malayalam Medium Q24.1

Leave a Comment