Students can read Kerala SSLC Social Science Board Model Paper March 2021 with Answers Malayalam Medium and Kerala SSLC Social Science Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Social Science Board Model Paper March 2021 Malayalam Medium
Time: 2½ Hours
Total Score: 80 Marks
നിർദ്ദേശങ്ങൾ:
- 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
- ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- 1 മുതൽ 42 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 80 സ്കോർ ആയിരിക്കും.
(a) മുതൽ (1) വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം. (12 × 1 = 12)
Question 1.
(a) നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാൻ മഹാത്മാഗാ ന്ധിയെ പ്രേരിപ്പിച്ച സംഭവം ഏത്?
(i) ചൗരിചൗരാ സംഭവം
(ii) ജാലിയൻ വാലാബാഗ് കൂട്ടക്കൊല
(iii) നിയമലംഘന സമരം
(iv) ക്വിറ്റ് ഇന്ത്യാ സമരം
Answer:
(i) ചൗരിചൗരാ സംഭവം
(b) ജൂൺ 21 മുതൽ സെപ്റ്റംബർ 23 വരെയുള്ള കാലയളവിൽ ഉത്തരാർദ്ധ ഗോളത്തിൽ അനുഭവപ്പെടുന്ന പ്രധാന ഋതു വിന്റെ പേരെഴുതുക.
(i) വസന്തം
(ii) ഗ്രീഷ്മം
(iii) ഹേമന്തം
(iv) ശൈത്വം
Answer:
(ii) ഗ്രീഷ്മം
(c) ഉൽപ്പാദന രംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന അധ്യാ നശേഷിയുള്ള ജനങ്ങൾ അറിയപ്പെടുന്നത്:
(i) ജനസംഖ്യ
(ii) സാക്ഷരതാ നിരക്ക്
(iii) മാനവ വിഭവം
(iv) ജനസാന്ദ്രത
Answer:
(iii) മാനവ വിഭവം
(d) 82½° പൂർവ്വ രേഖാംശരേഖയിലെ പ്രാദേശിക സമയം അറിയപ്പെടുന്നത്
(i) അന്താരാഷ്ട്ര ദിനാങ്കരേഖ
(ii) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം
(iii) ഗ്രീനിച്ച് സമയം
(iv) ഗ്രീനിച്ച് രേഖ
Answer:
(ii) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം
(e) ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെട്ടിട്ടുള്ള ഇന്ത്യൻ സിവിൽ സർവീസ് വിഭാഗത്തിന്റെ പേരെഴുതുക.
(i) അഖിലേന്ത്യാ സർവീസ്
(ii) സംസ്ഥാന സർവീസ്
(iii) കേന്ദ്ര സർവീസ്
(iv) പബ്ലിക് സർവീസ് കമ്മീഷൻ
Answer:
(i) അഖിലേന്ത്യാ സർവീസ്
(f) ഒരു കോടി രൂപക്ക് മുകളിൽ നഷ്ടപരിഹാരം ആവശ്യപ്പെ ടുന്ന ഉപഭോക്തൃ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നത് ആര്?
(i) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
(ii) സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
(iii) ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
(iv) ലീഗൽ മെട്രോളജി വകുപ്പ്
Answer:
(iii) ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
(g) ‘സ്വാതന്ത്ര്യം’, ‘സമത്വം’, ‘സാഹോദര്യം’ എന്ന മുദ്രാവാക്യവു മായി ബന്ധപ്പെട്ട വിപ്ലവത്തിന്റെ പേരെഴുതുക.
(i) അമേരിക്കൻ സ്വാതന്ത്ര്യ സമരം
(ii) റഷ്യൻ വിപ്ലവം
(iii) ചൈനീസ് വിപ്ലവം
(iv) ഫ്രഞ്ച് വിപ്ലവം
Answer:
(iv) ഫ്രഞ്ച് വിപ്ലവം
(h) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി ഏത്?
(i) ഗോദാവരി
(ii) മഹാനദി
(iii) കൃഷ്ണ
(iv) കാവേരി
Answer:
(i) ഗോദാവരി
(i) ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നത്.
(i) ഡ്ഗ്സ് കൺട്രോൾ വകുപ്പ്
(ii) ലീഗൽ മെട്രോളജി വകുപ്പ്
(iii) ഭക്ഷ്യ സുരക്ഷാ വകുപ്പ്
(iv) കേന്ദ്ര ഔഷധ വില നിയന്ത്രണ കമ്മിറ്റി
Answer:
(iii) ഭക്ഷ്യസുരക്ഷാ വകുപ്പ്
(j) ഡൂണുകൾ ഏത് ഹിമാലയൻ നിരയുടെ സവിശേഷതയാണ്?
(i) കിഴക്കൻ മലനിരകൾ
(ii) ഹിമാദ്രി
(iii) ഹിമാചൽ
(iv) സിവാലിക്
Answer:
(iv) സിവാലിക്
(k) സാമൂഹ്യശാസ്ത്രത്തിന്റെ പിതാവ്
(i) ചാൾസ് ഡാർവിൻ
(ii) കാൾ മാർക്സ്
(iii) അഗസ്ത് കോം
(iv) എം. എൻ. ശ്രീനിവാസ്
Answer:
(iii) അഗസ്ത് കോംതെ
(l) സമൂഹശാസത്തിന്റെ പങ്കാളിത്ത നിരീക്ഷണവുമായി ബന്ധ പ്പെട്ടിരിക്കുന്ന പഠനരീതി ഏത്?
(i) അഭിമുഖം
(ii) സോഷ്യൽ സർവ
(iii) നിരീക്ഷണം
(iv) കേസ് സ്റ്റഡി
Answer:
(iii) നിരീക്ഷണം
2 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.
Question 2.
രാധാകൃഷ്ണൻ കമ്മീഷന്റെ ശുപാർശകൾ എന്തെല്ലാം? (3)
Answer:
യു.ജി.സി. രൂപീകരണം
തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുക സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം.
Question 3.
വാണിജ്യ വാതങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതുക. (3)
Answer:
ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്നും മധ്യരേഖാ ന്യൂനമർദ മേഖലയിലേക്ക് വീശുന്ന കാറ്റുകളാണ് വാണിജ്യവാതങ്ങൾ. വടക്കുകിഴക്ക് ദിശയിൽ നിന്ന് വീശുന്നതിനാൽ ഇവയെ വടക്കു കിഴക്കൻ വാണിജ്യവാതങ്ങൾ എന്ന് വിളിക്കുന്നു. ഇരു അർധ ഗോളങ്ങളിൽ നിന്നും വീശുന്ന വാണിജ്യവാതങ്ങൾ സംഗമിക്കുന്ന മധ്യരേഖാ ന്യൂനമർദമേഖല ഇന്റർ ട്രോപ്പിക്കൽ കൺവർജൻസ് സോൺ (ITCZ) അഥവാ അന്തർ ഉഷ്ണമേഖലാ സംക്രമണ മേഖല എന്നുമറിയപ്പെടുന്നു.
Question 4.
പൊതുഭരണം എന്തെന്ന് വ്യക്തമാക്കുക. (3)
Answer:
രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരി പാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗി ക്കുന്നതിനെ പൊതുഭരണം എന്ന് പറയുന്നു.
ഗവൺമെന്റ് സ്ഥാപനങ്ങളെല്ലാം പൊതുഭരണ സംവിധാന ത്തിന്റെ ഭാഗമാണ്. ജന ക്ഷേമം മുൻനിർത്തിയാണ് അവ പ്രവർത്തിക്കുന്നത്.
Question 5.
ആരോഗ്യമുള്ള വ്യക്തികൾ രാജ്യപുരോഗതിയിൽ പങ്കാളികൾ ആകുന്നത് എങ്ങനെയെന്ന് വിശദമാക്കുക. (3)
Answer:
തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിക്കുന്നതു കൊണ്ടും കാര്യക്ഷ മത വർധിക്കുന്നതുകൊണ്ടും ഉല്പാദനം കൂടുന്നു.
- പ്രകൃതി വിഭവങ്ങൾ ശരിയായി വിനിയോഗിക്കാനാവും.
- ചികിത്സാച്ചെലവുകൾ കുറയ്ക്കാനും അതുവഴി സർക്കാ രിന്റെ സാമ്പത്തികച്ചെലവ് കുറയ്ക്കാനും കഴിയും.
- ഉത്പാദനവർദ്ധനവിലൂടെ സാമ്പത്തികവികസനം സാധ്യമാകും
Question 6.
ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യ ശില്പി ആര്? ഇന്ത്യയുടെ വിദേ നയത്തിന്റെ ഏതെങ്കിലും രണ്ട് തത്ത്വങ്ങൾ എഴുതുക. (3)
Answer:
ജവഹർലാൽ നെഹ്റു
- സാമ്രാജ്യത്വത്തോടും കൊളോണിയൽ വ്യവസ്ഥയോടുമുള്ള എതിർപ്പ്
- വംശീയവാദത്തോടുള്ള വിദ്വേഷം
- ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം
- സമാധാനപരമായ സഹവർത്തിത്വം
- പഞ്ചശീലതത്വങ്ങൾ
- വിദേശ സഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ
- ചേരിചേരായ്മ
Question 7.
ഇ-ഗവേൺസ് എന്നാൽ എന്ത്? ഏതെങ്കിലും രണ്ട് ഉദാഹരണ ങ്ങൾ എഴുതുക.
Answer:
- ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോ ഗമാണ് ഈ-ഗവേണൻസ്
- ഉദാ: ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏക ജാലക അപേക്ഷ
- വിവിധ സ്കോളർഷിപ്പുകൾക്കായുള്ള ഓൺലൈൻ അപേക്ഷ
Question 8.
മാനവ വിഭവത്തിന്റെ ഗുണപരമായ സവിശേഷതകൾ വിവരിക്കുക. (3)
Answer:
ഗുണപരമായ ഘടകങ്ങൾ
- വിദ്യാഭ്യാസം
- ആരോഗ്യപരിപാലനം
- പരിശീലനങ്ങൾ
- സാമൂഹികമൂലധനം
Question 9.
ധാരാതലീയ ഭൂപടങ്ങളുടെ ഉപയോഗങ്ങൾ എന്തെല്ലാം? (3)
Answer:
- ഭൂപ്രദേശങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ സവി ശേഷതകൾ വിശകലനം ചെയ്യുന്നതിന്
- സൈനിക പ്രവർത്തനങ്ങൾക്കും സൈനീകഭൂപടങ്ങളുടെ നിർമാണത്തിനും,
- സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി ഒരു പ്രദേശ ത്തിന്റെ പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ വിവരങ്ങൾ കണ്ടെത്തി പഠിക്കുന്നതിന്
- നഗരാസൂത്രണ പ്രവർത്തനങ്ങൾക്ക്
Question 10.
ഇന്ത്യൻ സിവിൽ സർവീസിലെ മൂന്നു വിഭാഗങ്ങളുടെ പേരെഴു തുക. (3)
Answer:
അഖിലേന്ത്യാ സർവീസ്
- കേന്ദ്രസർവീസ്
- സംസ്ഥാന സർവീസ്
Question 11.
ഇന്ത്യയിലെ കാർഷിക കാലങ്ങൾ ഏതെല്ലാം? (3)
Answer:
- ഖാരിഫ് – മൺസൂണിന്റെ ആരംഭത്തോടെ തുടങ്ങുന്നു
- റാബി – ത്വകാലത്തിന്റെ ആരംഭത്തോടെ തുടങ്ങുന്നു
- സൈദ് – വേനൽക്കാലത്തിന്റെ ആരംഭത്തിൽ തുടങ്ങുന്നു
Question 12.
സമഗ്ര ശിക്ഷാ അഭിയാന്റെ (SSA) ലക്ഷ്യങ്ങൾ എന്തെല്ലാം? (3)
Answer:
സാർവതിക വിദ്യാദ്യാസം ഹയർസെക്കന്ററി വരെ ഉറപ്പുവരുത്തുക
- തുല്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുക
- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പരിപോഷിപ്പിക്കുക
- SCERT, DIET തുടങ്ങിയ അധ്യാപക പരിശീലന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുക.
Question 13.
കേന്ദ്ര സർവീസിന്റെ സവിശേഷതകൾ വ്യക്തമാക്കുക. (3)
Answer:
- ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്നു
- കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണവകുപ്പി കളിൽ നിയമിക്കപ്പെടുന്നു
- ഉദാ: ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ റെയിൽവേ സർവീസ്
Question 14.
രണ്ടാം ലോകയുദ്ധത്തിലെ സഖ്യശക്തികളിൽ ഉൾപ്പെടുന്ന രാജ്യ ഞങ്ങളുടെ പേരെഴുതുക. (3)
Answer:
ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന, യു.എസ്.എസ്.ആർ., യു.എസ്.എ.
Question 15.
മാനവ വിഭവശേഷി മെച്ചപ്പെടുത്തുന്നതുകൊണ്ടുള്ള മൂന്ന് ഗുണ ങ്ങൾ എഴുതുക. (3)
Answer:
- സാമ്പത്തിക അന്തരം കുറയ്ക്കാം
- പ്രകൃതിവിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കാം.
- മെച്ചപ്പെട്ട സാങ്കേതികവിദ്യകളുടെ വികസനവും ഉപയോഗവും സാധ്യമാക്കാം.
- സാമൂഹികക്ഷേമം ഉറപ്പുവരുത്താം.
- സംരംഭകത്വം മെച്ചപ്പെടുത്താം.
- തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാം
Question 16.
ഇ-ഗവേൺസിന്റെ നേട്ടങ്ങൾ വിശദമാക്കുക. (3)
Answer:
സേവനത്തിനായി സർക്കാർ ഓഫീസിൽ കാത്തുനിൽക്കേണ്ടതില്ല. വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ സേവനം നേടാം. സർക്കാർ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭി ക്കുന്നു. ഓഫീസിന്റെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വർധിക്കുന്നു
Question 17.
വിദ്യാഭ്യാസം എങ്ങനെ രാജ്യത്തിന്റെ വികസനത്തെ സഹായിക്കു ന്നുവെന്നു് വിശദമാക്കുക. (3)
Answer:
- വിദ്യാഭ്യാസം വ്യക്തികളുടെ കഴിവ് മെച്ചപ്പെടുത്തുന്നു
- സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുന്നു.
- മെച്ചപ്പെട്ട തൊഴിലും വരുമാനവും നേടാനാവുന്നു.
- ജീവിത നിലവാരം ഉയരുന്നു
Question 18.
1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ ഏതെങ്കിലും മൂന്നു കാരണങ്ങൾ പട്ടികപ്പെടുത്തുക. (3)
Answer:
- കർഷകരുടെ ദുരിതങ്ങൾ.
- രാജാക്കന്മാരുടെ പ്രശ്നങ്ങൾ.
- കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം.
- ശിപായിമാരുടെ ദുരിതങ്ങൾ.
Question 19.
പൗരബോധം രൂപീകരിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വിശദ മാക്കുക. (3)
Answer:
പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമാ ണുള്ളത്. അച്ചടിമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സമു ഹത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. വാർത്തകളും വിവ രങ്ങളും ജനങ്ങളിൽ എത്തിക്കുന്നത് മാധ്യമങ്ങളാണ്. ശരിയാ യതും വസ്തുനിഷ്ഠവുമായ വിവരങ്ങൾ ക്രിയാത്മകമായ ആശ യരൂപീകരണത്തിലേക്കു നയിക്കും. മാധ്യമങ്ങൾ നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം. മാധ്യമങ്ങളിൽനിന്നു ലഭിക്കുന്ന അറിവു കൾ വിമർശനാത്മകമായി വിലയിരുത്തണം.
Question 20.
ബാങ്കുകൾ ഏതൊക്കെ ആവശ്യങ്ങൾക്കായാണ് ജനങ്ങൾക്ക് പണവായ്പ നൽകുന്നത്? (3)
Answer:
- കൃഷി ആവശ്യങ്ങൾക്ക്
- വ്യവസായ ആവശ്വങ്ങൾക്ക്
- വീട് നിർമ്മിക്കാൻ
- വാഹനങ്ങൾ വാങ്ങാൻ
- വീട്ടുപകരണങ്ങൾ വാങ്ങാൻ
Question 21.
ഭൂവിവര വ്യവസ്ഥയുടെ ഏതെങ്കിലും മൂന്ന് പ്രയോജനങ്ങൾ എഴുതുക. (3)
Answer:
- വിഷയാധിഷ്ഠിത പഠനങ്ങൾ നടത്തുന്നതിന്.
- പല വിവരങ്ങളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിക്കുന്നതിന്.
- ഭൂപടങ്ങൾ, പട്ടികകൾ, ഗ്രാഫുകൾ എന്നിവ നിർമ്മിക്കുന്ന തിന് വിവരങ്ങൾ എളുപ്പത്തിൽ നവീകരിക്കാനും കൂട്ടിച്ചേർക്കാനും
- ഭൂതലസവിശേഷതകളെ സ്ഥാനിയമായി പ്രദർശിപ്പിക്കുന്നതിന്.
Question 22.
സ്വാമി വിവേകാനന്ദന്റെ സാമൂഹിക പരിഷ്കരണ പ്രവർത്തന ങ്ങൾ വ്യക്തമാക്കുക. (3)
Answer:
- ‘രാമകൃഷ്ണമിഷൻ’ എന്ന പ്രസ്ഥാനം രൂപീകരിച്ചു
- ജാതിവ്യവസ്ഥ. അനാചാരങ്ങൾ എന്നിവയെ എതിർത്തു.
- സ്വാതന്ത്ര്യം, സമത്വം, സ്വതന്ത്രചിന്ത എന്നിവ പ്രോത്സാഹിപ്പിച്ചു
Question 23.
വിവിധതരം ചരക്ക് സേവന നികുതികൾ (GST) പട്ടികപ്പെടുത്തുക. (3)
Answer:
- സെൻട്രൽ ജി.എസ്.ടി (CGST)
- സ്റ്റേറ്റ് ജി.എസ്.ടി. (SGST)
- ഇന്റഗ്രേറ്റഡ് ജി.എസ്.ടി (IGST)
Question 24.
വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ഒരു ലഘുക്കുറിപ്പ് തയ്യാറാ ക്കുക. (3)
Answer:
സഞ്ചാരസ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന ഒരു പ്രധാന പ്രക്ഷോഭം (1924) ടി.കെ. മാധവന്റെ നേതൃത്വത്തിൽ നടന്നു. ഈ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മന്നത്ത് പത്മനാഭന്റെ നേതൃ ത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചു. ഈ സമരത്തെ തുടർന്ന് വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുനിരത്തിലൂടെ യാത്ര ചെയ്യാൻ അവർണജാതിക്കാർക്ക് അനുവാദം ലഭിച്ചു.
Question 25.
രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലകൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്? ഏതെങ്കിലും രണ്ട് ഉദാഹരണങ്ങൾ എഴുതുക. (3)
Answer:
രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിർവഹിക്കേണ്ട ചുമതലകൾ.
ഉദാ: ആരോഗ്യ സംരക്ഷണം നൽകുക, ക്ഷേമപദ്ധതികൾ നടപ്പാ ക്കുക, വിദ്യാഭ്യാസ സൗകര്യം ഒരുക്കുക.
26 മുതൽ 38 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.
Question 26.
ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന മൂന്ന് എസ്റ്റേറ്റുകളുടെ സവി ശേഷതകൾ വിശദമാക്കുക. (4)
Answer:
ഒന്നാം എസ്റ്റേറ്റ്
- പുരോഹിതന്മാർ
- എല്ലാത്തരം നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
- ഭരണത്തിലും സൈന്യത്തിലും ഉയർന്ന പദവി
- കർഷകരിൽ നിന്നും നികുതി (തിഥേ) പിരിച്ചിരുന്നു രണ്ടാം സ്റ്റേറ്റ്
രണ്ടാം സ്റ്റേറ്റ്
- പ്രഭുക്കന്മാർ
- നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.
- ആഡംബര ജീവിതം നയിച്ചു.
- കർഷകരിൽ നിന്നും നികുതികൾ പിരിച്ചിരുന്നു.
- സൈനിക സേവനം നടത്തി.
മൂന്നാം സ്റ്റേറ്റ്
- മധ്യവർഗ്ഗക്കാർ, കർഷകർ, കൈത്തറി തൊഴിലാളികൾ
- ജനങ്ങൾ ‘തല’ എന്ന നികുതി സർക്കാരിന് നൽകേണ്ടി യിരുന്നു.
- ഭരണത്തിൽ ഒരവകാശവും ഉണ്ടായിരുന്നില്ല.
- താഴ്ന്ന സാമൂഹികപദവി ആയിരുന്നു.
- പുരോഹിതന്മാർക്കും പ്രഭുക്കന്മാർക്കും നികുതി നൽകണം.
Question 27.
ഗ്രീനിച്ച് സമയത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതുക. (4)
Answer:
- പൂജ്യം ഡിഗ്രി രേഖാംശരേഖ ഗ്രീനിച്ച് രേഖ എന്നറിയപ്പെടു
- ഗ്രീനിച്ച് രേഖയിലെ പ്രാദേശികസമയത്തെ ഗ്രീനിച്ച് സമയം എന്നു പറയുന്നു.
- ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് ലോകത്ത് എവി ടെയുമുള്ള സമയം നിർണയിക്കുന്നത്.
- ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി ഒരു മണിക്കൂർ വീതം സമയവ്യത്യാസമുള്ള സമയമേഖലകളായി ലോകത്തെ തിരി ച്ചിരിക്കുന്നു. ഇവ സമയമേഖലകൾ എന്നറിയപ്പെടുന്നു.
Question 28.
ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകൾ വിവരിക്കുക. (4)
Answer:
മണിയപരമായ സംഘാടനം:
ഏറ്റവും ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴെ തലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരും ഉൾകൊള്ളുന്ന രീതി.
സ്ഥിരത:
ഉദ്യോഗസ്ഥർക്ക് ഒരു നിശ്ചിത പ്രായം വരെ സേവനകാ ലാവധി ഉണ്ടായിരിക്കും.
യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം:
വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും നിയ മിക്കുകയും ചെയ്യുന്നു.
രാഷ്ട്രീയ നിഷ്പക്ഷത:
ഉദ്യോഗസ്ഥർ കക്ഷിരാഷ്ട്രീയത്തിന് അതീ തമായി പ്രവർത്തിക്കണം അവർ നിഷ്പക്ഷമായി പ്രവർത്തിക്കണം.
വൈദഗ്ധ്യം:
ഉദ്യോഗസ്ഥർ അവർ നിർവഹിക്കേണ്ടുന്ന തൊഴിലിൽ വൈദഗ്ധ്യം ഉള്ളവരായിരിക്കും.
Question 29.
‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ കോളത്തിൽ നിന്നും കണ്ടെത്തുക. (4 × 1 = 4)
എ | ബി |
തുണിമിൽ സമരം | പൂർണ സ്വരാജ് |
ഖിലാഫത്ത് പ്രസ്ഥാനം | സുഭാഷ് ചന്ദ്രബോസ് |
ലാഹോർ സമ്മേളനം | അഹമ്മദാബാദ് |
ഇന്ത്യൻ നാഷണൽ ആർമി | മൗലാനാ മുഹമ്മദലി |
Answer:
എ | ബി |
തുണിമിൽ സമരം | അഹമ്മദാബാദ് |
ഖിലാഫത്ത് പ്രസ്ഥാനം | മൗലാനാ മുഹമ്മദലി |
ലാഹോർ സമ്മേളനം | പൂർണ സ്വരാജ് |
ഇന്ത്യൻ നാഷണൽ ആർമി | സുഭാഷ് ചന്ദ്രബോസ് |
Question 30.
ഹിമാദ്രി മലനിരകളുടെ സവിശേഷതകൾ വക്തമാക്കുക. (4)
Answer:
- ഏറ്റവും ഉയരം കൂടിയ നിര
- ശരാശരി ഉയരം 6000 മീറ്റർ ഗംഗ, യമുന നദികളുടെ ഉത്ഭവം.
- ഉദാ: കാഞ്ചൻ ജംഗ, നന്ദാദേവി എന്നീ കൊടുമുടികൾ
Question 31.
ഉപദ്വീപിയ നദികളുടെ സവിശേഷതകൾ എന്തെല്ലാം? (4)
Answer:
- ഉപദ്വീപിയ പീഠഭൂമിയിലെ മലനിരകളിൽ നിന്നുത്ഭവിക്കുന്നു.
- താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടിപ്രദേശം
- അപരദനതീവ്രത താരതമ്യേന കുറവ്
- കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാൽ അഗാധ താഴ്വരകൾ സൃഷ്ടിക്കപ്പെടുന്നില്ല
- കുറഞ്ഞ ജലസേചനശേഷി
- ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത താരതമ്യേന കുറവ്.
Question 32.
പട്ടിക പൂർത്തിയാക്കുക. (4 × 1 = 4)
തിയതി | സൂര്യന്റെ ആപേ ക്ഷിക സ്ഥാനം | ദിവസത്തിന്റെ പ്രത്യേകത |
മാർച്ച് 21 | ഭൂമധ്യരേഖ | (a) __________ |
(b) __________ | ഉത്തരായന രേഖ | ഗ്രീഷ്മ അയനാന്ത ദിനം |
സെപ്തംബർ | (c) __________ | വിഷുവം (സമരാത്രദിനം) |
ഡിസംബർ 22 | ദക്ഷിണായന രേഖ | (d) __________ |
Answer:
തിയതി | സൂര്യന്റെ ആപേക്ഷിക സ്ഥാനം | ദിവസത്തിന്റെ പ്രത്യേകത |
മാർച്ച് 21 | ഭൂമധ്യരേഖ | (a) വിഷുവം (സമരാത്രദിനം) |
(b) ജൂൺ 21 | ഉത്തരായന രേഖ | ഗ്രീഷ്മ അയനാന്ത ദിനം |
സെപ്തംബർ | (c) ഭൂമധ്യരേഖ | വിഷുവം (സമരാത്രദിനം) |
ഡിസംബർ 22 | ദക്ഷിണായന രേഖ | (d) ശൈത്യ അയനാന്ത ദിനം |
Question 33.
അമേരിക്കൻ ഐക്യനാടുകളുടെ രൂപീകരണത്തിൽ ഒന്നും രണ്ടും കോണ്ടിനെന്റൽ കോൺഗ്രസുകൾ വഹിച്ച പങ്ക് വിശദ മാക്കുക. (4)
Answer:
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്സ്:
ജോർജിയ ഒഴികെയുള്ള കോളനികളുടെ പ്രതിനിധികൾ 1774ൽ ഫിലാഡൽഫിയയിൽ ചേർന്നു. ഇത് ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് എന്നറിയ പെടുന്നു. വ്യവസായങ്ങൾക്കും വ്യാപാരത്തിനും ഏർപ്പെടുത്തി യിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും തങ്ങളുടെ അംഗീകാ രമില്ലാതെ നികുതി ചുമത്തരുതെന്നും ആവശ്യപ്പെട്ട് ഇവർ ഇംഗ്ല ണ്ടിലെ രാജാവിന് നിവേദനം നൽകി. എന്നാൽ രാജാവ് സൈന്യത്തെ അയച്ചത് ഇംഗ്ലണ്ടും കോളനികളും തമ്മിലുള്ള യുദ്ധത്തിന് കാരണമായി.
രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ്:
കോളനികളുടെ പ്രതിനി ധികൾ 1775 ൽ ഫിലാഡൽഫിയയിൽ ചേർന്നു. ഇത് രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് എന്നറിയപ്പെടുന്നു. രണ്ടാം കോണ്ടി നെന്റൽ കോൺഗ്രസ് ജോർജ് വാഷിംങ്ങ്ടനെ കോണ്ടിനെന്റൽ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുത്തു.
Question 34.
ഉത്തര പർവത മേഖലയുടെ പ്രാധാന്യം എഴുതുക. (4)
Answer:
പുരാതനകാലം മുതൽ തന്നെ വടക്കുപടിഞ്ഞാറു നിന്നുള്ള വൈദേശിക ആക്രമണങ്ങളിൽ നിന്ന് ഒരു പരിധി വരെ നമെ സംരക്ഷിച്ചുപോരുന്നു.
- മൺസൂൺ കാറ്റുകളെ തടഞ്ഞു നിർത്തി ഉത്തരേന്ത്യയിൽ ഉടനീളം മഴ പെയ്യിക്കുന്നു.
- ശൈത്യകാലത്ത് വടക്കുനിന്നു വീശുന്ന വരണ്ട ശീതക്കാറ്റിനെ ഇന്ത്യയിലേക്ക് കടക്കാതെ ചെറുക്കുന്നു.
- വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ ഉടലെടുക്കുന്നതിന് കാരണമായി.
- നദികളുടെ ഉത്ഭവപ്രദേശമാണിത്.
Question 35.
ഖിലാഫത്ത് പ്രസ്ഥാനത്തെ കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക. (4)
Answer:
മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി എന്നിവർ ഇന്ത്യിലെ ഖിലാഫത്ത് നേതാക്കൾ. ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തോട് ചേർത്ത് നിർത്തിയതിലൂടെ സ്വാതന്ത്ര സമരത്തിൽ മുസ്ലീങ്ങളുടെ സജീവസാന്നിധ്യം ഉറപ്പാക്കാൻ ഗാന്ധി ജിക്ക് കഴിഞ്ഞു.
- ഹിന്ദുമുസ്ലീം ഐക്യം ശക്തിപ്പെട്ടു.
- ബ്രീട്ടീഷ് വിരുദ്ധവികാരം വികാരം ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തി.
Question 36.
മാനവ വിഭവശേഷി വികസനത്തിന്റെ വിവിധ തലങ്ങൾ വിശദ മാക്കുക. (4)
Answer:
- വ്യക്തികൾ സ്വപരിശ്രമത്തിലൂടെ സ്വന്തം കഴിവുകൾ വിക സിപ്പിക്കാൻ ശ്രമിക്കുന്നു.
- കുടുംബം വ്യക്തികളുടെ കഴിവുകൾ വികസിപ്പിക്കുന്നതി നാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നു.
- വിവിധ സ്ഥാപനങ്ങളും ഏജൻസികളും പഠനം, പരിശീലനം എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നു.
- രാഷ്ട്രം ജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനാവ ശ്വമായ സൗകര്യങ്ങൾ ഒരുക്കുന്നു.
Question 37.
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് സ്വതന്ത്ര ഇന്ത്യ സ്വീകരിച്ച നടപടികൾ ഏവ? (4)
Answer:
കേന്ദ്രമന്ത്രിസഭയിൽ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വകു പിന്റെ ചുമതല സർദാർ വല്ലഭായ് പട്ടേലിനായിരുന്നു. അദ്ദേഹം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി മലയാളിയായ വി.പി. മേനോനെ നിയമിച്ചു. ഇവർ രണ്ടുപേരും കൂടിചേർന്നു ഒരു ലയ നക്കരാർ തയ്യാറാക്കി. അതനുസരിച്ച് വിദേശകാര്യം, വാർത്താവി നിമയം, പ്രതിരോധം എന്നിവയുടെ നിയന്ത്രണം നാട്ടുരാജ്യങ്ങൾ കേന്ദ്രസർക്കാരിന് കൈമാറണം.
Question 38.
ചുവടെ ചേർത്തിട്ടുള്ള ഭൂവിവരങ്ങളെ നൽകിയിട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴുതുക. (4)
(a) ആരവല്ലി പർവതനിര
(b) മാൾവാ പീഠഭൂമി
(c) ഗോദാവരി നദി
(d) പൂർവഘട്ടം
Answer:
39 മുതൽ 42 വരെയുള്ള ചോദ്യങ്ങൾക്ക് 6 സ്കോർ വീതം.
Question 39.
റഷ്യൻ വിപ്ലവത്തിന്റെ കാരണങ്ങൾ വിവരിക്കുക. (6)
Answer:
ദുരിതപൂർണ്ണമായ ജീവിതം:
റഷ്വ ഭരിച്ചിരുന്ന സാർ ചക്രവർത്തി മാരുടെ ഏകാധാപത്വത്തിൻ കീഴിൽ കർഷകരും ഫാക്ടറി ഴിലാളികളും ദുരിതപൂർണമായ ജീവിതമാണ് നയിച്ചത്. കാർഷി കമേഖലയിലെ കുറഞ്ഞ ഉൽപ്പാദനം കർഷകരുടെ വരുമാനത്തെ ബാധിച്ചു. ഭൂരഹിതരായ കർഷകർ നികുതി ഭാരം വഹിക്കേണ്ടിവന്നു.
ഭരണാധികാരികളുടെ സ്വേഛാധിപത്യങ്ങൾ:
ഏകാധിപത്യഭരണ മാണ് നിലനിന്നിരുന്നത്.
ഭരണാധികാരികൾ ധൂർത്തന്മാരായിരുന്നു.
ആഡംബരവും ധൂർത്തും നിറഞ്ഞ ജീവിതമാണ് നയിച്ചിരുന്നത്.
മാർക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനം:
കാൾ മാർക്സും ഏംഗല്സും ആവിഷ്ക്കരിച്ച മാർക്സിസ്റ്റ് ആശയങ്ങൾ തൊഴി ലാളികൾക്ക് ആവേശം പകർന്നു.
തൊഴിലാളികൾ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി രൂപീകരിക്കുകയും തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി സമരങ്ങൾ തുടങ്ങുകയും ചെയ്തു.
ബോൾഷെവിക്ക് പാർട്ടിയുടെ രൂപീകരണം.
സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി പിന്നീട് മെൻഷെ വിക്കുകൾ (ന്യൂനപക്ഷം) എന്നും ബോൾഷെവിക്കുകൾ (ഭൂരിപ ക്ഷം) എന്നും രണ്ടായി പിരിഞ്ഞു. ലെനിൻ, ട്രോട്സ്കി എന്നി വർ ബോൾഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകി. അലക്സാ ണ്ടർ കെരൻസ്കി മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകി.
Question 40.
പടിഞ്ഞാറൻ തീര സമതലത്തിന്റെയും കിഴക്കൻ തീരസമതലത്തി ന്റെയും സവിശേഷതകൾ താരതമ്യം ചെയ്യുക. (6)
Answer:
പടിഞ്ഞാറൻ തീരസമതലം | കിഴക്കൻ തീരസമതലം |
അറബിക്കടലിനും പശ്ചി മഘട്ടത്തിനുമിടയിൽ | ബംഗാൾ ഉൾക്കടലിനും പൂർവഘട്ടത്തിനുമിടയിൽ |
റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ | സുന്ദരവനപ്രദേശം മുതൽ കന്യാകുമാരി വരെ |
താരതമ്യേന വീതി കുറവ് | വീതി താരതമ്യേന കൂടുതൽ |
ഗുജറാത്ത് തീരസമതലം, കൊങ്കൺ തീരസമതലം, മലബാർ തീരസമതലം എന്നിങ്ങനെ തിരിക്കാം | കോമണ്ഡൽ തീരസമതലം, വടക്കൻ സിർകാർസ് തീരസ മതലം എന്നിങ്ങനെ തിരിക്കാം |
കായലുകളും അഴിമുഖ| ങ്ങളും കാണപ്പെടുന്നു | ഡെൽറ്റ രൂപീകരണം നട ക്കുന്നു |
Question 41.
മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത നിസ്സഹകരണ സമരത്തോട് ഇന്ത്യയിലെ ജനങ്ങൾ പ്രതികരിച്ചത് എങ്ങനെയാണ് ഉദാഹരണ സഹിതം വിശദമാക്കുക. (6)
Answer:
- അവധിലെ കർഷകർ നികുതി നൽകാൻ വിസമ്മതിച്ചു.
- തൊഴിലാളികൾ പണിമുടക്കി.
- വക്കീലന്മാർ കോടതിയിൽ പോകാൻ വിസമ്മതിച്ചു.
- വിദ്യാർത്ഥികൾ ബ്രിട്ടീഷ് സർക്കാരിന്റെ സ്കൂളുകളും കോളേ ജുകളും ഉപേക്ഷിച്ചു.
- സ്ത്രീകൾ അടക്കമുള്ള ജനങ്ങൾ വിദേശ വസ്ത്രങ്ങൾ പൊതുനിരത്തുകളിൽ കൂട്ടിയിട്ട് കത്തിച്ചു.
- ഉത്തർപ്രദേശിലെ കർഷകർ കോളനി ഉദ്യോഗസ്ഥരുടെ ചുമ ടുകൾ എടുക്കാൻ വിസമ്മതിച്ചു.
- വടക്കൻ ആന്ധ്രയിലെ ഗിരിവർഗക്കാർ വനനിയമം ലംഘിച്ച് വനത്തിനുള്ളിൽ പ്രവേശിക്കുകയും ഉൽപ്പന്നങ്ങൾ ശേഖരി ക്കുകയും ചെയ്തു.
Question 42.
അന്താരാഷ്ട്ര ദിനാങ്ക രേഖ, ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം എന്നിവ എന്തെന്ന് വിശദമാക്കുക. (6)
Answer:
അന്താരാഷ്ട്ര ദിനാങ്കരേഖ
- 180° രേഖാംശരേഖയാണ് അന്തരാഷ്ട്ര ദിനാങ്കരേഖ
- ഈ രേഖയുടെ ഇരുവശങ്ങളും തമ്മിൽ 24 മണിക്കൂറിന്റെ (ഒരു ദിവസം) സമയവ്യത്യാസം ഉണ്ട്.
- അതിനാൽ ഈ രേഖ സമുദ്രത്തിലൂടെ പോകുന്നതിനായി ക്രമീകരിച്ചിരിക്കുന്നു.
- ഈ രേഖ മുറിച്ച് കടന്ന് പടിഞ്ഞാറോട്ട് പോകുന്ന സഞ്ചാരി കൾ കലണ്ടറിൽ ഒരു ദിവസം കൂട്ടിയും കിഴക്കോട്ട് പോകു ന്നവർ ഒരു ദിവസം കുറച്ചും സമയം കണക്കാക്കുന്നു.
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം
ഒരു രാജ്യത്തിന്റെ മാനകരേഖാംശത്തിലെ പ്രാദേശിക സമയമാണ് ആ രാജ്യത്തിന്റെ മാനകസമയം.
(സ്റ്റാൻഡേർഡ് സമയം) പൂർവരേഖാംശം 68 ഡിഗ്രി മുതൽ 97 ഡിഗ്രിവരെയാണ് ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഇവയിടെ ഏകദേശം മധ്യത്തായി സ്ഥിതി ചെയ്യുന്ന 82½ ഡിഗ്രി പൂർവരേ ഖാംശത്തെയാണ് ഇന്ത്യയുടെ മാനകരേഖാംശമായി കണക്കാക്കു ന്നത്. ഈ രേഖാംശത്തിലെ പ്രാദേശിക സമയമാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമുയം.