Kerala SSLC Social Science Question Paper March 2020 Malayalam Medium

Students can read Kerala SSLC Social Science Question Paper March 2020 with Answers Malayalam Medium and Kerala SSLC Social Science Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Social Science Question Paper March 2020 Malayalam Medium

Time: 2½ Hours
Total Score: 80 Marks

നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരം ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • Part – A യിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. Part – B യിലെ ഓരോ ചോദ്യനമ്പറിലും ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഒരു ചോദ്യത്തിന് മാത്രമേ ഉത്തരമെഴുതേണ്ടതുള്ളൂ.

Part – A

Question 1.
ഏറ്റവും ഉയരം കൂടിയ ഹിമാലയ പർവ്വത നിര: (1)
(a) ലഡാക്ക്
(b) ഹിമാചൽ
(c) സിവാലിക്
(d) ഹിമാദ്രി
Answer:
(d) ഹിമാദ്രി

Question 2.
ഫോർവേർഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകന്റെ പേരെഴുതുക. (1)
(a) ജയപ്രകാശ് നാരായൺ
(b) സുഭാഷ് ചന്ദ്രബോസ്
(c) ഭഗത് സിങ്
(d) അരുണാ ആസഫലി
Answer:
(b) സുഭാഷ് ചന്ദ്രബോസ്

Question 3.
ദേശീയ തലത്തിൽ ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനത്തിന്റെ പേര്: (1)
(a) ലോകായുക്ത
(b) ഓംബുഡ്സ്മാൻ
(c) ലോക്പാൽ
(d) സംസ്ഥാന വിജിലൻസ് കമ്മീഷൻ
Answer:
(c) ലോക്പാൽ

Kerala SSLC Social Science Question Paper March 2020 Malayalam Medium

Question 4.
ഇന്ത്യയിലെ പൊതുമേഖലയിലുള്ള ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല: (1)
(a) ഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി
(b) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്
(c) വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്ക്സ് ലിമിറ്റഡ്
(d) ടാറ്റാ ഇരുമ്പുരുക്ക് കമ്പനി
Answer:
(a) ഇന്ത്യ അയൺ ആന്റ് സ്റ്റീൽ കമ്പനി

Question 5.
സഹകരണം, സ്വയം സഹായം, പരസ്പര സഹായം എന്ന പ്രവർത്തന തത്വം ഉള്ള ബാങ്കുകൾ: (1)
(a) വികസന ബാങ്കുകൾ
(b) മഹിളാ ബാങ്കുകൾ
(c) പെയ്മെന്റ് ബാങ്കുകൾ
(d) സഹകരണ ബാങ്കുകൾ
Answer:
(d) കോ ഓപ്പറേറ്റീവ് ബാങ്ക്

Question 6.
‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ കോളത്തിൽ നിന്നും കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക. (4)

ബി
ജി.പി.പിള്ള സവർണ ജാഥ
ഡോ: പൽപ്പു നിവർത്തന പ്രക്ഷോഭം
സി. കേശവൻ മന്നത്ത് പത്മനാഭൻ
മലയാളി മെമ്മോറിയൽ ഈഴവ മെമ്മോറിയൽ

Answer:

ബി
ജി.പി. പിള്ള മലയാളി മെമ്മോറിയൽ
ഡോ. പൽപ്പു ഈഴവ മെമ്മോറിയൽ
സി. കേശവൻ നിവർത്തന പ്രക്ഷോഭം
മന്നത്ത് പത്മനാഭൻ സവർണ ജാഥ

Question 7.
ഇന്ത്യയിലെ ശൈത്യകാലത്തിന്റെ സവിശേഷതകൾ എന്തെല്ലാം? (3)
Answer:
ഡിസംബർ ജനുവരി – ഫെബ്രുവരി മാസങ്ങളിൽ സൂര്വൻ ദക്ഷിണാർദ്ധ ഗോളത്തിൽ ആയിരിക്കുമ്പോളാണ് ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത്.

Question 8.
വിവരാവകാശ നിയമം 2005-ന്റെ പ്രാധാന്യം വ്യക്തമാക്കുക. (3)
Answer:
രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘാതൻ എന്ന സംഘ ടന നടത്തിയ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമാണ ത്തിലേക്ക് നയിച്ചത്. ഇത് രാജ്യത്തെ പൗരന്മാർക്കെല്ലാം വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പുവരുത്തുന്നു. അഴിമതി നിയന്ത്രി ക്കുന്നതിനും ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്വബോധമുണ്ടാക്കു ന്നതിനും ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്ന തിനും ഈ നിയമം ലക്ഷ്യമിടുന്നു. കൂടാതെ പൊതുസ്ഥാപനങ്ങ ളുടെ കൈവശമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നപക്ഷം പൗര ന്മാർക്ക് ലഭ്യമാക്കാനും ഈ നിയമത്തിലൂടെ കഴിയുന്നു.

Question 9.
സമൂഹശാസ്ത്ര പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക. (3)
Answer:

  • സമൂഹത്തെക്കുറിച്ചുള്ള ശരിയായ ധാരണ രൂപീകരിക്കാൻ സഹായിക്കുന്നു.
  • സ്വന്തം സമൂഹത്തെയും മറ്റു വരുടെ സമൂഹത്തെയും വസ്തുനിഷ്ഠമായറിയാൻ സഹായിക്കുന്നു.
  • വ്യക്തിയും സാമൂഹികസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാൻ സഹായിക്കുന്നു.
  • സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നു
  • സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
  • സാമൂഹികാസൂത്രണത്തിനും വികസനത്തിനും പ്രയോജന പ്പെടുന്നു
  • പിന്നാക്കവിഭാഗങ്ങൾ, ചൂഷിതർ, വിവേചനത്തിനും പീഡന ത്തിനും വിധേയരാവുന്നവർ എന്നിവരെക്കുറിച്ചുള്ള പഠന ങ്ങൾ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് മാർഗദർശന മായിത്തീരുന്നു.

Kerala SSLC Social Science Question Paper March 2020 Malayalam Medium

Question 10.
ഇന്ത്യയിലെ കൽക്കരി ഉൽപാദനത്തെ സംബന്ധിച്ച് ലഘു കുറിപ്പ് തയ്യാറാക്കുക. (3)
Answer:

  • ഇന്ത്യയിലെ മുഖ്യ താപോർജസ്രോതസ്സ് കൽക്കരി,
  • പ്രധാന വ്യാവസായിക ഇന്ധനമാണ് കൽക്കരി
  • ബിറ്റുമിനസ് വിഭാഗത്തിൽപ്പെട്ട ഇടത്തരം നിലവാരത്തിലുള്ള കൽക്കരിയാണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്.
  • പശ്ചിമബംഗാൾ, ഝാർഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഡ് എന്നി വയാണ് പ്രധാന ഉൽപാദക സംസ്ഥാനങ്ങൾ.
  • ഝാർഖണ്ഡിലെ ഝാറിയയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം.
  • തമിഴ്നാട്ടിലെ നെയ് വേലിയിൽ ലിഗ്നൈറ്റ് എന്ന ഇന്ധനക്ഷ മത കുറഞ്ഞ കൽക്കരി കാണപ്പെടുന്നു.

Question 11.
ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മങ്ങൾ എന്തെല്ലാം? (3)
Answer:

  • നോട്ട് അച്ചടിച്ചിറക്കൽ
  • സർക്കാരിന്റെ ബാങ്ക്
  • വായ്പ നിയന്ത്രിക്കൽ
  • ബാങ്കുകളുടെ ബാങ്ക്

Question 12.
ഗാന്ധിജി ഇടപെട്ട ചമ്പാരൻ, ഖേഡ സത്യാഗ്രഹങ്ങളെക്കുറിച്ച് വിശദീകരിക്കുക. (3)
Answer:
ചമ്പാരനിലെ നിലം കർഷകരുടെ പ്രശ്നത്തിൽ ഇടപെട്ട ഗാന്ധിജി നിയമലംഘനവും സഹനസമരവും പോലുള്ള സമര രീതികളാണ് സ്വീകരിച്ചത്. ഗാന്ധിജിയുടെ ഇടപെടൽ നീലം കർഷർക്ക് അനുകൂലമായ നിയമം പാസാക്കാൻ അധികാരികളെ നിർബന്ധിതരാക്കി. സമരത്തിനുശേഷം ഗാന്ധിജി ചമ്പാരന്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുകയും ശുചീകരണ പ്രവർത്തന ങ്ങളും ഏറ്റെടുക്കുകയും ചെയ്തു.

പ്ലേഗ് ബോസിനെച്ചൊല്ലിയുള്ള 1918 ലെ അഹമ്മദാബാദ് തുണിമിൽ സമരത്തിലും ചമ്പാരനിലെ സമരരീതികളാണ് അദ്ദേഹം സ്വീകരിച്ചത്. ഗാന്ധിജിയുടെ ഉപവാസത്തെത്തുടർന്ന് അധികാരികൾ ശമ്പളവർധനവിന് സമ്മതിക്കുകയും സമരം അവസാനിക്കുകയും ചെയ്തു. വരൾച്ചയും കൃഷിനാശവും മൂലം ദുരിതത്തിലായിരുന്ന ഗുജറാത്തിലെ ഖഡയിലെ കർഷ കരിൽനിന്നു നികുതി പിരിക്കാൻ തീരുമാനിച്ച അധികാരികളുടെ (1918-ൽ) നയത്തിനെതിരെ ഗാന്ധിജി നികുതി നികുതി നി ഷേധവും സത്യഗ്രഹവും സമരായുധ ങ്ങളായി ഉപയോഗിച്ചു. അതിന്റെ ഫലമായി സർക്കാർ നികുതിയിളവുകൾ നൽകാൻ തയ്യാറായി.

Question 13.
ബജറ്റ് എന്നാൽ എന്ത്? മൂന്നു തരം ബജറ്റുകൾ വിശദമാക്കുക. (3)
Answer:
ഒരു സാമ്പത്തികവർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദമാക്കുന്ന ധനകാര്യ രേഖയാണ് ബജറ്റ്, ഇന്ത്യയിൽ ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് സാമ്പത്തികവർഷമായി കണക്കാക്കുന്നത്.
ബജറ്റുകൾ മൂന്നു തരമുണ്ട്.
വരുമാനവും ചെലവും തുല്യമായി വരുന്ന ബജറ്റാണ് സന്തുലി ബജറ്റ്. വരുമാനം ചെലവിനേക്കാൾ കൂടുതലുള്ള ബജറ്റിനെ മിച്ച ബജറ്റ് എന്നു വിശേഷിപ്പിക്കുന്നു. ചെലവ് വരവിനേക്കാൾ കൂടുമ്പോൾ ബജറ്റിനെ കമ്മി ബജറ്റ് എന്നു പറയുന്നു.

Question 14.
റയട്ട് വാരി വ്യവസ്ഥയും മഹൽവാരി വ്യവസ്ഥയും തമ്മിലുള്ള വ്യത്യാസം എഴുതുക. (3)
Answer:

  • ശാശ്വതഭൂനികുതിവ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത് സെമീന്ദാർ ആയിരുന്നു.
  • നികുതി പിരിവിനധികാരമുണ്ടായിരുന്ന പ്രദേശത്തെ മുഴുവൻ ഭൂമിയുടെയും ഉടമസ്ഥൻ സമീന്ദാർ ആയിരുന്നു.
  •  െസമീന്ദാർമാർ ഭൂവുടമകളായതോടെ യഥാർഥ കർഷകർ കുടിയാന്മാരായി മാറി.
  • വിളവിന്റെ 60% വരെ കർഷകർ നികുതിയായി നൽകണമാ യിരുന്നു.
  • വിളവ് മോശമായാലും നികുതി നൽകണമായിരുന്നു.
  • നിശ്ചിത തീയതിയിൽ നികുതി പണമായി നൽകണമായിരുന്നു
    (മുൻകാലങ്ങളിൽ ഉൽപ്പന്നങ്ങളാണ് കർഷകർ നികുതിയായി നൽകിയിരുന്നത്.)

ദക്ഷിണേന്ത്യയിൽ നടപ്പിലാക്കിയ റയട്ട് വാരി വ്യവസ്ഥയിൽ കർഷ കരിൽ (റയട്ട്) നിന്ന് നേരിട്ട് നികുതി പിരിക്കുന്ന രീതിയാണുണ്ടാ യിരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകനായിരുന്നു. എന്നാൽ അമിതമായ നികുതിനിരക്ക് കർഷകരെ ദരിദ്രരാക്കി. മാത്രമല്ല നികുതിനിരക്ക് ഇടയ്ക്കിടെ വർധിപ്പിച്ചിരുന്നു.

Kerala SSLC Social Science Question Paper March 2020 Malayalam Medium

Question 15.
ചുവടെ ചേർത്തിട്ടുള്ള ഭൂവിവരങ്ങളെ നൽകിയിട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴുതുക. (3)
(A) കാവേരി നദി
(B) ചോട്ടാ നാഗ്പൂർ പീഠഭൂമി
(C) കച്ച് ഉപദ്വീപ്
(D) കാരകോറം നിര
Answer:
Kerala SSLC Social Science Question Paper March 2020 Malayalam Medium Q15

Part – B

Question 16.
സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുനസ്സംഘടനയെക്കുറിച്ച് ഒരു ലഘു കുറിപ്പ് എഴുതുക. (3)
അല്ലെങ്കിൽ
രാജാറാം മോഹൻ റായ് ഇന്ത്യൻ സമൂഹത്തെ ആധുനികവൽക്കരിക്കാൻ ശ്രമിച്ചത് എങ്ങനെയെന്ന് വിവരിക്കുക.
Answer:
1920 നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിൽത്തന്നെ ഭാഷാടി സ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരി ക്കാൻ തീരുമാനിച്ചിരുന്നുയ സ്വാതന്ത്ര്വാനന്തരം ഭാഷാടിസ്ഥാന ത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുക എന്ന ആവശ്യം ഉന്നയി ച്ചുകൊണ്ട് ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. തെലുങ്ക് സംസാ രിക്കുന്നവർക്കായി ആന്ധ്ര സംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്വവുമായി സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പോട്ടി ശ്രീരാമലു നിരാഹാരസമരം തുടങ്ങി. അൻപത്തിയെട്ടു ദിവ സത്തെ നിരാഹാരസമരത്തെത്തുടർന്ന് അദ്ദേഹം മരണമടഞ്ഞു. ഇതുപ്രക്ഷോഭം രൂക്ഷമാക്കി. തുടർന്ന് തെലുങ്ക് സംസാരിക്കു ന്നവർക്കായി ആന്ധ്രപ്രദേശ് സംസ്ഥാനം 1953 ൽ രൂപീകരിച്ചു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം വേണമെന്ന ആവശ്യം ഇതിനെത്തുടർന്ന് ശക്തമായി. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കുന്നതിനായി സംസ്ഥാന പു സംഘടനാ കമ്മീഷൻ രൂപീകരിച്ചു. ഫസൽ അലിയായിരുന്നു ഈ കമ്മീഷന്റെ അധ്യക്ഷൻ എച്ച്.എൻ. കുൻ, മലയാളിയായ കെ.എം. പണിക്കർ എന്നിവരായിരുന്നു ഇതിലെ മറ്റ് അംഗങ്ങൾ. ഈ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1958 ൽ ഇന്ത്യൻ സംസ്ഥാന പുനസംഘടനാനിയമം പാർലമെന്റ് പാസാക്കി. ഇതു പ്രകാരം പതിനാല് സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശ ങ്ങളും നിലവിൽ വന്നു.
അല്ലെങ്കിൽ
ഇന്ത്യൻ സമൂഹത്തിന്റെ ആധുനികവൽക്കരണത്തിനായി വാദിച്ച ആദ്യത്തെയാൾ രാജാ റാം മോഹൻ റായ് ആണ്. ജാതിവ്യവസ്ഥ യെയും ‘സതി’ എന്ന ദുരാതാരത്തെയും ശക്തമായി എതിർത്ത അദ്ദേഹം ബംഗാളിൽ ‘ബ്രഹ്മസമാജം’ എന്ന പ്രസ്ഥാനം സ്ഥാപി ച്ചു. വിവിധ ജാതികളായി വിഭജിക്കപ്പെട്ട അന്നത്തെ ഇന്ത്യൻ സമു ഹത്തിന്റെ സ്ഥാനത്ത് ഒരൊറ്റ ഇന്ത്യൻ സമൂഹം എന്ന ആശയം പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത് ഇന്ത്യക്കാരിൽ രാജ്യ സ്നേഹം വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു. അങ്ങനെ രാഷ്ട്ര ത്തിന്റെ ഐക്യവും സാമൂഹികപരിഷ്കരണത്തിന്റെ ലക്ഷ്യമായി മാറി. സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് അദ്ദേഹം ആവശ പ്പെട്ടു. ഇതിനെത്തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിര വധി പേർ സാമൂഹികപരിഷ്കരണത്തിനുവേണ്ടി വാദിച്ചുകൊണ്ട് മുന്നോട്ടുവന്നു. ബംഗാളിൽ ഈശ്വരചന്ദ്ര വിദ്യാസാഗർ വിധവ കളുടെ പുനർവിവാഹത്തിനായി പ്രവർത്തനം നടത്തി. അദ്ദേ ഹത്തിന്റെ പരിശ്രമഫലമായാണ് 1956 ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഹിന്ദു വിധവാ പുനർവിവാഹനിയമം പാസാക്കിയത്.

Question 17.
സ്റ്റാൻഡേർഡ് സമയം എന്നാലെന്ത്? ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കു ന്നതെങ്ങനെയെന്ന് വ്യക്തമാക്കുക. (3)
അല്ലെങ്കിൽ
ചക്രവാതങ്ങൾ രൂപപ്പെടുന്നതെങ്ങനെ? ഉത്തരാർദ്ധ ഗോളത്തിലും ദക്ഷിണാർദ്ധ ഗോളത്തിലും ചക്രവാതങ്ങൾക്ക് എന്ത് വ്യത്യാസമാണുള്ളത്?
Answer:
രാജ്യങ്ങളുടെ കേന്ദ്രഭാഗത്തുകൂടി കടന്നുപോകുന്ന രേഖാംശ ത്തിലെ പ്രാദേശികസമയത്തെ രാജ്യത്ത് മുഴുവൻ പൊതുസമയ മായാണ് സാധാരണ കണക്കാക്കുന്നത്. എന്നാൽ രേഖാം വ്യാപ്തി കൂടിയ രാജ്യങ്ങളിൽ ഒന്നിലേറെ രേഖാംശങ്ങളെ മാന കരേഖാംശമായി പരിഗണിച്ച് ഒന്നിലധികം മാനക സമയങ്ങൾ നിർണയിച്ചിട്ടുണ്ട്. ലോകത്തിലെ ഓരോ രാജ്യവും ഇത്തരത്തിൽ ഏറെക്കുറെ മധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു. മാനക രേഖാംശത്തിലെ പ്രാദേശികസമയമാണ് ആ രാജ്യത്തിന്റെ മാനകസമയം. പൂർവരേഖാംശം 68 മുതൽ 97 വരെയാണല്ലോ ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഇവയുടെ ഏകദേശം മധ്യത്തായി സ്ഥിതി ചെയ്യുന്ന 82 2 പൂർവരേഖാംശത്തെയാണ് ഇന്ത്യയുടെ മാന കരേഖാംശമായി കണക്കാക്കുന്നത്. ഈ രേഖാംശത്തിലെ പ്രാദേശികസമയമാണ് ഇന്ത്യയുടെ പൊതു വായ സമയമായി അംഗീകരിച്ചിട്ടുള്ളത്. ഇതിനെ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം എന്നു വിളിക്കുന്നു.
അല്ലെങ്കിൽ
അന്തരീക്ഷത്തിൽ ഒരു ന്യൂനമർദ്ദപ്രദേശവും അതിനുചുറ്റുമായി ഉച്ചമർദ്ദവും സൃഷ്ടിക്കപ്പെടുന്നത് ചക്രവാതങ്ങൾ രൂപംകൊള്ളു ന്നതിന് കാരണമാകുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ന്യൂന മർദ്ദകേന്ദ്രത്തിലേക്ക് ചുറ്റുമുള്ള ഉച്ചമർദ്ദ പ്രദേശങ്ങളിൽ നിന്നും അതിശക്തമായി കാറ്റ് ചുഴറ്റി വീശുന്നു. കോറിയോലിസ് പ്രഭാ വത്താൽ ഉത്തരാർധഗോളത്തിലെ ചക്രവാതങ്ങളിൽ കാറ്റുവി ശുന്നതിന് എതിർഘടികാരദിശയിലും ദക്ഷിണാർധഗോളത്തിൽ ഇത് ഘടികാരദിശയിലുമാണ്.

Question 18.
വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത് ആര്? അതിന്റെ പ്രത്യേകതകൾ എന്തെല്ലാം? (3)
അല്ലെങ്കിൽ
വിദേശ രാജ്യങ്ങളുടെ സഹായത്താൽ ഇന്ത്യയിൽ സ്ഥാപിച്ച ഏതെങ്കിലും മൂന്ന് ഇരുമ്പുരുക്ക് വ്യവസായശാലകളുടെ പേരെഴുതുക.
Answer:
രവീന്ദ്രനാഥ ടാഗോർ ബംഗാളിൽ സ്ഥാപിച്ച വിശ്വഭാരതി സർവ കലാശാല രാഷ്ട്രങ്ങളുടെ അതിരുകൾക്കപ്പുറത്തുള്ള അന്തർദേ ശീയ സാഹോദര്യത്തിന് ഊന്നൽ നൽകി. പാശ്ചാത്യവും പൗര സ്തവുമായ സംസ്കാരങ്ങൾ യോജിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാ സരീതിയായിരുന്നു. ഇതിലൂടെ ടോഗാർ ലക്ഷ്യമിട്ടത്.
അല്ലെങ്കിൽ

  • ബൊക്കാറോ
  • റൂർക്കേല
  • ദുർഗാപ്പൂർ
  • സോവിയറ്റ് യൂണിയൻ
  • ജർമനി
  • ബ്രിട്ടൺ

Question 19.
രാഷ്ട്ര രൂപീകരണത്തിന് അനിവാര്യമായ ഒരു ഘടകമാണ് ഭൂപ്രദേശം. പ്രസ്താവന സാധൂകരിക്കുക. (4)
അല്ലെങ്കിൽ
പൗരബോധം വളർത്തിയെടുക്കുന്നതിൽ ധാർമ്മികതയുടെ പങ്ക് വിശദീകരിക്കുക.
Answer:
കൃത്യമായ അതിർത്തികളോടുകൂടിയ ഒരു ഭൂപ്രദേശം രാഷ്ട്രത്തി നുണ്ടാവണം. ജനങ്ങൾ നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരതാമസമാ ക്കുമ്പോഴാണ് രാഷ്ട്രം രൂപീകരിക്കപ്പെടുക, ഭൂപ്രദേശമേഖല യിൽ രാഷ്ട്രത്തിന് പൂർണമായ നിയന്ത്രണം ഉണ്ടായിരിക്കണം. ഭൂപ്രദേശം എന്നാൽ കരയും ജലമേഖലയും വായുമേഖലയും തീരപ്രദേശവും ചേർന്നതാണ്. ഭൂപ്രദേശ് വലുപ്പം രാഷ്ട്രരൂപി കരണത്തെ ബാധിക്കുന്നില്ല. അതിർത്തികളോടുകൂടിയ ഭൂപ ദേശം ഉണ്ടായാൽ മതി. നന്മതിന്മകൾ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുകയും കടമകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കുകയുമാണ് ധാർമികത എന്ന തുകൊണ്ടർത്ഥമാക്കുന്നത്. സമൂഹത്തോടും രാജ്യത്തോടുമുള്ള കടമ നിറവേറ്റുക ഓരോ വ്യക്തിയുടെയും ധർമമാണ്. ധാർമികത പൗരത്വബോധത്തെ സഹായിക്കുന്നു എന്നാൽ അധാർമികത പൗരബോധം ഇല്ലാതാക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാർമികബോധം സൃഷ്ടിക്കലാണ് പൗര ബോധം വളർത്തിയെടുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പൗരബോധം ക്രിയാത്മകമായൊരു മാനസികാവസ്ഥയാണ്.

Kerala SSLC Social Science Question Paper March 2020 Malayalam Medium

Question 20.
ജനസംഖ്യാപഠനം നടത്തുന്നത് എന്തിനെന്ന് വിശദമാക്കുക. (4)
അല്ലെങ്കിൽ
ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുകയോ കബളിപ്പിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങൾ വിശദമാക്കുക.
Answer:

  • രാജ്യത്തെ മാനവവിഭവശേഷിയുടെ ലഭ്യതയറിയുക.
  • ജനങ്ങൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ എത്രയെ ന്നറിയുക.
  • ആവശ്യമായ സാധനങ്ങളുടെയും സേവങ്ങളുടെയും അളവ് തിട്ടപ്പെടുത്തുക.
  • സാമ്പത്തിക-സാമൂഹിക വികസന നയങ്ങൾ രൂപീകരിക്കുക.

അല്ലെങ്കിൽ

  • ഗുണമേന്മയില്ലാത്ത സാധനങ്ങൾ വിൽക്കുന്നത്.
  • മായം ചേർക്കുന്നത്.
  • അമിതവില ഈടാക്കുന്നത്.
  • അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നത്.

Question 21.
‘രാഷ്ട്രവും പൗരനും’ എന്ന വിഷയത്തിൽ ഒരു ലഘു കുറിപ്പ് തയ്യാറാക്കുക. (4)
അല്ലെങ്കിൽ
ജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളും സഹകരണവും പൗരബോധത്തിന് അനിവാര്യമാണ്. ഉദാഹരണസഹിതം വിശദമാക്കുക.
Answer:
ഒരു രാജ്യത്തെ പൂർണവും തുല്യവുമായ അംഗത്വമാണ് പൗരത്വം. പൗരത്വം ഒരു വ്യക്തിയെ രാഷ്ട്രീയ അവകാശങ്ങളും പൗരാവ കാശങ്ങളും അനുഭവിക്കാൻ പ്രാപ്തനാക്കുന്നു. രാഷ്ട്രം പൗരന് അവകാശങ്ങൾ ഉറപ്പു നൽകുമ്പോൾ തന്നെ പൗരന് രാഷ്ട്രത്തോട് കടമകൾ ഉണ്ടെകിൽ ജന്മനാ ലഭി ക്കുന്ന പൗരത്യമാണു് സ്വാഭാവികപൗരത്വം. ഒരു രാജ്യത്തു നില വിലുള്ള നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഒരാൾ നേടുന്ന പൗരത്വമാണ് ആർജിത പൗരത്വം.
അല്ലെങ്കിൽ
പൗരബോധം വളർത്തിയെടുക്കുന്നതിന് ബോധപൂർവമായ ശ്രമ ങ്ങൾ ആവശ്യമാണ്. ഏതു സമൂഹവും പൗരബോധം വളർത്തു ന്നതിന് ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളാറുണ്ട്. പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ താഴെ പറ യുന്നു.

  • കുടുംബം
  • വിദ്യാഭ്യാസം
  • രാഷ്ട്രീയവ്യവസ്ഥ
  • സംഘടനകൾ
  • സാമൂഹികവ്യവസ്ഥ

Question 22.
ധരാതലീയ ഭൂപടങ്ങളിൽ സ്ഥലാകൃതി ചിത്രീകരിക്കുന്നത് കോണ്ടൂർ രേഖകളാലാണ്. (4)
(i) കോണ്ടൂർ രേഖകൾ എന്നാലെന്ത്?
(ii) ധരാതലീയ ഭൂപടങ്ങളിൽ കോണ്ടൂർ രേഖകളുടെ നിറമെന്ത്?
(iii) കോണ്ടൂർ ഇടവേള എന്നാലെന്ത്?
(iv) കോണ്ടൂർ രേഖകൾ തമ്മിലുള്ള അകലം സ്ഥലത്തിന്റെ ചരിവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
അല്ലെങ്കിൽ
ഭൂവിവരവ്യവസ്ഥയുടെ ആവൃത്തിവിശകലന സാധ്യത ഉദാഹരണസഹിതം സമർത്ഥിക്കുക. ഭൂവിവരവ്യവസ്ഥയുടെ മറ്റ് വിശകലന സാധ്യതകൾ ഏതെല്ലാം?
Answer:
(i) സമുദ്ര നിരപ്പിൽ നിന്ന് ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചുവരയ്ക്കുന്ന സാങ്കൽപ്പികരേഖകളാണ് കോണ്ടൂർരേഖകൾ.
(ii) തവിട്ടുനിറം
(iii) അടുത്തടുത്ത രണ്ടു കോണ്ടൂർ രേഖകളുടെ മൂല്യ വ ത്വാസത്തെ കോണ്ടൂർ ഇടവേള എന്നു പറയുന്നു.
(iv) അടുത്തടുത്തായി വരുന്ന കോണ്ടൂർ രേഖകൾ ഭൂപ്രദേശ ത്തിന്റെ കുത്തനെയുള്ള ചരിവിനെയും അകന്നകന്ന് കാണുന്ന കോണ്ടൂർരേഖകൾ ഭൂപ്രദേശത്തിന്റെ ചെറിയ ചരി വിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.
അല്ലെങ്കിൽ
ആവൃത്തി വിശകലനത്തിൽ ഒരു ബിന്ദുവിനെ ചുറ്റി വൃത്താക തിയിലും രേഖീയ സവിശേഷതകൾക്ക് വശങ്ങളിലും ഒരു പ്രത്യേക മേഖല സൃഷ്ടിക്കപ്പെടുന്നു. ഈ മേഖല ആവൃത്തി മേഖല എന്നറിയപ്പെടുന്നു. നിങ്ങളുടെ പ്രദേശത്തെ 5 മീറ്റർ വീതിയുള്ള റോഡ് സർക്കാ രിന്റെ തീരുമാനപ്രകാരം 8 മീറ്റർ ആയി വർദ്ധിപ്പിക്കുന്നുവെന്നി രിക്കട്ടെ. ഭൂവിവരവ്യവസ്ഥയിലെ ആവൃത്തി വിശകലന സാധ്യത പ്രയോജനപ്പെടുത്തിയാൽ നിലവിലെ റോഡിന് അനുബന്ധമായി ആവശ്വമായ വീതിയിൽ ഒരു പ്രത്യേക മേഖല സൃഷ്ടിക്കാനാകും. ഇതിലൂടെ എത്രമാത്രം ഭൂമി ഏറ്റെടുക്കേണ്ടി വരുന്നു. എത്ര പേർ ഭവനരഹിതരാകുന്നു എന്നൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നു. ഓവർലെ വിശകലനം, ആവൃത്തി വിശകലനം.

Question 23.
1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പുറമേ ഉപഭോക്തൃ സംരക്ഷണത്തിനായുള്ള മറ്റു നിയമങ്ങൾ ഏവ? (4)
അല്ലെങ്കിൽ
വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ വികസനത്തെ സഹായിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുക.
Answer:

  • സാധന വിൽപ്പന നിയമം 1930
  • കാർഷികോൽപ്പന്ന ഗ്രേഡിങ് 6 മാർക്കിങ്) നിയമം, 1937 അവശ്യസാധനനിയമം, 1955
  • അളവ്-തുക്ക നിലാര നിയമം, 1975

അല്ലെങ്കിൽ

  • വിദ്യഭ്യാസം
  • വ്യക്തികളുടെ കഴിവ് മെച്ചപ്പെടത്തുന്നു.
  • സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുന്നു.
  • മെച്ചപ്പെട്ട തൊഴിലും വരുമാനവും നേടാനാവുന്നു.
  • ജീവിതനിലവാരം ഉയരുന്നു.

Question 24.
ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം സൂര്യന്റെ അയനമാണ്. (5)
(i) എന്താണ് സൂര്യന്റെ അയനം?
(ii) ഉത്തരായനം, ദക്ഷിണായനം എന്നിവ താരതമ്യം ചെയ്യുക.
അല്ലെങ്കിൽ
അന്തരീക്ഷ മർദ്ദവുമായി ബന്ധപ്പെട്ട് നല്കിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(i) അന്തരീക്ഷ മർദ്ദം എന്നാലെന്ത്?
(ii) അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണമേത്?
(iii) ഉയരം, താപനില, ആർദ്രത എന്നീ ഘടകങ്ങൾ അന്തരീക്ഷ മർദ്ദത്തെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
അച്ചുതണ്ടിന്റെ ചരിവ് പരിക്രമണവേളയിലുടനീളം ഒരു പോലെ നിലനിർത്തുന്നതിനാൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്ത രായനരേഖയ്ക്കും (23½° വടക്ക്) ദക്ഷിണായനരേഖയ്ക്കും (23½° തെക്ക്) ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ സൂര്യന്റെ അയനം എന്നു വിളിക്കുന്നു.
ശൈത്വ അയനാന്തദിനത്തെ തുടർന്ന് സൂര്യൻ ദക്ഷിണായനരേ ഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള അയനം ആരംഭി ക്കുകയും ജൂൺ 21 ന് ഉത്തരായന രേഖയ്ക്ക് നേർമുകളിലെ ത്തുകയും ചെയ്യുന്നു. ദക്ഷിണായന രേഖയിൽ നിന്നും ഉത്തരാ യനരേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ ‘ഉത്തരായനം’ എന്ന് വിളിക്കുന്നു. ഉത്തരായന കാലത്ത് ഉത്തരാർദ്ധഗോളത്തിന്റെ പകലിന്റെ ദൈർഘ്യം ക്രമേണ കൂടിവരുന്നു. ഗ്രീഷ്മ അയനാന്തരദിനത്തെ തുടർന്ന് ഉത്തരായനരേഖയിൽ നിന്നും ദക്ഷിണായന രേഖയിലേയ്ക്ക് അയനം ആരംഭിക്കുകയും ഡിസംബർ 22 ന് ദക്ഷിണായനരേഖയ്ക്ക് നേർമുകലിലെത്തു കയും ചെയ്യുന്നു. ഉത്തരായനരേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ ദക്ഷിണായനം’ എന്ന് വിളിക്കുന്നു.
അല്ലെങ്കിൽ

  • അന്തരീക്ഷവായു ഭൂമിയിൽ ചെലുത്തുന്ന ഭാരം
  • ബാരോമീറ്റർ
  • ഉയരം കൂടുന്നതിനനുസരിച്ചു അന്തരീക്ഷമർദ്ദം കുറയുന്നു. നേരെ തിരിച്ചും. താപം കൂടുന്നതിനനുസരിച്ച് മർദ്ദം കുറ യുന്നു. നേരെ തിരിച്ചും. ആർദ്രത കൂടുന്നതനുസരിച്ച് മർദ്ദം കുറയുന്നു. നേരെ തിരിച്ചും.

Kerala SSLC Social Science Question Paper March 2020 Malayalam Medium

Question 25.
അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലേക്ക് നയിച്ച ഘടകങ്ങളെ വിവരിക്കുക. (6)
സൂചകങ്ങൾ:

  • മെർക്കന്റലിസ്റ്റ് നിയമങ്ങൾ.
  • കോണ്ടിനെന്റൽ കോൺഗ്രസ്.

അല്ലെങ്കിൽ
ജർമനിയിലെ നാസിസത്തിന്റെ വളർച്ച വിശകലനം ചെയ്യുക.

പരിഗണിക്കേണ്ട മേഖലകൾ:

  • ജർമനിയിൽ ഹിറ്റ്ലറെ അധികാരത്തിലേറാൻ സഹായിച്ച ഘടകങ്ങൾ.
  • ജർമനിയിൽ ഹിറ്റ്ലറുടെ നയങ്ങൾ.

Answer:
മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്താൽ കച്ചവടക്കാർ ഈ കോളനിയിൽ നടപ്പിലാക്കിയ വാണിജ്വനയം മർക്കന്റലിസം എന്നറിയപ്പെടുന്നു. മെർക്കന്റലിസത്തിന്റെ ഭാഗമായി നിരവധി നിയമങ്ങൾ ഇംഗ്ലീഷുകാർ കോളനികളിൽ നടപ്പിലാക്കി.
മെർക്കന്റലിസ്റ്റ് നിയമങ്ങൾ

  • കോളനികളിൽ നിന്നോ കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടുപോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ കോളനിക ളിൽ നിർമിച്ച കപ്പലുകളിലോ മാത്രമായിരിക്കണം.
  • കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, വർത്തമാനപ ത്രങ്ങൾ, ലഘുരേഖകൾ, ലൈസൻസുകൾ തുടങ്ങിയവയി ലെല്ലാം ഇംഗ്ലണ്ടിന്റെ മുദ്ര പതിക്കണം.
  • കോളനികളിൽ ഉൽപാദിപ്പിച്ചിരുന്ന പഞ്ചസാര, കമ്പിളി, പരു ത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവു
  • കോളനിയിൽ നിലനിർത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യ ത്തിനുള്ള താമസസ്ഥലവും അത്യാവശ്യ സൗകര്യങ്ങളും കോളനിക്കാർ നൽകണം.
  • കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കട ലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം.

മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ നയങ്ങൾക്കും നിയമങ്ങൾക്കുമെ തിരെ പ്രതികരിക്കാനായി ജോർജിയ ഒഴികെയുള്ള കോളനിക ളുടെ പ്രതിനിധികൾ 1774 ൽ ഫിലാഡൽഫിയയിൽ സമ്മേളിച്ചു. ഇത് ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് എന്നറിയപ്പെടുന്നു. തുടർന്ന് വ്യവസായങ്ങൾക്കും വ്യാപാരത്തിനും ഏർപ്പെടുത്തി യിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും തങ്ങളുടെ അംഗീകാ ശമില്ലാതെ നികുതി ചുമത്തരുതെന്നും ആവശ്വപ്പെട്ട് കോളനിജ നത് ഇംഗ്ലണ്ടിലെ രാജാവിന് നിവേദനം നൽകി. എന്നാൽ രാജാവ് ജനങ്ങളെ അടിച്ച നർത്താനായി സൈന്യത്തെ അയച്ചു. ഇത് ഇംഗ്ലണ്ടും കോളനികളും തമ്മിലുള്ള യുദ്ധത്തിന് വഴിതെളിച്ചു. 1775 ൽ ഫിലാഡൽഫിയയിൽ ചേർന്ന രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് ജോർജ് വാഷിങ്ടണിനെ കോണ്ടിനെന്റൽ സൈന്യ ത്തിന്റെ തലവനായി തിരഞ്ഞെടുത്തു. ഈ സമയം തോമസ് പെയിൻ തന്റെ ‘കോമൺസെൻസ്’ എന്ന ലഘുലേഖയിലൂടെ ഇംഗ്ലണ്ടിൽ നിന്നു വേർപിരിയുകയാണ് അമേരിക്കക്കാരെ സംബ ന്ധിച്ച് വിവേകപൂർവകമായ പ്രവൃത്തിയെന്ന് പ്രഖ്യാപിച്ചു. 1776 ജൂലൈ 4 ന് അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് ലോക പ്രശസ്തമായ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി.
അല്ലെങ്കിൽ
ഒന്നാം ലോകയുദ്ധാനന്തരം ജർമനിയുടെ മേൽ അടിച്ചേൽപിച്ച വേഴ്സായ സന്ധി. സാമ്പത്തികത്തകർച്ചയും പണപ്പെരുപ്പവും ജർമൻ ഭരണകൂടത്തിന്റെ പരാജയവും രാഷ്ട്രീയ അസ്ഥിരതയും, നിലവിലിരുന്ന ഭരണകൂടത്തെ പുറന്തള്ളിക്കൊണ്ട് അധികാരത്തി ലെത്തിയ ഹിറ്റ്ലർ നാസിസത്തിന്റെ പ്രധാന ശത്രുക്കളായ സോഷ്യലിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും ജൂതരെയും ജനാ ധിപത്യവാദികളെയും കൊന്നൊടുക്കി. ജർമനിക്കുണ്ടായ അപ മാനങ്ങൾക്കും തിരിച്ചടികൾക്കും ഉത്തരവാദികൾ ജൂതരാണെന്ന് ഹിറ്റ്ലർ ആരോപിച്ചു. പ്രത്യേകം തയാറാക്കിയ കോൺസൺ ഷൻ ക്യാമ്പുകളിൽ വച്ച് ജൂതരെ കൂട്ടക്കൊല ചെയ്തു. ഇത് ഹോളോ കാസ്റ്റ് എന്നറിയപ്പെടുന്നു. ഇതിനായി തവിട്ടുകുപ്പായ ക്കാർ’ എന്ന സൈന്യത്തിനും ‘ഗസ്റ്റപ്പൊ’ എന്ന മഹസ്യസംഘ ത്തിനും രൂപം നൽകി. ആര്യന്മാരാണ് ലോകത്തിലെ പരിശുദ്ധ വംശമെന്നും അവരാണ് ലോകം ഭരിക്കേണ്ടതെന്നും ജർമൻകാർ ആര്യന്മാരാണെന്നും ഹിറ്റ്ലർ അഭിപ്രായപ്പെട്ടു. നാസി പാർട്ടി ഒഴി കെയുള്ള മറ്റുള്ള പാർട്ടികളെ നിരോധിച്ചു. തൊഴിലാളി സംഘട നകൾക്ക് വിലക്കേർപ്പെടുത്തി.

Leave a Comment