Kerala SSLC Social Science Question Paper March 2022 Malayalam Medium

Students can read Kerala SSLC Social Science Question Paper March 2022 with Answers Malayalam Medium and Kerala SSLC Social Science Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Social Science Question Paper March 2022 Malayalam Medium

Time: 2½ Hours
Total Score: 80 Marks

വിദ്യാർത്ഥികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ :

  • നിർദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിറ്റ് സമാശ്വാസ സമയം ഉണ്ടായിരിക്കും. ഈ സമയം ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • വ്യത്യസ്ത സ്കോറുകളുള്ള ചോദ്യങ്ങൾ വിവിധ പാർട്ടുകളിലായാണ് നൽകിയിരിക്കുന്നത്.
  • ചോദ്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • 1 മുതൽ 35 വരെയുള്ള ചോദ്യങ്ങൾക്ക് 80 സ്കോർ ആയിരിക്കും പരമാവധി ലഭിക്കുക.

പാർട്ട് – I
1 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.

A. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
ബ്രിട്ടീഷുകാർക്കെതിരായ ചെറുത്തു നിൽപിന് പഴശ്ശിരാജ നേതൃത്വം നൽകിയ സ്ഥലം:
(a) കൊച്ചി
(b) തിരുവിതാംകൂർ
(c) മലബാർ
(d) കൊല്ലം
Answer:
(c) മലബാർ

Question 2.
ഭൂപ്രതലത്തിൽ നിന്നും ഭൗമോപരിതലത്തിന്റെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതി
(a) ആകാശീയ വിദൂരസംവേദനം
(b) ഭൂതലഛായാഗ്രഹണം
(c) ഉപഗ്രഹവിദൂരസംവേദനം
(d) പരോക്ഷ വിദൂരസംവേദനം
Answer:
(b) ഭൂതല ഛായാഗ്രഹണം

Question 3.
അഖിലേന്ത്യാ സർവീസിന് ഒരു ഉദാഹരണം.
(a) ഇന്ത്യൻ റെയിൽവെ സർവീസ്
(b) സെയിൽസ് ടാക്സ് ഓഫീസർ
(c) സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
(d) ഇന്ത്യൻ പോലീസ് സർവീസ്
Answer:
(d) ഇന്ത്യൻ പോലീസ് സർവീസ്

Kerala SSLC Social Science Question Paper March 2022 Malayalam Medium

Question 4.
ചുവടെ നൽകിയിരിക്കുന്നവയിൽ ത്രികക്ഷി സൗഹാർദ്ദത്തിലെ അംഗരാഷ്ട്രമേത്?
(a) ഫ്രാൻസ്
(c) ഇറ്റലി
(b) ജർമനി
(d) ആസ്ട്രിയ-ഹംഗറി
Answer:
(a) ഫ്രാൻസ്

Question 5.
സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിൽ ഉത്തരാർദ്ധഗോളത്തിൽ അനുഭവപ്പെടുന്ന പ്രധാന ഋതുവിന്റെ പേരെഴുതുക.
(a) വേനൽകാലം
(b) ഹേമന്തകാലം
(c) വസന്തകാലം
(d) ശൈത്യകാലം
Answer:
(b) ഹേമന്തകാലം

Question 6.
‘ഗ്രാമീണ ചെണ്ടക്കാരൻ’ ബന്ധപ്പെട്ടിരിക്കുന്നത്?
(a) രാജാ രവിവർമ്മ
(b) അബനീന്ദ്രനാഥ ടാഗോർ
(c) നന്ദലാൽ ബോസ്
(d) അമൃതാ ഷേർഗിൽ
Answer:
(c) നന്ദലാൽ ബോസ്

B. 7 മുതൽ 10 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴു തുക. (4 × 1 = 4)

Question 7.
ചുവടെ നൽകിയിരിക്കുന്നവയിൽ ‘കുടുംബശ്രീ ഏത് വിഭാഗ ത്തിൽ പെടുന്നു?
(a) മൈക്രോ ഫിനാൻസ്
(b) മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾ
(c) ഇൻഷുറൻസ് കമ്പനികൾ
(d) ബാങ്കിതര ധനകാര്യ കമ്പനികൾ
Answer:
(a) മൈക്രോ ഫിനാൻസ്

Question 8.
കുളച്ചൽ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
(a) കുഞ്ഞാലിമരക്കാർ
(b) പാലിയത്തച്ഛൻ
(c) സാമൂതിരി
(d) മാർത്താണ്ഡവർമ
Answer:
(d) മാർത്താണ്ഡവർമ്മ

Question 9.
ചുവടെ നൽകിയിരിക്കുന്നവയിൽ ധാതു അധിഷ്ഠിത വ്യവസാ യമേത്?
(a) പഞ്ചസാര വ്യവസായം
(b) ചണവ്യവസായം
(c) ഇരുമ്പുരുക്ക് വ്യവസായം
(d) പരുത്തിത്തുണി വ്യവസായം
Answer:
(c) ഇരുമ്പുരുക്ക് വ്യവസായം

Kerala SSLC Social Science Question Paper March 2022 Malayalam Medium

Question 10.
പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ചുമതലയിൽ പെടുന്നത്.
(a) ക്രമസമാധാനം പാലിക്കുക
(b) ചികിത്സാ സൗകര്യം ഒരുക്കുക
(c) വരുമാന സർട്ടിഫിക്കറ്റ് നൽകുക
(d) കൃഷി പ്രോത്സാഹിപ്പിക്കുക
Answer:
(b) ചികിത്സ സൗകര്യം ഒരുക്കുക

പാർട്ട് – II
11 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം.

A. 11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. (3 × 2 = 2)

Question 11.
രണ്ട് വിധത്തിലുള്ള നികുതികൾ ഏതെല്ലാമെന്ന് സൂചിപ്പിക്കുക.
Answer:
നികുതികളെ പൊതുവേ രണ്ടായി തരംതിരിച്ചിരിക്കുന്നു. അവ യാണ് പ്രത്യക്ഷ നികുതി പരോക്ഷ നികുതി എന്നിവ. പ്രത്യക്ഷ നികുതിയിൽ നികുതിഭാരം നികുതി ദാതാവുതന്നെ വഹിക്കുന്നു. ഒരാളിൽ ചുമത്തപ്പെടുന്ന നികുതിഭാരം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ് പരോക്ഷ നികുതിയുടെ പ്രത്യേ കത.

Question 12.
ജലഗതാഗതത്തിന്റെ ഏതെങ്കിലും രണ്ടു മേന്മകൾ എഴുതുക.
Answer:
വൻതോതിലുള്ള ചരക്കുഗതാഗതത്തിനു ഏറ്റവും യോജിച്ച മാർഗമാണ് ജലഗതാഗതം.

  • ജലഗതാഗതത്തിന്റെ പൊതുവായ ചില മേന്മകളാണ് നൽകി യിരിക്കുന്നത്.
  • ഏറ്റവും ചെലവുകുറഞ്ഞ ഗതാഗതമാർഗം.
  • വർണതോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം.
  • പരിസരമലിനീകരണം ഉണ്ടാകുന്നില്ല.
  • അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്.

Question 13.
പൗരബോധം വളർത്തുന്നതിൽ കുടുംബത്തിനുളള പങ്ക് വ്യക്ത മാക്കുക.
Answer:
പൗരബോധം വളർത്തിയെടുക്കുന്നതിൽ കുടുംബം ഒരു വലിയ പങ്കു വഹിക്കുന്നു. മുതിർന്നവരെ ബഹുമാനിക്കാനും സാമു ഹ്യസേവനത്തിൽ ഏർപ്പെടാനും നാം പഠിക്കുന്നത് കുടുംബ ത്തിൽ നിന്നാണ്. അംഗങ്ങളിൽ ചുമതലാബോധം വളർത്തുന്ന തിൽ കുടുംബം ഒരു പ്രധാന പങ്കു വഹിക്കുന്നു. കുടുംബത്തിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും പൗരബോധവും വളർത്തുന്നു. വ്യക്തി കുടുംബത്തിനു വേണ്ടിയും കുടുംബം സമൂഹത്തിനു വേണ്ടിയും എന്ന ആശയം കുടുംബാന്തരീക്ഷ ത്തിൽ വളരുന്നു.

Question 14.
ഉപഭോക്താവിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഏതെങ്കിലും രണ്ട് വകുപ്പുകളുടേയോ സ്ഥാപ നങ്ങളുടേയോ പേരെഴുതുക.
Answer:
ഉപഭോക്താവിന്റെ താല്പര്യം സംരക്ഷിക്കാനായി വിവിധ വകു പുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അവയാണ്. ലീഗൽ മെട്രോളജി വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്,

Question 15.
ധരാതലീയ ഭൂപടങ്ങളുടെ രണ്ട് ഉപയോഗങ്ങൾ എഴുതുക.
Answer:
വിവിധ ആവശ്യങ്ങൾക്കായി ധരാതലീയ ഭൂപടങ്ങൾ ഉപയോഗി ക്കുന്നുണ്ട്.

  • ഭൂപ്രദേശങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ സവി ശേഷതകൾ വിശകലനം ചെയ്യുന്നതിന്.
  • സൈനികപ്രവർത്തനങ്ങൾക്കും സൈനികഭൂപടങ്ങളുടെ നിർമ്മാണത്തിനും.
  • സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി ഒരു പ്രദേശ ത്തിന്റെ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വിഭവ ങ്ങൾ കണ്ടെത്തി പഠിക്കുന്നതിന് നഗരാസൂത്രണ പ്രവർത്ത നങ്ങൾക്ക്.

B. 16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 ഉത്തരമെ ഴുതുക. (2 × 2 = 4)

Question 16.
ഇ.ഗവേൺസ് എന്നാൽ എന്ത്?
Answer:
ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോ ഗമാണ് ഇ- ഗവേണൻസ്. ഇത് ഗവൺമെന്റ് സേവനങ്ങൾ വേഗ ത്തിലും എളുപ്പത്തിലും ലഭിക്കുന്നതിന് സഹായകമായി. ഹയർസെക്കണ്ടറി പ്രവേശത്തിനുള്ള ഏകജാലക അപേക്ഷ വിവിധ സ്കോളർഷിപ്പുകൾക്കായുള്ള ഓൺലൈൻ അപേക്ഷ.

Kerala SSLC Social Science Question Paper March 2022 Malayalam Medium

Question 17.
സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗിക്കു മ്പോഴും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നതെന്ത്?
Answer:
സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗിക്കു മ്പോളും ഒരു ഉപഭോക്താവ് പ്രതീക്ഷിക്കുന്ന കാര്യങ്ങളാണ് ഗുണമേന്മ, വിശ്വാസ്യത, വില്പനാന്തര സേവനം മുതലായവ.

Question 18.
ഇന്ത്യയിലെ ദ്വീപസമൂഹങ്ങൾ ഏതെല്ലാം?
Answer:
ഇന്ത്യയുടെ ഭാഗമായ രണ്ടു ദ്വീപ സമൂഹങ്ങളാണ്. ലക്ഷദ്വീപ് ദ്വീപുകളും ആൻഡമാർ നിക്കോബാർ ദ്വീപുകളും.

പാർട്ട് – III
19 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.

A. 19 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരം എഴുതുക. (3 × 4 = 12)

Question 19.
മാനവവിദവശേഷി മെച്ചപ്പെടുത്തുന്നത് കൊണ്ടുള്ള ഏതെങ്കിലും നാല് പ്രയോജനങ്ങൾ എഴുതുക.
Answer:
മനുഷ്യവിഭവശേഷി മെച്ചപ്പെടുത്തുന്നതിൽ അനേകം ഗുണങ്ങളും ണ്ട്. അവയാണ്:-

  • തൊഴിലാളികളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാം.
  • സാമ്പത്തിക അന്തരം കുറയ്ക്കാം.
  • പ്രകൃതിവിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കാം.
  • മെച്ചപ്പെട്ട സാങ്കേതിക വിദ്യകളുടെ വികസനവും ഉപയോ ഗവും സാധ്യമാക്കാം.
  • സാമൂഹികക്ഷേമം ഉറപ്പുവരുത്താം.
  • സംരംഭകത്വം മെച്ചപ്പെടുത്താം. (any four)

Question 20.
ഇന്ത്യയും ചൈനയും ഒപ്പിട്ട പഞ്ചശീല കരാറിലെ ഏതെങ്കിലും നാല് തത്വങ്ങൾ എഴുതുക.
Answer:
ഇന്ത്യയും ചൈനയും തമ്മിൽ ഒപ്പുവച്ച പഞ്ചശീലതത്വങ്ങളുടെ സാരംശമാണ്:

  • ഈ രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക.
  • പരസ്പരം ആക്രമിക്കാതിരിക്കുക.
  • ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക.
  • സമത്വവും പരസ്പരസഹായവും പുലർത്തുക.
  • സമാധാനപരമായ സഹവർത്തിത്വം പാലിക്കുക. (any four)

Question 21.
സമൂഹശാസ്ത്ര പഠനത്തിൽ സാധാരണയായി ഉപയോഗിക്കുന്ന നാല് പഠനരീതികളുടെ പേരെഴുതുക.
Answer:
സമൂഹശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്ന നാല് പഠനരീതി കളാണ്.

  • സോഷ്യൽ സർവ്വേ
  • ഇന്റർവ്യൂ
  • നിരീക്ഷണം ഈ
  • കേസ് സ്റ്റഡി

Question 22.
വിദ്യാഭ്യാസം രാജ്യത്തിന്റെ വികസനത്തെ സഹായിക്കുന്നതെങ്ങ നെയെന്ന് വിശദമാക്കുക.
Answer:

  • വൈദഗ്ധ്യമുള്ള ജനങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാ സത്തിന് പ്രധാന പങ്കുണ്ട്.
  • വിദ്യാഭ്യാസം രാജ്യത്തിന്റെ വികസ നത്തെ സ്വാധീനിക്കുന്നു.
  • വ്യക്തികളുടെ കഴിവ് മെച്ചപ്പെടുത്തുന്നു.
  • സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുന്നു.
  • മെച്ചപ്പെട്ട തൊഴിലും വരുമാനവും നേടാനാവുന്നു.
  • ജീവിത നിലവാരം ഉയരുന്നു.

Kerala SSLC Social Science Question Paper March 2022 Malayalam Medium

Question 23.
ചുവടെ തന്നിട്ടുള്ള ഭൂവിവരങ്ങളെ നൽകിയിട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴുതുക.
(a) പശ്ചിമഘട്ടം
(b) മാൾവാ പീഠഭൂമി
(c) മുംബൈ തുറമുഖം
(d) കാവേരി നദി
Answer:
Kerala SSLC Social Science Question Paper March 2022 Malayalam Medium Q23

B. 24 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണ ത്തിന് ഉത്തരമെഴുതുക. (1 × 4 = 4)

Question 24.
‘A’ കോളത്തിന് അനുയോജ്യമായവ ‘B’ കോളത്തിൽ നിന്നും കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.

A B
രാമകൃഷ്ണ മിഷൻ ആനിബസന്റ്
അലിഗഡ് പ്രസ്ഥാനം രാജാറാം മോഹൻറായ്
തിയോസഫിക്കൽ സൊസൈറ്റി സ്വാമി വിവേകാനന്ദൻ
ബ്രഹ്മസമാജം സർ സയ്യിദ് അഹമദ്ഖാൻ

Answer:

A B
രാമകൃഷ്ണ മിഷൻ സ്വാമി വിവേകാനന്ദ
അലിഗഡ് പ്രസ്ഥാനം സർ സയ്യദ് അഹ്മദ്ഖാൻ
തിയോസഫിക്കൽ സൊസൈറ്റി ആനി ബസന്റ്
ബ്രസമാജം രാജ രാംമോഹൻ റോയ്

Question 25.
ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഏതെങ്കിലും നാല് ഘടകങ്ങൾ എഴുതുക.
Answer:
ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അക്ഷാംശ സ്ഥാനം

  • ഭൂപ്രകൃതി
  • സമുദ്ര സാമീപ്യം
  • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
  • പർവതങ്ങളുടെ സ്ഥാനം

പാർട്ട് – IV
26 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് 6 സ്കോർ വീതം.

A. 26 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരം എഴുതുക. (3 × 6 = 18)

Question 26.
ചുവടെ നൽകിയിരിക്കുന്നവയ്ക്ക് ഉത്തരമെഴുതുക.
(a) രാഷ്ട്രത്തിന്റെ നിർബന്ധിത ചുമതലകൾ ഏതെല്ലാം?
(b) രാഷ്ട്ര രൂപീകരണ സിദ്ധാന്തങ്ങളിൽ ഏതെങ്കിലും രണ്ട ണ്ണത്തിന്റെ പേരെഴുതുക.
Answer:
(a) ഒരു രാഷ്ട്രത്തിന്റെ നിർബന്ധിത ചുമതലയാണ്.

  • അതിർത്തി സംരക്ഷണം
  • ആഭ്യന്തര സമാധാനം
  • അവകാശ സംരക്ഷണം
  • നീതി നടപ്പാക്കൽ

(b) ഒരു രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങളാണ്.

  • ദൈവദത്ത സിദ്ധാന്തം
  • പരിണാമ സിദ്ധാന്തം

Question 27.
ലഘുകുറിപ്പ് തയ്യാറാക്കുക.
(i) ഇലക്ട്രോണിക് ബാങ്കിങ് (E-Banking)
(ii) കോർ ബാങ്കിങ് (CORE Banking)
Answer:
(a) ഇലക്ട്രോണിക് ബാങ്കിങ്
നെറ്റ് ബാങ്കിങ്ങിലൂടേയും ടെലിബാങ്കിങ്ങിലൂടേയും എല്ലാ വിധ ഇടപാടുകളും നടത്താൻ കഴിയുന്ന രീതിയാണ് ഇല ക്ട്രോണിക് ബാങ്കിങ്. എല്ലാ സമയത്തും ബാങ്കിങ്, എല്ലാ യിടത്തും ബാങ്കിങ്, നെറ്റ് ബാങ്കിങ്, മൊബൈൽ ഫോണി ലൂടെയുള്ള ബാങ്കിങ് എന്നിവ ഇലക്ട്രോണിക് ബാങ്കി ങ്ങിന്റെ ഭാഗമാണ്. ബാങ്കിങ് ഉപകരണങ്ങളുടേയോ ഉദ്യോ ഗസ്ഥരുടേയോ സഹായം ഇതിനാവശ്യമില്ല. ബാങ്ക് അക്കൗണ്ടും നെറ്റ് ബാങ്കിങ് സൗകര്യവും മാത്രം മതിയാകും.

(b) കോർ ബാങ്കിങ്:
എല്ലാ ബാങ്കുകളുടേയും ശാഖകൾ ഒരു സെൻട്രൽ സെർവറിന്റെ കീഴിൽ കൊണ്ടുവന്ന് ബാങ്കിങ് സേവനങ്ങൾ ഒരു ബാങ്കിൽ നിന്നു മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്ന തരത്തിൽ ക്രമീകരിച്ചിട്ടുള്ള ഒരു സൗകര്യ മാണ് കോർ ബാങ്കിങ്. ഇതുവഴി എ.ടി.എം., ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ടെലിബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ വന്നു. ഇതോടെ ബാങ്കിങ് ഇടപാടുകൾ ലളിതമായി.

Kerala SSLC Social Science Question Paper March 2022 Malayalam Medium

Question 28.
ചുവടെ നൽകിയിരിക്കുന്നവ വിശദമാക്കുക.
(a) ശാശ്വാത ഭൂനികുതി വ്യവസ്ഥയുടെ സവിശേഷതകൾ
(b) മഹൽവാരി വ്യവസ്ഥ
Answer:
(a) ശാശ്വത ഭൂനികുതി വ്യവസ്ഥ

  • ബംഗാൾ, ബീഹാർ, ഒഡിഷ എന്നിവിടങ്ങളിൽ നടപ്പിലാക്കി.
  • ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന കോൺവാലിസ് പ്രഭു ആണ് ഇത് നടപ്പിലാക്കിയത്.
  • ഈ സമ്പ്രദായത്തിൽ സെമിനാർ മാർ ആയിരുന്നു നികുതി പിരിച്ചിരുന്നത്.
  • തന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയിലേയും നികുതി പിരിക്കാനുള്ള അവകാശം സെമിന്ദാർമാർക്കാ യിരുന്നു.
  • സെമിന്ദാർമാർ ഭൂവുടമയും യഥാർഥ കർഷകൻ കുടി യാനുമായി മാറി.
  • വിളവിന്റെ 60% വരെ നികുതിയായി കൊടു ക്കേണ്ടിയിരുന്നു.
  • നിശ്ചിത തീയതിക്ക് മുൻപ് നികുതി പണമായി നൽക ണമായിരുന്നു.

(b) മഹൽ വാരി സമ്പ്രദായം

  • വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കി.
  • ഗ്രാമത്തലവനായിരുന്നു നികുതി പിരിക്കുന്നതിനുള്ള ചുമതല.
  • നികുതി നിരക്ക് അമിതമായിരുന്നു.
  • നികുതി പിരിക്കുന്നതിനായി ഒരു ഗ്രാമം മുഴുവൻ യൂണിറ്റായി കണക്കാക്കിയിരുന്നു.

Question 29.
ലഘുകുറിപ്പ് എഴുതുക.
(a) ഗ്രീനിച്ച് സമയം (GMT)
(b) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST)
Answer:
(a) ഗ്രീനിച്ച് സമയം
പൂജ്യം ഡിഗ്രി രേഖാംശരേഖ ഗ്രീനിച്ച് രേഖയെന്നറിയപ്പെടു ന്നു. ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതിചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്തുകൂടി കടന്നുപോ കുന്നതിനാലാണ് ഈ രേഖയ്ക്ക് ഗ്രീനിച്ച് രേഖ എന്ന പേര് നൽകപ്പെട്ടത്. ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് ലോകത്ത് എവിടെയുമുള്ള സമയം നിർണയിക്കപ്പെടുന്നത് എന്നതിനാൽ ഈ രേഖ പം മെറിഡിയൻ (Prime Meridian) എന്നും വിളിക്കപ്പെടുന്നു. ഗ്രീനിച്ച് രേഖയിലെ പ്രാദേശിക സമയത്തെ ഗ്രീനിച്ച് സമയം (Greenwich Mean Time) എന്നുപറയുന്നു. ഗ്രീനിച്ച് രേഖയെ അടി സ്ഥാനമാക്കി ഒരു മണിക്കൂർ വീതം സമയവ്യത്യാസമുള്ള 24 മേഖലകളായി ലോകത്തെ തിരിച്ചിരിക്കുന്നു. ഇവ സമ യമേഖലകൾ എന്ന് അറിയപ്പെടുന്നു.

(b) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST)
പൂർവരേഖാംശം 68° മുതൽ 97° വരെയാണല്ലോ ഇന്ത്യ യുടെ രേഖാംശീയ വ്യാപ്തി. ഇവയുടെ ഏകദേശം മധ്യ ത്തായി സ്ഥിതി ചെയ്യുന്ന 82½° പൂർവരേഖാംശത്തെയാണ് ഇന്ത്യയുടെ മാനകരേഖാംശമായി കണക്കാക്കുന്നത്. ഈ രേഖാംശത്തിലെ പ്രാദേശികസമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്. ഇതിനെ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (Indian Standard Time) എന്നു വിളിക്കുന്നു.

B. 30 മുതൽ 32 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരം എഴുതുക. (2 × 6 = 12)

Question 30.
ഫാഷിസത്തിന്റെ സവിശേഷതകൾ വിശദമാക്കുക.
Answer:
ഫാഷിസത്തിന്റെ സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്ന വയാണ്.

  • രാഷ്ട്രത്തെ മഹത്വവൽക്കരിക്കൽ
  • യുദ്ധത്തെ മഹത്വവൽക്കരിക്കൽ
  • ഭൂതകാലത്തെ പ്രകീർത്തിക്കൽ
  • സൈനിക സേച്ഛാധിപത്യം
  • സോഷ്യലിസത്തോടുള്ള എതിർപ്
  • വംശമഹിമ ഉയർത്തിപ്പിടിക്കൽ
  • തീവ്ര ദേശീയതയെ പ്രചരിപ്പിക്കൽ
  • കല, സാഹിത്വം, വിദ്യാഭ്യാസം തുടങ്ങിയവയിലൂടെയുള്ള ആശയപ്രചാരണം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യൽ.

Question 31.
ഇന്ത്യയിലെ നാണ്യവിളകളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ത്യയിൽ വിവിധ താരത്തിൽപെട്ട നാണ്യവിളകൾ കൃഷിചെയ്യു ന്നു. ഇന്ത്യയിലെ നാണ്യവിളകളെ ഇപ്രകാരമാണ് തരംതിരിച്ചിരി ക്കുന്നത്.
(i) നാരുവിളകൾ:
ഇന്ത്യയിൽ കൃഷി ചെയ്യുന്ന ഏറ്റവും പ്രധാ നപ്പെട്ട നാരുവിളയാണ് പരുത്തി. പരുത്തി ഉല്പാദനത്തിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണുള്ളത്. മഞ്ഞു വീഴ്ചയി ല്ലാത്ത വളർച്ചകാലം, 20 മുതൽ 30° സെൽഷ്യസ് താപം ചെറിയ തോതിലുള്ള മഴ എന്നിവയാണ് പരുത്തികൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ, കറുത്ത മണ്ണും എക്കൽ മണ്ണും പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യ മാണ്.

ചണം: ലോകത്തു ചണം ഉല്പാദനത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. ചൂടും ആർദ്രതയുമുള്ള അന്തരീക്ഷ മാണ് ചണകൃഷിക്ക് അനുയോജ്യം. ഉയർന്ന ചൂടും 150 സെന്റിമീറ്ററിൽ കൂടുതൽ മഴയും ചണകൃഷിക്ക് ആവശ മാണ്. നീർവാഴ്ചയുള്ള എക്കൽ മണ്ണാണ് അനുയോജ്യം. ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ പ്രദേശമാണ് ഇന്ത്യയിലെ പ്രധാ നപ്പെട്ട ചണം കൃഷി ചെയ്യുന്ന മേഖല.

(ii) പാനീയവിളകൾ:
തേയില: ലോകത്തു ഏറ്റവും വലിയ തേയില ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ തേയിലത്തോട്ടങ്ങൾ പ്രധാ നമായും അസം, പശ്ചിമബംഗാൾ, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. 200 മുതൽ 250 സെ.മീ. വരെ മഴ യും, 25 മുതൽ 30° സെൽഷ്യസ് ചൂടും ലഭിക്കുന്ന പർവത ചരിവുകളാണ് തേയിലകൃഷിക്ക് അനുയോജ്യം. നീർവാ ഴ്ചയുള്ളതും ജൈവാംശമുള്ളതുമായ മണ്ണാണ് ഈ തോട്ട വിളക്ക് അനുയോജ്യം.

കാപ്പി: ഒരു ഉഷ്ണമേഖല വിളയായ കാഷിയുടെ ഉല്പാദന ത്തിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണുള്ളത്. കേരളം, കർണാ ടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ പശ്ചിമഘട്ട മേഖ ലയാണ് പ്രധാനപ്പെട്ട കാപ്പിക്കൃഷി ചെയ്യുന്ന മേഖല, മിതമായ ചൂട് നല്ല മഴയും കാപ്പിക്കൃഷിക്ക് ആവശ്യമാണ്.

(iii) സുഗന്ധ വിളകൾ:
പശ്ചിമഘട്ട മേഖലയാണ് പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന ഉല്പാദനപ്രദേശം. അനുയോജ്യമായ കാലാവസ്ഥയും ആവശ്യമായ മഴയും ഈ കൃഷിക്കുള്ള അനുകൂല ഘടകങ്ങളാണ്.

(iv) മറ്റു വിളകൾ
റബർ: റബർ കൃഷിക്ക് 25 സെൽഷ്യസ് ചൂടും 150 സെ.മീ. കൂടുതൽ മഴയും ആവശ്യമാണ്. മറ്റു കൃഷിക്ക് അനുയോ ജ്യമല്ലാത്ത ലാറ്ററൈറ്റ് മണ്ണ് റബർ കൃഷിക്ക് ഉത്തമമാണ്. റബർ ഉല്പാദനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം കേരള ത്തിനാണ്. കേരളത്തിന്റെ ഒരു പ്രധാന വരുമാന സ്രോത സ്സാണ് റബർ,

Question 32.
പൗരബോധത്തിന്റെ അഭാവം മൂലം സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വിവരിക്കുക. പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം?
Answer:
സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിയെ പൗര ബോധം വളരെയധികം സ്വാധീനിക്കുന്നു. പൗരബോധമില്ലെങ്കിൽ മനുഷ്യൻ സ്വാർഥനാവുകയും എല്ലാ പ്രവർത്തനങ്ങളും സ്വന്തം നേട്ടങ്ങൾക്കു വേണ്ടി മാത്രമാവുകയും ചെയ്യും. ഇത് സാമൂഹി കജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരമൊരു സമു ഹത്തിൽ സമാധാനവും സുരക്ഷിതത്വവും ഉണ്ടാവുകയില്ല. പൗരബോധവം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ താഴെ പറ യുന്നു.

  • കുടുംബം
  • സാമൂഹികവ്യവസ്ഥ
  • രാഷ്ട്രീയവ്യവസ്ഥ
  • വിദ്യാഭ്യാസം
  • സംഘടനകൾ

പാർട്ട് – V
33 മുതൽ 35 വരെയുള്ള ചോദ്യങ്ങൾക്ക് 8 സ്കോർ വീതം. (2 × 8 = 16)

Question 33.
ചുവടെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ നിസ്സഹകരണ പ്രസ്ഥാനത്തെ വിശകലനം ചെയ്യുക.

  • നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സവിശേഷതകൾ
  • ഇന്ത്യൻ സമൂഹം ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ചതി ലുള്ള ഉദാഹരണങ്ങൾ
  • ചൗരിചൗരാ സംഭവം

Answer:
ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ ദേശീയ സമരമാണ് നിസ്സഹകരണ പ്രസ്ഥാനം.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സവിശേഷതകളാണ്:

  • വക്കീലന്മാർ കോടതി ബഹിഷ്കരിക്കുക.
  • പൊതുജനങ്ങൾ വിദേശവസ്തുക്കൾ ബഹിഷ്കരിക്കുക.
  • തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക.
  • ബ്രിട്ടീഷ് സ്ഥാനമാനങ്ങൾ ഉപേക്ഷിക്കുക.
  • നികുതി നൽകാതിരിക്കുക.
  • വിദ്യാർഥികൾ ഇംഗ്ലീഷ് സ്കൂളുകൾ ബഹിഷ്കരിക്കുക.
  • ഇന്ത്യയിലെ ജനങ്ങൾ ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ചതിന് ചില ഉദാഹരണങ്ങൾ.

Kerala SSLC Social Science Question Paper March 2022 Malayalam Medium

Question 34.
കുറിപ്പ് തയ്യാറാക്കുക.
(a) ആഗോളവാതങ്ങൾ (ഏതെങ്കിലും രണ്ടെണ്ണം)
(b) ആഗോള മർദ്ദമേഖലകൾ (ഏതെങ്കിലും രണ്ടെണ്ണം)
Answer:
(a) വാണിജ്യവാതങ്ങൾ

  • ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്നും മദ്യരേഖാ ന്യൂനമർദമേഖലയിലേക്ക് വീശിക്കൊണ്ടിരിക്കുന്ന കാറ്റുകൾ
  • ഉത്തരാർദ്ധഗോളത്തിൽ വടക്ക് കിഴക്ക് ദിശയിൽനിന്നു വീശുന്നതിനാൽ ഈ കാറ്റുകളെ വടക്ക് കിഴക്കൻ വാണിജ്യവാതങ്ങൾ എന്നുവിളിക്കുന്നു.

(b) പശ്ചിമവാതങ്ങൾ

  • ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്നും ഉപധ്രുവീയന്യൂനമർദമേഖലയിലേക്ക് വീശിക്കൊണ്ടിരിക്കുന്ന കാറ്റുകൾ
  • കാറ്റിന്റെ ദിശ ഏറെക്കുറേ പടിഞ്ഞാറുനിന്നായതുകൊണ്ട് ഇവയെ പശ്ചിമവാതങ്ങൾ എന്നുവിളിക്കുന്നു
  • ദക്ഷിണാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്താരാർദ്ധഗോളത്തിലേതിനേക്കാൾ കൂടുതലാണ്
  • റോറിംഗ് ഫോർട്ടിസ് ,ഫ്യൂരിയസ് ഫിഫ്റ്റിസ് ,ഷ്റീക്കിംഗ് സിക്സ്റ്റീസ്

ധ്രുവീയപൂർവവാതങ്ങൾ

  • ധ്രുവീയഉച്ചമർദ മേഖലകളിൽ നിന്നും ഉപോഷ്ണമേഘലയെ ലക്ഷ്യമാക്കി വീശുന്ന ഹിമക്കാറ്റുകൾ
  • കോറിയോലിസ് ബലം നിമിത്തം ഇവ ഇരു അർദ്ധഗോളങ്ങളിലും കിഴക്കു ദിശയിൽ നിന്ന് വീശുന്നു
  • അതിനാൽ ഇവ ധ്രുവീയ പൂർവവാതങ്ങൾ എന്നറിയപ്പെടുന്നു.

Question 35.
അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ ക കാരണങ്ങളും അനന്തരഫലങ്ങളും വിവരിക്കുക.
സൂചനകൾ :

  • മെർക്കന്റലിസ്റ്റ് നിയമങ്ങൾ
  • ചിന്തകർ
  • ഒന്നും രണ്ടും കോണ്ടിനെന്റൽ കോൺഗ്രസുകൾ
  • അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ സ്വാധീനം

Answer:
എഴുത്തുകാർ

  • മാക്സിം ഗോർക്കി
  • ലിയോ ടോൾസ്റ്റോയി
  • ഇവാൻ ദുർഗനേവ്
  • ആന്റൺ ചെക്കോവ്
  • കാൾ മാർക്സ്
  • ഫ്രെഡറിക് ഏംഗൽസ്

ഫെബ്രുവരി വിപ്ലവം

  • മയുടെ എതിർപ്പിനെ അവഗണിച്ച് ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുക്കാൻ റഷ്യൻ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ തീരുമാനിച്ചു
  • 1917 ആയപ്പോഴേക്കും ഭക്ഷ്യ ദൗർലഭ്യം രൂക്ഷമായി
  • പെട്രോഗ്രാഡ് നഗരത്തിൽ തൊഴിലാളികളോടൊപ്പം സൈനികരും ചേർന്നു
  • പെട്രോഗ്രാഡ് പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തു
  • തുടർന്ന് സർ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയുകയും അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഒരു താത്ക്കാലിക ഗവൺമെന്റ് നിലവിൽ വരുകയും ചെയ്തു

ഒക്ടോബർ വിപ്ലവം

  • താൽകാലിക ഗവൺമെന്റ് ജനങ്ങളുടെ ആവശ്യങ്ങളെ അംഗീകരിച്ചില്ല.
  • സോവിയറ്റുകൾ താൽകാലിക ഗവൺമെന്റിനെ എതിർത
  • ലെനിൻ ഇതിന് നേത്യത്വം നൽകി.
  • 1917 ഒക്ടോബറിൽ ബോൾഷെവിക്കുകൾ താൽകാലിക ഗവൺ മെന്റിനെതിരെ സായുധ വിപ്ലവം ആരംഭിച്ചു.
  • കെറൻസ്കി രാജ്യം വിട്ടു.
  • ബോൾഷെവിക്കുകൾക്ക് അധികാരം ലഭിച്ച ഈ സംഭവം ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്നു.

ഫലങ്ങൾ

  • ഒന്നാം ലോകായുധത്തിൽ നിന്ന് റഷ്യ പിന്മാറി
  • ഭൂമി പിടിച്ചെടുത്തു കർഷകർക്ക് വിഹാരണം ചെയ്തു
  • പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം കൊടുത്തു.
  • കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി
  • സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ടു.
  • ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി.

Leave a Comment