Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

A thorough understanding of SSLC Biology Notes Pdf Malayalam Medium and Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം can improve academic performance.

10th Class Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Std 10 Biology Chapter 4 Notes Malayalam Medium – Let Us Assess

Question 1.
ഹോർമോണുകൾ ലക്ഷ്യകോശങ്ങളിൽ എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട ചിത്രീകരണമാണ് ചുവടെ നൽകിയിട്ടുള്ളത്. അത് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 1
i. A യുടെ ധർമ്മം C യുടെ രൂപീകരണവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുക.
ii. A എന്നത് റിലീസിംഗ് ഹോർമോണാണെങ്കിൽ B എവിടെയാണ് കാണപ്പെടുന്നത്?
iii. A യുടെ ഉൽപാദനം, സംവഹനം എന്നിവ സസ്യങ്ങളിലും ജന്തുക്കളിലും എങ്ങനെ വ്യത്യാസ പ്പെട്ടിരിക്കുന്നു?
രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ഹോർമോൺ പ്രവർത്തനങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Answer:
i) A (ഹോർമോൺ) B (റിസപ്റ്റർ) സഹിതം ചേർന്ന് C (ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ്) രൂപീകരിക്കുന്നു.

ii) പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ കാണപ്പെടുന്നു.

iii) മൃഗങ്ങളിൽ ഹോർമോണുകൾ രക്തത്തിലൂടെ ലക്ഷ്യകോശങ്ങളിൽ എത്തുന്നു. സസ്യങ്ങളിൽ അവ കോശത്തിൽ നിന്ന് കോശത്തിലേക്ക്, അല്ലെങ്കിൽ സൈലം, ഫ്ളോയം വഴി എത്തുന്നു.

Question 2.
രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ഹോർമോൺ പ്രവർത്തനങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 2
(a) 1. ഏത് ഹോർമോണിനെ സൂചിപ്പിക്കുന്നു.
(b) കാത്സ്യത്തിന്റെ സ്ഥാനത്ത് ഗ്ലൂക്കോസാക്കി ചിത്രീകരണം മാറ്റി വരയ്ക്കുക.
Answer:
(a) 1 = കാൽസിടോണിൻ.
(b) Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 3

Question 3.
രക്തത്തിൽ തൈറോക്സിന്റെ അളവ് കുറയുന്നു. വിവിധ ഘട്ടങ്ങളിലൂടെയാണ് തൈറോക്സിന്റെ അളവ് മതിയായ നിരക്കിലെത്തിക്കുന്നത്. അതിനു വേണ്ടി നടക്കുന്ന പ്രവർത്തനങ്ങളും അതിന് കാരണമാകുന്ന ഹോർമോണുകളും ക്രമമായി ലിസ്റ്റ് ചെയ്യുക.
Answer:
ഹൈപ്പോതലാമസ്: റിലീസിംഗ് ഹോർമോൺ
പിറ്റ്യൂട്ടറി ഗ്രന്ഥി: TSH
തൈറോയ്ഡ് ഗ്രന്ഥി: തൈറോക്സിൻ ഉൽപ്പാദിപ്പിക്കുന്നു
ഇങ്ങനെ തൈറോക്സിന്റെ നില സാധാരണനില യിലാകും.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 4.
രാത്രി ഉറങ്ങാൻ കഴിയുന്നത് പോലെ പകൽ ഉറ ങ്ങാൻ കഴിയുമോ? പീനിയൽ ഗ്രന്ഥിയുടെ പ്രവർ
ത്തനങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങളുടെ അഭി പ്രായം സാധൂകരിക്കുക.
Answer:
അതെ, പകൽ ഉറങ്ങാം, പക്ഷേ രാത്രി പോലെ പ്രകൃതിദത്തമല്ല. പീനിയൽ ഗ്രന്ഥി ഇരുട്ടിൽ മെല റ്റോണിൻ സ്രവിച്ച് ഉറക്കം വരുത്തുന്നു. വെളിച്ചം മെലട്ടോണിൻ കുറയ്ക്കുന്നതിനാൽ പകൽ ഉറക്കം ചെറുതാണ്

Question 5.
ഹൈപ്പോതലാമസ് നാഡിവ്യവസ്ഥയുടെയും അന്തഃസ്രാവി വ്യവസ്ഥയുടെയും ഭാഗമായി പ്രവർത്തിക്കുന്നു. പ്രസ്താവന വിലയിരുത്തുക.
Answer:
ഹൈപ്പോതലാമസ് നാഡീവ്യവസ്ഥ
നാഡീവ്യവസ്ഥ: ശരീര താപനില, വിശപ്പ്, ദാഹം, വികാരങ്ങൾ നിയന്ത്രിക്കുന്നു.
ഹൈപ്പോതലാമസ് – അന്തഃസ്രാവി ഗ്രന്ഥി
റിലീസിംഗ് ഹോർമോണുകളും ഇൻഹിബിറ്ററി ഹോർമോണുകളും സ്രവിച്ച് പിറ്റ്യൂട്ടറി ഗ്രന്ഥിയെ നിയന്ത്രിക്കുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ട്രോപിക് ഹോർമോണുകളുടെ ഉൽപാദനത്തെ നിയന്ത്രിച്ചു കൊണ്ടാണ് ഹൈപ്പോതലാമസ് മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂട്ടറി
ഉൽപാദിപ്പിക്കുന്ന GTH – അണ്ഡാശയം, വൃഷണം എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.
ഹൈപ്പോതലാമസ് ഉൽപ്പാദിപ്പിക്കുന്ന ഓക് സിടോസിൻ – പാൽ ചുരത്തൽ, ഗർഭാശയത്തിലെ മിനുസ പേശികളുടെ സങ്കോചം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു.

Question 6.
‘ഒരാളെ നായ കടിക്കാൻ ഓടിക്കുന്നു. അയാൾ അതിവേഗം ഓടുന്നു. നായയിൽ നിന്ന് രക്ഷപ്പെ ടുന്നു.’ ഈ സംഭവത്തിൽ ചുവടെ ചേർത്തിരി ക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. അവ ക്രമപ്പെടുത്തിയെഴുതുക?
• അഡ്രിനാലിന്റെ പ്രവർത്തനം
• സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനം
• പാരാസിംപതറ്റിക് വ്യവസ്ഥയുടെ പ്രവർ ത്തനം.
Answer:
• സിംപതറ്റിക് നാഡീവ്യവസ്ഥയുടെ പ്രവർത്തനം
• അഡ്രിനാലിന്റെ പ്രവർത്തനം
• പാരാസിംപതറ്റിക് നാഡീവ്യവസ്ഥയുടെ പ്രവർത്തനം

Question 7.
ഒരു രാസവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങ ളാണ് ബോക്സിൽ നൽകിയിട്ടുള്ളത്. അവ വിശ കലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

• ഒരേ സ്പീഷീസിൽപ്പെട്ട ജീവികൾ ആശയ വിനിമയത്തിനായി ചുറ്റുപാടിലേക്ക് സവിക്കുന്നു.
• സഞ്ചാരപാത നിർണ്ണയിക്കാനും ഇണകളെ ആകർഷിക്കാനും ഉപയോഗിക്കുന്നു.

i) ബോക്സിൽ പരാമർശിച്ചിരിക്കുന്ന രാസ വസ്തു ഏത്?
ii) ഈ രാസവസ്തുവിന്റെ മറ്റേതെങ്കിലും 2 ധർമ്മങ്ങൾ എഴുതുക.
iii) ഈ രാസവസ്തുവിനെ കർഷകർ പ്രയോജ നപ്പടുത്തുന്നതെങ്ങനെ?
Answer:
i) ഫിറമോൺ.

ii) സ്വജാതികളിൽ ആശയവിനിമയം; അപകട സൂചന, പ്രദേശം അടയാളപ്പെടുത്തൽ, കൂട്ടാളിയെ ആകർഷിക്കൽ, ഭക്ഷണ പാത കാണിക്കൽ.

iii) കർഷകർ ഫിറമോൺ ട്രാപ് ഉപയോഗിച്ച് കീടനിയന്ത്രണം നടത്തുന്നു.

Question 8.
X, Y, Z എന്നിവ വിവിധ സസ്യഹോർമോണുകളുടെ ധർമ്മങ്ങളാണ്. അത് വിശകലനം ചെയ്ത് ഉത്തരങ്ങ ളിൽ നിന്നും ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 4
Answer:
X = അബ്സിസിക് ആസിഡ്
Y = സൈറ്റോകൈനിൻ
Z = ഓക്സിൻ

Question 9.
താഴെ പറയുന്ന സാഹചര്യങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പാൻക്രിയാസ് എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് വിശദീകരിക്കുക?
• ഒരു വ്യക്തി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നു.
• ഒരു വ്യക്തി 12 മണിക്കൂർ ഉപവസിക്കുന്നു.
• ഒരു വ്യക്തിക്ക് ടൈപ്പ് 1 പ്രമേഹമുണ്ട്, സ്ഥിരമായി ഇൻസുലിൻ എടുക്കുന്നു.
Answer:
• കാർബോഹൈഡ്രേറ്റ് ഭക്ഷണത്തിന് ശേഷം: ഗ്ലൂക്കോസ് – ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നു – ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്നു.

• 12 മണിക്കൂർ ഉപവാസം: ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു – ഗ്ലൂക്കാഗോൺ ഉൽപ്പാദിപ്പിക്കുന്നു – ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നു, അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമാണം

• ടൈപ്പ് 1 പ്രമേഹം – ഇൻസുലിൻ മരുന്ന് / ഇൻസുലിൻ കുത്തിവെയ്പ് – കോശങ്ങൾ ഗ്ലൂക്കോസ് സ്വീകരിക്കുന്നു – ഗ്ലൂക്കോസ് നില സാധാരണ നിലയിലാകുന്നു.

Question 10.
താഴെ പറയുന്ന സാഹചര്യങ്ങളിൽ ഹോർമോ ണുകൾ സസ്യവളർച്ചയെ എങ്ങനെ സ്വാധീ നിക്കുന്നുവെന്ന് വിശദമാക്കുക.
• ഒരു തെ പൂർണ്ണ ഇരുട്ടിൽ വളരുന്നു.
• ഒരു കർഷകൻ വിളയിൽ ജിബ്ബറിലിനുകൾ തളിക്കുന്നു.
Answer:
ഇരുട്ടിൽ മുളപ്പിച്ച ചെടി: ഓക്സിൻ ഒരേപോലെ വിതരണം, തണ്ട് അസാധാരണമായി നീളുന്നു സൂര്യപ്രകാശം ഇല്ലാത്തതിനാൽ ദുർബലമായ വളർച്ച.

ജിബ്ബറിലിനുകൾ ചെയ്താൽ വിത്തുകളുടെ സുപ്താവസ്ഥ ഇല്ലാതാക്കുന്നു. കാണ്ഡങ്ങളിലും വേരുകളിലും കോശവിഭജനത്തെ ഉത്തേജിപ്പി ക്കുന്നു. ഫലങ്ങളുടെയും വിത്തുകളുടെയും വളർച്ചയെ ഉത്തേജിപ്പിക്കുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

SSLC Biology Chapter 4 Notes Questions and Answers Pdf Malayalam Medium

Question 1.
സസ്യവളർച്ചയെ സ്വാധീനിക്കുന്ന ഓക്സിൻ എന്ന സസ്യഹോർമോണിന്റെ കണ്ടെത്തൽ എങ്ങനെയായിരുന്നു?
Answer:
ഹോളണ്ടിലെ സസ്യശാസ്ത്രജ്ഞനായ F. W വെന്റ് സസ്യങ്ങളിലെ വളർച്ചയെക്കുറിച്ച് പഠിക്കു ന്നതിനിടെ ഓട്സ് സസ്യത്തിന്റെ ബീജശീർഷാഗം മുറിച്ചെടുത്ത് ജല്ലി പോലുള്ള പദാർഥമായ അഗ റിന്റെ കട്ടയിൽ സൂക്ഷിച്ചു. കുറച്ച് മണിക്കൂറു കൾക്കുശേഷം, അദ്ദേഹം ബീജശീർഷാഗ്രങ്ങൾ നീക്കം ചെയ്ത് അഗറിനെ ചെറിയ കഷണങ്ങ ളായി മുറിച്ചെടുത്തു. ഓട്സിന്റെ ബീജശീർഷാം മുറിച്ച ഭാഗത്ത് അഗറിന്റെ കട്ട വച്ചപ്പോൾ സസ്യാ ഗ്രം മുകളിലേക്കും ഒരു വശത്തായി ചേർത്തു വച്ചപ്പോൾ എതിർവശത്തേക്കും വളഞ്ഞുവളരുന്ന തായി ശ്രദ്ധിച്ചു. ബീജശീർഷാഗ്രത്തിൽ നിന്നും അഗറിലേക്കെത്തിയ രാസവസ്തുവാണ് സസ്യാ ഗ്രത്തിന്റെ വളർച്ചയ്ക്കിടയാക്കുന്നതെന്ന് പിന്നീട് കണ്ടെത്തുകയും ഇതിന് ഓക്സിൻ എന്ന് പേരിടു കയും ചെയ്തു.

Question 2.
സസ്യഹോർമോണുകൾ എന്നറിയപ്പെടുന്നത് എന്ത്?
Answer:
സസ്യങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്ന നിരവധി രാസവസ്തുക്കളെ പിൽക്കാലശാസ്ത്ര ജ്ഞർ കണ്ടെത്തി. അവ സസ്യഹോർമോണുകൾ എന്നറിയപ്പെട്ടു.

Question 3.
ഹോർമോണിനെക്കുറിച്ച് മനസ്സിലാക്കിയ കാര്യ ങ്ങൾ ഏവ?
Answer:

  • ഹോർമോണുകൾ രാസവസ്തുക്കളാണ്.
  • ഹോർമോണുകൾ ശരീരത്തിലെ വിവിധ പ്രവർ ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപി പ്പിക്കുകയും ചെയ്യുന്നു.
  • ഹോർമോണുകൾ ചെറിയ അളവിലാണ് ഉൽ പാദിപ്പിക്കുന്നത്.

പാഠപുസ്തകം പേജ് 113 ലെ സൂചകങ്ങൾ
Question 4.
ലക്ഷ്യകോശങ്ങൾ
Answer:
എല്ലാ ഹോർമോണുകളും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നില്ല. ഒരു ഹോർമോൺ പ്രവർ ത്തിക്കുന്ന കോശത്തെ അതിന്റെ ലക്ഷ്യകോശം എന്ന് പറയുന്നു.

Question 5.
ലക്ഷ്യകോശങ്ങളും ഹോർമോണുകളും തമ്മി ലുള്ള ബന്ധം
Answer:
ഒരു ഹോർമോൺ പ്രവർത്തിക്കുന്ന കോശത്തെ അതിന്റെ ലക്ഷ്യകോശം എന്ന് പറയുന്നു. ഏതൊരു ഹോർമോണിന്റെയും ലക്ഷ്യകോശ ത്തിൽ അതിന് അനുയോജ്യമായ റിസപ്റ്ററുകൾ ഉണ്ടായിരിക്കും. ഇവ കോശസ്തരത്തിലും കോശ ത്തിനുള്ളിലും കാണപ്പെടുന്നു. ഹോർമോണു കളും റിസപ്റ്ററുകളും ചേർന്ന് ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ് ഉണ്ടാകുന്നു. ഈ സംയു ക്തമാണ് കോശത്തിനുള്ളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

Question 6.
ജന്തുഹോർമോണുകളുടെയും സസ്യഹോർമോ ണുകളുടെയും സംവഹനം
Answer:
ജന്തുക്കളിൽ അന്തഃസ്രാവിഗ്രന്ഥികൾ ഉൽപാദി പ്പിക്കുന്ന ഹോർമോണുകൾ രക്തത്തിലൂടെ ലക്ഷ്യകോശ ങ്ങളിൽ എത്തുന്നു.

സസ്യഹോർമോണുകൾ വേര്, കാണ്ഡം എന്നിവ യുടെ അഗ്രഭാഗങ്ങളിലോ വിത്തുകളിലോ തളിരില കളിലോ ആണ് ഉൽപാദിപ്പിക്കപ്പെടുന്നത്. അവ കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്കും സൈല ത്തിലൂടെയോ ഫ്ളോയത്തിലൂടെയോ സംവഹനം ചെയ്യപ്പെട്ടും ലക്ഷ്യകോശങ്ങളിൽ എത്തുന്നു.

Question 7.
ഓക്സിൻ എങ്ങനെയാണ് സസ്യഭാഗം വളഞ്ഞു വളരാൻ കാരണമാകുന്നത്?
Answer:
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 5
ഓക് സിനുകൾക്ക് പ്രകാശത്തിൽ നിന്നകന്ന് നിൽക്കാനുള്ള പ്രവണതയുണ്ട്. സസ്യകാണ്ഡത്തിന്റെ നേരെ മുകളിലായി സൂര്യപ്രകാശം പതിക്കുമ്പോൾ ഓക്സിൻ കാണ്ഡത്തിന്റെ എല്ലാ വശങ്ങളിലേക്കും തുല്യ മായി വിതരണം ചെയ്യപ്പെടുന്നു. സസ്യകാണ്ഡത്തിന് ഒരു ദിശയിൽ നിന്ന് മാത്രം പ്രകാശം ലഭിക്കുമ്പോൾ ഓക്സിൻ കാണ്ഡത്തിന്റെ എതിർ വശത്തേക്ക് നീങ്ങുന്നു. അവിടെയുള്ള കോശങ്ങളിലെ ഹോർമോൺ റിസപ്റ്ററുമായി ഓക്സിൻ കൂടിച്ചേർന്ന് ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ് രൂപപ്പെടുകയും അതിന്റെ ഫലമായി കോശപ്രവർത്തനങ്ങളിൽ മാറ്റം വരികയും ചെയ്യുന്നു. നിഴൽ വശത്തെ കോശങ്ങൾ ദീർഘീകരി ക്കുകയും കോശദീർഘീകരണം സംഭവിച്ച ഭാഗം 3 മറുവശത്തേക്ക് വളയുകയും ചെയ്യുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 8.
പാഠപുസ്തകം പേജ് 115 ലെ വർക്ക്ഷീറ്റ് 4.1 പൂർത്തിയക്കിയത്
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 6
Answer:

ഹോർമോൺ ധർമം
ഓക്സിനുകൾ കാണ്ഡത്തിന്റെ നീളം കൂട്ടുകയും പാർശ്വമുകുള വളർച്ചയെ തടയുകയും ട്രോപ്പിക ചലനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. പൂക്കളുടെ ഉൽപാദന ത്തേയും ഫലരൂപീകരണത്തേയും സ്വാധീനിക്കുന്നു.
ജിബ്ബറിലിനുകൾ വിത്തുകളുടെ സുപ്താവസ്ഥ ഇല്ലാതാക്കുന്നു. കാണ്ഡങ്ങളിലും വേരുകളിലും കോശവിഭജനത്തെ ഉത്തേജിപ്പിക്കുന്നു. ഫലങ്ങളുടെയും വിത്തുകളുടെയും വളർച്ചയെ ഉത്തേജിപ്പിക്കുന്നു.
സൈറ്റോകിനിനുകൾ മുളയ്ക്കുന്ന വിത്തുകളിൽ കോശവിഭജനത്തെയും വൈവിധ്യവൽക്കരണ ത്തേയും ഉത്തേജിപ്പിക്കുന്നു. കാണ്ഡങ്ങളിലും വേരുകളിലും കോശവിഭജ നത്തെ ഉത്തേജിപ്പിക്കുന്നു. പാർശ്വമുകുള വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ഇലകൾ പഴുക്കുന്നത് വൈകിപ്പിച്ച് പച്ചപ്പ് നിലനിർത്തുന്നു. വളരുന്ന സസ്യ ഭാഗങ്ങളിലേക്കുള്ള പോഷക സംവഹനം പ്രോത്സാഹിപ്പിക്കുന്നു.
എഥിലീൻ ക്ലോറോഫിൽ, പ്രോട്ടീനുകൾ, ന്യൂക്ലിക് ആസിഡുകൾ എന്നിവയുടെ ശിഥിലീ കരണത്തിലൂടെ ഇല, പുഷ്പം, ഫലങ്ങൾ എന്നിവ പാകപ്പെടുന്നതിനും പഴു ക്കുന്നതിനും സഹായിക്കുന്നു.
അബ്സിസിക് ആസിഡ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുന്നതുവരെ വിത്തുകളുടെ സുപ്താവസ്ഥ നിലനിർത്തുന്നു. സസ്യഭാഗങ്ങളുടെ വളർച്ച തടസപ്പെടുത്തികൊണ്ട് പ്രതി കൂല സാഹചര്യങ്ങളെ നേരിടാൻ സസ്യങ്ങളെ സഹായിക്കുന്നു. പാകമായ ഇലകളും ഫലങ്ങളും പൊഴിക്കുന്നു.

Question 9.
കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന സിന്ത റ്റിക് സസ്യഹോർമോണുകളും അവയുടെ ഉപ യോഗവും എഴുതുക.
Answer:
പ്രകൃതിദത്ത സസ്യഹോർമോണുകളുടെ രാസ ഘടന മനസ്സിലാക്കി കൃത്രിമമായി ഇവയെ ഉൽപാ ദിപ്പിക്കുകയും കാർഷികമേഖലയിൽ വ്യാപകമായി പ്രയോജനപ്പെടുത്തുകയും ചെയ്തുവരുന്നു.

സിന്തറ്റിക് ഓക്സിനുകൾ – തണ്ടിൽ വേര് മുള പ്പിക്കാൻ ഉപയോഗിക്കുന്നു. കളനാശിനിയായും ഉപയോഗിക്കുന്നു (2, 4 D).

സിന്തറ്റിക് ജിബ്ബറിലിനുകൾ – മുന്തിരിച്ചെടിയിൽ കായ്കളുടെ വലുപ്പം കൂട്ടാനും കരിമ്പിന്റെ കാണ്ഡദീർഘീകരണത്തിനും ഉപയോഗിക്കുന്നു.

സിന്തറ്റിക് എഥിലീൻ – ഫലങ്ങൾ പാകപ്പെടുത്തി ഒരേസമയം വിളവെടുക്കാൻ കാർഷിക മേഖല യിൽ എഥിലീൻ പ്രയോജനപ്പെടുത്തുന്നു. വാഴപ്പഴം തക്കാളി എന്നിവ ഒരേ സമയം പഴുപ്പി ക്കാൻ എഥിലീൻ ഉപയോഗിക്കുന്നു.

Question 10.
സിന്തറ്റിക് സസ്യ ഹോർമോണുകൾ സൃഷ്ടിക്കുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി പരിഗ ണിച്ച് നടത്തുന്ന ഡിബേറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ആശയങ്ങൾ.
Answer:
സിന്തറ്റിക് സസ്യഹോർമോണുകളുടെ ഉപയോഗം വരുത്തുന്ന രോഗങ്ങൾ, അലർജികൾ, ജനിതക പ്രശ്നങ്ങൾ

പരിസ്ഥിതി പ്രശ്നങ്ങൾ – സിന്തറ്റിക് ഹോർമോണു കളുടെ മറ്റ് ആവാസങ്ങളിലേക്കുള്ള വ്യാപനം,
മണ്ണിനെയും ജലത്തെയും സ്വാധീനിക്കുന്നത്, മറ്റ് ജീവജാലങ്ങളെ ബാധിക്കുന്നത്.

പാഠപുസ്തകം പേജ് 116 ലെ സൂചകങ്ങൾ
Question 11.
ഫോട്ടോ പീരിയോഡിസം
Answer:
പൂക്കളുടെ ഉൽപാദനം ദിനരാത്രങ്ങളുടെ ദൈർ ഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. സസ്യങ്ങളുടെ ഈ പ്രതികരണമാണ് ഫോട്ടോ പീരിയോഡിസം. അതിനെ അടിസ്ഥാനമാക്കിയാണ് പൂവിടൽകാലം, പരാഗണം, വിത്ത് രൂപീകരണം തുടങ്ങിയ ഘട്ട ങ്ങൾ സസ്യങ്ങൾ ക്രമീകരിക്കുന്നത്.

Question 12.
ഫൈറ്റോകോം
Answer:
ഫോട്ടോ പീരിയോഡിസത്തിൽ പ്രകാശഗ്രാഹി വർണ്ണകമായ ഫൈറ്റോകോം മുഖ്യ പങ്കുവഹി ക്കുന്നു. കാണ്ഡത്തിന്റെ അഗ്രത്തുള്ള പൂർണ്ണ മായും വിരിഞ്ഞ ഇലകളിലാണ് ഫൈറ്റോകോം ഉൽപാദിപ്പിക്കപ്പെടുന്നത്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 13.
പൂവിടൽ
Answer:
കാണ്ഡത്തിന്റെ അഗ്രത്തുള്ള പൂർണ്ണമായും വിരിഞ്ഞ ഇലകളിലാണ് ഫൈറ്റോക്രോം ഉൽപാദി പ്പിക്കപ്പെടുന്നത്. ഈ ഇലകൾ ഫൈറ്റോ കാമിന്റെ സഹായത്താൽ ദിനരാത്രങ്ങളുടെ ദൈർഘ്യം തിരിച്ചറിയുകയും പൂവിടാനുള്ള ഉദ്ദീപനം കാണ്ഡ ത്തിലെ അഗമെരിസ്റ്റത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതിനനുസരിച്ച് പൂക്കളുടെ ഉൽപാദ നത്തെ നിയന്ത്രിക്കുന്ന ജീനുകൾ ഉദ്ദീപിക്ക പ്പെടുന്നു.

പാഠപുസ്തകം പേജ് 116 ലെ സൂചകങ്ങൾ
Question 14.
ഗ്രന്ഥിയുടെ സ്ഥാനം
Answer:
തൈറോയ്ഡ് ഗ്രന്ഥി മനുഷ്യന്റെ കഴുത്തിന് മുൻ ഭാഗത്ത്, സ്വനപേടകത്തിന് തൊട്ടുതാഴെയായി ട്ടാണ് സ്ഥിതി ചെയ്യുന്നത്.

Question 15.
കോശങ്ങൾ
Answer:
തൈറോയ്ഡ് ഗ്രന്ഥിയിൽ രണ്ട് തരം കോശങ്ങ ളുണ്ട്. ഫോളിക്കുലാർ കോശങ്ങളും പാരാഫോളി ക്കുലാർ കോശങ്ങളും.

Question 16.
ഹോർമോൺ
Answer:
ഫോളിക്കുലാർ കോശങ്ങൾ തൈറോക്സിൻ എന്ന ഹോർമോണിനെയും പാരാഫോളിക്കുലാർ കോശങ്ങൾ കാൽസിടോണിൻ എന്ന ഹോർമോ ണിനെയും ഉൽപാദിപ്പിക്കുന്നു.

Question 17.
ധർമം
Answer:
തൈറോക്സിൻ – മെറ്റാബോളിസത്തിനെയും ശരീരോഷ്മാവിനെയും നിയന്ത്രിക്കുന്നു. നവജാത ശിശുക്കളുടെയും കുട്ടികളുടെയും മസ്തിഷ്കം വികസിപ്പിക്കുന്നു. ഹൃദയം, ത്വക്ക്, പ്രത്യുൽപാദന വ്യവസ്ഥ തുടങ്ങിയവയുടെ ആരോഗ്യം നിലനിർ ത്തുന്നു. കാൽസിടോണിൻ – രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കുന്നു.

Question 18.
തൈറോക്സിന്റെ വിവിധ രൂപങ്ങളായ T3, T4 എന്നിവയെക്കുറിച്ച് വിവിരശേഖരണം നടത്തുക.
Answer:
തൈറോക്സിന് പ്രധാനമായും രണ്ട് രൂപങ്ങളാണ് ഉള്ളത്. T4, T3
T4 (Thyroxine or Tetraiodothyronine): ഇതിന് 4 അയോഡിൻ ആറ്റങ്ങളുണ്ട്. ഇത് കൂടുതൽ അളവിൽ ഉത്പാദിപ്പിക്കുന്നു, പ്രവർത്തനക്ഷമത 3 കുറവാണ്, പ്രധാനമായും ശരീരത്തിൽ സംഭരണ രൂപത്തിൽ നിലകൊള്ളുന്നു.

T3 (Triiodothyronine): ഇതിന് 3 അയോഡിൻ ആറ്റങ്ങളുണ്ട്. ഇത് കുറഞ്ഞ അളവിൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. എന്നാൽ ഇത് കൂടുതൽ പ്രവർത്തനക്ഷമമാണ്, ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നേരിട്ട് നിയന്ത്രിക്കുന്നു. ശരീരത്തിന് ഉപയോഗിക്കുന്നതിനായി T4, T3 ആയി മാറുന്നു.

രണ്ടും ശരീരത്തിന്റെ വളർച്ച, ഉപാപചയം, ശരീര താപനില എന്നിവയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 19.
തൈറോക്സിന്റെ ഉൽപാദനത്തിലെ ഏറ്റക്കുറ ച്ചിൽ, ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ തകരാർ എന്നിവ മൂലമുണ്ടാകുന്ന രോഗാവസ്ഥകൾ ഏവ?
Answer:
ഹൈപ്പർതൈറോയ്ഡിസം, ഹൈപ്പോതൈറോയ് ഡിസം, ഗോയിറ്റർ

Question 20.
ഹൈപ്പർതൈറോയ്ഡിസത്തിന്റെ കാരണവും ലക്ഷണവും എഴുതുക.
Answer:
കാരണം – തൈറോക്സിന്റെ ഉൽപാദനം കൂടുന്നു.
ലക്ഷണം – മെറ്റാബോളിസത്തിന്റെ നിരക്ക് കൂടുന്നു, ഭാരക്കുറവ്, ഹൃദയമിടിപ്പ് കൂടുന്നു, അമിതമായ വിയർപ്പ്, ഉൽക്കണ്ഠ.

Question 21.
ഹൈപ്പോതൈറോയ്ഡിസത്തിന്റെ കാരണവും ലക്ഷണവും എഴുതുക.
Answer:
കാരണം – തൈറോക്സിന്റെ ഉൽപാദനം കുറ യുന്നു.
ലക്ഷണം – മെറ്റാബോളിസം കുറയുന്നു, ശരീര ഭാരം കൂടുന്നു, ഹൃദയമിടിപ്പ് കുറയുന്നു, ക്ഷീണം, തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ.

Question 22.
ഗോയിറ്ററിന്റെ കാരണവും ലക്ഷണവും എഴുതുക.
Answer:
കാരണം – തെറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന നിരവധി തകരാറുകൾ, അയഡിന്റെ അപര്യാപ്തത. ലക്ഷണം – കഴുത്തിലുണ്ടാകുന്ന വീക്കം, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്.

പേജ് 119 ലെ സൂചകങ്ങൾ
Question 23.
കാത്സ്യത്തിന്റെ സാധാരണതോത്
Answer:
രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ തോത് 9 – 11 mg/100 dL ആണ്.

Question 24.
കാൽസിടോണിന്റെ പ്രവർത്തനം
Answer:
രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കൂടുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി കാൽസിടോണിൻ ഉൽപ്പാദി പ്പിക്കുന്നു.

കാൽസിടോണിൻ – കാത്സ്യത്തിന്റെയും ഫോസ് ഫേറ്റിന്റെയും പുനഃരാഗിരണം തടസപ്പെടുത്തുന്നു. കാത്സ്യത്തിന്റെ ആഗിരണം കുറയ്ക്കുന്നു. അസ്ഥി യിൽ നിന്ന് കാത്സ്യം, ഫോസ്ഫേറ്റ് എന്നിവ രക്തത്തിൽ കലരുന്ന പ്രവർത്തനം തടയുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 25.
പാരാതോർമോണിന്റെ പ്രവർത്തനം
Answer:
രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കുറയുമ്പോൾ പാരാതൈറോയ്ഡ് ഗ്രന്ഥി പാരാതൊർമോൺ ഉൽപ്പാദിപ്പിക്കുന്നു.

പാരാതൊർമോൺ – കാത്സ്യം, ഫോസ്ഫേറ്റ് എന്നിവയുടെ പുനരാഗിരണം ത്വരിതപ്പെടു ത്തുന്നു. കാത്സ്യത്തിന്റെ ആഗിരണത്തെ ത്വരിത പ്പെടുത്തുന്നു. അസ്ഥിയിൽ നിന്ന് കാത്സ്യം, ഫോസ്ഫേറ്റ് എന്നിവ രക്തത്തിൽ കലരുന്ന പ്രവർത്തനം ഉത്തേജിപ്പിക്കുന്നു.

Question 26.
രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് എത്ര?
Answer:
ആരോഗ്യമുള്ള വ്യക്തികളിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ (FBS) അളവ് 70 മുതൽ 100 mg/ ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ് ഗ്ലൂക്കോസ് നില 140 mg/100 dL ൽ താഴെ യായിരിക്കണം. മൂന്ന് മാസത്തെ രക്തത്തിലെ ഗ്ലൂക്കോസിന്റെ ശരാശരി അളവ് HbA1c പരി ശോധന വഴി അളക്കുമ്പോൾ 5.7% ൽ താഴെ യാണെങ്കിൽ ഗ്ലൂക്കോസിന്റെ സാധാരണ നില യായി കണക്കാക്കാം.

Question 27.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരി ക്കാൻ സഹായിക്കുന്ന ഹോർമോണുകളവ?
Answer:
ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവയുടെ പ്രവർ ത്തനത്തിന്റെ ഫലമായാണ് ഗ്ലൂക്കോസിന്റെ തോത് ക്രമീകരിക്കപ്പെടുന്നത്

Question 28.
ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവ ഉത്പാദിപ്പി ക്കുന്നത് എവിടെ?
Answer:
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻ സിലെ ബീറ്റാകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇൻ സുലിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീ കരിക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാൽ പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻ സിലെ ആൽഫാ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഗ്ലൂക്കഗോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു.

പേജ് 121 ലെ സൂചകങ്ങൾ
Question 29.
ഇൻസുലിന്റെ പ്രവർത്തനം
Answer:
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉൽപ്പാദി പ്പിക്കുന്ന ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോ സിന്റെ അളവ് ക്രമീകരിക്കുന്നു.

ഇൻസുലിൻ – കോശത്തിലേക്കുള്ള ഗ്ലൂക്കോസ് പ്രവേശനം ത്വരിതപ്പെടുത്തുന്നു, കരൾ, പേശീ കോശങ്ങൾ എന്നിവയിൽ വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി മാറ്റുന്നു.

Question 30.
ഗ്ലൂക്കഗോണിന്റെ പ്രവർത്തനം
Answer:
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാൽ പാൻക്രിയാസിലെ ആൽഫാ കോശങ്ങൾ ഉൽപ്പാ ദിപ്പിക്കുന്ന ഗ്ലൂക്കഗോൺ രക്തത്തിലെ ഗ്ലൂക്കോ സിന്റെ അളവ് ക്രമീകരിക്കുന്നു.

ഗ്ലൂക്കഗോൺ – കരളിന്റെ സഹായത്തോടെ ഗ്ലൈക്കോജൻ, അമിനോ ആസിഡ് എന്നിവയിൽ നിന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 31.
പേജ് 122 പട്ടിക 4.4 പൂർത്തിയാക്കിയത്
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 7
Answer:

ഗ്ലൂക്കോസ് ക്രമീകരണം
അളവ് കൂടുമ്പോൾ അളവ് കുറയുമ്പോൾ
ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഇൻസുലിൻ ഗ്ലൂക്കഗോൺ
ഉൽപാദിപ്പിക്കുന്ന കോശം പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ പാൻക്രിയാസിലെ ആൽഫാ കോശങ്ങൾ
നടക്കുന്ന പ്രവർത്തനം കോശത്തിലേക്കുള്ള ഗ്ലൂക്കോസ് പ്രവേശനം ത്വരിതപ്പെടുത്തുന്നു, കരൾ, പേശീകോശങ്ങൾ എന്നിവയിൽ വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി മാറ്റുന്നു കരളിന്റെ സഹായത്തോടെ ഗ്ലൈക്കോജൻ, അമിനോ ആസിഡ് എന്നിവയിൽ നിന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു.

പേജ് 123 ലെ സൂചകങ്ങൾ
Question 32.
വിവിധതരം പ്രമേഹം
Answer:
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ശരാശരിയിൽ നിന്ന് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ്.
പ്രമേഹം രണ്ട് തരത്തിൽ കാണപ്പെടുന്നു. ടൈപ്പ് 1, ടൈപ്പ് 2

Question 33.
കാരണങ്ങൾ
Answer:
പ്രമേഹം രണ്ട് തരത്തിൽ കാണപ്പെടുന്നു. ഇൻ സുലിൻ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ഇൻസുലിന്റെ പ്രവർ ത്തനക്ഷമത കുറയൽ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് 2 പ്രമേഹം. ബീറ്റാകോശങ്ങൾ നശിക്കുന്നതു മൂലം ഇൻസു ലിൻ ഉൽപാദനശേഷി ഇല്ലാതാകുന്ന അവസ്ഥ യാണ് ടൈപ്പ് – 1 പ്രമേഹം.

Question 34.
ലക്ഷണങ്ങൾ
Answer:
അമിത ദാഹം, വിശപ്പ്, കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ, ശരീരഭാരം കുറയൽ, ക്ഷീണം എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.

Question 35.
പ്രമേഹരോഗത്തെ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാ കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഡോക്ടറിനോ ടുള്ള ചോദ്യാവലി
Answer:

  • റെറ്റിനോപതി എന്താണ്?
  • പ്രമേഹരോഗിയുടെ കണ്ണുകളിൽ ഇത് എങ്ങനെ ബാധിക്കുന്നു?
  • നെഫ്രോപതി എന്താണ്?
  • പ്രമേഹത്തിൽ വൃക്കകൾ എന്തുകൊണ്ട് അപ കടത്തിൽ ആകുന്നു?
  • ന്യൂറോപതി എന്താണ്?
  • ഇതിന്റെ സാധാരണ ലക്ഷണങ്ങൾ എന്തൊ ക്കെയാണ്?
  • ഇൻസുലിൻ റെസിസ്റ്റൻസ് എന്നാൽ എന്ത്?
  • അത് എങ്ങനെ പ്രമേഹത്തിന് കാരണമാകുന്നു?
  • പ്രമേഹം നിയന്ത്രിക്കാനും തടയാനും സഹായി ക്കുന്ന മുൻകരുതലുകൾ, ചികിത്സകളും ജീവിത ശൈലി മാറ്റങ്ങളും ഏതൊക്കെയാണ്?
  • പ്രമേഹരോഗികൾക്ക് പരിശോധനകൾ എത ത്തോളം പ്രധാനമാണ്?
  • ഭാവിയിൽ പ്രമേഹം തടയാൻ കൗമാരക്കാരോട് നിങ്ങൾ നൽകുന്ന ഉപദേശം എന്താണ്?

Question 36.
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട്
Answer:
ഡോക്ടർ വിശദീകരിച്ചതനുസരിച്ച്, റെറ്റിനോപതി കണ്ണുകളെ ബാധിച്ച് കാഴ്ച നഷ്ടപ്പെടാൻ ഇട യാക്കും. നെഫ്രോപതി വൃക്കകളെ ബാധിക്കുന്നു. ന്യൂറോപതി നാഡികളെ ബാധിച്ച് വേദ നയും ഉറക്കവും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.

ഇൻസുലിൻ റെസിസ്റ്റൻസ് എന്നത് ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് ശരിയായി പ്രതി കരിക്കാത്ത അവസ്ഥയാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകുന്നു. മുൻകരുതലായി, ആരോഗ്യകരമായ ഭക്ഷണം, നിയന്ത്രിതമായ വ്യായാമം, ജങ്ക് ഫുഡ് ഒഴിവാക്കൽ, ആരോഗ്യപരിശോധനകൾ നടത്തുക എന്നിവ നിർദേശിച്ചു.

കൗമാരത്തിൽ തന്നെ ആരോഗ്യകരമായ ശീല ങ്ങൾ സ്വീകരിച്ചാൽ പ്രമേഹ സാധ്യതകൾ കുറ യ്ക്കാമെന്ന് ഡോക്ടർ പറഞ്ഞു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 37.
അടിയന്തിര ഘട്ടങ്ങളിലെ ശാരീരിക മാറ്റങ്ങളെ നിയന്ത്രിക്കാൻ സിംപതറ്റിക് വ്യവസ്ഥയുള്ളപ്പോൾ ഹോർമോണുകളുടെ ആവശ്യകത എന്താണ്?
Answer:
സിംപതറ്റിക് നാഡീ വ്യവസ്ഥ അടിയന്തര സാഹ ചര്യങ്ങളിൽ വേഗത്തിലുള്ള നാഡീസന്ദേശങ്ങളി ലൂടെ നിയന്ത്രണം നടത്തുന്നു, എന്നാൽ അതിന്റെ ഫലം വളരെ കുറച്ച് സമയം മാത്രമേ നിലനിൽക്കൂ. മറുവശത്ത്, ഹോർമോണുകൾ രക്തത്തിലേക്ക് പുറപ്പെടുവിക്കപ്പെടുകയും ശരീരമൊട്ടാകെ സഞ്ച രിക്കുകയും ചെയ്യുന്നു. അവ പ്രതികരണത്തെ കൂടുതൽ ശക്തമാക്കുകയും ഏറെ സമയം സജീ വമായി നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ, ശരീരത്തിന്റെ അടിയന്തര പ്രതികരണം വേഗ ത്തിലും ദീർഘകാലത്തേക്കുമായി നിലനിൽക്കുന്ന തിനായി സിംപതറ്റിക് നാഡീവ്യവസ്ഥയോടൊപ്പം ഹോർമോണുകളും ആവശ്യമാണ്.

പേജ് 124 ലെ സൂചകങ്ങൾ
Question 38.
അഡ്രീനൽ ഗ്രന്ഥിയുടെ സ്ഥാനം
Answer:
വൃക്കകൾക്ക് മുകളിൽ

Question 39.
ഭാഗങ്ങൾ
Answer:
അഡ്രീനൽ ഗ്രന്ഥിയുടെ ബാഹ്യഭാഗം കോർട്ടക്സ്, ആന്തരഭാഗം മെഡുല്ല

Question 40.
മെഡുല്ല സ്രവിക്കുന്ന ഹോർമോണുകൾ
Answer:
എപിനെഫ്രിൻ, നോർ എപിന്റെഫിൻ

Question 41.
അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യുന്നവിധം
Answer:
ഹൃദയമിടിപ്പും രക്തസമ്മർദവും വർധിപ്പിക്കുക, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുക, ഹൃദയം, പേശികൾ എന്നിവയിലേക്കുള്ള രക്ത പ്രവാഹം കൂട്ടുക, ത്വക്കിലേക്കും ദഹന അവയവ ങ്ങളിലേക്കുമുള്ള രക്തപ്രവാഹം കുറയ്ക്കുക തുട ങ്ങിയ ശാരീരിക മാറ്റങ്ങളിലൂടെ എപിനെഫിനും നോർഎപിനെഫ്രിനും സിംപതറ്റിക് വ്യവസ്ഥയോട് ചേർന്ന് അടിയന്തരഘട്ടത്തെ നേരിടാൻ ശരീ രത്തെ സുസജ്ജമാക്കുന്നു.

Question 42.
കോർട്ടിക്കോസ്റ്റിറോയിഡുകൾ എന്നാൽ എന്ത്?
Answer:
അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഗ്ലൂക്കോ കോർട്ടിക്കോയിഡ്, മിനറലോകോർട്ടിക്കോ യിഡ്, ഗൊണാഡോക്കോർട്ടിക്കോയിഡ് എന്നീ വിഭാഗത്തിലുൾപ്പെടുന്ന വിവിധ ഹോർമോണു കളെ ഉൽപാദിപ്പിക്കുന്നു. ഇവ കോർട്ടിക്കോസ്റ്റിറോ യിഡുകൾ എന്നറിയപ്പെടുന്നു.

Question 43.
വിവിധ കോർട്ടിക്കോസ്റ്റിറോയിഡുകൾ ഏവ?
Answer:
കോർട്ടിസോൾ, അൾഡോസ്റ്റീറോൺ, ആൻഡ്രോജൻ എന്നിവ വിവിധ കോർട്ടിക്കോസ്റ്റിറോയിഡുകൾആണ്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 44.
പേജ് 125 ലെ പട്ടിക 4.5 പൂർത്തിയാക്കിയത് (കോർട്ടക്സ് ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ)
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 8
Answer:

ഹോർമോൺ ധർമ്മം
ഹോർമോൺ ഗ്ലൂക്കോസിന്റെ ആന്തരസമസ്ഥിതി നിലനിർത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. ശരീരത്തിന്റെ വീക്കം, അലർജി എന്നിവ പ്രതിരോധിക്കുന്നു.
ആൻഡ്രോജൻ ലൈംഗിക വളർച്ചയെയും ലൈംഗികസ്വഭാവങ്ങളെയും നിയന്ത്രിക്കുന്നു.
അൾഡോസ്റ്റീറോൺ ശരീരത്തിലെ ലവണ സന്തുലനത്തിന് സഹായിക്കുന്നു. രക്തസമ്മർദം ക്രമീകരിക്കുന്നു.

Question 45.
മെലാടോണിന്റെ ധർമം എന്ത്?
Answer:
മസ്തിഷ്കത്തിൽ തലാമസിന് സമീപം സ്ഥിതി ചെയ്യുന്ന പീനിയൽ ഗ്രന്ഥി മെലാടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നു.
മെലാടോണിണിന്റെ ഉൽപാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ദൈനംദിന ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നു.

Question 46.
പീനിയൽ ഗ്രന്ഥി ജൈവഘടികാരം എന്നറിയ പ്പെടാൻ കാരണം എന്ത്?
Answer:
ദിവസത്തിലെ 24 മണിക്കൂർ നീളുന്ന കൃത്യമായ ഇടവേളകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തിൽ മെലാടോണിന്റെ മുഖ്യ പങ്ക് വഹിക്കുന്നു. അതിനാൽ പീനിയൽ ഗ്രന്ഥി ജൈവഘടികാരം എന്നറിയപ്പെടുന്നു.

Question 47.
നല്ല ഉറക്കം ലഭിക്കാൻ എന്തെല്ലാം ശീലിക്കണം?
Answer:
ഉറങ്ങുന്നതിന് ഇരുട്ട് ആവശ്യമാണോ? എന്തു കൊണ്ട്? കണ്ടെത്തൂ. രാത്രിയിൽ കൂടുതൽ സമയം കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗി ക്കുന്നത് ഉറക്കം വരാതിരിക്കൽ, തുടർച്ചയായ ഉറക്കം നഷ്ടപ്പെടൽ, പകൽ സമയത്ത് ഉറക്കംവരൽ എന്നിവയ്ക്ക് കാരണമാകുന്നു. ഉറങ്ങുന്നതിന് മുമ്പ് ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം തീർത്തും ഒഴിവാക്കേണ്ടതാണ്. എങ്കിൽ മാത്രമേ മസ്തിഷ്കത്തിന് ആവശ്യമായ അളവിൽ മെലാ ടോണിൻ ഉൽപാദിപ്പിക്കപ്പെടുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുകയുള്ളൂ.

Question 48.
ഉറങ്ങുന്നതിന് ഇരുട്ട് ആവശ്യമാണോ. എന്തു കൊണ്ട്?
Answer:
ഉറക്കത്തിനായി ഇരുട്ട് ആവശ്യമാണ്, കാരണം അത് മെലടോണിൻ എന്ന ഹോർമോൺ സവി ക്കാൻ മസ്തിഷ്കത്തെ സഹായിക്കുന്നു. മെലാ ടോണിണിന്റെ ഉൽപാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ദൈനംദിന ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നു. കൂടുതലായി വെളിച്ചമുണ്ടെങ്കിൽ മെലടോണിൻ കുറയുന്ന തിനാൽ ഇരുട്ടിൽ ആളുകൾക്ക് നല്ല ഉറക്കം ലഭിക്കുന്നു.

Question 49.
പ്രതിരോധത്തിൽ തൈമസ് ഗ്രന്ഥിയുടെ പങ്ക്എന്ത്?
Answer:
മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന തൈമസ് ഗ്രന്ഥി ശരീരത്തിലെ പ്രതിരോധസംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. തൈമസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈമോസിൻ എന്ന ഹോർ മോൺ T ലിംഫോസൈറ്റുകളുടെ പാകപ്പെടലിന് സഹായിക്കുന്നു.

Question 50.
ഹൈപ്പോതലാമസിനെ ഹോർമോൺ ഉൽപ്പാദന പ്രക്രിയയുടെ മുഖ്യനിയന്ത്രകൻ എന്നറിയപ്പെ ടുന്നു. കാരണം എന്ത്?
Answer:
മിക്ക അന്തഃസ്രാവി ഗ്രന്ഥികളുടെയും പ്രവർത്ത നങ്ങളെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസാണ്. ഹൈപ്പോതലാമസിന്റെ താഴെയായി പിറ്റ്യൂട്ടറി ഗ്രന്ഥി കാണപ്പെടുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ട്രോപിക് ഹോർമോ ണുകളുടെ ഉൽപാദനത്തെ നിയന്ത്രിച്ചുകൊണ്ടാണ് ഹൈപ്പോതലാമസ് മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് ഹൈപ്പോതലാമസിനെ ഹോർമോൺ ഉൽപ്പാദന പ്രക്രിയയുടെ മുഖ്യനിയന്ത്രകൻ എന്നറിയപ്പെ ടുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

പേജ് 127 ലെ സൂചകങ്ങൾ
Question 51.
പിറ്റ്യൂട്ടറിയുടെ ഭാഗങ്ങൾ
Answer:
രണ്ടു ഭാഗങ്ങൾ മുൻദളവും പിൻദളവും

Question 52.
പിറ്റ്യൂട്ടറിയുടെ ദളങ്ങളും ഹൈപ്പോതലാമസുമാ യുള്ള ബന്ധവും
Answer:
ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശ ങ്ങൾ പോർട്ടൽ സിര വഴി പിറ്റ്യൂട്ടറിയുടെ മുൻദള വുമായും നാഡീതന്തു വഴി പിറ്റ്യൂറ്ററിയുടെ പിൻ ദളവുമായും ബന്ധപ്പെടുന്നു.

Question 53.
മുൻദളത്തിലെത്തുന്ന ഹോർമോണുകൾ, ധർമം
Answer:
ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശ ങ്ങൾ ഉൽപാദിപ്പിക്കുന്ന റിലീസിംഗ് ഹോർമോണു കളും ഇൻഹിബിറ്ററി ഹോർമോണുകളും പിറ്റ്യൂട്ട റിയുടെ മുൻദളത്തിലെത്തുന്നു. റിലീസിംഗ് ഹോർ മോണുകൾ പോർട്ടൽ സിര വഴി മുൻദളത്തി ലെത്തി ട്രോപിക് ഹോർമോൺ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇൻഹിബിറ്ററി ഹോർമോണു കൾ അവയുടെ ഉൽപാദനത്തെ തടയുന്നു.

Question 54.
പിൻദളത്തിലെത്തുന്ന ഹോർമോണുകൾ, ധർമം
Answer:
ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന വാസോപ്രസിൻ, ഓക്സിടോസിൻ എന്നിവ നാഡീതന്തു വഴി പിറ്റ്യൂറ്ററിയുടെ പിൻദളത്തിൽ സംഭരിക്കപ്പെടുന്നു. വാസോപ്രസിൻ വൃക്കയിൽ ജലത്തിന്റെ പുന രാഗിരണം നടത്തുന്നു. പാൽ ചുരത്തൽ, ഗർഭാ ശയത്തിലെ മിനുസപേശികളുടെ സങ്കോചം എന്നിവയ്ക്ക് ഓക്സിടോസിൻ സഹായിക്കുന്നു.

Question 55.
പിറ്റ്യൂട്ടറിയുടെ ഹോർമോണുകളും, ധർമവും
Answer:
TSH – തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പി ക്കുന്നു.
ACTH – അഡ്രിനൽ കോർട്ടക്സിനെ ഉത്തേജി പ്പിക്കുന്നു.
GTH – അണ്ഡാശയം, വൃഷണം എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.
സൊമാറ്റോട്രോപ്പിന്റെ – ശരീരവളർച്ചയ്ക്ക് സഹാ യിക്കുന്നു.
പ്രോലാക്ടിൻ – മുലപ്പാൽ ഉൽപാദിപ്പിക്കുന്നു.

Question 56.
വളർച്ചയ്ക്കു സഹായിക്കുന്ന ഹോർമോൺ ഏത്?
Answer:
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോർമോൺ (സൊമാറ്റോട്രോപ്പിൻ, GH) വളർച്ചയെ നിയന്ത്രിക്കുന്നു. മിക്ക ശരീരകോശ ങ്ങളിലും ക്രമഭംഗം ത്വരിതപ്പെടുത്തിയും കോശ വലിപ്പം വർധിപ്പിച്ചും ശരീരവളർച്ചയ്ക്കിടയാ ക്കുന്ന ഹോർമോണാണിത്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 57.
സൊമാറ്റോട്രോപ്പിന്റെ ഉൽപാദനത്തിലെ ഏറ്റ ക്കുറച്ചിലുകൾ ഉണ്ടാക്കുന്ന വളർച്ചാ വൈകല്യ ങ്ങൾ ഏവ?
Answer:
വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി

Question 58.
വാമനത്വത്തിന്റെ കാരണവും ലക്ഷണവും എഴുതുക.
Answer:
വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോട്രോപ്പിന്റെ ഉൽപാദനം കുറയുമ്പോൾ വാമനത്വം സംഭവി ക്കുന്നു. ഇതിന്റെ ലക്ഷണം ശരീരവളർച്ച മുരടി ക്കുന്നതാണ്.

Question 59.
ഭീമാകാരത്വത്തിന്റെ കാരണവും ലക്ഷണവും എഴുതുക.
Answer:
വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോട്രോപ്പിന്റെ ഉൽപാദനം കൂടുമ്പോൾ ഭീമാകാരത്വം സംഭവി ക്കുന്നു. ഇതിന്റെ ലക്ഷണം അമിതമായ ശരീര വളർച്ചയാണ്.

Question 60.
അക്രോമെഗാലി എന്നാൽ എന്ത്? ലക്ഷണം എന്ത്?
Answer:
വളർച്ച പൂർത്തിയായ ശേഷം സൊമാറ്റോ ട്രോപ്പിന്റെ ഉൽപാദനം കൂടുമ്പോൾ സംഭവിക്കു ന്നതാണ് അക്രോമെഗാലി. ഇതിന്റെ ലക്ഷണം കൈപ്പത്തി, കാൽപാദങ്ങൾ, താടിയെല്ല് എന്നീ ശരീരഭാഗങ്ങൾ അമിതമായി വളരുന്നതാണ്.

Question 61.
വേനൽക്കാലത്തും ശൈത്യകാലത്തും വാസോ പ്രസിന്റെ പ്രവർത്തനം ശരീരത്തെ ബാധിക്കു ന്നത് എങ്ങനെ?
Answer:
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗത്ത് സംഭരിക്കുന്ന വാസോപ്രസിൻ അഥവാ ആന്റി ഡൈയൂററ്റിക് ഹോർമോൺ (ADH) എന്ന ഹോർമോണിന്റെ പ്രവർത്തനത്താലാണ് ശരീരത്തിൽ ജലസന്തുലനം നടക്കുന്നത്. ശരീരത്തിലെ ജലാംശം നിലനിർ ഞാൻ ADH സഹായിക്കുന്നു.

വേനൽക്കാലത്ത്, അമിതമായ വിയർപ്പും ചൂടും നിർജ്ജലീകരണത്തിന് കാരണമാകുമ്പോൾ വാസോപ്രസിൻ ഉൽപാദനം കൂടുന്നു. വാസോ പ്രസിൻ വൃക്കയിൽനിന്നുള്ള ജലത്തിന്റെ പുനഃരാ ഗിരണം വർദ്ധിപ്പിക്കുന്നു, തൽഫലമായി മൂത ത്തിന്റെ ഉൽപാദനം കുറയുകയും ജലനഷ്ടം തടയുകയും ചെയ്യുന്നു. ശൈത്യകാലത്ത്, വിയർപ്പിലൂടെയുള്ള ജലനഷ്ടം കുറവായതിനാൽ വാസോപ്രസിൻ ഉൽപാദനം കുറയുകയും വൃക്കയിൽ നിന്നുള്ള ജലത്തിന്റെ പുനരാഗിരണം കുറയുകയും ചെയ്യുന്നു.

Question 62.
പേജ് 129 ലെ ചിത്രീകരണം 4.9 പൂർത്തിയാക്കിയത്
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 9
Answer:
Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 10

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 63.
പ്രത്യുൽപാദനം, ജനനം എന്നീ പ്രക്രിയകളുമായി ബന്ധപ്പെട്ട ഹോർമോണുകളും അവയുടെ ധർമ്മ ങ്ങളും എഴുതുക.
Answer:
ടെസ്റ്റോസ്റ്റിറോൺ –
വൃഷണങ്ങളിൽ ഉൽപാദിപ്പിക്കുന്നു. പുരുഷ ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെയും പുംബീജോൽപാദനത്തെയും ദ്വിതീയ ലൈംഗിക സവിശേഷതകളെയും ഇത് നിയന്ത്രിക്കുന്നു.
ഈസ്ട്രജൻ – അണ്ഡാശയത്തിൽ ഉൽപാദിപ്പിക്കുന്നു. സ്ത്രീ ലൈംഗികാവയവങ്ങളുടെ പ്രവർത്തനം, അണ്ഡോൽപാദനം, ആർത്തവ ചക്രം, ദ്വിതീയ ലൈംഗിക സവിശേഷതകളുടെ നിയന്ത്രണം എന്നിവ ഈ ഹോർമോൺ നിർവഹിക്കുന്നു.
പ്രൊജസ്ട്രോൺ – അണ്ഡാശയത്തിൽ ഉൽപാദിപ്പിക്കുന്നു. ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർ ത്താനും ആർത്തവചക്രത്തെ നിയന്ത്രിക്കാനും ഈ ഹോർമോൺ സഹായിക്കുന്നു.
പാലാക്ടിൻ – മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്നു.
ഓക്സിടോസിൻ – പാൽ ചുരത്തൽ, ഗർഭാശയത്തിലെ മിനുസപേശികളുടെ സങ്കോചം

Question 64.
ഫിറമോണുകൾ എന്നാൽ എന്ത്?
Answer:
ഒരേ സ്പീഷീസിൽപ്പെട്ട ജീവികൾ ആശയവിനിമയത്തിനായി ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസവസ്തുക്കളാണ് ഫിറമോണുകൾ. ഫിറമോണുകൾക്ക് ബാഷ്പീകരണ സ്വഭാവമുണ്ട്.

Question 65.
വിവിധതരം ഫിറമോണുകളും അവയുടെ ധർമവും എഴുതുക.
Answer:
ടെറിട്ടോറിയൽ ഫിറമോൺ: വാസസ്ഥാനത്തിന്റെ പരിധി നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു.
അഗ്രിഗേഷൻ ഫിറമോൺ: ആഹാര ലഭ്യത ഉറപ്പുവരുത്താൻ
അലാം ഫിറമോൺ: അപായ സൂചന നൽകാൻ
ട്രയൽ ഫിറമോൺ: സഞ്ചാരപാത നിർണ്ണയിക്കാൻ
ലൈംഗിക ഫിറമോൺ: ഇണകളെ ആകർഷിക്കാൻ

Question 66.
സസ്യങ്ങൾ ഫിറമോൺ ഉൽപ്പാദിപ്പിക്കുന്നുണ്ടോ?
Answer:
സസ്യങ്ങളും ഫിറമോൺ പോലെയുള്ള രാസപദാർത്ഥങ്ങൾ ഉൽപാദിപ്പിക്കുന്നു ഇവ ആശയവിനിമയ ത്തിനും പ്രതിരോധത്തിനും സഹായിക്കുന്നു. ഉദാഹരണത്തിന്, ചില സസ്യങ്ങൾ പരാഗണത്തിന് കീടങ്ങളെ ആകർഷിക്കാൻ സുഗന്ധം പുറപ്പെടുവിക്കുന്നു. ചിലപ്പോൾ കീടങ്ങൾ ആക്രമിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന രാസപദാർത്ഥങ്ങൾ പുറത്തുവിടുകയും സമീപമുള്ള സസ്യങ്ങൾക്കും പ്രതിരോധം സജ്ജമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ, സസ്യങ്ങൾ പരിസരവുമായി ആശയവിനിമയം നടത്താനും ജീവൻ നിലനിർത്താനും ഫിറമോൺ ഉപയോഗിക്കുന്നു.

Class 10 Biology Chapter 4 Malayalam Medium – Extended Activities

Question 1.
ജീവിതശൈലി മാറ്റങ്ങളിലൂടെ പ്രമേഹത്തെ തടയുന്നതിനെക്കുറിച്ചുള്ള അവബോധ പോസ്റ്റർ, വീഡിയോ എന്നിവ നിർമ്മിക്കൂ.

Question 2.
സ്വാഭാവിക ഓക്സിനുകൾ അടങ്ങിയ സസ്യഭാഗങ്ങൾ, സസ്യങ്ങളിൽ പുരട്ടുകയും അവയുടെ വളർച്ചാ രീതി നിരീക്ഷിക്കുകയും ചെയ്യുക. ഒരു ചെടിയുടെ ശിഖരം മുറിച്ച് വളർച്ചയിലുണ്ടാകുന്ന ഫലങ്ങൾ നിരീക്ഷിച്ചുകൊണ്ട് പരീക്ഷണം നടത്തൂ.

Question 3.
വളർച്ചയുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ അനുഭവിച്ച പ്രശസ്തരെക്കുറിച്ച് ഗവേഷണം നടത്തി അവ രുടെ ജീവിതകഥകൾ അവതരിപ്പിച്ചു.
Answer:
പ്രമുഖരും അവരുടെ ഹോർമോൺ വ്യതിയാനങ്ങളും
1. ലയണൽ മെസ്സി
ലോകപ്രശസ്തനായ അർജന്റീനിയൻ ഫുട്ബോൾ താരം.
കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവ് ഉണ്ടെന്ന് കണ്ടെത്തി. ഹോർമോൺ ചികിത്സയിലൂടെ സാധാരണ വളർച്ച നേടി ഫുട്ബോൾ കളി തുടർന്നു.
ഇന്ന്, എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

2. വാർവിക്ക് ഡേവിസ്
ബ്രിട്ടീഷ് നടൻ.
ജീവികളിലെ രാസസംവേദനം
അപൂർവമായ ഒരുതരം വാമനത്വം ഇദ്ദേഹത്തിനുണ്ട്. ‘സ്റ്റാർ വാർസ്’, ‘ഹാരി പോട്ടർ’, ‘വില്ലോ’ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തനായി. ശാരീരികമായ വ്യത്യാസങ്ങൾ കഴിവുകൾക്ക് പരിമിതികളല്ലെന്ന് തെളിയിച്ച് അദ്ദേഹം പലർക്കും പ്രചോദനമാകുന്നു.

Question 4.
കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളിലും അസ്ഥിയുടെ ആരോഗ്യത്തിലുണ്ടാകുന്ന സ്വാധീനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മാസത്തെ ഡയറ്റ് ജേണൽ സൂക്ഷിക്കൂ.
Answer:
കാൽസ്യവും അസ്ഥികളുടെ ആരോഗ്യവും: ഒരു മാസത്തെ ഭക്ഷണക്രമം
പാൽ, തൈര്, ചീസ്, റാഗി, ഇലക്കറികൾ, ബദാം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങൾ ഞാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ദിവസവും കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലുകളെ ആരോഗ്യത്തോടെയും ബലത്തോടെയും നിലനിർത്താൻ സഹായിക്കും.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

Question 5.
പഴങ്ങൾ പാകമാകുന്നതിൽ സസ്യ ഹോർമോണുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തലുകൾ ഒരു റിപ്പോർട്ടാക്കി അവതരിപ്പിച്ചു.
Answer:
റിപ്പോർട്ട്:
പഴങ്ങൾ പാകപ്പെടുന്നതിലെ പ്രധാന ഹോർമോൺ എഥിലിൻ ആണ്. വാഴപ്പഴം, മാങ്ങ, തക്കാളി തുടങ്ങിയ പഴങ്ങൾ മൃദുവാകാനും മധുരമുള്ളതാകാനും നിറം ലഭിക്കാനും എഥിലിൻ സഹായിക്കുന്നു. കർഷകർ എഥിലിനോ, അല്ലെങ്കിൽ എഥിലിൻ പുറത്തുവിടുന്ന രാസവസ്തുക്കളോ ഉപയോഗിച്ച് വിപണിയിലെ ത്തിക്കാനുള്ള പഴങ്ങൾ വേഗത്തിൽ പഴുപ്പിക്കുന്നു. ഈ രീതി പഴങ്ങൾ ഒരേപോലെ പഴുക്കാനും പാഴായിപ്പോകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

10th Class Biology Notes Pdf Malayalam Medium Chapter 4

Class 10 Biology Chapter 4 Notes Pdf Malayalam Medium

  • വിവിധ തരത്തിലുള്ള ഹോർമോണുകൾ സസ്യങ്ങളിലും ജന്തുക്കളിലും കാണപ്പെടുന്നു.
  • എല്ലാ ഹോർമോണുകളും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നില്ല. ഒരു ഹോർമോൺ പ്രവർത്തിക്കുന്ന കോശത്തെ അതിന്റെ ലക്ഷ്യകോശം എന്ന് പറയുന്നു.
  • ഹോർമോണുകളും റിസപ്റ്ററുകളും ചേർന്ന് ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ് ഉണ്ടാകുന്നു. ഈ സംയുക്തമാണ് കോശത്തിനുള്ളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
  • പ്രധാന സസ്യഹോർമോണുകൾ – അബ്സിസിക് ആസിഡ്, ജിബ്ബറിലിനുകൾ, സൈറ്റോകിനിനുകൾ, ഓക് സിനുകൾ, എഥിലീൻ
  • സിന്തറ്റിക് സസ്യഹോർമോണുകൾ – പ്രകൃതിദത്ത സസ്യഹോർമോണുകളുടെ രാസഘടന മനസ്സിലാക്കി കൃത്രിമമായി ഉൽപാദിപ്പിക്കുന്ന സസ്യഹോർമോണുകൾ. സിന്തറ്റിക് സസ്യ ഹോർമോണുകൾ കാർഷികമേഖലയിൽ വ്യാപകമായി പ്രയോജനപ്പെടുത്തി വരുന്നു.
  • പൂക്കളുടെ ഉൽപാദനം ദിനരാത്രങ്ങളുടെ ദൈർഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. സസ്യങ്ങളുടെ ഈ പ്രതികരണമാണ് ഫോട്ടോ പീരിയോഡിസം. അതിനെ അടിസ്ഥാനമാക്കിയാണ് പൂവിടൽകാലം, പരാഗണം, വിത്ത് രൂപീകരണം തുടങ്ങിയ ഘട്ടങ്ങൾ സസ്യങ്ങൾ ക്രമീകരിക്കുന്നത്.
  • ഫോട്ടോ പീരിയോഡിസത്തിൽ പ്രകാശഗ്രാഹി വർണ്ണകമായ ഫൈറ്റോകോം മുഖ്യ പങ്കുവഹിക്കുന്നു.
  • മെറ്റാബോളിസം, ശരീരവളർച്ച, വികാസം എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.
  • തൈറോയ്ഡ് ഗ്രന്ഥിയിൽ രണ്ട് തരം കോശങ്ങളുണ്ട്. ഫോളിക്കുലാർ കോശങ്ങളും പാരാഫോളിക്കുലാർ കോശങ്ങളും. ഫോളിക്കുലാർ കോശങ്ങൾ തൈറോക്സിൻ എന്ന ഹോർമോണിനെയും പാരാഫോളിക്കുലാർ കോശങ്ങൾ കാൽസിടോണിൻ എന്ന ഹോർമോണിനെയും ഉൽപാദിപ്പിക്കുന്നു.
  • തൈറോക്സിൻ – മെറ്റാബോളിസത്തിനെയും ശരീരോഷ്മാവിനെയും നിയന്ത്രിക്കുന്നു. നവജാതശിശുക്ക ളുടെയും കുട്ടികളുടെയും മസ്തിഷ്കം വികസിപ്പിക്കുന്നു. ഹൃദയം, ത്വക്ക്, പ്രത്യുൽപാദനവ്യവസ്ഥ തുടങ്ങിയവയുടെ ആരോഗ്യം നിലനിർത്തുന്നു.
  • കാൽസിടോണിൻ – രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കുന്നു.
  • തൈറോക്സിന്റെ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിൽ, ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ തകരാർ എന്നിവ മൂലമുണ്ടാകുന്ന രോഗാവസ്ഥകൾ ഹൈപ്പർതൈറോയ്ഡിസം, ഹൈപ്പോതൈറോയ്ഡിസം, ഗോയിറ്റർ.
  • രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ തോത് 9 – 11 mg/100dL ആണ്.
  • തൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന കാൽസിടോണിനും തൈറോയിഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന പാരാതൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന പാരാതൊർമോണും ചേർന്നാണ് രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നത്.
  • ആരോഗ്യമുള്ള വ്യക്തികളിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ (FBS) അളവ് 70 മുതൽ 100 mg/dLആണ്.
  • രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ശരാശരിയിൽ നിന്ന് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ്. അമിത ദാഹം, വിശപ്പ്, കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ, ശരീരഭാരം കുറയൽ, ക്ഷീണം എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.
  • ഇൻസുലിൻ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ഇൻസുലിന്റെ പ്രവർത്തന ക്ഷമത കുറയൽ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് – 2 പ്രമേഹം. ബീറ്റാകോശങ്ങൾ നശിക്കുന്നതുമൂലം ഇൻസുലിൻ ഉൽപാദനശേഷി ഇല്ലാതാകുന്ന അവസ്ഥയാണ് ടൈപ്പ് – 1 പ്രമേഹം.
  • അടിയന്തരഘട്ടങ്ങളിൽ സിംപതറ്റിക് വ്യവസ്ഥയോടൊപ്പം ചേർന്ന് അന്തഃസ്രാവി വ്യവസ്ഥയുടെ ഭാഗമായ അഡ്രിനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ചില ഹോർമോണുകളും പ്രവർത്തിക്കുന്നുണ്ട്.
  • അഡ്രിനൽ ഗ്രന്ഥിയുടെ ആന്തരഭാഗമായ മെഡുല എപിനെഫ്രിൻ, നോർ എപിന്റെ ഫിൻ എന്നീ ഹോർമോണുകളെ സ്രവിക്കുന്നു.
  • എപിന്റെഫിനും നോർഎപിനെഫ്രിനും സിംപതറ്റിക് വ്യവസ്ഥയോട് ചേർന്ന് അടിയന്തരഘട്ടത്തെ നേരിടാൻ ശരീരത്തെ സുസജ്ജമാക്കുന്നു.
  • അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഗ്ലൂക്കോക്കോർട്ടിക്കോയിഡ്, മിനറലോക്കോർട്ടിക്കോയിഡ്, ഗൊണാഡോക്കോർട്ടിക്കോയിഡ് എന്നീ വിഭാഗത്തിലുൾപ്പെടുന്ന വിവിധ ഹോർമോണുകളെ ഉൽപാദിപ്പി ക്കുന്നു. ഇവ കോർട്ടിക്കോസ്റ്റിറോയിഡുകൾ എന്നറിയപ്പെടുന്നു.
  • കോർട്ടിസോൾ, അൾഡോസ്റ്റീറോൺ, ആൻഡ്രോജൻ എന്നിവ വിവിധ കോർട്ടിക്കോസ്റ്റിറോയിഡുകൾ ആണ്.
  • മസ്തിഷ്കത്തിൽ തലാമസിന് സമീപം സ്ഥിതിചെയ്യുന്ന പീനിയൽ ഗ്രന്ഥി മെലാടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നു. മെലാടോണിണിന്റെ ഉൽപാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ദൈനംദിന ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നു.
  • തൈമസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈമോസിൻ എന്ന ഹോർമോൺ T ലിംഫോസൈറ്റുകളുടെ പാകപ്പെടലിന് സഹായിക്കുന്നു.
  • മിക്ക അന്ത: സ്രാവി ഗ്രന്ഥികളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസാണ്. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ട്രോപിക് ഹോർമോണുകളുടെ ഉൽപാദനത്തെ നിയന്ത്രിച്ചു കൊണ്ടാണ് ഹൈപ്പോതലാമസ് മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്.
  • ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന റിലീസിംഗ് ഹോർമോണുകളും ഇൻഹിബിറ്ററി ഹോർമോണുകളും പിറ്റ്യൂട്ടറിയുടെ മുൻദളത്തിലെത്തുന്നു.
  • റിലീസിംഗ് ഹോർമോണുകൾ പോർട്ടൽ സിര വഴി മുൻദളത്തിലെത്തി ട്രോപിക് ഹോർമോൺ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇൻഹിബിറ്ററി ഹോർമോണുകൾ അവയുടെ ഉൽപാദനത്തെ തടയുന്നു.
  • ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന വാസോപ്രസിൻ, ഓക്സിടോസിൻ എന്നിവ നാഡീതന്തു വഴി പിറ്റ്യൂറ്ററിയുടെ പിൻദളത്തിൽ സംഭരിക്കപ്പെടുന്നു.
  • TSH തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു.
  • ACTH – അഡ്രിനൽ കോർട്ടക്സിനെ ഉത്തേജിപ്പിക്കുന്നു.
  • GTH – അണ്ഡാശയം, വൃഷണം എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.
  • സൊമാറ്റോട്രോപ്പിൻ – ശരീരവളർച്ചയ്ക്ക് സഹായിക്കുന്നു.
  • പ്രോലാക്ടിൻ – മുലപ്പാൽ ഉൽപാദിപ്പിക്കുന്നു.
  • പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോർമോൺ (സൊമാറ്റോട്രോപ്പിൻ, GH) വളർ ച്ചയെ നിയന്ത്രിക്കുന്നു. മിക്ക ശരീരകോശങ്ങളിലും ക്രമഭംഗം ത്വരിതപ്പെടുത്തിയും കോശവലിപ്പം വർധിപ്പിച്ചും ശരീരവളർച്ചയ്ക്കിടയാക്കുന്ന ഹോർമോണാണ് സൊമാറ്റോട്രോപ്പിൻ.
  • സൊമാറ്റോട്രോപ്പിന്റെ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ വളർച്ചാ വൈകല്യങ്ങൾക്ക് (വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി) കാരണമാകുന്നു.
  • പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗത്ത് സംഭരിക്കുന്ന വാസോപ്രസിൻ അഥവാ ആന്റി ഡൈയൂറെറ്റിക് ഹോർ മോൺ (ADH) എന്ന ഹോർമോണിന്റെ പ്രവർത്തനത്താലാണ് ശരീരത്തിൽ ജലസന്തുലനം നടക്കുന്നത്. ശരീരത്തിലെ ജലാംശം നിലനിർത്താൻ ADH സഹായിക്കുന്നു.
  • • ടെസ്റ്റോസ്റ്റിറോൺ വൃഷണങ്ങളിൽ ഉൽപാദിപ്പിക്കുന്നു. പുരുഷ ലൈംഗികാവയവങ്ങളുടെ പ്രവർത്ത നത്തെയും പുംബീജോൽപാദനത്തെയും ദ്വിതീയ ലൈംഗിക സവിശേഷതകളെയും ഇത് നിയന്ത്രിക്കുന്നു.
  • ഈസ്ട്രജൻ – അണ്ഡാശയത്തിൽ ഉൽപാദിപ്പിക്കുന്നു. സ്ത്രീ ലൈംഗികാവയവങ്ങളുടെ പ്രവർത്തനം, അണ്ഡോൽപാദനം, ആർത്തവചക്രം, ദ്വിതീയ ലൈംഗിക സവിശേഷതകളുടെ നിയന്ത്രണം എന്നിവ ഈ ഹോർമോൺ നിർവഹിക്കുന്നു.
  • പ്രൊജസ്ട്രോൺ – അണ്ഡാശയത്തിൽ ഉൽപാദിപ്പിക്കുന്നു. ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താനും ആർത്തവചക്രത്തെ നിയന്ത്രിക്കാനും ഈ ഹോർമോൺ സഹായിക്കുന്നു.
  • ഒരേ സ്പീഷീസിൽപ്പെട്ട ജീവികൾ ആശയവിനിമയത്തിനായി ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസ വസ്തുക്കളാണ് ഫിറമോണുകൾ. ഫിറമോണുകൾക്ക് ബാഷ്പീകരണ സ്വഭാവമുണ്ട്.
  • ട്രയൽ ഫിറമോൺ, ടെറിട്ടോറിയൽ ഫിറമോൺ, അഗ്രിഗേഷൻ ഫിറമോൺ, അലാം ഫിറമോൺ, ലൈംഗിക ഫിറമോൺ തുടങ്ങിയവ വിവിധ ഫിറമോണുകളാണ്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

ആമുഖം

ഹോർമോണും ജീവൽ പ്രവർത്തനങ്ങളും
വിവിധ തരത്തിലുള്ള ഹോർമോണുകൾ സസ്യങ്ങളിലും ജന്തുക്കളിലും കാണപ്പെടുന്നു. എല്ലാ ഹോർമോണു കളും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നില്ല. ഒരു ഹോർമോൺ പ്രവർത്തിക്കുന്ന കോശത്തെ അതിന്റെ ലക്ഷ്യകോശം എന്ന് പറയുന്നു. ഏതൊരു ഹോർമോണി ന്റെയും ലക്ഷ്യകോശത്തിൽ അതിന് അനുയോജ്യമായ റിസപ്റ്ററുകൾ ഉണ്ടായിരിക്കും. ഹോർമോണുകളും റിസ പ്റ്ററുകളും ചേർന്ന് ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ് ഉണ്ടാകുന്നു. ഈ സംയുക്തമാണ് കോശത്തിനുള്ളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

സസ്യഹോർമോണുകളും ധർമ്മവും
സസ്യഹോർമോണുകൾ സസ്യവളർച്ചയെയും മറ്റു പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു. അബ്സിസിക് ആസിഡ്, ജിബ്ബറിലിനുകൾ, സൈറ്റോകിനിനുകൾ, ഓക് സിനുകൾ, എഥിലീൻ എന്നിവയാണ് പ്രധാനസസ്യ ഹോർമോണുകൾ. പ്രകൃതിദത്ത സസ്യഹോർമോണു കളുടെ രാസഘടന മനസ്സിലാക്കി കൃത്രിമമായി ഇവയെ ഉൽപാദിപ്പിക്കുകയും കാർഷികമേഖലയിൽ വ്യാപക മായി പ്രയോജനപ്പെടുത്തുകയും ചെയ്തുവരുന്നു. ഇവയാണ് സിന്തറ്റിക് സസ്യഹോർമോണുകൾ. സിന്ത റ്റിക് ഓക്സിനുകൾ, സിന്തറ്റിക് ജിബ്ബറിലിനുകൾ, സിന്ത റ്റിക് എഥിലീൻ എന്നിവ കാർഷികമേഖലയിൽ ഉപയോ ഗിക്കുന്ന സിന്തറ്റിക് സസ്യഹോർമോണുകളാണ്. പൂക്കളുടെ ഉൽപാദനം ദിനരാത്രങ്ങളുടെ ദൈർഘ്യവു മായി ബന്ധപ്പെട്ടിരിക്കുന്നു. സസ്യങ്ങളുടെ ഈ പ്രതിക രണമാണ് ഫോട്ടോ പീരിയോഡിസം. അതിനെ അടി സ്ഥാനമാക്കിയാണ് പൂവിടൽകാലം, പരാഗണം, വിത്ത് രൂപീകരണം തുടങ്ങിയ ഘട്ടങ്ങൾ സസ്യങ്ങൾ ക്രമീകരി ക്കുന്നത്.

മെറ്റാബോളിസ നിയന്ത്രണം
മെറ്റാബോളിസം, ശരീരവളർച്ച, വികാസം എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥി യാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥി യിലെ ഫോളിക്കുലാർ കോശങ്ങൾ തൈറോക്സിൻ എന്ന ഹോർമോണിനെയും പാരാഫോളിക്കുലാർ കോശ ങ്ങൾ കാൽസിടോണിൻ എന്ന ഹോർമോണിനെയും ഉൽപാദിപ്പിക്കുന്നു.

തൈറോക്സിൻ മെറ്റാബോളിസത്തിനെയും ശരീ രോഷ്മാവിനെയും നിയന്ത്രിക്കുന്നു. നവജാതശിശുക്ക ളുടെയും കുട്ടികളുടെയും മസ്തിഷ്കം വികസിപ്പി ക്കുന്നു. ഹൃദയം, ത്വക്ക്, പ്രത്യുൽപാദനവ്യവസ്ഥ തുട ങ്ങിയ വയുടെ ആരോഗ്യം നിലനിർത്തുന്നു.

രക്തത്തിലെ കാത്സ്യത്തിന്റെയും ഗ്ലൂക്കോസിന്റെയും ക്രമീകരണം
രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ തോത് 9 – 11 mg/dL ആണ്. തൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന കാൽസിടോണിനും തൈറോയിഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന പാരാതൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന പാരാതൊർമോണും ചേർ ന്നാണ് രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരി ക്കുന്നത്.

ആരോഗ്യമുള്ള വ്യക്തികളിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ (FBS) അളവ് 70 മുതൽ 100 mg/dL ആണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീ കരിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറ ഞ്ഞാൽ പാൻക്രിയാസിലെ ആൽഫാ കോശങ്ങൾ ഉൽ പ്പാദിപ്പിക്കുന്ന ഗ്ലൂക്കഗോൺ രക്തത്തിലെ ഗ്ലൂക്കോ സിന്റെ അളവ് ക്രമീകരിക്കുന്നു.

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ശരാശരിയിൽ നിന്ന് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ്. പ്രമേഹം രണ്ട് തരത്തിൽ കാണ പ്പെടുന്നു. – ടൈപ്പ് 1, ടൈപ്പ് 2.

അടിയന്തിരഘട്ടങ്ങളെ തരണം ചെയ്യൽ
അടിയന്തരഘട്ടങ്ങളിൽ സിംപതറ്റിക് വ്യവസ്ഥയോ ടൊപ്പം ചേർന്ന് അന്തഃസ്രാവി വ്യവസ്ഥയുടെ ഭാഗമായ അഡ്രിനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന എപിനെഫിനും നോർഎപിന്റെഫിനും പ്രവർത്തിക്കുന്നുണ്ട്. അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഗ്ലൂക്കോക്കോർട്ടിക്കോയിഡ്, മിനറലോക്കോർട്ടിക്കോയിഡ്, ഗൊണാഡോക്കോർട്ടി ക്കോയിഡ് എന്നീ വിഭാഗത്തിലുൾപ്പെടുന്ന വിവിധ ഹോർമോണുകളെ ഉൽപാദിപ്പിക്കുന്നു. ഇവ കോർട്ടി ക്കോസ്റ്റിറോയിഡുകൾ എന്നറിയപ്പെടുന്നു.

കോർട്ടിസോൾ, അൾഡോസ്റ്റീറോൺ, ആൻഡ്രോജൻ എന്നിവ വിവിധ കോർട്ടിക്കോസ്റ്റിറോയിഡുകൾ ആണ്.

മസ്തിഷ്കത്തിൽ തലാമസിന് സമീപം സ്ഥിതി ചെയ്യുന്ന പീനിയൽ ഗ്രന്ഥി മെലാടോണിൻ എന്ന ഹോർ മോൺ ഉൽപാദിപ്പിക്കുന്നു. ദിവസത്തിലെ 24 മണിക്കൂർ നീളുന്ന കൃത്യമായ ഇടവേളകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മെലാടോണിന്റെ മുഖ്യ പങ്ക് വഹി ക്കുന്നു. അതിനാൽ പീനിയൽ ഗ്രന്ഥി ജൈവഘടികാരം എന്നറിയപ്പെടുന്നു.

മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന തൈമസ് ഗ്രന്ഥി ശരീരത്തിലെ പ്രതിരോധസംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. തൈമസ് ഗ്രന്ഥി ഉൽപാദി പ്പിക്കുന്ന തൈമോസിൻ എന്ന ഹോർമോൺ T ലിംഫോസൈറ്റുകളുടെ പാകപ്പെടലിന് സഹായിക്കുന്നു.

ഹൈപ്പോതലാമസും പിറ്റ്യൂറ്ററിയും: മുഖ്യനിയന്ത്രണ കേന്ദ്രം
പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ടാ പിക് ഹോർമോണുകളുടെ ഉൽപാദനത്തെ നിയന്ത്രിച്ചു കൊണ്ടാണ് ഹൈപ്പോതലാമസ് മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന റിലീസിംഗ് ഹോർമോണുകളും ഇൻ ഹിബിറ്ററി ഹോർമോണുകളും പിറ്റ്യൂട്ടറിയുടെ മുൻദള ത്തിലെത്തുന്നു. ഹൈപ്പോതലാമസിലെ ന്യൂറോസെ ക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന വാസോപ്രസിൻ, ഓക്സിടോസിൻ എന്നിവ നാഡീതന്തു വഴി പിറ്റ്യൂറ്റ റിയുടെ പിൻദളത്തിൽ സംഭരിക്കപ്പെടുന്നു. പിറ്റ്യൂട്ടറി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളാണ് – TSH, ACTH, GTH, സൊമാറ്റോട്രോപ്പിൻ, പ്രോലാക്ടിൻ.

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോർമോൺ (സൊമാറ്റോട്രോപ്പിൻ, GH) വളർ ച്ചയെ നിയന്ത്രിക്കുന്നു. മിക്ക ശരീരകോശങ്ങളിലും ക്രമ ഭംഗം ത്വരിതപ്പെടുത്തിയും കോശവലിപ്പം വർധിപ്പിച്ചും ശരീരവളർച്ചയ്ക്കിടയാക്കുന്ന ഹോർമോണാണ് സൊമാറ്റോട്രോപ്പിൻ. സൊമാറ്റോട്രോപ്പിന്റെ ഉൽപാ ദനത്തിലെ ഏറ്റക്കുറച്ചിലുകൾ വളർച്ചാ വൈകല്യ ങ്ങൾക്ക് (വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി) കാരണമാകുന്നു.

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗത്ത് സംഭരിക്കുന്ന വാസോപ്രസിൻ അഥവാ ആന്റി ഡൈയൂറെറ്റിക് ഹോർ മോൺ (ADH) എന്ന ഹോർമോണിന്റെ പ്രവർത്തനത്താ ലാണ് ശരീരത്തിൽ ജലസന്തുലനം നടക്കുന്നത്. ശരീര ത്തിലെ ജലാംശം നിലനിർത്താൻ ADH സഹായി ക്കുന്നു.

സന്ദേശവിനിമയം ഇങ്ങനെയും
ഒരേ സ്പീഷീസിൽപ്പെട്ട ജീവികൾ ആശയ വിനിമ യത്തിനായി ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസവസ്തു ക്കളാണ് ഫിറമോണുകൾ. ഫിറമോണുകൾക്ക് ബാഷ് പീകരണ സ്വഭാവമുണ്ട്. ഉറുമ്പുകൾ വരിവരിയായി സഞ്ചരിക്കുന്നതിനുള്ള കാരണം സഞ്ചാരപാത നിർണ്ണ യിക്കാൻ സഹായിക്കുന്ന ട്രയൽ ഫിറമോണുകളാണ്.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

ഹോർമോണും ജീവൽ പ്രവർത്തനങ്ങളും
ഓക്സിന്റെ കണ്ടെത്തൽ

  • ഹോളണ്ടിലെ സസ്യശാസ്ത്രജ്ഞനായ എഫ്. ഡബ്ല്യു. വെന്റ് സസ്യങ്ങളിലെ വളർച്ചയെക്കുറിച്ച് പഠിച്ചു.
  • സസ്യങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്ന ഇത്തരം നിരവധി രാസവസ്തുക്കളെ പിൽക്കാല ശാസ്ത്രജ്ഞർ കണ്ടെത്തി. അവ സസ്യഹോർ മോണുകൾ എന്നറിയപ്പെട്ടു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 11

ഹോർമോണും ജീവൽ പ്രവർത്തനങ്ങളും

  • വിവിധ തരത്തിലുള്ള ഹോർമോണുകൾ സസ്യങ്ങ ളിലും ജന്തുക്കളിലും കാണപ്പെടുന്നു.
  • എല്ലാ ഹോർമോണുകളും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നില്ല. ഒരു ഹോർമോൺ പ്രവർത്തി ക്കുന്ന കോശത്തെ അതിന്റെ ലക്ഷ്യകോശം എന്ന് പറയുന്നു.
  • ഏതൊരു ഹോർമോണിന്റെയും ലക്ഷ്യകോശ ത്തിൽ അതിന് അനുയോജ്യമായ റിസപ്റ്ററുകൾ ഉണ്ടായിരിക്കും. ഇവ കോശസ്തരത്തിലും കോശ ത്തിനുള്ളിലും കാണപ്പെടുന്നു.
  • ഹോർമോണുകളും റിസപ്റ്ററുകളും ചേർന്ന് ഹോർമോൺ റിസപ്റ്റർ കോംപ്ലക്സ് ഉണ്ടാകുന്നു. ഈ സംയുക്തമാണ് കോശത്തിനുള്ളിലെ പ്രവർത്ത നങ്ങളെ നിയന്ത്രിക്കുന്നത്.
  • ജന്തുക്കളിൽ അന്തഃസ്രാവിഗ്രന്ഥികൾ ഉൽപാദി പ്പിക്കുന്ന ഹോർമോണുകൾ രക്തത്തിലൂടെ ലക്ഷ്യ കോശങ്ങളിൽ എത്തുന്നു.
  • സസ്യഹോർമോണുകൾ വേര്, കാണ്ഡം എന്നിവ യുടെ അഗ്രഭാഗങ്ങളിലോ വിത്തുകളിലോ തളിരില കളിലോ ആണ് ഉൽപാദിപ്പിക്കപ്പെടുന്നത്. അവ കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്കും സൈല ത്തിലൂടെയോ ഫ്ലോയത്തിലൂടെയോ സംവഹനം ചെയ്യപ്പെട്ടും ലക്ഷ്യകോശങ്ങളിൽ എത്തുന്നു.

സസ്യഹോർമോണുകളും ധർമ്മവും
സസ്യ ഹോർമോണുകൾ

  • അബ്സിസിക് ആസിഡ് – അനുകൂല സാഹചര്യ ങ്ങൾ ഉണ്ടാകുന്നതുവരെ വിത്തുകളുടെ സുപ്താ വസ്ഥ നിലനിർത്തുന്നു. സസ്യഭാഗങ്ങളുടെ വളർച്ച തടസപ്പെടുത്തികൊണ്ട് പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ സസ്യങ്ങളെ സഹായിക്കുന്നു. പാകമായ ഇലകളും ഫലങ്ങളും പൊഴിക്കുന്നു.
  • ജിബ്ബറിലിനുകൾ – വിത്തുകളുടെ സുപ്താവസ്ഥ ഇല്ലാതാക്കുന്നു. കാണ്ഡങ്ങളിലും വേരുകളിലും കോശവിഭജനത്തെ ഉത്തേജിപ്പിക്കുന്നു. ഫലങ്ങളു ടെയും വിത്തുകളുടെയും വളർച്ചയെ ഉത്തേജിപ്പി ക്കുന്നു.
  • സൈറ്റോകിനിനുകൾ – മുളയ്ക്കുന്ന വിത്തുകളിൽ കോശവിഭജനത്തെയും വൈവിധ്യവൽക്കരണ ത്തേയും ഉത്തേജിപ്പിക്കുന്നു. കാണ്ഡങ്ങളിലും വേരുകളിലും കോശവിഭജനത്തെ ഉത്തേജിപ്പി ക്കുന്നു. പാർശ്വമുകുള വളർച്ചയെ ഉത്തേജിപ്പി ക്കുന്നു. ഇലകൾ പഴുക്കുന്നത് വൈകിപ്പിച്ച് പച്ചപ്പ് നിലനിർത്തുന്നു. വളരുന്ന സസ്യഭാഗങ്ങളിലേ ക്കുള്ള പോഷക സംവഹനം പ്രോത്സാഹിപ്പി ക്കുന്നു.
  • ഓക്സിനുകൾ – കാണ്ഡത്തിന്റെ നീളം കൂട്ടുകയും പാർശ്വമുകുള വളർച്ചയെ തടയുകയും ട്രോപ്പിക ചലനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. പൂക്കളുടെ ഉൽപാദനത്തേയും ഫലരൂപീകരണ ത്തേയും സ്വാധീനിക്കുന്നു.
  • എഥിലീൻ – ക്ലോറോഫിൽ, പ്രോട്ടീനുകൾ, ന്യൂക്ലിക് ആസിഡുകൾ എന്നിവയുടെ ശിഥിലീകരണത്തി ലൂടെ ഇല, പുഷ്പം, ഫലങ്ങൾ എന്നിവ പാകപ്പെടു ന്നതിനും പഴുക്കുന്നതിനും സഹായിക്കുന്നു.

സിന്തറ്റിക് സസ്യ ഹോർമോണുകളും അവയുടെ ഉപയോഗവും

  • സിന്തറ്റിക് സസ്യഹോർമോണുകൾ – പ്രകൃതിദത്ത സസ്യഹോർമോണുകളുടെ രാസഘടന മനസ്സി ലാക്കി കൃത്രിമമായി ഉൽപാദിപ്പിക്കുന്ന സസ്യ ഹോർമോണുകൾ.
  • സിന്തറ്റിക് സസ്യഹോർമോണുകൾ കാർഷിക മേഖലയിൽ വ്യാപകമായി പ്രയോജനപ്പെടുത്തി വരുന്നു.
  • സിന്തറ്റിക് ഓക്സിനുകൾ – തണ്ടിൽ വേര് മുളപ്പി ക്കാൻ ഉപയോഗിക്കുന്നു. കളനാശിനിയായും ഉപയോഗിക്കുന്നു (2, 4 ഡി).
  • സിന്തറ്റിക് ജിബ്ബറിലിനുകൾ – മുന്തിരിച്ചെടിയിൽ കായ്കളുടെ വലുപ്പം കൂട്ടാനും കരിമ്പിന്റെ കാണ്ഡ ദീർഘീകരണത്തിനും ഉപയോഗിക്കുന്നു.
  • സിന്തറ്റിക് എഥിലീൻ – ഫലങ്ങൾ പാകപ്പെടുത്തി ഒരേസമയം വിളവെടുക്കാൻ കാർഷിക മേഖലയിൽ എഥിലീൻ പ്രയോജനപ്പെടുത്തുന്നു. വാഴപ്പഴം, തക്കാളി എന്നിവ ഒരേ സമയം പഴുപ്പിക്കാൻ എഥി ലീൻ ഉപയോഗിക്കുന്നു.
  • പൂക്കളുടെ ഉൽപാദനം ദിനരാത്രങ്ങളുടെ ദൈർഘ്യ വുമായി ബന്ധപ്പെട്ടിരിക്കുന്നു. സസ്യങ്ങളുടെ ഈ പ്രതികരണമാണ് ഫോട്ടോ പീരിയോഡിസം. അതിനെ അടിസ്ഥാനമാക്കിയാണ് പൂവിടൽകാലം, പരാഗണം, വിത്ത് രൂപീകരണം തുടങ്ങിയ ഘട്ടങ്ങൾ സസ്യങ്ങൾ ക്രമീകരിക്കുന്നത്.
  • ഫോട്ടോ പീരിയോഡിസത്തിൽ പ്രകാശഗ്രാഹീ വർണ്ണകമായ ഫൈറ്റോകോം മുഖ്യ പങ്കുവഹിക്കുന്നു.
  • കാണ്ഡത്തിന്റെ അഗ്രത്തുള്ള പൂർണ്ണമായും വിരിഞ്ഞ ഇലകളിലാണ് ഫൈറ്റോകോം ഉൽപാദി പ്പിക്കപ്പെടുന്നത്. ഈ ഇലകൾ ഫൈറ്റോ കാമിന്റെ സഹായത്താൽ ദിനരാത്രങ്ങളുടെ ദൈർഘ്യം തിരിച്ചറിയുകയും പൂവിടാനുള്ള ഉദ്ദീപനം കാണ്ഡ ത്തിലെ അഗമെരിസ്റ്റത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതിനനുസരിച്ച് പൂക്കളുടെ ഉൽപാദ നത്തെ നിയന്ത്രിക്കുന്ന ജീനുകൾ ഉദ്ദീപിക്കപ്പെടുന്നു.

മെറ്റാബോളിസ നിയന്ത്രണം

  • മെറ്റാബോളിസം, ശരീരവളർച്ച, വികാസം എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി.
  • തൈറോയ്ഡ് ഗ്രന്ഥിയിൽ രണ്ട് തരം കോശങ്ങളുണ്ട്. ഫോളിക്കുലാർ കോശങ്ങളും പാരാഫോളിക്കുലാർ കോശങ്ങളും.
  • ഫോളിക്കുലാർ കോശങ്ങൾ തൈറോക്സിൻ എന്ന ഹോർമോണിനെയും പാരാഫോളിക്കുലാർ കോശങ്ങൾ കാൽസിടോണിൻ എന്ന ഹോർമോണിനെയും ഉൽപാദിപ്പിക്കുന്നു.
  • തൈറോക്സിൻ – മെറ്റാബോളിസത്തിനെയും ശരീരോഷ്മാവിനെയും നിയന്ത്രിക്കുന്നു. നവജാതശിശുക്കളുടെയും കുട്ടികളുടെയും മസ്തിഷ്കം വികസിപ്പിക്കുന്നു. ഹൃദയം, ത്വക്ക്, പ്രത്യുൽപാദനവ്യവസ്ഥ തുടങ്ങിയവയുടെ ആരോഗ്യം നിലനിർത്തുന്നു.
  • കാൽസിടോണിൻ രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയ്ക്കുന്നു.
  • തൈറോക്സിന്റെ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിൽ, ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ തകരാർ എന്നിവ മൂലമുണ്ടാകുന്ന രോഗാവസ്ഥകൾ ഹൈപ്പർതൈറോയ്ഡിസം, ഹൈപ്പോതൈറോയ്ഡിസം, ഗോയിറ്റർ

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം 12

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

രക്തത്തിലെ കാത്സ്യത്തിന്റെയും ഗ്ലൂക്കോസിന്റെയും ക്രമീകരണം
രക്തത്തിലെ കാത്സ്യത്തിന്റെ ക്രമീകരണം

  • രക്തത്തിലെ കാത്സ്യത്തിന്റെ സാധാരണ തോത് 9 – 11 mg/100 ml ആണ്.
  • തൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന കാൽസി ടോണിനും തൈറോയിഡ് ഗ്രന്ഥിയുടെ പിൻഭാഗ ത്തായി സ്ഥിതിചെയ്യുന്ന പാരാതൈറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന പാരാതൊർമോണും ചേർ ന്നാണ് രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീ കരിക്കുന്നത്.
  • രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കുറയുമ്പോൾ പാരാതൈറോയ്ഡ് ഗ്രന്ഥി പാരാതൊർമോൺ ഉൽ പ്പാദിപ്പിക്കുന്നു.
  • രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കൂടുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി കാൽസിടോണിൻ ഉൽപ്പാദി പ്പിക്കുന്നു.
  • പാരാതൊർമോൺ – കാത്സ്യം, ഫോസ്ഫേറ്റ് എന്നിവയുടെ പുനഃരാഗിരണം ത്വരിതപ്പെടുത്തുന്നു. കാത്സ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെടു ത്തുന്നു. അസ്ഥിയിൽ നിന്ന് കാത്സ്യം, ഫോസ്ഫേറ്റ് എന്നിവ രക്തത്തിൽ കലരുന്ന പ്രവർത്തനം ഉത്തേ ജിപ്പിക്കുന്നു.
  • കാൽസിടോണിൻ – കാത്സ്യത്തിന്റെയും ഫോസ് ഫേറ്റിന്റെയും പുനരാഗിരണം തടസപ്പെടുത്തുന്നു. കാത്സ്യത്തിന്റെ ആഗിരണം കുറയ്ക്കുന്നു. അസ്ഥി യിൽ നിന്ന് കാത്സ്യം, ഫോസ്ഫേറ്റ് എന്നിവ രക്തത്തിൽ കലരുന്ന പ്രവർത്തനം തടയുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമീകരണം

  • ആരോഗ്യമുള്ള വ്യക്തികളിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസിന്റെ (FBS) അളവ് 70 മുതൽ 100 mg/dL ആണ്.
  • ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ് ഗ്ലൂക്കോസ് നില 140 mg/100 dL ൽ താഴെയായിരിക്കണം.
  • മൂന്ന് മാസത്തെ രക്തത്തിലെ ഗ്ലൂക്കോസിന്റെ ശരാ ശരി അളവ് HbA1c പരിശോധന വഴി അളക്കു മ്പോൾ 5.7% ൽ താഴെയാണെങ്കിൽ ഗ്ലൂക്കോസിന്റെ സാധാരണ നിലയായി കണക്കാക്കാം.
  • രക്തത്തതിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കു ന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് പാൻക്രിയാസ്.
  • ഹോർമോൺ ഉൽപാദനവുമായി ബന്ധപ്പെട്ട് പ്രവർ ത്തിക്കുന്ന പാൻക്രിയാസിലെ ഒരു കൂട്ടം കോശങ്ങ ളാണ് ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ്. അതിൽ രണ്ടുതരം കോശങ്ങൾ ഉണ്ട്. ആൽഫാ കോശ ങ്ങളും, ബീറ്റാ കോശങ്ങളും. ആൽഫാ കോശങ്ങൾ ഗ്ലൂക്കഗോൺ എന്ന ഹോർമോണും, ബീറ്റാ കോശ ങ്ങൾ ഇൻസുലിൻ എന്ന ഹോർമോണും ഉൽപാദി പ്പിക്കുന്നു.
  • ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവയുടെ പ്രവർത്ത നത്തിന്റെ ഫലമായാണ് ഗ്ലൂക്കോസിന്റെ തോത് ക്രമീകരിക്കപ്പെടുന്നത്
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉൽപ്പാദിപ്പി ക്കുന്ന ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു.
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാൽ പാൻക്രിയാസിലെ ആൽഫാ കോശങ്ങൾ ഉൽപ്പാദി പ്പിക്കുന്ന ഗ്ലൂക്കഗോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു.
  • ഇൻസുലിൻ – കോശത്തിലേക്കുള്ള ഗ്ലൂക്കോസ് പ്രവേശനം ത്വരിതപ്പെടുത്തുന്നു, കരൾ, പേശീ കോശങ്ങൾ എന്നിവയിൽ വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി മാറ്റുന്നു
  • ഗ്ലൂക്കഗോൺ – കരളിന്റെ സഹായത്തോടെ ഗ്ലൈക്കോജൻ, അമിനോ ആസിഡ് എന്നിവയിൽ നിന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്നു.
  • രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ശരാശരിയിൽ നിന്ന് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ്.
  • അമിത ദാഹം, വിശപ്പ്, കൂടെക്കൂടെയുള്ള മൂത്ര മൊഴിക്കൽ, ശരീരഭാരം കുറയൽ, ക്ഷീണം എന്നിവ യാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ.
  • പ്രമേഹം രണ്ട് തരത്തിൽ കാണപ്പെടുന്നു. ടൈപ്പ് 1, ടൈപ്പ് 2
  • ഇൻസുലിൻ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ഇൻസുലിന്റെ പ്രവർ ത്തനക്ഷമത കുറയൽ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് – 2 പ്രമേഹം.
  • ബീറ്റാകോശങ്ങൾ നശിക്കുന്നതുമൂലം ഇൻസുലിൻ ഉൽപാദനശേഷി ഇല്ലാതാകുന്ന അവസ്ഥയാണ് ടൈപ്പ് – 1 പ്രമേഹം.

അടിയന്തിരഘട്ടങ്ങളെ തരണം ചെയ്യൽ
അഡ്രീനൽ ഗ്രന്ഥി – ഘടന, ധർമം

  • അടിയന്തരഘട്ടങ്ങളിൽ സിംപതറ്റിക് വ്യവസ്ഥയോടൊപ്പം ചേർന്ന് അന്ത:സ്രാവി വ്യവസ്ഥയുടെ ഭാഗമായ അഡ്രിനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ചില ഹോർമോണുകളും പ്രവർത്തിക്കുന്നുണ്ട്.
  • അഡ്രിനൽ ഗ്രന്ഥിയുടെ ആന്തരഭാഗമായ മെഡുല എപിനെഫ്രിൻ, നോർ എപിനെഫ്രിൻ എന്നീ ഹോർ മോണുകളെ സ്രവിക്കുന്നു.
  • ഹൃദയമിടിപ്പും രക്തസമ്മർദവും വർധിപ്പിക്കുക, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുക, ഹൃദയം, പേശികൾ എന്നിവയിലേക്കുള്ള രക്ത പ്രവാഹം കൂട്ടുക, ത്വക്കിലേക്കും ദഹന അവയവ ങ്ങളിലേക്കുമുള്ള രക്തപ്രവാഹം കുറയ്ക്കുക തുടങ്ങിയ ശാരീരിക മാറ്റങ്ങളിലൂടെ എപിനെ ഫിനും നോർ എപിനെഫ്രിനും സിംപതറ്റിക് വ്യവ സ്ഥയോട് ചേർന്ന് അടിയന്തരഘട്ടത്തെ നേരിടാൻ ശരീരത്തെ സുസജ്ജമാക്കുന്നു.
  • അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സ് ഗ്ലൂക്കോ കോർട്ടിക്കോയിഡ്, മിനറലോക്കോർട്ടിക്കോയിഡ്, ഗൊണാഡോക്കോർട്ടിക്കോയിഡ് എന്നീ വിഭാഗ ത്തിലുൾപ്പെടുന്ന വിവിധ ഹോർമോണുകളെ ഉൽ പാദിപ്പിക്കുന്നു. ഇവ കോർട്ടിക്കോസ്റ്റിറോയിഡുകൾ എന്നറിയപ്പെടുന്നു.
  • കോർട്ടിസോൾ, അൾഡോസ്റ്റീറോൺ, ആൻഡ്രോ ജൻ എന്നിവ വിവിധ കോർട്ടിക്കോസ്റ്റിറോയിഡുകൾ ആണ്.
  • കോർട്ടിസോൾ – ഗ്ലൂക്കോസിന്റെ ആന്തരസമസ്ഥിതി നിലനിർത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. ശരീരത്തിന്റെ വീക്കം, അലർജി എന്നിവ പ്രതിരോധിക്കുന്നു.
  • ആൻഡ്രോജൻ – ലൈംഗിക വളർച്ചയെയും ലൈംഗികസ്വഭാവങ്ങളെയും നിയന്ത്രിക്കുന്നു.
  • അൽഡോസ്റ്റീറോൺ – ശരീരത്തിലെ ലവണ സന്തുലനത്തിന് സഹായിക്കുന്നു. രക്തസമ്മർദം ക്രമീകരിക്കുന്നു.

ഉറക്കവും ഉണരലും

  • മസ്തിഷ് കത്തിൽ തലാമസിന് സമീപം സ്ഥിതിചെയ്യുന്ന പീനിയൽ ഗ്രന്ഥി മെലാടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നു.
  • മെലാടോണിണിന്റെ ഉൽപാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ദൈനംദിന ഉറക്കത്തെയും ഉണരലിനെയും സ്വാധീനിക്കുന്നു.
  • ദിവസത്തിലെ 24 മണിക്കൂർ നീളുന്ന കൃത്യമായ ഇടവേളകളിലെ പ്രവർത്തനങ്ങൾ
    നിയന്ത്രിക്കുന്നതിൽ മെലാടോണിന്റെ മുഖ്യ പങ്ക് വഹിക്കുന്നു. അതിനാൽ പീനിയൽ ഗ്രന്ഥി ജൈവഘടികാരം എന്നറിയപ്പെടുന്നു.

പ്രതിരോധത്തിന് പിന്നിൽ

  • മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന തൈമസ് ഗ്രന്ഥി ശരീരത്തിലെ പ്രതിരോധസംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
  • തൈമസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈമോസിൻ എന്ന ഹോർമോൺ T ലിംഫോസൈറ്റുകളുടെ പാകപ്പെടലിന് സഹായിക്കുന്നു.

ഹൈപ്പോതലാമസും പിറ്ററിയും: മുഖ്യനിയന്ത്രണ കേന്ദ്രം
ഹൈപ്പോതലാമസും പിറ്റ്യൂറ്ററിയും

  • മിക്ക അന്തഃസ്രാവി ഗ്രന്ഥികളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസാണ്.
  • ഹൈപ്പോതലാമസിന്റെ താഴെയായി പിറ്റ്യൂറ്ററി ഗ്രന്ഥി കാണപ്പെടുന്നു.
  • പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ട്രോപിക് ഹോർമോണുകളുടെ ഉൽപാദനത്തെ നിയന്ത്രിച്ചുകൊണ്ടാണ് ഹൈപ്പോതലാമസ് മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്.
  • ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന റിലീസിംഗ് ഹോർമോണുകളും ഇൻഹിബിറ്ററി ഹോർമോണുകളും പിറ്റ്യൂട്ടറിയുടെ മുൻദളത്തിലെത്തുന്നു.
  • റിലീസിംഗ് ഹോർമോണുകൾ പോർട്ടൽസിര വഴി മുൻദളത്തിലെത്തി ട്രോപിക് ഹോർമോൺ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇൻഹിബിറ്ററി ഹോർമോണുകൾ അവയുടെ ഉൽപാദനത്തെ തടയുന്നു.
  • ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി കോശങ്ങൾ ഉൽപാദിപ്പിക്കുന്ന വാസോപ്രസിൻ, ഓക്സിടോസിൻ എന്നിവ നാഡീതന്തു വഴി പിറ്റ്യൂറ്ററിയുടെ പിൻദളത്തിൽ സംഭരിക്കപ്പെടുന്നു.
  • വാസോപ്രസിൻ വൃക്കയിൽ ജലത്തിന്റെ പുനരാഗി രണം നടത്തുന്നു.
  • പാൽ ചുരത്തൽ, ഗർഭാശയത്തിലെ മിനുസപേശി കളുടെ സങ്കോചം എന്നിവയ്ക്ക് ഓക്സിടോസിൻ സഹായിക്കുന്നു.
  • TSH – തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു.
  • ACTH – അഡ്രിനൽ കോർട്ടക്സിനെ ഉത്തേജിപ്പിക്കുന്നു.
  • GTH – അണ്ഡാശയം, വൃഷണം എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.
  • സൊമാറ്റോട്രോപ്പിൻ – ശരീരവളർച്ചയ്ക്ക് സഹായിക്കുന്നു.
  • പ്രോലാക്ടിൻ – മുലപ്പാൽ ഉൽപാദിപ്പിക്കുന്നു.

വളർച്ചയ്ക്കു പിന്നിൽ

  • പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന വളർച്ചാ ഹോർമോൺ (സൊമാറ്റോട്രോപ്പിൻ, GH) വളർച്ചയെ നിയന്ത്രിക്കുന്നു.
  • മിക്ക ശരീരകോശങ്ങളിലും ക്രമഭംഗം ത്വരിതപ്പെടു ത്തിയും കോശവലിപ്പം വർധിപ്പിച്ചും ശരീരവളർച്ച യ്ക്കിടയാക്കുന്ന ഹോർമോണാണ് സൊമാറ്റോ ട്രോപ്പിൻ.
  • സൊമാറ്റോട്രോപ്പിന്റെ ഉൽപാദനത്തിലെ ഏറ്റക്കുറ ച്ചിലുകൾ വളർച്ചാ വൈകല്യങ്ങൾക്ക് (വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി) കാരണമാകുന്നു.
  • വാമനത്വം – വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോ ട്രോപ്പിന്റെ ഉൽപാദനം കുറയുമ്പോൾ ഇത് സംഭവി ക്കുന്നു. ഇതിന്റെ ലക്ഷണം ശരീരവളർച്ച മുരടിക്കു ന്നതാണ്.
  • ഭീമാകാരത്വം – വളർച്ചാ കാലഘട്ടത്തിൽ സൊമാ റ്റോട്രോപ്പിന്റെ ഉൽപാദനം കൂടുമ്പോൾ ഇത് സംഭവിക്കുന്നു. ഇതിന്റെ ലക്ഷണം അമിതമായ ശരീരവളർച്ചയാണ്.
  • അക്രോമെഗാലി – വളർച്ച പൂർത്തിയായ ശേഷം സൊമാറ്റോട്രോപ്പിന്റെ ഉൽപാദനം കൂടുമ്പോൾ ഇത് സംഭവിക്കുന്നു. ഇതിന്റെ ലക്ഷണം കൈപ്പത്തി, കാൽപാദങ്ങൾ, താടിയെല്ല് എന്നീ ശരീരഭാഗങ്ങൾ അമിതമായി വളരുന്നതാണ്.

ജലസന്തുലനം

  • പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻഭാഗത്ത് സംഭരിക്കുന്ന വാസോപ്രസിൻ അഥവാ ആന്റി ഡൈയൂറെറ്റിക് ഹോർമോൺ (ADH) എന്ന ഹോർമോണിന്റെ പ്രവർത്തനത്താലാണ് ശരീരത്തിൽ ജലസന്തുലനം നടക്കുന്നത്. ശരീരത്തിലെ ജലാംശം നിലനിർ ത്താൻ ADH സഹായിക്കുന്നു.
  • വേനൽക്കാലത്ത്, അമിതമായ വിയർപ്പും ചൂടും നിർജ്ജലീകരണത്തിന് കാരണമാകുമ്പോൾ വാസോപ്രസിൻ ഉൽപാദനം കൂടുന്നു. വാസോ പ്രസിൻ വൃക്കയിൽനിന്നുള്ള ജലത്തിന്റെ പുനഃരാ ഗിരണം വർദ്ധിപ്പിക്കുന്നു, തൽഫലമായി മൂത ത്തിന്റെ ഉൽപാദനം കുറയുകയും ജലനഷ്ടം തടയുകയും ചെയ്യുന്നു.
  • ശൈത്യകാലത്ത്, വിയർപ്പിലൂടെയുള്ള ജലനഷ്ടം കുറവായതിനാൽ വാസോപ്രസിൻ ഉൽപാദനം കുറയുകയും വൃക്കയിൽ നിന്നുള്ള ജലത്തിന്റെ പുനഃരാഗിരണം കുറയുകയും ചെയ്യുന്നു.

Class 10 Biology Chapter 4 Notes Malayalam Medium ജീവികളിലെ രാസസംവേദനം

പ്രത്യുൽപാദന ഹോർമോണുകൾ

  • ടെസ്റ്റോസ്റ്റിറോൺ – വൃഷണങ്ങളിൽ ഉൽപാദിപ്പി ക്കുന്നു. പുരുഷ ലൈംഗികാവയവങ്ങളുടെ പ്രവർ ത്തനത്തെയും പുംബീജോൽപാദനത്തെയും ദ്വിതീയ ലൈംഗിക സവിശേഷതകളെയും ഇത് നിയന്ത്രിക്കുന്നു.
  • ഈസ്ട്രജൻ – അണ്ഡാശയത്തിൽ ഉൽപാദിപ്പി ക്കുന്നു. സ്ത്രീ ലൈംഗികാവയവങ്ങളുടെ പ്രവർ
    നം, അണ്ഡോൽപാദനം, ആർത്തവചക്രം, ദ്വിതീയ ലൈംഗിക സവിശേഷതകളുടെ നിയന്ത്രണം എന്നിവ ഈ ഹോർമോൺ നിർവഹിക്കുന്നു.
  • പ്രൊജസ്ട്രോൺ – അണ്ഡാശയത്തിൽ ഉൽപാദി പ്പിക്കുന്നു. ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർ ത്താനും ആർത്തവചക്രത്തെ നിയന്ത്രിക്കാനും ഈ ഹോർമോൺ സഹായിക്കുന്നു.
  • പ്രൊലാക്ടിൻ – മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്നു.
  • ഓക്സിടോസിൻ – പാൽ ചുരത്തൽ, ഗർഭാശയ ത്തിലെ മിനുസപേശികളുടെ സങ്കോചം

സന്ദേശവിനിമയം ഇങ്ങനെയും
ഫിറമോണുകൾ

  • ഒരേ സ്പീഷീസിൽപ്പെട്ട ജീവികൾ ആശയവിനിമയത്തിനായി ചുറ്റുപാടിലേക്ക് സ്രവിക്കുന്ന രാസ വസ്തുക്കളാണ് ഫിറമോണുകൾ.
  • ഫിറമോണുകൾക്ക് ബാഷ്പീകരണ സ്വഭാവമുണ്ട്.
  • ഉറുമ്പുകൾ വരിവരിയായി സഞ്ചരിക്കുന്നതിനുള്ള കാരണം സഞ്ചാരപാത നിർണ്ണയിക്കാൻ സഹായിക്കുന്ന ട്രയൽ ഫിറമോണുകളാണ്.
  • ടെറിട്ടോറിയൽ ഫിറമോൺ: വാസസ്ഥാനത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു. നായ്, പൂച്ച തുടങ്ങിയ സസ്തനികൾ മൂത്രവിസർജനം നടത്തി അവയുടെ സാന്നിധ്യം അറിയിക്കുകയും അതിർത്തി നിർണ്ണയിക്കുകയും ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്.
  • അഗ്രിഗേഷൻ ഫിറമോൺ: ആഹാര ലഭ്യത ഉറപ്പുവരുത്താൻ സഹായിക്കുന്നു. ഉറുമ്പുകൾ ഈ ഫിറമോൺ ഉപയോഗിക്കുന്നു.
  • അലാം ഫിറമോൺ: അപായ സൂചന നൽകാൻ ഉപയോഗിക്കുന്നു. ഉറുമ്പുകൾ ഈ ഫിറമോൺ ഉപയോ ഗിക്കുന്നു.
  • ലൈംഗിക ഫിറമോൺ: ഇണകളെ ആകർഷിക്കാൻ ഉപയോഗിക്കുന്നു. മുയൽ, ഷഡ്പദങ്ങൾ തുടങ്ങിയവ ഈ ഫിറമോൺ ഉപയോഗിക്കുന്നു.

Leave a Comment