Students rely on Kerala SCERT Class 9 Chemistry Solutions Chapter 5 Notes Malayalam Medium രാസഗതികം Questions and Answers to help self-study at home.
Std 9 Chemistry Chapter 5 Notes Solutions Malayalam Medium രാസഗതികം
Kerala Syllabus 9th Standard Chemistry Chapter 5 Notes Solutions Malayalam Medium രാസഗതികം
Class 9 Chemistry Chapter 5 Notes Malayalam Medium Let Us Assess Answers
Question 1.
ചുവടെ നൽകിയിരിക്കുന്ന രാസപ്രവർത്തനങ്ങളെ സംയോജന രാസപ്രവർത്തനം, വിഘടന രാസപ്രവർത്തനം, ദ്വിവിഘടന രാസപ്രവർത്തനം, ആദേശ രാസപ്രവർത്തനം എന്നിങ്ങനെ പട്ടികപ്പെടുത്തുക.
Zn + FeSCO4 → ZnSO4 + Fe
NaCl + AgNO3 → NaNO3 + AgCl
2Pb(NO3)2 → 2PbO + 4NO2 + O2
H2 + I2 → 2HI
Pb(NO3)2 + 2KI → PbI2 + 2KNO3
NH4NO2 → 2H2O + N2

Answer:

Question 2.
ചുവടെ നൽകിയിരിക്കുന്ന രാസപ്രവർത്തനങ്ങളുടെ സമീകരിച്ച രാസസമവാക്യം എഴുതി അവയെ സംയോജന രാസപ്രവർത്തനം, വിഘടന രാസപ്രവർത്തനം എന്നിങ്ങനെ വേർതിരിച്ചെഴുതുക.
a. മഗ്നീഷ്യം + നൈട്രജൻ → മഗ്നീഷ്യം നൈട്രേഡ്
b. സിങ്ക് കാർബണേറ്റ്
സിങ്ക് ഓക്സൈഡ് + കാർബൺ ഡൈഓക്സൈഡ്
c. അലൂമിനിയം + ലെഡ് നൈട്രേറ്റ് → അലൂമിനിയം നൈട്രേറ്റ് + ലെഡ്
Answer:
a. 3Mg + N2 → Mg3N2 (സംയോജന രാസപ്രവർത്തനം)
b. 2ZnCO3 → 2ZnO + 2CO2 (വിഘടന രാസപ്രവർത്തനം)
c. 2Al + 3Pb(NO3)2 → 2Al(NO3)3 + 3Pb (ആദേശ രാസപ്രവർത്തനം)
![]()
Question 3.
ചുവടെ നൽകിയിരിക്കുന്നവ ഏത് തരം രാസപ്രവർത്തനങ്ങളാണെന്ന് തിരിച്ചറിയുക.
i. ഒരു ചൈനാഡിഷിൽ എടുത്തിരിക്കുന്ന കോപ്പർ പൗഡർ ചൂടാക്കുമ്പോൾ കറുപ്പ് നിറമുള്ള കോപ്പർ ഓക്സൈഡ് ഉണ്ടാകുന്നത്.
ii. സിൽവർ നൈട്രേറ്റ് ലായനിയും സോഡിയം ക്ലോറൈഡ് ലായനിയും തമ്മിൽ പ്രവർത്തിച്ച് സിൽവർ ക്ലോറൈഡും സോഡിയം നൈട്രേറ്റ് ലായനിയും ഉണ്ടാകുന്നത്.
iii. ഫെറസ് സൾഫേറ്റ് തരികളെ ഒരു ടെസ്റ്റ് ട്യൂബിൽ ചൂടാക്കുമ്പോൾ ഫെറിക് ഓക്സൈഡ്, സൾഫർ ഡൈഓക്സൈഡ്, സൾഫർ ട്രൈഓക്സൈഡ് എന്നിവ ഉണ്ടാകുന്നത്.
Answer:
i. സംയോജക രാസപ്രവർത്തനം – കോപ്പർ (Cu) വായുവിൽ നിന്നുള്ള ഓക്സിജനുമായി (O2) സംയോജിച്ച് കോപ്പർ (II) ഓക്സൈഡ് (CuO) ആയി മാറുന്നു.
ii. ദ്വിവിഘടന രാസപ്രവർത്തനം – സിൽവർ അയോണുകളുടേയും (Ag+), ക്ലോറൈഡ് അയോണുകളുടേയും (Cl–) കൈമാറ്റം നടക്കുന്നതു വഴി, സിൽവർ ക്ലോറൈഡും (AgCl), സോഡിയം നൈട്രേറ്റും (NaNO3) ഉണ്ടാകുന്നു.
iii. വിഘടന രാസപ്രവർത്തനം – ഫെറസ് സൾഫേറ്റ് (FeSO4) ചൂടാക്കുമ്പോൾ വിഘടിച്ച് ഫെറിക് ഓക്സൈഡ് (Fe2O3), സൾഫർ ഡൈഓക്സൈഡ് (SO2), സൾഫർ ട്രൈഓക്സൈഡ് (SO3) എന്നിവയായി മാറുന്നു.
Question 4.
ആദേശ രാസപ്രവർത്തനങ്ങൾ എന്നാലെന്ത്? ഒരു ഉദാഹരണം എഴുതുക.
Answer:
സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന രാസപ്രവർത്തനങ്ങളാണ് ആദേശ രാസപ്രവർത്തനങ്ങൾ (displacement reactions).
Zn + CuSO4 → ZnSO4 + Cu
കോപ്പർ സൾഫേറ്റ് എന്ന സംയുക്തത്തിലെ സൾഫേറ്റിനെ മാറ്റി ആ സ്ഥാനത്തേക്ക് സിങ്ക് ആറ്റം വന്നു ചേരുന്നു അതിന്റെ ഫലമായി സിങ്ക് സൾഫേറ്റ് (ZnSO4), കോപ്പർ എന്നിവ ഉണ്ടാകുന്നു.
Question 5.
ദിവസങ്ങളോ മാസങ്ങളോ എടുത്ത് പൂർണമാകുന്ന രണ്ട് രാസപ്രവർത്തനങ്ങൾക്കും സെക്കൻ ഡുകൾ അല്ലെങ്കിൽ മിനിട്ടുകൾ മാത്രമെടുത്ത് പൂർണമാകുന്ന രണ്ട് രാസപ്രവർത്തനങ്ങൾക്കും ഉദാഹരണമെഴുതുക.
Answer:
- വേഗത്തിൽ നടക്കുന്നവ
- പെട്രോളിന്റെ ജ്വലനം
- വെടിമരുന്നിന്റെ ജ്വലനം
- ആസിഡ് – ബേസ് നിർവീരീകരണം
- അവക്ഷിപ്ത രാസപ്രവർത്തനങ്ങൾ (NaCl, AgNO3 തമ്മിലുള്ള പ്രവർത്തനം).
- സാവധാനത്തിൽ നടക്കുന്നവ
- ഇരുമ്പിന്റെ തുരുമ്പിക്കൽ
- ചെമ്പിൽ ക്ലാവ് പിടിക്കുന്നത്
- ഹൈഡ്രജൻ പെറോക്സൈഡിന്റെ സ്വാഭാവിക വിഘടനം.
Question 6.
ഒരു ഖരവസ്തുവിന്റെ വലിപ്പമുള്ള കഷണങ്ങളുമായും അതിന്റെ സൂക്ഷ്മമായ പൊടിയുമായും ഒരു വാതകം പ്രവർത്തിക്കുമ്പോഴുള്ള രാസപ്രവർത്തനവേഗം എപ്രകാരം വ്യത്യാസപ്പെട്ടിരിക്കും? കാരണം വിശദമാക്കുക.
Answer:
സൂക്ഷ്മമായ പൊടിയുമായി വാതകം വേഗത്തിൽ പ്രവർത്തിക്കുന്നു. കാരണം ഖരപദാർഥം പൊടിക്കുമ്പോൾ പ്രതല പരപ്പളവ് കൂടുന്നു. തന്മൂലം കൂട്ടിമുട്ടൽ നിരക്ക് വർധിക്കുന്നു, അങ്ങനെ രാസപ്രവർത്തനം വേഗത്തിലാകുകയും ചെയ്യുന്നു.
Question 7.
നിശ്ചിത അളവ് അഭികാരകമെടുത്തിരിക്കുന്ന ഒരു രാസപ്രവർത്തനത്തിന്റെ വേഗം സാധാരണ താപനിലയിൽ വളരെ കുറവാണ്. താപനിലയിൽ വ്യതിയാനം വരുത്താതെ രാസപ്രവർത്തനവേഗം വർദ്ധിപ്പിക്കാനാകുമോ? വിശദമാക്കുക.
Answer:
ഖര അഭികാരകമാണെങ്കിൽ പൊടിയാക്കി പ്രതലപരപ്പളവ് വർധിപ്പിച്ചാൽ രാസപ്രവർത്തനവേഗം വർധിക്കും. അഭികാരകങ്ങൾ നന്നായി ഇളക്കി ചേർത്താലും രാസപ്രവർത്തനവേഗം വർധിക്കും.
Question 8.
സിങ്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ചാൽ പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
a. ഈ പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
b. ഈ രാസപ്രവർത്തനം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു.
c. ഹൈഡ്രജന്റെ അളവ് കൂട്ടുന്നതിനാവശ്യമായ രണ്ട് മാർഗങ്ങൾ നിർദേശിക്കുക.
Answer:
a. Zn + 2HCl → ZnCl2 + H2
b. ആദേശ രാസപ്രവർത്തനം
c. സിങ്ക് പൊടിച്ച് ഉപയോഗിക്കുക, HCl ഗാഢത വർധിപ്പിക്കുക, താപനില വർധിപ്പിക്കുക (ചൂടാക്കുക).
![]()
Question 9.
ഹൈഡ്രജൻ പെറോക്സൈഡ് ജലവും ഓക്സിജനുമായി മാറുന്നതിന്റെ രാസസമവാക്യം നൽകിയിരിക്കുന്നു.
2H2O2 → 2H2O + O2
a. ഈ രാസപ്രവർത്തനം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു.
b. H2O2 ന്റെ വിഘടനവേഗം കൂട്ടാൻ ഉപയോഗിക്കുന്ന പദാർഥം ഏത്? ഇത് പൊതുവായി ഏതു പേരിൽ അറിയപ്പെടുന്നു?
Answer:
a. വിഘടന രാസപ്രവർത്തനം
b. മാംഗനീസ് ഡൈഓക്സൈഡ് (MnO2). ഇത് പൊതുവായി ഉൽപ്രേരകം എന്ന പേരിൽ അറിയപ്പെടുന്നു.
Question 10.
അമോണിയം ക്ലോറൈഡിന്റെയും സോഡിയം ഹൈഡ്രോക്സൈഡിന്റെയും ലായനികൾ ഒരു ടെസ്റ്റ് ട്യൂബിൽ എടുത്ത് ചൂടാക്കുന്നു.
a. ഉണ്ടായ വാതകം ഏത്?
b. രാസപ്രവർത്തനവേഗം വർദ്ധിക്കാൻ സഹായിച്ച ഘടകം ഏത്?
c. ഷോൾഡ് എനർജി എന്നാൽ എന്ത്?
d. താപനില വർദ്ധിക്കുമ്പോൾ രാസപ്രവർത്തനവേഗം വർദ്ധിക്കുന്നതിനുള്ള കാരണം എന്ത്?
Answer:
a. അമോണിയ (NH3)
b. താപനില വർധനവ്
c. ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ അഭികാരക തന്മാത്രകൾക്കു ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഗതികോർജമാണ് ത്രെഷോൾഡ് എനർജി.
d. താപനില വർധിക്കുമ്പോൾ കൂടുതൽ തന്മാത്രകൾക്ക് ത്രെഷോൾഡ് എനർജി ലഭിക്കുന്നു തന്മൂലം കൂട്ടിമുട്ടൽ നിരക്ക് കൂടുകയും രാസപ്രവർത്തനവേഗം വർധിക്കുകയും ചെയ്യുന്നു.
തുടർപ്രവർത്തനങ്ങൾ
Question 1.
നേർപ്പിച്ച ഹൈഡ്രോക്ലോറിക്ക് ആസിഡും മഗ്നീഷ്യവും തമ്മിലുള്ള പ്രവർത്തനം ചുവടെ നൽകി യിട്ടുള്ള പരീക്ഷണക്രമത്തിനനുസൃതമായി ചെയ്തുനോക്കൂ.

Answer:
25 mL നേർപ്പിച്ച HCl കോണിക്കൽ ഫ്ലാസ്കിൽ എടുക്കുക. 15 സെ. മീ നീളമുള്ള Mg റിബൺ ചുരുളുകളാക്കി ഫ്ലാസ്കിൽ നിക്ഷേപിച്ച് ഒരു സ്റ്റോപ്പ് വാച്ച് ഓൺ ആക്കുക. ഓരോ 30 സെക്കൻഡിലും ഉൽപാദിപ്പിക്കപ്പെടുന്ന ഹൈഡ്രജൻ വാതകത്തിന്റെ വ്യാപ്തം രേഖപ്പെടുത്തുക. നിശ്ചിത ഇടവേളകളിൽ ഫ്ലാസ്ക് സാവധാനം കറക്കി അഭികാരകങ്ങളുടെ തുടർച്ചയായുള്ള പ്രവർത്തനം ഉറപ്പുവരുത്തുക. പരീക്ഷണശേഷം ഹൈഡ്രജന്റെ വ്യാപ്തം ‘Y’ അക്ഷത്തിലും സമയം ‘X’ അക്ഷത്തിലും രേഖപ്പെടുത്തി ഗ്രാഫ് വരയ്ക്കുക.
i. ഈ പരീക്ഷണത്തിൽ രാസപ്രവർത്തനവേഗം ഏറ്റവും കൂടുതലാകുന്നത് എപ്പോഴാണ്?
ii. രാസപ്രവർത്തനവേഗം വ്യത്യാസപ്പെടുന്നത് എപ്രകാരം വിശദീകരിക്കാനാകും?
iii. മേൽ സൂചിപ്പിച്ച പരീക്ഷണത്തിൽ നേർപ്പിച്ച HCl ന് പകരം 25 mL ഗാഢ HCl ഉപയോഗിച്ച് പരീക്ഷണം ആവർത്തിക്കുക. ഗ്രാഫ് വരച്ചുനോക്കുക. രാസപ്രവർത്തനവേഗത്തിന് എന്ത് മാറ്റമാണുണ്ടായത്?
iv. 25 mL ഹൈഡ്രോക്ലോറിക് ആസിഡിൽ 5 സെ. മീ നീളമുള്ള Mg റിബൺ നിക്ഷേപിച്ച് പരീക്ഷണം ആവർത്തിക്കുക. തുടർന്ന് Mg റിബണിനുപകരം തുല്യമാസുള്ള മഗ്നീഷ്യം പൊടി ഉപയോഗിച്ച് പരീക്ഷണം ആവർത്തിക്കുക. രാസപ്രവർത്തനവേഗം ഗ്രാഫ് ‘ഉപയോഗിച്ച് താരതമ്യം ചെയ്യുക.
v. പരീക്ഷണസംവിധാനത്തെ 50°C വരെ ചൂടാക്കുക. തുടർന്ന് 5 സെ.മീ നീളമുള്ള Mg റിബൺ നിക്ഷേപിച്ച് ഓരോ 30 സെക്കൻഡിലും ഹൈഡ്രജന്റെ വ്യാപ്തം രേഖപ്പെടുത്തുക. ഗ്രാഫ് വരച്ച് താപനിലയിലുണ്ടാക്കിയ വ്യതിയാനം രാസപ്രവർത്തനവേഗത്തെ എപ്രകാരം സ്വാധീനിച്ചുവെന്ന് വിശദീകരിക്കുക.
Answer:
i. രാസപ്രവർത്തനവേഗം ഏറ്റവും കൂടുതൽ പരീക്ഷണ തുടക്കത്തിൽ ആണ്.
ii. രാസപ്രവർത്തനം പുരോഗമിക്കുമ്പോൾ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഗാഢത കുറഞ്ഞു വരുന്നതിനാൽ രാസപ്രവർത്തനവേഗം കുറയുന്നു.
iii. ഗാഢ HCl ഉപയോഗിക്കുമ്പോൾ രാസപ്രവർത്തനവേഗം വളരെ കൂടുന്നതായി കാണാം.

iv. മഗ്നീഷ്യം പൊടിച്ച് ഉപയോഗിക്കുമ്പോൾ രാസപ്രവർത്തനവേഗം കൂടുന്നു.

v. താപനില കൂടുന്നതിനനുസരിച്ച് രാസപ്രവർത്തനവേഗം കൂടുന്നു.

Question 2.
തുല്യവ്യാപ്തം പൊട്ടാസ്യം പെർസൾഫേറ്റ് (K2S2O8) ലായനി രണ്ട് ടെസ്റ്റ് ട്യൂബുകളിൽ എടുക്കുക. ഇവയിൽ ഒരു ടെസ്റ്റ് ട്യൂബിനെ ചൂടാക്കുക. രണ്ട് ടെസ്റ്റ് ട്യൂബിലും തുല്യ വ്യാപ്തം പൊട്ടാസ്യം അയോഡൈഡ് ലായനി ഒഴിക്കുക. ഏത് ടെസ്റ്റ് ട്യൂബിലാണ് അയോഡിൻ അവക്ഷിപ്തപ്പെട്ട് തവിട്ട് നിറം വേഗത്തിൽ രൂപപ്പെടുന്നത്? ഈ പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക. ചൂടാക്കാ ടെസ്റ്റ് ട്യൂബിൽ അല്പം മാംഗനീസ് ഡൈഓക്സൈഡ് ചേർത്താൽ പ്രവർത്തനവേഗത്തിന് എന്ത് മാറ്റമാണുണ്ടാകുന്നത്? ഇവിടെ മാംഗനീസ് ഡൈഓക്സൈഡിന്റെ
പങ്കെന്താണ്?
Answer:
ചൂടാക്കിയ ടെസ്റ്റ് ട്യൂബിൽ അയഡിൻ വേഗത്തിൽ അവക്ഷിപ്തപ്പെടുന്നു.
K2S2O8 + 2KI → 2K2SO4 + I2
മാംഗനീസ് ഡൈഓക്സൈഡ് ചേർക്കുമ്പോൾ രാസപ്രവർത്തനവേഗം വർധിക്കുന്നു. ഇവിടെ മാംഗനീസ് ഡൈഓക്സൈഡ് ഒരു ഉൽപ്രേരകമായി പ്രവർത്തിക്കുന്നു.
![]()
Question 3.
അടഞ്ഞ പാത്രത്തിൽ എടുത്ത അയോഡിന്റെ ക്രിസ്റ്റലുകളിലേക്ക് സാധാരണ താപനിലയിൽ നിശ്ചിത അളവിൽ ഹൈഡ്രജൻ വാതകം കടത്തിവിട്ട് ഹൈഡ്രജൻ അയോഡൈഡിന്റെ രൂപീകരണവേഗം നിരീക്ഷിക്കുക. 130 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കി ഈ പരീക്ഷണം ആവർത്തിക്കുക. രാസപ്രവർത്തനവേഗത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്? വിശദീകരിക്കുക.
Answer:
താപനില വർധിക്കുന്നതിനനുസരിച്ച് വേഗത്തിൽ ഹൈഡ്രജൻ അയഡൈഡ് ഉണ്ടാകുന്നു.
H2 + I2 → 2HI
9th Class Chemistry Notes Pdf Malayalam Medium Chapter 5
Question 1.
ഒരു സ്പാച്ചുലയിൽ കുറച്ച് പഞ്ചസാര (C12H22O11) എടുത്ത് ബൻസൺ ബർണറിൽ ചൂടാക്കുക. ലഭിച്ച ഉൽപന്നത്തിന്റെ നിറം എന്താണ്?
Answer:
കറുപ്പ്.
ലഭിച്ച ഉൽപന്നം കാർബണാണ്. പഞ്ചസാര ശക്തിയായി ചൂടാക്കുമ്പോൾ കാർബണും ജലവുമായി വിഘടിക്കുന്നു.
C12H22O11 + താചം → 12C + 11H2O
Question 2.
ഒരു ടെസ്റ്റ് ട്യൂബിൽ കുറച്ച് സോഡിയം കാർബണേറ്റ് (Na2CO3) എടുക്കുക. അതിലേക്ക് 2-3 mL നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ചേർക്കുക. നിങ്ങളുടെ നിരീക്ഷണം എന്താണ്?
Answer:
നുരയും പതയും ഉണ്ടാകുന്നു. നിറമില്ലാത്ത വാതകം നിർഗമിക്കുന്നു. കാർബണേറ്റുകൾ ആസിഡുക ളുമായി പ്രവർത്തിച്ച് കാർബൺ ഡൈഓക്സൈഡ് വാതകം ഉണ്ടാകുന്നതാണ് കാരണം.
Na2CO3 + 2HCl → 2NaCl + H2O + CO2
Question 3.
ഒരു ടെസ്റ്റ് ട്യൂബിലെ 2-3 mL ലെഡ് അസറ്റേറ്റ് (Pb(CH3COO)2) ലായനിയിലേക്ക് 2-3 mL പൊട്ടാസ്യം അയോഡൈഡ് (KI) ലായനി ചേർക്കുക.
a. ലഭിച്ച ഉൽപന്നം ടെസ്റ്റ് ട്യൂബിൽ ഏതു ഭാഗത്താണ് കാണപ്പെടുന്നത്?
Answer:
അടിഭാഗത്ത് (അവക്ഷിപ്തമായി)
b. അതിന്റെ നിറം എന്താണ്?
Answer:
മഞ്ഞ
ഉണ്ടാകുന്ന ഉൽപ്പന്നം മഞ്ഞ നിറത്തിലുള്ള ലെഡ് അയഡൈഡാണ്.
Pb(CH3-COO)2 + 2KI → PbI2 + K2(CH3-COO)2
Question 4.
ഒരു ടെസ്റ്റ് ട്യൂബിൽ കുറച്ച് അയൺ സൾഫൈഡ് (FeS) എടുക്കുക. അതിലേക്ക് 2-3 mL നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർത്ത് ചൂടാക്കുക. ഉണ്ടാകുന്ന ഗന്ധം പരിചിതമാണോ?
Answer:
ചീഞ്ഞ മുട്ടയുടെ ഗന്ധം ഉണ്ടാകുന്നു. ഹൈഡ്രോക്ലോറിക് ആസിഡ് അയൺ സൾഫൈഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ സൾഫൈഡ് വാതകം ഉണ്ടാകുന്നു. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകമാണ് ഹൈഡ്രജൻ സൾഫൈഡ്,
FeS + 2HCl → FeCl2 + H2S
മുകളിൽ കൊടുത്തിരിക്കുന്ന രാസപ്രവർത്തനങ്ങളുടെ നിരീക്ഷണങ്ങൾ
| പരീക്ഷണം | രാസമാറ്റം തിരിച്ചറിഞ്ഞ വിധം |
| 1 | പഞ്ചസാരക്ക് നിറവ്യത്യാസം ഉണ്ടായി |
| 2 | വാതകം നിർഗമിക്കുന്നു |
| 3 | അവക്ഷിപ്തം ഉണ്ടാകുന്നു |
| 4 | രൂക്ഷഗന്ധമുള്ള വാതകം ഉണ്ടാകുന്നു |
Question 5.
എന്താണ് നിരീക്ഷണം?
Answer:
ബീക്കറിന്റെ പുറം ചൂടായിരുന്നു. ഇവിടെ കാൽസ്യം ഓക്സൈഡ്, ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്നത് കാൽസ്യം
ഹൈഡ്രോക്സൈഡ് (Ca(OH)2) എന്ന സംയുക്തമാണ്. ഇതൊരു താപമോചക (exothermic) പ്രവർത്തനവുമാണ്.
Question 6.
പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക
Answer:
CaO + H2O → Ca(OH)2 + താപം
താപം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളാണ് താപമോചക പ്രവർത്തനങ്ങൾ.
ഉദാ : ഇന്ധനങ്ങളുടെ ജ്വലനം
താപം ആഗിരണം ചെയ്തു നടക്കുന്ന രാസപ്രവർത്തനങ്ങളാണ് താപാഗിരണ പ്രവർത്തനങ്ങൾ. ഉദാ : കക്ക ശക്തിയായി ചൂടാക്കുമ്പോൾ നീറ്റുകക്കയായി മാറുന്നു.
CaCO3 + താപം → CaO + CO2
![]()
Question 7.
ചുവടെ നൽകിയിരിക്കുന്ന രാസപ്രവർത്തനങ്ങളിൽ ഏതെല്ലാം പദാർഥങ്ങളാണ് സംയോജിച്ചിരിക്കുന്നത്? പ്രവർത്തനഫലമായി ലഭിച്ച ഉൽപന്നം ഏതാണ്?
a. N2 + 3H2 → 2NH3
b. 2SO2 + O2 → 2SO3
| പ്രവർത്തനം | സംയോജിച്ചവ | ഉൽപന്നം |
| a | N2, H2 | NH3 |
| b | SO2 + O2 | SO3 |
രണ്ടോ അതിലധികമോ ലഘുപദാർഥങ്ങൾ (മൂലകങ്ങൾ/ സംയുക്തങ്ങൾ) തമ്മിൽ സംയോജിച്ച് ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസപ്രവർത്തനത്തെ സംയോജന രാസപ്രവർത്തനം (combination reaction) എന്ന് പറയുന്നു.
സംയോജന രാസപ്രവർത്തനത്തിന് കൂടുതൽ ഉദാഹരണങ്ങൾ
- 2H2 + O2 → 2H2O
- 2Na + Cl22 → 2NaCl
- C + O2 → CO2
- H2 + Cl2 → 2HCl
- 2Mg + O2 → 2MgO
- S + O2 → SO2
പരീക്ഷണം 2
ഒരു കോണിക്കൽ ഫ്ലാസ്കിൽ 3g അമോണിയം ഡൈക്രോമേറ്റ് ((NH4)2Cr2O7) എടുത്ത് ഫ്ലാസ്കിന്റെ വായ്ഭാഗം പഞ്ഞി കൊണ്ട് അടച്ചതിനുശേഷം ചൂടാക്കുക.
Question 8.
എന്ത് മാറ്റമാണ് നിരീക്ഷിച്ചത്?
Answer:
പർപ്പിൾ (പിങ്ക് ) നിറത്തിൽ അമോണിയം ഡൈക്രോമേറ്റ് ജ്വലിക്കുന്നു.
അമോണിയം ഡൈക്രോമേറ്റ് താപീയ വിഘടനത്തിന് (thermal decomposition) വിധേയമാകുമ്പോൾ ക്രോമിയം ട്രൈഓക്സൈഡ് (Cr2O3), ജലബാഷ്പം, നൈട്രജൻ എന്നീ പദാർഥങ്ങളായി മാറുന്നു.
(NH4)2Cr2O7 → Cr2O3 + 4H2O + N2↑
Question 9.
ചുവടെ നൽകിയിരിക്കുന്ന രാസപ്രവർത്തനങ്ങൾ പരിശോധിക്കുക.
a. 2Pb(NO3)2 → 2PbO + 4NO2↑ + O2↑
b. CaCO3 → CaO + CO2↑
വിഘടനത്തിന് വിധേയമായ പദാർഥങ്ങൾ ഏതെല്ലാം? ലഭിച്ച ഉൽപന്നങ്ങൾ ഏതെല്ലാം?
| പ്രവർത്തനം | വിഘടനത്തിന് വിധേയമായ പദാർഥങ്ങൾ | ലഭിച്ച ഉൽപന്നങ്ങൾ |
| a | Pb(NO3)2 | PbO, NO2, O2 |
| B | CaCO3 | CaO, CO2 |
ഒരു സംയുക്തം വിഘടിച്ച് രണ്ടോ അതിലധികമോ പദാർഥങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് വിഘടന രാസപ്രവർത്തനം (decomposition reaction).
വിഘടന രാസപ്രവർത്തനത്തിന് കൂടുതൽ ഉദാഹരണങ്ങൾ
- 2HgO → 2Hg + O2
- 2H2O → 2H2 + O2
- C12H22O11 → 12C + 11H2O
- Ca(OH)2 → CaO + H2O
- 2HI → H2 + I2
- 2Al(OH)3 → Al2O3 + 3H2O
- NH4Cl → NH3 + HCl
Question 10.
ഒരു ബോയിലിംഗ് ട്യൂബിൽ കുറച്ച് കോപ്പർ കാർബണേറ്റ് (CuCO3) എടുത്ത് ചൂടാക്കുക. എന്ത് മാറ്റമാണ് നിരീക്ഷിച്ചത്? ലഭിച്ച ഉൽപന്നങ്ങൾ ഏതെല്ലാം? രാസപ്രവർത്തനത്തിന്റെ സമീകരിച്ച രാസസമവാക്യം എഴുതുക.
Answer:
CO2 വാതകം നിർഗമിക്കുന്നു. നീല കോപ്പർ കാർബണേറ്റ് കറുപ്പ് നിറമുള്ള കുപ്രിക് ഓക്സൈഡായി മാറുന്നു.
പരീക്ഷണം 3
CuCO3 + താപം → CuO + CO2
ഒരു ടെസ്റ്റ് ട്യൂബിൽ 2 – 3 mL സോഡിയം ക്ലോറൈഡ് (NaCl) ലായനി എടുക്കുക. അതിലേക്ക് 2 – 3 mL സിൽവർ നൈട്രേറ്റ് (AgNO3) ലായനി ചേർക്കുക.
Question 11.
എന്താണ് നിരീക്ഷിച്ചത്?
Answer:
‘വെളുത്ത തൈരുപോലെ അവക്ഷിപ്തം ഉണ്ടാകുന്നു.
Question 12.
ഈ പ്രവർത്തനത്തിന്റെ രാസസമവാക്യം ചുവടെ നൽകിയിരിക്കുന്നത് പരിശോധിക്കുക.
NaCl + AgNO3 → AgCl ↓ + NaNO3
പ്രവർത്തനഫലമായി ലഭിച്ച അവക്ഷിപ്തം (precipitate) ഏത് ഉൽപന്നത്തിന്റേതാണ്?
Answer:
ഉണ്ടായ അവക്ഷിപ്തം സിൽവർ ക്ലോറൈഡിന്റെതാണ്.
അത് അലേയമാണ്. (സോഡിയം നൈട്രേറ്റ് ലേയമായതിനാൽ ലായനിയിൽ ലയിച്ചുചേരും)
Question 13.
അഭികാരകങ്ങളിലൊന്നായ സോഡിയം ക്ലോറൈഡിൽ, സോഡിയം അയോണുമായി ചേർന്നിരിക്കുന്ന അയോൺ ഏതാണ്?
Answer:
ക്ലോറൈഡ് അയോൺ
Question 14.
ഉണ്ടായ ഉൽപന്നങ്ങളിൽ ഏത് ലോഹ അയോണുമായാണ് ക്ലോറൈഡ് അയോൺ ചേർന്നിരിക്കുന്നത്?
Answer:
സിൽവർ അയോണുമായി.
![]()
Question 15.
രണ്ടാമത്തെ അഭികാരകമായ സിൽവർ നൈട്രേറ്റിലെ നൈട്രേറ്റ് അയോൺ ഉൽപന്നത്തിൽ ഏത് ലോഹ അയോണിനോടൊപ്പമാണ് ചേർന്നിരിക്കുന്നത്?
Answer:
സോഡിയം അയോണുമായി
സോഡിയം ക്ലോറൈഡും സിൽവർ നൈട്രേറ്റും തമ്മിലുള്ള പ്രവർത്തനത്തിൽ അയോണുകളെ പരസ്പരം വച്ചുമാറുകയാണ് ചെയ്തത്.
രണ്ട് സംയുക്തങ്ങൾ തമ്മിൽ പ്രവർത്തിക്കുമ്പോൾ അയോണുകളെ പരസ്പരം വച്ചുമാറി പുതിയ രണ്ട് സംയുക്തങ്ങൾ ഉണ്ടാകുന്ന തരം പ്രവർത്തനത്തെ ദ്വിവിഘടന രാസപ്രവർത്തനം (double decomposition reaction) എന്ന് പറയുന്നു.
ദ്വിവിഘടന രാസപ്രവർത്തനങ്ങളെ മൂന്നു വിധത്തിൽ തരംതിരിക്കാം.
1. അവക്ഷിപ്തരൂപീകരണ രാസപ്രവർത്തനങ്ങൾ (precipitation reactions) – ലായനിയിൽ നിന്ന് വേർതിരിച്ചെടുക്കാനാകുന്ന അലേയ (insoluble) സംയുക്തങ്ങൾ ആണ് അവക്ഷിപ്തങ്ങൾ.
MgCl2 + H2SO4 → MgSO4↓ + 2HCl
2. വാതക രൂപീകരണ രാസപ്രവർത്തനങ്ങൾ
CaCO3 + 2HCl → CaCl2 + H2O + CO2↑
3. ഉൽപന്നങ്ങളിൽ, ഒന്നെങ്കിലും അയോണുകളായി വേർതിരിക്കപ്പെടാത്ത സംയുക്തം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ.
ഒരു ആസിഡും ലോഹ ഹൈഡ്രോക്സൈഡ് ബേസും തമ്മിൽ പ്രവർത്തിച്ച് ജലവും ലവണവും ലഭിക്കുന്ന നിർവീരീകരണ രാസപ്രവർത്തനങ്ങൾ (neutralization reactions) ഇവയ്ക്കുദാഹരണമാണ്.
HCl + NaOH → NaCl + H2O↑
ദ്വിവിഘടന രാസപ്രവർത്തനത്തിന് കൂടുതൽ ഉദാഹരണങ്ങൾ
- Na2SO4 + BaCl2 → BaSO4 + 2NaCl
- HCl + NaOH → NaCl + H2O
- CaCO3 + 2HCl → CaCl2 + H2O + CO2
- MgCl2 + H2SO4 → MgSO4 + 2HCl
- 2NaCl + H2SO4 → Na2SO4 + 2HCl
- 2NaNO3 + H2SO4 → Na2SO4 + 2HNO3
പരീക്ഷണം 4
ഒരു ടെസ്റ്റ് ട്യൂബിൽ 5 mL നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എടുത്ത് അതിൽ അല്പം സിങ്ക് (Zn) തരികൾ ഇട്ടതിനുശേഷം ടെസ്റ്റ് ട്യൂബിന്റെ വായ്ഭാഗത്ത് കത്തിച്ച തീപ്പെട്ടിക്കൊള്ളി കൊണ്ടുവരിക.
Question 16.
എന്താണ് നിരീക്ഷിച്ചത്?
Answer:
തീവ്രമായ പ്രവർത്തനം നടക്കുന്നു. ഹൈഡ്രജൻ വാതകം നിർഗമിച്ച് പോപ്പ് ശബ്ദത്തോടെ കത്തുന്നു.
Question 17.
ഈ രാസപ്രവർത്തനത്തിന്റെ സമീകരിച്ച രാസസമവാക്യം ചുവടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കൂ.
Zn + 2HCl → ZnCl2 + H2↑
രാസപ്രവർത്തനഫലമായി HCl എന്ന അഭികാരകത്തിലെ ഹൈഡ്രജനു പകരം ഉൽപന്നത്തിൽ വന്നു ചേർന്ന ആറ്റമേതാണ്?
Answer:
സിങ്ക്
ഹൈഡ്രോക്ലോറിക് ആസിഡ് എന്ന സംയുക്തത്തിലെ ഹൈഡ്രജൻ ആറ്റത്തെ മാറ്റി ആ സ്ഥാനത്തേക്ക് സിങ്ക് ആറ്റം വന്നു ചേർന്നു.
ഒരു സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന രാസപ്രവർത്തനങ്ങളെ ആദേശ രാസപ്രവർത്തനങ്ങൾ (displacement reactions) എന്ന് വിളിക്കുന്നു.
ആദേശ രാസപ്രവർത്തനങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ
- Mg + 2HCl → MgCl2 + H2
- Zn + H2SO4 → ZnSO4 + H2
- CuSO4 + Fe → FeSO4 + Cu
- CuSO4 + Zn → ZnSO4 + Cu
- Fe2O3 + Al → 2Fe + Al2O3
നാല് വ്യത്യസ്ത തരം രാസപ്രവർത്തനങ്ങളുടെ പ്രത്യേകതകൾ
| രാസപ്രവർത്തനം | സവിശേഷത |
| സംയോജന രാസപ്രവർത്തനം | രണ്ടോ അതിലധികമോ ലഘുപദാർഥങ്ങൾ (മൂലകങ്ങൾ/ സംയുക്തങ്ങൾ) തമ്മിൽ സംയോജിച്ച് ഒരു പുതിയ സംയുക്തം ഉണ്ടാകുന്നു |
| വിഘടന രാസപ്രവർത്തനം | ഒരു സംയുക്തം വിഘടിച്ച് രണ്ടോ അതിലധികമോ പദാർഥങ്ങൾ ഉണ്ടാകുന്നു |
| ദ്വിവിഘടന രാസപ്രവർത്തനം | രണ്ട് സംയുക്തങ്ങൾ തമ്മിൽ പ്രവർത്തിക്കുമ്പോൾ അയോണുകളെ പരസ്പരം വച്ചുമാറി പുതിയ രണ്ട് സംയുക്തങ്ങൾ ഉണ്ടാകുന്നു |
| ആദേശ രാസപ്രവർത്തനം | ഒരു സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്നു |
Question 18.
ചുവടെ നൽകിയിരിക്കുന്ന രാസപ്രവർത്തനങ്ങളെ സംയോജന രാസപ്രവർത്തനം, വിഘടന രാസപ്രവർത്തനം, ദ്വിവിഘടന രാസ പ്രവർത്തനം, ആദേശ രാസപ്രവർത്തനം പട്ടികപ്പെടുത്തുക. കൂടുതൽ ഉദാഹരണങ്ങൾ ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കുക.
1. Zn + 2AgNO3 → Zn(NO3)2 + 2Ag
2. CaCO3 → CaO + CO2
3. 2HI → H2 + I2
4. Cu(NO3)2 + Na2S → CuS + 2NaNO3
5. SO2 + H2O → H2SO3
Answer:
1. സംയോജന രാസപ്രവർത്തനങ്ങൾ
SO2 + H2O → H2SO3
N2 + 3H2 → 2NH3
2CO + O2 → 2CO2
NH3 + HCl → NH4Cl
2H2 + O2 → 2H2O
2. വിഘടന രാസപ്രവർത്തനങ്ങൾ
2HI → H2 + I2
CaCO3 → CaO + CO2
NH4Cl → NH3 + HCl
2H2O → 2H2 + O2
CuCO3 → CuO + CO2
3. ദ്വിവിഘടന രാസപ്രവർത്തനങ്ങൾ
Cu(NO3)2 + Na2S → CuS + 2NaNO3
CuSO4 + BaCl2 → CuCl2 + BaSO4
Na2SO4 + BaCl2 → 2NaCl + BaSO4
Pb(NO3)2 + 2KI → PbI2 + 2KNO3
4. ആദേശ രാസപ്രവർത്തനങ്ങൾ
Zn + 2AgNO3 → Zn(NO3)2 + 2Ag
CuSO4 + Fe → FeSO4 + Cu
Zn + 2HCl → ZnCl2 + H2
Mg + H2SO4 → MgSO4 + H2
![]()
Question 19.
ആഹാരസാധനങ്ങൾ കേടുവരാതിരിക്കാൻ നമ്മൾ എന്തെല്ലാം മാർഗങ്ങളാണ് സ്വീകരിക്കുന്നത്?
Answer:
ഉപ്പിലിട്ട് വയ്ക്കുക, പ്രിസർവേറ്റീവുകൾ (preservatives) ഉപയോഗിക്കുക, തണുപ്പിച്ച് സൂക്ഷിക്കുക, പായ്ക്ക് ചെയ്ത ഭക്ഷണ പദാർഥങ്ങളിൽ ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കുക, ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കുക, സ്റ്റെറിലൈസ് ചെയ്യുക.
Question 20.
മൂന്ന് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എടുക്കുക. ഒരേ വലിപ്പമുള്ള കോപ്പർ (Cu), സിങ്ക് (Zn), മഗ്നീഷ്യം (Mg) എന്നിവയുടെ ഓരോ കഷണങ്ങൾ മൂന്ന് ടെസ്റ്റ് ട്യൂബുകളിലായി ഇടുക. നിരീക്ഷണം രേഖപ്പെടുത്തുക.
Answer:
ടെസ്റ്റ് ട്യൂബ് 1 : പ്രവർത്തനമില്ല.
ടെസ്റ്റ് ട്യൂബ് 2 : പ്രവർത്തനം നടക്കുന്നു. വാതകം നിർഗമിക്കുന്നു.
ടെസ്റ്റ് ട്യൂബ് 3 : തീവ്രമായ പ്രവർത്തനം നടക്കുന്നു. വാതകം നിർഗമിക്കുന്നു.
ഹൈഡ്രോക്ലോറിക് ആസിഡിന്റെ വ്യാപ്തവും ലോഹങ്ങളുടെ മാസും തുല്യമായതിനാൽ കോപ്പർ, സിങ്ക്, മഗ്നീഷ്യം എന്നീ ലോഹങ്ങളുടെ സ്വഭാവത്തിലുള്ള സവിശേഷതയാണ് രാസപ്രവർത്തനവേഗം വ്യത്യാസപ്പെടാൻ കാരണമെന്ന് മനസിലാക്കാം.
Question 21.
സോഡിയം (Na) സാധാരണ താപനിലയിൽ ജലവുമായി തീവ്രമായി പ്രവർത്തിക്കുമ്പോൾ മഗ്നീഷ്യം വളരെ സാവധാനത്തിലാണ് ജലവുമായി പ്രവർത്തിക്കുന്നത്. എന്തുകൊണ്ട്?
Answer:
രാസപ്രവർത്തനവേഗം അഭികാരകങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. മഗ്നീഷ്യത്തെക്കാൾ ക്രിയാശീലം ലോഹമാണ് കൂടുതലുള്ള സോഡിയം. അതിനാൽ സോഡിയം സാധാരണ താപനിലയിൽപോലും ജലവുമായി തീവ്രമായി പ്രവർത്തിക്കുന്നു.
Question 22.
രണ്ട് ടെസ്റ്റ് ട്യൂബുകളിൽ ഒന്നിൽ ഗാഢ ഹൈഡ്രോക്ലോറിക് ആസിഡ് എടുക്കുക. മറ്റേതിൽ തുല്യ വ്യാപ്തം നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എടുക്കുക. രണ്ട് ടെസ്റ്റ് ട്യൂബിലേക്കും തുല്യ മാസുള്ള മഗ്നീഷ്യം റിബൺ ഇടുക.
ഓരോ ടെസ്റ്റ് ട്യൂബിലും നടക്കുന്ന രാസപ്രവർത്തനത്തെക്കുറിച്ചുള്ള നിരീക്ഷണം രേഖപ്പെടുത്തുക.

Answer:
ഗാഢ ഹൈഡ്രോക്ലോറിക് ആസിഡ് ഉള്ള ടെസ്റ്റ് ട്യൂബിൽ രാസപ്രവർത്തനവേഗം കൂടുതലാണ്. അഭികാരകങ്ങളുടെ ഗാഢത കൂടുമ്പോൾ രാസപ്രവർത്തന വേഗം കൂടുമെന്ന് ഇതിൽനിന്നും മനസിലാക്കാം.
- ഗാഢ ഹൈഡ്രോക്ലോറിക് ആസിഡ് എടുത്ത ടെസ്റ്റ് ട്യൂബിൽ രാസപ്രവർത്തനവേഗം കൂടുത ലായിരിക്കുന്നതിന് കാരണം യൂണിറ്റ് വ്യാപ്തത്തിലുള്ള അഭികാരക തന്മാത്രകളുടെ എണ്ണം കൂടുതൽ ആയിരിക്കുന്നതുകൊണ്ടാണ്.
- അഭികാരകങ്ങളുടെ ഗാഢത വർദ്ധിക്കുംതോറും യൂണിറ്റ് വ്യാപ്തത്തിലെ കണികകളുടെ എണ്ണം കൂടുകയും തൽഫലമായി ഫലവത്തായ കൂട്ടിമുട്ടലുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ രാസപ്രവർത്തനവേഗവും വർദ്ധിക്കുന്നു.
Question 23.
സ്റ്റീൽ കമ്പിച്ചുരുൾ (steel wool) വായുവിൽ ചൂടാക്കിയാൽ അത് ചുട്ടുപഴുത്ത് ചുവന്ന നിറമായി മാറുകയും സാവധാനം ഓക്സീകരിക്കപ്പെടുകയും ചെയ്യും. എന്നാൽ ചുട്ടുപഴുത്ത കമ്പി ചുരുൾ ഓക്സിജൻ സമൃദ്ധമായ അന്തരീക്ഷ സാഹചര്യത്തിലേക്ക് കൊണ്ടു വരികയാണെങ്കിൽ അത് ശക്തമായി കത്തുകയും ഉൽപന്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. എന്താണ് ഇതിന് കാരണം?
Answer:
അഭികാരകങ്ങളിലൊന്നായ ഓക്സിജന്റെ ഗാഢത കൂടിയതാണ് ഇതിന് കാരണം. ഗാഢത കൂടുമ്പോൾ ഫലപ്രദമായ കൂട്ടിമുട്ടലുകളുടെ എണ്ണം വർധിക്കുകയും രാസപ്രവർത്തനവേഗം കൂടുകയും ചെയ്യുന്നു.
Question 24.
നൽകിയിരിക്കുന്ന ചിത്രം വിശകലനം ചെയ്യൂ.

ഇവിടെ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന അഭികാരകങ്ങൾ ഏതൊക്കെയാണ്?
Answer:
മാർബിളും ഹൈഡ്രോക്ലോറിക് ആസിഡും
![]()
Question 25.
അവയുടെ ഭൗതികാവസ്ഥ എന്താണ്?
Answer:
മാർബിൾ : ഖരം
ഹൈഡ്രോക്ലോറിക് ആസിഡ് : ദ്രാവകം
ഈ പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതി നോക്കാം.
പരീക്ഷണം
CaCO3(s) + 2HCl(1)→ CaCl2(s) + H2O(l) + CO2(g)
Question 26.
മാർബിൾ കഷണവും തുല്യമാസുള്ള മാർബിൾ പൊടിയും എടുക്കുക. തുല്യ വ്യാപ്തവും ഒരേ ഗാഢതയുമുള്ള നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി ഇവയെ പ്രവർത്തിപ്പിച്ച്
നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക.
രാസപ്രവർത്തനവേഗം രണ്ട് ബീക്കറിലും ഒരുപോലെയാണോ?
Answer:
അല്ല. മാർബിൾപൊടി ചേർത്ത ബീക്കറിൽ രാസപ്രവർത്തനവേഗം കൂടുതലാണ്.
Question 27.
മാർബിളിന്റെ പ്രതലപരപ്പളവ് (surface area) തുല്യമാണോ?
Answer:
അല്ല. പൊടിയാക്കുമ്പോൾ പ്രതലപരപ്പളവ് വർധിക്കും.
Question 28.
പ്രതലപരപ്പളവ് കൂടുമ്പോൾ അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടിമുട്ടൽ നിരക്കിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?
Answer:
കൂട്ടിമുട്ടൽ നിരക്ക് വർധിക്കുന്നു.
Question 29.
മാർബിൾ തരികളെ അതിസൂക്ഷ്മമായി പൊടിക്കുകയാണെങ്കിൽ പ്രവർത്തനവേഗത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?
Answer:
പൊടിക്കുമ്പോൾ പ്രതലപരപ്പളവ് കൂടുന്നു. കൂട്ടിമുട്ടൽ നിരക്ക് കൂടുന്നു. രാസപ്രവർത്തനവേഗം വർധിക്കുന്നു.
ഖരവസ്തുക്കൾ ഉൾപ്പെട്ട, രാസപ്രവർത്തനങ്ങളിൽ വേഗത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് പ്രതലപരപ്പളവ്. പദാർഥങ്ങളെ ചെറുകഷണങ്ങളാക്കി മാറ്റുകയോ പൊടിച്ച് ഉപയോഗിക്കുകയോ ചെയ്യുമ്പോൾ പ്രതലപരപ്പളവ് വർദ്ധിക്കുകയും തന്മൂലം ഫലവത്തായ കൂട്ടിമുട്ടലുകളിൽ ഏർപ്പെടുന്ന തന്മാത്രകളുടെ എണ്ണം വർദ്ധിക്കുകയും രാസപ്രവർത്തനവേഗം കൂടുകയും ചെയ്യുന്നു. വിറക് ചെറുകഷണങ്ങളാക്കുമ്പോൾ വേഗത്തിൽ കത്തുന്നതിനുള്ള കാരണം ഇതാണ്.
Question 30.
പ്രതലപരപ്പളവ് വർദ്ധിക്കുമ്പോൾ രാസപ്രവർത്തനവേഗം കൂടുന്നു എന്നുള്ളതിന് നിത്യജീവി തത്തിൽ നിന്ന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക.
Answer:
- ഭക്ഷണപദാർഥങ്ങൾ ചെറുകഷണങ്ങളാക്കുമ്പോൾ വേഗത്തിൽ വേവുന്നു.
- പലവ്യഞ്ജനങ്ങൾ പൊടിച്ചു ഉപയോഗിക്കുന്നു.
- ഉപ്പ്, പഞ്ചസാര പരലുകളേക്കാൾ വേഗത്തിൽ പൊടിയാക്കിയവ അലിയുന്നു.
- ദ്രാവക ഗ്യാസൊലിൻ ജ്വലിക്കുന്നതിനേക്കാൾ സ്ഫോടനാത്മകമായി ഗ്യാസൊലിൻ ബാഷ്പം ജ്വലിക്കുന്നു.
Question 31.
നേർപ്പിച്ച് ഹൈഡ്രോക്ലോറിക് ആസിഡ് രണ്ട് ടെസ്റ്റ് ട്യൂബുകളിലായി എടുക്കുക. ഒന്നാമത്തെ ടെസ്റ്റ് ട്യൂബിൽ ഒരു വലിയ കഷണം മുട്ടത്തോട് ഇടുക. രണ്ടാമത്തെ ടെസ്റ്റ് ട്യൂബിൽ തുല്യ അളവിൽ പൊടിയാക്കിയ മുട്ടത്തോട് ചേർക്കുക.
ഏത് ടെസ്റ്റ് ട്യൂബിലാണ് രാസപ്രവർത്തനവേഗം കൂടുതലായി കാണപ്പെടുന്നത്?
Answer:
പൊടിയായി മുട്ടത്തോട് ചേർത്ത ടെസ്റ്റ് ട്യൂബിൽ രാസപ്രവർത്തനവേഗം കൂടുതലാണ്.
![]()
Question 32.
ഇതിന് കാരണമെന്ത്?
Answer:
പൊടിക്കുമ്പോൾ പ്രതലപരപ്പളവ് കൂടുന്നു. കൂട്ടിമുട്ടൽ നിരക്ക് വർധിക്കുന്നു. അങ്ങനെ രാസപ്രവർത്തനം വേഗത്തിൽ നടക്കുന്നു.
Question 33.
ഇവിടെ നടക്കുന്ന രാസപ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
Answer:
CaCO3(s) + 2HCl(aq) → CaCl2(s) + H2O(l) + CO(g)
Question 34.
ആഘോഷവേളകൾക്ക് പൊലിമ കൂട്ടാൻ ഉപയോഗിക്കുന്ന പടക്കങ്ങളിൽ മഗ്നീഷ്യം ഉപയോഗിക്കുന്നുണ്ട്. മഗ്നീഷ്യം കത്തുമ്പോൾ നല്ല തിളക്കമുണ്ടാകും. ഇവിടെ ഉപയോഗിക്കുന്നത് മഗ്നീഷ്യം പൊടിയാണ്. എന്തായിരിക്കും കാരണം?
Answer:
മഗ്നീഷ്യം നല്ല തിളക്കത്തോടെ കത്തുന്ന ലോഹമാണ്. പൊടിയാക്കുമ്പോൾ രാസപ്രവർത്തനം വളരെ വേഗത്തിൽ നടക്കും (പ്രതലപരപ്പളവ് കൂടും. കൂട്ടിമുട്ടൽ നിരക്ക് വർധിക്കും). അതിനാൽ മഗ്നീഷ്യം പൊടിയാണ് പടക്കങ്ങളിൽ ഉപയോഗിക്കുന്നത്.
Question 35.
ഒരു ടെസ്റ്റ് ട്യൂബിൽ 2 mL അമോണിയം ക്ലോറൈഡ് ലായനി എടുക്കുക. അതിലേക്ക് 2 mL സോഡിയം ഹൈഡ്രോക്സൈഡ് ലായനി ഒഴിക്കുക. എന്തെങ്കിലും ഉൽപന്നം ഉണ്ടായതായി നിരീക്ഷിച്ചോ?
Answer:
ഇല്ല
Question 36.
ടെസ്റ്റ് ട്യൂബിന്റെ വായ്ഭാഗത്തുനിന്ന് നമ്മുടെ മൂക്കിലേക്ക് വായു വരുന്ന തരത്തിൽ കൈ വീശി നോക്കുക. എന്തെങ്കിലും ഗന്ധം അനുഭവപ്പെടുന്നുണ്ടോ?
Answer:
അമോണിയയുടെ നേരിയ ഗന്ധം അനുഭവപ്പെടുന്നു.
Question 37.
ടെസ്റ്റ് ട്യൂബ് ചൂടാക്കിയശേഷം വീണ്ടും ഗന്ധം പരിശോധിക്കുക.
Answer:
അമോണിയയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നു.
ചൂടാക്കിയപ്പോഴാണ് അമോണിയയുടെ രൂക്ഷഗന്ധം ലഭിച്ചത്. അതായത് പ്രവർത്തനവേഗം വർദ്ധിച്ചത് താപനിലയിൽ ഉണ്ടായ വർദ്ധനവ് മൂലമാണ്. ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന അഭികാരകങ്ങൾ ഉൽപന്നമായി മാറണമെങ്കിൽ അഭികാരക കണികകൾക്ക് ഒരു നിശ്ചിത അളവ് ഗതികോർജം (kinetic energy) ആവശ്യമാണ്. ഈ ഊർജത്തെ ത്രെഷോൾഡ് എനർജി (threshold energy) എന്ന് പറയുന്നു.
അഭികാരകങ്ങളെ ചൂടാക്കുമ്പോൾ കണികകളുടെ ഗതികോർജം വർദ്ധിക്കുന്നു. അതായത് താപനില വർദ്ധിക്കുമ്പോൾ ത്രെഷോൾഡ് എനർജി കൈവരിച്ച കണികകളുടെ എണ്ണം കൂടുന്നു. തൽഫലമായി ഫലവത്തായ കൂട്ടിമുട്ടലുകളുടെ എണ്ണം വർദ്ധിക്കുകയും രാസപ്രവർത്തനം വേഗത്തിലാവുകയും
ചെയ്യുന്നു.
Question 38.
സോഡിയം തയോസൾഫേറ്റും (Na2S2O3) ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനക്രമം ചുവടെ നൽകിയിരിക്കുന്നു. പരീക്ഷണത്തിലൂടെ രാസപ്രവർത്തന വേഗത്തെ സ്വാധീനിക്കുന്ന ഘടകമേതെന്ന് തിരിച്ചറിയുക. ഒരു ബീക്കറിൽ സോഡിയം തയോസൾഫേറ്റിന്റെ നേർപ്പിച്ച ലായനി തയ്യാറാക്കുക. ഈ ലായനി തുല്യ അളവിൽ രണ്ട് ടെസ്റ്റ് ട്യൂബുകളിൽ എടുക്കുക. ഒരു ടെസ്റ്റ് ട്യൂബിനെ അൽപ്പസമയം ചൂടാക്കുക. രണ്ട് ടെസ്റ്റ് ട്യൂബുകളിലും ഒരേ അളവിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുക. നിങ്ങളുടെ നിരീക്ഷണം രേഖപ്പെടുത്തുക.
a. ഏത് ടെസ്റ്റ് ട്യൂബിലാണ് വേഗത്തിൽ അവക്ഷിപ്തം രൂപപ്പെട്ടത്?
Answer:
ചൂടാക്കിയ ടെസ്റ്റ് ട്യൂബിൽ രാസപ്രവർത്തനവേഗം കൂടുതലാണ്.
b. ഇവിടെ രാസപ്രവർത്തനവേഗത്തെ സ്വാധീനിച്ച ഘടകം ഏതാണ്?
Answer:
രാസപ്രവർത്തനവേഗത്തെ സ്വാധീനിച്ച ഘടകം താപനിലയാണ്.
Na2S2O3 + HCl → 2NaCl + S + H2O + SO2
![]()
Question 39.
ബോയിലിംഗ് ട്യൂബിൽ കുറച്ച് ഹൈഡ്രജൻ പെറോക്സൈഡ് ലായനി എടുക്കുക. ബോയിലിംഗ് ട്യൂബിനുള്ളിലേക്ക് എരിയുന്ന ഒരു ചന്ദനത്തിരി കാണിക്കുക. ചന്ദനത്തിരി കത്തുന്നതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ? ബോയിലിംഗ് ട്യൂബിനുള്ളിലേക്ക് അല്പം മാംഗനീസ് ഡൈഓക്സൈഡ് (MnO2) ചേർത്തതിനുശേഷം വീണ്ടും എരിയുന്ന ചന്ദനത്തിരി ട്യൂബിനുള്ളിലേക്ക് കാണിക്കുക.
a. ഇപ്പോൾ എന്താണ് നിരീക്ഷിച്ചത്?
Answer:
ചന്ദനത്തിരിയുടെ ജ്വലനവേഗം വർദ്ധിച്ചതായി കാണാം. ഇതിനുകാരണം, ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടനവേഗം വർദ്ധിച്ച് കൂടുതൽ ഓക്സിജൻ പുറത്തുവരുന്നതാണ്. ഇവിടെ ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടനവേഗം വർദ്ധിപ്പിച്ചത് മാംഗനീസ് ഡൈഓക്സൈഡ് എന്ന
പദാർഥമാണ്.
b. പ്രവർത്തനം പൂർത്തിയായ ശേഷം ലായനിയെ ഒരു ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് അരിച്ചെടുക്കൂ. ഫിൽറ്റർ പേപ്പറിൽ അവശേഷിക്കുന്ന പദാർഥം എന്താണ്?
Answer:
മാംഗനീസ് ഡൈഓക്സൈഡ് (ഉൽപ്രേരകം).
ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടനത്തിൽ മാംഗനീസ് ഡൈഓക്സൈഡ് ഒരു ഉൽപ്രേരകമായാണ് ഉപയോഗിച്ചിരിക്കുന്നത്.
സ്ഥിരമായ രാസമാറ്റത്തിന് സ്വയം വിധേയമാകാതെ രാസപ്രവർത്തനവേഗം വർദ്ധിപ്പിക്കുന്ന പദാർഥങ്ങളെ ഉൽപ്രേരകങ്ങൾ (catalysts) എന്നു പറയുന്നു.
ഉൽപ്രേരകങ്ങൾ ഉപയോഗിക്കുന്ന മറ്റ് സന്ദർഭങ്ങൾ
1. ഹേബർ പ്രക്രിയ വഴിയുള്ള അമോണിയയുടെ വ്യാവസായിക നിർമ്മാണം

2. സമ്പർക്ക പ്രക്രിയ (contact process) വഴിയുള്ള സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണം

രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന അഭികാരകങ്ങളുടെ സ്വഭാവം, ഗാഢത, പ്രതലപരപ്പളവ് എന്നിവയ്ക്ക് പുറമെ താപനിലയും ഉൽപ്രേരകങ്ങളുടെ സാന്നിധ്യവും രാസപ്രവർത്തനവേഗത്തെ സ്വാധീനിക്കുന്നു.
ഉൽപ്രേരണങ്ങൾ (catalysis) പ്രകൃതിയിൽ
പ്രകൃതിയിൽ പല ഉൽപ്രേരണ പ്രക്രിയകളും സംഭവിക്കുന്നുണ്ട്. ജീവനുള്ള ഓരോ കോശത്തിലും ആയിരക്കണക്കിന് രാസപ്രവർത്തനങ്ങൾ സാധാരണ താപനിലയിലും മർദത്തിലും സംഭവിക്കുന്നു. ഈ രാസപ്രവർത്തന വേഗത്തെ എൻസൈമുകൾ എന്നറിയപ്പെടുന്ന പ്രോട്ടീൻ തന്മാത്രകൾ ത്വരിതപ്പെടുത്തുന്നതിനാൽ അവ ഉൽപ്രേരകങ്ങളാണ്. ഉദാഹരണമായി ഉമിനീരിൽ കാണപ്പെടുന്ന അമിലേസ്, അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന എൻസൈമാണ്.
ഉൽപ്രേരകവും മാജിക്കും
കൽക്കണ്ടം ചൂടാക്കിയാൽ ഉരുകുന്നു എന്നാൽ ജ്വലനവിധേയമാകില്ല. പക്ഷെ അല്പം ചാരം അതിൽ പുരട്ടിയതിനുശേഷം ഉരുക്കുകയാണെങ്കിൽ കൽക്കണ്ടം ജ്വലിക്കുന്നതായി കാണാം. ഇവിടെ ചാരത്തിലുള്ള ചില ലോഹ സംയുക്തങ്ങളാണ് കൽക്കണ്ടത്തിന്റെ ജ്വലനത്തിൽ ഉൽപ്രേരകമായി വർത്തിക്കുന്നത്.
ബൊംബാർഡിയർ ബീറ്റിൽ സ്വയരക്ഷയ്ക്കായി ഹൈഡ്രജൻ പെറോക്സൈഡിന്റെ ഉൽപ്രേരണ വിഘടനം ഉപയോഗിക്കുന്നു. ബീറ്റിൽ ഉത്പാദിപ്പിക്കുന്ന എൻസൈം ദ്രുതഗതിയിലുള്ള താപമോചക പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. തൽഫലമായി നീരാവിയും അസ്വസ്ഥത ഉളവാക്കുന്ന മറ്റ് രാസവസ്തുക്കളും പുറന്തള്ളപ്പെടുന്നു.