Students rely on Kerala SCERT Class 9 Chemistry Solutions Chapter 6 Notes Malayalam Medium ലായനികൾ Questions and Answers to help self-study at home.
Std 9 Chemistry Chapter 6 Notes Solutions Malayalam Medium ലായനികൾ
Kerala Syllabus 9th Standard Chemistry Chapter 6 Notes Solutions Malayalam Medium ലായനികൾ
Class 9 Chemistry Chapter 6 Notes Malayalam Medium Let Us Assess Answers
Question 1.
താഴെപ്പറയുന്നവ എന്തെന്ന് നിർവ്വചിക്കുന്നതിനോടൊപ്പം അനുബന്ധ ചോദ്യത്തിന് ഉത്തരം എഴുതുക.
a. ലീനം – സോഡാജലത്തിലെ ലീനം ഏതായിരിക്കും?
b. ലായകം – കറിയുപ്പ് ലയിക്കുന്ന ലായകം ഏത്?
c. ലായനി – ഗാഢ ലായനി, നേർപ്പിച്ച ലായനി ഇവ തമ്മിലുള്ള വ്യത്യാസം കണ്ടത്തുക.
d. ലേയത്വം – 25°C ൽ കോപ്പർ സൾഫേറ്റിന്റെ ലേയത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
a. ഒരു ലായനിയിൽ ലയിച്ചുചേരുന്ന ഘടകമാണ് ലീനം. സോഡാജലത്തിലെ ലീനം കാർബൺ ഡൈഓക്സൈഡ് (CO2) വാതകമാണ്.
b. ഏതിലാണോ ലയിക്കുന്നത് അതാണ് ലായകം.
കറിയുപ്പ് ലയിക്കുന്ന ലായകം ജലമാണ്.
c. ലീനവും ലായകവും ചേരുന്നതാണ് ലായനി.
കുറഞ്ഞ അളവിൽ ലീനം ലയിച്ചുചേർന്നിട്ടുള്ള ലായനിയാണ് നേർപ്പിച്ച ലായനി.
കൂടുതൽ അളവിൽ ലീനം ലയിച്ചുചേർന്നിട്ടുള്ള ലായനിയാണ് ഗാഢലായനി.
d. ഒരു നിശ്ചിത താപനിലയിൽ ലായകത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ആ ലായകത്തിന്റെ ലേയത്വം.
25°C ൽ 100 g ജലത്തിൽ അടങ്ങിയിട്ടുള്ള കോപ്പർ സൾഫേറ്റിന്റെ ഗ്രാമിലുള്ള അളവ്.
Question 2.
200 g പൊട്ടാസ്യം നൈട്രേറ്റിനെ എത്ര mL ജലത്തിൽ ലയിപ്പിച്ചാലാണ് 20 ശതമാനം ഗാഢതയുള്ള ലായനി തയ്യാറാക്കാനാകുന്നത്? (താപനില സ്ഥിരമാണ്)
Answer:
മാസ് പെർസെന്റേജ് = 
ലായകത്തിന്റെ മാസ് x എന്ന് സങ്കല്പിച്ചാൽ
20 = \(\frac{200}{200+x}\) 100
20(200 + x) = 20000
20x = 20000 – 4000 = 16000
x = \(\frac{16000}{20}\)
20 g പൊട്ടാസ്യം നൈട്രേറ്റിനെ 800 g ജലത്തിൽ ലയിപ്പിച്ചാൽ 20% ഗാഢതയുള്ള ലായനി ലഭിക്കും.
![]()
Question 3.
സോഡിയം എന്ന ലോഹം ജലത്തിൽ ഇട്ടാലും സോഡിയം ക്ലോറൈഡ് എന്ന ലവണം ജലത്തിൽ ഇട്ടാലും അപ്രത്യക്ഷമാകുന്നത് നിങ്ങൾ കണ്ടിരിക്കും? രണ്ടും ഒരേ തരത്തിൽ സംഭവിക്കുന്ന മാറ്റമാണോ? നിങ്ങളുടെ ഉത്തരത്തിന് ന്യായീകരണം എഴുതുക.
Answer:
സോഡിയം ജലത്തിലിട്ടാൽ രാസമാറ്റം സംഭവിച്ച് അപ്രത്യക്ഷമാകുന്നു.
സോഡിയം ക്ലോറൈഡ് ജലത്തിലിട്ടാൽ രാസമാറ്റം സംഭവിക്കുന്നില്ല. അത് ജലത്തിൽ ലയിച്ചു ചേരുന്നു.
Question 4.
സോഡിയം ക്ലോറൈഡിന്റെ ഒരു ലായനി തന്നിരിക്കുന്നു. ഇത് പൂരിതമാണോ, അപൂരിതമാണോ എന്ന് തെളിയിക്കാൻ ലഘുവായ ഒരു മാർഗം നിർദേശിക്കുക.
Answer:
തന്നിരിക്കുന്ന ലായനിയെടുത്ത് കൂടുതൽ സോഡിയം ക്ലോറൈഡ് ചേർത്തിളക്കുക. വീണ്ടും ലീനം ലയിച്ചു ചേരുകയാണെങ്കിൽ ലായനി അപൂരിതമാണ്. കൂടുതലായി ചേർത്ത ലീനം ലയിക്കാതെ അവശേഷിക്കുകയാണെങ്കിൽ ലായനി പൂരിതമാണ്.
Question 5.
ഒരു പൂരിത ലായനിയെ അപൂരിത ലായനിയായി മാറ്റണമെന്നിരിക്കട്ടെ. ഇതിനായി തെരഞ്ഞ ടുക്കുന്ന രണ്ട് മാർഗങ്ങൾ നിർദേശിക്കുക.
Answer:
കൂടുതൽ ലായകം ചേർക്കുക, ചൂടാക്കുക.
Question 6.
ചില ലവണങ്ങളുടെ, വ്യത്യസ്ത താപനിലയിൽ, 100 g ജലത്തിൽ തയ്യാറാക്കിയ പൂരിത ലായനിയിലെ ലേയത്വം താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു.

a) കുറഞ്ഞ താപനിലയിൽ ഏറ്റവും കൂടുതൽ ലേയത്വം കാണിക്കുന്ന ലവണം ഏത്?
b) താപനില വർദ്ധിക്കുമ്പോൾ ലേയത്വത്തിൽ ഉണ്ടാകുന്ന മാറ്റം എന്ത്?
c) 40°C ൽ 50 g ജലത്തിൽ പൊട്ടാസ്യം നൈട്രേറ്റിന്റെ ഒരു പൂരിത ലായനി തയ്യാറാക്കാൻ ആവശ്യമായ ലീനത്തിന്റെ അളവെത്ര?
d) പട്ടികയിൽ കൊടുത്ത ലവണങ്ങളിൽ താപനില മാറുന്നതിനനുസരിച്ച് ലേയത്വത്തിൽ വലിയ വ്യത്യാസം പ്രദർശിപ്പിക്കാത്ത ലവണം ഏത്?
Answer:
a) സോഡിയം ക്ലോറൈഡ്
b) താപനില വർദ്ധിക്കുമ്പോൾ ലേയത്വം കൂടുന്നു.
c) 31 g
d) സോഡിയം ക്ലോറൈഡ്
Question 7.
മരുന്നുകുപ്പികളിൽ Shake well before use എന്നു രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധിച്ചിട്ടില്ലേ.
a) ഇത്തരം മരുന്നുകൾ താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെട്ടവയായിരിക്കാം? (കൊളോയിഡ്, സസ്പെൻഷൻ, ലായനി
b) ലേബലിൽ കാണിച്ചിട്ടുള്ള നിർദേശത്തിന് കാരണമെന്തായിരിക്കും?
Answer:
a. സസ്പെൻഷൻ
b. സസ്പെൻഷനിൽ ഘടകങ്ങൾ അടിയുന്നു. ഘടകങ്ങൾ ശരിയായി ചേരാനാണിങ്ങനെ ചെയ്യുന്നത്.
![]()
Question 8.
ചുവടെ കൊടുത്തിരിക്കുന്ന മിശ്രിതങ്ങളെ തരംതിരിച്ച് പട്ടികപ്പെടുത്തുക.
ആഭരണസ്വർണ്ണം, നേർപ്പിച്ച ആസിഡ്, ചെളിവെള്ളം, കഞ്ഞിവെള്ളം, പുക, മഷി, അമാൽഗം, മയോണൈസ്, രക്തം, ചുണ്ണാമ്പ് വെള്ളം, ആയുർവേദ കഷായം.

Answer:
| യഥാർഥ ലായനി | സസ്പെൻഷൻ | കൊളോയിഡ് |
| ആഭരണസ്വർണ്ണം നേർപ്പിച്ച ആസിഡ് അമാൽഗം |
ചെളിവെള്ളം ചുണ്ണാമ്പ് വെള്ളം ആയുർവേദകഷായം |
കഞ്ഞിവെള്ളം പുക മഷി മയോണൈസ് രക്തം |
Question 9.
അന്തരീക്ഷവായുവിലെ മൂന്ന് വാതകങ്ങളുടെ ജലത്തിലെ ലേയത്വം സൂചിപ്പിക്കുന്ന ഗ്രാഫ് താഴെ
കൊടുക്കുന്നു.

a. ജലത്തിൽ ഏറ്റവും കൂടുതൽ ലേയത്വം കാണിക്കുന്ന വാതകം ഏത്?
b. 20oC ൽ ഓക്സിജന്റെ ലേയത്വം എത്ര?
c. താപനില കൂടുന്നതിനനുസരിച്ച് വാതകങ്ങളുടെ ലേയത്വത്തിൽ വരുന്ന മാറ്റം എന്ത്?
d. CO2 ന്റെ ജലത്തിലെ ലേയത്വം വർദ്ധിപ്പിക്കാനുള്ള ഒരു മാർഗം നിർദേശിക്കുക.
e. ഖരപദാർഥങ്ങളായ ലീനങ്ങളെ അപേക്ഷിച്ച് വാതകങ്ങളുടെ ജലത്തിലെ ലേയത്വം സംബന്ധിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
f. ജലത്തിൽ ഓക്സിജൻ അധികമായി ലയിക്കുകയാണെങ്കിൽ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തായിരിക്കും? കുറിപ്പ് തയ്യാറാക്കുക.
Answer:
a. കാർബൺ ഡൈഓക്സൈഡ്
b. 0.004 g/100 g
c. താപനില കൂടുന്നതിനനുസരിച്ച് വാതകങ്ങളുടെ ലേയത്വം കുറയുന്നു.
d. താപനില കുറയ്ക്കുക.
e. ഖരപദാർഥങ്ങളുടെ ലേയത്വം പൊതുവെ താപനില വർധിക്കുമ്പോൾ കൂടുന്നു. എന്നാൽ വാതകങ്ങളുടെ ലേയത്വം താപനില വർധിക്കുമ്പോൾ കുറയുന്നു.
f. അന്തരീക്ഷ വായുവിൽ ഓക്സിജന്റെ അളവ് കുറയും. ജീവജാലങ്ങളെ ബാധിക്കും. കാർബൺ ഡൈഓക്സൈഡ് മുതലായ വാതകങ്ങളുടെ അളവ് വർധിക്കും. പദാർഥങ്ങളുടെ ജ്വലന നിരക്ക് കുറയും. ജൈവവിഘടനത്തിന്റെ തോത് കുറയുന്നത് മൂലം മാലിന്യങ്ങൾ കുന്നുകൂടും.
Question 10.
കോപ്പർ സൾഫേറ്റിന്റെ അതിപൂരിത ലായനിയിലും അപൂരിത ലായനിയിലും കോപ്പർ സൾഫേറ്റിന്റെ ചെറുക്രിസ്റ്റൽ തൂക്കിയിട്ടിരിക്കുന്നു. അടുത്ത ദിവസം എന്തായിരിക്കും നിരീക്ഷണം?
Answer:
അതിപൂരിതലായനിയിൽ പരലീകരണം സംഭവിച്ചു ചെറുക്രിസ്റ്റൽ വളർന്നു വലുതാകും. അപൂരിത ലായനിയിലെ ക്രിസ്റ്റൽ അപ്രത്യക്ഷമാകും. ക്രിസ്റ്റൽ അപൂരിതലായനിയിൽ ലയിച്ചു ചേരും.
Question 11.
കൃത്രിമ പാനീയങ്ങളിൽ സ്റ്റെബിലൈസറുകൾ ഉപയോഗിക്കുന്നത് എന്തിനുവേണ്ടി?
Answer:
കൃത്രിമ പാനീയങ്ങളിൽ കണികകൾ അടിയാതിരിക്കാൻ സ്റ്റെബിലൈസറുകൾ ഉപയോഗിക്കുന്നു.
തുടർപ്രവർത്തനങ്ങൾ
Question 1.
ഒരു ട്രഫിൽ സോഡിയം സിലിക്കേറ്റിന്റെ (Na2SiO3) അതിപൂരിത ലായനി തയ്യാറാക്കുക. ചൂടുവെള്ളത്തിൽ അത് എളുപ്പം ലയിക്കും. സാധാരണ താപനിലയിലേക്ക് എത്തി കഴിഞ്ഞാൽ അതിലേക്ക് വിവിധ രാസവസ്തുക്കളുടെ ക്രിസ്റ്റലുകൾ (seed crystals), ഇടുക. കോപ്പർ സൾഫേറ്റ്, ഫെറസ് സൾഫേറ്റ്, ഫെറിക് ക്ലോറൈഡ്, കൊബാൾട്ട് ക്ലോറൈഡ്, നിക്കൽ സൾഫേറ്റ് തുടങ്ങി ലഭ്യമായവയൊക്കെ ഇടാം. ഇനി ട്രഫ് അനക്കാതെ വയ്ക്കുക.
കുറച്ചു ദിവസങ്ങൾക്കുശേഷം ക്രിസ്റ്റലുകളിൽനിന്ന് മുകളിലേക്ക് ശിഖരങ്ങൾ പോലെ രാസ വസ്തുക്കൾ വളർന്നിരിക്കുന്നത് കാണാം.
Answer:
സൂചനകൾ:
നിങ്ങൾ പ്രതീക്ഷിക്കുന്ന ക്രിസ്റ്റലുകളുടെ ഏകദേശ നിറങ്ങൾ ഇതാണ്:
കോപ്പർ സൾഫേറ്റ്: നീല
ഫെറസ് സൾഫേറ്റ്: പച്ച
ഫെറിക് ക്ലോറൈഡ്: മഞ്ഞ-തവിട്ട്
കോബാൾട്ട് ക്ലോറൈഡ്: പിങ്ക് അല്ലെങ്കിൽ ചുവപ്പ്
നിക്കൽ സൾഫേറ്റ്: പച്ച
![]()
Question 2.
അടുക്കളയിൽ ചായ ഉണ്ടാക്കുന്ന പ്രക്രിയ പലപ്പോഴായി നിങ്ങൾ കണ്ടിരിക്കും. എന്തൊക്കെ പദാർഥങ്ങളാണ് ചായ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? ചായ നിർമ്മിക്കുന്ന പ്രക്രിയ ഒരു കുറിപ്പിലൂടെ അവതരിപ്പിക്കൂ. ലീനം, ലായകം, ലായനി, ലയനം, ലയിക്കാത്തവ, അരിച്ചെടുക്കൽ, അവക്ഷിപ്തം തുടങ്ങിയ പദങ്ങൾ കടന്നുവരുന്ന രീതിയിലായിരിക്കണം അവതരണം.
Answer:
ചായ തയ്യാറാക്കാൻ നമുക്ക് വെള്ളം, ചായപ്പൊടി, പാൽ, പഞ്ചസാര എന്നിവ ആവശ്യമാണ്.
i. ഒരു പാത്രത്തിൽ വെള്ളം (ലായകം) ഒഴിച്ച് ചൂടാക്കുക.
ii. പഞ്ചസാര (ലീനം) ചേർത്ത് പൂർണമായും ലയിക്കുന്നതുവരെ ചൂടാക്കുക. ഫലമായുണ്ടാകുന്ന ഏകാത്മക മിശ്രിതത്തെ ലായനി എന്ന് വിളിക്കുന്നു.
iii. ലായനിയിലേക്ക് ചായപ്പൊടി ചേർത്ത് തിളപ്പിക്കുക.
iv. അടുത്തതായി, പാൽ ചേർത്ത് വീണ്ടും തിളപ്പിക്കുക.
v. ഒരു കപ്പിൽ ലയിക്കുന്ന പദാർഥങ്ങൾ, പ്രത്യേകിച്ച് ചായപ്പൊടി അടങ്ങിയ ഫിൽട്രേറ്റ് ശേഖരിക്കാൻ അരിപ്പയിലൂടെ ‘മിശ്രിതം ഫിൽട്ടർ ചെയ്യുക.
vi. ചായപ്പൊടി അരിപ്പയിൽ അവക്ഷിപ്തമായി അവശേഷിക്കുന്നു.
Question 3.
നിത്യജീവിതത്തിൽ മിശ്രിതങ്ങൾ ഉപയോഗിക്കപ്പെടുന്ന നിരവധി സന്ദർഭങ്ങൾ നിങ്ങൾക്ക് പരിചിതമാണ്. അത്തരം സന്ദർഭങ്ങളും ഉപയോഗിക്കപ്പെടുന്ന മിശ്രിതങ്ങളെയും കുറിച്ച് ഒരു പട്ടിക തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കൂ.
Answer:
| സന്ദർഭം | മിശ്രിതം |
| കേക്ക് ബേക്കിംഗ് | മാവ്, പഞ്ചസാര, മുട്ട, പാൽ മുതലായവ. |
| ഡിറ്റർജന്റ് ഉപയോഗിച്ച് വൃത്തിയാക്കൽ | വെള്ളവും ഡിറ്റർജന്റും |
| ഭക്ഷണം പാകം ചെയ്യുന്നു | വിവിധ ചേരുവകൾ (ഉദാ. പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണ) |
| നാം ശ്വസിക്കുന്ന വായു | നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ്, മറ്റ് വാതകങ്ങൾ |
Question 4.
വൈവിധ്യമാർന്ന ഭക്ഷണശൈലിയും പുതിയ രുചിവിഭവങ്ങളെ കണ്ടെത്താനും പരീക്ഷി ക്കാനുമുള്ള താൽപര്യവും വലിയതോതിൽ നമുക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധ യുമായി ബന്ധപ്പെട്ട വാർത്തകളും ഇന്ന് നാം കേൾക്കുന്നു. ആരോഗ്യകരമായ ഒരു ഭക്ഷണസംസ്ക്കാരം വളർത്തിയെടുക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി നാടകരൂപത്തിൽ ക്ലാസ്സിൽ അവതരിപ്പിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പത്രവാർത്തകളും മറ്റ് കുറിപ്പുകളും ശേഖരിച്ച് ഒരു കൊളാഷ് നിർമ്മിക്കുകയും ആകാം.
Answer:
സൂചനകൾ:
സ്ക്രിപ്റ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന പോയിന്റുകൾ:
- ഭക്ഷണ ശുചിത്വ രീതികൾ: ശരിയായ കൈകഴുകൽ, പ്രതലങ്ങളും പാത്രങ്ങളും വൃത്തിയാക്കൽ.
- സുരക്ഷിതമായ ഭക്ഷണം കൈകാര്യം ചെയ്യൽ
- ശരിയായ ഭക്ഷണ സംഭരണം: നാശമായേക്കാവുന്ന ഭക്ഷണങ്ങൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക
- ഭക്ഷണ അലർജികളെക്കുറിച്ച് ശ്രദ്ധിക്കുക.
കൊളാഷ് ആശയങ്ങൾ:
- ഭക്ഷണ വിഷബാധ പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചുള്ള പത്ര ലേഖനങ്ങൾ.
- ഭക്ഷ്യ സുരക്ഷാ നുറുങ്ങുകളും ഇൻഫോഗ്രാഫിക്സും.
- വിവിധ ഭക്ഷണ സംസ്കാരങ്ങളുടെ ചിത്രങ്ങൾ.
- ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ഉദ്ധരണികൾ.
9th Class Chemistry Notes Pdf Malayalam Medium Chapter 6
Question 1.
ജലത്തിൽ ലയിക്കുന്ന ധാരാളം പദാർഥങ്ങൾ നിങ്ങൾക്ക് പരിചയമുണ്ട്. ഏതൊക്കെയെന്ന് എഴുതാമോ?
Answer:
ഉപ്പ്, പഞ്ചസാര, ആൾക്കഹോൾ, ലവണങ്ങൾ, ആൽക്കലികൾ, ചില വാതകങ്ങൾ
Question 2.
ലയിക്കാത്തവയോ?
Answer:
ഇനാമൽ പെയിന്റ്, മണൽ, എണ്ണകൾ, കളിമണ്ണ്, കക്ക, പാറപ്പൊടി, മരപ്പൊടി, കരി
ലയിക്കുന്ന പദാർഥത്തെ ലീനം (solute) എന്നും ഏതിലാണോ ലയിക്കുന്നത് അതിനെ ലായകം (solvent) എന്നും പറയുന്നു. ലീനം ലായകത്തിൽ ലയിക്കുമ്പോൾ ലായനി (solution) ഉണ്ടാകുന്നു.
ലീനം + ലായകം → ലായനി
- രണ്ടോ അതിലധികമോ പദാർഥങ്ങൾ ചേർന്നുള്ള ഏകാത്മക മിശ്രിതങ്ങളാണ് ലായനികൾ.
- ലായനിയിലെ ഘടകങ്ങൾ തമ്മിൽ രാസപ്രവർത്തനത്തിലേർപ്പെടുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്.
മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഒരേ ഗുണം കാണിക്കുന്നവയാണ് ഏകാത്മക മിശ്രിതങ്ങൾ (homogeneous mixture)
Question 3.
ചില ലായനികൾ പട്ടികയിൽ നൽകിയിരിക്കുന്നു. ഇവയിലെ ലീനം, ലായകം എന്നിവ കണ്ടെത്തി ഏതെല്ലാം അവസ്ഥകളിലാണെന്ന് തിരിച്ചറിഞ്ഞ് പട്ടിക പൂർത്തിയാക്കുക.
Answer:

ഇതിൽ നിന്ന് വ്യത്യസ്ത അവസ്ഥകളിൽ സ്ഥിതിചെയ്യുന്ന ലായനികൾ ഉണ്ടെന്ന് മനസ്സിലായല്ലോ. ലായനിയുടെ അവസ്ഥയും ലായകത്തിന്റെ അവസ്ഥയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പട്ടിക പരിശോധിക്കൂ. മിക്കവാറും ലായനികളിൽ ലായകത്തിന്റെ ഭൗതികാവസ്ഥ തന്നെയായിരിക്കും ലായനിയുടെ ഭൗതികാവസ്ഥ.
![]()
Question 4.
ശുദ്ധവായു ഒരു വാതകലായനിയായിരിക്കുന്നത് എന്തു കൊണ്ടായിരിക്കും? അന്തരീക്ഷ വായുവിലെ ഘടകങ്ങളെ സൂചിപ്പിക്കുന്ന ഡയഗ്രം ശ്രദ്ധിക്കുക.

Answer:
പല വാതകങ്ങളും ചേർന്ന ഏകാത്മക മിശ്രിതമാണ് ശുദ്ധവായു അതിനാൽ ശുദ്ധവായു ഒരു വാതക
ലായനിയാണ്.
Question 5.
ഒരു ലായനിയിലെ ലീനം, ലായകം, എന്നിവ തീരുമാനിക്കുന്നത് എപ്രകാരമാണ്?
Answer:
ഒരു ലായനിയിൽ കുറഞ്ഞ അളവിലുള്ള ഘടകം ലീനവും കൂടിയ അളവിലുള്ള ഘടകം ലായകവും ആണ്.
Question 6.
ലോഹസങ്കരമായ (Alloy) പിച്ചളയിൽ 34% സിങ്കും (Zn) 66% കോപ്പറും (Cu) അടങ്ങിയിരിക്കുന്നു. ഇതിൽ ലീനവും ലായകവും ഏതെന്ന് കണ്ടെത്തി രേഖപ്പെടുത്തൂ.
Answer:
ലീനം: സിങ്ക് (Zn) ലായകം: കോപ്പർ (Cu)
916 ഗോൾഡ്
ജുവലറികളുടെ പരസ്യം ശ്രദ്ധിച്ചിട്ടുണ്ടല്ലോ. ഞങ്ങളുടേത് 916 ഗോൾഡ് എന്ന് അവർ അവകാശപ്പെടുന്നതിന്റെ അർഥം എന്താണ്? 1000 g ആഭരണത്തിൽ 916 g ശുദ്ധ സ്വർണ്ണവും ബാക്കി സിൽവർ, കോപ്പർ എന്നീ ലോഹങ്ങൾ ലയിപ്പിച്ചുചേർത്തതുമാണ്. ആഭരണങ്ങളുടെ ദൃഢത ഉറപ്പു വരുത്താൻ ഇത് അനിവാര്യമാണ്. അങ്ങനെയെങ്കിൽ ആഭരണ സ്വർണ്ണം ഒരു ഖരലായനിയാണ്.
Question 7.
അന്തരീക്ഷ വായുവിൽ ലായകമായ ഘടകം ഏതായിരിക്കും? എന്തുകൊണ്ട്?
Answer:
നൈട്രജൻ
വായുവിൽ ഏറ്റവും കൂടുതലുള്ള ഘടകം (78%) നൈട്രജനാണ്.
ജലീയ ലായനി (Aqueous solution) കളിൽ ഏതളവിലായാലും ജലം തന്നെയായിരിക്കും ലായകം.
Question 8.
ജലത്തിൽ ലയിക്കാത്തതും മറ്റു ചില ലായകങ്ങളിൽ ലയിക്കുന്നതുമായ പദാർഥങ്ങൾ ഉണ്ടെന്നതിന്റെ സൂചനയാണ് പാഠഭാഗത്തിന്റെ തുടക്കത്തിൽ നാം കണ്ടത്. ഇനാമൽ പെയിന്റ് ലയിപ്പിച്ച ലായകം ഏതാണ്?
Answer:
ടർപെന്റയിൻ
ടർപെന്റയിൻ, മണ്ണെണ്ണ, പെട്രോൾ തുടങ്ങിയ ചില ലായകങ്ങൾ വിവിധ ഹൈഡ്രോകാർബണുകളുടെ മിശ്രിതമാണ്.
ആൽക്കഹോൾ, കാർബൺ ഡൈസൾഫൈഡ് (CS2), ബെൻസീൻ (C6H6), കാർബൺ ടെട്രാക്ലോറൈഡ് (CCl4) എന്നിവ ഓർഗാനിക് ലായകങ്ങളാണ് (organic solvents).
Question 9.
എല്ലാ ദ്രാവകങ്ങളും പരസ്പരം കലർന്ന് ലായനിയായി തീരണമെന്നില്ല. മണ്ണെണ്ണ, പെട്രോൾ തുടങ്ങിയവ ഓരോന്നും ജലത്തിൽ ചേർത്തു നോക്കൂ. ലയിക്കുന്നുണ്ടോ? എന്തുകൊണ്ടായിരിക്കും?
Answer:
ലയിക്കുന്നില്ല.
- ജലം ഒരു പോളാർ (polar) സംയുക്തവും മണ്ണെണ്ണ, പെട്രോൾ തുടങ്ങിയവ നോൺപോളാർ (non polar) സംയുക്തങ്ങളുമാണ്.
- ഒരു ലീനം ലായകത്തിൽ ലയിക്കുന്നത്, “സമാനമായത് സമാനമായതിനെ ലയിപ്പിക്കും (Like dissolve like) എന്ന പൊതുതത്വത്തിന്റെ അടിസ്ഥാനത്തിലാണ്.
- അയോണിക സംയുക്തമായ ഉപ്പ് ജലത്തിൽ ലയിക്കുന്നതും പെട്രോൾ, മണ്ണെണ്ണ പോലെയുള്ളവ ജലത്തിൽ ലയിക്കാത്തതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
- സഹസംയോജകസംയുക്തങ്ങൾ പൊതുവെ ജലത്തിൽ ലയിക്കുന്നില്ല.
ഉപ്പ് ജലത്തിൽ ലയിക്കുന്നത് എങ്ങനെ?
- സോഡിയം, ക്ലോറിൻ എന്നീ മൂലകങ്ങൾ സംയോജിച്ചുണ്ടാകുന്ന അയോണിക സംയുക്തമാണ് കറിയുപ്പ് അഥവാ സോഡിയം ക്ലോറൈഡ് (NaCl).
- സോഡിയം അയോണുകളും (Na+) ക്ലോറൈഡ് അയോണുകളും (Cl–) ക്രമീകൃതമായ രീതിയിൽ അടുക്കിവച്ചിരിക്കുന്ന ഒരു ഘടനയാണ് ഇതിന്റെ ഖരാവസ്ഥയ്ക്കുള്ളത്. വിപരീത ചാർജ്ജുള്ള അയോണുകൾ തമ്മിലുള്ള ആകർഷണ ബലമാണ് ഇവയെ പരസ്പരം ബന്ധിപ്പിച്ച് നിർത്തുന്നത്.
- ഉപ്പ് പരലുകൾ ജലത്തിൽ ഇടുമ്പോൾ, ജലതന്മാത്രകൾ (H2O) പരലിൽ പ്രവേശിച്ച് Na+ അയോണിനേയും Cl– അയോണിനേയും വലയം ചെയ്യുന്നു. ജലതന്മാത്രയിലെ ഹൈഡ്രജൻ ആറ്റങ്ങൾക്ക് ഭാഗികമായ പോസിറ്റീവ് ചാർജും (δ+) ഓക്സിജൻ ആറ്റങ്ങൾക്ക് ഭാഗികമായ നെഗറ്റീവ് ചാർജും (δ–) ആണുള്ളത്.
ഓരോ Na+/Cl– അയോണിനെയും അവയുടെ വിപരിത ചാർജുള്ള ഭാഗങ്ങളിൽ ജലതന്മാത്ര കൾ സമീപിച്ചു വലയം ചെയ്യുന്നു. ഇതുവഴി, ജലത്തിൽ Na+/Cl– അയോണുകൾ തമ്മിലുള്ള ആകർഷണബലം വളരെ കുറയുകയും അയോണുകൾ കൂടുതൽ സ്വതന്ത്രമായി തീരാനുള്ള പ്രവണത കാണിക്കുകയും അങ്ങനെ ധാരാളം ജലയോജിത അയോണുകൾ (Hydrated ions) ഉണ്ടാവുകയും ചെയ്യുന്നു.
ജലയോജിത അയോണുകൾ തമ്മിലുള്ള ആകർഷണബലം കുറയുകയും ഉപ്പുപരലുകൾ അവയുടെ ക്രിസ്റ്റൽ ഘടന നഷ്ടപ്പെട്ട് അയോണിക ലായനിയായി (ionic solution) തീരുകയും ചെയ്യുന്നു. അതായത് ഉപ്പുപരലിലെ Na+/Cl– അയോണുകൾ അതിസൂക്ഷ്മമായ ജലയോജിത അയോണുകളായി വേർതിരിഞ്ഞ് ജലത്തിൽ ലയിച്ചു ചേരുന്നു.
ധ്രുവീയ ലീനങ്ങൾ (polar solutes) ധ്രുവീയ ലായകങ്ങളിൽ (polar solvents) ലയിക്കുമെന്നാണ് ഇവിടെ പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. അതായത് ഒരു ലീനം ലായകത്തിൽ ലയിക്കുന്നത്. സമാനമായത് സമാനമായതിനെ ലയിപ്പിക്കും (Like dissolves like) എന്നതിന്റെ അടിസ്ഥാ നത്തിലാണ്.
![]()
Question 10.
രണ്ട് ബീക്കറുകളിലേയും നിറവ്യത്യാസം നിരീക്ഷിക്കുക.
Answer:
ബീക്കർ 1: ഇളം പർപ്പിൾ നിറം
ബീക്കർ 2: കൂടുതൽ പർപ്പിൾ നിറം
Question 11.
രണ്ട് ലായനികളിലേയും നിറവ്യത്യാസത്തിന് കാരണം എന്താണ്?
Answer:
ലായനിയിൽ അടങ്ങിയിട്ടുള്ള ലീനത്തിന്റെ അളവിലുള്ള വ്യത്യാസം.
ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഢത. ഒരു ലായനിയിൽ ലീനത്തിന്റെ അളവ് കുറവാണെങ്കിൽ അത് നേർത്ത ലായനി (dilute solution) യും കൂടുതലാണെങ്കിൽ ഗാഢലായനി (concentrated solution) യുമാണ്.
ഒരു ലായനിയുടെ ഗാഢത പ്രസ്താവിക്കാൻ പല അളവുകളും ഉപയോഗിച്ച് വരുന്നുണ്ട്. ഇതിൽ ഒന്ന് നമുക്ക് പരിചയപ്പെടാം.
Question 12.
10 g ഉപ്പ് 90 g ജലത്തിൽ ലയിപ്പിച്ചുവെന്നിരിക്കട്ടെ. മാസ് പെർസെന്റേജിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ഗാഢത കണക്കാക്കുന്നത്?
Answer:
ലീനത്തിന്റെ മാസ് = 10 g
ലായകത്തിന്റെ മാസ് = 90 g
ലായനിയുടെ മാസ് – 90 g + 10 g = 100 g
ലായനിയുടെ മാസ് പെർസെന്റേജ് = 10%
ലായനിയുടെ മാസ് പെർസെന്റേജ്
× 100
= \(\frac{10}{100}\) = × 100 = 10%
Question 13.
ഒരാൾ തയാറാക്കിയ ഉപ്പുവെള്ളത്തിന്റെ ഗാഢത 15% ആണ് എന്ന് പറഞ്ഞാൽ അതിന്റെ അർഥം എന്താണ്?
Answer:
15 g ഉപ്പാണ് 100 g ലായനിയിൽ ഉള്ളതെന്ന് മനസിലാക്കാം.
Question 14.
18 g ജലത്തിൽ A എന്ന പദാർഥത്തിന്റെ 2 g ചേർത്ത ഒരു ലായനി തയാറാക്കി ലായനിയുടെ മാസ്സ് പെർസെന്റേജ് കണക്കാക്കുക
Answer:
ലീനത്തിന്റെ മാസ് = 2 g
ലായകത്തിന്റെ മാസ് = 18 g
ലായിനിയുടെ മാസ് = 20 g
ലായനിയുടെ മാസ് പെർസെന്റേജ് =
× 100
ലീനത്തിന്റെ മാസ് × 100 ലായനിയുടെ മാസ്
= \(\frac{2}{20}\) × 100 = 10%
മാസ് പെർസെന്റേജിന്റെ അടിസ്ഥാനത്തിൽ ലായനിയുടെ ഗാഢത കണ്ടെത്തുന്നത് പല വ്യാവസായിക ഉൽപന്നങ്ങളുടെ നിർമ്മാണത്തിലും പ്രധാനമാണ്. ഉദാഹരണത്തിന് വ്യവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന ബ്ലീച്ചിങ് ലായനി എന്നത് 3.62 മാസ് പെർസെന്റേജ് സോഡിയം ഹൈപ്പോക്ലോ റൈറ്റിന്റെ (NaOCl) ജലീയലായനിയാണ്.
Question 15.
അമോണിയം ക്ലോറൈഡിന്റെ പൂരിത ലായനി തയ്യാറാക്കിയ സന്ദർഭത്തിൽ അല്പം ലീനം ലയിക്കാതെ അവശേഷിച്ചത് നിരീക്ഷിച്ചുവല്ലോ? ഇതിനെ ലയിപ്പിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ചൂടാക്കി നോക്കൂ, കുറച്ചുകൂടി ലീനം ചേർത്ത് ചൂടാക്കുന്നത് തുടരുക. എന്താണ് സംഭവിച്ചത്? ലീനം ലയിക്കുന്നുണ്ടോ?
Answer:
ലീനം ലയിച്ചു ചേരുന്നു
![]()
Question 16.
ഇനി ലായനിയെ അനക്കാതെ സാധാരണ താപനിലയിലേക്ക് സാവധാനം തണുപ്പിക്കുക. ലീനം അവക്ഷിപ്തപ്പെടുന്നുണ്ടോ? നിരീക്ഷണ ഫലം രേഖപ്പെടുത്തുക
Answer:
ഉണ്ട്, അതിപൂരിത ലായനി തണുപ്പിക്കുമ്പോൾ അധികമുള്ള ലീനത്തിന്റെ ക്രിസ്റ്റലുകൾ രൂപപ്പെടുന്നു
ഒരു നിശ്ചിത താപനിലയിൽ പൂരിതമാകാൻ ആവശ്യമായതിൽ കൂടുതൽ ലീനം ലയിച്ചു ചേർന്ന ലായനിയെ അതിപൂരിത ലായനി എന്നു പറയുന്നു.
Question 17.
കോപ്പർ സൾഫേറ്റിന്റെയും (CuSO4) പൊട്ടാസ്യം നൈട്രേറ്റിന്റെയും (KNO3) അതിപൂരിത ലായനികൾ പ്രത്യേകം ബീക്കറുകളിൽ തയ്യാറാക്കുക. അവയിൽ യഥാക്രമം കോപ്പർ സൾഫേറ്റിന്റെയും പൊട്ടാസ്യം നൈട്രേറ്റിന്റെയും ഓരോ ചെറിയ ക്രിസ്റ്റൽ (seed crystal) നൂലിൽ കെട്ടി ലായനികളിൽ തൂക്കിയിടുക. അല്പസമയത്തിനുശേഷം എന്തുമാറ്റമാണ് കണ്ടത്? ഒരു ദിവസത്തിനുശേഷം വീണ്ടും നിരീക്ഷിക്കുക. നിരീക്ഷിച്ച ഫലങ്ങൾ രേഖപ്പെടുത്തുക.
Answer:
ക്രിസ്റ്റലുകൾ വളരുന്നതായി കാണാം. ലായനിയിൽ നിന്നും കൂടുതൽ ലീനം പരലുകളിൽ പറ്റി പിടിക്കുന്നതാണ് ഇതിനു കാരണം. ലായനികൾ പൂരിതമാകുന്നതുവരെ ഈ പ്രക്രിയ തുടരുന്നു. അതിപൂരിത ലായനിയെ സാവധാനത്തിൽ തണുപ്പിക്കുമ്പോൾ ലീനത്തിന്റെ ക്രിസ്റ്റലുകൾ രൂപപ്പെട്ട് വരുന്ന പ്രക്രിയയെ പരലീകരണം (crystallization) എന്നു പറയുന്നു.
Question 18.
രണ്ട് ബീക്കറുകളിൽ 50 ml വീതം ജലമെടുക്കുക. 100 g വീതം പൊടിച്ച് കറിയുപ്പും (NaCl) സോഡിയം ബൈകാർബണേറ്റും (NaHCO3) പ്രത്യേകം പാത്രത്തിൽ എടുക്കുക. ഒന്നാമത്തെ ബീക്കറിൽ കറിയുപ്പും രണ്ടാമത്തെ ബീക്കറിൽ സോഡിയം ബൈകാർബണേറ്റും അല്പാൽപ്പമായി ചേർത്ത് സാവധാനത്തിൽ ഇളക്കി രണ്ടിന്റെയും പൂരിത ലായനി തയ്യാറാക്കുക. 100 g ലീനത്തിൽ നിന്ന് പാത്രത്തിൽ അവശേഷിച്ച രണ്ട് ലവണങ്ങളുടേയും അളവ് കണക്കാക്കുകയാണെങ്കിൽ പൂരിത ലായനി തയ്യാറാക്കാൻ ആവശ്യമായ ലീനത്തിന്റെ അളവ് കണ്ടെത്താമല്ലോ. രണ്ടും ഒരേ അളവിലാണോ ലയിച്ചത്? നിരീക്ഷണ ഫലങ്ങൾ രേഖപ്പെടുത്തുക.
Answer:
സോഡിയം ബൈകാർബണേറ്റിനേക്കാൾ ജലത്തിൽ ലയിക്കാൻ കഴിവുള്ളത് സോഡിയം ക്ലോറൈഡിനാണ്.
ഒരു നിശ്ചിത താപനിലയിൽ 100 g ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ആ ലീനത്തിന്റെ ലേയത്വം.
താപനില കൂടുമ്പോൾ ലേയത്വം കൂടുമോ? താഴെ കൊടുത്തിരിക്കുന്ന ഗ്രാഫ് പരിശോധിക്കുക. ലേയത്വ കർവ് എന്നിതിനെ വിളിക്കാം.
Question 19.
ചില ലവണങ്ങളുടെ ജലത്തിലെ ലേയത്വം താപനില എന്നിവയുമായി ബന്ധപെട്ടു തയാറാക്കിയ ഗ്രാഫാണിത്.

a. താപനില കൂടുമ്പോൾ ലേയത്വത്തിൽ പൊതുവെ ഉണ്ടാകുന്ന മാറ്റം എന്താണ്?
കൂടുന്നു /കുറയുന്നു
Answer:
കൂടുന്നു
b. താപനില കൂടുമ്പോൾ ലേയത്വം കുറയുന്ന പദാർഥം ഏത്?
Answer:
കാൽസ്യം സൾഫേറ്റ്
c. 30°C ലേയത്വം ഏറ്റവും കൂടുതൽ ഏതിനാണ്?
Answer:
പൊട്ടാസ്യം നൈട്രേറ്റ്
d. മറ്റു ലവണങ്ങളെ അപേക്ഷിച്ച് സോഡിയം ക്ലോറൈഡിന്റെ ലേയത്വത്തിൽ സവിശേഷത എന്താണ്?
ഉള്ള
Answer:
മിക്ക താപനിലയിലും ലേയത്വം തുല്യമാണ്. താപനില വർധിക്കുന്നതിന് അനുസരിച്ച് സോഡിയം ക്ലോറൈഡിന്റെ ലേയത്വത്തിൽ വലിയ മാറ്റമുണ്ടാകുന്നില്ല.
e. ലേയത്വവും താപനിലയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒരു കുറിപ്പ് തയാറാക്കുക.
Answer:
താപനില ഉയരുന്നതിനനുസരിച്ച് മിക്കവാറും എല്ലാ വസ്തുക്കളുടെയും ലേയത്വം വർദ്ധിക്കുന്നു ഉദാഹരണം: പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറേറ്റ്
കാത്സ്യം സൾഫേറ്റ് പോലെയുള്ള ഏതാനും പദാർഥങ്ങളുടെ ലേയത്വം താപനില ഉയരുന്നതിനനുസരിച്ച്
കുറയുന്നു
സോഡിയം ക്ലോറൈഡ് പോലുള്ള ചില പദാർഥങ്ങളുടെ ലേയത്വം താപനിലയെ സ്വാധീനിക്കുന്നില്ല.
ലേയത്വത്തെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ ഉണ്ടോ?
സോഡിയം ക്ലോറൈഡ് ജലത്തിൽ നന്നായി ലയിച്ചു ചേരുന്നതായി കാണാം എന്നാൽ ആൽക്ക ഹോളിൽ അല്പം മാത്രം ലയിക്കുന്നു. മണ്ണെണ്ണയിലാകട്ടെ ഒട്ടും തന്നെ ലയിക്കുന്നില്ല. ലായകത്തിന്റെ സ്വഭാവത്തിലുള്ള വ്യത്യാസമായിരിക്കുമല്ലോ ഇതിന് കാരണം.
സാധാരണ സാഹചര്യത്തിൽ ജലത്തിൽ വളരെ കുറച്ച് മാത്രം ലയിക്കുന്ന വാതകമാണ് കാർബൺ ഡൈഓക്സൈഡ് (CO2). സോഡാകുപ്പി തുറക്കുമ്പോൾ CO2വാതകം നുരഞ്ഞ് പതഞ്ഞ് പുറത്തേക്ക് വരുന്നത് നിങ്ങൾ കണ്ടിരിക്കും. എന്തുകൊണ്ടായിരിക്കും? കാർബൺ ഡൈഓക്സൈഡ് വാതകം ഉയർന്ന മർദത്തിൽ ജലത്തിൽ ലയിപ്പിച്ചാണ് സോഡാജലം നിർമ്മിക്കുന്നത്.
![]()
Question 20.
ഇവിടെ ലേയത്വത്തെ സ്വാധീനിച്ച ഘടകം ഏതായിരിക്കും?
Answer:
മർദ്ദം
Question 21.
ഇതുവരെ നടത്തിയ നിരീക്ഷണങ്ങളിൽ നിന്ന് ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയെന്ന് ലിസ്റ്റ് ചെയ്തു നോക്കൂ.
Answer:
താപനില
ലീനത്തിന്റെ സ്വഭാവം
ലായകത്തിന്റെ സ്വഭാവം
വാതക അവസ്ഥയിലുള്ള ലീനമാണെങ്കിൽ മർദ്ദം
Question 22.
ഗ്ലോബേർസ് സാൾട്ടിന്റെ (Na2SO4.10H2O) ലേയത്വകർവ് നല്കിയിരിക്കുന്നത് ശ്രദ്ധിക്കു.
മറ്റ് ലവണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്ലോബേർസ് സാൾട്ടിന്റെ ലേയത്വത്തിലുള്ള പ്രത്യേ കതകൾ കണ്ടെത്തുക.

Answer:
ഗ്ലോബേർസ് സാൾട്ടിന്റെ 0°C ലെ ലേയത്വം 47.6 g ആണ്. താപനില ഉയരുന്നതിനു അനുസരിച്ച് ലേയത്വം വർധിക്കുന്നു. 32.4°C ൽ അതു പരമാവധി ലേയത്വമായ 49.79 ൽ എത്തുന്നു. വീണ്ടും താപനില ഉയർന്നാൽ അസാധാരണമായി ഗ്ലോബേർസ് സാൾട്ടിന്റെ ലേയത്വം ക്രമമായി കുറയുന്നു.
Question 23.
പദാർഥങ്ങൾ പരസ്പരം കലർത്തിയാൽ ലായനികൾ ഉണ്ടാകുമോ? കലർത്തിനോക്കാം.
ബീക്കർ 1 : വെള്ളം + പഞ്ചസാര
ബീക്കർ 2 : വെള്ളം + ചോക്കുപൊടി
a. രണ്ട് ബീക്കറുകളിലേയും ഘടകങ്ങളെ നന്നായി ഇളക്കിയതിനുശേഷം നിരീക്ഷിക്കുക. കണങ്ങളെ കാണാൻ കഴിയുന്നത് ഏത് ബീക്കറിലാണ്?
Answer:
ചോക്കുപൊടിയും ജലവും ചേർത്ത ബീക്കറിൽ (ബീക്കർ – 2)
b. കുറച്ചുസമയം അനക്കാതെ വെച്ചതിനുശേഷം പരിശോധിച്ചാലോ? കണങ്ങൾ അടിഞ്ഞത് ഏത് ബീക്കറിലാണ്?
Answer:
ചോക്കുപൊടിയും ജലവും ചേർത്ത ബീക്കറിൽ (ബീക്കർ – 2)
c. രണ്ട് ബീക്കറുകളിലേയും മിശ്രിതങ്ങളെ നന്നായി ഇളക്കിയ ശേഷം വശങ്ങളിലൂടെ ശക്തമായ പ്രകാശബീം കടത്തിവിടുക. പ്രകാശത്തിന്റെ പാത ദൃശ്യമാകുന്നത് ഏത് ബീക്കറിലാണ്?

Answer:
ചോക്കുപൊടിയും ജലവും ചേർത്ത ബീക്കറിൽ (ബീക്കർ – 2)
d. ഓരോ മിശ്രിതവും ‘ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് അരിക്കുക. കണങ്ങളെ വേർതിരിക്കാൻ കഴിഞ്ഞത് ഏതിലാണ്?
Answer:
ചോക്കുപൊടിയും ജലവും ചേർത്ത ബീക്കറിൽ (ബീക്കർ – 2)
വെള്ളവും പഞ്ചസാരയും ചേർന്ന മിശ്രിതം ഒരു യഥാർഥ ലായനി ആണ്. ഇവ ഏകാത്മക മിശ്രിതമായതിനാൽ ഘടകങ്ങൾ മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത്. ചോക്ക് പൊടി വെള്ളത്തിൽ കലർത്തിയ മിശ്രിതം സസ്പെൻഷൻ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.
ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നതെങ്കിൽ ആ മിശ്രിതത്തെ ഭിന്നാത്മകമിശ്രിതം (heterogeneous mixture) എന്നു പറയുന്നു.
Question 24.
ഭിന്നാത്മകമിശ്രിതങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തൂ.
Answer:
ചോക്കുപൊടിയും ജലവും
ചെളിവെള്ളം
സിമന്റ് ചാന്ത്
പെയിന്റ് കൂട്ട്
ആയുർവേദ കഷായം
![]()
Question 25.
ചെളിവെള്ളം ഒരു സസ്പെൻഷനാണ് എന്ന് പറയുന്നത് എന്തെല്ലാം സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്?
Answer:
ചെളിവെള്ളം ഒരു സസ്പെൻഷനാണ് എന്ന് പറയുന്നു, കാരണം:
- കണികകൾ ദൃശ്യമാണ്.
- കണികകളെ വേർതിരിക്കാൻ കഴിയും.
- കണികകൾ അലിഞ്ഞുപോകുന്നില്ല.
Question 26.
നിങ്ങൾ നടത്തിയ നിരീക്ഷണങ്ങളിൽ നിന്ന് യഥാർഥ ലായനി, സസ്പെൻഷൻ എന്നിവയുടെ സവിശേഷതകൾ പട്ടികപ്പെടുത്താമല്ലോ. വിട്ടുപോയത് പൂർത്തിയാക്കുക.
Answer:
| പ്രവർത്തനം | യഥാർഥ ലായനി | സസ്പെൻഷൻ |
| ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് അരിക്കുന്നു. | ഘടകങ്ങളെ അരിച്ച് വേർ തിരിക്കാൻ കഴിയുന്നില്ല. | ഘടകങ്ങളെ അരിച്ചു വേർതിരിക്കാൻ കഴിയുന്നു. |
| ശക്തമായ പ്രകാശബീം കടത്തി വിടുന്നു. | പ്രകാശപാത ദൃശ്യമല്ല | പ്രകാശപാത ദൃശ്യമാണ് |
| അനക്കാതെ വയ്ക്കുന്നു. | ഘടകങ്ങൾ അടിയുന്നില്ല | അലേയ ഘടകങ്ങൾ അടിയുന്നു |
ഇവിടെ നിരീക്ഷണങ്ങളിലുള്ള വ്യത്യാസത്തിന് കാരണം ലീനത്തിന്റെ കണികകളുടെ വലിപ്പ വ്യത്യാസമാണ്. യഥാർഥ ലായനിയിൽ ലീനകണങ്ങളുടെ വലിപ്പം തീരെ കുറവാണ്. നഗ്നനേത്രങ്ങൾ കൊണ്ടോ സൂക്ഷ്മദർശിനി ഉപയോഗിച്ചു പോലുമോ ഇവയെ കാണാൻ കഴിയില്ല. തീരെ ചെറിയ കണങ്ങൾ ആയതിനാൽ അവയ്ക്ക് പ്രകാശത്തെ വിസരിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് പ്രകാശപാത ദൃശ്യമല്ല. സസ്പെൻഷനുകളിൽ ലീനകണങ്ങൾ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നത്ര വലിപ്പമുള്ളവയാണ്. അവ പ്രകാശത്തെ വിസരിപ്പിക്കുന്നു. ഗുരുത്വാകർഷണം കാരണം കണങ്ങൾ ക്രമേണ അടിയുന്നു. കൂടാതെ ഇവയെ അരിച്ചെടുക്കാനും കഴിയുന്നു.
Question 27.
ബീക്കറിൽ പാലും വെള്ളവും കലർന്ന മിശ്രിതമെടുത്ത് മുമ്പ് നടത്തിയ പ്രവർത്തനങ്ങൾ ആവർത്തിക്കൂ. നിരീക്ഷണങ്ങൾ ടിക്ക് (√) ചെയ്യുക.
Answer:

ലായനികളിലേതെന്നപോലെ ഇവയിലെ കണങ്ങളെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയില്ല. സസ്പെഷൻഷനുകളിലേതുപോലെ അടിയുകയുമില്ല. പ്രകാശബീം കടത്തിവിട്ടാൽ പാത ദൃശ്യ മാവുകയും ചെയ്യും. ലായനികൾക്കും സസ്പെൻഷനുകൾക്കും ഇടയിലുള്ള ഇത്തരം മിശ്രിത മാണ് കൊളോയിഡുകൾ. പാൽ ഒരു കൊളോയിഡാണെന്ന് മനസ്സിലാക്കാമല്ലോ.
Question 28.
സിനിമാതീയറ്ററുകളിലും സ്മാർട്ട് ക്ലാസ്സ്റൂമുകളിലും പ്രൊജക്ടറിലൂടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വായുവിൽ പൊടിപടലങ്ങൾ ഉയർന്നാൽ പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എന്താണ് ഇതിനു കാരണം?
Answer:
പൊടിപടലങ്ങളിലെ കണികാവലിപ്പം കൊളോയിഡുകളിലേതിന് തുല്യമാണ്.
Question 29.
മുകളിൽ നടത്തിയ പ്രവർത്തനങ്ങളിൽ നിന്ന് യഥാർഥ ലായനി, സസ്പെൻഷൻ, കൊളോയിഡ് എന്നിവയുടെ സവിശേഷതകൾ പട്ടികപ്പെടുത്താമല്ലോ.
Answer:
| യഥാർഥ ലായനി | സസ്പെൻഷൻ | കൊളോയിഡ് |
| • കണങ്ങൾ ‘അടിയുന്നില്ല. • കണങ്ങളെ അരിച്ചു മാറ്റാൻ കഴിയുന്നില്ല. • പ്രകാശത്തെ കടത്തിവിടുന്നു. പ്രകാശപാത ദൃശ്യമല്ല. •കണികാവലിപ്പം – 0.01 to 1 nm ആണ്. |
• കണങ്ങൾ അടിയുന്നു. • കണങ്ങളെ അരിച്ചു മാറ്റാൻ കഴിയും. • പ്രകാശത്തെ വിസരിപ്പിക്കുന്നു. • കണികാവലിപ്പം – 1000 nm ൽ കൂടുതൽ ആണ്. |
• കണങ്ങൾ അടിയുന്നില്ല. • കണങ്ങളെ അരിച്ചു മാറ്റാൻ കഴിയുന്നില്ല. • പ്രകാശത്തെ കടത്തിവിടുന്നു. പ്രകാശപാത ദൃശ്യമാണ്. • കണികാവലിപ്പം – 1 to 1000 nm ആണ്. |
ഒരു പരീക്ഷണം ചെയ്തുനോക്കാം.
Question 30.
ഒരു ബീക്കറിൽ 50 mL ജലമെടുത്ത് അതിൽ 2 സോഡിയം തയോസൾഫേറ്റ് (Na2SO35H2O) ചേർത്ത് ലായനി തയ്യാറാക്കുക. ചിത്രത്തിൽ കാണുന്നപോലെ ബീക്കർ പ്രകാശപാതയിൽ ക്രമീകരിച്ചശേഷം രണ്ടോ, മൂന്നോ തുള്ളി നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ചേർത്ത് നന്നായി ഇളക്കുക. കുറച്ചു സമയം നിരീക്ഷിക്കുക.
Answer:
നിരീക്ഷണഫലം: രാസപ്രവർത്തന ഫലമായി കൊളോയിഡ് രൂപത്തിലുള്ള സൾഫർ ഉണ്ടാകുന്നു. പ്രകാശപാത രൂപപ്പെടുന്നു. സമയം കഴിയുന്തോറും കൂടുതൽ സൾഫർ കണങ്ങൾ വേർതിരിയുകയും കണികകളുടെ വലിപ്പം വർദ്ധിക്കുകയും ചെയ്യുന്നു. അവസാനം സൾഫർ സസ്പെൻഷൻ രൂപത്തിൽ അടിയുന്നു.
കൊളോയിഡൽ കണികകളിൽ തട്ടി പ്രകാശം വിസരിക്കുന്നതാണ് ടിൻഡൽ പ്രഭാവം (Tyndall effect) എന്നറിയപ്പെടുന്നത്.
![]()
Question 31.
നിത്യജീവിതത്തിൽ ഇത്തരം പ്രതിഭാസങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്താൻ ശ്രമിക്കൂ.
Answer:
- സിനിമ തീയറ്ററുകളിലും സ്മാർട്ട് ക്ലാസ്റൂമുകളിലും പ്രൊജക്ടറിലൂടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വായുവിൽ പൊടിപടലങ്ങൾ ഉയർന്നാൽ പ്രകാശപാത ദൃശ്യമാകുന്നു.
- പൊടിപടലമുള്ളതോ തുഷാരകണികകൾ ഉള്ളതോ ആയ വായുവിൽ പ്രകാശപാത ദൃശ്യമാകുന്നു.
- നേരിയ ചാറ്റൽ മഴ ഉള്ളപ്പോൾ വാഹനങ്ങളിലെ ഹെഡ്ലൈറ്റ് പ്രകാശപാത ദൃശ്യമാക്കുന്നു.
Question 32.
ആധുനിക ലോകത്ത് കൊളോയിഡുകൾക്ക് ധാരാളം ഉപയോഗങ്ങൾ ഉണ്ട്. ഭക്ഷ്യോൽപാദനം, മലിനജലസംസ്കരണം, സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണം, മരുന്നുകളുടെ നിർമ്മാണം, ഓയിൽ / വാട്ടർ എമൽഷനുകൾ, മയോണൈസ്, ജെല്ലുകൾ, പാൽ ഉൽപന്നങ്ങൾ ഇവയെല്ലാം കൊളോയിഡുകളുമായി ബന്ധപ്പെട്ടവയാണ്. ഇവയിലെ ചേരുവകൾ എന്തെന്ന് മനസ്സിലാക്കി ഒരു കുറിപ്പ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
കൊളോയിഡുകൾ നമ്മുടെ ജീവിതത്തിൽ നിരവധി രീതികളിൽ ഉപയോഗിക്കുന്നു:
- ഭക്ഷ്യവസ്തുക്കൾ: പാൽ, മയോണൈസ്, ചീസ്, ഐസ്ക്രീം, ജെല്ലി തുടങ്ങിയവയെല്ലാം കൊളോയി ഡുകളുടെ ഉദാഹരണങ്ങളാണ്.
- മരുന്നുകൾ: മരുന്നുകളെ ശരീരത്തിൽ എത്തിക്കാൻ കൊളോയിഡുകൾ ഉപയോഗിക്കുന്നു.
- സൗന്ദര്യവർദ്ധക വസ്തുക്കൾ: ലോഷനുകൾ, ക്രീമുകൾ, ഷാംപൂ തുടങ്ങിയവയിൽ കൊളോയി ഡുകൾ ഉപയോഗിക്കുന്നു.
- പെയിന്റ്: പെയിന്റ് ഒരു സോളിന്റെ ഉദാഹരണമാണ്.
- മലിനജല ശുദ്ധീകരണം: മലിനജലത്തിൽ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യാൻ കൊളോയിഡുകൾ ഉപയോഗിക്കുന്നു.
കൊളോയിഡുകൾക്കും രണ്ട് പ്രധാന ഘടകങ്ങൾ ഉണ്ടായിരിക്കും. അവ ഡിസ്പേർഷൻ മീഡിയം, ഡിസ്പേർസ്ഡ് ഫേസ് എന്നിവയാണ്. ഡിസ്പേർസ്ഡ് ഫേസ് ഡിപേർഷൻ മീഡിയത്തിൽ വ്യാപനം ചെയ്തിരിക്കും. കൊളോയിഡുകൾക്ക് പ്രധാനമായും 8 ഉപവിഭാഗങ്ങൾ ഉണ്ട്. ഇവ മേല്പറഞ്ഞ രണ്ട് ഘടകങ്ങളുടെ ഭൗതികാവസ്ഥയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
വിവിധ തരം കൊളോയിഡുകൾ

ശീതളപാനീയ കടയിൽ ‘കുലുക്കിസർബത്ത്’ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ. എന്തെല്ലാം പദാർഥങ്ങളാണ് ഇതിൽ ലയിപ്പിച്ചുചേർക്കുന്നത്? ചിലത് ലയിക്കാതിരിക്കുന്നതും കാണാം. ചൂട് കാലത്ത് ദാഹമകറ്റാൻ പാനീയങ്ങൾ അനിവാര്യമാണ്. നാം ഉപയോഗിക്കുന്ന പല ജ്യൂസുകളും കൊളോയിഡ് രൂപത്തിലുള്ള പാനീയങ്ങളാണ്. ചിലത് പ്രകൃതിദത്തവും ചിലത് കൃത്രിമവുമായിരിക്കും.
Question 33.
പ്രകൃതിദത്ത പാനീയങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്താമല്ലോ?
Answer:
ശുദ്ധജലം
മോര്
നാരങ്ങ വെള്ളം
കരിമ്പ് ജ്യൂസ്
കരിക്കിൻ വെള്ളം
തൈര്
പാൽ
Question 34.
ഇവയൊക്കെ എത്രനാൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും?
Answer:
പ്രകൃതിദത്ത പാനീയങ്ങളുടെ കാലാവധി പാനീയത്തിന്റെ തരം, അതിലെ ചേരുവകൾ, സൂക്ഷിക്കുന്ന
രീതി എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. പോഷകങ്ങൾ,, ആരോഗ്യ ഗുണങ്ങൾ എന്നിവ നിലനിർത്താൻ ഈ പ്രകൃതിദത്ത പാനീയങ്ങൾ ഉണ്ടാക്കിയ ഉടൻ തന്നെ കഴിക്കുന്നതാണ് നല്ലത്.
മാർക്കറ്റിൽ ഇന്ന് ലഭ്യമായ ജ്യൂസുകളും പാനീയങ്ങളും ദീർഘകാലം കേടാകാതെ സൂക്ഷിക്കാൻ അവയിൽ പല രാസവസ്തുക്കളും ചേർക്കാറുണ്ട്.
കണികകൾ അടിയുന്നത് തടയാനായി കൃത്രിമ പാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളെ സ്റ്റെബിലൈസറുകൾ (Stabilisers) എന്നു പറയുന്നു.
സ്റ്റെബിലൈസറുകളിൽ ചിലത്
- ബ്രോമിനേറ്റഡ് വെജിറ്റബിൾ ഓയിൽ (Brominated Vegetable oil)
- സൂക്രോസ് അസ്സറ്റേറ്റ് ഐസോബ്യൂട്ടിറേറ്റ് (Sucrose acetate isobutyrate)
- ഗ്ലിസറൈൽ എസ്റ്റർ ഓഫ് റോസിൻ (Glyceryl ester of Rosin)
ഭക്ഷ്യവസ്തുക്കൾ കേടുകൂടാതിരിക്കാൻ ചില പദാർഥങ്ങൾ ഉപയോഗിക്കുന്ന രീതി പണ്ട് മുതലേ നിലനിന്നിരുന്നു. വിനാഗിരി, ഉപ്പ് എന്നിവ ഇവയിൽ ചിലതാണ്. പ്രിസർവേറ്റീവുകൾ (preservatives) എന്നാണ് ഇവയെ പൊതുവേ പറയുന്നത്.
ഭക്ഷ്യപദാർഥങ്ങളുടെ ഗുണം നിലനിർത്തുന്നതോ രുചി കൂട്ടുന്നതോ ആയ രാസവസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. കൃത്രിമ പാനീയങ്ങൾക്ക് ആകർഷകമായ നിറങ്ങൾ ലഭിക്കാനും ചില രാസവസ്തുക്കൾ ചേർക്കുന്നു. ഈ ഗണത്തിൽപ്പെടുന്ന ചില രാസവസ്തുക്കളെ പരിചയപ്പെടാം.
| രാസവസ്തു | ചേർക്കുന്ന പാനീയം/ ഭക്ഷണപദാർഥം | ഉപയോഗം |
| ടാർട്രസിൻ | ഭക്ഷ്യപദാർഥം, പാനീയങ്ങൾ | മഞ്ഞനിറം നൽകൽ |
| എരിത്രോസിൻ | ഭക്ഷ്യപദാർഥം, പാനീയങ്ങൾ | ചുവപ്പ് നിറം നൽകൽ |
| ഇൻഡിഗോ കാർമൈൻ | ഭക്ഷ്യപദാർഥം, പാനീയങ്ങൾ | നീലനിറം നൽകൽ |
| വാനിലിൻ | ഭക്ഷ്യപദാർഥം | രുചി കൂടാൻ |
| ഫോസ്ഫോറിക് ആസിഡ് | കൃത്രിമ പാനീയം | പുളിരുചി കൂടാൻ |
| അലൈൽ ഹെക്സനോയേറ്റ് | ഭക്ഷ്യപദാർഥം | സുഗന്ധത്തിനായി (പൈനാപ്പിൾ) |
| സോഡിയം ബെൻസോയേറ്റ് | സോസ്, സാലഡ്, സോഫ്റ്റ് ഡ്രിംഗ്സ് | യീസ്റ്റ്, പൂപ്പൽ എന്നിവ ബാധിക്കാതിരിക്കാൻ |
| സോർബിക് ആസിഡ് | ചീസ്, കേക്ക്, സാലഡ് | പൂപ്പൽ ബാധിക്കാതിരിക്കാൻ |
- സോഫ്റ്റ് ഡ്രിങ്ക്സ് കാർബണേറ്റഡ് ഡ്രിങ്ക്സ്, ഫിസ്സി ഡ്രിങ്ക്സ്, പോപ്പ് ഡ്രിങ്ക്സ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
- ഇവയിൽ പലതും വെള്ളത്തിലൂടെ കാർബൺ ഡൈഓക്സൈഡ് കടത്തിവിട്ട്, കൃത്രിമ നിറങ്ങൾ, പ്രിസർവേറ്റീവ്സ്, സൂക്രോസ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഷുഗർ, കഫീൻ മുതലായവ ചേർത്ത് നിർമ്മിക്കുന്നു.
- കൃത്രിമ മധുരങ്ങൾ നമ്മുടെ രുചി മുകുളത്തെ രുചി മുകുളത്തെ ഉത്തേജിപ്പിച്ച് കൂടുതൽ മധുരം കഴിക്കണമെന്ന തോന്നൽ ഉണ്ടാക്കാം. പഞ്ചസാരയേക്കാൾ
- പല മടങ്ങ് മധുരമുള്ളതും താരതമ്യേന വിലകുറഞ്ഞതുമായ അസ്പാർട്ടെയിം, സാക്കറിൻ, ഫ്രക്ടോസ് കോൺസിറപ്പ് തുടങ്ങിയവയാണ് മധുരപദാർഥങ്ങളിലെ പ്രധാന വില്ലന്മാർ.
പാനീയ കുപ്പികളുടേയും, പായ്ക്കറ്റ് ഫുഡുകളുടേയും ലേബലിൽ നിന്ന് ഇത്തരം ചില ഘടകങ്ങൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. തന്നിരിക്കുന്ന വിവരങ്ങളുമായി ഇതിനെ താരതമ്യം ചെയ്തു നോക്കൂ.
![]()
Question 35.
കൃത്രിമ പാനീയങ്ങൾ പോഷകമൂല്യങ്ങൾ ഉള്ളവയാണോ?
Answer:
കൃത്രിമ പാനീയങ്ങൾ താൽക്കാലികമായി ഉന്മേഷം നൽകിയേക്കാം, പക്ഷേ അവ യഥാർത്ഥത്തിൽ പോഷക ഗുണങ്ങൾ നൽകുന്നില്ല, തുടർച്ചയായി കഴിക്കുമ്പോൾ ആരോഗ്യത്തിന് ദോഷം ചെയ്യും.
Question 36.
കൃത്രിമ പാനീയങ്ങളിൽ പലതും ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം രാസവസ്തുക്കൾ ഭക്ഷ്യവസ്തുക്കളിലും പാനീയങ്ങളിലും ചേർക്കുന്നത് ശരീരത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്?
Answer:
കൃത്രിമ പാനീയങ്ങൾ പഞ്ചസാരയേക്കാൾ കുറഞ്ഞ കലോറി ഉള്ളതാണെങ്കിലും, അവ രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ ഉയർത്തുകയും ചീത്ത കൊഴുപ്പ് ഉത്പാദിപ്പിക്കുകയും മറ്റ് ആരോഗ്യ പ്രശ്ന ങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
- സോഫ്റ്റ് ഡ്രിങ്കുകളുടെ സ്ഥിരമായ ഉപയോഗം നോൺ ആൾക്കഹോളിക്ക് ലിവർ സിറോസിസ്, അമിത വിശപ്പിനും കരണമാവാം.
- അസ്പാർട്ടെയിം (Aspartame) പോലെയുള്ള കൃത്രിമ മധുരങ്ങൾ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിച്ച് മറ്റ് രോഗങ്ങളിലേക്ക് വഴിതെളിക്കുന്നു.
- സോഫ്റ്റ് ഡ്രിങ്ക്സ് അമിതമായി ഉപയോഗിക്കുന്നത് അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.