9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

The comprehensive approach in Kerala SCERT Class 9 Physics Solutions Chapter 8 Notes Malayalam Medium ശബ്ദം Questions and Answers ensures conceptual clarity.

Std 9 Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Kerala Syllabus 9th Class Physics Notes Malayalam Medium Chapter 8 Questions and Answers ശബ്ദം

Class 9 Physics Chapter 8 Notes Malayalam Medium Let Us Assess Answers

Question 1.
ചുവടെ നൽകിയിരിക്കുന്ന ശബ്ദസ്രോതസ്സു കളുടെ ഏത് പ്രധാന ഭാഗം കമ്പനം ചെയ്യുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്?
a) ഡ്രംസ്
b) മദ്ദളം
c) ബ്യൂഗിൾ
Answer:
a) ഡ്രംസ് – തുകൽ
b) മദ്ദളം – തുകൽ
c) ബ്യൂഗിൾ – വായു

Question 2.
ശബ്ദം കേൾക്കുന്നതിന് ആവശ്യമായ ഒരു ഘടകമാണ് ശബ്ദസ്രോതസ്സ്. മറ്റു രണ്ടു ഘടകങ്ങൾ ഏതെല്ലാം?
Answer:
ശ്രവണേന്ദ്രിയം(ചെവി), മാധ്യമം

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question 3.
ശബ്ദം പ്രേഷണം ചെയ്യും എന്ന് തെളിയി ക്കുന്നതിന് ഒരു പ്രവർത്തനം ആസൂത്രണം ചെയ്യുക.
Answer:
തീപ്പെട്ടി ഫോൺ(തീപ്പെട്ടിക്കൂട്, നൂൽ നൂൽകമ്പി ഇവ ഉപയോഗിച്ച് തീപ്പെട്ടി ഫോൺ നിർമ്മിച്ച് പ്രവർത്തിപ്പിക്കുന്ന പ്രവർത്തനം രണ്ട് തീപ്പെട്ടിക്കൂടുകളെ നൂൽ കമ്പി (ചരട്) ഉപയോഗിച്ച് ബന്ധിപ്പിക്കുക. നൂൽ നന്നായി വലിഞ്ഞു നിൽക്കുന്ന രീതിയിൽ തീപ്പെട്ടിക്കൂടു കളെ പിടിക്കണം. ഒരു തീപ്പെട്ടിയിലൂടെ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം നൂലിലൂടെ പ്രേഷണം ചെയ്തു മറ്റേ തീപ്പെട്ടി യിൽ എത്തുകയും നന്നായി കേൾക്കാൻ കഴിയുകയും ചെയ്യും.

Question 4.
താഴെക്കൊടുത്ത പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് എഴുതുക. തെറ്റുണ്ടെങ്കിൽ തിരുത്തി എഴുതുക.
a) ശബ്ദം ശൂന്യതയിലൂടെ സഞ്ചരിക്കും.
b) വസ്തുക്കളുടെ കമ്പനം മൂലം ശബ്ദം ഉണ്ടാകുന്നു.
c) ഖരവസ്തുക്കളിൽ ശബ്ദവേഗം വാതകങ്ങളിലെ വേഗത്തേക്കാൾ കൂടുതലാണ്.
d) താപനില കൂടുമ്പോൾ ശബ്ദവേഗം കുറയുന്നു.
Answer:
a) തെറ്റ്, ശബ്ദം ശൂന്യതയിലൂടെ സഞ്ചരിക്കില്ല.
b) ശരി
c) ശരി
d) തെറ്റ്, താപനില കൂടുമ്പോൾ ശബ്ദവേഗം കൂടുന്നു

Question 5.
തന്നിരിക്കുന്ന സംഗീതോപകരണങ്ങളിൽ തുകൽ കമ്പനം ചെയ്യുന്നതുമൂലം ശബ്ദം ഉണ്ടാക്കുന്നവ ഏതെല്ലാം എന്ന് എഴുതുക? (വയലിൻ, ചെണ്ട, ഓടക്കുഴൽ, മൃദംഗം, വീണ, തബല)
Answer:
ചെണ്ട, മൃദംഗം, തബല

Question 6.
ചാന്ദ്രയാത്രികർക്ക് ചന്ദ്രോപരിതലത്തിൽ നിന്നുകൊണ്ട് നേരിട്ട് സംസാരിക്കുന്നത് പരസ്പരം കേൾക്കുവാൻ സാധിക്കുമോ? എന്തുകൊണ്ട്?
Answer:
ഇല്ല, ചന്ദ്രനിൽ അന്തരീക്ഷ വായു
ഇല്ലാത്തതിനാൽ ശബ്ദപ്രേഷണം സാധ്യമല്ല.

Question 7.
സംഗീതം, ഒച്ച എന്നിവയ്ക്ക് ഓരോ ഉദാഹ രണം എഴുതുക
Answer:
സംഗീതം – ഉദാഹരണം- ഓടക്കുഴൽ നാദം
ഒച്ച -ഉദാഹരണം – പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം

Question 8.
ശബ്ദമലിനീകരണം കുറയ്ക്കാൻ രണ്ട് മാർഗങ്ങൾ നിർദേശിക്കുക.
Answer:
അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ ഹോൺ ഉപയോഗിക്കരുത്.
ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുക.

Question 9.
ചുവടെ നൽകിയവയിൽ ഏതിലാണ് ശബ്ദത്തിന് ഏറ്റവും കൂടിയ വേഗം ഉള്ളത്? കുറഞ്ഞ വേഗമോ
a) ഖരം
b) വാതകം
c) ശൂന്യത
d) ദ്രാവകം
Answer:
ശബ്ദത്തിന് ഏറ്റവും കൂടിയ വേഗം ഉള്ളത് –
a) ഖരം
ശബ്ദത്തിന് ഏറ്റവും കുറഞ്ഞ വേഗം ഉള്ളത്
b) വാതകം

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question 10.
ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണെന്ന് തെളിയിക്കുവാനുള്ള ബെൽജാർ പരീക്ഷണം വിശദമാക്കുക.
Answer:
വാക്വം പമ്പ് ഘടിപ്പിച്ച ഒരു ഗ്ലാസ് ജാറിനുള്ളിൽ ബാറ്ററിയിൽ തൂക്കിയിടുക. സ്വിച്ച് ഓണാക്കുമ്പോൾ പ്രവർത്തിക്കുന്ന അലാം ബെൽ കാണുന്നതോടൊപ്പം പ്രവർത്തിക്കുന്നത് ശബ്ദം കേൾക്കുകയും ചെയ്യുന്നു. വാക്വം പമ്പ് പ്രവർത്തിപ്പിക്കുക. ജാറിനുള്ളിലെ വായു കുറയുന്നതിനനുസരിച്ച് ശബ്ദവും നേർത്ത് വരുന്നതായി അനുഭവപ്പെടുന്നു. വായു പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടപ്പോൾ ശബ്ദം കേൾക്കാതെ ആകുന്നു. അപ്പോഴും ബെൽ പ്രവർത്തിക്കുന്നത് കാണാൻ സാധിക്കുന്നു. ശബ്ദം ശൂന്യതയിലൂടെ സഞ്ചരിക്കില്ല.
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 1

തുടർപ്രവർത്തനങ്ങൾ

Question 1.
നിങ്ങൾ ഉപകരണസംഗീതം പഠിച്ചിട്ടുണ്ട ങ്കിൽ ആ ഉപകരണത്തിന്റെ വാദനം ക്ലാസിൽ അവതരിപ്പിച്ച് അതെങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നതെന്ന് വിശദമാക്കൂ.
Answer:
സൂചനകൾ
ഓടക്കുഴൽ:
വായുരൂപത്തിന്റെ ശബ്ദമുണ്ടാവുന്നത് കമ്പനം മൂലമാണ് ഒരാൾ ഉപകരണത്തി
ലേക്ക് ഊതുമ്പോൾ അതിനുള്ളിലെ വായു കമ്പനം ചെയ്യുകയും ശബ്ദം ഉണ്ടാവുകയും ചെയ്യുന്നു .
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 2
വയലിൻ
കമ്പികളുടെ കമ്പനം മൂലമാണ് വയലിനിൽ ശബ്ദമുണ്ടാവുന്നത്
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 3
ഒരു വയലിൻ കമ്പി ബോ കൊണ്ട് മീട്ടുമ്പോൾ അത് കമ്പനം ചെയ്യുകയും ഈ കമ്പനങ്ങൾ വയലിനിന്റെ ചട്ടക്കൂടിലേക്ക് കൈമാറുകയും ചെയ്യുന്നു

Question 2.
ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ നിർമ്മിച്ച് ക്ലാസിൽ ഒരു പ്രദർശനം സംഘടിപ്പിക്കുക.
Answer:
> കിലുക്കാംപെട്ടി
സാധനങ്ങൾ
ചെറിയ പാത്രം (ഒരു പ്ലാസ്റ്റിക് കുപ്പി അല്ലെങ്കിൽ ടിൻ ക്യാൻ പോലെയുള്ളത് )
ധാന്യങ്ങൾ (അരി, പയർവർഗ്ഗങ്ങൾ അല്ലെങ്കിൽ കല്ലുകൾ)
അലങ്കാര വസ്തുക്കൾ (പേപ്പർ, തുണി)

ഘട്ടങ്ങൾ:
പാത്രങ്ങളിൽ ധാന്യങ്ങളോ കല്ലുകളോ നിറയ്ക്കുക.
ഇത് സുരക്ഷിതമായി മൂടിവയ്ക്കുക (ടേപ്പ് അല്ലെങ്കിൽ മൂടി ഉപയോഗിക്കുക)
നിറമുള്ള പേപ്പറോ തുണിയോ ഉപയോഗിച്ച് പുറംഭാഗം അലങ്കരിക്കുക.
ശബ്ദം പുറപ്പെടുവിക്കാൻ അത് കുലുക്കുക.

സാധനങ്ങൾ
ശൂന്യമായ ടിൻ ക്യാൻ അല്ലെങ്കിൽ പ്ലാസ്റ്റിക് കണ്ടെയ്നർ.
ഡ്രം ഹെഡിനായി ബലൂൺ അല്ലെങ്കിൽ കട്ടിയുള്ള പേപ്പർ.
റബ്ബർ ബാൻഡുകൾ അല്ലെങ്കിൽ ടേപ്പ്.

ഘട്ടങ്ങൾ:
ബലൂൺ അല്ലെങ്കിൽ പേപ്പർ,ക്യാനിന്റെ വായ്ഭാഗത്തിന്റെ അളവിന് യോജിക്കുന്നപോലെ എടുക്കുക. ഇത് റബ്ബർ ബാൻഡുകളോ ടേപ്പോ ഉപയോഗിച്ച് ക്യാനിന്റെ വായ്ഭാഗത്തിനു മുകളിലായി സുരക്ഷിതമാക്കുക. നിങ്ങളുടെ കൈകളോ വടിയോ ഉപയോഗിച്ചു ചെണ്ട കൊട്ടാവുന്നതാണ്.

Question 3.
പേപ്പർ കപ്പുകളും ചരടുകളും ഉപയോഗിച്ച് കളിപ്പാട്ട ടെലിഫോണുകൾ നിർമ്മിച്ച് പ്രവർത്തിപ്പിച്ചു
Answer:
പേപ്പർ കപ്പുകൾ (അല്ലെങ്കിൽ പ്ലാസ്റ്റിക് കപ്പുകൾ)
ചരട് (10-20 അടി നീളം)
മൂർച്ചയുള്ള വസ്തു (പെൻസിൽ അല്ലെങ്കിൽ
കത്രിക
ടേപ്പ്

ഘട്ടങ്ങൾ:
ഓരോ കപ്പിന്റെയും അടിയിൽ ഒരു ചെറിയ ദ്വാരം തയ്യാറാക്കുക. ചരടിന്റെ ആവശ്യമായ നീളം മുറിക്കുക. ചരടിന്റെ ഒരു അറ്റം ഒരു കപ്പിൽ ദ്വാരത്തിലൂടെ കെട്ടുക. ആവശ്യമെങ്കിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുക. ചരടിന്റെ മറ്റേ അറ്റം രണ്ടാമത്തെ കപ്പിൽ കെട്ടുക. ചരട് നീട്ടി പിടിച്ചു ഒരു കപ്പ് ഒരാളുടെ കയ്യിലും അടുത്ത് അടുത്ത ആളുടെ കയ്യിലും കൊടുക്കുക. ഒരാൾ ഒരറ്റത്തെ കപ്പിലൂടെ സംസാരിക്കുന്നു, മറ്റേ ആൾക്ക് മറ്റേ അറ്റത്തുള്ള കപ്പിലൂടെ അത് കേൾക്കാനാകും.
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 4

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question4.
ശബ്ദമലിനീകരണത്തിന്റെ ദോഷങ്ങളെ ക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ പോസ്റ്ററുകൾ തയ്യാറാക്കുക.
Answer:
മരങ്ങൾ നട്ടുപിടിപ്പിക്കാം ശബ്ദ മലിനീകരണം കുറയ്ക്കാം
ശബ്ദം മലിനീകരണനം വളരാൻ അനുവദിക്കരുത് അത് നമ്മുടെ ആരോഗ്യത്തെ തളർത്തും

Physics Class 9 Chapter 8 Questions and Answers Malayalam Medium

Question 1.
നിങ്ങൾക്ക് പരിചിതമായ ശബ്ദങ്ങൾ ഏതൊക്കെയാണ്?
Answer:

  • സ്കൂൾബെൽ മുഴങ്ങുമ്പോഴുണ്ടാകുന്ന ശബ്ദം
  • കുയിലിന്റെ നാദം
  • ഇടിനാദം
  • സംഗീതോപകരണങ്ങളിൽ നിന്നുള്ള ശബ്ദം
  • റോക്കറ്റ് വിക്ഷേപണ സമയത്തെ ശബ്ദം
  • ജറ്റ് വിമാനത്തിന്റെ ശബ്ദം
  • ചീവീടിന്റെ ശബ്ദം
  • മൊബൈൽ ഫോണിന്റെ റിങ്ടോൺ
  • വാഹനങ്ങളുടെ ശബ്ദം
  • പക്ഷിമൃഗാദികളുടെ ശബ്ദം
  • ട്രെയിനിന്റെ ശബ്ദം
  • ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപമാണ് ശബ്ദം.

Question 2.
നിത്യജീവിതത്തിൽ ശബ്ദം പ്രയോജനപ്പെടുന്ന സന്ദർഭങ്ങൾ ഏതൊക്കെയാണ്?
സംഗീതാസ്വാദനത്തിന്
Answer:

  • സംഗീതാസ്വാദനത്തിന്
  • സമയം അറിയിക്കുന്നതിനുള്ള അലാറം സൈറൺ തുടങ്ങിയവയുടെ ശബ്ദം
  • സ്കൂൾ സമയം ഓർമ്മപ്പെടുത്തുന്നതിനായി സ്കൂൾ ബെല്ലുകൾ
  • ഫയർ എൻജിൻ, ആംബുലൻസ് എന്നിവ തടസ്സം കൂടാതെയുള്ള യാത്രയ്ക്കായി മുഴക്കുന്ന സൈറൺ
  • വാഹനങ്ങളിലെ ഹോൺ ശബ്ദം
  • ഫോൺകോൾ റിങ്ടോൺ അറിയിക്കുന്നതിനായി മൊബൈൽ
  • ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന ശബ്ദം

Question 3.
ശബ്ദം കേൾക്കുന്നുണ്ടോ?
Answer:
ശബ്ദം കേൾക്കുന്നുണ്ട്

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question 4.
റബ്ബർ ബാൻഡ് അങ്ങോട്ടുമിങ്ങോട്ടും ദ്രുതഗതിയിൽ ചലിക്കുന്നതായി അനുഭവപ്പെടുന്നു ണ്ടോ?
Answer:
ഉണ്ട്

Question 5.
റബ്ബർ ബാൻഡ് ഏതുതരം ചലനത്തിലാണ്? (കമ്പനം/നേർരേഖാ ചലനം)
Answer:
റബ്ബർ ബാൻഡ് കമ്പനത്തിലാണ്

Question 6.
ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന കളിപ്പാട്ടങ്ങൾ നിങ്ങൾക്ക് പരിചിതമാണല്ലോ. അവ ഏതൊക്കെയെന്ന് കുറിക്കൂ.
Answer:
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 5

Question 7.
ഇഷ്ടമുള്ള ഒരു കളിപ്പാട്ടം നിർമ്മിച്ച് അതിന്റെ ശബ്ദം ശ്രവിക്കുക. അതിൽ എങ്ങനെയാണ് ശബ്ദം ഉണ്ടാകുന്നത് എന്ന് ചർച്ച ചെയ്തു കണ്ടെത്തി സയൻസ് ഡയറിയിൽ എഴുതുക.
Answer:
കളിചെണ്ട
ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ പേപ്പർ കപ്പ് ഉപയോഗിക്കുക. ചെണ്ടയുടെ ഡയഫ്രം പോലുള്ള ഘടന സൃഷ്ടിക്കുന്നതിന് ഒരു പൊട്ടിയ ബലൂണിന്റെ കഷണം കപ്പിന് മുകളിൽ മുറുകെ കെട്ടുക . ഇപ്പോൾ ഒരു കളിചെണ്ട തയ്യാറാണ്. കളിചെണ്ട അതിന്റെ ഡയഫ്രത്തിന്റെ പ്രകമ്പനത്തിലൂടെ ശബ്ദം സൃഷ്ടിക്കുന്നു.

പ്രവർത്തനം
ട്യൂണിങ് ഫോർക്കിന്റെ ഒരു ഭുജത്തിൽ റബ്ബർ ചുറ്റിക കൊണ്ട് അടിച്ച് ഉത്തേജിപ്പിക്കുക. ഉത്തേജിപ്പിച്ച ഫോർക്കിനെ ചെവിയുടെ സമീപത്തേക്ക് കൊണ്ടുവരുക.

Question 8.
നിങ്ങൾക്ക് ശബ്ദം കേൾക്കാനാകുമോ?
Answer:
ശബ്ദം കേൾക്കാനാകും.
ട്യൂണിങ് ഫോർക്കിന്റെ ഭുജങ്ങളിൽ മൃദുവായി സ്പർശിക്കുക. ട്യൂണിങ് ഫോർക്കിന്റെ ഭുജങ്ങൾ കമ്പനം ചെയ്യുന്നതായി അനുഭവപ്പെടുന്നു. ട്യൂണിങ് ഫോർക്ക് ഉത്തേജിപ്പിച്ച ശേഷം ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ അതിന്റെ ഭുജങ്ങൾ പാത്രത്തിലെ ജലോപരിതലത്തിൽ സ്പർശിച്ചു നോക്കുക.
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 6
ജലകണികകൾ തെറിച്ചുപോകുന്നതിനു കാരണം ട്യൂണിങ് ഫോർക്കിന്റെ കമ്പനമാണ്.

Question 9.
ട്യൂണിങ് ഫോർക്കിനെ വീണ്ടും ഉത്തേജിപ്പിച്ച ശേഷം അതിന്റെ ഭുജങ്ങൾ രണ്ടിലും കൈകൊണ്ട് മുറുകെ പിടിക്കുക. ഇപ്പോൾ ശബ്ദം കേൾക്കാൻ കഴിയുമോ? ട്യൂണിങ് ഫോർക്ക് കമ്പനം ചെയ്യുന്നുണ്ടോ ?
Answer:
ഇല്ല.
ശബ്ദം കേൾക്കാൻ കഴിയുന്നില്ല.
ട്യൂണിംഗ് ഫോർക്ക് ഇപ്പോൾ കമ്പനം ചെയ്യുന്നില്ല
ട്യൂണിംഗ് ഫോർക്കിന്റെ രണ്ട് വശങ്ങളും കൈകൾ കൊണ്ട് മുറുകെ പിടിക്കുമ്പോൾ പ്രകമ്പനം നിലച്ചതിനാൽ ശബ്ദം കേൾക്കാൻ കഴിയില്ല.

Question 10.
ഈ ബെല്ലിൽനിന്ന് ശബ്ദമുണ്ടാകുന്നതിന് കാരണമെന്തായിരിക്കും?
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 7
Answer:
ബെല്ലിന്റെ ലോഹ ഭാഗത്തിന്റെ കമ്പനം കാരണമാണ്.

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question 11.
ശബ്ദസ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ എഴുതുക.
Answer:

  • ട്യൂണിങ് ഫോർക്ക്
  • സംഗീതോപകരണങ്ങൾ
  • അലാറം
  • ലൗഡ് സ്പീക്കർ
  • റേഡിയോ
  • വാഹനങ്ങളിലെ ഹോൺ
  • സ്കൂൾ ബെൽ
  • ബസ്സർ

സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ഏതൊക്കെ ഭാഗങ്ങളാണ് കമ്പനം ചെയ്യുന്നതെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 8

Question 12.
നിങ്ങൾക്കു പരിചിതമായ സംഗീതോപകരണങ്ങളുടെ പേരുകൾ സയൻസ് ഡയറിയിൽ ലിസ്റ്റ് ചെയ്യൂ.
ഓടക്കുഴൽ
മൃദംഗം
Answer:

  • ഓടക്കുഴൽ
  • മൃദംഗം
  • വയലിൻ
  • തബല
  • ഗിറ്റാർ

Question 13.
നിങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്ന സംഗീതോപകരണങ്ങളുടെ കമ്പനം ചെയ്യുന്ന ഭാഗങ്ങൾ ഏതൊക്കെയാണ്?
Answer:

സംഗീതോപകരണം കമ്പനം ചെയ്യുന്ന ഭാഗം
ഓടക്കുഴൽ വായുരൂപം
മൃദംഗം തുകൽ (ഡയഫ്രം)
തബല തുകൽ(ഡയഫ്രം)
വയലിൻ കമ്പികൾ
ഗിറ്റാർ കമ്പികൾ

Question 14.
നിങ്ങളുടെ നിരീക്ഷണഫലങ്ങൾ എഴുതി പട്ടിക പൂർത്തിയാക്കുക.
Answer:
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 9
ഓരോ ശബ്ദസ്രോതസ്സിലും കമ്പനം ചെയ്യുന്ന ഒരു പ്രധാന ഭാഗം ഉണ്ടായിരിക്കും. ഒരു ശബ്ദസ്രോതസ്സിൽ നിന്നു പുറപ്പെടുന്ന ശബ്ദം . സ്രോതസ്സിന്റെ. പല കമ്പനങ്ങളുടെയും, ചുറ്റുമുള്ള വായുവിന്റെ കമ്പനങ്ങളുടെയും പരിണതഫലമായിട്ടാണ് നമുക്ക് ശ്രവിക്കാൻ കഴിയുന്നത്.
സംഗീതോപകരണങ്ങളിൽ നിന്നുള്ള ശബ്ദം കൂടുതൽ ഇമ്പമുള്ളതാക്കാനും ശബ്ദത്തിന്റെ തീവ്രത വർധിപ്പിക്കാനും പ്രധാനഭാഗത്തിന്റെയും അനുബന്ധഭാഗങ്ങളുടെയും കമ്പനം സഹായിക്കും.

Question 15.
സംസാരിക്കുമ്പോൾ സ്വനതന്തുക്കൾ മാത്രമായിരിക്കുമോ കമ്പനം ചെയ്യുന്നത്?
കമ്പനം ചെയ്യാൻ സാധ്യതയുള്ള അനുബന്ധ ഭാഗങ്ങൾ ലിസ്റ്റ് ചെയ്യുക.
പേശികൾ (മസിലുകൾ)
Answer:
സ്വനതന്തുക്കൾ മാത്രമല്ല കമ്പനം ചെയ്യുന്നത്. കമ്പനം ചെയ്യാൻ സാധ്യതയുള്ള അനുബന്ധ ഭാഗങ്ങൾ ഇവയൊക്കെയാണ്,

  • പേശികൾ (മസിലുകൾ)
  • തൊണ്ട
  • ചുണ്ടുകൾ
  • വായു

Question 16.
ചുവടെ നൽകിയിരിക്കുന്ന സംഗീതോപകരണങ്ങൾ വാദനം ചെയ്യുമ്പോൾ കമ്പനം ചെയ്യുന്ന പ്രധാനഭാഗം ഏത്?
Answer:
a) മൃദംഗം
b) ഓടക്കുഴൽ
c) ഗിറ്റാർ
Answer:
a) മൃദംഗം – തുകൽ
b) ഓടക്കുഴൽ – വായുരൂപം
c) ഗിറ്റാർ – കമ്പികൾ

Question 17.
പ്രധാനഭാഗമായോ അനുബന്ധഭാഗമായോ വായു കമ്പനം ചെയ്യുന്ന സംഗീതോപകരണങ്ങ ളുടെ പേരുകൾ ലിസ്റ്റ് ചെയ്യുക.
Answer:
ഹാർമോണിയം,നാദസ്വരം,കുഴൽ,കൊമ്പ്,ഷഹനായി,ബ്യൂഗിൾ,ക്ലാരിനെറ്റ്,പിയാനോ,വയലിൻ,വീണ, ഗിറ്റാർ,തമ്പുരു,ചെണ്ട,മൃദംഗം,തബല,ഡ്രംസ്

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question 18.
പട്ടികയിൽ പരാമർശിച്ചിരിക്കുന്ന ജീവികൾ ശബ്ദമുണ്ടാക്കുമ്പോൾ അവയുടെ ഏതു ശരീരഭാഗമാണ് പ്രധാനമായും കമ്പനം ചെയ്യുന്നതെന്ന് വിവരശേഖരണം നടത്തി പട്ടിക പൂർത്തിയാക്കുക.
Answer:

ജീവി ശബ്ദമുണ്ടാക്കാൻ കമ്പനം ചെയ്യുന്ന ഭാഗം
തേനീച്ച ചിറക്
ആന സ്വനതന്തു
കൊതുക് ചിറക്
ചീവീട് ചിറക്
കുയിൽ സ്വനതന്തു

Question 19.
ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടോ?
Answer:
ഉണ്ട്

Question 20.
കണ്ടെയ്നറിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെ കണ്ടെയ്നറിനുള്ളിലെ വായുവിനെ വായ്ക്ക് കത്തേക്ക് വലിച്ചെടുക്കുക. ശബ്ദം കുറയുന്നതായി അനുഭവപ്പെടുന്നുണ്ടോ?
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 10
Answer:
ഉണ്ട്

Question 21.
ഇനിയും കുറേക്കൂടി വായുവിനെ നീക്കം ചെയ്തു നോക്കുക. ശബ്ദം വീണ്ടും കുറയുന്നില്ലേ?
Answer:
ഉണ്ട്

Question 22.
വായു പൂർണ്ണമായും നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ശബ്ദം കേൾക്കാൻ കഴിയുമായിരുന്നോ?
Answer:
ഇല്ല. വായു പൂർണ്ണമായും നീക്കം കഴിഞ്ഞിരുന്നെങ്കിൽ ശബ്ദം കേൾക്കാൻ കഴിയില്ല

Question 23.
ഈ പരീക്ഷണത്തിൽ നിന്ന് എന്ത് അനുമാനിക്കാം? സയൻസ് ഡയറിയിൽ കുറിക്കുക.
Answer:
കണ്ടെയ്നറിനുള്ളിലെ വായുവിന്റെ അളവ് കുറയുമ്പോഴെല്ലാം ശബ്ദം കുറയുന്നു. വായു പൂർണ്ണമായും നീക്കം ചെയ്യുമ്പോൾ ശബ്ദം കേൾക്കാനാകുന്നില്ല
പാഠാരംഭത്തിലെ ചിത്രം നിരീക്ഷിക്കുക. വാക്വം പമ്പ് ഉപയോഗിച്ച് വായു നീക്കം ചെയ്ത് ബെൽ ജാറിനുള്ളിലെ അലാം പുറപ്പെടുവിക്കുന്ന ശബ്ദം ജാറിനു വെളിയിൽ കേൾക്കാൻ കഴിയാതിരുന്നത് ശൂന്യതയിലൂടെ ശബ്ദത്തിന് സഞ്ചരിക്കാൻ കഴിയാത്തതിനാലാണെന്ന് ഇപ്പോൾ വ്യക്തമാണ്.

Question 24.
ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടോ?
Answer:
ഉണ്ട്

Question 25.
ഈ സന്ദർഭത്തിൽ ഏതെല്ലാം മാധ്യമങ്ങളിലൂടെയാണ് ശബ്ദം പ്രേഷണം ചെയ്തത്?
Answer:
ഡെസ്ക്, വായു

Question 26.
ശബ്ദത്തിന് ഖരവസ്തുക്കളിലൂടെ സഞ്ചരിക്കാൻ സാധിക്കുമോ?
Answer:
സാധിക്കും

Question 27.
ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടോ?
Answer:
ഉണ്ട്

Question 28.
ഇവിടെ ഏതൊക്കെ മാധ്യമങ്ങളിലൂടെയാണ് ശബ്ദം സഞ്ചരിക്കുന്നത്?
Answer:
വെള്ളം, വായു

Question 29.
ഈ പ്രവർത്തനത്തിൽ നിന്ന് രൂപീകരിച്ച നിഗമനം എന്താണ്? സയൻസ് ഡയറിയിൽ എഴുതുക.
Answer:
ശബ്ദം വെള്ളത്തിലൂടെയും വായുവിലൂടെയും സഞ്ചരിച്ച് നമ്മുടെ ചെവികളിൽ എത്തുന്നു.

Question 30.
ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗി ക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 11
Answer:
ബഹിരാകാശത്ത് വായു ഇല്ലാത്തതിനാൽ ശബ്ദ പ്രേഷണം സാധ്യമാകില്ല. അതുകൊണ്ടാണ് ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കുന്നത്.

Question 31.
എല്ലാ മാധ്യമങ്ങളിലൂടെയും ഒരേ വേഗത്തിലാണോ ശബ്ദം സഞ്ചരിക്കുന്നത്?
Answer:
അല്ല

Question 32.
പദാർഥം ഏത് അവസ്ഥയിലായിരിക്കുമ്പോഴാണ് ശബ്ദവേഗം ഏറ്റവും കൂടുതൽ? കുറവോ?
Answer:
ശബ്ദവേഗം ഏറ്റവും കൂടുതൽ ഖരവസ്തുക്കളിൽ ആണ്.
ശബ്ദവേഗം ഏറ്റവും കുറവ് വാതകങ്ങളിലും ആണ്.

Question 33.
രാത്രിയിൽ പടക്കം പൊട്ടുമ്പോഴുണ്ടായ വെളിച്ചം കണ്ട് 35 നു ശേഷം അതിന്റെ ശബ്ദം കേട്ടു എങ്കിൽ സ്ഫോടനം നടന്നത് എത്ര അകലെയായിരിക്കും? (ശബ്ദവേഗം 350 m/s എന്ന് പരിഗണിക്കുക).
Answer:
വായുവിലെ പ്രകാശവേഗം വളരെ കൂടുതലാണ് (3×108m/s). അതിനാൽ പടക്കം പൊട്ടുന്ന
സന്ദർഭത്തിൽ തന്നെ അതിന്റെ വെളിച്ചം അകലെ നിൽക്കുന്ന ആൾക്ക് കാണുവാൻ കഴിയും. എന്നാൽ
വായുവിലെ ശബ്ദവേഗം ഏകദേശം 350 m/s മാത്രമാണ്.
ശബ്ദം സഞ്ചരിച്ച ദൂരം = ശബ്ദവേഗം × സമയം = 350 m/s × 3 s = 1050 m

Question 34.
പല സന്ദർഭങ്ങളിലും മിന്നൽ കണ്ട് അല്പസമയം കഴിഞ്ഞ് മാത്രം ഇടിനാദം കേൾക്കുന്നതിന്റെ കാരണം വിശദമാക്കുക.
Answer:
വളരെ അകലെ ഇടിമിന്നൽ ഉണ്ടാകുമ്പോൾ മിന്നൽ കണ്ടു അൽപസമയം കഴിഞ്ഞു മാത്രമേ ഇടി നാദം കേൾക്കുകയുള്ളൂ. ശബ്ദവേഗം പ്രകാശവേഗത്തെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വായുവിലെ ഏകദേശം ശബ്ദവേഗം 350 m/sആണ്. പ്രകാശവേഗം 3 × 108 m/sആണ്.

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question 35.
കടുകുമണികൾ മുകളിലേക്കും താഴേക്കും ചലിക്കുന്നതായി കാണുന്നില്ലേ? കടുകുമണികൾ ചലിച്ചത് ഡയഫ്രം കമ്പനം ചെയ്തതിന്റെ ഫലമായല്ലേ?
Answer:
ഉണ്ട്.
അതെ. കടുകുമണികളുടെ ചലനം ഡയഫ്രത്തിന്റെ കമ്പനം മൂലമാണ്.

Question 36.
ജന്മനാതന്നെയോ പിന്നീടോ ശ്രവണേന്ദ്രിയത്തിന് തകരാറുകൾ സംഭവിക്കാം. അത്തരം ആളുകൾക്ക് കേൾവിശക്തി കുറഞ്ഞതു കൊണ്ട് ധാരാളം വിഷമങ്ങൾ അനുഭവിക്കേണ്ടി വരുന്നു. അവർക്ക് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തൊക്കെയായിരിക്കും?
Answer:

  • ആശയവിനിമയത്തിന് തടസ്സം
  • അപകടസാധ്യത
  • സാമൂഹിക ഇടപെടലുകൾക്ക് ബുദ്ധിമുട്ട്
  • പഠന സ്ഥലത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഒറ്റപ്പെടൽ
  • സംസാരഭാഷ സ്വായത്തമാക്കാനുള്ള തടസ്സം ജോലിസ്ഥലത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ട്
  • സംസാരശേഷി കൈവരിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ട്

Question 37.
കേൾവിശക്തി കുറഞ്ഞവരോട് സ്വീകരിക്കേണ്ട സമീപനം എപ്രകാരമായിരിക്കണം?
Answer:

  • സഹഭാവത്തോടെ പെരുമാറണം.
  • എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിത്തവും പരിഗണനയും നൽകണം.
  • അവരുടെ പങ്കാളിത്തം എല്ലാ കാര്യത്തിലും ഉറപ്പാക്കുക
  • അവരുടെ ആവശ്യങ്ങളെ ബഹുമാനിക്കുക

Question 38.
ഇതിന്റെ അടിസ്ഥാനത്തിൽ, ലോക ശ്രവണ ദിനത്തിൽ അവതരിപ്പിക്കാൻ ഒരു ഹ്രസ്വ കുറിപ്പ് തയ്യാറാക്കുക.
Answer:
ശീർഷകം: ശ്രവണ വൈകല്യമുള്ളവരെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക ശ്രവണ ആരോഗ്യം എത്രത്തോളം പ്രധാനമാണെന്നും ശ്രവണ വൈകല്യമുള്ളവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും ഓർമ്മിപ്പിക്കുന്ന ലോക ശ്രവണ ദിനമാണ് മാർച്ച് 3. നമുക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ആശയവിനിമയം, വിദ്യാഭ്യാസം, യാത്ര, തൊഴിൽ മുതലായവയിൽ അവർ നിരവധി വെല്ലുവിളികൾ നേരിടുന്നു. ഫലപ്രദമായ സമീപന ങ്ങളിലൂടെ നമുക്ക് അവരെ സഹായിക്കാനാകും.
വ്യക്തമായി സംസാരിക്കുക: സാധാരണ വേഗതയിൽ സംസാരിക്കുക, നിങ്ങൾ സംസാരിക്കുന്ന വ്യക്തിയെ അഭിമുഖീകരിക്കുക.

പശ്ചാത്തല ശബ്ദം കുറയ്ക്കുക: ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധി വരെ ശ്രവണം എളുപ്പമാകാനാകും. ക്ഷമയോടെയുള്ള മനോഭാവം : കാര്യങ്ങൾ ഉൾകൊള്ളാൻ അവർക്ക് സമയം നൽകുക, ആവശ്യമെങ്കിൽ കാര്യങ്ങൾ ആവർത്തിക്കാൻ തയ്യാറാകുക.
ലോക ശ്രവണ ദിനത്തിൽ, ശ്രവണ ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ആശയവിനിമയം ഉപയോഗിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം. പരസ്പരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ, എല്ലാവർക്കും കാര്യങ്ങൾ മനസിലാക്കാനാകുന്നുവെന്നും അതോടൊപ്പം എല്ലാവരും ഒന്നിച്ചാണെന്നും ഉറപ്പാക്കാൻ നമുക്ക് സാധിക്കും.
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 12
ഏറ്റവും ഇമ്പമാർന്ന സംഗീതം ലോകത്തെ കേൾപ്പിച്ച ബീഥോവൻ, പ്രതികൂല ജീവിതാവസ്ഥകളിൽ പതറാതെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കഠിനാധ്വാനവും കൊണ്ട് ജീവിതത്തിൽ മഹാ വിജയം നേടാൻ കഴിയുമെന്ന് തെളിയിച്ച ഹെലൻ കെല്ലർ തുടങ്ങി അനേകം മഹത് വ്യക്തികൾ ശ്രവണത്തകരാറുകളെ അതിജയിച്ച് ജീവിതവിജയം നേടിയവരാണ്.
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 13
ഓഡിയോമീറ്റർ ഉപയോഗിച്ചുള്ള കേൾവി പരിശോധനയി ലൂടെ കേൾവിക്കുറവ് കണ്ടെത്താൻ കഴിയും.
ശ്രവണ സഹായി
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 14
കേൾവിക്കുറവുള്ളവർക്ക് കേൾവി അനുഭവം ഉണ്ടാകാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ശ്രവണ സഹായി (Hearing Aid),

Question 39.
ശ്രവണ പരിശോധനയെക്കുറിച്ച് ഒരു ഓഡിയോളജിസ്റ്റുമായി ഒരു അഭിമുഖം നടത്തുകയും നിങ്ങളുടെ സഹപാഠികളുമായി വിവരങ്ങൾ പങ്കിടുകയും ചെയ്യുക.
Answer:
ഒരു ഓഡിയോളജിസ്റ്റിൽ നിന്ന് ശേഖരിച്ച ഡാറ്റയുടെ ഉദാഹരണമാണിത്.

ശ്രവണ പരിശോധനാ പ്രക്രിയ:
ഒരു വ്യക്തിയുടെ മുൻ
വൈദ്യപരിശോധനകളുടെ അടിസ്ഥാനത്തിൽ ആരംഭിക്കുന്നു
പ്രധാന ടെസ്റ്റ്: പ്യുവർ ടോൺ ഓഡിയോമെട്രി (ഹെഡ്ഫോണുകളിലൂടെ ശബ്ദങ്ങൾ കേൾപ്പിക്കുന്നു ). ടെസ്റ്റ്

വിശദാംശങ്ങൾ:
സൗണ്ട് പ്രൂഫ് ബൂത്തിലാണ് ഇത് നടത്തുന്നത് .
വ്യത്യസ്ത ആവൃത്തികളും വോള്യങ്ങളും അളക്കുന്നു; ഫലങ്ങൾ ഒരു ഓഡിയോഗ്രാമിൽ കാണിക്കുന്നു.

പ്രായനിർദ്ദിഷ്ട പരിശോധന:
കുട്ടികൾ: കളി അടിസ്ഥാനമാക്കിയുള്ള പരീക്ഷകൾ ഉപയോഗിക്കുക.
മുതിർന്നവർ: സംസാരം മനസ്സിലാക്കാനുള്ള പരിശോധനകൾ ഉൾപ്പെടുത്തുന്നു .

പൊതുവായ ശ്രവണ പ്രശ്നങ്ങൾ:
പ്രായവുമായി ബന്ധപ്പെട്ട കേൾവി നഷ്ടം.
ശബ്ദം മൂലമുണ്ടാകുന്ന കേൾവി നഷ്ടം.
അണുബാധ മൂലമുണ്ടാകുന്ന ശ്രവണ നഷ്ടം

ശ്രവണ പരിശോധനയ്ക്കുള്ള തയ്യാറെടുപ്പ്:
പരിശോധനയ്ക്ക് മുമ്പ് നന്നായി വിശ്രമിക്കുക.
ഉച്ചത്തിലുള്ള ശബ്ദങ്ങൾ മുൻകൂട്ടി ഒഴിവാക്കുക.
ഏതെങ്കിലും മെഡിക്കൽ രേഖകളും രോഗലക്ഷണ കുറിപ്പുകളും ഉണ്ടെങ്കിൽ കൈവശം വെയ്ക്കുക നിങ്ങൾക്ക് കേൾവിക്കുറവുണ്ടെങ്കിൽ നേരത്തെ സഹായം തേടുക. സമയോചിതമായ ഇടപെടൽ പ്രധാനമാണ്.

Question 40.
ചെവി പരിചരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന് കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:

  • ചെവിയിൽ അന്യവസ്തുക്കൾ ഇടരുത്.
  • ഡോക്ടറുടെ നിർദേശം കൂടാതെ ലായനികളോ ദ്രാവകങ്ങളോ ചെവിയിൽ ഒഴിക്കരുത്.
  • ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായി കേൾക്കരുത്.
  • വലിയ ശബ്ദം ഉള്ള സ്ഥലങ്ങളിൽ തുടർച്ചയായി നിൽക്കേണ്ടി വരുമ്പോൾ ഇയർ പ്ലഗ് പോലുള്ള സംരക്ഷണോപാധികൾ ഉപയോഗിക്കണം.
  • ഇയർഫോൺ തുടർച്ചയായി കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നത് ഒഴിവാക്കണം.

Question 41.
സംഗീതക്ലാസിൽ കേൾക്കുന്ന ശ്രുതിമധുരമായ ശബ്ദവും ട്രാഫിക് പോയിന്റിലെ ശബ്ദവും താരതമ്യം ചെയ്തു നോക്കൂ. ഏത് ശബ്ദമാണ് കേൾക്കാൻ ഇമ്പമുള്ളത്?
Answer:
സംഗീത ക്ലാസിൽ നിന്നുള്ള സംഗീതം

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question 42.
ചിരട്ടവീണയിൽ നിന്ന് ഇമ്പമാർന്ന സംഗീതം കേൾക്കാൻ കഴിയുമല്ലോ? ചിരട്ട കല്ലിൽ ഉരസി ശബ്ദം ശ്രവിക്കൂ. രണ്ട് സന്ദർഭങ്ങളിലെയും ശബ്ദം താരതമ്യം ചെയ്യൂ.
Answer:
ചിരട്ടവീണയിൽ നിന്നുള്ള ശബ്ദം കേൾക്കാൻ ഇമ്പമുള്ളതാണ്, കല്ലിൽ ഉരച്ച ചിരട്ടയിൽ നിന്നുള്ള ശബ്ദം കേൾക്കാൻ സുഖകരമല്ല.
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 15
സംഗീതം പോലും ഒച്ചയായി അനുഭവപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ ഉണ്ട്. കൂടാതെ ഒരു പരിധിക്കപ്പുറമുള്ള ശബ്ദവും ശല്യപ്പെടുത്തുന്നതായി തോന്നുന്നു.

Question 43.
ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?
Answer:
ശബ്ദമലിനീകരണം എല്ലാ ജീവജാലങ്ങ ൾക്കും ഹാനീകരമാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

Question 44.
ശബ്ദമലിനീകരണത്തിന് കാരണങ്ങൾ എന്തൊക്കെ ആയിരിക്കാം?
Answer:
വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം
പ്രചരണ സംവിധാനങ്ങൾ
നിർമ്മാണ സൈറ്റുകളിൽ നിന്നുള്ള ശബ്ദം
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 16
ഒച്ച നമ്മുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും വൈകാരിക ആരോഗ്യത്തെയും ബാധിക്കുന്നു.

Question 45.
ഹെൽത്ത്കെയർ പ്രൊഫഷണലുകളിൽ നിന്ന് ഇതിനെക്കുറിച്ച് കൂടുതൽ കണ്ടെത്തു കയും സയൻസ് ഡയറിയിൽ രേഖപ്പെടുത്തു കയും ചെയ്യുക.
Answer:
ശാരീരിക ആരോഗ്യം:
കേൾവി നഷ്ടം: ദീർഘ നേരം ഉള്ള ഒച്ച കേൾവി
യെ തകരാറിലാക്കും.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ: സമ്മർദ്ദം മൂലമുള്ള രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവമായി
ബന്ധപ്പെട്ടിരിക്കുന്നു.
ഉറക്കത്തിന്റെ അസ്വസ്ഥതകൾ: ശബ്ദം
ഉറക്കത്തെ തടസ്സപ്പെടുത്തുന്നു, ഇത് ക്ഷീണത്തിലേക്ക് നയിക്കുന്നു.

മാനസികാരോഗ്യം
സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പി ക്കുന്നു.
ഏകാഗ്രതയെയും ഓർമശക്തിയെയും ബാധിക്കുന്നു, പ്രത്യേകിച്ച് കുട്ടികളിൽ.
വിഷാദം: ഒറ്റപ്പെടലിന്റെയും നിസ്സഹായത യുടെയും വികാരങ്ങൾക്ക് കാരണമാകുന്നു.

വൈകാരിക ആരോഗ്യം:
ഒച്ച അനാവശ്യമായ പ്രകോപനം സൃഷ്ടി ക്കാൻ ഇടയാക്കും.
ജീവിത സംതൃപ്തി കുറയ്ക്കുന്നു.

Question 46.
ശബ്ദമലിനീകരണം കൊണ്ടുള്ള ദോഷങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരുന്നവർ ആരൊക്കെയാണ്?
Answer:
ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, സംഗീതജ്ഞർ.

Class 9 Physics Chapter 8 Extra Questions and Answers Malayalam Medium ശബ്ദം

Question 1.
കൊടുത്തിരിക്കുന്ന ശബ്ദ സ്രോതസ്സു കളിലെ കമ്പനം ചെയ്യുന്ന ഭാഗം എഴുതുക.
a) ഓടക്കുഴൽ
b) വയലിൻ
c) ചെണ്ട
Answer:
a) ഓടക്കുഴൽ -വായുരൂപം
b) വയലിൻ -കമ്പികളും മരത്തിന്റെ ചട്ടക്കൂടും
c) ചെണ്ട-തുകൽ

Question 2.
ശരിയോ തെറ്റോ എന്ന് എഴുതുക
i. വസ്തുക്കളുടെ നേർരേഖ ചലനത്തിലൂടെയാണ് ശബ്ദം ഉണ്ടാകുന്നത്.
ii. സ്വനതന്തുക്കളുടെ കമ്പനം മൂലമാണ് മനുഷ്യരിൽ ശബ്ദം ഉണ്ടാകുന്നത്.
iii. ഇലത്താളത്തിന്റെ പ്രധാനമായി കമ്പനം
Answer:
i. തെറ്റ്
ii. ശബ്ദ
iii. തെറ്റ്

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question 3.
ശബ്ദം ഉൽപാദിപ്പിക്കാൻ കമ്പനം ഉപയോഗപ്പെടുത്തുന്ന സംഗീതോപ കരണങ്ങളുടെ നൽകുക.
Answer:
ഡ്രം, മിഴാവ്

Question 4.
മനുഷ്യശരീരം എങ്ങനെയാണ് ശബ്ദ ഉണ്ടാക്കുന്നത്?
Answer:
ശ്വാസനാളത്തിന്റെ മുകൾഭാഗത്തുള്ള സ്വനപേടകത്തിലെ സ്വനതന്തുക്കൾ കമ്പനം ചെയ്യുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്

Question 5.
ചേരുംപടി ചേർക്കുക

ചീവീട് സ്വനതന്തുക്കൾ
ബ്യൂഗിൾ ചിറകുകൾ
മനുഷ്യർ തുകൽ
മൃദംഗം വായുരൂപം

Answer:

ചീവീട് ചിറകുകൾ
ബ്യൂഗിൾ വായുരൂപം
മനുഷ്യർ സ്വനതന്തുക്കൾ
മൃദംഗം തുകൽ

Question 6.
തന്നിരിക്കുന്ന സംഗീത ഉപകരണങ്ങ അവയുടെ പ്രധാനമായി കമ്പനം ചെയ്യുന്ന ഭാഗത്തെ അടിസ്ഥാനമാക്കി തരംതിരിക്കും. (ഓടക്കുഴൽ, ഗിറ്റാർ, തബല, വീണ, ഡ്രം ക്ലാരിനെറ്റ്)
Answer:
ഓടക്കുഴൽ, ക്ലാരിനെറ്റ് – വായുരൂപം
ഗിറ്റാർ , വീണ – കമ്പികൾ
തബല, ഡ്രംസ് – തുകൽ

Question 7.
ശബ്ദത്തിന്റെ ഏതെങ്കിലും മൂന്ന് ഉപയോഗ ങ്ങൾ എഴുതുക.
Answer:
സംഗീതാസ്വാദനത്തിന്
സമയം അറിയിക്കുന്നതിനുള്ള അലാറം
സൈറൺ തുടങ്ങിയവയുടെ ശബ്ദം

Question 8.
ശബ്ദപ്രേഷണം മാധ്യമത്തിലാണ് ശബ്ദവേഗം പരമാവധി എന്തുകൊണ്ട്?
Answer:
ശബ്ദവേഗം ഖരവസ്തുക്കളിൽ പരമാവധി യാണ്. കാരണം ഖരമാധ്യമത്തിലെ തന്മാത്ര കൾ അടുത്ത് അടുത്തായി അടുക്ക പ്പെട്ടിരിക്കുന്നു .ഇത് ശബ്ദ തരംഗങ്ങളെ അതിലൂടെ കൂടുതൽ വേഗത്തിൽ സഞ്ചരി ക്കാൻ അനുവദിക്കുന്നു.

Question 9.
ഒരു പേപ്പർ കപ്പും ചരടും ഉപയോഗിച്ച് നിർമ്മിച്ച സ്പീക്കിംഗ് ട്യൂബിലൂടെ സംസാരി ക്കുമ്പോൾ നമുക്ക് ശബ്ദം കേൾക്കാൻ കഴിയും.
Answer:
a) ഏത് മാധ്യമത്തിലാണ് ശബ്ദം സഞ്ചരിക്കുന്നത്?
b) ചരടിന് പകരം അലുമിനിയം ദണ്ഡ് ഉപയോഗിച്ചാൽ എന്ത് മാറ്റം സംഭവിക്കും.
c) സ്പീക്കിംഗ് ട്യൂബ് ഉപയോഗിച്ച് ചന്ദ്രനിൽ സംസാരിച്ചാൽ ശബ്ദം കേൾക്കാൻ കഴിയുമോ?
Answer:
a) ചരട്
b) ശബ്ദത്തിന്റെ വേഗത വർധിക്കുന്നു
c) ഇല്ല

Question 10.
വേഗം കൂടുതൽ ഏതിലാണ് ? (ഹീലിയം, അലുമിനിയം, വായു, സമുദ്രജലം)
Answer:
അലുമിനിയം

Question 11.
ശബ്ദത്തിന്റെ വേഗതയെ ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്?
Answer:
താപനില, മാധ്യമത്തിന്റെ സാന്ദ്രത.

Question 12.
അപ്പുവും അമ്മുവും അവധിക്കാലത്ത് ഒരു സ്നേക്ക് പാർക്ക് സന്ദർശിച്ചു. അവരുടെ അഭിപ്രായം ചുവടെ നൽകിയിരിക്കുന്നു. അപ്പു : പാമ്പുകൾക്ക് ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും കേൾക്കാം.
അമ്മു: പാമ്പുകൾക്ക് ശബ്ദം കേൾക്കാൻ കഴിയില്ല, പക്ഷേ അവ ശബ്ദങ്ങൾ മൂലമുള്ള കമ്പനം അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ആരാണ് ശരി. ഉത്തരം സാധൂകരിക്കുക.
Answer:
അമ്മു പറഞ്ഞത് ശരിയാണ്. ഇരയെ പിടിക്കുന്നതിനും സ്വയം പ്രതിരോധിക്കു ന്നതിനും പാമ്പുകൾ തറയിലൂടെയുള്ള ശബ്ദ പ്രക്ഷേപണം ഉപയോഗിക്കുന്നു.

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question 13.
ശബ്ദത്തിന് വെള്ളത്തിലൂടെ സഞ്ചരിക്കാൻ കഴിയുമോ? അങ്ങനെയെങ്കിൽ, ജലജീവി കൾ ഇത് എങ്ങനെ ഉപയോഗിക്കുന്നു?
Answer:
കഴിയും.
ശബ്ദത്തിന് വെള്ളത്തിലൂടെ സഞ്ചരിക്കാൻ കഴിയും. ഡോൾഫിനുകൾ, തിമിംഗലങ്ങൾ തുടങ്ങിയ ജലജീവികൾ സമുദ്രജലത്തിലൂടെ ശബ്ദ കൈമാറ്റത്തിലൂടെ ആശയവിനിമയം നടത്തുന്നു.

Question 14.
ഒരു സ്കൂളിലെ വിദ്യാർത്ഥികൾ തീപ്പെട്ടിയും ചരടും ഉപയോഗിച്ച് ഒരു കളിപ്പാട്ട ടെലി ഫോൺ നിർമ്മിച്ചു.
Answer:
a) ടെലിഫോൺ ഉപയോഗിച്ച് അവർക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയുമോ? വിശദീകരി ക്കുക.
b) ബഹിരാകാശത്ത് ആശയവിനിമയത്തിന് ഇത് ഉപയോഗിക്കാൻ കഴിയുമോ?
c) ഇല്ലെങ്കിൽ, ബഹിരാകാശത്ത് ആശയവിനിമയത്തിനായി ഏത് ഉപകരണമാണ് ഉപയോഗിക്കേണ്ടത്?
Answer:
a) അതെ. ഒരു കളിപ്പാട്ട ടെലിഫോൺ ഉപയോഗിച്ച് അവർക്ക് പരസ്പരം ആശയ വിനിമയം നടത്താൻ കഴിയും. ശബ്ദം ഖരവസ്തുക്കളിലൂടെ സഞ്ചരിക്കുന്നു. ഇവിടെ ശബ്ദം തീപ്പെട്ടിയിലൂടെയും ചരടിലൂ ടെയും സഞ്ചരിച്ച് ചെവികളിൽ എത്തുന്നു.

b) ഇല്ല. ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്. ബഹിരാകാശത്ത് ഒരു മാധ്യമവുമില്ല.

c) റേഡിയോ ഉപകരണങ്ങൾ ഉപയോഗി ക്കണം.

Question 15.
താഴെക്കൊടുത്ത പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് എഴുതുക. തെറ്റുണ്ടെങ്കിൽ തിരുത്തി എഴുതുക.
a) വായുവിലെ ഏകദേശം ശബ്ദവേഗം 3 × 102 m/sആണ്.
b) ക്രമമായ കമ്പനത്തോടെയുണ്ടാകു ന്നതും കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ ഒ എന്നും ക്രമരഹിത മായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും അരോചകമായതുമായ ശബ്ദത്തെ സംഗീതം എന്നും പറയുന്നു.
Answer:
a) തെറ്റ്, വായുവിലെ ഏകദേശം ശബ്ദവേഗം 350 m/s ആണ്.

b) തെറ്റ്, ക്രമമായ കമ്പനത്തോടെയുണ്ടാ കുന്നതും കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ സംഗീതം എന്നും ക്രമരഹിത മായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും അരോചകമായതുമായ ശബ്ദത്തെ ഒച്ച എന്നും പറയുന്നു.

Question 16.
രാജു ഇലക്ട്രിക് ബെൽ ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തി. ആദ്യം അവൻ ബെല്ലിന്റെ ശബ്ദം കേട്ടു. എന്നിട്ട് ബെൽ ഒരു പാത്രത്തിൽ ഇട്ട്, ഒരു ട്യൂബ് ഉപയോഗിച്ച് ആ പാത്രത്തിലെ പരമാവധി വായു വലിച്ചെ ടുത്തു.
a) രണ്ട് സന്ദർഭങ്ങളിലും കേൾക്കുന്ന ശബ്ദത്തിൽ വ്യത്യാസമുണ്ടോ?
b) കേൾക്കുന്ന ശബ്ദത്തിലെ വ്യത്യാസം എന്താണ്?
c) വായു മുഴുവൻ വലിച്ചെടുത്താൽ എന്ത് സംഭവിക്കും?
d) പരീക്ഷണത്തിൽ നിന്ന് എത്തിച്ചേർന്ന നിഗമനം എന്താണ്?
Answer:
a) രണ്ട്

b) ബെൽ ഒരു ജാറിൽ വയ്ക്കുകയും അതിലെ വായു വലിച്ചെടുക്കുകയും ചെയ്യുമ്പോൾ വായുവിന്റെ അളവ് കുറവായതിനാൽ ആദ്യത്തെ കേസിനേക്കാൾ രണ്ടാമത്തെ കേസിൽ ശബ്ദം കുറയുന്നു.

c) ഒരു ശബ്ദവും കേൾക്കുന്നില്ല

d) ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം

Question 17.
ഒരു കുളത്തിൽ നീന്തുന്നതിനിടയിൽ ബെനും കെനും അതിന്റെ ആഴത്തിലേക്ക് മുങ്ങി. വെള്ളത്തിനടിയിലായിരിക്കുമ്പോൾ
അവർ പരസ്പരം സംസാരിച്ചു.
a) പരസ്പരം കേൾക്കാമോ?
b) ഏത് മാധ്യമത്തിലൂടെയാണ് ഇവിടെ ശബ്ദം സഞ്ചരിക്കുന്നത്?
Answer:
a) കേൾക്കാം
b) വെള്ളം

Question 18.
നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് പ്രസ്താവിക്കുകയും തെറ്റായ പ്രസ്താവനകൾ തിരുത്തുകയും ചെയ്യുക.
i. ശബ്ദത്തിന് ഖരവസ്തുക്കളിലൂടെ മാത്രമേ സഞ്ചരിക്കാൻ കഴിയൂ
ii. ശബ്ദത്തിന് ശൂന്യതയിലൂടെ സഞ്ചരിക്കാൻ കഴിയും
iii. ഖരവസ്തുക്കളിൽ ശബ്ദത്തിന്റെ വേഗത കൂടുതലാണ്
iv. പാമ്പുകൾ സ്വയം പ്രതിരോധത്തിനായി തറയിലൂടെ ശബ്ദം പകരുന്നു.
Answer:
i. തെറ്റ്
തിരുത്തിയ പ്രസ്താവന ഖരവസ്തുക്കൾ, ദ്രാവകങ്ങൾ, വാതകങ്ങൾ എന്നിവയിലൂടെ ശബ്ദത്തിന് സഞ്ചരിക്കാൻ കഴിയും

ii. തെറ്റ്
തിരുത്തിയ
പ്രസ്താവന ശബ്ദത്തിന്
ശൂന്യതയിലൂടെ സഞ്ചരിക്കാൻ കഴിയില്ല

iii. ശരി

iv. തെറ്റ്

9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം

Question 19.
ചെവിയിലൂടെ ശബ്ദം തായി സൂചിപ്പിക്കുന്ന കടന്നുപോകുന്ന ഫ്ലോചാർട്ടിലെതെറ്റുകൾ തിരുത്തി വീണ്ടും വരയ്ക്കുക.
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 18

Question 2.
കേൾക്കാൻ ചെവിക്കുട കർണ്ണപുടം → തലച്ചോർനമ്മെ സഹായിക്കുന്നശ്രവണേന്ദ്രിയമാണ് ചെവി. എന്നാൽ ശബ്ദം മനസ്സിലാക്കാൻ ആവശ്യമായ ഒരേയൊരു ഘടകമാണോ ഇത് . വിശദീകരിക്കുക.
Answer:
ശബ്ദം മനസ്സിലാക്കാൻ ആവശ്യമായ ഒരേയൊരു ഘടകമല്ല ഇത്. ശബ്ദാനു ഭവത്തിന് മൂന്ന് അവശ്യ ഘടകങ്ങളുണ്ട്. അവ ശബ്ദ സ്രോതസ്സ് മാധ്യമം, ശ്രവണേന്ദ്രിയം എന്നിവയാണ്.

Question 20.
ചിത്രത്തിൽ C, R എന്നിങ്ങനെ ലേബൽ ചെയ്തിരിക്കുന്ന ഭാഗങ്ങൾക്ക് പേര് നൽകുക.
9th Class Physics Chapter 8 Notes Solutions Malayalam Medium ശബ്ദം Img 17
Answer:
C- മർദം കൂടിയ മേഖല

Question 21.
കേൾവിശക്തി ഒരു അനുഗ്രഹമാണ്. എന്നാൽ കേൾവിയിൽ വെല്ലുവിളികൾ നേരിടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. കേൾവിശക്തി കുറഞ്ഞവരോട് സ്വീകരിക്കേണ്ട സമീപനം എപ്രകാരമായിരി ക്കണം?
Answer:

  • സഹഭാവത്തോടെ പെരുമാറണം
  • എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിത്തവും പരിഗണനയും നൽകണം
  • അവരുടെ ആവശ്യങ്ങൾ മാനിക്കുക

Question 22.
ചെവി പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നാം എന്തെല്ലാം ശ്രദ്ധിക്കേണ്ടത്?
Answer:
ചെവിക്കുള്ളിൽ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കൾ ഇടുന്നത് വലിയ അപകടമാണ്.

കർണ്ണപുടം പൊട്ടിപ്പോകാനും കേൾവി ശക്തി നഷ്ടപ്പെടാനും കാരണമായേക്കാം.

ഏതെങ്കിലും രീതിയിലുള്ള മുറിവ് സംഭവിച്ചു കഴിഞ്ഞാൽ ചെവിയുടെ ഘടനയുടെ പ്രത്യേകത മൂലം മുറിവ് ഉണങ്ങി വരാൻ പ്രയാസമാകും. ഇത് അണുബാധയ്ക്ക് ഇടയാവുകയും കേൾവിശക്തിയെ ബാധിക്കുകയും ചെയ്തേക്കാം.

ചെവിയിൽ അന്യവസ്തുക്കൾ ഇടരുത്.

ഡോക്ടറുടെ നിർദേശം കൂടാതെ ലായനികളോ ദ്രാവകങ്ങളോ ചെവിയിൽ ഒഴിക്കരുത്.
ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായി കേൾക്കരുത്.

വലിയ ശബ്ദം ഉള്ള സ്ഥലങ്ങളിൽ തുടർച്ചയായി നിൽക്കേണ്ടി വരുമ്പോൾ ഇയർ പ്ലഗ് പോലുള്ള സംരക്ഷണോ പാധികൾ ഉപയോഗിക്കണം.

ഇയർഫോൺ തുടർച്ചയായി കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നത് ഒഴിവാക്കണം.

Question 23.
താഴെ പറയുന്നവ സംഗീതമായും ഒച്ചയായും പട്ടികപ്പെടുത്തുക. (വയലിനിൽ നിന്നുള്ള ശബ്ദം, കാറിന്റെ ഹോൺ, പടക്കം, കുയിലിന്റെ ശബ്ദം, സംഗീത കച്ചേരികൾ, ചീവീടിന്റെ ശബ്ദം)
Answer:

സംഗീതം ളൾ
വയലിനിൽ നിന്നുള്ള ശബ്ദം പടക്കം
സംഗീത കച്ചേരികൾ ചീവീടിന്റെ ശബ്ദം
കാറിന്റെ ഹോൺ കുയിലിന്റെ ശബ്ദം

Question 24.
ശബ്ദമലിനീകരണത്തിൽ മനുഷ്യർ എങ്ങ നെയാണ് സംഭാവന ചെയ്യുന്നത്?
Answer:
വാഹനങ്ങളുടെ ശബ്ദം, എയർ ഹോണിന്റെ ശബ്ദം, ഉച്ചഭാഷിണിയുടെ ശബ്ദം.

Question 25.
ശബ്ദമലിനീകരണത്തിന്റെ ദോഷങ്ങളും പ്രതിവിധികളും പട്ടികപ്പെടുത്തുക.
Answer:
ശബ്ദമലിനീകരണത്തിന്റെ ദോഷങ്ങൾ
ഇത് ശാരീരികവും മാനസികവുമായ
ആരോഗ്യത്തെ ബാധിക്കുന്നു. അവ പഠനവൈകല്യം, ബധിരത,
രക്തസമ്മർദ്ദം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

പ്രതിവിധികൾ

  • ഫലപ്രദമായ നിയമങ്ങളും
  • നിയന്ത്രണങ്ങളും ഉണ്ടാക്കുക
  • എയർ ഹോണുകൾ ഒഴിവാക്കുക വാഹനങ്ങൾ ശരിയായി പരിപാലിക്കുക
  • ബോക്സ് ടൈപ്പ് ലൗഡ് സ്പീക്കർ ഉപയോഗിക്കുക
  • കോടതി, ആശുപത്രി, വിദ്യാഭ്യാസ
  • സ്ഥാപനങ്ങൾ എന്നിവയുടെ
  • പരിസരങ്ങളിൽ 50 dB യിൽ കൂടുതൽ ശബ്ദമുണ്ടാക്കരുത്.
    കഴിയുന്നത്ര മരങ്ങൾ നടുക.

Leave a Comment