Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science History Chapter 2 Notes Malayalam Medium ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും Questions and Answers that include all exercises in the prescribed syllabus.

9th Class History Chapter 2 Notes Question Answer Malayalam Medium

Kerala Syllabus 9th Standard Social Science History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Class 9 History Chapter 2 Notes Kerala Syllabus Malayalam Medium

Question 1.
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ കാർഷിക സമ്പദ്വ്യവസ്ഥ ശക്തിപ്പെട്ടത് പുതിയ ആശയങ്ങളുടെ ആവിർഭാവത്തിന് പശ്ചാത്തലം ഒരുക്കിയത് എങ്ങനെ? ചർച്ചചെയ്യുക.
Answer:
ബി.സി.ഇ. ആറാം നൂറ്റാണ്ടോടെ കൃഷിയേയും കന്നുകാലികളേയും ആശ്രയിച്ചുള്ള ഒരു സാമൂഹിക- സാമ്പത്തിക വ്യവസ്ഥ ഗംഗാതടത്തിൽ ഉയർന്നുവന്നു. ഇത് യാഗങ്ങൾക്കും, മൃഗബലിക്കും പ്രാമുഖ്യം നൽകിയിരുന്ന വേദകാല ആചാരവുമായി പൊരുത്തപ്പെട്ടതായിരുന്നില്ല. യാഗങ്ങളുടെ ഭാഗമായി കന്നുകാലികളെ വ്യാപകമായി ബലി കൊടുക്കുന്നത്, അവയെ ആശ്രയിച്ചുള്ള കൃഷിയെ പ്രതികൂലമായി ബാധിച്ചു.

വേദകാല ആചാരങ്ങൾക്കെതിരെ ചിന്തിക്കാൻ ഇത് പ്രേരണയായി. വ്യാപാര പുരോഗതിയിലൂടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യം കൈവന്ന വൈശ്യർ അതിനിണങ്ങുന്ന തരത്തിലുള്ള ഉയർന്ന സാമൂഹികസ്ഥാനം ആഗ്രഹിച്ചിരുന്നു. ഇക്കാലത്ത് വർണ്ണ വ്യവസ്ഥയ്ക്ക് പുറത്തും ചില വിഭാഗങ്ങൾ ഉയർന്നുവന്നു. ഇവയിൽ പ്രധാനപ്പെട്ടവരായിരുന്നു ധനാഢ്യരായ ഗഗപതികൾ.

കച്ചവടം തൊഴിലാക്കിയ ഇവർ ഭൂമി കൈവശം വച്ചിരുന്നു. ഇത്തരത്തിൽ സാമ്പത്തികമായി ഉയർന്ന ശ്രേണിയിൽ നിന്നിരുന്ന ഇവർ മെച്ചപ്പെട്ട സാമൂഹികസ്ഥാനം നേടി. ഈ സാമൂഹിക പശ്ചാത്തലത്തിലാണ് പുതിയ ആശയധാരകൾ ഉയർന്നുവന്നത്. ഇത്തരം ആശ യധാരകളിൽ പ്രധാനപ്പെട്ടവയായിരുന്നു ജൈന -ബുദ്ധമത ദർശനങ്ങൾ.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 2.
ബുദ്ധമത സന്യാസിസംഘങ്ങളുടെ പ്രവർത്തനങ്ങൾ ജനാധിപത്യരീതിയിൽ ഉള്ളതായിരു ന്നുവോ? വിലയിരുത്തുക.
Answer:
ബുദ്ധമത പ്രചരണത്തിനായി സന്യാസിമാരുടെ സംഘങ്ങൾ രൂപീകരിച്ചിരുന്നു. ജാതി-ലിംഗ പരിഗണനകളൊന്നും കൂടാതെ എല്ലാവരേയും സംഘത്തിൽ ഉൾപ്പെടുത്തി. സംഘത്തിലെ സ്ത്രീകൾ- ഭിക്ഷുണികൾ’ എന്നും പുരുഷന്മാർ ‘ഭിക്ഷുക്കൾ’ എന്നുമാണ് അറിയപ്പെട്ടത്. ചർച്ചകളിലൂടേയും ഭൂരിപക്ഷ അഭിപ്രായത്തിലൂടേയും ആയിരുന്നു സംഘങ്ങളിൽ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്.

Question 3.
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ നിലനിന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളോട് ബുദ്ധൻ എങ്ങനെയാണ് പ്രതികരിച്ചത്? ചർച്ചചെയ്യുക.
സൂചനകൾ:

  • വേദ ആചാരങ്ങൾ
  • വർണ്ണവ്യവസ്ഥ
  • സ്ത്രീകളുടെ പദവി

Answer:
ബുദ്ധന്റെ ഉപദേശങ്ങളും, തത്വങ്ങളും വളരെ ലളിതവും പ്രായോഗികവുമായിരുന്നു. വേദങ്ങളേയും യാഗങ്ങളേയും ജാതിവ്യവസ്ഥയേയും അദ്ദേഹം നിരാകരിച്ചു. യാഗങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ നിലപാട് കാർഷിക വൃത്തിയിൽ ഏർപ്പെട്ടവരെ ആകർഷിച്ചു. ബുദ്ധമത പ്രചരണത്തിനായി അദ്ദേഹം രൂപീകരിച്ച ‘സംഘങ്ങൾ’ എന്ന സന്യാസിമാരുടെ സംഘത്തിൽ ജാതി-ലിംഗ പരിഗണനകളൊന്നും കൂടാതെ എല്ലാവരേയും ഉൾപ്പെടുത്തി.

Question 4.
ബുദ്ധനും മഹാവീരനും മുന്നോട്ടുവച്ച പൊതു ആശയങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
Answer:

  • വേദങ്ങളുടെ ആധികാരികതയെ നിരാകരിച്ചു.
  • സാധാരണക്കാരന്റെ ഭാഷയിൽ ആശയങ്ങൾ പ്രചരിപ്പിച്ചു.
  • അഹിംസ സിദ്ധാന്തം പ്രചരിപ്പിച്ചു.
  • ജാതിവ്യവസ്ഥ, യാഗങ്ങൾ എന്നിവയെ എതിർത്തു.
  • സന്യാസം

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 5.
പുതിയ ആശയങ്ങളുടെയും മതങ്ങളുടെയും രൂപീകരണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ഉൾപ്പെടുത്തി ഒരു വെർച്വൽ ടൂർ റിപ്പോർട്ട് തയ്യാറാക്കുക.
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 1

Question 6.
വജ്ജിയിലെ ഭരണസമ്പ്രദായങ്ങളെപ്പറ്റി എന്തെല്ലാം കാര്യങ്ങൾ ‘ദിഘനികായ’യിൽ നിന്നും മനസ്സിലാക്കാം?Answer:

  • കൂടിച്ചേർന്ന് ചർച്ച ചെയ്ത് തീരുമാനങ്ങൾ
  • സ്ത്രീകൾ സ്വതന്ത്രരായാണ് ജീവിച്ചിരുന്നത്.
  • കൈക്കൊണ്ടിരുന്നു.
  • മുതിർന്നവരെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
  • ഗ്രാമങ്ങളിലും നഗരങ്ങളിലും ആരാധനാലയങ്ങൾ നിലനിന്നിരുന്നു.
  • വ്യത്യസ്ത വിശ്വാസങ്ങൾ പിന്തുടരുന്നവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു. വ്യത്യസ്ത
  • വിശ്വാസങ്ങൾ പിന്തുടരുന്നവർ ബഹുമാനിക്കപ്പെടുന്ന കാലത്തോളം നിലനിൽക്കും.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 7.
ചുവടെ കൊടുത്തിരിക്കുന്ന ഭൂപടത്തിൽ നിന്ന് 16 മഹാജനപദങ്ങളെ കണ്ടെത്തി പട്ടികപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 3
Answer:

  • കംബോജം
  • ഗാന്ധാരം
  • കുരു
  • പാഞ്ചാലം
  • കോസലം
  • മല്ല
  • ശുരസേന
  • മത്സ്യ
  • അവന്തി
  • ചേദി
  • കാശി
  • വത്സ
  • വജ്ജി
  • അംഗ
  • മഗധ
  • അശ്മകം

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 8.
ഗോത്രരാഷ്ട്രീയവ്യവസ്ഥയിൽ നിന്ന് മഹാജനപദങ്ങളിലേക്കുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങൾ അവയുടെ സവിശേഷതകൾ എന്നിവ കണ്ടെത്തി ചർച്ച ചെയ്യുക.
Answer:

  • വേദകാലഘട്ടത്തിൽ ഗോത്രസമൂഹവ്യവസ്ഥയാണ് നിലനിന്നിരുന്നത്.
  • കൃഷി വ്യാപകമായതോടെ ഈ ഗോത്രസമൂഹങ്ങൾ ഒരിടത്ത് സ്ഥിരമായി താമസിക്കാൻ തുടങ്ങി. ഇവ ‘ജനപദങ്ങൾ’ എന്നറിയപ്പെട്ടു.
  • ജനപദങ്ങളിലെ കാർഷികമിച്ചോൽപ്പാദനം കച്ചവടത്തിന്റെയും നഗരങ്ങളുടേയും വളർച്ചയിലേക്ക് നയിച്ചു.
  • വിവിധ സാമ്പത്തിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ക്രമപ്പെടുത്താനും ചില നിയന്ത്ര ണങ്ങൾ ആവശ്യമായിരുന്നു.
  • കൃഷിയോടും മണ്ണിനോടുമുള്ള ബന്ധം വളർന്നു വരികയും ഇത് അവരവരുടെ പ്രദേശം എന്ന കാഴ്ച്ചപ്പാട് രൂപപ്പെടുത്തുകയും ചെയ്തു.
  • ബുദ്ധകൃതിയായ ‘അംഗുത്തരനികായയിൽ’ ഇത്തരത്തിൽ നിലവിൽ വന്ന 16 രാഷ്ട്രങ്ങളെപ്പറ്റി പറയുന്നുണ്ട്. ഇവ മഹാജനപദങ്ങൾ എന്നറിയപ്പെട്ടു.
  • രാഷ്ട്രരൂപീകരണത്തിലേക്കുള്ള ഈ മാറ്റങ്ങൾ രണ്ടാം നഗരവൽക്കരണം എന്നറിയപ്പെട്ടു.
  • മഹാജനപദങ്ങളിൽ കാര്യക്ഷമമായ നികുതി പിരിവ് സമ്പ്രദായവും സ്ഥിരസൈന്യവും നില നിന്നിരുന്നു.
  • ധാന്യങ്ങൾ, കന്നുകാലികൾ എന്നിവയെയാണ് മുഖ്യമായും നികുതിയായി നൽകിയിരുന്നത്.
  • ഭരണനിർവഹണത്തിനായി ധാരാളം ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
  • മഹാജനപദങ്ങൾക്ക് കോട്ടകളും തലസ്ഥാന നഗരികളും ഉണ്ടായിരുന്നു.

Question 9.
ഭൂമിശാസ്ത്രസവിശേഷതകൾ മഗധയുടെ വളർച്ചയിൽ പ്രധാന കാരണമായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്തുകൊണ്ട്?
Answer:
നല്ല മഴ ലഭിക്കുന്ന ഉൽപ്പാദനക്ഷമതയുള്ള പ്രദേശം.
ധാരാളം ഇരുമ്പ് നിക്ഷേപം.
വനങ്ങളിൽ നിന്ന് യഥേഷ്ടം ആനകളെ ലഭിച്ചു.
ഗംഗയും പോഷകനദികളും ചരക്ക് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കി.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 10.
ഈ ലിഖിതത്തിൽ നിന്ന് മൗര്യരാജ്യത്തെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് നിങ്ങൾ മന സ്സിലാക്കിയത്?
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 4
Answer:

  • അശോക ചക്രവർത്തി ലുംബിനിയിൽ വന്ന് ആരാധന നടത്തി.
  • ബുദ്ധന്റെ ജന്മസ്ഥലം എന്ന നിലയ്ക്ക് ലുംബിനിയിൽ സ്തൂപം നിർമ്മിച്ചു.
  • ‘ബലി’, ‘ഭാഗ’ തുടങ്ങിയ നികുതികൾ മൗര്യ സാമ്രാജ്യത്തിൽ നിലനിന്നിരുന്നു.

Question 11.
താഴെ നൽകിരിക്കുന്ന ഭൂപടത്തിൽ നിന്ന് പ്രവിശ്യാ തലസ്ഥാനങ്ങൾ കണ്ടെത്തി പട്ടിക പൂർത്തി
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 5
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 6
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 7

Question 12.
ഇന്നത്തെ ഇന്ത്യൻ ഭരണസംവിധാനത്തിലെ ഏതൊക്കെ സവിശേഷതകൾ മൗര്യഭരണ സമ്പ്രദായത്തിൽ കാണാൻ കഴിയും. ചർച്ച ചെയ്ത് താരതമ്യപ്പെടുത്തുക.
Answer:

  • ഭരണസൗകര്യത്തിനായി രാജ്യത്തെ വിവിധ പ്രവിശ്യകളായി വിഭജിച്ചിരുന്നു
  • പ്രവിശ്യകൾക്ക് തലസ്ഥാനം
  • രാജ്യതലസ്ഥാനം
  • അഞ്ച് വിഭാഗങ്ങളുള്ള സ്ഥിരസൈന്യം
  • നികുതികൾ

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 13.
ഭൂപടം നിരീക്ഷിച്ച് ഏതൊക്കെ പ്രദേശങ്ങളിലൂടെയാണ് കച്ചവടം നടന്നതെന്ന് കണ്ടെത്തി രേഖപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 8
Answer:

  • തക്ഷശില
  • ഉജ്ജയിനി
  • പാടലീപുത്ര
  • താമ്രലിപ്തി
  • ബ്രോച്ച്
  • സുവർണഗിരി

Question 14.
ഏതൻസിലെ ഭരണസംവിധാനം ആധുനിക ജനാധിപത്യത്തിൽ നിന്ന് ഏതൊക്കെ കാര്യങ്ങളിൽ വ്യത്യസ്തമായിരുന്നു?
Answer:

  • അടിമകൾ അല്ലാത്ത 30 വയസ്സുള്ള എല്ലാ പുരുഷന്മാരേയും പൗരന്മാരായി കണക്കാക്കിയിരുന്നു.
  • ഈ പൗരന്മാർ ഉൾപ്പെട്ട ഒരു സമിതിയായിരുന്നു പ്രധാന കാര്യങ്ങളിൽ തീരുമാനം കൈക്കൊണ്ടിരുന്നത്.
  • ഇതിനായി വർഷത്തിൽ നാല് തവണ ഇവർ യോഗം ചേർന്നിരുന്നു.
    സ്ത്രീകൾ, കരകൗശലത്തൊഴിലാളികൾ, കച്ചവടക്കാരായി പ്രവർത്തിച്ചിരുന്ന വിദേശികൾ
  • തുടങ്ങിയവരെ പൗരരായി കണക്കാക്കിയിരുന്നില്ല.

Question 15.
മഹാജനപദങ്ങളെയും ഗ്രീസിലെ നഗരരാഷ്ട്രങ്ങളെയും തമ്മിൽ താരതമ്യം ചെയ്യുക.
Answer:
ഗ്രീസിൽ പൊതുസുരക്ഷയ്ക്കും ഭരണത്തിനുമായി ഗ്രാമങ്ങൾ ഒന്നിച്ചുനിന്നു. അവ നഗരരാഷ്ട്ര ങ്ങൾ എന്നറിയപ്പെട്ടു. ഒരു നഗരവും ചുറ്റുമുള്ള കാർഷിക ഗ്രാമങ്ങളും ഉൾപ്പെട്ടതായിരുന്നു ഒരു നഗരരാഷ്ട്രം. കുന്നുകളും, പർവതങ്ങളും ഈ നഗരരാഷ്ട്രങ്ങൾക്ക് പ്രകൃതിദത്തമായ അതിർത്തി കൾ നൽകി.

ചില നഗരരാഷ്ട്രങ്ങൾ ദ്വീപുകളായിരുന്നു. ഉയർന്ന കുന്നുകൾക്ക് മീതെയായിരുന്നു നഗരരാഷ്ട്രങ്ങളുടെ സ്ഥാനം. ഏതൻസ്, സ്പാർട്ട, കൊറിന്ത്, തീബ്സ് തുടങ്ങിയവയായിരുന്നു പ്രധാന ഗ്രീക്ക് നഗരരാഷ്ട്രങ്ങൾ. കാർഷിക മിച്ചോൽപ്പാദനം കച്ചവടത്തിന്റേയും നഗരങ്ങളുടേയും വളർച്ച എന്നിവയാണ് മഹാജനപ ദങ്ങളുടെ ആവിർഭാവത്തിലേക്ക് നയിച്ചത്.

കാര്യക്ഷമമായ നികുതി പിരിവ്, സ്ഥിരസൈന്യം, ഭര ണനിർവഹണത്തിനായി ധാരാളം ഉദ്യോഗസ്ഥർ തുടങ്ങിയവ മഹാജനപദങ്ങളുടെ സവിശേഷത യായിരുന്നു. മഹാജനപദങ്ങൾക്ക് കോട്ടകളും തലസ്ഥാനനഗരികളും ഉണ്ടായിരുന്നു.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും Class 9 Extended Activities

Question 1.
ബി.സി.ഇ. 6-ാം നൂറ്റാണ്ടിൽ പുതിയ ആശയങ്ങൾ പ്രചരിപ്പിച്ച ചിന്തകരുടെ ജീവിതത്തെ ആസ്പദമാക്കി ലഘു ജീവചരിത്രപുസ്തകം തയ്യാറാക്കുക. ചിത്രങ്ങൾ ഉൾപ്പെടുത്തി അവ മനോഹരമാക്കുക.
Answer:

  • സോളൻ (Solon)

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 9
മരണം: ബി.സി.ഇ. 630
മരണം: ബി.സി.ഇ. 560
ദേശം: ഗ്രീസ്
സോളൻ ഏതൻസിലെ പ്രശസ്തനായ നിയമനിർമ്മാതാവും സാഹിത്യകാരനും രാഷ്ട്രീയ തത്വ ചിന്തകനുമായിരുന്നു അദ്ദേഹത്തിന്റെ നിയമങ്ങൾ ഏതൻസിലെ ജനാധിപത്യത്തിന് അടിത്തറ ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും.

പാകി. കടപ്പെട്ടവർക്കും പൊതുജനങ്ങൾക്കും പ്രയോജനകരമായ അദ്ധ്യാത്മികവും സാമ്പത്തികവും സാമൂഹികവുമായ പരിഷ്കാരങ്ങൾ സോളൻ അവതരിപ്പിച്ചു.

  • പൈതഗോറസ് (Pythagoras)

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 10
ജനനം: ബി.സി.ഇ. 570
മരണം: ബി.സി.ഇ. 495
ദേശം: ഗ്രീസ്
പൈതഗോറസ് ഒരു ഗ്രീക്ക് ഗണിതജ്ഞനും തത്വചിന്തകനുമായിരുന്നു. ക്ഷേത്രഗണിതവും സംഖ്യാശാ സ്ത്രവും ആയിരുന്നു പ്രധാന ഗവേഷണ മേഖലകൾ. ജ്യോതിശാസ്ത്രത്തിലും, ശബ്ദം,സംഗീതം എന്നീ മേഖലകളിലും പൈതഗോറസ് തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

  • കൺഫ്യൂഷ്യസ് (Confucius)

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 11
ജനനം: ബി.സി.ഇ. 551
മരണം: ബി.സി.ഇ. 479
ദേശം: ചൈന
കൺഫ്യൂഷ്യസ്
ചൈനയിലെ ഒരു പ്രശസ്തനായ തത്വ ചിന്തകനും അധ്യാപകനും സ്വാതന്ത്ര്യസേനാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ ദർശനങ്ങൾ “അനലക്ട്സ്” എന്ന ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു. ചൈനയിലെ സാമൂഹികവും നൈതികവുമായ വ്യവസ്ഥകളെ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ വലിയ രീതിയിൽ സ്വാധീനിച്ചു.

Question 2.
‘ജനപദങ്ങൾ മുതൽ മൗര്യരാജ്യം വരെ’ എന്ന വിഷയത്തിൽ ഭൂപടങ്ങൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പ്രസന്റേഷൻ തയ്യാറാക്കുക.
Answer:
(സൂചനകൾ)
സ്ലൈഡ് 1: ശീർഷകം

  • ശീർഷകം: ജനപദങ്ങൾ മുതൽ മൗര്യരാജ്യം വരെ
  • ഉപശീർഷകം: ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു പര്യവേക്ഷണം
  • ചിത്രം: മൗര്യ സാമ്രാജ്യത്തിന്റെ ഭൂപടം

സ്ലൈഡ് 2: ആമുഖം

  • വിവരണം: ഇന്ത്യയുടെ പുരാതന ചരിത്രത്തിലെ പ്രധാന ഘട്ടങ്ങൾ.
  • വിശദീകരണം: ജനപദങ്ങൾ, മഹാജനപദങ്ങൾ, മഗധ രാജ്യം, മൗര്യ സാമ്രാജ്യം തുടങ്ങിയ ഘട്ടങ്ങൾ
  • ചിത്രം: ഇന്ത്യയുടെ പുരാതന ഭരണപരിഷ്കരണം

സ്ലൈഡ് 3: ജനപദങ്ങൾ (600-300 BCE)

  • വിവരണം: ജനപദങ്ങളുടെ ഉത്ഭവം, സവിശേഷതകൾ
  • ഭൂപടം: പ്രധാന ജനപദങ്ങളുടെ സ്ഥാനം

സ്ലൈഡ് 4: മഹാജനപദങ്ങൾ (600-300 BCE)

  • വിവരണം: മഹാജനപദങ്ങളുടെ വളർച്ച, പ്രധാന മഹാജനപദങ്ങൾ
  • ഭൂപടം: 16 മഹാജനപദങ്ങളുടെ സ്ഥാനം

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

സ്ലൈഡ് 5: മഗധ രാജ്യം (500-321 BCE)

  • വിവരണം: മഗധ രാജ്യത്തിന്റെ ഉത്ഭവം, വികസനം
  • ഭൂപടം: മഗധ രാജ്യത്തിന്റെ വ്യാപ്തി
  • ചിത്രം: മഗധ രാജവംശങ്ങളുടെ ചിത്രങ്ങൾ

സ്ലൈഡ് 6: മൗര്യ രാജ്യം (321-185 BCE)

  • വിവരണം: ചന്ദ്രഗുപ്ത മൗര്യൻ, അശോകൻ, മൗര്യ സാമ്രാജ്യത്തിന്റെ വികസനം
  • ഭൂപടം: മൗര്യ സാമ്രാജ്യത്തിന്റെ പരമാവധി വ്യാപ്തി
  • ചിത്രം: മൗര്യ സാമ്രാജ്യത്തിന്റെ ചിത്രങ്ങൾ

സ്ലൈഡ് 7: അശോകൻ

  • വിവരണം: അശോകന്റെ ഭരണകാലം, ധർമ്മ പ്രചരണം
  • ഭൂപടം: അശോകന്റെ ശാസനങ്ങൾ പരത്തിയ പ്രദേശങ്ങൾ
  • ചിത്രം: അശോകന്റെ ശാസനങ്ങളുടെ ചിത്രങ്ങൾ

സ്ലൈഡ് 8: ഉപസംഹാരം

  • ചിത്രം: പൊതുഭൂപടം (ജനപദങ്ങൾ മുതൽ മൗര്യ രാജ്യം വരെ)

Question 3.
‘ആശയധാരകളും രാഷ്ട്രരൂപീകരണവും’ എന്ന വിഷയത്തിൽ ഒരു പ്രശ്നോത്തരി സംഘടിപ്പിക്കുക.
Answer:
(സൂചനകൾ)

  • 6-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ സാമൂഹ്യപരിഷ്കാരത്തിന്റെ പ്രധാന ആവശ്യം എന്തായിരുന്നു?
  • ചാണക്യന്റെ (Chanakya) ആമുഖം വേദിച്ചിട്ടുള്ള ഒരു പ്രമുഖ ഗ്രന്ഥം ഏതാണ്?
  • ബുദ്ധമതത്തിലെ നാല് സത്യങ്ങൾ (Four Noble Truths) എന്തൊക്കെയാണ്?
  • ജൈനമതത്തിലെ അഞ്ചു മഹാവ്രതങ്ങൾ (Five Great Vows) ഏതാണ്?
  • ബുദ്ധനേതാവായ അശോക ചക്രവർത്തിയുടെ ധർമ്മപ്രചാരണങ്ങൾ (Dharma Proclamations) എന്തൊക്കെയാണ്?
  • ബുദ്ധമതവും ജൈനമതവും സാമൂഹിക ജീവിതത്തെ എങ്ങനെ മാറ്റിയിരിക്കുന്നു?
  • ആധുനിക രാജ്യം രൂപീകരിക്കുന്നതിൽ ഈ ആശയങ്ങളുടെ പ്രാധാന്യം എന്തായിരുന്നു?

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Std 9 History Chapter 2 Notes Malayalam Medium Extra Question Answer

Question 1.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 12
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 13

Question 2.
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഗംഗാ തടത്തിൽ നവീനാശയങ്ങളുടെ വളർച്ചയ്ക്ക് കാരണമായ ഭൗതിക സാഹചര്യങ്ങൾ വ്യക്തമാക്കുക.
Answer:

  • ഇരുമ്പുപകരണങ്ങളുടെ വ്യാപക ഉപയോഗം
  • കാർഷികോൽപ്പാദന വർധനവ്
  • കച്ചവടം, നഗരങ്ങൾ എന്നിവയുടെ വളർച്ച

Question 3.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 14
Answer:

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 15

Question 4.
ജൈനമത ആശയങ്ങൾ വ്യക്തമാക്കുക.
Answer:

  • ലോകത്തിലെ എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്.
  • ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത്.
  • ജന്മവും പുനർജന്മവും നിശ്ചയിക്കപ്പെടുന്നത് കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ്.
  • വേദങ്ങളുടെ ആധികാരികതയെ തള്ളിപ്പറഞ്ഞു
  • മോക്ഷപ്രാപ്തിക്കായി മൂന്ന് തത്വങ്ങൾ (ത്രിരത്നങ്ങൾ) മുന്നോട്ടുവച്ചു.
  • അഹിംസ

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 5.
ജൈനമതത്തിലെ ത്രിരത്നങ്ങൾ പട്ടിപ്പെടുത്തുക.
Answer:

  • ശരിയായ വിശ്വാസം
  • ശരിയായ അറിവ്
  • ശരിയായ പ്രവൃത്തി

Question 6.
ജൈനമതത്തിലെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാമായിരുന്നു?
Answer:

  • ശ്വേതംബരന്മാർ
  • ദിഗംബരന്മാർ

Question 7.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 16
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 17

Question 8.
ഗൗതമബുദ്ധന്റെ തത്വങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • ജീവിതം ദുഃഖമയമാണ്.
  • ആശയാണ് ദുഃഖത്തിന് കാരണം.
  • ആശയെ നശിപ്പിച്ചാൽ ദുഃഖം ഇല്ലാതാകും.
  • ഇതിന് അഷ്ടാംഗമാർഗം അനുഷ്ഠിക്കണം.

Question 9.
സ്തൂപങ്ങൾ എന്നാലെന്ത്?
Answer:
ബുദ്ധന്റെ ഭൗതിക അവശിഷ്ടങ്ങളോ ബുദ്ധൻ ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്ത സ്ഥലങ്ങളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളാണ് സ്തൂപങ്ങൾ. അർദ്ധവൃത്താകൃതിയിലാണ് ഇവ നിർമ്മി ച്ചിരിക്കുന്നത്. കൊത്തുപണികളാൽ സമ്പന്നമാണ് സ്തൂപങ്ങൾ. സാഞ്ചി, സാരനാഥ് എന്നിവിടങ്ങ ളിലെ സ്തൂപങ്ങൾ പ്രസിദ്ധമാണ്.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 10.
തന്നിട്ടുള്ളവയിൽ നിന്നും ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക.
i) ‘ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ’ എന്ന കൃതിയുടെ രചയിതാവ്?
a. ജവഹർലാൽ നെഹ്റു
b. എ.എൽ. ബാഷാം
c. ഗോൾഡൻ ചൈൽഡ്
d. റോമില ഥാപർ
Answer:
b. എ.എൽ. ബാഷാം

ii) ജൈനമത വിശ്വാസപ്രകാരം ഇരുപത്തിനാലാമത്തെ തീർഥങ്കരൻ ആരായിരുന്നു?
a. ഋഷഭദേവൻ
b. സിദ്ധാർത്ഥൻ
c. പാർശ്വനാഥൻ
d. മഹാവീരൻ
Answer:
d. മഹാവീരൻ

iii) ജിനൻ എന്നറിയപ്പെട്ടതാര്?
a. ഗൗതമബുദ്ധൻ
b. കൺഫ്യൂഷ്യസ്
c. മഹാവീരൻ
d. പാർശ്വനാഥൻ
Answer:
c. മഹാവീരൻ

iv) ‘അഷ്ടാംഗമാർഗം’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a. ബുദ്ധമതം
b. ജൈനമതം
c. പാർസി മതം
d. ഹിന്ദുമതം
Answer:
a. ബുദ്ധമതം

Question 11.
മഗധയുടെ വളർച്ചയ്ക്കുള്ള കാരണങ്ങൾ വിശദമാക്കുക.
Answer:

  • നല്ല മഴ ലഭിക്കുന്ന ഉത്പാദനക്ഷമതയുള്ള പ്രദേശമായിരുന്നു മഗധ.
  • മഗധയിൽ ധാരാളം ഇരുമ്പ് നിക്ഷേപമുണ്ടായിരുന്നു.
  • മഗധയിലെ വനങ്ങളിൽ നിന്ന് യുദ്ധത്തിനാവശ്യമായ ആനകളെ യഥേഷ്ടം ലഭിച്ചിരുന്നു.
  • ഗംഗയും അതിന്റെ പോഷകനദികളും ചരക്ക് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കി.
  • ബിംബിസാരൻ, അജാതശത്രു തുടങ്ങിയ കഴിവുറ്റ ഭരണാധികാരികളുടെ സാന്നിധ്യം.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 12.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 18
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 19

Question 13.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 20
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും 21

Question 14.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.

  • മഹാജനപദങ്ങൾ
  • ഗോത്രങ്ങൾ
  • മൗര്യരാജ്യം
  • ജനപദം

ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും
Answer:

  • ഗോത്രങ്ങൾ
  • ജനപദം
  • മഹാജനപദങ്ങൾ
  • മൗര്യരാജ്യം

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 15.
സപ്താംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?
Answer:
കൗടില്യൻ

Question 16.
‘അർഥശാസ്ത്രം’ പ്രസിദ്ധീകരിച്ചതാര്?
Answer:
ശ്യാമശാസ്ത്രി

Question 17.
സപ്താംഗസിദ്ധാന്തത്തിൽ പ്രതിപാദിക്കുന്ന ഒരു രാജ്യത്തിന്റെ ഏഴ് ഘടകങ്ങൾ ഏതെല്ലാം?
Answer:

  • സ്വാമി – രാജാവ്
  • അമാത്യർ – മന്ത്രിമാർ
  • കോശം -ഖജനാവ് ദണ്ഡ – നീതിന്യായം
  • ജനപദം – ഭൂമേഖലയും ജനങ്ങളും
  • മിത്രം – സൗഹൃദരാജ്യങ്ങൾ
  • ദുർഗം – കോട്ട കെട്ടി സംരക്ഷിച്ച സ്ഥലം

Question 18.
മൗര്യ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ചക്രവർത്തി ആര്?
Answer:
അശോകൻ

Question 19.
അശോകന്റെ ധമ്മ എന്തെന്ന് വ്യക്തമാക്കുക.
Answer:
തന്റെ പ്രജകൾക്കിടയിൽ സഹവർത്തിത്വവും സമാധാനവും നിലനിർത്താൻ അശോകചക്രവർത്തി പ്രചരിപ്പിച്ച ആശയങ്ങൾ ‘അശോകധമ്മ’ (ധർമ്മ) എന്നറിയപ്പെടുന്നു. അശോകന്റെ ശാസനങ്ങളിൽ നിന്നാണ് ഇതിനെക്കുറിച്ച് അറിവ് ലഭിക്കുന്നത്.

വിശാലമായ രാജ്യത്തിന്റെ കാര്യക്ഷമമായ ഭരണത്തിനും വിവിധ സാമൂഹിക വിഭാഗങ്ങളെ യോജിപ്പിച്ച് നിർത്തുന്നതിനും വേണ്ടിയുള്ള നയമാണ് അശോകധമ്മയെന്ന് പ്രമുഖ ചരിത്രകാരിയായ റോമില ഥാപ്പർ അഭിപ്രായപ്പെടുന്നു. അശോകധമ്മയിലെ പ്രധാന ആശയങ്ങൾ:-

  • മറ്റ് മതവിശ്വാസികളോട് സഹിഷ്ണുത കാണിക്കുക
  • മുതിർന്നവരേയും ഗുരുക്കന്മാരേയും ബഹുമാനിക്കുക
  • അടിമകളോടും രോഗികളോടും ദയകാണിക്കുക

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 20.
കച്ചവടക്കാരെ സൂചിപ്പിക്കുന്ന പദങ്ങൾ ഏതെല്ലാം?
Answer:

  • സേത്ത്
  • സേത്ത് വാഹകർ

Question 21.
ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങൾ ഏതെല്ലാമായിരുന്നു?
Answer:

  • ഏതൻസ്
  • സ്പാർട്ട
  • കൊറിന്ത്
  • തീബ്സ്

Leave a Comment