Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science Geography Chapter 3 Notes Malayalam Medium ഭൗമചരിത്രമുറങ്ങുന്ന പീഠഭൂമി Questions and Answers that include all exercises in the prescribed syllabus.
9th Class Geography Chapter 3 Notes Question Answer Malayalam Medium
Kerala Syllabus 9th Standard Social Science Geography Notes Malayalam Medium Chapter 3 ഭൗമചരിത്രമുറങ്ങുന്ന പീഠഭൂമി
Class 9 Geography Chapter 3 Notes Kerala Syllabus Malayalam Medium
Question 1.
താഴെ നൽകിയിരിക്കുന്ന ഭൂപടം നിരീക്ഷിക്കുക. അതിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപ്രകൃതി വിഭാഗം തിരിച്ചറിയുക.
Answer:
ഉപദ്വീപീയ പീഠഭൂമി
Question 2.
ചുവടെ നൽകിയിരിക്കുന്ന ഭൂപടത്തിന്റെ സഹായത്തോടെ, പൂർണ്ണമായോ ഭാഗികമായോ ഉപദ്വീപീയ പീഠഭൂമിയിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ തിരിച്ചറിയുക. ഇന്ത്യയുടെ രാഷ്ട്രീയഭൂപടം കൂടി ഇതിനായി ഉപയോഗപ്പെടുത്തുമല്ലോ.
Answer:
- മധ്യപ്രദേശ്
- മഹാരാഷ്ട്ര
- കർണാടക തമിഴ്നാട്
- ആന്ധ്രപ്രദേശ്
- തെലുങ്കാന ഒറീസ
- ഛത്തീസ്ഗഡ്
- ബീഹാർ
- ഗുജറാത്ത്
- രാജസ്ഥാൻ
- ഝാർഖണ്ഡ്
- പശ്ചിമബംഗാൾ
- കേരളം
Question 3.
കേരളത്തിലെ ജനജീവിതത്തിൽ സഹ്യപർവതനിരയുടെ സ്വാധീനം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
കേരളത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സഹ്യപർവതനിര നമ്മുടെ കാലാവസ്ഥയിലും ജൈവവൈവിധ്യത്തിലും ജനജീവിതത്തിലും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിനെ തടഞ്ഞുനിർത്തി നമുക്ക് മഴ നൽകുന്നതും അതുപോലെ തന്നെ കേരളത്തെ ജലസമൃദ്ധമാക്കുന്ന പടിഞ്ഞാറോട്ട് ഒഴുകുന്ന 42 ഓളം നദികളുടെ ഉത്ഭവസ്ഥാനവുമാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തിലെ നിബിഡമായ വനങ്ങളിൽ നിന്നും നമുക്ക് ആവശ്യമായ വനവിഭവങ്ങൾ ലഭ്യമാകുന്നു.
Question 4.
ആനമുടി ഏത് സംസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത് ?
Answer:
കേരളം
Question 5.
ആനമുടിയുടെ ശരിയായ സ്ഥാനം കണ്ടെത്തി ഉൾപ്പെടുത്തുക. (My Own Atlas) ഭൂപടശേഖരത്തിൽ
Answer:
Question 6.
പശ്ചിമഘട്ടത്തിലെ പ്രധാന കൊടുമുടികൾ ഏതെല്ലാമെന്ന് കണ്ടെത്തുക.
Answer:
ആനമുടി, ദൊഡബെട്ട
Question 7.
പൂർവഘട്ടത്തെ മുറിച്ചൊഴുകുന്ന ഉപദ്വീപീയ നദികൾ ഏതെല്ലാമാണ്?
Answer:
മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി.
Question 8.
പൂർവഘട്ടത്തിലെ പ്രധാന മലനിരകളുടെ സ്ഥാനം കണ്ടെത്തി ഭൂപട ശേഖരത്തിൽ (My Own Atlas) ഉൾപ്പെടുത്തൂ.
Answer:
Question 9.
നീലഗിരിക്കുന്നുകളുടെ സ്ഥാനം കണ്ടെത്തി ഭൂപടശേഖരത്തിൽ (My Own Atlas) ഉൾപ്പെടുത്തുക.
Answer:
Question 10.
മൗണ്ട് അബുവിന്റെ സ്ഥാനം കണ്ടെത്തി ഭൂപടശേഖരത്തിൽ (My Own Atlas) ഉൾപ്പെടുത്തൂ.
Answer:
Question 11.
മധ്യഉന്നതതടത്തിൽ നിന്നും ഗംഗാനദിയിലേക്ക് നേരിട്ട് ഒഴുകിച്ചേരുന്ന പോഷക നദിയേത്? ഭൂപടം നോക്കി കണ്ടെത്തൂ.
Answer:
സോൺ
Question 12.
മധ്യഉന്നതടത്തിൽ നിന്നും യമുനാ നദിയിൽ ഒഴുകി ചേർന്ന പോഷകനദികൾ ഏതെല്ലാം?
Answer:
ചമ്പൽ, സിന്ധു, ബെത്, കെൻ
Question 13.
ഛോട്ടാനാഗ്പൂർ പീഠഭൂമിയുടെ സ്ഥാനം കണ്ടെത്തി ഭൂപട ശേഖരത്തിൽ (My Own Atlas രേഖപ്പെടുത്തൂ
Answer:
Question 14.
ഊട്ടി, കൊടൈക്കനാൽ, വയനാട് തുടങ്ങിയ പ്രദേശങ്ങൾ ഉഷ്ണമേഖലയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും തണുത്ത കാലാവസ്ഥയാണ് പൊതുവെ അനുഭവപ്പെടുന്നത്. എന്തുകൊണ്ട്?
Answer:
ഊട്ടി,കൊടൈക്കനാൽ,വയനാട് തുടങ്ങിയ പ്രദേശങ്ങൾ ഉഷ്ണമേഖലാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും, പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് ഇവിടെ പൊതുവെ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നത്.
Question 15.
ഹൈദരാബാദ്,നാഗ്പൂർ,ബംഗലൂരു,മൈസൂരു തുടങ്ങിയ പ്രദേശങ്ങളിലെ ദൈനിക സവിശേഷതകൾ അന്വേഷിച്ചറിയൂ.
Answer:
Question 16.
തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ ഉൾപ്രദേശങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ തീരെ കുറയാൻ കാരണമെന്ത്?
Answer:
തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ ഉൾപ്രദേശങ്ങളിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ മഴ തീരെകുറയുന്നത്, ഈ പ്രദേശങ്ങൾ പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശമായതിനാലാണ്.
Question 17.
കിഴക്കോട്ടൊഴുകുന്ന പ്രധാന ഉപദ്വീപീയ നദികളെ തിരിച്ചറിഞ്ഞ് ഭൂപടശേഖരത്തിൽ (My Own Atlas) ഉൾപ്പെടുത്തുക.
Answer:
Question 18.
കേരളത്തിൽ ഉദ്ഭവിച്ച് കാവേരീനദിയിൽ ചേരുന്ന അന്വേഷിച്ചറിയൂ ഏതെല്ലാമെന്ന് അന്വേഷിച്ചറിയൂ.
Answer:
കബനി, ഭവാനി
Question 19.
പശ്ചിമഘട്ടത്തിൽ ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകി അറബിക്കടലിലെത്തുന്ന പ്രധാനനദികൾ ഏതെല്ലാം?
Answer:
ഭാരതപ്പുഴ, ചാലിയാർ, വളപട്ടണം പുഴ
Question 20.
ഉപദ്വീപീയ നദികൾ പൊതുവെ ജലഗതാഗതയോഗ്യമല്ല. എന്തായിരിക്കാം കാരണം?
Answer:
ഉപദ്വീപീയ നദികൾ പൊതുവെ ജലഗതാഗത യോഗ്യമല്ലാത്തതിന് ചില പ്രധാന കാരണങ്ങൾ ഉണ്ട്. ഉപദ്വീപീയ നദികൾക്ക് സാധാരണയായി മൺസൂൺ കാലത്ത് വളരെ കൂടുതലായി വെള്ളം ഒഴുകുമ്പോൾ, വരൾച്ച കാലത്ത് ജലം വളരെ കുറവായിരിക്കും.
ഈ അസ്ഥിരത കാരണം ജല ഗതാഗതം സംയോജിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഉപദ്വീപീയ നദികൾക്ക് സാധാരണയായി ആഴം കുറവായിരിക്കും, പ്രത്യേകിച്ചും വരൾച്ച സമയത്ത്. ഉപദ്വീപീയ നദികൾക്ക് അടിത്തറയിൽ വലിയ പാറകളും മണൽപ്പുറങ്ങളും (sandbars) ഉള്ളതിനാൽ, ജലഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു.
Question 21.
വിവിധോദ്ദേശ്യ നദീതടപദ്ധതികളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കൂ.
Answer:
ഒരു നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിച്ച് വിവിധ ആവശ്യങ്ങൾ സാധ്യമാക്കുന്ന പദ്ധതികളാണ് വിവിധോദ്ദേശ്യ നദീതട പദ്ധതികൾ. വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, ജലവൈദ്യുതോല്പാദനം, ഉൾനാടൻ ജലഗതാഗതം, മത്സ്യബന്ധനം, വിനോദസഞ്ചാരം, തുടങ്ങിയവയാണ് ഇത്തരം പദ്ധതികളുടെ പ്രധാന ഉദ്ദേശങ്ങൾ.
Question 22.
ഉപദ്വീപീയ ഇന്ത്യയിലുള്ള നദീതടപദ്ധതികൾ ഏതെല്ലാമെന്ന് അന്വേഷിച്ചറിയൂ.
Answer:
Question 23.
കരിമ്പുൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമേത്?
Answer:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്നത് ഉത്തർ പ്രദേശിലാണ്. പീഠഭൂമി പ്രദേശത്ത് മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.
Question 24.
ഇന്ത്യയിലെ പ്രധാന ധാതുഖനന മേഖലകളുടെ സ്ഥാനം താഴെ നൽകിയിരിക്കുന്ന ഭൂപടം നിരീക്ഷിച്ച് മനസ്സിലാക്കൂ. ഓരോ സംസ്ഥാനത്തിലും പ്രധാനമായും കാണപ്പെടുന്ന ധാതുക്കൾ പട്ടികപ്പെടുത്തൂ.
Answer:
Question 25.
പ്രധാന ധാതുക്കളുടെ വിതരണഭൂപടം തയ്യാറാക്കി ഭൂപടശേഖരത്തിൽ (My Own Atlas ഉൾപ്പെടുത്തൂ.
Answer:
Question 26.
താഴെ നൽകിയിരിക്കുന്ന ഭൂപടം നിരീക്ഷിച്ച് ഉപദ്വീപീയ പീഠഭൂമിയിൽ ഉൾപ്പെട്ട പ്രധാന മെട്രോനഗരങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുക.
Answer:
Answer:
ബംഗ്ളൂരു, ഹൈദരാബാദ്.
Question 27.
ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാന നഗരങ്ങൾ ഭൂപടത്തിൽ രേഖപ്പെടുത്തി ഭൂപട ശേഖരത്തിൽ (My Own Atlas) ഉൾപ്പെടുത്തുക.
Answer:
ഭൗമചരിത്രമുറങ്ങുന്ന പീഠഭൂമി Class 9 Extended Activities
Question 1.
ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാന മലനിരകൾ, കുന്നുകൾ, പീഠ പ്രദേശങ്ങൾ എന്നിവ ഭൂപടത്തിൽ അടയാളപ്പെടുത്തി ചാർട്ട് തയ്യാറാക്കുക.
Answer:
Question 2.
ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാന നദികളെ കാണിക്കുന്ന ഭൂപടം തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുക.
Answer:
Question 3.
ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാന ധാതുഖനനമേഖലകൾ അനുയോജ്യമായ അടയാളങ്ങൾ ഉപയോഗിച്ച് ഭൂപടത്തിൽ രേഖപ്പെടുത്തി സാമൂഹ്യശാസ്ത്രലാബിൽ പ്രദർശിപ്പിക്കൂ.
Answer:
Question 4.
ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാന വ്യവസായങ്ങൾ ഏതെല്ലാമെന്ന് അന്വേഷിച്ചറിഞ്ഞ് അവയുടെ വിന്യാസക്രമത്തിൽ ധാതുവിഭവങ്ങളുടെയും കൃഷിയുടെയും പങ്ക് വിശകലനം ചെയ്യുക.
Answer:
ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാന വ്യവസായങ്ങൾ
ഖനനം, ധാതു സംസ്കരണം
- ഇരുമ്പയിര്, മാംഗനീസ്, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ഉപദ്വീപീയ പീഠഭൂമി.
- കൽക്കരി, ഇരുമ്പയിര് എന്നിവയ്ക്ക് പേരുകേട്ട ഛോട്ടാ നാഗ്പൂർ പീഠഭൂമിയും ഇരുമ്പയിര് ഉപയോഗിക്കുന്ന കർണാടകയിലെ ബല്ലാരി ജില്ലയുമാണ് പ്രധാന ഖനന മേഖലകൾ.
- ഈ ധാതുക്കൾ ഉരുക്ക്, അലുമിനിയം, സിമന്റ് നിർമ്മാണം തുടങ്ങിയ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നു.
ഇരുമ്പ്, സ്റ്റീൽ വ്യവസായം
- ജംഷഡ്പൂർ (ഝാർഖണ്ഡ്), ഭിലായ് (ഛത്തീസ്ഗഡ്), റൂർക്കേല (ഒഡീഷ), വിശാഖപട്ടണം (ആന്ധ്രാപ്രദേശ്) തുടങ്ങിയ പ്രദേശങ്ങളിൽ സ്റ്റീൽ പ്ലാന്റുകൾ പ്രമുഖമാണ്.
- സമീപ പ്രദേശങ്ങളിൽ ഇരുമ്പയിരിന്റെയും കൽക്കരിയുടെയും ലഭ്യത ഈ സ്ഥലങ്ങളെ ഉരുക്ക് ഉൽപാദനത്തിന് അനുയോജ്യമാക്കുന്നു.
സിമന്റ് വ്യവസായം
- സമൃദ്ധമായ ചുണ്ണാമ്പുകല്ല് നിക്ഷേപങ്ങളുടെ സാന്നിധ്യം മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ സിമന്റ് വ്യവസായങ്ങളെ പിന്തുണയ്ക്കുന്നു.
- സ (മധ്യപ്രദേശ്), അരിയലൂർ (തമിഴ്നാട്) എന്നിവയാണ് പ്രധാന സിമന്റ് നിർമ്മാണ കേന്ദ്രങ്ങൾ.
അലുമിനിയം വ്യവസായം
- ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ബോക്സൈറ്റ് ശേഖരം അലുമിനിയം പ്ലാന്റുകൾ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു.
- കോരാപുട്ട് (ഒഡീഷ), രേണുകൂട്ട് (ഉത്തർപ്രദേശ് )എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ.
ടെക്സ്റ്റൈൽ വ്യവസായം
- മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ടെക്സ്റ്റൈൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പി ക്കുന്ന ഈ പീഠഭൂമിയുടെ കറുത്ത മണ്ണ് പ്രദേശം ഡക്കാൻ ട്രാപ്പ്) പരുത്തി കൃഷിക്ക് അനുയോജ്യമാണ്.
- മുംബൈ, സൂറത്ത്, അഹമ്മദാബാദ് എന്നിവയാണ് പ്രധാന തുണി കേന്ദ്രങ്ങൾ.
ഓട്ടോമൊബൈൽ വ്യവസായം
- അസംസ്കൃത വസ്തുക്കളുടെയും വിദഗ്ധ തൊഴിലാളികളുടെയും സാമീപ്യം പൂനെ (മഹാരാഷ്ട്ര), ചെന്നൈ (തമിഴ്നാട്) തുടങ്ങിയ നഗരങ്ങളിൽ വാഹന നിർമ്മാണത്തിന്റെ വളർച്ചയ്ക്ക് കാരണമായി.
ധാതു വിഭവങ്ങളുടെ പങ്ക്
അസംസ്കൃത വസ്തുക്കളുടെ ലഭ്യത
- വ്യവസായങ്ങളുടെ വിതരണത്തെ ധാതുക്കളുടെ ലഭ്യത വളരെയധികം സ്വാധീനിക്കുന്നു. ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനായി ഇരുമ്പയിര്, കൽക്കരി നിക്ഷേപങ്ങൾക്ക് സമീപം ഇരുമ്പ്, ഉരുക്ക് പ്ലാന്റുകൾ സ്ഥാപിക്കുന്നു.
- സിമന്റ് വ്യവസായങ്ങൾ, ചുണ്ണാമ്പുകല്ല് നിക്ഷേപങ്ങൾക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്, അതേസമയം അലുമിനിയം പ്ലാന്റുകൾ ബോക്സൈറ്റ് ശേഖരങ്ങൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
സാമ്പത്തിക വികസനം
- വലിയ തോതിലുള്ള വ്യവസായങ്ങൾ സ്ഥാപിക്കുന്നതിലൂടെയും, തൊഴിലവസരങ്ങളും, അടിസ്ഥാന സൗകര്യ വികസനവും നൽകുന്നതിലൂടെയും ധാതു സമ്പന്നമായ പ്രദേശങ്ങൾ പലപ്പോഴും സാമ്പത്തിക വികസനം കൈവരിക്കുന്നു.
കൃഷിയുടെ പങ്ക്
കാർഷിക വിഭവങ്ങൾ
- ഡക്കാൻ പീഠഭൂമിയിലെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണ് പരുത്തി കൃഷിയെ പിന്തുണയ്ക്കുന്നു. ഇത് ടെക്സ്റ്റൈൽ വ്യവസായത്തിനെ വളർച്ചയിലേക്ക് നയിക്കുന്നു.
- മഹാരാഷ്ട്ര, കർണാടക തുടങ്ങിയ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ പഞ്ചസാര മില്ലുകളും അനുബന്ധ വ്യവസായങ്ങളും ഉണ്ട്.
കാർഷിക അധിഷ്ഠിത വ്യവസായങ്ങൾ
- കാർഷിക ഉൽപ്പന്നങ്ങളുടെ ലഭ്യത ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നു.
- ഉദാഹരണത്തിന്, നെല്ല് കൃഷി ഗണ്യമായതിനാൽ ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും അരി മില്ലുകൾ സാധാരണമാണ്.
അസംസ്കൃത വസ്തുക്കളുടെ വിതരണം
- ചണം, പരുത്തി തുടങ്ങിയ കാർഷിക അസംസ്കൃത വസ്തുക്കൾ യഥാക്രമം ചണം, തുണി വ്യവസായങ്ങളെ പിന്തുണയ്ക്കുന്നു.
Std 9 Geography Chapter 3 Notes Malayalam Medium Extra Question Answer
Question 1.
ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പ്രദേശമാണ്
a. ഉത്തരപർവത പ്രദേശം
b. ഉത്തര മഹാസമുതലം
c. ഉപദ്വീപീയ പീഠഭൂമി
d. മാൾവാ പീഠഭൂമി
Answer:
c. ഉപദ്വീപീയ പീഠഭൂമി
Question 2.
ഡക്കാൻ പീഠഭൂമിയുടെ വടക്കേ അതിരായി വരുന്ന പർവതനിരയാണ്
a. ജയന്തി ഗാസി കുന്നുകൾ
b. അരവലി നിരകൾ
c. സത്പുര പർവതം
d. നീലഗിരി കുന്നുകൾ
Answer:
c. സത്പുര പർവതം
Question 3.
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്
a. ആനമുടി
b. ജാവഡി കുന്നുകൾ
c. നല്ലമല
d. ദൊഡബട്ട
Answer:
a. ആനമുടി
Question 4.
പീഠഭൂമി എന്താണെന്ന് നിർവചിക്കുക.
Answer:
ചുറ്റുപാടുകളിൽ നിന്ന് ഉയർന്ന് സ്ഥിതി ചെയ്യുന്നതും, ഏറെക്കുറെ നിരപ്പാർന്നതും അതിവിശാലമായ ഉപരിതലത്തോടു കൂടിയ ഭൂപ്രദേശങ്ങളാണ് പീഠഭൂമികൾ.
Question 5.
സ്ഥാനത്തെ അടിസ്ഥാനമാക്കി പീഠഭൂമികളെ എത്രയായി തരംതിരിച്ചിരിക്കുന്നു? ഏതെല്ലാം?
Answer:
സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ പൊതുവെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
- ഡക്കാൻ പീഠഭൂമി
- മധ്യഉന്നതതടം
Question 6.
ഡക്കാൻ പീഠഭൂമിയുടെ അതിരുകൾ വിവരിക്കുക.
Answer:
പടിഞ്ഞാറ് പശ്ചിമഘട്ടവും, കിഴക്ക് പൂർവ്വഘട്ടവും, വടക്ക് സത്പുരാ പർവതം, മെക്കാലാനിരകൾ, മഹോദിയ കുന്നുകൾ എന്നിവയാണ് ഡക്കാൻ പീഠഭൂമിയുടെ അതിരുകൾ.
Question 7.
ഡക്കാൻ എന്ന പേരിന്റെ ഉല്പത്തി എവിടെ നിന്നാണ്?
Answer:
തെക്ക് എന്നർത്ഥമുള്ള ദക്ഷിൺ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഡക്കാൻ എന്ന പേരുണ്ടായത്.
Question 8.
ഡക്കാൻ പീഠഭൂമി രൂപീകരണം എപ്രകാരമായിരുന്നുവെന്ന് വിവരിക്കുക.
Answer:
ലാവ ഒഴുകി പരന്നുണ്ടായ ഗ്രാനൈറ്റ്, ബസാൾട്ട്, നൈസ്, തുടങ്ങിയ പരൽ രൂപശിലകളാണ് ഡക്കാൻ പീഠഭൂമിക്ക് രൂപംനൽകുന്നത്.
Question 9.
മധ്യഉന്നതതടം പൊതുവെ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer:
മാൾവാ പീഠഭൂമി
Question 10.
ഉപദ്വീപീയ പീഠഭൂമിയിലെ ധാതു സമ്പന്നമായ പ്രദേശം ഏതാണ്?
Answer:
ഛോട്ടാ നാഗ്പൂർ പീഠഭൂമി
Question 11.
ഛോട്ടാ നാഗ്പൂർ പ്രദേശത്തെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ എന്തെല്ലാം?
Answer:
ധാതു ഖനനവും, ധാതു അധിഷ്ഠിത വ്യവസായങ്ങളുമാണ് ഈ പ്രദേശത്തെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ
Question 12.
അവശിഷ്ട പർവതങ്ങൾ എന്നാൽ എന്ത്?
Answer:
ദീർഘ കാലമായുള്ള അപരദന പ്രക്രിയയിലൂടെ തേയ്മാനം സംഭവിച്ച പർവതങ്ങളാണ് മടക്കു പർവതങ്ങൾ അഥവാ അവശിഷ്ട പർവതങ്ങൾ (Residual Mountains)
Question 13.
മധ്യഉന്നതതടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
Answer:
മൗണ്ട് അബു
Question 14.
കറുത്ത മണ്ണ് രൂപം കൊള്ളുന്നത് എങ്ങനെയെന്ന് വിവരിക്കുക.
Answer:
ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് രൂപം കൊള്ളുന്നതാണ് കറുത്ത മണ്ണ്,
Question 15.
കറുത്ത മണ്ണിന്റെ സവിശേഷതകൾ എന്തെല്ലാം?
Answer:
റിഗർ മണ്ണ് എന്നറിയപ്പെടുന്ന ഫലപുഷ്ടിയും, ജലസംഭരണ ശേഷിയും ഉള്ള ഈ മണ്ണ് വേനലിലും കാർഷിക വിളകൾക്ക് സംരക്ഷണം നൽകുന്നു. ചുണ്ണാമ്പ്, ഇരുമ്പ്, മഗ്നീഷ്യം, അലൂമിനിയം തുടങ്ങിയ ധാതുലവണങ്ങൾ മണ്ണിന്റെ പ്രത്യേകതയാണ്.
Question 16.
ഡക്കാൻ പീഠഭൂമിയുടെ വടക്കു പടിഞ്ഞാറ് വശത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?
Answer:
ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ് ഡക്കാൻ പീഠഭൂമിയുടെ വടക്കു പടിഞ്ഞാറുവശം. ഈ മേഖല ഡക്കാൻ ട്രാപ്പ് എന്ന് അറിയപ്പെന്നു. ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് രൂപം കൊള്ളുന്ന കറുത്ത മണ്ണാണ് ഈ മേഖലയുടെ സവിശേഷത.
Question 17.
ഡക്കാൻ പീഠഭൂമിയുടെ വടക്കു പടിഞ്ഞാറുവശം ഏതുപേരിലാണ് അറിയപ്പെടുന്നത്?
Answer:
ഡക്കാൻ ട്രാപ്പ്
Question 18.
ഉപദ്വീപീയ പീഠഭൂമിയെകുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
ഉപദ്വീപീയ ഇന്ത്യയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന ത്രികോണ സമാനമായ ഈ ഭൂപ്രകൃതി വിഭാഗത്തിന് സമുദ്രനിരപ്പിൽ നിന്ന് ശരാശരി 600 മീറ്റർ മുതൽ 900 മീറ്റർ വരെ ഉയരമുള്ളതായി കണക്കാക്കിയിട്ടുണ്ട്. വിശാലമായ പീഠപ്രദേശങ്ങളും അതിന് അതിർത്തി തീർക്കുന്ന മലനിരകളും കുന്നുകളും താരതമ്യേന ആഴം കുറഞ്ഞ നദി താഴ്വര
‘വൈവിധ്യമാർന്ന നൈസർഗിക സസ്യജന്തുജാലങ്ങളും ഉൾപ്പെടുന്ന ഭൗതിക വൈവിദ്ധ്യം നിറഞ്ഞ ഈ ഭാഗം ഉപദ്വീപീയ ഭൂമി എന്നാണ് അറിയപ്പെടുന്നത്. ഉപദ്വീപീയ ഇന്ത്യയുടെ സിംഹഭാഗവും ഉൾക്കൊള്ളുന്നു എന്നതാണ് ഈ പേരിന് ആധാരം. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഭൂഭാഗങ്ങളിൽ ഒന്നാണ് ഉപദ്വീപീയ പീഠഭൂമി.
Question 19.
പശ്ചിമഘട്ടത്തെ കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ ഏകദേശം 1600 കിലോമീറ്റർ നീളത്തിൽ പശ്ചിമഘട്ടം വ്യാപിച്ചുകിടക്കുന്നു. ഈ പശ്ചിമഘട്ട മലനിരയാണ് ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറെ അതിര്. ഉപദ്വീപീയപീഠഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി(2695മീറ്റർ) പശ്ചിമഘട്ടത്തിലെ ആനമലയിലാണ്.
കേരളത്തിൽ ആനമല ഏലമല എന്നീ പേരുകളിലും അറിയപ്പെടുന്ന പശ്ചിമഘട്ട മലനിര കർണാടക തമിഴ്നാട് ഭാഗത്ത് നീലഗിരി എന്നും മഹാരാഷ്ട്രയിൽ സഹ്യാദ്രി എന്നും അറിയപ്പെടുന്നു. തമിഴ്നാട്ടിലെ നീലഗിരി നിരയിൽപ്പെട്ട ദൊഡബെട്ട (2637 മീറ്റർ)ഈ മേഖലയിലെ മറ്റൊരു പ്രധാന കൊടുമുടിയാണ്. പശ്ചിമഘട്ട നിരകളിൽ നിന്നാണ് ജനജീവിതത്തിലും സംസ്കാരത്തിലും നിർണായക സ്വാധീനമുള്ള പല ഉപദ്വീപീയ നദികളും പിറവി കൊണ്ടിട്ടുള്ളത്.
Question 20.
പൂർവഘട്ടത്തെ കുറിച്ച് ഒരു വിവരണം തയ്യാറാക്കുക. നദികൾ
Answer:
ഒഡീഷ്യയിലെ മഹാനദി തടം മുതൽ തമിഴ്നാട്ടിലെ നീലഗിരി നിരകൾ വരെ ഏകദേശം 800 കിലോമീറ്റർ ആണ് പൂർവഘട്ടത്തിന്റെ ആകെ നീളം.ഈ പ്രദേശത്തുള്ള കുന്നുകൾ പശ്ചിമഘട്ട നിരയെ അപേക്ഷിച്ച് താരതമ്യേന ഉയരം കുറഞ്ഞവയാണ്. കിഴക്കോട്ടൊഴുകുന്ന ഉപദ്വീപീയ പൂർവഘട്ടത്തിന്റെ തുടർച്ച നഷ്ടപ്പെടുത്തി കിഴക്കൻ തീരസരത്തിലൂടെ ഒഴുകുന്നു. പശ്ചിമഘട്ടവും പൂർവഘട്ടവും നീലഗിരി കുന്നുകളിൽ സംഗമിക്കുന്നു.
Question 21.
ഡക്കാൻ പീഠഭൂമിയെ കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
പടിഞ്ഞാറ് പശ്ചിമഘട്ടവും, കിഴക്ക് പൂർവഘട്ടവും, വടക്ക് സത്പുരാ പർവതം, മെക്കാലാനിരകൾ, മഹോദിയ കുന്നുകൾ എന്നിവയാണ് ഡക്കാൻ പീഠഭൂമിയുടെ അതിരുകൾ. തെക്ക് എന്നർത്ഥമുള്ള ദക്ഷിൺ എന്ന സംസ്കൃതപദത്തിൽ നിന്നാണ് ഡക്കാൻ എന്ന പേരുണ്ടായത്. ലാവ ഒഴുകി പരന്നുണ്ടായ ഗ്രാനൈറ്റ്, ബസാൾട്ട്, നയിസ്, തുടങ്ങിയ പരൽ രൂപശിലകളാണ് ഡക്കാൻ പീഠഭൂമിക്ക് രൂപംനൽകുന്നത്. ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ് ഡക്കാൻ പീഠഭൂമിയുടെ വടക്കു പടിഞ്ഞാറുവശം.
ഈ മേഖല ഡക്കാൻ ട്രാപ്പ് എന്ന് അറിയപ്പെന്നു. ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് രൂപം കൊള്ളുന്ന കറുത്ത മണ്ണാണ് ഈ മേഖലയുടെ സവിശേഷത. റിഗർ മണ്ണ് എന്നറിയപ്പെടുന്ന ഫലപുഷ്ടിയും ജലസംഭരണ ശേഷിയും ഉള്ള ഈ മണ്ണ് വേനലിലും കാർഷിക വിളകൾക്ക് സംരക്ഷണം നൽകുന്നു. പരുത്തി കൃഷിക്ക് ഏറെ പ്രയോജനം ആയതിനാൽ ഈ മണ്ണിനെ കറുത്ത പരുത്തി മണ്ണ് എന്നും പേരുണ്ട്.. ചുണ്ണാമ്പ്, ഇരുമ്പ്, മഗ്നീഷ്യം, അലൂമിനിയം തുടങ്ങിയ ധാതുലവണങ്ങൾ മണ്ണിന്റ പ്രത്യേകതയാണ്.
Question 22.
മധ്യഉന്നതതടത്തിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
സത്പുര പർവതനിരയ്ക്ക് വടക്കുള്ള വിശാല പീഠപ്രദേശമാണ് മധ്യഉന്നതതടം. മധ്യഉന്നത തടത്തിന്റെ പടിഞ്ഞാറ് അരാവലി പർവതമാണ്. ദീർഘകാലമായുള്ള അപരദന പ്രക്രിയയിലൂടെ തേയ്മാനം സംഭവിച്ച പ്രായംചെന്ന മടക്കു പർവതങ്ങൾക്ക് അഥവാ അവശിഷ്ട പർവതങ്ങൾക്ക് (Residual Mountains) ഉദാഹരണമാണ് അരാവലിനിര. വിനോദസഞ്ചാര കേന്ദ്രമായ മൗണ്ട് അബു അരാവലി നിരകളിലാണ്. മധ്യഉന്നതതടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും അരാവലിയാണ്.
മധ്യഉന്നതതടത്തിന്റെ കിഴക്കുഭാഗത്തായി ഛോട്ടാനാഗ്പൂർ പീഠഭൂമി സ്ഥിതി ചെയ്യുന്നു.രാജ്മഹൽ കുന്നുകൾക്ക് തെക്കായി സ്ഥിതി ചെയ്യുന്ന ഛോട്ടാനാഗ്പൂർ പ്രദേശം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ധാതു വിഭവ കലവറയാണ്.
ഇരുമ്പയിര്, ബോക്സൈറ്റ്, മാംഗനീസ്, ചെമ്പ് തുടങ്ങിയ ലോഹ ധാതുക്കളും, ചുണ്ണാമ്പു കല്ല്, കൽക്കരി തുടങ്ങിയ അലോഹ ധാതുക്കളും ഈ മേഖലയ സമ്പന്നമാക്കുന്നു. ധാതു ഖനനവും, ധാതു അധിഷ്ഠിത വ്യവസായങ്ങളുമാണ് ഈ പ്രദേശത്തെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ.
Question 23.
ഉപദ്വീപീയ പീഠഭൂമിയിൽ ഉഷ്ണകാലത്തെ ശരാശരി താപം
a. 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ
b. 28 ഡിഗ്രി സെൽഷ്യസിന് താഴെ
c. 30 ഡിഗ്രി സെൽഷ്യസിന് താഴെ
d. 28 ഡിഗ്രി സെൽഷ്യസിന് മുകളിൽ
Answer:
a. 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ
Question 24.
പടിഞ്ഞാറൻ മൺസൂൺ കാലത്ത് ഉപദ്വീപീയ പീഠഭൂമിയുടെ പടിഞ്ഞാറെ ചെരുവിൽ ശരാശരി മഴയുടെ അളവ് ആണ്.
a. 75 സെന്റീമീറ്ററിന് താഴെ
b. 200 സെന്റീമീറ്ററിന് താഴെ
c. 400 സെന്റീമീറ്റർ വരെ
d. 400 സെന്റീമീറ്ററിന് മുകളിൽ
Answer:
c. 400 സെന്റീമീറ്റർ വരെ
Question 25.
ഉപദ്വീപീയ പീഠഭൂമിയിൽ വടക്ക് കിഴക്കൻ മൺസൂൺ കാലത്ത് അനുഭവപ്പെടുന്നത്……………..കാലാവസ്ഥയാണ്.
a. ധാരാളം മഴ ലഭിക്കുന്ന കാലാവസ്ഥ
b. വരണ്ട കാലാവസ്ഥ
c. മിതമായ കാലാവസ്ഥ
d. തണുത്ത കാലാവസ്ഥ
Answer:
b. വരണ്ട കാലാവസ്ഥ
Question 26.
ഉപദ്വീപീയ പീഠഭൂമിയിൽ പൊതുവെ അനുഭവപ്പെടുന്ന കാലാവസ്ഥാ വിഭാഗം ഏതാണ്?
Answer:
ഉപദ്വീപീയ പീഠഭൂമിയിൽ പൊതുവെ ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥയാണ് അനുഭവ പ്പെടുന്നത്.
Question 27.
ഉപദ്വീപീയ പീഠഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമായിരിക്കാം?
Answer:
- ഉഷ്ണമേഖലയിലെ സ്ഥാനം
- ഉപദ്വീപിന്റെ സവിശേഷ ആകൃതി
- സമുദ്രത്തിൽ നിന്നുള്ള അകലം
- പർവതനിരകളുടെ കിടപ്പ്
- മൺസൂൺ കാറ്റിന്റെ ഗതി
Question 28.
പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിൽ പൊതുവെ കുറഞ്ഞ താപനില അനുഭവപ്പെടാനുള്ള കാരണമെന്ത്?
Answer:
സമുദ്രനിരപ്പിൽ നിന്നും ഉയർന്നു സ്ഥിതി ചെയ്യുന്നതിനാലാണ് പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങ ളിൽ പൊതുവെ കുറഞ്ഞ താപനില അനുഭവപ്പെടാനുള്ള കാരണം.
Question 29.
പീഠഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ശൈത്യകാലത്ത് ദൈനിക താപാന്തരം (Diurnal Range of Temperature) വളരെ കൂടാറുണ്ട്. ഇതിന്റെ കാരണം എന്താണ്?
Answer:
പീഠഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ശൈത്യകാലത്ത് ദൈനിക താപാന്തരം വളരെ കൂടാനുള്ള കാരണം രാത്രി താപം ഗണ്യമായി കുറയുന്നതാണ്.
Question 30.
എന്താണ് ദൈനിക താപാന്തരം (Diurnal Range of Temperature) എന്ന് വ്യക്തമാക്കുക.
Answer:
ഒരു പ്രദേശത്ത് ഒരു ദിവസം അനുഭവപ്പെടുന്ന കൂടിയ താപനിലയം കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം ആണ് ദൈനിക താപാന്തരം. (Diurnal Range of Temperature)
Question 31.
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരുവിൽ ധാരാളം മഴ ലഭിക്കുന്നതിന്റെ കാരണം വ്യക്ത മാക്കുക.
Answer:
തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരുവിൽ തട്ടി ഉയരുന്ന ഈർപ്പവാഹിയായ വായു തണുക്കുകയും കാറ്റിന് അഭിമുഖമായ വശത്ത് വലിയ തോതിൽ മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നു. 250 സെന്റീമീറ്റർ മുതൽ 400 സെന്റീമീറ്റർ വരെയാണ് ഇക്കാലയളവിൽ പടിഞ്ഞാറൻ തീരത്തും പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറും ലഭിക്കുന്ന മഴ.
Question 32.
എന്താണ് മഴനിഴൽ പ്രദേശങ്ങൾ (Rain shadow region) എന്ന് വ്യക്തമാക്കുക.
Answer:
കിഴക്കേ ചെരുവിൽ താഴ്ന്നിറങ്ങുന്ന വായു ഈർപ്പരഹിതമായതിനാൽ കിഴക്കെ ചെരുവിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പീഠഭൂമി പ്രദേശങ്ങളിൽ വിരളമായി മാത്രമേ മഴ ലഭിക്കുന്നുള്ളൂ. അതിനാൽ ഈ പ്രദേശങ്ങളെ മഴനിഴൽ പ്രദേശങ്ങൾ എന്ന് വിളിക്കുന്നു.
Question 33.
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് ഉപദ്വീപിൽ പ്രവേശിക്കുന്നത് ഏതു വഴിയാണ്?
Answer:
മഹാരാഷ്ട്രയുടെ തീരത്ത് വന്നിരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് നർമ്മദ തടങ്ങളിലൂടെ ഉപദ്വീപിൽ പ്രവേശിക്കുന്നു.
Question 34.
തമിഴ്നാട്, ആന്ധ്ര തീരങ്ങളിൽ വടക്ക് കിഴക്കൻ മൺസൂൺ കാലത്ത് വൻതോതിൽ മഴ ഉണ്ടാകുന്നതിന് കാരണമെന്ത്?
Answer:
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദ ചുഴികൾ കാരണം ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് പ്രത്യേകിച്ച് തമിഴ്നാട്, ആന്ധ്ര തീരങ്ങളിൽ വൻതോതിൽ മഴയുണ്ടാകുന്നു.
Question 35.
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും വലിയ നദിയാണ്
a. കൃഷ്ണ
b. കാവേരി
c. ഗോദാവരി
d. മഹാനദി
Answer:
c. ഗോദാവരി
Question 36.
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഉപദ്വീപീയ നദിയാണ്
a. കൃഷ്ണ
b. കാവേരി
c. ഗോദാവരി
d. തുംഗഭദ
Answer:
c. ഗോദാവരി
Question 37.
മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്നും ഉദ്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദിയാണ് ………………………
a. നർമ്മദ
b. കൃഷ്ണ
c. ഗോദാവരി
d. കാവേരി
Answer:
b. കൃഷ്ണ
Question 38.
താപ്തി നദിയുടെ ഒരു പ്രധാന പോഷക നദിയാണ് ………………………
a. ഭീമ
b. കബിനി
c. ഭവാനി
d. പൂർണ്ണ
Answer:
d. പൂർണ്ണ
Question 39.
നർമ്മദാ നദി ഉത്ഭവിക്കുന്നത് ………………………
a. അമർഖണ്ഡക്
b. മഹാബലേശ്വർ
c. ബ്രഹ്മഗിരി കുന്നുകൾ
d. മുൾതായ്
Answer:
a. അമർഖണ്ഡക്
Question 40.
ഉപദ്വീപീയ ഇന്ത്യയിലെ പ്രധാന ജല വിഭാജകം ഏതാണ് ?
Answer:
പശ്ചിമഘട്ടം
Question 41.
ഉപദ്വീപിലെ നീരൊഴുക്കിനെ എത്രയായി തരംതിരിച്ചിരിക്കുന്നു? ഏതെല്ലാം?
Answer:
മൂന്നായി തിരിച്ചിരിക്കുന്നു.
- കിഴക്കോട്ട് ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഉപദ്വീപീയ നദികൾ.
- പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ ചേരുന്ന ഉപദ്വീപീയ നദികൾ.
- വടക്കോട്ട് ഒഴുകി ഗംഗയിലും യമുനയിലും ചേരുന്ന നദികൾ.
Question 42.
ഉപദ്വീപീയ പീഠഭൂമിയിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതെല്ലാം?
Answer:
മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികളും അവയുടെ പോഷക നദികളും
Question 43.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിട്ടുപോയ ഭാഗങ്ങൾ ശരിയായി പൂരിപ്പിക്കുക.
Answer:
Question 44.
നർമ്മദ നദിയെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം?
Answer:
മാർബിൾ സിലകളിൽ കടഞ്ഞെടുത്ത ചെങ്കുത്തായ താഴ്വരയും, ജബൽപൂരിന് സമീപമുള്ള വെള്ളച്ചാട്ടവും, സർദാർ സരോവർ വിവിധോദ്ദ്യേശ്യ നദീതട പദ്ധതിയും നർമ്മദ നദിയെ ശ്രദ്ധേയമാ
ക്കുന്നു.
Question 45.
ഗംഗയിലേക്ക് എത്തുന്ന ഉപദ്വീപീയ നദികൾ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?
Answer:
ഗംഗയിലേക്കെത്തുന്ന ഉപദ്വീപീയ നദികൾ മാൾവാ പീഠഭൂമിയിലെ ഉയർന്ന പ്രദേശങ്ങളിൽ ഉൽഭവിച്ച് വടക്കോട്ട് ഒഴുകി യമുനയിലേക്കും നേരിട്ട് ഗംഗാ നദിയിലേക്കും ചെന്ന് ചേരുന്നു.
Question 46.
എന്തുകൊണ്ടാണ് വടക്കോട്ട് ഒഴുകുന്ന ഉപദ്വീപീയ നദികളെ ഗംഗയുടെ ഉപദ്വീപീയ പോഷക നദികൾ എന്ന് വിളിക്കുന്നത്?
Answer:
വടക്കോട്ട് ഒഴുകുന്ന ഉപദ്വീപീയ നദികൾ എല്ലാം ഗംഗയിലോ യമുനയിലോ ചേരുന്നതു കൊണ്ടാണ് ഉപദ്വീപീയ നദികളെ ഗംഗയുടെ ഉപദ്വീപീയ പോഷക നദികൾ എന്ന് വിളിക്കുന്നത്.
Question 47.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക.
Answer:
Question 48.
ആർദ്ര ഇലപൊഴിയും കാടുകൾ കാണപ്പെടുന്നത്
a. 100 സെന്റീമീറ്റർ മുതൽ 200 സെന്റീമീറ്റർ വരെ
b. 75 സെന്റീമീറ്റർ മുതൽ 100 സെന്റീമീറ്റർ വരെ
c. 75 സെന്റീമീറ്ററിൽ താഴെ
d. 200 സെന്റീമീറ്റർ മുതൽ 300സെന്റീമീറ്റർ വരെ
Answer:
a. 100 സെന്റീമീറ്റർ മുതൽ 200 സെന്റീമീറ്റർ വരെ
Question 49.
എവിടെയാണ് നൈസർഗിക സസ്യജാലങ്ങൾ കാണപ്പെടുന്നത്?
Answer:
ഓരോ പ്രദേശത്തിനും കാലാവസ്ഥക്കും അനുസൃതമായി നൈസർഗിക സസ്യങ്ങൾ രൂപം കൊള്ളുന്നു.
Question 50.
ഉപദ്വീപീയ പീഠഭൂമിയിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട നൈസർഗിക സസ്യജാല വിഭാഗങ്ങൾ ഏതെല്ലാം?
Answer:
ഉഷ്ണമേഖലാ ഇലപൊഴിയും കാടുകൾ, അവയുടെ ഉപവിഭാഗമായ ആർദ്ര ഇലപൊഴിയും കാടുകൾ, വരണ്ട ഇലപൊഴിയും കാടുകൾ ഉഷ്ണമേഖലാ മുൾക്കാടുകൾ, ദക്ഷിണ പർവത വനങ്ങൾ.
Question 51.
ഉഷ്ണമേഖല ഇലപൊഴിയും കാടുകളുടെ ഉപവിഭാഗങ്ങൾ ഏതെല്ലാം?
Answer:
ആർദ്ര ഇലപൊഴിയും കാടുകൾ വരണ്ട ഇലപൊഴിയും കാടുകൾ
Question 52.
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും വ്യാപകമായ സ്വാഭാവിക വനമേത്?
Answer:
ഉഷ്ണമേഖല ഇലപൊഴിയും കാടുകളാണ് ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും വ്യാപകമായ സ്വാഭാവിക വനങ്ങൾ.
Question 53.
വരണ്ട ഇലപൊഴിയും കാടുകൾ കാണപ്പെടുന്നതെവിടെയാണ്?
Answer:
70 സെന്റീമീറ്റർ മുതൽ 100 സെന്റീമീറ്റർ വരെ വാർഷിക മഴ ലഭിക്കുന്ന പീഠഭൂമിയുടെ ഇതര ഭാഗങ്ങളിൽ വരണ്ട ഇലപൊഴിയും കാടുകൾ കാണപ്പെടുന്നു.
Question 54.
ഉഷ്ണമേഖലാ മുൾക്കാടുകളെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
75 സെൻറീമീറ്ററിന് താഴെ വാർഷിക മഴ ലഭിക്കുന്നതും ഉയർന്ന താപനിലയുളളതുമായ പ്രദേശങ്ങ ളിലാണ് ഉഷ്ണമേഖലാ മുൾക്കാടുകൾ കാണപ്പെടുന്നത്. ഇവിടെ കാണുന്ന മരങ്ങൾ ഉയരം കുറഞ്ഞവയാണ്. ഈന്തപ്പന, ചിലയിനം പുൽ വർഗ്ഗങ്ങൾ തുടങ്ങിയവയാണ് പ്രധാന സസ്യങ്ങൾ. മഹാരാഷ്ട്ര, കർണാടകം, എന്നീ സംസ്ഥാനങ്ങളുടെ അർധ മരുപ്രദേശങ്ങളിലും ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ വരണ്ട പ്രദേശങ്ങളിലും കാണപ്പെടുന്നു.
Question 55.
ദക്ഷിണപർവത വനങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വനങ്ങൾ ഏവിടെയാണ് കാണപ്പെടുന്നത്?
Answer:
പീഠഭൂമിയിലെ ഉയർന്ന പ്രദേശങ്ങൾ ആയ പശ്ചിമഘട്ടം, വിന്ധ്യാ നിരകൾ, നീലഗിരി കുന്നുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നവയാണ് ദക്ഷിണപർവത വനങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Question 56.
ഉപദ്വീപീയ പീഠഭൂമിയിൽ എവിടെ കാണപ്പെടുന്ന വനങ്ങളാണ് ചോല വനങ്ങൾ(Shola Forests)?
Answer:
നീലഗിരി, പളനി, ആനമല നിരകളിലെ ഉപോഷ്ണ സസ്യജാലങ്ങളെ ചോല വനങ്ങൾ(Shola Forests) എന്ന് വിളിക്കുന്നു.
Question 57.
ബസാൾട്ട് പൊടിഞ്ഞ അപക്ഷയം സംഭവിച്ച് രൂപംകൊള്ളുന്ന മണ്ണാണ്
a. ലാറ്ററേറ്റ് മണ്ണ്
b. കറുത്ത മണ്ണ് . പർവത മണ്ണ്
d. ചുവന്ന മണ്ണ്
Answer:
b. കറുത്ത മണ്ണ്
Question 58.
ഉപദ്വീപീയ പീഠഭൂമിയിൽ കാണപ്പെടുന്ന മണ്ണിന്റെ പ്രത്യേകത എന്താണ്?
Answer:
ഉപദ്വീപീയ പീഠഭൂമിയിൽ കാണപ്പെടുന്ന മണ്ണിലേറെയും തനതിടത്ത് രൂപപ്പെട്ടവയാണ് (Insitu soils).
Question 59.
ഉപദ്വീപീയ പീഠഭൂമിയിൽ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ ഏതെല്ലാം?
Answer:
കറുത്ത മണ്ണ് (Black soil) ചെമ്മണ്ണ് (Red soil) ലാറ്ററൈറ്റ് മണ്ണ് (Laterite soil) പർവത മണ്ണ് (Mountain soil) എന്നിവ.
Question 60.
കറുത്ത മണ്ണിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഡക്കാൻ പീഠഭൂമിയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ലാവശിലയായ ബസാൾട്ട് പൊടിഞ്ഞ് അപക്ഷയം, സംഭവിച്ച് രൂപം കൊള്ളുന്നതാണ് കറുത്ത മണ്ണ്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രധാനമായും കർണ്ണാടകം, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഭാഗികമായും കറുത്ത മണ്ണ് കാണപ്പെടുന്നു.
Question 61.
ലാറ്ററേറ്റ് മണ്ണ് എവിടെയെല്ലാം കാണപ്പെടുന്നു? സവിശേഷതകൾ എന്തെല്ലാം?
Answer:
കനത്ത മഴയും വരൾച്ചയും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ മണ്ണിലെ സിലിക്ക, ചുണ്ണാമ്പ് തുടങ്ങിയ ലവണങ്ങൾ ഊർന്നിറങ്ങൽ പ്രക്രിയയിലൂടെ രൂപപ്പെടുന്നതാണ് ലാറ്ററൈറ്റ് മണ്ണ്. പശ്ചിമഘട്ടം, പൂർവഘട്ടം, രാജ്മഹൽ കുന്നുകൾ, വിന്ധ്യാ പർവതങ്ങൾ, മാൾവാ പീഠഭൂമി തുടങ്ങിയ പ്രദേശങ്ങളിൽ ലാറ്ററേറ്റ് മണ്ണ് കാണപ്പെടുന്നു. വളപ്രയോഗത്തിലൂടെ തേയില, കാപ്പി, റബ്ബർ, അടക്ക തുടങ്ങിയ തോട്ടവിളകൾ കൃഷിചെയ്യുന്നതിന് അനുയോജ്യമാണ്.
Question 62.
പർവത മണ്ണിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ദക്ഷിണേന്ത്യയിൽ പർവത മണ്ണ് കാണപ്പെടുന്നത് പശ്ചിമഘട്ട മലനിരകളിലാണ്. തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഇത് ധാരാളമായി കാണപ്പെടുന്നു. കർണ്ണാടകം, തേയില, കാപ്പി, സുഗന്ധദ്രവ്യങ്ങൾ, ഉഷ്ണമേഖലാ പഴവർഗ്ഗങ്ങൾ എന്നിവയുടെ കൃഷിക്ക് അനുയോജ്യമാണ് പർവത മണ്ണ്.
Question 63.
ചെമ്മണ്ണ് ചുവപ്പ് നിറമായിരിക്കുന്നതിന്റെ കാരണമെന്ത്?
Answer:
ഇരുമ്പിന്റെ സാന്നിധ്യമാണ് ചുവപ്പു നിറത്തിന് കാരണം
Question 67.
ലാറ്ററേറ്റ് മണ്ണ് രൂപപ്പെടുന്നത് എങ്ങനെയാണ്?
Answer:
കനത്ത മഴയും വരൾച്ചയും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ മണ്ണിലെ സിലിക്ക ചുണ്ണാമ്പ് തുടങ്ങിയ ലവണങ്ങൾ ഊർന്നിറങ്ങൽ പ്രക്രിയയിലൂടെ ഫലമായി രൂപപ്പെടുന്നതാണ് ലാറ്ററൈറ്റ് മണ്ണ്.
Question 68.
ദക്ഷിണേന്ത്യയിൽ പർവത മണ്ണിൽ കൃഷി ചെയ്യപ്പെടുന്ന പ്രധാന വിളകൾ ഏതെല്ലാം?
Answer:
തേയില, കാപ്പി, സുഗന്ധദ്രവ്യങ്ങൾ, ഉഷ്ണമേഖലാ പഴവർഗ്ഗങ്ങൾ എന്നിവയുടെ കൃഷിക്ക് അനുയോ ജ്യമാണ് പർവത മണ്ണ്.
Question 69.
കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാം?
Answer:
മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രധാനമായും, കർണ്ണാടകം, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിൽ ഭാഗികമായും കറുത്ത മണ്ണ് കാണപ്പെടുന്നു.
Question 70.
പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമാണ്
a. ചെമ്മണ്ണ്
b. ലാറ്ററേറ്റ് മണ്ണ്
c. പർവത മണ്ണ്
d. കറുത്ത മണ്ണ്
Answer:
d. കറുത്ത മണ്ണ്
Question 71.
ഇന്ത്യയിൽ പരുത്തി കൃഷിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ്
a. മഹാരാഷ്ട്ര
b. ഗുജറാത്ത്
c. കർണ്ണാടകം
d. തെലുങ്കാന
Answer:
b. ഗുജറാത്ത്
Question 72.
ഇന്ത്യയിൽ കാപ്പി കൃഷിയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ്
a. കേരളം
b. തമിഴ്നാട്
c. തെലുങ്കാന
d. കർണ്ണാടകം
Answer:
c. കർണ്ണാടകം
Question 73.
ഉപദ്വീപീയ പീഠഭൂമിയിലെ കൃഷിയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
സമതല പ്രദേശങ്ങളെപ്പോലെ കൃഷിഭൂമിക്ക് അനുയോജ്യമല്ല പീഠഭൂമി പ്രദേശങ്ങൾ. ഇവിടുത്തെ പ്രധാന വിളകളാണ് നെല്ല്, ഗോതമ്പ്, പരുത്തി, കരിമ്പ്, പുകയില, തോട്ടവിളകളായ കാപ്പി, തേയില എന്നിവ.നിമ്നോന്നതമായ ഭൂപ്രകൃതി, നീരൊഴുക്കാൽ കാർന്നെടുക്കപ്പെട്ട മേൽമണ്ണ്, ചെങ്കുത്തായ ചരിവുകൾ, മേൽമണ്ണിന്റെ കനക്കുറവ്, അനാവൃതശിലകൾ, ഇടയ്ക്കിടെയുള്ള കുന്നുകൾ തുടങ്ങിയവ കാരണം പീഠഭൂമിയുടെ എല്ലാ ഭാഗങ്ങളിലും കൃഷി സാധ്യമാകുന്നില്ല. പശ്ചിമഘട്ട നിരകളിൽ തോട്ടവിളകൾക്കാണ് പ്രാമുഖ്യം. നീലഗിരി മേഖലയിൽ തേയില, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്നു. മലഞ്ചെരുവിൽ തട്ടുകളാക്കി നെൽകൃഷി ഇവിടെ നടക്കുന്നുണ്ട്.
Question 74.
കാപ്പി കൃഷിയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
കർണ്ണാടകയാണ് ഇന്ത്യയിലെ കാപ്പിയുൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം. കാപ്പി കൃഷിയുടെ ഏകദേശം 30ശതമാനവും, കാപ്പി ഉൽപാദനത്തിന്റെ ഏകദേശം 71 ശതമാനവും കർണ്ണാടകയിൽ നിന്നാണ്. ഉൽപാദനത്തിൽ ഏകദേശം 22 ശതമാനവുമായി കേരളമാണ് രണ്ടാംസ്ഥാനത്ത്. അറബിക്ക റോബസ്റ്റ എന്നീ മുന്തിയതരം കാപ്പിയാണ് ഇവിടെ കൃഷി ചെയ്യുന്നത്.
Question 75.
തേയില കൃഷിയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
പീഠഭൂമിയിലെ തേയില കൃഷി പ്രധാനമായും തമിഴ്നാട്, കർണ്ണാടകം,കേരളം എന്നീ സംസ്ഥാനങ്ങളിലാണ്. നീലഗിരി കുന്നുകളിലും പശ്ചിമഘട്ട നിലയിലുമാണ് ഇന്ത്യയിലെ ആകെ ഉൽപാദനത്തിന്റെ 25% ഉൽപാദിപ്പിക്കുന്നത്. ധാരാളം തൊഴിലാളികൾ ആവശ്യമായതിനാൽ തേയില തോട്ടങ്ങളിലും അനുബന്ധ വ്യവസായത്തിനുമായി അനവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നു.
Question 76.
കരിമ്പ് കൃഷിയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
ഉത്തരേന്ത്യൻ സമതലങ്ങളിലാണ് കൂടുതൽ കരിമ്പ് കൃഷി ഉള്ളതെങ്കിലും കരിമ്പുകൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ഒരുക്കുന്നത് ഡക്കാൻ പീഠഭൂമി പ്രദേശമാണ്.
കരിമ്പ് കൃഷിക്ക് അനുകൂലമായ ഘടകങ്ങൾ :
- ഡക്കാൻ പീഠഭൂമിയിലെ കറുത്ത മണ്ണ്
- ഉഷ്ണമേഖലാ കാലാവസ്ഥയും, ദീർഘമായ വിളവെടുപ്പ് കാലവും
- ഉഷ്ണമേഖലയിൽ വിളയുന്ന കരിമ്പിലെ ഉയർന്ന അളവിലുള്ള സൂക്രോസ് അംശവും
Question 77.
പരുത്തി കൃഷിയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
പരുത്തി ഒരു ഖാരിഫ് വിള ആണെങ്കിലും ഉപദ്വീപിൽ ഒക്ടോബർ മാസത്തോടെ കൃഷി ആരംഭിച്ച് ജനുവരി മുതൽ മെയ് വരെ മാസങ്ങളിൽ വിളവെടുപ്പ് നടത്തുന്നു. പരുത്തിയുടെ വളർച്ചാകാലത്ത് ഏഴ് മാസത്തോളം മഞ്ഞ് ഉണ്ടാകാൻ പാടില്ല. 21 ഡിഗ്രി മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും 50 സെന്റീമീറ്റർ മുതൽ 100 സെന്റീമീറ്റർ വാർഷിക വർഷപാതവും ആണ് പരുത്തി കൃഷിക്ക് ആവശ്യം.
എന്നാൽ മഴ കുറഞ്ഞ പ്രദേശങ്ങളിൽ ജലസേചന സഹായത്തോടെ പരുത്തി കൃഷി ചെയ്യുന്നു. ഡക്കാൻ മൾവാ പീഠഭൂമി പ്രദേശങ്ങളിലെ കറുത്ത മണ്ണാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം.രാജ്യത്ത് പരുത്തി കൃഷിയിൽ ഒന്നാം സ്ഥാനം ഗുജറാത്തിനാണ്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.
Question 78.
ധാതു വിഭവങ്ങളുടെ കാര്യത്തിൽ ഛോട്ടാ നാഗ്പൂർ പീഠഭൂമിയുടെ പ്രാധാന്യം എന്താണ്?
Answer:
ധാതുക്കളുടെ ഹൃദയഭൂമി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
Question 79.
ഉപദ്വീപീയ പീഠഭൂമിയുടെ മധ്യമേഖലയിൽ നിന്ന് ലഭിച്ച ധാതുക്കളുടെ പേര് എഴുതുക.
Answer:
മാംഗനീസ്, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല്, മാർബിൾ, കൽക്കരി, മൈക്ക, ഇരുമ്പയിര്, ഗ്രാഫൈറ്റ്.
Question 80.
ഉപദ്വീപീയ പീഠഭൂമിയിൽ ഇരുമ്പ് അയിര്, ബോക്സൈറ്റ്, ലിഗ്നൈറ്റ് തുടങ്ങിയ ധാതുക്കൾ എവിടെയാണ് കാണപ്പെടുന്നത്?
Answer:
കർണാടക പീഠഭൂമിയും തമിഴ്നാടിന്റെ സമീപ പ്രദേശങ്ങളും ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ.
Question 81.
ഉപദ്വീപീയ പീഠഭൂമിയിലെ ഏത് പ്രദേശമാണ് ചെമ്പ്, ഈയം, സിങ്ക്, യുറേനിയം, മൈക്ക എന്നിവയാൽ സമ്പന്നമായിരിക്കുന്നത്?
Answer:
രാജസ്ഥാനിലെ അരാവലി മലനിരകളും, ഗുജറാത്തിന്റെ സമീപ ഭാഗങ്ങളും ഉൾപ്പെടുന്ന വടക്കു പടിഞ്ഞാറൻ മേഖല.
Question 82.
ഉപദ്വീപീയ പീഠഭൂമിയിലെ മനുഷ്യ വാസസ്ഥലങ്ങൾ തുടക്കത്തിൽ പരിമിതമായിരുന്നത് എന്തുകൊണ്ട്?
Answer:
കൃഷിയോഗ്യമല്ലാത്ത ഭൂപ്രകൃതിയും ഭൂഖണ്ഡാന്തര കാലാവസ്ഥയും കാരണം.
Question 83.
ഉപദ്വീപീയ പീഠഭൂമിയിലെ നഗര കേന്ദ്രങ്ങളുടെ വളർച്ചയ്ക്ക് സംസ്ഥാന തലസ്ഥാനങ്ങളും ഖനന കേന്ദ്രങ്ങളും,വ്യാവസായിക കേന്ദ്രങ്ങളും എങ്ങനെ സംഭാവന നൽകി?
Answer:
കൽക്കരി, ഇരുമ്പയിര്, മാംഗനീസ്, മൈക്ക, ബോക്സൈറ്റ്, ചെമ്പ് തുടങ്ങിയ ലോഹ, ലോഹേതര ധാതുക്കളുടെ സമൃദ്ധി കാരണം ഛോട്ടാ നാഗ്പൂർ പീഠഭൂമിയെ ധാതുക്കളുടെ ഹൃദയ ഭൂമി എന്ന് വിളിക്കുന്നു. ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇത് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ധാതുമേഖലയാണ്.
Question 84.
ഉപദ്വീപീയ പീഠഭൂമിയിലെ ജനസംഖ്യാ വളർച്ചയെ ഖനനം എങ്ങനെ സ്വാധീനിച്ചു?
Answer:
ഖനന പ്രവർത്തനങ്ങൾ, റോഡ്റെയിൽ ശൃംഖലകളുടെയും ധാതു അധിഷ്ഠിത വ്യവസായങ്ങളും ടെയും വികസനം എന്നിവ ഉപദ്വീപീയ പീഠഭൂമിയിലേക്ക് ആളുകളെ ആകർഷിച്ചു, ഇത് ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന് കാരണമായി. കൂടാതെ, ജലസേചനത്തെയും സാങ്കേതിക മുന്നേറ്റങ്ങളെയും അടിസ്ഥാനമാക്കിയുള്ള വാണിജ്യ കൃഷിയുടെ വ്യാപ്തി ഈ മേഖലയിലെ ജനസംഖ്യാ വളർച്ചയ്ക്ക് കൂടുതൽ സംഭാവന നൽകി.
Question 85.
ഉപദ്വീപീയ പീഠഭൂമിയിൽ മനുഷ്യവാസം വർധിപ്പിക്കുന്നതിലേക്ക് ആളുകളെ ആകർഷിച്ച ഘടക ങ്ങൾ ഏതൊക്കെയാണ്?
Answer:
ഖനന പ്രവർത്തനങ്ങൾ, റോഡ്റെയിൽ ശൃംഖലകളുടെ വികസനം, ധാതു അധിഷ്ഠിത വ്യവസായ- ങ്ങളുടെ ആവിർഭാവം, ജലസേചനവും സാങ്കേതിക സാധ്യതകളും അടിസ്ഥാനമാക്കിയുള്ള വാണിജ്യ കൃഷിയുടെ സാധ്യത.
Question 86.
ഉപദ്വീപീയ പീഠഭൂമിയിലെ വ്യത്യസ്ത ധാതു മേഖലകൾ ഏതൊക്കെയാണ്?
Answer:
- വടക്കുകിഴക്കൻ പീഠഭൂമി പ്രദേശം
- മധ്യമേഖല
- ക്കുക.
- തെക്കൻ മേഖല തെക്കുപടിഞ്ഞാറൻ മേഖല
- വടക്കുപടിഞ്ഞാറൻ മേഖല
Question 87.
ഉപദ്വീപീയ പീഠഭൂമിയിലെ ജനസംഖ്യാ വളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ വിശദീകരി
Answer:
കൃഷിയോഗ്യമല്ലാത്ത ഭൂപ്രകൃതിയും ഭൂഖണ്ഡാന്തര കാലാവസ്ഥയും കാരണം തുടക്കത്തിൽ ജനസാന്ദ്രത കുറവായിരുന്ന ഉപദ്വീപീയ പീഠഭൂമി ഖനന പ്രവർത്തനങ്ങൾ, റോഡ്റെയിൽ ശൃംഖലകളുടെ വികസനം, ധാതു അധിഷ്ഠിത വ്യവസായങ്ങളുടെ ആവിർഭാവം എന്നിവയോടെ ജനസംഖ്യയിൽ വർദ്ധനവ് കണ്ടു.
കൂടാതെ, ജലസേചനത്തിന്റെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും പിന്തുണയോടെ വാണിജ്യ കാർഷിക മേഖലയുടെ വിപുലീകരണം ജനസംഖ്യാ വളർച്ചയിലേക്ക് നയിക്കുന്നു. കാലക്രമേണ സംസ്ഥാന തലസ്ഥാനങ്ങൾ, ഖനന കേന്ദ്രങ്ങൾ, വ്യാവസായിക കേന്ദ്രങ്ങൾ എന്നിവ വലിയ നഗര കേന്ദ്രങ്ങളായി വികസിക്കുകയും ഈ പ്രദേശത്തേക്ക് കൂടുതൽ നിവാസികളെ ആകർഷിക്കുകയും ചെയ്തു.
Question 88.
ഉപദ്വീപീയ പീഠഭൂമിയിലെ ധാതുമേഖലകളുടെ വിതരണം വിവരിക്കുക.
Answer:
ധാതു വിഭവങ്ങളുടെ ലഭ്യതയെ അടിസ്ഥാനമാക്കി. ഉപദ്വീപീയ പീഠഭൂമിയെ വ്യത്യസ്ത ധാതു മേഖലകളായി തിരിക്കാം.
വടക്കുകിഴക്കൻ പീഠഭൂമി പ്രദേശം: ഏറ്റവും വലിയ ധാതുമേഖലയാണ് ഛോട്ടാനാഗ്പൂർ – ഒഡിഷ പിഠഭൂമികൾ. ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലായി ഈ മേഖല വ്യാപിച്ചുകിടക്കുന്നു. കൽക്കരി, ഇരുമ്പയിര്, മാംഗനീസ്, അഭ്രം, ബോക്സൈറ്റ്, ചെമ്പ് തുടങ്ങിയ ധാതുക്കൾ ഈ മേഖലയിൽ ഖനനം ചെയ്യപ്പെടുന്നു.
മധ്യമേഖല : ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മധ്യമേഖലയിൽ മാംഗനീസ്, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല്, മാർബിൾ, കൽക്കരി, അഭ്രം, ഇരുമ്പയിര്, ഗ്രാഫൈറ്റ് തുടങ്ങിയ ധാതുക്കൾ സുലഭമാണ്.
ദക്ഷിണമേഖല : കർണ്ണാടക പീഠഭൂമിയും അതിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന തമിഴ്നാടിന്റെ ഭാഗങ്ങളും ഉൾപ്പെട്ട ഈ മേഖലയിൽ ഇരുമ്പയിര്, ബോസൈറ്റ്, ലിഗ്നൈറ്റ് തുടങ്ങിയ ധാതുക്കൾ കാണപ്പെടുന്നു.
തെക്കുപടിഞ്ഞാറൻ മേഖല : പടിഞ്ഞാറൻ കർണ്ണാടയും ഗോവയും ചേർന്ന ഈ മേഖലയിൽ ഇരുമ്പയിര്, കളിമണ്ണ് തുടങ്ങിയവ ധാരാളമായി കാണപ്പെടുന്നു.
വടക്കുപടിഞ്ഞാറൻ മേഖല : രാജസ്ഥാനിലെ അരാവലിനിരയും അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗുജറാത്തിന്റെ ഭാഗങ്ങളും ചെമ്പ്, ഈയം, സിങ്ക്, യുറേനിയം, മൈക്ക തുടങ്ങിയ വയാൽ സമ്പന്നമാണ്.
Question 89.
ഉപദ്വീപീയ പീഠഭൂമിയിലെ നഗരവൽക്കരണത്തെ രൂപപ്പെടുത്തുന്നതിൽ ഖനനത്തിന്റെയും, വ്യാവസായിക വികസനത്തിന്റെയും പങ്ക് വിശകലനം ചെയ്യുക.
Answer:
ഉപദ്വീപീയ പീഠഭൂമിയിൽ നഗരവൽക്കരണം രൂപപ്പെടുത്തുന്നതിൽ ഖനനവും വ്യാവസായിക വികസനവും നിർണായക പങ്ക് വഹിച്ചു. ധാതു വിഭവങ്ങളുടെ കണ്ടെത്തലും ചൂഷണവും ഖനന പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കാൻ ആളുകളെ ആകർഷിച്ചു. ഇത് ഖനന പട്ടണങ്ങളുടെയും വ്യാവസായിക കേന്ദ്രങ്ങളുടെയും വളർച്ചയിലേക്ക് നയിച്ചു.
ഖനന പ്രവർത്തനങ്ങൾ വികസിച്ചതോടെ, റോഡുകൾ, റെയിൽവേ തുടങ്ങിയ ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വികസനം നഗര വളർച്ചയെ കൂടുതൽ സുഗമമാക്കി. കൂടാതെ, ധാതു അധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുന്നത് തൊഴിലവസരങ്ങൾ നൽകുകയും കൂടുതൽ ആളുകളെ നഗരപ്രദേശങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്തു.
കാലക്രമേണ, ഈ നഗര കേന്ദ്രങ്ങൾ സുപ്രധാന സാമ്പത്തിക വാണിജ്യ കേന്ദ്രങ്ങളായി പരിണമിക്കുകയും ഉപദ്വീപീയ പീഠഭൂമിയുടെ മൊത്തത്തിലുള്ള നഗരവൽക്കരണത്തിന് സംഭാവന നൽകുകയും ചെയ്തു.