Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science History Chapter 6 Notes Malayalam Medium ചോളനാട്ടിൽ നിന്നും ഡൽഹിയിലേക്ക് Questions and Answers that include all exercises in the prescribed syllabus.
9th Class History Chapter 6 Notes Question Answer Malayalam Medium
Kerala Syllabus 9th Standard Social Science History Notes Malayalam Medium Chapter 6 ചോളനാട്ടിൽ നിന്നും ഡൽഹിയിലേക്ക്
Class 9 History Chapter 6 Notes Kerala Syllabus Malayalam Medium
Question 1.
ചോളരാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. എന്തെല്ലാം വിവരങ്ങളാണ് ഇതിൽ നിന്നും നമുക്ക് ലഭിക്കുന്നത്?

Answer:
ജനങ്ങൾ നെല്ല്, സ്വർണം, പണം എന്നിവ നികുതിയായി രാജാവിന് നൽകിയിരുന്നു.
ചോള രാജ്യം സമ്പൽസമൃദ്ധമായിരുന്നു. അതിനാൽ തന്നെ വൻതോതിൽ നികുതിയും രാജാവ് ജനങ്ങളിൽ നിന്നും പിരിച്ചെടുത്തിരുന്നു
![]()
Question 2.
തന്നിട്ടുള്ള ഭൂപടം നിരീക്ഷിച്ച് ഇന്നത്തെ ദക്ഷിണേന്ത്യയുടെ ഏതെല്ലാം പ്രദേശങ്ങൾ ചോളരാജ്യ-
ത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി പട്ടികപ്പെടുത്തുക.

Answer:
കാഞ്ചിപുരം, ഗംഗൈകൊണ്ടചോളപുരം, നാഗപട്ടണം, മധുര – തമിഴ്നാട്
Question 3.
ചോളരാജ്യത്തിന്റെ സമ്പദ്ഘടനയിൽ കാർഷികമേഖല വഹിച്ച പങ്ക് വിശകലനം ചെയ്യുക.
Answer:
കാവേരി നദിയുടെ താഴ്വാരത്താണ് ചോളരാജ്യം സ്ഥിതി ചെയ്തിരുന്നത്. അതിനാൽ തന്നെ ആ പ്രദേശം വിഭവസമൃദ്ധവുമായിരുന്നു. അവിടെ ജനങ്ങൾ ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, പയർ വർഗങ്ങൾ, കരിമ്പ്, വെറ്റില, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, വിവിധതരം പൂക്കൾ എന്നിവ കൃഷി ചെയ്തു.
കൃഷിക്ക് ജലസേചനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഭരണാധികാരികൾ വ്യത്യസ്ത- ങ്ങളായ ജലസേചന സൗകര്യങ്ങൾ ഒരുക്കി. ക്ഷേത്രങ്ങൾക്കും ബ്രാഹ്മണർക്കും ഭൂമി ദാനം നൽകിയതിലൂടെ കൂടുതൽ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കാൻ സാധിച്ചു. കാർഷികപുരോ ഗതിയിലൂടെ കൈവരിക്കുന്ന മിച്ചോൽപാദനം വാണിജ്യത്തിന് വഴിതെളിച്ചു.
Question 4.
ഭൂപടം നിരീക്ഷിച്ച് ചോളരാജ്യത്തിന് ഏതെല്ലാം നാടുകളുമായി വാണിജ്യ ബന്ധമുണ്ടായിരുന്നു.
വെന്ന് കണ്ടെത്തി പട്ടികപ്പെടുത്തുക.

Answer:
തായ്ലൻഡ്, മലേഷ്യ, സുമാത്ര, ഇന്തോനേഷ്യ, വിയറ്റ്നാം, കംബോഡിയ
![]()
Question 5.
ചോളരാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ ക്ഷേത്രങ്ങൾ വഹിച്ച പങ്ക് വിലയിരു
ത്തുക.
Answer:
രാജരാജ ചോളന്റെ കാലത്ത് (985-1014) നിർമ്മിക്കപ്പെട്ടതാണ് ബൃഹദീശ്വര ക്ഷേത്രം. അദ്ദേഹത്തിന്റെ പിൻഗാമിയായ രാജേന്ദ്രചോളൻ ഒന്നാമന്റെ കാലത്താണ് (1014-1044) ഗംഗൈകൊണ്ട ചോളപുരത്തെ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ക്ഷേത്രങ്ങളും അതിസമ്പന്നമായിരുന്നു.
സമ്പന്നമായ ഖജനാവാണ് ക്ഷേത്രനിർമ്മാണത്തിന് രാജാക്കന്മാർക്ക് പ്രചോദനമായത്. ദാനമായി ലഭിച്ച ഭൂമിയിൽ നിന്നുള്ള വരുമാനം, ഗ്രാമസഭകളിൽ നിന്നുള്ള സംഭാവനകൾ, നികുതി പിരിക്കാൻ അവകാശമുള്ള ഭൂമിയിൽ നിന്നും പിരിക്കുന്ന നികുതികൾ, ഭക്തരുടെ സംഭാവനകൾ, ഗ്രാമങ്ങളിലെ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനം എന്ന രീതിയിൽ ലഭിക്കുന്ന സമ്പത്ത് തുടങ്ങിയവയായിരുന്നു ക്ഷേത്രങ്ങളുടെ വരുമാനമാർഗങ്ങൾ.
ക്ഷേത്രങ്ങളോട് ചേർന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയും പ്രവർത്തിച്ചിരുന്നു. ക്ഷേത്രങ്ങളുടെ നിർമ്മാണം, അവയുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് നിരവധിപേർക്ക് തൊഴിൽ ലഭിച്ചിരുന്നു. കൈത്തൊഴിലുകാരും കരകൗശല വിദഗ്ധരും ഉപജീവനത്തിനായി ക്ഷേത്രങ്ങളെ ആശ്രയിച്ചിരുന്നു.
Question 6.
ദക്ഷിണേന്ത്യയുടെ സംസ്കാരവും തമിഴ് ഭാഷയും തെക്കുകിഴക്കേഷ്യയിലേക്ക് വ്യാപിപ്പിക്കു ന്നതിൽ ചോളന്മാർ വഹിച്ച പങ്കും അവ തെക്ക് കിഴക്കേഷ്യയുടെ ജനജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ചർച്ച ചെയ്യുക.
Answer:
ശ്രീലങ്കയിൽ വാണിജ്യബന്ധം മാത്രമല്ല അവർ ആധിപത്യവും സ്ഥാപിച്ചിരുന്നു എന്ന് ചോളന്മാരുടെ ലിഖിതങ്ങളും, മഹാവംശം, ചൂളവംശം തുടങ്ങിയ ശ്രീലങ്കൻ കൃതികളിലും പറയുന്നുണ്ട്. തെക്കുകിഴ ക്കേഷ്യയുമായി ദക്ഷിണേന്ത്യക്കുണ്ടായിരുന്ന ബന്ധവും സൗഹൃദവും ഏറ്റവും ശക്തമായതും ചോള ഭരണകാലത്തായിരുന്നു.
സുമാത്ര, ജാവ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചോളനാട്ടിൽ നിന്നും കച്ചവടക്കാർ മാത്രമല്ല, ബൗദ്ധ-ഹൈന്ദവ സന്യാസിമാരും പണ്ഡിതരും ധാരാളമായി യാത്ര ചെയ്തിരുന്നു. ഈ യാത്രകൾ ചോള രാജ്യത്തെ ഭാഷ, മതം, ആശയങ്ങൾ, വാസ്തുശില്പകല എന്നിവ ആ നാടുകളിലേക്ക് വ്യാപിക്കാൻ കാരണമായി.
![]()
Question 7.
ആധുനികകാലത്തെ ഭരണസമ്പ്രദായങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചോളന്മാരുടെ ഭരണം
എത്രമാത്രം കാര്യക്ഷമമായിരുന്നുവെന്ന് വിലയിരുത്തുക.
Answer:
ചോളരുടെ ഭരണസമ്പ്രദായം നമ്മുടെ ആധുനിക കാലത്തെ ഭരണസംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ. ചോളന്മാർ ഗ്രാമതലത്തിൽ പ്രത്യേകം ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കി, ജനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ലഭിക്കുന്നതിനുള്ള സവിശേഷ സംവിധാനം ഉണ്ടാക്കി.
ഗ്രാമസഭകൾ, ഉദാഹരണത്തിന് ഊർ, സഭ, നാട് എന്നീ സംഘടനകൾ ഗ്രാമവികസനം, നികുതി പിരിവ്, ജലസേചന സംവിധാനങ്ങൾ, പൊതു സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു. ഇത് ഒരു ജനാധിപത്യ രീതിയിൽ ഗ്രാമങ്ങളുടെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും പരിഹാരമാകാൻ സഹായിച്ചു.
ചോള ഭരണത്തിൽ നികുതി പിരിവ് വളരെ കൃത്യമായ രീതിയിൽ നടപ്പിലാക്കി, ഇതിലൂടെ ജലസേചനവും റോഡുകളും ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾ വികസിപ്പിക്കാൻ സാധിച്ചു. വ്യാവസായിക രംഗത്ത് അവർ സമുദ്ര വ്യാപാരത്തിന് മേന്മ നൽകുകയും, കടൽഗതാഗതം നിയന്ത്രിക്കുകയും, വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കുകയും ചെയ്തു.
ചോളരുടെ ഭരണം കേവലം ശക്തമായ സൈനിക ശക്തിയല്ല, സാമൂഹ്യവും സാമ്പത്തികവുമായ അനേകം മേഖലകളിൽ സമഗ്രമായ പുരോഗതിയുണ്ടാക്കാൻ ഫലപ്രദമായ രീതിയായിരുന്നു. ഗ്രാമപ്രാധാന്യത്തിന്റെയും, ജനങ്ങളുടെ ജനങ്ങളുടെ പങ്കാളിത്തത്തിന്റെയും കാര്യക്ഷമത അവർ സ്ഥാപിച്ച സ്ഥാപിച്ച് ഭരണസമ്പ്രദായത്തെ ആധുനികകാലത്തേക്ക് ഉയർത്തുന്നുണ്ട്.
Question 8.
ദക്ഷിണേന്ത്യയുടെ ഭൂമിശാസ്ത്രസവിശേഷതകൾ ചാലൂക്യരുടെ ക്ഷേത്രനിർമ്മാണത്തെ സ്വാധീനിച്ചതെങ്ങനെ?
Answer:
ചാലൂക്യരുടെ ക്ഷേത്രങ്ങൾ ഗുപ്തശൈലിയിൽ നിന്ന് രൂപപ്പെട്ട് വന്നതാണെങ്കിലും ദക്ഷിണേന്ത്യയിലെ പ്രാദേശിക പാരമ്പര്യശൈലിയായ ദ്രാവിഡ ശൈലിയാണ് അവയിൽ പ്രതിഫലിച്ചത്. പാറക്കല്ലുകൊണ്ടുള്ള നിർമ്മിതിയായിരുന്നു ദ്രാവിഡ വാസ്തുവിദ്യാശൈലിയുടെ മുഖ്യസവിശേഷത. സഹ്യപർവതത്തിൽ നിന്നും ഡക്കാൻ പീഠഭൂമിയിൽ നിന്നും യഥേഷ്ടം പാറ ലഭിച്ചു. പ്രകൃതിദത്തമായ പാറകൊണ്ട് സമർഥരായ ശില്പികൾ മനോഹരങ്ങളായ ക്ഷേത്രങ്ങൾ കൊത്തിയെടുത്തു.
Question 9.
ഭൂപടം നിരീക്ഷിച്ച് ഇന്നത്തെ ഏതെല്ലാം സംസ്ഥാനങ്ങളിൽ ചാലൂക്യഭരണം വ്യാപിച്ചിരുന്നുവെന്ന് കണ്ടെത്തുക.

Question 10.
ചുവടെ തന്നിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ചോള – ചാലൂക്യ ഭരണങ്ങളെ താരതമ്യം ചെയ്യുക.
- കേന്ദ്രീകൃതഭരണം
- സാമന്തവാഴ്ച
- പ്രാദേശികഭരണം
- ക്ഷേത്രങ്ങളുടെ സ്വാധീനം
Answer:
കേന്ദ്രീകൃതഭരണം
ചോളന്മാർ: ഭരണത്തിന്റെ കേന്ദ്രം രാജാവായിരുന്നു. രാജാവിനെ സഹായിക്കാൻ മന്ത്രിമാരുടെ ഒരു സമിതി ഉണ്ടായിരുന്നു. ശക്തമായ ഒരു സൈന്യത്തെ അവർ നിലനിർത്തിയിരുന്നു. നികുതികൾ പിരിച്ചിരുന്നു.
ചാലൂക്യന്മാർ: ചാലൂക്യഭരണത്തിൽ രാജകുടുംബാംഗങ്ങൾ തന്നെയാണ് അധികാരം വിനിയോഗി ച്ചിരുന്നെങ്കിലും കേന്ദ്രികൃത രാജവാഴ്ച അവിടെ ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങൾ, ബ്രാഹ്മണർ, സാമന്തന്മാർ എന്നിവരാൽ നിയന്ത്രിതമായ ഒരു രാജവാഴ്ചയാണ് നിലനിൽക്കുന്നത്.
സാമന്തവാഴ്ച
ചോളരാജ്യത്ത് സാമന്തവാഴ്ച ഉണ്ടായിരുന്നില്ല. എന്നാൽ ചാലൂക്യരുടെ ഭരണം സാമന്തന്മാരാൽ നിയന്ത്രിതമായ രാജവാഴ്ച ആയിരുന്നു. സൈനികർക്കിടയിലധിഷ്ഠിതമായ പ്രഭുക്കന്മാരെ കേന്ദ്രീകരിച്ചാണ് ഭരണം നിലനിന്നിരുന്നത്.
![]()
പ്രാദേശികഭരണം
ചോളരാജ്യത്ത് ഗ്രാമസ്വയംഭരണം നിലനിന്നിരുന്നു. സ്വയംഭരണാധികാരമുള്ള ഊർ, സഭ എന്നീ പേരുകളുള്ള രണ്ട് സഭകൾ അക്കാലത്ത് നിലനിന്നിരുന്നു. ചാലൂക്യരാജ്യത്ത് പ്രാദേശിക ഭരണം നിലനിന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല.
ക്ഷേത്രങ്ങളുടെ സ്വാധീനം
ചോളഭരണത്തെയും ചാലൂക്യഭരണത്തെയും ക്ഷേത്രങ്ങൾ സ്വാധീനിച്ചിരുന്നു. എന്നാൽ ചോളരാജ്യത്തിന്റെ സാമൂഹിക – സാമ്പത്തിക ജീവിതത്തിലാണ് ക്ഷേത്രങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത്.
Question 11.
ഇന്ത്യൻ സംസ്കാരത്തിന്റെയും ബുദ്ധമതത്തിന്റെയും വ്യാപനത്തിന്റെ കാലഘട്ടമായിരുന്നു പാലന്മാരുടെ ഭരണകാലം. പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി ഒരു ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി അവതരിപ്പിക്കുക.
Answer:
(സൂചനകൾ)
ദൃശ്യ ഘടകങ്ങൾ:
- ഭൂപടങ്ങൾ: പാലന്മാരുടെ ഭരണത്തിന്റെ ഭൂമിശാസ്ത്രം.
- ചിത്രങ്ങൾ: നളന്ദ, വിക്രമശില, പ്രശസ്തമായ ക്ഷേത്രങ്ങൾ, ശിൽപങ്ങൾ
- ഉദ്ധരണികൾ: ആചാര്യന്മാരുടെ അറിയിപ്പുകൾ.
Question 12.
കല, സാഹിത്യം എന്നീ രംഗങ്ങളിലെ പ്രതിഹാരരുടെ നേട്ടങ്ങൾ വ്യക്തമാക്കുന്ന ഒരു ആൽബം തയ്യാറാക്കുക.
Answer:
(സൂചനകൾ)
സംസ്കൃത ഭാഷയിലെ കവിയും നാടകക്കാരനുമായ രാജശേഖരന്റെ ‘കാവ്യമീമാംസ, ‘കർപ്പൂരമഞ്ജരി’ എന്നീ കൃതികൾ ഉൾപ്പെടുത്തുക.
പ്രതിഹാര കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തുക.
Question 13.
കല, സാഹിത്യം എന്നീ മേഖലകളിൽ പുരോഗതി കൈവരിച്ചിരുന്നുവെങ്കിലും രാഷ്ട്രകൂട ഭരണ കാലസമൂഹത്തെ ഒരു സമത്വാധിഷ്ഠിത സമൂഹമായി പരിഗണിക്കാൻ കഴിയുമോ? വിലയിരുത്തുക.
Answer:
ഇല്ല. രാഷ്ട്രകൂടരുടെ ഭരണകാലത്ത് സമൂഹം ജാതി അധിഷ്ഠിതമായി കൂടുതൽ വിഭജിക്കപ്പെട്ടു. ചാതുർവർണ്യത്തിന് പുറമേ പലതരം വിവേചനങ്ങൾക്കും അയിത്തത്തിനും വിധേയരായ സമൂഹങ്ങളും നിലനിന്നിരുന്നു. മരപ്പണിക്കാർ, ചെരുപ്പ് നിർമ്മാതാക്കൾ, മീൻപിടിത്തക്കാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
സമൂഹത്തിലെ ആധിപത്യവിഭാഗങ്ങളായ ബ്രാഹ്മണരും ക്ഷത്രിയരും അവരുടെ പദവി നിലനിർത്തി. എന്നാൽ വാണിജ്യത്തിന്റെ തകർച്ചയും കൃഷിയുടെ പുരോഗതിയും വൈശ്യരുടെ പദവിക്ക് കോട്ടംവരുത്തുകയും ശൂദ്രരുടെ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തു. സൈന്യത്തിൽ അംഗങ്ങളായതും ശൂദ്രരുടെ പദവി മെച്ചപ്പെടുന്നതിന് കാരണമായി.
![]()
Question 14.
സി.ഇ. എട്ടാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന പ്രാദേശിക രാജ്യങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുക.
Answer:
സി.ഇ. എട്ടാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലുഘട്ടത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പല പ്രാദേശിക രാജ്യങ്ങൾ സൃഷ്ടിക്കുകയും വ്യക്തമായ രാഷ്ട്രീയ, സാംസ്കാരിക പുരോഗതിയുണ്ടാക്കുകയും ചെയ്തു.
ഈ കാലഘട്ടത്തിൽ കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഗംഗ നദീതട പ്രദേശങ്ങൾ, പഞ്ചാബ് എന്നീ വിവിധ മേഖലകളിൽ ശക്തമായ പ്രാദേശിക രാജവംശങ്ങൾ ഉയർന്നുവന്നു. ചോളർ, പാണ്ഡ്യർ, ചേരർ തുടങ്ങിയ രാജവംശങ്ങൾ ദക്ഷിണ ഇന്ത്യയിൽ പ്രാധാന്യം നേടിയപ്പോൾ, പാലർ, പ്രതിഹാരർ, രാഷ്ട്രകൂടർ എന്നവർ വടക്കൻ ഇന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും ശക്തമായി നിലനിന്നിരുന്നു.
ചോളന്മാർ കടൽവഴിയിലൂടെയുള്ള വ്യാപാരവും ശക്തമായ സൈനിക ശക്തിയും ഉപയോഗിച്ച് തങ്ങളുടെ സാമ്രാജ്യം ദക്ഷിണേഷ്യയിൽ വ്യാപിപ്പിച്ചു. കൂടാതെ, ഇവർ കൃഷി വികസനത്തിനായി ജലസേചന സമ്പ്രദായങ്ങൾ നിർമ്മിക്കുകയും ഈ പ്രദേശങ്ങളുടെ സമ്പന്നത ഉറപ്പാക്കുകയും ചെയ്തു.
Question 15.
ആധുനികകാലത്ത് സർക്കാരുകളുടെ പൊതുചെലവും ജനങ്ങളുടെ ദൈനംദിന ചെലവുകളും കുറയ്ക്കാൻ ആവശ്യമായ മാർഗങ്ങളെക്കുറിച്ച് ക്ലാസിൽ ഒരു പാനൽ ചർച്ച സംഘടിപ്പിക്കുക.
Answer:
(സൂചനകൾ) താഴെ നൽകിയിരിക്കുന്ന ആശയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തുക.
- ഭക്ഷ്യധാന്യങ്ങളുടെ വിലനിയന്ത്രണം
- എല്ലാ ഉത്പന്നങ്ങളുടെയും വില നിയന്ത്രിക്കൽ
- സൈനിക ചെലവ് കുറയ്ക്കുക
- ഭരണ ചെലവ് കുറയ്ക്കുക
- പൂഴ്ത്തിവയ്പുകാർക്ക് ശിക്ഷ നൽകുക കമ്പോളനിയന്ത്രണം
Question 16.
സുൽത്താൻ ഭരണകാലത്ത് കാർഷികമേഖലയിലുണ്ടായ പുരോഗതി സാമ്പത്തികരംഗത്തെ എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്ന് പരിശോധിക്കുക.
രാജ്യത്തിന്റെ
Answer:
സുൽത്താൻ ഭരണകാലത്ത് കാർഷികമേഖലയിലുണ്ടായ പുരോഗതികൾ, സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവും ശക്തിയും വർദ്ധിപ്പിച്ചു. കാർഷിക ഉൽപ്പാദനത്തിന്റെ വളർച്ച, ജനജീവിതത്തിലെ പുരോഗതിക്ക് വഴിയൊരുക്കുകയും, ആധികാരിക വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ജനസംഖ്യയുടെ ഭൂരിഭാഗവും കർഷകരായിരുന്നു.
കരിമ്പ്, ഗോതമ്പ്, നീലം, പരുത്തി, എണ്ണക്കുരുക്കൾ, പഴവർഗങ്ങൾ, പൂക്കൾ എന്നിവ കൃഷി ചെയ്തിരുന്നു. ഇവ എണ്ണയാട്ടൽ, ശർക്കരയുണ്ടാക്കൽ, നെയ്ത്ത്, തുണികളിൽ ചായം പിടിപ്പിക്കൽ തുടങ്ങിയ കൈത്തൊഴിലുകളുടെ പുരോഗതിക്ക് കാരണമായി. ജലാശയത്തിൽ നിന്നും കാലികളെ ഉപയോഗിച്ച് ചക്രം കറക്കി വെള്ളമെടുത്ത് ജലസേചനത്തിന് ഉപയോഗിക്കുന്ന ‘രഹത് ജലസേചന സമ്പ്രദായം’ നിലനിന്നിരുന്നു.
Question 17.
പ്രാചീന ഇന്ത്യയിലെ സാമൂഹികജീവിതത്തെ ചുവടെ തന്നിട്ടുള്ള സൂചനകളുടെ അടിസ്ഥാന ത്തിൽ സുൽത്താൻ ഭരണകാലത്തെ സാമൂഹിക ജീവിതത്തോട് താരതമ്യം ചെയ്യുക.

Answer:

Question 18.
സുൽത്താൻ ഭരണകാലത്തെ സാംസ്കാരിക സംഭാവനകൾ ഇന്ത്യയുടെ സംസ്കാരത്തിൽ ഇപ്പോഴും എത്രമാത്രം പ്രതിഫലിക്കുന്നുണ്ട് എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിക്കുക.
Answer:
(സൂചനകൾ) താഴെ നൽകിയിരിക്കുന്ന ആശയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തുക.
- സിത്താർ, തബല തുടങ്ങിയ സംഗീത ഉപകരണങ്ങൾ ഇന്ത്യയിലേക്ക് വന്നു.
- സാംസ്കാരിക സമന്വയം
- വാസ്തുവിദ്യ, സാഹിത്യം എന്നീ രംഗങ്ങളേയും സ്വാധീനിച്ചു.
- കുത്തബ് മിനാർ, തുഗ്ലക്കാബാദ് കോട്ട, ഹോസ് ഖാസ് സമുച്ചയം, ലോധി പൂന്തോട്ടം എന്നിവ ഉദാഹരണങ്ങൾ.
- നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ അറബി ഭാഷയിക്ക് തർജമ ചെയ്യപ്പെട്ടു.
- പേർഷ്യൻ ഭാഷ ഇന്ത്യയിലേക്ക് വന്നു.
- അമീർ ഖുസ്രുവിന്റെ സാഹിത്യ രചനകൾ.
- ഉർദു ഭാഷയുടെ വികാസം
![]()
Question 19.
സുൽത്താൻ ഭരണം ഇന്ത്യയുടെ ഭരണക്രമത്തിലും സാംസ്കാരിക ജീവിതത്തിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ക്ലാസിൽ ഒരു സെമിനാർ സംഘടിപ്പിക്കുക.
Answer:
(സൂചനകൾ)
സെമിനാർ ഘടന:
- ഇന്ത്യയിലെ സുൽത്താൻ ഭരണത്തിനെ കുറിച്ചുള്ള ആമുഖം.
- സുൽത്താൻ ഭരണാധികാരികളുടെ കീഴിലുള്ള ഭരണ പരിഷ്കാരങ്ങളുടെയും ഭരണത്തിന്റെയും
അവലോകനം. - സുൽത്താൻ കാലഘട്ടത്തിലെ സാംസ്കാരിക സമന്വയത്തിന്റെ പര്യവേക്ഷണം.
- വാസ്തുവിദ്യാ നേട്ടങ്ങളുടെയും അവയുടെ സാംസ്കാരിക പ്രാധാന്യത്തിന്റെയും വിശകലനം.
- വ്യാപാരം, നഗരവൽക്കരണം, സാഹിത്യവികസനം എന്നിവയിലെ സ്വാധീനം പരിശോധിക്കുക.
- മതപരമായ സമന്വയത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ചർച്ച ചെയ്യുക.
- ഇന്ത്യയുടെ ഭരണപരവും സാംസ്കാരികവുമായ ജീവിതത്തിൽ സുൽത്താൻ ഭരണത്തിന്റെ ശാശ്വതമായ സ്വാധീനം എടുത്തുകാണിക്കുന്ന ഉപസംഹാരം.
ചോളനാട്ടിൽ നിന്നും ഡൽഹിയിലേക്ക് Class 9 Extended Activities
Question 1.
ഇന്ത്യയിൽ വാസ്തുവിദ്യാരംഗത്തുണ്ടായ മാറ്റങ്ങളും സ്വാധീനവും കാണിക്കുന്ന ഒരു ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുക.
Answer:
(സൂചനകൾ)
ഇന്ത്യയിലെ വാസ്തുവിദ്യയുടെ പരിണാമം: മാറ്റങ്ങളും സ്വാധീനവും
സ്ലൈഡ് 1: ആമുഖം
ഇന്ത്യൻ വാസ്തുവിദ്യയുടെ അവലോകനം.
സാംസ്കാരികവും ചരിത്രപരവും സാങ്കേതികവുമായ സ്വാധീനങ്ങളുടെ പ്രാധാന്യം.
സ്ലൈഡ് 2: ചരിത്രപരമായ സ്വാധീനങ്ങൾ
സിന്ധു നദീതട നാഗരികത: നഗരാസൂത്രണം, ഡ്രെയിനേജ് സംവിധാനങ്ങൾ
മൗര്യ – ഗുപ്ത കാലഘട്ടങ്ങൾ: സ്തൂപങ്ങൾ, പാറകൊണ്ട് നിർമ്മിച്ച വാസ്തുവിദ്യ
ഇസ്ലാമിക വാസ്തുവിദ്യ: പള്ളികൾ, കോട്ടകൾ, കൊട്ടാരങ്ങൾ
സ്ലൈഡ് 3: സമകാലിക വാസ്തുവിദ്യയുടെ പ്രവണതകൾ
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഡിസൈനുകൾ
സാങ്കേതികവിദ്യയുടെ ഉപയോഗം: സ്മാർട്ട് കെട്ടിടങ്ങൾ, പച്ച മേൽക്കൂരകൾ
ഉദാഹരണ പദ്ധതികൾ: ലോട്ടസ് ടെമ്പിൾ, ഇൻഫോസിസ് കാമ്പസുകൾ
സ്ലൈഡ് 4: ആഗോളവൽക്കരണത്തിന്റെ സ്വാധീനം
പാശ്ചാത്യ, ഇന്ത്യൻ ശൈലികളുടെ സംയോജനം
ഇന്ത്യയിൽ ആഗോള വാസ്തുവിദ്യാസ്ഥാപനങ്ങളുടെ വളർച്ച
നഗര ഭൂപ്രകൃതിയിലും പ്രാദേശിക സമൂഹങ്ങളിലും ചെലുത്തുന്ന സ്വാധീനം
സ്ലൈഡ് 5: ഇന്ത്യയിലെ വാസ്തുവിദ്യയുടെ ഭാവി
മെറ്റീരിയലുകളിലും നിർമ്മാണ സാങ്കേതികവിദ്യകളിലും പുതുമ
കമ്മ്യൂണിറ്റി കേന്ദ്രീകൃതവും സമഗ്രവുമായ രൂപകൽപ്പനയിലേക്കുള്ള പ്രവണതകൾ
ഭാവികാലങ്ങൾ രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക്
സ്ലൈഡ് 6: ഉപസംഹാരം
പ്രധാന മാറ്റങ്ങളുടെയും അവയുടെ സ്വാധീനത്തിന്റെയും സംഗ്രഹം
Question 2.
ദക്ഷിണേന്ത്യയിലെ പ്രധാന രാജവംശങ്ങളുടെയും ഡൽഹിയിലെ സുൽത്താൻ കാലത്തെയും ഭൂപടങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ അറ്റ്ലസ് തയ്യാറാക്കുക.
Answer:
(സൂചനകൾ)

Question 3.
സുൽത്താൻ ദക്ഷിണേന്ത്യൻ രാജവംശങ്ങൾ ഭരണകാലത്ത് ഇന്ത്യയിൽ സാംസ്കാരിക രംഗത്തുണ്ടായ മാറ്റങ്ങൾ വിശദീകരിക്കുന്ന ഡിജിറ്റൽ പ്രസന്റേഷൻ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
(സൂചനകൾ)
സ്ലൈഡ് 1: തലക്കെട്ട്: സുൽത്താൻ കാലഘട്ടത്തിലെ ഇന്ത്യയിലെ സാംസ്കാരിക മാറ്റങ്ങൾ
സ്ലൈഡ് 2: ആമുഖം
സുൽത്താൻ കാലഘട്ടത്തിന്റെ അവലോകനം (1206-1526), ഇന്ത്യൻ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ സാംസ്കാരിക സമന്വയത്തിന്റെ പ്രാധാന്യം
സ്ലൈഡ് 3: മതപരമായ സ്വാധീനം
പുതിയ മതപരമായ ആചാരങ്ങളുടെ ആമുഖം. ഹിന്ദു, ഇസ്ലാമിക പാരമ്പര്യങ്ങളുടെ സംയോജനം.
ഉദാ: ഭക്തി പ്രസ്ഥാനവും സൂഫി പ്രസ്ഥാനവും
![]()
സ്ലൈഡ് 4: വാസ്തുവിദ്യാ വികസനങ്ങൾ
ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ വിശദീകരണം.
സ്ലൈഡ് 5: സാഹിത്യ വളർച്ച
ഉർദു, പേർഷ്യൻ സാഹിത്യങ്ങളുടെ വികസനം.
സ്ലൈഡ് 6: ഉപസംഹാരം
ദൃശ്യങ്ങൾ: വാസ്തുവിദ്യ, പെയിന്റിംഗുകൾ, പ്രസക്തമായ സാംസ്കാരിക കരകൗശല വസ്തുക്കൾ എന്നിവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുക.
Std 9 History Chapter 6 Notes Malayalam Medium Extra Question Answer
Question 1.
………………. മുതൽ …………….നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയിൽ ഭരണം നടത്തിയിരുന്നത് ചോളരാജ്യമാണ്.
Answer:
സി.ഇ. ഒൻപതാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ
Question 2.
ചോളരാജ്യത്തിന്റെ സമ്പദ്സമൃദ്ധിക്ക് ഏറ്റവും സഹായകമായ നദി ഏതായിരുന്നു?
Answer:
കാവേരി നദി
Question 3.
എന്താണ് ഏരിപ്പട്ടി?
Answer:
പ്രകൃതിദത്തമായ അരുവികൾ ഇല്ലാത്തിടത്ത് ഭീമാകാരങ്ങളായ കുളങ്ങൾ കെട്ടി അവയിൽ മഴക്കാലത്ത് വെള്ളം സംഭരിച്ചു. വെള്ളം വറ്റിപ്പോകാതെ സംരക്ഷിക്കപ്പെട്ട ഇത്തരം സംഭരണികൾ ‘ഏരിപ്പട്ടി’ എന്നറിയപ്പെട്ടു.
![]()
Question 4.
പ്രധാന തീരദേശ വാണിജ്യ കേന്ദ്രങ്ങൾ എന്തൊക്കെയാണ്?
Answer:
നാഗപട്ടണം, മഹാബലിപുരം, കാവേരിപൂംപട്ടണം, ശാലിയൂർ, കോർകൈ.
Question 5.
ആരായിരുന്നു ചോളരാജ്യത്തെ ഭരണാധികാരി?
Answer:
കുലോത്തുംഗചോളൻ
Question 6.
ചോളന്മാരുടെ തലസ്ഥാനം ഏത്?
Answer:
തഞ്ചാവൂർ
Question 7.
ചോളരാജ്യം വാണിജ്യരംഗത്ത് കൈവരിച്ച പുരോഗതി വ്യക്തമാകുക.
Answer:
- ചോളരാജ്യത്തിൽ ആഭ്യന്തരവാണിജ്യവും വിദൂര കടൽ വാണിജ്യവും വികാസം പ്രാപിച്ചിരുന്നു.
- പ്രാദേശിക കമ്പോളങ്ങളിൽ നിരവധി ഉൽപന്നങ്ങൾ വിറ്റഴിച്ചിരുന്നു.
- നെയ്ത്ത് ഒരു പ്രധാന വ്യവസായമായിരുന്നു.
- കരിമ്പ് പ്രധാന വാണിജ്യ ഉൽപന്നമായിരുന്നു.
- മുത്തും പവിഴവും വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നു.
- നിരവധിവാണിജ്യ കേന്ദ്രങ്ങൾ നിലനിന്നിരുന്നു.
- കച്ചവട സംഘങ്ങൾ നിലനിന്നിരുന്നു.
Question 8.
ചോളനാട്ടിൽ നിന്നും ഡൽഹിയിലേക്ക് ചോളന്മാരുടെ ഭരണ സമ്പ്രദായത്തെ കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക.
Answer:
രാജാവിനെ ഭരണത്തിൽ സഹായിക്കാൻ മന്ത്രിമാരുടെ ഒരു സമിതി ഉണ്ടായിരുന്നു. രാജ്യത്തെ ഭരണസൗകര്യത്തിനായി മണ്ഡലങ്ങൾ, വളനാട്, നാട് എന്നിങ്ങനെ തിരിച്ചിരുന്നു. കച്ചവടത്തിന്റെ പുരോഗതിക്കും സൈന്യത്തിന്റെ സഞ്ചാരത്തിനുമായി ഭരണാധികാരികൾ നിരവധി പാതകൾ നിർമ്മിച്ചിരുന്നു.
ഭൂനികുതിക്കു പുറമെ വനങ്ങൾ, ഖനികൾ, ഉപ്പ് എന്നിവയുടെ മേൽ നികുതി ചുമത്തി. കച്ചവടനികുതിയും തൊഴിൽക്കരവും പിരിച്ചിരുന്നു. ‘വെറ്റി’ എന്ന പേരിലറിയപ്പെട്ട വേതനമില്ലാത്ത അധ്വാനത്തെയും നികുതിക്ക് തുല്യമായി കണക്കാക്കിയിരുന്നു. ഊർ, സഭ എന്നീ പേരുകളുള്ള രണ്ട് സഭകൾ അക്കാലത്ത് നിലനിന്നിരുന്നു. ഇവയ്ക്ക് സ്വയംഭരണാധികാരമുണ്ടായിരുന്നു.
![]()
Question 9.
ചോള സമൂഹത്തെ വിലയിരുത്തുക.
Answer:
ചോളരാജ്യത്തെ സമൂഹം ഒരു സമത്വാധിഷ്ഠിത സമൂഹമായിരുന്നില്ല, ജാതിവ്യവസ്ഥയും നിരവധി ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു. ബ്രാഹ്മണരായിരുന്നു സമൂഹത്തിലെ ഏറ്റവും ഉയർന്നവിഭാഗം. സ്വന്തമായി കൃഷിഭൂമിയില്ലാത്ത കർഷകത്തൊഴിലാളികളും അടിമവേല ചെയ്യുന്നവരും നിരവധിയുണ്ടായിരുന്നു.
Question 10.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.

Answer:

Question 11.
സി.ഇ. ആറാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയിലും ഡക്കാണിലുമായി ഭരണം നടത്തിയിരുന്നത് ആരാണ്?
Answer:
ചാലൂക്യർ
Question 12.
ചാലൂക്യരുടെ ഘടനാക്ഷേത്രങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക.
Answer:
കർണ്ണാടകത്തിലെ ഐഹോളിലെ മെഗുട്ടി ജൈനക്ഷേത്രം, പട്ടടയ്ക്കലിലെ വിരൂപാക്ഷ ക്ഷേത്രം
Question 13.
ചാലൂക്യർക്ക് അവരുടെ ക്ഷേത്രങ്ങൾ പണിയുന്നതിന് ആവശ്യമായ വിഭവങ്ങൾ, തൊഴിലാളികൾ, സമ്പത്ത് എന്നിവ എങ്ങനെ ലഭിച്ചു?
Answer:
സഹ്യപർവതത്തിൽ നിന്നും ഡക്കാൻ പീഠഭൂമിയിൽ നിന്നും യഥേഷ്ടം പാറ ലഭിച്ചു. പ്രകൃതിദത്തമായ പാറകൊണ്ട് സമർഥരായ ശില്പികൾ മനോഹരങ്ങളായ ക്ഷേത്രങ്ങൾ കൊത്തിയെടുത്തു. ഫലഭൂയിഷ്ടമായ ഡക്കാൻ പ്രദേശത്തെ കൃഷിയിൽ നിന്നാണ് അവർ സമ്പത്ത് സ്വരൂപിച്ചത്. കൃഷ്ണ, ഗോദാവരി നദീ തടങ്ങളിലെ കൃഷിയിലൂടെ അവർ മിച്ചോൽപാദനം നടത്തി. മിച്ചോൽപാദനം പുറത്തുനിന്നും തൊഴിലാളികളെ കൊണ്ടുവന്ന് പണിയെടുപ്പിക്കാൻ സാഹചര്യമൊരുക്കി. ക്ഷേത്രങ്ങൾ,
Question 14.
ചാലൂക്യരുടെ രാഷ്ട്രീയ ഘടന ചോളന്മാരിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
ചോളന്മാരുടേതുപോലെ ഒരു കേന്ദ്രീകൃത രാജവാഴ്ച ഇവിടെ ഉണ്ടായിരുന്നില്ല. മറിച്ച്, ബ്രഹ്മദേയ ഭൂമിയുടെ ഉടമകളായ ബ്രാഹ്മണർ, സാമന്തന്മാർ എന്നിവരാൽ നിയന്ത്രിതമായ ഒരു രാജവാഴ് ചയാണ് നിലനിന്നിരുന്നത്. അതിനാൽ തന്നെ അധികാര കേന്ദ്രങ്ങൾ മാറിവന്നുകൊണ്ടിരുന്നു.
Question 15.
ചാലൂക്യരുടെ ഭരണ സംവിധാനത്തെ കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
വാതാപി, വെങ്കി, കല്യാണി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചാലൂക്യർ സി. ഇ ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്നത്. കേന്ദ്രീകൃതമായ നികുതി സമ്പ്രദായവും സംഘടിതമായ ഉദ്യോഗസ്ഥവൃന്ദവും ഉണ്ടായിരുന്നെങ്കിലും
ശക്തിയിലധിഷ്ഠിതമായ പ്രഭുക്കന്മാരെ കേന്ദ്രീകരിച്ചാണ്. ഭരണം നിലനിന്നിരുന്നത്. സ്ഥിരമായ ഒരു സൈന്യവും നിലവിലില്ലായിരുന്നു. ചോളന്മാരുടേതുപോലെ രാജാവിനെ ഭരണത്തിൽ സഹായിക്കാൻ മന്ത്രിസഭയും ഉണ്ടായിരുന്നില്ല. രാജകുടുംബാംഗങ്ങൾ തന്നെയാണ് അധികാരം വിനിയോഗിച്ചിരുന്നത്.
![]()
Question 16.
നളന്ദ സർവകലാശാലയെ പുനരുദ്ധരിച്ച ഭരണാധികാരി ആര്?
Answer:
പാലരാജാവായ ധർമ്മപാലൻ
Question 17.
ശൈലേന്ദ്ര രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശങ്ങൾ ഏതൊക്കെ?
Answer:
മലയ, ജാവ, സുമാത്ര
Question 18.
അമോഘവർഷൻ കന്നഡഭാഷയിൽ രചിച്ച ശ്രദ്ധേയമായ കൃതി ഏത്?
Answer:
കവിരാജമാർഗം
Question 19.
തന്നിട്ടുള്ളതിൽ ‘a’ വിഭാഗത്തിലെ പരസ്പരബന്ധം മനസ്സിലാക്കി ‘b’ വിഭാഗം പൂർത്തിയാക്കുക.
(i) a) തെലികാമന്ദിർ : പ്രതിഹാരർ
b) മാൽഖേദ് കോട്ട : ……………………….
(ii) a) കൈലാസക്ഷേത്രം : രാഷ്ട്രകൂടർ
b) കുത്തബ്മിനാർ : ……………………….
Answer:
(i) രാഷ്ട്രകൂടർ
(ii) ഡൽഹി സുൽത്താൻമാർ
Question 20.
ആരാണ് പ്രതിഹാരന്മാർ? ഒരു പ്രതിഹാര ഭരണാധികാരിയുടെ പേരെഴുതുക.
Answer:
പാലന്മാരുടെ അതേ കാലഘട്ടത്തിൽ (സി.ഇ.എട്ടാം നൂറ്റാണ്ടു മുതൽ പത്താം നൂറ്റാണ്ടു വരെ) ഉത്തരേന്ത്യയുടെ പടിഞ്ഞാറൻ പ്രദേശം ഭരിച്ചവരായിരുന്നു പ്രതിഹാരന്മാർ. ഭോജൻ ആയിരുന്നു ശ്രദ്ധേയനായ പ്രതിഹാര ഭരണാധികാരി.
Question 21.
നളന്ദ സർവകലാശാലയുടെ പുനരുജ്ജീവനത്തിന് പാലാരാജാവ് ധർമ്മപാലൻ എങ്ങനെയാണ് സംഭാവന നൽകിയത്?
Answer:
സി.ഇ. അഞ്ചാംനൂറ്റാണ്ടിൽ ഇന്ത്യയിൽ നിലനിന്നിരുന്ന ബുദ്ധമതപഠന കേന്ദ്രമായിരുന്നു നളന്ദ. പിൽക്കാലത്ത് തകർച്ചയെ നേരിട്ടിരുന്ന നളന്ദ സർവകലാശാലയെ പുനരുദ്ധരിച്ച ഭരണാധികാരികളിൽ പ്രധാനിയായിരുന്നു പാലരാജാവായ ധർമ്മപാലൻ, നളന്ദയുടെ ചെലവിലേക്കായി അദ്ദേഹം ഇരുനൂറ് ഗ്രാമങ്ങൾ ദാനം നൽകി.
Question 22.
പാലന്മാരെ കുറിച്ച് കുറിപ്പെഴുതുക.
Answer:
നളന്ദ സർവകലാശാലയെ പുനരുദ്ധരിച്ച ഭരണാധികാരികളിൽ പ്രധാനിയായിരുന്നു പാലരാജാവായ ധർമ്മപാലൻ. മഗധയിൽ ഗംഗാനദിയുടെ തീരത്ത് കുന്നിൻ മുകളിലായി വിജ്ഞാനത്തിന്റെ വളർച്ചയ്ക്കായി വിക്രമശില സർവകലാശാല സ്ഥാപിച്ചതും അദ്ദേഹമായിരുന്നു. സി.ഇ.എട്ടാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടിന്റെ പകുതിവരെ കിഴക്കേ ഇന്ത്യ (ബംഗാൾ) കേന്ദ്രമാക്കി ഭരിച്ച പാലന്മാർ നിരവധി ബുദ്ധവിഹാരങ്ങൾ നിർമ്മിച്ചു.
![]()
Question 23.
മാൽ ഖേദ് കോട്ടയെ കുറിച്ച് കുറിപ്പെഴുതുക.
Answer:
കർണ്ണാടകത്തിലെ ഗുൽബർഗ ജില്ലയിൽ ആണ് മാൽഖേദ് (മന്യാഖേദ) കോട്ട സ്ഥിതി ചെയ്യുന്നത്. ‘ഷഹബാദ് ശില’ എന്നറിയപ്പെട്ടിരുന്ന ചുണ്ണാമ്പുകല്ല് കൊണ്ടാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. സി.ഇ. എട്ടാംനൂറ്റാണ്ടു മുതൽ പത്താംനൂറ്റാണ്ടു വരെ ഡക്കാണിലും ദക്ഷിണേന്ത്യയിലും ആധിപത്യം സ്ഥാപിച്ചിരുന്ന ഗോവിന്ദൻ III, അമോഘവർഷൻ തുടങ്ങിയ രാഷ്ട്രകൂടരാണ് ഇത് നിർമ്മിച്ചത്.
Question 24.
രാഷ്ട്രകൂടരെ കുറിച്ച് കുറിപ്പെഴുതുക.
Answer:
മതസഹിഷ്ണുത പുലർത്തിയിരുന്ന രാഷ്ട്ര കൂടഭരണാധികാരികൾ ശൈവമതത്തോടും വൈഷ്ണവ മതത്തോടുമൊപ്പം ജൈനമതത്തെയും പ്രോത്സാഹിപ്പിച്ചു. മുസ്ലീം വ്യാപാരികൾക്ക് വ്യാപാരം നടത്താനും സ്ഥിരവാസത്തിനും വിശ്വാസം പ്രചരിപ്പിക്കാനും ആവശ്യമായ സൗകര്യങ്ങൾ അവർ ഒരുക്കി. ഇത് വിദേശവ്യാപാരത്തെ ശക്തിപ്പെടുത്തി.
രാഷ്ട്രകൂടർ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ചു. അവരുടെ കൊട്ടാരത്തിൽ സംസ്കൃതപണ്ഡിതന്മാർക്കു പുറമേ മറ്റ് ഭാഷകളിൽ എഴുതുന്ന സാഹിത്യകാരന്മാരും ജീവിച്ചിരുന്നു. എല്ലോറയിലെ കൽവെട്ട് ക്ഷേത്രം നിർമ്മിച്ചത് രാഷ്ട്രകൂടരായിരുന്നു. രാഷ്ട്രകൂടരുടെ ഭരണകാലത്ത് സമൂഹം ജാതി അധിഷ്ഠിതമായി കൂടുതൽ വിഭജിക്കപ്പെട്ടു.
Question 25.
സുൽത്താൻ ഭരണ കാലത്തെ അഞ്ച് രാജവംശങ്ങൾ ഏതൊക്കെ?
Answer:
മാമ് ലുക്ക്, ഖൽജി, തുഗ്ലക്ക്, സയ്യിദ്, ലോദി
Question 26.
കമ്പോള നിയന്ത്രണം നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്?
Answer:
അലാവുദ്ദീൻ ഖൽജിയുടെ ഭരണകാലത്ത് (1296-1316).
Question 27.
ഡൽഹി സൽത്തനത്തിന്റെ കാലഘട്ടം എപ്പോഴാണ്?
Answer:
സി.ഇ. 1206 മുതൽ 1526 വരെ.
Question 28.
അറബികൾ സിന്ധ് മേഖലയിൽ എപ്പോഴാണ് ആക്രമണം നടത്തിയത്? ഈ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം എന്തായിരുന്നു?
Answer:
സി.ഇ. എട്ടാം നൂറ്റാണ്ടിന്റെ ആദ്യം അറബികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറേ സമുദ്രതീരത്തെ പ്രദേശമായിരുന്ന സിന്ധ് ആക്രമിച്ചു. ഇന്ത്യയുടെ സമ്പത്തും അറബികളുടെ കച്ചവട താൽപര്യവുമായിരുന്നു ഈ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം.
Question 29.
കമ്പോളനിയന്ത്രണത്തിന്റെ ലക്ഷ്യം എന്തായിരുന്നു?
Answer:
എല്ലാ ഉൽപന്നങ്ങളുടെയും വില പൊതുവെയും ഭക്ഷ്യസാധനങ്ങളുടെ വില പ്രത്യേകിച്ചും നിയന്ത്രിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
Question 30.
മംഗോളിയൻ ആക്രമണത്തിനു ശേഷം അലാവുദ്ദീൻ നടത്തിയ പരിഷ്കാരം എന്തായിരുന്നു?
Answer:
മംഗോളിയൻ ആക്രമണത്തെ തുടർന്ന് അലാവുദ്ദീന് ശക്തമായ ഒരു സൈന്യത്തെ കെട്ടിപ്പടുക്കേണ്ടിവന്നു. വിശാലമായ ഒരു സൈന്യത്തിന് ശമ്പളമായി വലിയ ഒരു തുക നൽകേണ്ടിവരും എന്ന ആശങ്കയാണ് അദ്ദേഹത്തെ ഇത്തരമൊരു പരിഷ്കാരത്തിന് പ്രേരിപ്പിച്ചത്.
ഉൽപന്നങ്ങൾക്ക് വില കുറവാണെങ്കിൽ കുറഞ്ഞ തുക ശമ്പളമായി നൽകിയാൽ മതിയാകും. ഇതിന്റെ ഭാഗമായി അദ്ദേഹം സംഭരണശാല സ്ഥാപിക്കുകയും ഉയർന്നവില ഈടാക്കുന്നവർക്കും പുഴ്ത്തിവയ്പുകാർക്കും ശിക്ഷകൾ നൽകുകയും ചെയ്തു.
Question 31.
രഹത് ജലസേചന സമ്പ്രദായം എന്നാലെന്ത്?
Answer:
ജലാശയത്തിൽ നിന്നും കാലികളെ ഉപയോഗിച്ച് ചക്രം കറക്കി വെള്ളമെടുത്ത് ജലസേചനത്തിന് ഉപയോഗിക്കുന്ന സമ്പ്രദായം.
Question 32.
എന്താണ് ഇഖ്ത സമ്പ്രദായം?
Answer:
ഡൽഹിയിലെ സുൽത്താനായിരുന്ന ഇൽത്തുമിഷിന്റെ കാലത്താണ് ഇഖ്ത സമ്പ്രദായം സൈനികർ, നടപ്പിലാക്കിയത്. രാജ്യത്തെ ചെറുതും വലുതുമായ ഭൂപ്രദേശങ്ങളായി തിരിച്ച് അവയെ ഉദ്യോഗസ്ഥർ, പ്രഭുക്കന്മാർ എന്നിവർക്ക് വീതിച്ചു നൽകുന്ന ഭൂമിദാന സമ്പ്രദായമായിരുന്നു ഇത്. ദാനം നൽകുന്ന ഭൂപ്രദേശം ഇഖ്തകൾ എന്ന് അറിയപ്പെട്ടു.
Question 33.
ഇന്ത്യയിൽ കൃഷി ചെയ്ത പൊതുവായ ഉൽപ്പന്നങ്ങൾ ഏതെല്ലാമാണ്? അവ എന്തിന് ഉപകരിച്ചിരുന്നു?
Answer:
കരിമ്പ്, ഗോതമ്പ്, നീലം, പരുത്തി, എണ്ണക്കുരുക്കൾ, പഴവർഗങ്ങൾ, പൂക്കൾ എന്നിവ കൃഷി ചെയ്തിരുന്നു. ഇവ എണ്ണയാട്ടൽ, ശർക്കരയുണ്ടാക്കൽ, നെയ്ത്ത്, തുണികളിൽ ചായം പിടിപ്പിക്കൽ തുടങ്ങിയ കൈത്തൊഴിലുകളുടെ പുരോഗതിക്ക് കാരണമായി.
Question 34.
ഇന്ത്യയിലെ കയറ്റുമതി-ഇറക്കുമതി ആശയവിനിമയം എങ്ങനെ ആയിരുന്നു?
Answer:
കാർഷികരംഗത്തെ വളർച്ചയ്ക്ക് പുറമെ ഭരണസ്ഥിരത, ഗതാഗത സംവിധാനങ്ങളുടെ പുരോഗതി, ടാങ്ക് (വെള്ളി), ദിർഹം (ചെമ്പ്) എന്നീ നാണയങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെട്ട പണവ്യവസ്ഥ എന്നിവ വ്യാപാരത്തിന്റെ വളർച്ചയ്ക്ക് കാരണമായി.
കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെട്ടു. മിനുസപ്പട്ടുതുണി, സ്ഫടികം, കുതിരകൾ, ചീനപ്പാത്രങ്ങൾ, ആനക്കൊമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തു. ഇന്ത്യയിൽ കയറ്റുമതിയായിരുന്നു കൂടുതൽ. അതിനാൽ അക്കാലത്ത് സ്വർണ്ണവും വെള്ളിയും ഇന്ത്യയിലേക്കൊഴുകിയെത്തി.
![]()
Question 35.
വ്യാപാരത്തിന്റെ വളർച്ച നഗരങ്ങൾക്കും നഗരജീവിതത്തിനും എങ്ങനെ സഹായിച്ചു?
Answer:
വ്യാപാരത്തിന്റെ വളർച്ച നഗരങ്ങളും നഗരജീവിതവും സുദൃഢമാകുന്നതിന് കാരണമായി. ഡൽഹിയും ദൗലത്താബാദും അന്നത്തെ കിഴക്കൻ ലോകത്തെ വൻകിട നഗരങ്ങളായിരുന്നു. ബംഗാളും ഗുജറാത്തിലെ
നഗരങ്ങളും തുണിത്തരങ്ങൾക്ക് പേരുകേട്ടവയായിരുന്നു. ലാഹോർ, മുൾട്ടാൻ, ലഖ്നൗ എന്നിവ തിരക്കേറിയ നഗരങ്ങളായിരുന്നു. ഇവിടങ്ങളിൽ നിലനിന്ന തുകൽപ്പണി, ലോഹപ്പണി, പരവതാനി നിർമ്മാണം, മരപ്പണി തുടങ്ങിയ കൈത്തൊഴിലുകൾക്കു പുറമെ തുർക്കികൾ പേപ്പർ നിർമ്മാണവും ആരംഭിച്ചു.
Question 36.
നികുതി പണമായി പിരിക്കുന്നതിന്റെ ഫലങ്ങൾ എന്തൊക്കെയായിരുന്നു?
Answer:
രാജ്യത്തെ ഭൂമി മുഴുവൻ ഇഖ്തകളായി തിരിച്ച് തുർക്കി പ്രഭുക്കന്മാർക്ക് വീതിച്ച് നൽകിയിരുന്നു. ഈ ഇഖ്തകളിൽ നിന്നുള്ള ഭൂനികുതി വിഹിതം പ്രഭുക്കന്മാർ പിരിച്ച് സുൽത്താന് നൽകി. നികുതി പണമായി പിരിച്ചത് ഒരു പണ സമ്പദ്വ്യവസ്ഥയുടെ ആവിർഭാവത്തിനും അതിലൂടെ വൻതോതിലുള്ള സാമ്പത്തികപുരോഗതിക്കും വഴിതെളിച്ചു.
Question 37.
സുൽത്താൻ ഭരണകാലത്തെ സാമൂഹികജീവിതം എങ്ങനെയുള്ളതായിരുന്നു?
Answer:
മധ്യകാല സമൂഹം നിരവധി അസമത്വങ്ങൾ നിറഞ്ഞതായിരുന്നു. സുൽത്താൻ, മുഖ്യപ്രഭുക്കന്മാർ, ‘മുഖം’ എന്നറിയപ്പെട്ട ഗ്രാമത്തലവൻ, ചെറുകിട പ്രഭുക്കന്മാർ എന്നിവർ ഉയർന്ന നിലവാരത്തിലുള്ള ജീവിതം നയിച്ചു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഭൂരിഭാഗം ജനങ്ങളും നിരവധി യാതനകൾ അനുഭവിച്ചിരുന്നു. ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായി നിലനിന്ന സാമൂഹിക ഘടനയ്ക്ക് അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല.
സ്ത്രീപദവിക്ക് ചെറിയ മാറ്റം വന്നതായി ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീകളുടെ സ്വത്തിന്മേലുള്ള അവകാശത്തിലാണ് പുരോഗമനപരമായ ഈ മാറ്റം കാണാൻ കഴിയുന്നത്. എന്നാൽ ജാതിവ്യവസ്ഥ തദ്ദേശീയരും ഇസ്ലാമതവിശ്വാസികളും തമ്മിലുള്ള ഇടപെടലിനെ പരിമിതപ്പെടുത്തിയില്ല. സൈന്യത്തിന്റെയും ഭരണത്തിന്റെയും നേതാക്കൾ പലപ്പോഴും ഹിന്ദുമതവിശ്വാസികളായിരുന്നു.
Question 38.
ഡൽഹിയിലെ വാസ്തുവിദ്യയുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
Answer:
ഡൽഹിയിൽ സ്ഥിതിചെയ്യുന്ന കുത്തബ്മിനാർ, തുഗ്ലക്കാബാദ് കോട്ട, ഹോസ് ഖാസ് സമുച്ചയം, ലോധി പൂന്തോട്ടം എന്നിവ വാസ്തുവിദ്യാരംഗത്തെ സംഭാവനകൾക്ക് ചില ഉദാഹരണങ്ങളാണ്.
Question 39.
ഡൽഹി സുൽത്താന്മാരുടെ കാലത്ത് അറബിയിലും പേർഷ്യൻ ഭാഷയിലും ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാം?
Answer:
അറബിഭാഷയിൽ ഇക്കാലത്ത് നിരവധി കൃതികൾ രചിക്കപ്പെടുകയും ഇന്ത്യയിൽ നിന്നും ചില ശാസ്ത്രഗ്രന്ഥങ്ങളും ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളും അറബി ഭാഷയിലേക്ക് തർജമ
ചെയ്യപ്പെടുകയുമുണ്ടായി. തുർക്കികളുടെ വരവോടെ പേർഷ്യൻ ഭാഷ ഇന്ത്യയിലേക്ക് കടന്നുവന്നു. പേർഷ്യൻ ഭാഷയിൽ മനോഹരങ്ങളായ കൃതികൾ രചിച്ച സാഹിത്യകാരനായിരുന്നു അമീർഖുസ്രു.
Question 40.
സുൽത്താൻ ഭരണകാലത്ത് ചരിത്രരചനയുടെ പ്രസക്തി വിലയിരുത്തുക.
Answer:
ചരിത്ര രചന ഇക്കാലത്ത് ഒരു പ്രമുഖ ശാഖയായി വളർന്നുവന്നു. സിയാവുദ്ദീൻ ബറാനി സുൽത്താൻ ഭരണകാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായൊരു ചരിത്രകാരനായിരുന്നു.
Question 41.
ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഇന്ത്യയിൽ സംഭവിച്ച ചില സുപ്രധാന ഭരണപരമായ മാറ്റങ്ങൾ എന്തൊക്കെയായിരുന്നു?
Answer:
ഗുപ്തഭരണത്തിന്റെ തകർച്ചയ്ക്കു ശേഷം ഇന്ത്യയിൽ ഭരണപരമായി ശ്രദ്ധേയമായ ഇടപെടലുകൾ നടന്നത് ഡക്കാണിലും തെക്കേ ഇന്ത്യയിലുമായിരുന്നു. ഇവിടങ്ങളിൽ ചെറുരാജ്യങ്ങളുടെ സ്ഥാനത്ത് വലിയ ഭരണകൂടങ്ങൾ നിലവിൽ വന്നു. പ്രാദേശിക സംസ്കാരങ്ങൾ ശക്തിപ്പെട്ടു. വ്യക്ത്യാധിഷ്ഠിതമല്ലാത്ത രാജഭരണം ആവിർഭവിച്ചു.
![]()
Question 42.
എട്ടാം നൂറ്റാണ്ടിലും തുടർന്നുള്ള നൂറ്റാണ്ടുകളിലും അറബ്, തുർക്കി അധിനിവേശങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ എന്ത് സ്വാധീനം ചെലുത്തി?
Answer:
എട്ടാം നൂറ്റാണ്ടിൽ അറബികൾ സിന്ധ് കൈവശപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയിലേക്ക് തുർക്കികൾ കടന്നു വരുകയും ഏകദേശം മുന്നൂറ് വർഷക്കാലം ഇന്ത്യ ഡൽഹി സുൽത്താന്മാരുടെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു. ഇക്കാലത്ത് ഏകീകൃതവും സ്ഥിരതയാർന്നതുമായ ഒരു ഭരണക്രമത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. സാംസ്കാരിക വിനിമയത്തിന്റെയും സമന്വയത്തിന്റെയും കാലഘട്ടം കൂടിയായിരുന്നു ഇത്.