Reviewing solved SSLC Malayalam Question Paper Adisthana Padavali Set 2 helps in understanding answer patterns.
Class 10 Malayalam Adisthana Padavali Model Question Paper Set 2
Max Score : 40
Time : 1 ½ hrs.
നിർദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
- ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം
I. 1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം) (4 × 1 = 4)
Question 1.
ഹാഫിസ് എന്ന കഥാപാത്രത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന പ്രധാന പ്രശ്നമെന്ത്?
a) അപകർഷതാബോധം
b) അഹങ്കാരം
c) ദേഷ്യം
d) അജ്ഞത
Answer:
a) അപകർഷതാബോധം
Question 2.
തന്നിരിക്കുന്നവയിൽ ശരിയായി ചേർത്ത് എഴുതിയവ ഏതെല്ലാം
I) പൂനിലാവ്
II നാടകഗാനം
III) നക്ഷത്രചിഹ്നം
IV) ശരീരഭാഷ
A. ഒന്നും രണ്ടും ശരി
B. ഒന്നും മുണ്ടും ശരി
C. രണ്ടും നാലും ശരി
D. ഒന്നു മാത്രം ശരി
Answer:
A. ഒന്നും രണ്ടും ശരി
![]()
Question 3.
“ഞാനിനിയാപുലർകാലം വരെയുമസംതൃപ്തൻ
എങ്ങനെയുള്ള പുലർകാലത്തെ ആണ് കവി പ്രതീക്ഷിക്കുന്നത്
a) സമ്പന്നതയുടെ പുലർക്കാലം
b) അടുത്ത വിഷു
c) സമത്വ സുന്ദരമായ ഒരു ലോകം
d) പുതിയ ജീവിതത്തിന്റെ പുലർ കാലം
Answer:
c) സമത്വ സുന്ദരമായ ഒരു ലോകം
Question 4.
തെറ്റ് തിരുത്തുക “അച്ഛനുമമ്മയുമില്ലാത്ത അനാഥനായ തനിക്ക് പഠിച്ചുയരാനുള്ള മാർഗ്ഗം തെളിയിച്ചു തരണേ’
Answer:
അച്ഛനും അമ്മയും ഇല്ലാത്ത എന്ന പദത്തിന് അനാഥൻ എന്ന് തന്നെയാണ് അർത്ഥം. അതുകൊണ്ട് അവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതിയാവും.
- അനാഥനായ തനിക്ക് പഠിച്ചുയരാനുള്ള മാർഗ്ഗം തെളിയിച്ചു തരണേ.
അല്ലെങ്കിൽ - അച്ഛനുമമ്മയുമില്ലാത്ത തനിക്ക് പഠിച്ചുയരാനുള്ള മാർഗം തെളിച്ചുതരണേ.
II. 5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 സ്കോർ വീതം) (3 × 3 = 9)
Question 5.
‘ഏറ്റവും ചെറിയ ഒരണു (ആറ്റം) അതിന്റെ ശക്തി ജ്വലിപ്പിക്കാൻ തുടങ്ങിയാൽ ലോകത്തെ മുഴുവൻ അമ്പരപ്പിക്കും.’ ലേഖകൻ അണു എന്ന് പരാമർശിച്ചത് ആരെയാണ് എന്തുകൊണ്ട്?
Answer:
വി.ടി ഭട്ടതിരിപ്പാടിനെയാണ് ഇവിടെ ലേഖകൻ ഏറ്റവും ചെറിയ ഒരണു എന്ന് വിശേഷിപ്പിച്ചിട്ടുളളത്. അമ്പരപ്പിക്കുന്ന പ്രാഭവമോ, ഗാംഭീര്യമോ, അസാധാരണത്വമോ, ഒന്നുമില്ലാത്ത കറുത്ത് കുറുകിയ ഒരു മനുഷ്യനായിരുന്നു വി.ടി ഭട്ടതിരിപ്പാട്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വം അസാധാരണമായിരുന്നു.
അന്ധവി ശ്വാസങ്ങളിലും അനാചാരങ്ങളിലും നൂറ്റാണ്ടുകളായി മുഴുകി കിടന്നിരുന്ന നമ്പൂതിരി സമുദായത്തെ അടി മുടി പിടിച്ചുലയ്ക്കാൻ വി.ടി ക്ക് കഴിഞ്ഞു. പ്രധാനമായും ഈ മാറ്റത്തിന് അദ്ദേഹം ഉപയോഗിച്ചത് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ രചനയും അവതരണവുമായിരുന്നു
Question 6.
വിഷയത്തിൽ അവഗാഹമുണ്ടാകുമ്പോഴേ വിജ്ഞാനോൽപാദനം നടക്കൂ. ഉന്നതബിരുദങ്ങൾ നേടി എന്നതു കൊണ്ട് ഒരാൾക്ക് ആ വിഷയത്തിൽ അവഗാഹമുണ്ടായി എന്നർത്ഥമില്ല. വിജ്ഞാന ഭാഷയെക്കുറിച്ചുള്ള ലേഖകന്റെ നിരീക്ഷണങ്ങൾ വിശകലനം ചെയ്തു അഭിപ്രായം എഴുതുക.
Answer:
നവീന വിജ്ഞാന ധാരകളെ ഒരു ഭാഷയ്ക്ക് ഉൾക്കൊള്ളാൻ കഴിയുമ്പോഴാണ് അത് വിജ്ഞാനഭാഷയായി മാറുന്നത്. എത്രമാത്രം വിജ്ഞാന മേഖലകളെ ഭാഷയിൽ കൈകാര്യം ചെയ്യുവാൻ കഴിയുന്നുവോ അത്ര മാത്രം ആ ഭാഷ വളരുന്നു.
ആധുനിക വിജ്ഞാന പ്രസരണത്തിന് അനിവാര്യമായ പുതിയ പദക്കൂട്ടങ്ങ ളുടെ ആവിഷ്ക്കാരം, അതിനനുസൃതമായ ഭാഷാപ്രയോഗങ്ങളുടെ പരീക്ഷണം, ശാസ്ത്രസാങ്കേതിക പുസ്ത കങ്ങളുടെ നിർമ്മാണം, വ്യത്യസ്ത മാനവിക വിഷയങ്ങളെ അധികരിച്ച് മൂലഗ്രന്ഥങ്ങൾ തയ്യാറാക്കൽ ഉപകാരമുള്ള അനവധി പ്രവർത്തനങ്ങളിലൂടെ മാത്രമേ ഒരു ഭാഷയെ വിജ്ഞാന ഭാഷയാക്കി മാറ്റാൻ കഴിയൂ
![]()
Question 7.
A) ഉറക്കമുണർന്ന് അയാളെത്തുമ്പോഴേക്കും, ഫിൻ അവളുടെ ക്യാൻവാസിൽ മഞ്ഞ നിറങ്ങളുടെ ഒരു വിസ്മയം സൃഷ്ടിച്ചിരുന്നു. മറ്റൊരു ചിത്രം നോക്കുക. മൂടൽ മഞ്ഞ് പടർന്ന പ്രകൃതി. ഇടയ്ക്ക് മായുന്ന മഞ്ഞിലൂടെ കടന്നുവരുന്ന വെള്ളിവെയിലിൽ നരച്ച പച്ചയുടെ, മഞ്ഞയുടെ, ഇടയ്ക്ക് പൊട്ടിവിടർന്നൊരു ചുവപ്പ് പൂവ് ചിത്രകാരിയിലെ ചിത്രങ്ങൾ കഥയുടെ ഭാവതലത്തെ ആവിഷ്ക്കരിക്കുവാൻ എത്രത്തോളം പര്യപ്തമാണ്? പരിശോധിക്കുക.
Answer:
“ചിത്രകാരി’ എന്ന കഥയിലെ ഭാവചിത്രങ്ങൾ പ്രസ്തുത കഥയെ ആസ്വാദ്യമാക്കുന്നതിൽ വലിയ പങ്ക് വഹി ച്ചിട്ടുണ്ട്. ഒട്ടേറെ ഭാവചിത്രങ്ങൾ കഥയിൽ അവിടെയിവിടെയായി ചിതറിക്കിടക്കുന്നത് കാണാം. കഥയുടെ തുടക്കം തന്നെ മനോഹരമായ ഒരു ഭാവചിത്രത്തിലൂടെയാണ് ഇതൾ വിരിയുന്നത്.
“ഉറക്കമുണർന്ന് അയാളെത്തുമ്പോഴേക്കും, ഫിസ അവളുടെ ക്യാൻവാസിൽ മഞ്ഞ നിറങ്ങളുടെ ഒരു വിസ്മയം സൃഷ്ടിച്ചിരുന്നു. “മറ്റൊരു ചിത്രം നോക്കുക. മൂടൽ മഞ്ഞ് പടർന്ന പ്രകൃതി. ഇടയ്ക്ക് മായുന്ന മഞ്ഞിലൂടെ കടന്നുവരുന്ന വെള്ളിവെയിലിൽ നരച്ച പച്ചയുടെ, മഞ്ഞയുടെ, ഇടയ്ക്ക് പൊട്ടിവിടർന്നൊരു ചുവപ്പ് പൂവ്.
ഇത്തരം ചിത്രങ്ങൾ കഥാവായനയെ വേറിട്ടൊരു അനുഭവമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഈ ചിത്രങ്ങളുടെ വർണന പലപ്പോഴും കഥയിലെ ഹിസയുടെ ജീവിതത്തെ തന്നെ വരയ്ക്കുകയാണെന്ന അനുഭൂതി ജനിപ്പിക്കുന്നു.
B) താമരപ്പൂങ്കാവനത്തില് തമാസിക്കുന്നോളേ……
കണ്ണുകളാൽ ഖൽബുകളില് കല്ലെറിയുന്നോളേ……. കല്ലെറിയുന്നോളേ…….
ഇത്തരത്തിലുള്ള പ്രയോഗങ്ങളും വർണ്ണനകളും ഗാനത്തിന്റെ ആസ്വാദന തലം വർദ്ധിപ്പിക്കുന്നുണ്ടോ വിശദമാക്കുക
Answer:
പ്രകൃതിയെയും, നായികയെയും പരസ്പരം കൂട്ടിയിണക്കിയുള്ള വർണ്ണനകളാണ് ‘ഖൽബിലെ നിലാവ് ‘എന്ന ഗാനത്തിലുള്ളത്. പഞ്ചവർണ്ണ പൈങ്കിളിയുടെ ശോഭ പങ്ക് വയ്ക്കുന്നവളാണ് നായിക എന്ന സങ്കൽപ്പം അതിമനോഹരമാണ്.
പൂനിലാവ് പൂ വിതറുമ്പോൾ പൂക്കളുടെ റാണിയായി പൂത്തുനിൽക്കുന്നവളാണ് നായിക എന്ന വിവരണത്തിലൂടെ പൂക്കളുടെ സൗന്ദര്യത്തെയും കടന്ന് നിൽക്കുന്ന സൗന്ദര്യത്തിന്റെ ഉടമയാണ് നായികയെന്ന് അർത്ഥം ലഭിക്കുന്നു. വമ്പനായി ഉദിച്ചുയർന്ന അമ്പിളിമാമൻ നായികയെ കാണാ നിടയായപ്പോൾ അമ്പരന്ന് പോയി എന്ന വർണ്ണനയുടെ ഭംഗി ഒന്നു വേറെ തന്നെയാണ്.
III. 8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)
Question 8.
“പഞ്ചാരക്കയ്പ്പേറെ ഇഷ്ടമെന്നോതുവാൻ
കരയുവാൻ പൊരുതുവാൻ ചേരുവാൻ
ചുണ്ടത്തിരുന്ന് ചൂണ്ടിത്തന്ന നന്മയാണമ്മ മലയാളം
ജന്മ മലയാളം, അന്യമായ് പോകുന്ന ജീവ മലയാളം” അമ്മ മലയാളം (കുരീപ്പുഴ ശ്രീകുമാർ)
മാതൃഭാഷയെ കുറിച്ചുള്ള കവിയുടെ അഭിപ്രായം വിശകലനം ചെയ്തു കുറിപ്പെഴുതുക
Answer:
മലയാളമാകുന്ന മാതൃഭാഷയെ അമ്മ മലയാളം എന്നാണ് കുരീപ്പുഴ ശ്രീകുമാർ എന്ന കവി വിശേഷിപ്പി ക്കുന്നത്. മലയാളത്തിലെ ആദികാവ്യമായ ‘രാമചരിതം’ മുതൽ ഇന്നുവരെയുള്ള എല്ലാ കാര്യങ്ങളും മാതൃഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഒരു കാവ്യത്തിന്റെ മഹത്വം അറിയുവാൻ അത് മാതൃഭാഷയിൽ ത്തന്നെ രചിക്കപ്പെടണം.
ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ മുതലായ പ്രാചീന മഹാകവികൾ നമുക്ക് സമ്മാനിച്ച മനോഹര കാവ്യങ്ങളിൽ മാതൃഭാഷയുടെ മണവും ഗുണവും രുചിയുമെല്ലാം ഒത്തിണങ്ങിയിട്ടുണ്ട്. കൂടാതെ നമ്മുടെ വികാരങ്ങൾ നമുക്ക് ഫലപ്രദമായി പ്രകടിപ്പിക്കാൻ മാതൃഭാഷതന്നെ വേണം.
കരയുവാനായാലും, പൊരുതുവാനായാലും, അണിചേരുവാനായാലും അതിനെല്ലാം നമ്മ ഫലപ്രദമായി സഹായിക്കാൻ മാതൃഭാഷയ്ക്കേ കഴിയൂ. പക്ഷേ നമ്മൾ ജനിക്കുമ്പോൾത്തന്നെ നമ്മുടെ അമ്മയെപ്പോലെ നമ്മോടൊപ്പമുള്ള മാതൃഭാഷയെ കുറെനാൾ കഴിയുമ്പോൾ നാം ഉപേക്ഷിക്കുകയും മറ്റു ഭാഷകളുടെ പിറകെ പോവുകയും ചെയ്യും. അപ്പോഴാണ് നമ്മുടെ ജീവമലയാളം അന്യമായിപ്പോകുന്നത്.
വയനാട്ടിലെ ഗോത്ര ഭാഷകളിലൊന്നായ റാവുളയിൽ ആണ് ഈ കവിത രചിച്ചിരിക്കുന്നത്. ഗോത്രകവിത കളുടെ വിഷയം ഗോത്ര ജീവിതവുമായി ദൈനം ദിനം ബന്ധപ്പെടുന്ന വിഷയം തന്നെയാവും. കാട്ടാനയുടെ പ്രസവമോ, മീൻപിടിത്തത്തിന്റെ വിശേഷങ്ങളോ, ആഹാരസമ്പാദനത്തിന്റെ പ്രശ്നങ്ങളോ ഒക്കെയാവാം കാവ്യ വിഷയം. എന്തു
![]()
Question 9.
“പുവെ ബെട്ടി നീന്തിണ ബാളെയു
കരെ ബെട്ടിചാടിന്റെ കെളുക്കുന്നു
എന്ന ചാന്തു ഗോത്ര കവിതയുടെ ആസ്വാദ്യതയ്ക്ക് ഉദാഹരണമാണ് ഈ വരികൾ. നിങ്ങളുടെ നിരീ ക്ഷണം കുറിക്കുക.
Answer:
വിഷയമായാലും ഗോത്രകവിതയിലും കാവ്യാത്മകമായ സൗന്ദര്യം പ്രകടമാണ്. കവിത സാർവജനീനമായതുകൊണ്ടുതന്നെ ഭാഷ കാര്യമായി വശമില്ലെങ്കിലും നമ്മൾ ആ കവിത ആസ്വദിച്ചുപോകുന്നു. ഗോത്ര ഭാഷയ്ക്ക് മലയാളത്തിനോടും തമിഴിനോടും കന്നഡയോടുമൊക്കെ പുല മുണ്ട്.
“പു പെട്ടി നീന്തി ബാള’ എന്നതിന്
“പുഴയ്ക്ക് കുറുകേ നീന്തുന്ന വാള’
എന്നാണർഥം. ‘കരെ ബെട്ടി ചാടിന്റെ കൈത്തളു’ എന്നാൽ കരയിലേക്ക് ചാടുന്ന ഏട്ടക്കൂരി എന്ന് അർത്ഥം. ആറ്റിലെ വാള മീനുകൾ ആറ്റുവെള്ളത്തിലൂടെ നീന്തി മറിയുന്നതിന്റെ ഭംഗി നമ്മെ ആസ്വദിപ്പിക്കാൻ ഈ വരികൾക്ക് കഴിയുന്നു. മീനുകളുടെ പ്രജനനകാലത്ത് ചില മത്സ്യങ്ങൾ കരയിൽ നിന്നും കരയിലേക്ക് ചാടി യുയർന്ന് വളരെ സുരക്ഷിതമായ ഒരിടത്തു കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുട്ടയിടാൻ ശ്രമിക്കും. അക്കാ ര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. മീനുകളുടെ ചാട്ടം ഏറ്റവും നല്ല ദൃശ്യാനുഭവമാണല്ലോ.
Question 10.
ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക മലയാളത്തിലെ ഒരു സാഹിത്യ ശാഖയായിട്ടു തന്നെ ചലച്ചിത്രഗാനങ്ങളെ പരിഗണിക്കാം. 1938 ൽ ഇറങ്ങിയ ബാലൻ മുതൽ ഇന്നു വരെ ഏതാണ്ട് മുപ്പതിനായിരം ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. കാലം മാറി വരുന്നതിന് അനുസരിച്ച് വ്യത്യസ്ത ഭാവുകത്വത്തോടെയും സ്വഭാവ വ്യതിയാനങ്ങളോടെയുമാണ് മലയാള സിനിമാപിന്നണിഗാനശാഖ വളർന്നിട്ടുളളത്.
സിനിമകൾ വാണിജ്യത്തിന്റെ ഭാഗമായി മാറിയതോടെ പാട്ടിന്റെ നിർവചനങ്ങൾക്ക് മാറ്റം വന്നു. ബെസ്റ്റ് സോങ്ങ് എന്നതിൽ നിന്നും ഹിറ്റ് സോങ്ങ് എന്ന സങ്കൽപ്പത്തിലേക്ക് മാറി. ബാലൻ, ജ്ഞാനാംബിക എന്നീ സിനിമകളിലെ പാട്ടുകളൊന്നും പിന്നണി ഗാനങ്ങളായിരുന്നില്ല. ‘നിർമ്മല’ എന്ന സിനിമ മുതലാണ് ചലച്ചിത്ര ഗാനങ്ങൾ പിന്നണി ഗാനങ്ങളായി റെക്കോർഡ് ചെയ്യപ്പെട്ടത്.
അന്യ ഭാഷയിലെ ഗാനങ്ങളുടെ ചുവട് പിടിച്ചാണ് ആദ്യകാല മലയാള ചലചിത്രഗാനങ്ങൾ പിറക്കുന്നത്. 1950-കളുടെ മദ്ധ്യത്തോടെയാണ് കാവ്യസമ്പുഷ്ടമായ പാട്ടുകൾ ഉണ്ടായത്. കവിത തുളുമ്പുന്ന വരികൾ എഴുതി അതിന് ഈണം നിർമ്മിക്കുന്ന രീതി ആരംഭിക്കുന്നത് ഇക്കാലത്താണ്. അഭയദേവ്, പി.ഭാസ്ക്കരൻ, ദക്ഷിണാമൂർത്തി, ജി ദേവരാജൻ, ഒ.എൻ.വി, വയലാർ, എം.എസ്.ബാബുരാജ് മുതലായവരൊക്കെ ചലച്ചിത്ര ഗാനസൃഷ്ടിയിലേക്ക് വന്നു.
തുടർന്ന് എം.കെ.അർജ്ജുനൻ, ബി.എ. ചിദംബരനാഥ്, യൂസഫലി കേച്ചേരി, ശ്രീകു മാരൻ തമ്പി, എ.ടി. ഉമ്മർ മുതലായവർ രംഗ്രപ്രവേശം ചെയ്തു. ഈണത്തിനനുസരിച്ച് പാട്ടെഴുതുന്ന രീതി പിന്നീട് നിലവിൽ വന്നു. ശ്യാം, സലിൽ ചൗധരി, ഇളയ രാജ മുതലായ മറ്റ് ഭാഷാ സംഗീത സംവിധായകരുടെ അരങ്ങേറ്റമാണ് പിന്നീടുണ്ടായത്.
a) പിന്നണി ഗാനങ്ങൾ ആദ്യമായി റെക്കോർഡ് ചെയ്തത് ഏത് ചിത്രത്തിലാണ്?
b) ‘ബെസ്റ്റ് സോങ്ങ്’ എന്ന ആശയം ‘ഹിറ്റ് സോങ്ങ്’ എന്നതിലേക്ക് മാറാൻ കാരണം എന്താണെന്നാണ് എഴുത്തുകാരൻ പറയുന്നത്?
c) “അന്യഭാഷയിലെ ഗാനങ്ങളുടെ ചുവടുപിടിച്ച് – ഇതിലൂടെ എഴുത്തുകാരൻ എന്താണ് സൂചിപ്പിക്കുന്നത്?
Answer:
a) പിന്നണി ഗാനങ്ങൾ ആദ്യമായി റെക്കോർഡ് ചെയ്തത് ‘നിർമ്മല’ എന്ന സിനിമയിലാണ്.
b) സിനിമകൾ വാണിജ്യത്തിന്റെ ഭാഗമാകുകയും സിനിമയുടെ പ്രധാന ലക്ഷ്യം വിനോദവും ലാഭവുമാവുകയും ചെയ്തതോടെ പാട്ടിന്റെ ഗുണമേന്മയെക്കാൾ കേൾവിക്കാരിൽ ജനപ്രിയത നേടുന്നതാണ് (‘ഹിറ്റ്’ ആകുന്നത്. പ്രധാനമായത്. അതിനാൽ ബെസ്റ്റ് സോംഗ്’ എന്ന കലാത്മക ധാരണയിൽ നിന്ന് ‘ഹിറ്റ് സോങ്ങ്’ എന്ന വിപണന ധാരണയിലേക്ക് മാറ്റം സംഭവിച്ചു.
c) ആദ്യകാല മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് സ്വതന്ത്രമായ ഒരു ശൈലിയോ സംഗീതരീതിയോ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, ആ സമയത്തെ മലയാള ഗാനരചയിതാക്കളും സംഗീതസംവിധായകരും ഹിന്ദി, തമിഴ്, ബംഗാളി പോലുള്ള മറ്റ് ഭാഷകളിലെ പ്രശസ്ത ഗാനങ്ങളെ മാതൃകയാക്കി, അവയുടെ ശൈലി, ഈണം, താളവിതാനം, പാട്ടിന്റെ ഘടന എന്നിവ അനുകരിച്ച് മലയാളത്തിൽ പാട്ടുകൾ സൃഷ്ടിക്കുകയായിരുന്നു.
![]()
Question 11.
A). സമത്വസുന്ദരമായ ലോകത്തെക്കുറിച്ചുള്ള മഹത്തായ സങ്കല്പമാണ് “വിഷുക്കണി’. ഈ ആശയം ഉൾപ്പെടുത്തി “ആഘോഷങ്ങളും മാനവികതയും’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
പ്രഭാഷണം; ആഘോഷങ്ങളും മാനവികതയും
പ്രിയ അധ്യാപകരേ, സഹപാഠികളേ,
നമ്മുടെ ജീവിതത്തിൽ ഉത്സവങ്ങൾ എന്നത് സന്തോഷത്തിന്റെയോ ആഘോഷത്തിന്റെയോ സമയം മാത്രമല്ല, മറിച്ച് മനുഷ്യനെ മനുഷ്യനോടു ബന്ധിപ്പിക്കുന്ന മാനവിക മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലുമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വിഷുക്കണി.
ഒരു പുതിയ വർഷത്തിന്റെ ആദ്യ കാഴ്ച എല്ലാവർക്കും ഒരുപോലെ സമൃദ്ധിയും സമത്വവും ആശംസിക്കുന്ന ഈ കണിയിൽ മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന മതം, പദവി, സമ്പത്ത് തുടങ്ങിയ ഭിന്നതകൾക്കു സ്ഥാനം ഇല്ല. ഒരുപോലെ നല്ലതിനെ കാണുന്ന കണ്ണുകൾ പോലെ, എല്ലാവർക്കും ഒരുപോലെ സന്തോഷം ലഭിക്കണമെന്ന സന്ദേശമാണ് വിഷുക്കണി നൽകുന്നത്.
ഉത്സവങ്ങളുടെ യഥാർത്ഥ അർത്ഥം നമ്മെ കൂടുതൽ നല്ലവരാക്കി മാറ്റുന്നതിലാണ്. വിഷുവിനെ പോലെ ഓരോ ആഘോഷവും പങ്കിടൽ, കരുണ, ബഹുമാനം, സഹജീവനം എന്ന മൂല്യങ്ങളെ നമ്മിൽ ജാഗരൂകരിക്കുന്നു.
ആഘോഷം ഭക്ഷണത്തിലും വസ്ത്രങ്ങളിലും ചടങ്ങുകളിലും ഒതുങ്ങേണ്ടതില്ല; അത് മറ്റുള്ളവരുടെ ജീവിതത്തിലും ഒരു പ്രകാശരശ്മി പകരാൻ സഹായിക്കണം. സമത്വസുന്ദരമായ ദർശനം പ്രചരിപ്പിക്കുന്ന വിഷുക്കണിയുടെ ആശയം നമ്മെ പഠിപ്പിക്കുന്നത് . മനുഷ്യരോടുള്ള മാനവികതയാണ് എല്ലാ ഉത്സവങ്ങളുടെയും അടിസ്ഥാനശക്തി എന്നതാണ്. നന്ദി.
അല്ലെങ്കിൽ
B) കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ നവോത്ഥാന നായകനും എഴുത്തുകാരനുമായിരുന്ന വി.ടി. ഭട്ടതി രിപ്പാടിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ ഉപകരിക്കുന്ന ഒരു പരിചയപ്പെടുത്തൽ കുറിപ്പ് തയ്യാറാക്കുക.
Answer:
വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്ന വി.ടി. ഭട്ടതിരിപ്പാട് 1996 മാർച്ച് 26നാണ് ജനിച്ചത്. അദ്ദേഹം കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനും എഴുത്തുകാരനും നാടക കൃത്തുമായിരുന്നു. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസ ങ്ങൾക്കുമെതിരേയാണ് അദ്ദേഹം മുഖ്യമായും പോരാടിയത്.
സാമ്പത്തിക ശേഷി കുറഞ്ഞ ഒരു നമ്പൂതിരി കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ആദ്യകാലത്ത് ആധുനിക വിദ്യാഭ്യാസം നേടാൻ സാധിച്ചില്ല. പിന്നീട് യുവാവായ ശേഷമാണ് അദ്ദേഹം അക്ഷരാഭ്യാസം നടത്തുകയും തുടർന്ന് പഠിക്കുകയും ചെയ്തത്. അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കരണ ശ്രമങ്ങളുടെ നാഴികക്കല്ലായിത്തീർന്നത് അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് എന്ന നാടകത്തിന്റെ രചനയും അവതരണവുമായിരുന്നു.
നമ്പൂതിരി സ്ത്രീകളുടെ ദുരവസ്ഥ തുറന്ന് കാട്ടുന്ന ഈ നാടകം വലിയ സാമൂഹിക ചലനങ്ങൾ സൃഷ്ടിച്ചു. “കണ്ണീരും കിനാവും’ എന്നത് വി.ടി. യുടെ ആത്മകഥയാണ്. അദ്ദേഹത്തിന്റെ വെടിവട്ടം, രജനീരംഗം മുത ലായ കൃതികളെല്ലാം മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളായി കണക്കാക്കപ്പെടുന്നു.
1976ൽ കേരളസാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ് നൽകി അദ്ദേഹത്തെ ആദരിച്ചു നമ്പൂതിരി സമുദായത്തെ മുഴുവൻ മനുഷ്യരാക്കാൻ ശ്രമിച്ച അദ്ദേഹം വിധവാ വിവാഹം നടപ്പാക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ‘സ്മാർത്തവിചാരം’ പോലെയുള്ള സ്ത്രീ സൗഹൃദപരമല്ലാത്ത ആചാരങ്ങളെ നിർത്തലാക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു കേരളം കണ്ട ശക്തനായ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായ ail.sì ഭട്ടതിരിപ്പാട് 1983 ഫെബ്രുവരി 12ന് ഈ ലോകത്തോട് വിട പറഞ്ഞു.
IV. ഒരുപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 സ്കോർ വീതം) (7 × 1 = 7)
Question 12.
A) കിളികൾ: “എല്ലാവരും കൂടെ ഒരു കൊത്ത്. അയാൾ രക്തംവാർന്ന് വെയിലത്ത് വാടിവീഴും.. ആപാടത്തിനൊത്ത നടുവിൽ.”
പക്ഷിശാസ്ത്രക്കാരൻ: “അയ്യോ വേണ്ട. എന്റെ പൊന്നുങ്കുടങ്ങളേ, കൊത്ത്”
ആ രക്തംകൊണ്ട് കുഴയ്ക്കണ്ട.
(-ഡോ. വയലാ വാസുദേവൻപിള്ള)
“ആകുമോ ഭവാന്മാർക്ക് നികത്താൻ
ലോകസാമൂഹ്യദുർനിയമങ്ങൾ
സ്നേഹസുന്ദരപാതയിലൂടെ
വേഗമാവട്ടെ വേഗമാവട്ടെ.
(വൈലോപ്പിള്ളി)
രണ്ടു രചനാഭാഗങ്ങളിലും തെളിയുന്ന ജീവിതസന്ദേശങ്ങൾ താരതമ്യം ചെയ്യുക.
Answer:
ഉടമയെ കൊത്തിക്കൊല്ലണമെന്ന് ആവശ്യപ്പെടുന്ന കിളികളെ പക്ഷിശാസ്ത്രകാരൻ തടയുന്ന രംഗത്തിലൂടെ, ഒരിക്കൽ നമ്മുടെ സമൂഹത്തിന്റെ ഭാഗമായിരുന്ന ഒരാളെ ശിക്ഷിക്കുകയോ അവന്റെ രക്തം ചൊരിയുകയോ ചെയ്യുന്നത് തെറ്റാണെന്നും അക്രമം ധർമ്മമാർഗ്ഗമല്ലെന്നും ആദ്യ രചനാഭാഗം വ്യക്തമാക്കുന്നു. തെറ്റു ചെയ്തവരെ പോലും ക്ഷമയോടെ സമീപിക്കണം, പ്രതികാരത്തിന് പകരം കരുണയും പാരമ്പര്യമായ ശാന്തിയും പിന്തുടരണം എന്ന ജീവിതസന്ദേശമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
വൈലോപ്പിള്ളിയുടെ വരികൾ ലോകസമൂഹത്തിൽ നടക്കുന്ന അനീതികളും ദുർനിയമങ്ങളും നമുക്ക് പൂർണ്ണമായി നീക്കാനാകില്ലെങ്കിലും അക്രമമാർഗ്ഗം അതിന് ഒരിക്കലും പരിഹാരമല്ലെന്ന് വ്യക്തമാക്കുന്നു. സ്നേഹത്തിന്റെ പാതയിലാണ് യഥാർത്ഥ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുക; ദുർഘടമായ സാഹചര്യങ്ങളിലും മനുഷ്യസമൂഹത്തെ നയിക്കാൻ കഴിവുള്ള ശക്തി സ്നേഹത്തിന് മാത്രമേയുള്ളുവെന്നും ഇവിടെയുള്ള സന്ദേശം ഉറപ്പിക്കുന്നു. അതിനാൽ, രണ്ട് രചനാഭാഗങ്ങളും സമാധാനവും സ്നേഹവും കൊണ്ട് മാത്രം ലോകത്തെ മാറ്റാനാകുമെന്ന് ഒരേ ജീവിതസന്ദേശം മുന്നോട്ടുവയ്ക്കുന്നു.
B)“അട്പ്പത്തെ പണി ഒരു കടലാ ഫി… അതങ്ങട്ട് തീർന്നുന്ന് പറയാമ്പറ്റ്യങ്ങനെ?…. അന്റെ പെയിന്റ് ടി പോലല്ലാത്… എന്നല്ല, ദൊന്നും പെണ്ണുങ്ങക്ക് പറ്റേ പണ്യമല്ല.
(ചിത്രകാരി)
“സമ്മേളനത്തിനു കവിത വായിച്ച് പെങ്കുട്ടം ഇഷ്ടപ്പെട്ടുന്ന് പറഞ്ഞതിന് ഇവിടെ വലിയ പുകിലായി രുന്നു… എന്താ ശര്യല്ലേ? എന്തിനാ പാട്ടും കഥേം? അമ്മ പറേണത് പോലെ, പെണ്ണായാൽ ചോറും കറിയും വയ്ക്കണം, പെറണം…
(ഓർമ്മയുടെ ഞരമ്പ് – കെ. ആർ. മീര)
മുകളിൽ നൽകിയ രചനാസന്ദർഭങ്ങളിൽ തെളിയുന്നതുപോലുള്ള അവസ്ഥകൾ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ടോ? ഈ വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി ആമുഖ ഭാഷണം തയ്യാറാക്കുക
Answer:
പ്രിയ അധ്യാപകരേ, സഹപാഠികളേ,
ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്ന വിഷയം ഇന്നും സമൂഹത്തിൽ ശക്തമായി അനുഭവപ്പെടുന്ന ഒരു യാഥാർത്ഥ്യമാണ് സ്ത്രീകളെ കുറിച്ചുള്ള പഴയ ചിന്താഗതികളുടെ പിടിമുറുക്കം. കൊടുത്തിരിക്കുന്ന രചനാഭാഗങ്ങളിൽ, ‘പെണ്ണുങ്ങൾക്ക് പറ്റുന്ന പണി’, ‘പെണ്ണായാൽ ചോറും കറിയും വയ്ക്കണം’ എന്ന നിലപാടുകൾ ഇന്നും ചിലർ ആവർത്തിക്കുന്നുവെന്ന് കാണാം. ഇത് ഒരു പെൺകുട്ടിയുടെ കഴിവിനെയും സ്വാതന്ത്ര്യത്തെയും ചുരുക്കുന്ന സമീപനമാണ്.
സ്ത്രീകൾ ഇന്ന് കലയിൽ, ശാസ്ത്രത്തിൽ, കായികരംഗത്ത്, സാഹിത്യത്തിൽ എല്ലായിടത്തും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇനിയും ചിലർ പഴയ പ്രവണതകളെ പിടിച്ചുപറ്റി, സ്ത്രീയുടെ സ്ഥാനം വീട്ടിനുള്ളിൽ മാത്രമാണെന്ന് വിശ്വസിക്കുന്നു. ഇത്തരം ചിന്തകൾ മാറ്റപ്പെടാതിരുന്നാൽ, പുതിയ തലമുറയുടെ വളർച്ചക്കും സ്വപ്നങ്ങൾക്കും തടസ്സമാകും. സമൂഹത്തിന് മുന്നോട്ട് പോകാൻ, സ്ത്രീകളുടെ താത്പര്യങ്ങളും തീരുമാനങ്ങളും ആദരിക്കപ്പെടേണ്ടതാണ്.
ഇന്നത്തെ ഈ സദസ് അതിനുള്ള ഒരു അവസരമാണ്. സ്ത്രീകളുടെ കഴിവുകളെ തിരിച്ചറിയാനും, പഴയ ധാരണകളെ ചോദ്യം ചെയ്യാനും, സമത്വത്തിന്റെ പാതയിൽ എല്ലാവരും ഒരുമിച്ച് സഞ്ചരിക്കാനും നാം ചർച്ചകൾ മുഖാന്തരം പ്രചോദനം നേടട്ടെ. സമൂഹത്തിൽ മാറ്റം വരുത്താൻ നമുക്ക് ഓരോരുത്തർക്കും പങ്കുണ്ട് എന്ന ബോധം ഈ സദസ്സ് ഉറപ്പാക്കുമെന്ന് കരുതുന്നു. നന്ദി.