Reviewing solved Malayalam Question Paper Class 10 Kerala Syllabus Set 3 (Adisthana Padavali) helps in understanding answer patterns.
Malayalam 2 Class 10 Kerala Syllabus Model Question Paper Set 3 (Adisthana Padavali)
Time: 1½ Hours
Total Score: 40 Marks
നിർദ്ദേശങ്ങൾ:
- പതിനഞ്ചു മിനിറ്റ് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ക്രമപ്പെടുത്താൻ ഈ സമയം വിനിയോഗിക്കേണ്ടതാണ്.
- ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ എഴുതണം.
- ഉത്തരങ്ങളെഴുതുമ്പോൾ സ്കോറും സമയവും പരിഗണിക്കണം.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)
Question 1.
അങ്ങനെ എന്തെല്ലാം മന്ത്രതന്ത്രങ്ങൾ – ഉപാസ നകൾ -മാവിൻ ചുവട്ടിൽ നടന്നിരുന്നു. ഇന്നും ‘മാങ്ങമരം കാണാത്ത കുട്ടികൾ കേരളത്തിൽ ഉണ്ടാവില്ലെങ്കിലും ഇപ്പറഞ്ഞ പഴയ അപരി ഷ്കൃത മട്ടുകൾ’ അവർ അറിയാനിടയില്ല. (കൊച്ചു ചക്കരച്ചി അടിവരയിട്ട പ്രയോഗം കൊണ്ട് അർത്ഥമാക്കു
- പഴയകാലത്തെ സംഭവമെന്നു സൂചിപ്പിക്കാൻ
- കുട്ടിക്കാലത്തെ അറിവില്ലായ്മയെ സൂചിപ്പി ക്കാൻ
- നാട്ടിൻപുറത്തെ അപരിഷ്കൃതമെന്ന് സൂചിപ്പി ക്കാൻ
- ഇന്നത്തെ കുട്ടികൾ പരിഷ്കാരികളാണെന്ന് സൂചിപ്പിക്കാൻ
Answer:
കുട്ടിക്കാലത്തെ അറിവില്ലായ്മയെ സൂചിപ്പി ക്കാൻ
Question 2.
‘ആറാട്ടു കുന്നിൽ റേഡിയോയെ ഭയക്കുന്ന അപൂർവം ചിലരായിരുന്നു അവരെല്ലാം. പണയം
അവരുടെ ഭയത്തിന്റെ അടിസ്ഥാനമെന്ത്?
- ചാക്കുണ്ണി കടം ചോദിക്കുമെന്നുള്ള ഭയം.
- പണയം വെച്ച റേഡിയോ തിരികെ ചോദിക്കു മെന്നുള്ള ചെമ്പുമത്തായിയുടെ ഭയം.
- വസ്ത്രം തുന്നിയതിനുള്ള കൂലി ചോദിക്കു മെന്ന ഭയം,
- റേഡിയോ പാട്ടിനെ വെറുക്കുന്നവരുടെ ഭയം
Answer:
വസ്ത്രം തുന്നിയതിനുള്ള കൂലി ചോദിക്കു മെന്ന ഭയം,
![]()
Question 3.
കാൽപ്പെട്ടിയിൽ വെച്ചു താഴിട്ടു പിന്നിലെ
ചായ്പിലൊളിച്ചാലറിയില്ല കുട്ടികൾ – അമ്മയുടെ എഴുത്തുകൾ
താഴെ കൊടുത്തിരിക്കുന്നവയിൽ ഈ വരിക ളോട് ചേരാത്ത ആശയമെന്ത്?
- മാതൃഭാഷ ഒളിപ്പിച്ചുവെയ്ക്കുന്നത് അഭിമാന മാണ്.
- മാതൃഭാഷ കുട്ടികളെ പഠിപ്പിക്കരുത്.
- എല്ലാവരും മാതൃഭാഷയിൽ അറിവ് ശേഖരിക്ക ണം.
- വരും തലമുറ മാതൃഭാഷയെക്കുറിച്ച് അറിയാനി വരരുത്.
Answer:
എല്ലാവരും മാതൃഭാഷയിൽ അറിവ് ശേഖരിക്ക ണം.
Question 4.
പത്രങ്ങൾ നാം വായിക്കുന്നത് ധൂമപാനം പോലെ അത് ദുശ്ശീലമായിത്തീർന്നതുകൊണ്ടാണം. പ്രതനീതി
വരികളിലൂടെ വിവക്ഷിക്കുന്നത്.
- ധൂമപാനം ദുശ്ശീലമായതിനാൽ
- പത്രവായന ഒരു ദുശ്ശീലമായതിനാൽ
- ലേഖകനെ സംബന്ധിച്ചിടത്തോളം ധൂമപാനം ഒരു ദുശ്ശീലമായതിനാൽ
- ധൂമപാനം എന്ന ദുശ്ശീലം പോലെ പത്ര വായന ഒരു ശീലമായതിനാൽ
Answer:
ധൂമപാനം എന്ന ദുശ്ശീലം പോലെ പത്രവായന ഒരു ശീലമായതിനാൽ
Question 5.
പണമുണ്ടെന്ന് ഒരാൾക്കു ഭാവം, കുടുംബസ്ഥി തിയിൽ അഭിമാനം മറ്റവന് (കോഴിയും കിഴവിയും)
വരികളിലൂടെ തെളിയുന്ന കഥാപാത്രങ്ങളാ രെല്ലാം?
Answer:
മത്തായിക്കാണ് പണമുണ്ടെന്നുള്ള അഹങ്കാ രം. മർക്കോസിന് കുടുംബസ്ഥിതിയിൽ അഭി മാനവും.
6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തി ന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (4 × 2 = 8)
![]()
Question 6.
“ഏതോ ദിശയിൽ നിന്ന് അടിച്ചെത്തി. കാറിൻ ശബ്ദങ്ങളുടെ കരിയിലകൾ. അപ്പാടെ പാറി പ്പോയിരിക്കുന്നു.
ഓരോ വിളിയും കാത്ത്
അടിവരയിട്ട പ്രയോഗ സന്ദർഭത്തിനു നല്കുന്ന സവിശേഷതയെന്ത്?
Answer:
ശബ്ദം പെട്ടെന്ന് നിലച്ചുവെന്നതും അച്ഛന്റെ മരണത്തോടെയുള്ള ആ വീടിന്റെ അവസ്ഥയും സൂചിപ്പിക്കുന്നു.
Question 7.
“പഴമയിലിഴയും പല്ലുകൊഴിഞ്ഞൊരു
പാട്ടാണെന്നു പഴിക്കാമിന്നു
(ഓണമുറ്റത്ത്) കവിയുടെ പരിഭവത്തിന്റെ അടിസ്ഥാനമെന്ത്?
Answer:
പാരമ്പര്യത്തിനു നേരെയുള്ള പുതുതലമുറ യുടെ മനോഭാവമാണ് കവിയെ പരിഭവിപ്പിക്കു ന്നത്. തനിക്ക് പ്രായമായെന്ന തോന്നലിൽ തന്റെ തലമുറയുടെ പ്രസക്തി നഷ്ടപ്പെട്ടു വെന്നു കവി വേദനിക്കുന്നു.
Question 8.
“എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങള് എഴുതി വയ്ക്കണം.” (പ്രണയം) ചാക്കുണ്ണിയുടെ കണക്കുകൾ എന്തൊക്കെ യായിരുന്നു?
Answer:
ചാക്കുണ്ണിക്ക് മോനും റേഡിയോയും പ്രിയ പ്പെട്ടതായിരുന്നു. മോനെ ചികിത്സിക്കാൻ റേഡിയോ പണയം വെക്കുന്നത് ഹൃദയവേദന യോടെയാണ്. ഇപ്പോൾ മോനും നഷ്ടപ്പെട്ടു. റേഡിയോ പണയത്തിലുമായിത്തീർത്തു.
Question 9.
‘എന്റെ മോനേ! എങ്ങനെ കൊഴുത്തു ചങ്കുറ്റി പോലിരുന്ന കാത്തിയാ. ഇപ്പം എല്ലാം തെളിഞ്ഞു’- ഈ വാക്കുകളിൽ തെളിയുന്ന രണ്ട് സൂചനകൾ എഴുതുക.
Answer:
അന്ന് സമൃദ്ധിയുടെ കാലം ഇപ്പോൾ അനുഭവിക്കുന്നത് ദാരിദ്ര്യം
Question 10.
‘പൂത്തിരി കത്തിച്ചതുപോലുള്ള മാമ്പൂക്കുല ഈ വരികളിലെ സാദൃശ്യകല്പനയുടെ ഔചിത്യം സമർഥിക്കുക.
Answer:
പൂച്ചെണ്ടുപോലുള്ള മാമ്പൂക്കുലയെ കത്തിച്ച പൂത്തിരിയോട് ഉപമിച്ചിരിക്കുന്നത് തികച്ചും ഉചിതമായ കല്പനയാണ്.
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തി ന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)
Question 11.
എത്രയോ തലമുറകൽ ആ വൃദ്ധമുത്തശ്ശിയുടെ കാൽച്ചുവട്ടിലിരുന്നു മധുരം തിന്ന് വളർന്ന് വൃദ്ധരായി. കാലയവനികയ്ക്കപ്പുറം മറഞ്ഞി രിക്കുന്നു. നാവുണ്ടായിരുന്നെങ്കിൽ കുടുംബ ത്തിന്റെ കഥ അവൾ പറയുമായിരുന്നു.’ (കൊച്ചു ചക്കരച്ചി)
കൊച്ചു ചക്കരച്ചിയെ ഒരു മനുഷ്യജീവിയായിട്ടാ ണ് ലളിതോപന്യാസത്തിൽ അവതരിപ്പിച്ചിരിക്കു ന്നത് എത്രമാത്രം ആസ്വാദ്യകരമാക്കുന്നുണ്ട്. കുറിപ്പ് തയാറാക്കുക.
Answer:
ഉപന്യാസകാരന്റെ തറവാട്ടിലെ കുലശ്രേഷ്ഠ കളായ മാവുകളായിരുന്നു കൊച്ചു ചക്കര ച്ചിയും വലിയ ചക്കരച്ചിയും. വലിയ ചക്കരച്ചി തെക്കു പടിഞ്ഞാറു മാറി ഒഴിഞ്ഞു നിന്നി രുന്നു. കൊച്ചു ചക്കരച്ചി നാലു കെട്ടിനും നെൽപുരയ്ക്കും ഇടയ്ക്കായിട്ട് അധീശ്വരി യെപ്പോലെ നീണ്ടു നിവർന്നാണു നിന്നിരുന്നത്. പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ട് ഒന്നുരണ്ടു പ്രാവശ്യം മാങ്ങ വിൽക്കാൻ അമ്മ ശ്രമിച്ചിരു ന്നു. എന്നാൽ സ്വയം പത്തും മാവിനെ രക്ഷിച്ചു പോന്ന നീറുകളെന്ന ചാവേറുപട കൊച്ചു കരച്ചിയിൽ കയറാൻ ശ്രമിച്ചവരെയെല്ലാം തോല്പിച്ചു കളഞ്ഞു.
വിൽക്കാനുള്ളതല്ല, ആളുകൾക്ക് തിന്നാനുള്ളതാണ് എന്റെ മാങ്ങ എന്നതായിരുന്നു കൊച്ചു ചക്കരച്ചിയുടെ നില. പാട്ടത്തിലെ അപ്പൂപ്പൻ അറുപതു കൊല്ലം മുമ്പ് കൊച്ചു ചക്കരച്ചിയെ വെട്ടിവിൽക്കാൻ ശ്രമി ച്ചിരുന്നു. ആരോ ഇടപെട്ട് ആ അത്യാഹിതം തടഞ്ഞു. ആ കഥ അവൾക്ക് ഒരു പ്രത്യേക അരുമത്തം കൂടി കൊടുത്തു. അത്തരത്തിൽ അമ്മയ്ക്കു പോലും ആ മാവിൽ വലിയ വിശ്വാ സമായിരുന്നു. അതവൾ മരണം വരെ കാത്തു പാലിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഒന്നിനും ഒരു നാശവും വരുത്താതെ അത് മുറി ഞ്ഞുവീണു. ഈ വിവരണങ്ങളിലൂടെ കൊച്ചു ചക്കരച്ചിയുടെ മാനുഷിക ഭാവങ്ങളാണ് അവ തരിപ്പിക്കുന്നത്.
![]()
Question 12.
“അയാളുടെ അമ്മയ്ക്ക് ഈ നന്ദികേടിൽ പ്രതിഷേധവുമുണ്ട്. (കോഴിയും കിഴവിയും)
ശരിയായ സമയത്ത് പ്രതിഷേധം പ്രകടിപ്പി ക്കുന്ന വൃദ്ധ കഥയിലെ മറ്റ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തയാകുന്നത് എങ്ങനെ? വിശക ലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
Answer:
ഒരാവശ്യം വന്നപ്പോൾ തന്റെ കുടുംബത്തിന് ആശ്രയം നൽകിയ മർക്കോസിന്റെ വീട്ടുകാ രോട് നന്ദിയുള്ള കഥാപാത്രമാണ് വൃദ്ധ. ആ കാ ര്യം അവർ മകനെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കു മായിരുന്നു. മൂടു മറക്കരുതെന്ന് അവർ മക നോട് പറയുകയും ചെയ്തു. കള്ളം പറഞ്ഞ് ഒരു കുടുംബത്തെ ചതിക്കുന്നത് തെറ്റാണെന്ന് ആ വൃദ്ധ കരുതിയിരുന്നു. തന്റെ മകന്റെ പോക്ക് ആപത്തിലേക്കാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞു. ഉപകാരം ചെയ്തവരെ ഉപദ വിക്കുന്ന മനോഭാവത്തെ അവർ അവസാനം തള്ളിപ്പറഞ്ഞു. അതുകൊണ്ടാണ് മർക്കോ സിന്റെ വീട്ടിലേയ്ക്കു തന്നെ ആക്കണമെന്ന് അവർ പറയുന്നത്. മർക്കോസിന്റെ ഭാഗത്താണ് ശരിയെന്ന് അമ്മയ്ക്കറിയാം. സ്നേഹത്തി ന്റെയും സത്യത്തിന്റെയും നന്മയുടെയും പ്രതീകമാണ് അമ്മ
Question 13.
കേരളത്തെ ജാതി ഷാ താളത്തിൽ നിന്നു യർത്തി അതിന്റെ ഭ്രാന്താലയത്വം നിശ്ശേഷം നീക്കം ചെയ്തുവെന്നതു കൊണ്ടു തന്ന അദ്ദേഹം നമുക്കെല്ലാവർക്കും പ്രാതഃസ്മരണീ യനാകുന്നു.’ (ശ്രീനാരായണഗുരു
ലേഖകന്റെ നിരീക്ഷണം എത്രമാത്രം ശരിയാ
ണെന്ന് വർത്തമാന കാല സാഹചര്യങ്ങൾ താര തമ്യം ചെയ്ത് സ്വന്തം അഭിപ്രായം കുറിക്കുക.
Answer:
ഒരു കാലത്ത് നമ്മുടെ നാട്ടിൽ നടമാടിയി രുന്ന ജാതി വ്യവസ്ഥയും ഉച്ചനീചത്വങ്ങളും മനസ്സിലാക്കിയിട്ട് ഭ്രാന്താലയമെന്നാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ വിശേഷിപ്പിച്ച ത്. ആ കേരളത്തെ ജാതിക്കാ താളത്തിൽ നിന്നുയർത്തി അതിന്റെ ഭ്രാന്താലയത്വം നീക്കം ചെയ്യാൻ ശ്രീ നാരായണഗുരുവിന് കഴിഞ്ഞി ട്ടുണ്ട്. എന്നാൽ അദ്ദേഹം തുടച്ചു നീക്കിയ ജാതി വ്യവസ്ഥ പുതിയ രൂപത്തിൽ നമ്മുടെ നാട്ടിൽ തഴച്ചു വളരുന്നില്ലേയെന്ന് സംശയി ക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം, വ്യവസായം, സംഘടന, ജീവിത ശുദ്ധി ഇതൊക്കെയാണ് അധഃസ്ഥിത സമുദായങ്ങൾക്ക് വേണ്ടതെന്ന് ഗുരു കൂടെക്കൂടെ പറഞ്ഞിരുന്നു.
പക്ഷേ സമുദായ സംഘടനകളും മറ്റും ജനങ്ങളുടെ ഉന്നമനത്തിനാണോ അതോ നേതാക്കളുടെ ഉന്നമനത്തിനാണോ പ്രവർത്തിക്കുന്നതെന്ന് തോന്നിപ്പോകുന്നു. ഗുരു പറഞ്ഞതുപോലെ ഒരു പട്ടിക്ക് മറ്റൊരു പട്ടിയെ കണ്ടാൽ തിരിച്ച റിയാം. മൃഗങ്ങൾക്കുപോലും സ്വന്തം ജാതിയെ കണ്ടാൽ തിരിച്ചറിയാനുളള വകതിരിവുണ്ട്. പക്ഷേ മനുഷ്യർക്കുമാത്രം സംശയം. വിദ്യാസ മ്പന്നരെന്നും പരിഷ്കൃതരെന്നും വിളിക്കുന്ന നമ്മുടെ സമൂഹത്തിലാണ് അട്ടപ്പാടിയിലെ മധുവിനെ ക്രൂരമായി കൊല ചെയ്തത്. അപ മാനവും അവഹേളനവും പലയിടങ്ങളിലും ഇപ്പോഴുമുണ്ട്. ശ്രീനാരായണ ഗുരു മോയി പ്പിച്ച കേരളം വീണ്ടും ജാതിപ്പാതാളത്തിലേക്ക് പോകുന്ന കാഴ്ച അത്യന്തം ദയനീയമാണ്.
Question 14.
“ഈ റേഡിയോ പാട്ടിക്കെ എനിക്കത്ര പിടിക്ക അല്ല മനുഷ്യരെ മെനക്കെടുത്താൻ ഓരോ ഏർപ്പാടോള് ”
ഇതൊക്കെ കുട്ട്യോളെപ്പോലെ നോക്കണ്ട സാധനങ്ങളാണേ…” (ചാക്കുണ്ണി)
രണ്ടു കാഴ്ചപ്പാടുകളും തമ്മിൽ താരതമ്യം ചെയ്ത് കുറിപ്പ് എഴുതുക.
Answer:
ചെമ്പു മത്തായിയെന്ന പലിശക്കാരനെ സംബന്ധിച്ചിടത്തോളം റേഡിയോ പാട്ടു നുള്ളതാണ്. ആ അഭിപ്രായത്തോട് നമുക്ക് യോജിക്കാനാവില്ല. പണമുണ്ടാക്കുക മാത്രമല്ല. മനുഷ്യരുടെ ജീവിതലക്ഷ്യം. പണത്തോടുള്ള ആർത്തി മൂലം സ്വന്തം മക്കളെപ്പോലും സ്നേ ഹിക്കാൻ മറന്നുപോയ മനുഷ്യനാണ് ചെമ്പു മത്തായി. കലയ്ക്കും സാഹിത്യത്തിനും മനു ഷ്യജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. കേവലം മാനസികോല്ലാസത്തിനപ്പുറം സംസ്കാരമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ അവയ്ക്ക് കഴിയും. ചെമ്പുമത്തായിയെപ്പോലുള്ളവർക്ക് റേഡിയോ ഒരു പണയ വസ്തു മാത്രമാണ്.
പ ക്ഷേ പണം കൊടുത്ത് കലയും സംസ്കാരവും നേടാനാവില്ല. പണയം എന്ന കഥയിലെ ചാക്കു ണ്ണിയുടെ ‘റേഡിയോ ആ നാട്ടിലെ ഒരു ചരിത്ര സംഭവമാണ്. ആറാട്ടുകുന്നിൽ ആദ്യമായി റേഡിയോ വാങ്ങുന്നത് അയാളാണ്. പാട്ടുകൾ കേൾക്കാനും വാർത്ത അറിയാനുമായി ദൂരദേ ശത്തുനിന്നുപോലും ആളുകൾ ആ നാട്ടിലേക്ക് വന്നു ചേർന്നു. റേഡിയോ പണയം വയ്ക്കു ന്നതോടെ അയാളുടെ ജീവിതത്തിന്റെ താളം തെറ്റുന്നു. തന്റെ മകന് ഏറ്റവും ഇഷ്ടമുള ബാലമണ്ഡലം പരിപാടി കേട്ട്. മകന്റെ വേർ പാടിലുള്ള ദുഃഖം കുറയ്ക്കാനെത്തിയ ചാക്കു ണ്ണിയുടെ അഭിപ്രായം റേഡിയോയെക്കുറിച്ച് മാത്രമല്ല കലയേയും കുറിച്ചാണ്.
![]()
Question 15.
“പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം അച്ചടിച്ചത് കണ്ടാൽ അവിശ്വസിക്കാൻ ജന ഞങ്ങളെ പഠിപ്പിക്കുന്നുവെന്നതാണ്.
സുകുമാർ അഴീക്കോട്)
ഈ വിമർശനത്തിന് പിന്നിലെ പരിഹാസമെന്ത്? വിലയിരുത്തി കുറിപ്പ് തയാറാക്കുക.
Answer:
ഇത് പെയ്ഡ് ന്യൂസുകളുടെ കാലമാണ്. പണത്തിനും സ്വാധീനത്തിനും വഴങ്ങി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന പത്രങ്ങളാണ് പെയ്ഡ് ന്യൂസുകൾ പ്രചരിപ്പിക്കുന്നത്. പ്രതങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പി ക്കുന്നതിനെയാണ് സുകുമാർ അഴീക്കോടും വിമർശിക്കുന്നത്. ഇതിലൂടെ സത്യവും അസത്യ വും തിരിച്ചറിയാനുള്ള ജനങ്ങളുടെ അവ കാശമാണ് തകർക്കുന്നത്. സത്യസന്ധമായ വാർത്തകൾ സമൂഹത്തിലെത്തിച്ച് ജനങ്ങളെ
വിചാരശീലരാക്കി മാറ്റുക എന്നതാണ് ഏതൊ . രു പത്രത്തിന്റെയും പത്രപ്രവർത്തകന്റെയും പ്രാഥമികമായ ധർമ്മം. പത്രത്തിൽ അച്ചടിച്ചു വരുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന സാധാരണക്കാരായ നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. പത്രധർമ്മത്തിനു വിരുദ്ധമായ ഇത്തരം വ്യാജവാർത്തകളിൽ നിന്ന് പത്രങ്ങൾ പിന്മാറണമെന്ന് അഴീക്കോട് തന്റെ സ്വതസിദ്ധമായ പരിഹാസത്തിലൂടെ ഓർമ്മിപ്പിക്കുകയാണ്.
16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തി ന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)
Question 16.
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ
എന്റെ ഭാഷ – വള്ളത്തോൾ
അമ്മയുടേതാകുമെഴുത്തുകളൊക്കെയും
അമ്മയായ്ത്തന്നെ യൊതുങ്ങിയിരിക്കട്ടെ നമ്മൾ വിദേശത്തു നിർമ്മിച്ചൊരമ്മ തൻ ബിംബമിയാതിഥ്യശാലയിൽ ശോഭനം
അമ്മയുടെ എഴുത്തുകൾ
രണ്ടു കവികളുടെയും കാഴ്ചപ്പാടുകൾ വിശ കലനം ചെയ്ത്, വർത്തമാനകാല സാഹചര്യങ്ങ ളുടെ വെളിച്ചത്തിൽ മാതൃഭാഷാ പഠനത്തിന്റെ അനിവാര്യത എന്ന വിഷയത്തിൽ ഒരു പ്രസംഗം തയാറാക്കുക.
Answer:
മാതൃഭാഷാപഠനത്തിന്റെ അനിവാര്യത ബഹുമാനപ്പെട്ട സദസ്സിന് നമസ്കാരം. മാതൃഭാഷാപഠനത്തിന്റെ അനിവാര്യത എന്ന വിഷയത്തിൽ നിങ്ങളുമായി കുറച്ചു കാര്യങ്ങൾ സംവദിക്കാനാണ് ഞാനിവിടെ നില്ക്കുന്നത്. നാം എത്ര ഉയരങ്ങളിലെത്തിയാലും നമ്മുടെ ചിന്തകളുടെ ആരംഭം മാതൃഭാഷയിലൂടെ ആയിരിക്കും. മാതൃഭാഷ അമ്മയാണ്. വിദേ ശത്ത് ജീവിക്കുന്നവർക്ക് അവരവരുടെ മാതൃ ഭാഷ അമ്മയുടെ ഓർമ്മകളാണ്. മഹാകവി വള്ളത്തോളിന്റെ വരികളും വിരൽ ചൂണ്ടു ന്നത് നാം നിരവധി ഭാഷകൾ പഠിക്കുകയും അവയിൽ പ്രാവീണ്യം നേടുകയും ഒക്കെ ചെയ്താലും ആ ഭാഷകൾ നമ്മുടെ വളർത്ത മ്മമാർ മാത്രമേ ആകുന്നുള്ളൂ. നമ്മുടെ റ്റമ്മ മാതൃഭാഷ തന്നെയാണ്. മാതാവിൽ നിന്ന് പകർന്നു കിട്ടുന്ന സംസ്കാരമാണ് ജീവിതാ വസാനം വരെയും നമ്മിൽ നിറഞ്ഞുനിൽക്കു ന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതരുന്ന കാര്യങ്ങൾ മധുരസ്മരണകളായി നില്ക്കണം. മാതൃഭാഷയുടെ ഈണവും താളവും മാധുര്യ വും നാം അറിയണം.
അപ്പോഴാണ് നാം നമ്മെ തിരിച്ചറിയുകയുള്ളൂ. നമ്മുടെ ജീവിതത്തിലെ കടമയും കടപ്പാടും നാം അറിയണമെങ്കിൽ മാതൃഭാഷയിൽ നാം അറിവുള്ളവരായിരിക്ക ണം. നാം ആരുടെ മക്കളാണെന്ന ചോദ്യത്തിന് ഉത്തരം പറയാൻ നമുക്ക് കഴിയണം. അതിന് മാതൃഭാഷയിൽ അറിവ് നിറഞ്ഞിരിക്കണം. നമ്മുടെ അമ്മയാണ് മാതൃഭാഷയെന്ന കവി യുടെ കാഴ്ചപ്പാട് തികച്ചും ഉചിതമാണ്. പ്രിയമുള്ളവരേ, മാതൃഭാഷാ പഠനത്തിന്റെ അനി വാര്യത ഊന്നിപ്പറയുന്ന കാര്യങ്ങളാണ് ഞാനി വിടെ അവതരിപ്പിച്ചത്. നാമേവരും നമ്മുടെ അമ്മയായ മലയാളത്തെ മനസ്സിൽ താലോലി ക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു. നന്ദി നമസ്കാരം.
Question 17.
“എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങള് എഴുതിവയ്ക്കണം. പിന്നെ മിക്കവാറും ദ്രവിച്ച റബർ ചെരുപ്പുമിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചു കൊണ്ട് അയാൾ തിരിഞ്ഞുനോക്കാതെ നട
പ്രണയം
ചാക്കുണ്ണി പണയമെന്ന കഥയിൽ വായനക്കാ രുടെ സഹതാപം പിടിച്ചു പറ്റുന്ന ഒരു കഥാ പാത്രമാണ്. നിരൂപണം ചെയ്യുക.
Answer:
ദൃശ്യാനുഭവമുള്ള കഥാപ്രപഞ്ചത്തിന്റെ ഉടമ യാണ് ഇ. സന്തോഷ്കുമാർ. പണയമെന്ന കഥ ചാക്കുണ്ണിയെന്ന തുന്നൽക്കാരനെ ചുറ്റിപ്പറ്റി യുള്ള ഒരു സിനിമായുടെ വായനാനുഭവം പ കർന്നു നല്കുന്നു. “മൂന്നു പതിറ്റാണ്ടായി നൂലു കോർത്തു കുഴിഞ്ഞുപോയ കണ്ണുകളെന്ന് എഴുത്തുകാരൻ പരാമർശിക്കുമ്പോൾ വായ നക്കാരന്റെ മനസ്സിൽ ചാക്കുണ്ണിയുടെ ദുരിത ങ്ങളുടെ ചിത്രം വ്യക്തമാകുന്നു.
ചാക്കുണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചപ്പോൾ ആറാട്ടുകുന്നിലെ റേഡിയോ . സ്വന്തമാക്കിയ ആദ്യ പൗരനെന്ന ബഹുമതി അയാൾക്കു ലഭിച്ചു. റേഡിയോ സ്വന്തമാക്കാൻ വേണ്ടി അയാൾ ബീഡിവലി നിർത്തി. കള്ളു ഷാപ്പുകൾക്ക് അടുത്തെത്തുമ്പോൾ മുഖം തിരിച്ച് നടക്കാൻ തുടങ്ങി. കാലിൽ ആണിയാ യിട്ടും പുതിയ ചെരുപ്പു വാങ്ങാതെ, എന്തിനേ
പറയുന്നു ആണ്ടിലൊരിക്കൽ മലയാറ്റൂർക്ക് പോകുന്നതുപോലും ഉപേക്ഷിച്ചും റേഡിയോ വാങ്ങാനുള്ള യാത്രയിൽ ബസ്സിലെ കണ്ടക്ടർ സുകുമാരൻ അയാൾക്ക് ടിക്കറ്റെടുക്കാതെ ബഹുമാനിച്ചു.
ചാക്കുണ്ണിയുടെ റേഡിയോ പ്രവർത്തനം ആരം ഭിച്ച സമയം. ആ നാട്ടിലെ ഒരു ചരിത്ര സംഭവമാ യിരുന്നു. വാർത്തകൾ കേൾക്കാനും മറ്റുമായി ആളുകൾ കടയ്ക്കു മുന്നിൽ തടിച്ചുകൂടി. രാത്രി വീട്ടിലേക്ക് പോകുമ്പോഴും റേഡിയോ പ്ര വർത്തിച്ചുകൊണ്ടിരിക്കും. ചലച്ചിത്രഗാനങ്ങൾ കേൾക്കാനും അയാളുടെ പിന്നാലെ ആളുകൾ സഞ്ചരിക്കാറുണ്ടായിരുന്നു. ഇടയ്ക്കിടെ റേഡിയോയുടെ കണ്ഠശുദ്ധി വരുത്താൻ അയാൾ ശ്രദ്ധിച്ചിരുന്നു. അയാ ളുടെ ഇളയ കുട്ടിക്ക് അസുഖം പിടിപെട്ട തോടെ ജോലിയിലുള്ള ശ്രദ്ധ കുറഞ്ഞു. അള വുകൾ തെറ്റിച്ച് ഉടുപ്പു തുന്നി, തുണികളിലൂടെ കത്രിക തെറ്റി സഞ്ചരിച്ചു.
ചുറ്റുപാടും നിരവധി യാളുകളുണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാ വാത്ത ഒരേകാന്തത അയാൾ അനുഭവിച്ചു. തന്റെ മകനു വേണ്ടി റേഡിയോ പണയം വെച്ചു. വസാനം മകനും മരിച്ചു. പണയം വെച്ച റേഡിയോയിലൂടെ ബാലമണ്ഡലം പരിപാടി കേൾക്കാൻ ചെമ്പുമത്തായിയുടെ വീട്ടിൽ വന്ന് തിരിച്ചുപോകുമ്പോൾ ജീവിതത്തിൽ പ രാജയപ്പെട്ട ഒരു കലാസ്നേഹിയായ മനുഷ്യൻ ഇങ്ങനെ പറഞ്ഞു.
“എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ… ഒക്കെ നിങ്ങൾ എഴുതിവയ്ക്കണം.” അയാൾ പഴകി ദ്രവിച്ച റബർ ചെരുപ്പുമിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചു കൊണ്ട് തിരിഞ്ഞുനോക്കാതെ പോകുമ്പോൾ ദുരന്തപര്യവസാനത്തിന്റെ കണ്ണീർത്തുള്ളികൾ വായനക്കാരനിൽ നിന്നുതിരുന്നു.
Question 18.
“എത്രയോ തലമുറകൾ ആ വൃദ്ധമുത്തശ്ശിയുടെ കാൽച്ചുവട്ടിലിരുന്നു മധുരം തിന്നു വളർന്നു വൃദ്ധരായി കാ ല യ വ നി കയ് പുറം മറഞ്ഞിരിക്കാം. നാവുണ്ടായിരുന്നെങ്കിൽ കു ടുംബത്തിന്റെ കഥ അവൾ പറയുയിരുന്നു.” ”എന്നാൽ സ്വയം ചത്തും മാവിനെ കാത്തു രക്ഷിച്ചുപോന്ന നീറുകൾ എന്ന ചാവേറുപട കൊച്ചു ചക്കരച്ചിയിൽ കയറാൻ ശ്രമിച്ചവരെ എല്ലാം തോല്പിച്ച് ഓടിക്കളഞ്ഞു. (കൊച്ചുചക്കരച്ചി ലളിതോപന്യാസത്തെ മനോഹരമാക്കുന്ന നിരവധി സന്ദർഭങ്ങൾ പാഠഭാഗത്തുണ്ട്. ഭാഷ യുടെ ലാളിത്യവും സൗന്ദര്യവുമുള്ള കൂടുതൽ ഉദാഹരണങ്ങൾ പാഠഭാഗത്തുനിന്നു കണ്ടെത്തി എ.പി. ഉദയഭാനുവിന്റെ രചനാ ശൈലി യെക്കുറിച്ച് ഉപന്യാസം തയാറാക്കുക.
Answer:
മനസ്സിൽ ഒരു മാമ്പഴക്കാലം നർമ്മരസവും ലാളിത്യവും നിറഞ്ഞ ലേഖനങ്ങ ളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് എ.പി. ഉദയഭാനു മലയാളിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചി ട്ടുള്ള ഒരു പഴമാണ് മാമ്പഴം. എങ്കിലും ഇത വിശദമായി മാങ്ങയെക്കുറിച്ച് എഴുതിയിട്ടു ള്ളവർ വളരെ വിരളമാണ്. എത്രയോ തലമു റകളിലൂടെ പകർന്നു കിട്ടിയ മധുരമാണത്. നിരവധി പേർ മാഞ്ചുവട്ടിലിരുന്ന് മാങ്ങയുടെ രുചി നുകർന്നിരിക്കണം. പക്ഷേ കടന്നു പോയവരെക്കുറിച്ച് പറഞ്ഞു തരാൻ ച രച്ചിമാവിന് നാവില്ല.
പച്ചമാങ്ങ അല്പം ഉപ്പും ചേർത്ത് കറുമുറെ തിന്നുന്ന തു മുതൽ പ ഴുത്ത മാങ്ങ കൈയിൽ വെച്ച് ശക്തിയായി അമർത്തി ഊറ്റിക്കുടിക്കുന്നതുവരെ ഇവിടെ വർണ്ണിച്ചിരിക്കുന്നു. ശർക്കരമാവിന്റെ കീഴിൽ അണ്ണാൻ പിറന്നാൾ എന്ന മഹായജ്ഞം നടത്തു ന്നതിന്റെ വർണ്ണന വളരെ രസകരമാണ്. ‘ഇക്കാറ്റും കാറ്റല്ല മറുക്കാറ്റും കാറ്റല്ല മാവേലി ക്കുന്നത്തെ പൂവാലൻ കാറ്റേ ഓടി വാ എന്ന് പാടുമ്പോൾ വായുഭഗവാൻ മാവിനെ പിടിച്ചു കുലുക്കി മാങ്ങ പൊഴിച്ചുതരുന്ന കാഴ്ച എത്ര മനോഹരമായാണ് വർണ്ണിക്കുന്നത്. ഇത്തരം അപരിഷ് കൃത മട്ടുകൾ ഇന്നത്തെ തലമുറ യ്ക്ക് അന്യമാണ്.
കവികളേയും സ്വാധീനിച്ചിട്ടുള്ള ഒന്നാണ് മാവുകൾ. കവികൾ തങ്ങൾക്ക് പ്രിയപ്പെട്ട മാവിന്റെ പൂവ് കാമദേവന്റെ വില്ലാക്കി മാറ്റി. മാത്രമോ വൈലോപ്പിള്ളിയുടെ മാമ്പഴത്തിന്റെ നീറ്റൽ ഏത് വായനക്കാരന്റെ മനസ്സിനെയാണ് പിടിച്ചുലയ്ക്കാത്തത്. ഈ ഉപന്യാസം വായിക്കു ന്നവർക്ക് ഒരു മുത്തശ്ശി മാവിന്റെ ചുവട്ടിലിരുന്ന് മാങ്ങയുടെ രുചി നുകരുന്ന ഒരനുഭവമാണ് ലഭിക്കുന്നത്. കൊച്ചു ചക്കരച്ചിയെ സമീപിച്ച കാലവർഷ, തുലാവർഷക്കാറ്റുകളുടെ വരവിനെ എഴുത്തു കാരൻ വർണ്ണിച്ചിരിക്കുന്നത് എത്ര സുന്ദരമാ യിട്ടാണ്.
“തുലാവർഷക്കാറ്റുകളും കാലവർഷ കാറ്റുകളും ആ മുത്തശ്ശിയുടെ നിബിഡവും ശ്യാമളവുമായ തലമുടികളിൽകൂടെ വിരലോ ടിച്ചു പോവുക മാത്രം ചെയ്തു. തള്ളി ഇട്ടില്ല. എന്ന വരികൾ ഏതോ ദൃശ്യസുന്ദരമായ ഒരു കാവ്യാനുഭവമാണ് പകർന്നു നല്കുന്നത്. മാത്രമോ ഉപന്യാസം അവസാനിക്കുന്ന വരിക ളിൽ കൊച്ചു ചക്കരച്ചിയുടെ മകൾ പുളിച്ചി യാണെന്ന് വായിക്കുമ്പോൾ വായനക്കാരന്റെ വായിലൂടെ കപ്പലോടിക്കാമെന്ന് തോന്നുന്നു.