Teachers recommend solving 9th Class Malayalam Kerala Padavali Question Paper Set 1 (Kerala Padavali) to improve time management during exams.
Kerala Syllabus Std 9 Malayalam 1 Model Question Paper Set 1 (Kerala Padavali)
Max Score: 40 Time
Time : 1 ½ hrs.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)
Question 1.
” സ്നേഹിപ്പു ഞാനി മണ്ണിലോരോപുൽക്കൊടിയെയും.” ആരുടെ വാക്കുകൾ ?
(സി) ഇടശ്ശേരി
(ബി) കെ. ജി. ശങ്കരപ്പിള്ള
(സി) ഇടശ്ശേരി
(ഡി) സുഗതകുമാരി
Answer:
ഒ. എൻ. വി.
Question 2.
അർത്ഥമെഴുതുക
ലീല
അവധൂതൻ
അഖണ്ഡം
പ്രശാന്തി
Answer:
ലീല – കളി, വിനോദം
അവധൂതൻ – സന്യാസി, യോഗി
അഖണ്ഡം – ഭിന്നിക്കാത്ത
പ്രശാന്തി – ശാന്തത, സമാധാനം
Question 3.
” വിയർപ്പു തുള്ളിയിൽ ലോകം കയ്യിൽ പുരളുന്ന ഉപ്പു പരലുകൾ ഏത് കവിതയിൽ നിന്ന് എടുത്തതാണ്?
അമ്മ
തരിശുനിലങ്ങളിലേക്ക്
പുളിമാവ് വെട്ടി
• സുകൃതഹാരങ്ങൾ
Answer:
തരിശുനിലങ്ങളിലേക്ക്
Question 4.
“ എന്റെ സാമൂഹികദർശനം മൂന്ന് വാക്കുകളിൽ സംഗ്രഹിക്കാവുന്നതാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം” ആരുടെ വാക്കു
കളാണ് ?
ശ്രീനാരായണഗുരു
കുമാരനാശാൻ
ഡോ. ബി.ആർ. അംബേദ്കർ
ഉള്ളൂർ
Answer:
ഡോ. ബി.ആർ. അംബേദ്കർ
![]()
Question 5.
പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുക
അറിയാതെയായിരം
മലയോരം
Answer:
അറിയാതെയായിരം അറിയാതെ + ആയിരം ആഗമസന്ധി ‘യ’ ആഗമം
മലയോരം – മല + ഓരം
ആഗമസന്ധി ‘യ’ ആഗമം
6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മുന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)
Question 6.
ആ കാഴ്ച കണ്ട് അവർ പകച്ചു നിന്നുപോയി. ആ കാഴ്ച കണ്ട് അവർ വീട്ടിലേക്കു തിരിച്ചുപോയി “പോയി” എന്ന പദം രണ്ടു വാക്യസന്ദർഭങ്ങളിലും ഒരേ അർഥത്തിലാണോ ഉപയോഗിച്ചിരിക്കുന്നത്? എന്താണ് അവ തമ്മിലുള്ള വ്യത്യാസം?
Answer:
അയാൾ അവിടെ നിന്ന് പോയി
അയാൾ അവിടെ നിന്നുപോയി
അയാള് അവിടെ നിന്ന് പോയി
എന്നതിന് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പോയി എന്നാണ് അർത്ഥമാക്കുന്നത്. അയാൾ അവിടെ തന്നെ നിന്ന് പോയി എന്നാൽ ചലിക്കാൻ കഴിയാത്തവിധം സ്തബ്ദനായി നിന്ന് പോയി എന്നാണ് അർത്ഥമാക്കുന്നത്. മിടുക്കി മിടുക്കൻ
Question 7.
സൃഷ്ടി – സ്രഷ്ടാവ്
അനുഗ്രഹം – അനുഗൃഹീത
ഇത്തരം പദജോഡികൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
Answer:
മിടുക്ക് – മിടുക്കി മിടുക്കൻ
തല – തലയൻ / തലച്ചി
സാമർഥ്യം – സമർഥൻ / സമർഥ
സ്വാതന്ത്ര്യം – സ്വതന്ത്രൻ / സ്വതന്ത
Question 8.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട രണ്ട് സാഹിത്യ കൃതികൾ പരിചയപ്പെടുത്തുക
Answer:
. ആതി – സാറ ജോസഫ്
. ഭൂമിയുടെ അവകാശികൾ – വൈക്കം മുഹമ്മദ് ബഷീർ
9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 × 4 = 20)
Question 9.
വൈലോപ്പിള്ളിയുടെ കവിതകളുടെ മുഖ്യസവിശേഷതകളായി ലേഖകൻ ചൂണ്ടിക്കാണിക്കുന്നത് ഏതെല്ലാം? വിശകലനം ചെയ്യുക.
Answer:
‘പുഞ്ചിരി ഹാ കുലീനമാം കള്ളം നെഞ്ചുകീറി ഞാൻ നേരിനെ കാട്ടാം’ എന്ന് ഉദ്ഘോഷിച്ച കവിയാണ്. ശ്രീ. വൈലോപ്പിള്ളി ശ്രീധര മേനോൻ. അദ്ദേഹം എന്താണ് എന്നുള്ളത് ഈ വരികളിലുണ്ട്. കവി കാവ്യ സപര്യയിലൂടെ തെളിയിച്ചതെല്ലാം നേരിന്റെ മുഖങ്ങൾ ആണ് എന്നു ഈ വരികളിലൂടെ മനസിലാക്കാൻ സാധിക്കും. കൊളോണിയൽ അധിനിവേശത്തെ തുടർന്ന് മനുഷ്യ പരമ്പരയിൽ ഉണ്ടായ ബൗധികമായ മാറ്റങ്ങളെക്കുറിച്ചും പ്രകൃതിക്കുമേൽ മനുഷ്യൻ ആധിപത്യം സൃഷ്ടിച്ചത്തിന്റെ വേദനകളും ആകുലതകളും പങ്കുവെയ്ക്കുന്നതാണ് വൈലോപ്പി ള്ളിയുടെ കവിതകൾ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളുടെ വേര് വഴികൾ കണ്ടെത്തുകയായിരുന്നു കവി.
മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രകൃതിയുടെ മടിത്തട്ടിൽ പുലരണം എന്ന് ചിന്തിക്കുന്ന മനുഷ്യനാണു കവി. പക്ഷെ വികസനത്തിന്റെ പാതയിൽ തനിക്കു തടസമെന്നു തോന്നിയ എന്തിനെയും അറുത്തു മാറ്റുകയായിരുന്നു ആധുനിക മനുഷ്യൻ വിജയത്തിനുമേൽ വിജയം കൊയ്യുമ്പോൾ വളർച്ചയുടെ ഓരോ ചുവടും ചുറ്റുവട്ടത്തെ ചെറുജീവികൾക്കു പോലും വെല്ലുവിളിയായി മാറിയതിന്റെ വേദനകളാണ് കവി പങ്കു വെയ്ക്കുന്നത്. കന്നിക്കൊയ്ത്ത്, ഓണപ്പാട്ടുകൾ, കൈപ്പവല്ലരി, വിത്തും കൈക്കോട്ടും, കുടിയൊഴിക്കൽ, മകരക്കൊയ്ത്ത്, കൃഷ്ണമൃഗങ്ങൾ, കുന്നിമണികൾ തുടങ്ങി നെഞ്ചുകീറി നേരിനെ കാണിച്ചവയിലെല്ലാം പ്രകൃതിയിലേക്കുള്ള നോട്ടം കാണുന്നില്ലേ, അതാണ് കവി.
നഗരവൽക്കരണം മൂലം ഗ്രാമങ്ങൾ പ്രകൃതിയുടെ കുപ്പതോട്ടിയായ സംസ്കാരപരിണാമത്തോടുള്ള വിയോ ജിപ്പും നാടിനോടുള്ള ആത്മബന്ധം മുൻനിർത്തി വരാനി രിക്കുന്ന വിപത്തുകളെ വായനക്കാരനിലൂടെ ദീർഘ ദർശനം നടത്തുകയാണ്. ഉയർന്ന പാരിസ്ഥിതികാവ ബോധവും, മാനവികതയും നിറഞ്ഞു നിൽക്കുന്ന എഴുത്തു രീതിയാണ് കവിതയിൽ കാണാനാകുക.
Question 10.
മുഴുവൻ ഭൂമിയും ഒറ്റച്ചാലാ
യുഴുതു മറിക്കും വീര്യമോടെ
അണിയാണിയായ് വേലക്കാരാവ
മടിവെച്ചടിവെച്ചണയുമ്പോൾ
തൊഴിലാളികളുടെ എന്തെല്ലാം പ്രത്യേകതകളാണ് ഈ വരികളിൽ തെളിയുന്നത് ഇതുപോലെയുള്ള മറ്റുവരികൾ കണ്ടെത്തി ചർച്ച ചെയ്യുക.
Answer:
കരിങ്കൽ പാറകൾ പോലും തങ്ങളുടെ ബലിഷ്ഠമായ കൈകളാൽ നിഷ്പ്രയാസം തച്ചുടക്കുന്നവരാണ് തൊഴി ലാളികൾ. അധ്വാനിച്ചു കൈയും മനസ്സും ഇരുമ്പുപോൽ ബലിഷ്ഠമാക്കിയവരാണ് തൊഴിലാളികൾ. അവരുടെ പരുക്കനായ കെയ്ക്കും മനസ്സിനും ഭൂമിയുടെ ഉർവ്വ രമായ പച്ചമണ്ണ് ഉഴുതു മറിക്കുക എന്നത് വളരെ മി ഷികമായ കാര്യമായാണ് കവി അവതരിപ്പിക്കുന്നത്. അതുമാത്രമല്ല ജീവിതം പട്ടിണിയിലും ദാരിദ്ര്യത്തിലും ആണെങ്കിലും അതിനെയെല്ലാം മറികടക്കുന്ന ഊർജ്ജ മാണ് ഓരോ വേലക്കാർക്കും ഉള്ളത്. അവരുടെ നടപ്പിലും ഭാവത്തിലും എല്ലാം ഈ ഊർജ്ജസ്വലാത് പ്രകടമായി കാണാൻ സാധിക്കും എന്നാണ് കവി ഈ വരികളിലൂടെ അവതരിപ്പിക്കുന്ന ആശയം.
![]()
Question 11.
“പാത്തുമ്മായുടെ ആട് – ഒരു സത്യമായ കഥയാണ്.“ എന്ന് ലേഖകൻ പറയുന്നത് എന്തുകൊണ്ടാവാം? നിരീക്ഷണങ്ങൾ അവ
തരിപ്പിക്കുക.
Answer:
ബഷീറിന്റെ ജീവിതത്തിലെ നേർകാഴ്ചകളാണ് പത്തു മ്മയുടെ ആടിന്റെ മുഖ്യപ്രമേയം നാളുകൾക്കു ശേഷം തന്റെ വീട്ടിലേക്കു വന്ന ബഷീറിനോട് സഹോദരങ്ങളും അമ്മയും തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കുകയാണ്, നാടുചുറ്റി വളരെ ധനികനായാണ് താൻ തിരിച്ചു വന്നിരിക്കുന്നത് എന്നാണ് എല്ലാവരുടെയും വിചാരം, എന്നാൽ വീടിനു വേണ്ടി എല്ലാം ചെയ്യണമെന്ന ആഗ്രഹം ബഷീറിനുമുണ്ട്. മൂല കാരണം പണമാണ്. തന്റെ ദാരിദ്ര്യത്തെ പുരപ്പുറത്തു നിന്നും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു വിളിച്ചു പറയുകയാണ് ബഷീർ തന്റെ ഓരോ കൃതികളിലും, ഇതിന്റെ ഇടയിൽ തന്റെ കൂടപ്പിറപ്പുകളും ഭൂമിയുടെ അവകാശികളായ സകല ചരാചരങ്ങളും ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങൾ ആകുന്നുണ്ട്
Question 12.
പിറ്റേന്ന് കാലത്തു കുളിമുറിയിൽ കടന്നപ്പോളാണ് അച്യുതൻമാമ്മയെക്കുറിച്ചുളള ചിന്ത പ്രജ്ഞയിൽ പ്രകാശം പറ്റിയത്? അച്യുതമ്മാമയെക്കുറിച്ച് എന്തെല്ലാം ഓർമ്മകളാണ് കഥാനായകൻ പങ്കുവെയ്ക്കുന്നത്? കുറിപ്പ് തയ്യാറാക്കുക.
Answer:
അച്ഛനെ ഓർമയില്ലാത്ത തനിക്കു അച്ഛന്റെ കർത്തവ്യങ്ങൾ മുടങ്ങാതെ നിവർത്തിച്ചു തന്നയാൾ. ഇന്ന് കാണുന്ന ജീവിതത്തിലേക്ക് അച്ഛന്റെ സ്ഥാനത്തു നിന്നും കൈപിടിച്ച് താങ്ങായത് അച്യുതൻമാമ്മയാണ്. ബാല്യത്തിൽ ഉത്സവമേറ്റിയതും, താൻ തോളിൽ കയറിയാൽ കുതിരയായി മാറിയും. അമ്പലപ്പറമ്പിൽ അമിട്ട് പൊട്ടുമ്പോലെ ചിരിച്ചും തന്റെ ബാല്യകാല സന്തോഷങ്ങളിൽ ഒറ്റപ്പെടലിന്റെ വാതിലടച്ചു തനിക്കു കൂട്ടായി തീർന്നതും അച്യുതൻ മാമ്മയാണ്. ഓണനാളുകൾ ബാല്യകാലത്തിന്റെ കുളിരോർമ കളാണല്ലോ അവയ്ക്കെല്ലാം തന്റെ ജീവിതത്തിൽ വെളിച്ചം നിറച്ചത് അമ്മാമയാണ് എന്ന ഓർമ്മകൾ കഥാനായകനിൽ നിറയുന്നുണ്ട്. അമ്മാവന്റെ ഭാര്യ മരിച്ചതിനു ശേഷം അമ്മാമ അനുഭവിച്ചു വന്ന ജീവിത ക്ലേശങ്ങളും മക്കളിൽ നിന്നും ലഭിക്കാതെ പോന്ന താങ്ങും തണലും എല്ലാം അമ്മാമയുടെ വരവിലൂടെ മാധവന്റെ ഓർമകളിലേക്ക് തെളിയുന്നുണ്ട്.
Question 13.
അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു ജാതി മറന്നിതോ? മാതംഗി ഇങ്ങനെ ചോദിക്കാനിടയായത് എന്തുകൊണ്ടാവും? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ആര്യനായ ഭിക്ഷ നീചനാരിയായി സമൂഹം കരുതിയിരുന്ന ചാമർ ജാതിയിൽപ്പെട്ട തന്നോട് ദാഹജലം ചോദിച്ചതി നാലാണത്. ശുദ്ധരെന്ന് കരുതുന്നവരെ അധഃകൃതരാ ക്കപ്പെട്ടവർ തീണ്ടിയാൽ പാപം ഉണ്ടാകും എന്ന ഭീതിയും അവൾക്കുണ്ട്. ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടമായിരുന്നു അത്, ഗ്രാമത്തിനു പുറത്തു വസിക്കുന്ന ചാമർനായകന്റെ മകളാണ് താൻ എന്നും, തന്നോട് ദേഷ്യം തോന്നരുതെന്നും ചണ്ഡാലഭിക്ഷുകി പറയുന്നു, അ ദാഹം കൊണ്ട് ആചാരങ്ങൾ മറന്നു പോയോ എന്ന് ബുദ്ധ സന്യാസിയോട് ചോദിക്കുകയാണ് മാതംഗി. തന്റെ വിനീതമായ എളിമകൊണ്ടും അന്ന് നില നിന്നിരുന്ന ജാതി വ്യവസ്ഥയോടുള്ള ഭയംകൊണ്ടുമാണ് മാതംഗി ബുദ്ധ സന്യാസിയോട് ഇത്തരത്തിൽ പെരു മാറുന്നത്.
Question 14.
സെൽഫി എടുക്കുവാൻ ആളുകൾക്ക് കൂടുതൽ താൽപര്യമുണ്ടോ? എന്തായിരിക്കും കാരണം?
Answer:
ഇന്നത്തെ കാലത്തു എല്ലാവരും സെൽഫി എടുക്കാൻ താല്പര്യമുള്ളവരാണ്, തങ്ങളുടെ ജീവിത ത്തിലെ എല്ലാ സന്ദർഭങ്ങളും മനോഹരമായി ചിത്രീകരിക്കാൻ താല്പര്യ പ്പെടുകയും തങ്ങളോട് തന്നെ കൂടുതൽ പ്രണയമുള്ള വരുമാണ് ഈ കാലത്തെ മനുഷ്യർ.
15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)
Question 15.
‘എല്ലാവരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാർത്തിക്കുള്ളതില്ല. ” – (ഗാന്ധിജി
ഈ പ്രസ്താവനയുടെ പൊരുൾ പരിശോധിച്ച് പ്രകൃതിയെ സ്നേഹിക്കാനും നല്ല നാളേയ്ക്കായ് എന്ന വിഷയത്തിൽ മുഖപ്ര
സംഗം തയ്യാറാക്കുക.
Answer:
പ്രകൃതിയെ സ്നേഹിക്കാം നല്ല നാളേയ്ക്കായ് മനുഷ്യന്റെ ജീവിതത്തിന്റെ അടിസ്ഥാനം പ്രകൃതിയാണ്. പ്രകൃതിയിൽ നിന്നാണ് ജീവന്റെ ഓരോ അണുവും വളരു കയും തുടരുകയും ചെയ്യുന്നത്. അതുകൊണ്ടാണ് പൂർവികർ പ്രപഞ്ചത്തിലെ ഒരോ ശക്തിയെയും ബഹു മാനിച്ചതും. പ്രകൃതിക്കനുയോജ്യമായ ജീവിത ശൈലി നയിച്ചതും. എന്നാൽ ആധുനിക മനുഷ്യൻ തന്റെ തിരക്കുകൾക്കിടയിൽ പരിസ്ഥിതിയെ മറക്കുകയാണ്. എന്താണ് തനിക്കു തന്റെ ലക്ഷ്യത്തിനു വിലങ്ങു തടിയാ കുന്നത് അതിനെ ഇല്ലായ്മ ചെയ്തു മുന്നേറുക എന്ന ചിന്താഗതിയാണ് ഉള്ളത്. ഒരു കാലത്തു പരിസ്ഥിതിക്ക നുകൂലമായ വീടുകളാണ് എല്ലാവരും ഉപയോഗിച്ചിരുന്നത് പ്രകൃതിയിൽ നിന്ന് കിട്ടുന്ന വിഷരഹിതമായ പച്ചക്കറികളും കായ്കനികളുമാണ് മനുഷ്യൻ ഉപയോഗിച്ചിരുന്നത്.
എന്നാൽ ഇന്നാകട്ടെ എല്ലാം വിഷമയമാണ്. വീടുകൾക്കും കെട്ടിടങ്ങൾക്കും വേണ്ടി മുറിച്ചുമാറ്റപെടുന്ന മരങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ നിർമാണത്തിന് വേണ്ടി മൂടപെടുന്ന ജലാശയങ്ങൾ, മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് അന്യമാകുന്ന കാടുകൾ, കാടു നഷ്ടപ്പെടുന്ന കാട്ടുമൃഗങ്ങൾ, ഇടമില്ലാതെയാകുന്ന ചെറുജീവികൾ, വംശനാശം സംഭവിക്കുന്ന പക്ഷി മൃഗാദികൾ തുടങ്ങി മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കൊണ്ട് ഭൂമി നേരിടുന്ന വെല്ലുവിളികൾ നാൾക്കു നാൾ വർധിച്ചു വരികയാണ്. ഇത്തരം വെല്ലുവിളികൾക്കു തീർച്ചയായും പ്രകൃതി പ്രതികരിക്കുക തന്നെ ചെയ്യും. കാലം തെറ്റിയ കാലവർഷങ്ങളും അനിയന്ത്രിതമായ ചൂടും, വറ്റിവരണ്ട ശുദ്ധ ജല സംഭരണികളും അനാഥമായ പാടവരമ്പു കളായും, പ്രകൃതി അതിന്റെ മുഖഭാവം മാറ്റി കൊണ്ടിരിക്കും. ഓർക്കുക നമുക്കു ഇന്ന് ജീവിക്കാൻ ആകും വിധം ഈ പരിസ്ഥിതിയെ നയെ ഏൽപ്പിച്ചത് നമ്മുടെ പൂർവികരാണ്. നമുക്ക് ആവശ്യമായതെല്ലാം പ്രകൃതി തരുന്നുണ്ട് അതിന്റെ അളവിൽ കവിഞ്ഞു കൈ കടത്തുമ്പോഴാണ് അത് അത്യാർത്തി ആകുന്നത്. ഇത് തന്നെ ആണ് മഹാത്മാഗാന്ധി നമ്മോടു പങ്കുവെയ്ക്കുന്ന ആശയവും. നമ്മുടേത് മാത്രമല്ല ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്. വരും തലമുറയ്ക്ക് ഭംഗിയായി പകർന്നു നൽകുക. ഭൂമിയുടെ സുസ്ഥിരത നമ്മുടെ അനിവാര്യതയാണ്.
Question 16.
നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ നിങ്ങൾ എന്നും കാണാറുണ്ടോ? പണ്ടുകാലത്ത് ഇന്നത്തെപോലുള്ള ആധുനിക സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും അകലെ ഉള്ളവരുടെ സുഖവിവരങ്ങൾ അറിയാൻ സമയം കണ്ടെത്തിയിരു ന്നത് കത്തിലൂടെയും മറ്റുമായിരുന്നു നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനും കുടുംബത്തിനും വിശേഷങ്ങൾ അന്വേഷിച്ചുകൊണ്ട് ഒരു കത്ത് തയ്യാറാക്കുക.?
Answer:
പ്രിയപ്പെട്ട ആര്യ നിനക്ക് സുഖമാണോ? എത്ര നാളുകളായി നമ്മൾ തമ്മിൽ കണ്ടിട്ട് ഏഴാം ക്ലാസ് കഴിഞ്ഞിട്ട് നമ്മൾ തമ്മിൽ കണ്ടതേയില്ല. നീ എന്നെ ഓർക്കാറുണ്ടോ. നീ അന്ന് നമ്മുടെ നെല്ലിമര ചുവട്ടിൽ നിന്റെ വിലാസം മണ്ണിൽ എഴുതിയിട്ടത് ഓർമ്മയുണ്ടോ? അന്ന് നീ എഴുതിയ വിലാസം ഇന്നും എന്റെ ഓർമയിലുണ്ട് മായാതെ, നിന്നെ ഓർക്കു മ്പോൾ എല്ലാം ഞാൻ നിന്റെ വിലാസവും നമ്മൾ ഒരുമിച്ചു വർഷങ്ങൾ കളിച്ചും കഥപറഞ്ഞും പരസ്പരം ക കോർത്തിരുന്ന നെല്ലി മരവും ഓർക്കാറുണ്ട്. നീ അമ്മയുടെ വീട്ടിൽ പോയി വന്നതിനു ശേഷം എനിക്ക് കൊണ്ടുവന്നു തരാറുള്ള ചക്കരമാങ്ങയുടെ മധുരം ഇന്നും എന്റെ നാവിലുണ്ട്.
നമ്മൾ ഒരുമിച്ചുണ്ട് മുത്തശ്ശി വച്ചുണ്ടാക്കിതരുന്ന പൊതിച്ചോറിന്റെ രുചി നീ എന്നും ഓർമിക്കുമെന്നു എന്നോട് നീ പറയാറില്ലേ അതുപോലെ, പോട്ടെ എനിക്കി വിടെ സുഖമാണ്, പുതിയ വിദ്യാലയം അദ്ധ്യാപകർ ദിനവും ബസ്സിൽഉള്ള യാത്രകൾ അങ്ങനെ തിരക്കുള്ള ഒരാളായി മാറി ഞാനും. വൈകുന്നേരങ്ങളിൽ അധികമായി ട്യൂഷനും ഉണ്ട്. നിനക്ക് സുഖമാണോ, അമ്മയ്ക്കോ അമ്മയോടും അച്ചനോടും ചേച്ചിയോടും എന്റെ സ്നേഹാന്വേഷണങ്ങൾ പറയില്ലേ?
ഒരുപാടു സ്നേഹത്തോടെ നിന്റെ സ്വന്തം അമ്മു.
![]()
Question 17.
ബഹങ്ങളുടെയും മേളങ്ങളുടെയും മധ്യത്തിലാണ് ബീഹാർ വന്നിരിക്കുന്നത്. പ്രശാന്തത തേടി! ചാമ്പയ്ക്ക് പറിച്ചെടുക്കാൻ വരുന്ന പെൺകുട്ടികളെ ചിത്രീകരിക്കുന്നിടത്ത് ബഷീർ തന്നെത്തന്നെ പരിഹസിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രസക രവും നാടകീയവുമായ ഒട്ടേറെ സന്ദർഭങ്ങൾ പാത്തുമ്മായുടെ ആടിൽ കാണാം. നോവലിൽ നിന്ന് ഇതുപോലെയുള്ള സന്ദർഭ ങ്ങൾ കണ്ടെത്തി റോൾ പ്ലേ അവതരിപ്പിക്കുക?
Answer:
റോൾ പ്ലേ
വേഷവിതാനങ്ങളില്ലാതെ കഥാപാത്രങ്ങളെ ഭാഷണതലത്തിൽ ആവിഷ്കരിക്കുന്നതാണ്. റോൾ പ്ലേ എന്നത് സൃഷ്ടിപരമായ ഒരു പ്രവർത്തനമാണ്. അതിൽ പങ്കെടുക്കുന്നവർ ഒരു സാഹചര്യ ത്തിൽ ഒരു പ്രത്യേക കഥാപാത്രങ്ങളായി മാറുകയും അഭിനയിക്കുകയും ചെയ്യുന്നു. ചില കഴിവുകൾ വികസിപ്പിക്കുന്നതിനോ പരിശീലിക്കുന്നതിനോ വ്യത്യസ്തമായ വീക്ഷണങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാറുണ്ട്. റോൾ പ്ലേയിൽ സംഘാംഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ, ഉചിതമായ സംഭാഷണങ്ങളിലൂടെയുള്ള ആശയവിനിമയം എന്നിവ ഉൾപ്പെടുത്താറുണ്ട്. പരിചയ പെടുന്നതിനോ വ്യക്തികളെ സഹായിക്കുന്നതിനായി വിദ്യാഭ്യാസം, വിനോദം, തെറാപ്പി ഇത് വ്യത്യസ് ത കഥാപാത്രങ്ങളുടെ സവിശേഷതകൾ കണ്ടെത്താനും അനുകരണീയമായ ഇതര സാഹചര്യങ്ങളിൽ ഇടപെടാനും കുട്ടികളെ സഹായിക്കുന്നു.
അഭിനേതാക്കൾക്ക് നിർണായക പങ്കുണ്ട്. അവർ കഥാപാത്രങ്ങളെ അഭിനയത്തിലൂടെ ജീവസുറ്റതാ ക്കുന്നു. വേഷത്തിൽ മുഴുകി, കഥാപാത്രത്തിന്റെ പ്രേരണകൾ, സ്വഭാവം, പശ്ചാത്തലം എന്നിവ മനസ്സിലാക്കി അവരെ ബോധ്യപ്പെടുത്തുന്ന തരത്തിൽ അവതരിപ്പിക്കാനുള്ള ശേഷി വികസിക്കുന്നു.
റോൾ പ്ലേയിലെ അഭിനേതാക്കൾ അവരുടെ വ്യക്തിത്വം, സംഭാഷണ രീതികൾ, ശാരീരികക്ഷമത, റോളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ, അവർ അവതരിപ്പിക്കുന്ന കഥാപാത്രത്ത ക്കുറിച്ച് സ്വയം വിശദമായ ഗവേഷണം നടത്തുകയും അവർ അഭിമുഖീകരിക്കുന്ന സാഹചര്യവുമായി പൊരുത്തപ്പെടു കയും മറ്റ് അഭിനേതാക്കളുമായി ഇടപഴകുകയും, സംഭവ വികാസങ്ങളോട് യുക്തമായ വിധത്തിൽ പ്രതികരി ക്കുകയും ചെയ്യുന്നു.
റോൾ പ്ലേയിൽ അഭിനയിക്കുന്നവർക്ക് സ്വന്തം നിലയിൽ ചിന്തിക്കാനും കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ തുട രാനും മറ്റ് പങ്കാളികളുടെ പ്രവർത്തനങ്ങളോടും സംഭാഷണങ്ങളോടും ആധികാരികമായി പ്രതികരിക്കാനും കഴിയണം.
റോൾ പ്ലേയുടെ വിജയം അവരുടെ കഥാപാത്രങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാനും പങ്കെടുക്കുന്നവർക്ക് യാഥാർഥ്യവും ആകർഷകവുമായ അനുഭവം സൃഷ്ടിക്കാ നുമുള്ള അഭിനേതാക്കളുടെ കഴിവിനെ ആശ്രയിച്ചി രിക്കുന്നു. ശേഷികൾ വളരാനും നാടകാവതരണം പ്രയോജനപ്പെടും.