Kerala Syllabus Class 9 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Teachers recommend solving Adisthana Padavali Class 9 Question Paper Set 1 (Adisthana Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 1 Model Question Paper Set 1 (Adisthana Padavali)

Max Score: 40
Time : 1½ hours

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (4 × 1 = 4)

Question 1.
അയാളുടെ സഹജമായുള്ള സ്വഭാവമായിരുന്നു അത്. അടിവരയിട്ട് പദത്തിന്റെ അർത്ഥം എന്ത് ?

  • ജന്മനായുള്ള,
  • തിന്മകലർന്ന
  • വല്ലപ്പോഴുമുള്ള
  • സ്നേഹരഹിതമായ

Answer:
ജന്മനായുള്ള,

Question 2.
‘കാനന നിഗൂഢതകൾ ഒരു ചലച്ചിത്രത്തിലെന്നതുപോലെ എന്റെ മുന്നിൽ വന്നു മറയുകയായിരുന്നു യഥേഷ്ടം” അടിവരയിട്ട് പദത്തിന്റെ ശരിയായ വിഗ്രഹരൂപമേത്?

  • കാനനവും നിഗൂഢതയും
  • കാനനമാകുന്ന നിഗൂഢതകൾ
  • കാനനത്തിന്റെ നിഗൂഢതകൾ
  • കാനനമായ നിഗൂഢതകൾ

Answer:
കാനനത്തിന്റെ നിഗൂഢതകൾ

Question 3.
ചുവടെ നൽകിയ മാതൃകയ്ക്ക് സമാനമായ പദച്ചേരുവ കണ്ടെത്തി എഴുതുക.

  • മാതൃക : ജല + പരിപ്പ് = ജലപ്പരപ്പ്
  • ഞാൻ + ആലോചിച്ചു = ഞാനാലോചിച്ചു
  • അടി + തട്ട് = അടിത്തട്ട്
  • ഒരില + ഇട്ട് = ഒരിലയിട്ട്
  • നാം + അതിനെ = നാമതിനെ

Answer:
അടി + തട്ട് = അടിത്തട്ട്

Question 4.
കൊടിയേറ്റം എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ?

  • കൊടി, ഏറ്റം
  • കൊടി, യേറ്റം
  • കൊടി, എറ്റം
  • കൊടി അറ്റം

Answer:
കൊടി, ഏറ്റം

Kerala Syllabus Class 9 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Question 5.
പദപരിചയം എഴുതുക
പാതകം
ദാരു
Answer:
പാതകം – അടുപ്പ് തിണ്ണ
ദാരു – മരം

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക (4 × 2 = 8)

Question 6.
എള്ളുടൽ എന്ന് ഉറുമ്പിന്റെ ശരീരത്തെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്?
Answer:
വളരെ ചെറുതും എള്ളുപോലെ കറുത്തതും നേർത്ത തുമായ ശരീരപ്രകൃതമായതിനാൽ.

Question 7.
മുക്കുറ്റിയിലെ മഞ്ഞുതുള്ളിയിൽ മറ്റൊരു ലോകം വരികൾ ഉൾക്കൊള്ളുന്ന ആശയം വിശദമാക്കുക?
Answer:
ഭൂമിയിലെ ഏറ്റവും ചെറുതായിരിക്കുന്ന ജീവകണങ്ങൾ നമുക്ക് തരുന്ന അനുഭവങ്ങൾ അനുഭവപാഠങ്ങൾ വളരെ വലുതാണ് എന്നാവിഷ്ക്കരിക്കുന്ന വരികളാണ് ഇവിടെ തന്നിരിക്കുന്നത്. മുക്കുറ്റിയും ഉറുമ്പിനെ പോലെ വളരെ വളരെ ചെറിയ ഒരു ജീവനാണല്ലോ, ആരുടെ എങ്കിലും പാദത്തിനടിയിൽ പെട്ടാൽ പോലും ചതഞ്ഞരിക്കാ വുന്ന കുഞ്ഞു ജീവൻ, എന്നാൽ അതിനു പോലും മറ്റുള്ളവർക്കു മാതൃകയാകാൻ കഴിയുന്ന ഒരു ലോകത്തെ ഉള്ളിൽ ഒതുക്കാനുള്ള കഴിവുണ്ട്.
അതിനു മേൽ ഇരിക്കുന്ന മഞ്ഞുതുള്ളികൾക്കോ അതിനെ ക്കാൾ മഹത്വപൂർണമായ മറ്റൊരു ലോകത്തെ ഉൾക്കൊ ള്ളനുള്ള കഴിവുണ്ട്. ഭൂമിയിൽ ചെറുതായിരിക്കുന്നതിന്റെ ചെറിയവന്റെ വലിപ്പമാണ് ഈ വരികൾ പങ്കുവയ്ക്കുന്നത്.

Question 8.
ജീവിതത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന എന്തെല്ലാം നൈപുണികളാണ് ഉറുമ്പിൽ കവി കാണുന്നത്? കണ്ടെത്തുക.
Answer:

  • അധ്വാന ശീലം
  • മടിയും തളർച്ചയുമില്ലാത്ത അധ്വാനം
  • പരസ്പരം പങ്കു വെക്കൽ
  • കരുതൽ
  • പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനോഭാവം

Question 9.
നീ ഇവിടെ എത്തിയിട്ട് എത്രനാളായി!
നീ ഇവിടെ എത്തിയിട്ട് എത്രനാളായി?
ഈ രണ്ടുവാക്യങ്ങളിലെയും ചിഹ്നങ്ങളിലെ വ്യത്യാസം കണ്ടെത്തി അവ വാക്യങ്ങൾക്കു നൽകുന്ന അർഥവ്യത്യാസം
വിശദീകരിക്കുക.
Answer:
ആശ്ചര്യചിഹ്നം ! ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യരൂപ ത്തിലുള്ള വാക്യങ്ങൾക്ക്. ആശ്ചര്യം, വെറുപ്പ്, സന്തോഷം സങ്കടം, പരിഹാസം തുടങ്ങി അമിതമായ വികാര പ്രകടനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഒന്നാമത്തെ വാക്യത്തിൽ അതിശയോക്തിയാണ് നില നിൽക്കുന്നത്. ഒരാൾ മറ്റൊരാളോട് അത്ഭുതത്തോടെ ചോദി ക്കുന്ന ചോദ്യം
ചോദ്യചിഹ്നം ? ചോദ്യം സൂചിപ്പിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ രൂപമാണ്. ഒരാൾ മറ്റൊരാളോട് ഉത്തരം കിട്ടാനായി ചോദിക്കുന്നു

Question 10.
‘നജീബിന്റെ മരുഭൂമിയിലെ അനുഭവങ്ങൾ’ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അവനവൻ അനുഭവിക്കുന്ന അവസ്ഥ അവനവനെക്കാൾ വലുതായി ആർക്കും മനസിലാക്കാൻ കഴിയില്ല എന്ന സത്യാ വസ്ഥയാണ് ഈ വരികൾ പറഞ്ഞു വയ്ക്കുന്നത്. നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ ആണെന്ന ആമുഖകുറിപ്പോടു കൂടിയാണ് ആടുജീവിതം
തുടങ്ങുന്നത് തന്നെ. അത്രമേൽ തീവ്രമായ ജീവിതാ വസ്ഥകൾ വെറും നുണകളായി തോന്നാം എന്നുള്ളതു കൊണ്ടാകാം ഈ വരികൾ ചേർത്തിരിക്കുന്നത്. മരു ഭൂമിയിലെ ഒട്ടകത്തിന് വെള്ളത്തിന്റെ വില നന്നായറിയാം. നീരുറവയുടെ കുളിരും ആഴവും അതിന്റെ സ്വപ്നമായി രുന്നിരിക്കണം. കിണറ്റിലെ തവളയ്ക്കു സ്വാതന്ത്ര്യത്തിന്റെ

വിലയും ഈ നോവൽ സന്ദർഭവുമായി ഏറ്റവും യോജിച്ചു നിൽക്കുന്ന വാക്കുകളാണിത്.

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)

Question 11.
“തഥാഗത” എന്ന ശീർഷകം കഥയ്ക്ക് എത്രമാത്രം യോജിക്കുന്നുണ്ടോ? കഥ വിശകലനം ചെയ്ത് നിങ്ങളുടെ അഭിപ്രായം സമർഥി ക്കുക?
Answer:
മലയാളസാഹിത്യത്തിൽ മനോഹരമായ ഒരുപാട് കഥകളും കഥകളേക്കാൾ കാമ്പുള്ള തലക്കെട്ടുകളും നമുക്ക് കാണാൻ കഴിയും, തലക്കെട്ടുകൾ കഥകളുടെയാകട്ടെ കവിതകളുടെയാകട്ടെ അതിന്റെ ആഴവും പരപ്പും തല ക്കെട്ടിൽ തന്നെ കാണാൻ സാധിക്കും വിധം സുന്ദരമായി രിക്കും അതുപോലെ തന്നെ ഈ കഥയ്ക്കും വളരെ അനുയോജ്യമായ തലക്കെട്ടാണ് തഥാഗഥാ. എന്താണോ സംഭവിക്കുന്നത് അങ്ങനെ തന്നെ തുടരുക എന്നർത്ഥമാണ് ഈ തലക്കെട്ടു കൊണ്ട് എഴുത്തുകാരി ഉദ്ദേശിക്കുന്നത്. അമ്മയുടെ അവസ്ഥയും അതുപോലെ തന്നെ ആണല്ലോ, ഈ നിമിഷത്തിൽ എന്താണോ അങ്ങനെ തന്നെ ആയി ജീവിക്കുക എന്നതാണ് അമ്മയുടെ അവസ്ഥ. നാളെയെ കുറിച്ചോ ഇന്നിനെ കുറിച്ചോ യാതൊരു ചിന്തകളും ഓർമനഷ്ട്ടപെട്ടവർക്കു ഉണ്ടാകുകയില്ലല്ലോ. അതുകൊണ്ടു തന്നെ ഈ തലക്കെട്ട് ഈ കഥയുടെ ആശയവുമായി വളരെയധികം ചേർന്ന് നിൽക്കുന്നു

Question 12.
താങ്ങി, എടുത്ത്
പതിവ്, പോലെ
അധികം, ആണ്
ഇറങ്ങി, പോകുന്ന
മുകളിൽ നൽകിയ പദങ്ങൾ ചേർത്തെഴുതുമ്പോൾ വന്ന മാറ്റങ്ങൾ എന്തെല്ലാം? കണ്ടെത്തി എഴുതുക. ഇത്തരത്തിലുള്ള കൂടു
തൽ പദങ്ങൾ കണ്ടെത്തി പിരിച്ചെഴുതി പട്ടികപ്പെടുത്തുക.
Answer:
വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയെയാണ് വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്. ഇങ്ങനെ വർണ്ണങ്ങൾ സന്ധി ക്കുമ്പോൾ അവയ്ക്ക് പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടാ കാറുണ്ട്. ഈ മാറ്റങ്ങളെ വർണ്ണവികാരം എന്നു പറയുന്നു. എന്നാൽ എല്ലാ യ വ സരത്തിലും സന്ധിയിൽ ഇങ്ങനെ വർണ്ണവികാരങ്ങൾ ഉണ്ടാവണമെന്നില്ല.

ഉച്ചാരണസൗകര്യ മാണ് സന്ധിയിലെ വർണ്ണവികാരത്തിന് മുഖ്യകാരണം എന്നാൽ ചിലപ്പോൾ സന്ധി വ്യാകരണപരമായ അർത്ഥത്തെ ത്തെയും കുറിക്കുന്നു. മലയാള വ്യാകരണത്തിൽ സന്ധി നിർണയം വളരെ പ്രധാനപെട്ട ഒന്നാണ്, സന്ധി പരിചയപ്പെടുന്നതിനും അതിനെക്കുറിച്ചറിയുന്നതിനുമാണ് ഇത്തരത്തിലുള്ള വ്യാകരണ ഭാഗങ്ങൾ ഉൾപെടുത്തി യിരിക്കുന്നത് താങ്ങി +എടുത്ത് താങ്ങിയെടുത്ത്, (ഇവിടെ എ എന്ന സ്വരം പോയി ആ സ്ഥാനത്തു യ എന്ന സ്വരം വന്നു ചേരുന്നു.

പതിവ് പോലെ = പതിവുപോലെ, (ഇവിടെ ചന്ദ്രക്കല പോയ ശേഷം ഉ എന്ന സ്വരത്തിന്റെ ചിഹ്നം വന്നു ചേരുകയാണ്) അധികം ആണ് = അധികമാണ് (ഇവിടെ അനുസ്വാരം പോയ ശേഷം മ എന്ന സ്വരം വരുന്നു ഇറങ്ങി പോകുന്ന ഇറങ്ങിപ്പോകുന്ന (ഇവിടെ പ എന്ന സ്വരം ഇരട്ടിക്കുകയാണ് ചെയ്യുന്നത്)

Question 13.
“ചെറുതുമ്പപ്പൂവിനൊക്കും,
വെളുത്തുപ്പും വിളമ്പുന്നു”
ഈ കാവ്യപ്രയോഗത്തിന്റെ ഭംഗി കണ്ടെത്തിയെഴുതുക.
Answer:
അസാമാന്യമായ ഭാഷാ നൈപുണ്യം കൊണ്ട് അനുഗ്രഹീത നായ കവിയാണ് കുഞ്ചൻ നമ്പ്യാർ. തന്റെ വാക്കുകളിൽ കടന്നു വരുന്ന വർണ്ണനകളും അലങ്കാര പ്രയോഗങ്ങളും എല്ലാക്കാലത്തും വായനക്കാരനെ ഞെട്ടിക്കുന്ന തരത്തിലു ള്ളതാണ്. പദ സംയോഗങ്ങളുടെ ഉള്ളിൽ കടന്ന് എത്രമാത്രം ആഴത്തിൽ അവയെ മനോഹരമാക്കാൻ കഴിയുമോ അത്രയും മനോഹരമായ ഉപമകൾ കൊണ്ട് നമ്പ്യാർ വാക്കു കൾക്ക് പുനർഭാവം നൽകും. നമ്പ്യാരുടെ കൃതികളിൽ നിറയുന്ന വാങ്മയ രൂപങ്ങളുടെ മനോഹാരിത വാക്കുകൾ കൊണ്ട് വർണിക്കുക അസാധ്യമാണ് എന്ന് തോന്നും.

ചെറിയ തുമ്പപ്പൂ പോലത്തെ ചോറിനോടൊപ്പം വെളുത്ത ഉപ്പും വിളമ്പുന്നു എന്ന് മനോഹരമായി അവതരി പ്പിച്ചിരിക്കുക യാണ് കവി. വാക്കുകൾ തമ്മിലുള്ള ചേർച്ചയ്ക്കു വേണ്ടി കവി ഉപയോഗിക്കുന്ന ആദ്യാക്ഷരപ്രാസവും ഉപമയും വളരെ മനോഹരമായ വാങ്മയചിത്രങ്ങൾ വായനക്കാരന് സംഭാവന ചെയ്യുന്നു.

Question 14.
അടച്ചുവച്ചതു വേഗം തിളയ്ക്കുന്നു അടുപ്പിലായാലും അടുക്കളയിലായാലും?
Answer:
പഴയകാലത്തു ഭക്ഷണം പാകം ചെയ്തിരുന്നത് പ്രാചീനമായ രീതിയിൽ അടപ്പിലായിരുന്നുല്ലോ, വിറകുകൾ ഉപയോഗിച്ച് ആഹാരം അടച്ചു വെച്ച് വളരെ നന്നായി വേവിച്ചായിരുന്നു ആഹാരം പാകം ചെയ്തിരുന്നത്. അത്തരം ആഹാരങ്ങൾ വളരെ സുരക്ഷിതവും ശരീരത്തിന് ദോഷകരവു മായിരുന്നില്ല.

എന്നാൽ ഇന്ന് വഴിയോരങ്ങളിലും മറ്റും തുറന്നു വെച്ചും സുരക്ഷിതമല്ലാതെയും വേവിക്കുന്ന ഭക്ഷണ രീതിയാണ് കൂടുതൽ ആസ്വാദ്യകരമായി ആളുകൾ വാങ്ങി കഴിക്കുന്നത്. ഇത് ശരീരത്തിൽ ദോഷകരമായി ബാധിക്കും എന്നുള്ളതാണ്. അടച്ചു വെച്ച് ഭദ്രതയോടെ ചെയ്യുന്നതാണ് എന്നും ശരീരത്തിന് നന്നായി വരുകയുള്ളു. നല്ല ശരീരത്തിൽ ആണ് നല്ല മനസുണ്ടാവുകയുള്ളു, നല്ല മനസിൽ നല്ല ചിന്തകളും

Kerala Syllabus Class 9 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Question 15.
ലോകാരോഗ്വദിനത്തിൽ ആരോഗ്യത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ തയ്യാറാക്കുക.
Answer:
Kerala Syllabus Class 9 Malayalam 2 Model Question Paper Set 1 (Adisthana Padavali) 1
ആരോഗ്യമാണ് സമ്പത്ത് ഏപ്രിൽ 7 ലോക ആരോഗ്യദിനം

16 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക (2 × 6 = 12)

Question 16.
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു നാടൻ ഭക്ഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
എല്ലാ വർഷവും ഏപ്രിൽ 7 – ന് ലോകാരോഗ്യ സംഘടന യുടെ നേതൃത്വത്തിൽ ലോകാരോഗ്യദിനം ആഘോഷിക്ക പ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948-ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 – മുതൽ എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗദിനം ആഘോഷിക്ക പെടണമെന്ന് പ്രഥമ ആരോഗ്വസഭയാണ് തീരുമാനമെ ടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു. ഇന്ന് നാം ഇവിടെ ചർച്ചചെയ്യുന്നത് നമ്മുടെ മാറിയ ഭക്ഷണ രീതികളെക്കു റിച്ചാണ്, നമ്മുടെ കുട്ടികൾ വരും തലമുറയുടെ വാഗ്ദാനങ്ങൾ ആണ്. നമ്മുടെ ആരോഗ്യം രാജ്യത്തിന്റെ സമ്പ ത്താണ്. മാറിയ ഭക്ഷണ രീതികൾ നമ്മുടെ ശരീരത്തെയും ശരീരത്തിലൂടെ മനസ്സിനെയും ബാധിക്കുന്നു. നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.

പണ്ടുകാലത്ത് നമ്മുടെ മാതാപിതാക്കളും അപ്പനപ്പൂപ്പൻമാരുമെല്ലാം ചെറുപ്പത്തിൽ കൃത്രിമത്വമില്ലാത്ത ഭക്ഷണ സാധനങ്ങളാണ് കഴിച്ചിരുന്നത്. അവരുടെ കാലത്തു വളരെ വിരളമായിരുന്ന പല രോഗങ്ങളും ഇന്ന് നമ്മുടെ തലമുറയിലുള്ള കുട്ടികൾക്ക് പോലും വ്യപകമായി കണ്ടുവരുന്നുണ്ട്. എന്നാൽ നമുക് നമ്മുടെ ആരോഗ്യം തിരിച്ചു പിടിക്കേണ്ടതനിവാര്യമാണ്. നമ്മൾ വിഷരഹിതമായ പച്ചക്കറികളും, നമ്മുടെ നാട്ടിൽ ഉള്ള നാടൻ ഫലങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം. പഴയതാണെങ്കിലും നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുകയാണ് വേണ്ടത്. നമ്മുടെ വീട്ടിൽ ഉപയോഗിച്ചിരുന്ന നാടൻ പലഹാരങ്ങളിലേക്കു നമ്മൾ മടങ്ങേണ്ടതനിവാര്യമാണ്. ആവിയിൽ വേവിച്ചതും, കൃത്രിമ രുചിയും മണവും ഇല്ലത്തതുമായ ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിനു വേണ്ടി ശീലമാക്കുക.

Question 17.
മലയാളികളുടെ മാറുന്ന ഭക്ഷണശീലങ്ങൾ എന്ന വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക
Answer:
മലയാളികളുടെ മാറുന്ന ഭക്ഷണശീലങ്ങൾ
ആരോഗ്യരംഗത്ത് ഒരു കാലത്ത് വികസിത രാജ്യങ്ങളെക്കാൾ മുന്നിൽ നിന്നിരുന്ന കേരളം ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും അഗാതതയിലേക്ക് പോയി. ആരോഗദായകം ആഹാരങ്ങളും, ആരോഗ്വ പരിപാലന ഉപകരണങ്ങളും, ആരോഗ്വ സൗന്ദര്യ സംരക്ഷണം ഉൽപന്നങ്ങളും, യഥേഷ്ടം വിറ്റഴിയുന്നതും കേരളത്തിൽ തന്നെയാണ്. എന്നാൽ ഇന്ന് രോഗാവസ്ഥക ളുടെ പിടിയിൽ കേരളം അമർന്നിരിക്കുന്നു ഹൈജീനിക് ആവർത്തിച്ചു പറയുന്ന മലയാളി പകർച്ചവ്യാധികളാൽ നട്ടം തിരിയുന്നത് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതു
കാണാം.

നടന്നു മരിക്കണം. കിടന്ന് മരിക്കരുത് എന്ന് പറയുന്ന മലയാളി, സുപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പോലും നരകയാതന അനുഭവിക്കുന്ന കാഴ്ച കാണുന്നുണ്ട് . വൈവിധ്യങ്ങളുടെ കേളി ഗൃഹമായ കേരളം ആരോഗ്യ പ്രശ്നങ്ങളിലും സാമൂഹ്യ പ്രശ്നങ്ങളിലും, പ്രതിലോമകര മായ സാമൂഹ്യപ്രശ്നങ്ങളിലും പിന്നിലേക്കു പോയിരി ക്കുന്നു . കാരണം അറിയാൻ ആധുനിക ശാസ്ത്ര ഗവേഷണ ഉപകരണങ്ങളുടെ റിപ്പോർട്ടൊന്നും ആവശ്യമില്ല. പഞ്ചസാരയ്ക്ക് മധുരം ഉണ്ടെന്നറിയാൻ ഒന്നും പഠിക്കേണ്ട കാര്യമില്ല രുചിച്ചു നോക്കിയാൽ മാത്രം മതി. അതുപോലെ തന്നെയാണ്, കഴിഞ്ഞ നാല്പതു വർഷം കൊണ്ട് നാം മാറാ രോഗങ്ങളുടെ അടിമയായ തീർന്നത് മാറിയ ഭക്ഷണശീലം തന്നെയാണെന്ന് വ്യക്തമാകും.

ആഹാരം തന്നെയാണ് ഔഷധം നമ്മുടെ നിത്വഭക്ഷണത്തിൽ ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ പഴവർഗങ്ങൾ ചെറുധാന്യ ങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, മത്സ്യമാംസാദികൾ, പച്ചക്കറികൾ എന്നിവ ധാരാളമുണ്ട്. അതിൽ പച്ചക്കറികൾ എന്ന പേര് വരാൻ കാരണം പച്ചക്കു കഴിക്കുക അതായത് ചെടിയിൽ നിന്നും അടർത്തിയെടുത്ത് അധികം താമസിയാതെ തന്നെ പാചകം ചെയ്ത് ഭക്ഷിക്കുക എന്നാൽ ഇന്ന് നാം കഴിക്കുന്ന പച്ചക്കറികൾ ദിവസങ്ങളോ ആഴ്ചകളോ, കഴിഞ്ഞവയാണ്. നാം കഴിക്കുന്ന ആഹാരത്തിലെ 10% വരുന്ന പച്ചക്കറികൾ തന്നെയാണ് നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കു വയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു ദിവസം 300 ഗ്രാം പച്ചക്കറികൾ നിർബന്ധമായും കഴിക്കണമെന്ന് ഡബ്ല്യു എച്ച് .ഒ. നിഷ്കർഷിച്ചിട്ടുള്ളത്.

മലയാളിയുടെ ഭക്ഷണ രീതിയിലാണ് മാറ്റം ഏറ്റവും കൂടു തൽ പ്രകടം. മനുഷ്യായുസിനെ ഒരു പ്രത്യേക കാലയള വിനപ്പുറം കടക്കാൻ അനുവദിക്കാത്ത തരത്തിൽ ഭക്ഷ സംസ്കാരം ആരോഗ്യത്തെ തളർത്തുന്നു. കഞ്ഞിയും പയറും കഴിച്ച് ആരോഗ്യവാനായി നടന്നിരുന്ന മലയാളി എന്നാൽ ഇപ്പോൾ, വയർ വീർപ്പിച്ച് അതിൽ നിറയെ അസുഖങ്ങളുമായി നടക്കുന്നു.
കഞ്ഞിയും പുഴുക്കും മലയാളിയുടെ മുഖമുദ്രയാണ്. ഒരു കാലത്ത് കപ്പ പുഴുങ്ങിയതും ചക്ക പുഴുങ്ങിയതും ആയി രുന്നു പ്രാതലിന് ആരോഗ്യമായിരുന്നു ആ തലമുറയുടെ സമ്പാദ്യം.

വിദ്യാഭ്യാസവും ജോലിയും സമ്പാദ്യവും ജീവിതസാഹചര്യങ്ങളും മാറിയതിലൂടെ നമ്മുടെ ഭക്ഷണ രീതിയിലും കാര്യമായ മാറ്റങ്ങൾ പ്രത്യക്ഷമായി. പരിഷ്കാരം മസാലദോശയുടെയും ചപ്പാത്തിയുടെയും പൂരിയുടെയും രൂപത്തിൽ വിരുന്നെത്തി. വിദേശ വിഭവങ്ങളും മലയാളിയുടെ തീൻമേശയിൽ നിരന്നു. തിരക്ക് പിടിച്ച ഓട്ടത്തിൽ ബ്രഡ് റോസ്റ്റ് ചെയ്തതോ ഇൻസ്റ്റന്റ് ന്യൂഡിൽസോ കോൺഫ്ലെക്സോ എന്തെങ്കിലും കിട്ടിയാൽ മതി പ്രാതലിന് എന്ന അവസ്ഥയിലാണ്.

അന്നും ഇന്നും ഉച്ചയ്ക്ക് ചോറു തന്നെയാണ് മലയാളിക്ക് പഥ്യം രാവിലത്തെ പുഴുക്കിന്റെ ബാക്കിയും പച്ചക്കറിക ളുമായിരുന്നു ഒരു കാലത്ത് ചോറിനെ കൂട്ട്. അധികം വൈകാതെ പച്ചക്കറികൾ മാംസവിഭവങ്ങളായി. ഇറച്ചിയും മീനും ഇല്ലാതെ ചോറെങ്ങനെ കഴിക്കുമെന്നായി. ബിരിയാണിയും ഫ്രൈഡ് റൈസും ന്യൂഡില് സുമാണ് ഇന്നത്തെ തലമുറയ്ക്ക് പ്രിയം. പാട്ട് മലയാളിയുടെ ജീവിതത്തിൽ ചരിത്ര പ്രതിഷ്ഠ നേടിയ കാലമായിരുന്നു പിന്നെ വന്നത്. രാവിലെയെന്നോ ഉച്ചയെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പൊറോട്ട മലയാളികളുടെ സന്തത സഹചാരിയായി മാറി.

രോഗങ്ങൾ പലരുടെയും അത്താഴം മുട്ടിച്ചു. ജീവിതശൈലി രോഗങ്ങൾ മൂലം മിക്കവരും അത്താഴത്തിന് സോ സാലഡോ തെരഞ്ഞെടുത്തു. ബാക്കിയുള്ളവർ ഹോട്ടലു കൾ തന്നെ ശരണമാക്കി. ബർഗറും സാൻവിച്ചും പിസയും ഗ്രിൽഡ് ചിക്കനും ഷവർമയും ഇല്ലാതെ ഇന്ന് മലയാളിക്കൊരു ജീവിതമില്ല. പല പാരമ്പര്യ വിഭവങ്ങളും പൂർവാധികം ശക്തിയോടെ തിരിച്ചുവരിക തന്നെ ചെയ്തു. കഞ്ഞിയും കപ്പയും പുഴുക്കുമൊക്കെ ഫൈവ്സ്റ്റാർ പദവിയോടെയാണ് ഇന്ന് ഭക്ഷ്യ മേശയിൽ നിരന്നിരിക്കുന്നത്. പാശ്ചാത്യ വിഭവങ്ങളൊക്കെ പരീക്ഷിച്ചു തുടങ്ങിയതു മുതൽ മലയാളിയുടെ ആരോഗ്യ ക്രമം താളംതെറ്റി തുടങ്ങി. അരകല്ലും ആട്ടുകല്ലും ചിത്രങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രതിഭാസങ്ങൾ ആയി ഒതുങ്ങി ദോശയും ഇഡ്ഡലിയും കഴിച്ചാൽ ഒരു സ്റ്റാൻഡേർഡില്ലാതായി മാറുമല്ലോ എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് നമ്മളിൽ ഭക്ഷണരീതിയിലെന്നപോലെ നമ്മുടെ പാചക രീതിയും മാറി കൊണ്ടിരിക്കുന്നു. വറുത്തതും പൊരിച്ചതുമില്ലെങ്കിൽ എന്തുണ് ? മസാലയിൽ മുക്കിയ കറിയില്ലെങ്കിൽ പ്ലേറ്റ് മടക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ.

ഇത്തരത്തിൽ മാറി വരുന്ന ഭക്ഷണ രീതികൾ നിരവധി ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് അന്താരാഷ്ട്ര പഠനങ്ങൾ തന്നെ തെളിയിച്ചിട്ടുണ്ട്. 2021 ലെ കണക്ക് പ്രകാരം 1,898,160 പേരിലാണ് ക്യാൻസർ സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യം നോക്കാതെയുള്ള ഭക്ഷണരീതികളും വ്യായാമക്കുറവും തുടങ്ങി നിരവധി ഘടകങ്ങൾ നമ്മളെ വലിയ രോഗങ്ങളിലേക്ക് തള്ളിവിടുന്നു. പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കഴിച്ചു ശീലിച്ച നമ്മുടെ പൂർവികർ ആരോഗ്വത്തോടെ ജീവിച്ചു മരിച്ചപ്പോൾ ചെറുപ്പത്തിൽ തന്നെ രോഗങ്ങളുടെ നീണ്ട ലിസ്റ്റുമായി ആണ് നാമോരോരുത്തരും ജീവിക്കുന്നത്.

ഓരോ ഡോക്ടർമാരുടെയും മുന്നിലെ നീണ്ട നിര കണ്ടാലറിയാം എത്രത്തോളം മലയാളികൾ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന്. ഇന്ത്യയിലെ ഒരു ലക്ഷം ജനങ്ങളിൽ 106 പേർ ക്വാൻസർ രോഗികൾ ആണെങ്കിൽ കേരളത്തിൽ അത് 135 പേരാണ് എന്നത് ആശങ്ക ഉളവാ ക്കുന്ന കാര്യമാണ്. ഓരോ ഗ്രാമങ്ങളിലും ഇന്ന് ഡയാലിസ് സെന്ററുകൾ കൂടിവരികയാണ്. ആകെ ജനസംഖ്യയുടെ ഫാസ്റ്റ്ഫുഡും അശാസ്ത്രീയമായ ഭക്ഷണരീതികളുമാണ് ഇത്രയേറെ രോഗികളെ സൃഷ്ടിക്കുന്നത്. അടുക്കളയിലെ പാചകം കുറയുകയും പാഴ്സലുകളുയുടെയും ഓൺ ലൈൻ ഡെലിവറികളുടെയും എണ്ണം കൂടുകയും ചെയ്തത്

മലയാളിയെ വലിയ വിപത്തിലേക്കാണ് തള്ളി വിടുന്നത്. ഭക്ഷണരീതി മാറ്റാൻ തയ്യാറല്ലാത്തിടത്തോളം ഇനിയും രോഗികളുടെ എണ്ണം കൂടുകയേയുള്ളൂ. ഭക്ഷണ സംസ്കാരത്തിൽ പുറകോട്ട് നടക്കുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. പലരീതിയിലും ഭക്ഷണരീതികൾ നമ്മുടെ ശരീരത്തിൽ വില്ലനായി മാറുന്നത് നമ്മൾ അറിയുന്നില്ല.

ഇഷ്ടപ്പെട്ടത് എല്ലാം വാരിവലിച്ചു തിന്നുന്ന സമ്പ്രദായം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ രീതി നാം സ്വീകരിക്കേ ണ്ടിയിരിക്കുന്നു. വീണ്ടും വീണ്ടും ഭക്ഷ്യവിഷബാധ ദുരന്തങ്ങൾ ഉണ്ടായി കൊണ്ടിരിക്കുമ്പോഴും ഗുണമേന്മ ഉറപ്പുവരുത്താൻ നാം എന്ത് സുരക്ഷാ രീതികളാണ് സ്വീകരി ക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം. ഭക്ഷണശീലം മാറ്റിയില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം നമ്മളോരോരു ത്തരും അറിയണം. നന്മ വിളമ്പുന്ന ഭക്ഷണരീതികളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിയേ തീരു…

Kerala Syllabus Class 9 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Question 18.
എസ്. കെ. പൊറ്റക്കാടിന്റെ പ്രധാന സഞ്ചാര സാഹിത്യ കൃതികൾ പരിചയപെടുത്തുക?
Answer:

  • 1949 യാത്രാസ്മരണകൾ
  • 1951 കാപ്പിരികളുടെ നാട്ടിൽ
  • 1954 സിംഹഭൂമി
  • 1954 നൈൽ ഡയറി
  • 1954 മലയ നാടുകളിൽ
  • 1955 ഇന്നത്തെ യൂറോപ്പ്
  • 1955 ഇന്തൊനേഷ്യൻ ഡയറി
  • 1955 സോവിയറ്റ് ഡയറി
  • 1956 പാതിരാസൂര്യന്റെ നാട്ടിൽ
  • 1958 ബാലിദ്വീപ്
  • 1960 ബൊഹീമ്യൻ ചിത്രങ്ങൾ
  • 1967 ഹിമാലയ സാമ്രാജ്യത്തിൽ
  • 1969 നേപ്പാൾ യാത്ര
  • 1960 ലണ്ടൻ നോട്ട്ബുക്ക്
  • 1974 കയ്റോ കത്തുകൾ
  • 1977 ക്ലിയോപാട്രയുടെ നാട്ടിൽ
  • 1976 ആഫ്രിക്ക
  • 1977 യൂറോപ്പ്
  • 1977 ഏഷ്യ

Leave a Comment