Teachers recommend solving Adisthana Padavali Class 9 Question Paper Set 2 (Adisthana Padavali) to improve time management during exams.
Kerala Syllabus Std 9 Malayalam 1 Model Question Paper Set 2 (Adisthana Padavali)
Max Score: 40 Time
Time : 1½ Hours.
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)
Question 1.
ക്രമേണ അയാൾ പോലുമറിയാതെ മനസ്സ് സദാപി ആ മോഹത്തെ ഓമനിക്കാൻ തുടങ്ങി. അടിവരയിട്ട പദത്തിന്റെ അർത്ഥം കണ്ടെത്തുക.
- വേഗത്തിൽ
- ആഴത്തിൽ
- എല്ലായ്പ്പോഴും
- കൗതുകത്തോടെ
Answer:
എല്ലായ്പ്പോഴും
Question 2.
ആ നീലനേത്രങ്ങളിൽ നിന്നു പുറപ്പെട്ട രണ്ട് കണ്ണീർച്ചാലുകൾ കവിളിലൂടെ കീഴ്പ്പോട്ടൊഴുകുകയാണ് അടിവരയിട്ട പദത്തിന്റെ വിഗ്രഹാർത്ഥം എന്ത്?
- കണ്ണീർപോലുള്ള ചാലുകൾ
- കണ്ണീരിന്റെ ചാലുകൾ
- കണ്ണീരും ചാലുകളും
- കണ്ണീരിലെ ചാലുകൾ
Answer:
കണ്ണീരിന്റെ ചാലുകൾ
Question 3.
‘ഇത്രയും ഹൃദയഹാരിയായ കാഴ്ച ഗഗനസഞ്ചാരികളായ മാലാഖമാർ മാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ. ‘
- കടൽയാത്രികൾ
- മാന്ത്രികർ
- ആകാശയാത്രികർ
- സാഹസികർ
Answer:
ആകാശയാത്രികർ
Question 4.
ശരിയായി പിരിച്ചെഴുതിയത് ഏത് ?
- കേരളക്കര – കേരള + ക്കര
- പിന്നിലെയനന്തത – പിന്നിലെ + യനന്തത
- ഓർമ്മകളൊന്നും – ഓർമ്മ + ഒന്നും
- മിഴിയിണ – മിഴി + ഇണ
Answer:
മിഴിയിണ – മിഴി + ഇണ
![]()
Question 5.
വംശം എന്ന കവിത എഴുതിയതാര്?
Answer:
വിജയലക്ഷ്മി
6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (4 × 2 = 8)
Question 6.
സ്മാരകത്തിലെ അപ്പൂപ്പൻ താടിയെയും വിജയലക്ഷ്മിയുടെ ഉറുമ്പുകളെയും താരതമ്യം ചെയ്തു കുറിപ്പ് തയ്യാറാക്കുക.
Answer:
ചെറുതായിരിക്കുന്നതിന്റെ മഹത്വം, ഭൂമിയിലെ ചെറിയ ജീവികൾ തരുന്ന വലിയ ജീവിത പാഠങ്ങൾ, ലാളിത്വം അവ ഒടുവിൽ മനുഷ്യനും പ്രകൃതിക്കുമായി മാറ്റിവെക്കുന്ന മൂല്യങ്ങൾ എന്നിവ വരും തലമുറകളിലേക്ക് പകരുന്ന കവിതകളാണ് വീരാൻ കുട്ടി മാഷിന്റെ സ്മാരകവും വിജയ ലക്ഷ്മി അവതരിപ്പിക്കുന്ന വംശം എന്ന കവിതയും. ഇരുകവിതകളും പുലർത്തുന്ന മിതത്വം എളിമ എന്നിവ പകരുന്നത് ലോകത്തിൽ എല്ലാ മനുഷ്യരും തിരിച്ചറിയേണ്ട മൂല്യങ്ങളാണ്. ഏറ്റവും എളിയവർ പഠിപ്പിക്കുന്ന പാഠം പകരുന്ന ഊർജമാണ് ഈ കവിതകളുടെ ഉള്ളടക്കം. രാപകലില്ലാതെ അധ്വാനിക്കുന്ന ഉറുമ്പുകളും, ഏതു പ്രതിസന്ധികളെയും തരണം ചെയ്യുന്ന ഉറുമ്പുകളും അപ്പുപ്പൻ താടിയും വാഗ്ദാനം ചെയ്യുന്ന നൈതികത ഒന്ന് തന്നെ ആണ്
Question 7.
നീ ജനൽ മെല്ലെക്കടന്നു മുറ്റത്തുള്ള പൂവാങ്കുരുന്നിലക്കാടുചുറ്റി, വൻ മലപോലെ വഴിമുടക്കാൻ നിന്ന വെള്ളാരങ്കല്ലിന്റെ ചോടു ചുറ്റി, നീലക്കിഴാനെല്ലി, മുക്കുറ്റി പൂക്കുന്ന മൂലയ്ക്കു മൺകൂനക്കോട്ട പറ്റി, ആകെത്തിരക്കിട്ട കത്തേയ്ക്കുപോകയാണായാമ്പി ല്ലാച്ചുട്ടുകാരി. ഈ വരികളിൽ മനുഷ്യനോട് സംവദിക്കപ്പെടുന്ന ആശയം എന്ത് ?
Answer:
ഏറ്റവും ചെറിയ ജീവിയായ ഉറുമ്പുകൾക്ക് ചെടികളും, ചെറിയ ഇലയും, കരിങ്കൽ കഷ്ണങ്ങളും ചെറിയൊരു മണൽത്തരി പോലും വലിയൊരു പ്രതിസന്ധിയാണ്. എന്നാൽ അതിലൊന്നും തെല്ലും ഭയന്നു പോകാതെ തന്റെ ചെറിയ ശരീരം വെച്ചുകൊണ്ട് നിരന്തരമായ ശ്രമത്തിലൂടെ മുന്നോട്ട് പോകയാണ് ചെയ്യുന്നത്. ചെറിയ പ്രശ്നങ്ങളിൽ പോലും പകച്ചു പോകുകയും മാനസികമായി അടിപ്പെട്ട് പോവുകയും ചെയ്യുന്ന മനുഷ്യർക്കു ഈ കൊച്ചു ജീവിയുടെ പ്രവർത്തികൾ ഒരു മാതൃകയാണ്.
Question 8.
ഉറുമ്പുകളുടെ വംശമഹത്വം അന്വേഷിക്കുന്നതിലൂടെ കവി പറയാൻ ശ്രമിക്കുന്ന വസ്തുതകൾ എന്തെല്ലാമാകും? ചർച്ചചെക
Answer:
ഉറുമ്പുകൾ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ചെറിയ ജീവി യാണ്. ഒരു കാൽപ്പെരുമാറ്റത്തിന്റെ പോലും ഒച്ചയുണ്ടാക്കാ നാകാത്തവർ, മറ്റൊരു കാൽ പെരുമാറ്റത്തിന്റെ പോലും അനക്കത്തിൽ ഇല്ലാതായി പോയേക്കാവുന്നവർ. എന്നിട്ടും തങ്ങളുടെ വലിപ്പത്തെക്കാൾ എത്രയോ മടങ്ങു വലിയ കാര്യമാണ് ആ ചെറിയ ജീവികൾ ചെയ്യുന്നത്. ഏറ്റവും വലുത് നമ്മളാണ് എന്ന് കരുതുന്ന മനുഷ്യനുപോലും മാതൃക ആകുകയാണ് ഈ കുഞ്ഞുറുമ്പുകൾ. യാതൊരു മടിയുമില്ലതെ ജനനം മുതൽ മരണം വന്നുഭവിക്കും വരെ പണിയെടുത്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തന്നെ നിരന്തരമായ പ്രയത്നം കൊണ്ട് കീഴ്പെടുത്തുന്നവർ, വളരെ ചെറിയ ശരീരത്തി നകത്തു വളരെ വലിയ മനസ്സുള്ളവർ. തനിക്കായി മാത്രം ഒന്നും ശേഖരിക്കാതെ തന്റെ കൂടെ ഉള്ളവർക്കായിക്കൂടി കരുതിവെയ്ക്കുന്ന വലിയ മനസ്സുള്ളവർ. ആപത്തു കാല ത്തേക്ക് ശേഖരിക്കുന്നവർ തുടങ്ങി മനുഷ്യന് മാതൃകയാ കത്തക്ക എന്തെല്ലാം സവിശേഷതകളാണ് ഉറുമ്പുകൾക്കു ള്ളത്. അതു കൊണ്ടാണ് ഉറുമ്പുകളുടെ വംശ മഹത്വം കവി ആവിഷ്കരിക്കുന്നത്.
Question 9.
ഗൾഫിലെ ആദ്വദിവസത്തെ യാത്രാനുഭവത്തെക്കുറിച്ച് നജീബ് തന്റെ കൂട്ടുകാരന് അയയ്ക്കാനിടയുള്ള ശബ്ദസന്ദേശം തയ്യാറാ ക്കുക.
Answer:
നി എവിടെയാണ് ? ഞാൻ എത്തപ്പെട്ടിരിക്കുന്നതു വലിയ ഒരു അപകടത്തിലാണ്. പടച്ചോനല്ലതെ എന്നെ ഇവിടുന്നു ആർക്കും രക്ഷിക്കാൻ പറ്റാതെ ഒരിടമാണ് ഹക്കീമേ നിനക്ക് സുഖമാണോ നി എവിടെയാണ് രാത്രി എന്തെങ്കിലും കഴിച്ചോ ..ഓരു നിനക്ക് കുടിക്കാനോ തിന്നാനോ എന്തെങ്കിലും തന്നോ.. എനിക്ക് പേടിയാകുന്നു ഹക്കിമോ .. നമുക്ക് തിരിച്ചു പോകാൻ കഴിയുമോ ഹക്കിമേ
Question 10.
വിമാനത്തിൽ നിന്നും എത്രയോ മണിക്കൂറുകൾക്കു മുമ്പ് കിട്ടിയ ഇത്തിരി പച്ചവെള്ളം മാത്രമായിരുന്നു എന്റെ അന്നത്തെ അതുവരെയുള്ള ആഹാരം. അടിവരയിട്ടിരിക്കുന്ന പദം നൽകുന്ന അർത്ഥമെന്ത് ? ഇതുപോലെ പച്ച ചേർന്നുവരുന്ന കൂടു തൽ പദങ്ങൾ കണ്ടെത്തി അർത്ഥതലം വ്യക്തമാക്കുക?
Answer:
വിമാനത്തിൽ നിന്നും വെള്ളമില്ലാതെ വിശപ്പുമാറ്റാൻ ഒന്നും തന്നെ കിട്ടിയില്ല എന്നതാണ് ഇത് ധ്വനിപ്പിക്കുന്ന അർത്ഥം
- പച്ചവെള്ളം – ചൂടാക്കാത്ത വെള്ളം
- പച്ചമനുഷ്യൻ – കളങ്കമില്ലാത്ത മനുഷ്യൻ
- പച്ചപ്പരിഷ്കാരി – ഏറ്റവും പുതിയ പരിഷ്കാരം
- സ്വീകരിച്ചയാൾ – പച്ചമാങ്ങ പഴുക്കാത്ത മാങ്ങ
11 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് അരപ്പുറത്തിൽ കവിതായ ഉത്തരമെഴുതുക. (4 × 4 = 16)
Question 11.
നടക്കും തോറും തെളിയും വഴികൾ എന്ന ശീർഷകത്തിന്റെ ഔചിത്യം കണ്ടെത്തുക?
Answer:
- അറിവ് നിർമിക്കുന്നതിന്
- സ്വയം തിരിച്ചറിയുന്നതിന്
- ലോകത്തെ അറിയുന്നതിന്
- ജീവിതം എന്താണ് എന്നറിയുന്നതിന്
- പ്രകൃതിയെ പഠിക്കുന്നതിന്
![]()
Question 12.
യാത്രിക നേടിയ അനുഭവപാഠങ്ങൾ എന്തൊക്കെയാണ് ?
Answer:
ജീവിതത്തിൽ വലിയ പാഠങ്ങളാണ് യാത്രയിലൂടെ എഴുത്തു കാരി പഠിച്ചത്. സാധാരണക്കാരിൽ സാധരണക്കാരിയായി ജീവിതം മുന്നോട്ടുപോകുന്നതും വിശക്കുമ്പോൾ തട്ടുകട യിൽ നിന്ന് കഴിക്കാനും,വെറും നിലത്തും കടത്തിണ്ണയിലും ഉറങ്ങാനും, അപരിചിതരോടൊപ്പം യാതൊരു സുരക്ഷാ ഭയവും ഇല്ലാതെ യാത്ര ചെയ്യാൻ അങ്ങനെ പൊങ്ങച്ചങ്ങ ളില്ലാത്ത ജീവിതത്തിന്റെ പച്ചയായ യാഥാർഥങ്ങളിലേക്ക് പ്രകൃതിയുടെ ജീവസ്സുകളിലേക്കാണ് യാത്രിക ഇറങ്ങി ചെന്നത്. പന്ത്രണ്ടു കൊല്ലം കൊണ്ട് ജീവിതം നൽകാത്ത അറിവുകൾ വെറും രണ്ടു മാസം കൊണ്ട് ലഭിക്കുകയാ യിരുന്നു
Question 13.
അവധിക്കാല അനുഭവങ്ങൾ പങ്കുവെച്ച് നിങ്ങളുടെ സുഹൃത്തിനു ഒരു കത്ത് തയ്യാറാക്കുക.
Answer:
പ്രിയപ്പെട്ട അനുവിന്
നിനക്ക് സുഖം തന്നെ അല്ലെ, എത്ര ദിവസമായി നമ്മൾ തമ്മിൽ കണ്ടിട്ട് വെക്കേഷനായിട്ട് എന്താ നിന്റെ പരിപാടികൾ. ലൈബ്രറിയിൽ പോകണമെന്നും പുസ്ത കങ്ങൾ വായിക്കണമെന്നും പറഞ്ഞിരുന്നല്ലോ പോയി തുടങ്ങിയോ, ഞാൻ രണ്ടു പുസ്തകങ്ങൾ വായിച്ചു കേട്ടോ. ഒന്ന് ബഷീറിന്റേയും മറ്റൊന്ന് സഞ്ചാരസാഹിത്യകാരനായ എസ്. കെ. പൊറ്റക്കാടിന്റെയും നീയും എസ്. കെ. യുടെ പുസ്തകങ്ങൾ വായിച്ചു നോക്കണം കേട്ടോ നിനക്ക് ഇഷ്ട്ടപ്പെടും തീർച്ച. നമ്മൾ ഒരുമിച്ചു ഒത്തിരി യാത്രകൾ ചെയ്യണം എന്ന് പറഞ്ഞിരുന്നില്ലേ നമ്മൾ എസ് കെ വായിക്കുമ്പോൾ നമ്മൾ യാത്രയിലാണെന്നേ തോന്നു. പിന്നെ മറ്റൊരു സന്തോഷം കൂടി ഉണ്ട് ഞങ്ങൾ കഴിഞ്ഞ ആഴ്ച അമ്മാവനും കുടുംബവുമായി ഊട്ടിക്കു പോവുകയു ണ്ടായി. വളരെ വലിയ മലകളും ചുരങ്ങളും ഒക്കെ കടന്നു തണുപ്പിന്റെ ഒരു കോട്ടയിലാണ് ഞങ്ങൾ പ്രവേശിച്ചത് എന്ന് തോന്നി. രണ്ടു ദിവസം അവിടെ ചിലവഴിച്ചു. പൂന്തോട്ട ങ്ങളും പൂക്കളും താഴ്വാരങ്ങളും ഒക്കെ കണ്ടു തീർത്തു. യാത്ര ചെയ്യുമ്പോൾ നമുക്ക് വളരെ വലിയ സന്തോഷം തോന്നും. യാത്രതിരുമ്പോ സങ്കടവും. നിന്നോട് പറയാൻ ഒത്തിരി വിശേഷങ്ങൾ ഞാൻ കാത്തു വെച്ചിട്ടുണ്ട്. നിന്റെ വിശേഷങ്ങൾ ഉടനെ നീ അറിയിക്കണേ.
സ്വന്തം അമ്മു
Question 14.
യാത്രാനുബന്ധമായി സുജാതാദേവി എഴുതിയ കത്തിലെയും എസ്. കെ. യുടെ യാത്രാവിവരണത്തിലെയും ആവിഷ്കാരത്തിന്റെ പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.
Answer:
സുജാത ദേവിയുടെ യാത്രയിൽനിന്ന് യാത്രികയ്ക്കുണ്ടായ അനുഭവമാണ് ഈ കത്ത്. അവരിൽ നിറച്ച ആനന്ദം അവ രുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളിലേക്കു പങ്കുവെയ്ക്കു കയാണ് അവർ ചെയ്യുന്നത്. കത്തെന്ന മാധ്യമത്തിൽ കൊള്ളാവുന്ന പരിമിതിയിൽ ഒരു യാത്രയിൽ കൊള്ളാവുന്ന മുഴുവൻ അനുഭവങ്ങളും ഉൾകൊണ്ടതത്രയും ചെറിയ വക്കിൽ ഒതുക്കി അവതരിപ്പിക്കുകയായിരുന്നു എഴുത്തു കാരി. എന്നാൽ എസ്. കെ. തന്റെ യാത്രകളിലൂടെ മലയാളത്തിൽ രൂപപെടുത്തിയെടുത്തത് ഒരു സാഹിത്യ സരണി തന്നെയാണ്. സഞ്ചാര സാഹിത്യത്തിന്റെ സാധ്യതകൾ എല്ലാം എത്രത്തോളം ആഴത്തിൽ പ്രയോജന പെടുത്താൻ കഴിയുമോ അത്രത്തോളം വിപുലമായി വാക്കുകൾ കൊണ്ട് തന്റെ കണ്ണുകൾ കണ്ട കാഴ്ചകളത്രയും വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുകയാണ് എസ്. കെ. സുജാത ദേവിയുടെ യാത്രകൾ സ്വന്തം ജീവിതാനുഭവം വികസി ഷിക്കാനുള്ളതാണ്. ഹിമാലയൻ യാത്ര എന്നതു ഒരുപാടർ മാനങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. അറിവുകൊണ്ടും യാത്രാനുഭവങ്ങൾ കൊണ്ടും ഈ വാക്ക് പാഠത്തിനനു യോജ്യമാണ്. എസ്. കെ. യുടെ യാത്ര ലോകത്ത അറിയാനും ടാഗോറിന്റെ ദർശനങ്ങൾ അറിയാനുമാണ്. വൈജ്ഞാനിക ബോധത്തിന്റെ നിറകുംഭങ്ങൾ ആകുക യാണ് ഈ വിവരണം.
Question 15.
വിഷ്വൽ ട്രാവലോഗുകൾ, ഷോട്സ്, റീൽസ് എന്നിവ നിർമ്മിക്കുന്നതിനുവേണ്ട മുന്നൊരുക്കങ്ങൾ എന്തെല്ലാം? ചർച്ച ചെയ്യുക?
Answer:
വിഷ്യൽ ട്രാവലോഗുകൾ യാത്രകളെ ദൃശ്വഭാഷയിൽ അവത രിപ്പിക്കുന്ന രീതിയാണ്. ചെറിയ വീഡിയോകളായി അവതരി പ്പിക്കുന്ന രീതിയാണ് റീൽസ്, ഷോട്സ് തുടങ്ങിയവ. 60 സെക്കന്റ് നീളമുള്ള നീലുകളാണ് സാധാരണയായി അവതരിപ്പിക്കുക. യുട്യൂബിൽ ചെറുവീഡിയോകളായി അവതരിപ്പിക്കുന്ന രീതിയാണ് ഷോട്സുകൾ. ഇവയോ രോന്നു ചിത്രീകരിക്കുമ്പോൾ പ്രത്യേകമായ മുന്നൊരുക്ക ങ്ങൾ നടത്തണം. ദൃശ്യവൽക്കരിക്കാനുപയോഗിക്കുന്ന വിഷയത്തിന്റെ മേഖല, വ്യപ്തി, വലുപ്പം, സമയം എന്നിവ പ്രധാനമാണ്. ഓരോ ഘട്ടവും വ്യക്തമായി ആസൂത്രണം ചെയ്യണം തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ വ്യാപ്തി, വലുപ്പം, സമയം എന്നിവ പരിഗണിച്ചു രൂപരേഖ തയ്യാറാക്കുക.
- നിർബന്ധമായും ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തിരു മാനിക്കണം.
- ദൃശ്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഔചിത്വം പാലി ക്കണം.
- ആകർഷകമായവ തെരഞ്ഞെടുക്കണം.
- അവതരണരീതിയെക്കുറിച്ച് ധാരണയുണ്ടാവണം.
- ചിത്രീകരണത്തിനാവശ്വമായ ഒരുക്കങ്ങൾ നടത്തണം.
- ക്വാമറ സാധ്യതകൾ, വിവിധ ദൃശ്യ രൂപങ്ങൾ തിരിച്ചറിയൽ, മിഡിൽ സ്ഥലം, ചരിത്ര
- സാംസ്കാരിക പശ്ചാത്തലം, പ്രകൃതിദൃശ്വങ്ങൾ മറ്റ് സന്ദർഭങ്ങൾ എന്നിവ തീരുമാനി ക്കണം.
- ആവശ്വമായ വിവരണം, ശബ്ദമിശ്രണം, ആനിമേഷൻ സാധ്യതകൾ എഡിറ്റിങ്ങ് ശ്രദ്ധിക്കണം.
- ഫലപ്രദമായ എഡിറ്റിങ്ങ് ആപ്പ് ഉപയോഗപ്പെടുത്തുക
- സംക്ഷിപ്ത
- ആകർഷകത്വം
![]()
16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)
Question 16.
വിവിധ യാത്രാനുഭവങ്ങൾ പരിചയപ്പെട്ടല്ലോ. നിങ്ങൾ നടത്തിയ ഒരു യാത്രാവിവരണം തയ്യാറാക്കുക.
Answer:
- നിങ്ങൾ സഞ്ചരിച്ച യാത്രയെ കുറിച്ച് നിങ്ങളുടെ ആശയത്തിൽ യാത്രക്കുറിപ്പുകൾ എഴുതുക .
- യാത്ര കുറിപ്പിൽ ആകർഷകമായ ഭാഷ ഉപയോഗിക്കുക
- സ്ഥലങ്ങൾ അവയുടെ പ്രത്യേകതകൾ എന്നിവ കൃത്യമായും മനോഹരമായും രേഖപ്പെടുത്തുക.
- യാത്രയിലുടനീളം നിങ്ങൾ അനുഭവിച്ച മാനസികമായ മാറ്റങ്ങൾ സന്തോഷം എന്നിവ പങ്കുവെയ്ക്കുക
- യാത്രചെയ്യുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക .
- എല്ലാവരുടെയും ശേഖരിച്ചു മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി യാത്രാ പതിപ്പിനെ ആകർഷകമാക്കുക
Question 17.
‘ശാന്തി നികേതൻ’ കുറിപ്പ് തയ്യാറാക്കുക.
Answer:
തന്റെ പിതാവായ മഹർഷി ദേവേന്ദ്രനാഥ ടാഗോർ 1863-ൽ തുടക്കം കുറിച്ച് ശാന്തിനികേതൻ 1901- ൽ ഒരു വിദ്യാല യവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു രവീന്ദ്രനാഥ ടാഗോർ, പരിസ്ഥിതികേന്ദ്രീകൃതമായ വിദ്യാഭ്യാസ കേന്ദ്രവും സാംസ്കാരിക ഇടവുമാക്കി ശാന്തിനികേതനെ ടാഗോർ മാറ്റിയെടുത്തു. കൊൽക്കത്തയിലെ ബിർകും ജില്ലയിലെ ബോൽപൂർ ഗ്രാമത്തിലാണ് ശാന്തിനികേതൻ സ്ഥിതി ചെയ്യുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും ഇടം എന്ന അർഥത്തിലാണ് ശാന്തിനികേതനം എന്ന പേര് നൽകിയത്. നോബൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച തുക മുഴുവൻ ടാഗോർ ശാന്തിനികേതനത്തിനായി മാറ്റിവെച്ചു.
1921ൽ ഈ വിദ്യാലയം വിശ്വഭാരതി സർവ്വകലാശാലയായി മാറി. 1951- ൽ ഇത് കേന്ദ്രസർവ്വകലാശാലയാക്കി ഉയർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളും ഭാരതവും ഒന്നിക്കുന്ന സ്ഥലം എന്ന അർഥത്തിലാണ് വിശ്വഭാരതി എന്ന പേര് നൽകിയത്. യാത്ര വിശ്വം ഭവത്വയേകനീഡം ഇവിടെ ലോകം ഒരു പക്ഷിക്കൂടായി മാറുന്നു എന്നതാണ് ആ കലാലയ ത്തിന്റെ മുദ്രാവാക്യം ടാഗോറിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, പ്രകൃതി, കലാദർശനങ്ങൾ ഒത്തുചേരുന്ന ശാന്തിനികേതൻ വിശ്വമാനവികത യുടെയും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെയും ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ്. 2023 – ൽ യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ചതോടെ ഇവിടം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു.
Question 18.
പ്രതിസന്ധികളും ജീവിതവിജയവും എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
പ്രതിസന്ധികളും ജീവിത വിജയവും
പദം പദം ഉറച്ചു നാം എന്ന ഭാഗം ജീവിതത്തിന്റെ വേറിട്ട തലങ്ങൾ സംവദിക്കുന്ന പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരി ക്കുന്നത്. ഓരോ മനുഷ്യരും ഓരോ സാഹചര്യത്തിൽ ജീവി തത്തെ സമീപിക്കുന്നതും മുന്നേറുന്നതും പല കാഴ്ചപ്പാടു കളിലൂടെ അവതരിപ്പിക്കുകയാണ് ഓരോ പാഠഭാഗവും, വംശം എന്ന കവിതയിൽ ഭൂമിയിലെ ഏറ്റവും ചെറിയ ജീവിയായ ഉറുമ്പുകൾ ജീവിതത്തെ ആവിഷ്കരിക്കു ന്നതാണ് ഈ കവിതയുടെ പ്രമേയം. തങ്ങൾക്കു കിട്ടിയ എന്തും തന്റെ കൂട്ടാളികൾക്കും കൂടി പങ്കു വയ്ക്കണം എന്ന് കരുതുന്ന ചെറിയ ശരീരത്തിലെ വലിയ മനസ്സിനെ തന്നിലേക്ക് പകർത്താൻ കൊതിക്കുകയാണ് എഴുത്തു കാരി. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവിയിൽ നിന്ന് പോലും ജീവിതത്തിലേക്ക് പകർത്താൻ ധാരാളമുണ്ടെന്നു പഠിപ്പിക്കുകയാണ് ഈ കവിത. എം. ടി. യുടെ ദയ ആത്മ വിശ്വാസത്തിന്റെ പ്രതിരൂപമാണ്. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും ക്ഷമയോടെയും ആത്മവിശ്വാസ ത്തോടെയും മുന്നേറാൻ ദയ നമ്മെ പഠിപ്പിക്കുന്നു.
ദയയുടെ മുന്നിൽ അടങ്ങാത്ത പ്രതികാര മനോഭാവത്തിൽ ഓടി യടുത്ത് കുതിരയെ പോലും തന്റെ തന്മയത്വമുള്ള ഇട പെടൽ കൊണ്ട് കീഴ്പെടുത്തുകയാണ് ദയ, ഏതു സാഹ ചര്യത്തിൽ എങ്ങനെ ഇടപെടണം എന്ന് വളരെ കൃത്യമായി ദയ ചൂണ്ടിക്കാണിക്കുന്നു, ദയ നൽകുന്ന ജീവിത പാഠങ്ങൾ അതിജീവനത്തിന്റെയാണ്, തഥാഗതാ എന്നതാക്കട്ടെ ജീവിത ത്തിന്റെ അവസാന ഘട്ടങ്ങളിൽ മനുഷ്യൻ നേരിടേണ്ടി വരുന്ന ആരോഗ്വവും മാനസികവുമായ സംഘർഷങ്ങളോട് പൊരുത്തപെടാൻ മനുഷ്യർ നേരിടുന്ന വെല്ലുവിളികളാണ്, ഓരോരുത്തരുടേയും ഓർമകളിലാണ് മനുഷ്യർ ജീവിക്കുന്നത്. ഓർമകൾ ഇല്ലാതാകും തോറും നഷ്ടമാകുന്നത് ആ ഓർമയിൽ ജീവിക്കുന്ന മനുഷ്യർ കൂടിയാണ്, ജീവിതം മധുരം പകരുന്ന നിമിഷങ്ങൾ മാത്രമല്ല സംഭാവന ചെയ്യുന്നത്,’ ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളും അവയെ അതിജീവക്കേണ്ട മാർഗങ്ങളും നാം ഈ പാഠഭാഗങ്ങളിലൂടെ തിരിച്ചറിയുന്നു.