Kerala Syllabus Class 9 Malayalam 2 Model Question Paper Set 5 (Adisthana Padavali)

Teachers recommend solving Adisthana Padavali Class 9 Question Paper Set 5 (Adisthana Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 2 Model Question Paper Set 5 (Adisthana Padavali)

Max Score: 40
Time : 1 ½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. (4 × 1 = 4)

Question 1.
അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നത് എന്നാണ്?
1. സെപ്തംബർ 21
2. ആഗസ്റ്റ് – 5
3. ജൂലൈ – 5
4. ആഗസ്റ്റ് – 8
Answer:
സെപ്തംബർ 21

Question 2.
“പേമഴക്കാലത്തു സ്വാദുവാമിത്തരി
സോദരർക്കൊത്താസ്വദിക്ക നല്ല”
ഈ കവിത ആരുടേത് ?
Answer:
വിജയലക്ഷ്മി

Question 3.
പകരം പദങ്ങൾ എഴുതുക
ഓർമ്മ,
Answer:
ഓർമ്മ – സ്മൃതി, സ്മരണ
മഴ – മാരി, വർഷം

Question 4.
നാനാർത്ഥങ്ങൾ എഴുതുക
മന്ന്, വള്ളി
Answer:
മന്ന് – ഭൂമി, സഭ
വള്ളി – ലത, ചരട്

Kerala Syllabus Class 9 Malayalam 2 Model Question Paper Set 5 (Adisthana Padavali)

Question 5.
പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുക
വണ്ടിക്കാള ദയാർഹം
Answer:
വണ്ടി + കാള – ദ്വിത്വസന്ധി
സഭ + അർഹം – സവർണ്ണദീർഘം

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (4 × 2 = 8)

Question 6.
വേപ്പില, കട്ടി – വേപ്പിലക്കട്ടി
തുമ്പ, പു – തുമ്പപ്പൂ

മുകളിൽ നൽകിയിരിക്കുന്ന പട്ടികയിലെ വാക്കുകൾ ചേർത്തെഴുതിയപ്പോൾ വന്ന മാറ്റം എന്താണ് ചർച്ചചെയ്യുക. ഇത്തരം കൂടുതൽ പദങ്ങൾ കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
രണ്ടു പദങ്ങൾ തമ്മിൽ കൂട്ടിച്ചേർത്തു കവിതയ്ക്കനുയോ ജ്വമാം വിധം അർത്ഥങ്ങൾ വരുന്ന പദങ്ങളായി മാറ്റുകയാണ് ചെയ്യുന്നത്, വേപ്പില, കട്ടി തുടങ്ങിയ രണ്ടു പദങ്ങൾ തമ്മിൽ ചേർന്നപ്പോൾ വേപ്പിലക്കട്ടി എന്ന ഒരു പുതിയ പദമാ കുകയും അർത്ഥത്തിൽ മാറ്റം വരുകയും ചെയ്യുന്നു

  • ഇഞ്ചിമാങ്ങ
  • നാരങ്ങാക്കറി
  • കരിമ്പിൻനിർ
  • വറുത്തുപ്പേരി
  • ശർക്കരോപ്പേരി

Question 7.
ഭക്ഷണപ്രിയന്മാരുടെ കൊതിയും ധ്യതിയും പാഠഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. എങ്ങനെ? സന്ദർഭങ്ങൾ എഴുതുക.
Answer:
പപ്പടം പപ്പടമെന്നും
പഴമെന്നും ഗുളമെന്നും പച്ചടി പച്ചടിയെന്നും പരിപ്പെന്നു
മൊരുഘോഷം
സദ്യയുണ്ണുന്നതിന്റെയും തീരുന്നതിന്റെയും തിരക്കിൽ ആളുകൾ വീണ്ടും വീണ്ടും ആവേശത്തോടെ വിഭവങ്ങൾ വേണം എന്ന് വിളിച്ചു പറയുന്ന തിരക്കാണ് കവിതയിൽ ആവിഷ്ക്കരിക്കുന്നത്.

Question 8.
ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു സിനിമഗാനം എഴുതുക.
Answer:
തൂശനില മുറിച്ചു വെച്ചു.
തുമ്പപ്പൂ ചോറ് വിളമ്പി
ആശിച്ച കറിയെല്ലാം നിരത്തി വെച്ചു..

Question 9.
ഒത്തിരിയൊന്നും വേണ്ടാ കൊറ്റിലൊരിത്തിരിയൊത്താൽ മതിയേ മതിമതി? വരികളുടെ ആശയം കണ്ടെത്തുക.
Answer:
കേരളത്തിന്റെ ഭക്ഷണ സംസ്കാരത്തെ ഹാസ്യാത്മകമായി വിമർശിച്ചും മലയാളികൾക്ക് എന്നും ഓർത്തിരിക്കുവാൻ മനോഹരമായി രുചിഭേദങ്ങളെ വർണിച്ചും എഴുതിയ കൃതി യായാണ് ‘അല്പമല്ലഭുജിക്കുന്നു’ എന്നത് പാഠഭാഗത്തിന്റെ ആമുഖമായി തന്നിരിക്കുന്ന വരികളാണ് ഇത്. ഒരുപാടു ഭക്ഷണം കഴിക്കുന്നവരെ വിമർശിക്കുന്ന കൃതിയാണിത്. ഒരുകാലത്തു ഒരു പണിയും ചെയ്യാതെ മൂക്കുമുട്ടെ ശാപ്പാട് തിന്നുന്ന ശാപ്പാട് രാമന്മാർ സമൂഹത്തിൽ ധാരാളം ഉണ്ടായിരുന്നു. അവരുടെ കാലത്താണ് നമ്പ്യാർ ജീവിച്ചതും. ഒരാൾക്ക് ജീവിക്കാൻ ഒരുപാട് ആഹാരം ആവശ്യമില്ല നമ്മുടെ ശരീരത്തിനും ഒരുപാടൊന്നും ആവശ്യമില്ല. ഒരിത്തിരി ജീവൻ നിലനിർത്താൻ മാത്രമാണ് ആഹാരം വേണ്ടത് എന്നാണ് ഈ വരികൾ കൊണ്ട് അർത്ഥമാക്കുന്നത്.

Question 10.
കിട്ടുമ്മാവൻ എന്ന കഥാപാത്രത്തിന്റെ സവിശേഷതകൾ കണ്ടെത്തി എഴുതുക.
Answer:

  • ഏകാഭിനയത്തിനാവശ്യമായ രീതിയിൽ കഥ ചുരുക്കി ആശയം ചോർന്നു പോകാതെ
  • അവതരിപ്പിക്കുക ഭക്ഷണപ്രിയൻ
  • അധ്വാനി
  • രസികൻ
  • നിഷ്കളങ്കൻ
  • എത്ര കഴിച്ചാലും വയർ നിറയാത്ത അവസ്ഥ

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും 4 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)

Question 11.
യാത്ര എല്ലാ അർത്ഥത്തിലും എനിക്കൊരു ഹിമാലയൻ യാത്രയായിരുന്നു. കാട്ടിനുള്ളിലെ ജീവിതത്തിന്റെ താളമൊന്നുവേറെ. അതുസുഖകരമായ അനുഭൂതിയാണ്. ഇക്കോളജിയേക്കാളും സോഷ്യോളജിയെക്കാളും പരുക്കൻ ജീവിതപാഠങ്ങളാണ് ഞാൻ നന്നായി പഠിച്ചതെന്ന് തോന്നുന്നു. ഇത്തരം വാക്യങ്ങളുടെ അടിസ്ഥാനത്തിൽ യാത്രകളെക്കുറിച്ച് കൂടുതൽ ചർച്ചചെയ്യുക.
Answer:
യാത്രകൾ ജീവിതത്തിൽ തരുന്നത് പുതിയ അനുഭവങ്ങ ളാണ്. അനുഭവങ്ങൾ വ്യത്യസ്ത പാഠങ്ങളുമാണ് നമുക്ക് സമ്മാനിക്കുന്നത്. നാം പുസ്തകങ്ങളിൽനിന്ന് സമ്പാദിക്കു ന്നതിനേക്കാളുമുപരിയായി ജീവിതം നേരിൽ കണ്ടു മനസിലാക്കുകയാണ് യാത്രയിലുടെ നീളം. യാത്ര മനു ഷ്യന്റെ ഉള്ളിലെ അഹങ്കാരത്തെ കുറച്ചു ജീവിത യാഥാർത ങ്ങളോട് പൊരുത്തപ്പെടാൻ മനുഷ്യനെ സഹായിക്കുന്നു.

പ്രകൃതി നൽകുന്ന നയന മനോഹരമായ കാഴ്ചകളും അതിനേക്കാൾ ഉപരി പ്രകൃതി പരസ്പരം ഒരുക്കുന്ന പൊരു പെടലുകളും ജീവിത യാഥർഥ്യങ്ങളെ പഠിപ്പിക്കുന്നു. യാത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും നമുക്ക് സമ്മാ നിക്കുന്നത് ഹിമാലയം പോലെ പെരുത്ത അനുഭവങ്ങളും പാഠങ്ങളുമാണ്. നാടും നഗരവും പോലെയല്ല കാടുകൾ പച്ചപ്പിന്റെ തുരുത്തുകളാണ് അവിടെ. മനുഷ്യായുസിന്റെ ചരിത്രം തുടങ്ങിയ ഇടമാണല്ലോ. ഒരു മനുഷ്യൻ എത്ര മാത്രം മണ്ണോടു ചേരാം അത്രമാത്രം വിനയാന്വിതനാകുന്നു എന്ന് പഠിപ്പിക്കുന്നിടം. എന്തുകൊണ്ടും ജീവിതത്തിൽ യാത്രകൾ അനിവാര്യമാണ്.

Kerala Syllabus Class 9 Malayalam 2 Model Question Paper Set 5 (Adisthana Padavali)

Question 12.
ബംഗാളിലെ കാഴ്ചകൾ സ്വന്തം നാടിനെ ഓർമ്മപ്പെടുത്തുന്നതെങ്ങനെ എന്ന് കണ്ടെത്തുക?
“നഗരത്തിന്റെ നിരന്തരമായ ഖരഖരാരവം” “ഒഴിഞ്ഞ പാടങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചെറിയ നിരത്ത്
സമാനമായ പ്രയോഗങ്ങൾ പാഠഭാഗത്തു നിന്നും കണ്ടെത്തിയെഴുതുക? ഇത്തരം പ്രയോഗങ്ങൾ യാത്രാവിവരണത്തെ കൂടു തൽ മനോഹരമാകുന്നതെങ്ങനെ?
Answer:
അങ്ങിങ്ങായി കാണാവുന്ന തെങ്ങുകളും, താല വൃക്ഷ ങ്ങളും, തലയുയർത്തി നിൽക്കുന്ന പറമ്പുകളും. ആലിൻ ചുവടുകളും, ആൽത്തറകളും മുളംകൂട്ടങ്ങളും തെറിച്ചു നിൽക്കുന്ന മതിലുകളും പച്ചക്കറിത്തോട്ടങ്ങളും ആമ്പൽ ക്കുളങ്ങളും പച്ചക്കറി നിരത്തുകളും മലയാളത്തെ അനു സ്മരിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഗ്രാമഭംഗിയുടെ സൗന്ദര്വാത്മകത എടുത്തുകാണിക്കാൻ ഇത്തരം വാക്കുകൾ വളരെയധികം സഹായിച്ചിട്ടുണ്ട്. നഗര ജീവിതത്തിന്റെ അരാജകത്വം എടുത്തു കാണിക്കാൻ അദ്ദേഹം എടുത്തു കാണിച്ച ‘ഖദ ഖരാരവം’ എന്ന പദത്തിൽ നഗര കോലാഹലങ്ങൾ എല്ലാം ഉള്ളതായി തോന്നും. പാട ശേഖരങ്ങളും ഇടവഴികളും കൊണ്ട് സമ്പന്നമാണല്ലോ കേരളം ഗ്രാമീണതയുടെ മുഖമുദ്രകൾ പാടെ തിളങ്ങി നിൽക്കുന്നതായി ഈ വരികൾ പറയുന്നു.

Question 13.
“പുല്ലുമേഞ്ഞ കുറേ കുടിലുകളുടെയും മാന്തോപ്പുകളുടെയും മധ്യേ ഒരു വിശ്വവിദ്യാലയം”
കലാഭവനം, സംഗീതഭവനം, ഗ്രാമീണ പുനരുദ്ധാരണ കേന്ദ്രശാന്തിനികേതനത്തിലെ വിദ്യാഭ്യാസരീതികളുടെ ചില പ്രത്യേകതക ളാണിവ. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
പ്രകൃതിയുടെ ഭാഗമായി മാറുന്ന പഠനമായിരുന്നു ശാന്തി നികേതനിൽ. അവിടെ പ്രകൃതിയും പഠനവും രണ്ടും രണ്ടാ യിരുന്നില്ല പാഠങ്ങൾ പ്രകൃതിയായിരുന്നു ഒരുക്കിയിരുന്നത് പുല്ലുമേഞ്ഞ കുറേ കുടിലുകളുടെയും മാന്തോപ്പുകളു ടെയും പുൽത്തകിടികളുടെയും മധ്യേ ഒരു വിശ്വവിദ്യാലയം കലാഭവനം ചിത്രശില്പകലാപഠനങ്ങൾ, സംഗീത ഭവനം സംഗീത നൃത്ത പഠനങ്ങൾ എന്നിങ്ങനെ ലാളിത്വവും സ്വച്ഛതയും ശാന്തിയും തമ്മിൽ പുണർന്നു കിടക്കുന്നു. ആരും തമ്മിൽ അതിരുകളില്ലാതെ പങ്കുവെയ്ക്കൽ തുടർന്ന് കൊണ്ടേയിരുന്നു.

സാമൂഹ്യ ചുറ്റുപാടുകളെ അറിയാനും പഠിക്കാനും സാമൂഹ പ്രവർത്തനങ്ങൾ ചെയ്യാനും പരിശീലിക്കുന്നതിന് ശ്രീനി കേതനം ഗ്രാമീണപഠനകേന്ദ്രം. കുട്ടികളുടെ സമഗ്രമായ കഴിവുകൾ കണ്ടെത്താനും വളർത്താനുമുള്ള ഇടം. കുട്ടി കളിൽ ജന്മനാ കിട്ടുന്ന മാനുഷീക മൂല്യങ്ങളെ എന്നും അങ്ങനെ തന്നെ നിലനിർത്താൻ സഹായിക്കും. അതിരു കളും അതിർത്തികളും ഇല്ലാത്ത ഭൂമിയിൽ അറിവായ് വളരാൻ കുഞ്ഞുങ്ങൾക്ക് കഴിയും, മാനവികമൂല്യങ്ങളും ഉത്തരവാദിത്ത്വബോധവും കുട്ടികളിൽ രൂപപ്പെടുകയും ചെയ്യുന്നു .

Question 14.
“ഒട്ടകക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളും അവയെ തെളിച്ചു പോകുന്നവരും നിഴലുകളായി മാറും” കാഴ്ചകളെ ദൃശ്യാനുഭവമാക്കി മാറ്റുന്ന അവതരണമാണ് ‘മരുഭൂമിയുടെ ആത്മകഥ’ എന്ന യാത്രാക്കുറിപ്പിൽ മറ്റു സന്ദർഭങ്ങൾ കൂടി കണ്ടെത്തിയെഴുതുക.
Answer:

  • യാത്രികൻ അനന്തമായ മണൽപ്പരപ്പിൽ ഉന്മാദിയെപ്പോലെ നടക്കുന്നതിനിടയിലായിരിക്കും പെട്ടെന്ന് ഇരുട്ടിന്റെ പരശ്ശതം കമ്പളങ്ങൾ പുതപ്പിച്ച് സൂര്യൻ പിൻവാങ്ങുക.
  • അസ് തമയ രശ്മികൾ മണൽ പരപ്പിൽ അസംഖ്യം പതാകകൾ തീർക്കും. ഭാഷയും ദേശവുമില്ലാത്ത ജനതയുടെ ഇനിയും പേരിടാൻ കഴിയാത്ത തരത്തിലുള്ള അസംഖ്യം പതാകകൾ.
  • നിഴലുകൾ കെട്ടുപിണയുമ്പോൾ പതാകകളേന്തിയ അസംഖ്യം മനുഷ്യമുഷ്ടികൾ ഉയർന്നുവരികയാണെന്ന് തോന്നും.

Question 15.
‘സ്മാരകം’ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
പി. പി. രാമചന്ദ്രന്റെ ലളിതം എന്ന കവിതയിലെ വരികളാണ് ഇവിടെ രേഖപെടുത്തിയിരിയ്ക്കുന്നത്. ചെറിയ വാക്കുകൾ കൊണ്ട് അത്രമേൽ ലളിതമായി വലിയ കാര്യങ്ങൾ, വലിയ വാർത്താമാനങ്ങൾ പങ്കു വെയ്ക്കുകയാണ് കവി. ലോക വീക്ഷണങ്ങൾ തന്നെ നാലു വരിയിൽ ഒതുക്കി ഏറ്റവും എളിയ ഒരു കിളിയുടെ ജീവിതത്തിലൂടെ ആവിഷ്കരിക്കു കയാണിവിടെ. മലയാള കവിതയിൽ വാക്കി ന്റെയും സൂക്ഷ്മാനുഭവങ്ങളുടേയും ആഖ്യാനങ്ങൾ സൃഷ്ടിച്ച കവിയാണ് പി.പി. രാമചന്ദ്രൻ, കാല്പനികതയെ മറിച്ചിട്ട തൊണ്ണൂറുകളിലെ കവികളിൽ ഒരേ സമയം മ്പര്യത്തേയും നവീനതയേയും മിതവാക്കായി സമന്വയി പിച്ചയാൾ. ഏറെയെഴുതാതിരുന്നിട്ടും ഏറെ ആഴത്തിൽ മുഴക്കമുണ്ടാക്കിയ കവി. ലളിതമെന്നു തോന്നുന്ന ഒരു പക്ഷിച്ചിറകിലൂടെ മനുഷ്യ ഭാഗധേയത്തേയും ലോകത്തുള്ള എല്ലാ ജനതകളിലേക്കും മനുഷ്യ ജീവിതത്തിന്റെ ലാളി ത്വത്തെ ആവിഷ്കരിക്കുകയാണ് കവി.

എന്നാൽ വീരാൻ കുട്ടിയുടെ സ്മാരകത്തിലാകട്ടെ കിളിയേക്കാൾ ലളിതമായ അപ്പുപ്പൻ താടി സ്വന്തമായി ദേശാന്തരങ്ങളും ആകാശവും ഇല്ലാഞ്ഞിട്ടും അറിവില്ലായ്മയുടെ ഭാരക്കുറവിൽ സ്വയം മറന്നു തന്റെ കർത്തവ്യത്തിൽ മുഴുകുകയും. ഏറ്റവും ഏറ്റവും ലളിതമായി തന്റെ ജീവിതത്തെ അടയാളപെടു ത്തുകയും ചെയ്യുന്നു. ഈ തിരക്കിട്ട ലോകത്തു മനുഷ്യർ മത്സരത്തിലാണ്. തങ്ങൾക്കു നിലനിൽക്കാൻ തന്റെ നിലനിൽപ്പുകൾ അടയാളപ്പെടുത്താൻ മനുഷ്യൻ അത്രമേൽ ക്രൂരമായി ഇടപെടുന്നതു ഇന്നത്തെ പത്ര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കാണാൻ സാധിക്കും. എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവികൾ തങ്ങളുടെ ജീവിതത്തെ വളരെ ലളിതമായി ആവിഷ്കരിക്കുന്നത് മനുഷ്യന് പാഠമാകുകയാണ് വേണ്ടത് രണ്ടു കവിതകളും ആവിഷ്കരിക്കുന്നത് പ്രപഞ്ചത്തിലെ ഏറ്റവും ലളിതമായ ജീവിതങ്ങളാണ്. ആരോടും മത്സരിക്കുകയോ പരാതികൾ പറയാതെയും തങ്ങളുടെ ജീവിത ലക്ഷ്യത്തെ മനോഹരമായി ആവിഷ്ക്കരിക്കുന്ന ചെറിയ ജീവികളുടെ മഹത്വമാണ് ഈ കവിതകൾ, ചെറിതായിരിക്കുന്നതിന്റെ മഹത്വത്ത വെളിപ്പെടുത്തുകയാണ് ഈ കവിതകൾ.

Kerala Syllabus Class 9 Malayalam 2 Model Question Paper Set 5 (Adisthana Padavali)

16 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും 2 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 16.
ബുദ്ധിശക്തിയിലും സാമർഥ്യത്തിലും ഭരണനൈപുണിയിലും ലിംഗവ്യത്യാസം ഇല്ലെന്ന് ‘ദയ’ യിലൂടെ മനസ്സിലാക്കിയല്ലോ. പിന്നെ എന്തുകൊണ്ടാണ് അവൾക്ക് വേഷപ്പകർച്ച നടത്തേണ്ടി വന്നത്. ഇക്കാലത്തായിരുന്നെങ്കിൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ ദയയ്ക്ക് വേഷം മാറേണ്ടി വരുമായിരുന്നോ? വിമർശനാത്മകമായി പരിശോധിക്കുക?
Answer:
താൻ ഒരു സ്ത്രീ ആയി ചെന്നാൽ തനിക്കു അവസരങ്ങൾ പലതും നഷ്ടമാകുകയും തന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഉള്ള അവസരം ലഭ്യമാകുകയുമില്ല. അതുകൊണ്ടാണ് ദയ വേഷപ്പകർച്ച നടത്തി മത്സരങ്ങളിലും മറ്റും പങ്കെടുത്തത്. ഒരു കാലഘട്ടത്തെ ഒരു പ്രത്യേക സംസ്ക്കാരത്തെ കൂടി പ്രതിനിധീകരിക്കുന്ന സിനിമയാണ് ദയ. ആ കാലഘട്ടത്തിൽ സ്ത്രീകൾ ആരും പുറത്തു ഇറങ്ങി ആയുധവിദ്യകൾ ഒന്നും പ്രദർശിപ്പിക്കുകയോ തന്റെ കഴിവുകൾ തെളിയിക്കാൻ വേദികൾ തിരയുകയൊ ചെയ്തിരുന്നില്ല.

എന്നാൽ ഒതുങ്ങി കൂടുന്ന ഒരു സാധാർണ പെൺകുട്ടി ആയിരുന്നില്ല ദയ അതുകൊണ്ടാണ് തന്റെ മുന്നിൽ വരുന്ന വെല്ലു വിളികളെ അറിവ് കൊണ്ടും ബുദ്ധി കൊണ്ടും കീഴ്പ്പെടുത്താൻ അവൾ തയ്യാറാകുന്നത്. എന്നാൽ ഈ ഒരുകാല ഘട്ടത്തിലാണെങ്കിൽ ദയ എന്ന പെൺകുട്ടിക്ക് അത്തരത്തിൽ വേഷം മാറേണ്ട അവസ്ഥ വരുമായിരുന്നില്ല. ആർക്കു ം തങ്ങൾക്കുള്ള കഴിവുകൾ പ്രദർശിപ്പിക്കുന്നതിലോ തങ്ങൾക്കനുകൂലമായ അവസരങ്ങൾ വിനിയോഗിക്കുന്നതിലോ ലിംഗപരമായ വേർതിരിവുകൾ ഒന്നും തന്നെ ഇന്നത്തെ സമൂഹം പിന്തുടരുന്നില്ല. ഭരണ രംഗത്തും, വിദ്വദ്വസരംഗത്തും മറ്റു നിരവധി മേഖലകളിലും ഇന്ന് സ്ത്രീകൾ അവരുടേതായ മികച്ച ഇടപെടൽ കാഴ്ചവെക്കുന്നുണ്ട്.

Question 17.
ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാ വെലിച്ചത്താൽ വെണ്മ ഞാനുളവാക്കി
മുകളിൽ കൊടുത്തിരിക്കുന്ന വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യറാക്കുക.
Answer:
യാത്ര ജീവിതമാകുന്നതും ജീവിതം യാത്രയാകുന്നതുമായ അനുഭവത്തിലൂടെയാണ് നാം കടന്നു വന്നത്. ഇവിടെ ജി യുടെ ഈ രണ്ടുവരിക്കവിതയിലുൾക്കൊള്ളിച്ചിരിക്കുന്നതു ജീവിതത്തിന്റെ മറ്റൊരു അനുഭവ തലമാണ്. ജീവിതത്തിൽ എന്നും സന്തോഷവും സുഖവും ആയിരിക്കണമെന്നില്ലല്ലോ. ജീവിതം എന്ത് തന്നെ സമ്മാനിച്ചാലും അതിനെ കൈനീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. കഠിനമായതെല്ലാം അതി ജീവിക്കുക തന്നെവേണമെന്ന തത്വമാണ് ഈ രണ്ടുവരി യുടെ പൊരുൾ എന്നു കാണാം.

Kerala Syllabus Class 9 Malayalam 2 Model Question Paper Set 5 (Adisthana Padavali)

Question 18.
വാർധക്യത്തിന്റെയും പലതരം രോഗപീഡകളുടെയും നിസ്സഹായതയുടെയും വേദനകൾ അനുഭവിക്കുന്നവരാണ് നമുക്ക് ഒപ്പ മുള്ള പലരും. അനുതാപപൂർവം കൈത്താങ്ങ് നൽകി അവരുടെ ജീവിതത്തിൽ പ്രത്യാശയും ആഹ്ലാദവും നിറയേണ്ടത് കുടും ബത്തിന്റെ മാത്രം ഉത്തരവാദിത്വമാണോ?പാഠഭാഗവും സാന്ത്വനപരിചരണവുമായി ബന്ധപ്പെട്ട സമകാലിക സംഭവങ്ങളും വിശക ലനം ചെയ്ത് മുഖപ്രസംഗം തയ്യാറാക്കുക.
Answer:
വാർധക്യം ഒരു തരത്തിൽ ഒരു തിരിച്ചു പോക്കാണ്, വാർധക്യത്തിൽ ഒന്നും ചെയ്യാനില്ലാതെ വീടുകളിൽ ഒതുങ്ങികൂടുകയും ഒറ്റപെടുകയും ചെയ്യുമ്പോൾ തന്നെ മനസിനും ശരീരത്തിനും അസുഖങ്ങൾ ബാധിച്ചു തുടങ്ങും, ഇത്തരം ഒരു സാഹചര്യത്തിൽ മനുഷ്യർ മനുഷ്യർക്കു താങ്ങാകുകയാണ് വേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ അനുതാപപൂർവം നാം ഇവർക്കൊപ്പം നിൽക്കുകയും അവരുടെ ജീവിതത്തിലെ ശിഷ്ടകാലം മനോഹരമാക്കി തീർക്കാൻ അവർക്കു സഹായകമാ കുകയും ചെയ്യണം, എന്നാൽ ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ എല്ലായിപ്പോഴും പ്രായമായാവർക്കൊപ്പം ചിലവഴിക്കാനുള്ള സമയം കിട്ടണമെന്നില്ല വീടുകളിൽ തനിച്ചിരിക്കുന്നവർക്കും ഒറ്റപ്പെടൽ അനുഭവിക്കുന്ന വർക്കും ചെറിയ വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ഒത്തുചേരാനും അവരുടേതായ ലോകത്തിൽ പങ്കുവയ്ക്കലുകൾ നടത്താനും പകൽ വീടുകൾ ഒരുക്കുന്നതും മറ്റും പ്രായമായവരുടെ ഒറ്റപെടലുകളിൽ നിന്നും അവർക്കു മോചനം ലഭിക്കുന്നതിനും സഹായകമാകും, പഞ്ചായത്തു തലങ്ങളിൽ നിന്നും കൂട്ടായ്മ ക്ലബുകൾ ചേർന്നും ഇത്തരത്തിൽ ഉള്ള ഇടങ്ങൾ നിർമ്മിക്കാൻ പങ്കാളികളാ കുന്നത് സമൂഹത്തിനും വരും തലമുറക്കും മാതൃകയാകുന്ന പ്രവർത്തനങ്ങളാണ്. വയസായവരുടെയും ആരും താങ്ങില്ലാത്തവരുടെയും കൂടിയാണ് ലോകം, സമൂഹം അവർക്കും കൂടി ഉള്ളതാണ് അതുകൊണ്ട് തന്നെ സമൂഹം അവർക്കു വേണ്ടി കരുതൽ എടുക്കുകയും താങ്ങാവു കയും വേണം.

Leave a Comment