കിട്ടുമ്മാവൻ Kittummavan Summary in Malayalam Class 9

Students can use Adisthana Padavali Malayalam Standard 9 Notes Pdf കിട്ടുമ്മാവൻ Kittummavan Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Kittummavan Summary

കിട്ടുമ്മാവൻ Summary in Malayalam

ആമുഖം

സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടിയാണ് തകഴിയുടെ കൃതിയും കഥാപാത്രങ്ങളും. തനിക്കു ചുറ്റും കാണുന്നതാണ് തകഴിയുടെ കൃതികളിലൂടെ വായനക്കാർ ആസ്വദിച്ചത്. തകഴി തന്റെ സമൂഹത്തിന്റെ കദനവും, രാഷ്ട്രീയവും, സ്നേഹവും തനിക്കു ചുറ്റും കണ്ട മനുഷ്യരേയും ചർച്ച ചെയ്തു. അത്തരത്തിൽ ഏഴുത്തുകാരൻ കണ്ട ഒരു കഥാപാത്രമാണ് കിട്ടുമ്മാവൻ. ഭക്ഷണപ്രിയനായ കിട്ടുമ്മാവന്റെ അമിതഭക്ഷണഭ്രമം മൂലമുണ്ടായ അബദ്ധങ്ങളാണ് ഈ പാഠഭാഗത്ത് അവതരിപ്പിക്കുന്നത്.

കിട്ടുമ്മാവൻ Kittummavan Summary in Malayalam Class 9

പാരസംഗ്രഹം
കിട്ടുമ്മാവൻ Kittummavan Summary in Malayalam Class 9 1
അമിതമായാൽ അമൃതും വിഷം എന്ന് നാം കേട്ടിട്ടുണ്ടല്ലോ. എന്തും അതിന്റെ ആവശ്യത്തിന് മതി. ആവശ്യത്തിൽ കൂടുതലായാൽ അതാണ് ഭ്രമം ആയി മാറും. ഏതൊരു ശ്രമവും അപകടമാണ് എന്ന് തെളിയിക്കുന്ന ഒരു പാഠമാണ് കിട്ടുമ്മാവൻ. കിട്ടുമ്മാവൻ ഒരു സാധാരണക്കാരനാണ്. അധ്വാനിയാണ് ചെയ്യുന്ന ജോലിയിൽ വൃത്തിയുള്ളവനാണ് എന്നാൽ കിട്ടുമ്മാവനു ഭക്ഷണം ഒരു ഹരമാണ്. കിട്ടുമ്മാവനും ഭാര്യയും മക്കളും കൂടി പുതിയ വീട്ടിൽ താമസമായി. താമസമായി ഒന്നാം ദിനം രാവിലത്തെ കഞ്ഞിക്കുള്ള വിഭവങ്ങളിൽ നിന്നാണ് കഥയുടെ തുടക്കം. രാവിലത്തെ കഞ്ഞിക്കു തന്നെ ഒരു സദ്യയുടെ അത്ര വിഭവങ്ങൾ വേണമായിരുന്നു കിട്ടുമ്മാവന്. എല്ലാം നല്ല കലക്കൻ രുചിയുള്ള വിഭവങ്ങൾ. കഞ്ഞികുടി കഴിഞ്ഞു രണ്ടാൾ എടുക്കാനുള്ള പണി ചെയ്തു കിട്ടുമ്മാവൻ. വളരെ വൃത്തിയിലാണ് പണികൾ കഴിച്ചത്. ഉച്ചയ്ക്കാണും, വൈകുന്നേരത്തെ ചായയും എല്ലാം വിഭവ സമൃദ്ധം തന്നെ, പക്ഷെ കിട്ടുമ്മാവൻ കഴിച്ചു കഴിഞ്ഞാൽ കുഞ്ഞിന് കൊടുക്കണ്ട പോലും കലത്തിൽ ബാക്കിയില്ല എന്നുള്ളതാണ്. ഒരു തവണയും, രണ്ടുതവണയും അരിവെച്ചു എന്നിട്ടും കിട്ടുമ്മാവനു മാത്രം. ഒടുവിൽ തനിക്കു ജീവിതം മുന്നോട്ടു നീക്കാൻ ഉണ്ടായിരുന്ന സ്വത്ത് വകകൾ എല്ലാം തന്നെ കിട്ടുമ്മാവൻ വിശപ്പടക്കാൻ വിറ്റുതീർത്തു. തന്റെ അമിത ഭക്ഷണഭ്രമം കൊണ്ടുണ്ടായ വിനകളാണ് ഈ പാഠം രസകരമായി ആവിഷ്ക്കരിക്കുന്നത്.
കിട്ടുമ്മാവൻ Kittummavan Summary in Malayalam Class 9 2കിട്ടുമ്മാവൻ Kittummavan Summary in Malayalam Class 9 3

കിട്ടുമ്മാവൻ Kittummavan Summary in Malayalam Class 9

അറിവിലേക്ക്
കിട്ടുമ്മാവൻ Kittummavan Summary in Malayalam Class 9 4
നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17- ന് ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു. ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രമാണ് കൂടുതലായി കഴിയുടെ നോവലുകളിൽ തെളിയുന്നതാണ് . സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്.

ഓർത്തിരിക്കൻ

  • ഭക്ഷണം ജീവിൻ നിലനിർത്താൻ വേണ്ടിയാണ്, ഭക്ഷണം കഴിക്കാൻ വേണ്ടി അല്ല മനുഷ്യൻ ജീവിക്കുന്നത്
  • അമിതമായ ഭ്രമം ജീവിതത്തിൽ ഒരിക്കലും നല്ലതല്ല
  • ഒരാൾക്ക് വേണ്ടി മാത്രമല്ല വയലുകൾ വിളയുന്നത്, നമുക്ക് ചുറ്റുമുള്ളവരെക്കുറിച്ച് കൂടി നാം ചിന്തിക്കേണ്ടതുണ്ട്

Leave a Comment