Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam ഭക്ഷണവും ആരോഗ്യവും Bhakshanavum Aarogyavum Notes Question and Answer improves language skills.
Bhakshanavum Aarogyavum Notes Question Answer Class 9 Malayalam Adisthana Padavali Chapter 8
9th Class Malayalam Adisthana Padavali Unit 3 Chapter 8 Notes Question Answer Bhakshanavum Aarogyavum
Class 9 Malayalam Bhakshanavum Aarogyavum Notes Questions and Answers
Question 1.
‘ആഗോള ഭക്ഷ്യവ്യവസ്ഥയ്ക്ക് ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ.’
ലേഖനത്തിലെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനം എന്താണ്? ചർച്ചചെയ്യുക.?
Answer:
ആഗോളചികിത്സാവ്യവസായികൾക്ക് കൂടുതൽ കൂടുതൽ ഉപഭോക്താക്കളെ (രോഗികളെ) ഉണ്ടാക്കിക്കൊടുക്കുക എന്നതുതന്നെ!
Question 2.
ആഗോളഭക്ഷ്യവിപണി എങ്ങനെയാണ് കുട്ടികൾ ഉൾപ്പെടെയുള്ള സമൂഹത്തെ വിവിധ ഭക്ഷ്യവിഭവങ്ങളുടെ ഉപഭോക്താക്കളാക്കി മാറ്റുന്നത്? സ്വാനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ പരിശോധിക്കുക?
Answer:
മനുഷ്യന്റെ ജീവിത നിലവാരവും, ജീവിത സംസ്കാരവും ജീവിത രീതികളും എല്ലാം വളരെ പുരോഗമിച്ചിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്, ചെറിയ കുട്ടികൾക്ക് പോലും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാനും കാണാനും ധാരാളമായി അവസരങ്ങൾ ലഭിക്കാറുണ്ട്. ഭക്ഷണ പദാർത്ഥങ്ങളുടെ നിറങ്ങളും രുചിയും ആകർഷകമായ പരസ്യാവതരണവും കുട്ടികളെയും വലിയവരെയും വളരെ അധികം സ്വാധീനിക്കുന്നുണ്ട്, ഒപ്പം മനുഷ്യ മനസ്സിൽ വെളുപ്പ്, കറുപ്പ്, മുടി, ശരീരത്തിന്റെ ഘടന തുടങ്ങി സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ച്ചപ്പാടുകൾ നിറയ്ക്കുകയും ക്രീമുകളുടെയും മറ്റും വിപണനത്തിലേക്ക് സ്വാധീനിക്കുകയും ചെയ്യുന്നു.
![]()
Question 3.

“അതത് പ്രദേശങ്ങളിൽ ഓരോ സീസണിലും ഉണ്ടാകുന്ന ഭക്ഷ്യവസ്തുക്കളാണ് പോഷകഗുണമേന്മയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് എന്നു ചില പോഷകാഹാര വിദഗ്ധർ തെളിയിച്ചിട്ടുണ്ട്.”
വാർത്തയും പാഠസന്ദർഭവും ശ്രദ്ധിച്ചല്ലോ. നമ്മുടെ നാട്ടിലെ തനത് വിഭവങ്ങൾക്ക് വലിയ സാധ്യതകൾ ലോകമെമ്പാടുമുണ്ട്. പ്രാദേശികഭക്ഷ്യവിഭവങ്ങളുടെ ഉൽപാദനവും സംസ്കരണവും വർധിപ്പിക്കുന്നതുവഴി നമ്മുടെ നാടിനുണ്ടാകാവുന്ന നേട്ടങ്ങൾ എന്തെല്ലാമാണ്? കണ്ടെത്തി അവതരിപ്പിക്കുക.
Answer:
നമ്മുടെ നാട്ടിലെ പ്രാദേശിക ഭക്ഷ്യവസ്തുക്കൾ വർധിപ്പിക്കുന്നതിലൂടെ നല്ലൊരു തൊഴിൽ വരുമാന മേഖല തുറന്നു കിട്ടുകയും വിപണികളിൽ മികച്ച പോഷക നിലവാരമുള്ള ഭക്ഷ്യ വസ്തുക്കൾ ധാരാളമായി നിലനിൽക്കുകയും ചെയ്യുന്നു. ഇത് കൂടാതെ വിപണികൾക്കും കർഷകർക്കും അന്താരാഷ്ട്ര വികസനത്തിനുള്ള സാധ്യതകൾ വർധിക്കുകയും ചെയ്യുന്നു. ഇതിലൂടെ കൂടുതൽ കൂടുതൽ ഉല്പന്നങ്ങൾ വ്യപകമായി കൃഷി ചെയ്യുന്നതിനുള്ള പ്രേരണ ഉണ്ടാകുകയും ചെയ്യുന്നു.
Question 4.
പ്രദേശം – പ്രാദേശികം
വ്യവസായം – വ്യാവസായികം
കൃഷി – കാർഷികം
മുകളിൽ നൽകിയിരിക്കുന്ന പദജോടികളുടെ പ്രത്യേകത എന്താണ്? ഇത്തരത്തിലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി ചർച്ചചെയ്യുക.
Answer:
ഇവിടെ വാക്കുകൾ വിപുലീകരിക്കുകയാണ് ചെയ്തിരിക്കുന്നത്, വ്യാവസായത്തെ സംബന്ധിച്ചത്, കൃഷിയെ സംബന്ധിച്ചത്, എന്നിങ്ങനെ ഒന്നിനെ സംബന്ധിച്ച പദങ്ങളുടെ വിപുലീകരണമാണ് ഇവിടെ കാണുന്നത്
- വർഷം – വാർഷികം
- വാരം – വാരാന്ത്യം
- ജൈവം – ജൈവികം
- ആത്മാവ് – ആത്മീയം
- മനസ് – മാനസീകം
Question 5.
വിളകളുടെ പോഷകമൂല്യമല്ല, ദൃശ്യചാരുതയാണ് ഏറെ പ്രധാനം.
മുകളിൽ നൽകിയ വാക്യം അടിവരയിട്ട പദത്തിൽ ആരംഭിക്കുന്ന വിധത്തിൽ അർഥവ്യത്യാസം വരാതെ മാറ്റി എഴുതുക.
Answer:
ദൃശ്യചാരുതയാണ് ഏറെ പ്രധാനം, വിളകളുടെ പോഷകമൂല്യമല്ല.
Question 6.
ആരോഗ്യമുള്ള തലമുറയ്ക്ക് ആരോഗ്യകരമായ ഭക്ഷണം’, ‘എല്ലാവർക്കും ഭക്ഷണം’ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ലഘുലേഖ തയ്യാരാക്കുക.
Answer:
മലയാളികളുടെ പാരമ്പര്യ ഭക്ഷണരീതികൾ ലോകമെമ്പാടും സുപരിചിതമാണ്. എത്രയോകാലങ്ങൾ പിന്നിട്ടാലും പാരമ്പര്യ രുചികൾ, രുചിക്കൂട്ടുകൾ ഒന്നും തന്നെ കേരളത്തിൽ ഇന്ന് വ്യാപകമാകുന്ന നൂതന ഭക്ഷണ പദാർത്ഥങ്ങൾക്ക് കിടപിടിക്കാൻ പറ്റുന്നതല്ല. ആരോഗ്യപരമായതും ശരീരത്തിന് കേടുവരാത്തതുമായ ഭക്ഷണ രീതികളായിരുന്നു പണ്ടുകാലത്ത് ഉയോഗിച്ചിരുന്നത്. ആവശ്യമില്ലത്ത നിറവും മണവും മനുഷ്യനെ മത്തു പിടിപ്പിച്ചിരുന്നില്ല ആ കാലഘട്ടത്തിൽ. സ്വന്തം വീട്ടു വളപ്പിൽ പച്ചക്കറികൾ കൃഷിചെയ്ത് സ്വന്തം നാട്ടുമ്പുറത്തുള്ള മത്സ്യ മാംസങ്ങളും വിഷമില്ലത്ത നാടൻ കറിക്കൂട്ടുകളുമാണ് ഓരോ വീടുകളിലും പാചകത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ജീവിത രീതികൾ ആകെ മാറി, എല്ലാവരും തിരക്കുള്ളവരായി മാറുകയും ചെയ്തു.
തിരക്കുള്ള ജീവിതത്തിൽ വളരെ പെട്ടന്ന് കാര്യങ്ങൾ നടക്കുക എന്നതും ഭക്ഷണം പാകം ചെയ്യാനുള്ള മടിയും രുചി ഭേദങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രയും പുതിയ ഭക്ഷണങ്ങളിലേക്കു മനുഷ്യനെ അടുപ്പിക്കകയും കൃത്രിമ രുചിക്കും മണത്തിനും അടിമയായി പുതിയ തലമുറയിലെ മനുഷ്യർ മാറുകയും ചെയ്തു. വിഷരഹിതമായ പച്ചക്കറികൾ ലഭിക്കാൻ ആരും സ്വന്തമായി കൃഷി ചെയ്യാൻ തയ്യാറല്ല, സമയവുമില്ല, കുട്ടികൾക്കും വൈകുന്നേരങ്ങളിലും പലഹാരങ്ങൾ ആവിയലും കനലിലും ഒക്കെ വേവിച്ചൊക്കെ പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്നു എന്നാൽ ഇന്ന് ബേക്കറികളിൽനിന്ന് കൃത്രിമമായ നിറങ്ങളും മധുരവും ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങുകയാണ് ചെയ്യുന്നത്, ഇതെല്ലാം മലയാളികളിൽ ജീവിത ശൈലീരോഗങ്ങൾക്ക് വഴി തെളിച്ചു, കുട്ടികളിൽ പോലും അമിതവണ്ണം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു എന്നതാണ്, രോഗങ്ങൾ വിളിച്ചു വരുത്തുന്ന ജീവിത രീതിയും ഭക്ഷണസംസ്കാരവും ആണ് ഇന്നത്തെ തലമുറ സ്വീകരിക്കുന്നത്.
![]()
Question 7.
· കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ മലയാളിയുടെ ഭക്ഷണസംസ്കാരത്തിൽ കാതലായ മാറ്റം ഉണ്ടായി.
· പുതുതലമുറ പുതിയ ഭക്ഷണപദാർഥങ്ങളിൽ താൽപര്യം കാണിക്കുന്നു.
· ഇന്നത്തെ പല ഭക്ഷണപദാർഥങ്ങളും രോഗത്തെ ക്ഷണിച്ചുവരുത്തുന്നു.
നൽകിയിരിക്കുന്ന സൂചനകൾ കൂടി പരിഗണിച്ച് മലയാളികളുടെ മാറുന്ന ഭക്ഷണശീലങ്ങൾ’ എന്ന വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക.
Answer:
മലയാളികളുടെ മാറുന്ന ഭക്ഷണശീലങ്ങൾ
ആരോഗ്യരംഗത്ത് ഒരു കാലത്ത് വികസിത രാജ്യങ്ങളെക്കാൾ മുന്നിൽ നിന്നിരുന്ന കേരളം ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും അഗാതതയിലേക്ക് പോയി. ആരോഗ്യദായകം ആഹാരങ്ങളും, ആരോഗ്യ പരിപാലന ഉപകരണങ്ങളും, ആരോഗ്യ സൗന്ദര്യ സംരക്ഷണം ഉൽപ്പന്നങ്ങളും, യഥേഷ്ടം വിറ്റഴിയുന്നതും കേരളത്തിൽ തന്നെയാണ്. എന്നാൽ ഇന്ന് രോഗാവസ്ഥകളുടെ പിടിയിൽ കേരളം അമർന്നിരിക്കുന്നു ഹൈജീനിക് ആവർത്തിച്ചു പറയുന്ന മലയാളി പകർച്ചവ്യാധികളാൽ നട്ടം തിരിയുന്നത് മാധ്യമ ങ്ങളിൽ നിറഞ്ഞുനിൽക്കുന്നതു കാണാം.
നടന്നു മരിക്കണം കിടന്ന് മരിക്കരുത് എന്ന പറയുന്ന മലയാളി, സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പോലും നരകയാതന അനുഭവിക്കുന്ന കാഴ്ച കാണുന്നുണ്ട്. വൈവിധ്യങ്ങളുടെ കേളി ഗൃഹമായ കേരളം ആരോഗ്യ പ്രശ്നങ്ങളിലും സാമൂഹ്യ പ്രശ്നങ്ങളിലും, പ്രതിലോമകരമായ സാമൂഹ്യപ്രശ്നങ്ങളിലും പിന്നിലേക്കു പോയിരിക്കുന്നു . കാരണം അറിയാൻ ആധുനിക ശാസ്ത്ര ഗവേഷണ ഉപകരണങ്ങളുടെ റിപ്പോർട്ടൊന്നും ആവശ്യമില്ല, പഞ്ചസാരയ്ക്ക് മധുരം ഉണ്ടെന്നറിയാൻ ഒന്നും പഠിക്കേണ്ട കാര്യമില്ല. രുചിച്ചു നോക്കിയാൽ മാത്രം മതി. അതുപോലെ തന്നെയാണ്, കഴിഞ്ഞ നാല്പതു വർഷം കൊണ്ട് നാം മാറാ രോഗങ്ങളുടെ അടിമയായ തീർന്നത് മാറിയ ഭക്ഷണശീലം തന്നെയാണെന്ന് വ്യക്തമാകും.
ആഹാരം തന്നെയാണ് ഔഷധം നമ്മുടെ നിത്യഭക്ഷണത്തിൽ ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ പഴവർഗങ്ങൾ ചെറുധാന്യങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ, മത്സ്യമാംസാദികൾ, പച്ചക്കറികൾ എന്നിവ ധാരാളമുണ്ട് . അതിൽ പച്ചക്കറികൾ എന്ന പേര് വരാൻ കാരണം പച്ചക്കു കഴിക്കുക അതായത് ചെടിയിൽ നിന്നും അടർത്തിയെടുത്ത് അധികം താമസിയാതെ തന്നെ പാചകം ചെയ്ത് ഭക്ഷിക്കുക എന്നാൽ ഇന്ന് നാം കഴിക്കുന്ന പച്ചക്കറികൾ ദിവസങ്ങളോ ആഴ്ചകളോ, കഴിഞ്ഞവയാണ്.
നാം കഴിക്കുന്ന ആഹാരത്തിലെ 10% വരുന്ന പച്ചക്കറികൾ തന്നെയാണ് നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കു വയ്ക്കുന്നത്.അതുകൊണ്ട് തന്നെയാണ് ഒരു ദിവസം 300 ഗ്രാം പച്ചക്കറികൾ നിർബന്ധമായും കഴിക്കണമെന്ന് ഡബ്ല്യു എച്ച് .ഒ. നിഷ്കർഷിച്ചിട്ടുള്ളത്.
മലയാളിയുടെ ഭക്ഷണ രീതിയിലാണ് മാറ്റം ഏറ്റവും കൂടുതൽ പ്രകടം. മനുഷ്യായുസിനെ ഒരു പ്രത്യേക കാലയളവിനപ്പുറം കടക്കാൻ അനുവദിക്കാത്ത തരത്തിൽ ഭക്ഷ്യ സംസ്കാരം ആരോഗ്യത്തെ തളർത്തുന്നു. കഞ്ഞിയും പയറും കഴിച്ച് ആരോഗ്യവാനായി നടന്നിരുന്ന മലയാളി എന്നാൽ ഇപ്പോൾ, വയർ വീർപ്പിച്ച് അതിൽ നിറയെ അസുഖങ്ങളുമായി നടക്കുന്നു. കഞ്ഞിയും പുഴുക്കും മലയാളിയുടെ മുഖമുദ്രയാണ്. ഒരു കാലത്ത് കപ്പ പുഴുങ്ങിയതും ചക്ക പുഴുങ്ങിയതും ആയിരുന്നു പ്രാതലിന് ആരോഗ്യമായിരുന്നു ആ തലമുറയുടെ സമ്പാദ്യം. വിദ്യാഭ്യാസവും ജോലിയും സമ്പാദ്യവും ജീവിതസാഹചര്യങ്ങളും മാറിയതിലൂടെ നമ്മുടെ ഭക്ഷണ രീതിയിലും കാര്യമായ മാറ്റങ്ങൾ പ്രത്യക്ഷമായി.
പരിഷ്കാരം മസാലദോശയുടെയും ചപ്പാത്തിയുടെയും പൂരിയുടെയും രൂപത്തിൽ വിരുന്നെത്തി. വിദേശ വിഭവങ്ങളും മലയാളിയുടെ തീൻമേശയിൽ നിരന്നു. തിരക്ക് പിടിച്ച് ഓട്ടത്തിൽ ബ്രഡ് റോസ്റ്റ് ചെയ്തതോ ഇൻസ്റ്റന്റ് ന്യൂഡിൽസോ കോൺഫ്ലൊ എന്തെങ്കിലും കിട്ടിയാൽ മതി പ്രാതലിന് എന്ന അവസ്ഥയിലാണ്.
അന്നും ഇന്നും ഉച്ചയ്ക്ക് ചോറു തന്നെയാണ് മലയാളിക്ക് പഥ്യം രാവിലത്തെ പുഴുക്കിന്റെ ബാക്കിയും പച്ചക്കറികളുമായിരുന്നു ഒരു കാലത്ത് ചോറിനെ കൂട്ട്. അധികം വൈകാതെ പച്ചക്കറികൾ മാംസവിഭവങ്ങളായി. ഇറച്ചിയും മീനും ഇല്ലാതെ ചോറെങ്ങനെ കഴിക്കുമെന്നായി.
ബിരിയാണിയും ഫൈഡ് റൈസും ന്യൂഡില്സുമാണ് ഇന്നത്തെ തലമുറയ്ക്ക് പ്രിയം.
പറോട്ട മലയാളിയുടെ ജീവിതത്തിൽ ചരിത്രപ്രതിഷ്ഠ നേടിയ കാലമായിരുന്നു പിന്നെ വന്നത്. രാവിലെയെന്നോ ഉച്ചയെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പൊറോട്ട മലയാളികളുടെ സന്തത സഹചാരിയായി മാറി.
രോഗങ്ങൾ പലരുടെയും അത്താഴം മുട്ടിച്ചു. ജീവിതശൈലി രോഗങ്ങൾ മൂലം മിക്കവരും അത്താഴത്തിന് ജ്യൂസോ സാലഡോ തെരഞ്ഞെടുത്തു. ബാക്കിയുള്ളവർ ഹോട്ടലുകൾ തന്നെ ശരണമാക്കി. ബർഗറും സാൻവിച്ചും പിസയും ഗ്രിൽഡ് ചിക്കനും ഷവർമയും ഇല്ലാതെ ഇന്ന് മലയാളിക്കൊരു ജീവിതമില്ല. പല പാരമ്പര്യ വിഭവങ്ങളും പൂർവാധികം ശക്തിയോടെ തിരിച്ചുവരിക തന്നെ ചെയ്തു. കഞ്ഞിയും കപ്പയും പുഴുക്കുമൊക്കെ ഫൈവ്സ്റ്റാർ പദവിയോടെയാണ് ഇന്ന് ഭക്ഷ്യ മേശയിൽ നിരന്നിരിക്കുന്നത്. പാശ്ചാത്യ വിഭവങ്ങളൊക്കെ പരീക്ഷിച്ചു തുടങ്ങിയതുമുതൽ മലയാളിയുടെ ആരോഗ്യ ക്രമം താളംതെറ്റി തുടങ്ങി. അരകല്ലും ആട്ടുകല്ലും ചിത്രങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രതിഭാസങ്ങൾ ആയി ഒതുങ്ങി ദോശയും ഇഡ്ഡലിയും കഴിച്ചാൽ ഒരു സ്റ്റാൻഡേർഡില്ലാതായി മാറുമല്ലോ എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് നമ്മളിൽ പലരും. ഭക്ഷണരീതിയിലെന്നപോലെ നമ്മുടെ പാചക രീതിയും മാറി കൊണ്ടിരിക്കുന്നു. വറുത്തതും പൊരിച്ചതുമില്ലെങ്കിൽ എന്തുണ്? മസാലയിൽ മുക്കിയ കറിയില്ലെങ്കിൽ പ്ലേറ്റ് മടക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ.
ഇത്തരത്തിൽ മാറി വരുന്ന ഭക്ഷണ രീതികൾ നിരവധി ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് അന്താരാഷ്ട്ര പഠനങ്ങൾ തന്നെ തെളിയിച്ചിട്ടുണ്ട്. 2021 ലെ കണക്ക് പ്രകാരം1,898,160പേരിലാണ് ക്യാൻസർ സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യം നോക്കാതെയുള്ള ഭക്ഷണരീതികളും വ്യായാമക്കുറവും തുടങ്ങി നിരവധി ഘടകങ്ങൾ നമ്മളെ വലിയ രോഗങ്ങളിലേക്ക് തള്ളിവിടുന്നു.പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കഴിച്ചു ശീലിച്ച നമ്മുടെ പൂർവികർ ആരോഗ്യത്തോടെ ജീവിച്ചു മരിച്ചപ്പോൾ ചെറുപ്പത്തിൽ തന്നെ രോഗങ്ങളുടെ നീണ്ട ലിസ്റ്റുമായി ആണ് നാമോരോരുത്തരും ജീവിക്കുന്നത്.
ഓരോ ഡോക്ടർമാരുടെയും മുന്നിലെ നീണ്ട നിര കണ്ടാലറിയാം എത്രത്തോളം മലയാളികൾ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഇന്ത്യയിലെ ഒരു ലക്ഷം ജനങ്ങളിൽ 106 പേർ ക്യാൻസർ രോഗികൾ ആണെങ്കിൽ കേരളത്തിൽ അത് 135 പേരാണ് എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ഓരോ ഗ്രാമങ്ങളിലും ഇന്ന് ഡയാലിസ് സെന്ററുകൾ കൂടിവരികയാണ്. ആകെ ജനസംഖ്യയുടെ ഫാസ്റ്റ്ഫുഡും അശാസ്ത്രീയമായ ഭക്ഷണരീതികളുമാണ് ഇത്രയേറെ രോഗികളെ സൃഷ്ടിക്കുന്നത്. അടുക്കളയിലെ പാചകം കുറയുകയും പാഴ്സലുകളുയുടെയും ഓൺലൈൻ ഡെലിവറി കളുടെയും എണ്ണം കൂടുകയും ചെയ്തത് മലയാളിയെ വലിയ വിപത്തിലേക്കാണ് തള്ളിവിടുന്നത്. ഭക്ഷണരീതി മാറ്റാൻ തയ്യാറല്ലാത്തിടത്തോളം ഇനിയും രോഗികളുടെ എണ്ണം കൂടുകയേയുള്ളൂ. ഭക്ഷണ സംസ്കാരത്തിൽ പുറകോട്ട് നടക്കുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. പലരീതിയിലും ഭക്ഷണരീതികൾ നമ്മുടെ ശരീരത്തിൽ വില്ലനായി മാറുന്നത് നമ്മൾ അറിയുന്നില്ല.
ഇഷ്ടപ്പെട്ടത് എല്ലാം വാരിവലിച്ചു തിന്നുന്ന സമ്പ്രദായം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ രീതി നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. വീണ്ടും വീണ്ടും ഭക്ഷ്യവിഷബാധ ദുരന്തങ്ങൾ ഉണ്ടായി കൊണ്ടിരിക്കുമ്പോഴും ഗുണമേന്മ ഉറപ്പുവരുത്താൻ നാം എന്ത് സുരക്ഷാ രീതികളാണ് സ്വീകരിക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം. ഭക്ഷണശീലം മാറ്റിയില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം നമ്മളോരോരുത്തരും അറിയണം. നന്മ വിളമ്പുന്ന ഭക്ഷണരീതികളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിയേ തീരു…
Question 8.
പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുത്തി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിക്കുക?.
Answer:
നമ്മുടെ നാട്ടിലും വീട്ടിലും ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങളും ഭക്ഷണങ്ങളും ഓരോരുത്തരായി കൊണ്ടുവന്നു ക്ളാസിൽ പ്രദർശിപ്പിക്കുക, പങ്കുവയ്ക്കുക
Question 9.
അടച്ചുവച്ചതു വേഗം തിളയ്ക്കുന്നു അടുപ്പിലായാലും അടുക്കളയിലായാലും?
Answer:
പഴയകാലത്തു ഭക്ഷണം പാകം ചെയ്തിരുന്നത് പ്രാചീനമായ രീതിയിൽ അടപ്പിലായിരുന്നുല്ലോ, വിറകുകൾ ഉപയോഗിച്ച് ആഹാരം അടച്ചു വെച്ച് വളരെ നന്നായി വേവിച്ചായിരുന്നു ആഹാരം പാകം ചെയ്തിരുന്നത്. അത്തരം ആഹാരങ്ങൾ വളരെ സുരക്ഷിതവും ശരീരത്തിന് ദോഷകരവുമായിരുന്നില്ല. എന്നാൽ ഇന്ന് വഴിയോരങ്ങളിലും മറ്റും തുറന്നു വെച്ചും സുരക്ഷിതമല്ലാതെയും വേവിക്കുന്ന ഭക്ഷണ രീതിയാണ് കൂടുതൽ ആസ്വാദ്യകരമായി ആളുകൾ വാങ്ങി കഴിക്കുന്നത്. ഇത് ശരീരത്തിൽ ദോഷകരമായി ബാധിക്കും എന്നുള്ളതാണ്. അടച്ചു വെച്ച് ഭദ്രതയോടെ ചെയ്യുന്നതാണ് എന്നും ശരീരത്തിന് നന്നായി വരുകയുള്ളു. നല്ല ശരീരത്തിൽ ആണ് നല്ല മനസുണ്ടാവുകയുള്ളു, നല്ല മനസിൽ നല്ല ചിന്തകളും
![]()
Question 10.
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു നാടൻ ഭക്ഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കുക?
Answer:
എല്ലാ വർഷവും ഏപ്രിൽ 7 – ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകാരോഗ്വദിനം ആഘോഷിക്കപ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948 – ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു. ഇന്ന് നാം ഇവിടെ ചർച്ചചെയ്യുന്നത് നമ്മുടെ മാറിയ ഭക്ഷണ രീതികളെക്കുറിച്ചാണ്, നമ്മുടെ കുട്ടികൾ വരും തലമുറയുടെ വാഗ്ദാനങ്ങൾ ആണ്. നമ്മുടെ ആരോഗ്യം രാജ്യത്തിന്റെ സമ്പത്താണ്. മാറിയ ഭക്ഷണ രീതികൾ നമ്മുടെ ശരീരത്തെയും ശരീരത്തിലൂടെ മനസ്സിനെയും ബാധിക്കുന്നു. നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.
പണ്ടുകാലത്ത് നമ്മുടെ മാതാപിതാക്കളും അപ്പനപ്പുപ്പൻമാരുമെല്ലാം ചെറുപ്പത്തിൽ കൃത്രിമത്വമില്ലാത്ത ഭക്ഷണ സാധനങ്ങളാണ് കഴിച്ചിരുന്നത്. അവരുടെ കാലത്തു വളരെ വിരളമായിരുന്ന പല രോഗങ്ങളും ഇന്ന് നമ്മുടെ തലമുറയിലുള്ള കുട്ടികൾക്ക് പോലും വ്യപകമായി കണ്ടുവരുന്നുണ്ട്. എന്നാൽ നമുക് നമ്മുടെ ആരോഗ്യം തിരിച്ചു പിടിക്കേണ്ടതനിവാര്യമാണ്. നമ്മൾ വിഷരഹിതമായ പച്ചക്കറികളും, നമ്മുടെ നാട്ടിൽ ഉള്ള നാടൻ ഫലങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം. പഴയതാണെങ്കിലും നല്ലതെല്ലാം നാം നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുകയാണ് വേണ്ടത്. നമ്മുടെ വീട്ടിൽ ഉപയോഗിച്ചിരുന്ന നാടൻ പലഹാരങ്ങളിലേക്കു നമ്മൾ മടങ്ങേണ്ടതനിവാര്യമാണ്. ആവിയിൽ വേവിച്ചതും, കൃത്രിമ രുചിയും മണവും ഇല്ലത്തതുമായ ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിനു വേണ്ടി ശീലമാക്കുക.
Question 11.
ലോകാരോഗ്യദിനത്തിൽ ആരോഗ്യത്തിന്റെ പ്രധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ തയ്യാറാക്കുക?
