Practicing with Std 8 Malayalam Adisthana Padavali Notes and കുപ്പായം Kuppayam Notes Questions and Answers improves language skills.
കുപ്പായം Question Answer Notes Std 8 Malayalam Adisthana Padavali Chapter 7
Class 8 Malayalam Adisthana Padavali Unit 3 Chapter 7 Notes Question Answer Kuppayam
Class 8 Malayalam Kuppayam Notes Questions and Answers
Question 1.
ഞാനൊരു കളവു പറഞ്ഞു. “എനിക്ക് പറ്റി യതൊന്നുംല്യാ അവന്റെ കയ്യില്” കുട്ടി കളവു പറഞ്ഞതെന്തിനാവാം?
Answer:
കല്യാണത്തിന് ഇടാൻ നല്ല കുപ്പായം വല്ലതും കിട്ടുമോ എന്നറിയാൻ വല്യമ്മ യുടെ വീട്ടിലേക്കു അമ്മ പറഞ്ഞയച്ചതാണ് വാസുവിനെ വല്യമ്മയുടെ മകൻ കുട്ടന്റെ കയ്യിൽ നിന്നും ഒരു ഷർട്ടും ട്രൗസറും വാ ക യാ യി രുന്നു വാസുവിന്റെ ലക്ഷ്യം. നല്ല വസ്ത്രമൊക്കെ ധരിച്ചു പറ മ്പിൽ നിൽക്കുന്ന കുട്ടനോട് കുറേ നേരം സംസാരിച്ചു നിന്നെങ്കിലും കുപ്പായമൊന്നു വാസു ചോദിച്ചില്ല. കുട്ടനോട് ചോദിക്കാ നുള്ള മടി തന്നെയാവും കാരണം. മറ്റൊ രാളുടെ മുന്നിൽ കൈനീട്ടി നിന്ന് സ്വയം ചെറുതാവാൻ വാസുവിന്റെ ആത്മാഭി മാനം അവനെ സമ്മതിച്ചു കാണില്ല. അതി നാൽ തന്നെ തിരിച്ചു വന്നു അവൻ അമ്മ യോട് എനിക്ക് പറ്റീതൊന്നുംല്യ അവന്റെ കയ്യില് എന്ന് കള്ളവും പറഞ്ഞു.
Question 2.
‘എന്റെ കുപ്പായൊന്നും നന്നല്ല. കല്യാ ണത്തിന് വരുന്ന കുട്ടോള് കണ്ടാ പരിഹ സിക്കല്ലേ.’ “വിരുന്നു വരുന്ന കുട്ടികൾ എന്നെ അസൂയയോടെ നോക്കുന്നുണ്ടാ യിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല” കഥാന്ത്യ ത്തിൽ കുട്ടിക്കുണ്ടായ വർധിച്ച ആത്മവി ശ്വാസം വിശകലനം ചെയ്ത് കുറിപ്പ് തയ്യാ റാക്കുക.
Answer:
അമ്മിണി ഒപ്പുവിന്റെ കല്യാണത്തിന് ഇടാൻ നല്ല കുപ്പായം ഇല്ലാത്തതിന്റെ വിഷ മത്തിലായിരുന്നു വാസു. പഴയ കുപ്പാ യവും ഇട്ടു പോയാൽ കല്യാണത്തിന് വരുന്ന മറ്റു കുട്ടികൾക്ക് മുന്നിൽ താൻ നാണം കെടും എന്ന സങ്കടമായിരുന്നു അവന് . അമ്മ പറ ഞ്ഞ ത നു സ രിച്ചു അച്ഛന്റെ പെട്ടിയിൽ നോക്കിയപ്പോൾ ആകെ കിട്ടിയ തുണി കിടക്ക വിരപ്പിനു മാത്രം പറ്റൂ എന്ന് കൊച്ചുണ്ണിയേട്ടൻ പറ യുന്നു. മറ്റു വഴിയൊന്നും കാണാതാപ്പോൾ ആ തുണി കൊണ്ട് തന്നെ അവൻ ഷർട്ട് തയ്പ്പിക്കുന്നു. എങ്കിലും ആ ഷർട്ടിട്ടപ്പോൾ മറ്റു കുട്ടികൾ തന്നെ ശ്രദ്ധിക്കുന്നതായി അവനു തോന്നി. പനിനീർ തളിക്കാൻ രാമൻകുട്ടിനായർ അവനെ തന്നെ തിര ഞെഞ്ഞെടുക്കുകയും കൂടി ചെയ്തപ്പോൾ അവന്റെ സങ്കടങ്ങളെല്ലാം മാറി. മറ്റു കുട്ടി കളെല്ലാം അസൂയയോടെയാണ് തന്നെ നോക്കുന്നത് എന്നവന് മനസ്സിലായി. ഇതെല്ലാം അവന്റെ മനസ്സിൽ സന്തോഷം നിറച്ചു.
Question 3.
പഴയകാല ജീവിതത്തെ സൂചിപ്പിക്കുന്ന പദങ്ങൾ പാഠഭാഗത്തു നിന്നു കണ്ട ത്തുക.
Answer:
- ഓപ്പ
- കപ്പടി
- നാഴിക
- തെക്കിനി
- മദിരാശി
- മാസത്തിലൊരിക്കൽ പുഴയക്കരെ നിന്ന്
- സിലോൺ
- നെയ്ത്തൻ വരും
- ശ്രമക്കാർ
- അലട്ടുക
- നെയ്ത്തൻ
- വിസ്തരിച്ചു പരിശോധിക്കുക
- ശീട്ടിത്തുണി
- അടുപ്പമുള്ളവർ
- കിടക്കശീല
- വിസ്തരിച്ച്
- വട്ടളം
- നിവർത്തിനോക്കി
- മഹാളി
- തുന്നാൻ പറയുക
- ദെണ്ണളക്കം
- പരിഭ്രമം തോന്നുക
- കാളം
- കുപ്പായം
- തേക്കുകാർ
- ഈന്തിൻപട്ട
- ദേഹണ്ണപ്പുര
- പെട്ടിപ്പാട്ട്
Question 4.
സ്നേഹത്തിന്റെ – സ്നേഹത്തിന്റെ പൊരുൾ
വേഷഭൂഷാദികൾ – വേഷം ഭൂഷ ആദിയായവ
ഇതുപോലുള്ള പദച്ചേരുവകൾ പാഠഭാഗ ത്തു നിന്ന് കണ്ടെത്തി ഘടക പദങ്ങളാ ക്കുക
Answer:
കല്യാണകാര്യം – കല്യാണത്തിന്റെ കാര്യം
സ്ഥിരതാമസം – സ്ഥിരമായ താമസം
സിന്ദൂരക്കുറി – സിന്ദൂരംകൊ ണ്ടുള്ളകുറി
തുണിക്കഷണം – തുണിയുടെ കഷണം
നീരസത്തോടെ – നീരസത്തോടു കൂടി
കിടക്കശ്ശീല – കിടക്കയ്ക്കുള്ള ശീല
തുണിത്തരങ്ങൾ – തുണിയുടെ തര ങ്ങൾ
കല്യാണവേഷം – കല്യാണത്തിനു പോകാനുളള വേഷം
ചുക്കിച്ചുളിഞ്ഞ – ചുക്കിയതും ചുളിഞ്ഞതും
ആൾക്കാരല്ലല്ലോ – ആൾക്കാർ അല്ലല്ലോ
ദേഹണ്ണപ്പുര – ദേഹണ്ണത്തി നുള്ള പുര
വരയൻ കുപ്പായം – വരയൻ തുണി കൊണ്ടുള്ള കുപ്പായം
Question 5.
കുട്ടിയുടെ ജീവിത ത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നാണ് കരുപ്പറമ്പിലെ കല്യാണദിവസം. അന്ന് കുട്ടി എഴുതാനിടയുള്ള ഡയറിക്കുറിപ്പ് തയ്യാറാക്കുക.
Answer:
തീയതി
കരുപ്പറമ്പിലെ അമ്മിണി ഓപ്പൂ വിന്റെ കല്യാണ മായിരുന്നു ഇന്ന്. പുതിയ കുപ്പായം എല്ലാവർക്കും ഇഷ്ടമാകുമോ എന്ന സംശയം മനസ്സിലുണ്ടായിരുന്നു. അച്ഛന്റെ പെട്ടിയിൽ നിന്ന് കിട്ടിയ വരയൻ തുണി കിടക്കശീല കൊള്ളു എന്ന് കൊച്ചുണ്ണിയേട്ടൻ പറഞ്ഞതായിരുന്നു എന്റെ മനസ്സ് നിറയെ. ആ തുണികൊ ണ്ടാണ് കുപ്പായം തുന്നിയിരിക്കുന്നത്. എങ്കിലും രാവിലെ നേരത്തെ എണീറ്റ് കുളിച്ചു പുതിയ കുപ്പായമിട്ട് പുറത്തിറങ്ങി യപ്പോൾ ആ സംശയമെല്ലാം മാറി. ശാര ദയും സരോജിനിയും നല്ല കുപ്പായമാ ണെന്നു പറഞ്ഞു. പുതിയ കുപ്പായം ഇട്ട തു കൊണ്ടാവാം എല്ലാ വരും എന്നെ നോക്കുന്നുണ്ടായിരുന്നു. വരനും കൂടെയു ള്ളവരും എത്തുമ്പോൾ പനിനീർ തിള ക്കാൻ എന്നെയാണ് രാമൻകുട്ടിനായർ ഏൽപ്പിച്ചത്. എനിക്ക് വല്ലാത്ത അഭിമാനം തോന്നി. കുട്ടികളെല്ലാം എന്നെ അസൂയ യോടെ നോക്കുന്നുണ്ടായിരുന്നു. കല്യാണം കഴിഞ്ഞു കുപ്പായം ഊരിവയ്ക്കാൻ അമ്മ പറഞ്ഞപ്പോഴും എനിക്ക് മനസ്സ് വന്നില്ല. ഇന്നത്തെ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്തതായിക്കിയത് ഈ കുപ്പായമായതു കൊണ്ടാവാം.
Question 6.
“വസ്ത്രം ആവശ്യത്തിനാണ് – ആഡംബ രത്തിനല്ല”. ഈ പ്രസ്താവനയോട് നിങ്ങ ളുടെ പ്രതികരണമെന്ത്? ചർച്ച ചെയ്യുക.
Answer:
മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യ ങ്ങളിൽ ഒന്നാണ് വസ്ത്രം. ഭക്ഷണവും പാർപ്പിടവും പോലെ പ്രധാനപ്പെട്ട ഒന്ന്. കീറാത്തതും, വൃത്തിയുള്ളതുമായ ഒരു വസ്ത്രം പോലും ധരിക്കാൻ കഴിവില്ലാത്ത ധാരാളം ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ മറുവശത്ത് ആഡംബരത്തി നായി മാത്രം വസ്ത്രം വാങ്ങുന്നവരും ഒരു പാടുണ്ട്. പണ്ട് കാലത്ത് പോലെ വിശേ ഷദിനങ്ങളിൽ മാത്രം പുതുവസ്ത്രങ്ങൾ എടുത്തിരുന്ന പതിവൊക്കെ മാറി. വളരെ കുറച്ചു തവണമാത്രം ഉപയോഗിച്ച വസ്ത്ര ങ്ങൾ പോലും അവർ ഉപേക്ഷിക്കുന്നു. അലമാര നിറയെ വസ്ത്രങ്ങൾ നിറഞ്ഞിരി ക്കുമ്പോഴും അവർ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നു. മുന്തിയ തരം തുണി, കൂടിയ വില, ഏറ്റവും പുതിയ ഡിസൈൻ ഇതൊക്കെ ഇന്ന് പലർക്കും പൊങ്ങച്ചം കാണിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. വസ്ത്രങ്ങളെ ആഡംബരമായി കാണുന്ന ഈ പ്രവണതയ്ക്ക് നമുക്ക് ദോഷമേ ചെയ്യൂ എന്ന് തിരിച്ചരിയേണ്ട സമയം അതി ക്രമിച്ചിരിക്കുന്നു.
Question 7.
കുട്ടിക്കാലത്തെ അനുഭവം പങ്കുവച്ചു കൊണ്ട് എം.ടി. വാസുദേവൻ നായർ എഴു തിയ കുപ്പായം വായിച്ചല്ലോ. നിങ്ങളുടെ വായനാനുഭവം ഒരു കത്തിലൂടെ അദ്ദേ ഹത്തെ അറിയിക്കൂ.
Answer:
സ്ഥലം
തീയതി
പ്രിയപ്പെട്ട എം.ടി. വാസുദേവൻ സാർ,
കോട്ടപ്പുറം ജി.എച്ച്. എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ. അങ്ങയുടെ ‘കുപ്പായം’ എന്ന ഓർമ്മക്കുറിപ്പ് ഞങ്ങൾക്ക് പഠിക്കാനുണ്ട്. വായനക്കാരുടെ, പ്രത്യേ കിച്ച് കുട്ടികളുടെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന ഒരു അനുഭവക്കുറിപ്പാണ് അത്. ഞങ്ങളൊക്കെ വളരുന്ന സാഹചര്യ ങ്ങളിൽ നിന്ന് എത്രമാത്രം വ്യത്യസ്തമാ യിരുന്നു പഴയതലമുറയുടെ ജീവിതം എന്ന് മനസ്സിലാക്കാൻ സാധിച്ചു. അങ്ങ യുടെ ഈ ബാലകാല അനുഭവത്തിലൂടെ കുടുംബബന്ധങ്ങളുടെ തീവ്രത, വനാ ടൻ ഗ്രാമപ്രകൃതി, ഭാഷ എന്നിവയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു.
കുടുംബത്തിലെ ആഘോഷങ്ങൾ കുട്ടിക ളുടെ മനസ്സിനെ എത്രമാത്രം സ്വാധീനി ക്കുന്നു എന്നത് അങ്ങ് ഹൃദ്യമായി അവത രിപ്പിച്ചിരിക്കുന്നു. അമ്മിണിയോപ്പുവിന്റെ കല്യാണം നിശ്ചയിച്ചപ്പോൾ അങ്ങയെ അല ട്ടിയെ പ്രശ്നം കുപ്പായം ആയിരുന്നല്ലോ. ഇന്നത്തെ തലമുറയ്ക്ക് ഒരു പുതിയ കുപ്പാ യത്തിനായി കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. ഒരു വർഷത്തിൽ ആറും ഏഴും പുതിയ വസ്ത്രങ്ങൾ എനിക്ക് കിട്ടാറുണ്ട്. എന്നിട്ടും പുതിയ വസ്ത്രങ്ങൾക്ക് വേണ്ടി ഞാൻ വാശിപിടിക്കാറുണ്ട്. വസ്ത്രം ഒരു ആഡംബരമല്ല, ആവശ്യവസ്തുമാത്രമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നെപോലെ ഒരുപാട് പേർക്ക് ഈ തിരിച്ചറിവ് പകർന്നു നൽകാൻ അങ്ങയുടെ അനുഭവക്കുറിപ്പിന് സാധിച്ചു കാണും എന്നെനിക്കുറപ്പുണ്ട്. ഇതുപോലുളള കൃതികൾ ഇനിയും ഒരു പാട് എഴുതാൻ അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂർവ്വം
ആയിഷ
Question 1.
മറക്കാൻ പറയുന്നതിനേക്കാൾ ഭൂമിയിൽ പിറക്കാതിരിക്കലാണ് എളുപ്പമെന്ന് കവി പറയുന്നത് എന്തുകൊണ്ടാവാം?
Answer:
മനസ്സിൽ പതിയുന്ന ചില ഓർമ്മകൾ ഒരി ക്കലും മായില്ല. ഒരുപാട് വിഷമിപ്പിച്ച വയോ, ഒരുപാട് സന്തോഷം നൽകിയ വയോ ആയ അത്തരം ഓർമ്മകൾ ജീവ നുള്ളിടത്തോളം കാലം മനസ്സിൽ ഉണ്ടാ കും. മറക്കാൻ പറയാൻ എളുപ്പമാണ്. പക്ഷേ മറന്നുകളയുക, എളുപ്പമുള്ള കാര്യ മല്ല.
Question 2.
അമ്മിണിയോപ്പുവിന്റെ കല്യാണം നിശ്ച യിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ ഏറ്റവും അലട്ടിയിരുന്ന പ്രശ്നം എന്താ യിരുന്നുവെന്നാണ് എം.ടി. പറയുന്നത്?
Answer:
പുതിയ കുപ്പായമാണ് അമ്മിണിയോ വിന്റെ കല്യാണം വന്നപ്പോൾ എം.ടി. യെ അലട്ടിയിരുന്ന പ്രശ്നം. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മൂന്നു ഷർട്ടും രണ്ടു ട്രൗസറുമാണ് ഉണ്ടായിരുന്നത്. അതാകട്ടെ പഴയതുമാണ്.
Question 3.
‘അമമ നെയ്തതനെ പ്രക്രി’ എന്തു കൊണ്ട്?
Answer:
പാല ചന്ത യിൽ നിന്നും മറ്റും നെയ്ത്തൻ കൊണ്ടുവരുന്ന തുണികൊ ണ്ടാണ് കുപ്പായം തയ്പ്പിച്ചിരുന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മൂന്നു ഷർട്ടും രണ്ടു ട്രൗസറുമാണ് ഉണ്ടായിരു ന്നത്. അമ്മിണിയോപ്പുവിന്റെ കല്യാണ ത്തിന് ധരിക്കാൻ പറ്റാത്ത വിധം അത് ചുക്കിച്ചുളിഞ്ഞ് പോയി. കുട്ടികൾക്കു പറ്റിയ തുണിയൊന്നും കൊണ്ടു വരില്ല. എന്നു പറഞ്ഞു കൊണ്ട് ‘അമ്മ നെയ്ത്തിനെ പാകി’
Question 4.
“ഒരു മത്സരബുദ്ധിയോടെ ഞാൻ ആരു ടേയും വേഷഭൂഷാദികളെ നോക്കിയിട്ടില്ല.” എന്താണ് ഈ പ്രസ്താവകൊണ്ട് അർത്ഥ മാക്കുന്നത്?
Answer:
മറ്റുള്ളവരുടെ വേഷത്തെക്കാളും നല്ലതാ യിരിക്കണം തന്റേതെന്ന് എം.ടി.ക്ക് തോന്നി യിട്ടില്ല. ഒരു ഷർട്ടുപോലുമില്ലാത്ത കുട്ടി കൾ ആ ക്ലാസ്സിൽ പഠിക്കുന്നുണ്ടായിരുന്നു. അവരെ മോശക്കാരായി കരുതിയിട്ടുമില്ല. വേഷങ്ങൾ വച്ച് ആരെയും വിലയിരുത്തു ന്നത് ശരിയല്ല.
Question 5.
വലിയമ്മയോട് കുപ്പായം ചോദിക്കാതെ കുട്ടി അമ്മയോട് കള്ളം പറയുന്നു. കഥ യിലെ ഈ സന്ദർഭം സൂചിപ്പിക്കുന്നത് എന്ത്?
Answer:
അമ്മ പറഞ്ഞിട്ടും വലിയമ്മയോട് കുപ്പായം ചോദിക്കാതിരുന്നത് അഭിമാനബോധം കൊണ്ടാവാം. ഇല്ലായ്മ മറ്റുള്ളവർ അറിയ രുതെന്ന് ആഗ്രഹിക്കുന്നു. അമ്മയെ വിഷ മിപ്പിക്കണ്ട എന്നു കരുതിയാവും. അമ്മ യോട് കള്ളം പറഞ്ഞത് മറ്റുള്ളവരെ അറി യിക്കാതെ തന്റെ സങ്കടങ്ങൾ ഉള്ളിലൊതു ക്കുന്നു.
Question 6.
പുതിയ കുപ്പായം കുട്ടിയുടെ മാനസികാ വസ്ഥയിൽ വരുത്തിയ മാറ്റം എന്ത്?
Answer:
നല്ല കുപ്പായമില്ല എന്ന അപകർഷബോധം പുതിയ കുപ്പായം കിട്ടിയതോടെ ഇല്ലാതാ കുന്നു. കുപ്പായത്തെക്കുറിച്ചുള്ള മറ്റുള്ളവ രുടെ നല്ല അഭിപ്രായം കുട്ടിക്ക് ആത്മവി ശ്വാസം നൽകുന്നു. കല്യാണവീട്ടിൽ ലഭിച്ച അംഗീകാരം കുട്ടിക്ക് അഭിമാനം നൽകുന്നു.
അധിക വായനയ്ക്
പതിപ്പ് തയ്യാറാക്കാം
നാടകം
മലയാള നാടകവേദി
നാടകവും സിനിമയും
മലയാള നാടകവേദി
അകനാടകങ്ങൾ
നാടകം. ഒരു രംഗകലാരൂപമാണെങ്കിൽ ‘അകനാടകം’ തനതായ നാടകസാഹിത്യ രൂപമാണ്. നാടകീയ മൂഹൂർത്തങ്ങളുടെ ദൃശ്യാവിഷ്ക്കാരത്തിനായുള്ള രംഗപാഠ മെന്ന നിലയിൽ സമൂർത്തമായ ദൃശ്യമാന ത്തിൽ തയ്യാറാക്കപ്പെടുന്ന രചനകളെ പൊതുവേ നാടകസാഹിത്യമായിത്തന്നെ യാണ് പരിഗണിക്കപ്പെടുന്നത്. അതേസമ യം, അവയുടെ സ്വതന്ത്ര്യമായ ദൃശ്യാവി ഷ്ക്കാരത്തിൽ നാടകകൃത്തല്ല പ്രധാനി, സംവിധായകനാണ്. എന്നാൽ, ദൃശ്യാവി ഷ്ക്കാരത്തിന് വഴങ്ങാത്തതും അമൂർ ത്തവും ഭാവാത്മകവുമായ നാടകീയ മൂ ർത്തങ്ങൾ നാടകാവബോധത്തോടെ വായ നക്കുവേണ്ടി മാത്രം രചിക്കപ്പെടുന്നവയാ ണ് അകനാടകങ്ങൾ. നാടകകൃത്തും തിര ക്കഥാകൃത്തുമായ മന്ദ്യത്ത് സുകുമാരൻ എന്ന എം.സുകുമാർജിയാണ് ആദ്യമായി അകനടാകരചനാസമ്പ്രദായം പരീക്ഷത്. 1985-ൽ ഏഴ് ലഘു അകനാടകങ്ങളുടെ സമാഹാരമായ പൂക്കൾ കൊണ്ടൊരു ഇതി ഹാസമായിരുന്നു ആദ്യ കൃതി. അതേ തുടർന്ന് 2022ൽ പന്ത്രണ്ട് ലഘു അകനാട കങ്ങളുടെ സമാഹാരമായ പന്ത്രണ്ട് അക നാടകങ്ങൾ എന്ന കൃതിയും പ്രസിദ്ധീക രിക്കപ്പെട്ടു.
മലയാള നാടക പ്രസ്ഥാനത്തിന്റെ വളർച്ച
കേരളീയ നാടോടിക്കലകളിൽ നിന്ന് സ്വാം ശീകരിച്ചെടുത്ത അഭിനയപ്രധാനമായ ഒരു പാരമ്പര്യമല്ല മലയാളനാടകത്തിന്റേത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും തമിഴ് സംഗീത നാടക സംസ്കാരത്തിന്റെയും സ്വാധീനവും സമന്വയവുമാണ് ആദ്യകാല മലയാള നാടകങ്ങളിലുള്ളത്.
ആദ്യകാലം
കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഷെയ്ക്ഫി യർ കൃതിയിൽ നിന്ന് പരിഭാഷപ്പെടുത്തിയ ആൾമാറാട്ടമാണ് (കോമഡി ഓഫ് എറേ ഴ്സ്) മലയാളത്തിലെ ആദ്യനാടക കൃതി യെന്ന് കരുതുന്നു (1866).
കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം വിവർത്തനത്തെ രണ്ടാമത്തേതായും കണക്കാക്കുന്നു. 1882 -ൽ പ്രകാശിതമായ ശാകുന്തളവിവർത്ത നത്തിനു മുമ്പ് കേരളത്തിൽ നാടകം എന്ന പേരിൽ അറിയപ്പെട്ടിരുന്നത് തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ വന്ന് അവതരിപ്പിച്ചി രുന്ന സംഗീത നാടകങ്ങളായിരുന്നു. സാഹിത്യലോകത്ത് ചക്രവർത്തിപദം അല ങ്കരിച്ചിരുന്ന കേരളവർമ്മയുടെ വിവർത്ത നപരിശ്രമം ഈ ദിശയിൽ പ്രവർത്തിക്കു വാൻ മലയാളികളായ സാഹിത്യകാരന്മാരെ പരിപ്പിച്ചു. സംസ്കൃതത്തിൽ നിന്നു വിവർത്തനം ചെയ്ത ഈ കൃതി വളരെയ ധികം ആസ്വാദകരെ സമ്പാദിച്ചു.
പിന്നീട് ഒട്ടനവധി സംസ്കൃത നാടക വിവർത്തനങ്ങളും സ്വതന്ത്ര നാടകകൃതി കളും പുറത്തിറങ്ങിയെങ്കിലും പലതും രംഗത്ത് അവതരിപ്പിച്ചിരുന്നില്ല. സംസ്ക തത്തിൽ നിന്ന് മാളവികാഗ്നിമിത്രം, വിക മോർവശീയം, മാലതീമാധവം, ചാരുദത്തം, സ്വപ്നവാസവദത്തം, പഞ്ചരാത്രം, അഭി ഷേകനാടകം, അവിമാരകം, മധ്യമവ്യായോ ഗം, വേണീസംഹാരം, മൃച്ഛകടികം, രാ വലി, നാഗാനന്ദം തുടങ്ങിയ നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെ ട്ടു. ഇംഗ്ലീഷിൽ നിന്ന് ചില ഷെയ്കി യർ കൃതികളും പോർഷ്യാസ്വയംവരം, കല ഹിനീദമനകം, ലിയർ നാടകം, സുനന്ദാസ രസവീരം, ഹാംലെറ്റ്, വെനീസിലെ വ്യാപാ രി, വാസന്തികാസ്വപ്നം എന്നീ പേരുക ളിൽ മലയാളത്തിലെത്തി. ഒപ്പം സാമൂഹി കപ്രശ്നങ്ങൾ അവതരിപ്പിക്കുന്ന മലയാള ത്തിന്റേതായ നാടകങ്ങളും പ്രഹസന ങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിനൊടു വിൽ പ്രത്യക്ഷപ്പെട്ടു. ചന്ദ്രികാനാടിക (കു ഞ്ഞിക്കുട്ടൻ തമ്പുരാൻ 1891) എബ്രായ കുട്ടി (കണ്ടത്തിൽ രാമക്കുറുപ്പ് – 1894)
മത്തവിലാസം (സി.വി.1893) ചക്കീചങ്കരം (മുൻഷി രാമക്കുറുപ്പ് 1894) എന്നിവയായി രുന്നു അവ.
ആദ്യ കാലത്തെ പ്രധാന നാടകങ്ങളിൽ ചിലവ് സി.വി. രാമൻപിള്ളയുടെ ചന്ദ്രമു ഖീവിലാസം (1885) കൊച്ചുണ്ണിത്തമ്പുരാന്റെ കല്യാണീകല്യാണം (1888) കെ.സി. കേശ വപിള്ളയുടെ ലക്ഷ്മീകല്യാണം (1893) കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ എബ്രാ യക്കുട്ടി (1894) കലഹിനീദമനകം (വില്യം ഷേക്സ്പിയറിന്റെ സ്റ്റേമിങ് ഓഫ് ദ് ഷ എന്ന കൃതിയുടെ വിവർത്തനം) കൊച്ചി പ്പൻ തരകന്റെ മറിയാമ്മ (1903) തുടങ്ങിയ വയായിരുന്നു. ചെറിയ ഒരിടവേളക്കു ശേഷം സി.വി.രാമൻപിള്ള 1909-ൽ കുറു പ്പില്ലാക്കളരി എന്ന ആക്ഷേപഹാസ്യ നാട കവുമായി രംഗത്തുവന്നു. സി.വി.യുടെ പിൽക്കാല നാടകങ്ങൾ തെണ്ടനാംകോട്ടു ഹരിശ്ചന്ദ്രൻ (1918) ബട്ലർ പപ്പൻ (1921) എന്നിവയായിരുന്നു സി.വിയുടെ പ്രധാന നാടകകൃതികൾ പ്രഹസനം എന്ന വിഭാ ഗത്തിൽ പെടുന്നവയായിരുന്നു.
തമിഴ് നാടകസംഘങ്ങൾ അവതരിപ്പിച്ചി രുന്ന ചരിത്രപുരാണ നാടകങ്ങളും കേരള ത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തി. രാമായണം, മഹാഭാരതം, ഭാഗവതം തുട ങ്ങിയവയെ ഇതിവൃത്തമാക്കിയുള്ള സംഗീ തനാടകങ്ങൾക്ക് ഏറെ ആസ്വാദകരുണ്ടാ യിരുന്നു. സി.വിയുടെ ആഖ്യായികകളും ഇന്ദുലേഖയും നാടകരൂപത്തിൽ എത്തിയ പ്പോൾ പുതിയൊരു നാടകസങ്കല്പം മല യാളത്തിൽ വികസിച്ചു. തമിഴ് നാടകക്കമ്പ നികളുടെ മാതൃകയിൽ സെറ്റുകളുമായി ട്ടാണ് മലയാളത്തിൽ ആദ്യ നാടകക്കമ്പ നികൾ ഉണ്ടായത്.
തിരുവട്ടാർ നാരായണ പിള്ളയുടെ മനോമോഹനം കമ്പനി സി. പി. അച്യുതമേനോന്റെ വിനോദചിന്താമ ണി, ചാത്തുക്കുട്ടി മന്നാടിയാരുടെ രസിക രഞ്ജിനി, പി.എസ്. വാര്യരുടെ പരമശിവ വിലാസം എന്നിവ അവയിൽ ചിലതാണ് ടി. സി. അച്യുത മേനോന്റെ സംഗീത നൈഷധം (1892) കെ.സി. കേശവപിള്ള യുടെ സദാരാമ (1903) എരുവയിൽ ചക പാണിവാര്യരുടെ ഹരിശ്ചന്ദ്രചരിതം (1913) എന്നീ നാടകങ്ങൾ സംഗീത നാടകകലയെ പുഷ്ടിപ്പെടുത്തി. 1903-ൽ എഴുതപ്പെട്ട സദാ രാമ മുതൽക്കാണ് യഥാർത്ഥത്തിൽ മല യാള നാടകവേദിയുടെ ചരിത്രം ആരംഭി ക്കുന്ന തെന്ന് സി.എൻ. ശ്രീകണ്ഠൻ നായർ അഭിപ്രായപ്പെടുന്നു.
സാഹിത്യഗു ണവും സംഗീതഭംഗിയും ഒന്നു പോലെ സമ്മേളിച്ച സദാരാമ മാത്രമേ അക്കാലത്ത് പരിപൂർണ്ണവിജയം നേടിയിട്ടുള്ളുവെന്ന് എൻ.കൃഷ്ണപിള്ളയും സൂചിപ്പിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലു ണ്ടായ സി.വി. രാമൻപിള്ളയുടെ പ്രഹസ മലയാള നാടക ത്തിന്റെ ന ങ്ങ ളും വളർച്ചയ്ക്ക് പുതിയ മുഖം സമ്മാനിച്ചു. തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914) ക ളശ്ശന്റെ കടശ്ശിക്കൈ (1915), ഡോക്ടർക്ക് കിട്ടിയ മിച്ചം (1916), ചെറുതേൻ കൊളം ബസ് (1917) പണ്ടത്തെ പാച്ചൻ (1918), പാപി ചെല്ലുന്നിടം പാതാളം (1919) കുറുപ്പിന്റെ തിരിപ്പ് (1920), ബട്ളർ പപ്പൻ (1921) എന്നി വയായിരുന്നു അവ.
1886 മുതൽ 1930 വരെയുളള കാലത്ത് ഇരു ന്നൂറോളം നാടകങ്ങൾ രചിക്കപ്പെട്ടു. സംഗീ തനാടകം കലാപരമായി അധഃപതിച്ച കാല ഘട്ടത്തിലാണ് സ്വാമിബ്രഹ്മവ്രതൻ, കുമാ രനാശന്റെ കരുണ (1930) നാടകരൂപത്തിൽ അവതരിപ്പിച്ചത്. തത്ഫലമായി സംഗീതനാ ടകവേദിയിൽ പുതിയ ചലനങ്ങളുണ്ടായി. പ്രഗല്ഭരായ കലാകാരന്മാരുടെ നേതൃത്വ ത്തിൽ പുതിയ നാടകാവതരണങ്ങളുണ്ടാ യി. അഞ്ചൽ രാമകൃഷ്ണപിള്ളയുടെ ബ്രഹ്മവിലാസം സംഗീത നടനസഭ. പി.ജെ. ചെറിയാന്റെ റോയൽ ഡ്രമാറ്റിക് കമ്പനി, പൊടക്കനയത്ത് വേലുപ്പിള്ളയുടെ ഓച്ചിറ പരബ്രഹ്മോദയ സംഗീത നടനസഭ കട യ്ക്കാവൂർ കുഞ്ഞുകൃഷ്ണ പണിക്കരുടെ ശ്രീ സഹൃദയാനിന്ദിനി നടനസഭ (S.S.നട നസഭ തുടങ്ങിയ നാടകക്കമ്പനികൾ ഇക്കാലത്ത് രൂപം കൊണ്ടവയാണ്.
മലയാ നാടകരംഗത്ത് ചിട്ടയുള്ള പ്രൊഫഷണ ലിസത്തിന് തുടക്കംകുറിച്ചത് കടയ്ക്കാ വൂർ കുഞ്ഞു കൃഷ്ണപ്പണിക്കരാണ്. അഞ്ചുകളികഴിഞ്ഞാൽ ആറാംകളി സമി തിക്കുന്ന രീതി നടപ്പിലാക്കിയതും നടീനട ന്മാർക്ക് അഡ്വാൻസ് നൽകി ഒരു വർഷ ത്തേക്ക് കരാറുറപ്പിക്കുകയും കരാറുതുക ഓരോ കളിയിൽ നിന്നും ക്രമാനുഗതമായ് തിരികെപ്പിടിക്കുകയെന്ന സമ്പ്രദായവു മൊക്കെ നടപ്പിലാക്കിയതും ഇദ്ദേഹമാണ്. ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, തേവലക്കര കുഞ്ഞൻപിളള, തിരുവമ്പാടി പാച്ചുപിള്ള, പാൽക്കുളങ്ങര കൃഷ്ണൻകുട്ടി നായർ, ആർ.പി. കേശവപിളള തുടങ്ങിയ നടന്മാർ പേരെടുത്തതും ഈ കാലയളവിലാണ്.
സാമൂഹിക നവോത്ഥാനവും നാടക പ്രസ്ഥാനവും
സാമൂഹിക അനാചാരങ്ങളും അസമത്വ ങ്ങളും കൊടിക്കുത്തി വാഴുന്ന ഒരു കാല ഘട്ടത്തിലാണ് സംഗീത നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി, മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തിൽ പിറവികൊള്ളുന്നത്. ലോക മെമ്പാടും സംഭവിച്ച സാമൂഹിക പരിണാ മങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും അതിന് പ്രചോദനമായി, 1929-ൽ വി.ടി. ഭട്ട തിരിപ്പാട് രചിച്ച അടുക്കളയിൽ നിന്ന് അര ങ്ങത്തേക്ക് എന്ന സാമൂഹിക നാടകം ഒട്ടേറെ കോളിളക്കങ്ങൾ സൃഷ്ടിച്ചു. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ആ നാടകം മലയാള നാട കവേദിക്ക് പുതിയൊരു സാമൂഹ്യദർശനം പകർന്നു നൽകി. എം.ആർ.ബി.യുടെ മറ ക്കുടയ്ക്കുള്ളിലെ മഹാനരകം (1931) പ്രേംജിയുടെ ഋതുമതി (1938) എന്നീ നാട കങ്ങളും പരിവർത്തനസ്വഭാവം കൊണ്ടു മികച്ചുനിന്നു.
വളരുന്ന കലാരംഗം
1930 കളിൽ ഇബ്സന്റെ നാടകങ്ങളുടെ സ്വാധീനം ആംഗലേയ ലോകത്തെ പ്പോലെ മലയാളത്തിലും നാടകരംഗത്ത് സുപ്രധാന മാറ്റങ്ങൾക്കു വഴി തെളിച്ചു. പ്രശസ്തനിരൂപകനായ കേസരി എ. ബാ ലകൃഷ്ണപിള്ള ഇബ്സന്റെ ‘പ്രേതങ്ങൾ’ 1936 -ൽ മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയും ഇബ്സന്റെ നാടകങ്ങളെക്കു റിച്ച് മലയാളത്തിൽ അനേകം ലേഖനങ്ങൾ എഴുതുകയും ചെയ്തു. 1940-ൽ സി. നാരാ യണപിള്ള “റോസ്മെർഹോം ‘ മലയാളത്തി ലേക്കു വിവർത്തനം ചെയ്തു. വി.ടി.ഭട്ടതി രിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങ ത്തേക്ക് (1930) എന്ന നമ്പൂതിരിസ്ത്രീക ളുടെ പുരോഗമനത്തിന്റെ കഥപറയുന്ന നാടകം നാടൊട്ടൊന്നും പ്രചുരപ്രചാരം നേടി. വി.ടി.യുടെ മറ്റൊരു പ്രധാന നാടക മായ ഋതുമതി (1939) അതിന്റെ ആശയ സമ്പൂർണതയ്ക്കു പേരുകേട്ടതാണ്.
ഇ.വി. കൃഷ്ണപിള്ള സി.വി.രാമൻപിള്ള യുടെ ചരിത്ര ദുരന്തങ്ങളുടെയും ആക്ഷേ പഹാസ്യത്തിന്റെയും പാത പിന്തുടർന്ന് പല നാടകങ്ങളും രചിച്ചു. ഇ.വിയുടെ ഹാസ്യരസ പ്രധാനമായ നാടകങ്ങളുടെ ശൈലി പിന്തുടർന്ന് നാടകമെഴുതിയവരിൽ പ്രധാനികളായിരുന്നു ടി.എൻ. ഗോപിനാ ഥൻ നായരും എൻ.പി. ചെല്ലപ്പൻ നായരും. അദ്ദേഹത്തിന്റെ ചരിത്രദുരന്ത നാടകങ്ങ ളുടെ പാത പിന്തുടർന്നവരായിരുന്നു കൈനിക്കര പത്മനാഭപിള്ള (വേലുത്തമ്പി ദളവാ)
കാൽവരിയിലെ കല്പാദവം (1934) കാപ്പന കൃഷ്ണമേനോൻ (ചേരമാൻ പെരുമാൾ, പഴശ്ശിരാജാ കൈനിക്കര കൃഷ്ണപിള്ള (ഹരിശ്ചന്ദ്രൻ (1938), കുട്ടനാട്ട് രാമകൃഷ്ണ പിള്ള (തബാഷ്പം (1934) തുടങ്ങി
യവർ.
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ- സാമൂഹിക നാടകം ഒരുപക്ഷേ കെ.ദാമോ ദരന്റെ ‘പാട്ടബാക്കി’ (1938) ആയിരിക്കും. 1940-കളിൽ എൻ. ബാലകൃഷ്ണപിള്ള പുളിമന പരമേശ്വരൻപിള്ള, ഇടശ്ശേരി ഗോവിന്ദൻ നായർ, സി.ജെ. തോമസ് തുട ങ്ങിയവർ മലയാള നാടകരംഗത്തേക്ക് ദുരന്ത നാടകങ്ങളെ അവതരിപ്പിച്ചു. കൃഷ്ണപിള്ള യുടെ പ്രധാന നാടകങ്ങളിൽ ‘ഭഗ്നഭവനം (1942) ‘കന്യക’ (1944) ‘ബലാബലം’ (1946), തുടങ്ങിയവ ഉൾപ്പെടും. പുളിമന പരമേ ശ്വരൻപിള്ളയുടെ ‘സമത്വവാദി?’ (1944) ‘എക്സ്പ്രഷനിസ്റ്’ സമ്പ്രദായത്തിലെ ഴുതിയ ഒരു അമൂല്യ കൃതിയാണ്. ഇടശ്ശേ .രിയുടെ ‘കൂട്ടുകൃഷി’ (1950) ഗ്രാമീണ യാഥാർത്ഥ്യങ്ങളുടെ കഥ പറഞ്ഞു.
സി.ജെ. തോമസിന്റെ പ്രധാന നാടകമായ അവൻ വീണ്ടും വരുന്നു. മലയാള നാടക ങ്ങൾക്കു ഒരു പുതിയ മാനം നൽകി. അദ്ദേ ഹത്തിന്റെ നാടകങ്ങൾ പുരോഗമന സ്വഭാ വമുള്ളവയും ഭാവിയിലെ മലയാള നാടക വേദിയെ മുൻകൂട്ടിക്കണ്ടവയുമായിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണത്വര അതിന്റെ പാരമ്യത്തിലെത്തുന്നത്. 1128 ലെ കം 27 ‘ (1954) എന്ന നാടകത്തിലൂടെയാണ്. അഭിനേതാക്കൾക്കും സംവിധായകർക്കും വെല്ലു വിളിച്ചു യർത്തിയ ഈ നാടകം ഇന്നും മലയാള നാടകരംഗത്ത് വേറിട്ടു നിൽക്കുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം
1950-60 കളിലെ നാടകങ്ങൾ നാടകഗാന ങ്ങൾക്കു പ്രാധാന്യമുള്ളവയും രാഷ്ട്രീയ -സാമൂഹിക ചായ്വുകൾ ഉള്ളവയുമായി രുന്നു. തോപ്പിൽ ഭാസി, എൻ.എൻ.പിള്ള, കെ.ടി. മുഹമ്മദ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവർ ചലച്ചി തങ്ങളുടെ കുത്തൊഴുക്കിലും നാടക രംഗത്തെ ചലനാത്മകവും ആസ്വാദകവു മാക്കി നിലനിർത്തി.
പ്രധാനപ്പെട്ട നാടകകൃത്തുക്കൾ
- സി.വി.രാമൻപിള്ള
- കൈനിക്കര പത്മനാഭപിള്ള
- ജി. ശങ്കരപ്പിള്ള
- കാവാലം നാരായണപണിക്കർ
- തോപ്പിൽ ഭാസി
- തിക്കോടിയൻ
- കെ.ടി.മുഹമ്മദ്
- കുട്ടനാട് കെ. രാമകൃഷ്ണപിള്ള
- സി.ജെ.തോമസ്
- കെ.എം. ചിദംബരം,
- വി.കെ. പ്രഭാകരൻ
- പ്രേംജി
- വി.ടി.ഭട്ടതിരിപ്പാട്
- എൻ.എൻ.പിള്ള
- എസ്.എൽ.പുരം സദാനന്ദൻ
- സി.എൽ.ജോസ്
- എൻ.ബി.ത്രിവിക്രമൻപിള്ള
- വർഗീസ് പോൾ
- മാനിമുഹമ്മദ്
- മടവൂർ ഭാസി
- വിജയൻ പാലാഴി
- കാര്യവട്ടം ശ്രീകണ്ഠൻ നായർ
- ഹേമന്ത് കുമാർ
- ഫ്രാൻസിസ് ടി. മാവേലിക്കര
പ്രധാന നാടകസംഘങ്ങൾ
- കെ.പി.എ.സി
- കാളിദാസ കലാകേന്ദ്രം
- കേരള കലാനിലയം
- സോപാനം തിരുവനന്തപുരം
- കലിംഗ തിയ്യേറ്റേഴ്സ്
- സംഗമം തിയ്യറ്റേഴ്സ്
- നവചേതന
- സംഗമിത
- സൂര്യസോമ
- രംഗചേതന
- രംഗപ്രഭാത്
- നാടകക്കൂട് നെയ്യാറ്റിൻകര
- ദൃശ്യ ആറ്റിങ്ങൽ
- ലോകധർമ്മി
- ജനഭേരി
- സ്വരലയ, മുഖത്തല
- അഭിനയ, തിരുവനന്തപുരം
- കനൽ, തിരുവനന്തപുരം
- തിയേറ്റർ ഇനിഷ്യേറ്റീവ്, കൊല്ലം
- സംസ്കൃതി, ആലപ്പുഴ
- ലിറ്റിൽ എർത്ത് തിയേറ്റർ, പാലക്കാട്
- പ്രകാശ് കലാകേന്ദ്രം, നീരാവിൽ
- സുവർണ്ണ തിയേറ്റേഴ്സ്, വളയഞ്ചിരങ്ങര
- വള്ളുവനാട് ബ്രഹ്മ
- കൊച്ചിൻ ദൃശ്യ കലാഞ്ജലി, കൊല്ലം
- നവയുഗ് ചിൽഡ്രൻസ് തീയറ്റർ, കോട്ടയം- പ്രധാന നാടകസംവിധാകർ
- കാവാലം നാരായണപ്പണിക്കർ
- കെ.വി.ആർ കുട്ടി
- ജോസ് ചിറമൽ
- കെ.ആർ. രമേശ്
- രമേഷ് വർമ്മ സി.കെ.
- അരുൺലാൽ
- പി.ജെ.ഉണ്ണിക്കൃഷ്ണൻ
- ചന്ദ്രദാസൻ
- സുവീരൻ
- വിനോദ്, കാലടി
- ശശിധരൻ നടുവിൽ
- ജയപ്രകാശ് കാര്യാൽ
- കെ.ആർ. ദേവാനന്ദ്
- പ്രശാന്ത് നാരായണൻ
- കെ.എം. ധർമ്മൻ
- കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജോഷി മാത്യു, സതീഷ് തുരുത്തി
നാടകം
ഒരു ദൃശ്യകല
അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണ്ണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യ കലയാണ് നാടകം. വളരെയധികം ജന പ്രീതിയാർജ്ജിച്ച ഒരു ദൃശ്യകലയായ നാട കം, സുകുമാരകലകളിൽ ഉൾപ്പെടുന്നു. “ഒരു പൂർണക്രിയയുടെ അനുകരണം’ എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവ ചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കര കലയോ സമ്പൂർണ്ണകലയോ ആണെന്നു പറയാം. കാരണം അതിൽ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാ വ ത ര ണ ത്തിന്റെ സാഹിത്യ രൂപമാണ് പൊതുവേ നാടകം അഥവാ ഡ്രാമ എന്ന റിയപ്പെടുന്നതെങ്കിലും ഡു (Do) എന്ന പദ ത്തിൽ നിന്നാരംഭിച്ച ഡ്രാമയും നാടക ത്തിലെ ക്രിയംശത്തിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത്. നാടകത്തെ സമ്പൂർണ്ണ മായി ഉൾക്കൊളളുന്ന ആംഗലേയപദം തിയേറ്റർ ( Theatre) ആണ്. മലയാളത്തിൽ നാടകവേദിയെന്നും നാടകകലയെന്നും പ്രയോഗിക്കാറുണ്ട്. രംഗവേദിയിൽ അവ തരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് പ്രേക്ഷകൻ സംവദിക്കുമ്പോഴാണ് തിയേ റ്റർ സമ്പൂർണമാകുന്നത്.
നാടകകല, നാടകസാഹിത്യം എന്നിവയിൽ ഏതാണു പ്രധാനം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. സാഹിത്യത്തിനു പ്രാധാന്യം കല്പിക്കുന്ന വർ നാടകസാഹിത്യത്തിനാണ് പ്രാധാന്യ മെന്നും മറ്റൊരു കൂട്ടർ നാടകകലയ്ക്കടി സ്ഥാനമായി ഒരു സാഹിത്യകൃതി അത്യ ന്താപേക്ഷിതമല്ലെന്നും ഒരു സാഹിത്യക തിയെയും അവലംബിക്കാതെ നാടകത്തിന് രൂപം നല്കാനും അരങ്ങത്ത് ആവിഷ്ക രിക്കാനും സാധിക്കുമെന്നും കരുതുന്നു. നാടക സാഹിത്യത്തെയും നാടക കല യെയും ഒരുപോലെ മനസ്സിലാക്കിയിട്ടുള്ള വരും കലാതത്ത്വവാദികളുമാണ് രണ്ടാ മത്തെ വീക്ഷണഗതി വച്ചു പുലർത്തുന്ന ത്. എന്തായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്ന നിലയിൽ നാടകത്തിന്റെ ശക്തി വളരെ വലുതാണ്. അതു കൊണ്ടാണ് മറ്റേതൊരു കലയെ ക്കാളും നാടകം ജനകീയ കലയായി വളർന്നത്. പലപ്പോഴും ഒരു സമരായുധം തന്നെയായിരുന്നു അത്.
ചരിത്രം
ലോകസാഹിത്യത്തിലെ ഏറ്റവും പഴക്ക മുള്ള കലകളിലൊന്ന് നാടകമാണ്. പ്രാചീന കാലത്തുതന്നെ നാടകം രൂപം കൊണ്ട് രാജ്യങ്ങളിൽ ആദ്യം അത് ഒരു തരം അനുഷ്ഠാനമായിരുന്നു. മനുഷ്യജീ വിതത്തെയും പ്രപഞ്ചത്തെയും നിയന്ത്രി ക്കുന്ന അദൃശ്യശക്തികൾ തമ്മിൽ നടന്നു കൊണ്ടിരിക്കുന്നതായുളള സംഘട്ടനം ആംഗ്യത്തിലൂടെയും നൃത്തചലനങ്ങളിലൂ ടെയും ഗാനത്തിലൂടെയും പ്രാചീന മനു ഷ്യർ ആവിഷ്കരിച്ചവയാണ് അനുഷ്ഠാന ങ്ങൾ. ആ അനുഷ്ഠാനം പല പരിണാമ ങ്ങളിലൂടെ വികസിച്ച് നാടകരൂപം പ്രാപി ച്ചതിനുശേഷമാണ് ആദ്യകാല നാടകകൃ തികൾ ഉണ്ടായത്.
അനുകരണ വാസനയിൽ നിന്നാണ് നാട കത്തിന്റെ ആരംഭമെന്ന് കരുതപ്പെടുന്നതു പോലെ സംഘട്ടനമാണ് നാടകകലയുടെ അടിസ്ഥാനഘടകമെന്നും കരുതപ്പെടുന്നു. ഈ സംഘട്ടനസിദ്ധാന്തം പാശ്ചാത്യ നാട കചിന്തയിൽ ഒരു നിർണായകഘടകമാണ്. മനു ഷ്യരുടെ വിഭിന്ന പ്രകൃ ത ങ്ങൾ തമ്മിലോ നന്മയും തിന്മയും തമ്മിലോ വ്യക്തികൾ തമ്മിലോ സമൂഹത്തിന്റെ വിഭിന്ന ഘടകങ്ങൾ തമ്മിലോ നടക്കുന്ന സംഘട്ടനങ്ങളുടെ കലാപരമായ ആവി ഷ്കാരമാണ് നാടകം എന്ന അഭിപ്രായം പ്രബലമാണ്. ഇന്ത്യയിലെ പ്രാചീനങ്ങളായ നാടോടി നാടകങ്ങളിലും സംഘട്ടന ങ്ങൾക്കുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. എന്നാൽ വികസിതമായ സംസ്കൃത നാടക പാരമ്പര്യത്തിൽ സംഘട്ടനത്തിന് വലിയ പ്രാധാന്യം ഇല്ലെന്ന വസ്തുതയും അനിഷേധ്യമാണ്. സംഘട്ടനം നാടക ത്തിന്റെ അത്യന്താപേക്ഷിതമായ ഘടകമാ ണെന്ന വാദം ആധുനിക കാലത്തെ പല നാടക നിരൂപകരും നിരാകരിച്ചിട്ടുണ്ടെന്ന വസ്തുതയും ശ്രദ്ധയർഹിക്കുന്നു.
നാടകവും സിനിമയും
സ്ഥലകാലബദ്ധമായ രംഗകലയാണ് നാട കം. എന്നാൽ, സാങ്കേതികവിദ്യ അടിസ്ഥാ നമാക്കിയാണ് സിനിമാ ചിത്രീകരണ ത്തിലെ ഓരോ ചലനവും സാധ്യമാക്കി ത്തീർക്കുന്നത്. ദൃശ്യഭാഷയിലൂടെയാണ് പ്രധാനമായും സിനിമയിൽ ആശയസംവേ ദനം നടക്കുന്നത്. നാടകത്തിലാകട്ടെ, കഥാ പാത്രങ്ങളുടെ ഭാവഭേദങ്ങളത്രയും സംഭാ ഷണങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് പകരുന്നത്. പ്രേക്ഷകനും കഥാപാത്ര ങ്ങളും തമ്മിലുളള നേരിട്ടുള്ള സംവേദന ത്തിൽ, നാടകാവതരണം ഓരോ പ്രാവ ശ്യവും വ്യത്യസ്തമായിത്തീരുന്നു.
മുൻകൂ റായി ചിത്രീകരിക്കുന്ന ചലച്ചിത്രദൃശ്യങ്ങൾ സാങ്കേതികോപകരണങ്ങളിലൂടെ ചിത്രീക രിക്കുന്നതിനാൽ സംവിധായകന്റെ കാഴ്ച പ്പാടിൽ സിനിമ ആസ്വദിക്കാൻ പ്രേക്ഷകർ നിർബന്ധിതരായി മാറുന്നു. നാടക പ്രേക്ഷ കൻ സ്വതന്ത്രനും, സിനിമാസ്വാദകൻ ഒരു പരിധിവരെ ദർശനത്തിനൊപ്പം നീങ്ങേണ്ട വനുമാണ് എന്നർഥം. രംഗവേദിയുടെ പരി മിതികളും ഭാവദൃശ്യങ്ങളുടെ അഭാവവും നാടകീയമായ സ്ഥലകാല വ്യാഖ്യാന ങ്ങൾക്ക് അതിരുകൾ തീർക്കുന്നുണ്ട്. നാട കാവതരണത്തെ ക്യാമറയിൽ പകർത്തി സിനിമയായി അവതരിപ്പിച്ചാൽ അത് നാട കമോ, സിനിമയോ ആവില്ല. നാടകത്തിന്റെ രംഗസങ്കലത്തിനപ്പുറത്തേക്ക് സ്വതന്ത മായി നീങ്ങാൻ മൂവിക്യാമറയ്ക്ക് കഴിയു കയുമില്ല. അതുപോലെ സിനിമയെ നാട കവേദിയിൽ അവതരിപ്പിക്കുക എന്നതും അസംഭവ്യമാണ്.
നിരവധി സ്ഥലങ്ങളുടെ സന്ദർഭങ്ങളുടെ, പ്രകൃതി വ്യാഖ്യാനങ്ങ ളുടെ പകർപ്പാണ് സിനിമ. എന്നാൽ നാട കം, അതിന്റേതായ ഒരു സ്വകാര്യസ്ഥല ത്തേക്ക്, അവതരണത്തിന്റെ ടെക്നിക്കിലു ടെയും സംഭാഷണത്തിലൂടെയും ജീവിത സന്ദർഭങ്ങളെ പൊലിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. നാടകം എപ്പോഴും വർത്തമാ നത്തിൽ അവതരിപ്പിക്കപ്പെടുകയും ഓരോ പ്രാവശ്യവും വേറിട്ടു നില്ക്കുകയും ചെയ്യുന്നു. സിനിമയിൽ ഭൂതകാലത്ത വർത്തമാനകാലമാക്കി തെറ്റിദ്ധരിപ്പിക്കുക യാണ് ചെയ്യുന്നത്. അച്ചടിക്കപ്പെട്ട ഒരു കഥാപുസ്തകം, വായനക്കാരന്റെ സൗക ര്യമനുസരിച്ച് വായിക്കപ്പെടുമ്പോൾ, ആ കഥാപുസ്തകം വർത്തമാനകാലത്തിന്റെ ഭാഗമായി മാറുന്നു. സിനിമയും അതുപോ ലെയാണെന്ന് ചുരുക്കം നാടകാഭിനയവും സിനിമാഭിനയവും തമ്മിൽ വ്യത്യാസമുണ്ട്. ക്ളോസപ്പ്, മിഡ് ഷോട്ട്, ലോങ് ഷോട്ട് തുട ങ്ങിയ സാങ്കേതങ്ങളിലൂടെ നടന്റെ ചലന ങ്ങളാണ് ക്യാമറയിൽ പകർത്തു ന്നത്.
ബിഹേവിയർ ആക്റ്റിങ്ങാണ് സിനിമയിലേ ത്. അതേസമയം, നാടകത്തിൽ സമഗ്രവും, അർപ്പണ സന്നദ്ധവുമായ ആക്റ്റിങ്ങാണ് നടൻ കാഴ്ചക്കുന്നത്. ആദിമധ്യാന്തമായ അഭിനയസങ്കേതവും കഥാസങ്കേതവുമാണ് നാടകത്തിലുള്ളത്. സിനിമാചിത്രീകരണം, സ്ഥലത്തിന്റെയും നടീനടന്മാരുടെയും ലഭ്യത അനുസരിച്ച് സൗകര്യപൂർവ്വം നട ത്താൻ കഴിയും. പിന്നീട് പോസ്റ്റ് പ്രൊഡ ക്ഷൻ വർക്കിലൂടെ, കഥാരന്തര്യം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. സുനിശ്ചിതമായ ഒരു ഘടനയും ക്രിയയും അഭിനയ ജാഗ്രതയും നാടകത്തിന് അനി വാര്യമാണ്. ഒരു പ്രാവശ്യം, പാളിയാൽ അതേ രംഗം വീണ്ടും അവതരിപ്പിക്കാനാ വില്ല. എന്നാൽ സിനിമയെ സംബന്ധിച്ചിട ത്തോളം റീ-ടേക്കിലൂടെ എത്ര പ്രാവശ്യം വേണമെങ്കിലും അഭിനയം ഷൂട്ട് ചെയ്യാവു ന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സിനിമ ഇന്ദ്രജാലവും നാടകം യാഥാർഥ്യ വുമാണ്. സിദ്ധിയും സാധനയുമാണ് ഒരു നാടക കലാകാരനെ വിജയത്തിലെത്തിക്കു ന്നത്.
നിന്റെ ഓർമ്മയ്ക്ക്
എം.ടി. വാസുദേവൻ നായർ
ഒരു പതിറ്റാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന് ഓർത്തു പോയി. ലീലയെന്ന് കേൾക്കുമ്പോൾ നിങ്ങൾ പെട്ടെന്ന് വിചാ രിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാൻ നേരത്തെ പറഞ്ഞു കൊള്ളട്ടെ. അവൾ എന്റെ സഹോദരിയാണ്.
ഈ വസ്തുത അറിയുന്ന വ്യക്തികൾ ലോകത്തിൽ വളരെ കുറച്ചേ ഉള്ളൂ
ലീലയെക്കുറിച്ച് ഓർക്കാൻ കാരണം പെട്ടി കടയിൽ നിന്ന് കണ്ട് കിട്ടിയ റബ്ബർ മൂങ്ങ യാണ്. റദ്ദുചെയ്ത ഷർട്ടും മുണ്ടും പഴയ കടലാസുകളും ഇട്ട പെട്ടിക്കിടക്ക് ഇന്നൊരു പരിശോധന നടത്തി. നോക്കുമ്പോഴുണ്ട് ആ പഴയ റബ്ബർ മൂങ്ങ കിടക്കുന്നു. അതിന്റെ നിറം മങ്ങി ആകർഷകത്വമില്ലാ തായിട്ടുണ്ട്. സ്ഫടികം കൊണ്ടുണ്ടാക്കിയ കണ്ണുകൾ മാത്രം മങ്ങിയിട്ടില്ല.
ഒരു കാലത്ത് തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അതിന്റെ ഉടമസ്ഥ തയിൽ അഭിമാനിച്ചിരുന്നു. വളരെ വളരെ കൊതിച്ചുകിട്ടിയതാണ്. അതു സഞ്ചിയിൽ വച്ചുകൊണ്ട് സ്കൂളിൽ ചെന്നു കയറിയ പ്പോൾ ഞാൻ സ്വയം ഒന്നുയർന്നപോലെ തോന്നി. കാരണം എന്റെ സഞ്ചിക്കകത്ത് വലിപിടിപ്പുള്ള ഒരു മുതലുണ്ട്.
അപ്പുക്കുട്ടന്റെ പളുങ്കുഡപ്പിയേക്കാളും എമ്പ്രാൻ കുട്ടിയുടെ മൗത്ത് ഓർഗനേ ക്കാളും മുന്തിയതാണ് എന്റെ മൂങ്ങ. അതേയ് കൊളമ്പില് നിന്നു കൊണ്ടുവന്ന താണ്.
റബ്ബർ മൂങ്ങയ്ക്ക് രണ്ടു വിശേഷതകളുണ്ട്. അടിഭാഗത്തെ കുറ്റി അമർത്തിയാൽ അതിന്റെ വയർ തുറക്കും. വയറിന്നകത്ത് പതുപതുപ്പുള്ള ഒരു കൊച്ചു കുഷ്യന്റെ മുകളിൽ കുടം നീലനിറത്തിലുള്ള ഒരു ചെറിയ കുപ്പി അതിൽ സെന്റായിരുന്നു. അടപ്പു തുറന്നാൽ അരിമുല്ലപ്പൂക്കളുടെ മണം ക്ലാസു മുഴുവൻ വ്യാപിക്കും. പെൺകുട്ടികളിരിക്കുന്ന ബഞ്ചിൽ നിന്ന് പിറുപിറുപ്പുകൾ കേൾക്കാം.
“ആ കുട്ടീടെ കയ്യിലാ” ….!
“ആ കുട്ടി ഞാനായതിൽ എനിക്കഭിമാന മുണ്ടായിരുന്നു.”
എന്നിട്ടും അത് മാപ്ലസെന്റാണെന്ന് പുച്ഛിച്ച ശങ്കുണ്ണിയുമായി ഇടിപ്പയറ്റു നടത്തിയ തിലൽ എനിക്കിന്നും പശ്ചാത്താപമില്ല.
രണ്ടാമത്തെ പ്രത്യേകത; പിൻവശത്ത കമ്പികളിളക്കിയാൽ മൂങ്ങ കണ്ണുരുട്ടും.
ഉച്ച സമയത്ത് കുട്ടികളുടെ മുന്നിൽ മൂങ്ങയെ പ്രദർശിപ്പിക്കുമ്പോൾ മായക്കു തിരയുടെ ഉടമസ്ഥനായ രാജകുമാരന്റെ കഥ മുത്തശ്ശി പറഞ്ഞത് എന്റെ മനസ്സിലു ണ്ടാകും. ആ മൂങ്ങ എന്റെ ജീവനായിരു ന്നു. മറ്റൊരാളെ ഏല്പിക്കാൻ മനസ്സു വരി ല്ല. അതിന്റെ ‘മെക്കാനിസം’ അറിയുന്നത് എനിക്കു മാത്രമല്ലേ?
ഞാൻ ആരംഭിച്ചത്……… ഓ, ലീലയെപ്പറ്റി യായിരുന്നു. ഒന്നു പറയാൻ വിട്ടുപോയി. റബ്ബർ മൂങ്ങ എനിക്കു സമ്മാനിച്ചത് ലീല യായിരുന്നു.
ജീവിതത്തിൽ നിന്ന് ചിന്തിയെടുക്കുന്ന ഒരു പഴയതാളാണിത്.
കുടുക്കുകൾ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയിൽ കുടുക്കി നിർത്തി നടക്കുന്ന കാലം. പത്തോ പതിനൊന്നോ വയസ്സ് പ്രായം കാണും. അമ്മയുടെയും ജ്യേഷ്ഠ ന്മാരുടെയും അടി മുറയ്ക്ക് വാങ്ങും. അമ്മാളു അമ്മ യുടെ മകൻ വാസു വല്ലാത്ത വികൃതിയാണെന്നായിരുന്നു പൊതുജനാഭിപ്രായം. അതിനു പ്രചരണം നല്കിയത് അയൽവക്കത്തെ പാറുവമ്മയാ ണ്. ഉച്ചയ്ക്ക് അവര് പതുക്കെ ഞങ്ങളുടെ നടപ്പുരയിലെത്തും. അമ്മയുടെ തലയിൽ നിന്ന് പേനെടുത്തു കൊണ്ട് പാറുവമ്മ നാല് ഞായം പറയും. അതുകേൾക്കാൻ എനിക്കിഷ്ടമാണ്. ഇല്ലത്തെ മാളാത്തലി നേപ്പറ്റിയോ തെരണ്ടിരിക്കുന്ന കുട്ടിയെപ്പ റ്റിയോ ആയിരിക്കും പറയുന്നത്. എന്നാലും കേട്ടിരിക്കാൻ രസമുണ്ട്. അതിനിടയ്ക്ക് പാറുവമ്മ പറയും.
നിന്റെ മോന് ആ ചെല്ലാന്ന് എടി അതാണ് ………
അതാണ് കുഴപ്പം അതിന് ഞാൻ കൂട്ടാക്കാ അപ്പോൾ അമ്മ കല്പിക്കും. അതനുസ രിക്കില്ല. പിന്നെയും ശാസിച്ചു നോക്കും. ഞാനെന്തെങ്കിലും വികടം പറഞ്ഞെന്ന് വരും. അപ്പോൾ വീഴും പുറത്തൊന്ന്.
ഒരു സാധാരണ രംഗമാണത്.
അയൽവക്കത്തെ സ്ത്രീകൾക്കിടയില് അമ്മ ബഹുമാനത്തിനു പാത്രമായിരുന്നു. കാരണം അമ്മയുടെ
കൈയിൽ നിന്നു പണമോ അരിയോ വായ്പ കിട്ടും. സദ്യ പോകാനുള്ള പണം വാങ്ങാനും അമ്മയുടെ സേവ വേണം.
“മാസം മാസം അമ്മയ്ക്ക് എത്ര പണം വര്ണ്”?
“അയാള്ക്കേയ്, കൊളമ്പില് എന്ത് വാരലാ”!
അങ്ങനെ പോകുന്നു അഭിപ്രായങ്ങള്……. അച്ഛൻ വളരെ കാലമായി സിലോണിലാ ണ്. മാസം തോറും ധാരാളം പണം അയ യ്ക്കും.
ഞങ്ങൾ നാലാൺമക്കളാണ്. സഹോദരി മാര് ആരുമില്ല. മറ്റുള്ളവരുടെ കണ്ണില് അതൊരു നല്ല ഗുണമാണ്. പറുവമ്മയുടെ അഭിപ്രായത്തില് അതാണമ്മയുടെ ഏറ്റവും വലിയ സുകൃതം. അതിന്റെ കാരണം ഞാൻ വിടാരിക്കുന്നത് പാറുവമ്മയുടെ വീട്ടിൽ പെരുകി വരുന്ന പെൺപടയാണ് അവർക്ക് ഏഴും പതിമൂന്നു പെണ്ണുങ്ങള് നിറഞ്ഞു ഒരു കുടുംബമാണത്.
ഒരു പെൺകുട്ടിയുണ്ടാവാൻ അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. മൂന്നാൺമക്ക ള്ക്കുശേഷം അമ്മ ഗർഭിണിയായപ്പോള് കണിയാര് പറഞ്ഞു. “ഇത് പെൺകുട്ടി തന്നെ.”
എല്ലാവർക്കും സന്തോഷമായി ചെയ്യാത്ത വഴിപാടുകളും കയറാത്ത അമ്പലങ്ങളു മില്ല.
പക്ഷേ പ്രതീക്ഷകളെല്ലാം തട്ടിമാറ്റിക്കൊണ്ട് ഒരു ചെവാളിച്ചെറുക്കന് ഭൂജാതനായി. വിന യപൂർവ്വം അറിയിച്ചുകൊള്ളട്ടെ ആ നിർഭാ ഗ്യവാൻ ഞാനാണ്.
എന്റെ സ്ഥാനത്ത് ഒരു പെൺകുഞ്ഞ് പിറ ക്കായിരുന്നു. ദൈവത്തെ ഞാൻ ശപി ച്ചത് പിന്നീടാണ്.
കുടുക്കില്ലാത്ത മുഷിഞ്ഞ ട്രൗസർ ഇട്ട് വികൃതിയായി നടന്നിരുന്ന കാലത്ത് അന്നെ നിക്ക് അച്ഛനെ ഓർമ്മയില്ല. അച്ഛന്റെ പടം മുറിയില് പലേടത്തും കണ്ടിട്ടുണ്ട്. എനിക്ക് നാലു വയസ്സുള്ളപ്പോള് സിലോണില് പോയതാണ്. പിന്നെ വന്നിട്ടില്ല.
അതിനെപ്പറ്റി സൂചിപ്പിച്ചാല് ഏട്ടന്മാര് എന്നെ കളിയാക്കും. അവരുടെ മുമ്പില് ഞാൻ ചൂളിപ്പോകും. അവര് സിലോണില് വളരെക്കാലം ജീവിച്ചിട്ടുണ്ട്. എന്നെക്കാളും അധികാരപൂർവ്വം അച്ഛനെപ്പറ്റി സംസാരി ക്കുന്നത് അവരാണ്.
ഞാൻ അമ്മയുടെ ഗർഭത്തിലായിരിക്കുന്ന കാലത്താണ് അമ്മയും മറ്റു സഹോദര ന്മാരും നാട്ടിലേക്കു മടങ്ങിപ്പോന്നത്. അതിൽ പിന്നെ കൊല്ലത്തില് രണ്ടുമൂന്ന മാസം അവധിയില് അച്ഛൻ നാട്ടിൽ വരും.
അമ്മയുടെ വക എനിക്കു ധാരാളം അടി വന്നുചേരാറുണ്ട്. ഏട്ടന്മാരും ഇടയ്ക്കെല്ലാം ദാഹിക്കും. തനിച്ചിരിക്കുമ്പോൾ എന്റെ ദുരവസ്ഥയെപ്പറ്റി ഞാനോർത്തു പോകും. ഒരു മകളുടെ സ്ഥാനത്ത് വന്നു പിറന്നതു കൊണ്ടായിരിക്കും.
എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കുമോ അച്ഛൻ നാട്ടിൽ വരാത്തത്?
രാത്രിയിൽ കിടക്കു മ്പോൾ പലതും ആലോചിക്കും. ഓർത്തോർത്ത് അവ സാനം അറിയാതെ ചോദിച്ചു പോവും?
“അമ്മേ ഞാനൊരു പെങ്കുട്ടി ആയി ച്ചാലോ?”
“മിണ്ടാതെ കിടക്കെടാ”
ഉറക്കം പിടിച്ചു തുടങ്ങിയ അമ്മ ദേഷ്യം പിടിച്ച് തുടയ്ക്കൊരു നുളളു പാസ്സാക്കും. ഒരു പെൺകുട്ടിയു ണ്ടാ വാ ത്ത തില് അമ്മയ്ക്കും അച്ഛനും വേദനയുണ്ട്. അതെ നിക്കറിയുകയും ചെയ്യും.
ഒരു പെങ്ങളുണ്ടാവുക. നല്ലൊരു കാര്യമാ ണത്. എന്റെ ക്ലാസ്സിലെ കുട്ടികൾക്കും ചേട്ട ത്തിമാരും അനിയത്തിമാരുമുണ്ട്. ഗോപി യുടെ പുസ്തകങ്ങളെല്ലാം കലണ്ടർ ഏടു കൾകൊണ്ട് ഭംഗിയിൽ പൊതിഞ്ഞുകൊ ടുക്കുന്നത്. ഭാനു ചേച്ചിയാണ് അവന്റെ ഭാനുചേച്ചിയാണ് പുസ്തകങ്ങളിൽ പേരെ ഴുതി കൊടുക്കുന്നത്. എന്തുഭംഗിയുള്ള അക്ഷരങ്ങള്. കരുണാകരന്റെ മൂത്ത പെ ങ്ങൾക്ക് കല്യാണമുണ്ടായി. വലിയൊരു മീശയും ഇത്തിരി മാത്രം വലിപ്പമുള്ള ഒരു വാച്ചു മുള്ള ആളാണ് അവന്റെ ചേച്ചിയെ കല്യാണം കഴിച്ചത്. അയാളും കൂട്ടുകാരും പന്തലില് വന്നു കയറിയപ്പോൾ കാല് കഴികിച്ചത് അവനാണുപോലും. കുര വയും നാദസ്വരവുമൊക്കെ അന്നു രാത്രി യിലേ ഞാനും കേൾക്കുകയുണ്ടായി.
അതെല്ലാം നല്ലതുതന്നെ. എന്നാലും കാല് കഴുകിക്കുന്നതു എനിക്ക് പിടിച്ചില്ല.
“പിന്നേയ് ” അവന് സ്വകാര്യം പറയുക യാണ്. ഞാൻ എന്താ മുണ്ടാ അയാളെ വിളിക്ക്യാ? അളിയാന്ന്.
കരുണാകരനും ഗോപികുമൊക്കെ ഭാഗ്യ വാന്മാരാണെന്നു തോന്നി. വീട്ടില് ഒരു കല്യാണമുണ്ടാകുന്നത്. നല്ലൊരു കാര്യമാ ണ്. അലങ്കരിച്ച പന്തലും പെട്രോമാക്സ് വിളക്കുകളും ആൾത്തിരക്കും അകത്തു നിറയെ പെണ്ണുങ്ങളും………………ഒന്നു വിട്ടു പോയി. ഗ്രാമഫോണ് പാട്ടും.
എന്റെ വീട്ടില് ഒരു കല്യാണമുണ്ടാവാന് യാതൊരു വഴിയുമില്ല. എനിക്കൊരു പെങ്ങ ളില്ല!
എന്റെ പുസ്തകങ്ങൾക്ക് ഭംഗിയുള്ള പൊതിച്ചിലില്ല. നല്ല അക്ഷരത്തില് പേരെ ഴുതിയിട്ടില്ല. എനിക്ക് ഒരളിയനുണ്ടാവില്ല….. ഉണ്ടായിരുന്നെങ്കിലല്ലേ കരുണാകരന്റെ വീട്ടിലേക്കാളും ഗംഭീരമാകൂ. അപ്പോൾ കരുണാകരന് എന്നെ കാണണം. അവന്റെ വീട്ടിലെ കല്യാണം അത്രയൊന്നും നന്നാ വില്ല. അല്ലെങ്കിലും അവനെന്ത് കൂളു…… എന്റെ പുസ്തകങ്ങള് ഞാൻ തന്നെയാണ് പൊതിയുന്നത്. വൃത്തിയാവില്ല. ഏട്ടന്മാ രോടു പറഞ്ഞാല് വല്ലതുമൊക്കെ പറയും. എതിരു പറഞ്ഞാല് വികൃതിയാണെന്ന പൊതുജനാഭിപ്രായത്തെ മാനിച്ചുകൊണ്ട് തലക്കൊരു മേട്ടമോ മറ്റോ സമ്മാനിക്കും.
അച്ഛന്റെ കത്തുകള് മുറയ്ക്ക് വരാറുണ്ട്. അമ്മ ശ്രദ്ധിച്ചു വായിക്കും. പത്താംക്ലാസ്സു കാരാനായ മൂത്ത ഏട്ടന് വായിക്കുമ്പോള് ഒരിക്കല്ക്കൂടി കേൾക്കുകയും വേണം.
“… കുട്ടികള്ക്കെല്ലാവർക്കും സുഖമെന്ന് കരുതുന്നു. അവരുടെ വിവരങ്ങൾക്ക് പ്രത്യേകം എഴുതുമല്ലോ…..”
അടങ്ങാത്ത ആവേശത്തോടെ ഞാന തെല്ലാം കേൾക്കും. കുട്ടികള് എന്നു പറ യുന്നതില് ഞാനും അടങ്ങിയിട്ടുണ്ടല്ലോ.
മൂന്നുറിൽപ്പരം നാഴികക്കപ്പുറത്ത് ജോലി ചെയ്യുന്ന അച്ഛനെപ്പറ്റി ഞാനാർക്കും. അദ്ദേഹം ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്തന്. ഏട്ടന്മാരെല്ലാം അച്ഛന്റെ ഓഫീ സില് പോയിട്ടുണ്ട്.
സിലോണിനെപ്പറ്റി പറയുന്നതെന്തും ഞാൻ ശ്രദ്ധവച്ചു കേൾക്കും. എവിടെവച്ചായാലും അവിടുത്തെ ആളുകള് പറയുന്നത് നമുക്ക് തിരിയില്ലത്. കാരണം അവന് സംസാരി ക്കുന്നത് മറ്റേതോ ഭാഷയാണ്. അവിടുത്തെ ആളുകള് ഭയങ്കരന്മാരാണ്. കുഞ്ഞുങ്ങളെ റോട്ടിലും മറ്റും കണ്ടാല് അരയിൽ നിന്ന് കത്തിയൂരിയെടുത്ത് കഴുത്തു മുറിച്ചുകളു മെന്നാണ് ബാലേട്ടൻ പറയുന്നത്. അത്തര മൊരു സംഭവം സ്വന്തം കണ്ണുകൊണ്ട് കണ്ട ആളാണ് വല്യേട്ടൻ.
അതറിഞ്ഞപ്പോൾ ഭയം തോന്നി. ഈ ക്രൂര ന്മാരുടെ ഇടയിലാണ് അച്ഛന് ജീവിക്കുന്ന ത്. ……..ഈശ്വരാ!
“കുട്ട്യോളെ മാത്ര കൊള്ളൂ.. അല്ലേ…..”
“പണം കിട്ടാന് ആരേം കൊല്ലും…..”
ഇത് കേൾക്കുമ്പോൾ ഉള്ളിലൊരു നടുക്കം പുറത്ത് കാട്ടില്ല… എന്റെ ഈശ്വരാ….. അച്ഛന്റെ കൈവശം ധാരാളം പണമുണ്ട ന്നാണ് ആളുകള് പറയുന്നത്.
ആയിടയ്ക്കാണ് കമ്പികിട്ടിയത്. അച്ഛന് നാട്ടിലേക്ക് പുറപ്പെടുന്നുവെന്ന്…………..!
എവിടെയൊക്കെയോ യുദ്ധം നടക്കുന്ന കാലമാണ്. അച്ഛന് ജോലി ചെയ്യുന്ന സ്ഥലത്തും യുദ്ധം തുടങ്ങിയിരിക്കുന്നുവ ത്. അതാണച്ഛന് പെട്ടെന്ന് പുറപ്പെടാന് കാരണം. കടലാസു വായിക്കാറുള്ള വല ട്ടന് യുദ്ധത്തിനെ സംബന്ധിച്ചെല്ലാം അറിയാം.
വീട്ടിലെ അന്തരീക്ഷത്തില് അത് ചലനങ്ങള് നിർമ്മിച്ചു. അച്ഛന് വരുന്നു!….. ആറുകൊ ല്ലത്തിനുശേഷം എനിക്കച്ഛനെ കാണാം…..! കൊളമ്പിന്ന് ഇവടെത്താന് എത്ര ദിവസം വേണം?
ഞാന് അന്വേഷിച്ചു. മൂന്നുമണിക്കൂര് ക് ലിരിക്കണം. രണ്ടു ദിവസം വണ്ടിയിലും.
കപ്പൽ വെള്ളത്തിൽ സഞ്ചരിക്കുന്ന വാഹ നമാണ് അഞ്ചാം പാഠത്തിൽ പറഞ്ഞിട്ടു ണ്ട്. വെള്ളത്തിൽ സഞ്ചരിക്കുന്ന വാഹന ങ്ങളെയെല്ലാം എനിക്കു ഭയമാണ്. ഭഗവതി ക്ഷേത്രത്തില് തൊഴാൻ പോകുമ്പോൾ തോണിയിലിരിക്കാറുണ്ട്. പേടിച്ചു വിറച്ചാ യിരിക്കും ഞാൻ തോണി കടക്കുന്നത് മറി യുമോ എന്ന ഭയം. തോണി പുഴയിലാണ്. കപ്പല് കടലിലും കടലില് കൂറ്റന് തിരമാല കളുണ്ടാവും കപ്പലും മറിയാറുണ്ടോ?
അച്ഛൻ വേഗം വരണേ………….!
അമ്മയുടെ കണക്കുപ്രകാരം തിങ്കളാഴ്ച അച്ഛൻ എത്തുമെന്നാണ് വിശ്വസിക്കുന്ന ത്.
സ്കൂളുണ്ടായിരുന്നെങ്കിലും പോകുന്നി ല്ലെന്നു വച്ചു ഏട്ടന്മാരും പോയില്ല. എല്ലാ വർക്കും അമ്മ ലീവ് സങ്നാഷനാക്കിയി ട്ടുണ്ട്.
………….. ഉറക്കം വരുന്നതുവരെ പടിയി ലേക്ക് നോക്കിയിരുന്നു. കാണുന്നില്ല.
അടുത്ത പ്രഭാതത്തിൽ അച്ഛൻ വന്നു കയറി.
പത്തായപ്പുരയുടെ മുകളിൽനിന്ന് ബാലേ ട്ടനാണത് കണ്ടത്. വയൽ വരമ്പിലൂടെ അച്ഛൻ വരുന്നു. പിന്നില് വലിയ പെട്ടു കളും മറ്റും ചുമന്ന് മൂന്നു കൂലിക്കാരും. കോലായില് കയറിയ ഉടനെ അച്ഛൻ എന്നെ വാരിയെടുത്തു.
ഒരു കാര്യം ഉറപ്പാണ്. ഏട്ടന്മാരുടെ മുമ്പിൽ എപ്പോഴെങ്കിലും ഞാൻ ഉയർന്നതായി തോന്നിയിട്ടു ണ്ടെ ങ്കിൽ
അപ്പോളാ ണ് ………..
അടുത്തത് അവരുടെ ഊഴമായിരുന്നു. അച്ഛൻ ഓരോരുത്തരെയും തൊട്ടുതടവി. ട്രൗസ് ഉരച്ചു കയറ്റിക്കൊണ്ട് അൽപ്പം നാണിച്ച് നിൽക്കുന്ന ഞാൻ അച്ഛനെ നല്ലപോലെ കണ്ടു.
ഫോട്ടോവിൽ കാണുന്നതിലുമധികം കറു ത്തിട്ടാണ്. തടിയും കൂടുതലുണ്ട്. അരു കിന്ന് ചിത്രപ്പണിയുള്ള നീണ്ട ഷോൾ കഴു ത്തില് ചുറ്റിയിട്ടിരിക്കുന്നു… അതിലിട യ്ക്കാണ് ഞാൻ മറ്റൊരത്ഭുതം കണ്ടത്. അച്ഛന്റെ പിറകിൽ മറ്റൊരു പെൺകുട്ടി!
വിളറിയ നിറത്തിൽ വട്ടമുഖവും വിടർന്ന കണ്ണുകളും കഴുത്തുവരെ വളർത്തിയ ചുരുണ്ട ചെമ്പൻ മുടിയുള്ള ഒരു പെൺകു ട്ടി. വെളുത്ത സിൽക്കൽ ചുവന്ന വലിയ പൂക്കള് വളർത്തിയ ഒരു ഗൗണാണിട്ടിരി ക്കുന്നത്.എന്നേക്കാളും ഉയരം കാണും.
അച്ഛന് അവളോടെന്തോ പറഞ്ഞു. എനി ക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള് തലകുലുക്കി. എന്നിട്ട് പതുക്കെ ഉമ്മറക്കോ ലായിലേക്ക് കയറി അമ്പരപ്പോടെ നിന്നു.
വാതിക്കലും ജനാലുകളിലും ഉൽക്കണ്ഠ നിറഞ്ഞ കണ്ണുകൾ കാണാമായിരുന്നു.
ആറുവർഷത്തിനുശേഷം നാട്ടിൽ വരുന്ന അച്ഛനെക്കാളുമധികം മറ്റുള്ളവരുടെ ശ്രദ്ധ യാകർഷിച്ചിരുന്നത് ആ പെൺകുട്ടിയിലാണ്.
കൂലിക്കാര് പെട്ടിയും സാധനങ്ങളും താഴെ യിറക്കി. പടുകൂറ്റൻ പെട്ടികള്. കൂട്ടത്തിൽ ഇളം നീലത്തുണികൊണ്ടുള്ള കുപ്പായമിട്ട ഒരു തോല്പ്പെട്ടിയും. അത് നിലത്തുവച്ച പ്പോൾ ആ പെൺകുട്ടി പതുക്കെ അതൊ അരുകിലേക്ക് മാറ്റിവെച്ചു. ഉമ്മറത്തേക്ക് ചായയെത്തി. അകത്തുനിന്ന് കൊക്കിക്കു രച്ചുകൊണ്ട് മുത്തശ്ശി ഉമ്മറത്തു വന്നു.
“പൊലർച്ചവണ്ടിക്കേ വന്ന്”?
“അതേ, എന്ത് തിരക്കാ. സെക്കന്റ് ക്ലാസ്സിൽ ഇരിക്കാൻ കൂടി സ്ഥലമില്ലാച്ചാലോ?”
കണ്ണുതിരുമ്മിക്കൊണ്ട് അച്ഛൻ പറഞ്ഞു.
“വല്ലാത്ത കാലം. പണ്ടൊക്കെ ആളുകൾ കാശിക്ക് കൂടി നടന്നിട്ടാ പൂവ്വാ…..”
“മുഴുവൻ സിലോണില് നിന്ന് വരുന്നവരാ ണ്. അവിടെ ബോംബിട്ടപ്പോൾ ഒഴിച്ചു പോ രുന്നോരാ….”
മുത്തശ്ശി ഇടയ്ക്കിടെ ചുമരും ചാരി നില്ക്കുന്ന ആ പെൺകുട്ടിയെ ഒന്നു നോക്കും. അവളാകട്ടെ. ഭൂഗർത്തില് നിന്ന് ആദ്യമായി പകൽവെളിച്ചത്തിലേക്ക് കയ റിവന്ന ഒരു അത്ഭുത ജീവിയെ പോലെ നിൽക്കുന്നു!
അമ്മ ഇനിയും ഉമ്മറത്തേക്ക് വന്നിട്ടില്ല. അമ്മയെ വിളിച്ചാലോ എന്നു തോന്നി. ആറുകൊല്ലത്തിനുശേഷം അച്ഛൻ വന്നു കയറിയിരിക്കുകയാണ്. അപ്പോൾ ഒന്ന് പുറത്തു വന്നു കൂടെ?
ഗൃഹാന്തരത്തിൽ അർത്ഥഗർഭമായ ഒരു മൂകതയാണ് തങ്ങി നിൽക്കുന്നത്. എനിക്കതിന്റെ കാരണം മനസ്സിലായി.
മുത്തശ്ശിയോടെന്നമട്ടില് അച്ഛൻ ജോലിസ്ഥ ലത്ത് ബോംബിട്ട് വിവരവും മറ്റും എല്ലാ വർക്കുമറിയാനായി വിവിരിച്ചു. അച്ഛൻ താമസിക്കുന്ന തെരുവിന്റെ ഒരറ്റത്തും ബോബുവീണുവത്രെ. ഒരു വലിയ തുണി ചരക്കു പീടിക മുഴുവൻ കത്തി നശിച്ചു. കെട്ടിടങ്ങൾ പലതും നിലംപറ്റി. പലരും മരി ച്ചു. മരിച്ചവരുടെ കൂട്ടത്തിൽ അച്ഛന്റെ ഒരു സ്നേഹികതനും പെട്ടിരുന്നു. അയാൾ സിംഹാളിയാണ്. അയാളുടെ മകളാണ് അച്ഛന്റെ കൂടെയുള്ളത്. ലീല
ലീലയ്ക്ക് സ്വന്തമായി മറ്റാരുമില്ല, അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു. അച്ഛന് ബോംബുവീണപ്പോഴും. ഇനിയും അവിടെ ബോംബിട്ടേയ്ക്കാം. അപ്പോൾ അവളെ രക്ഷിക്കാൻ കൂടെ കൊണ്ടുവരികയേ നിവൃത്തിയുള്ളൂ.
ഞാൻ അച്ഛനും അമ്മയുമില്ലാത്ത ആ കുഞ്ഞിനെ നോക്കി. എനിക്ക പ്പോൾ വേദന തോന്നി. പാവം അവളെ കാണാൻ ചന്തമുണ്ട്. എന്റെ ക്ലാസിലെ പെൺകുട്ടി കളേക്കാളും ചന്തമുണ്ട്. തീർച്ച.
മുത്തശ്ശി അവളെ അകത്തേക്കു വിളിച്ചു. അവൾക്കത് കേട്ടഭാവമില്ല. അടുത്തുചെന്ന് കൈപിടിച്ചപ്പോൾ അവൾ ഒരൊറ്റ ചീറ്റൽ.
തുടർന്നൊരു വിളിയും.
“ ഡഡീ…………….”
അച്ഛന്റെ സമീപത്തുവന്ന് മുത്തശ്ശിയുടെ നേരെ ചൂണ്ടിക്കൊണ്ട് അവൾ കുലുകലു വെന്ന് എന്തൊക്കെയോ പറഞ്ഞു. അതെ നിക്കു രസിച്ചില്ല. സംസാരമല്ല അച്ഛനെ തൊട്ടുതൊട്ടുള്ള ആ നില്പ്
അന്ന് രാത്രിയിൽ അച്ഛനും അമ്മയും തമ്മിൽ മണിക്കൂറോളം നീണ്ടുനിന്ന വാദ പ്രതിവാദമായിരുന്നു. എന്തിനാണ് അമ്മ അച്ഛനോട് കയർക്കുന്നത്?
ഞാൻ പ്രതീക്ഷിച്ചതു പോലെ വീട്ടിന കത്തെ അന്തരീക്ഷം സുഖകരമാകുന്നില്ല. കുശുകുശുപ്പുകൾ അവിടവിടെ പൊങ്ങു അമ്മയെ കേൾപ്പിക്കരുതെന്നു അവർക്കെല്ലാമുണ്ട്. കുഴപ്പം മുഴുവൻ ഞാൻ മനസ്സിലാക്കിയിടത്തോളം ആ പെൺകുട്ടിയെക്കൊണ്ടാണ്.
അയൽവക്കത്തെ പാറുമ്മയോട് ചെറിയമ്മ പതിഞ്ഞ സ്വരത്തിൽ പറയുകയാണ്.
“കണ്ടാലറിഞ്ഞൂടേ”
“പിന്നില്ലാണ്ടോ”
“ഏട്ത്തി ക ക ണ്ട്, ഇതാ മൂത്ത മകളി ……..”
കാര്യം ഏറെക്കുറെ എനിക്കു മനസ്സിലാ യി. വീടിനകത്തെ പിറുപിറുപ്പുകളിലെല്ലാം അടങ്ങുന്ന വിഷയം ഒന്നാണ്. ലീല അച്ഛന്റെ മകളാണ്!
അച്ഛന്റെ മകൾ. അപ്പോൾ എന്റെ പെങ്ങ ളുമാണ്. ഞാൻ ഇത്രനാളും വിചാരിച്ചത് തെറ്റാണ്. എനിക്കും ഒരു പെങ്ങളുണ്ട്.
അതൊരു കാര്യമാണെന്നാണ് എന്റെ വിശ്വാസം. എന്നിട്ടും ഇവരെല്ലാം മുറുമു റുക്കുന്നതെന്തിന്?
അവൾ പറയുന്നത് എനിക്ക് മനസ്സിലായില്ല. പിന്നെ ആ തരയ്ക്കുന്ന നോട്ടം. എന്നാലും എനിക്കതിൽ പ്രതിഷേധമില്ല. അവളെന്റെ പെങ്ങളല്ലേ?
അവൾ എന്റെ അനുജത്തിയോ, ജ്യേഷ്ഠ ത്തിയോ? പറയാൻ വിഷമമുണ്ട്. അച്ഛ നോടു ചോദിച്ചാൽ അറിയാം. പക്ഷേ ചോദിക്കാൻ വയ്യ. അനിയത്തിയാവാനേ തര മുളളു. എന്റെ ഭാഷ അൾക്ക് മനസ്സിലാ വാൻ തുടങ്ങിയാൽ ഞാൻ പിന്നെ അനീതി എന്നേ വിളിക്കൂ.
അനിയത്തിയുമായി അടുക്കുവാൻ ശ്രമി ച്ചുവെങ്കിലും അത് ഫലിച്ചില്ല. അവൾ ഞങ്ങളിൽനിന്നെല്ലാം അകന്ന് നിൽക്കുക യാണ്. അച്ഛനോടും മാത്രമേ സംസാരിക്കു കയുള്ളു. എപ്പോഴും അവൾക്ക് ഡാഡി മതി ഡാഡി എന്നാൽ അച്ഛാ എന്നാണർത്ഥ മെന്ന് വല്യേട്ടൻ പറഞ്ഞു. വല്യേട്ടന് ഇംഗ്ലീ ഷറിയാം.
പകൽ മുഴുവൻ അവൾ ആ തോൽപ്പെട്ടി യുടെ പുറത്തു കഴിച്ചു കൂട്ടും. താക്കോൽക്കൂട്ടം എപ്പോഴും ചുണ്ടാണി വിരലിൽ ചുഴറ്റുന്നുണ്ടാവും. പെട്ടിയുടെ അടുത്തേക്ക് ചെന്നാൽ ഈറ്റുപാമ്പിനെ പ്പോലെ അവൾ ചീറ്റി നിൽക്കും.
ആ പെട്ടി നിറയെ ഉടുപ്പുകളാണ്. ഭംഗിയു ളള തുണികൾ കൊണ്ടുള്ള ഉടുപ്പുകൾ. തുറ ന്നാൽ കുറെ ഗുളികയുടെ മണമുണ്ടാകും. സുഖകരമായ മറ്റേതൊ സുഗന്ധവും.
രണ്ട് ദിവസവത്തിനുശേഷമാണ് ഞാൻ ആ റബ്ബർ മൂങ്ങ കാണുന്നത്. അവൾ പെട്ടി തുറന്ന പ്പോൾ ഞാൻ പിന്നിൽ നിന്ന് പതുക്കെ എത്തിനോക്കി. അപ്പോളാണ് കണ്ടത് ഉടുപ്പുകൾക്കിടയിൽ ഭംഗിയുള്ള ഒരു റബ്ബർ മൂങ്ങ,
“ഹതെന്താ?”
ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല.
അവൾ കണ്ണു ചുളിച്ച് നിസ്സാരഭാവത്തിൽ എന്നെ നോക്കി. ഞാൻ പറഞ്ഞത് മനസ്സി ലായിരിക്കിയില്ല,
അതേയ്……. അ…………. അ………. കാണുന്നത്? ഞാൻ ചൂണ്ടിക്കാണിച്ചു.
അവൾ റബ്ബർ മൂങ്ങ പുറ ത്തെടുത്തു അതിന്റെ ഭംഗിസ്വയം ഒന്നാസ്വദിച്ചശേഷം അവൾ എന്നെ ഒന്നു നോക്കി. അവളുടെ നേർത്ത വിരലുകൾ അതിന്റെ പിന്നിൽ ചലിച്ചു. മൂങ്ങയുടെ നീലക്കണ്ണുകളിളകു
ന്നു..!
“ഒന്നു നോക്കട്ടെ…..!”
ഞാൻ ലജ്ജയോടെ പറഞ്ഞു. ആരെങ്കിലും കേട്ടാൽ കളിയാക്കുമോ എന്നു ഭയമുണ്ട്. വീണ്ടും നിസ്സാരഭാവത്തിൽ അവൾ എന്നെ ഒന്ന് നോക്കി. എന്നിട്ട് പതുക്കെ ഈ റബ്ബർ മൂങ്ങ പെട്ടിക്കടയിൽ വെച്ച് ഭദ്രമായി പൂട്ടി. ഞാൻ ഇളിഭ്യനായി. എന്റെ അച്ഛന്റെ മക ളാണെങ്കിലും അവൾ തണ്ടുകാരിയാണ് തീർച്ച.
എനിക്കാ റബ്ബർ മൂങ്ങയിൽ കമ്പം പിടിച്ചി ട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായിക്കാണ ണം. അല്ലെങ്കിൽ ഇടക്കിടെ പെട്ടി തുറന്ന് അത് പുറത്ത് കാണിച്ച് എന്നെ കൊതി പിടി പ്പിക്കുന്നതെന്തിനാണ്?
അവളുടെ പത്രാസ് എനിക്ക് കേൾക്കേണ്ട. അച്ഛനോടു പറഞ്ഞാൽ എനിക്കും അതു പോലൊന്ന് വാങ്ങിത്തരാതിരിക്കില്ല. ഒന്ന് കിട്ടിയിരുന്നെങ്കിൽ ക്ലാസ്സിൽ കൊണ്ടു പോയി. കൂട്ടുകാരുടെ മുമ്പിൽ വെച്ച് കണ്ണി കളിളക്കാം. വയർ തുറക്കാം.
അച്ഛനോടു പറഞ്ഞാലോ?
അച്ഛന്റെ അടുത്തു പോകാൻ എനിക്കി ത്തിരി വിഷമുമുണ്ടായിരുന്നു. കാരണമൊ ന്നുമില്ല.
അവളെപ്പോലെ ‘ഡാഡി’ എന്ന് വിളിച്ചു ഓടിച്ചെന്ന് മടിയിൽക്കയറിയിരിക്കാൻ കര ളുറപ്പിച്ചു.
അച്ഛൻ അധികം സംസാരിക്കാറില്ല. ദൂരെ നിന്ന് അച്ഛന് ചാരുകസേരയിൽ കിടക്കു മ്പോൾ ഞാൻ ക കണ്ണാടിക്കും തടിച്ച ള്ള ആ കണ്ണടമുഖം തിരിക്കു മ്പോൾ പ്രകാശിക്കുന്നതു കാണാൻ രസ മുണ്ട്.
ഒരിക്കൽ ധൈര്യമവലംബിച്ച് ചോദിക്കാന് തന്നെ തീരുമാനിച്ചു. ലീലയുടെ മുമ്പിൽ മോശക്കാരനാവാൻ പാടില്ലല്ലോ. അടുത്തു ചെന്ന് നിന്നപ്പോൾ അച്ഛൻ ചോദിച്ചു.
“ഉം?”
മുഖമുയർത്തിയപ്പോൾ ആ കണ്ണട പ്രകാ ശിച്ചു
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്റെ കുറ്റിത്തല തടവിക്കൊണ്ട് അച്ഛൻ ചോദിച്ചു.
“സ്കൂളിൽ പോണില്ലേ?”
“ഉം?”
പിന്നെയൊന്നും ചോദിച്ചില്ല. ഒന്നും പറ യാൻ സാധിച്ചതുമില്ല.
റബ്ബർ മൂങ്ങയില്ലെങ്കിൽ പോട്ടെ, ക്ലാസ്സിൽ കുട്ടികളെ വെറുതെ എന്നെ വിഷമിപ്പിക്കു ന്നതെന്തിനാണ്?
അച്ഛന് വന്നതും കൂടെ ഒരു പെൺകുട്ടിയെ കൊണ്ടുവന്നതും നാട്ടുകാർ എത്രവേഗമാ ണറിയുന്നത് ? എന്റെ വീട്ടിൽ ഒരു പെൺകുട്ടി വന്നു കയറിയതുകൊണ്ട് ഇരി ക്കപ്പൊറുതിയില്ലാത്തതും ഞങ്ങളുടെ ക്ലാസ്സിലെ ജാനുവിനാണ്.
ഞാൻ കേൾക്കെ അവർ പറയുകയാണ്.
“ഈ കൂട്ടീടെ അച്ഛൻ വന്നപ്പോൾ പെൺകുട്ടീനെകൊണ്ടുവന്നിട്ടുണ്ട്.”
“എവിടുന്ന്?”
കൂടെയുള്ള, വെളുത്തേടത്തെ നാണി ചോദിച്ചു
“കൊളമ്പ്, പിന്നേയ്, അമ്മ പറയാ ഈ കൂട്ടീടെ അച്ഛന് അവിടെ ചേട്ടിച്ചീം മക്ക …………. ”
എന്നൊരാട്ടുകൊടുത്ത് ആ കൊട ചാർത്താനാണ് ………………. തോന്നിയത്. പക്ഷേ ചെയ്തില്ല. അവളെനിയ്ക്ക് അണ്ടിപ്പരിപ്പ് തന്നിട്ടുണ്ട്.
എന്നാലും അവൾ പറഞ്ഞത് അക്രമമാണ്, എന്റെ അച്ഛനെപ്പറ്റിയാണ്…. അച്ഛന് കൊള മ്പില്… ഛെ, അത് നുണയാണ്. അവളുടെ അമ്മയ്ക്കാണല്ലോ കമ്പി അവളുടെ അമ്മയും മുത്തശ്ശിയുമെല്ലാം ഒന്നാംതരം നുണച്ചികളാണ്…….
അതെന്ന വിഷമിപ്പിച്ചു. സംശയം തീർക്കാൻ, വൈകുന്നേരം കുളത്തിൽ നിന്നു പോരുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു.
“അമ്മേ, ഞങ്ങളെ ക്ലാസ്സിലെ ജാനു പറയാ…..”
“ഉം?”
അച്ഛനേയ് അച്ഛന് കൊളമ്പില് ചെട്ടിച്ചീം മക്കളുംണ്ട്….
ജാനുവിനു സമ്മാനിക്കാന് ഞാൻ കരു തിയ അടി എനിക്കാണു കൊണ്ടത്.
“നിന്റെ തന്തോട് തന്നെ ചോദിക്ക്…”
ഈ വക കാര്യങ്ങള് ആരു പറഞ്ഞാലും ശ്രദ്ധിക്കുകയില്ലെന്നു നിശ്ചയിച്ചു.
ആരോടും ഒന്നും ചോദിക്കുകയില്ല.
അച്ഛൻ വന്നതിന്റെ ആറാം ദിവസം രാത്രി യിലാണ് അത് സംഭവിച്ചത്.
അച്ഛൻ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയാലാണ് ഞാൻ കിടക്കുക. ഊണുക ഴിഞ്ഞ് ഉറങ്ങാൻ ചെന്നപ്പോൾ അച്ഛന്റെ ശരീരത്തിൽ ചേർന്നുകൊണ്ട് ലീലയുണ്ട് സംസാരിക്കുന്നു. മുറിക്കകത്തുനിന്ന് ചുരു ട്ടിന്റെ രൂക്ഷമായ മണം പൊങ്ങുന്നുണ്ട്.
ഞാൻ അതു കാണുന്നില്ലെന്നു നടിച്ചു. അച്ഛന്റെ തൊട്ടടുത്തു നിന്ന് ഒരിക്കലും ഞാനിങ്ങനെ സംസാരിച്ചിട്ടില്ല. എനിക്ക സൂയ തോന്നി. ഞാൻ വളരെ മോശക്കാര നാണെന്നു എനിക്കു ബോധ്യമായി. വാസ പ്രസരിക്കുന്ന ഭംഗിയുളള ഉടുപ്പുകളും റബ്ബർ മൂങ്ങയും കാണാൻ ചന്തമുള്ള മുഖവും എനിക്കില്ല. എന്റെ കുടുക്കുകൾ പൊട്ടിയ ട്രൗസറിൽ മിക്കപ്പോഴും ചേറും ചെളിയുമുണ്ടാകും. അതുകൊണ്ടാവുമോ അച്ഛൻ അടുത്തു നിർത്തി സംസാരിക്കാ ത്തത്.
എനിക്കു കരയാൻ തോന്നി. കോറിയിൽ മുഖമുയർത്തിക്കൊണ്ട് ഞാൻ അന ങ്ങാതെ കിടന്നു…
“വാസു,” അച്ഛൻ വിളിച്ചു.
“ഏ”
വന്നാ ഇങ്ങോട്ടാ വന്നാ….
ഞാൻ പതുക്കെ ആ മുറിയിലേക്കു കട ന്നുചെന്നു. അച്ഛന്റെ ചുമലിൽ തിരികിക്കി ടിച്ചു കൊണ്ടു നിൽക്കുന്ന ലീലയുടെ നേരെ നോക്കാൻ ധൈര്യപ്പെട്ടില്ല.
“വാ മോനേ……”
അച്ഛൻ എന്നെ ദേഹത്തോടടുപ്പിച്ചു എന്റെ കുറ്റിത്തലയിൽ തടവിക്കൊണ്ട് അച്ഛൻ ലീലയോടെന്തോ പറഞ്ഞു.
ആ ഭാഷ എനിക്കിന്നും അജ്ഞാതമാണ്. പക്ഷേ അതിന്റെ അർത്ഥം ഇന്നെനിക്കറിയാം..
“മോളേ ഇതു നിന്റെ സഹോദരനാണ്…..” വേദനയോടെയാണ് ഞാൻ ഓർക്കുന്നത്. അന്ന് കുടുംബത്തിനകത്ത് ഒരു ചുഴലി കാറ്റു വീശി. കഴിഞ്ഞ ആറു ദിവസങ്ങ ളായി അത് രൂപമെടുത്തു. വരികയാ ണെന്നു അപ്പോഴാണ് എനിക്ക് മനസ്സിലാ യത്. അച്ഛനും അമ്മയും തമ്മിൽ വഴക്കാ രംഭിച്ചു. വീട്ടുകാരാരും അതിൽ ഇടപെട്ടി ല്ല. വാക്കുകളുടെ മൂർച്ചയും ക്ഷോഭവും പെരുകിവന്നു. അച്ഛന് കഴിയുന്നിടത്തോളം ശാന്തനാകാൻ ശ്രമിച്ചു.
“നീ വെറുതെ തെറ്റിദ്ധരിക്കുകയാണ്.”
“എനിക്കു കേൾക്കണ്ട എനിക്കെല്ലാം മന സ്സിലായി.”
“എന്ത് മനസ്സിലായെന്ന്”
“എന്നെക്കൊണ്ട് പറയിപ്പിക്കരുത്. മാധവൻ എനിക്കെല്ലാം എഴുതിയിട്ടുണ്ട്.”
മാധവൻ ആരാണെന്ന് എനിക്കറിയാം. അച്ഛന്റെ ജോലി സ്ഥലത്തിനടുത്താണ്, മാധവമാമ്മ നിൽക്കുന്നത്. അമ്മയുടെ ആങ്ങളയാണ്.
പിന്നെ അച്ഛന് വാദിച്ചില്ല. അമ്മ പറഞ്ഞു കയറി… തീപ്പിടിച്ച വാക്കുകൾ.
ഞാൻ മുഖമമർത്തിക്കിടന്നു. ഹൃദയം വിങ്ങുകയായിരുന്നു. ഞാൻ ഉള്ളഴിഞ്ഞു പ്രാർത്ഥിച്ചു.
“ഭഗോതി ഒന്നുണ്ടാവല്ലേ…”
മേശപ്പുറത്തെ കുപ്പി ഗ്ലാസ്സുകൾ തകർന്നു ടഞ്ഞു.
ഞാൻ ചെവിപൊത്തി
തലയിണയിലേക്കു കണ്ണുനീർ തുള്ളികൾ ഉരുണ്ടുവീണു.
“ഈശ്വരാ”
കുറച്ചുകഴിഞ്ഞപ്പോൾ അമ്മ കോണിയിറ ങ്ങിപ്പോകുന്നതും കണ്ടു. അമർത്തിപിടിച്ച തേങ്ങലുകൾ…
അടുത്ത പ്രഭാതത്തിൽ ഞാനുണർന്ന പ്പോൾ കണ്ടത് അച്ഛനും ലീലയും യാത്ര യ്ക്കൊരുങ്ങി നിൽക്കുന്നതാണ്…. കോലാ യിൽ പെട്ടി അടുക്കിവെച്ചിട്ടുണ്ട്.
“അച്ഛനെങ്ങോട്ടാ പോണ്!”
ഞാൻ ഏട്ടനോടു പതുക്കെ ചോദിച്ചു.
ഏട്ടൻ അരിശത്തോടു പറഞ്ഞു
“ആവോ!”
അപ്പോൾ വേദനയോടെ ഞാൻ വിചാരിച്ചു ഇവിടെള്ളവർക്കൊക്കെ എന്താ?
അച്ഛൻ ആദ്യം മുത്തശ്ശിയോട് യാത്ര പറ ഞ്ഞു. പിന്നെ ഞങ്ങളോടും
ഏട്ടനും ബാലേട്ടനും കണ്ണുതുടച്ചു.
അച്ഛന് അതു കണ്ടില്ലെന്നു തോന്നുന്നു. മുറ്റത്തിറങ്ങി. വലിയ കൊമ്പു കുട കൈത്തണ്ടയിലിട്ട് അച്ഛൻ വിളിച്ചു.
“ചീ്‌മാ…..”
“ദാദീ”
അവൾ യാത്രക്കൊരുങ്ങിയ നിലയിൽ പുറ ത്തുവന്നു. വലിയ സൂര്യകാന്തിപ്പൂക്കൾ വരഞ്ഞ ഗൗണിട്ടിട്ടുള്ളത്. അരയിൽ നീലിച്ച പട്ടു നാടകൊണ്ട് ഒരു കെട്ടും. കൈയിൽ ആ റബ്ബർ മൂങ്ങയുമുണ്ട്.
കോലായിൽ തൂണും ചാരിനിൽക്കുന്ന എന്നെ നോക്കി അവൾ മന്ദഹസിച്ചു. ഞാൻ ചിരിച്ചില്ല. എന്റെ അടുത്തുവന്ന് ആ റബ്ബർ മൂങ്ങ വെച്ചു തന്നപ്പോൾ ഞാൻ അത്ഭുതംകൊണ്ടു സ്തബ്ധനായി. ഒരി ക്കൽ കൂടി മന്ദഹസിച്ചുകൊണ്ട് എന്തോ പതുക്കെ പിറുപിറുത്തു. അവൾ കൊച്ചു കുടയും കുലുക്കി മുറ്റത്തിറങ്ങി.
അച്ഛൻ മുന്നിലും ലീല പിറകിലുമായി പടി യിറങ്ങി. നീണ്ടുപോകുന്ന ഇടവഴിയിലൂടെ, അവർ നടന്നകലുകയാണ്. അവർ പോവു കയാണോ…?
ദൂരെ ആ സൂര്യകാന്തിപ്പൂക്കളും നീലപ്പട്ടു നാടയും കാഴ്ചപ്പാടിൽ നിന്നു മറഞ്ഞു.
പന്തിരാണ്ടിനുശേഷം ഞാനിന്ന് ലീലയെ ക്കുറിച്ച് ഓർത്തുപോയി..
പ്രിയപ്പെട്ട സഹോദരീ, നാഴികൾക്കപ്പുറ ത്തുനിന്ന് ഞാൻ മംഗളം നേരുന്നു…
നിന്റെ ഓർമ്മയ്ക്കു വേണ്ടി ഞാനിത് കുറി ക്കട്ടെ.
Class 8 Malayalam Adisthana Padavali Notes Unit 3 ഓർമ്മകൾക്കെന്തു സുഗന്ധം!
“മറക്കുവാൻ പറയാൻ എന്തെളുപ്പം-മണ്ണിൽ
പിറക്കാതിരിക്കലാണതിലെളുപ്പം
മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും
ഓർമ്മകളോടിയെത്തി ഉണർത്തീടുന്നു…..
പി.ഭാസ്കരൻ
Question 1.
ഓരോ ഓർമ്മയും ഹൃദയത്തിൽ പതിഞ്ഞ ജീവിത ചിത്രങ്ങളാണ്. മനസ്സിൽ തങ്ങി നിൽക്കുന്ന ഓരോർമ്മ പങ്കുവെയ്ക്കു.
Answer:
ഓരോ ഓർമ്മയും ഹൃദയത്തിൽ പതിഞ്ഞ ജീവിത ചിത്രങ്ങളാണ്. ബാല്യത്തിലെ അച്ഛൻ നഷ്ടപ്പെട്ട എനിക്കും അനിയത്തിക്കും ഒരു നേരത്തെ ആഹാരം തരാൻ പോലും അമ്മ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒരു ദിവസം വിശന്ന് വലഞ്ഞു പള്ളിക്കുടത്തിലെത്തിയ എന്റെ തളർന്ന മുഖം ക്ലാസ് ടീച്ചറുടെ ഹൃദയം ഉലച്ചിട്ടുണ്ടാകും. വാടി തളർന്ന എന്റെ മുഖത്തേക്ക് നോക്കി നീ ഒന്നും കഴിച്ചില്ലേ എന്ന ടീച്ചറുടെ ചോദ്യത്തിന് മുന്നിൽ ദയനീ യമായ ഒരു നോട്ടം നോക്കാനേ അന്ന് എനിക്ക് കഴിഞ്ഞുള്ളു. പത്തു വയസ്സുകാരിയായ എന്നെ ടീച്ചർ കൈ പിടിച്ചു സ്റ്റാഫ് റൂമിൽ കൊണ്ടുപോയി. ടീച്ചറുടെ പൊതിച്ചോറ് എനി ക്കായി തുറന്നു വെച്ചു. വിശപ്പും സങ്കടവും കൊണ്ട് ഞാൻ വിതുമ്പി പോയി. ടീച്ചറുടെ വാത്സല്യം നിറഞ്ഞ മുഖവും ഇളം പുഞ്ചിരിയും എനിക്കായി നീട്ടിയ ആ സ്നേഹച്ചോ റിന്റെ രുചിയും ഇന്നും ഞാൻ നിറകണ്ണുകളോടെ ഓർമ്മിക്കുന്നു. ഇതിനേക്കാൾ നല്ലൊരു ഓർമ്മചിത്രം എന്റെ ഹൃദയത്തിൽ ഇന്നില്ല.
മലയാളത്തിലെ ഒരു പ്രശസ്ത കവിയും ഗാന രചയിതാവുമായിരുന്നു പി. ഭാസ്കരൻ. ഗാനരചിതാവ്, ചല ച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1924 ഏപ്രിൽ പുല്ലൂറ്റുപാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ ജനിച്ചു. 2007 ഫെബ്രുവരി 25 ന് 83-ാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
സിനിമകൾ: നീലക്കുയിൽ, രാരിച്ചൻ എന്ന പൗരൻ, ഭാഗ്യജാതകം, ലൈലാമജ്നു, അമ്മയെ കാണാൻ, ആദ്യകിരണങ്ങൾ, ശ്യാമളച്ചേച്ചി, തറവാട്ടമ്മ.