Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 5 Chapter 15 പട്ടം പറപ്പിക്കട്ടെ Pattam Parappikkatte Notes Questions and Answers Pdf improves language skills.
Pattam Parappikkatte Class 5 Notes Questions and Answers
Class 5 Malayalam Kerala Padavali Notes Unit 5 Chapter 15 Pattam Parappikkatte Question Answer
Class 5 Malayalam Pattam Parappikkatte Notes Question Answer
കവിതയുടെ ഉള്ളറിയാം
കവിത ചൊല്ലിക്കേട്ടപ്പോൾ കുറേ കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും.
ഇനി കവിത മൗനമായി വായിച്ച്, തുടർന്നു കൊടുത്തിരിക്കുന്ന ചോദ്യങ്ങളോടുള്ള പ്രതികരണം എഴുതൂ.
Question 1.
ആകാശത്തിന്റെ നോട്ടം എങ്ങനെയാണ്?
Answer:
താടി നരച്ച ഒരു അച്ഛന്റെ പോലെയാണ് താഴേക്ക് നോക്കി നിൽക്കുന്ന ആകാശം.
Question 2.
ഭൂമിയുടെ ഭംഗിയെ കുറിച്ച് കവി എന്താണ് പറയുന്നത്?
Answer:
പൊന്മകന് ആസിസ്സ് നേരുന്ന അമ്മയെപ്പോലെ ഭൂമി അഴകായി നിൽക്കുന്നു എന്ന്
Question 3.
മേഘം പട്ടത്തിനോട് പറഞ്ഞതെന്ത് ?
Answer:
സൂര്യ കരങ്ങളുടെ തലോടലേറ്റ് നിൽക്കുന്ന ഭൂമിയോട് മുകളിലേക്ക് പോരുമോ എന്നാണ് മേഘം പറഞ്ഞത്.
Question 4.
പട്ടത്തിന് പറവയെ പോലെ പാറാൻ കഴിയുന്നത് ആരുടെ സഹായത്താൽ ആണ്?
Answer:
പട്ടത്തിന് പറവയെ പോലെ പാറാൻ കഴിയുന്നത് കാറ്റിന്റെ സഹായത്താൽ ആണ്.
Question 5.
ആകാശത്ത് ഉയർന്നു പറക്കുന്ന പട്ടത്തിനുള്ള നേട്ടം എന്തായിരിക്കും?
Answer:
പാരിടത്തെ ഒന്നായി (മുഴുവനായി) കാണാൻ സാധിക്കുന്നു എന്നതാണ് നേട്ടം.
![]()
Question 6.
പാരിന്റെ കോലം കെട്ടതിന് എന്താണ് കാരണം?
Answer:
മാനവർ (മനുഷ്യർ) പരസ്പരം വഴക്കു കൂടിയാണ് പാരിന്റെ കോലം കെടുത്തിയത്.
വിശകലനം ചെയ്യാം
Question 1.
ഈ ലോകം വീക്ഷിക്കും നിൻ കരളിൽ
നൂലറ്റുപോകാതിരിക്കയെന്നും!
മാനവനെന്നും വഴക്കടിച്ചു
കോലംകെടുത്തിയ പാരിൽനിന്നും
പാവനചിന്താനഭസ്സിൽ, മീതെ
പാറട്ടെയെന്നുമെൻ കൊച്ചുപട്ടം.
ഈ വരികൾ ശ്രദ്ധിച്ചു വായിക്കൂ.
ലോകത്തെ വീക്ഷിക്കുന്ന പട്ടം, പട്ടത്തിന്റെ കരൾ, കരളിന്റെ നൂൽ, മാനവൻ വഴക്കടിച്ചു കോലം കെടുത്തിയ പാര്, പാവനചിന്താനഭസ്സ് (നല്ല ചിന്തകളുടെ ആകാശം)
പട്ടത്തെക്കുറിച്ചുമാത്രമാണോ ഈ വരികളിൽ പറയുന്നത്?
ഈ കൊച്ചുപട്ടം മറ്റെന്തെങ്കിലുമാണോ?
ഭൂമിയിലെ എല്ലാവരെയും ഒന്നായി കാണാൻ പട്ടത്തിനു കഴിയും. നമുക്കതിന് കഴിയുന്നുണ്ടോ? നമ്മുടെ മനസ്സും പട്ടം പോലെയായി മാറിയാലോ?
നിങ്ങളുടെ അഭിപ്രായങ്ങൾ ക്ലാസിൽ അവതരിപ്പിക്കൂ. തുടർന്ന് വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
ഈ വരികളിൽ പട്ടം മനുഷ്യമനസിനോട് ബന്ധപ്പെട്ട് നിൽക്കുന്നു. ഇവിടെ പാറിക്കളിക്കുന്നത് ഒരു കൊച്ചുപട്ടമാണ്. കളങ്കമില്ലാത്ത ചിന്തയുടെ ആകാശത്താണ് പട്ടം പറന്നു കളിക്കുന്നത്. പട്ടത്തിന്റെ കരൾ, കരളിന്റെ നൂൽ എന്നീ പ്രയോഗങ്ങൾ മനുഷ്യന്റെ ചിന്തകളുമായി ബന്ധപ്പെടുത്തുന്നു.
നിരവധി ജീവജാലങ്ങൾ വസിക്കുന്ന ഭൂമി മനുഷ്യരെ എങ്ങനെ വഴക്കടിച്ച് കോലം കെടുത്തിയെന്ന് കവി പറയുന്നുണ്ട്. മനുഷ്യന്റെ മനസ്സിലെ ഞാനെന്ന ചിന്തയും വേർതിരിവുകളും ആകാശത്ത് പറന്നു വിലസുന്ന പട്ടത്തിനില്ല. പട്ടത്തിന് എല്ലാവരെയും ഒന്ന് ഒന്നായി കാണാൻ കഴിയുന്നുണ്ട്. പട്ടത്തെപ്പോലെ സമഭാവനയും സമചിന്തയും എല്ലാ മനുഷ്യ മനസ്സുകളിലും ഉണ്ടാകട്ടെ എന്ന് കവി പ്രത്യാശിക്കുന്നു.
ഗുരുവചനം
Question 1.
ലോകം ഒന്നായിക്കാണമെന്നാണ് പട്ടം പറപ്പിക്കട്ടെ’ എന്ന കവിത നമ്മോട് പറയുന്നത്. പ്രപ ഞ്ചത്തെ ഒന്നായിക്കണ്ട ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ശ്രദ്ധിക്കാം.

‘നരനും നരനും തമ്മിൽ
സാഹോദര്യമുദിക്കണം
അതിന് വിഘ്നമായുള്ള-
തെല്ലാമില്ലാതെയാകണം’
ഈ വരികളിലൂടെ ഗുരു നമുക്ക് നൽകുന്ന സന്ദേസമെന്ത്? ‘കടലോളം സ്നേഹം’ എന്ന യൂണി റ്റിന്റെ തലക്കെട്ടുമായി ചേർത്ത് ഈ ഗുരുവചനം ക്ലാസിൽ ചർച്ച് ചെയ്യൂ.
Answer:
തത്വചിന്തകനും സന്യാസിയും കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ശ്രീനാരായണഗുരു. കേരളത്തിൽ നിലനിന്നിരുന്ന സവർണമേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിക്കുന്നതിൽ പങ്കു വഹിച്ചു.
അവനവന് ആത്മസുഹൃത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം എന്നുള്ള തായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ആദർശം.
നരനും നരനും തമ്മിൽ
സാഹോദര്യമുദിക്കണം
അതിനു വ്യക്തമായുള്ളതെല്ലാം ഇല്ലാതെ ആവണം.
ജാതീയമായ വേർതിരിവുകൾ നിലനിന്നിരുന്ന കാലഘട്ടം ആയിരുന്നു ശ്രീനാരായണഗുരുവിന്റേത്. മനുഷ്യർ തമ്മിൽ അകലം പാലിക്കുന്ന സാഹോദര്യസ്നേഹം ഇല്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട ഈ വരികൾ ഇന്നും പ്രാധാന്യമർഹിക്കുന്നു.
മനുഷ്യനും മനുഷ്യനും തമ്മിൽ (നരനും നരനും) സാഹോദര്യം ഉദിക്കണം തടസ്സമായി നിൽക്കുന്നത് എന്തൊക്കെയാണ് അതെല്ലാം ഇല്ലാതെ ആകണമെന്ന് ശ്രീനാരായണഗുരുവിനെ വരികളിൽ വ്യക്തമാണ്.
ഈ ജാതീയമായ അസമത്വം സാമ്പത്തികമായ ആശ്രമത്വം തൊഴിൽപരമായ അസുഖം വിദ്യാഭ്യാസപരമായ ആസ്വമൃതം ഇങ്ങനെ എന്തെല്ലാം തരത്തിൽ അസമത്വങ്ങളും അതിർവരമ്പുകളും തരം നിലനിൽക്കുന്നുണ്ടോ അതെല്ലാം ഇല്ലാതെയാക്കാൻ മാനവരാശിക്ക് കഴിയണമെന്നാണ് ഈ വരികളിൽ അർത്ഥമാക്കുന്നത്. ഇത്തരത്തിൽ വിവേചനങ്ങളെ ഇല്ലാതാക്കണമെങ്കിൽ കടലോളം സ്നേഹം ഓരോ മനുഷ്യഹൃദയങ്ങളിലും ഉണ്ടായിരിക്കണം.
![]()
സ്നേഹത്തിന്റെ ഭാഷ
Question 1.
ഈ യൂണിറ്റിലെ എല്ലാ പാഠഭാഗങ്ങളും പരിചയപ്പെടുത്തുന്നത് സ്നേഹമാണ്; സ്നേഹത്തിന്റെ
ഭാഷയാണ്.
സ്നേഹത്തെക്കുറിച്ചുള്ള കവിവാക്യങ്ങൾ, കഥാസന്ദർഭങ്ങൾ, ഗാനങ്ങൾ, ചൊല്ലുകൾ, മഹാന്മാ രുടെ വാക്കുകൾ തുടങ്ങിയവ അടുത്തുള്ള വായനശാലകളിൽ നിന്ന് ശേഖരിച്ച് നോട്ടുപുസ്തക ത്തിലെതിവ്.
Answer:
- അവനവൻ ആത്മസുഹൃത്തിന് ആചരിക്കുന്നവ യപരന് സുഖത്തിനായി വരേണം – ശ്രീനാരായണ ഗുരു
- സ്നേഹത്തിൽ നിന്നല്ലോ മറ്റൊന്നും ലഭിച്ചിടാൻ സ്നേഹത്തിൻ ഫലം ജ്ഞാനത്തിന്റെ ഫലം ജ്ഞാനം സ്നേഹമേ പരം സൗഖ്യം സ്നേഹഭംഗമേ ദു?ഖം സ്നേഹമേ ധിക്കാലാതി വർത്തിയായി ജ്വലിച്ചാവൂ – ജി. ശങ്കരപ്പിള്ള
- സ്നേഹിക്കുകയില്ല ഞാൻ നോവും ആത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
വയലാർ രാമവർമ്മ - ഒരൊറ്റ മതം ഉണ്ട് ലകിന്നുയരാം പ്രേമമതൊന്നല്ലോ പരക്കെ നമ്മെ പാലമൃതോട്ടും പാർവണ ശശിബിംബം – ഉള്ളൂർ എസ് പരമേശ്വരയ്യർ
- സ്നേഹമാണഖിലസാരമൂഴിയില് സ്നേഹസാരമിഹ സത്യമേകമാം
- “സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും ദ്രോഹം ദ്വേഷത്തെ നീക്കിടാ സ്നേഹം നീക്കിടുമോർക്ക നീ!’ – എൻ. കുമാരനാശാൻ
- നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാൽ ഇതാണ് അഴകിതേ സത്യം ഇതു ശീലിക്കൽ ധർമ്മവും – അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട്.