Plus One Business Studies Board Model Paper 2023 Malayalam Medium

Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.

Kerala Plus One Business Studies Board Model Paper 2023 Malayalam Medium

Time: 2 1/2 Hours
Maximum : 80 Scores

1 മുതൽ 10 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം (8 × 1 = 8)

Question 1.
ഗതാഗതം, ബിസിനസ്സിന് ………… ഉപയുക്ത പ്രദാനം ചെയ്യുന്നു.
a. സമയം
b. സ്ഥലം
c. നഷ്ടസാധ്യത
d. ഇവയൊന്നുമല്ല.
Answer:
സ്ഥലം

Question 2.
രണ്ട് രാജ്യങ്ങൾക്കിടയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങു കയും വിൽക്കുകയും ചെയ്യുന്നതിനെ ……….. എന്നു പറയു ന്നു.
a. ആഭ്യന്തര വ്യാപാരം
b. ഇൻലാൻഡ് വ്യാപാരം
c. അന്തർദേശീയ വ്യാപാരം
d. മൊത്ത വ്യാപാരം
Answer:
അന്തർദേശീയ വ്യാപാരം

Plus One Business Studies Model Paper 2023 Malayalam Medium

Question 3.
വ്യാപാരത്തിനായി സ്ഥിരമായ സ്ഥലം ഇല്ലാത്ത കച്ചവടക്കാരെ ………… എന്നു പറയുന്നു.
a. സഞ്ചരിക്കുന്ന ചില്ലറ വ്യാപാരികൾ
b. സ്ഥിരമായ കടയുള്ള വ്യാപാരികൾ
c. സെമി- ഫിസിക്സ് ഷോപ്പുകൾ
d. ഇവയൊന്നുമല്ല
Answer:
സഞ്ചരിക്കുന്ന ചില്ലറ വ്യാപാരികൾ

Question 4.
മത്സ്യബന്ധനം …………. വ്യവസായമാണ്.
a. ശേഖരണ വ്യവസായം
b. ജനിതക വ്യവസായം
c. ഉത്പാദന വ്യവസായം
d. നിർമ്മാണ വ്യവസായം
Answer:
ശേഖരണ വ്യവസായം

Question 5.
എച്ച്.യു, എഫ്. ബിസിനസ്സിലെ അംഗത്തെ ………. എന്നു വിളിക്കുന്നു.
a. അംഗം
b. പങ്കാളി
c. കോ- പാഴ്സണർ
d. ഓഹരി ഉടമ
Answer:
കോ- പാഴ്സണർ

Question 6.
ഇൻഡ്യൻ റെയിൽ വേ പൊതു മേഖലാ സ്ഥാപനത്തില ……….. രൂപത്തിന് ഉദാഹരണമാണ്.
a. പൊതു കോർപ്പറേഷൻ
b. വകുപ്പുതല സംരംഭം
c. സർക്കാർ കമ്പനി
d. സ്വകാര്യ കമ്പനി
Answer:
വകുപ്പുതല സംരംഭം

Question 7.
ഇൻഷുറൻസ് പോളിസി എടുക്കുന്ന ആളാണ് …………
a. ഇൻഷുറൻ
b. ഇൻഷുവേർഡ്
c. ഇൻഷുറൻസ് കമ്പനി
d. ഇൻഷുറൻസ് പോളിസി
Answer:
ഇൻഷുവേർഡ്

Question 8.
താഴെ തന്നിരിക്കുന്നവയിൽ ഒരു കമ്പനിയിൽ ഒരു കമ്പനിയുടെ കടത്തെ കാണിക്കുന്ന രേഖയേത്?
a. കടപത്രം
b. ഓഹരി
c. സ്റ്റേക്ക്
d. മ്യൂച്ചൽ ഫണ്ട്
Answer:
കടപത്രം

Question 9.
ഒരു ഉപഭോക്താവ് ഓൺലൈനിലൂടെ മൊബൈൽ ഫോൺ വാങ്ങു ന്നത് ഇ.കോമേഴ്സിലെ ………… മോഡലിന് ഉദാഹരണമാണ്.
a. C2C
b.B2C
c. Intra B
d.B2G
Answer:
B2C

Plus One Business Studies Model Paper 2023 Malayalam Medium

Question 10.
ബാങ്ക്, കുട്ടികൾക്കായി സ്കോളർഷിപ്പുകൾ നൽകുന്നത് ………… തരം സാമൂഹിക പ്രതിബദ്ധതയുമായി ബന്ധ പ്പെട്ടിരിക്കുന്നു.
a. ധാർമ്മികം
b. നിയമപരം
c. വിവേചനപരം
d. സാമ്പത്തികപരം
Answer:
വിവേചനപരം

11 മുതൽ 16 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം (5 × 2 = 10)

Question 11.
ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ ഏതെങ്കിലും രണ്ട് പ്രത്യേകത കൾ എഴുതുക.
Answer:
1) നിയമാനുസൃത സംഘടന : ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി നിയമാനുസൃതം സംഘടിപ്പിച്ച ഒരു സംഘടനയാണ്.

2) നിയമപരമായ അസ്തിത്വം : കമ്പനി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന തോടെ കമ്പനിക്ക് നിയമ പരമായ അസ്തിത്വം കൈവരുന്നു. കമ്പനിക്ക് കരാറിൽ ഏർപ്പെടാ നും, സ്വത്ത് സമ്പാദിക്കാനും, കേസ് ഫയൽ ചെയ്യാനു മൊക്കെ സാധ്യമാണ്.

3) പൊതുവായ സീൽ : ഡയറക്ടർ ബോർഡിന്റെ നിർദ്ദേശാനു സരണം കമ്പനിയുടെ പേരോടുകൂടിയ ഒരു സീൽ കമ്പനി യുടെ ഒപ്പായി ഉപയോഗിക്കുന്നു.

Question 12.
ബിസിനസ്സിന്റെ സാമൂഹിക പ്രതിബന്ധത എന്നാൽ എന്താണ്?
Answer:
സാമുഹിക ഉത്തരവാദിത്വം (Social Responsibilities)
ബിസിനസ്സ് നിലനിൽക്കുന്ന സമൂഹത്തിന്റെ മൂല്യങ്ങൾക്കും ലക്ഷ്യ ങ്ങൾക്കും അനുയോജ്യമായ രീതിയിൽ നയങ്ങൾ രൂപീകരിക്കു ന്നതിനും നടപ്പാക്കുന്നതിനുമുള്ള ബിസ്സിനസ്സുകാരുടെ ബാധ്യതയെ സൂചിപ്പിക്കുന്നതാണ് സാമൂഹിക ഉത്തരവാദിത്വം.

Question 13.
പ്രമോട്ടർ എന്നാൽ ആരാണ്?
Answer:
കമ്പനി രൂപീകരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ പ്രമോട്ടർ എന്ന് വിളിക്കുന്നു.

Question 14.
കരുതൽ ധനം എന്ന പദം ഹ്രസ്വമായി വിശദീകരിക്കുക?
Answer:
കരുതൽ ലാഭം (Retained Earnings) (Ploughing back of Profit)
ലാഭത്തിന്റെ ഒരു പങ്ക് കരുതൽ ധനമായി (Reserve) സൂക്ഷി ക്കുന്നതിനെ കരുതൽ ലാഭം എന്നു പറയാം. കമ്പനിക്ക് പണ ത്തിന്റെ ആവശ്വം വരുമ്പോൾ ഈ ലാഭം പ്രയോജനപ്പെടുത്താം. ഇത് ഉടമകളുടെ പണമായതിനാൽ മൂലധന ചെലവ് ഉണ്ടാകു
ന്നില്ല.

Question 15.
വെൻഡിങ് മെഷീനുകൾക്ക് അനുയോജ്യമായ രണ്ട് ഉൽപന്ന ങ്ങൾ നിർദ്ദേശിക്കുക.
Answer:
എ) മിഠായികൾ
ബി) ശീതള പാനീയ ‘പാക്കറ്റുകൾ

Plus One Business Studies Model Paper 2023 Malayalam Medium

Question 16.
ഇ. ബിസിനസ്സിന്റെ രണ്ട് നേട്ടങ്ങൾ എഴുതുക?
Answer:
1) കുറഞ്ഞ മൂലധന നിക്ഷേപം കൊണ്ട് ഇ – ബിസിനസ്സ് വളരെ എളുപ്പത്തിലും വേഗത്തിലും ആരംഭിക്കാം.
2) ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ഉപഭോക്താക്കൾക്കും ഉല്പന്നങ്ങൾ എത്തിക്കുവാൻ കഴിയുമാറ് വിപണി വി തമാണ്.
3) ഉപഭോക്താക്കൾക്ക് രാപകൽ വ്യത്യാസമില്ലാതെ എപ്പോൾ വേണമെങ്കിലും ഉല്പന്നം വാങ്ങാം.

17 മുതൽ 22 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം (5 × 3 = 15)

Question 17.
പങ്കാളിത്ത പ്രമാണം എന്നാലെന്താണ്? ഇവയിലെ ഏതെങ്കിലും നാല് ഉള്ളടക്കങ്ങൾ എഴുതുക.
Answer:
പങ്കാളിത്ത പ്രമാണം (Partnership Deed)
പങ്കാളിത്ത വ്യവസ്ഥകളെല്ലാം എഴുതിച്ചേർത്ത രേഖാമൂലമുള്ള പങ്കാളിത്ത കരാറാണ് പങ്കാളിത്ത പ്രമാണം അഥവാ ആർട്ടി ക്കിൾസ് ഓഫ് പാർട്ട്ണർഷിപ്പ്. സാധാരണയായി താഴെ പറയുന്ന വ്യവസ്ഥകൾ പങ്കാളിത്ത പ്രമാണത്തിൽ ഉണ്ടാകും.
സ്ഥാപനത്തിന്റെ പേര്, പങ്കാളികളുടെ പേരും മേൽവിലാ സവും
പങ്കാളിത്തത്തിന്റെ ലക്ഷ്യം, കാലദൈർഘ്യം, വ്യവസ്ഥകൾ
ഓരോ പങ്കാളിയും ഇറക്കുന്ന മൂലധനം
ലാഭം പങ്കുവെയ്ക്കുന്ന അനുപാതം
പങ്കാളികൾക്കുള്ള ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ

Question 18.
വകുപ്പുതല സംരംഭങ്ങളുടെ ഏതെങ്കിലും മൂന്ന് പ്രത്യേകതകൾ ഹ്രസ്വമായി പ്രതിപാദിക്കുക.
Answer:

  1. ഒരു വകുപ്പു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി രിക്കും ഈ സ്ഥാപനം.
  2. സ്ഥാപനത്തിനാവശ്യമായ മൂലധനം കേന്ദ്ര സംസ്ഥാന ബഡ്ജ റ്റിൽ വകയിരുത്തുന്നു.
  3. ജീവനക്കാരുടെ നിയമനം, സേവന വേതന വ്യവസ്ഥ എന്നിവയെല്ലാം സർക്കാർ തീരുമാനിച്ച് നടപ്പാക്കുന്നു.
  4. സ്ഥാപനത്തിന്റെ കണക്കുകൾ ഗവൺമെന്റ് ഓഡിറ്റിന് വിധേ യമാണ്.

Question 19.
ബിസിനസ്സും, പരമ്പരാഗത ബിസിനസ്സും തമ്മിലുള്ള ഏതെ ങ്കിലും മൂന്ന് വ്യതാസങ്ങൾ എഴുതുക.
Answer:

പരമ്പരാഗത ബിസിനസ്സ് ഇ-ബിസിനസ്സ്
രൂപീകരണത്തിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട് താരതമ്യേന വളരെ എളുപ്പ ത്തിൽ രൂപീകരി ക്കാനാവും
ഉയർന്ന മൂലധന നിക്ഷേപം കുറഞ്ഞ മൂലധന നിക്ഷേപം
സ്ഥാപനത്തിന്റെ സ്ഥാനം ബിസിന സ്സിന്റെ വിജയ ത്തിന് നിർണ്ണായക ന്ധമല്ല മാണ് ബിസിനസ്സിന് കൃത്യമായ സ്ഥാനം നിർബ ന്ധമല്ല
പ്രവർത്തന ചെലവ് കൂടുതൽ പ്രവർത്തന ചെലവ് കുറവ്

Question 20.
ഒരു പൊതു കമ്പനിയുടെ രൂപീകരണത്തിലെ ഘട്ടങ്ങൾ ചുരുക്കി എഴുതുക.
Answer:
കമ്പനി രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ (Steps in Formation of a Company)

  1. പ്രാരംഭ പ്രവർത്തനം (Promotion)
  2. രൂപീകരണം (Incorporation)
  3. മൂലധന സമാഹരണം (Capital Subscription)
  4. ബിസിനസ്സിന്റെ ആരംഭം (Commencement of business)

Question 21.
“ഫാക്ടറിങ്ങ്’ എന്നതിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരു സ്ഥാപനത്തിന് പിരിഞ്ഞുകിട്ടാനുള്ള പണം മറ്റൊരു ഏജൻസിക്ക് വിറ്റ് പണമുണ്ടാക്കുന്ന ഏർപ്പാടാണ് ഫാക്ടറിങ്ങ്. അത്തരത്തിൽ പണം പിരിച്ചെടുക്കുന്ന ജോലി ഏറ്റെടുക്കുന്ന ഏജൻസിയെ ഫാക്ടറിങ്ങ് ഓർഗനൈസേഷൻ എന്ന് പറയുന്നു. മേൽപ്പറഞ്ഞ ജോലിക്ക് ഫാക്ടറിങ്ങ് ഓർഗനൈസേഷന് കമ്മി ഷൻ ലഭിക്കുന്നു.

Question 22.
എക്സ്പോർട്ട് പ്രൊസസിങ്ങ് സോണുകൾ എന്നാലെന്ത്?
Answer:
അന്താരാഷ്ട്ര കച്ചവടവുമായി ബന്ധപ്പെട്ട് സ്ഥാപിതമായവയാണ് എക്സ്പോർട്ട് പ്രോസസിങ്ങ് സോണുകൾ. യഥാർത്ഥത്തിൽ നാഷണൽ കസ്റ്റംസ് ടെറിട്ടറിക്കകത്ത് ദ്വീപുപോലെ കിടക്കുന്ന ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളാണ് ഇവ. സാധാരണയായി ഇവ തുറമുഖങ്ങൾക്കടുത്തോ വിമാനത്താവളങ്ങൾക്കടുത്തോ ആണ് സ്ഥാപിക്കുക. ഈ മേഖലയിൽ ഉല്പാദിപ്പിക്കുന്ന സാധനങ്ങൾ സാധാരണയായി കയറ്റുമതി ചെയ്യുകയാണ് പതിവ്. ഈ മേഖല കൾക്കാവശ്യമായ അസംസ്കൃത വസ്തുക്കളും മൂലധന ആസ്തി കളും ഡ്യൂട്ടിയടയ്ക്കാതെ തന്നെ ഇറക്കുമതി ചെയ്യാം.

23 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 23.
ഇൻഷുറൻസിന്റെ ഏതെങ്കിലും നാല് തത്വങ്ങൾ ചുരുക്കി വിവ രിക്കുക.
Answer:
1) പരമമായ ഉത്തമവിശ്വാസം (Utmost good faith) : ഇൻഷു റൻസ് കരാറിൽ ഏർപ്പെടുന്ന കക്ഷികൾ പരസ്പരം ഉത്തമ വിശ്വാസം പുലർത്തണം. ഇൻഷുറൻസ് വ്യവസ്ഥകൾ, ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ പ്രത്യേകതകൾ എന്നിവയെല്ലാം ഇൻഷു ററും ഇൻർഡും പരസ്പരം വ്യക്തമാക്കണം. തെറ്റായ വിവ രങ്ങൾ നൽകുകയോ പ്രസക്തമായ വിവരങ്ങൾ മറച്ചുവെയ്ക്കു കയോ ചെയ്യുന്നപക്ഷം കരാർ അസാധുവാക്കപ്പെടുന്നു.

2) ഇൻഷുർ ചെയ്യാനുള്ള താൽപര്യം (Insurable Interest): ഇൻർഡിന് ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ മേൽ ഇൻഷുറൻസ് എടുക്കാനുള്ള താൽപ്പര്യം ഉണ്ടായിരിക്കണം. ഇൻഷുർ ചെയ്യുന്ന വസ്തു സുരക്ഷിതമായി ഇരുന്നാൽ ഒരാൾക്ക് ഗുണമുണ്ടാവുകയും അത് കേടുവന്നാൽ അയാൾക്ക് നഷ്ടം സംഭവിക്കുകയും ചെയ്യുമെങ്കിൽ അയാൾക്ക് ആ സാധനത്തിൽ ഇൻഷുർ ചെയ്യാനുള്ള താല്പ ര്യമുണ്ട് എന്ന് പറയാം.

3) നഷ്ടോത്തരവാദിത്വം (Indemnity): ഈ തത്വമനുസരിച്ച് ഇൻഷുറൻസ് എടുത്ത കക്ഷിക്കുണ്ടാകുന്ന യഥാർത്ഥ നഷ്ടം മാത്രമേ ഇൻഷുറൻ നികത്തുകയുള്ളൂ. അതുതന്നെ പോളിസി തുകയിൽ കവിയാത്തതായിരിക്കും. ലാഭമുണ്ടാക്കാ നുള്ള ഒരു മാർഗ്ഗമായി ഇൻഷുറൻസ് ഉപയോഗപ്പെടുത്താൻ പാടില്ല. എന്നാൽ ലൈഫ് ഇൻഷുറൻസിനും വ്യക്തിഗത അപ കട ഇൻഷുറൻസിനും നഷ്ടോത്തരവാദിത്വം എന്ന തത്വം ബാധകമല്ല.

4) പരിത്യാഗം (Subrogation): നഷ്ടോത്തരവാദിത്വം എന്ന തത്വ ത്തിന്റെ അനുബന്ധമാണ് പരിത്യാഗം എന്ന തത്വം. അപക ടത്തെ തുടർന്ന് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് എടുത്ത വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകുന്നു. ഒപ്പം ഇൻഷു റൻസ് എടുത്ത വസ്തുവിന്റെ പൂർണ്ണമായ അവകാശം ഇൻഷുറൻസ് കമ്പനിയിൽ നിക്ഷിപ്തമാകുന്നു. ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അപകടം സംഭവിച്ച വസ്തു ഉപയോ ഗിച്ച് നേട്ടമുണ്ടാക്കാൻ അവസരം നൽകാതിരിക്കാനാണ് ഇത്.

Plus One Business Studies Model Paper 2023 Malayalam Medium

Question 24.
മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും തമ്മിലുള്ള നാല് വ്യത്യാസങ്ങൾ എഴുതുഇ.
Answer:

മൊറാണ്ടം ആർട്ടിക്കിൾസ്
1) കമ്പനി രൂപീകരണ ത്തിന്റെ ലക്ഷ്യം നിർവ്വചിക്കുന്നു. 1) ലക്ഷ്യ നിർവ്വഹണം എങ്ങനെ സാധ്യമാകുന്നു എന്ന് വ്യാഖ്യാനിക്കുന്നു.
2) കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് 2) മെമ്മോറാണ്ടത്തിന്റെ അനുബന്ധ രേഖയാണ്.
3) കമ്പനിയും ബാഹ്യ ഘടക ങ്ങളുമായുള്ള ബന്ധം വ്യക്തമാക്കുന്നു. 3) കമ്പനിയുടെ ആഭ്യന്തര ഭരണം വ്യക്തമാക്കുന്നു.
4) മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾക്ക് വിധേയ മായി മാത്രമേ പ്രവർത്തി ക്കാനാവു 4) ആർട്ടിക്കിൾസിലെ വ്യവസ്ഥ കളിൽ മാറ്റം വരുത്താനും പ്രവർത്തിക്കാനും എളുപ്പ ത്തിൽ സാധിക്കും.

Question 25.
ഓഹരി എന്നാലെന്ത് ? സാധാരണ ഓഹരിയും മുൻഗണനാ ഓഹ രിയും തമ്മിലുള്ള വ്യത്യാസമെന്ത്?
Answer:
കമ്പനിയുടെ ഓഹരി മൂലധനത്തെ (Share capital) ഒരുപാട് ചെറിയ യൂണിറ്റുകളായി വിഭജിക്കുന്നു. ഓരോ യൂണിറ്റിനേയും ഓഹരി (Share) എന്നു പറയാം. ഓഹരിയുടെ യഥാർത്ഥ വിലയെ മുഖവില എന്ന് പറയുന്നു. കമ്പനി നിയമത്തിലെ നിർവ്വചനമനു സരിച്ച് ഓഹരി എന്നത് ഒരു കമ്പനിയുടെ ഓഹരി മൂലധന ത്തിന്റെ ഒരു ഭാഗം” എന്നാണ്. ഓഹരി കൈവശം വെച്ചിരിക്കുന്ന ആളെ ഓഹരിയുടമ (Shareholder) എന്ന് പറയുന്നു. ഓഹരി കൾ യഥേഷ്ടം കൈമാറാം. രണ്ട് തരം ഓഹരികളാണ് ഉള്ളത്.

a) സാധാരണ ഓഹരികൾ (Equity Shares)
b) മുൻഗണനാ ഓഹരികൾ (Preference Shares)

സാധാരണ ഓഹരികൾ (Equity Shares) മുൻഗണനാ ഓഹരികൾ (Preference Shares)
1) മുഖവില ചെറുതായി രിക്കും. 1) മുഖവില വലുതായിരിക്കും
2) ഡിവിഡണ്ട് ഏറിയും കുറഞ്ഞും ഇരിക്കും. 2) ഡിവിഡണ്ട് നിരക്ക് നിശ്ചിതമാണ്.
3) ഡിവിഡണ്ടിലോ മൂലധനം തിരിച്ചു നൽകുന്നതിലോ മുൻഗണനയില്ല. 3) ഡിവിഡണ്ടിലും മൂലധനം തിരിച്ചു നൽകുന്നതിലും മുൻഗണനയുണ്ട്.
4) നഷ്ടസാധ്യത കൂടുത 4) നഷ്ടസാധ്യത താരതമ്യേന കുറവാണ്.
5 വോട്ടവകാശം ഉണ്ട്. 5) പരിമിതമായ വോട്ടവകാശം.

Question 26.
ആഭ്യന്തര വ്യാപരവും അനതർദേശീയ വ്യാപാരവും തമ്മിലുള്ള നാല് വ്യത്യാസങ്ങൾ പ്രസ്താവിക്കുക.
Answer:

ആഭ്യന്തര കച്ചവടം അന്താരാഷ്ട്ര കച്ചവടം
വിൽക്കുന്നവനും വാങ്ങു വാങ്ങുന്നവനും ഒരേ രാജ്യത്തുള്ളവരായി രിക്കും. വിൽക്കുന്നവനും വാങ്ങുന്നവനും വെവ്വേറെ രാജ്യത്തുള്ളവരായിരിക്കും.
ഇടനിലക്കാരും നിക്ഷേപകരും വിതരണ ശൃംഖലയിലെ കണ്ണി കളും ഒരേ രാജ്യത്തുള്ള വരായിരിക്കും ഇടനിലക്കാരും നിക്ഷേപകരും വിതരണ ശൃംഖലയിലെ കണ്ണികളും വ്യത്യസ്ത രാജ്യങ്ങളിലുള്ളവ രായിരിക്കും.
ഉല്പാദന ഘടകങ്ങൾ ഒരി ടത്തു നിന്ന് മറ്റൊരി ടത്തേക്ക് സുഗമമായി കൈമാറാനാകും. ഉല്പാദന ഘടകങ്ങൾ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യ ത്തേക്ക് കൈമാറുന്നതിന് ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്.
ഒരേതരം ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. വ്യത്യസ്തമായ ഉല്പന്ന ങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു.

Question 27.
ബിസിനസിന്റെ ഏതെങ്കിലും നാല് പ്രത്യേകതകൾ ചുരുക്കി എഴു തുക.
Answer:
1) ബിസിനസ്സ് ഒരു സാമ്പത്തിക പ്രവർത്തനമാണ്.
2) ലാഭം ഉണ്ടാക്കുക എന്നതാണ് ബിസിനസ്സിന്റെ ലക്ഷ്യം.
3) ബിസിനസ്സ് ഒരു തുടർച്ചയായ പ്രവർത്തനമാണ്.
4) സാധന സേവനങ്ങൾ ഇവിടെ കൈമാറ്റം ചെയ്യുന്നു.
5) നഷ്ടസാധ്യത ബിസിനസ്സിന്റെ വലിയ ഭീഷണിയാണ്.

28 മുതൽ 31 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (3 × 5  = 15)

Question 28.
ചേരുംപടി ചേർക്കുക.

A B
പണമെന്ന തടസ്സം ഗതാഗതം
സ്ഥലപരമായ തടസ്സം സംഭരണശാലകൾ
സമയമെന്ന തടസ്സം ഇൻഷുറൻസ്
നഷ്ടസാധ്യത പരസ്യങ്ങൾ
അറിവ് എന്ന തടസ്സം ബാങ്കിങ്ങ്

Answer:
a) പണമെന്ന തടസ്സം – ബാങ്കിങ്ങ്
b) സ്ഥലപരമായ തടസ്സം ഗതാഗതം
c) സമയമെന്ന തടസ്സം – ഇൻഷുറൻസ്
d) നഷ്ട സാധ്യത എന്ന തടസ്സം – ഇൻഷുറൻസ്
e) അറിവ് എന്ന തടസ്സം – പരസ്യങ്ങൾ

Question 29.
ആഗോള സംരംഭങ്ങൾ എന്നാലെന്താണ്? അവയുടെ ഏതെ ങ്കിലും നാല് പ്രത്യേകതകൾ പരാമർശിക്കുക.
Answer:
a) ആഗോള സംരംഭങ്ങൾ (ബഹുരാഷ്ട്ര കമ്പനികൾ)
പല രാജ്യങ്ങളിലും ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുന്ന വൻകിട കമ്പനികളെ ആണ് ആഗോള സംരംഭങ്ങൾ അഥവാ ബഹുരാഷ്ട്ര കമ്പനികൾ എന്ന് പറയുന്നത്. ഒരു രാജ്യത്ത് രജിസ്റ്റർ ചെയ്ത് മറ്റു രാജ്യങ്ങളിൽ കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഇത്തരം കമ്പനികൾ ചെയ്യുന്നത്. ആഗോളവൽക്കരണവും ഉദാരവൽക്കരണവും ഇത്തരം ബഹുരാഷ്ട്ര കമ്പനികളുടെ വളർച്ചയ്ക്ക് വഴിതെ ളിച്ചു.

ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ (Features)
1) ഉയർന്ന മൂലധന നിക്ഷേപം : ഇക്വിറ്റി ഷെയറുകൾ, ഡിബ ഞ്ചറുകൾ, ബോണ്ടുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിച്ച് സമാഹരിച്ച് ഉയർന്ന മൂലധന നിക്ഷേപം വൻകിട ബിസിനസ്സുകൾ നടത്തുന്നതിന് സഹായിക്കുന്നു.

2) ഭീമസ്വരൂപം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്തിയും വിറ്റു വരവും ഭീമമാണ്. വിവിധ രാഷ്ട്രങ്ങളിലായി പരന്നുകിട ക്കുന്ന അതിന്റെ ബിസിനസ്സ് സാമ്രാജ്യവും വിസ്തൃതമാണ്.

3) കേന്ദ്രീകൃത നിയന്ത്രണം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സ്വദേശത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനം സ്വദേശത്തെ ഹെഡ് ഓഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.

4) ആധുനിക സാങ്കേതി വിദ്യ : അത്യാധുനിക സാങ്കേതിക വിദ്യയും ഉയർന്ന ഗുണനിലവാരവും ബഹുരാഷ്ട്ര കമ്പനി കളുടെ പ്രത്യേകതയാണ്. വിപണന രംഗത്തും ഇത്തരം കമ്പ നികൾ ആധുനികവൽക്കരണം കൊണ്ടുവരുന്നു.

Question 30.
ഇന്ത്യയിലെ ചെറുകിട സംരംഭങ്ങൾ നേരിടുന്ന ഏതെങ്കിലും അഞ്ച് പ്രശ്നങ്ങൾ ലഘുവായി വിവരിക്കുക.
Answer:
1) ബിസിനസ്സിനാവശ്യമായ പണം ബാങ്കുകളിൽ നിന്നും മറ്റു ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.
2) ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ മിതമായ വിലയ്ക്ക് ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങൾ കുറവാണ്.
3) വേണ്ടത്ര ഭരണ പരിചയവും അനുഭവ സമ്പത്തും ഇല്ലാത്ത വരായിരിക്കും ചെറുകിട യൂണിറ്റുകളുടെ സംരംഭകർ. ഇത് വികലമായ ഭരണത്തിന് വഴിയൊരുക്കും.
4) കുറഞ്ഞ ശമ്പളം പറ്റുന്ന തൊഴിലാളികളായിരിക്കും ചെറു കിട യൂണിറ്റുകളിൽ അധികവും. അതിനാൽ വിദഗ്ധരായ തൊഴിലാളികളെ കിട്ടാതാവും.

Question 31.
ചേരുംപടി ചേർക്കുക.

A B
ഉടമസ്ഥനോടുള്ള ഉത്തരവാദിത്വം മാന്യമായ വേതനം
ഉപഭോക്താവിനോ ടുള്ള ഉത്തരവാ ദിത്വം മാന്യമായ പ്രതിഫലം
വിതരണക്കാരനോ ടുള്ള ഉത്തരവാ ദിത്വം ഗുണമേന്മ യുള്ള ഉൽപ്പന്ന ങ്ങൾ
തൊഴിലാളിക ളോടുള്ള ഉത്തര വാദിത്വം കൃത്യ മായ പണമട
സർക്കാരിനോ ടുത്തരവാ ദിത്വം നികുതി അടിയ്ക്കൽ

Answer:

ഉടമസ്ഥരോടുള്ള ഉത്തരവാദിത്തം മാന്യമായ പ്രതി ഫലം
ഉപഭോക്താവിനോ ടുള്ള ഉത്തരവാദിത്തം ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ
വിതരണക്കാരനോ ടുള്ള ഉത്തരവാദിത്തം കൃത്യമായ പണമ ടയ്ക്കൽ
തൊഴിലാളികളോടുള്ള ഉത്തരവാദിത്തം മാന്യമായ വേതനം
സർക്കാരിനോടുള്ള ഉത്തരവാദിത്തം നികുതി അട യ്ക്കൽ

32 മുതൽ 34 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം (2 × 8 = 16)

Question 32.
ഇന്ത്യയിലെ വാണിജ്യ ബാങ്കുകളുടെ വിവിധ ധർമ്മങ്ങൾ വിശ ദീകരിക്കുക.
Answer:
1) പരമമായ ഉത്തമവിശ്വാസം (Utmost good faith) : ഇൻഷു റൻസ് കരാറിൽ ഏർപ്പെടുന്ന കക്ഷികൾ പരസ്പരം ഉത്തമ വിശ്വാസം പുലർത്തണം. ഇൻഷുറൻസ് വ്യവസ്ഥകൾ, ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ പ്രത്യേകതകൾ എന്നിവ യെല്ലാം ഇൻഷുവും ഇൻർഡും പരസ്പരം വ്യക്തമാ ക്കണം. തെറ്റായ വിവരങ്ങൾ നൽകുകയോ പ്രസക്തമായ വിവരങ്ങൾ മറച്ചുവെയ്ക്കുകയോ ചെയ്യുന്നപക്ഷം കരാർ അസാധുവാക്കപ്പെടുന്നു.

2) പണം വായ്പ നൽകുക (Lending of loans and advances) പണം വായ്പ നൽകുന്നതിലൂടെ ലഭിക്കുന്ന പലിശയാണ് വാണിജ്യ ബാങ്കുകളുടെ പ്രവർത്തന മൂലധനം. അതുകൊണ്ടു തന്നെ പ്രാഥമിക ധർമ്മങ്ങളിൽ ഏറ്റവും പ്രധാനമാണ് വായ്പ നൽകൽ. നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന പണം താഴെ പറയുന്ന വിവിധ മാർഗ്ഗങ്ങളിലൂടെ വായ്പയായി അനുവദിക്കു

a) ക്യാഷ് ക്രെഡിറ്റ് (Cash Credit) : കറന്റ് അസറ്റുകൾ ജാമ്യ മായി സ്വീകരിച്ച് ബാങ്കുകൾ അനുവദിക്കുന്ന ചെറുകിട ലോൺ ആണ് ഇത്. ഇടപാടുകാരനോടുള്ള ബാങ്കറുടെ വിശ്വാസ്വതയാണ് ക്വാഷ് ക്രെഡിറ്റിന് ആധാരം.

b) ബാങ്ക് ഓവർഡ്രാഫ്റ്റ് : കറന്റ് എക്കൗണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപകർക്ക് എക്കൗണ്ടിൽ ഉള്ള തുകയേക്കാൾ കൂടുതൽ തുക പിൻവലിക്കുന്നതിനുള്ള സൗകര്യമാണ് ഓവർഡ്രാഫ്റ്റ്. അധികമായി പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിർണ്ണയിക്കപ്പെട്ടിരിക്കും. ഒരു നിശ്ചിത നിരക്കിൽ പലിശ ഈടാക്കുകയും ചെയ്യും.

c) ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യൽ : കാലാവധി തികയാത്ത ബില്ലുകൾ ജാമ്യമായി സ്വീകരിച്ച് നിശ്ചിത തുക മുൻകുറായി അനുവദിക്കുന്ന സംവിധാനമാണ് ഇത്. ഇതിനായി ബില്ലിന്റെ മുഖവിലയിൽ നിന്ന് നിശ്ചിത തുക കമ്മീഷനായി ബാങ്കുകൾ ഈടാക്കും.

d) സാധാരണ വായ്പകൾ (Term Loans) : ഒരു നിശ്ചിത കാല ത്തേക്ക് സ്ഥിര ആസ്തികൾ ജാമ്യമായി സ്വീകരിച്ച് അനുവ ദിക്കുന്നതാണ് ടേം ലോണുകൾ അഥവാ സാധാരണ വായ്പ കൾ. മറ്റു വായ്പകളെ അപേക്ഷിച്ച് സാധാരണ വായ്പക ളുടെ കാലാവധിയും പലിശ നിരക്കും കൂടുതലായിരിക്കും.

II. ദ്വിതീയ ധർമ്മങ്ങൾ (Secondary Functions) പ്രാഥമിക ധർമ്മങ്ങളെ കൂടാതെ ബാങ്ക് ഏറ്റെടുത്ത് നടത്തുന്ന മറ്റു പ്രവർത്തനങ്ങളാണ് ദ്വിതീയ ധർമ്മങ്ങൾ. ഏജൻസി സേവ നങ്ങൾ എന്നും പൊതു ഉപയുക്തതാ സേവനങ്ങൾ എന്നും ദ്വിതീയ പ്രവർത്തനങ്ങൾ രണ്ടായി വേർതിരിക്കുന്നു.

1) ഏജൻസി സേവനങ്ങൾ (Agency Services)
ഇടപാടുകാരുടെ പ്രതിനിധിയായി അവർക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളാണ് ഇവ.
a) ചെക്കുകളിൽ പണം ശേഖരിക്കുന്നത് ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് നൽകുന്ന വലിയൊരു സേവനമാണ്.
b) ഡിമാന്റ് ഡ്രാഫ്റ്റ്, പേ ഓർഡർ, മെയിൽ ട്രാൻസ്ഫർ എന്നി സേവനങ്ങളും ബാങ്കുകൾ ഇടപാടുകാർക്ക് ചെയ്തുകൊ ടുക്കുന്നു.
c) ഇൻഷുറൻസ് പ്രീമിയം അടയ്ക്കുക, ഡിവിഡന്റ്, പലിശ എന്നിവ സ്വീകരിക്കുക തുടങ്ങിയ സേവനങ്ങൾ ബാങ്കുകൾ ചെയ്യുന്നു.
d) ഓഹരികൾ, കടപ്പത്രങ്ങൾ എന്നിവ വാങ്ങുകയും വിൽക്കു കയും ചെയ്യുന്ന ജോലിയും ബാങ്കുകൾ ഏറ്റെടുക്കുന്നു.

2) പൊതു ഉപയുക്തതാ സേവനങ്ങൾ (General Utility Services) : ബാങ്കിങ്ങ് ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി പൊതുജന സേവനാർത്ഥം ബാങ്കുകൾ താഴെ പറയുന്ന സേവനങ്ങൾ ഇട പാടുകാർക്ക് നൽകുന്നു.
a) സ്വർണ്ണം, പ്രധാനപ്പെട്ട രേഖകൾ തുടങ്ങിയവയെല്ലാം ഒരു നിശ്ചിത വാടക ഈടാക്കി ബാങ്കുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നു.
b) ബാങ്കുകൾ ലെറ്റർ ഓഫ് ക്രെഡിറ്റ് വിതരണം ചെയ്യുന്നു.
c) വിവിധ തുകകൾക്കുള്ള ട്രാവലേഴ്സ് ചെക്കുകൾ വിതരണം ചെയ്യുന്നു.
d) ഇടപാടുകാരന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള സത്യ സന്ധമായ വിവരം ബാങ്കുകൾ നൽകുന്നു.

Plus One Business Studies Model Paper 2023 Malayalam Medium

Question 33.
ഏകാംഗവ്യാപാരം എന്നാലെന്താണ്? ഇവയുടെ ഏതെങ്കിലും ആറ് പ്രത്യേകതകൾ വിവരിക്കുക.
Answer:
ഏകാംഗ വ്യാപാരം (Sole Proprietorship)
ഒരൊറ്റ വ്യക്തികളുടെ ഉടമസ്ഥതയിലും ഭരണത്തിലും നിയന്ത്ര ണത്തിലും കീഴിലുള്ള വ്യാപാരസ്ഥാപനത്തെ ഏകാംഗ വ്യാപാരം എന്ന് പറയുന്നു.

പ്രത്യേകതകൾ (Features)
1) ഒരൊറ്റ വ്യക്തിയുടെ ഉടമസ്ഥതയിൻ കീഴിൽ പ്രവർത്തിക്കു
2) ഏകാംഗ വ്യാപാരം രൂപീകരിക്കുന്നതിന് ലളിതമായ നിയമ നടപടിക്രമങ്ങൾ മാത്രമാണ് ഉള്ളത്.
3) ഏകാംഗ വ്യാപാരിയുടെ ബാധ്യത അപരിമിതമാണ്.
4) ലാഭം മുഴുവൻ ഒരൊറ്റ ഉടമസ്ഥന് അവകാശപ്പെട്ടിരിക്കുന്നു.
5) ഉടമസ്ഥനിൽ നിന്നും വേറിട്ട് നിയമപരമായ ഒരു വ്യക്തിത്വം
ബിസിനസ്സിനില്ല. 6) ഉടമസ്ഥന്റെ മരണം ബിസിനസ്സ് അടച്ചുപൂട്ടുന്നതിന് കാരണ മാകുന്നു.

Question 34.
a. ഉപഭോക്ത സഹകരണ സംഘങ്ങൾ
b. സൂപ്പർ മാർക്കറ്റുകൾ
C. മെയിൻ ഓർഡർ ഹൗസുകൾ
d. വകുപ്പുതല സ്റ്റോറുകൾ
Answer:
a) ഉപഭോക്ത സഹകരണ സംഘങ്ങൾ (Consumer’s Co- Operative Societies) : ന്യായമായ വിലയ്ക്ക് ഗുണമേന്മ യുള്ള ഉല്പന്നങ്ങൾ ലഭിക്കുന്നതിനായി സമൂഹത്തിലെ വിവിധ തട്ടിലുള്ളവർ ചേർന്ന് രൂപീകരിക്കുന്നവയാണ് ഉപ് ഭോക്തൃ സഹകരണ സംഘങ്ങൾ. ഉല്പാദകരിൽ നിന്നും മൊത്ത വ്യാപാരികളിൽ നിന്നും സാധനങ്ങൾ ശേഖരിച്ച് അംഗ ങ്ങൾക്കും മറ്റുള്ളവർക്കും മിതമായ വിലയ്ക്ക് വില്ക്കുക യാണ് ഇവ ചെയ്യുന്നത്.

b) സൂപ്പർമാർക്കറ്റുകൾ (Super Bazar) : സൂപ്പർമാർക്കറ്റുകളെ സെൽഫ് സർവ്വീസ് സ്റ്റോറുകൾ എന്നും പറയുന്നു. ഭീമാ കാരമായ ചില്ലറ വില്പനശാലയാണ് ഇത്. സാമാന്യം എല്ലാ തരത്തിലുള്ള ഉല്പന്നങ്ങൾ വില്പനയ്ക്കായി ഇവിടെ നിര ത്തിവെച്ചിട്ടുണ്ടാകും. ഉപഭോക്താക്കൾക്കാവശ്യമായ ഉഎടുത്തു കൊടുക്കാൻ വില്പനക്കാരൻ (Salesman) എന്ന ഒരാൾ ഉണ്ടാവില്ല എന്നതാണ് സൂപ്പർമാർക്കറ്റിന്റെ പ്രധാന പ്രത്യേകത.

പ്രത്യേകതകൾ
• നഗരത്തിലോ ജനനിബിഡമായ താമസസ്ഥലങ്ങളിലോ പ്രവർത്തിക്കുന്നു.
• ഉപഭോക്താക്കൾക്ക് കടം അനുവദിക്കുന്നില്ല.
• വ്യത്യസ്തമായ അനേകം ഉല്പന്നങ്ങൾ വില്പനയ്ക്കായി വെയ്ക്കുന്നു.
• ഉപഭോക്താക്കളെ സഹായിക്കാൻ സെയിൽസ്മാൻ ഉണ്ടാ യിരിക്കുകയില്ല.

c) മെയിൽ ഓർഡർ ബിസിനസ്സ് (Shopping by Post) : സാധ നിങ്ങൾക്ക് തപാൽ വഴി ഓർഡർ സ്വീകരിക്കുകയും തപാൽ വഴി സാധനങ്ങൾ അയച്ചു കൊടുക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം ചില്ലറ വില്പന ബിസിനസ്സാണ് മെയിൽ ഓർഡർ ബിസിനസ്സ്. ഉല്പന്ന വില കൈമാറുന്നത് VPP (Value Payable Post) ആയിട്ടാണ്.

d) ഡിപ്പാർട്ടുമെന്റൽ സ്റ്റോർ : ഇത് ഒരു വൻകിട ബിസിനസ്സ് സ്ഥാപനമാണ്. ഫ്രാൻസിലാണ് ഇതിന്റെ ഉത്ഭവം. ഒരൊറ്റ ഉട മസ്ഥതയിൻകീഴിൽ ഒരേ കെട്ടിടത്തിൽ വിവിധ ഡിപ്പാർട്ടു മെന്റുകളിലൂടെ വ്യത്യസ്ത ഉല്പന്നങ്ങൾ വിൽക്കുന്ന ചില്ലറ വില്പനശാലയാണ് ഡിപ്പാർട്ടുമെന്റൽ സ്റ്റോർ.

Leave a Comment