Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers Sept 2021 Malayalam Medium helps in understanding answer patterns.
Kerala Plus One Business Studies Previous Year Question Paper Sept 2021 Malayalam Medium
Time : 2 1/2 hours
Maximum : 80 Scores
1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം. (8 × 1 = 8)
Question 1.
സംഭരണശാലകൾ …………… ഉപയുക്തതയാണ് നൽകുന്നത്.
(a) സമയം
(b) സ്ഥലം
(c) റിസ്ക്
(d) പണം
Answer:
സമയം
Question 2.
സൂചന പ്രകാരം പൂരിപ്പിക്കുക.
(a) ഭാരതീയ സ്റ്റേറ്റ് ബാങ്ക് – പൊതുമേഖലാ ബാങ്ക്
(b) എച്ച്.ഡി.എഫ്.സി ബാങ്ക് – …………….?
Answer:
സ്വകാര്യ മേഖല
Question 3.
സമൂഹത്തിലെ മതപരമായ വിശ്വാസങ്ങളെ ബഹുമാനിക്കു എന്നത് ബിസിനസ്സിന്റെ ഏത് തരം സാമൂഹിക ഉത്തരവാദിത്ത മാണ്?
(a) ധാർമ്മികം
(b) നിയമപരം
(c) സാമ്പത്തികം
(d) വിവേചനപരം
Answer:
ധാർമ്മിക ഉത്തരവാദിത്തം
Question 4.
ഓൺലൈൻ വ്യാപാര ഇടപാടിനായി ഉപയോഗിക്കുന്ന ഏതെ ങ്കിലും ഒരു അടവ് രീതി എഴുതുക.
Answer:
ചെക്ക്, ക്വാഷ് ഓൺ ഡെലിവറി
Question 5.
താഴെ തന്നിരിക്കുന്നവയിൽ കമ്പനിയുടെ കടബാധ്യതയെ കുറി ക്കുന്ന രേഖ ഏത്?
(a) ഓഹരി
(b) കടപത്രം
(c) സ്റ്റോക്ക്
(d) ഇവയെല്ലാം
Answer:
ഡിബഞ്ചർ (കടപ്പത്രം)
Question 6.
ഇന്ത്യയിലെ ചെറുകിട വ്യാപാരത്തെ സഹായിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ പേര് എഴു
Answer:
NABARD, DIC etc.
Question 7.
ഒരേ രാജ്യത്തിലുള്ള രണ്ട് ആളുകൾക്കിടയിൽ നടക്കുന്ന വ്യാപാ ………….. എന്നുപറയുന്നു.
(a) ബാഹ്യ വ്യാപാരം
(b) ആഭ്യന്തര വ്യാപാരം
(c) വിദേശ വ്യാപാരം
(d) അന്തർദേശീയ വ്യാപാരം
Answer:
ആഭ്യന്തര കച്ചവടം
Question 8.
താഴെ തന്നിരിക്കുന്നവയിൽ അന്തർദേശീയ വ്യാപാരത്തിനുള്ള മാർഗ്ഗമേത്?
(a) കരാർ ഉൽപാദനം
(b) കൂട്ടുസംരംഭങ്ങൾ
(c) പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങൾ
(d) ഇവയെല്ലാം
Answer:
മുകളിൽ പറഞ്ഞവയെല്ലാം
9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത പിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)
Question 9.
എറണാകുളത്തെ അധ്യാപകനായ മോഹൻ 5 ലക്ഷം രൂപ മുടക്കി ഒരു കാർ വാങ്ങുന്നു. രണ്ട് മാസങ്ങൾക്ക് ശേഷം പ്രസ്തുത കാർ 6 ലക്ഷം രൂപയ്ക്ക് രാജു എന്നയാൾക്ക് വിൽക്കുന്നു. ഇത് ബിസിനസ്സാണോ? എന്തുകൊണ്ട്?
Answer:
a. അല്ല. ഇത് ഒരു ബിസിനസ്സല്ല.
b. തുടർച്ചയായി ഇടപാടുകൾ നടക്കുന്നു എങ്കിൽ മാത്രമേ ഇത് ബിസിനസ്സ് ആകൂ.
Question 10.
ഒരു സ്വകാര്യ കമ്പനിയുടെ രണ്ട് മേന്മകൾ എഴുതുക.
Answer:
സ്വകാര്യ കമ്പനിയ്ക്കുള്ള മെച്ചങ്ങൾ
a. അംഗങ്ങളുടെ എണ്ണം ചുരുങ്ങിയത്
b. പ്രോസ്പെക്ടസ് ഇറക്കേണ്ട ആവശ്യമില്ല.
c. അംഗങ്ങളുടെ സൂചിക തയ്യാറാക്കേണ്ടതില്ല.
Question 11.
ഒരു സ്വകാര്യ കമ്പനിയുടെ രൂപീകരണത്തിലെ ഘട്ടങ്ങൾ എഴുതുക.
Answer:
കമ്പനി രൂപീകരണത്തിന്റെ 2 ഘട്ടങ്ങൾ
a. പ്രൊമോഷൻ
b. ഇൻകോർപ്പറേഷൻ
Question 12.
പ്രവർത്തന മൂലധനം എന്നാൽ എന്താണ്?
Answer:
താൽക്കാലിക ആസ്തികളിന്മേൽ നിക്ഷേപിച്ചിരുന്ന മൂലധന തുകയെ പ്രവർത്തന മൂലധനം എന്ന് പറയുന്നു.
Question 13.
ഇന്ത്യയിലെ ചെറുസംരംഭങ്ങൾ നേരിടുന്ന ഏതെങ്കിലും രണ്ട് പ്രശ്നങ്ങൾ ഹ്രസ്വമായി വിശദീകരിക്കുക.
Answer:
ചെറുകിട ബിസിസ്റ്റുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ.
a. മൂലധന അപര്യാപ്തത
b. അസംസ്കൃത വസ്തുക്കളുടെ കുറവ്
c. ഭരണപരമായ കഴിവില്ലായ്മ
d. ഗുണനിലവാരം കുറഞ്ഞ ഉല്പന്നങ്ങൾ
Question 14.
വെൻഡിങ്ങ് മെഷീനുകൾക്ക് യോജിച്ച ഏതെങ്കിലും രണ്ടു ഉൽപന്നങ്ങൾ നിർദ്ദേശിക്കുക.
Answer:
വെന്റിങ്ങ് മെഷീൻ ഉപയോഗിച്ച് വിൽക്കാവുന്ന ഉല്പന്നങ്ങൾക്ക് ഉദാഹരണങ്ങൾ.
a. ന്യൂസ് പേപ്പർ
b. ശീതള പാനീയങ്ങൾ
c. സാനിറ്ററി നാപ്കിനുകൾ
d. മിഠായികൾ
III. 15 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 3 = 9)
Question 15.
ഒരു സഹകരണ സ്ഥാപനത്തിന്റെ മൂന്ന് പ്രത്യേകതകൾ എഴുതുക.
Answer:
സഹകരണ സംഘങ്ങളുടെ പ്രത്യേകതകൾ
- സ്വമേധയാലുള്ള സംഘാടനം : ഒരാൾക്ക് സഹകരണ സംഘ ത്തിൽ അംഗമാവുകയോ യഥാവിധി നോട്ടീസ് നൽകിയ ശേഷം അംഗത്വം ഉപേക്ഷിക്കുകയോ ചെയ്യാൻ താരതമ്യേന എളുപ്പമാണ്.
- പരിധിയില്ലാത്ത അംഗസംഖ്യ : അംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.
- സേവനം ലക്ഷ്യം : സഹകരണ സംഘത്തിന്റെ ലക്ഷ്യം ധനസ മ്പാദനമല്ല മറിച്ച് സേവനം നൽകുക എന്നതാണ്.
Question 16.
പൊതു കോർപ്പേറേഷനുകളുടെ ഏതെങ്കിലും മൂന്ന് ഗുണങ്ങൾ എഴുതുക.
Answer:
നിയമാധിഷ്ഠിത കോർപറേഷനുകളുടെ പ്രത്യേകതകൾ (Characteristics)
- പാർലിമെന്റിലോ നിയമസഭയിലോ പാസ്സാക്കുന്ന പ്രത്യേക നിയമം മുഖേന നിലവിൽ വരുന്നു.
- പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൻ കീഴിലാണ്.
- നിയമപരമായി ഇതിന് സ്വതന്ത്ര അസ്തിത്വമുണ്ട്.
- ഗവൺമെന്റ് നോമിനേറ്റ് ചെയ്യുന്ന ഡയറക്ടർ ബോർഡ് ഭരണം നടത്തുന്നു.
- പബ്ലിക് കോർപ്പറേഷനുകളുടെ ലക്ഷ്യം ജനസേവനമാണ്.
- ഒരേ സമയം ഗവൺമെന്റിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നില നിൽക്കുന്നതും എന്നാൽ അയവുള്ളതുമായ ഭരണ സംവി ധാനമാണ് ഉള്ളത്.
- ഗവൺമെന്റിന്റെ ബഡ്ജറ്റിനോ എക്കൗണ്ടിനോ ഓഡിറ്റ് നിയ മങ്ങൾക്കോ വിധേയമല്ല.
Question 17.
പ്രമോട്ടർ എന്നാൽ ആരാണ്? അദ്ദേഹത്തിന്റെ ഏതെങ്കിലും രണ്ട് ധർമ്മങ്ങൾ എഴുതുക.
Answer:
പ്രമോട്ടർമാരുടെ ധർമ്മങ്ങൾ (Functions of Promoters).
1) ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയുക പുതുമയുള്ള ഒരു ബിസിനസ്സ് ആശയം കണ്ടെത്തുകയും വാണിജ്യപരമായ സാധ്യതകൾ വിശകലനം ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ധർമ്മം.
2) സാധ്യതാ പഠനം : ബിസിനസ്സ് അവസരം കണ്ടെത്തിക്കഴി ഞ്ഞാൽ പിന്നീട് സാധ്യതാ പഠനം നടത്തുന്നു. ആശ ത്തിന്റെ സാമ്പത്തികവശം, പ്രായോഗികത, ലാഭനീയത, നിയ മപരമായ വശം, വിപണി സാഹചര്യങ്ങൾ എന്നിവ വിശക ലനം ചെയ്യുന്നു.
3) കമ്പനിയുടെ പേര് അംഗീകരിക്കൽ നിലവിലുള്ള മറ്റു കമ്പ നികളുടെ പേരിന് സമാനമായതോ സാദൃശ്യമുള്ളതോ ആയ പേര് നിശ്ചയിക്കാൻ പാടുള്ളതല്ല. കമ്പനിയുടെ പേര് നിശ്ച യിച്ചു കഴിഞ്ഞാൽ അത് അംഗീകാരത്തിനായി കമ്പനി രജി സ്ട്രാർക്ക് മുമ്പാകെ സമർപ്പിക്കണം.
4) മെമ്മോറാണ്ടത്തിൽ ഒപ്പ് വെയ്ക്കേണ്ടവരെ തീരുമാനിക്കുക. പുതിയ കമ്പനിയുടെ ആധികാരിക രേഖയായ മെമ്മോറാണ്ട ത്തിൽ ഒപ്പ് വെക്കേണ്ടവർ ആരൊക്കെയായിരിക്കണം എന്ന് പ്രമോട്ടർമാർ തീരുമാനിക്കണം.
Question 18.
‘കരുതൽ ലാഭം’ എന്ന പദം വിശദമാക്കുക.
Answer:
a) കരുതൽ ധനം അഥവാ മാറ്റിവയ്ക്കപ്പെട്ട ലാഭം
b) ലാഭത്തിന്റെ ഒരു പങ്ക് കരുതൽ ധനമായി (Reserve) സൂക്ഷി ക്കുന്നതിനെ കരുതൽ ലാഭം എന്നു പറയാം. കമ്പനിക്ക് പണത്തിന്റെ ആവശ്യം വരുമ്പോൾ ഈ ലാഭം പ്രയോജന പെടുത്താം. ഇത് ഉടമകളുടെ പണമായതിനാൽ മൂലധന ചെലവ് ഉണ്ടാകുന്നില്ല.
Question 19.
ജില്ലാ വ്യവസായ കേന്ദ്രത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
The District Industries Centers (DICs):
ചെറുകിട സംരംഭകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ സ്ഥാപിതമായവയാണ് ഇവ. ചെറുകിട വ്യവ സായ സംരംഭങ്ങളുടെ രജിസ്ട്രേഷൻ നടത്തേണ്ടത് ജില്ലാ വ്യവ സായ കേന്ദ്രങ്ങളിലാണ്. വിവിധ ഗവൺമെന്റ് വകുപ്പുകളെയും ഏജൻസികളെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളാണ് ഇവ. അനുയോജ്യമായ ബിസിനസ്സ് കണ്ടെത്തുക, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുക, മൂലധന ഉറവിടങ്ങൾ കണ്ടെത്തുക കടം ലഭ്യമാക്കുക, സ്ഥിര ആസ്തികൾ വാങ്ങുക, അസംസ്കൃത വസ്തുക്കൾ, തൊഴിലാളികൾ എന്നിവ ലഭ്യമാക്കുക, വിപണി സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നിവയെല്ലാം ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ചെറുകിട ബിസിനസ്സുകൾക്ക് വേണ്ടി ചെയ്യുന്നു.
Question 20.
ലൈസൻസിങ്ങ്, ഫ്രാഞ്ചൈസിങ്ങ് എന്നിവ വേർതിരിക്കുക.
Answer:
a) ലൈസൻസിങ്ങ്
b) ഫ്രാഞ്ചൈസിങ്ങ്
c) ലൈസൻസിങ്ങും ഫ്രാഞ്ചൈസിങ്ങും (Licencing & Franchising): ഒരു വിദേശ കമ്പനിയുടെ ട്രേഡ് മാർക്കോ ഉ ന്നങ്ങളോ ഒരു നിശ്ചിത ഫീസ് വാങ്ങി നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ഉള്ള അനുമതി വാങ്ങലാണ് ലൈസൻസിങ്ങ്. എന്നാൽ ഇതേ പ്രത്യേകതകളോടെ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ഫ്രാഞ്ചൈസിങ്ങ്.
IV. 21 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെ ഴുതുക. 4 സ്കോർ വീതം, (4 × 4 = 16)
Question 21.
താഴെ തന്നിരിക്കുന്ന വ്യവസായങ്ങളെ പ്രകൃതിജന്യ വ്യവസായം, ജനിതക വ്യവസായം, ഉത്പാദന വ്യവസായം, നിർമ്മാണ വ്യവ സായം എന്നിങ്ങനെ തരംതിരിക്കുക.
(a) ഖനനം
(b) കോഴി വളർത്തൽ
(c) അണക്കെട്ടിന്റെ നിർമ്മിതി
(d) പഞ്ചസാര ഉത്പാദനം
Answer:
a) Mining – Extractive
b) Poultry Farming – Genetic
c) Building a dam – Construction
d) Sugar production – Manufacturing
Question 22.
ചേരുംപടി ചേർക്കുക.
പി | ബി |
(a) പങ്കാളിത്ത ബിസിനസ്സ് | അംഗം |
(b) ജോയിന്റ് സ്റ്റോക്ക് കമ്പനി | പങ്കാളി |
(c) ഏകാംഗ വ്യാപാരം | ഓഹരി ഉടമ |
(d) സഹകരണ സംഘം | ഏകാംഗ വ്യാപാരി |
Answer:
a) പങ്കാളിത്തം – പങ്കാളി
b) ജോയിന്റ് സ്റ്റോക്ക് കമ്പനി – ഓഹരിയുടമ
c) ഏകാംഗ വ്യാപാരം – ഏകാംഗ വ്യാപാരി
d) സഹകരണ സംഘം – അംഗം
Question 23.
വകുപ്പുതല സംരംഭങ്ങളുടെ ഏതെങ്കിലും നാല് പ്രത്യേകതകൾ വിശദീകരിക്കുക.
Answer:
വകുപ്പു സംരംഭങ്ങളുടെ പ്രത്യേകതകൾ (Features)
- ഒരു വകുപ്പു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി രിക്കും ഈ സ്ഥാപനം,
- സ്ഥാപനത്തിനാവശ്യമായ മൂലധനം കേന്ദ്ര സംസ്ഥാന ബഡ്ജ റ്റിൽ വകയിരുത്തുന്നു.
- ജീവനക്കാരുടെ നിയമനം, സേവന വേതന വ്യവസ്ഥ എന്നിവയെല്ലാം സർക്കാർ തീരുമാനിച്ച് നടപ്പാക്കുന്നു.
- സ്ഥാപനത്തിന്റെ കണക്കുകൾ ഗവൺമെന്റ് ഓഡിറ്റിന് വിധേ യമാണ്.
Question 24.
ഇ- ബാങ്കിങ്ങ് എന്നാലെന്താണ്? ഇ- ബാങ്കിങ്ങ് സേവനങ്ങൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
a) കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ സഹായത്തോടെ ബാങ്ക് ഇടപാടുകൾ നടത്തുന്നതിനെ ഇലക്ട്രോണിക് ബാങ്കിങ്ങ് എന്ന് പറയുന്നു.
b) ഉദാ: ATM, ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ
Question 25.
താഴെ പറയുന്നവയെ കുറിച്ച് ലഘു കുറിപ്പ് തയ്യാറാക്കുക.
(a) ബോണ്ടഡ് സംഭരണശാലകൾ
(b) സർക്കാർ സംഭരണശാലകൾ
Answer:
a) ബോണ്ടഡ് സംഭരണശാലകൾ (Bonded Warehouses) ; ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ സൂക്ഷിക്കുന്നതിനായി ഗവൺമെന്റിന്റെ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന വയാണ് ബോണ്ടഡ് വെയർഹൗസുകൾ. സാധാരണയായി തുറമുഖങ്ങൾക്ക് അടുത്താണ് ഇവ സ്ഥാപിക്കുക.
b) സർക്കാർ സംഭരണശാലകൾ (Government Warehouses): കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും കീഴിൽ പ്രവർത്തിക്കുന്നവയാണ് ഇവ. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വെയർഹൗസുകൾ, സ്റ്റേറ്റ് ട്രേഡിങ്ങ് കോർപ്പറേഷൻ വെയർഹൗസുകൾ എന്നിവ ഉദാ ഹരണങ്ങളാണ്.
Question 26.
‘പുറംകരാർ സേവനങ്ങൾ എന്നാൽ എന്ത് ? ഇവയുടെ രണ്ട് ഗുണങ്ങൾ എഴുതുക.
Answer:
a) വുറം കുരാർ സേവനങ്ങൾ (Business Process Outsourcing)
b) 1) ബിസിനസ്സിന്റെ തന്ത്രപ്രധാനമായ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു.
2) കരാർ ഏറ്റെടുക്കുന്നവർ അവരുടേതായ മേഖലകളിൽ വിദ ഗ്ധരായതിനാൽ മെച്ചപ്പെട്ട സേവനം ലഭിക്കുന്നു.
3) ഒരു സേവനത്തിനായി ഒരു ഡിപ്പാർട്ടുമെന്റ് നടത്തിക്കൊണ്ടു പോകുമ്പോൾ ഉണ്ടാകുന്ന ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്ക് കരാർ സേവനം ലഭിക്കുന്നു.
4) കരാർ ഏജൻസികൾ കൺസൾട്ടന്റുമാരായി വർത്തിക്കുന്ന തിനാൽ വിദഗ്ധോപദേശം ലഭിക്കുന്നു.
Question 27.
പരിസ്ഥിതി മലിനീകരണത്തിനുളള ഏതെങ്കിലും നാല് കാരണ ങ്ങൾ രഹസ്യമായി വിശദീകരിക്കുക.
Answer:
മലിനീകരണത്തിന്റെ കാരണങ്ങൾ (Causes of Pollution): വായു, വെള്ളം, മണ്ണ് തുടങ്ങി ആവാസ വ്യവസ്ഥയിലെ വിവിധ ഘടകങ്ങളെ മലിനമാക്കുന്നതിന് ഏറ്റവും വലിയ പങ്കു വഹി ക്കുന്നത് ബിസിനസ്സ് സ്ഥാപനങ്ങളാണ്.
1) വായു മലിനീകരണം (Air Pollution) :- വ്യവസായ സ്ഥാ പഠനങ്ങൾ, വാഹനങ്ങൾ എന്നിവ പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ് ആണ് വായുമലിനമാക്കുന്ന തിലെ പ്രധാന കാരണം. ഈ വാതകം ഓസോൺ പാളി യിൽ വിള്ളലുണ്ടാക്കുകയും ആഗോള താപനം വർദ്ധിപ്പി ക്കുകയും ചെയ്യുന്നു.
2) ജല മലിനീകരണം (Water Pollution) :- വ്യവസായ ശാലകളിൽ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങൾ ജലം മലിനമാക്കുകയും അനേകം ജലജീവികളെ ഇല്ലാതാക്കു ന്നതിന് കാരണമാകുകയും ചെയ്യുന്നു.
3) മണ്ണ് മലിനീകരണം (Land Pollution):- രാസകീടനാശി നികളോ വിഷമമായ വ്യവസായ അവശിഷ്ടങ്ങളോ മണ്ണ് മലി നമാക്കുന്നതിന് കാരണമാക്കുന്നു.
4) ശബ്ദ മലിനീകരണം (Sound Pollution):- യന്ത്രശാ ലകളിൽ നിന്നും മോട്ടോർ വാഹനങ്ങളിൽ നിന്നും ഉയരുന്ന അമിതമായ ശബ്ദം ശബ്ദമലിനീകരണത്തിന് കാരണമാ കുന്നു.
Question 28.
മെമ്മോറാൻഡം ഓഫ് അസോസിയേഷന്റെ നാല് ഉള്ളടക്കങ്ങൾ വിശദീകരിക്കുക.
Answer:
1. നാമവകുപ്പ് (The name clause)
ഈ വകുപ്പിൽ കമ്പനിയുടെ പേര് സൂചിപ്പിക്കുന്നു. താഴെ പറയുന്ന നിബന്ധനകൾക്കുവിധേയമായി കമ്പനിക്ക് അനു യോജ്യമായ പേര് നൽകാം.
a) നിർദ്ദേശിക്കുന്ന പേര് നിലവിലുള്ള മറ്റേതെങ്കിലും കമ്പനിയുടെ പേരിന് സമാനമാകരുത്.
b) ദേശീയ നേതാക്കളുടെ പേരുമായി ബന്ധപ്പെട്ടതാക രുത്.
c) പേര് അവസാനിക്കുന്നിടത്ത് “ലിമിറ്റഡ്’ എന്ന് ചേർക്കണം.
d) പേരിൽ “സഹകരണ പ്രസ്ഥാനം” എന്ന പ്രതീതി ഉണ്ടാ ക്കരുത്.
e) കമ്പനിയുടെ പേര് അത് ഒരു സർക്കാർ കമ്പനിയാ ണെന്ന തോന്നൽ ഉണ്ടാക്കരുത്.
2. ലക്ഷ്യവകുപ്പ് (Objective Clause)
കമ്പനിയുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതാണ് ഈ വകുപ്. കമ്പനിയുടെ ലക്ഷ്യവകുപ്പിൽ സൂചിപ്പിച്ചിട്ടുള്ള ലക്ഷ്യ ങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രവർത്തനവും കമ്പ നിക്ക് ഏറ്റെടുക്കാനാവില്ല.
3. ബാധ്യതാവകുപ്പ് (Liability Clause)
കമ്പനിയിലെ അംഗങ്ങളുടെ ബാധ്യത ഓഹരിയിലാണോ ഗ്വാര ണ്ടിയിലാണോ ക്ലിപ്തപ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാ ക്കുന്നതാണ് ഈ വകുപ്പ്.
4. മൂലധനവകുപ്പ് (Capital Clause)
കമ്പനിയുടെ രജിസ്റ്റേർഡ് മൂലധനം എത്രയെന്ന് ഈ വകുപിൽ വ്യക്തമാക്കുന്നു. ഓഹരികളുടെ മൂല്യവും ആകെ ഓഹരികളുടെ എണ്ണവും ഇതിൽ വ്യക്തമാക്കിയിരിക്കും.
Question 29.
ഓഹരിയും, കടപ്പത്രവും തമ്മിലുള്ള നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
ഓഹരികൾ | കടപ്പത്രങ്ങൾ |
1) ഓഹരിയുടമകൾ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരാണ്. | 1 കടപ്പത്ര ഉടമകൾ കമ്പനി |
2 ഡിവിഡണ്ട് നൽകുന്നു. | 2) പലിശ നൽകുന്നു. |
3) ഓഹരിയുടമകൾക്ക് വോട്ടവകാശമുണ്ട്. | 3 കടപ്പ ഉടമകൾക്ക് വോട്ടവകാശമില്ല. |
4) ഓഹരികൾക്ക് ഈട് നൽകേണ്ടതില്ല. | 4) കടപ്പത്രങ്ങൾക്ക് പൊതുവ ഈട് നൽകേണ്ടതുണ്ട്. |
Question 30.
ആഭ്യന്തര വ്യാപാരവും, വിദേശ വ്യാപാരവും തമ്മിലുള്ള ഏതെ ങ്കിലും നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
അന്തര കച്ചവടം | അന്താരാഷ്ട്ര കച്ചവടം |
1) വിൽക്കുന്നവനും വാങ്ങു ന്നവനും ഒരേ രാജ്യത്തുള്ള വരായിരിക്കും. | 1) വിൽക്കുന്നവനും വാങ്ങു ന്നവനും വെവ്വേറെ രാജ്യ ത്തുള്ളവരായിരിക്കും. |
2) ഇടനിലക്കാരും നിക്ഷേപ കരും വിതരണ ശൃംഖല യിലെ കണ്ണികളും ഒരേ രാജ്യത്തുള്ളവരായിരിക്കും. | 2) ഇടനിലക്കാരും നിക്ഷേപ കരും വിതരണ ശൃംഖല യിലെ കണ്ണികളും വ്യത്യസ്ത രാജ്യങ്ങളിലുള്ളവരായിരിക്കും. |
3) ഉല്പാദന ഘടകങ്ങൾ ഒരി ടത്തു നിന്ന് മറ്റൊരിടത്തേക്ക് സുഗമമായി കൈമാറാ നാകും. | 3) ഉല്പാദന ഘടകങ്ങൾ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് കൈമാറുന്ന തിന് ഒട്ടേറെ നിയന്ത്രണ ങ്ങളുണ്ട്. |
4) ഒരേതരം ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. | 4) വ്യത്യസ്തമായ ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. |
31 മുതൽ 40 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വിതം. (5 × 5 = 25)
Question 31.
ചേരുംപടി ചേർക്കുക.
പി | ബി |
(a) സ്ഥലമെന്ന തടസ്സം | ഇൻഷ്വറൻസ് |
(b) നഷ്ടസാധ്യത എന്ന തടസ്സം | ഗതാഗതം |
(c) പണമെന്ന തടസ്സം | പരസ്യങ്ങൾ |
(d) അറിവ് എന്ന തടസ്സം | സംഭരണശാലകൾ |
(e) സമയമെന്ന തടസ്സം | ബാങ്കിങ്ങ് |
Answer:
a) Hindrance of place – Transport
b) Hindrance of risk – Insurance
C) Hindrance of Finance – Banking
d) Hindrance of knowledge -Advertising
e) Hindrance of time – Warehousing
Question 32.
ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ ഏതെങ്കിലും അഞ്ച് പ്രത്യേക തകൾ വിവരിക്കുക.
Answer:
1) നിയമാനുസൃത സംഘടന : ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി നിയമാനുസൃതം സംഘടിപ്പിച്ച ഒരു സംഘടനയാണ്.
2) നിയമപരമായ അസ്തിത്വം : കമ്പനി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യുന്നതോടെ കമ്പനിക്ക് നിയമപരമായ അസ്തിത്വം കൈവരുന്നു. കമ്പനിക്ക് കരാറിൽ ഏർപ്പെ ടാനും, സ്വത്ത് സമ്പാദിക്കാനും, കേസ് ഫയൽ ചെയ്യാനു മൊക്കെ സാധ്യമാണ്.
3) പൊതുവായ സിൽ : ഡയറക്ടർ ബോർഡിന്റെ നിർദ്ദേശാ നുസരണം കമ്പനിയുടെ പേരോടുകൂടിയ ഒരു സീൽ കമ്പ നിയുടെ ഒപ്പായി ഉപയോഗിക്കുന്നു.
Question 33.
ലൈഫ് ഇൻഷുറൻസിന് ബാധകമായ ഏതെങ്കിലും രണ്ട് തത്വ ങ്ങൾ വിശദീകരിക്കുക.
Answer:
a) 1) പരമമായ ഉത്തമവിശ്വാസം (Utmost good faith) : ഇൻഷുറൻസ് കരാറിൽ ഏർപ്പെടുന്ന കക്ഷികൾ പരസ്പരം ഉത്തമ വിശ്വാസം പുലർത്തണം. ഇൻഷുറൻസ് വ്യവസ്ഥ കൾ, ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ പ്രത്യേകതകൾ എന്നിവയെല്ലാം ഇൻഷുററും ഇൻർഡും പരസ്പരം വ്യക്തമാക്കണം. തെറ്റായ വിവരങ്ങൾ നൽകുകയോ പ്രസ ക്തമായ വിവരങ്ങൾ മറച്ചുവെയ്ക്കുകയോ ചെയ്യുന്നപക്ഷം കരാർ അസാധുവാക്കപ്പെടുന്നു.
b) ഇൻഷുർ ചെയ്യാനുള്ള താൽപര്യം (Insurable interest): ഇൻർഡിന് ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ മേൽ ഇൻഷുറൻസ് എടുക്കാനുള്ള താൽപര്യം ഉണ്ടായിരിക്കണം. ഇൻഷുർ ചെയ്യുന്ന വസ്തു സുരക്ഷിതമായി ഇരുന്നാൽ ഒരാൾക്ക് ഗുണമുണ്ടാവുകയും അത് കേടുവന്നാൽ അയാൾക്ക് നഷ്ടം സംഭവിക്കുകയും ചെയ്യുമെങ്കിൽ അയാൾക്ക് ആ സാധനത്തിൽ ഇൻഷുർ ചെയ്യാനുള്ള താല്പര്യമുണ്ട് എന്ന് പറയാം.
Question 34.
താഴെ പറയുന്നവ വിശദീകരിക്കുക.
(a) ഇ – കൊമേഴ്സ്
(b) ക്വാഷ് ഓൺ ഡെലിവറി
Answer:
a) ഇന്റർനെറ്റിന്റെ സഹായത്തോടെ വിതരണക്കാരും ഉപഭോ ക്താക്കളും കച്ചടവക്കാരും ഇടപാടുകൾ നടത്തുന്നതിനെ ഇ കൊമേഴ്സ് എന്നുപറയുന്നു.
b) സാധനങ്ങളോ സേവനങ്ങളോ കൈപറ്റിയതിനുശേഷം മാത്രം പണം നൽകുന്നതിനെ ക്യാഷ് ഓൺ ഡെലിവറി എന്ന് പറയുന്നു.
Question 35.
താഴെ പറയുന്നവരോട് എങ്ങിനെയാണ് ബിസിനസ് സാമൂഹിക ഉത്തരവാദിത്തം നിർവ്വഹിക്കുന്നത്?
(a) ഉടമസ്ഥൻ
(b) ജോലിക്കാരൻ
(c) ഉപഭോക്താവ്
(d) ഗവൺമെന്റ്
(e) പൊതുസമൂഹം
Answer:
- ഉടമസ്ഥരോ (ഓഹരിയുടമകൾ) ടുള്ള ഉത്തരവാദിത്വങ്ങൾ : നിക്ഷേപത്തിന് മാന്യമായ ലാഭവീതം നൽകുക.
- തൊഴിലാളികളോടുള്ള ഉത്തരവാദിത്വങ്ങൾ: മാന്യമായ കൂലി നൽകുക.
- ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്വങ്ങൾ: ഉയർന്ന നില വാരമുള്ള ഉല്പന്നങ്ങൾ നൽകുക.
- സർക്കാരിനോടുള്ള ഉത്തരവാദിത്വങ്ങൾ: നിയമങ്ങൾ അനു സരിക്കുക.
- സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങൾ: തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
Question 36.
ബിസിനസ്സിന്റെ സാമൂഹിക ഉത്തരവാദിത്തം എന്ന ആശയം വിശ ദമാക്കുക. വിവേചനപരമായ ഉത്തരവാദിത്തത്തിന് രണ്ട് ഉദാഹ രണങ്ങൾ എഴുതുക.
Answer:
a) സാമൂഹിക ഉത്തരവാദിത്വം: ബിസിനസ്സ് നിലനിൽക്കുന്ന സമൂഹത്തിന്റെ മൂല്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനു യോജ്യമായ രീതിയിൽ നയങ്ങൾ രൂപീകരിക്കുന്നതിനും നട പാക്കുന്നതിനുമുള്ള ബിസ്സിനസ്സുകാരുടെ ബാധ്യതയെ സൂചിപ്പിക്കുന്നതാണ് സാമൂഹിക ഉത്തരവാദിത്വം.
b) വിവേചാനാത്മക ഉത്തരവാദിത്വം ഒരു ബിസിനസ്സ് സ്ഥാപനം സമൂഹത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ് സ്വമേധയാ ഏറ്റെ ടുക്കുന്ന ഉത്തരവാദിത്വങ്ങളാണ് ഇവ. ഉദാ:- സന്നദ്ധസം ഘടനകൾക്ക് സംഭാവന കൊടുക്കുക, പ്രകൃതി ദുരന്ത ത്തിൽപ്പെട്ടവരെ സഹായിക്കുക തുടങ്ങിയവ.
Question 37.
മെമ്മോറാൻഡം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവ തമ്മിലുള്ള അഞ്ച് വ്യത്യാസങ്ങൾ എഴുതുക.
Answer:
മെമ്മോറാണ്ടവും ആർട്ടിക്കിൾസും തമ്മിലുള്ള വ്യത്യാസം
മെമ്മോറാണ്ടം | ആർട്ടിക്കിൾസ് |
1) കമ്പനി രൂപീകരണ ത്തിന്റെ ലക്ഷ്യം നിർവ്വചിക്കുന്നു. | 1) ലക്ഷ്യം നിർവ്വഹണം എങ്ങനെ സാധ്യമാകുന്നു എന്ന് വ്യാഖ്യാനിക്കുന്നു. |
2) കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് | 2) മെമ്മോറാണ്ടത്തിന്റെ അനുബന്ധ രേഖയാണ്. |
3) കമ്പനിയും ബാഹ്യ ഘടക ങ്ങളുമായുള്ള ബന്ധം വ്യക്തമാക്കുന്നു. | 3) കമ്പനിയുടെ ആഭ്യന്തര ഭരണം വ്യക്തമാക്കുന്നു. |
4) മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾക്ക് വിധേയ മായി മാത്രമേ പ്രവർത്തി ക്കാനാവൂ. | 4) ആർട്ടിക്കിൾസിലെ വ്യവസ്ഥ കളിൽ മാറ്റം വരുത്താനും പ്രവർത്തിക്കാനും എളുപ്പ ത്തിൽ സാധിക്കും. |
5) രജിസ്ട്രാർ മുമ്പാകെ മെമ്മോറാണ്ടം ഫയൽ ചെയ്യണം. | 5) പബ്ലിക് കമ്പനിക്ക് ആർട്ടി ക്കിൾസ് ഫയൽ ചെയ്യണ മെന്ന് നിർബന്ധമില്ല. |
Question 38.
വകുപ്പുതലം സംരംഭങ്ങൾ എന്നാൽ എന്താണ് ? ഇവയുടെ ഏതെങ്കിലും മൂന്ന് പ്രത്യേകതകൾ ഹ്രസ്വമായി വിവരിക്കുക.
Answer:
ഡിപ്പാർട്ടുമെന്റൽ സ്റ്റോർ : ഇത് ഒരു വൻകിട ബിസിനസ്സ് സ്ഥാപ നമാണ്. ഫ്രാൻസിലാണ് ഇതിന്റെ ഉത്ഭവം. ഒരൊറ്റ ഉടമസ്ഥത യിൻകീഴിൽ ഒരേ കെട്ടിടത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലൂടെ വ്യത്യസ്ത ഉല്പന്നങ്ങൾ വിൽക്കുന്ന ചില്ലറ വില്പനശാലയാണ് ഡിപ്പാർട്ടുമെന്റൽ സ്റ്റോർ.
പ്രത്യേകതകൾ
1) ഇത് ഒരു വൻകിട ചില്ലറ വ്യാപാരശാലയാണ്.
2) വിവിധ ഡിപ്പാർട്ടുമെന്റുകളായി വ്യത്യസ്ത ഉല്പന്നങ്ങൾ വിപ ണനം ചെയ്യുന്നു.
3) നഗരങ്ങളിലോ നഗരപ്രദേശങ്ങളിലോ ആണ് ഇവ പ്രവർത്തി ക്കുന്നത്.
4) സ്ഥാപനത്തിന്റെ ഉടമസ്ഥതയും ഭരണവും കേന്ദ്രീകൃതമാണ്.
5) ഇടപാടുകാർക്ക് കടം അനുവദിക്കുന്നില്ല.
6) ഒരൊറ്റ കെട്ടിടത്തിൽ അനേകതരം സാധനങ്ങൾ ഒരുക്കുന്നു.
Question 39.
പൊതുകമ്പനി, സ്വകാര്യ കമ്പനി എന്നിവയെ വേർതിരിക്കുക.
Answer:
പ്രൈവറ്റ് കമ്പനി | പബ്ലിക് കമ്പനി |
a) കുറഞ്ഞ അംഗങ്ങളുടെ എണ്ണം രണ്ട് ആണ്. | a) കുറഞ്ഞ അംഗങ്ങളുടെ എണ്ണം ഏഴ് ആണ്. |
b) അംഗങ്ങളുടെ എണ്ണം പരമാവധി 200 ആയി പരിമിതപ്പെടുത്തിയിരി ക്കുന്നു. | b) അംഗങ്ങളുടെ എണ്ണ ത്തിന് പരിധി ഇല്ല. |
c) പേരിന്റെ കൂടെ പ്രൈവറ്റ് ലിമിറ്റഡ് എന്ന് ചേർക്കുന്നു. | c) പേരിന്റെ കൂടെ ലിമിറ്റഡ് എന്ന് ചേർക്കുന്നു. |
d) പൊതുജനങ്ങളിൽ നിന്ന് ഓഹരികൾ ക്ഷണിക്കാൻ പാടില്ല. | d) പൊതുജനങ്ങളിൽ നിന്ന് ഓഹരികൾ ക്ഷണിക്കാം. |
Question 40.
ആഗോള സംരംഭങ്ങൾ എന്നാൽ എന്താണ്? അവയുടെ മൂന്ന് പ്രത്യേകതകൾ എഴുതുക.
Answer:
ആഗോള സംരംഭങ്ങൾ (ബഹുരാഷ്ട്ര കമ്പനികൾ) Multi National Corporations (Global Enterprises): പല രാജ്യങ്ങളിലും ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുന്ന വൻകിട കമ്പനികളെ ആണ് ആഗോള സംരംഭങ്ങൾ അഥവാ ബഹുരാഷ്ട്ര കമ്പനികൾ എന്ന് പറയുന്നത്. ഒരു രാജ്യത്ത് രജിസ്റ്റർ ചെയ്ത് മറ്റു രാജ്യങ്ങ ളിൽ കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഇത്തരം കമ്പനികൾ ചെയ്യുന്നത്. ആഗോളവൽക്കരണവും ഉദാരവൽക്ക രണവും ഇത്തരം ബഹുരാഷ്ട്ര കമ്പനികളുടെ വളർച്ചയ്ക്ക് വഴി തെളിച്ചു.
ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ (Features)
1) ഉയർന്ന മൂലധന നിക്ഷേപം : ഇക്വിറ്റി ഷെയറുകൾ, ഡിബ ഞ്ചറുകൾ, ബോണ്ടുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിച്ച് സമാഹരിച്ച ഉയർന്ന മൂലധന നിക്ഷേപം വൻകിട ബിസിനസ്സുകൾ നടത്തുന്നതിന് സഹായിക്കുന്നു.
2) ഭീമസ്വരൂപം ബഹുരാഷ്ട്ര കമ്പനികളുടെ ആസ്തിയും വിറ്റു
വരവും ഭീമമാണ്. വിവിധ രാഷ്ട്രങ്ങളിലായി പരന്നുകിട ക്കുന്ന അതിന്റെ ബിസിനസ്സ് സാമ്രാജ്യവും വിസ്തൃതമാണ്.
3) കേന്ദ്രീകൃത നിയന്ത്രണം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സ്വദേശത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനം സ്വദേശത്തെ ഹെഡ് ഓഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.
4) ആധുനിക സാങ്കേതി വിദ്യ : അത്യാധുനിക സാങ്കേതിക വിദ്യയും ഉയർന്ന ഗുണനിലവാരവും ബഹുരാഷ്ട്ര കമ്പനി കളുടെ പ്രത്യേകതയാണ്. വിപണന രംഗത്തും ഇത്തരം കമ്പ നികൾ ആധുനികവൽക്കരണം കൊണ്ടുവരുന്നു.
5) അന്താരാഷ്ട്ര വിപണി : വിവിധ രാഷ്ട്രങ്ങളിലായി പടർന്നു പന്തലിച്ച ബഹുരാഷ്ട്ര കമ്പനികൾക്ക് തങ്ങളുടെ ഉല്പന്ന ങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ വിപണിയിലിടം നേടാനും മത്സരം അതിജീവിക്കാനും കഴിയുന്നു.
VI. 41 മുതൽ 44 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 41.
വാണിജ്വം എന്നാലെന്ത് ? വാണിജ്യത്തിന്റെ വിവിധ ധർമ്മങ്ങൾ വിശദീകരിക്കുക.
Answer:
വാണിജ്യം (Commerce) : ബിസിനസ്സിൽ ഉല്പാദനപ്രക്രിയ ഒഴി കെയുള്ള മറ്റെല്ലാ പ്രവർത്തനങ്ങളും വാണിജ്യത്തിന്റെ ഭാഗമാണ്. വാണിജ്യ പ്രവർത്തനങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം
1) കച്ചവടം (Trade)
2) കച്ചവട അനുബന്ധ പ്രവർത്തനങ്ങൾ (Aids to Trade ആയതിനാൽ വാണിജ്യം – കച്ചവടം + അനുബന്ധ പ്രവർത്തന ങ്ങൾ എന്ന് ചുരുക്കി പറയാം. ഉല്പന്ന കൈമാറ്റ പ്രവർത്തന ത്തിൽ കച്ചവടക്കാരൻ നേരിടുന്ന വിവിധതരം തടസ്സങ്ങളെ നീക്കുക എന്നതാണ് കച്ചവട അനുബന്ധ പ്രവർത്തനങ്ങൾ ചെയ്യുന്നത്.
Question 42.
പാർട്ട്ണർഷിപ്പ് ഡീഡ് എന്നാലെന്ത്? അതിന്റെ പ്രധാന ഉള്ളട ക്കങ്ങൾ എന്തെല്ലാം?
Answer:
പങ്കാളിത്ത പ്രമാണം (Partnership Deed)
പങ്കാളിത്ത വ്യവസ്ഥകളെല്ലാം എഴുതിച്ചേർത്ത രേഖാമൂലമുള്ള പങ്കാളിത്ത കരാറാണ് പങ്കാളിത്ത പ്രമാണം അഥവാ ആർട്ടി ക്കിൾസ് ഓഫ് പാർട്ട്ണർഷിപ്പ്. സാധാരണയായി താഴെ പറയുന്ന വ്യവസ്ഥകൾ പങ്കാളിത്ത പ്രമാണത്തിൽ ഉണ്ടാകും.
- സ്ഥാപനത്തിന്റെ പേര്, പങ്കാളികളുടെ പേരും മേൽവിലാ സവും
- പങ്കാളിത്തത്തിന്റെ ലക്ഷ്യം, കാലദൈർഘ്യം, വ്യവസ്ഥകൾ
- ഓരോ പങ്കാളിയും ഇറക്കുന്ന മൂലധനം
- ലാഭം പങ്കുവെയ്ക്കുന്ന അനുപാതം
- പങ്കാളികൾക്കുള്ള ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ
- പങ്കാളികളുടെ അവകാശങ്ങളും ചുമതലകളും
- സ്ഥാപനത്തിന്റെ കണക്കെഴുതൽ, ഓഡിറ്റിങ്ങ്
- മൂലധനത്തിനും പിൻവലിച്ച തുകയ്ക്കും അനുവദിക്കുന്ന പലിശ
- അഡ്മിഷൻ, റിട്ടയർമെന്റ്, മരണം തുടങ്ങിയ സാഹചര്യങ്ങ ളിൽ ഗുഡ്ഡിൽ കണക്കാക്കുന്ന രീതി
- തർക്ക പരിഹാര വ്യവസ്ഥകൾ
- ബിസിനസ്സിന്റെ സ്വഭാവം
- പങ്കാളികൾക്ക് പിൻവലിക്കാവുന്ന തുക, ലോൺ തുടങ്ങി
Question 43.
ഇന്ത്യയിലെ വാണിജ്യ ബാങ്കുകളുടെ പ്രധാന ധർമ്മങ്ങൾ വിശ ദീകരിക്കുക.
Answer:
വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ (Functions of Commercial Banks)
വാണിജ്യ ബാങ്കുകളുടെ പ്രവർത്തനങ്ങളെ പ്രാഥമികം എന്നും ദ്വിതീയം എന്നും പൊതുവെ രണ്ടായി തിരിക്കാം.
I) പ്രാഥമിക ധർമ്മങ്ങൾ (Primary Functions)
നിക്ഷേപങ്ങൾ സ്വീകരിക്കുകയും പണം വായ്പയായി അനു വദിക്കുകയും ആണ് വാണിജ്യ ബാങ്കുകളുടെ അടിസ്ഥാന ധർമ്മം അഥവാ പ്രാഥമിക ധർമ്മം.
1) നിക്ഷേപങ്ങൾ സ്വീകരിക്കുക (Accepting deposits) : വായ്പകൾ അനുവദിക്കുന്നതിനാവശ്യമായ പണം ബാങ്കുകൾക്ക് ലഭിക്കുന്നത് നിക്ഷേപങ്ങൾ സ്വീകരിക്കു ന്നതിലൂടെയാണ്. താഴെ പറയുന്ന വിവിധതരം നിക്ഷേ പങ്ങൾ ബാങ്കുകൾ സ്വീകരിക്കുന്നു.
a) കറന്റ് ഡെപ്പോസിറ്റ് ദിവസേന നിരവധി ബാങ്ക് ഇട പാടുകൾ നടത്തുന്ന കച്ചവടക്കാർക്ക് അനുയോജ്യ മായ നിക്ഷേപ രീതിയാണ് ഇത്.
b) സേവിങ്ങ്സ് ഡെപോസിറ്റ് : വ്യക്തികളിൽ സമ്പാദ്യ ശീലം വളർത്തുകയാണ് സേവിങ്ങ്സ് ഡെപ്പോസിറ്റു കളുടെ ലക്ഷ്യം.
c) സ്ഥിര നിക്ഷേപം (Fixed Deposit) : ഒരു നിശ്ചിത കാലാവധിക്കുശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങളാണ് ഇവ.
2) പണം വായ്പ നൽകുക (Lending of loans and advances)
പണം വായ്പ നൽകുന്നതിലൂടെ ലഭിക്കുന്ന പലിശയാണ് വാണിജ്യ ബാങ്കുകളുടെ പ്രവർത്തന മൂലധനം. അതു കൊണ്ടു തന്നെ പ്രാഥമിക ധർമ്മങ്ങളിൽ ഏറ്റവും പ്രധാനമാണ് വായ്പ നൽകൽ, നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന പണം താഴെ പറയുന്ന വിവിധ മാർഗ്ഗങ്ങ ളിലൂടെ വായ്പയായി അനുവദിക്കുന്നു.
a) ക്യാഷ് ക്രെഡിറ്റ് (Cash Credit) : കറന്റ് അ കൾ ജാമ്യമായി സ്വീകരിച്ച് ബാങ്കുകൾ അനുവദി ക്കുന്ന ചെറുകിട ലോൺ ആണ് ഇത്.
b) ബാങ്ക് ഓവർഡ്രാഫ്റ്റ് : കറന്റ് എക്കൗണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപകർക്ക് എക്കൗണ്ടിൽ ഉള്ള തുക യേക്കാൾ കൂടുതൽ തുക പിൻവലിക്കുന്നതിനുള്ള സൗകര്യമാണ് ഓവർഡ്രാഫ്റ്റ്.
c) ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യൽ : കാലാവധി തിക യാത്ത ബില്ലുകൾ ജാമ്യമായി സ്വീകരിച്ച് നിശ്ചിത തുക മുൻകൂറായി അനുവദിക്കുന്ന സംവിധാനമാണ് ഇത്.
d) സാധാരണ വായ്പകൾ (Term Loans) : ഒരു നിശ്ചിത കാലത്തേക്ക് സ്ഥിര ആസ്തികൾ ജാമ്യമായി സ്വീകരിച്ച് അനുവദിക്കുന്നതാണ് ടേം ലോണുകൾ അഥവാ സാധാരണ വായ്പകൾ.
II) ദ്വിതീയ ധർമ്മങ്ങൾ (Secondary Functions)
പ്രാഥമിക ധർമ്മങ്ങളെ കൂടാതെ ബാങ്ക് ഏറ്റെടുത്ത് നടത്തുന്ന മറ്റു പ്രവർത്തനങ്ങളാണ് ദ്വിതീയ ധർമ്മങ്ങൾ. ഏജൻസി സേവനങ്ങൾ എന്നും പൊതു ഉപയുക്തതാ സേവനങ്ങൾ എന്നും ദ്വിതീയ പ്രവർത്തനങ്ങൾ രണ്ടായി വേർതിരിക്കുന്നു.
1) ഏജൻസി സേവനങ്ങൾ (Agency Services)
ഇടപാടുകാരുടെ പ്രതിനിധിയായി അവർക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളാണ് ഇവ.
a) ചെക്കുകളിൽ പണം ശേഖരിക്കുന്നത് ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് നൽകുന്ന വലിയൊരു സേവനമാണ്.
b) ഡിമാന്റ് ഡ്രാഫ്റ്റ്, പേ ഓർഡർ, മെയിൽ ട്രാൻസ്ഫർ എന്നീ സേവനങ്ങളും ബാങ്കുകൾ ഇടപാടുകാർക്ക് ചെയ്തുകൊടുക്കുന്നു.
c) ഇൻഷുറൻസ് പ്രീമിയം അടയ്ക്കുക, ഡിവിഡന്റ്, പലിശ എന്നിവ സ്വീകരിക്കുക തുടങ്ങിയ സേവന ങ്ങൾ ബാങ്കുകൾ ചെയ്യുന്നു.
d) ഓഹരികൾ, കടപ്പത്രങ്ങൾ എന്നിവ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ജോലിയും ബാങ്കുകൾ ഏറ്റെടുക്കുന്നു.
2) പൊതു ഉപയുക്തതാ സേവനങ്ങൾ (General Utility Services) : ബാങ്കിങ്ങ് ഇടപാടുകളിൽ നിന്ന് വ്യത്യസ്ത മായി പൊതുജന സേവനാർത്ഥം ബാങ്കുകൾ താഴെ പറ യുന്ന സേവനങ്ങൾ ഇടപാടുകാർക്ക് നൽകുന്നു.
a) സ്വർണ്ണം, പ്രധാനപ്പെട്ട രേഖകൾ തുടങ്ങിയവയെല്ലാം ഒരു നിശ്ചിത വാടക ഈടാക്കി ബാങ്കുകൾ സുരക്ഷി തമായി സൂക്ഷിക്കുന്നു.
b) ബാങ്കുകൾ ലെറ്റർ ഓഫ് ക്രെഡിറ്റ് വിതരണം ചെയ്യുന്നു.
c) വിവിധ തുകകൾക്കുള്ള ട്രാവലേഴ്സ് ചെക്കുകൾ വിതരണം ചെയ്യുന്നു.
d) ഇടപാടുകാരന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള സത്യസന്ധമായ വിവരം ബാങ്കുകൾ നൽകുന്നു.
Question 44.
വിവിധതരം ഉപഭോക്തൃ ഉൽപന്നങ്ങൾ വിൽക്കുന്നും സ്വയം സേവനം എന്നതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതുമായ വൻകിട ചില്ലറ വ്യാപാര സ്ഥാപനം ഏത്? ഇവയുടെ ആറ് പ്രത്യേ കതകൾ എഴുതുക.
Answer:
സുപ്പർമാർക്കറ്റുകൾ (Super Bazar) : സൂപ്പർമാർക്കറ്റുകളെ സെൽഫ് സർവ്വീസ് സ്റ്റോറുകൾ എന്നും പറയുന്നു. ഭീമാകാര മായ ചില്ലറ വില്പനശാലയാണ് ഇത്. സാമാന്യം എല്ലാ തരത്തി ലുള്ള ഉല്പന്നങ്ങൾ വില്പനയ്ക്കായി ഇവിടെ നിരത്തിവെച്ചിട്ടു ണ്ടാകും. ഉപഭോക്താക്കൾക്കാവശ്യമായ ഉല്പന്നങ്ങൾ എടുത്തു കൊടുക്കാൻ വില്പനക്കാരൻ (Salesman) എന്ന ഒരാൾ ഉണ്ടാ വില്ല എന്നതാണ് സൂപ്പർമാർക്കറ്റിന്റെ പ്രധാന പ്രത്യേകത.
പ്രത്യേകതകൾ
1) നഗരത്തിലോ ജനനിബിഡമായ താമസസ്ഥലങ്ങളിലോ പ്രവർത്തിക്കുന്നു.
2) ഉപഭോക്താക്കൾക്ക് കടം അനുവദിക്കുന്നില്ല.
3 വ്യത്യസ്തമായ അനേകം ഉല്പന്നങ്ങൾ വില്പനയ്ക്കായി വെയ്ക്കുന്നു.
4 ഉപഭോക്താക്കളെ സഹായിക്കാൻ സെയിൽസ്മാൻ ഉണ്ടായി രിക്കുകയില്ല.
5) തിരഞ്ഞെടുക്കുന്ന സാധനത്തിന്റെ വില ക്വാഷ് കൗണ്ടറിൽ നൽകി ഉപഭോക്താവിന് കൊണ്ടുപോകാം.
ഗുണങ്ങൾ
1) ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാതരം ഉല്പന്നങ്ങളും ഒരിടത്തു നിന്നുതന്നെ ലഭിക്കുന്നു.
2) കിട്ടാക്കടം ഉണ്ടാവുകയില്ല.
3 അനേകം ഉപഭോക്താക്കൾക്ക് ഒരേ സമയം സേവനം നൽകാൻ കഴിയുന്നു.
4) ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഉല്പന്നങ്ങൾ തിര ഞെഞ്ഞെടുക്കാനുള്ള അവസരമുണ്ട്.