Plus One Business Studies Question Paper March 2020 Malayalam Medium

Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.

Kerala Plus One Business Studies Previous Year Question Paper March 2020 Malayalam Medium

Time : 2 1/2 hours
Maximum : 80 Scores

Answer the following questions from 1 to 9. Each carries 1 score. (9 × 1 = 9)

Question 1.
താഴെ തന്നിരിക്കുന്നവയിൽ വ്യാപാര നഷ്ട സാധ്യതയ്ക്കുള്ള വ്യക്തിഗത കാരണമായത് ഏത്?
a) തൊഴിലാളികളുടെ സമരം
b) ക്ഷാമം
c) സാങ്കേതികവിദ്യയിലുള്ള മാറ്റം
d) വെള്ളപ്പൊക്കം
Answer:
a) തൊഴിലാളികളുടെ സമരം

Question 2.
ഒരു കമ്പനിയുടെ അടുപ്പുതീർത്ത മൂലധനത്തിൽ …………. മാനത്തിൽ കുറവല്ലാത്ത സർക്കാർ പങ്കാളിത്തമുള്ള കമ്പനിയാണ് ഗവൺമെന്റ് കമ്പനി,
a) 49%
b) 50%
c) 51%
d) 26%
Answer:
c) 51%

Plus One Business Studies Question Paper March 2020 Malayalam Medium

Question 3.
താഴെ തന്നിരിക്കുന്നവയിൽ സംഭരണം എന്നതിന്റെ ധർമ്മമല്ലാ അത് ഏത്?
a) വലിയ ഭാഗത്തെ ചെറുതാക്കൽ
b) വില സ്ഥിത
c) കൂട്ടിച്ചേർക്കൽ
d) തപാൽ സൗകര്യങ്ങൾ
Answer:
d) തപാൽ സൗകര്യങ്ങൾ

Question 4.
ഉപഭോക്താവ് എ.ടി.എം. ഉപയോഗിച്ച് പണം പിൻവലിക്കുന്നത് ഇലക്ട്രോണിക് ബിസിനസ്സിലെ …………. മാതൃകയ്ക്ക് ഉദാഹര ണമാണ്.
a) ബി.ടു.ബി
b) ബി ടു സി
c) ഇൻട്രാ ബി
d) സി ടു സി
Answer:
b) ബി ടു സി

Question 5.
സൂചന പ്രകാരം പൂരിപ്പിക്കുക.
a) നിയമമനുസരിക്കൽ – വ്യാപാരത്തിന്റെ നിയമ പരമായ ഉത്തരവാദിത്വം
b) ജനങ്ങളുടെ മതപരമായ വികാരത്തെ ബഹുമാനിക്കുക – ?
Answer:
ധാർമ്മിക ഉത്തരവാദിത്തം (Ethical Responsibility)

Question 6.
കമ്പനി എന്ത് ലക്ഷ്യത്തിനുവേണ്ടിയാണ് രൂപീകരിച്ചത് എന്ന് നിർവ്വ ചിക്കുന്ന മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലെ വകുപ്പ് ഏത് ?
a) ലക്ഷ്യവകുപ്പ്
b) മൂലധനവകുപ്പ്
c) സാധ്യതാവകുപ്പ്
d) നാമവകുപ്പ്
Answer:
a) ലക്ഷ്യവകുപ്പ്

Question 7.
ചെറുകിട സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന തിനായി രൂപീകരിച്ചിട്ടുള്ള ഉന്നത സ്ഥാപനമാണ് ……………
a) എൻ.സി.ഇ.യു.എസ്.
b) ആർ.ഡബ്ല്യു.ഇ.ഡി.
c) വാസ്‌മൈ
d) സിഡ്ബി
Answer:
d) സിഡ്ബി

Question 8.
താഴെ തന്നിരിക്കുന്നവയിൽ നിന്ന് തപാൽ മാർഗ്ഗം ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചെറുകിട സംരംഭത്തെ കണ്ടെത്തുക.
a) മെയിൽ ഓർഡർ ഹൗസുകൾ
b) ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ
c) സൂപ്പർ മാർക്കറ്റുകൾ
d) മൾട്ടിപ്പിൾ ഷോപ്പുകൾ
Answer:
a) മെയിൽ ഓർഡർ ഹൗസുകൾ

Question 9.
കയറ്റുമതിക്കാർ അടച്ച് എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ തെളിവുകൾ ഹാജരാക്കുന്ന മുറയ്ക്ക് തിരികെ നൽകുന്ന പദ്ധ തിയാണ്…………….
a) ബോണ്ട് പദ്ധതിക്ക് കീഴിലുള്ള ഉല്പാദനം
b) ഡ്യൂട്ടി തിരികെ നൽകൽ പദ്ധതി
c) മുൻകൂർ ലൈസൻസ് പദ്ധതി
d) കയറ്റുമതി പ്രോത്സാഹനത്തിനായുള്ള മൂലധന സാധന ങ്ങൾക്കായുള്ള പദ്ധതി
Answer:
b) ഡ്യൂട്ടി തിരികെ നൽകൽ പദ്ധതി

Answer any 6 of the following questions from 10 to 16. Each carries 2 Scores. (6 × 2 = 12)

Question 10.
താഴെ തന്നിരിക്കുന്നവയെക്കുറിച്ച് ഒന്നോ രണ്ടോ വാചകങ്ങളിൽ കുറിപ്പ് എഴുതുക
a) നാമമായ പങ്കാളി
b) ഹിന്ദു കൂട്ടുകുടുംബ ബിസിനസ്സ്
Answer:
a) നാമമാത്ര പങ്കാളി: മൂലധനം ഇറക്കുകയോ ദൈനംദിന് പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യാത്ത പങ്കാളി യാണ് നാമമാത്ര പങ്കാളി (Nominal Partner).

b) ഹിന്ദുകൂട്ടുകുടുംബ ബിസിനസ്സ് :
a) ജന്മം കൊണ്ടുമാത്രമേ ഒരാൾക്ക് ഈ ബിസിനസ്സിൽ അംഗത്വം നേടാനാകു.
b) ബിസിനസ്സിന് നേതൃത്വം നൽകുന്നത് കുടുംബത്തിലെ ഏറ്റവും മുതിർന്ന പുരുഷ അംഗമാണ്. അദ്ദേഹത്തെ ‘കർത്ത’ എന്ന് വിളിക്കുന്നു.
c) ബിസിനസ്സിലെ “കർത്ത് ഒഴികെ മറ്റുള്ള അംഗങ്ങളെ ‘കോപാർസനേഴ്സ്’ എന്ന് വിളിക്കുന്നു.

Question 11.
പൊരു കോർപ്പറേഷന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ പട്ടി കപ്പെടുത്തുക.
Answer:
പൊതുകൊർപ്പറേഷനുകളുടെ പ്രത്യേകതകൾ
a) പാർലിമെന്റിലോ നിയമസഭയിലോ പാസ്സാക്കുന്ന പ്രത്യേക നിയമം മുഖേന നിലവിൽ വരുന്നു.
b) പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൻ കീഴിലാണ്.
c) നിയമപരമായി ഇതിന് സ്വതന്ത്ര അസ്തിത്വമുണ്ട്.
d) ഗവൺമെന്റ് നോമിനേറ്റ് ചെയ്യുന്ന ഡയറക്ടർ ബോർഡ് ഭരണം നടത്തുന്നു.

Question 12.
ഓൺലൈൻ വിൽപ്പനയിൽ ഉപയോഗിക്കുന്ന ഏതെങ്കിലും രണ്ട് പണമടവ് രീതികൾ എഴുതുക.
Answer:
a) കാഷ് ഓൺ ഡെലിവറി (COD)
b) ചെക്ക്
c) ക്രെഡിറ്റ് കാർഡ്
d) ഡെബിറ്റ് കാർഡ്
e) നെറ്റ് ബാങ്കിങ്ങ്
f) ഡിജിറ്റൽ കാഷ്

Question 13.
മാറ്റിവെയ്ക്കപ്പെട്ട ലാഭം എന്നാൽ എന്ത്?
Answer:
ലാഭം തിരികെ നിക്ഷേപിക്കൽ (Retained Earnings) (Ploughing back of Profit)
ലാഭത്തിന്റെ ഒരു പങ്ക് കരുതൽ ധനമായി സൂക്ഷിക്കുന്നതിനെ ലാഭം തിരികെ നിക്ഷേപിക്കൽ എന്നു പറയാം. കമ്പനിക്ക് പണ ത്തിന്റെ ആവശ്യം വരുമ്പോൾ ഈ ലാഭം പ്രയോജനപ്പെടുത്താം. ഇത് ഉടമകളുടെ പണമായതിനാൽ മൂലധന ചെലവ് ഉണ്ടാകു ന്നില്ല.

Plus One Business Studies Question Paper March 2020 Malayalam Medium

Question 14.
മാറ്റിവെയ്ക്കപ്പെട്ട ലാഭം എന്നാൽ എന്ത്?
Answer:
പ്ലാറ്റ് ഫോം ടിക്കറ്റുകൾ, മിഠായികൾ, പാത്രങ്ങൾ, മാസികകൾ, ശീതളപാനിയങ്ങൾ, വിത്തുകൾ, ചായ, കാപ്പി തുടങ്ങിയ പാനീ യങ്ങൾ എന്നിവ വെൻഡിങ്ങ് മെഷീനിന്റെ സഹായത്തോടെ വിൽപന ചെയ്യാവുന്ന ഉല്പന്നങ്ങളാണ്.

Question 15.
അന്തർദേശീയ വ്യാപാരത്തിലുള്ള ഏതെങ്കിലും രണ്ട് കാരണ ങ്ങൾ എഴുതുക.
Answer:
അന്തർദേശീയ വ്യാപാരത്തിനുള്ള കാരണങ്ങൾ (Reasons for international business)
1) ഓരോ രാജ്യത്തേയും പ്രകൃതി വിഭവങ്ങളുടെ ലഭ്യതയുടെ അളവിലുള്ള ഏറ്റകുറച്ചിലുകൾ അന്തർദേശീയ വ്യാപാര ത്തിന് കാരണമാകുന്നു.
2) രാജ്യത്താകമാനം ആവശ്യമുള്ള ഉല്പന്നങ്ങളുടെ ഉല്പാദന വിതരണം ആദ്വന്തമായി സാധ്യമല്ലാതെ വരുമ്പോൾ വിദേശ വ്യാപാരത്തെ ആശ്രയിക്കേണ്ടിവരുന്നു.
3) ഒരു രാജ്യത്തെ വ്യാപാര പരിസ്ഥിതിയുടെ പ്രത്യേകതകളാണ് ഉല്പാദനക്ഷമത നിർണ്ണയിക്കുന്നത്. അനുകൂലമായ പരിസ്ഥി തിഘടകങ്ങൾ മൂലം അധിക ഉല്പാദനം നടക്കുകയും അവ വിറ്റഴിക്കാൻ വിദേശ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കേണ്ടിവ രികയും ചെയ്യുന്നു.
4) ഉല്പാദന ഘടകങ്ങളുടെ ധാരാളമായ ലഭ്യത ഒരു രാജ്യത്തെ ഉല്പാദന ചെലവ് കുറയ്ക്കുന്നു. ഇത് മറ്റു രാജ്യങ്ങൾക്ക് ഉല്പാദനചെലവ് കുറ് രാജ്യങ്ങളെ ആശ്രയിക്കുന്നതിന് വഴിയൊരുക്കുകയും വിദേശ വ്യാപാരം പ്രോത്സാഹിപ്പിക്കു കയും ചെയ്യുന്നു.

Question 16.
“സംയുക്ത സംരംഭങ്ങൾ” അന്തർദേശീയ വ്യാപാരത്തിനുള്ള പ്രവേശന മാർഗ്ഗമെന്ന നിലയിൽ ഹസ്യമായി വിവരിക്കുക.
Answer:
സംയുക്ത സംരംഭങ്ങൾ (Joint Ventures) : രണ്ടോ അതിലധി കമോ സ്വതന്ത്ര സ്ഥാപനങ്ങൾ ഒന്നിച്ച് ചേർന്ന് പങ്കാളിത്ത സ്വഭാ വത്തോടെ ആരംഭിക്കുന്നതാണ് സംയുക്ത സംരംഭങ്ങൾ സംയുക്ത സംരംഭങ്ങൾ മൂന്ന് മാർഗ്ഗത്തിൽ ആരംഭിക്കാം.

a) വിദേശ നിക്ഷേപകൻ പ്രാദേശിക സ്ഥാപനത്തിൽ നിക്ഷേപം നടത്തുന്നു.
b) വിദേശ കമ്പനിയിൽ നിന്ന് പ്രാദേശിക കമ്പനി ഓഹരി സമ്പാ ദിക്കുന്നു.
c) വിദേശ കമ്പനിയും പ്രാദേശിക കമ്പനിയും ചേർന്ന് മൂന്നാമ തൊരു കമ്പനി സ്ഥാപിക്കുന്നു.

Answer any 4 of the following questions from 17 to 21. Each carries 3 Scores. (4 × 3 = 12)

Question 17.
താഴെ തന്നിരിക്കുന്ന വ്യവസായങ്ങളെ പ്രാഥമികം, ദ്വിതീയം, തൃതീയം എന്നിങ്ങനെ തരംതിരിക്കുക.
a) ഖനനം
b) കോഴിവളർത്തൽ കേന്ദ്രം
c) എണ്ണ ശുദ്ധീകരണശാല
d) ഡാം നിർമ്മിക്കൽ
e) ബാങ്കിംഗ്
f) പരസ്യങ്ങൾ
Answer:

പ്രാഥമിക വ്യവസായം ദ്വിതീയ വിവസായം തീയ വ്യവസായം
a) ഖനനം c) എണ്ണ ശുദ്ധീകരണ e) ബാങ്കിങ്ങ്
(b) കോഴി വളർത്തൽ കേന്ദ്രം (d) ഡാം നിർമ്മിക്കൽ f) പരസ്വങ്ങൾ

Question 18
പരമ്പരാഗത വ്യാപാരവും ഇലക്ട്രോണിക് വ്യാപാരവും വേർതി രിക്കുക. (ഏതെങ്കിലും മൂന്നെണ്ണം
Answer:
പരമ്പരാഗത ബിസിനസ്സും ഇ- ബിസിനസ്സും തമ്മിലുള്ള വ്യത്യാസം

പരമ്പരാഗത ബിസിനസ്സ് ഇ- ബിസിനസ്സ്
1) രൂപീകരണത്തിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട് 1) താരതമ്യേന വളരെ എളുപ്പ ത്തിൽ രൂപീകരിക്കാനാവും
2) ഉയർന്ന മൂലധന നിക്ഷേപം 2) കുറഞ്ഞ മൂലധന നിക്ഷേപം
3) സ്ഥാപനത്തിന്റെ സ്ഥാനം ബിസിനസ്സിന്റെ വിജയത്തിന് നിർണ്ണായകമാണ് 3) ബിസിനസ്സിന് കൃത്യമായ സ്ഥാനം നിർബന്ധമല്ല
4) പ്രവർത്തന ചെലവ് കൂടുതൽ 4) പ്രവർത്തന ചെലവ് കുറവ്

Question 19.
ഒരു കമ്പനിയുടെ പ്രൊമോട്ടർ എന്നാൽ ആരാണ് ? അദ്ദേഹ ത്തിന്റെ രണ്ട് ധർമ്മങ്ങൾ പട്ടികപ്പെടുത്തുക.
Answer:
a) ഒരു കമ്പനിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ആണ് പ്രമോ ട്ടർമാർ,
b) പ്രമോട്ടർമാരുടെ ധർമ്മങ്ങൾ (Functions of Promoters)

1) ബിസിനസ്സ് ആശയം കണ്ടുപിടിക്കുക : പുതുമയുള്ള ഒരു ബിസിനസ്സ് ആശയം കണ്ടെത്തുകയും വാണിജ്യപരമായ സാധ്യതകൾ വിശകലനം ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ധർമ്മം.

2) പ്രായോഗികതാ പഠനം : ബിസിനസ്സ് ആശയം കണ്ടെത്തിക്ക ഴിഞ്ഞാൽ പിന്നീട് പ്രായോഗികതാ പഠനം നടത്തുന്നു. ആശയത്തിന്റെ സാമ്പത്തികവശം, പ്രായോഗികത, ലാഭനി യത, നിയമപരമായ വശം, വിപണി സാഹചര്യങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു.

3) കമ്പനിയുടെ പേര് നിശ്ചയിക്കൽ : നിലവിലുള്ള മറ്റു കമ്പനി കളുടെ പേരിന് സമാനമായതോ സാദൃശ്യമുള്ളതോ ആയ പേര് നിശ്ചയിക്കാൻ പാടുള്ളതല്ല. കമ്പനിയുടെ പേര് നിശ്ചയിച്ചു കഴിഞ്ഞാൽ അത് അംഗീകാരത്തിനായി കമ്പനി രജി സ്ട്രാർക്ക് മുമ്പാകെ സമർപ്പിക്കണം.

4) മെമ്മോറാണ്ടത്തിൽ ഒപ്പ് വെയ്ക്കേണ്ടവരെ തീരുമാനിക്കുക. പുതിയ കമ്പനിയുടെ ആധികാരിക രേഖയായ മെമ്മോറാണ്ട ത്തിൽ ഒപ്പ് വെയ്ക്കേണ്ടവർ ആരൊക്കെയായിരിക്കണം എന്ന് പ്രമോട്ടർമാർ തീരുമാനിക്കണം.

Question 20.
ആഗോള സംരംഭങ്ങളുടെ ഏതെങ്കിലും മൂന്ന് പ്രത്യേകതകൾ ചുരുക്കി വിവരിക്കുക.
Answer:
ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ
a) ഉയർന്ന മൂലധന നിക്ഷേപം : ഇക്വിറ്റി ഷെയറുകൾ, ഡിബ ഞ്ചറുകൾ, ബോണ്ടുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിച്ച് സമാഹരിച്ച ഉയർന്ന മൂലധന നിക്ഷേപം വൻകിട ബിസിനസ്സുകൾ നടത്തുന്നതിന് സഹായിക്കുന്നു.

b) ഭീമസ്വരൂപം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്തിയും വിറ്റു വരവും ഭീമമാണ്. വിവിധ രാഷ്ട്രങ്ങളിലായി പരന്നുകിട ക്കുന്ന അതിന്റെ ബിസിനസ്സ് സാമ്രാജ്യവും വിസ്തൃതമാണ്.

c) കേന്ദ്രീകൃത നിയന്ത്രണം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സ്വദേശത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനം സ്വദേശത്തെ ഹെഡ് ഓഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.

d) ആധുനിക സാങ്കേതി വിദ്യ : അത്യാധുനിക സാങ്കേതിക വിദ്യയും ഉയർന്ന ഗുണനിലവാരവും ബഹുരാഷ്ട്ര കമ്പനി കളുടെ പ്രത്യേകതയാണ്. വിപണന രംഗത്തും ഇത്തരം കമ്പ നികൾ ആധുനികവൽക്കരണം കൊണ്ടുവരുന്നു.

Plus One Business Studies Question Paper March 2020 Malayalam Medium

Question 21.
ഓഹരിയും കടപ്പത്രവും തമ്മിലുള്ള മൂന്ന് വ്യത്യാസങ്ങൾ എഴു തുഴ.
Answer:
ഓഹരികളും കടപ്പത്രങ്ങളും തമ്മിലുള്ള വ്യത്യാസം

ഓഹരികൾ

  • ഓഹരിയുടമകൾ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരാണ്.
  • ഡിവിഡണ്ട് നൽകുന്നു.
  • ഓഹരിയുടമകൾക്ക് വോട്ടവകാശമുണ്ട്.
  • ഓഹരികൾക്ക് ഈട് നൽകേണ്ടതില്ല.
  • ഓഹരി മൂലധന തുക തിരികെ നൽകുന്നില്ല.
  • ഡിവിഡണ്ട് നികുതി കിഴി വിന് പരിഗണിക്കുകയില്ല.

കടപ്പത്രങ്ങൾ

  • കടപ്പത്ര ഉടമകൾ കമ്പനി യുടെ കടക്കാരാണ്
  • പലിശ നൽകുന്നു.
  • കടപ്പത്ര ഉടമകൾക്ക് വോട്ടവകാശമില്ല.
  • കടപ്പത്രങ്ങൾക്ക് പൊതുവെ ഈട് നൽകേണ്ടതുണ്ട്.
  • കടപ്പ മൂലധന തുക നിശ്ചിത കാലത്തിനുശേഷം തിരിച്ചു നൽകണം.
  • പലിശ നികുതി കിഴിവിന് പരിഗണിക്കുന്നു.

Question 22.
ചേരുംപടി ചേർക്കുക.

A B
a) പങ്കാളിത്ത ബിസിനസ്സ് 1) കോ- പാഴ്സണർ
b) എച്ച്.യു.എഫ്. 2 സേവന ലക്ഷ്യം
c) ജോയിന്റ് സ്റ്റോക്ക് കമ്പനി 3) പങ്കാളി
d) സഹകരണ സ്ഥാപനം 4) ഓഹരി ഉടമ

Answer:
a) പങ്കാളിത്ത ബിസിനസ്സ് – പങ്കാളി
b) എച്ച്. യു. എഫ് – കോ- പാഴ്സണൽ
c) ജോയിന്റ് സ്റ്റോക്ക് കമ്പനി – ഓഹരിയുടമ
d) സഹകരണ സ്ഥാപനം – സേവന ലക്ഷ്യം

Answer any 3 of the questions from 23 to 26. Each carries 4 Scores. (3 × 4 = 12)

Question 23.
വകുപ്പുതല സംരംഭങ്ങൾ എന്നാൽ എന്ത്? രണ്ട് ഉദാഹരണങ്ങൾ നൽകുക.
Answer:
വകുപ്പ് സംരംഭങ്ങൾ (Departmental Undertaking) : കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺമെന്റിന്റേയോ സാമ്പ ത്തിക നയങ്ങളുടെ ഭാഗമായി രൂപംകൊള്ളുന്നവയാണ് വകുപ്പ് സംരംഭങ്ങൾ. വകുപ്പു മന്ത്രിയുടെ നിയന്ത്രണത്തിൻ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.
വകുപ്പു സംരംഭങ്ങളുടെ പ്രത്യേകതകൾ
a) ഒരു വകുപ്പു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി രിക്കും ഈ സ്ഥാപനം.
b) സ്ഥാപനത്തിനാവശ്യമായ മൂലധനം കേന്ദ്ര സംസ്ഥാന ബഡ്ജ റ്റിൽ വകയിരുത്തുന്നു.
c) ജീവനക്കാരുടെ നിയമനം, സേവന വേതന വ്യവസ്ഥ എന്നിവയെല്ലാം സർക്കാർ തീരുമാനിച്ച് നടപ്പാക്കുന്നു.
d) സ്ഥാപനത്തിന്റെ കണക്കുകൾ ഗവൺമെന്റ് ഓഡിറ്റിന് വിധേ യമാണ്.
e) സർക്കാർ വകുപ്പിന്റെ നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്ത മായ ഒരു നിലനിൽഷ് ഈ സ്ഥാപനത്തിനില്ല.
ഉദാ: ഇന്ത്യൻ റെയിൽവേ, ഓൾ ഇന്ത്യ റേഡിയോ, ദുരദർശൻ, പോസ്റ്റ് ആന്റ് ടെലഗ്രാഫ് തുടങ്ങിയവ

Question 24.
‘ഇലക്ട്രോണിക് ബിസിനസ്സ് നിരവധി മേന്മകളുണ്ട്”. ഏതെങ്കിലും നാലെണ്ണം വിവരിക്കുക.
Answer:
ഇ- ബിസിനസ്സിന്റെ നേട്ടങ്ങൾ (Benefits of e-business)
1) കുറഞ്ഞ മൂലധന നിക്ഷേപം കൊണ്ട് ഇ- ബിസിനസ്സ് വളരെ എളുപ്പത്തിലും വേഗത്തിലും ആരംഭിക്കാം.
2) ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ഉപഭോക്താക്കൾക്കും ഉല്പ ന്നങ്ങൾ എത്തിക്കുവാൻ കഴിയുമാറ് വിപണി വിസ്തൃതമാണ്.
3) ഉപഭോക്താക്കൾക്ക് രാപകൽ വ്യത്യാസമില്ലാതെ എപ്പോൾ വേണമെങ്കിലും ഉല്പന്നം വാങ്ങാം.
4) സാമ്പത്തിക ഇടപാടുകളും ഉല്പന്നങ്ങളുടെയും സേവന ങ്ങളുടെയും കൈമാറ്റവും വേഗത്തിൽ സാധ്യമാകുന്നു.
5) ഓഫീസ് ജോലികളും പേപ്പർ ജോലികളും (Clerical work & Paper work) താരതമ്യേന കുറവാണ്.

Question 25.
ചെറുകിട സംരംഭങ്ങൾ ഇന്ത്യയിൽ നേരിടുന്ന ഏതെങ്കിലും നാല് പ്രശ്നങ്ങൾ വിശദീകരിക്കുക.
Answer:
ചെറുകിട ബിസിനസ്സുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ (Problems of Small Business)

1) ബിസിനസ്സിനാവശ്വമായ പണം ബാങ്കുകളിൽ നിന്നും മറ്റു ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.

2) ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ മിതമായ വിലയ്ക്ക് ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങൾ കുറവാണ്.

3) വേണ്ടത്ര ഭരണ പരിചയവും അനുഭവ സമ്പത്തും ഇല്ലാത്ത വരായിരിക്കും ചെറുകിട യൂണിറ്റുകളുടെ സംരംഭകർ. ഇത് വികലമായ ഭരണത്തിന് വഴിയൊരുക്കും.

4) കുറഞ്ഞ ശമ്പളം പറ്റുന്ന തൊഴിലാളികളായിരിക്കും ചെറു കിട യൂണിറ്റുകളിൽ അധികവും. അതിനാൽ വിദഗ്ധരായ തൊഴിലാളികളെ കിട്ടാതാവും.

5) പ്രാദേശികമായ തൊഴിലാളികളായിരിക്കും സ്ഥാപനത്തിൽ ഉള്ളത്. തൊഴിലാളികളുടെ മുടക്കും കൊഴിഞ്ഞുപോക്കും താരതമ്യേന കൂടുതലായിരിക്കും.

Question 26.
താഴെ പറയുന്നവയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
a) പ്രത്യേക സാമ്പത്തിക മേഖലകൾ
b) കരാർ ഉല്പാദനം
Answer:
a) പ്രത്യേക സാമ്പത്തിക മേഖലകൾ (Special Economic Zones) – ഡ്യൂട്ടി അടയ്ക്കേണ്ടതില്ലാത്ത പ്രത്യേകം വേർതിരിക്കപ്പെട്ട ദ്വീപ് പോലെയുള്ള ഒരു മേഖലയാണ് ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കയ റ്റുമതിക്കുള്ള ഉല്പന്നങ്ങൾ അന്താരാഷ്ട്രതലത്തിൽ മത്സരി ക്കാവുന്ന വിധത്തിൽ നിർമ്മിക്കാനാണ് ഇത്. ഇത് പൊതുമേ ഖലയിലോ സ്വകാര്യം മേഖലയിലോ സംയുക്തമേഖലയിലോ ആകാം, ഡ്യൂട്ടികൾ, താരിഫുകൾ, നേരിട്ടുള്ള വിദേശനി
ക്ഷേപം എന്നീ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം സ്പെഷൽ ഇക്കണോമിക് സോൺ ഒരു വിദേശ പ്രദേശമായി കണക്കാ ക്കപ്പെടും.

b) കരാർ ഉത്പാദനം (Contract manufactureing): ഒരു കമ്പനി ഒരു വിദേശ കമ്പനിയുമായി കരാറിലേർപ്പെടുന്നതിന്റെ ഫല മായി വിദേശ വിപണിയിൽ ചില ഉല്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നതാണ് ഇത്. ഇത്തരം രീതിയെ ഔട്ട്സോഴ്സിങ്ങ് എന്നും പറയുന്നു.

ഔട്ട്സോഴ്സിങ്ങ് കരാറടിസ്ഥാനത്തിൽ നിർമ്മാണം മൂന്നു വിധ ത്തിലുണ്ട്.
a) ചില ഘടകങ്ങൾ മാത്രം നിർമ്മിക്കുക.
b) ചില ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് പൂർണ്ണ ഉല്പന്നമാക്കുക.
c) ഉല്പന്നം പൂർണ്ണമായി ഉല്പാദിപ്പിക്കുക.

Answer any 3 of the following questions from 27-30. Each carries 5 Scores. (3 × 5 = 15)

Question 27.
ഒരു വ്യാപാര സംരംഭം ആരംഭിക്കുന്നതിനു മുൻപ് നിരവധി ഘട കങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഏതെങ്കിലും അഞ്ചെണ്ണം വിശ ദീകരിക്കുക.
Answer:
ബിസിനസ്സ് സ്ഥാപനത്തിന്റെ രൂപം തെരഞ്ഞെടുക്കൽ
ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ രൂപം തെരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
a) ചെലവും രൂപീകരണത്തിനുള്ള എളുപ്പവും ചെലവും രൂപി കരണത്തിനുള്ള എളുപ്പവും പരിഗണിച്ചാൽ ഏകാംഗ വ്യാപാരം ചെലവു കുറഞ്ഞതും താരതമ്യേന നിയമനടപടി ക്രമങ്ങൾ കുറഞ്ഞതുമാണ്. എന്നാൽ സാമ്പത്തിക ചെലവു കൂടുതലും സങ്കീർണ്ണമായ നടപടിക്രമങ്ങളുമാണ് കമ്പനി യുടെ കാര്യത്തിൽ ഉള്ളത്.

b) അംഗങ്ങളുടെ ബാധ്യത : ഏകാംഗ വ്യാപാരത്തിലും പങ്കാളി ത്തിലും അംഗങ്ങളുടെ ബാധ്യത അപരിമിതമാണ്. എന്നാൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റി, കമ്പനി എന്നിവ യിൽ അംഗങ്ങളുടെ ബാധിത ക്ലിപ്തമാണ്.

c) ബിസിനസ്സിന്റെ തുടർച്ച : അംഗങ്ങളുടെ മരണമോ പാപ്പര മോ ഏകാംഗ വ്യാപാരത്തേയും പങ്കാളിത്തത്തേയും പിരി ച്ചിവിടും എന്നാൽ കമ്പനിയുടെ കാര്യത്തിൽ ഇത്തരം അനി ശ്ചിതാവസ്ഥകൾ അതിന്റെ നിലനില്പിനെ ബാധിക്കുകയില്ല.

d) നിയന്ത്രണാധികാരം : ഏകാക വ്യാപാരത്തിൽ നിയന്ത്രണാ ധികാരം പങ്കു വയ്ക്കേണ്ട തില്ല. എന്നാൽ കമ്പനി പാർട്ട്ണർഷിപ്പ് എന്നിവയിലെല്ലാം നിയന്ത്രണാധികാരം പങ്കു വെയ്ക്കേണ്ടതായി വരും.

e) ബിസിനസ്സിന്റെ സ്വഭാവം : ചെറിയ മൂലധന നിക്ഷേപം നടത്തി ചെറുകിട വ്യവസായ സ്ഥാപനം നടത്താനാണ് ഉദ്ദേശമെങ്കിൽ ഏകാംഗ വ്യാപാരമാണ് നല്ലത്. എന്നാൽ ഉയർന്ന മൂലധന നിക്ഷേപം നടത്തി വൻകിട വ്യവസായം രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ കമ്പനി രൂപീകരിക്കുകയാണ് അഭി കാമ്യം.

f) സർക്കാർ നിയന്ത്രണം : ഏകാംഗ വ്യാപാരത്തിനും പങ്കാളി ത്തിനുമെല്ലാം സർക്കാർ നിയന്ത്രണങ്ങൾ താരതമ്യേന കുറവാണ്. എന്നാൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റി, കമ്പനി എന്നിവ സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.

Question 28.
ഒരു കമ്പനിയുടെ സുപ്രധാന രേഖയാണ് മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, അതിലെ വിവിധ വകുപ്പുകൾ ഹ്രസ്വമായി വിവരിക്കുക.
Answer:
മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ
കമ്പനിയുടെ ചാർട്ടർ എന്നും മാഗ്നാകാർട്ട എന്നും ഇതിനെ വിശേ ഷിപ്പിക്കാറുണ്ട്. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഇത്. കമ്പനിയുടെ ലക്ഷ്യങ്ങൾ, മൂലധനം, അധികാരങ്ങൾ എന്നി വയെല്ലാം ഇതിൽ കൃത്യമായി നിർവ്വചിച്ചിരിക്കും. പുറമെ യുള്ളവരുമായുള്ള കമ്പനിയുടെ ബന്ധം മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും.

മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കം (Contents of Memorandum) നാമവകുപ്പ് (The name clause)
ഈ വകുപ്പിൽ കമ്പനിയുടെ പേര് സൂചിപ്പിക്കുന്നു. താഴെ പറ യുന്ന നിബന്ധനകൾക്കുവിധേയമായി കമ്പനിക്ക് അനുയോജ്യ മായ പേര് നൽകാം.
a) നിർദ്ദേശിക്കുന്ന പേര് നിലവിലുള്ള മറ്റേതെങ്കിലും കമ്പനി യുടെ പേരിന് സമാനമാകരുത്.
b) ദേശീയ നേതാക്കളുടെ പേരുമായി ബന്ധപ്പെട്ടതാകരുത്.
c) പേര് അവസാനിക്കുന്നിടത്ത് “ലിമിറ്റഡ്” എന്ന് ചേർക്കണം.
d) പേരിൽ സഹകരണ പ്രസ്ഥാനം’ എന്ന പ്രതീതി ഉണ്ടാക്കരുത്.
e) കമ്പനിയുടെ പേര് അത് ഒരു സർക്കാർ കമ്പനിയാണെന്ന തോന്നൽ ഉണ്ടാക്കരുത്.

സ്ഥാനവകുപ്പ് (Situation Clause): കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. കമ്പനി രജിസ്ട്രാർ, കോടതികൾ എന്നി വയുടെ അധികാര പരിധി നിർണ്ണയിക്കുന്നത് ഈ വകുപ്പാണ്. കമ്പനി ഇൻകോർപ്പറേറ്റ് ചെയ്ത് 30 ദിവസത്തിനകം കമ്പനിയുടെ പൂർണ്ണമായ മേൽവിലാസം രജിസ്ട്രാർ മുമ്പാകെ ഫയൽ ചെയ്യണം.

ലക്ഷ്യവകുപ്പ് (Objective Clause): കമ്പനിയുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതാണ് ഈ വകുപ്പ്. കമ്പനിയുടെ ലക്ഷ്യവകുപ്പിൽ സൂചിപ്പിച്ചിട്ടുള്ള ലക്ഷ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രവർത്തനവും കമ്പനിക്ക് ഏറ്റെടുക്കാനാവില്ല.

ബാധ്യതാവകുപ്പ് (Liability Clause): കമ്പനിയിലെ അംഗങ്ങ ളുടെ ബാധ്യത ഓഹരിയിലാണോ ഗ്വാരണ്ടിയിലാണോ ക്ലിപ്തപ്പെ ടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് ഈ വകുപ്പ്.

മൂലധനവകുപ്പ് (Capital Clause)
കമ്പനിയുടെ രജിസ്റ്റേർഡ് മൂലധനം എത്രയെന്ന് ഈ വകുപ്പിൽ വ്യക്തമാക്കുന്നു. ഓഹരികളുടെ മൂല്യവും ആകെ ഓഹരികളുടെ എണ്ണവും ഇതിൽ വ്യക്തമാക്കിയിരിക്കും.

കൂട്ടായ്മവകുപ്പ് (Association Clause)
കമ്പനി രൂപീകരിക്കാനും ക്വാളിഫിക്കേഷൻ ഷെയറുകൾ വാങ്ങാനും തങ്ങൾ തയ്യാറാണെന്നു കാണിച്ച് മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച് ഡയറക്ടർമാർ തയ്യാറാക്കുന്ന സമ്മതപത്രമാണ് ഇത്.

Question 29.
“വ്യാപാരത്തിന് ഹ്രസ്വകാല, ദീർഘകാല ആവശ്യങ്ങൾക്കായി മൂല ധനം ആവശ്യമുണ്ട്.
a) ദീർഘകാല ആവശ്യങ്ങൾക്ക് മുലധനം ലഭിക്കുന്ന രണ്ട് ഉദ വിടങ്ങൾ ഹ്രസ്വമായി വിവരിക്കുക.
b) “ഫാക്ടറിങ്ങിന് ഒരു സാമ്പത്തിക സേവനം എന്ന നിലയി ലുള്ള മൂന്ന് ഗുണങ്ങൾ എഴുതുക.
Answer:
a) സാധാരണ ഓഹരികൾ (Equity Shares : ഡിവിഡണ്ട് നൽകുന്ന കാര്യത്തിലോ മൂലധനം തിരിച്ചു നൽകുന്ന കാര്യ ത്തിലോ മുൻഗണനയൊന്നും ലഭിക്കാത്ത ഓഹരികളാണ് സാധാരണ ഓഹരികൾ അഥവാ ഇക്വിറ്റി ഷെയറുകൾ. കമ്പ നിയുടെ ഉടമസ്ഥതാ മൂലധനമാണ് ഇത്. ഡിവിഡണ്ട് നിരക്ക് ലാഭത്തിന്റെ അളവനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. കമ്പനിയുടെ ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനും വോട്ടു ചെയ്യുന്നതിനും അവകാശമുള്ളത് സാധാരണ ഓഹരിയുടമകൾക്കാണ്.

ഗുണങ്ങൾ
1) നിശ്ചിത നിരക്കിൽ ഡിവിഡണ്ട് നൽകേണ്ട ബാധ്യതയില്ല.
2) ഓഹരികൾ ഇറക്കുമ്പോൾ കമ്പനിയുടെ സ്വത്ത് പണയപ്പെ
3) ഇത് മൂലധനത്തിനുള്ള ഒരു സ്ഥിരം ഉറവിടമാണ്.
4) സാധാരണ ഓഹരി ഉടമകൾക്ക് മാത്രമേ വോട്ടവകാശമുള്ളൂ.
5) നല്ല ലാഭമുണ്ടാകുന്ന കാലത്ത് കനത്ത ഡിവിഡണ്ട് കിട്ടും.

കടപ്പത്രങ്ങൾ (Debentures); ഒരു നിശ്ചിത തുകയ്ക്ക് കമ്പനി കടപ്പെട്ടിരിക്കുന്നതായി കമ്പനിയുടെ മുദ്രവെച്ച് എഴുതിക്കൊടു ക്കുന്ന രേഖയാണ് കടപ്പത്രം. ഒരു നിശ്ചിത തിയ്യതിയ്ക്കുശേഷം പണം തിരികെ നൽകാമെന്ന് അതിൽ ഉറപ്പു നൽകുന്നു. കൂടാതെ പണം തിരികെ നൽകുന്നതുവരെ നിശ്ചിത നിരക്കിൽ പലിശ നൽകാമെന്നും അതിൽ രേഖപ്പെടുത്തിയിരിക്കും.

കടപ്പത്രങ്ങൾ – ഗുണങ്ങൾ
1) നിക്ഷേപകന് നഷ്ടസാധ്യത തീരെ കുറവാണ്.
2) നിശ്ചിത നിരക്കിൽ പലിശ ലഭിക്കുന്നു.
3) കട ഉടമകൾ മാനേജ്മെന്റിന്റെ ഭരണകാര്യങ്ങളിൽ ഇട പെടുന്നില്ല.

ഫാക്ടറിങ്ങ് (Factoring): ഒരു സ്ഥാപനത്തിന് പിരിഞ്ഞുകിട്ടാ നുള്ള പണം മറ്റൊരു ഏജൻസിക്ക് വിറ്റ് പണമുണ്ടാക്കുന്ന ഏർപ്പാടാണ് ഫാക്ടറിങ്ങ്. അത്തരത്തിൽ പണം പിരിച്ചെടുക്കുന്ന ജോലി ഏറ്റെടുക്കുന്ന ഏജൻസിയെ ഫാക്ടറിങ്ങ് ഓർഗനൈസേ ഷൻ എന്ന് പറയുന്നു. മേൽപ്പറഞ്ഞ ജോലിക്ക് ഫാക്ടറിങ്ങ് ഓർഗ നൈസേഷന് കമ്മിഷൻ ലഭിക്കുന്നു.

ഗുണങ്ങൾ
1) ചിലവും നടപടിക്രമങ്ങളും കുറവാണ്.
2) പണം പിരിച്ചെടുക്കുന്നതിനാൽ സ്ഥാപനത്തിനകത്തേക്കുള്ള പണത്തിന്റെ ഒഴുക്ക് കാര്യക്ഷമമാവും.
3. അയവുള്ള സാമ്പത്തിക ഉറവിടമാണ്.

Plus One Business Studies Question Paper March 2020 Malayalam Medium

Question 30.
താഴെപ്പറയുന്ന ഗ്രൂപ്പുകളോട് എങ്ങനെയാണ് ബിസിനസ്സ് ഉത്ത രവാദിത്വം നിറവേറ്റുന്നത് എന്ന് വിശദീകരിക്കുക.
a) ഉടമസ്ഥന്മാർ
b) തൊഴിലാളികൾ
c) സർക്കാർ
d) ഉപഭോക്താക്കൾ
e) പൊതുസമൂഹം
Answer:
ബിസിനസ്സിന് വിവിധ ഗ്രൂപ്പുകളോടുള്ള സാമൂഹിക ഉത്തരവാദി തങ്ങൾ (Social responsibility towards different sections of the society)

1) ഉടമസ്ഥരോ (ഓഹരിയുടമകൾ ടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards owners/share holders)

  • നിക്ഷേപത്തിന് മാന്യമായ ലാഭവീതം നൽകുക.
  • ബിസിനസ്സിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുളള കൃത്യ മായ അറിവു നൽകുക.
  • നിക്ഷേപം സുരക്ഷിതമായി കൈകാര്യം ചെയ്യുക.
  • ബിസിനസ്സിന്റെ മൂല്യം വർദ്ധിപ്പിക്കുക.

2) തൊഴിലാളികളോടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards workers)

  • മാന്യമായ കൂലി നൽകുക.
  • സുരക്ഷിതമായ ജോലി സാഹചര്യം ഒരുക്കുക.
  • തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളികളാക്കുക.
  • ദീർഘകാല സേവനം ഉറപ്പുനൽകുക.

3 ഉപഭോക്താക്കളോടുള്ള ഉത്തര വാദിത്വങ്ങൾ (Responsibility towards consumers)

  • ഉയർന്ന നിലവാരമുള്ള ഉല്പന്നങ്ങൾ നൽകുക.
  • സാമൂഹിക തിന്മകളായ മായം ചേർക്കൽ, പൂഴ്ത്തിവെപ്പ്, കരി ബന്ത എന്നിവയിൽനിന്ന് ഒഴിഞ്ഞുനിൽക്കുക.
  • ഉപഭോക്താകൾക്ക് ഉല്പന്നങ്ങളെക്കുറിച്ച് ശരിയായ വിവ രങ്ങൾ നൽകുക.
  • ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുക.

4) സർക്കാരിനോടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards Govt.)

  • നിയമങ്ങൾ അനുസരിക്കുക.
  • കൃത്യമായി നികുതി അടയ്ക്കുക
  • കണക്കുകളും രേഖകളും സത്യസന്ധമായി സൂക്ഷിക്കുക.
  • വികസന പ്രക്രിയയിൽ സർക്കാരിനൊപ്പം പങ്കാളിയാവുക.

5) സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങൾ (Responsibility towards society)

  • തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
  • പരിസ്ഥിതി സംരക്ഷിക്കുക
  • സമൂഹത്തിലെ പിന്നോക്കവിഭാഗക്കാരെ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുക.
  • മലിനീകരണം കുറയ്ക്കുക.

Answer any 2 questions from 31 to 33. Each carries 8 Scores. (2 × 8 = 16)

Question 31.
ഒരു കമ്പനി എന്നത് സ്വന്തമായ നിലനിൽപ്പും, തുടർച്ചയായ ഭാവിയും പൊതുമുദ്രയും ഉള്ള നിയമം സൃഷ്ടിച്ച വ്യക്തിയാണ്”. a) ഇവയുടെ ഏതെങ്കിലും രണ്ട് ഗുണങ്ങളും രണ്ട് ദോഷ ങ്ങളും എഴുതുക.
b) ഒരു സ്വകാര്യ കമ്പനിയെ പൊതു കമ്പനിയിലിൽ നിന്ന് വേർതി രിക്കുക.
Answer:
ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ ഗുണങ്ങൾ
a) ഉയർന്ന മൂലധന നിക്ഷേപം : ജോയിന്റ് സ്റ്റോക്ക് കമ്പനി ഓഹ രിയുടമകളിൽ നിന്ന് മൂലധന സമാഹരണം നടത്തി വൻകിട ബിസിനസ്സുകൾ തുടങ്ങിവെയ്ക്കാനാവും.
b) ഓഹരിയുടമകളുടെ ബാധ്യത : ഓഹരിയുടമകളുടെ ബാധ്യത പരിമിതമാണ്.
c) ഓഹരി കൈമാറ്റം : കമ്പനി ഓഹരികൾ യഥേഷ്ടം കൈമാ രാനാകും.

ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ ദോഷങ്ങൾ
a) രൂപീകരിക്കുവാൻ ബുദ്ധിമുട്ടാണ് : കമ്പനി രൂപീകരണം ചെലവേറിയതും കാലതാമസം നേരിടുന്നതുമാണ്.
b) അയവില്ല : സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ കഴിയാത്തവിധം കമ്പനിയുടെ ഘടന കർക്കശമാണ്.
c) തൊഴിൽ തർക്കങ്ങൾ : കമ്പനി ഒരു വലിയ സംഘടനയാണ്. മാനേജ്മെന്റും ജീവനക്കാരുമൊക്കെയായി നിരവധിപേർ ആ സംഘടനയിലുണ്ട്. എന്നാൽ വ്യക്തിബന്ധങ്ങൾ കുറവായി രിക്കും. തന്മൂലം തൊഴിൽ തർക്കങ്ങൾ കൂടുതലായിരിക്കും.

d) തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസം : കമ്പനി യിലെ ഓഹരിയുടമകൾക്ക് യഥാവിധി നോട്ടീസ് നിൽകി യോഗം വിളിച്ചുകൂട്ടിയ ശേഷമേ ചില തീരുമാനങ്ങൾ എടു ക്കാൻ നിർവ്വാഹമുള്ളൂ. ഇത് തീരുമാനങ്ങളിൽ കാലതാമസം വരുത്തുന്നതിന് കാരണമാകും.

d) ജനാധിപത്യ ഭരണം : ഓഹരിയുടമകൾ തെരഞ്ഞെടുത്ത് നിയോഗിക്കുന്ന ഡയറക്ടർ ബോർഡ് കൂടിയാലോചിച്ച് ഭൂരി പക്ഷെ തീരുമാനം അനുസരിച്ചാണ് ഭരണം നടത്തുന്നത്.

e) നിയമാനുസൃത സംഘടന : ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി നിയമാനുസൃതം സംഘടിപ്പിച്ച ഒരു സംഘടനയാണ്.

f) നിയമപരമായ അസ്തിത്വം : കമ്പനി നിയമം അനുസരിച്ച് രജി സ്റ്റർ ചെയ്യുന്നതോടെ കമ്പനിക്ക് നിയമപരമായ അസ്തിത്വം കൈവരുന്നു. കമ്പനിക്ക് കരാറിൽ ഏർപ്പെടാനും, സ്വത്ത് സമ്പാദിക്കാനും, കേസ് ഫയൽ ചെയ്യാനുമൊക്കെ സാധ്യ മാണ്.

g) പൊതുവായ സീൽ : ഡയറക്ടർ ബോർഡിന്റെ നിർദ്ദേശാനു സരണം കമ്പനിയുടെ പേരോടുകൂടിയ ഒരു സീൽ കമ്പനി യുടെ ഒപ്പായി ഉപയോഗിക്കുന്നു.

h) അംഗങ്ങളുടെ ബാധ്യത : ഓഹരിയുടമകളുടെ ബാധ്യത ക്ലിപ്ത മാണ്.

i) ഓഹരി കൈമാറ്റം : കമ്പനി ഓഹരികൾ ഓഹരിയുടമകൾക്ക് യഥേഷ്ടം കൈമാറാനാകും.

Question 32.
ഇന്ത്യയിൽ വാണിജ്യ ബാങ്കുകൾ നിർവ്വഹിക്കുന്ന വിവിധ ധർമ്മ ങ്ങൾ വിശദീകരിക്കുക.
Answer:
വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ
വാണിജ്യ ബാങ്കുകളുടെ പ്രവർത്തനങ്ങളെ പ്രാഥമികം എന്നും ദ്വിതീയം എന്നും പൊതുവെ രണ്ടായി തിരിക്കാം. 1) പ്രാഥമിക ധർമ്മങ്ങൾ (Primary Functions)
നിക്ഷേപങ്ങൾ സ്വീകരിക്കുകയും പണം വായ്പയായി അനു വദിക്കുകയും ആണ് വാണിജ്യ ബാങ്കുകളുടെ അടിസ്ഥാന ധർമ്മം അഥവാ പ്രാഥമിക ധർമ്മം.

a) നികകവഅൾ മ്പികരിക്കിഴ (Accepting deposits): വായ്പകൾ അനുവദിക്കുന്നതിനാവശ്യമായ പണം ബാങ്കുകൾക്ക് ലഭിക്കുന്നത് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലൂടെയാണ്. താഴെ പറയുന്ന വിവിധതരം നിക്ഷേപങ്ങൾ ബാങ്കുകൾ സ്വീകരി ക്കുന്നു.

i) കറന്റ് ഡെപ്പോസിറ്റ് : ദിവസേന നിരവധി ബാങ്ക് ഇടപാ ടുകൾ നടത്തുന്ന കച്ചവടക്കാർക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ് ഇത്. എക്കൗണ്ടിൽ തുക, എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കുന്നതിനും പിൻവ ലിക്കുന്നതിനും അവസരമുണ്ട്. നിത്തിന് ബാങ്ക് പലിശ അനുവദിക്കുന്നില്ല.

ii) സേവിങ്ങ്സ് ഡെപ്പോസിറ്റ് വ്യക്തികളിൽ സമ്പാദ്യശീലം വളർത്തുകയാണ് സേവിങ്ങ്സ് ഡെപ്പോസിറ്റുകളുടെ ലക്ഷ്യം. നിക്ഷേപകർക്ക് എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. എന്നാൽ പിൻവലിക്കാവുന്ന തുകയ്ക്കും എണ്ണ ത്തിനും നിയന്ത്ര ണ ങ്ങ ളു ണ്ട്. സേവിങ്ങ്സ് എക്കൗണ്ടിലെ തുകയ്ക്ക് കുറഞ്ഞ നിര ക്കിൽ പലിശ അനുവദിക്കുന്നു.

iii) സ്ഥിര നിക്ഷേപം (Fixed Deposit) : ഒരു നിശ്ചിത കാലാ വധിക്കുശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങ ളാണ് ഇവ. ബാങ്ക് ഇതിന് ഏറ്റവും ഉയർന്ന പലിശ നൽകു ന്നു. കാലാവധിക്കുമുമ്പ് പണം പിൻവലിക്കുന്നപക്ഷം പലിശ നിരക്കിൽ കുറവു വരുത്താൻ ബാങ്കുകൾക്ക് അധികാരമുണ്ട്.

b) പണം വായ്പ നൽകുക (Lending of Money)
പണം വായ്പ നൽകുന്നതിലൂടെ ലഭിക്കുന്ന പലിശയാണ് വാണിജ്യ ബാങ്കുകളുടെ പ്രവർത്തന മൂലധനം. അതുകൊ ണ്ടുതന്നെ പ്രാഥമിക ധർമ്മങ്ങളിൽ ഏറ്റവും പ്രധാനമാണ് വായ്പ നൽകൽ. നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന പണം താഴെ പറയുന്ന വിവിധ മാർഗ്ഗങ്ങളിലൂടെ വായ്പയായി അനുവദിക്കുന്നു.

i) ക്വാഷ് ക്രെഡിറ്റ് (Cash Credit) : കറന്റ് അസറ്റുകൾ ജാമ്യമായി സ്വീകരിച്ച് ബാങ്കുകൾ അനുവദിക്കുന്ന ചെറു കിട ലോൺ ആണ് ഇത്. ഇടപാടുകാരനോടുള്ള ബാങ്ക റുടെ വിശ്വാസ്യതയാണ് ക്വാഷ് ക്രഡിറ്റിന് ആധാരം.

ii) ബാങ്ക് ഓവർഡ്രാഫ്റ്റ് : കറന്റ് എക്കൗണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപകർക്ക് എക്കൗണ്ടിൽ ഉള്ള തുകയേ ക്കാൾ കൂടുതൽ തുക പിൻവലിക്കുന്നതിനുള്ള സൗക ര്യമാണ് ഓവർഡ്രാഫ്റ്റ്, അധികമായി പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിർണ്ണയിക്കപ്പെട്ടിരിക്കും. ഒരു നിശ്ചിത നിരക്കിൽ പലിശ ഈടാക്കുകയും ചെയ്യും.

iii) ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യൽ : കാലാവധി തികയാത്ത ബില്ലുകൾ ജാമ്യമായി സ്വീകരിച്ച് നിശ്ചിത തുക മുൻകൂ മായി അനുവദിക്കുന്ന സംവിധാനമാണ് ഇത്. ഇതിനായി ബില്ലിന്റെ മുഖവിലയിൽ നിന്ന് നിശ്ചിത തുക കമ്മീഷനായി ബാങ്കുകൾ ഈടാക്കും.

iv) സാധാരണ വായ്പകൾ (Term Loans) : ഒരു നിശ്ചിത കാലത്തേക്ക് സ്ഥിര ആസ്തികൾ ജാമ്യമായി സ്വീകരിച്ച് അനുവദിക്കുന്നതാണ് ടേം ലോണുകൾ അഥവാ സാധാ രണ വായ്പകൾ, മറ്റു വായ്പകളെ അപേക്ഷിച്ച് സാധാ രണ വായ്പകളുടെ കാലാവധിയും പലിശ നിരക്കും കൂടുതലായിരിക്കും.

2) ദ്വിതീയ പ്രവർത്തനങ്ങൾ (Secondary Functions)
പ്രാഥമിക ധർമ്മങ്ങളെ കൂടാതെ ബാങ്ക് ഏറ്റെടുത്ത് നടത്തുന്ന മറ്റു പ്രവർത്തനങ്ങളാണ് ദ്വിതീയ പ്രവർത്തനങ്ങൾ. ഏജൻസി സേവനങ്ങൾ എന്നും പൊതു ഉപയുക്തതാ സേവനങ്ങൾ എന്നും ദ്വിതീയ പ്രവർത്തനങ്ങൾ രണ്ടായി വേർതിരിക്കുന്നു.

a) ഏജൻസി സേവനങ്ങൾ (Agency Services)
ഇടപാടുകാരുടെ പ്രതിനിധിയായി അവർക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളാണ് ഇവ.

1) ചെക്ക് സൗകര്യങ്ങൾ : മറ്റു ബാങ്കുകളുടെ പേരിലെടുത്ത ചെക്കുകളിൽ പണം ശേഖരിക്കുന്നത് ബാങ്കുകൾ തങ്ങ ളുടെ ഇടപാടുകാർക്ക് നൽകുന്ന വലിയൊരു സേവന മാണ്.

ii) ഫണ്ട് അയച്ചുകൊടുക്കൽ : ഒരു സ്ഥലത്തു നിന്ന് മറ്റൊ രിടത്തേക്ക് പണം എത്തിക്കാനുള്ള സൗകര്യങ്ങൾ ഡിമാന്റ് ഡ്രാഫ്റ്റ് പേ ഓർഡർ, മെയിൽ ട്രാൻസ്ഫർ എന്നി വയിലൂടെ ബാങ്കുകൾ ഇടപാടുകാർക്ക് ചെയ്തുകൊ ടുക്കുന്നു.

iii) വ്യക്തിഗത സേവനങ്ങൾ : ഇടപാടുകാരുടെ നിർദ്ദേശാ നുസരണം ഇൻഷുറൻസ് പ്രീമിയം അടയ്ക്കുക, ഡിവി ഡന്റ്, പലിശ, പെൻഷൻ എന്നിവ സ്വീകരിക്കുക തുട ങ്ങിയ സേവനങ്ങൾ ബാങ്കുകൾ ഏറ്റെടുത്ത് ചെയ്യുന്നു.

iv) സെക്യുരിറ്റികൾ കൈകാര്യം ചെയ്യൽ ഇടപാടുകാരുടെ നിർദ്ദേ ശ മ നു സ രിച്ച് ഓഹരികൾ, കടപ്പത്രങ്ങൾ, ഗവൺമെന്റ് ബോണ്ടുകൾ എന്നിവ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ജോലിയും ബാങ്കുകൾ ഏറ്റെ ടുക്കുന്നു.

b) പൊതു ഉപയുക്തതാ സേവനങ്ങൾ (General Utility Services) : ബാങ്കിങ്ങ് ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി പൊതുജന സേവനാർത്ഥം ബാങ്കുകൾ താഴെ പറയുന്ന സേവനങ്ങൾ ഇടപാടുകാർക്ക് നൽകുന്നു.

i) കസ്റ്റോഡിയൻ സർവ്വീസ് : സ്വർണ്ണം, വിലയേറിയ കല്ലു കൾ, പ്രധാനപ്പെട്ട രേഖകൾ, ഓഹരി സർട്ടിഫിക്കറ്റുകൾ, ആധാരങ്ങൾ തുടങ്ങിയവയെല്ലാം ഒരു നിശ്ചിത വാടക ഈടാക്കി ബാങ്കുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നു.

ii) ലെറ്റർ ഓഫ് ക്രെഡിറ്റ് : ഇറക്കുമതി ചെയ്യുന്ന സാധന ങ്ങൾക്കുള്ള വില കയറ്റുമതി ചെയ്യുന്ന കച്ചവടക്കാരന് നൽകാമെന്ന് ഉറപ്പു നൽകുന്ന രേഖയാണ് ലെറ്റർ ഓഫ് ക്രഡിറ്റ്. വിദേശ വ്യാപാരത്തിന് ഇത് ഒഴിച്ചുകൂടാനാവാ താണ്.

iii) ട്രാവലേഴ്സ് ചെക്കുകൾ : ടൂറിസ്റ്റുകൾ, ബിസിനസ്സ് എക്സിക്യൂട്ടിവുകൾ തുടങ്ങിയവർക്ക് ദീർഘദൂര യാത്ര യ്ക്കിടയിൽ പണത്തിനു പകരം സൂക്ഷിക്കാവുന്ന ചെക്കു കളാണിവ. വിവിധ തുകകൾക്കുള്ള ഇത്തരം ചെക്കുകൾ രാജ്യത്തെ വിവിധ ശാഖകളിൽ നിന്നും എളുപ്പം പണ മാക്കി മാറ്റാവുന്നതാണ്.

iv) സാമ്പത്തികസ്ഥിതി അറിയിക്കൽ : കച്ചവടത്തിൽ ഇടപാ ടുകാരന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സാമാന്യമായ വിവരം ലഭിക്കാൻ വിതരണക്കാരന് താൽപര്യമുണ്ടാകും. ഇടപാടുകാരന്റെ ബാങ്ക് അയാളുടെ സാമ്പ ത്തികസ്ഥിതിയെക്കുറിച്ചുള്ള സത്യസന്ധമായ വിവരം വിതരണക്കാരന് നൽകുന്നു.

Question 33.
“ഉല്പാദകനെയും ചെറുകിട കച്ചവടക്കാരനെയും തമ്മിൽ ബന്ധി പ്പിക്കുന്ന കണ്ണിയാണ് മൊത്തക്കച്ചവടക്കാരൻ”.
a) ഇവർ ഉല്പാദകർക്ക് നൽകുന്ന ഏതെങ്കിലും നാല് സേവ നങ്ങൾ വിശദീകരിക്കുക.
b) സ്ഥിരം കടയുള്ള ചെറുകിട കച്ചവടക്കാരിൽ ഏതെങ്കിലും രണ്ട് വിഭാഗങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:
1) മൊത്തകച്ചവടക്കാർ നൽകുന്ന സേവനങ്ങൾ
ഉല്പാദകർക്കുള്ള സേവനങ്ങൾ :

a) ഉയർന്ന ഉല്പാദനം : ഉയർന്ന തോതിൽ സാധനങ്ങൾ സംഭരിക്കുന്നതിനാൽ ഉല്പാദകർക്ക് ഉയർന്ന തോതിൽ ഉല്പാദനം നടത്താം.

b) നഷ്ടസാധ്യത പങ്കുവെയ്ക്കൽ : ഉല്പന്നകൈമാറ്റ കൈമാ റ്റത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകാനിടയുള്ള നഷ്ടം മൊത്തകച്ചവടക്കാരൻ ഏറ്റെടുക്കുന്നു.

c) സാമ്പത്തിക സഹായം : ഉല്പാദകർക്ക് വായ്പകൾ നൽകിയും പണം നൽകി സാധനങ്ങൾ വാങ്ങിയും മൊത്തകച്ചവടക്കാർ ഉല്പാദകരെ സാമ്പത്തികമായി സഹായിക്കുന്നു.

d) കമ്പോള വിവരം : ഉല്പന്നത്തിന്റെ പ്രത്യേകതകളെപ്പറ്റി ഉപഭോക്താക്കൾക്കുള്ള അഭിപ്രായങ്ങളെ ഉല്പാദകരി ലേക്ക് എത്തിക്കാൻ മൊത്തകച്ചവടക്കാർ സഹായി ക്കുന്നു.

2) ഡിപ്പാർട്ടുമെന്റിൽ സ്റ്റോർ : ഇത് ഒരു വൻകിട ബിസിനസ്സ് സ്ഥാപനമാണ്. ഫ്രാൻസിലാണ് ഇതിന്റെ ഉത്ഭവം. ഒരൊറ്റ ഉട മസ്ഥതയിൻകീഴിൽ ഒരേ കെട്ടിടത്തിൽ വിവിധ ഡിപ്പാർട്ടു മെന്റുകളിലൂടെ വ്യത്വസ്ത ഉല്പന്നങ്ങൾ വിൽക്കുന്ന ചില്ലറ വില്പനശാലയാണ് ഡിപ്പാർട്ടുമെന്റൽ സ്റ്റോർ

പ്രത്യേകതകൾ
1. ഇത് ഒരു വൻകിട ചില്ലറ വ്യാപാരശാലയാണ്.
2) വിവിധ ഡിപ്പാർട്ടുമെന്റുകളായി വ്യത്യസ്ത ഉല്പന്നങ്ങൾ വിപണനം ചെയ്യുന്നു.
3 നഗരങ്ങളിലോ നഗര പ്രദേശങ്ങളിലോ ആണ് ഇവ പ്രവർത്തിക്കുന്നത്.
4) സ്ഥാപനത്തിന്റെ ഉടമസ്ഥതയും ഭരണവും കേന്ദ്രീകൃത മാണ്.
5) ഇടപാടുകാർക്ക് കടം അനുവദിക്കുന്നില്ല.
6. ഒരൊറ്റ കെട്ടിടത്തിൽ അനേകതരം സാധനങ്ങൾ ഒരു ക്കുന്നു.
7 വിവിധ ഡിപ്പാർട്ടുമെന്റുകൾക്കുവേണ്ടി സാധനങ്ങൾ വാങ്ങുന്നത് പർച്ചേസ് ഡിപ്പാർട്ടുമെന്റാണ്; വിൽക്കുന്നത് വിവിധ ഡിപ്പാർട്ടുമെന്റുകളാണ്.

3) മൾട്ടിപ്പിൾ ഷോപ്പുകൾ (Chain Stores) : ഒരേതരം സാധന ങ്ങൾ മാത്രം വിൽക്കുന്നതും ഒരേ ഉടമസ്ഥതയിലും മാനേ ജ്മെന്റിലും ഉള്ളതും വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കു ന്നതുമായ ഒട്ടേറെ ശാഖകളോടുകൂടിയ വൻകിട ചില്ലറ കച്ച വടസ്ഥാപനമാണ് മൾട്ടിപ്പിൾ ഷോപ്പുകൾ.

പ്രത്യേകതകൾ
1) ഒന്നോ രണ്ടോ തരം ഉല്പന്നങ്ങൾ മാത്രം വിപണനം ചെയ്യുന്നു.
2) വിവിധ ബ്രാഞ്ചുകൾ വഴിയും അതേ ഉല്പന്നങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നു.
3. കേന്ദ്രീകൃത ഉടമസ്ഥതാ ഭരണ നിയന്ത്രണ സംവിധാന മാണ് ഉള്ളത്.
4 മധ്യവർത്തികളെയും ഇടത്തട്ടുകാരെയും ഒഴിവാക്കുന്നു.
5) കടമായി സാധനങ്ങൾ വിൽക്കുന്നില്ല.
6) സാധാരണയായി ഇവ ജോയിന്റ് സ്റ്റോക്ക് കമ്പനികളായി രിക്കും.
7 കേന്ദ്രീകൃത വാങ്ങലും വികേന്ദ്രീകൃത വില്പനയും നട ക്കുന്നു.
8) നിത്യോപയോഗ സാധനങ്ങൾ കൈകാര്യം ചെയ്യുന്നു.

Leave a Comment