Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.
Kerala Plus One Political Science Previous Year Question Paper March 2023 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ നിന്നും 16 സ്കോറിന് ഉത്തര മെഴുതുക. (16)
Question 1.
ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് ____________________ ൽ ആണ്?
(1949 നവംബർ 26, 1950 ജനുവരി 26, 1952 ഡിസംബർ 26)
Answer:
1950 ജനുവരി 26
Question 2.
ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നത് _________________ ലേക്കാണ്. (1)
(ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭാ)
Answer:
രാജ്യസഭ
Question 3.
ദ്വിമണ്ഡല സഭയുടെ സംസ്ഥാനം ഏതെന്ന് കണ്ടെത്തുക. (കേരളം, ആസ്സാം, മഹാരാഷ്ട്ര, പഞ്ചാബ്) (1)
Answer:
മഹാരാഷ്ട്ര
Question 4.
ജുഡീഷ്വറി ഭരണഘടനയുടെ അടിസ്ഥാന ഘടനാ സിദ്ധാന്തം മുന്നോട്ട് വച്ച് കേസ് ഏതാണ്? (1)
(ഗോലാഥ് കേസ്, കേശവാനന്ദ ഭാരതി കേസ്, മിനർവ മിൽ കേസ്, ഷബാനു കേസ്)
Answer:
കേശവാനന്ദ ഭാരതി കേസ്
Question 5.
‘അജ്ഞതയുടെ മൂടുപടം’ എന്ന ആശയം ആരുമായി ബന്ധപ്പെട്ടതാണ്? (കാൾ മാർക്സ്, ജെ. എസ്. മിൽ, ജോൺ റൗൾസ്, പ്ലേറ്റോ) (1)
Answer:
ജോൺ റോൾസ്
Question 6.
ചാർട്ട് പൂർത്തികരിക്കുക.
Answer:
- കേന്ദ്ര സർവീസ്
- സംസ്ഥാന സർവീസ്
Question 7.
ഇന്ത്യൻ ജുഡീഷ്യറിയുടെ ഘടന കാണിക്കുന്ന പിരമിഡ് പൂർത്തി യാക്കുക. (3)
Answer:
- സുപ്രീം കോടതി
- ജില്ലാ കോടതി
- കീഴ്ക്കോടതികൾ
Question 8.
ചേരുംപടി ചേർക്കുക. (3)
കാവേരി | പഞ്ചാബ് – ഹരിയാന |
ബൽഗാം | തഴിഴ്നാട് – കർണാടക |
ചണ്ഡിഗഡ് | മഹാരാഷ്ട്ര – കർണക |
Answer:
കാവേരി | പഞ്ചാബ് – ഹരിയാന |
ബൽഗാം | മഹാരാഷ്ട്ര – കർണക |
ചണ്ഡിഗഡ് | തഴിഴ്നാട് – കർണാടക |
Question 9.
ചേരുംപടി ചേർക്കുക. (4)
സ്വാതന്ത്രത്തിലേക്കുള്ള ദീർഘ നടത്തം | ആങ്സാൻ സൂകി |
ദയത്തിൽ നിന്നുള്ള മോചനം | ഒബ്രെ മേനോൻ |
വാട്ടർ | നെൽസൺ മണ്ടേല |
രാമയണ റീറ്റോൾഡ് | ദീപ മേത്ത |
Answer:
സ്വാതന്ത്രത്തിലേക്കുള്ള ദീർഘ നടത്തം | നെൽസൺ മണ്ടേല |
ദയത്തിൽ നിന്നുള്ള മോചനം | ആങ്സാൻ സൂകി |
വാട്ടർ | ദീപ മേത്ത |
രാമയണ റീറ്റോൾഡ് | ഒബ്രെ മേനോൻ |
Question 10.
താഴെ തന്നിരിക്കുന്നവ ഉപയോഗിച്ച് പട്ടിക പൂർത്തീകരിക്കുക: ജീവിക്കാനുള്ള അവകാശം, വോട്ടിനുള്ള അവകാശം, തൊഴി ലിനുള്ള അവകാശം, വിശ്രമത്തിനുള്ള അവകാശം, തെരഞ്ഞ ടുപ്പിൽ മത്സരിക്കാനുള്ള അവകാശം, സ്വത്തവകാശം)
രാഷ്ട്രീയ അവകാശം | സാമ്പത്തിക അവകാശം | പൗരാവകാശം |
• | • | • |
• | • | • |
Answer:
രാഷ്ട്രീയ അവകാശം
• വോട്ടിനുള്ള അവകാശം
• തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം
സാമ്പത്തികാവകാശം
• തൊഴിലിനുള്ള അവകാശം
• വിശ്രമത്തിനുള്ള അവകാശം
പൗരാവകാശ
• ജീവിക്കാനുള്ള അവകാശം
• സ്വത്തവകാശം
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം. (4 × 3 = 12)
Question 11.
ഇന്ത്യൻ ഭരണ ഘടന കെതിരായ പ്രധാന വിമർശങ്ങൾ ഏതെല്ലാം?
Answer:
- ഒതുക്കമില്ലാത്തത്
- പ്രാതിനിധ്യമില്ലാത്തത്
- പാശ്ചാത്യ ഇറക്കുമതി
Question 12.
രാഷ്ട്രീയ സിദ്ധാന്തം പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക?
Answer:
- രാഷ്ട്രീയ ആശയങ്ങൾ മനസിലാക്കുന്നതിന്
- രാഷ്ട്രത്തെയും ഗവൺമെന്റിനേയും മനസിലാക്കുന്നതിന്
- നീതി, സമത്വം, സ്വാതന്ത്ര്യം എന്നീ തത്വങ്ങൾ മനസിലാക്കു ന്നതിന്
- യുക്തിപരമായി ചിന്തിക്കുന്നതിന്.
Question 13.
സമത്വത്തിന്റെ മൂന്ന് തലങ്ങൾ ചുരുക്കി വിവരിക്കുക?
Answer:
• രാഷ്ട്രീയ സമത്വം : ഒരു രാഷ്ട്രത്തിലെ അംഗങ്ങൾക്കിടയിൽ തുല്യമായ പൗര സമത്വം പ്രദാനം ചെയ്യുന്നത്.
ഉദാ : വോട്ട് ചെയ്യാൻ, മത്സരിക്കാൻ, സർക്കാരിനെ വിമർശി ക്കാൻ, പദവികൾ വഹിക്കാൻ പരാതിപ്പെടാൻ ഉള്ള അവ കാരങ്ങൾ.
• സാമ്പത്തിക സമത്വം : സമൂഹത്തിലെ ഉള്ളവനും ഇല്ലാത്ത വനും തമ്മിലുള്ള അന്തരം കുറച്ച് സമ്പത്ത് തുല്യമായി വിത രണം ചെയ്യുക.
ഉദാ : ജോലി ചെയ്യാൻ, തുല്യവേതനം, വിശ്രമിക്കാൻ, സാമൂഹ്യ സുരക്ഷിതത്വം, ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഉള്ള അവ കാശങ്ങൾ.
സാമൂഹിക സമത്വം : സമൂഹത്തിലെ എല്ലാവർക്കും തുല്യ പദ വിയും തുല്ല്യ അവസകരവും ലഭിക്കുന്ന സാഹചര്യം. ഉദാ : തുല്യ പദവി, പ്രത്യേക ആനുകൂല്യങ്ങൾ ഇല്ല, അയിത്തമില്ല, സ്ത്രീ പുരുഷ സമത്വം.
Question 14.
നീതിയുടെ മൂന്ന് തത്വങ്ങൾ വിവരിക്കുക?
Answer:
- തുല്യർക്ക് തുല്യ പരിഗണന : സമൂഹത്തിലെ എല്ലാവരെയും തുല്യരായി പരിഗണിക്കുക എന്നതാണ് ഈ തത്വത്തിന്റെ അടിസ്ഥാനം.
- ആനുപാതിക നീതി : തുല്യർക്ക് തുല്യവും തുല്യരല്ലാത്ത വർക്ക് തുല്യമല്ലാത്തതുമായ പങ്ക് നൽകപ്പെടുക എന്നതാണ് ആനുപാതിക നീതി സങ്കൽപം.
- പ്രത്യേകാവകാശങ്ങൾ അംഗീകരിക്കൽ
ശാരീരിക അവശതകൾ, പ്രായം, ആരോഗ്യ പരിരക്ഷ, പിന്നോ ക്കാവസ്ഥ തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾ ലഭ്യമാക്കേണ്ട സാഹചര്യങ്ങൾ കൂടി പരിഗണിച്ചു നീതി നടപ്പിലാക്കുക.
Question 15.
ഘടനാപരമായ ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾ ഏതെല്ലാം? വിവരിക്കുക.
Answer:
- ജാതിവ്യവസ്ഥ
- കൊളോണിയലിസം
- വംശീയത
- വർഗീയത
16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 16.
ഇന്ത്യയിലെ നിയമനിർമ്മാണത്തിന്റെ നടപടി ക്രമങ്ങൾ ചുരുക്കി വിവരിക്കുക?
Answer:
- ഒന്നാം വായന: ബില്ല് അവതരണ ഘട്ടം
- രണ്ടാം വായന: ബില്ലിലെ അടിസ്ഥാന തത്വങ്ങൾ ചർച്ച ചെയ്യുന്നു.
- കമ്മിറ്റി ഘട്ടം ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടുന്നു കമ്മിറ്റി ബില്ലിനെ ആഴത്തിൽ പരിശോധിക്കുന്നു.
- റിപ്പോർട്ടിംഗ് ഘട്ടം : സഭയിൽ ബില്ലിന്മേൽ ആഴത്തിൽ ചർച്ച – ബില്ലിൽ വലിയ മാറ്റം.
- മൂന്നാം വായന : അവസാനഘട്ടം, ചെറിയ മാറ്റങ്ങൾ മാത്രം
- ബില്ല് വോട്ടിനിടുന്നു. മറ്റേ സഭയിലേക്ക് അയക്കുന്നു.
- മറ്റേ സഭയിലും ഇതേ നടപടികൾ ആവശ്യമെങ്കിൽ സംയുക്ത സമ്മേളനം.
- രാഷ്ട്രപതിയുടെ അംഗീകാരം.
രാഷ്ട്രപതിക്ക് അംഗീകരിക്കാം, തിരിച്ചയക്കാം, പിടിച്ചു വെക്കാം (പോക്കറ്റ് വീറ്റോ
Question 17.
സ്വാതന്ത്ര നീതിന്യായ സംവിധാനം ഉറപ്പുവരുത്തുവാൻ വേണ്ടി ഇന്ത്യൻ ഭരണഘടന സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകൾ ഏതെല്ലാം?
Answer:
- നിയമന രീതി
- സ്ഥിരം കാലാവധി
- സാമ്പത്തിക ആശ്രയത്വത്തിന്റെ അഭാവം
- വ്യക്തിപരമായ വിമർശനങ്ങളിൽ നിന്നുള്ള സംരക്ഷണം.
Question 18.
ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപാ ദിക്കുന്ന ആർട്ടിക്കിൾ ഏത് ? ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യു ന്നതിനുള്ള മൂന്ന് നടപടിക്രമങ്ങൾ വിവരിക്കുക?
Answer:
ഭരണഘടനയുടെ 368-ാം അനുച്ഛേദം.
- കേവല ഭൂരിപക്ഷം – ഭരണഘടനയിലെ ചില വകുപ്പുകൾ കേവലഭൂരിപക്ഷത്തിലൂടെ ഭേദഗതി ചെയ്യാം. ഉദാ: പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം, കൂട്ടിച്ചേർക്കൽ.
- പ്രത്യേക ഭൂരിപക്ഷം – ഭരണഘടനയിലെ ചില വകുപ്പുകൾ ഭേദഗതി ചെയ്യാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുണ്ട്.
- പ്രത്യേകഭൂരിപക്ഷവും പകുതിലധികം സംസ്ഥാനങ്ങളുടെ പിന്തുണയും.
ചില വകുപ്പുകൾ ഭേദഗതി ചെയ്യാൻ മൂന്നിൽ രണ്ട് ഭൂരിപ ക്ഷവും പകുതിയിലധികം സംസ്ഥാനങ്ങളുടെ പിന്തുണയും ആവശ്യമാണ്.
Question 19.
ഇന്ത്യൻ ഭരണഘടനയിലെ ഏതെങ്കിലും രണ്ട് രാഷ്ട്രീയ തത്വശാ സ്ത്രങ്ങൾ വിവരിക്കുക?
Answer:
വ്യക്തിസ്വാതന്ത്ര്യം : വ്യക്തിസ്വാതന്ത്ര്യത്തിനോട് നമ്മുടെ ഭരണഘ ടനയ്ക്ക് അതീവ പ്രതിബദ്ധതയാണുള്ളത്. ഉദാഹരണമായി മൗലി കാവകാശങ്ങൾ.
സാമൂഹ്യനീതി : സാമൂഹ്യനീതി ഉറപ്പാക്കലാണ് രാഷ്ട്രത്തിന്റെ ദൗത്യം ഭരണഘടനയുടെ വിവിധ വകുപ്പുകൾ ഇതിനുള്ള ഉപക രണങ്ങളാണ്. ഉദാഹരണമായി ആർട്ടിക്കിൾ 16.
ന്യൂനപക്ഷങ്ങളുടെ വൈവിധ്യങ്ങളോടുള്ള ആദരവ്
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസപരവും, സാംസ്കാരി കവുമായ അവകാശങ്ങൾ ഉറപ്പാക്കുന്നു.
മതേതരത്വം : ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയാണ് മതേതരത്വം. സർവ്വസമഭാവനയാണിത്.
സാർവ്വത്രിക വോട്ടവകാശം : 18 വയസ് പൂർത്തിയായ മുഴുവൻ വ്യക്തികൾക്കും യാതൊരു വിവേചനവും ഇല്ലാതെ വോട്ടവ കാശം ഭരണഘടന ഉറപ്പാക്കുന്നു.
ഫെഡറിലിസം : ഇന്ത്യൻ ഒരു ഫെഡറേഷനാണ്. കേന്ദ്ര സംസ്ഥാ നബന്ധങ്ങൾ കൃത്യമായി നിർവചിക്കുന്നു.
ദേശീയ സ്വത്വം : നമ്മുടെ ഭരണഘടന ഒരു ദേശീയ വ്യക്തിത്വം, പ്രാദേശിക വ്യക്തിത്വവും ഒരേ സമയം പരിപോഷിക്കുന്നു.
Question 20.
ഇന്ത്യൻ പൗരത്വം ആർജ്ജിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഏതെല്ലാം?
Answer:
1955 – ൽ നിലവിൽ വന്ന ഇന്ത്യൻ പൗരത്വ നിയമപ്രകാരം താഴെപ റയുന്ന അഞ്ചു മാർഗ്ഗത്തിലൂടെ ഇന്ത്യൻ പൗരത്വം സമ്പാദിക്കാം.
1) ജന്മസിദ്ധമായ പൗരത്വം : 1950 ജനുവരി 21-നോ അതിനു ശേഷമോ ഇന്ത്യയിൽ ജനിച്ച ഏതൊരാളും ഇന്ത്യയിലെ ഒരു പൗരനായിരിക്കും.
2) പിൻതുടർച്ച വഴിക്കുള്ള പൗരത്വം : 1950 ജനുവരി 26 – നോ അതിനുശേഷമോ ഇന്ത്യക്കു പുറത്തു ജനിച്ച ഒരാൾക്ക് അയാൾ ജനിച്ച സമയത്ത്, അയാളുടെ പിതാവ് ഇന്ത്യയിലെ പൗരനായിരുന്നുവെങ്കിൽ ഇന്ത്യൻ പൗരത്വം പാരമ്പര്യമായി ലഭിക്കും.
3) രജിസ്ട്രേഷൻ മുഖാന്തിരമുള്ള പൗരത്വം : താഴെ പറയുന്ന അഞ്ചു വിഭാഗങ്ങളിൽപ്പെട്ടവർക്ക് രജി സ്ട്രേഷൻ വഴി ഇന്ത ൻ പൗരത്വം ലഭിക്കും.
- രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തൊട്ടുമുമ്പ് 6 മാസമായി ഇന്ത്യയിൽ താമസിക്കുന്ന ഇന്ത ൻ വംശജർ.
- അവിഭക്ത ഇന്ത്യക്കു പുറത്ത് താമസിച്ചുവരുന്ന ഇന്ത ൻ വംശജർ.
- ഇന്ത്യൻ പൗരന്മാരുടെ ഭാര്യമാർ.
- ഇന്ത്യൻ പൗരന്മാരുടെ മൈനർമാരായ കുട്ടികൾ കോമൺവെൽത്ത് രാജ്യങ്ങളിലെയോ, ഐർലന്റ് റിപ്പബ്ലി ക്കിലെയോ പ്രായപൂർത്തിയായ പൗരന്മാർ.
4) ചിരകാലാധിവാസം മുഖേനയുള്ള പൗരത്വം : ഒരു വിദേശിക്ക് ചില നിയന്ത്രണങ്ങൾക്കു വിധേയമായി ചിരകാലാധിവാസം മുഖേന ഇന്ത്യൻ പൗരത്വം സമ്പാദിക്കാം.
5) പ്രദേശ സംയോജനംമൂലം ലഭിക്കുന്ന പൗരത്വം : ഏതെങ്കിലും ഒരു പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീർന്നാൽ ആ പ്രദേശത്തെ ജനങ്ങളെ ഇന്ത്യൻ പൗരന്മാരായി പ്രഖ്യാപിക്കാൻ ഇന്ത്യാഗ വൺമെന്റിന് അധികാരമുണ്ട്.
21 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 5 സ്കോർ വീതം. (4 × 5 = 20)
Question 21.
ഭരണഘടനയുടെ കർത്തവ്യങ്ങൾ വിവരിക്കുക?
Answer:
- ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
- തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു.
- ഗവൺമെന്റിന്റെ അധികാരങ്ങൾക്കു പരിധി കൽപ്പിക്കുന്നു.
- സമൂഹത്തിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും
- ഒരു ജനതയുടെ മൗലിക വ്യക്തിത്വം.
Question 22.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ ഏതെല്ലാം?
Answer:
- സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് നടത്തുന്നു.
- വോട്ടർ പട്ടിക തയാറാക്കുന്നു.
- പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്സഭ, സംസ്ഥാന അസംബ്ലികൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തുന്നു.
- തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുന്നു.
- ഉദ്യോഗസ്ഥരെ നിയമിക്കുന്നു.
- രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിക്കുന്നു.
- പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നു.
- തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നു.
Question 23.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരങ്ങൾ ചുരുക്കി എഴുതുക.
Answer:
- ഗവൺമെന്റിന്റെ തലവൻ പ്രധാനമന്ത്രിയാണ്.
- ക്യാബിനറ്റിന്റെ ചെയർമാൻ ആയി പ്രവർത്തിക്കുന്നതും പ്രധാ നമന്ത്രിയാണ്.
- മന്ത്രിസഭ രൂപീകരിക്കുകയും വലിപ്പം നിശ്ചയിക്കുകയും മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ച് നൽകുകയും ചെയ്യുന്നു.
- പാർട്ടിയുടെ തലവനായി പ്രവർത്തിക്കുന്നു.
- പ്രസിഡന്റിനും ക്വാബിനറ്റിനുമിടയിലെ പാലമായി പ്രവർത്തി ക്കുന്നു.
Question 24.
ഇന്ത്യൻ ഭരണഘടന ശക്തമായ ഒരു കേന്ദ്ര ഗവൺ മെന്റിന് രൂപം നൽകിയിരിക്കുന്നു. കേന്ദ്ര ഗവൺമെന്റിനെ ശക്തമാക്കുന്ന വ്യവ സ്ഥകൾ വിവരിക്കുക?
Answer:
- പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള കേന്ദ്രത്തിന്റെ അധികാരം.
- പുതിയ സംസ്ഥാനങ്ങളുടെ പേരുകൾ മാറ്റാനുള്ള അധി കാരം
- ഗവർണറുടെ പദവി
- അടിയന്തിര അധികാരങ്ങൾ, അധികാരവിഭജനം.
Question 25.
ഇന്ത്യൻ മതേതരത്വവും പാശ്ചാത്യ മതേതരത്വവും തമ്മിലുള്ള വ്യത്യാസങ്ങൾ വിവരിക്കുക?
Answer:
26 മുതൽ 28 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 26.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിരിക്കുന്ന മൗലികാവകാശ ങ്ങളെ കുറിച്ച് വിശദീകരിക്കുക?
Answer:
1) സമാവകാശം
സമത്വാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീപനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവ കാശം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാ ശമായ സമത്വാവകാശത്തെക്കുറിച്ച് ഭരണഘടനയിലെ മുന്നാം.. ഭാഗത്തിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിൽ വ്യക്ത മായി വിശദീകരിച്ചിട്ടുണ്ട്.
സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറ യുന്നവയാണ്.
- നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
- വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
- നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
- അയിത്ത നിർമ്മാർജ്ജനം
- ബഹുമതികൾ നിർത്തലാക്കൽ
2) സ്വാതന്ത്ര്യത്തിനുള്ള അവകാശം
- സംഭാഷണ സ്വാതന്ത്ര്വത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ ത്തിനുമുള്ള അവകാശം.
- സമ്മേളന സ്വാതന്ത്ര്യം
- സംഘടനാ സ്വാത്രന്ത്വം
- സഞ്ചാര സ്വാതന്ത്ര്യം
- പാർപ്പിട സ്വാതന്ത്ര്യം
- തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ യ്ക്കുള്ള സ്വാതന്ത്ര്യം.
- കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
- വ്യക്തിസ്വാതന്ത്ര്വവും ജീവിത സ്വാതന്ത്ര്യവും.
- അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.
3) ചൂഷണത്തിനെതിരെയുള്ള അവകാശം
- ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
- ഭരണഘടനയിലെ 23-ാം വകുപ്പ് അസന്മാർഗ്ഗിക ചെയ്തി കളെയും, അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
- ബാലവേല നിരോധനം.
4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
- ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത് അതിനാൽ ഭരണഘ ടന മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
- ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മത സ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.
5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ
- എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
- ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.
6) ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റൂ. ഭരണഘടനാപ മോയ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ശത്തെ ഡോ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.
മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കുന്നത്.
റിട്ടുകൾ (കോടതി ഉത്തരവുകൾ
- ഹേബിയസ് കോർപ്പസ്
- മാൻഡമസ്
- സോഫോറ്റി
- നിരോധന ഉത്തരവ്
- ക്വോവാറന്റോ
Question 27.
73-ാംമത്തെ ഭരണഘടനാ ഭേദഗതിയുടെ ഫലമായുണ്ടായ മാറ്റ ങ്ങൾ ഏതൊക്കെയാണെന്ന് വിശദീകരിക്കുക?
Answer:
- 1992-ലെ 73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജിനെ ഭരണഘടനാനുസൃതമാക്കിത്തീർത്തു.
- എല്ലാ സംസ്ഥാനങ്ങളിലും, ഗ്രാമ – ബ്ലോക്ക് – ജില്ലാതലങ്ങളി ലായി ഒരു ത്രിതല പഞ്ചായത്ത് സമ്പ്രദായമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
- എങ്കിലും ഇരുപത് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യ യുള്ള സംസ്ഥാനങ്ങളിൽ ബ്ലോക്ക് തലം ഒഴിവാക്കാവുന്ന താണ്.
- ഗ്രാമസഭാ സങ്കല്പവും ആക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- ബ്ലോക്ക് പഞ്ചായത്തിലെയും, ജില്ലാ പഞ്ചായത്തിലെയും ചെയർമാൻമാരെ, ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
- സ്ഥലത്തെ എം. എൽ. എ മാർ, എം.പി മാർ തുടങ്ങിയവർ ബ്ലോക്ക് പഞ്ചായത്തിലെയും എക്സ് ഒഫീഷ്യോ അംഗങ്ങ ളായിരിക്കും.
- ഗ്രാമ പഞ്ചായത്ത് ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന നിയമമനുസരിച്ചാ യിരിക്കും.
- ബന്ധപ്പെട്ട പ്രദേശത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി മൂന്ന് പഞ്ചായത്ത് തലങ്ങളിലും ഏതാനും സീറ്റുകൾ പട്ടിക ജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെ ട്ടിരിക്കും.
- മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിരിക്കുകയാണ്.
- ജനസംഖ്യാനുഭതികമായി എല്ലാ തലത്തിലും ചില ചെയർമാൻ സീറ്റുകളും പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗക്കാർക്കായി നീക്കിവയ്ക്കണം. മൂന്നിലൊന്ന് ചെയർമാൻ പദവികൾ സ്ത്രീകൾക്കായിരിക്കും.
- സംവരണങ്ങളെല്ലാം ചാക്രികക്രമത്തിലാണ് (by rotation). പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയെല്ലാം കാലാവധി 5 വർഷമായിരിക്കും. പിരിച്ചുവിടുന്ന ഘട്ടത്തിൽ, ആറുമാസത്തി നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരി ച്ചിരിക്കണം.
- സംസ്ഥാനത്ത് സ്വതന്ത്രമായി ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ ആക്ട്, വ്യവസ്ഥ ചെയ്യുന്നുണ്ട്.
- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് ഗവർണ്ണറുടെ ചുതലയാണ്.
പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത്, സംസ്ഥാന ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകു ന്നതിനായി അഞ്ചുവർഷത്തിലൊരിക്കൽ, ഒരു ധനകാര്യ കമ്മീ ഷനെ നിയമിക്കാനും ആക്റ്റിൽ വ്യവസ്ഥയുണ്ട്.
Question 28.
ദേശീയതയുടെ രൂപീകരണത്തിന് കാരണമാകുന്ന ഘടങ്ങൾ ഏതെല്ലാം? വിശദീകരിക്കുക.
Answer:
ദേശരാഷ്ട്രങ്ങളിലുള്ള ‘രാഷ്ട്രതത്വത്തിന്റെ എല്ലാ ഘടകങ്ങ ളെയും ഒരുമിച്ചു ചേർക്കുന്ന ആത്മീയവും വൈകാരികവുമായ ശക്തി വിശേഷണമാണ് ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശിക്കുന്ന ദേശീയത. നാം എല്ലാവരും ഇന്ത്യ ക്കാരാണ് എന്ന വികാരമാണ് ഇന്ത്യൻ ദേശീയത. ദേശീയത കൂടാതെ ആധുനിക രാഷ്ട്രം ആവിർഭവിക്കുവാനോ നില നിൽക്കുവാനോ സാധ്യമല്ല. രാഷ്ട്രസംവിധാനം പടുത്തുയർത്തു വാനുള്ള വൈകാരികമായ അടിത്തറ പ്രദാനം ചെയ്യുന്നത് ദേശീ യതയാണ്. ദേശത്തോടുള്ള ജനങ്ങളുടെ കൂറ്, രാഷ്ട്രശക്തി, അധികാരം, പ്രവർത്തനങ്ങൾ എന്നിവയോടുള്ള വിശ്വസ്ഥതയും, നെയ്യാമികതയും തുടങ്ങിയവ ദേശീയത ജനങ്ങളിലുളവാക്കുന്ന വികാരങ്ങളാണ്.
ദേശീയതയുടെ പശ്ചാത്തലത്തിൽ ഒരു ദേശ ത്തിന്റെ പൊതുപെരുമാറ്റങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. ദേശീയ രീതികൾ, ദേശീയ പ്രതീക്ഷകൾ, ദേശീയലക്ഷ്യങ്ങൾ, ദേശീയ സംഘർഷങ്ങൾ, ദേശീയഗാനം, ദേശീയപുഷ്പം, ദേശീ യപതാക, ദേശീയചിഹ്നം ഇവയെല്ലാം ദേശീയതയിൽ ഉൾപ്പെടു ന്നു. ആധുനിക രാഷ്ട്രത്തിന്റെ ‘മതമാണ് ദേശീയത’ എന്ന് ടോയിൻബി (Toynbee), വിശേഷിപ്പിക്കുന്നു. ഈ അധ്യായത്തിൽ ദേശീയത, ദേശീയതയുടെ ഘടകങ്ങൾ, ദേശീയതയുടെ ഗുണ ദോഷങ്ങൾ, ദേശീയതയുടെ പ്രതീകങ്ങൾ, വിവിധതരം ദേശീയ തകൾ തുടങ്ങിയവ പ്രതിപാദിക്കുന്നതിനോടൊപ്പം, ഇന്ത്യൻ ദേശീയ ബോധത്തിന്റെ ഉദയം, ഇന്ത്യൻ ദേശീയത നേരിടുന്ന പ്രധാന വെല്ലുവിളികൾ, അവ പരിഹരിക്കുവാനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ തുടങ്ങിയവ സമഗ്രമായി പ്രതിപാദിക്കുന്നു.
ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ
a) പൊതുവായ വിശ്വാസം (Shared Beliefs) : ചില വിശ്വാസ ങ്ങളാണ് രാഷ്ട്രമായിത്തീരുന്നത്. കെട്ടിടം, കാട്, പുഴ തുടങ്ങി കണ്ടറിയാവുന്നതും തൊട്ടറിയാവുന്നതുമായ ഭൗതി കവസ്തുക്കളെപ്പോലെയുള്ള ഒന്നല്ല രാഷ്ട്രം. ജനങ്ങളുടെ വിശ്വാസത്തിൽ അധിഷ്ഠിതമാണത്. നമ്മൾ ഒരു ജനതയെ പറ്റി രാഷ്ട്രം എന്നു പറയുമ്പോൾ, അവരുടെ എന്തെങ്കിലും ഭൗതികസ്വഭാവത്തെയല്ല നാം വിവക്ഷിക്കുന്നത്. സ്വതന്ത്രമാ യൊരു രാഷ്ട്രീയ അസ്തിത്വമുണ്ടാകണമെന്ന് ആഗ്രഹി ക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഭാവിക്കുള്ള വീക്ഷണവും കൂട്ടായ സ്വത്വവുമാണത്. അത് ഒരു ഗ്രൂപ്പ് പോലെയോ ടീം പോലെയോ ആണ്. പൊതുവായൊരു ലക്ഷ്യത്തിനുവേണ്ടി യോജിച്ച് പ്രവർത്തിക്കുകയും കളിക്കുകയും ചെയ്യുന്ന ജന ങ്ങളുടെ കൂട്ടായ്മ ഏകത്വത്തെക്കുറിച്ച് ജനങ്ങൾ വിശ്വസി ക്കുന്നിടത്തോളം കാലം മാത്രമേ രാഷ്ട്രം നിലനിൽക്കു
b) ചരിത്രം (History) : ഒരു രാഷ്ട്രമായി സ്വയം കരുതുന്ന ഒരു ജനതയ്ക്ക് തുടർച്ചയായ ചരിത്രപരമായ ഒരസ്തിത്വബോധ മുണ്ട്. ഭൂതകാലത്തേക്ക് പിൻതിരിഞ്ഞുനോക്കാനും ഭാവിയി ലേക്ക് ദീർഘദർശനം നടത്താനും കഴിയുന്ന ഒന്നാണത്. കൂട്ടായ സ്മരണകളുടേയും ഐതിഹ്യങ്ങളുടേയും ചരിത്ര പര മായ രേഖകളു ടേയും അടിസ്ഥാനത്തിൽ അവർ സ്വന്തമായൊരു ചരിത്രം സ്വീകരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള തുടർച്ചയായ വ്യക്തിത്വം അങ്ങനെ കൈവ രുന്നു. ഇന്ത്യയിലെ ദേശീയവാദികളെ നമുക്ക് ഉദാഹരണമാ യെടുക്കാം. ഇന്ത്യയുടെ പൗരാണിക നാഗരികതയേയും സാംസ്കാരിക പൈതൃകത്തെയും മറ്റു ഭൂതകാല നേട്ടങ്ങ ളേയും ചൂണ്ടിക്കാട്ടി രാഷ്ട്രത്തിന്റെ അനുസ്യൂതത നാം ചിത്രീ കരിക്കുന്നു.
c) ഭൂപ്രദേശം (Territory) : രാഷ്ട്രത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഭൂപ്രദേശം. ഒരു രാജ്യത്തിന് ഒരു പ്രത്യേക ഭൂവി ഭാഗമുണ്ടായിരിക്കും. അവിടെ ഏറെക്കാലം ഒരുമിച്ച് താമസി ക്കുകയും പൊതുവായൊരു ഭൂതകാലം പങ്കുവെക്കുകയും ചെയ്യുമ്പോൾ ജനങ്ങളിൽ കൂട്ടായൊരു സ്വത്വബോധം രൂപ പ്പെടുന്നു. തങ്ങൾ ഒരു ഏകജനതയാണ്’ എന്നു സങ്കല്പി ക്കാൻ അതവരെ സഹായിക്കുന്നു. അതുകൊണ്ടാണ് ഒരു രാഷ്ട്രമായി സ്വയം കാണുന്ന ജനത ജന്മനാടിനെക്കുറിച്ച് സംസാരിക്കുന്നത്.
d) പൊതുവായ രാഷ്ട്രീയാദർശങ്ങൾ (Shared Political ideals): ഭൂപ്രദേശവും പൊതുവായ ചരിത്രസ്വത്വവും ജന ങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജനങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. ഭാവിയെക്കുറിച്ചുള്ള പൊതുവായൊരു വീക്ഷണവും ഒരു സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വത്തിനായുള്ള പൊതു അഭിലാഷവുമാണത്. രാഷ്ട്ര ങ്ങളെ ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ഘടക ങ്ങളാണ്.
e) പൊതുവായ രാഷ്ട്രീയ വ്യക്തിത്വം (Common Political Identity): സമൂഹത്തെ പറ്റിയും ഭരണകൂടത്തെപ്പറ്റിയും പൊതുവായൊരു രാഷ്ട്രീയ ദർശനം ഉണ്ടായതുകൊണ്ടു മാത്രം വ്യക്തികളെ ഒരു രാഷ്ട്രമായി വാർത്തെടുക്കാനാവി ല്ലെന്നു പലരും കരുതുന്നു. പൊതുവായൊരു ഭാഷ, പൊതു വായൊരു പൈതൃകം എന്നിവപോലെയുള്ള പൊതുവാ യൊരു സാംസ്കാരിക വ്യക്തിത്വം അതിനാവശ്യമാണെന്ന് അവർ കരുതുന്നു. പൊതുവായൊരു ഭാഷയും പൊതുവാ യൊരു മതവുമുണ്ടെങ്കിൽ പൊതുവായൊരു സാംസ്കാരിക വ്യക്തിത്വമാകും. ഓരേ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒരേ ദിനങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നത് ജനങ്ങളെ ഒരുമിപ്പിക്കുന്നു. പക്ഷെ ഒരു ജനാധിപത്യത്തിൽ നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് മതപരമായ പരിഗണനകൾ ഒരു ഭീഷണിയാകും.