Plus One Business Studies Question Paper March 2023 Malayalam Medium

Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.

Kerala Plus One Business Studies Previous Year Question Paper March 2023 Malayalam Medium

Time : 2 1/2 hours
Maximum : 80 Scores

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം . (8 × 1 = 8)

Question 1.
ബിസിനസ്സ് പ്രവർത്തനത്തിന്റെ പ്രതിഫലം എന്താണ്?
(a) ശമ്പളം
(b) ഫീസ്
(c) ലാഭം
(d) കൂലി
Answer:
(c) ലാഭം

Question 2.
എച്ച്.യു.എഫ്. ബിസിനസ്സിലെ തലമുതിർന്ന അംഗത്തെ വിളിക്കുന്നത്.
(a) ഓഹരി ഉടമ
(b) കർത്ത
(c) കോപാർസനർ
(d) പങ്കാളി
Answer:
(b) കർത്ത

Question 3.
51 ശതമാനത്തിൽ കുറയാത്ത ഓഹരി സർക്കാരിന്റെ കൈവശമുള്ള ഒരു പൊതു സംരംഭം തിരിച്ചറിയുക.
(a) വകുപ്പുതല സംരംഭം
(b) പൊതു കോർപ്പറേഷനുകൾ
(c) സർക്കാർ കമ്പനി
(d) ഇവയൊന്നുമല്ല
Answer:
(c) സർക്കാർ കമ്പനി

Plus One Business Studies Question Paper March 2023 Malayalam Medium

Question 4.
രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ബാങ്കിനെ തിരിച്ചറിയുക.
(a) സഹകരണ ബാങ്ക്
(b) സെൻട്രൽ ബാങ്ക്
(c) പ്രത്യേക ബാങ്ക്
(d) ദേശസാൽകൃത ബാങ്ക്
Answer:
(b) സെൻട്രൽ ബാങ്ക്

Question 5.
വേറിട്ടു നിൽക്കുന്നത് കണ്ടെത്തുക.
(a) പോയിന്റ് ഓഫ് സെയിൽ
(b) ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ
(c) ഡിജിറ്റൽ പണം
(d) കൗണ്ടറിൽ പണമടയ്ക്കൽ
Answer:
(d) കൗണ്ടറിൽ പണമടയ്ക്കൽ

Question 6.
ഇ ബിസിനസ്സ് വിജയകരമായി നടപ്പിലാക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ തിരിച്ചറിയുക.
(a) കമ്പ്യൂട്ടർ
(b) പരിശീലനം ലഭിച്ച തൊഴിലാളികൾ
(c) വെബ്സൈറ്റ്
(d) ഇവയെല്ലാം
Answer:
(d) ഇവയെല്ലാം

Question 7.
വിഷവാതകങ്ങൾ പുറന്തള്ളുന്നത്………..മലിനീകരണ ത്തിന് കാരണമാകുന്നു.
Answer:
വായു മലിനീകരണം

Question 8.
ഇനിപ്പറയുന്നവയിൽ നിന്ന് സാമ്പത്തികത്തിന്റെ ആന്തരിക സ്രോത സ്സുകൾ തിരിച്ചറിയുക :
(a) നീക്കിവെക്കപ്പെട്ട സമ്പാദ്യം
(b) കടപ്പത്രം
(c) ടേം ലോണുകൾ
(d)പൊതു നിക്ഷേപങ്ങൾ
Answer:
(a) നീക്കിവെക്കപ്പെട്ട സമ്പാദ്യം

Question 9.
വി പി പി എന്ന പദം ……… ബിസിനസ്സുമായി ബന്ധപ്പെട്ടി രിക്കുന്നു.
a) ഡിപ്പാർട്ട്മെന്റൽ സ്റ്റോർ
b) ചെയിൻ സ്റ്റോർ
c) സൂപ്പർ ബസാർ
d) മെയിൻ ഓർഡർ
Answer:
d)മെയിൻ ഓർഡർ

Question 10.
രണ്ട് രാജ്യങ്ങൾക്കിടയിൽ ചരക്കുകളും സേവനങ്ങളും വാങ്ങുന്നതും വിൽക്കുന്നതും
(a) ആഭ്യന്തര വ്യാപാരം
b) വിദേശ വ്യാപാരം
(c) ഹോം ട്രേഡ്
d) ആന്തരിക വ്യാപാരം
Answer:
b) വിദേശ വ്യാപാരം

11 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 11.
താഴെ പറയുന്ന കാര്യങ്ങൾ ചുരുക്കി വിശദീകരിക്കുക :
(a) നാമമാത്ര പങ്കാളി
(b) സജീവ പങ്കാളി
Answer:
എ) നാമമാത്ര പങ്കാളി (Nominal Partner): മൂലധനം ഇറക്കു കയോ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യാത്ത പങ്കാളിയാണ് നാമമാത്ര പങ്കാളി

ബി) സജീവ പങ്കാളി (Active Partner) : മൂലധനം ഇറക്കു കയും ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന പങ്കാളിയാണ് സജീവ പങ്കാളി

Question 12.
പരമ്പരാഗത ബിസിനസ്സും ഇ ബിസിനസ്സും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങൾ എഴുതുക.
Answer:

പരമ്പരാഗത ബിസിനസ്സ് ഇ – ബിസിനസ്സ്
1) രൂപീകരണത്തിന് ഒട്ടേറെ ക്കേണ്ടതുണ്ട് 1) താരതമ്യേന വളരെ കടമ്പകൾ കട എളുപ്പത്തിൽ രൂപീകരിക്കാവും
2) ഉയർന്ന മൂലധന നിക്ഷേപം (2) കുറഞ്ഞ മൂലധന നിക്ഷേപം
3) സ്ഥാപനത്തിന്റെ സ്ഥാനം ബിസിനസ്സിന്റെ വിജയത്തിന് നിർണ്ണായകമാണ് (3) ബിസിനസ്സിന് കൃത്യമായ സ്ഥാനം നിർബന്ധമല്ല
4) പ്രവർത്തന ചെലവ് കൂടുതൽ 4)പ്രവർത്തന ചെലവ് കുറവ്

Plus One Business Studies Question Paper March 2023 Malayalam Medium

Question 13.
നൽകിയിരിക്കുന്ന സൂചനകൾ  ഡയഗ്രം പൂർ ത്തി യാക്കുക.

(a) സമൂഹം ആഗ്രഹിക്കുന്ന ചരക്കുകളും  സേവനങ്ങളും ഉത്പാദിപ്പിക്കുകയും ലാഭത്തിൽ വിൽക്കുകയും ചെയ്യുക. സാമ്പത്തിക ഉപയോഗിചനം
(b) രാജ്യത്തിന്റെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം. ?
(c) പ്രകൃതിക്ഷോഭം ബാധിച്ച പ്രദേശത്തെ ജനങ്ങളെ സഹായിക്കുക ?

Answer:
എ) സാമ്പത്തിക ഉത്തരവാദിത്വം
ബി) നിയമപരമായ ഉത്തരവാദിത്വം
സി) വിവേചനാത്മക ഉത്തരവാദിത്വം

Question 14.
ഡയഗ്രം പൂർത്തിയാക്കുക
Plus One Business Studies Question Paper March 2023 Malayalam Medium Img 1
Answer:
എ) പ്രാരംഭ പ്രവർത്തനം
ബി) രൂപീകരണം

Question 15.
എന്താണ് ഫാക്ടറിംഗ് ?
Answer:
ഫാക്ടറിങ്ങ് അഥവ കടം പിരിച്ചെടുക്കൽ സേവനം (Factoring) ഒരു സ്ഥാപനത്തിന് പിരിഞ്ഞുകിട്ടാനുള്ള പണം മറ്റൊരു ഏജൻസിക്ക് വിറ്റ് പണമുണ്ടാക്കുന്ന ഏർപ്പാടാണ് ഫാക്ടറിങ്ങ്, അത്തരത്തിൽ പണം പിരിച്ചെടുക്കുന്ന ജോലി ഏറ്റെടുക്കുന്ന ഏജൻസിയെ ഫാക്ടറിങ്ങ് ഓർഗനൈസേഷൻ എന്ന് പറയുന്നു. മേൽപ്പറഞ്ഞ ജോലിക്ക് ഫാക്ടറിങ്ങ് ഓർഗനൈസേഷന് കമ്മി ഷൻ ലഭിക്കുന്നു.

Question 16.
സഞ്ചാരികളായ ചെറുകിട കച്ചവടക്കാരിൽ ഏതെങ്കിലും രണ്ടു തരം പരാമർശിക്കുക.
Answer:
വിവിധതരം സഞ്ചാരപ്രിയരായ വ്യാപരികൾ (Types of Itinerant Traders)

1) ഉന്തു വണ്ടിക്കാരും തലച്ചുമട്ടുകാരും (Hawkers & Peddlers) : വീടുകൾ തോറും കയറിയിറങ്ങി വില്പന നട ത്തുന്ന ഇവർ ഉല്പന്നങ്ങൾ ഏതെങ്കിലും ഉന്തുവണ്ടിയിലോ തലച്ചുമടായോ കൊണ്ടുനടക്കുന്നു.

2) ചന്തയിലെ കച്ചവടക്കാർ (Market Traders) : അവധി ദിവ
ങ്ങളിലോ നിശ്ചിത ദിവസങ്ങളിലോ തിരക്കേറിയ ചന്തയിൽ താൽക്കാലിക സംവിധാനമൊരുക്കി ഉല്പന്നങ്ങൾ വിൽക്കു ന്നവരാണ് ഇവർ.

17 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (5 × 3 = 15)

Question 17.
സ്വകാര്യ കമ്പനിയും പൊതുകമ്പനിയും തമ്മിലുള്ള ഏതെങ്കിലും മൂന്ന് വ്യത്യാസങ്ങൾ എഴുതുക.
Answer:

പ്രൈവറ്റ് കമ്പനി പബ്ലിക് കമ്പനി
എ) കുറഞ്ഞ അംഗങ്ങളുടെ എണ്ണം രണ്ട് ആണ്. കുറഞ്ഞ അംഗങ്ങളുടെ എണ്ണം ഏഴ് ആണ്.
ബി) പേരിന്റെ കൂടെ പ്രൈവറ്റ് ലിമിറ്റഡ് എന്ന് ചേർക്കുന്നു. പേരിന്റെ കൂടെ ലിമിറ്റഡ് എന്ന് ചേർക്കുന്നു.
സി) പൊതുജനങ്ങളിൽ നിന്ന് ഓഹരികൾ ക്ഷണിക്കാൻ പാടില്ല. പൊതുജനങ്ങളിൽനിന്ന് ഓഹരികൾ ക്ഷണിക്കാം.
ഡി) പ്രോസ്പെക്ടസ് തയ്യാറാക്കേണ്ടതില്ല. പ്രോസ്പെക്ടസ് തയ്യാറാക്കണം.

Question 18.
ഒരു പൊതു സംരംഭം രൂപീകരിക്കാൻ കഴിയുന്ന മൂന്ന് തരങ്ങൾഎഴുതുക.
Answer:
പൊതുമേഖലാ സ്ഥാപനങ്ങൾ മൂന്ന് വ്യത്യസ്ത രൂപങ്ങളിലാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. അവ
1) വകുപ്പ് സംരംഭങ്ങൾ (Departmental Undertaking)
2) പൊതുകോർപ്പറേഷനുകൾ (Public Corporations)
3) സർക്കാർ കമ്പനികൾ (Government Companies)

1. വകുപ്പ് സംരംഭങ്ങൾ (Departmental Undertaking): കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺമെന്റി ന്റേയോ സാമ്പത്തിക നയങ്ങളുടെ ഭാഗമായി രൂപംകൊള്ളു ന്നവയാണ് വകുപ്പ് സംരംഭങ്ങൾ. വകുപ്പു മന്ത്രിയുടെ നിയ ന്ത്രണത്തിൻ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.

2. പൊതു കോർപ്പറേഷനുകൾ/നിയമാധിഷ്ഠിത കോർപ്പറേഷ maa (Public Corporations Statutory Corporations):: വകുപ്പു സംരംഭങ്ങളുടെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് രൂപം നൽകിയതാണ് പൊതു കോർപ്പ റേഷനുകൾ. പാർലിമെന്റിലോ നിയമസഭയിലോ പാസ്സാക്ക പ്പെട്ട നിയമംമൂലം നിലവിൽ വരുന്ന സ്വതന്ത്ര കമ്പനിയാണ് ഇവ. ധനപരമായും ഭരണപരമായും അതിന് സ്വയം ഭരണാ ധികാരമുണ്ട്.

3. ഗവൺമെന്റ് കമ്പനികൾ (Government Companies) കമ്പനി നിയമ പ്രകാരം രൂപീകരിക്കപ്പെടുന്ന പൊതുമേ ഖലാ സ്ഥാപനങ്ങളാണ് ഗവൺമെന്റ് കമ്പനികൾ. കമ്പനി യുടെ ഓഹരി മൂലധനത്തിന്റെ 51 ശതമാനത്തിൽ കുറയാത്ത ഓഹരി കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺ മെന്റിന്റേയോ കൈവശമായിരിക്കും. കമ്പനിക്ക് നിയമപര മായ അസ്തിത്വമുണ്ട്.

Question 19.
നൽകിയിരിക്കുന്ന സൂചനപ്രകാരം താഴെ പറയുന്നവ പൂർത്തി യാക്കുക.

ബി ടു ബി ബിസിനസ്സ് ടു ബിസിനസ്സ് അസംസ്കൃതവസ്തുക്കൾക്ക് ഓർഡർ നൽകുന്നു.
മ്പി ടു ബി
ബി ടു സി
ഇൻട്രാ ബി

Answer:

ബി ടു ബി ബിസിനസ്സ് ടു ബിസിനസ്സ് അസംസ്കൃതവസ്തുക്കൾക്ക് ഓർഡർ നൽകുന്നു.
1. സി ടു സി കസ്റ്റമർ ടു കസ്റ്റമർ ഒരു കസ്റ്റമർ തന്റെ പഴയ പുസ്തകങ്ങൾ മറ്റൊരു കസ്റ്റമർക്ക് വിൽക്കുന്നു.
2. ബി ടു സി ബിസിനസ്സ് ടു കസ്റ്റമർ കച്ചവടക്കാരൻ ഉപഭോക്താക്കൾക്ക് ഉല്പന്നങ്ങൾ വിൽക്കുന്നു.
3, ഇൻട്രാ ബി സ്ഥാപനത്തി നകത്തുള്ള ഇടപാടുകൾ ഒരു ബ്രാഞ്ചിൽ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് ചരക്കുകൾ കൈമാറുന്നു.

Plus One Business Studies Question Paper March 2023 Malayalam Medium

Question 20.
പ്രൊമോട്ടറുടെ ഏതെങ്കിലും മൂന്ന് പ്രവർത്തനങ്ങൾ എഴുതുക.
Answer:
പ്രമോട്ടർമാരുടെ ധർമ്മങ്ങൾ (Functions of Promoters)
1) ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയുക പുതുമയുള്ള ഒരു ബിസിനസ്സ് ആശയം കണ്ടെത്തുകയും വാണിജ്യപരമായ സാധ്യതകൾ വിശകലനം ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ധർമ്മം.

2) സാധ്യതാ പഠനം : ബിസിനസ്സ് അവസരം കണ്ടെത്തിക്കഴി ഞ്ഞാൽ പിന്നീട് സാധ്യതാ പഠനം നടത്തുന്നു. ആ ശ യ ത്തിന്റെ സാമ്പത്തികവശം, പ്രായോഗികത, ലാഭനീയത, നിയ മപരമായ വശം, വിപണി സാഹചര്യങ്ങൾ എന്നിവ വിശക ലനം ചെയ്യുന്നു.

3) കമ്പനിയുടെ പേര് അംഗീകരിക്കൽ : നിലവിലുള്ള മറ്റു കമ്പ നികളുടെ പേരിന് സമാനമായതോ സാദൃശ്യമുള്ളതോ ആയ പേര് നിശ്ചയിക്കാൻ പാടുള്ളതല്ല. കമ്പനിയുടെ പേര് നിശ്ച യിച്ചു കഴിഞ്ഞാൽ അത് അംഗീകാരത്തിനായി കമ്പനി രജി സ്ട്രാർക്ക് മുമ്പാകെ സമർപ്പിക്കണം.

4) മെമ്മോറാണ്ടത്തിൽ ഒപ്പ് വെയ്ക്കേണ്ടവരെ തീരുമാനിക്കുക പുതിയ കമ്പനിയുടെ ആധികാരിക രേഖയായ മെമ്മോറാണ്ട ത്തിൽ ഒപ്പ് വെക്കേണ്ടവർ ആരൊക്കെയായിരിക്കണം എന്ന് പ്രമോട്ടർമാർ തീരുമാനിക്കണം.

Question 21.
ഒരു ചെറിയ കുറിപ്പ് എഴുതുക.
(a) സ്ഥിര മൂലധന ആവശ്യകത
(b) പ്രവർത്തന മൂലധ ആവശ്യകത
Answer:
1) സ്ഥിരമൂലധന ആവശ്യം (Fixed capital requirements) : ബിസിനസ്സ് ആരംഭിക്കുമ്പോൾ സ്ഥിര ആസ്തികളായ ഭൂമി, കെട്ടിടം, മെഷിനറി തുടങ്ങിയവ വാങ്ങാനാവശ്യമായ മൂലധ നമാണ് സ്ഥിരമൂലധനം.

2) പ്രവർത്തന മൂലധന ആവശ്യം (Working capital requirements) : ബിസിനസ്സിന്റെ ദൈനംദിന പ്രവർത്തന ങ്ങൾക്ക് ആവശ്യമായ പണമാണ് പ്രവർത്തന മൂലധനം. ജീവ നക്കാർക്ക് കൂലി കൊടുക്കുക, അസംസ്കൃത വസ്തുക്കൾ വാങ്ങുക, വാടക, നികുതി തുടങ്ങിയവ നൽകുക എന്നിവ യെല്ലാം പ്രവർത്തന മൂലധനത്തിന് ഉദാഹരണങ്ങളാണ്.

Question 22.
കയറ്റുമതി വ്യാപാരത്തിന്റെ ഏതെങ്കിലും മൂന്ന് നടപടിക്രമങ്ങൾ എഴുതുക.
Answer:
കയറ്റുമതിയുടെ നടപടിക്രമം (Export Procedure)
1. അന്വേഷണ കത്ത് അയക്കുകയും ക്വട്ടേഷൻ സ്വീകരിക്കു കയും ചെയ്യുക (Enquiry and Quotations): അന്താരാഷ്ട്ര കച്ചവടത്തിൽ ഏർപ്പെടാനാഗ്രഹിക്കുന്ന കച്ചവടക്കാർ തങ്ങൾക്കാവശ്യമുള്ള ഉല്പന്നങ്ങളുടെ സപ്ലെയർ മാർക്ക് ഉല്പന്നത്തിന്റെ വില, ഗുണനിലവാരം, വിതരണത്തിന്റെ രീതി തുടങ്ങിയ കാര്യങ്ങൾ നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് അ ഷണ കത്ത് അയക്കുന്നു. കത്തിനു മറുപടിയായി മേൽ ചിപ്പിച്ച വിവരങ്ങൾ ഉൾപ്പെടെ ഒരു ക്വട്ടേഷൻ ഫോമും കൂടി സപ്ലെയർ തിരികെ അയക്കുന്നു.

2. ഓർഡർ നൽകൽ (Receipt of OrderIndent)
വാങ്ങുന്നവൻ ഉല്പന്നത്തിന്റെ വിലയിലും ഗുണനിലവാര ത്തിലും തൃപ്തനാണെങ്കിൽ നിശ്ചയിക്കപ്പെട്ട നിരക്കിൽ ആവ ശ്വമായ ഉല്പന്നങ്ങൾക്ക് ഓർഡർ നൽകുന്നു.

3. വാങ്ങുന്നവനെക്കുറിച്ച് അന്വേഷണം (Assessing credit worthiness)
ഓർഡർ സ്വീകരിച്ചാൽ സപ്ലെയർ വാങ്ങുന്നവന്റെ സാമ്പ ത്തിക സ്ഥിതിയെക്കുറിച്ച് സാമാന്യമായ വിവരം ശേഖരിക്കു ന്നു. കൂടാതെ ലെറ്റർ ഓഫ് ക്രെഡിറ്റ് തയ്യാറാക്കി നൽകാനും ആവശ്യപ്പെടുന്നു.

23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 23.
ഇനിപ്പറയുന്ന പ്രവർത്തനങ്ങളെ പ്രാഥമിക, ദ്വിതീയ വ്യവസായ ങ്ങളായി തരംതിരിക്കുക :
(a) Timbering മരം മുറിക്കൽ
(b) Breeding of animals മൃഗങ്ങളുടെ പ്രജനനം
(c) Construction of dam അണക്കെട്ട് നിർമ്മാണം
(d) Production of goods ചരക്കുകളുടെ ഉത്പാദനം
(e) Mining പനനം
(f) Assembling of components ഘടകങ്ങളുടെ കുട്ടി ച്ചേർക്കൽ
Answer:

പ്രാഥമിക വ്യവസായം ദ്വിതീയ വ്യവസായം
1. മരം മുറിക്കൽ 1. അണക്കെട്ട് നിർമ്മാണം
2. മൃഗങ്ങളുടെ പ്രജനനം. 2. ചരക്കുകളുടെ ഉല്പാദനം
3. ഖനനം 3. ഘടകങ്ങളുടെ കുട്ടിച്ചേർക്കൽ

Question 24.
വാണിജ്യ ബാങ്കുകളുടെ ഏതെങ്കിലും നാല് പ്രവർത്തനങ്ങൾ വിശദീകരിക്കുക.
Answer:
1) നിക്ഷേപങ്ങൾ സ്വീകരിക്കുക (Accepting deposits) :
വായ്പകൾ അനുവദിക്കുന്നതിനാവശ്യമായ പണം ബാങ്കു കൾക്ക് ലഭിക്കുന്നത് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലു ടെയാണ്. താഴെ പറയുന്ന വിവിധതരം നിക്ഷേപങ്ങൾ ബാങ്കുകൾ സ്വീകരിക്കുന്നു.

a) കറന്റ് ഡെപ്പോസിറ്റ് : ദിവസേന നിരവധി ബാങ്ക് ഇടപാടു കൾ നടത്തുന്ന കച്ചവടക്കാർക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ് ഇത്. എക്കൗണ്ടിൽ തുക എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്ന തിനും അവസരമുണ്ട്. നിക്ഷേപ ത്തിന് ബാങ്ക് പലിശ അനു വദിക്കുന്നില്ല.

b) സേവിങ്ങ്സ് ഡെപ്പോസിറ്റ് : വ്യക്തികളിൽ സമ്പാദ്യശീലം വളർത്തുകയാണ് സേവിങ്ങ്സ് ഡെപ്പോസിറ്റുകളുടെ ലക്ഷ്യം. നിക്ഷേപകർക്ക് എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. എന്നാൽ പിൻവലിക്കാവുന്ന തുകയ്ക്കും ഇടപാടുകളുടെ എണ്ണത്തിനും നിയന്ത്രണങ്ങ ളുണ്ട്. സേവിങ്ങ്സ് എക്കൗണ്ടിലെ തുകയ്ക്ക് കുറഞ്ഞ നിര ക്കിൽ പലിശ അനുവദിക്കുന്നു.

c) സ്ഥിര നിക്ഷേപം (Fixed Deposit) : ഒരു നിശ്ചിത കാലാവ ധിക്കുശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങളാണ് ഇവ. ബാങ്ക് ഇതിന് ഏറ്റവും ഉയർന്ന പലിശ നൽകുന്നു. കാലാവധിക്കുമുമ്പ് പണം പിൻവലിക്കുന്നപക്ഷം പലിശ നിര ക്കിൽ കുറവു വരുത്താൻ ബാങ്കുകൾക്ക് അധികാരമുണ്ട്.

2) പണം വായ്പ നൽകുക (Lending of loans and advances) പണം വായ്പ നൽകുന്നതിലൂടെ ലഭിക്കുന്ന പലിശയാണ് വാണിജ്യ ബാങ്കുകളുടെ പ്രവർത്തന മൂലധ നം. അതു കൊണ്ടുതന്നെ പ്രാഥമിക ധർമ്മങ്ങളിൽ ഏറ്റവും പ്രധാനമാണ് വായ്പ നൽകൽ. നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന പണം താഴെ പറയുന്ന വിവിധ മാർഗ്ഗങ്ങളി ലൂടെ വായ്പയായി അനുവദിക്കുന്നു.

a) ക്യാഷ് ക്രെഡിറ്റ് (Cash Credit) : കറന്റ് അസറ്റുകൾ ജാമ്യ മായി സ്വീകരിച്ച് ബാങ്കുകൾ അനുവദിക്കുന്ന ചെറുകിട ലോൺ ആണ് ഇത്. ഇടപാടുകാരനോടുള്ള ബാങ്കറുടെ വിശ്വാസ്യതയാണ് ക്യാഷ് ക്രെഡിറ്റിന് ആധാരം.

b) ബാങ്ക് ഓവർഡ്രാഫ്റ്റ് : കറന്റ് എക്കൗണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപകർക്ക് എക്കൗണ്ടിൽ ഉള്ള തുകയേ ക്കാൾ കൂടുതൽ തുക പിൻവലിക്കുന്നതിനുള്ള സൗകര്യ മാണ് ഓവർഡ്രാഫ്റ്റ്. അധികമായി പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിർണ്ണയിക്കപ്പെട്ടിരിക്കും. ഒരു നിശ്ചിത നിരക്കിൽ പലിശ ഈടാക്കുകയും ചെയ്യും.

c) ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യൽ : കാലാവധി തികയാത്ത ബില്ലുകൾ ജാമ്യമായി സ്വീകരിച്ച് നിശ്ചിത തുക മുൻകൂറായി അനുവദിക്കുന്ന സംവിധാനമാണ് ഇത്. ഇതിനായി ബില്ലിന്റെ മുഖവിലയിൽ നിന്ന് നിശ്ചിത തുക കമ്മീഷനായി ബാങ്കുകൾ ഈടാക്കും.

d) സാധാരണ വായ്പകൾ (Term Loans) : ഒരു നിശ്ചിത കാല ത്തേക്ക് സ്ഥിര ആസ്തികൾ ജാമ്യമായി സ്വീകരിച്ച് അനുവ ദിക്കുന്നതാണ് ടേം ലോണുകൾ അഥവാ സാധാരണ വായ്പകൾ. മറ്റു വായ്പകളെ അപേക്ഷിച്ച് സാധാരണ വായ്പകളുടെ കാലാവധിയും പലിശ നിരക്കും കൂടുത ലായിരിക്കും.

1) ദ്വിതീയ ധർമ്മങ്ങൾ (Secondary Functions)
മിക ധർമ്മങ്ങളെ കൂടാതെ ബാങ്ക് ഏറ്റെടുത്ത് നടത്തുന്ന മറ്റു പ്രവർത്തനങ്ങളാണ് ദ്വിതീയ ധർമ്മങ്ങൾ. ഏജൻസി സേവനങ്ങൾ എന്നും പൊതു ഉപയുക്തതാ സേവനങ്ങൾ എന്നും ദ്വിതീയ പ്രവർത്തനങ്ങൾ രണ്ടായി വേർതിരിക്കുന്നു.

1) ഏജൻസി സേവനങ്ങൾ (Agency Services) ഇടപാടുകാരുടെ പ്രതിനിധിയായി അവർക്കു വേണ്ടി ചെയ്യുന്ന സേവനങ്ങളാണ് ഇവ.
a) ചെക്കുകളിൽ പണം ശേഖരിക്കുന്നത് ബാങ്കുകൾ തങ്ങ ളുടെ ഇടപാടുകാർക്ക് നൽകുന്ന വലിയൊരു സേവനമാണ്.
b) ഡിമാന്റ് ഡ്രാഫ്റ്റ്, പേ ഓർഡർ, മെയിൽ ട്രാൻസ്ഫർ എന്നി സേവനങ്ങളും ബാങ്കുകൾ ഇടപാടുകാർക്ക് ചെയ്തുകൊ ടുക്കുന്നു.
c) ഇൻഷുറൻസ് പ്രീമിയം അടയ്ക്കുക, ഡിവിഡന്റ്, പലിശ എന്നിവ സ്വീകരിക്കുക തുടങ്ങിയ സേവനങ്ങൾ ബാങ്കു കൾ ചെയ്യുന്നു.

2) പൊതു ഉപയുക്തതാ സേവനങ്ങൾ (General Utility Services) : ബാങ്കിങ്ങ് ഇടപാടുകളിൽ നിന്ന് വ്യത്യസ്ത മായി പൊതുജന സേവനാർത്ഥം ബാങ്കുകൾ താഴെ പറ യുന്ന സേവനങ്ങൾ ഇടപാടുകാർക്ക് നൽകുന്നു.
a) സ്വർണ്ണം, പ്രധാനപ്പെട്ട രേഖകൾ തുടങ്ങിയവയെല്ലാം ഒരു
നിശ്ചിത വാടക ഈടാക്കി ബാങ്കുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നു.
b) ബാങ്കുകൾ ലെറ്റർ ഓഫ് ക്രെഡിറ്റ് വിതരണം ചെയ്യുന്നു.
c) വിവിധ തുകകൾക്കുള്ള ട്രാവലേഴ്സ് ചെക്കുകൾ വിത രണം ചെയ്യുന്നു.

Plus One Business Studies Question Paper March 2023 Malayalam Medium

Question 25.
മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ ഏതെങ്കിലും നാല് വിവ സ്ഥകൾ വിശദീകരിക്കുക.
Answer:
1. സ്ഥാന വകുപ്പ് (Situation Clause) കമ്പനിയുടെ രജി സ്റ്റേർഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തി ലാണെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. കമ്പനി രജിസ്ട്രാർ, കോടതികൾ എന്നിവയുടെ അധികാര പരിധി നിർണ്ണയിക്കു ന്നത് ഈ വകുപ്പാണ്. കമ്പനി രൂപീകരിച്ച് 30 ദിവസത്തിനകം കമ്പനിയുടെ പൂർണ്ണമായ മേൽവിലാസം രജിസ്ട്രാർ മുമ്പാകെ ഫയൽ ചെയ്യണം.

2. ലക്ഷ്യവകുപ്പ് (Objective Clause) കമ്പനിയുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതാണ് ഈ വകുപ്പ്. കമ്പനിയുടെ ലക്ഷ്യവ കുപ്പിൽ സൂചിപ്പിച്ചിട്ടുള്ള ലക്ഷ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രവർത്തനവും കമ്പനിക്ക് ഏറ്റെടുക്കാനാവില്ല.

3. ബാധ്യതാവകുപ്പ് (Liability Clause)കമ്പനിയിലെ അംഗങ്ങ ളുടെ ബാധ്യത ഓഹരിയിലാണോ ഗ്യാരണ്ടിയിലാണോ ക്ലിപ്ത പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് ഈ വകുപ്പ്.

4. മുലധനവകുപ്പ് (Capital Clause)കമ്പനിയുടെ രജിസ്റ്റേർഡ് മൂലധനം എത്രയെന്ന് ഈ വകുപ്പിൽ വ്യക്തമാക്കുന്നു. ഓഹ രികളുടെ മൂല്യവും ആകെ ഓഹരികളുടെ എണ്ണവും ഇതിൽ വ്യക്തമാക്കിയിരിക്കും.

Question 26.
എന്താണ് മുൻഗണന ഓഹരി ? ഇത് ഇക്വിറ്റി ഓഹരിയിൽ നിന്നും വേർതിരിക്കുക.
Answer:
എ) മുൻഗണനാ ഓഹരികൾ (Preference Shares)
ഡിവിഡണ്ട് നൽകുന്ന കാര്യത്തിലും കമ്പനി അടച്ചുപൂട്ടുന്ന സമ യത്ത് മൂലധനം തിരിച്ചു നൽകുന്ന കാര്യത്തിലും മുൻഗണന അർഹിക്കുന്ന ഓഹരികളാണ് ഇവ. ഇത്തരത്തിൽ മുൻഗണനാ ഓഹരികൾ ഇറക്കി സമാഹരിക്കുന്ന മൂലധനത്തെ മുൻഗണനാ ഓഹരി മൂലധനം എന്ന് പറയാം. നിശ്ചിത നിരക്കിൽ മാത്രമേ ഈ ഓഹരികൾക്ക് ഡിവിഡണ്ട് വിതരണം ചെയ്യുകയുള്ളൂ.

സാധാരണ ഓഹരികൾ (Equity Shares) മുൻഗണനാ ഓഹരികൾ (Preference Shares)
1 മുഖവില ചെറുതായി രിക്കും. 1. മുഖവില വലുതായിരിക്കും
2 ഡിവിഡണ്ട് ഏറിയും കുറഞ്ഞും ഇരിക്കും. 2. ഡിവിഡണ്ട് നിരക്ക് നിശ്ചിതമാണ്.
3. ഡിവിഡണ്ടിലോ മൂലധനം തിരിച്ചു നൽകുന്നതിലോ മുൻഗണനയില്ല. 3. ഡിവിഡണ്ടിലും മൂലധനം തിരിച്ചു നൽകുന്നതിലും മുൻഗണനയുണ്ട്.
4 നഷ്ടസാധ്യത കൂടുത ലാണ്. 4 നഷ്ടസാധ്യത താരതമ്യേന കുറവാണ്.
5) വോട്ടവകാശം ഉണ്ട്. 5) പരിമിതമായ വോട്ടവകാശം.

Question 27.
വിദേശ വ്യാപാരത്തിന്റെയും ആഭ്യന്തര വ്യാപാരത്തിന്റെയും ഏതെ ങ്കിലും നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
ആഭ്യന്തര കച്ചവടവും അന്താരാഷ്ട്ര കച്ചവടവും തമ്മിലുള്ള വ്യത്യാസം

ആഭ്യന്തര കച്ചവടം അന്താരാഷ്ട്ര കച്ചവടം
വിൽക്കുന്നവനും വാങ്ങു വാങ്ങുന്നവനും ഒരേ രാജ്യത്തുള്ളവരായി രിക്കും. വിൽക്കുന്നവനും വാങ്ങുന്നവനും വെവ്വേറെ രാജ്യത്തുള്ളവരായിരിക്കും.
ഇടനിലക്കാരും നിക്ഷേപകരും വിതരണ ശൃംഖലയിലെ കണ്ണി കളും ഒരേ രാജ്യത്തുള്ള വരായിരിക്കും ഇടനിലക്കാരും നിക്ഷേപകരും വിതരണ ശൃംഖലയിലെ കണ്ണികളും വ്യത്യസ്ത രാജ്യങ്ങളിലുള്ളവ രായിരിക്കും.
ഉല്പാദന ഘടകങ്ങൾ ഒരിടത്തു നിന്ന് മറ്റൊരി ടത്തേക്ക് സുഗമമായി കൈമാറാനാകും. ഉല്പാദന ഘടകങ്ങൾ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യ ത്തേക്ക് കൈമാറുന്നതിന് ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്.
ഒരേതരം ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. വ്യത്യസ്തമായ ഉല്പന്ന ങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു.

28 മുതൽ 31 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം (3 × 5 = 15)

Question 28.
ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റ പ്രക്രിയയിലെ അഞ്ച് തടസ്സങ്ങൾ തിരിച്ചറിയുക. ഈ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ എഴുതുക.
Answer:
വിവിധതരം തടസ്സങ്ങൾ
വ്യക്തിപരമായ തടസ്സം
ii) സ്ഥല തടസ്സം
iii) സമയ തടസ്സം
iv) നഷ്ടസാധ്യതാ തടസ്സം
v) അറിവില്ലായ്മ എന്ന തടസ്സം
vi) സാമ്പത്തിക തടസ്സം

പരിഹാരമാർഗ്ഗങ്ങൾ
i) കച്ചവടം
ii) ഗതാഗതം
iii) സംഭരണശാലകൾ
iv) ഇൻഷുറൻസ്
v) പരസ്യങ്ങൾ
vi) ബാങ്കിങ്ങ്

Question 29.
എന്താണ് എം എൻ സി? എം എൻ സിയുടെ ഏതെങ്കിലും നാല് സവിശേഷതകൾ വിശദീകരിക്കുക.
Answer:
എ ആഗോള സംരംഭങ്ങൾ (ബഹുരാഷ്ട്ര കമ്പനികൾ) Multi National Corporations (Global Enterprises): Jel രാജ്യങ്ങളിലും ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുന്ന വൻകിട കമ്പനികളെ ആണ് ആഗോള സംരംഭങ്ങൾ അഥവാ ബഹുരാഷ്ട്ര കമ്പനികൾ എന്ന് പറയുന്നത്. ഒരു രാജ്യത്ത് രജിസ്റ്റർ ചെയ്ത് മറ്റു രാജ്യങ്ങളിൽ കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഇത്തരം കമ്പനികൾ ചെയ്യുന്നത്. ആഗോളവൽക്കരണവും ഉദാരവൽക്കരണവും ഇത്തരം ബഹുരാഷ്ട്ര കമ്പനികളുടെ വളർച്ചയ്ക്ക് വഴിതെ ളിച്ചു.

ബി)ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ എലമല)

1) ഉയർന്ന മുലധന നിക്ഷേപം : ഇക്വിറ്റി ഷെയറുകൾ, ഡിബ ഞ്ചറുകൾ, ബോണ്ടുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിച്ച് സമാഹരിച്ച ഉയർന്ന മൂലധന നിക്ഷേപം വൻകിട ബിസിനസ്സുകൾ നടത്തുന്നതിന് സഹായിക്കുന്നു.

2) ഭീമസ്വരൂപം ബഹുരാഷ്ട്ര കമ്പനികളുടെ ആസ്തിയും വിറ്റു വരവും ഭീമമാണ്. വിവിധ രാഷ്ട്രങ്ങളിലായി പരന്നുകിട ക്കുന്ന അതിന്റെ ബിസിനസ്സ് സാമ്രാജ്യവും വിസ്തൃതമാണ്.

3. കേന്ദ്രീകൃത നിയന്ത്രണം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സ്വദേശത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനം സ്വദേശത്തെ ഹെഡ് ഓഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.

4. ആധുനിക സാങ്കേതി വിദ്യ : അത്യാധുനിക സാങ്കേതിക വിദ്യയും ഉയർന്ന ഗുണനിലവാരവും ബഹുരാഷ്ട്ര കമ്പനി കളുടെ പ്രത്യേകതയാണ്. വിപണന രംഗത്തും ഇത്തരം കമ്പ നികൾ ആധുനികവൽക്കരണം കൊണ്ടുവരുന്നു.

Question 30.
ചെറുകിട ബിസിനസ് യൂണിറ്റുകൾ അഭിമുഖീകരിക്കുന്ന ഏതെ ങ്കിലും അഞ്ച് പ്രശ്നങ്ങൾ എഴുതുക.
Answer:
ചെറുകിട ബിസിനസ്സുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ (Problems of Small Business)

1) ബിസിനസ്സിനാവശ്യമായ പണം ബാങ്കുകളിൽ നിന്നും മറ്റു ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.

2) ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ മിതമായ് വിലയ്ക്ക് ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങൾ കുറവാണ്.

3) വേണ്ടത്ര ഭരണ പരിചയവും അനുഭവ സമ്പത്തും ഇല്ലാത്ത വരായിരിക്കും ചെറുകിട യൂണിറ്റുകളുടെ സംരംഭകർ. ഇത് വികലമായ ഭരണത്തിന് വഴിയൊരുക്കും.

4) കുറഞ്ഞ ശമ്പളം പറ്റുന്ന തൊഴിലാളികളായിരിക്കും ചെറു കിട യൂണിറ്റുകളിൽ അധികവും. അതിനാൽ വിദഗ്ധരായ തൊഴിലാളികളെ കിട്ടാതാവും.

5) പ്രാദേശികമായ തൊഴിലാളികളായിരിക്കും സ്ഥാപനത്തിൽ ഉള്ളത്. തൊഴിലാളികളുടെ മുടക്കും കൊഴിഞ്ഞുപോക്കും താരതമ്യേന കൂടുതലായിരിക്കും.

Question 31.
താഴെ പറയുന്നവ പൊരുത്തപ്പെടുത്തുക :

കോളം എ കോളം
(A) നിക്ഷേപത്തിൽ ആദായം (i) സർക്കാരിനോടുള്ള ഉത്തരവാദിത്തം
(B) ന്യായമായ കൂലി (ii) വിതരണക്കാരോ ടുള്ള ഉത്തരവാദിത്തം
(C) നികുതി അടയ്ക്കൽ (iii) ഉടമകളോടുള്ള ഉത്തരവാദിത്തം
(D) ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ (iv) ജീവനക്കാരോടുള്ള ഉത്തരവാദിത്തം
(E) പെട്ടെന്നുള്ള പണമടയ്ക്കൽ (v) ഉപഭോക്താക്കളോ ടുള്ള ഉത്തരവാദിത്തം

Answer:
എ) നിക്ഷേപത്തിൽ ആദായം – ഉടമകളോടുള്ള ഉത്തരവാദിത്തം
ബി) ന്യായമായ കൂലി .. ജീവനക്കാരോടുള്ള ഉത്തരവാദിത്തം
സി) നികുതി അടയ്ക്കൽ – ഉടമകളോടുള്ള ഉത്തരവാദിത്തം
ഡി) ഗുണ നിലവാരമുള്ള ഉല്പന്നങ്ങൾ – ഉപഭോ ക്താക്കളോടുള്ള ഉത്തരവാദിത്തം
ഇ) പെട്ടെന്നുള്ള പണമടയ്ക്കൽ – വിതരണക്കാരോടുള്ള ഉത്ത രവാദിത്തം

32 മുതൽ 34 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം . (2 × 8 = 16)

Question 32.
ഏകാംഗ വ്യാപാരത്തിന്റെ ഏതെങ്കിലും നാല് ഗുണങ്ങളും നാല് ദോഷങ്ങളും ഹ്രസ്വമായി വിശദീകരിക്കുക.
Answer:
എ) ഏകാംഗ വ്യാപാരം (Sole Proprietorship)
ഒരൊറ്റ വ്യക്തികളുടെ ഉടമസ്ഥതയിലും ഭരണത്തിലും നിയന്ത്രണ ത്തിലും കീഴിലുള്ള വ്യാപാരസ്ഥാപനത്തെ ഏകാംഗ വ്യാപാരം എന്ന് പറയുന്നു.

ബി) ഏകാംഗ വ്യാപാരത്തിന്റെ ഗുണങ്ങൾ (Merits)
1) ലളിതമായ രൂപീകരണം : മൂലധനവും മറ്റ് ഭൗതിക സാഹചര്യ ങ്ങളും അനുകൂലമാണെങ്കിൽ ലളിതമായ നിയമനടപടികളിലൂടെ ഏകാംഗ വ്യാപാരം ആരംഭിക്കാം.

2) വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നു : ബിസിന സ്സിന്റെ ഭരണവും നിയന്ത്രണവും ഒരൊറ്റ വ്യക്തിയിൽ കേന്ദ്രീ കരിച്ചിരിക്കുന്നതിനാൽ തീരുമാനങ്ങൾ വേഗത്തിൽ എടു ക്കാൻ കഴിയുന്നു.

3) ബിസിനസ്സ് രഹസ്യം : കണക്കുകളും പ്രവർത്തന റിപ്പോർട്ടു കളും പ്രസിദ്ധീകരിക്കാൻ നിയമം ആവശ്യപ്പെടാത്തതിനാൽ ഏകാംഗ വ്യാപാരിക്ക് ബിസിനസ്സ് രഹസ്യങ്ങൾ സൂക്ഷിക്കുക എളുപ്പമാണ്.

4) ഇടപാടുകാരുമായുള്ള ബന്ധം : ജീവനക്കാരോടും ഇടപാടു കാരോടും വ്യക്തിപരമായി സമ്പർക്കം പുലർത്തുന്നതിന് സാഹ ചര്യം ഉള്ളതുകൊണ്ട് ദൃഢമായ കച്ചവടബന്ധം നിലനിർത്താൻ കഴിയുന്നു.

സി) ദോഷങ്ങൾ (Limitations)
1) പരിമിതമായ മൂലധനം: ഉടമയുടെ സ്വത്തിന്റെയും ലഭ്യമാകുന്ന വായ്പയുടെയും അടിസ്ഥാനത്തിൽ മാത്രമേ കച്ചവടത്തിൽ മൂലധന നിക്ഷേപം സാധ്യമാകൂ.

2) അനിശ്ചിതമായ ഭാവി പാരമ്പര്യമായി കൈമാറുന്ന ഉടമസ്ഥാ വകാശമാണ് ഏകാംഗവ്വാപാരത്തിൽ പൊതുവെ കാണപ്പെ ടുന്നത്. എന്നാൽ ഉടമസ്ഥന്റെ മരണം, അസുഖം, പാപ്പരത്തം തുടങ്ങിയവ ബിസിനസ്സ് അടച്ചുപൂട്ടുന്നതിന് കാരണമാകാം.

3) ഭരണപാടവത്തിന്റെ കുറവ്: ഒരൊറ്റ വ്യക്തിയുടെ കാര്യശേ ഷിയുടെ അടിസ്ഥാനത്തിലാണ് ബിസിനസ്സിന്റെ ഭരണം നില നിൽക്കുന്നത്. എന്നാൽ ഏകാംഗ വ്യാപാരിയുടെ കഴിവ് കുറവ് കച്ചവടത്തിന്റെ വിജയത്തെ കാര്യമായി ബാധിക്കും.

4) അപരിമിതമായ ബാധ്യത: ഏകാംഗ വ്യാപാരിയുടെ ബാധ്യത അപരിമിതമാണ്. നഷ്ടം ഉണ്ടായാൽ വ്യക്തിപരമായ സ്വത്തു ക്കൾപോലും കടം വീട്ടുന്നതിനായി വിൽക്കേണ്ടതായി വരും.

Question 33.
(a) എന്താണ് ഇൻഷുറൻസ് ?
(b) ഇൻഷുറൻസിന്റെ ഏതെങ്കിലും ആറ് തത്വങ്ങൾ വിശദീകരി ക്കുക.
Answer:
എ) ഇൻഷുറൻസ് (Insurance)
നഷ്ടസാധ്യത കൈകാര്യം ചെയ്യുന്ന ഒരു കരാറാണ് ഇൻഷു റൻസ്. ഈ കരാറിൽ രണ്ടു വ്യക്തികൾ ഉണ്ടായിരിക്കും; നഷ്ട സാധ്യതയുള്ള വ്യക്തി ഇൻർഡും (Insured), നഷ്ടസാധ്യത ഏറ്റെടുക്കുന്ന വ്യക്തി ഇൻഷുററും (Insurer). നിശ്ചിത തുക പ്രീമിയമായി നൽകുന്നപക്ഷം ഇൻർഡിന്റെ നഷ്ടം ഇൻഷു റർ പരിഹരിച്ചുകൊള്ളാം എന്ന കരാറാണ് ഇൻഷുറൻസ്, ബി) ഇൻഷുറൻസിന്റെ തത്വങ്ങൾ (Principles of Insurance)

1) പരമമായ ഉത്തമവിശ്വാസം (Utmost good faith) : ഇൻഷു റൻസ് കരാറിൽ ഏർപ്പെടുന്ന കക്ഷികൾ പരസ്പരം ഉത്തമ വിശ്വാസം പുലർത്തണം. ഇൻഷുറൻസ് വ്യവസ്ഥകൾ, ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ പ്രത്യേകതകൾ എന്നിവ യെല്ലാം ഇൻഷുററും ഇൻർഡും പരസ്പരം വ്യക്തമാ ക്കണം. തെറ്റായ വിവരങ്ങൾ നൽകുകയോ പ്രസക്തമായ വിവരങ്ങൾ മറച്ചുവെയ്ക്കുകയോ ചെയ്യുന്നപക്ഷം കരാർ
അസാധുവാക്കപ്പെടുന്നു.

2) ഇൻഷുർ ചെയ്യാനുള്ള താൽപ്പര്യം (Insurable Interest): ഇൻർഡിന് ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ മേൽ ഇൻഷുറൻസ് എടുക്കാനുള്ള താൽപ്പര്യം ഉണ്ടായിരിക്കണം. ഇൻഷുർ ചെയ്യുന്ന വസ്തു സുരക്ഷിതമായി ഇരുന്നാൽ ഒരാൾക്ക് ഗുണമുണ്ടാവുകയും അത് കേടുവന്നാൽ അയാൾക്ക് നഷ്ടം സംഭവിക്കുകയും ചെയ്യുമെ ങ്കിൽ അയാൾക്ക് ആ സാധനത്തിൽ ഇൻഷുർ ചെയ്യാനുള്ള താല്പ ര്വമുണ്ട് എന്ന് പറയാം.

3) നഷ്ടോത്തരവാദിത്വം (Indemnity): ഈ തത്വമനുസരിച്ച് ഇൻഷുറൻസ് എടുത്ത കക്ഷിക്കുണ്ടാകുന്ന യഥാർത്ഥ നഷ്ടം മാത്രമേ ഇൻഷുറൻ നികത്തുകയുള്ളൂ. അതുതന്നെ പോളിസി തുകയിൽ കവിയാത്തതായിരിക്കും. ലാഭമുണ്ടാക്കാ നുള്ള ഒരു മാർഗ്ഗമായി ഇൻഷുറൻസ് ഉപയോഗപ്പെടുത്താൻ പാടില്ല. എന്നാൽ ലൈഫ് ഇൻഷുറൻസിനും വ്യക്തിഗത അപ കട ഇൻഷുറൻസിനും നഷ്ടോത്തരവാദിത്വം എന്ന തത്വം ബാധകമല്ല.

4) പരിത്യാഗം (Subrogation): നഷ്ടോത്തരവാദിത്വം എന്ന തത്വ ത്തിന്റെ അനുബന്ധമാണ് പരിത്യാഗം എന്ന തത്വം. അപക ടത്തെ തുടർന്ന് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് എടുത്ത വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകുന്നു. ഒപ്പം ഇൻഷു റൻസ് എടുത്ത വസ്തുവിന്റെ പൂർണ്ണമായ അവകാശം ഇൻഷുറൻസ് കമ്പനിയിൽ നിക്ഷിപ്തമാകുന്നു. ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അപകടം സംഭവിച്ച വസ്തു ഉപയോ ഗിച്ച് നേട്ടമുണ്ടാക്കാൻ അവസരം നൽകാതിരിക്കാനാണ് ഇത്.

5) വീതാംശം (Contribution) : ഒരു വസ്തുവിന്റെ മേൽ ഒന്നില ധികം ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഇൻഷുറൻസ് എടു ത്തിട്ടുണ്ടെങ്കിൽ നഷ്ടം സംഭവിച്ചാൽ എല്ലാ കമ്പനികളും ഒരു മിച്ചാണ് യഥാർത്ഥ നഷ്ടം നികത്തുന്നത്. ഓരോ കമ്പനിയും നൽകുന്ന നഷ്ട പരിഹാര വിഹിതം എത്രയാണെന്ന് നിശ്ചയിക്കുന്നത് പോളിസി തുകകളുടെ അനുപാതം അനു സരിച്ചാണ്.

6) നഷ്ട ലഘുകരണം (Mitigation of Loss): ഈ തത്വമനുസ രിച്ച് ഇൻഷുറൻസ് എടുത്ത വസ്തുവിന് അപകടം സംഭവി ക്കുന്ന സമയത്ത് നഷ്ടം ലഘുകരിക്കുന്നതിനാവശ്വമായ എല്ലാ നടപടികളും ഇൻഷുറൻസ് എടുത്ത ആൾ സ്വീകരി
ക്കണം.

Plus One Business Studies Question Paper March 2023 Malayalam Medium

Question 34.
“എല്ലാം ഒരു മേൽക്കൂരക്ക് കീഴിൽ ” ഇവിടെ സൂചിപ്പിച്ച ബിസി നസ് സ്ഥാപനം ഏതാണ്? അതിന്റെ ഏതെങ്കിലും നാല് സവി ശേഷതകളും, മൂന്ന് ഗുണങ്ങളും എഴുതുക.
Answer:
എഡിപ്പാർട്ടുമെന്റൽ സ്റ്റോർ

ബി) പ്രത്യേകതകൾ
1) ഇത് ഒരു വൻകിട ചില്ലറ വ്യാപാരശാലയാണ്.
2) വിവിധ ഡിപ്പാർട്ടുമെന്റുകളായി വ്യത്യസ്ത ഉല്പന്നങ്ങൾ വിപ ണനം ചെയ്യുന്നു.
3) നഗരങ്ങളിലോ നഗരപ്രദേശങ്ങളിലോ ആണ് ഇവ പ്രവർത്തി ക്കുന്നത്.
4) സ്ഥാപനത്തിന്റെ ഉടമസ്ഥതയും ഭരണവും കേന്ദ്രീകൃതമാണ്.
5) ഇടപാടുകാർക്ക് കടം അനുവദിക്കുന്നില്ല.

സി) ഗുണങ്ങൾ
1) അനുയോജ്യമായ സ്ഥാനം : നഗര കേന്ദ്രങ്ങളിൽ സ്ഥാപിക്കു ന്നതിനാൽ ഇടപാടുകാർക്ക് സൗകര്യമാകും.
2) എളുപ്പത്തിൽ ഷോപ്പിങ്ങ് : ഒരേ സ്ഥലത്ത് വ്യത്യസ്ത ഉല്പന്ന ങ്ങൾ ലഭിക്കുന്നതിനാൽ ഷോപ്പിങ്ങ് എളുപ്പമാണ്.
3) കുറഞ്ഞ ചെലവ് : ഉല്പാദകരിൽ നിന്ന് വൻതോതിൽ സാധ നങ്ങൾ വാങ്ങുന്നതിനാൽ വിലകുറയും അത് ഉപഭോക്താ ക്കൾക്ക് സഹായകമാകും.
4) ആകർഷകമായ സേവനങ്ങൾ : ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ കാര്യക്ഷമതയുള്ള ജീവനക്കാർ, റസ്റ്റോ റന്റ്, ടെലിഫോൺ ബൂത്ത് തുടങ്ങിയവ ലഭ്യമാക്കുന്നു.
5) പരസ്യം : വിവിധ ഡിപ്പാർട്ടുമെന്റുകൾ ഒരുമിച്ച് ഒരൊറ്റ മേൽക്കൂരയ്ക്കു കീഴെ ആയതിനാൽ പരസ്യച്ചെലവ് കുറ യുന്നു.

Leave a Comment