Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers Sept 2021 Malayalam Medium helps in understanding answer patterns.
Kerala Plus One Political Science Previous Year Question Paper Sept 2021 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 11 വരെയുള്ള ചോദ്യങ്ങളിൽ 16 സ്കോറിന് ഉത്തരമെഴുതുക. (16)
Question 1.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെ പേരെഴുതുക. (1)
(സുനിൽ അറോറ, സുകുമാർ സെൻ, സുശീൽ ചന്ദ്ര)
Answer:
സുകുമാർ സെൻ
Question 2.
ഭരണഘടനയുടെ ………………………… ഭാഗത്താണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. (II, III, IV)
Answer:
III
Question 3.
ഇന്ത്യൻ പ്രസിഡന്റിനെ നീക്കം ചെയ്യുന്ന പ്രക്രിയ ഏതെന്ന് കണ്ടെ ത്തുക. (1)
(a) ഇംപീച്ച്മെന്റ്
(b) ക്വാറം
(c) ജെറി മാൻഡറിങ്ങ്
Answer:
(a) ഇംപീച്ച്മെന്റ്
Question 4.
ആൾ ഇന്ത്യ സർവ്വീസിന് ഉദാഹരണമാണ് …………………………….
a) ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
b) ഇന്ത്യൻ ഫോറിൻ സർവ്വീസ്
c) ഇന്ത്യൻ റവന്യൂ സർവ്വീസ്
Answer:
a) ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
Question 5.
‘അടിസ്ഥാന ഘടന’ എന്ന സിദ്ധാന്തം ജൂഡിഷ്യറി മുന്നോട്ട് വച്ച കേസ് ഏത്? (1)
a) ഗോലക്നാഥ് കേസ്
b) കേശവാനന്ദ ഭാരതി കേസ്
c) മിൻ മിൽ കേസ്
Answer:
b) കേശവാനന്ദ ഭാരതി കേസ്
Question 6.
നഗരഭരണ സ്ഥാപനങ്ങളുമായി (നഗരപാലികാ ബന്ധപ്പെട്ട ഭര ണഘടനാ ഭേദഗതി കണ്ടെത്തുക. (1)
(a) 44th
(b) 73rd
(c) 74th
Answer:
(c) 74th
Question 7.
ഇന്ത്യൻ സിവിൽ സർവീസിനെ കാണിക്കുന്ന ചാർട്ട് പൂർത്തിയാ ക്കുക.
Answer:
അഖിലേന്ത്യാ സർവ്വീസ്, സംസ്ഥാന സർവ്വീസ്
Question 8.
യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ താഴെ കൊടുക്കുന്നു. അവയെ ശരിയായി പട്ടികയിൽ ക്രമപ്പെടുത്തുക.
യൂണിയൻ ലിസ്റ്റ് | സ്റ്റേറ്റ് ലിസ്റ്റ് | കൺകറന്റ് ലിസ്റ്റ് |
• | • | • |
• | • | • |
Answer:
കേന്ദ്രലിസ്റ്റ് | സംസ്ഥാന ലിസ്റ്റ് | കൺകറന്റ് ലിസ്റ്റ് |
• യുദ്ധവും സമാധാനവും | • കൃഷി | • വിദ്യാഭ്യാസം |
• ബാങ്കിംഗ് | • പോലീസ് | • വനം |
Question 9.
ചുവടെ നൽകിയിരിക്കുന്ന അവകാശങ്ങൾ തിരിച്ചറിഞ്ഞ് അവയെ ശരിയായ കോളങ്ങളിൽ എഴുതുക.
(ജീവിക്കാനുള്ള അവകാശം, വോട്ട് ചെയ്യാനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം, ശരിയായ വേതനം ലഭിക്കാ നുള്ള അവകാശം, സ്വത്തവകാശം, തെരഞ്ഞെടുപ്പിൽ മത്സരിക്കാ നുള്ള അവകാശം)
രാഷ്ട്രീയ അവകാശം | സാമ്പത്തിക അവ കാശം | പൗരാവകാശം |
• | • | • |
• | • | • |
Answer:
രാഷ്ട്രീയ അവകാശം | സാമ്പത്തിക അവകാശം | പൗരാവകാശം |
വോട്ട് ചെയ്യാനുള്ള അവകാശം | ജോലി ചെയ്യാനുള്ള അവകാശം | ജീവിക്കാനുള്ള അവകാശം |
തെരഞ്ഞെടുപ്പിൽ മത്സ രിക്കാനുള്ള അവകാശം | ശരിയായ വേതനം ലഭിക്കാ നുള്ള അവകാശം | സ്വത്തവകാശം |
Question 10.
ചില പുസ്തകങ്ങളും എഴുത്തുകാരും പട്ടികയിൽ നൽകിയിരി ക്കുന്നു. അവയെ ചേരുംപടി ചേർക്കുക. (4)
പുസ്തകങ്ങൾ | എഴുത്തുകാർ |
സ്വാതന്ത്ര്യത്തിലേക്ക് | നെൽസൻ വണ്ടേല |
ഭയത്തിൽ നിന്നുള്ള മോചനം | മഹാത്മാഗാന്ധി |
ഹിന്ദ് സ്വരാജ് | ജെ.എസ് മിൽ |
സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘ നടത്തം | ആങ് സാൻ സു കി |
Answer:
പുസ്തകങ്ങൾ | എഴുത്തുകാർ |
സ്വാതന്ത്ര്യത്തിലേക്ക് | ജെ.എസ്. മിൽ |
ഭയത്തിൽ നിന്നുള്ള മോചനം | ആങ്സാൻ സുകി |
ഹിന്ദ് സ്വരാജ് | മഹാത്മാഗാന്ധി |
സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘനടത്തം | നെൽസൺ മണ്ടേല |
Question 11.
മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ഭരണഘടനയിലേക്ക് കടമെ ടുത്തിട്ടുള്ള ചില വ്യവസ്ഥകൾ ചുവടെ നൽകിയിരിക്കുന്നു. അവയെ പട്ടികയിൽ ശരിയായി ക്രമപ്പെടുത്തുക.
(a) മൗലിക അവകാശങ്ങൾ
(b) സ്വാതന്ത്ര്യം, സമത്വം, സാഹോ ദര്യം
(c) നിയമനിർമ്മാണ നടപടിക്രമങ്ങൾ
(b) രാഷ്ട്രനയത്തിലെ നിർദ്ദേശക തത്വങ്ങൾ
രാജ്യം | കടമെടുത്ത |
a. ബ്രിട്ടൻ | • |
b. യു.എസ്.എ (അമേരിക്ക) | • |
c. ഫ്രാൻസ് | • |
d. അയർലന്റ് | • |
Answer:
രാജ്യം | കടമെടുത്ത വ്യവസ്ഥകൾ |
a. ബ്രിട്ടൻ | • നിയമനിർമ്മാണ നടപടി ക്രമങ്ങൾ |
b. യു.എസ്.എ (അമേരിക്ക) | • മൗലിക അവകാശങ്ങൾ |
c. ഫ്രാൻസ് | • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം |
d. അയർലന്റ് | • രാഷ്ട്രനയത്തിലെ നിർദ്ദേ ശക തത്വങ്ങൾ |
12 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 3 = 12)
Question 12.
രാഷ്ട്രീയ സിദ്ധാന്തം പഠിക്കുന്നതിന്റെ പ്രാധാന്യം എന്താണ്?
Answer:
- രാഷ്ട്രീയ സിദ്ധാന്തപഠനം അവകാശങ്ങളെക്കുറിച്ചും, കട മകളെക്കുറിച്ചും ഉത്തമബോധ്യമുള്ള മികച്ച പൗരൻമാരെ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു
- രാഷ്ട്രീയ സ്ഥാപനങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചു മുള്ള അറിവും അവഗാഹവും വളർത്തുന്നു.
- രാഷ്ട്രീയ സിദ്ധാന്തങ്ങൾ പരിചയപ്പെടുന്നതിലൂടെ ബുദ്ധി പരമായ പ്രവർത്തനങ്ങളിലേർപ്പെടാനും തീരുമാനങ്ങളെടു ക്കാനും അത് പൗരൻമാരെ സഹായിക്കുന്നു.
Question 13.
നമ്മുടെ ഭരണഘടനയെ മൂന്ന് വ്യത്യസ്ത രീതികളിൽ ഭേഗഗതി ചെയ്യാൻ കഴിയും. ഈ മാർഗ്ഗങ്ങൾ എഴുതുക.
Answer:
- കേവല ഭൂരിപക്ഷം
- പ്രത്യേക ഭൂരിപക്ഷം
- പ്രത്യേക ഭൂരിപക്ഷവും സംസ്ഥാനങ്ങളുടെ അംഗീകാരവും
Question 14.
ഇന്ത്യൻ ഭരണഘടനക്കെതിരായ പ്രധാന വിമർശനങ്ങൾ കണ്ടത്തുക.
Answer:
- ഒതുക്കമില്ലാത്തത്
- പ്രാതിനിധ്യമില്ലാത്തത്
- വൈദേശിക സ്വഭാവമുള്ളത്
Question 15.
ഇന്ത്യൻ പ്രസിഡന്റിന്റെ വിവേചനാധികാരങ്ങൾ വിശദീകരിക്കുക.
Answer:
- മന്ത്രിസഭ നൽകിയ ഉപദേശം പുനപരിശോധനയ്ക്കായി തി രിച്ചയയ്ക്കുന്നതിന് പ്രസിഡന്റിന് അധികാരമുണ്ട്.
- പാർലമെന്റ് പാസാക്കിയയ്ക്കുന്ന ബില്ലുകൾ തടഞ്ഞുവ യ്ക്കുന്നതിനോ, പുനപരിശോധനയ്ക്കായി തിരിച്ചയയ്ക്കു ന്നതിനോ പ്രസിഡന്റിന് അധികാരമുണ്ട്.
- ഒരു പൊതു തിരഞ്ഞെടുപ്പിനു ശേഷം ഒരു രാഷ്ട്രീയ പാർട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷം കിട്ടാതെ വരുന്ന സാഹ ചര്യത്തിൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പ്രസി ഡന്റിന് വിവേചനാധികാരമുണ്ട്.
Question 16.
സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്നതുകൊണ്ട് നിങ്ങൾ അർത്ഥ മാക്കുന്നതെന്ത്?
Answer:
സ്വതന്ത്രമായും, നിഷ്പക്ഷമായും, ഭയരഹിതമായും നീതി നിർവ്വ ഹണ ചമുതല നിർവഹിക്കുന്നതിന് നീതിന്യായവ്യവസ്ഥയ്ക്കുള്ള അധികാരത്തെയാണ് നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്ര്യം എന്നതിലൂടെ അർത്ഥമാക്കുന്നത്.
- ഗവൺമെന്റിന്റെ മറ്റു രണ്ടു ഘടകങ്ങളായ നിയമനിർമ്മാണ സഭ, കാര്യനിർവഹണവിഭാഗം എന്നിവയെ നീതിന്യായ വിഭാ ഗത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിൽ നിന്നും വില ക്കിയിട്ടുണ്ട്.
- വ്യക്തിപരമായ വിമർശനങ്ങളിൽ നിന്നും കോടതി ഉത്തരവു കളെ വിമുക്തമാക്കിയിട്ടുണ്ട്. വിമർശനങ്ങളെ ഭയക്കാതെ നീതിനിർവഹണം സാധ്യമാക്കുന്നതിനാണിത്.
Question 17.
സമത്വം വളർത്തുന്നതിനുള്ള മൂന്ന് മാർഗ്ഗങ്ങൾ എഴുതുക.
Answer:
- ഔപചാരികസമത്വം സ്ഥാപിക്കൽ
- വ്യത്യസ്ത പരിചരണത്തിലൂടെ സമത്വം
- അനുകൂലാത്മക നടപടി
Question 18.
ഇന്ത്യൻ ഭരണഘടനയുടെ മൂന്ന് പരിമിതികൾ സൂചിപ്പിക്കുക.
Answer:
- രാജ്യത്തിന്റെ ഐക്യത്തെ സംബന്ധിച്ച് ഭരണഘടന മുന്നോ ട്ടുവയ്ക്കുന്ന കാഴ്ചപ്പാട് കേന്ദ്രീകൃത സ്വഭാവമുള്ളതാണ്.
- കുടുംബത്തിനുള്ളിലെ ലിംഗനീതി പോലുള്ള ആശയങ്ങളെ സംബന്ധിച്ച് ഭരണഘടന നിശ്ശബ്ദത പാലിക്കുന്നു.
- സാമൂഹ്യവും, സാമ്പത്തികവുമായ ചില അവകാശങ്ങളെ മൗലികാവകാശങ്ങളുടെ ഭാഗമായി ഉൾപ്പെടുന്നതിനുപകരം നിർദ്ദേശകതത്ത്വങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Question 19.
ജുഡീഷ്യൽ ആക്ടിവിസത്തിന്റെ രണ്ട് ഗുണങ്ങളും രണ്ട് ദോഷ ങ്ങളും എഴുതുക.
Answer:
ഗുണങ്ങൾ
- അവകാശങ്ങൾ’ എന്ന ആശയത്തെ വികസിപ്പിക്കുകയും നീതിന്യായവ്യവസ്ഥയെ ജനസൗഹൃദമാക്കുകയും ചെയ്യുന്നു.
- നീതിന്യായവ്യവസ്ഥയെ ജനാധിപത്യവത്കരിക്കുന്നു.
- ദരിദ്രരുടെ പ്രശ്നങ്ങൾ, മനുഷ്യാവകാശ – പരിസ്ഥിതി പ്രശ്ന ങ്ങൾ എന്നിവയിൽ അവകാശങ്ങൾ സംരക്ഷിക്കുന്നു.
ദോഷങ്ങൾ
- കോടതികളുടെ ജോലിഭാരം വർധിപ്പിക്കുന്നു.
- നിയമനിർമ്മാണസഭ, കാര്യനിർവഹണ വിഭാഗം എന്നിവയു മായി നീതിന്യായവ്യവസ്ഥയുടെ ഇടപെടലുകൾ തർക്ക ത്തിനു കാരണമാവുന്നു.
Question 20.
അവകാശങ്ങളും ചുമതലകളും തമ്മിലുള്ള ബന്ധം ചുരുക്കി വിശദമാക്കുക.
Answer:
അവകാശങ്ങളും കടമകളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങ ളാണ്. ഒന്നാമതായി അവകാശങ്ങൾ നമ്മുടെ വ്യക്തിപരമായ ആ വ ശ്വങ്ങൾക്കും താല്പര്യങ്ങൾക്കുപരി പൊതു ആവശ ങ്ങൾക്കുവേണ്ടി നിലകൊള്ളാൻ പ്രേരിപ്പിക്കുന്നു. രണ്ടാമതായി മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കാൻ പ്രേരിപ്പിക്കു ന്നു. മൂന്നാമതായി അവകാശങ്ങളും കടമകളും തമ്മിൽ തർക്കമു ണ്ടാകുമ്പോൾ അവയുടെ സന്തുലിതത്വത്തിന് പ്രേരിപ്പിക്കുന്നു.
Question 21.
ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ്. അഭിപ്രായം എഴു തുക.
Answer:
- കാലാകാലങ്ങളിൽ ഉണ്ടാവുന്ന സാഹചര്യങ്ങൾക്കും സന്ദർഭ ങ്ങൾക്കുമനുസരണമായി പ്രതികരിക്കുന്നതിലൂടെയാണ് ഭര ണഘടന സജീവപ്രമാണമായി മാറുന്നത്.
- പുതിയ ജീവിത സാഹചര്യങ്ങളോടും രാഷ്ട്രീയ സാമൂഹ വ്യവസ്ഥയോടും അനുകൂലമായി പ്രതികരിക്കുന്നു.
- വ്യത്യസ്ത വ്യാഖ്യാനങ്ങൾക്കും വിലയിരുത്തലുകൾക്കും തുറസായ സംവാദങ്ങൾക്കും അവസരം നൽകുന്നതിലൂടെ ഭരണഘടന ജൈവപ്രമാണമായി മാറുന്നു.
22 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 22.
ജെ.എസ്. മില്ലിന്റെ ‘ഹാനി സിദ്ധാന്തം വിവരിക്കുക.
Answer:
ജെ.എസ്. മിൽ ആണ് ഹാനിസിദ്ധാന്തം എന്ന ആശയം വികസി പ്പിച്ചത്. സ്വാതന്ത്ര്യത്തിലേക്ക് എന്ന പുസ്തകത്തിലേക്ക് അദ്ദേഹം ഈ ആശയം ചർച്ച ചെയ്യുന്നത്. മനുഷ്വ പ്രവർത്തനങ്ങളെ അദ്ദേഹം സ്വസംബന്ധിയായ പ്രവർത്തനങ്ങൾ, അപരസംബന്ധി യായ പ്രവർത്തനങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ചു. സ്വസം ബന്ധിയായ പ്രവർത്തനങ്ങൾ അവനവനെ മാത്രം ബാധിക്കു ന്നതാണെങ്കിലും അപരസംബന്ധിയായ പ്രവർത്തനങ്ങൾ മറ്റു ള്ളവരെയാണ് ബാധിക്കുന്നത്. ഒരാളുടെ പ്രവൃത്തി നിരവധി പേർക്ക് ഹാനി വരുത്തുന്നതാണെങ്കിൽ അത് നിർബന്ധമായും നിയന്ത്രിക്കേണ്ടതുണ്ടെന്ന് ജെ.എസ്, മിൽ വ്യക്തമാക്കി. ഇതാണ് ഹാനി സിദ്ധാന്തം.
Question 23.
ഇന്ത്യൻ സുപ്രീം കോടതിയുടെ ഉത്ഭവാധികാരം, അപ്പീലധികാരം എന്നിവയെക്കുറിച്ച് വിശദീകരിക്കുക.
Answer:
തനത് അധികാരം
ചുവടെ നൽകിയിരിക്കുന്ന പ്രശ്നങ്ങൾ സുപ്രീം കോടതിക്ക് തനത് അധികാരമുണ്ടായിരിക്കും.
- കേന്ദ്രസർക്കാരും, ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ
- കേന്ദ്രസർക്കാരും, ഏതെങ്കിലും സംസ്ഥാനമോ, സംസ്ഥാ നങ്ങളോ ഒരു ഭാഗത്തും മറ്റേതെങ്കിലും സംസ്ഥാനമോ, സംസ്ഥാനങ്ങളോ മറുഭാഗത്തും വരുന്ന തർക്കങ്ങളിൽ
- പ്രസിഡന്റിന്റെയോ, വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞ ടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ
അപ്പീലധികാരം
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് സുപ്രീം കോടതി. അപ്പീലധികാരത്തെ മൂന്നായി തിരിക്കാം. ഭരണഘടനാ പരം, സിവിൽ, ക്രിമിനൽ എന്നിങ്ങനെ. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി സുപ്രീംകോട തിയാണ്.
Question 24.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ പങ്ക് വിശദീകരിക്കുക.
Answer:
- ക്യാബിനറ്റ് ഭരണസമ്പ്രദായത്തിൽ, പ്രധാനമന്ത്രിക്ക് നിർണാ യകമായ പങ്കുണ്ട്.
- തുല്യരിൽ ഒന്നാമനെന്ന നിലയിൽ മന്ത്രിസഭയുടെ പ്രവർത്ത നങ്ങൾ ഏകോപിപ്പിക്കുന്നത് പ്രധാനമന്ത്രിയാണ്.
- ഭരണകക്ഷിയുടെ പ്രധാന നേതാവെന്ന നിലയിൽ പാർട്ടി സംവിധാനത്തെയും ഗവൺമെന്റിനേയും കൂട്ടിയിണക്കു ന്നത് പ്രധാനമന്ത്രിയാണ്.
- ലോക്സഭയുടെ നേതാവ് പ്രധാനമന്ത്രിയാണ്.
- മന്ത്രിസഭയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്.
- പാർലമെന്റിനും ക്യാബിനറ്റിനുമിടയിലെ കണ്ണിയായി പ്രവർത്തിക്കുന്നതും പ്രധാനമന്ത്രിയാണ്.
Question 25.
ഇന്ത്യൻ തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്ക്കരിക്കുന്നതിന് ഏതെ ങ്കിലും നാല് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
Answer:
- തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ കേവല ഭൂരിപക്ഷ സമ്പ്രദാ യത്തിൽ നിന്ന് ആനുകാലിക തിരഞ്ഞെടുപ്പു സമ്പ്രദായത്തി ലേക്കു മാറ്റുക.
- വനിതകൾക്ക് ആനുകാലികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക.
- ക്രിമിനൽ കേസിൽ പ്രതികളായവരെ തിരഞ്ഞെടുപ്പിൽ മത്സ രിക്കുന്നതിൽ നിന്ന് ഒഴിവാക്കുക.
- ജാതി മതഘടകങ്ങൾ തിരഞ്ഞെടുപ്പിൽ ഇടപെടുന്നത് തടയുക.
- തിരഞ്ഞെടുപ്പു ചെലവുകൾ രാജ്യത്തിന്റെ നേരിട്ടുള്ള ഉത്ത രവാദിത്ത്വത്തിലാക്കുക.
Question 26.
വികസനത്തിന്റെ സാമൂഹിക ചിലവിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
വികസനത്തിന്റെ സാമൂഹ്യചെലവ് ഏറെ ഉയർന്നതാണ്. വലിയ അണക്കെട്ടുകളും. വൻവ്യവസായശാലകളും, എക്സ്പ്രസ് ഹൈവേകളും നിർമിക്കുമ്പോൾ ജനങ്ങളെ അവരുടെ അധി വാസ പ്രദേശത്തുനിന്നു പുറത്താക്കേണ്ടിവരുന്നു. ഉപജീവന മാർഗ്ഗം ഇല്ലാതാവുകയും വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെ ടുകയും ചെയ്യുന്നു. പരമ്പരാഗത തൊഴിലുകൾ ഇല്ലാതാവു കയും നഗരവത്കരണവും ചേരികളും ഉണ്ടാവുകയും ചെയ്യു ന്നു. സാംസ്കാരികത്തകർച്ചയും വികസനത്തിന്റെ സാമൂഹ്യ ചെലവിൽ ഉൾപ്പെടുന്നു.
Question 27.
ലോകസഭയുടേയും രാജ്യസഭയുടേയും പ്രത്യേക അധികാര ങ്ങൾ കണ്ടെത്തി എഴുതുക.
Answer:
ലോക്സഭ
- ധനബില്ലുകൾ അവതരിപ്പിക്കുകയും നിരസിക്കുകയും ചെയ്യുക.
- അവിശ്വാസ പ്രമേയം അവതരിപ്പിക്കുക
രാജ്യസഭ
- സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നതിനുള്ള അധികാരം രാദ്യസഭയ്ക്കുണ്ട്.
- അഖിലേന്ത്യാ സർവീസിൽ പുതിയ പോസ്റ്ററുകൾ സൃഷ്ടി ക്കുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്തുന്നത് രാജ്യസഭയാണ്.
Question 28.
സമത്വത്തിന്റെ ഏതെങ്കിലും രണ്ട് തലങ്ങളെ കുറിച്ച് ചുരുക്കി വിശദീകരിക്കുക.
Answer:
രാഷ്ട്രീയം : എല്ലാ പൗരൻമാർക്കും തുല്യമായ രാഷ്ട്രീയാവകാ ശങ്ങളും, തുല്യമായ അഭിപ്രായാവകാശങ്ങളും ഗവൺമെന്റിന്റെ എല്ലാ സ്ഥാപനങ്ങളിലും തുല്യാവകാശമുണ്ടെന്ന് രാഷ്ട്രീയസ മത്വം സൂചിപ്പിക്കുന്നു. വോട്ട് ചെയ്യാനുള്ള അവകാശം, തെര ഞെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം. സർക്കാരുദ്യോഗ ങ്ങൾ വഹിക്കാനുള്ള സ്വാതന്ത്ര്യം, വിമർശിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം രാഷ്ട്രീയസമത്വത്തിന്റെ ഭാഗമാണ്.
സാമ്പത്തിക സമത്വം : രാഷ്ട്രത്തിന്റെ ധനം എല്ലാവരും തുല്യമായി അനുഭവിക്കണമെന്നതാണ് സാമ്പത്തിക സമത്വത്തിലൂടെ ഉദ്ദേ ശിക്കുന്നത്. ജോലി ചെയ്യാനുള്ള അവകാശം, പര്യാപ്തമായ വേത നം, വിശ്രമിക്കാനും സാമൂഹ്യസുരക്ഷിതത്വത്തിനുമുള്ള അവകാശം എന്നിവയെല്ലാം സാമ്പത്തിക സമത്വത്തിന്റെ ഭാഗമാണ്.
Question 29.
നിയമനിർമ്മാണ സഭയുടെ എന്തെങ്കിലും നാല് ചുമതലകൾ എഴുതുക.
Answer:
- നിയമനിർമാണ ചുമതല : നിയമനിർമ്മാണമാണ് നിയമനിർമ്മാ സഭയുടെ പ്രധാന ചുമതല. ഇന്ത്യയിൽ പാർലമെന്റാണ് ഈ ചുമതല നിർവഹിക്കുന്നത് ഒന്നാം വായന, രണ്ടാം വായ ന, കമ്മിറ്റി ഘട്ടം, റിപ്പോർട്ടിംഗ് ഘട്ടം, മൂന്നാം വായന എന്നി വയാണ് നിയമനിർമ്മാണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ.
- കാര്യനിർവഹണ സഭയ്ക്ക് മേൽ നിയന്ത്രണം : ചർച്ചകൾ, സംവാദങ്ങൾ, നിയമങ്ങൾക്ക് അംഗീകാരം നൽകൽ, നിരസി ക്കൽ, സാമ്പത്തിക നിയന്ത്രണം, അവിശ്വാസപ്രമേയം എന്നി ങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ നിയമനിർമ്മാണസഭ കാര്യ നിർവഹണ വിഭാഗത്തെ നിയന്ത്രിക്കുന്നു.
- സാമ്പത്തിക ചുമതലകൾ : ദേശീയ ഖജനാവിൻമേലുള്ള നിയ ന്ത്രണം, ലെവികളും, നികുതികളും, റവന്യു നിർദ്ദേശങ്ങളും, ധനാഭ്യാർത്ഥനകളും, ബജറ്റ് അവതരണവും പാസാക്കലും എന്നിവയിലൂടെ നിയമനിർമ്മാണസഭ എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നു.
- തിരഞ്ഞെടുപ്പ് ധർമ്മങ്ങൾ : പ്രസിഡന്റിന്റെയും വൈസ്പ്രസി ഡന്റിന്റെയും തിരഞ്ഞെടുപ്പിൽ നിയമനിർമ്മാണസഭ പ്രധാന പങ്കുവഹിക്കുന്നു.
- ഭരണഘടന സംബന്ധിച്ച അധികാരങ്ങൾ : ഭരണഘടന ഭേദ ഗതി ചെയ്യുന്നതിനുള്ള അധികാരവും നിയമനിർമ്മാണ സഭ യ്ക്കുണ്ട്.
Question 30.
പാർലമെന്ററി എക്സിക്യൂട്ടീവ്, പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് എന്നിവയെ താരതമ്യം ചെയ്യുക.
Answer:
പാർലമെന്ററി സമ്പ്രദായം
- പാർലമെന്ററി സമ്പ്രദായത്തിൽ നാമമാത്ര രാഷ്ട്രത്തലവ നാണ് രാഷ്ട്രത്തിന്റെ നേതൃത്വം വഹിക്കു ന്ന ത്. ഗവൺമെന്റിന്റെ നേതൃത്വം യഥാർത്ഥ എക്സിക്യൂട്ടീവിനാ യിരിക്കും.
- പാർലമെന്ററി വ്യവസ്ഥയിൽ കാര്യനിർവ്വഹണ വിഭാഗത്തിന് നിയമനിർമ്മാണസഭയോട് ഉത്തരവാദിത്വമുണ്ട്.
- മന്ത്രിമാർക്ക് പാർലമെന്റിനോട് കൂട്ടുത്തരവാദിത്ത്വം ഉണ്ടാ യിരിക്കും.
പ്രസിഡൻഷ്യൽ സമ്പ്രദായം
- പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ, രാഷ്ട്രത്തലവനും യഥാർത്ഥ ഭരണാധികാരിയും പ്രസിഡന്റ് ആയിരിക്കും.
- പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ പാർലമെന്റിന് പ്രസിഡന്റി നുമേൽ അധികാരമുണ്ടായിരിക്കുകയില്ല.
- കാര്യനിർവഹണ വിഭാഗം നിയമനിർമ്മാണസഭയിൽ നിന്ന് വേറിട്ടു നിൽക്കുന്നു.
31 മുതൽ 38 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 20)
Question 31.
ഭരണഘടനയുടെ അഞ്ച് ചുമതലകൾ ചുരുക്കി എഴുതുക.
Answer:
- ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
- തീരുമാനമെടുക്കാനുള്ള അധികാരം നിശ്ചയിക്കുന്നു
- ഗവൺമെന്റിന്റെ അധികാരത്തിന് പരിധി നിശ്ചയിക്കുന്നു
- ഒരു സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും
- ഒരു ജനതയുടെ മൗലികവ്യക്തിത്വം
Question 32.
സാർവ്വത്രിക പൗരത്വം, ആഗോള പൗരത്വം എന്നിവയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
- എല്ലാവരും ഉൾക്കൊള്ളുന്ന സാർവത്രിക പൗരത്വമെന്ന ആശയത്തെ പല ഭരണകൂടങ്ങളും പിന്താങ്ങുമെങ്കിലും പൗരത്വം അനുവദിക്കുന്നതിന് ചില മാനദണ്ഡങ്ങൾ നിശ്ച യിക്കാറുണ്ട്.
- ഇത്തരം വ്യവസ്ഥകൾ ഭരണഘടനയിലോ പാർലമെന്റ് പാസാ ക്കുന്ന നിയമങ്ങളിലോ എഴുതിച്ചേർക്കാറാണ് പതിവ്. യുദ്ധ ങ്ങളും, ദാരിദ്ര്യവും, പാരിസ്ഥിതിക പ്രശ്നങ്ങളും മൂലം അഭ യാർത്ഥികളാവുന്ന ആളുകളെയെല്ലാം ഉൾക്കൊള്ളുന്ന പൗരത്വ സങ്കല്പമാണ് സാർവത്രിക പൗരത്വം.
ആഗോള പൗരത്വം
- രാജ്യാതിർത്തികൾക്കപ്പുറത്തുള്ള പ്രശ്നങ്ങളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിലുള്ള മനുഷ്യരെ ഏകോപിപ്പിക്കുന്ന ആശയമാണ് ആഗോള പൗരത്വം.
- യുദ്ധം, പ്രളയം, തീവ്രവാദം എന്നിവയ്ക്ക് ഇരയാകുന്ന മനു ഷ്യരെ ആഗോള പൗരത്വത്തിന്റെ ഭാഗമായി പരിഗണിക്കേണ്ട തുണ്ട്.
- ഗവൺമെന്റുകളും ജനതയും തമ്മിലുള്ള സഹകരണാത്മക പ്രവർത്തനങ്ങളിലൂടെ ആഗോള പൗരത്വമെന്ന ആശയത്തെ വികസിപ്പിക്കേണ്ടതുണ്ട്.
Question 33.
ഇന്ത്യൻ ഭരണഘടന ശക്തമായ ഒരു കേന്ദ്രഗവൺമെന്റിന് രൂപം നൽകുന്നു. കേന്ദ്ര ഗവൺമെന്റിനെ ശക്തമാക്കുന്ന അഞ്ച് വിവ സ്ഥകൾ ചുരുക്കി എഴുതുക.
Answer:
- രാഷ്ട്രവും, രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തി കളും പാർലമെന്റിന്റെ ചുമതലയിലായിരിക്കും.
- ശക്തമായ അടിയന്തിരാവസ്ഥാ അധികാരങ്ങൾ
- കേന്ദ്രഗവൺമെന്റിന്റെ ചുമതലയിലുള്ള സാമ്പത്തിക അധി കാരങ്ങളും ഉത്തരവാദിത്തങ്ങളും
- ഗവർണറുടെ പങ്ക്
- സംസ്ഥാനലിസ്റ്റിലുള്ള വിഷയങ്ങളിൽ നിയമനിർമ്മാണം നട് ത്താനുള്ള കേന്ദ്രഗവൺമെന്റിന്റെ അധികാരം.
- ഐകീകൃത ഭരണവ്യവസ്ഥ
Question 34.
ഇന്ത്യൻ മതേതരത്വത്തെയും പാശ്ചാത്യ മതേതരത്വത്തെയും താര തമ്യം ചെയ്യുക.
Answer:
ഇന്ത്യൻ മതേതരത്വം
- മതനവീകരണം പ്രോത്സാഹിപ്പിക്കുന്നു.
- വിവിധ മതങ്ങൾക്കിടയിലുള്ള തുല്യത ഉറപ്പുവരുത്തുന്നു.
- വ്യക്തിയുടെ അവകാശങ്ങളും മതഗ്രൂപ്പുകളുടെ അവകാ ശങ്ങളും സംരക്ഷിക്കുന്നു.
പടിഞ്ഞാറൻ മതേതരത്വം
- മതത്തെ നഷ്ടത്തിൽനിന്നും വേർപ്പെടുത്തുന്നു.
- മതങ്ങൾക്കിടയിൽ തുല്യത നിലനിർത്തുന്നു.
- വ്യക്തിക്കും വ്യക്തി അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നു.
Question 35.
ഇന്ത്യയിലെ നിയമനിർമ്മാണ നടപടിക്രമം സംക്ഷിപ്തമായി വിവരിക്കുക.
Answer:
പാർലമെന്റിൽ ബില്ലുകൾ പാസ്സാക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ കളാണ് ഭരണഘടനയുടെ 107 മുതൽ 122 വരെയുള്ള ആർട്ടിക്കി ളുകളുടെ ഉള്ളടക്കം.
അതനുസരിച്ച് ഓരോ ബില്ലും, രണ്ട് സഭകളിലും മൂന്ന് വായനക ളിലൂടെ (അഞ്ച് ഘട്ടങ്ങൾ) കടന്നുപോകണം. ആ പ്രക്രിയ ഇപ കാരമാണ്.
1) ഒന്നാം വായന (First Reading)
- ഒന്നാം വായന എന്ന് അറിയപ്പെടുന്ന, ബില്ലിന്റെ അവത രണമാണ്. ഒന്നാം ഘട്ടം.
- സഭയുടെ അനുമതി വാങ്ങിച്ചശേഷം, ഒരു വിശദീകരണ പ്രസ്ഥാവനയോടുകൂടി ഏതെങ്കിലും അംഗം ബില്ല് അവ തരിപ്പിക്കുന്നു.
- ബില്ല് എതിർപ്പ് നേരിടുകയാണെങ്കിൽ, അവതരിപ്പിച്ച അംഗത്തിനും, എതിർക്കുന്ന അംഗത്തിനും അവരവ രുടെ നിലപാട് വിശദീകരിക്കുന്നതിന് സഭ നൽകുന്നു.
- ഭൂരിപക്ഷം അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയാണെങ്കിൽ, അത് ഇന്ത്യാ ഗവൺമെന്റ് ഗസ റ്റിൽ പ്രസിദ്ധീകരിക്കും.
- അങ്ങേയറ്റം വിവാദം കലർന്നതല്ലെങ്കിൽ, ഒന്നാം വായ നയിൽ ചർച്ച ആവശ്യമില്ലെന്ന കീഴ്വഴക്കം നിലവിലുണ്ട്.
2) രണ്ടാം വായന (Second Reading)
- ബില്ലിന്റെ രണ്ടാം ഘട്ടമാണ് രണ്ടാംവായന.
- ഈ ഘട്ടത്തിൽ, ബില്ലിന്റെ അടിസ്ഥാനതത്ത്വങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
- ബില്ല് അടിയന്തിരമായി പരിഗണിക്കണം എന്ന് അവതാ മകൻ അഭ്യർത്ഥിക്കും.
- അല്ലാത്തപക്ഷം ഒരു സെലക്റ്റ് കമ്മിറ്റിക്കോ, രണ്ടു സഭ കളുടെയും സംയുക്ത സെലക്റ്റ് കമ്മിറ്റിക്കോ, പരിഗ ണനയക്കായി അയയ്ക്കുന്നതിന് ആവശ്യപ്പെടും.
- പൊതുജനാഭിപ്രായം ആരായുവാൻ ബിൽ അയക്കണം എന്നും ആവശ്യം ഉയർന്നേക്കാം.
- എന്നാൽ സാധാരണഗതിയിൽ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് അയക്കുകയാണ് ചെയ്യുന്നത്.
3) കമ്മിറ്റി ഘട്ടം (Committee Stage)
- കമ്മറ്റിഘട്ടം ആണ് മൂന്നാം ഘട്ടം.
- സെലക്ട് കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നത് സഭയാണ്.
- കമ്മിറ്റി കൂടുന്ന സ്ഥലം, തിയതി, സമയം എന്നിവ തിരു മാനിക്കുന്നത് കമ്മിറ്റി ചെയർമാൻ ആണ്.
- സെലക്റ്റ് കമ്മിറ്റിയിൽ പ്രതിപക്ഷാംഗങ്ങളെയും ഉൾപ്പെ ടുത്തും.
- ബില്ലിലെ വ്യവസ്ഥകൾ, ഒറ്റയ്ക്കൊറ്റയ്ക്ക് സൂക്ഷമമായി പഠിക്കുന്ന കമ്മിറ്റി അംഗങ്ങൾ, സഭയിൽ ചർച്ചചെയ്യുന്ന തിനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നു.
4) റിപ്പോർട്ട് ഘട്ടം (Report Stage)
- ബില്ലിന്റെ നാലാംഘട്ടമാണ് റിപ്പോർട്ട് ഘട്ടം.
- റിപ്പോർട്ട് പരിഗണനയ്ക്കെടുക്കുന്നതിന് നിശ്ചയിച്ച ദിവ സം, റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന്, അവതാരകൻ സഭ യോട് ആവശ്യപ്പെടുന്നു.
- റിപ്പോർട്ട് ഏകാഭിപ്രായത്തിലോ, ഭൂരിപക്ഷാഭിപ്രായ ത്തിലോ ആയിരിക്കും.
- കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, സഭ ബില്ലിലെ വ്യവ സ്ഥകളോരോന്നും ഒറ്റയ്ക്കൊറ്റയ്ക്കായി ചർച്ചയ ക്കെടുക്കുന്നു.
- ഈ ചർച്ചയ്ക്ക് ഒട്ടേറെ സമയമെടുക്കും.
- ബില്ലിലെ, ഓരോ വ്യവസ്ഥയും ഭേദഗതികളടക്കം ചർച്ച ചെയ്ത് വോട്ടിനിടുന്നു.
- ഈ ഘട്ടത്തിലാണ് സാരമായ പല മാറ്റങ്ങളും ബില്ലിന് സംഭവിക്കുന്നതിന് എന്നതിനാൽ ബില്ലിന്റെ അവതരണ ത്തിലെ ഏറ്റവും പ്രധാനമായ ഘട്ടം ഇതാണ്.
5) മൂന്നാം വായന (Third Reading)
- മൂന്നാം വായനയാണ് അന്തിമഘട്ടം.
- മൂന്നാം വായനക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസം, അന്തിമമായ അംഗീകരണത്തിനായി ബിൽ സഭയിൽ അവതരിപ്പിക്കുന്നു.
- കാര്യമായ മാറ്റങ്ങളൊന്നും, ഈ ഘട്ടത്തിൽ, ബില്ലിൽ വരുത്താറില്ല.
- ഭേദഗതികൾ, വാക്കാൽ മാത്രം ഉന്നയിച്ച് പെട്ടെന്ന് പറ ഞ്ഞു തീർക്കും.
- ചർച്ചയുടെ അവസാനത്തിൽ ബിൽ വോട്ടിനിടും.
- ഹാജരായ അംഗങ്ങളിൽ ഭൂരിപക്ഷം പേർ അനുകൂല മായി വോട്ടുചെയ്യുകയാണെങ്കിൽ സഭ ബിൽ അംഗീക രിച്ചതായി കണക്കാക്കും.
- പിന്നീട് ബിൽ രണ്ടാമത്തെ സഭയിലേക്ക് അയക്കും. മേൽസൂചിപ്പിച്ച നടപടിക്രമങ്ങളിലൂടെ ഒരു ബിൽ നിയമമായി മാറുന്നത്.
Question 36.
ഘടനാപരമായ ഹിംസയുടെ വിവിധ രൂപങ്ങളെകുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
ജാതിവ്യവസ്ഥ, പുരുഷാധിപത്യം, കൊളോണിയലിസം, വംശീയത, വർഗ്ഗീയത എന്നിവയെല്ലാം ഘടനാ പരമായ ഹിംസയുടെ വ്യത്യസ്ത രൂപങ്ങളാണ്.
ജാതിവ്യവസ്ഥ : പരമ്പരാഗതമായ ജാതിസമ്പ്രദായം ഒരു വിഭാഗം മനുഷ്യരെ തൊട്ടുകൂടാത്തവരാക്കി മാറ്റുന്നു. ഇത് സാമൂഹികാ സമത്വത്തിലേക്കും നയിക്കുന്നു.
പുരുഷാധിപത്യം : സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപ ത്വമാണ് സ്ത്രീ പുരുഷ വിവേചനങ്ങൾക്കും സ്ത്രീകൾക്കെതി രായ അതിക്രമങ്ങൾക്കും കാരണമാവുന്നത്.
കൊളോണിയലിസം : പ്രത്യക്ഷത്തിലുള്ളതും നീണ്ടുനിൽക്കുന്ന തുമായ കൊളോണിയൽ ആധിപത്യം ജനങ്ങളുടെ രാഷ്ട്രീയ സാമൂഹ്യാവകാശങ്ങളെ ഹനിക്കുകയും അടിമവൽക്കരിക്കു കയും ചെയ്യുന്നു.
വംശീയതയും വർഗീയതയും : വംശീയാതിക്രമങ്ങളും വർഗീയ തയും ആധുനികകാലത്തെ ഘടനാപരമായ ഹിംസയുടെ അട യാളങ്ങളാണ്.
Question 37.
ഇന്ത്യൻ ഭരണഘടനയിലെ ചുവടെ നൽകിയിരിക്കുന്ന രാഷ്ട്രീയ തത്വശാസ്ത്രങ്ങളെ കുറിച്ച് വിശദമാക്കുക.
a) വ്യക്തി സ്വാതന്ത്ര്യം
b) സാമൂഹിക നീതി
Answer:
വ്യക്തി സ്വാതന്ത്ര്യം : ഒരു വ്യക്തിക്ക് തന്റെ വ്യക്തിത്വം സ്വതന്ത മായി പ്രകാശിപ്പിക്കാൻ കഴിയുന്ന സാഹചര്യത്തെയാണ് സ്വാതന്ത്ര്യം എന്നു വിവക്ഷിക്കുന്നത്. സ്വതന്ത്രമായി ചിന്തി ക്കാനും തീരുമാന ങ്ങ ളെടുക്കാനും, പ്രവർത്തിക്കാനും വ്യക്തിയെ സഹായിക്കുന്നത് സ്വാതന്ത്ര്യമാണ്. ഒരു വ്യക്തി യെയും മറ്റൊരാളുടെ പകർപ്പല്ല. വ്യക്തിസ്വാതന്ത്ര്യമെന്നത് മറ്റൊ രാളുടെ സ്വാതന്ത്ര്യം ഹനിക്കാതെ സ്വന്തം വ്യക്തിത്വവും, കഴി വുകളും വികസിപ്പിക്കാനുള്ള അവസരമാണ്.
സാമൂഹിക നീതി : സമൂഹത്തിലെ എല്ലാ മനുഷ്യർക്കും തുല്യാവ സരങ്ങളും സാധ്യതകളും ഉറപ്പുവരുത്തി സമത്വാധിഷ്ഠിത സമൂഹം നിർമ്മിക്കുകയെന്നതാണ് നീതിയിലൂടെ ലക്ഷ്യമിടുന്ന ത്. തുല്യപരിഗണനയും തുല്യാവസരങ്ങളും ഇതിന്റെ ഭാഗമാണ്. ജാതി, മത, വർഗ്ഗ, വർണ്ണ ലിംഗ, പ്രാദേശിക വ്യത്യാസങ്ങൾക്കും വിവേചനങ്ങൾക്കും ഉപരിയായ തുല്യതയുടെ സന്ദേശമാണ് സാമൂഹിക നീതിയിലൂടെ ലക്ഷ്യമിടുന്നത്.
Question 38.
ജോൺ റോൾസിന്റെ നീതിസിദ്ധാന്തത്തെക്കുറിച്ച് ചുരുക്കി വിവ രിക്കുക.
Answer:
അമേരിക്കൻ തത്വചിന്തകനായ ജോൺ റോൾസ് തന്റെ ‘തിയറി ഓഫ് ജസ്റ്റീസ്’ എന്ന ഗ്രന്ഥത്തിൽ നീതി സംബന്ധിച്ച് 2 തത്വ ങ്ങൾ അവതരിപ്പിച്ചു. അവ താഴെ പറയുന്നവയാണ്.
- അടിസ്ഥാന സ്വതന്ത്ര്യത്തിന്റെ വിശാലമായ സമഗ്ര വ്യവസ്ഥ യിൽ എല്ലാവർക്കുമുള്ള സ്വാതന്ത്ര്വത്തിന്റെ വ്യവസ്ഥയ്ക്ക നുസരിച്ച് ഓരോ വ്യക്തിക്കും തുല്യാവസരമുണ്ടായിരിക്കണം.
- സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെ രണ്ടായി വിന്യസിക്കണം.
എ) തീരെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവരുടെ മികച്ച ഗുണത്തി നുവേണ്ടി ന്യായമായ സംരക്ഷണ തത്വത്തിന് അനുഗുണമായി.
ബി) അവസരസമത്വത്തിന്റെ നീതി പൂർവ്വകമായ ഉപാധിമേൽ, സർക്കാർ സ്ഥാപനങ്ങളും പദവികളുമായി പൊതുവായി ബന്ധപ്പെടുത്തിക്കൊണ്ട് റോൾസിന്റെ അഭിപ്രായത്തിൽ ന നയിക്കുന്നത് ധർമ്മബോധമല്ല, വിവേകപൂർവ്വമായ ചിന്തയാ ണ്. നീതിയെക്കുറിച്ചുള്ള റോൾസിന്റെ ആശയങ്ങൾ ചുവടെ സംഗ്രഹിക്കാം.
- അദ്ദേഹത്തിന്റെ ഉദാഹരണത്തിൽ ധാർമ്മിക മാനദണ്ഡങ്ങളോ ലക്ഷങ്ങളോ നമുക്ക് മുൻകൂട്ടി നിശ്ചയിച്ചു തരുന്നില്ല.
- നമുക്ക് ഏറ്റവും നല്ലത് ഏതാണെന്ന് തീരുമാനിക്കാൻ അദ്ദേഹം നമുക്ക് സ്വാതന്ത്ര്യം നൽകുന്നു.
- ഇതാണ് റോൾസിന്റെ സിദ്ധാന്തത്തെ പ്രധാനമാക്കുന്നത്.
- നീതിയുടേയും ന്യായത്തിന്റേതുമായ പ്രശ്നത്തെ സമീപി ക്കാൻ ഒഴിവാക്കാനാകാത്ത ഒരു മാർഗ്ഗമായി അതിനെ മാറ്റു ന്നതും ഇതാണ്.
39 മുതൽ 42 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 39.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള മൗലിക അവകാശ ങ്ങളെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുക.
Answer:
1) സമാവകാശം
സമത്വാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീപനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവ കാശം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാ ശമായ സമത്വാവകാശത്തെക്കുറിച്ച് ഭരണഘടനയിലെ മുന്നാം.. ഭാഗത്തിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിൽ വ്യക്ത മായി വിശദീകരിച്ചിട്ടുണ്ട്.
സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറ യുന്നവയാണ്.
- നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
- വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
- നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
- അയിത്ത നിർമ്മാർജ്ജനം
- ബഹുമതികൾ നിർത്തലാക്കൽ
2) സ്വാതന്ത്ര്യത്തിനുള്ള അവകാശം
- സംഭാഷണ സ്വാതന്ത്ര്വത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ ത്തിനുമുള്ള അവകാശം.
- സമ്മേളന സ്വാതന്ത്ര്യം
- സംഘടനാ സ്വാത്രന്ത്വം
- സഞ്ചാര സ്വാതന്ത്ര്യം
- പാർപ്പിട സ്വാതന്ത്ര്യം
- തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ യ്ക്കുള്ള സ്വാതന്ത്ര്യം.
- കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
- വ്യക്തിസ്വാതന്ത്ര്വവും ജീവിത സ്വാതന്ത്ര്യവും.
- അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.
3) ചൂഷണത്തിനെതിരെയുള്ള അവകാശം
- ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
- ഭരണഘടനയിലെ 23-ാം വകുപ്പ് അസന്മാർഗ്ഗിക ചെയ്തി കളെയും, അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
- ബാലവേല നിരോധനം.
4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
- ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത് അതിനാൽ ഭരണഘ ടന മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
- ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മത സ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.
5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ
- എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
- ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.
6) ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റൂ. ഭരണഘടനാപ മോയ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ശത്തെ ഡോ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.
മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കുന്നത്.
റിട്ടുകൾ (കോടതി ഉത്തരവുകൾ
- ഹേബിയസ് കോർപ്പസ്
- മാൻഡമസ്
- സോഫോറ്റി
- നിരോധന ഉത്തരവ്
- ക്വോവാറന്റോ
Question 40.
73-ാം ഭരണഘടനാ ഭേദഗതിയുടെ സവിശേഷതകൾ ചുരുക്കി വിവരിക്കുക.
Answer:
1992-ലെ 73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജിനെ ഭരണഘടനാമുസൃതമാക്കിത്തീർത്തു.
- എല്ലാ സംസ്ഥാനങ്ങളിലും, ഗ്രാമ – ബ്ലോക്ക് – ജില്ലാതലങ്ങളി ലായി ഒരു ത്രിതല പഞ്ചായത്ത് സമ്പ്രദായമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
- എങ്കിലും ഇരുപത് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ യുള്ള സംസ്ഥാനങ്ങളിൽ ബ്ലോക്ക് തലം ഒഴിവാക്കാവുന്ന താണ്.
- ഗ്രാമസഭാ സങ്കല്പവും ‘ആക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- ബ്ലോക്ക് പഞ്ചായത്തിലെയും, ജില്ലാ പഞ്ചായത്തിലെയും ചെയർമാൻമാരെ, ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
- സ്ഥലത്തെ എം. എൽ. എ മാർ, എം.പി മാർ തുടങ്ങിയവർ ബ്ലോക്ക് പഞ്ചായത്തിലെയും എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
- ഗ്രാമപഞ്ചായത്ത് ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന നിയമമനുസരിച്ചായിരിക്കും.
- ബന്ധപ്പെട്ട പ്രദേശത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി മൂന്ന് പഞ്ചായത്ത് തലങ്ങളിലും ഏതാനും സീറ്റുകൾ പട്ടിക ജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെ ട്ടിരിക്കും.
- മുന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിരിക്കുകയാണു്.
- ജനസംഖ്യാ നു രാതികമായി എല്ലാ തലത്തിലും ചില ചെയർമാൻ സീറ്റുകളും പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗ ക്കാർക്കായി നീക്കിവയ്ക്കണം. മൂന്നിലൊന്ന് ചെയർമാൻ പദ വികൾ സ്ത്രീകൾക്കായിരിക്കും.
- സംവരണങ്ങളെല്ലാം ചാക്രികക്രമത്തിലാണ്. (by rotation) പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയെല്ലാം കാലാവധി 5 വർഷമായിരിക്കും. പിരിച്ചുവിടുന്ന ഘട്ടത്തിൽ ആറുമാസത്തി നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരി ച്ചിരിക്കണം.
- സംസ്ഥാനത്ത് സ്വതന്ത്രമായി ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്.
- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് ഗവർണ്ണറുടെ ചുതലയാണ്.
പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത്, സംസ്ഥാന ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകുന്നതിനായി അഞ്ചുവർഷത്തിനൊരിക്കൽ, ഒരു ധനകാര്യ കമ്മീഷനെ നിയമി ക്കാനും ആക്റ്റിൽ വ്യവസ്ഥയുണ്ട്.
Question 41.
ഇന്ത്യൻ പാർലമെന്റ് വിവിധ നടപടികളിലൂടെ എക്സിക്യൂട്ടിവിനെ നിയന്ത്രിക്കുന്നു. തന്നിരിക്കുന്ന സൂചനകൾ പരിഗണിച്ച് ഈ നട പടികളെക്കുറിച്ച് വിശദമായി വിവരിക്കുക.
സൂചനകൾ:-
• പര്യാലോചനകളും ചർച്ചകളും
• നിയമങ്ങൾക്ക് അംഗീകാരം നൽകൽ അല്ലെങ്കിൽ നിരാക രിക്കൽ
• സാമ്പത്തിക നിയന്ത്രണം
• അവിശ്വാസ പ്രമേയം
Answer:
പാർലമെന്ററി വ്യവസ്ഥയിൽ നയമനിർമ്മാണസഭ മാർഗ്ഗങ്ങളിലൂടെ കാര്യനിർവഹണ വിഭാഗത്തെ നിയന്ത്രിക്കുന്നു. അവ ചുവടെ നൽകിയിരിക്കുന്നു.
a) പര്യാലോചനകളും ചർച്ചകളും
b) നിയമങ്ങൾക്ക് അനുമതി നൽകുകയും നിരാകരിക്കലും
c) ധനകാര്യനിയന്ത്രണം
d) അവിശ്വാസപ്രമേയം
a) പര്യാലോചനകളും ചർച്ചകളും : ചോദ്യോത്തരങ്ങളും ചർച്ച കളും വഴി പാർലമെന്റ് എക്സിക്യൂട്ടീവിനെ നിരീക്ഷിക്കു കയും നിയന്ത്രിക്കുകയും ചെയ്യുന്നു. ചോദ്യോത്തരവേള, അടിയന്തിര പ്രമേയം, ശ്രദ്ധക്ഷണിക്കൽ പ്രമേയം, ശൂന്യവേ ളയിലെ ചർച്ചകൾ എന്നിവയെല്ലാം എക്സിക്യൂട്ടീവിനെ നിയ ന്ത്രിക്കാനുള്ള പാർലമെന്റിന്റെ നടപടിക്രമങ്ങളാണ്. നിയോ ജകമണ്ഡലങ്ങളിലെ പ്രശ്നങ്ങളെ സംബന്ധിച്ചും പൊതുപ ശ്നങ്ങളെ സംബന്ധിച്ചും പാർലമെന്റംഗങ്ങൾ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുകയും പരിഹാരം ആവശ്യപ്പെടു കയും ചെയ്യുന്നു. നിയമസഭയിൽ ഉന്നയിക്കപ്പെടുന്ന കാര്യ ങ്ങൾക്ക് മറുപടി നൽകാൻ കാര്യനിർവഹണ വിഭാഗം ബാധി സ്ഥമാണ്.
b) നിയമങ്ങൾക്ക് അനുമതി നൽകലും നിരാകരിക്കലും : നിയ മങ്ങൾക്ക് അനുമതി നിൽക്കുന്നതുവഴിയും നിരാകരിക്കു ന്നതു വഴിയും പാർലമെന്റ് എക്സിക്യൂട്ടീവിനെ നിയന്ത്രി ക്കുന്നു. ഒരു ബിൽ നിയമമാവണമെങ്കിൽ ഭൂരിപക്ഷം ആവ ശ്യമാണ്. ഒരു സഭ പാസാക്കിയ ബില്ലുകൾ മറ്റൊരു സഭ നിരാ കരിക്കുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ലോക്സഭയിൽ ഭൂരി പക്ഷമുള്ള പാർട്ടിക്ക് രാജ്യസഭയിൽ ഭൂരിപക്ഷമില്ലെങ്കിൽ ബില്ല് നിരാകരിക്കപ്പെട്ടേക്കാം.
c) ധനപരമായ നിയന്ത്രണം : ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പണം കണ്ടെത്തുന്നത് ബജറ്റിലൂടെ യാണ്. ബജറ്റവതരണവേളയിലും പാസാക്കുന്ന സന്ദർഭ ത്തിലും പാർലമെന്റിന് നിയന്ത്രണങ്ങൾ നിർദ്ദേശിക്കാൻ അധികാരമുണ്ട്. പണം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഗവൺമെന്റിനോട് വിശദീകരണം ചോദിക്കാം. പണം ദുർവി നിയോഗം ചെയ്തിട്ടുണ്ടെങ്കിൽ കംാളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിനെ പ്രതിക്കൂട്ടിലാക്കാം. സർക്കാരിന്റെ ധനവിനിയോഗ തീരുമാ നങ്ങളിൽ പാർലമെന്റിന് ഇടപെടാനുള്ള പൂർണസ്വാതന്ത്ര്യ മുണ്ട്. ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള സർക്കാരിന്റെ നയപരമായ കാര്യങ്ങളെയാണ് ധനപരമായ നിയന്ത്രണത്തിലൂടെ സഭ ലക്ഷ്യമിടുന്നത്.
d) അവിശ്വാസപ്രമേയം: മന്ത്രിസഭയുടെ ചുമതലാബോധവും മന്ത്രിസഭയിലുള്ള വിശ്വാസവും ഉറപ്പുവരുത്തുന്നതിനുള്ള ഉപകരണമാണ് അവിശ്വാസപ്രമേയം. ഭരിക്കുന്ന പാർട്ടിക്ക് അഥവാ കക്ഷികൾക്ക് സഭയിൽ ഭൂരിപക്ഷം ഉണ്ടായെന്നു തെളിയിക്കാൻ അവിശ്വാസപ്രമേയം ഉപയോഗിക്കുന്നു. ഭര ണപക്ഷം സഭയിൽ വിശ്വാസം തെളിയിക്കാൻ വിശ്വാസപ്രമേ യവും ഭരണപക്ഷത്തോടുള്ള എതിർപ്പ് സൂചിപ്പിക്കാൻ പ്രതി പക്ഷം അവിശ്വാസപ്രമേയവും ഉപയോഗിക്കുന്നു.
Question 42.
ദേശത്തിന്റെ രൂപീകരണത്തെ സഹായിക്കുന്ന ഏതെങ്കിലും നാല് ഘടകങ്ങൾ ചർച്ച ചെയ്യുക.
Answer:
ദേശരാഷ്ട്രങ്ങളിലുള്ള ‘രാഷ്ട്രതത്വത്തിന്റെ എല്ലാ ഘടകങ്ങ ളെയും ഒരുമിച്ചു ചേർക്കുന്ന ആത്മീയവും വൈകാരികവുമായ ശക്തി വിശേഷണമാണ് ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശിക്കുന്ന ദേശീയത. നാം എല്ലാവരും ഇന്ത്യ ക്കാരാണ് എന്ന വികാരമാണ് ഇന്ത്യൻ ദേശീയത. ദേശീയത കൂടാതെ ആധുനിക രാഷ്ട്രം ആവിർഭവിക്കുവാനോ നില നിൽക്കുവാനോ സാധ്യമല്ല. രാഷ്ട്രസംവിധാനം പടുത്തുയർത്തു വാനുള്ള വൈകാരികമായ അടിത്തറ പ്രദാനം ചെയ്യുന്നത് ദേശീ യതയാണ്. ദേശത്തോടുള്ള ജനങ്ങളുടെ കൂറ്, രാഷ്ട്രശക്തി, അധികാരം, പ്രവർത്തനങ്ങൾ എന്നിവയോടുള്ള വിശ്വസ്ഥതയും, നെയ്യാമികതയും തുടങ്ങിയവ ദേശീയത ജനങ്ങളിലുളവാക്കുന്ന വികാരങ്ങളാണ്.
ദേശീയതയുടെ പശ്ചാത്തലത്തിൽ ഒരു ദേശ ത്തിന്റെ പൊതുപെരുമാറ്റങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. ദേശീയ രീതികൾ, ദേശീയ പ്രതീക്ഷകൾ, ദേശീയലക്ഷ്യങ്ങൾ, ദേശീയ സംഘർഷങ്ങൾ, ദേശീയഗാനം, ദേശീയപുഷ്പം, ദേശീ യപതാക, ദേശീയചിഹ്നം ഇവയെല്ലാം ദേശീയതയിൽ ഉൾപ്പെടു ന്നു. ആധുനിക രാഷ്ട്രത്തിന്റെ ‘മതമാണ് ദേശീയത’ എന്ന് ടോയിൻബി (Toynbee), വിശേഷിപ്പിക്കുന്നു. ഈ അധ്യായത്തിൽ ദേശീയത, ദേശീയതയുടെ ഘടകങ്ങൾ, ദേശീയതയുടെ ഗുണ ദോഷങ്ങൾ, ദേശീയതയുടെ പ്രതീകങ്ങൾ, വിവിധതരം ദേശീയ തകൾ തുടങ്ങിയവ പ്രതിപാദിക്കുന്നതിനോടൊപ്പം, ഇന്ത്യൻ ദേശീയ ബോധത്തിന്റെ ഉദയം, ഇന്ത്യൻ ദേശീയത നേരിടുന്ന പ്രധാന വെല്ലുവിളികൾ, അവ പരിഹരിക്കുവാനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ തുടങ്ങിയവ സമഗ്രമായി പ്രതിപാദിക്കുന്നു.
ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ
a) പൊതുവായ വിശ്വാസം (Shared Beliefs) : ചില വിശ്വാസ ങ്ങളാണ് രാഷ്ട്രമായിത്തീരുന്നത്. കെട്ടിടം, കാട്, പുഴ തുടങ്ങി കണ്ടറിയാവുന്നതും തൊട്ടറിയാവുന്നതുമായ ഭൗതി കവസ്തുക്കളെപ്പോലെയുള്ള ഒന്നല്ല രാഷ്ട്രം. ജനങ്ങളുടെ വിശ്വാസത്തിൽ അധിഷ്ഠിതമാണത്. നമ്മൾ ഒരു ജനതയെ പറ്റി രാഷ്ട്രം എന്നു പറയുമ്പോൾ, അവരുടെ എന്തെങ്കിലും ഭൗതികസ്വഭാവത്തെയല്ല നാം വിവക്ഷിക്കുന്നത്. സ്വതന്ത്രമാ യൊരു രാഷ്ട്രീയ അസ്തിത്വമുണ്ടാകണമെന്ന് ആഗ്രഹി ക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഭാവിക്കുള്ള വീക്ഷണവും കൂട്ടായ സ്വത്വവുമാണത്. അത് ഒരു ഗ്രൂപ്പ് പോലെയോ ടീം പോലെയോ ആണ്. പൊതുവായൊരു ലക്ഷ്യത്തിനുവേണ്ടി യോജിച്ച് പ്രവർത്തിക്കുകയും കളിക്കുകയും ചെയ്യുന്ന ജന ങ്ങളുടെ കൂട്ടായ്മ ഏകത്വത്തെക്കുറിച്ച് ജനങ്ങൾ വിശ്വസി ക്കുന്നിടത്തോളം കാലം മാത്രമേ രാഷ്ട്രം നിലനിൽക്കു
b) ചരിത്രം (History) : ഒരു രാഷ്ട്രമായി സ്വയം കരുതുന്ന ഒരു ജനതയ്ക്ക് തുടർച്ചയായ ചരിത്രപരമായ ഒരസ്തിത്വബോധ മുണ്ട്. ഭൂതകാലത്തേക്ക് പിൻതിരിഞ്ഞുനോക്കാനും ഭാവിയി ലേക്ക് ദീർഘദർശനം നടത്താനും കഴിയുന്ന ഒന്നാണത്. കൂട്ടായ സ്മരണകളുടേയും ഐതിഹ്യങ്ങളുടേയും ചരിത്ര പര മായ രേഖകളു ടേയും അടിസ്ഥാനത്തിൽ അവർ സ്വന്തമായൊരു ചരിത്രം സ്വീകരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള തുടർച്ചയായ വ്യക്തിത്വം അങ്ങനെ കൈവ രുന്നു. ഇന്ത്യയിലെ ദേശീയവാദികളെ നമുക്ക് ഉദാഹരണമാ യെടുക്കാം. ഇന്ത്യയുടെ പൗരാണിക നാഗരികതയേയും സാംസ്കാരിക പൈതൃകത്തെയും മറ്റു ഭൂതകാല നേട്ടങ്ങ ളേയും ചൂണ്ടിക്കാട്ടി രാഷ്ട്രത്തിന്റെ അനുസ്യൂതത നാം ചിത്രീ കരിക്കുന്നു.
c) ഭൂപ്രദേശം (Territory) : രാഷ്ട്രത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഭൂപ്രദേശം. ഒരു രാജ്യത്തിന് ഒരു പ്രത്യേക ഭൂവി ഭാഗമുണ്ടായിരിക്കും. അവിടെ ഏറെക്കാലം ഒരുമിച്ച് താമസി ക്കുകയും പൊതുവായൊരു ഭൂതകാലം പങ്കുവെക്കുകയും ചെയ്യുമ്പോൾ ജനങ്ങളിൽ കൂട്ടായൊരു സ്വത്വബോധം രൂപ പ്പെടുന്നു. തങ്ങൾ ഒരു ഏകജനതയാണ്’ എന്നു സങ്കല്പി ക്കാൻ അതവരെ സഹായിക്കുന്നു. അതുകൊണ്ടാണ് ഒരു രാഷ്ട്രമായി സ്വയം കാണുന്ന ജനത ജന്മനാടിനെക്കുറിച്ച് സംസാരിക്കുന്നത്.
d) പൊതുവായ രാഷ്ട്രീയാദർശങ്ങൾ (Shared Political ideals): ഭൂപ്രദേശവും പൊതുവായ ചരിത്രസ്വത്വവും ജന ങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജനങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. ഭാവിയെക്കുറിച്ചുള്ള പൊതുവായൊരു വീക്ഷണവും ഒരു സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വത്തിനായുള്ള പൊതു അഭിലാഷവുമാണത്. രാഷ്ട്ര ങ്ങളെ ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ഘടക ങ്ങളാണ്.
e) പൊതുവായ രാഷ്ട്രീയ വ്യക്തിത്വം (Common Political Identity): സമൂഹത്തെ പറ്റിയും ഭരണകൂടത്തെപ്പറ്റിയും പൊതുവായൊരു രാഷ്ട്രീയ ദർശനം ഉണ്ടായതുകൊണ്ടു മാത്രം വ്യക്തികളെ ഒരു രാഷ്ട്രമായി വാർത്തെടുക്കാനാവി ല്ലെന്നു പലരും കരുതുന്നു. പൊതുവായൊരു ഭാഷ, പൊതു വായൊരു പൈതൃകം എന്നിവപോലെയുള്ള പൊതുവാ യൊരു സാംസ്കാരിക വ്യക്തിത്വം അതിനാവശ്യമാണെന്ന് അവർ കരുതുന്നു. പൊതുവായൊരു ഭാഷയും പൊതുവാ യൊരു മതവുമുണ്ടെങ്കിൽ പൊതുവായൊരു സാംസ്കാരിക വ്യക്തിത്വമാകും. ഓരേ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒരേ ദിനങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നത് ജനങ്ങളെ ഒരുമിപ്പിക്കുന്നു. പക്ഷെ ഒരു ജനാധിപത്യത്തിൽ നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് മതപരമായ പരിഗണനകൾ ഒരു ഭീഷണിയാകും.