Plus One Computer Application Question Paper March 2023 Malayalam Medium

Reviewing Kerala Syllabus Plus One Computer Application Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.

Kerala Plus One Computer Application Previous Year Question Paper March 2023 Malayalam Medium

Time: 2 Hours
Total Score: 60 Marks

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (5 × 1 = 5)

Question 1.
ഹെക്സാ ഡെസിമൽ നമ്പർ സിസ്റ്റത്തിന്റെ ബേസ് …………………….. ആണ്.
(2, 8, 10, 16)
Answer:
16

Question 2.
താഴെ തന്നിരിക്കുന്നവയിലെ HDMI യുടെ പൂർണ്ണരൂപം തിരഞ്ഞെടുക്കുക.
Answer:
High Definition Multimedia Interface

Question 3.
പ്രോഗ്രാമിന്റെ യുക്തിയുടെ തെറ്റായ ആസൂത്രണം മൂലമു ണ്ടാകുന്ന പിശകിന് പേര് നൽകുക.
Answer:
Logical error

Question 4.
ഒറ്റ സ്റ്റേറ്റ്മെന്റിൽ ഇൻപുട്ട് അല്ലെങ്കിൽ ഔട്ട്പുട്ട് ഓപ്പറേ റ്റർമാരുടെ ഒന്നിലധികം ഉപയോഗത്തെ വിളിക്കുന്നത്_________________ ആണ്.
Answer:
cascading

Question 5.
എക്സിക്യുഷൻ സമയത്ത് മൂല്യം മാറ്റാൻ കഴിയാത്ത പ്രതി കാത്ത സ്ഥിരാങ്കങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന കീവേഡ് എഴുതുക.
Answer:
const

Question 6.
താഴെ തന്നിരിക്കുന്നവയിൽ സെർച്ച് എൻഞ്ചിൻ അല്ലാത്തത് ഏത്?
(Google, Bing, Ask, Mozilla Firefox)
Answer:
Mozilla Firefox

Plus One Computer Application Question Paper March 2023 Malayalam Medium

7 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 9 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (9 × 2 = 18)

Question 7.
നിർദ്ദേശിച്ച പ്രകാരം മാറ്റുക :
(a) (38)10 = (?)2
(b) (AB)16 = (?)8
Answer:
a.(100110)2
b. (AB)16 (10101011)2 = (253)8

Question 8.
യൂണികോഡിനെ കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
ലോകത്തിലെ മിക്കവാറും എല്ലാ ലിഖിത ഭാഷകളിലെയും ഡാറ്റയെ പ്രതിനിധീകരിക്കാൻ യൂണികോഡ് ഉപയോഗിക്കുന്നു.

Question 9.
സ്വതന്ത്ര സോഫ്റ്റ് വെയർ ഫൗണ്ടേഷൻ (FSF) നിർവ്വചി ക്കുന്ന സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറിനുള്ള നാല് സ്വതന്ത്രങ്ങൾ ലിസ്റ്റ് ചെയ്ത് വിശദീകരിക്കുക.
Answer:
നാലു തരത്തിലുള്ള സ്വാതന്ത്ര്യം താഴെ കൊടുക്കുന്നു.

  1. Freedom 0 : ഏത് കാര്യത്തിനു വേണമെങ്കിലും ഉപോഗി ക്കുന്നതിനുള്ള സ്വാതന്ത്ര്യം.
  2. Freedom 1 : പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുമെന്നും, പ്രോഗ്രാമിൽ വ്യക്തികളുടെ ആവശ്യത്തിന് അനുസരിച്ച് മാറ്റ ങ്ങൾ വരുത്തുന്നതിനും ഉള്ള സ്വാതന്ത്ര്യം.
  3. Freedom 2 : പ്രോഗ്രാമിന്റെ പകർപ്പ് എടുത്ത് വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്യം.
  4. Freedom 3 : പ്രോഗ്രാമിന്റെ കോഡിൽ മാറ്റം വരുത്തുന്ന തിനും വീണ്ടും അവതരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം. ഫ്രീ ആയിട്ടുള്ളതും പ്രോഗ്രാമിന്റെ കോഡ് നൽകിയിട്ടുള്ളതുമായ സോഫ്റ്റ്വെയറുകൾ ചുവടെ കൊടുക്കുന്നു.

Question 10.
ഫ്ളോചാർട്ടുകളുടെ ഏതെങ്കിലും നാല് ഗുണങ്ങൾ വിശദീ കരിക്കുക.
Answer:
മികച്ച ആശയവിനിമയം, ഫലപ്രദമായ സമന്വയം, ഫലപ്രദമായ വിശകലനവും ഫലപ്രദമായ കോഡിംഗും.

Question 11.
(a) കോഡിംഗിനെ നിർവ്വചിക്കുക. (1)
(b) ഏതെങ്കിലും HLL-ൽ എഴുതിയ പ്രോഗ്രാം ________________ എന്നറിയപ്പെടുന്നു. (1)
Answer:
a) കോഡ് എഴുതുന്ന പ്രക്രിയയെ കോഡിംഗ് എന്ന് വിളിക്കുന്നു.
b) Source code

Question 12.
താഴെ പറയുന്ന ലിസ്റ്റിൽ നിന്ന് അസാധുവായ ഐഡന്റിഫ യർ തിരഞ്ഞെടുത്ത് അസാധുവിനുള്ള കാരണം നൽകുക (world_cup, world_cup, world_cup, 2 world_cup, break, world_cup 2022)
Answer:
world.cup – Special character is used
world cup – White space is not allowed.
2worldcup – It is started with digit
break It is a keyword

Plus One Computer Application Question Paper March 2023 Malayalam Medium

Question 13.
x = 6, y = 3 നൽകിയിരിക്കുന്നു. താഴെ പറയുന്ന എക്സ്പഷനിൽ z ന്റെ മൂല്യം കണ്ടെത്തുക :
z = 5 + \(\frac{x}{y}\)
Answer:
z = 5 + 2 = 7

Question 14.
C++ ൽ ഏതെങ്കിലും നാല് റിലേഷണൽ ഓപ്പറേറ്ററുകളെ ലിസ്റ്റ് ചെയ്യുക.
Answer:
Relational operators are <,<=,>,>=,== and !=

Question 15.
കോഡിംഗിനായി ഏതെങ്കിലും നാല് മാർഗ്ഗനിർദ്ദേശങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
കോഡിംഗിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

  1. അനുയോജ്യമായ naming conventions ഉപയോഗിക്കുക.
  2. വ്യക്തവും ലളിതവുമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുക.
  3. ആവശ്യമുള്ളിടത്തെല്ലാം comments ഉപയോഗിക്കുക.

Question 16.
C++ ലെ if …………… else സ്റ്റേറ്റ്മെന്റിന്റെ പ്രവർത്തനം വിശദ മാക്കുക.
Answer:

if... else statement:
Syntax: if (condition)
}
Statement block1;
}
Else
{
}
Statement block2;

ആദ്യം കണ്ടീഷൻ വിലയിരുത്തും. ശരിയാണെങ്കിൽ സ്റ്റേറ്റ്മെന്റ് ബ്ലോക്ക് 1 എക്സിക്യൂട്ട് ചെയ്യും. അല്ലെങ്കിൽ സ്റ്റേറ്റ്മെന്റ് ബ്ലോക്ക് 2 എക്സിക്യൂട്ട് ചെയ്യും.

Question 17.
ഹബ്ബും സ്വിച്ചും തമ്മിലുള്ള വ്യത്യാസം വിശദമാക്കുക.
Answer:
Hub എന്നത് network ൽ ഉപയോഗിക്കുന്ന ഒരു ഉപകരണമാ ണ്. Networkലെ ഒരു കമ്പ്യൂട്ടറിൽ നിന്ന് ഡാറ്റ എടുത്ത് network ലെ മറ്റു കമ്പ്യൂട്ടറിലേക്ക് അയച്ചുകൊടുക്കുവാൻ Hub സഹാ യിക്കുന്നു. ഒരേ സമയം തന്നെ ഒന്നിലധികം കമ്പ്യൂട്ടറുകൾ data transfer ചെയ്താൽ കൂട്ടിമുട്ടാനുള്ള സാധ്യതയുണ്ട്. Hub ഒരു ചീപ്പ് ആയ device ആണ് ഇതിൽ കൂടി വളരെ സാവധാനത്തിൽ മാത്രമേ ഡാറ്റ അയക്കാൻ സാധിക്കുകയുള്ളൂ.

Switch : സ്വിച്ചും ഡാറ്റ അയക്കുന്നതിനുള്ള ഒരു ഉപകരണ മാണ് ഇവിടെ collision rate വളരെ കുറവാണ്. ഇത് വളരെ സ്പീഡിൽ ഡാറ്റ അയക്കുന്നു. പക്ഷേ ഇത് വളരെ വിലപിടിച്ച താണ്.

Plus One Computer Application Question Paper March 2023 Malayalam Medium

Question 18.
ഇ – ബിസിനസ്സിന്റെ ഏതെങ്കിലും നാല് മേന്മകൾ എഴുതുക.
Answer:
ഇ ബിസിനസ്സിന്റെ നേട്ടങ്ങൾ :

  1. സ്ഥല പരിമിതി ഇല്ലായ്മ ചെയ്യുന്നു.
  2. കച്ചവടം നടത്തുന്നതിനുള്ള ചെലവുകൾ കുറയ്ക്കുന്നു.
  3. സമയ നഷ്ടം കുറയ്ക്കുന്നു.
  4. ഏത് സമയത്തും തുറന്നിരിക്കാം.
  5. ഉൽപ്പന്നങ്ങൾ വേഗത്തിൽ തെരഞ്ഞെടുക്കുവാൻ സഹായി ക്കുന്നു.

19 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 9 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (9 × 3 = 27)

Question 19.
കംമ്പ്യൂട്ടറുകളുടെ ഏതെങ്കിലും മൂന്ന് ഗുണങ്ങൾ വിശദമാ ക്കുക.
Answer:
കംമ്പ്യൂട്ടറുകളുടെ മൂന്ന് ഗുണങ്ങൾ

  1. Speed – ഇതിന് വളരെ വേഗത്തിൽ ജോലികൾ ചെയ്യാൻ സാധിക്കും.
  2. Accuracy – ഇവ produce ചെയ്യുന്ന ഉത്തരങ്ങൾ വളരെ കൃത്യതയുള്ളതാണ്.
  3. Diligence – ഇവ വളരെ ചുറുചുറുക്കുള്ളതാണ്. കുറേ നേരം ജോലി ചെയ്താൽ മനുഷ്യന്മാർ ക്ഷീണിക്കാനും മുഷി യാനും, ശ്രദ്ധ പോകാനും സാധ്യതയുണ്ട്. എന്നാൽ കമ്പ ട്ടർ ഒരു machine ആയതിനാൽ ഒട്ടും ക്ഷീണവും മുഷിവും ഇല്ലാതെയും വിശ്രമം ഇല്ലാതെയും മണിക്കൂറുകളോളം ജോലി ചെയ്യാൻ സാധിക്കും.

Question 20.
(a) എന്താണ് ഇ- മാലിന്യം? (1)
(b) നാല് ഇ- മാലിന്യ നിർമ്മാർജ്ജന രീതികൾ പട്ടികപ്പെടു ത്തുക (2)
Answer:
a) ഇ – വേസ്റ്റ് (electronic waste) : ശരിയായി പ്രവർത്തി ക്കാത്ത അല്ലെങ്കിൽ കേടായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങ ളായ കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ടിവികൾ, സിഎഫ്എൽ മുതലായവയെ ഇ- വേസ്റ്റ് എന്ന് പറയുന്നു.

b) ഇ- വേസ്റ്റ് സംസ്ക്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. റീയൂസ് – ഇ – വേസ്റ്റുകളിൽ ഉപയോഗിക്കുവാൻ സാധി ക്കുന്നത് വീണ്ടും ഉപയോഗിക്കുക.
  2. ഇൻസിനറേഷൻ : ഒരു ചിമ്മിണിയിൽ തീവ്രതയുള്ള ചൂട് ഉപയോഗിച്ച് കത്തിച്ച് കളയുക.
  3. റീസൈക്ലിങ്ങ് : ഇ – വേസ്റ്റ് ഉപയോഗിച്ച് പുതിയ ഉൽപ്പന്ന ങ്ങൾ നിർമ്മിക്കുക.
  4. നിലം നികത്തുക : വലിയ കുഴികളെടുത്ത് ഇ- വേസ്റ്റ് അതിൽ കുഴിച്ച് മൂടുക അതിനുശേഷം മണ്ണിട്ട് നിക ത്തുക.

Question 21.
ഒരു ദീർഘ ചതുരത്തിന്റെ ചുറ്റളവ് കണ്ടെത്താൻ ഉള്ള ഫ്ളോചാർട്ട് വരയ്ക്കുക.
Answer:
v

Question 22.
താഴെ പറയുന്ന ലിസ്റ്റ് തരം തിരിച്ച് അനുയോജ്യമായ കോള ങ്ങളിൽ എഴുതുക എ
(93.5, “Football”, + float, long, %)

Keywords Literals Operators

Answer:

Keywords Literals Operators
Float, long 93.5, “Football” +, %

Question 23.
C++ ലെ ഏതെങ്കിലും മൂന്ന് അടിസ്ഥാന ഡാറ്റ തരങ്ങൾ വിശദീകരിക്കുക
Answer:
Fundamental data types: ഇവയെ ബിൽറ്റ് ഇൻ ഡാറ്റാ ടൈപ്പ് എന്ന് പറയുന്നു.

i) int data type : ദശാംശ സംഖ്യകളല്ലാത്ത സംഖ്യകളെ സ്റ്റോർ ചെയ്യുവാൻ ഇതുപയോഗിക്കുന്നു. ഇവ രണ്ട് തര ത്തിലുണ്ട്. നെഗറ്റീവും പോസറ്റീവും. 4 ബൈറ്റ് മെമ്മറി യാണ് ഇവ ഉപയോഗിക്കുന്നത്. അതായത് 232, ഇത്രയും സംഖ്യകൾ സ്റ്റോർ ചെയ്യാൻ സാധിക്കും. ഇതിൽ 231 നെഗ റ്റീവ് നമ്പറുകളും 231 പോസറ്റീവ് നമ്പറുകളും ഉണ്ടായി രിക്കും. (0 യെ പോസിറ്റീവ് ആയി പരിഗണിക്കും) -231 മുതൽ + 231 – 1 വരെയുള്ള ഏതെങ്കിലും ഒരു സംഖ്യ സ്റ്റോർ ചെയ്യാം.

i) char data type :- കീബോർഡിലെ ഏതെങ്കിലും ഒരു ക്വാരക്റ്റർ സ്റ്റോർ ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. ഉദാ: ‘A’, ‘?’, ‘9’…… ഒരു ബൈറ്റ് മെമ്മറിയാണ് ഇത് ഉപ യോഗിക്കുന്നത്. 82 = 256 ക്യാരക്റ്ററുകൾ സ്റ്റോർ ചെയ്യാൻ സാധിക്കും. ഓരോ ക്യാരക്റ്ററിനും ഒരു ആസ്കി കോഡ് ഉണ്ടായിരിക്കും, a യുടെ ആസ്കി കോഡ് 97 ആണ്. A യുടെ ആസ്കി കോഡ് 65 ആണ്. പൂജ്യത്തി ന്റേത് 48 ആണ്.

iii) float data type :- ദശാംശ സംഖ്യകൾ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്നു. 4 ബൈറ്റാണ് ഉപയോഗിക്കുന്നത്. ഉദാ : 67.89, 89.9 E-15.

Plus One Computer Application Question Paper March 2023 Malayalam Medium

Question 24.
(a) ടൈപ്പ് മോഡിഫയർ എന്താണ്? (1)
(b) C++ ലെ ടൈപ്പ് മോഡിഫയർകൾ ലിസ്റ്റ് ചെയ്യുക. (2)
Answer:
a) Fundamental data type കളുടെ ഡിഫോൾട്ട് പ്രോപ്പർട്ടി കൾ (പരിധിയും വലുപ്പവും) പരിഷ്കരിക്കാൻ ടൈപ്പ് മോഡി ഫയറുകൾ ഉപയോഗിക്കുന്നു.
b) signed, unsigned, long and short. 25. switch(expression)

Question 25.
C++ ലെ സ്വിച്ച് സ്റ്റേറ്റ്മെന്റിറിലെ വാക്യഘടന എഴുതുക.
Answer:

}
case case_value1 :statement block1;
break;
case case_value2:statement block2;
break;
case case_value3:statement block3;
break;
..
..
default:
statement n;
}

Question 26.
താഴെ തന്നിരിക്കുന്ന URL പരിഗണിക്കുകയും URL ന്റെ വിവിധ ഭാഗങ്ങൾ തരം തിരിക്കുകയും ചെയ്യുക. https://hscap.kerala.gov.in/student_status.php
Answer:
https – Protocol
hscap.kerala.gov.in – Domain name
student_status.php – file name.

Question 27.
ഇ- മെയിൽ ഉപയോഗിക്കുന്നതിന്റെ ഏതെങ്കിലും മൂന്ന് ഗണ ങ്ങൾ വിശദീകരിക്കുക.
Answer:
E-mail ന്റെ നേട്ടങ്ങൾ താഴെ കൊടുക്കുന്നു.

  1. Speed കൂടുതലാണ്.
  2. വളരെ ചീപ്പ് ആണ്.
  3. ഒന്നിലധികം ആളുകൾക്ക് ഒരു മെസ്സേജ് e-mail ആയിട്ട് അയക്കാം.
  4. Incoming message നമുക്ക് നമ്മുടെ കമ്പ്യൂട്ടറിൽ സേവ് ചെയ്യാം.
  5. ഇത് പേപ്പറിന്റെ ദുരുപയോഗം കുറയ്ക്കുന്നു.
  6. Mail box എപ്പോൾ വേണമെങ്കിൽ എവിടെ നിന്നും access ചെയ്യാം.

Question 28.
സോഷ്യൽ മീഡിയയുടെ വിവിധതരം തിരുവുകൾ വിശദമാ ക്കുക.
Answer:
വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയകൾ താഴെ കൊടുക്കുന്നു.

  • Internet forums : സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ എന്നീ തരത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും ആശയങ്ങൾ കൈമാറാനും ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഒരു സംവിധാനമാണ് ഇന്റർനെറ്റ് ഫോറംസ്.
  • Social blogs : ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ചർച്ച കൾ നടത്തുവാനും ആശയങ്ങൾ കൈമാറുവാനും ഇൻർനെറ്റിലുള്ള സംവിധാനമാണിത്. ഉദാ : Blogger.com
  • Microblogs : ചെറിയ സന്ദേശങ്ങൾ, മൾട്ടിമീഡിയ ഫയ ലുകൾ എന്നിവ ഇന്റർനെറ്റിൽ കൂടി
    കൈമാറ്റം ചെയ്യു വാൻ ഉപയോഗിക്കുന്നു. Eg. www.twitter.com
  • Wikis : ഇതിൽ കൂടി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നമ്മുടേതായ ചില ചിന്തകൾ പ്രസിദ്ധീകരിക്കാൻ സാധിക്കും . Eg. www. wikipedia .org
  • Social networks : നമ്മുടേതായ ചിന്തകൾ പോസ്റ്റ് ചെയ്യുവാനും മറ്റുള്ളവരുടെ പോസ്റ്റുകൾ കാണുവാനും സാധിക്കുന്ന ചില വെബ്സൈറ്റുകളാണ് ഇത്. Eg. www.facebook.com
  • Content communities : ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ ഉപയോഗിച്ച് മൾട്ടിമീഡിയ ഫയലു കൾ പങ്കിടാൻ സാധിക്കും. Eg. www.youtube.com

Question 29.
ഏതെങ്കിലും മൂന്ന് ഇ-ലേണിംഗ് ടൂളുകൾ വിശദീകരിക്കുക.
Answer:
ഇ-ലേണിങ്ങ് ഉപകരണങ്ങൾ
a) ഇ ബുക്ക് റീഡർ : ടാബ്ലെറ്റ്, കൊണ്ടുനടക്കാവുന്ന കമ്പ്യൂ ട്ടർ എന്നിവ ഉപയോഗിച്ച് അതിലുള്ള ഡിജിറ്റൽ ഫയലുകൾ വായിക്കുവാൻ സഹായിക്കുന്ന സോഫ്റ്റ് വെയറാണ് ഇ ബുക്ക് റീഡർ.

b) ഇ ടെക്സ്റ്റ് ഇലക്ട്രോണിക് രൂപത്തിലുള്ള ടെക്സ്റ്റ് ഡാറ്റയെ ഇ – ടെക്സ്റ്റ് എന്ന് പറയുന്നു.

c) ഓൺലൈൻ ചാറ്റ് : ഇന്റർനെറ്റ് വഴി രണ്ടിലധികം വ്യക്തികൾ തമ്മിൽ ഒരേസമയത്ത് ടെക്സ്റ്റ്, ഓഡിയോ, വീഡിയോ എന്നീ ഫയലുകൾ കൈമാറ്റം ചെയ്യുന്നതിനും ഓൺലൈൻ ചാറ്റ് എന്ന് പറയുന്നു.

30 മുതൽ 32 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 9 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (2 × 5 = 10)

Question 30.
ഏതെങ്കിലും അഞ്ച് ഇൻപുട്ട് ഉപകരണങ്ങൾ ലിസ്റ്റ് ചെയ്ത് വിശദീകരിക്കുക.
Answer:
Input/ Output devices: കമ്പ്യൂട്ടറിന് ഡാറ്റ കൊടുക്കുന്നതിനുള്ള ഉപകരണങ്ങളാണ് Input devices. അവ താഴെ കൊടുക്കുന്നു.

1) Keyboard – സാധാരണയായി ഉപയോഗിക്കുന്ന ഒരു ഉപ കരണമാണിത്. സാധാരണ ഒരു കീബോർഡിൽ 101 key ഉണ്ട്. കീബോഡിൽ Alphabets, അക്കങ്ങൾ, special characters, Arrow keys എന്നിവയുണ്ട്. ഒരു key അമർത്തുമ്പോൾ അതിന്റെ electronic code computer ലേക്ക് അയക്കുന്നു.

2) Mouse – ഇത് ഒരു printing device ആണ്. Cursor അല്ലെങ്കിൽ Pointer ന്റെ സ്ക്രീനിൽ ഉള്ള നീക്കങ്ങൾ നിയ ന്തിക്കാൻ ഇത് ഉപയോഗിക്കുന്നു. ഒരു മൗസിന് രണ്ടാ അല്ലെങ്കിൽ മൂന്നോ ബട്ടണുകൾ ഉണ്ട്. ഇത് സാധാരണ ഉപ യോഗിക്കുന്നത് GUI ആയിട്ടുള്ള O.S.ലാണ്. മൗസിന് താഴെ ഒരു ബോൾ ഉണ്ട്. മൗസ് നീങ്ങുമ്പോൾ ആ ബോളും നീങ്ങു ന്നു. ആ നീക്കത്തിനനുസരിച്ച് xനും yക്കും digital വില കൾ ലഭിക്കുന്നു. അങ്ങനെ മൗസിന്റെ നീക്കങ്ങൾ സ്ക്രീനിൽ നിയന്ത്രിക്കുന്നു.

3) Light pen – ഇത് ഒരു ഇൻപുട്ട് device ആണ്. ഇത് ഒരു light sensitive detector ഉപയോഗിക്കുന്നു. Object കളെ സ്ക്രീനിൽ നിന്നും നേരിട്ട് കണ്ടുപിടിക്കുന്നതിന്. ഒരു ചെറിയ ട്യൂബിനകത്ത് ഒരു photo cell വെച്ചിട്ടുണ്ട്. ഇതാണ് light pen ൻ്റെ structure.

4) Touch Screen – വ്യക്തികൾക്ക് സ്ക്രീനിൽ സ്പർശിച്ചു കൊണ്ട് ഡാറ്റയും നിർദ്ദേശങ്ങളും കൊടുക്കുവാൻ സഹാ യിക്കുന്നു. ഈ സാങ്കേതിക വിദ്യ ടാബ്ലെറ്റ്, സെൽഫോൺ, കമ്പ്യൂട്ടർ എന്നിവയിൽ ഉപയോഗിക്കുന്നു.

5) Graphic Tablet – ഇതിൽ ഒരു പ്രത്യേക സ്ഥലമുണ്ട്. അതിൽ പ്രത്യേക പേന ഉപയോഗിച്ച് വ്യക്തികൾക്ക് ചിത്ര ങ്ങൾ വരയ്ക്കാൻ സാധിക്കും.

Plus One Computer Application Question Paper March 2023 Malayalam Medium

Question 31.
താഴെ തന്നിരിക്കുന്ന കോഡ് പരിഗണിക്കുക. :
int n = 1;
while (n<=10)
{
cout <<n<<“\t”;
n+=2;
(a) മുകളിൽ തന്നിരിക്കുന്ന കോഡിന്റെ ഔട്ട്പുട്ട് എഴു തുക. (1)
(b) മുകളിൽ തന്നിരിക്കുന്ന കോഡിന്റെ ലൂപ്പ് എലിമെന്റു കൾ തിരഞ്ഞെടുക്കുക. (2)
(c) for ലുപ്പ് ഉപയോഗിച്ച് മുകളിൽ തന്നിരിക്കുന്ന കോഡ് മാറ്റി എഴുതുക. (2)
Answer:
a) 13579

b) Initialisation – int n=1;
Checking – n<=10;
Body of the loop – cout<<n<<“\t”;
Updation – n+=2;

c) for(int n=1;n<=10;n+=2)
cout<<n<<“\t”;

Question 32.
(a) വിവിധതരം ഗൈഡഡ് കമ്മ്യൂണിക്കേഷൻ ചാനലുകൾ ലിസ്റ്റ് ചെയ്യുക. (3)
(b) ഏതെങ്കിലും ഒരു ഗൈഡഡ് കമ്മ്യൂണിക്കേഷൻ ചാന ൽ വിശദീകരിക്കുക. (2)
Answer:
(a) The coaxial cable, twisted pair cable (Ethernet cable) and optical fibre cable are the different types of guided medium.

(b) Guided Media (any one)
1) Twisted Pair cable – രണ്ട് തരത്തിലുണ്ട്. Unshieldedഉം Shieldedഉം. രണ്ട് copper wireകൾ ഓരോന്നും plastic cover ഉള്ളത് കുട്ടി പിരിച്ചിട്ട് വേറൊരു plastic cover നുള്ളിൽ വെച്ചിരിക്കുന്നു.

2) Coaxial cable – ഇവിടെ രണ്ട് copper wireനു പകരം ഒരു തടിച്ച ചെമ്പ് കമ്പി പ്ലാസ്റ്റിക് കൊണ്ട് പൊതി ഞ്ഞിരിക്കുന്നു. അതിനെ ഒരു ചാലകം കൊണ്ട് വല പോലെ ചുറ്റിയിട്ടുണ്ടാവും. ഇത് വേറൊരു plastic coating ലുള്ളിൽ വെച്ചിട്ടുണ്ടായിരിക്കും. ഇത് വിലയേ റിയതാണ്, flexible അല്ല, install ചെയ്യാൻ ബുദ്ധി മുട്ടുമാണ്. പക്ഷേ, ഇത് വളരെ വിശ്വസനീയവും, ‘കൂടു തൽ ഡാറ്റ കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമാണ്.

3) Optical fibre – Glassനെ ഒരു പ്രത്യേക രീതിയിൽ കൈകാര്യം ചെയ്താണ് Optical fibre ഉണ്ടാക്കുന്നത്. ഇതിനെ കൂടുതൽ സുരക്ഷിതമാക്കുന്നതിനുവേണ്ടി വേറൊരു plastic jacketനുളളിലാക്കുന്നു. ഇവിടെ electrical signalലിനു പകരം light signal ആണ് ഉപയോഗിക്കുന്നത്. LED, ILD എന്നിങ്ങനെയുള്ള light source കളാണ് ഉപയോഗിക്കുന്നത്.

Leave a Comment