Reviewing Kerala Syllabus Plus One Computer Application Previous Year Question Papers and Answers Sept 2021 Malayalam Medium helps in understanding answer patterns.
Kerala Plus One Computer Application Previous Year Question Paper Sept 2021 Malayalam Medium
Time: 2 Hours
Total Score: 60 Marks
(a) മുതൽ (e) വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (3 × 1 = 3)
Question 1.
a. പ്രൊസസ്സ് ചെയ്ത ഡാറ്റക്ക് പറയുന്ന പേരാണ് …………………………..
b. ASCII – യുടെ പൂർണ്ണരൂപം എഴുതുക.
c. Processor ന്റെയും RAMന്റെയും ഇടയിൽ വെക്കാ വുന്ന ചെറുതും വേഗതയേറിയതുമായ മെമ്മറി ആണ് …………………..
d. High Level Language ൽ എഴുതുന്ന പ്രോഗ്രാമുകളെ …………………………. എന്ന് വിളിക്കുന്നു.
e. World Wide Web (www) എന്ന ആശയം മുന്നോട്ട് വച്ചത് ആരാണ്?
Answer:
a) Information
b) American Standard Code for Information Interchange
c) Cache
d) Source Code
e) Tim Berners Lee
2 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 11 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (11 × 2 = 22)
Question 2.
ഡാറ്റ നിർവചിക്കുക.
Answer:
അസംസ്കൃതമായിട്ടുളള വസ്തുതകളും, നമ്പറുകളും, വാക്കു കളേയുമാണ് data എന്നുപറയുന്നത്.
Question 3.
Unicode ചുരുക്കി വിവരിക്കുക.
Answer:
Unicode : ഇത് ASCII Code പോലെയാണ്. ASCII ഉപയോ ഗിച്ച് നമുക്ക് പരിമിതമായ character കളെ മാത്രമേ മെമ്മറിയിൽ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. പക്ഷേ എന്നാൽ Unicode ഉപയോഗിച്ച് ലോകത്തിലെ എല്ലാ എഴുത്തു ഭാഷയുടേയും character കൾ മെമ്മറിയിൽ സൂക്ഷിക്കാൻ സാധിക്കും. ഉദാഹ രണത്തിന് മലയാളം, ഹിന്ദി, സംസ്കൃതം etc. എന്നിവയാണ്.
Question 4.
ഡെസിമലിൽ നിന്ന് ബൈനറിയിലേക്ക് മാറ്റുക. (23)10
Answer:
(10111)2
Question 5.
കമ്പയിലർ, ഇന്റർ പിറ്റർ ഇവ താരതമ്യം ചെയ്യുക.
Answer:
Compiler : ഇത് Interpreter പോലെ തന്നെയാണ്. പക്ഷേ ഇവിടെ ഓരോ line കളായി മാറ്റി Execute ചെയ്യുന്നതിനുപകരം മൊത്തം line കൾ convert ചെയ്യുകയും error കൾ ഉണ്ടെങ്കിൽ ഡിസ്പ്ലേ ചെയ്യുകയും, എല്ലാ error കളും മാറ്റിയതിനുശേഷം മാത്രമേ execute ചെയ്യുകയുള്ളൂ.
Interpretor : HLLൽ എഴുതിയിരിക്കുന്ന Program Machine Language ലേക്ക് ഓരോ line കളായി മാറ്റുകയും Errors ഇല്ല ങ്കിൽ lineകളെ execute ചെയ്യുകയും ചെയ്യുന്ന പ്രോഗ്രാമിനെ യാണ് Interpreter എന്നുപറയുന്നത്. എന്തെങ്കിലും error ഉണ്ട ങ്കിൽ ആ error മാറ്റിയതിനുശേഷം മാത്രമേ അടുത്ത line convert ചെയ്യുകയുള്ളൂ. അതുവരെയുള്ള പ്രോഗ്രാം execute ചെയ്യും.
![]()
Question 6.
ഏതെങ്കിലും രണ്ട് ഇ-വേസ്റ്റ് നിർമ്മാർജ്ജന രീതികൾ എഴുതുക.
Answer:
- Reuse
- Recycle
- incineration
- Land filling
Question 7.
രണ്ട് നമ്പറുകളുടെ തുക കാണുന്നതിനുള്ള അൽഗോരിതം എഴുതുക.
Answer:
Step 1: Start
Step 2: Input A, B
Step 3: Sum = A + B
Step 4: Output Sum/ Print sum
Step 5: Stop
Question 8.
ഏതെങ്കിലും രണ്ട് ഫ്ളോ ചാർട്ട് ചിഹ്നങ്ങൾ വരക്കുക.
Answer:

Question 9.
ടോക്കണുകൾ നിർവ്വചിക്കുക.
Answer:
C++ പ്രോഗ്രാമിനെ ചെറിയ ഭാഗങ്ങളാക്കി മാറ്റാം. ഇത്തരത്തി ലുള്ള ചെറിയ ഭാഗങ്ങളെ ടോക്കണുകൾ എന്നുപറയുന്നു. അവ Keywords, Identifiers, Literals, Punctuators, Operators എന്നിവയാണ്.
Question 10.
ലോജിക്കൽ ഓപ്പറേറ്റുകളെ കുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
Logical Operator – AND(&&), OR(||), NOT(!)
- AND(&&) – രണ്ട് operands ഉം true ആണെങ്കിൽ മാത്രമേ ഈ operator true നൽകുകയുള്ളൂ.
- OR(||) – ഏതെങ്കിലും ഒരു operand true ആണെങ്കിൽ ഈ operator true നൽകും.
- NOT(!) – true ആണെങ്കിൽ false ഉം false ആണ ങ്കിൽ true ഉം നൽകും.
Question 11.
Expression നെ കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഓപ്പറേറ്ററുകളും ഓപ്പന്റുകളും ഒരുമിച്ച് ചേർത്ത് expressions ഉണ്ടാക്കാം.
ഉദാ:
- Relational expressions
- Arithmetic expressions
- Logical expressions
![]()
Question 12.
വേരിയബിൾ എന്താണ്?
Answer:
ഡാറ്റ സ്റ്റോർ ചെയ്യുവാൻ മെമ്മറിയിലുളള സ്ഥലങ്ങളെ വാരിയ ബിൾ എന്നുപറയുന്നു.
Question 13.
C++ൽ comments എഴുതുന്നതിനുള്ള രണ്ട് വഴികൾ ഏതൊ ക്കെയാണ്?
Answer:
രണ്ട് തരത്തിലുള്ള കമ്മെന്റുകളുണ്ട്. Single line comment(\\) ഉം Multi line comment ( /* and */) ഉം.
Question 14.
C++ ലെ രണ്ട് തരത്തിലുള്ള ടൈപ്പ് കൺവേർഷൻ രീതികളുടെ പേര് എഴുതുക.
Answer:
- Implicit/ Type promotion
- Explicit / Type casting
Question 15.
Entry controlled ലൂപ്പിന് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
for loop and While loop
Question 16.
കൺട്രോൾ സ്റ്റേറ്റ്മെന്റുകളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഏതൊക്കെയാണ് അവ?
Answer:
decision making statement OR selection statements, Iteration statements OR Looping statements
Question 17.
ഒരു ലൂപ്പിലെ ഭാഗങ്ങൾ ഏതൊക്കെയാണ്?
Answer:
The elements of a loop are given below,
- Variable Initialisation
- Test expression(Checking)
- Variable Updation
- loop body
Question 18.
LAN, WAN ഇവ താരതമ്യം ചെയ്യുക.
Answer:
LAN : ലോക്കൽ ഏരിയ നെറ്റ്വർക്ക് വളരെ ചെറിയ ഏരിയ കവർ ചെയ്യുന്നു. ഹൈസ്പീഡും ചെലവ് കുറവുമാണ്.
WAN : വൈഡ് ഏരിയ നെറ്റ്വർക്ക് വളരെ വലിയ ഏരിയ കവർ ചെയ്യുന്നു. താരതമ്യേന സ്പീഡ് കുറവ്, ചെലവ് കൂടുതൽ.
![]()
Question 19.
നെറ്റ്വർക്കിന്റെ ഏതെങ്കിലും രണ്ട് മേന്മകൾ എഴുതുക.
Answer:
- Resource sharing
- Price-performance ratio
- Communication
- Reliability
- Scalability
Question 20.
സോഷ്യൽ മീഡിയയുടെ ഏതെങ്കിലും നാല് തരം തിരിവുകൾ എഴുതുക.
Answer:
Internet forums, Social blogs, Micro blogs, Wikies, Social networks, Content communities.
Question 21.
ഇ – ഗവേണൻസ് നിർവ്വചിക്കുക.
Answer:
E-Governance
കമ്പ്യൂട്ടറും വാർത്താവിനിമയ ഉപകരണങ്ങളും കൂട്ടിചേർത്ത് ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ സാധാരണ ജന ങ്ങളിലേക്ക് എത്തുവാൻ സഹായിക്കുന്നതിനെ ഇ-ഗവേർണൻസ് എന്ന് പറയുന്നു. ഇതുമുഖാന്തിരം ഗവൺമെന്റിന് പൊതുജന ങ്ങളെ എളുപ്പത്തിലും, സുതാര്യവും, കാര്യക്ഷമവുമായി സേവി ക്കാം.
22 മുതൽ 41 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 10 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (10 × 3 = 30)
Question 22.
ഡാറ്റ പ്രൊസസ്സിങ്ങിന്റെ ഘട്ടങ്ങൾ ഏതൊക്കെയാണ്?
Answer:
- Capturing data
- Input
- Storage
- Processing of data
- Output
- Distribution of Output
Question 23.
CPU (സെൻട്രൽ പ്രൊസസ്സിങ്ങ് യൂണിറ്റ്) ന്റെ ഭാഗങ്ങളെ കുറിച്ച് വിശദീകരിക്കുക.
Answer:
Processors : CPU ആണ് കമ്പ്യൂട്ടറിന്റെ brain. CPU ന് മൂന്ന് ഭാഗങ്ങളുണ്ട്. ALU, Control Unit, Memory Unit എന്നിവ യാണ്. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലെ എല്ലാം functionsഉം നിയ ന്ത്രിക്കുന്നത് Control unit ആണ്. Arithmetic Calculations (കൂട്ടുകയും, കുറയ്ക്കുകയും, ഗുണിക്കുക, ഹരിക്കുക) ചെയ്യു ന്നതും, logical decisions എടുക്കുന്നതും ALU ആണ്. ഭാവി യിൽ refer ചെയ്യുന്നതിന് ഡാറ്റയും information നും Program ഉം മെമ്മറിയിൽ ആണ് സ്റ്റോർ ചെയ്യുന്നത്.
- Control Unit(CU) – ഒരു കമ്പ്യൂട്ടറിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് കൺട്രോൾ യൂണിറ്റാണ്.
- Registers – ക്രിയകൾ ചെയ്യുന്നതിന് ഇടയ്ക്ക് ലഭിക്കുന്ന ഉത്ത രങ്ങൾ താല്ക്കാലികമായി സൂക്ഷിച്ചുവെയ്ക്കുവാൻ രജിസ്റ്ററു കൾ സഹായിക്കുന്നു.
പ്രശസ്തമായ പ്രോസസ്സറുകൾ Intel core i3, core i5,core i7, AMD Quadcore etc.
Question 24.
ഫ്രീവെയറും ഷെയർവെയറും താരതമ്യം ചെയ്യുക.
Answer:
Freeware : ഇത്തരത്തിലുള്ള സോഫ്റ്റ് വെയറുകൾ ഫ്രീ ആയി ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. എല്ലാ features കളും ഫ്രീ ആണ്. മറ്റുള്ളവർക്ക് വിതരണം ചെയ്യാനും സാധി ക്കും.
Shareware : ഉൽപ്പന്നം വാങ്ങിക്കുന്നതിന് മുൻപ് അത് ഉപയോ ഗിച്ച് നോക്കുന്നതിനുള്ള അവസരം നൽകുന്നു. എല്ലാ features കളും ലഭ്യമാവുകയില്ല. വേണമെങ്കിൽ മറ്റുള്ളവർക്ക് വിതരണം ചെയ്യാം.
Question 25.
സിസ്റ്റം സോഫ്ട് വെയറിന്റെ ഭാഗങ്ങൾ എഴുതുക.
Answer:
Operating System, Language Processor, Utility Software.
Question 26.
ഫ്ളോ ചാർട്ടിന്റെ ഏതെങ്കിലും മൂന്ന് മേന്മകൾ എഴുതുക.
Answer:
Better communication, Effective analysis, Effective synthesis, Efficient coding.
Question 27.
Debugging എന്താണ്? പ്രോഗ്രാമിങ്ങിലെ ഏതെങ്കിലും രണ്ട് തരത്തിലുള്ള തെറ്റുകൾ എഴുതുക.
Answer:
പ്രോഗ്രാമിലെ തെറ്റുകൾ കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന പ്രക്രിയയെ debugging എന്ന് പറയുന്നു.
Syntax errors, logical errors, Run time error
![]()
Question 28.
ഏതെങ്കിലും മൂന്ന് ലിറ്ററലുകൾ എഴുതുക.
Answer:
Integer, Real OR Floating point, Character, String, Escape Sequence.
Question 29.
ഐഡന്റിഫയറുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ങ്ങൾ എഴുതുക.
Answer:
ഐഡന്റിഫയറിന് പേര് കൊടുക്കുന്നതിനുള്ള നിയമങ്ങൾ ചുവടെ കൊടുക്കുന്നു.
- ഒരു alphabet വെച്ച് മാത്രമേ തുടങ്ങാൻ പാടുള്ളൂ.
- അണ്ടർസ്കോർ (_) ഒരു alphabet ആയി ആണ് പരിഗ ണിക്കുന്നത്.
- സ്പേസ്, സ്പെഷ്വൽ കാരക്റ്ററുകൾ എന്നിവ ഉപയോഗി ക്കാൻ സാധിക്കില്ല.
- കീ വേഡുകൾ ഐഡന്റിഫയറുകളായി ഉപയോഗിക്കാൻ പാടില്ല.
Question 30.
C++ ലെ ഏതെങ്കിലും മൂന്ന് ഫണ്ടമെന്റൽ ഡാറ്റ ടൈപ്പുകൾ എഴുതുക.
Answer:
void, char, int, float, double Any three
Question 31.
C++ലെ ഏതെങ്കിലും മൂന്ന് സ്റ്റേറ്റ്മെന്റുകൾ വിശദീകരിക്കുക.
Answer:
input statements, output statements, Control statements, iterative statements, Looping statements, jumping statements, decision making statements.
Question 32.
Pre-processor directives വിശദീകരിക്കുക.
Answer:
ഒരു C++ program ആരംഭിക്കുന്നത് pre processor directive കൾ വച്ചാണ്. ഇത് പ്രോഗ്രാം statement കൾ അല്ല.
ഉദാ: #include, #define, #undef, etc.
Question 33.
അരിത്തമെറ്റിക് അസൈൻമെന്റ് ഓപ്പറേറ്ററുകൾ വിവരിക്കുക.
Answer:
ഇത് ഷോർട്ട് ഹാന്റ്സ് എന്നും അറിയപ്പെടുന്നു. സാധാരണ മെത്തേഡുകളേക്കാൾ സ്പീഡ് കൂടുതലാണ്.
Eg.
| Arithmetic Equivalent | Assignment Arithmetic |
| X+=5 | X=X+5 |
| X-=10 | X=X-10 |
| X*=15 | X=X*15 |
| X/=20 | X=X/20 |
| X%=25 | X=X%25 |
Question 34.
switch, else-if ladder ഇവ താരതമ്യം ചെയ്യുക.
Answer:
Switch ഉം if-else-if ladder ഉം തമ്മിലുള്ള വ്യത്യാസം താഴെ കൊടുക്കുന്നു.
- സമമാണോ എന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് സ്വിച്ച് ഉപയോഗിക്കുന്നത്.
- if-else-if ആണ് കുറച്ചുകൂടി വേഗതയുള്ളത്.
- if-else-if ദശാംശസംഖ്യ കൈകാര്യം ചെയ്യുന്നതിനും ഉപ യോഗിക്കാം.
- പരിശോധിക്കേണ്ട എക്സ്പ്രഷനിൽ കുറെ വാരിയബിൾ ഉണ്ടെങ്കിൽ if-else if ആണ് നല്ലത്.
Question 35.
for ലൂപ്പിന്റെ syntax എഴുതുക.
Answer:
for (initialization expression; Test expression; update expression)
{
Body of the loop;
}
Question 36.
താഴെ കൊടുത്തിരിക്കുന്നവ നിർവ്വചിക്കുക.
(i) switch
(ii) bridge
(iii) router
Answer:
Switch : ഇത് ബുദ്ധിയുള്ള ഒരു ഉപകരണമാണ്. ഇത് ഉപയോ ഗിച്ച് കമ്പ്യൂട്ടറുകൾ കണക്റ്റ് ചെയ്ത് network ഉണ്ടാക്കാം.
Bridge : ഒരു വലിയ network നെ ചെറിയ ചെറിയ നെറ്റുവർക്കു കളാക്കുന്നതിന് bridge ഉപയോഗിക്കുന്നു.
Router : ഒരേ പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന ഒരു പോലെ യുള്ള രണ്ട് നെറ്റ് വർക്കുകളെ കണക്റ്റ് ചെയ്യുന്നതിന് ഇത് ഉപ യോഗിക്കുന്നു.
![]()
Question 37.
TCP/IP പ്രോട്ടോക്കോൾ ചുരുക്കി വിവരിക്കുക.
Answer:
TCP/IP mom Transmission Control Protocol/ Internet Protocol എന്നാണ്. ഒരു നെറ്റ്വർക്കിൽ data packet കൾ അയക്കുന്നതിന് ഈ protocol ഉപയോഗിക്കുന്നു.
Question 38.
(a) ഇന്റർനെറ്റിലൂടെയുള്ള ഇ- മെയിൽ ട്രാൻസ്മിഷന് ഏത് പ്രോട്ടോക്കോൾ ആണ് ഉപയോഗിക്കുന്നത്?
(b) ഇ- മെയിൽ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഏതെങ്കിലും രണ്ട് നേട്ടങ്ങൾ എഴുതുക.
Answer:
a) Simple Mail Transfer Protocol (SMTP) Or PoP
b) Speed, Easy to use, Eco friendly, provisions for attaching all kinds of files, Reply and forward facility.
Question 39.
ഹാക്കിങ്ങ് വിവരിക്കുക.
Answer:
Hacking : കമ്പ്യൂട്ടർ നെറ്റ്വർക്കിലേക്ക് അതിക്രമിച്ച് കടന്ന് ഡാറ്റയും ഇൻഫർമേഷനും കൈക്കലാക്കുകയോ നശിപ്പിക്കു കയോ ചെയ്യുന്ന പ്രവർത്തിയെ ഹാക്കിംഗ് എന്ന് പറയുന്നു. രണ്ട തരത്തിലുള്ള ഹാക്കിംഗ് ഉണ്ട്. അത് വൈറ്റ് ഹാറ്റ്സും ബ്ലാക്ക് ഹാറ്റ്സുമാണ്. വൈറ്റ് ഹാറ്റ്സ് എന്നാൽ കമ്പ്യൂട്ടർ നെറ്റ് വർക്കുക ളുടെ സുരക്ഷിതത്വം പരിശോധിക്കുന്ന ഹാക്കിങ്ങാണ്. എന്നാൽ വിലയേറിയ ഡാറ്റയും ഇൻഫർമേഷനും കൈക്കലാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഹാക്കിങ്ങാണ് ബ്ലാക്ക് ഹാറ്റ്സ്.
Question 40.
ഇ – ലേർണിങ്ങ് ടൂൾസുകൾക്ക് മൂന്ന് ഉദാഹരണങ്ങൾ എഴുതുക.
Answer:
- e-book reader
- e-text
- Online chat
- e-content
- Education channels
Question 41.
ഇ – ഗവേർണൻസിന്റെ ഏതെങ്കിലും മൂന്ന് മേന്മകൾ എഴുതുക.
Answer:
ഇ – ഗവേർണൻസിന്റെ നേട്ടങ്ങൾ : സമയവും, സ്ഥലവും നോക്കാതെ വളരെ വേഗത്തിൽ ഗവൺമെന്റിന് പൊതുജന ങ്ങളെ സേവിക്കുവാൻ സാധിക്കുന്നു. ഈ പുതുയുഗത്തിൽ ജന ങ്ങൾക്ക് വളരെ സഹായകവും സൗകര്യപ്രദവുമാണ് ഈ ഗ വേർണൻസ്.
- ഗവൺമെന്റിന്റെ സേവനങ്ങൾ യന്ത്രവൽക്കരിക്കപ്പെട്ടു.
- സാധാരണ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനും അങ്ങനെ ഭരണകൂടം കെട്ടുറപ്പുള്ളതാക്കുവാനും സഹായി ക്കുന്നു.
- സുതാര്യത ഉറപ്പുവരുത്തുന്നതുമൂലം അഴിമതി ഉന്മൂലനം ചെയ്യുവാൻ സഹായിക്കുന്നു.
- വിവിധ ഗവൺമെന്റ് വകുപ്പുകളുടെ ഉത്തരവാദിത്വങ്ങൾ വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
- അനാവശ്യമായി വിവിധ ആഫീസുകൾ സന്ദർശിക്കുന്നത് ഒഴി വാക്കുന്നതുമൂലം സമയ നഷ്ടവും ധനവിനിയോഗവും കുറ യ്ക്കുവാൻ സാധിക്കുന്നു.
42 മുതൽ 44 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (1 × 5 = 5)
Question 42.
ഏതെങ്കിലും അഞ്ച് ഇൻപുട്ട് ഉപകരണങ്ങൾ ചുരുക്കി വിവരി ക്കുക.
Answer:
- Keyboard : ടെക്സ്റ്റ് data, computer ലേക്ക് input ചെയ്യുന്നതിന്.
- Mouse : സ്ക്രീനിലെ കാറിന്റെ ചലനങ്ങൾ നിയന്ത്രിക്കു ന്നതിന് മൗസ് ഉപയോഗിക്കുന്നു. 3 button മൗസുകൾ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
- Joystick : Video game കളിക്കുന്നതിന് joystick ഉപ യോഗിക്കാം.
- Microphone : വോയ്സ് ഡാറ്റ കമ്പ്യൂട്ടറിലേക്ക് input ചെയ്യുന്നതിന്.
- Touch screen : Touch screen-ൽ user ന് കൈകൊണ്ട് screen-ൽ സ്പർശിച്ച് ഓപ്പറേറ്റ് ചെയ്യുവാൻ സാധിക്കും.
Question 43.
പ്രോഗ്രാമിങ്ങിന്റെ വിവിധ ഘട്ടങ്ങൾ ചുരുക്കി വിവരിക്കുക.
Answer:
1. Problem Identification : Solve ചെയ്യുന്നതിനുള്ള problem എന്താണെന്ന് തിരിച്ചറിയുകയാണ് ഈ ഘട്ട ത്തിൽ ചെയ്യുന്നത്.
2. Algorithm & Flowchart-
Algorithm – ഒരു problem solve ചെയ്യുന്നതിനുള്ള നിശ്ചിത എണ്ണം നിർദ്ദേശങ്ങളെയാണ് അൽഗോരിതം എന്ന് പറയുന്നത്.
Flowchart – ചിത്രരൂപേണ algorithm രേഖപ്പെടുത്തു ന്നതിനെ flow chart എന്ന് പറയുന്നു.
3. Coding- High level language ഉപയോഗിച്ച് പ്രോഗ്രാം എഴുതുന്ന പ്രക്രിയയെ കോഡിങ്ങ് എന്നുപറയുന്നു.
4. Translation – High Level Language ഉപയോഗിച്ച് എഴു തിയ പ്രോഗ്രാം Machine language ലേക്ക് മാറ്റുന്ന പ്രക്രി യയെ Translation എന്നുപറയുന്നു.
5. Debugging – പ്രോഗ്രാമിലെ തെറ്റുകൾ കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന പ്രക്രിയയെ debugging എന്നു പറയുന്നു.
6. Execution & Testing – നമ്മുടെ പ്രോഗ്രാം ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഘട്ടമാണി ത്.
7. Documentation- രണ്ട് തരത്തിലുള്ള documentation കൾ ഉണ്ട്. Internal and External.
- Internal documentation:- Comments ഉപയോ ഗിച്ച് user ന് ആവശ്യമുള്ള ടിപ്പുകൾ കൊടുക്കു വാൻ സാധിക്കും.
- External documentation:- ഇത് user manual പോലെയാണ്.
![]()
Question 44.
(a) നോഡുകൾ ഭൗതികമായി ബന്ധിപ്പിച്ചു കൊണ്ട് ഒരു നെറ്റ്വർക്ക് രൂപപ്പെടുത്തുന്നതിന് പറയുന്ന പേരാണ് ………………………..
(b) എല്ലാ നോഡുകളും ഒരു കേബിൾ വഴി വൃത്താകൃതിയിൽ അഥവാ വലയ രൂപത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു.
ഈ ടോപ്പോളജിക്ക് പറയുന്ന പേരാണ് ………………………….
(c) ഏതെങ്കിലും മൂന്ന് ടോപ്പോളജികളെകുറിച്ച് വിവരിക്കുക.
Answer:
കമ്പ്യൂട്ടറുകളെ വ്യത്യസ്ത രീതിയിൽ connect ചെയ്ത് ഒരു network രൂപപ്പെടുത്തുന്നതിനെയാണ് topology എന്നുപറ യുന്നത്.
- Bus topology
- Star topology
- Ring topology
- Mesh topology
Bus topology – ഈ topology യിൽ എല്ലാ കമ്പ്യൂട്ടറുകളഉം ഒരു പ്രധാന cable അതായത് bus ഉപയോഗിച്ച് കണക്റ്റ് ചെയ്യു ന്നു. ഇവിടെ മെസ്സേജുകൾ ഒരു കമ്പ്യൂട്ടർ അയക്കും. മറ്റുള്ള എല്ലാ കമ്പ്യൂട്ടറുകളഉം ശ്രദ്ധിക്കുന്നു.

Star topology – ഇതിൽ എല്ലാ കമ്പ്യൂട്ടറുകളും ഒരു central computer (server) ലേക്ക് കണക്റ്റ് ചെയ്യുന്നു. ഇവിടെ എല്ലാ മെസ്സേജുകളും server ൽ കൂടി മാത്രമേ അയക്കുവാൻ സാധി ക്കുകയുള്ളൂ. server കേടായാൽ മുഴുവൻ network ഉം പ്രവർത്തനക്ഷമമല്ലാതാവും.

Ring topology – ഇവിടെ കമ്പ്യൂട്ടറുകളെല്ലാം ഒരു ring ന്റെ ഷേപ്പിലാണ് കണക്റ്റ് ചെയ്തിരിക്കുന്നത്. അതിനാലാണ് Ring topology എന്ന് വിളിക്കുന്നത്. ഇതിന് കുറച്ച് cable മാത്രമേ ആവശ്യമുള്ളൂ.

Mesh topology – ഇവിടെ എല്ലാ കമ്പ്യൂട്ടറുകളും പരസ്പരം കണക്റ്റ് ചെയ്തിട്ടുണ്ട്. ഇത് വല പോലെയാണ്. ഇത് രണ്ട് കമ്പ്യൂ ട്ടറുകൾ തമ്മിൽ ഒന്നിലധികം വഴികളുണ്ട്. ഒരു വഴി തടസ്സപ്പെ ട്ടാൽ വേറൊരു വഴിയിൽ കൂടി ഡാറ്റ ട്രാൻസ്ഫർ ചെയ്യാം.
