Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.
Plus One Economics Board Model Paper 2022 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
Part – I
A. 1 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 10 എണ്ണ ത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (10 × 1 = 10)
Question 1.
താഴെ തന്നിട്ടുള്ളവയിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ദേശീയ വരുമാന കണക്കാക്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ്?
a) വി.കെ.ആർ.വി.റാവു
b) അമർത്യസെൻ
c) മഹലാനോബിസ്
d) സി. രംഗരാജൻ
Answer:
a) വി.കെ.ആർ.വി.റാവു
Question 2.
താഴെ തന്നിട്ടുള്ളവയിൽ മനുഷ്യമൂലധനമായി പരിഗണിക്കാവുന്ന ഘടകം ഏത്?
a) യന്ത്രഭാഗങ്ങൾ
b) ഉപകരണങ്ങൾ
c) പരിശീലനം നേടിയ തൊഴിലാളികൾ
d) കമ്പ്യൂട്ടറുകളും ഇലക്ട്രോണിക്സും
Answer:
c) പരിശീലനം നേടിയ തൊഴിലാളികൾ
Question 3.
ആഭ്യന്തര സമ്പദ്ഘടനയെ, ലോക സമ്പദ്ഘടനയുമായി സംയോ ജിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്
a) സ്വകാര്യവത്ക്കരണം
b) ആഗോളവത്ക്കരണം
c) ഉദാരവത്ക്കരണം
d) ദേശീയവത്ക്കരണം
Answer:
b) ആഗോളവത്ക്കരണം
Question 4.
ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നതിന് ഏത് രീതി ആണ് ഉപയോഗിക്കുന്നത്?
a) സെൻസസ് രീതി
b) സാംബ്ലിങ്ങ് രീതി
c) യാദൃശ്ചിത സാംബ്ലിങ്ങ് രീതി
d) ലോട്ടറി രീതി
Answer:
a) സെൻസസ് രീതി
Question 5.
താഴെ നൽകിയിരിക്കുന്നതിൽ കേന്ദ്ര പ്രവണത മാനകം ഏതാണ്?
a) മാനകവതിയാനം
b) മാധ്യ വ്യതിയാനം
c) സമാന്തര മാധ്യം
d) വ്യതിയാനം ഗുണാങ്കം
Answer:
c) സമാന്തര മാധ്യം
Question 6.
ചുവടെ നൽകിയിരിക്കുന്നവയിൽ ‘ഇന്ത്യൻ സിസ്റ്റം ഓഫ് മെഡി സിൻ (ISM)-ൽ ഉൾപ്പെടാത്തത് ഏതാണ് ?
a) ഹോമിയോപ്പതി
b) നാച്ചറോപതി
c) ആയുർവേദ
d) അലോപ്പതി
Answer:
d) അലോപ്പതി
Question 7.
ചുവടെ നൽകിയിരിക്കുന്നവയിൽ പരിസ്ഥിതിയുടെ ധർമ്മം അല്ലാത്തത് ഏത്?
a) വിഭവങ്ങൾ പ്രദാനം ചെയ്യുന്നു
b) മണ്ണിന്റെ അപചയം
c) ജീവൻ നിലനിർത്തുന്നു
d) സൗന്ദര്വാനുഭൂതി നൽകുന്നു
Answer:
b) മണ്ണിന്റെ അപചയം
Question 8.
ചൈനയിൽ, ജനങ്ങൾ സംഘടിതമായി നടപ്പിലാക്കിയ കൃഷി രീതി അറിയപ്പെടുന്നത്
a) പഞ്ചവത്സര പദ്ധതി
b) കമ്മ്യൂൺ സിസ്റ്റം
c) ഹരിത വിപ്ലവം
d) മഹത്തായ കുതിച്ച് ചാട്ടം (ഗ്രേറ്റ് ലീപ് ഫോർവേർഡ്)
Answer:
b) കമ്മ്യൂൺ സിസ്റ്റം
Question 9.
സ്വതന്ത്രപൂർവ്വ ഇന്ത്യയിൽ ആദ്യമായി ദാരിദ്ര്യരേഖ എന്ന ആശയം ചർച്ച ചെയ്ത വ്യക്തി ആരാണ്?
a) വില്യം ഷിറാസ്
b) ജവഹർലാൽ നെഹ്രു
c) ദാദാബായ് നവറോജി
d) ഡോ.മൻമോഹൻ സിങ്
Answer:
c) ദാദാബായ് നവറോജി
Question 10.
പരസ്പര ബന്ധമുള്ള രണ്ട് ചരങ്ങൾക്ക് ഒരേ ദിശയിലേക്ക് ഉണ്ടാകുമ്പോൾ, ചരങ്ങൾ തമ്മിലുള്ള സഹബന്ധം അറിയ ടുന്നത്
a) പോസിറ്റീവ് സഹബന്ധം
b) നെഗറ്റീവ് സഹബന്ധം
c) സഹബന്ധം ഇല്ല
d) ഇവയൊന്നുമല്ല
Answer:
a) പോസിറ്റീവ് സഹബന്ധം
Question 11.
അടിസ്ഥാന കാലയളവിൽ സൂചികാങ്കമായി എപ്പോഴും പരിഗ ണിക്കുന്നത്
a) 0
b) 1
c) 100
d) 10
Answer:
c) 100
Question 12.
ഏത് സംഖ്യാ മൂല്യവും സ്വീകരിക്കാൻ കഴിയുന്ന ചരങ്ങൾ
a) അസന്തത ചരങ്ങൾ
b) ഗുണാത്മക ചരങ്ങൾ
c) നാമമാത്ര ചരങ്ങൾ
d) സന്തൽ ചരങ്ങൾ
Answer:
c) നാമമാത്ര ചരങ്ങൾ
13 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (6 × 2 = 6)
Question 13.
1991- ൽ പുത്തൻ സാമ്പത്തികനയം നടപ്പിലാക്കുന്നതിന് മുന്നോ ടിയായി ഇന്ത്യയിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഇന്ത്യ സമീപിച്ച ധനകാര്യ സ്ഥാപനങ്ങളുടെ പേര് പട്ടികപ്പെടുത്തുക.
Answer:
ഐ.എം.എഫ് (അന്താരാഷ്ട്ര നാണയനിധി
ഐ.ബി.ആർ.ഡി (ലോകബാങ്ക്)
Question 14.
മിസ്റ്റർ റാംബോ തന്റെ വേനൽക്കാല യാത്രയിൽ, ആറ് സംസ്ഥാ . നങ്ങളിലെ ഇന്ധനവില താഴെ നൽകിയിരിക്കുന്ന തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
102, 104, 98, 95, 100, 108
സംസ്ഥാനങ്ങളിലെ ഇന്ധനവിലയുടെ റെയ്ഞ്ച് (Range) കണ ക്കാക്കുക.
Answer:
റെയ്ഞ്ച് = ഉയർന്ന വില (H) – കുറഞ്ഞ വില (L)
= 108 – 95 = 13
Question 15.
ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ ഏതെങ്കിലും രണ്ട് ലക്ഷ ങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
a. സാമ്പത്തിവളർച്ച കൈവരിക്കുക
b. സമ്പദ്വ്യവസ്ഥയെ ആധുനികവൽക്കരിക്കുക
Question 16.
ഇന്ത്യയിലെ ഗ്രാമീണ വികസനത്തിന്റെ ഭാഗമായി പ്രത്യേകശ്രദ്ധ ആവശ്യമുള്ള രണ്ട് മേഖലകൾ പട്ടികപ്പെടുത്തുക.
Answer:
a. കാർഷിക വായ്പ
b. കാർഷിക ഉൽപ്പന്ന വിപണനം
Question 17.
ചുവടെ നൽകിയിരിക്കുന്നതിൽ കാലാനുസൃത വർഗ്ഗീകരണം, സ്ഥലിയ വർഗ്ഗീകരണം എന്നിവ തിരിച്ചറിഞ്ഞ് എഴുതുക.
a) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗി കളുടെ എണ്ണം
b) 1951 മുതൽ 2011 വരെയുള്ള ഇന്ത്യൻ ജനസംഖ്യ
Answer:
a. സ്ഥലീയ വർഗ്ഗീകരണം
b. കാലാനുസൃത വർഗ്ഗീകരണം
Question 18.
വിവര ശേഖരണത്തിന് ഉപയോഗിക്കുന്ന ചോദ്യാവലിയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ ലിസ്റ്റ് ചെയ്യുക.
Answer:
a. ചോദ്യാവലി ലളിതമായിരിക്കണം
b. ചോദ്യങ്ങളുടെ ബാഹുല്യം പാടില്ല
Question 19.
ചുവടെ നൽകിയിട്ടുള്ള പ്രസ്താവനകളുടെ സാമ്പത്തികപദം എഴുതുക.
a) ചില്ലറ വിലയിലെ ശരാശരി മാറ്റം അളക്കുന്ന സൂചികാങ്കം
b) പൊതുവിലയിലെ മാറ്റം സൂചിപ്പിക്കുന്ന സൂചികാങ്കം
Answer:
a. ഉപഭോക്തൃ വില സൂചിക
b. മൊത്തവില സൂചിക
Question 20.
ഒരു പ്രോജക്റ്റ് തയ്യാറാക്കുന്നതിനുള്ള ഏതെങ്കിലും 4 ഘട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:
- പഠനവിധേയമാക്കാവുന്ന ഒരു പ്രശ്നം or വിഷയം കണ്ട
- വിവരശേഖരണത്തിനുള്ള മേഖല തിരഞ്ഞെടുക്കുക.
- വിവരശേഖരണം
- ശേഖരിച്ച വിവരങ്ങളുടെ അവതരണവും വിശകലനവും
Question 21.
ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ കണക്കുകൾ ലഭിക്കുന്ന ഏതെ ങ്കിലും രണ്ട് ഉറവിടങ്ങൾ എഴുതുക.
Answer:
a. സെൻസ് റിപ്പോർട്ട്
b. നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷന്റെ റിപ്പോർട്ട്
22 മുതൽ 28 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (5 × 3 = 15)
Question 22.
ഹരിതവിപ്ലവത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ് എഴുതുക.
Answer:
ഹരിതവിപ്ലവം ഇന്ത്യൻ കാർഷിക രംഗത്ത് വൻമാറ്റങ്ങൾ ഉണ്ടാ കുന്നതിന് കാരണമായി. ഇതിൽ പ്രധാനപ്പെട്ടവ
- അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളുടെ ഉപയോഗം
- ജലസേചന സംവിധാനം വിപുരീകരിക്കപ്പെട്ടു.
- രാസവളത്തിന്റെയും രാസകീടനാശിനികളുടേയും ഉപയോഗം.
- കൃഷിയുടെ യന്ത്രവൽക്കരണം
Question 23.
ഔപചാരിക മേഖലയിലേയും അനൗപചാരിക മേഖലയിലേയും തൊഴിൽശക്തി, അനുയോജ്യമായ ഉദാഹരണങ്ങളോടെ വേർതി രിച്ച് അറിയുക.
Answer:
ഔപചാരിക മേഖല – തൊഴിലാളികൾക്ക് പരിപൂർണ്ണ സംര ക്ഷണം ലഭിക്കുന്നു. നിശ്ചിത ശമ്പളം, നിശ്ചിതമായ തൊഴിൽ സമ യം, നിയമപരമായ അവധി.
Question 24.
ദത്തശേഖരണത്തിനുള്ള വ്യക്തിഗത അഭിമുഖ രീതിയുടെ ഏതെ ങ്കിലും 3 നേട്ടങ്ങൾ സൂചിപ്പിക്കുക.
Answer:
a. പ്രതികരണത്തിന്റെ തോത് കൂടുതലായിരിക്കും.
b. എല്ലാതരം ചോദ്യങ്ങളും ചോദിക്കാം.
c. പ്രതികരണം നേരിട്ട് വീക്ഷിക്കാം.
Question 25.
താഴെ നൽകിയിരിക്കുന്നവയുടെ പദം പ്രസ്താവിക്കുക.
a) ആവശ്യങ്ങൾ നിറവേറ്റുന്നതിന് സാധനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തി.
b) ലാഭം നേടുന്നതിനായി സാധനങ്ങൾ വിൽക്കുന്ന വ്യക്തി
c) വേതനം കൊടുത്ത് ആരെയെങ്കിലും ജോലിക്കെടുക്കുന്ന വ്യക്തി
Answer:
a. ഉപഭോക്താവ്
b. വിൽപ്പനക്കാരൻ
c. തൊഴിലുടമ / സംഘാടകൻ
Question 26.
കേരളത്തിലെ ഒരു പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ചെലവ് പട്ടിക താഴെ നൽകിയിരിക്കുന്നു. ചെലവ് പട്ടിക പ ഡയഗ്രത്തിൽ കാണിക്കുക.
ഇനം | ചെലവ് (ശതമാനത്തിൽ) |
വെന്റിലേറ്ററുകൾ | 18% |
PPE കിറ്റുകൾ | 30% |
പൾസ് ഓക്സിമീറ്റർ | 12% |
കയ്യുറകൾ | 10% |
മറ്റുള്ളവ | 30% |
Answer:
ഇനം | ചെലവ് (ശതമാനത്തിൽ) | കോൺ |
വെന്റിലേറ്ററുകൾ | 18% | 64.8° |
PPE കിറ്റുകൾ | 30% | 108° |
പൾസ് ഓക്സിമീറ്റർ | 12% | 43.2° |
കയ്യുറകൾ | 10% | 36° |
മറ്റുള്ളവ | 30% | 108° |
100% | 360° |
Question 27.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങളുടെ ചതുർത്ഥക വ്യതി യാനം കണക്കാക്കുക.
20, 22, 24, 25, 26, 28, 32, 38, 39, 46, 48
Answer:
ചതുർത്ഥക വ്യതിയാനം = \(\frac{Q_3-Q_1}{2}\)
= \(\frac{39 – 24}{2}\) = \(\frac{15}{2}\) = 7.5
Question 28.
2010 വില അടിസ്ഥാനമായി പരിഗണിച്ച് കേവല സഞ്ചിത രീതി സിംപിൾ അഗ്രഗേറ്റീവ് മെത്തേഡ് ഉപയോഗപ്പെടുത്തി സൂചി കാങ്കം നിർമ്മിക്കുക.
Answer:
P01 = \(\frac{\Sigma \mathrm{P}_1}{\Sigma \mathrm{P}_9}\) × 100
= \(\frac{300}{259}\) × 100 = 120
29 മുതൽ 33 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)
Question 29.
ഗ്രാമീണ മേഖലയിലെ കാർഷിക വിപണന സംവിധാനം മെച്ച പ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയ നടപടികൾ വിവരിക്കുക.
Answer:
ഇന്ത്യയിലെ കാർഷിക വിപണന സംവിധാനത്തെ മെച്ചപ്പെടുത്താ നായി വിപുലമായ സംവിധാനങ്ങളാണ് ഗവൺമെന്റ് നടപ്പിലാ ക്കിയിരിക്കുന്നത്. അവ താഴെ പറയുന്നവയാണ്.
- റെഗുലേറ്റഡ് മാർക്കറ്റുകൾ രൂപീകരിച്ചു.
- അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. അതായത് ഗതാ ഗത സൗകര്യങ്ങൾ, വെയർഹൗസ്, ഗോഡൗൺ, കോൾഡ് സ്റ്റോറേജ്, സംസ്കരണ ശാലകൾ എന്നിവ കർഷകർക്ക് ലഭ്യമാക്കി.
- സഹകരണ വിപണനത്തെ പ്രോത്സാഹിപ്പിച്ചു.
- താങ്ങുവില പ്രഖ്യാപിച്ചു.
- കരുതൽ ധാന്യശേഖരം സൂക്ഷിച്ചു.
- കാർഷിക വായ്പാസൗകര്യം നൽകി.
- പൊതുവിതരണസംവിധാനം ശക്തമായി നടപ്പാക്കി.
Question 30.
റിപബ്ലിക് ഓഫ് ചൈന, അവരുടെ വികസന പാതയിൽ നടപ്പി ലാക്കിയ വിവിധ തന്ത്രങ്ങൾ വിശകലനം ചെയ്യുക.
Answer:
1949 – ൽ രൂപീകൃതമായ ചൈനീസ് റിപ്പബ്ലിക്ക് പൊതുമേഖലാ നയമാണ് എല്ലാ മേഖലയിലും നടപ്പാക്കിയത്. ചൈന നടപ്പാക്കിയ നയങ്ങളെ ചുവടെ കൊടുത്തിരിക്കുന്നു.
- കാർഷികരംഗത്തെ കമ്മ്യൂൺ സമ്പ്രദായം ഉപേക്ഷിച്ചു.
- സ്വകാര്യമൂലധ നിക്ഷേപം അനുവദിച്ചു.
- വിദേശമൂലധന നിക്ഷേപം പ്രോത്സാഹിപ്പിച്ചു.
- പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിച്ചു.
Question 31.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യ നേടിയ പശ്ചാത്തല സൗക രവികസനം വിശകലനം ചെയ്യുക.
Answer:
ഇന്ത്യയിൽ ആധുനിക രീതിയിലുള്ള പശ്ചാത്തല വികസനത്തിന് തുടക്കം കുറിച്ചത് ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു. പക്ഷേ ജന ക്ഷേമത്തേക്കാൾ ഉപരി ബ്രിട്ടീഷ് കച്ചവട താൽപര്യങ്ങളെ മുൻനിർത്തിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടന്നത്. ഇന്ത്യയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ എളുപ്പത്തിൽ കൊണ്ടുപോ കാനും, കലാപസ്ഥലങ്ങളിലേക്ക് പട്ടാളത്തെ എത്തിക്കാനുമുള്ള സൗകര്യങ്ങൾക്കായിരുന്നു മുൻഗണന.
ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന പശ്ചാത്തല വികസനങ്ങൾ
- റെയിൽവെ
- തുറമുഖങ്ങളുടെ നിർമ്മാണം
- തപാൽ ടെലഗ്രാഫ് സൗകര്വങ്ങൾ
- ജലഗതാഗതം
Question 32.
സാമ്പത്തികശാസ്ത്രത്തിൽ ഒരു ക്ലാസ് ടെസ്റ്റിന് 30 കുട്ടികൾ നേടിയ മാർക്ക് ചുവടെ നൽകിയിട്ടുണ്ട്. ക്ലാസ്സ് ഇന്റർവെൽ ’10’ ആയി പരിഗണിച്ച് ഒരു ആവൃത്തി വിതരണ പട്ടിക നിർമ്മിക്കുക.
Answer:
Class | Frequency |
0 – 10 | 3 |
10 – 20 | 6 |
20 – 30 | 2 |
30 – 40 | 6 |
40 – 50 | 3 |
50 – 60 | 3 |
60 – 70 | 2 |
70 – 80 | 3 |
80 – 90 | 2 |
Σf = 30 |
Question 33.
താഴെ നൽകിയിരിക്കുന്നവയെ പ്രതിനിധീകരിക്കുന്ന സ്കാറ്റർ ഡയഗ്രങ്ങൾ വരയ്ക്കുക.
a) പരിപൂർണ്ണ പോസിറ്റീവ് സഹബന്ധം
b) പരിപൂർണ്ണ നെഗറ്റീവ് സഹബന്ധം
c) പോസിറ്റീവ് സഹബന്ധം
d) നെഗറ്റീവ് സഹബന്ധം
Answer:
A scatter diagram is a simple but useful technique for visually examining the type of relationship between two variables.
പോസിറ്റീവ് സഹബന്ധം
When the plotted points show a rising trend from the lower left hand corner to the upper right hand corner and if they are very closely held together, this type of association is known as postive correlation.
നെഗറ്റീവ് സഹബന്ധം
Here the plotted points show a falling trend from up- per level hand corner to the lower right hand corner.
പൂർണ്ണ പോസിറ്റീവ് സഹബന്ധം
Here the plotted points lie on a straight line rising from the lower left hand corner to the upper right hand corner.
പൂർണ്ണ നെഗറ്റീവ് സഹബന്ധം
Here the points lie on a straight line falling from the upper left hand corner to the lower right hand corner.
33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (3 × 5 = 15)
Question 34.
ചുവടെ നൽകിയിരിക്കുന്ന ആവൃത്തി വിതരണപട്ടികയിൽ നിന്ന് മാനകവ്യതിയാനം (standard deviation) വ്യതിയാനം ഗുണാങ്കം (co-effcient of variation) എന്നിവ കണക്കാക്കുക.
Marks | Number of Students |
20 | 8 |
24 | 7 |
30 | 10 |
35 | 12 |
38 | 6 |
40 | 3 |
Answer:
Question 35.
1991- ൽ ഉദാരവത്ക്കരണ നടപടികളുടെ ഭാഗമായി നടപ്പിലാ ക്കിയ വ്യാവസായിക മേഖലാ പരിഷ്ക്കാരങ്ങളും നികുതി പരി ഷ്ക്കാരങ്ങളും വിശകലനം ചെയ്യുക.
Answer:
1991 – ലെ സാമ്പത്തിക പരിഷ്കരണ നടപടികളിലെ പ്രധാനപ്പെട്ട രണ്ട് മേഖലകളായിരുന്നു വ്യാവസായിക മേഖലാ പരിഷ്കാര ങ്ങളും നികുതി പരിഷ്കാരങ്ങളും.
വ്യാവസായിക മേഖലാ പരിഷ്കാരങ്ങൾ
a. ലൈസൻസിങ്ങിലെ ഇളവ് (Delicensing)
ഏതാനും വ്യവസായങ്ങൾ ഒഴികെ മറ്റെല്ലാ വ്യവസായങ്ങ ളേയും ശക്തമായ ലൈസൻസിൽ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. മദ്യം, പുകയില ഉൽപന്നങ്ങൾ, അപകടകരമായ രാസവസ്തുക്കൾ, സ്ഫോടക സ്വഭാവമുള്ള വസ്തുക്കൾ, മരുന്നുകൾ എന്നിവയെ ലൈസൻസ് വേണ്ട വ്യവസായ ങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി.
b. ഡീറിസർവേഷൻ (Dereservation)
പൊതുമേഖലയ്ക്ക് വേണ്ടി മാത്രമായി മാറ്റിവെച്ച വ്യവസാ യങ്ങളുടെ എണ്ണം കുത്തനെ കുറച്ചു. ഇപ്പോൾ പ്രതിരോധ സാമഗ്രികൾ, ആണവോർജ്ജം, റെയിൽവെ എന്നിവ മാത്ര മാണ് പൊതുമേഖലയ്ക്ക് വേണ്ടി മാറ്റിവെച്ചിട്ടുള്ളത്.
c. ചെറുകിട മേഖലയ്ക്കായി നീക്കിവെച്ചിരുന്ന ഉൽപന്നങ്ങ ളുടെ എണ്ണം കുറച്ചു
d. MRTP നിയമത്തിലും, FERA നിയമത്തിലും മാറ്റം വരുത്തി. ഇതിലൂടെ കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ഉദ്ദേശിക്കുന്നു.
e. നികുതി പരിഷ്കാരങ്ങൾ
സാമ്പത്തിക പരിഷ്കാരത്തിന്റെയും ഉദാരവൽക്കരണത്തി ന്റെയും ഭാഗമായി ആണ് നികുതി പരിഷ്കാരങ്ങൾ നടപ്പാ ക്കിയത്. ഇവയിൽ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ്.
a. വ്യക്തിഗത ആദായനികുതി നിരക്ക് കുറച്ചു.
b. കമ്പനി ആദായനികുതി കുറച്ചു.
c. എക്സൈസ് തീരുവ കുറച്ചു.
d. കസ്റ്റംസ് തീരുവ കുറച്ചു.
Question 36.
മനുഷ്യ മൂലധന രൂപീകരണത്തിന്റെ ഉറവിടങ്ങൾ വിശദീകരിക്കുക.
Answer:
ഏതൊരു രാജ്യത്തിന്റെയും വികസനത്തെ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ് മനുഷ്യമൂലധനം. മനുഷ്യമൂലധന രൂപീകരണത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെ പറയു ന്നവയാണ്.
a. വിദ്യാഭ്യാസ നിക്ഷേപം
മികച്ച വിദ്യാഭ്യാസം ജനങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധി പ്പിക്കുന്നു.
b. ആരോഗ്യനിക്ഷേപം
മനുഷ്യരുടെ നിലവാരത്തെ വർദ്ധിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് മെച്ചപ്പെട്ട ആരോഗ്യം.
c. തൊഴിൽ പരിശീലന രംഗത്തെ നിക്ഷേപം
കാലഘട്ടത്തിനനുസരിച്ച് പുതിയ പ്രവണതകളെ തൊഴിൽ രംഗത്ത് പരിചയപ്പെടുത്തി തൊഴിലാളികളുടെ ഉൽപ്പാദന ക്ഷമത വർധിപ്പിക്കാനായി തൊഴിൽ പരിശീലനം അത്വാവ ശ്രമാണ്.
d. കുടിയേറ്റം
ഇത് കൂടുതൽ മെച്ചപ്പെട്ട തൊഴിലിനും വരുമാന വർധന വിനും കാരണമാകുന്നു.
e. അറിവുസമ്പാദനം
മെച്ചപ്പെട്ട മാനവവികസനത്തിനുള്ള ഉറവിടങ്ങൾ അതായത് വിദ്യാഭ്യാസ സാധ്യതകൾ, തൊഴിൽ സാധ്യതകൾ എന്നിവ യെക്കുറിച്ചുള്ള അറിവ് ലഭ്യമാകേണ്ടതാണ്.
Question 37.
ഇന്ത്യയിൽ ഊർജ്ജമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ വിശകലനം ചെയ്യുക.
Answer:
ഇന്ത്യയിലെ ഊർജ്ജമേഖല പലതരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നു. അവ താഴെ പറയുന്നവയാണ്.
- ആവശ്യത്തിനുള്ള ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ല.
- ഉൽപ്പാദനക്ഷമത കുറഞ്ഞ ഉൽപ്പാദനശാലകളും, ഉള്ള സാധ്യതകൾ പൂർണ്ണമായി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ.
- സംസ്ഥാന വിദ്യുച്ഛക്തി ബോർഡുകൾ നഷ്ടത്തിൽ പ്രവർത്തിക്കുന്നതും അവയുടെ കെടുകാര്യസ്ഥതയും.
- വിതരണത്തിലെയും പ്രസരണത്തിലെയും നഷ്ടം, ഉയർന്ന സബ്സിഡികൾ, ഊർജ്ജമോഷണം, വൈദ്യുതി മോഷണം
- താപവൈദ്യുതനിലയത്തിന് ഉൽപ്പാദനത്തിനാവശ്യമായ കൽക്കരിയുടെ ലഭ്യത കുറയുന്നത്, ആണവ വൈദ്യുത നില യങ്ങളിൽ ഉൽപ്പാദനത്തിനാവശ്വമായ യുറേനിയം ആവശ ത്തിന് ലഭ്യമല്ലാതിരിക്കുന്നത്.
Question 38.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങളിൽ നിന്നും ലെസ്സ് ദാൻ ഒജീ വ്, മോർ ദാൻ ജീവ് എന്നിവ വരയ്ക്കുക.
ദിവസവേതനം | വ്യക്തികളുടെ എണ്ണം |
0 – 50 | 7 |
50 – 100 | 10 |
100 – 150 | 20 |
150 – 200 | 13 |
200 – 250 | 12 |
250 – 300 | 19 |
300 – 350 | 14 |
350 – 400 | 9 |
Answer:
39 മുതൽ 41 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 39.
a) ഇന്ത്യയിലെ ദാരിദ്ര്യത്തിനുള്ള കാരണങ്ങൾ പട്ടികപ്പെടു ത്തുക.
b) ഇന്ത്യയിൽ ഗവൺമെന്റ് നടപ്പിലാക്കിയ ദാരിദ്ര്യനിർമ്മാർ ജ്ജന പദ്ധതികൾ വിശകലനം ചെയ്യുക.
Answer:
ഇന്ത്യ നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദാരിദ്ര്യം. ഇതിന് ഒരുപാട് തലങ്ങളുണ്ട്. ദാരിദ്ര്യത്തിനുള്ള കാര ണങ്ങൾ പലതാണ്. അവ താഴെ പറയുന്നു.
- താഴ്ന്ന വരുമാനം
- ആസ്തികളുടെ അഭാവം
- തൊഴിലില്ലായ്മ
- അസമത്വങ്ങൾ
- പാർശ്വവൽക്കരണവും അധികാമില്ലായ്മയും
- ജനസംഖ്യാ വിസ്ഫോടനം
- കൃഷിയുടെ പിന്നോക്കാവസ്ഥയും സാവധാനത്തിലുള്ള വ്യവസായവൽക്കരണവും
- വിലക്കയറ്റം
ദാരിദ്ര്യം ഇല്ലാതാക്കാൻ വേണ്ടി ഗവൺമെന്റ് ഒരുപാട് പദ്ധതി കൾ ആവിഷ്കരിച്ച് നടപ്പാക്കിയിരിക്കുന്നു. ഇവയെ മൂന്ന് വിഭാ ഗങ്ങളായി തരംതിരിക്കാം.
1. സ്വയം തൊഴിൽ പദ്ധതികൾ
2. ഭക്ഷ്യസുരക്ഷാ പദ്ധതികൾ
3. സാമൂഹ്യസുരക്ഷാ പദ്ധതികൾ
1. Self-employment and wage employment programmes (സ്വയംതൊഴിൽ പദ്ധതികൾ
a. സ്വർണ്ണജയന്തി ഗ്രാം സ്വറോസ്ഗാർ യോജന
ദാരിദ്ര്യനിർമ്മാർജനത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധ തിയാണിത്. 1999 ഏപ്രിൽ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ഇപ്പോൾ ഇത് നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ എന്നും നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ എന്ന പേരിലും അറിയപ്പെടുന്നു.
b. പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്.
c. റൂറൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം
സ്വയംതൊഴിൽ കണ്ടെത്താൻ ചെറുപ്പക്കാരെ സഹായി ക്കുന്ന പദ്ധതിയാണിത്. ഖാദി ഗ്രാമീണ വ്യവസായം വഴി യാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
d. സ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന
ഗ്രാമീണതലത്തിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി നടപ്പാക്കിയ പദ്ധതിയാണിത്.
e. ജവഹർ റോസ്ഗാർ യോജന
ഗ്രാമീണതലത്തിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി നടപ്പാക്കിയ പദ്ധതിയാണിത്.
f. നെഹ്രു റോസ്ഗാർ യോജന
നഗരമേഖലയിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്.
g. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഇതിന്റെ അടിസ്ഥാനം 2005ലെ ദേശീയ ഗ്രാമീണ തൊഴി ലുറപ്പ് നിയമമാണ്. നിശ്ചിത കൂലിയിൽ താൽപര്യമുള്ള വ്യക്തികൾക്ക് വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ ഈ പദ്ധതി ഉറപ്പു നൽകുന്നു. ഇപ്പോൾ ഈ പദ്ധതി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന പേരിൽ അറിയപ്പെടുന്നു.
8. നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം
9. സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന
II. ഭക്ഷ്യസുരക്ഷാ പദ്ധതികൾ
a. പൊതുവിതരണ സംവിധാനം: ഇതിലൂടെ റേഷൻ കട വഴി വളരെ കുറഞ്ഞ വിലയിൽ ഭക്ഷിധാന്വങ്ങൾ സാധാരണക്കാ രിലേക്ക് എത്തിക്കുന്നു.
b. സംയോജിത ശിശുവികസ സേവനപദ്ധതി (ICDS) – അമ്മ മാർക്കും, 6 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആരോ ഗപരമായ സേവനങ്ങളും പോഷകാഹാരവും ഉറപ്പാക്കുന്നു.
c. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി. ഈ പദ്ധതിയിലൂടെ സ്കൂൾ കുട്ടികൾക്ക് പാചകം ചെയ്ത ഭക്ഷണം സൗജന്യ മായി നൽകുന്നു.
d. അന്നപൂർണ്ണ പദ്ധതി: പെൻഷൻ ആനുകൂല്യം ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് 10 kg ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.
e. അന്ത്യോദയ അന്നയോജന തീവ്രദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് തീരെ തുച്ഛമായ വിലയ്ക്ക് ഭക്ഷ്യധാന്യ ങ്ങൾ നൽകുന്ന പദ്ധതിയാണിത്.
III. സാമൂഹ്യസുരക്ഷാ പദ്ധതികൾ
അസംഘടിത മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക ളാണ് ഇവയിൽ കൂടുതലും.
a. ആം ആദ്മി ബീമയോജന: അസംഘടിത മേഖലയിലെ തൊഴി ലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാ ണിത്.
b. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി: BPL കുടുംബത്തിലെ 65 – ന് മേൽ പ്രായമുള്ളവർക്ക് മാസം 500 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയാണിത്.
c. രാഷ്ട്രീയ സ്വാസ്തിക ഭീമായോജന: BPL കുടുംബത്തിന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാ ണിത്.
d. അടൽ പെൻഷൻ യോജന: 18 – 40 ഇടയിൽ ഉള്ള അസം ഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഉള്ള പെൻഷൻ പദ്ധതിയാണിത്.
e. ജനശ്രീ ഭീമയോജന BPL കുടുംബങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.
f. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന: ചെറിയ തുകക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്. ബാങ്ക് എക്കൗണ്ട് ഉള്ള 18-50നും ഇടയിൽ പ്രായമുള്ളവർക്കാണ്
ഈ പദ്ധതി.
7. പ്രധാനമന്ത്രി സുരക്ഷ ഭീമയോജന: അപകടമരണം, അംഗ വൈകല്യം എന്നിവ സംഭവിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് ആണിത്. 2 ലക്ഷം രൂപയാണ് തുക. ഇതിന്റെ പ്രീമിയം വർഷത്തിൽ 12 രൂപയാണ്.
8. നാഷണൽ സോഷ്യൽ അസിസ്റ്റന്റ് പ്രോഗ്രാം: സംരക്ഷിക്കാൻ ആരും ഇല്ലാത്ത വൃദ്ധർ, വിധവകൾ, പാവപ്പെട്ട സ്ത്രീകൾ എന്നിവർക്ക് പെൻഷൻ നൽകുന്ന പദ്ധതിയാണിത്.
Question 40.
a) സുസ്ഥിര വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
b) സുസ്ഥിര വികസനം കൈവരിക്കാൻ എന്തെല്ലാം തന്ത്രങ്ങ ളാണ് സ്വീകരിക്കേണ്ടത്?
Answer:
പരിസ്ഥിതി സൗഹൃദമായ വികസനമാണ് സുസ്ഥിരവികസന ത്തിന്റെ അടിസ്ഥാനം. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ വരു തലമുറയെക്കൂടെ സഹായിക്കുന്ന തരത്തിലുള്ള വികസനമാ ണിത്.
പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിച്ച് പരിസ്ഥി തിക്ക് ദോഷം വരുത്താതെ വികസനം നേടുക എന്നതാണ് സുസ്ഥിര വികസനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പാരമ്പ ശ്വേതര ഊർജ്ജസ്രോതസ്സിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പാരമ്പര്യമായ അറിവുകളെയും രീതികളേയും പ്രോത്സാഹിപ്പി ക്കുക, ജൈവകൃഷി രീതി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.
സുസ്ഥിര വികസനത്തിനായ പദ്ധതികൾ
a. പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന്റെ ഉപയോഗം
ഇതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു വലിയ പരിധി വരെ കുറക്കാൻ പറ്റും.
ഇതിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ
i. LPG, ഗോബർഗ്യാസ് എന്നിവയെ ഗ്രാമീണതലത്തിൽ ഉപ യോഗിക്കുക.
ii. നഗരപ്രദേശത്ത് CNG ഉപയോഗം പ്രോത്സാഹിപ്പിക്കൽ.
iii. കാറ്റിൽനിന്നുള്ള ഊർജ്ജത്തെ ഉപയോഗപ്പെടുത്തുക.
iv. സൗരോർജ്ജത്തിന്റെ ഉപയോഗം
v. ചെറുകിട ജലവൈദ്യുത പദ്ധതികളെ പ്രോത്സാഹിപ്പിക്കൽ
b. പരമ്പരാഗതമായ അറിവിന്റേയും രീതികളുടേയും ഉപയോഗം മാരകമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കാനും പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങൾ കുറക്കാനും ഈ രീതി ഉപകരിക്കുന്നു.
c. ജൈവകൃഷി
ഇത് പ്രകൃതി സൗഹൃദ കാർഷിക രീതിയാണ്. ഇതിലൂടെ പരിസ്ഥിതിയുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.
d. ജൈവകീട നിയന്ത്രണം
ജൈവകീടനാശിനിയുടെ ഉപയോഗം പരിസ്ഥിതിയുടെ നില വാരം ഉയർത്തുന്നു.
മേൽപറഞ്ഞ രീതികളുടെ കൃത്യമായ പ്രയോഗം സുസ്ഥിരവിക സനം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കുന്നു.
Question 41.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങളിൽ നിന്നും മാധ്വം, മധ്യാങ്കം എന്നിവ കണക്കാക്കുക.
മാർക്ക് | വ്യക്തികളുടെ എണ്ണം |
10 – 20 | 4 |
20 – 30 | 7 |
30 – 40 | 16 |
40 – 50 | 20 |
50 – 60 | 15 |
60 – 70 | 8 |
Answer:
മാർക്ക് | വ്യക്തികളുടെ എണ്ണം | Midpoint (x) | fx | cf |
10 – 20 | 4 | 15 | 60 | 4 |
20 – 30 | 7 | 25 | 175 | 11 |
30 – 40 | 16 | 35 | 560 | 27 |
40 – 50 | 20 | 45 | 900 | 47 |
50 – 60 | 15 | 55 | 825 | 62 |
60 – 70 | 8 | 65 | 520 | 70 |
70 | Σfx = 3040 |
മാധ്യം (Mean) = \(\frac{\sum f x}{N}\) = \(\frac{3040}{70}\) = 43.43
മധ്യാങ്കം (Median) = l + \(\frac{\frac{N}{2}-c f}{f}\) × C
l = lower limit of median class.
മീഡിയൻ ക്ലാസ്സ് = \(\frac{N^{t h}}{2}\) ഐറ്റം = \(\frac{70}{2}\) = 35
35 എന്നത് ക്യുമുലേറ്റീവ് ഫ്രീക്വൻസി 47 ൽ ഉൾപ്പെടുന്നു. 47 നേരെ കിടക്കുന്ന ക്ലാസ് = 40 – 50. അതുകൊണ്ട് 40 – 50 മീഡിയൻ ക്ലാസ് ആണ്. ഇതിലെ 40 നെ (lower limit) ആയി എടുക്കാം.
cf = 27, f = 20
Class interval (c) = 10
ഈ വിലകളെ മുകളിൽ കൊടുത്ത സമവാക്യത്തിലേക്ക് കൊടു ത്താൽ
മധ്വാങ്കം = l + \(\frac{\frac{N}{2}-c f}{f}\) × C
= 40 + \(\frac{35 – 27}{20}\) × 10 = 40 + \(\frac{8}{20}\) × 10
= 40 + (0.4 × 10) = 40 + 4 = 44