Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.
Plus One Political Science Board Model Paper 2022 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 10 വരെ ചോദ്യങ്ങളിൽ 16 സ്കോറിന് ഉത്തരം എഴുതുക.
Question 1.
മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ സുപ്രീം കോടതിക്ക് റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന അനുഛേദം ഏത്? (1)
(a) അനുഛേദം 32
(b) അനുഛേദം 14
(c) അനുഛേദം 25
(d) അനുഛേദം 30
Answer:
(a) അനുഛേദം 32
Question 2.
താഴെ തന്നിരിക്കുന്ന രാജ്യങ്ങളിൽ പൊതുതെരഞ്ഞെടുപ്പിന് ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ സ്വീകരിച്ച രാജ്യം ഏത്?
(a) യു.കെ.
(b) ഇസ്രായേൽ
(c) യു.എസ്.എ.
Answer:
(b) ഇസ്രായേൽ
Question 3.
ഇന്ത്യൻ പ്രധാനമന്ത്രിയെ നിയമിക്കുന്നത് (1)
(a) ഉപരാഷ്ട്രപതി
(b) രാജ്യസഭ
(c) രാഷ്ട്രപതി
Answer:
(c) രാഷ്ട്രപതി
Question 4.
ഇന്ത്യയിൽ __________________ തെരഞ്ഞെടുപ്പിന് എഫ്. പി.ടി.പി. സമ്പ്രദാ യമാണ് സ്വീകരിച്ചിരിക്കുന്നത്. (1)
(a) ലോകസഭ
(b) രാജ്യസഭ
(c) പ്രസിഡന്റ് ഓഫ് ഇന്ത്യ
Answer:
(b) രാജ്യസഭ
Question 5.
ഇന്ത്യയിലെ നീതിന്യായ വിഭാഗത്തിന്റെ ഘടന സൂചിപ്പിക്കുന്ന ചാർട്ട് പൂർത്തിയാക്കുക. (2)
Answer:
a) സുപ്രീം കോടതി
b) കീഴ്ക്കോടതികൾ
Question 6.
ഇന്ത്യൻ പാർലമെന്റിനെ കുറിച്ചുള്ള ഏതാനും പ്രസ്താവനകൾ തന്നിരിക്കുന്നു. അവ ശരിയോ തെറ്റോ എന്ന് എഴുതുക.
(a) ലോകസഭ ഒരു സ്ഥിരം സഭയാണ്
(b) ലോകസഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ട് തെരഞ്ഞ ടുക്കുന്നു.
(c) ഓരോ രണ്ടു വർഷം കൂടുമ്പോഴും രാജ്യസഭയിലെ \(\frac{1}{3}\) അംഗ ങ്ങൾ കാലാവധി പൂർത്തിയാക്കുന്നു.
(d) ഇന്ത്യയിൽ ഇപ്പോൾ 543 ലോകസഭ നിയോജക മണ്ഡ ലങ്ങൾ ഉണ്ട്.
Answer:
a) തെറ്റ്
b) ശരി
c) ശരി
d) ശരി
Question 7.
ഏതാനും ഭരണവിഷയങ്ങൾ താഴെ തന്നിരിക്കുന്നു. അവ അനുയോജ്യമായി ടേബിളിൽ ക്രമപ്പെടുത്തുക.
(ബാങ്കിങ്, ട്രേഡ് യൂണിയൻ, വിദ്വാഭ്യാസം, മായം ചേർക്കൽ, വിദേശകാര്യം, തുറമുഖങ്ങൾ)
കേന്ദ്ര വിഷയങ്ങൾ | ഉഭയ വിഷയങ്ങൾ |
• | • |
• | • |
• | • |
Answer:
കേന്ദ്ര വിഷയങ്ങൾ | ഉഭയ വിഷയങ്ങൾ |
• ബാങ്കിംഗ് | • ട്രേഡ് യൂണിയൻ |
• വിദേശകാര്യം | • വിദ്യാഭ്യാസം |
• തുറമുഖങ്ങൾ | • മായംചേർക്കൽ |
Question 8.
ചുവടെ നൽകിയിരിക്കുന്ന പുസ്തകങ്ങളുടെ രചയിതാക്കൾ ആരെന്ന് എഴുതുക.
(a) സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര
(b) ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം
(c) ഓൺ ലിബേർട്ടി
Answer:
(a) സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര – നെൽസൺ മണ്ഡല
(b) ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം – ആഗ്സാൻ സൂകി
(c) ഓൺ ലിബേർട്ടി – ജെ. എസ്. മിൽ
Question 9.
താഴെ തന്നിരിക്കുന്ന വിഷയങ്ങളെ പട്ടികയിൽ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
(കൃഷി, പ്രതിരോധം, വിദ്യാഭ്യാസം, ബാങ്കിംങ്ങ്, ജയിൽ, വനം) (3)
Answer:
രാഷ്ട്രീയാവകാശങ്ങൾ
- വോട്ടവകാശം
- രാഷ്ട്രീയപാർട്ടികൾ രൂപീകരിക്കുന്നതിനുള്ള അവകാശം
- ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനുള്ള അവകാശം
സാമ്പത്തികാവകാശങ്ങൾ
- അർഹമായ വേതനത്തിനുള്ള അവകാശം
- അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾക്കുള്ള അവകാശം
- തൊഴിലിനുള്ള അവകാശം
Question 10.
ചേരുംപടി ചേർക്കുക.
A | B |
ഭരണഘടന | സ്വീകരിച്ച ആശയങ്ങൾ |
ബ്രിട്ടീഷ് ഭരണഘടന | സ്വതന്ത്ര നീതിന്യായ വ്യവസ്ഥ |
കനേഡിയൻ ഭരണഘടന | സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം |
അമേരിക്കൻ ഭരണഘടന | നിയമ നിർമ്മാണ നടപടിക്രമം |
ഫ്രഞ്ച് ഭരണഘടന | ഗവൺമെന്റിന്റെ അർദ്ധഫെഡറൽ സമ്പ്രദായം |
Answer:
A | B |
ഭരണഘടന | സ്വീകരിച്ച ആശയങ്ങൾ |
ബ്രിട്ടീഷ് ഭരണഘടന | നിയമ നിർമ്മാണ നടപടിക്രമം |
കനേഡിയൻ ഭരണഘടന | ഗവൺമെന്റിന്റെ അർദ്ധഫെഡറൽ സമ്പ്രദായം |
അമേരിക്കൻ ഭരണഘടന | സ്വതന്ത്ര നീതിന്യായ വ്യവസ്ഥ |
ഫ്രഞ്ച് ഭരണഘടന | സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം |
11 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം.
(4 × 3 = 12)
Question 11.
ഇന്ത്യൻ പ്രസിഡന്റിന്റെ മൂന്ന് വിവേചന അധികാരങ്ങൾ എഴുതുക.
Answer:
- മന്ത്രിസഭ നൽകുന്ന ഉപദേശം പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കാനുള്ള അധികാരം.
- വീറ്റോ അധികാരം – ഒരു ബില്ല് പിടിച്ചു വയ്ക്കാനോ, അനുമതി നിഷേധിക്കാനുള്ള അധികാരം.
- ലോക്സഭയിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ വിവേചനപൂർവ്വം പ്രധാന മന്ത്രിയെ നിയമിക്കാനുള്ള അധികാരം.
Question 12.
ഇന്ത്യൻ ഭരണഘടനയിൽ ഇതുവരെ പാസാക്കിയ ഭരണഘടനാ ഭേദഗതികളുടെ വർഗീകരണം എഴുതുക.
Answer:
- സാങ്കേതികമോ ഭരണപരമോ ആയ ഭേദഗതികൾ
- വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ
- രാഷ്ട്രീയ സമന്വയത്തിലൂടെയുള്ള ഭേദഗതികൾ
Question 13.
ഇന്ത്യയിൽ നീതിന്യായ വിഭാഗത്തിന്റെ സ്വതന്ത്രത ഉറപ്പാക്കുന്ന തിനുള്ള മൂന്ന് നടപടികൾ പ്രസ്താവിക്കുക.
Answer:
ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള പ്രധാനമാർഗ്ഗങ്ങൾ താഴെപറയുന്നവയാണ്.
- ജഡ്ജിമാരുടെ നിയമനരീതി
- സാമ്പത്തികാശ്രയത്വത്തിന്റെ അഭാവം
- വ്യക്തിപരമായ വിമർശനങ്ങളിൽ നിന്നുള്ള സംരക്ഷണം
Question 14.
സമത്വം വളർത്തുന്നതിനുള്ള മൂന്ന് മാർഗങ്ങൾ എഴുതുക.
Answer:
- ഔപചാരിക സമത്വം സ്ഥാപിക്കൽ
- വ്യത്യസ്ത പരിഗണനയിലൂടെയുള്ള സമത്വം
- അനുകൂലാത്മക നടപടികൾ
Question 15.
ദേശ രൂപീകരണത്തെ സഹായിക്കുന്ന ഏതെങ്കിലും മൂന്ന് ഘടകങ്ങൾ എഴുതുക.
Answer:
- പൊതുവായ വിശ്വാസം
- ചരിത്രം
- ഭൂപ്രദേശം
Question 16.
ഘടനാപരമായ ഹിംസയുടെ ഏതെങ്കിലും മൂന്ന് രൂപങ്ങൾ പ്രസ്താവിക്കുക.
Answer:
- കൊളോണിയലിസം
- പുരഷാധിപത്യം
- വർഗ്ഗീത
Question 17.
രാഷ്ട്രീയ സിദ്ധാന്തം പഠിക്കുന്നതിന്റെ പ്രാധാന്യം എഴുതുക.
Answer:
രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പഠനം വളരെ പ്രധാനമാണ്. രാഷ്ട്രീയ പ്രവർത്തകർ, നയരൂപീകരണം നടത്തുന്ന ബ്യൂറോ കാറ്റുകൾ, രാഷ്ട്രീയ സിദ്ധാന്തം പഠിപ്പിക്കുന്നവർ, ഭരണ ഘടനയും നിയമങ്ങളും വ്യാഖ്യാനിക്കുന്ന അഭിഭാഷകരും ജഡ്ജി മാരും, ചൂഷണം തുറന്നു കാട്ടുകയും പുതിയ അവകാശങ്ങൾ ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന പൊതുപ്രവർ ത്തകരും, രാഷ്ട്രീയ സങ്കൽപങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നി ങ്ങനെ സമൂഹത്തിലെ പല വിഭാഗങ്ങൾക്കും വളരെ പ്രസക്ത മായ ഒന്നാണ് രാഷ്ട്രീയ സിദ്ധാന്തം.
ഒന്നാമതായി, എല്ലാ വിദ്യാർത്ഥികളും ഭാവിയിൽ ഒരു തൊഴിൽ തെരഞ്ഞെടുക്കേണ്ടിവരും. ഏതു തൊഴിലിനെ സംബന്ധിച്ചിട ത്തോളം രാഷ്ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവുകൾക്ക് പ്രസക്തിയുണ്ട്. ഗണിതശാസ്ത്രം പഠിക്കുന്ന എല്ലാവരും ഗണിത ശാസ് ത്രജ്ഞന്മാരോ, എഞ്ചിനിയർമാരോ ആവില്ല. എങ്കിലും ഗണിതത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് ജീവിതത്തിൽ പൊതുവെ ഉപകാരപ്രദമാണെന്ന് പറയേണ്ടതി ല്ലല്ലോ.
രണ്ടാമതായി, വിദ്യാർത്ഥികളെല്ലാം വോട്ടവകാശമുള്ള പൗരന്മാ മായിത്തീരാൻ പോവുകയാണ്. പല പ്രശ്നങ്ങളിലും അവർക്കു തീരുമാന മെടുക്കേണ്ടിവരും. നാം ജീവിക്കുന്ന ലോകത്ത രൂപപ്പെടുത്തുന്ന രാഷ്ട്രീയ ആശയങ്ങളെക്കുറിച്ചും സ്ഥാപന ങ്ങളെക്കുറിച്ചുമുള്ള അറിവ് ഉത്തരവാദിത്വത്തോടെ പ്രവർത്തി ക്കാൻ അവർക്കു സഹായകമാകും.
മൂന്നാമതായി, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ആശ യങ്ങളേയും വികാരങ്ങളേയും പരിശോധിക്കുന്നതിന് രാഷ്ട്രീയ സിദ്ധാന്തം പ്രോത്സാഹനമേകുന്നു.
നാലാമതായി, രാഷ്ട്രീയ സങ്കല്പങ്ങളെക്കുറിച്ച് ചിട്ടയോടെ ചിന്തിക്കാൻ രാഷ്ട്രീയ സിദ്ധാന്തം സഹായിക്കുന്നു.
18 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്കോർ വീതം (4 × 4 = 16)
Question 18.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏതെങ്കിലും നാല് ചുമതലകൾ ചർച്ച ചെയ്യുക.
Answer:
- വോട്ടർ പട്ടിക തയാറാക്കൽ
- പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്സഭ, സംസ്ഥാന നിയമസഭ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തൽ
- തിരഞ്ഞെടുപ്പുകളുടെ ടൈംടേബിൾ തയാറാക്കൽ തിരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ നിയമനം
- തിരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥരുടെ നിമനം
- തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം.
Question 19.
നിഷേധാത്മക സ്വാതന്ത്ര്യവും ക്രിയാത്മക സ്വാതന്ത്ര്യവും വിശദമാക്കുക.
Answer:
എല്ലാ നിയന്ത്രണങ്ങളിൽ നിന്നുമുള്ള മോചനം എന്നാണ് സ്വാത അന്ത്യമെന്ന വാക്കിന്റെ അർത്ഥം. ഇത് പ്രാവർത്തികമാക്കിയാൽ കാട്ടിലെ നിയമമായ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിയ മാവും നടപ്പിൽ വരുക. ബലവാൻ ബലഹീനനുമേൽ മേധാ വിത്വം പുലർത്തുകയും സമൂഹത്തിലെ ഏറ്റവും ശക്തിമാനെ ഓരോരുത്തരും വണങ്ങേണ്ടതായും വരും. സ്വാതന്ത്യത്തിന്റെ ഈ നെഗറ്റീവ് സങ്കല്പം സ്വീകാര്യമോ ആഗ്രഹിക്കത്തക്കതോ അല്ലാത്തതുകൊണ്ട് രാഷ്ട്രം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടിയി രിക്കുന്നു. തടസ്സങ്ങളെ നീക്കം ചെയ്യുക എന്നതാണ് സ്വാത സ്വത്ത് സംബന്ധിച്ച പോസിറ്റീവ് സങ്കല്പം. നെഗറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തെ അരാചകത്വത്തിലേക്ക് നയിക്കുന്നു. പോസിറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗ തിക്കും മറ്റ് വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണ്.
Question 20.
73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ കൊണ്ടുവന്ന ഏതെങ്കിലും നാല് മാറ്റങ്ങൾ ചർച്ച ചെയ്യുക.
Answer:
പ്രാദേശിക ഗവൺമെന്റുകൾ 73-ാം ഭേദഗതിക്കു ശേഷം
- 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക ഗവൺമെന്റിനെ ക്കുറിച്ച് നിയമനിർമാണം നടത്താനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടു. ഭരണഘടനാ ഭേദഗതിക്കനു സൃതമായി നിയമനിർമ്മാണം നടത്താൻ സംസ്ഥാനങ്ങൾ നിർബന്ധിതരായി.
- 73-ാം ഭേദഗതിയ്ക്കുശേഷം പ്രത്യക്ഷ തെരഞ്ഞെടുപ്പ് നില വിൽ വന്നു.
- 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക സമിതികൾ തിരിച്ചു വിട്ടാൽ 6 മാസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു.
- 73-ാം ഭേദഗതിയ്ക്കുശേഷം സ്ത്രീകൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും പ്രാദേശികസമിതിയിൽ സംവരണം ഏർപ്പെടുത്തി.
- 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശികസമിതികളിലേക്കു തെരഞ്ഞെടുപ്പു നടത്താനുള്ള ചുമതല ഒരു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറെ ഏൽപ്പിച്ചു.
- 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക സമിതികളിൽ പ്രമുഖ ജാതികൾക്കും ജന്മിമാർക്കുമുണ്ടായിരുന്ന പ്രാമുഖ്യം ഒരു പരിധി വരെ അവസാനിച്ചു.
Question 21.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരങ്ങളും ചുമതലകളും വിശദമാക്കുക.
Answer:
- മന്ത്രിസഭ രൂപീകരിക്കുന്നതും, മന്ത്രിമാരായി നിയോഗിക്ക പ്പെടുന്നവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ വകുപ്പുകൾ വിഭജിച്ചു നൽകുന്നതും പ്രധാനമന്ത്രിയാണ്.
- മന്ത്രമാർക്ക് ഉചിതമായ വകുപ്പുകൾ നൽകുന്നതിനൊപ്പം അവരുടെ പ്രകടനം തൃപ്തികരമല്ലെങ്കിൽ മാറ്റി നൽകുന്നതും പ്രധാനമന്ത്രിയാണ്.
- ക്വാബിനറ്റിൽ അധ്യക്ഷത വഹിക്കുന്നതും, അതിന്റെ അജണ്ട നിശ്ചയിക്കുന്നതും, യോഗം നിയന്ത്രിക്കുന്നതും പ്രധാനമന്ത്രി യാണ്.
- പ്രസിഡന്റിനും മന്ത്രിസഭയ്ക്കുമിടയിൽ പാലമായി പ്രവർത്തിക്കുന്നത് പ്രധാനമന്ത്രിയാണ്.
Question 22.
നിയമപരമായ അവകാശങ്ങളെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
നിയമപരമായി അംഗീകരിക്കപ്പെട്ടതും നിയമം ഉറപ്പുനൽകു ന്നതുമായ അവകാശങ്ങളാണ് നിയമപരമായ അവകാശങ്ങൾ. ധാർമ്മികവും സ്വാഭാവികവുമായ അവകാശങ്ങളിൽ നിന്ന് നിയമാവകാശത്തെ വേർതിരിക്കുന്നത് അതിന്റെ നിയമപരമായ ഉറപ്പാക്കലിലാണ്. പ്രധാനമായും നിയമാവകാശങ്ങളെ മൂന്നായി തിരിക്കാം. സിവിൽ അവകാശങ്ങൾ, രാഷ്ട്രീയ അവകാശങ്ങൾ, സാമ്പത്തികാവകാശങ്ങൾ. ജാതി- മത- വർഗ്ഗ വർണ്ണ ലിംഗ പ്രദേശ വ്യത്യാസമില്ലാതെ ഏവർക്കും ലഭ്യമാവേണ്ട അവകാശങ്ങ ളാണ് നിയമാവകാശങ്ങൾ.
Question 23.
സാർവത്രിക പൗരത്വവും ഇതിന്റെ സമകാലിക പ്രസക്തിയും വിശദമാക്കുക.
Answer:
ആഗോളവൽക്കരണത്തിന്റെ സ്വാധീനത്തിൽ തുറന്ന കമ്പോള വ്യവസ്ഥ ശക്തിപ്പെടുകയും രാഷ്ട്രങ്ങൾ തമ്മിലുള്ള അകൽച്ച കുറയുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകം ഇന്ന് ഒരു ‘ഗ്ലോബൽ വില്ലേജായി മാറുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ ആഗോള പൗരത്വത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു രാഷ്ട്രത്തിന്റെ ആദ്യന്തരപ്രശ്നങ്ങളും, പ്രകൃതിക്ഷോഭം, സുനാമി തുടങ്ങിയവമൂലവും ജനങ്ങൾ ഇന്ന് അഭയാർത്ഥിക ളായി മാറികൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിശ്വ പൗരത്വം എന്ന ആശയത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധി ച്ചുകൊണ്ടിരിക്കുന്നു.
24 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും നാല് എണ്ണത്തിന് ഉത്തരം എഴുതുക. 5 സ്കോർ വീതം. (4 × 5 = 20)
Question 24.
ഭരണഘടന നിർവഹിക്കുന്ന അഞ്ച് ചുമതലകൾ വിവരിക്കുക.
Answer:
- ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
- തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു.
- ഗവൺമെന്റിന്റെ അധികാരത്തിനു പരിധി കല്പിക്കുന്നു.
- ഒരു സമൂഹത്തിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും
- ഒരു ജനതയുടെ മൗലിക വ്യക്തിത്വം
Question 25.
ഇന്ത്യൻ സുപ്രീം കോടതിയുടെ ഉത്ഭവ അധികാരം, അപ്പീൽ അധികാരം എന്നിവ വിശകലനം ചെയ്യുക.
Answer:
തനത് അധികാരങ്ങൾ (Original Jurisdiction)
താഴെപ്പറയുന്ന പ്രശ്നങ്ങളിൽ സുപ്രീം കോടതിക്കു മാത്രമായി തനതു അധികാരങ്ങളുണ്ടായിരിക്കും.
- കേന്ദ്രസർക്കാരും, ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ
- കേന്ദ്രസർക്കാരും, ഏതെങ്കിലും സംസ്ഥാനമോ, സംസ്ഥാന ങ്ങളുമോ ഒരു ഭാഗത്തും, മറ്റേതെങ്കിലും സംസ്ഥാനമോ, സംസ്ഥാനങ്ങളോ മറുഭാഗത്തും വരുന്ന തർക്കങ്ങൾ.
- സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ.
- പ്രസിഡന്റിന്റെയോ, വൈസ് പ്രസിഡന്റിന്റെയോ തെരഞ്ഞ ടുപ്പ് സംബന്ധിച്ച തർക്കങ്ങൾ.
- ആർട്ടിക്കിൾ 32 പ്രകാരം മൗലികാവകാശങ്ങൾ നടപ്പിൽ വരു ത്തുവാൻ.
അപ്പീലധികാരം (Appellate Jurisdiction)
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ്. സുപ്രീം കോടതി. അപ്പീലധികാരം മൂന്നായി വിഭജിക്കാം. ഭരണഘടനാപരം, സിവിൽ, ക്രിമിനൽ.
ഭരണഘടനാപരമായ തർക്കങ്ങൾ (Constitutional cases)
ഭരണഘടനാപരമായ തർക്കങ്ങളിൽ ഭരണഘടനയുടെ വ്യാ ഖയാനത്തിനുതകുന്ന ഗൗരവമേറിയ പ്രശ്നം ഉൾക്കൊണ്ടി ട്ടുണ്ടെന്ന് ഹൈക്കോടതി സാക്ഷ്യപ്പെടുത്തിയാൽ, സുപ്രീം കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്.
- അത്തരമൊരു സർട്ടിഫിക്കറ്റ് ഹൈക്കോടതി നിഷേധിച്ചാൽ, ഭരണഘടനാ വ്യാഖ്യാനം ആവശ്യമുള്ള ഗൗരവമേറിയ നിയമ പ്രകാരം തർക്കത്തിലുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യ മായാൽ, അപ്പീൽ നൽകുന്നതിന് പ്രത്യേക അനുമതി (Special leave of appeal)സുപ്രീം കോടതിക്ക് നൽകു ന്നതാണ്.
- സുപ്രീം കോടതി സ്വയം മുൻകയ്യെത്തോ, അറ്റോർണി ജനറ ലിന്റെ അപേക്ഷാപ്രകാരമോ പൊതു പ്രധാന്യമുള്ള വ്യവഹാര ങ്ങൾ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി കളോട് ആവശ്യപ്പെടാം.
സിവിൽ തർക്കങ്ങൾ (Civil Cases)
ഹൈക്കോടതി മുമ്പാകെയുള്ള സിവിൽ തർക്കങ്ങളിൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന നിയമപ്രശ്നം സുപ്രീം കോടതി തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി സാക്ഷ്യപ്പെ ടുത്തിയാൽ, ഹൈക്കോടതിവിധി ക്കെതിരെ സുപ്രീം കോട തിയിൽ അപ്പീൽ ബോധിപ്പിക്കാം.
ക്രിമിനൽ തർക്കങ്ങൾ (Criminal Cases)
ക്രിമിനൽ തർക്കങ്ങളിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ആപ്പീൽ ബോധിപ്പിക്കുന്നത് താഴെ പറ യുന്ന സാഹചര്യങ്ങളിലാണ്. കീഴ്ക്കോടതി വെറുതെ വിട്ട് പ്രതി യെ, അപ്പീലിന് ഒരു വ്യക്തിയോടുള്ള നീതിനിഷേധം കൊണ്ടു മാത്രമാകണമെന്നില്ല. പൊതുജനത്തില് ബുദ്ധിമുട്ടാണ്ടാക്കുന്ന ഏതൊരു പ്രവർത്തനവും ചോദ്യം ചെയ്തുകൊണ്ട് വ ക്തികൾക്കോ സംഘടനകൾക്കോ കോടതിയിൽ കേസ് ഫയൽ ചെയ്യാമെന്നായി.
പൊതുതാല്പര്യസ്വഭാവമുള്ള കാര ങ്ങൾക്കുവേണ്ടിയാണ് കോടതിയെ സമീപിക്കുന്നത് എന്നു ള്ളതുകൊണ്ട് ഇത്തരം കേസുകൾക്ക് പൊതുതാല്പര്യ വ വഹാര കേസുകൾ എന്ന പേർ വന്നുചേരുകയുണ്ടായി. ശുദ്ധജലം കട്ടാത്ത അവസ്ഥ, ദരിദ്രരുടെ പ്രശ്നങ്ങൾ, മലി നീകരണം തുടങ്ങിയ പൊതുതാല്പര്യ വിഷയങ്ങളിലാണ് സാധാരണ ഇത്തരം കേസുകൾ ഉത്ഭവിക്കാറുള്ളത്. ഇന്ന് നീതിന്യായ ഊർജ്ജസ്വലതയുടെ ഏറ്റവും ശക്തിയെറിയ ആയുധമായി മാറിയിരിക്കുന്നു. പൊതുതാല്പര്യ വ്യവഹാര ങ്ങൾ.
ഭരണഘടനാപരവും, നിയമപരവുമായ അവകാശങ്ങൾ സംര ക്ഷിക്കുന്നതിനുള്ള സാധാരണ ജനങ്ങൾക്കുള്ള ഒരു ഉപാ ധിയാണ് പൊതുതാല്പര്യ വ്യവഹാരം.
- പൊതുതാല്പര്യമുള്ള ഏത് വ്യക്തിക്കും, മറ്റുള്ളവരുടെ അവ കാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനും പൊതുപ്രശ്ന ങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി കോടതിയെ സമീപിക്കാം.
- ഇന്ത്യയിലെ നീതിന്യായ സംവിധാനം വളരെ ചെലവേറിയതാ യതുകൊണ്ട് ജനങ്ങളുടെ അവകാശസംരക്ഷണത്തിന് പൊതുതാല്പര്യവ്യവഹാരം വളരെയധികം സഹായിക്കുന്നു.
- മാത്രമല്ല, മൗലികാവകാശങ്ങൾ അംഗീകരിച്ചുകിട്ടുന്നതിനുള്ള അപേക്ഷ, അത് നിഷേധിക്കപ്പെട്ട വ്യക്തിക്കു മാത്രമേ കൊടു ക്കാനാകു എന്നാണ് ഭരണഘടന പറയുന്നത്.
- പൊതുതാല്പര്യഹർജി അനുവദിച്ചതിലൂടെ സുപ്രീം കോടതി ഈ വ്യവസ്ഥയിൽ അയവ് വരുത്തിയിരിക്കുന്നു.
- പൊതുതാല്പര്യ വ്യവഹാരത്തിലൂടെ, ഏത് വ്യക്തിക്കും മറ്റൊ രാളുടെ ഭരണഘടനപരമായോ നിയമപരമായോ ഉള്ള അവകാ ശങ്ങൾ പുന:സ്ഥാപിച്ചുകിട്ടുന്നതിന് കോടതിയെ സമീപിക്കാം.
Question 26.
ഇന്ത്യൻ ഫെഡറൽ സമ്പ്രദായത്തിലെ ഏതെങ്കിലും രണ്ട് സംഘർഷമേഖലകൾ വിശദമാക്കുക.
Answer:
ഭരണഘടന ഫെഡറലിസത്തിന്റെ ഒരു ചട്ടക്കൂട് മാത്രമാണ്. മാംസവും രക്തവും യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രക്രീയകളാണ് പ്രദാനം ചെയ്യുന്നത്. ആയതുകൊണ്ട് മാറികൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്രീയകളാണ് ഇന്ത്യൻ ഫെഡറലിസത്തെ സ്വാധീനി ക്കുന്ന പ്രധാന ഘടകം.
സ്വയം ഭരണാധികാരത്തിനുള്ള ആവശ്യം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ സ്വയം ഭരണ ത്തിനുവേണ്ടി മുറവിളിക്കുട്ടുന്നു. ഇന്ത്യൻ ഫെഡറലിസത്തിൽ പലപ്പോഴും കേന്ദ്ര – സംസ്ഥാന ഏറ്റുമുട്ടലിന് ഇത് വഴിയൊരു ക്കുന്നു.
ഗവർണർമാരുടെ പങ്കും പ്രസിഡന്റ് ഭരണവും
ഗവർണറുടെ പങ്ക് സംസ്ഥാനങ്ങളും, കേന്ദ്ര ഗവൺമെന്റുകളും തമ്മിൽ വൻ വിവാദപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കിയി ട്ടുണ്ട്. പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ ആജ്ഞാനുവർത്തി യായി പ്രവർത്തിക്കേണ്ട ഗതികേട് ഗവർണ്ണർമാർക്കും സംജാത മായിട്ടുണ്ട്. ഭരണഘടനാ പ്രതിസന്ധിയുടെ പേരിലുള്ള രാഷ്ട്രപതി ഭരണവും തർക്കവിഷയങ്ങളാണ്.
പുതിയ സംസ്ഥാനങ്ങൾക്കുള്ള ആവശ്യം
ഫെഡറൽ വ്യവസ്ഥയിൽ പിരിമുറുക്കമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് പുതിയ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ആവശ്യം. ഉദാഹരണമായി തെലിങ്കാന വാദം.
അന്തർ – സംസ്ഥാന പോരാട്ടങ്ങൾ
സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ നിലനില് പുതന്നെ ചില സന്ദർഭങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ വളരാറുണ്ട്.
Question 27.
ജോൺ റോൾസിന്റെ നീതി സങ്കല്പം ചർച്ച ചെയ്യുക.
Answer:
അമേരിക്കൻ തത്വചിന്തകനായ ജോൺ റോൾസ് തന്റെ ‘തിയറി ഓഫ് ജസ്റ്റീസ്’ എന്ന ഗ്രന്ഥത്തിൽ നീതി സംബന്ധിച്ച് 2 തത്വ ങ്ങൾ അവതരിപ്പിച്ചു. അവ താഴെ പറയുന്നവയാണ്.
- അടിസ്ഥാന സ്വതന്ത്ര്യത്തിന്റെ വിശാലമായ സമഗ്ര വ്യവസ്ഥ യിൽ എല്ലാവർക്കുമുള്ള സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥയ്ക്ക നുസരിച്ച് ഓരോ വ്യക്തിക്കും തുല്യാവസരമുണ്ടായിരിക്കണം.
- സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള രണ്ടായി വിന്യസിക്കണം.
(a) തീരെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവരുടെ മികച്ച ഗുണത്തി നുവേണ്ടി ന്യായമായ സംരക്ഷണ തത്വത്തിന് അനുഗുണ മായി.
(b) അവസരസമത്വത്തിന്റെ നീതി പൂർവ്വകമായ ഉപാധിമേൽ, സർക്കാർ സ്ഥാപനങ്ങളും പദവികളുമായി പൊതുവായി ബന്ധപ്പെടുത്തിക്കൊണ്ട് റോൾസിന്റെ അഭിപ്രായത്തിൽ നമ്മെ നയിക്കുന്നത് ധർമ്മബോധമല്ല, വിവേകപൂർവ്വമായ ചിന്തയാണ്. നീതിയെക്കുറിച്ചുള്ള റോൾസിന്റെ ആശയങ്ങൾ ചുവടെ സംഗ്രഹിക്കാം.
- അദ്ദേഹത്തിന്റെ ഉദാഹരണത്തിൽ ധാർമ്മിക മാനദണ്ഡ ങ്ങളോ ലക്ഷങ്ങളോ നമുക്ക് മുൻകൂട്ടി നിശ്ചയിച്ചു തരുന്നില്ല.
- നമുക്ക് ഏറ്റവും നല്ലത് ഏതാണെന്ന് തീരുമാനിക്കാൻ അദ്ദേഹം നമുക്ക് സ്വാതന്ത്ര്യം നൽകുന്നു.
- ഇതാണ് റോൾസിന്റെ സിദ്ധാന്തത്തെ പ്രധാനമാക്കുന്നത്.
- നീതിയുടേയും ന്യായത്തിന്റേതുമായ പ്രശ്നത്തെ സമീപി ക്കാൻ ഒഴിവാക്കാനാകാത്ത ഒരു മാർഗ്ഗമായി അതിനെ മാറ്റു ന്നതും ഇതാണ്.
Question 28.
വികസനത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ചിലവ് വിവരിക്കുക.
Answer:
വികസനത്തിന്റെ സാമൂഹ്യ ചിലവ് വളരെ ഉയർന്നതാണ്. വലിയ അണക്കെട്ടുകളുടെ നിർമ്മാണം, വ്യാവസായിക പ്രവർത്തനങ്ങൾ, ഘനനം, മറ്റു പദ്ധതികൾ എന്നിവമൂലം ധാരാളം ജനങ്ങളെ കുടി യൊഴിപ്പിക്കേണ്ടതായും അവരെ പുനഃരധിവസിക്കേണ്ടതായും വരുന്നു. കുടിയൊഴിപ്പിക്കൽ മൂലം അവരുടെ ജീവിതമാർഗ്ഗം തന്നെ നഷ്ടപ്പെടുകയും തന്മൂലം ദാരിദ്ര്യം വർദ്ധിക്കുകയും ചെയ്യുന്നു. അവർക്ക് പരമ്പരാഗത തൊഴിൽ വൈദഗ്ധ്യം നഷ്ട പ്പെടാൻ ഇടയാക്കുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സാംസ്കാരിക നഷ്ടത്തിനും വലിയ വില നൽകേണ്ടി വരുന്നു.
ഉദാഹരണമായി കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തി നായി ധാരാളം ആളുകളെ കുടിയൊഴിപ്പിക്കേണ്ടതായി വരുന്നു. വികസനത്തിന്റെ പാരിസ്ഥിതിക ചെലവ് കണക്കുകൾക്ക് അതി തമാണ്. എന്നിട്ടും പരിസ്ഥിതി നശീകരണം തുടരുന്നു. വികസ നംമൂലം നാം നേരിടുന്ന പാരിസ്ഥിതിക ചെലവ് താഴെ പോയിന്റു കളുടെ രൂപത്തിൽ കൊടുക്കുന്നു.
- വായു ജല മലിനീകരണം.
- ആഗോളതാപവർദ്ധന (ഹരിതവാതകങ്ങൾ അന്തരീക്ഷത്തിൽ വിസർജ്ജിക്കപ്പെടുന്നതു മൂലം ഉണ്ടാകുന്ന ചൂടിന്റെ വർദ്ധന).
- ഓസോൺ ശോഷണം (എയർക്കണ്ടീഷണറിലും മറ്റും ഉപ യോഗി ക്കുന്ന CFC അന്തരീക്ഷത്തിൽ വലയം പ്രാപിക്കു മ്പോൾ, ഭൂമിയുടെ രക്ഷാകവചമായ ഓസോണിനുണ്ടാകുന്ന ശോഷണം).
- മണ്ണു വിഷമയമാകൽ രാസവളങ്ങളുടേയും കീടനാശിനിക ളുടേയും അമിതോപയോഗം മൂലം മണ്ണ് വിഷമയമാകൽ). പക്ഷികൾ, മൃഗങ്ങൾ, സസ്യലോകം എന്നിവയ്ക്കുണ്ടാകുന്നനാശം.
- പുതുക്കാനാകാത്ത വിഭവങ്ങളുടെ അന്തംകെട്ട ഉപയോ ഗവും തൽഫലമായുണ്ടാകുന്ന പാരിസ്ഥിതിക നാശവും. വനം നശീകരണവും അതിന്റെ പ്രത്യാഘാതങ്ങളും.
Question 29.
ഇന്ത്യൻ ഭരണഘടനയുടെ ഏതെങ്കിലും അഞ്ച് രാഷ്ട്രീയ തത്വശാസ്ത്രങ്ങൾ ചുരുക്കി വിവരിക്കുക.
Answer:
വ്യക്തിസ്വാതന്ത്ര്യം : വ്യക്തിസ്വാതന്ത്ര്യത്തിനോട് നമ്മുടെ ഭരണഘ ടനയ്ക്ക് അതീവ പ്രതിബദ്ധതയാണുള്ളത്. ഉദാഹരണമായി മൗലി കാവകാശങ്ങൾ.
സാമൂഹ്യനീതി : സാമൂഹ്യനീതി ഉറപ്പാക്കലാണ് രാഷ്ട്രത്തിന്റെ ദൗത്യം ഭരണഘടനയുടെ വിവിധ വകുപ്പുകൾ ഇതിനുള്ള ഉപക രണങ്ങളാണ്. ഉദാഹരണമായി ആർട്ടിക്കിൾ 16.
ന്യൂനപക്ഷങ്ങളുടെ വൈവിധ്യങ്ങളോടുള്ള ആദരവ്
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസപരവും, സാംസ്കാരി കവുമായ അവകാശങ്ങൾ ഉറപ്പാക്കുന്നു.
മതേതരത്വം : ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയാണ് മതേതരത്വം. സർവ്വസമഭാവനയാണിത്.
സാർവ്വത്രിക വോട്ടവകാശം : 18 വയസ് പൂർത്തിയായ മുഴുവൻ വ്യക്തികൾക്കും യാതൊരു വിവേചനവും ഇല്ലാതെ വോട്ടവ കാശം ഭരണഘടന ഉറപ്പാക്കുന്നു.
ഫെഡറിലിസം : ഇന്ത്യൻ ഒരു ഫെഡറേഷനാണ്. കേന്ദ്ര സംസ്ഥാ നബന്ധങ്ങൾ കൃത്യമായി നിർവചിക്കുന്നു.
ദേശീയ സ്വത്വം : നമ്മുടെ ഭരണഘടന ഒരു ദേശീയ വ്യക്തിത്വം, പ്രാദേശിക വ്യക്തിത്വവും ഒരേ സമയം പരിപോഷിക്കുന്നു.
30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതുക. 8 സ്കോർ വീതം.
(2 × 8 = 16)
Question 30.
ഇന്ത്യൻ മതേതരത്വത്തിനെതിരായി ഉന്നയിക്കപെട്ടിട്ടുള്ള ഏതെ ങ്കിലും നാല് വിമർശനങ്ങൾ വിവരിക്കുക.
Answer:
(1) മതവിരുദ്ധം (Anti-Religious)
മതേതരത്വമെന്നു പറയുന്നത് വാസ്തവത്തിൽ മതവിരോധമാ ണെന്ന് ചിലർ ആക്ഷേപിക്കാറുണ്ട്. സ്ഥാപനവൽകൃതമായ മത ത്തിന്റെ മേധാവിത്വത്തിന് മതേതരത്വം എതിരാണെന്ന വിശ്വാസ മാണ് ഇതിനാധാരം. എന്നാൽ ഇതും മതവിരോധവും തീർത്തും വ്യത്യസ്തവുമാണ്. മതേതരത്വം മതപരമായ വ്യക്തിത്വത്തിന് ഭീഷണിയാണെന്ന് ചിലർ വാദിക്കാറുണ്ട്. ഇതും ശരിയല്ല. കാരണം മതേതരത്വം മതസ്വാതന്ത്ര്യത്തെ വളർത്തുകയാണ് ചെയ്യുന്നത് മതപരമായ വ്യക്തിത്വത്തിന് അത് ഭീഷണിയല്ല. ചിലതരം വ്യക്തി ത്വത്തിന് മതേതരത്വം എതിരാണെന്നത് ഒരു വസ്തുതയാണ്. ഹിംസ പ്രചരിപ്പിക്കൽ, മൂർഖത്തരങ്ങൾ, മതഭ്രാന്ത്, ഇതര മതങ്ങ ളോട് വിദ്വേഷം കാണിക്കൽ എന്നിവയ്ക്ക് മതേതരത്വം എതിരാ ണ്. അതിനാൽ മതവ്യക്തിത്വം നശിപ്പിക്കുന്നുവെന്ന ആരോ പണം പ്രസക്തമല്ല; നശിപ്പിക്കപ്പെടുന്നത് നല്ലതോ ചീത്തയോ എന്നതാണ് പ്രസക്തം.
(2) പാശ്ചാത്യ ഇറക്കുമതി (Western Import)
ഇന്ത്യൻ മതേതരത്വത്തിനെതിരായെ മറ്റൊരു വിമർശനം, അത് ക്രിസ്തുമതവുമായി ബന്ധപ്പെട്ടതാണെന്നതാണ്. അതായത് മതേ തരത്വമെന്നത് പാശ്ചാത്യമാണെന്നും ഇന്ത്യൻ സാഹചര്യങ്ങൾക്കി ണങ്ങില്ലെന്നും വിവക്ഷ. ഇതു വിചിത്രമായൊരു വാദമാണ്. നാം ചുറ്റുമൊന്നു നോക്കിയാൽ ഭാരതീയമല്ലാത്ത ലക്ഷക്കണക്കിന് സാധനങ്ങൾ കാണാം.
ഒരു രാഷ്ട്രം മതേതരമാകുമ്പോൾ അതിന് തനതായൊരു ലക്ഷ്യം വേണമെന്ന് പറഞ്ഞാൽ അത് പ്രസക്തവും പ്രധാനവുമാണ്. രാഷ്ട്രീയവും സാമൂഹ്യവുമായ ജീവിതത്തിന്റെ മേൽ സ്ഥാപിതമ തമേധാവിമാർ നിയന്ത്രണാധികാരം ഏർപ്പെടുത്തിയതിനെ വെല്ലുവിളിക്കാനാണ് പാശ്ചാത്വമതത്വം രൂപം കൊണ്ടത്. അപ്പോൾ പാശ്ചാതമതേതരത്വമാതൃക എങ്ങനെ ക്രൈസ്തവലോ കത്തിന്റെ ഒരു ഉല്പന്നമാകും? അതിനു പുറമേ പാശ്ചാത്യമതേ അരത്വത്തിന്റെ ആദർശമായി കരുതപ്പെടുന്നത് മതവും ഭരണകൂ ടവും പരസ്പരം വർജ്ജിക്കുന്നുവെന്നതാണ്. എന്നാൽ എല്ലാ മതേതരഭരണകൂടങ്ങളുടെയും നട്ടെല്ല് ഇതല്ല. മതത്തേയും ഭര ണകൂടത്തേയും വേർതിരിക്കുക എന്നതിന് വിവിധ സമൂഹങ്ങൾ വിവിധ വ്യഖ്യാനങ്ങളാണ് നൽകുന്നത്. ഒരു മതേതര ഭരണകൂടം മതത്തിൽ നിന്ന് തത്വാധിഷ്ഠിതമായ ദൂരം നിലനിർത്തുന്നു. വിവിധ സമുദായങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ ചെയ്യുന്നതാണ് അത്. അതേസമയം ന്യൂനപക്ഷങ്ങളുടെ അവ കാശ സംരക്ഷണത്തിനായി ഭരണകൂടം ഇടപെടുകയും ചെയ്യും.
(3) ന്യൂനപക്ഷത്വം (Minoritism)
ഇന്ത്യൻ മതേതരത്വത്തിനെതിരായി ഉന്നയിക്കുന്ന മറ്റൊരാക്ഷേപം അതിന് ന്യൂനപക്ഷത്വമുണ്ടെന്നതാണ്. ഇന്ത്യൻ മതേതരത്വം ന്യൂന പക്ഷാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുവെന്നത് ശരിയാ ണ്. താഴെ തരുന്ന ഉദാഹരണം നോക്കു നാലുപേർ ഒരു തീവ ണ്ടിയിൽ യാത്ര ചെയ്യുന്നു. അതിൽ ഒരാൾക്ക് പുകവലിക്കണം. എന്നാൽ മറ്റൊരാൾ അതിനെ എതിർക്കുന്നു. മറ്റു രണ്ടുപേരും പുകവലിക്കാരാകയാൽ ഒന്നും മിണ്ടുന്നില്ല. തന്മൂലം അവർക്കി ടയിൽ ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നു. വോട്ടു ചെയ്ത് ജനാ ധിപത്യപരമായി ഒരു തീരുമാനമെടുക്കുകയാണെങ്കിൽ, പുകവ ലിയെ എതിർത്ത ആൾ പരാജയപ്പെടും. എന്നാൽ ഫലം നീതി പൂർവ്വമാണ്. എന്നാൽ പുകവലിക്കാരൻ മൂലം വിഷമിക്കേണ്ടി വന്ന ആളുടെ വീക്ഷണഗതി വച്ചു നോക്കിയാൽ അത് നീതിയാ ണോ? ഇവിടെ വോട്ടിങ്ങ് നടപടി ഒട്ടും ഉചിതമല്ല. യഥാർത്ഥത്തിൽ വേണ്ടത് ന്യനപക്ഷക്കാരന്റെ അവകാശം സംരക്ഷിക്കലായിരുന്നു.
(4) വോട്ട് ബാങ്ക് രാഷ്ട്രീയം (Vote Bank Politics)
ഇന്ത്യൻ മതേതരത്വം വോട്ടു ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹി പ്പിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണം പൂർണ്ണമായും തെറ്റല്ല. എന്നാൽ, ഈ പ്രശ്നത്തെ ശരിയായ വീക്ഷണഗതിയിലൂടെ നാം വിലയിരുത്തേണ്ടതാണ്..
ഒരു ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയക്കാർ വോട്ടുതേടുന്നത് സ്വാഭാവികമാണ്. അവരുടെ ജോലിയുടെ ഭാഗമാണത്. ഒരു വിഭാഗം ജനങ്ങളുടെ വോട്ടു കിട്ടുന്നതിനുവേണ്ടി അവർ ചില വാഗ്ദാനങ്ങളൊക്കെ നൽകിയെന്നിരിക്കും. അതിന് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അവർ വോട്ടു ചോദിക്കുന്നത് എന്തി നുവേണ്ടിയാണ് എന്നതാണ് യഥാർത്ഥ പ്രശ്നം. അത് സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടിയാണോ? അതോ അധികാരത്തിനു വേണ്ടിയാണോ? അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു വിഭാഗ ത്തിന്റെ ക്ഷേമത്തിനു വേണ്ടിയാണോ? ഏതെങ്കിലുമൊരു വിഭാഗം അവർ വോട്ടു നൽകി വിജയിപ്പിച്ച രാഷ്ട്രീയക്കാരൻ അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിൽ അവർ അയാളെ കുറ്റപ്പെടുത്തും. മതേതരത്വത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ ന്യൂനപക്ഷങ്ങളുടെ വോട്ടു തേടുകയും അവരാ വശ്യപ്പെടുന്നത് നേടിക്കൊടുക്കുകയും ചെയ്താൽ അത് മതേ തരത്വത്തിന്റെ വിജയമാണ്. കാരണം ന്യൂനപക്ഷതാല്പര്യങ്ങളെ സംരക്ഷിക്കുകയെന്നത് മതേതരത്വത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
(5) ഇടപെടൽ (Interventionist)
ഇന്ത്യൻ മതേതരത്വത്തിന് ഒരു നിയന്ത്രണ സ്വഭാവമുണ്ടെന്നും അത് സമുദായങ്ങളുടെ മതസ്വാതന്ത്ര്വത്തിൽ അമിതമായി ഇടപെ ടുന്നുണ്ടെന്നും വിമർശകർ ആരോപിക്കുന്നു.
ഇത് ഇന്ത്യൻ മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. മതകാ രങ്ങളിൽ ഇടപെടാൻ പാടില്ല എന്ന ആശയത്തെ ഇന്ത്യൻ മത തരത്വം നിഷേധിക്കുന്നു എന്നത് ഒരു വസ്തുതയാണ്. എന്നു വെച്ച് മതകാര്യങ്ങളിലുള്ള അമിതമായ ഇടപെടലിനെ അത് അംഗീകരിക്കുന്നില്ല. മതത്തിൽ നിന്ന് തത്ത്വാധിഷ്ഠിതമായ അകലം പാലിക്കുക എന്ന ആശയമാണ് ഇന്ത്യൻ മതേതരത്വം മുറുകെ പിടിക്കുന്നത്. ഇതു പ്രകാരം രാഷ്ട്രത്തിന് മതത്തിൽ ഇട പെടുകയോ ഇടപെടാതിരിക്കുകയോ ചെയ്യാം. ഇടപെടൽ എന്നാൽ ബലപ്രയോഗത്തിലൂടെയുള്ള ഇടപെടലല്ല എന്നും ഓർക്കേണ്ടതുണ്ട്.
(6) അസാദ്ധ്യമായ പദ്ധതി (Impossible Project)
മതപരമായി വലിയ വ്യത്യാസങ്ങളുള്ള ജനതകൾക്ക് സമാധാന ത്തോടെ ഒത്തൊരുമിച്ച് ജീവിക്കാൻ സാധ്യമല്ലെന്നും, അതിനാൽ മതേതരത്വം അപ്രായോഗികവും അസാധ്യവുമായ ഒരു പദ്ധതി യാണെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു.
ഇത് തെറ്റായൊരു വാദഗതിയാണ്. ഇന്ത്യൻ നാഗരികതയുടെ ചരി തവും ഒട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രവും മതപരമായ ഒത്തൊ രുമയോടുള്ള ജീവിതം സാധ്യമാണെന്ന് നമ്മെ ബോധ്യപ്പെടു ത്തുന്നു. മാത്രമല്ല, ഇന്ത്യൻ മതേതരത്വം ലോകത്തിലെ മറ്റു രാജ്യ ങ്ങൾക്ക് ഒരു മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോ ളവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇതിനു കാരണം. ആഗോളവൽക്കരണം തീവ്രതയാർജിച്ചതോടെ ലോകത്തെ പാടും കുടിയേറ്റത്തിൽ വൻ വർദ്ധനവുണ്ടായി. മുൻ കോളനി കളിൽ നിന്ന് പാശ്ചാത്യലോകത്തേയ്ക്ക് വൻതോതിൽ കുടിയേറ്റം നടന്നു. ഇതോടെ യൂറോപ്പിലും അമേരിക്കയിലും പശ്ചിമേഷ്യ യിലെ ചിലഭാഗങ്ങളിലും സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങൾ ശക്തിയാർജിച്ചു.
Question 31.
ഇന്ത്യയിൽ കാര്യനിർഹണ വിഭാഗത്തെ നിയമനിർമ്മാണ സഭ ഉപയോഗിക്കുന്ന വിവിധ മാർഗങ്ങൾ വിശകലനം ചെയ്യുക.
Answer:
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ കാര്യനിർവഹണ വിഭാഗത്തിന് നിയമ നിർമ്മാണ സഭയുടെ ഉത്തരവാദിത്തത്തിലും നിയന്ത്രണത്തിലുമാണ്. കാര്യനിർവഹണ വിഭാത്തെ നിയമനിർമ്മാ സഭ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.
a) അവിശ്വാസ പ്രമേയം: പാർലമെന്റിന്റെ പ്രത്യേകിച്ച് ലോക് സഭയുടെ വിശ്വാസം നിലനിൽക്കുന്ന കാലത്തോളം മാത്രമേ കാര്യനിർവഹണ വിഭാഗത്തിന് അധികാരത്തിൽ തുടരുന്നത് സാധ്യമാവുകയുള്ളൂ. ലോക്സഭ ഒരു അവിശ്വാസപ്രമേയം പാസാക്കുകയാണെങ്കിൽ, മന്ത്രസഭ മുഴുവൻ രാജിവയ്ക്കാൻ നിർബന്ധിതരായിത്തീരും.
b) സാമ്പത്തിക നിയന്ത്രണം നിയമനിർമ്മാണ സഭയ്ക്ക് സാമ്പത്തിക നിയന്ത്രണാധി കാരവും ബജറ്റ് പാസാക്കാനും നിരസിക്കാനുമുള്ള അധികാരവുമുണ്ട്. കംാളർ ആന്റ് ഓഡിറ്റർ ജനറൽ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും സാമ്പത്തികാവസ്ഥ പരിശോധിക്കുകയും നിയമനിർമ്മാണ സഭയ്ക്കു മുന്നിൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യുന്നു.
c) ചർച്ചകളും സംവാദങ്ങളും നിയമനിർമ്മാണം നടക്കുന്ന വേളയിൽ നിയമസഭാംഗങ്ങൾക്ക് ചർച്ചകളിലും സംവാദ ങ്ങളിലും പങ്കെടുക്കാനും നയങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകാനും കഴിയും. ചോദ്യോ ത്തരവേള, ശൂന്യവേള എന്നിവ ഗവൺമെന്റിനെ നിയന്ത്രി ക്കാനും നിരീക്ഷിക്കാനുള്ള ശക്തമായ ഉപാധികളാണ്. ശ്രദ്ധ ക്ഷണിക്കൽ പ്രമേയം, അടിയന്തിര പ്രമേയം, ശാസനാ പ്രമേയം എന്നിവ മറ്റുള്ള നിയന്ത്രണ മാർഗ്ഗങ്ങളാണ്.
നിയമങ്ങൾക്ക് അംഗീകാരം നൽകലും നിരസിക്കലും
പാർലമെന്റിന്റെ അംഗീകാരത്തോടുകൂടി മാത്രമാണ് ഒരു ബിൽ നിയമമായിത്തീരുന്നത്. ലോകസഭയിൽ ഗവൺ മെന്റിനു ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതെ വന്നാൽ ബില്ലുമായി ബന്ധപ്പെട്ട് ചില ഇളവുകൾ നൽകാൻ നിർബന്ധിതരാവും. നിയമ നിർമ്മാണ സഭ പാർല മെന്ററി കമ്മിറ്റികളിലൂടെ കാര്യനിർവഹണ വിഭാഗത്തെ നിയ ന്തിക്കുന്നു. അഷ്വറൻസ് കമ്മിറ്റി, പെറ്റീഷൻസ് കമ്മിറ്റി എന്നിവയെല്ലാം അത്തരത്തിലുള്ള കമ്മിറ്റികളാണ്.
Question 32.
ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ മൗലികാ വകാശങ്ങൾ വിവരിക്കുക.
Answer:
1) സമത്വാവകാശം
സമത്വാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽതന്നെ ഇക്കാര്യം വ്യക്ത മാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീ പനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവകാശം വളരെ പ്രധാ നപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാശമായ സമത്വാവകാശത്തെ ക്കുറിച്ച് ഭരണഘടനയിലെ മൂന്നാം ഭാഗത്തിലെ 14 മുതൽ 18 വരെ യുള്ള വകുപ്പുകളിൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറയു ന്നവയാണ്.
- നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
- വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
- നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
- അയിത്ത നിർമ്മാർജ്ജനം
- ബഹുമതികൾ നിർത്തലാക്കൽ
2) സ്വാതന്ത്ര്യത്തിനുള്ള അവകാശം
- സംഭാഷണ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തി നുമുള്ള അവകാശം.
- സമ്മേളന സ്വാതന്ത്ര്യം
- സംഘടനാ സ്വാതന്ത്ര്യം
- സഞ്ചാര സ്വാതന്ത്ര്യം
- പാർപ്പിട സ്വാതന്ത്ര്യം
- തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം.
- കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെയുള്ള സംരക്ഷണം.
- വ്യക്തിസ്വാതന്ത്വവും ജീവിത സ്വാതന്ത്ര്യവും.
- അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.
3) ചുഷണത്തിനെതിരെയുള്ള അവകാശം
- ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെതിരെ യുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
- ഭരണഘടനയിലെ 23-ാം വകുപ്പ് അന്മാർഗ്ഗിക ചെയ്തികളെയും, അടിമ പണിയെയും മറ്റു നിർബന്ധിത തൊഴിലുകളെയും നിരോധിക്കുന്നു.
- ബാലവേല നിരോധനം.
4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
- ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത് അതിനാൽ ഭരണഘടന മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
- ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുകളിലാണ് മതസ്വാതന്ത്ര്വത്തിനുള്ള അവകാശം പ്രതിപാദിക്കുന്നത്.
5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ
- എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപ നങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനുമുള്ള അവകാശം.
- ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു. 6)ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
6) ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴുതി വെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലികാവകാ ശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവയുടെ ധ്വംസനത്തി നെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റു. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവ കാശം മൗലികാവകാശങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്.
* മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗരന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലികാവകാ ശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കുന്നത്.
റിട്ടുകൾ (കോടതി ഉത്തരവുകൾ)
- ഹേബിയസ് കോർപ്പസ്
- മാൻ ഡമസ്
- നിരോധന ഉത്തരവ്
- സർഷോറി
- ക്വോവാറന്റോ