Plus One Political Science Board Model Paper 2023 Malayalam Medium

Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.

Plus One Political Science Board Model Paper 2023 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 16 സ്കോറിന് ഉത്തരമെഴുതുക. (16)

Question 1.
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി ഏത്?
a) 42
b) 44
c) 73
d) 38
Answer:
b) 44

Question 2.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് ……………………….
(a) 1950 ജനുവരി 26
(b) 1949 നവംബർ 26
(c) 1946 ഡിസംബർ 9
(d) 1950 ഡിസംബർ 26
Answer:
(a) 1950 ജനുവരി 26

Question 3.
‘അജ്ഞതയുടെ മൂടുപടം’ എന്ന ആശയം ആരുമായി ബന്ധപ്പെ ട്ടരിക്കുന്നു?
(a) റൂസ്സോ
(b) അരിസ്റ്റോട്ടിൽ
(c) ജെ. എസ്. മിൽ
(d) ജോൺ റാൻസ്
Answer:
(d) ജോൺ റാൻസ്

Question 4.
ഇന്ത്യയിലെ തദ്ദേശ ഗവൺമെന്റുകളുടെ പിതാവ് എന്നറിയപ്പെ ടുന്നത് ആര്?
Answer:
റിപ്പൺ

Question 5.
‘ഭരണഘടനയുടെ അടിസ്ഥാ ഘടന’ എന്ന ആശയം കോടതി മുന്നോട്ടുവച്ച് കേസ് ഏതെന്ന് കണ്ടെത്തുക.
Answer:
കേശവാനന്ദ ഭാരതി കേസ്

Question 6.
ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും രാഷ്ട്രീയാവകാശ ങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുക.
i) വോട്ടവകാശം
ii) കോടതിയെ സമീപിക്കാനുള്ള അവകാശം
iii) വിശ്രമത്തിനുള്ള അവകാശം
iv) തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം
Answer:
i) വോട്ടവകാശം
iv) തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം

Plus One Political Science Board Model Paper 2023 Malayalam Medium

Question 7.
ചുവടെ നൽകിയിരിക്കുന്ന ശരിയായ ഉത്തരങ്ങൾ ഉപയോഗിച്ച് പട്ടികയിലെ കോളങ്ങൾ പൂരിപ്പിക്കുക. (3)
• കേന്ദ്രത്തിന് മാത്രം അധികാരമുള്ളവ
• സംസ്ഥാനങ്ങൾക്ക് മാത്രം അധികാരമുള്ളവ
• കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ളവ

ലിസ്റ്റുകൾ അധികാരങ്ങൾ
i) യൂണിയൻ ലിസ്റ്റ്
ii) കൺകറന്റ് ലിസ്റ്റ്
iii) സ്റ്റേറ്റ് ലിസ്റ്റ്

Answer:

ലിസ്റ്റുകൾ അധികാരങ്ങൾ
i) യൂണിയൻ ലിസ്റ്റ് കേന്ദ്രത്തിന് മാത്രം അധികാരമുള്ളവ
ii) കൺകറന്റ് ലിസ്റ്റ് കേന്ദ്രത്തിനും സംസ്ഥാന ങ്ങൾക്കും അധി കാരമുള്ളവ
iii) സ്റ്റേറ്റ് ലിസ്റ്റ് സംസ്ഥാനങ്ങൾക്ക് മാത്രം അധികാരമു ള്ളവ

Question 8.
ചേരുംപടി ചേർക്കുക (3)

IAS ജില്ലാ പോലീസ് സൂപ്രണ്ട്
IPS അംബാസഡർ
IFS അക്കൗണ്ടന്റ് ജനറൽ
ജില്ലാ കളക്ടർ

Answer:

IAS ജില്ലാ കളക്ടർ
IPS ജില്ലാ പോലീസ് സൂപ്രണ്ട്
IFS അംബാസഡർ

Question 9.
ചില പുസ്തകങ്ങളുടെ പേര് (ബായ്ക്കറ്റിൽ നല്കിയിരിക്കുന്നു. അവയെ പട്ടികയിൽ ശരിയായി ക്രമപ്പെടുത്തുക.
(4)
(സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര, ഹിന്ദ്സ്വരാജ്, സാതാനിക് വേഴ്സസ്, സ്വാതന്ത്ര്യത്തിലേക്ക്.

i) മഹാത്മാഗാന്ധി
ii) ജെ.എസ്. മിൽ
iii) നെൽസൺ മണ്ടേല
iv) സൽമാൻ റുഷ്ദി

Answer:

i) മഹാത്മാഗാന്ധി • ഹിന്ദ് സ്വരാജ്
ii) ജെ.എസ്. മിൽ • ഓൺ ലിബർട്ടി
iii) നെൽസൺ മണ്ടേല • സ്വാതന്ത്ര്യത്തിലേ ക്കുള്ള ദീർഘയാത്ര
iv) സൽമാൻ റുഷ്ദി • ചെകുത്താന്റെ വചനങ്ങൾ

Question 10.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്നും കേവല ഭൂരിപക്ഷ സമ്പ്രദായത്തിന്റെ (FPTP) (3) സവിശേഷതകൾ കണ്ട ത്തുക.
• രാജ്യത്തെ നിരവധിയായ ചെറിയ നിയോജകമണ്ഡലങ്ങളായി വിഭവിച്ചിരിക്കുന്നു.
• രാജ്യം മുഴുവനും ഒറ്റ നിയോജക മണ്ഡലമാകാം.
• വോട്ടർമാർ പാർട്ടിക്ക് വോട്ട് ചെയ്യുന്നു.
• വോട്ടൻമാർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നു.
• ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കുന്നു.
• ഒന്നിൽ കൂടുതൽ പ്രതിനിധികളെ ഒരു നിയോജക മണ്ഡല ത്തിൽ നിന്നും തെരഞ്ഞെടുക്കുന്നു.
Answer:
• രാജ്യത്തെ നിരവധിയായ ചെറിയ നിയോജകമണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നു.
• വോട്ടർമാർ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുന്നു.
• ഓരോ നിയോജകമണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയെ തെര ഞെഞ്ഞെടുക്കുന്നു.

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 11.
ഇന്ത്യൻ പ്രസിഡന്റിന്റെ ഏതെങ്കിലും മൂന്ന് വിവേചനാധികാര ങ്ങൾ കണ്ടെത്തുക.
Answer:

  • ക്യാബിനറ്റിന്റെ നിർദ്ദേശങ്ങൾ പുനപരിശോധനയ്ക്കായി തിരി ച്ചക്കാൻ പ്രസിഡന്റിനു കഴിയും.
  • ബില്ലുകൾ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ പ്രസിഡന്റിന് അധികാരമുണ്ട്. ബില്ല് തടഞ്ഞുവയ്ക്കാനോ നിരാകരിക്കാനോ ഉള്ള അധികാരത്തെയാണ് വീറ്റോ അധി കാരം എന്നു പറയുന്നത്.
  • ഒരു തിരഞ്ഞെടുപ്പിനുശേഷം ഒരു രാഷ്ട്രീയപാർ ട്ടിക്കും ഭൂരി പക്ഷം ലഭിക്കാതെ വന്നാൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന പാർട്ടിയുടെയോ സംഖ്യത്തിന്റെയോ നേതാവിനെ പ്രധാനമന്ത്രിയായി നിർദ്ദേശിക്കാനുള്ള അധികാരം.

Plus One Political Science Board Model Paper 2023 Malayalam Medium

Question 12.
രാഷ്ട്രീയ സിദ്ധാന്ത പഠനം ഏതൊക്കെ തരത്തിലാണ് നമുക്ക് പ്രയോജനം ചെയ്യുന്നത്. ഏതെങ്കിലും മുന്നെണ്ണം ചൂണ്ടികാണി ക്കുക.
Answer:
a) രാഷ്ട്രീയ സിദ്ധാന്തം, രാഷ്ട്രീയ പ്രവർത്തനത്തിന് ദാർശനിക മായ അടിത്തറ നൽകുന്നു.

b) രാഷ്ട്രീയ സിദ്ധാന്തം, നിയമവാഴ്ച, നീതി നിർവഹണം എന്നി ങ്ങനെ രാഷ്ട്രത്തെ സംബന്ധിക്കുന്ന അടിയന്തിരകാര്യങ്ങൾക്ക് കൃത്വവും വ്യക്തവുമായ ചട്ടക്കൂട് പ്രദാനം ചെയ്യുന്നു.

c) രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും വിലയിരുത്താനും, ചരിത്രപരമായ ഉൾക്കാഴ്ച നൽകാനും സഹായിക്കുന്നു.

Question 13.
മൂന്ന് വ്യത്യസ്ത രീതികളിൽ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാം. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള വ്യത്യസ്ത രീതി കൾ തിരിച്ചറിയുക.
Answer:

  1. കേവല ഭൂരിപക്ഷം
  2. പ്രത്യേക ഭൂരിപക്ഷം
  3. പ്രത്യേക ഭൂരിപക്ഷവും പകുതിയിലധികം സംസ്ഥാനങ്ങളുടെ പിന്തുണയും.

Question 14.
ഇന്ത്യൻ പൗരത്വം ആർജ്ജിക്കുന്നതിനുള്ള ഏതെങ്കിലും മൂന്ന് മാർഗ്ഗങ്ങൾ എഴുതുക.
Answer:

  1. ജനനത്തിലൂടെ ലഭിക്കുന്ന പൗരത്വം
  2. പരമ്പരാഗതമായി ലഭിക്കുന്ന പൗരത്വം
  3. രജിസ്ട്രേഷനിലൂടെ നേടുന്ന പൗരത്വം

Question 15.
‘ഹാനിസിദ്ധാന്ത’ ത്തെക്കുറിച്ച് ചുരുക്കി വിശദീകരിക്കുക.
Answer:
സ്വാതന്ത്ര്യത്തിലേക്ക് എന്ന വിഖ്യാതപുസ്തകത്തിലാണ് ജെ. എസ്. മിൽ ഹാനി സിദ്ധാന്തം എന്ന ആശയം അവതരിപ്പിച്ചിട്ടുള്ളത്. ഒരു വ്യക്തിയുടെ പ്രവൃത്തി മറ്റുള്ളവർക്കും സമൂഹത്തിനും അപക ടകരമാവുന്ന ഘട്ടത്തിൽ മാത്രമേ രാഷ്ട്രം അതിന്റെ അധികാരം വ്യക്തിയ്ക്കുമേൽ പ്രകടിപ്പിക്കുന്നതിന് ന്യായീകരണമു ന്നതാണ് ഹാനിസിദ്ധാന്തം വ്യക്തമാക്കുന്നത്.

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 16.
ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരപരിധിയെകുറിച്ച് വിശ ദീകരിക്കുക.
Answer:

  1. തനത് അധികാരം
  2. അപ്പീലധികാരം
    പ്രധാനമായും മൂന്നുവിഭാഗം കേസുകളിലാണ് സുപ്രീംകോ ടതിയ്ക്ക് അപ്പീലധികാരമുള്ളത്

    • ഭരണഘടനാപരമായ കേസുകൾ
    • സിവിൽ കേസുകൾ
    • ക്രിമിനൽ കേസുകൾ
  3. പൊതുതാല്പര്യ ഹർജികൾ

Question 17.
‘ലോകത്തെ എല്ലാ രാജ്യങ്ങളും ഒരു ഭരണഘടനയോടു കൂടി യാണ് പ്രവർത്തിക്കുന്നത്’ ഭരണഘടനയുടെ ഏതെങ്കിലും നാല് ചുമതലകൾ എഴുതുക.
Answer:

  1. ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
  2. തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു.
  3. ഗവൺമെന്റിന്റെ അധികാരത്തിനു പരിധി കല്പിക്കുന്നു.
  4. ഒരു സമൂഹത്തിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും.
  5. ഒരു ജനതയുടെ മൗലിക വ്യക്തിത്വം.

Question 18.
ഇന്ത്യൻ ഭരണഘടനയുടെ ചില രാഷ്ട്രീയ തത്വശാസ്ത്രങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവയെ വിശദീകരിക്കുക.
i) വ്യക്തിസ്വാതന്ത്ര്യം
ii) മതേതരത്വം.
Answer:
i) വ്യക്തി സ്വാതന്ത്ര്യം: മറ്റുള്ളവരുടെ സ്വതന്ത്രവ്യവഹാരത്തിനു തടസ്സമാകാതെ ഓരോരുത്തർക്കും സ്വാതന്ത്ര്യം അനുഭവിക്കാ നുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നു. ഉദാ: മൗലികാവകാശങ്ങൾ.

ii) മതേതരത്വം: ഇന്ത്യയിലെ ഓരോ പൗരനും ഇഷ്ടമുള്ള മത ത്തിൽ വിശ്വസിക്കുന്നതിനും, ആരാധന നടത്തുന്നതിനും മതം പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നു. രാഷ്ട്രം മതപരമായ കാര്യങ്ങളിൽ കൃത്യമായ അകലം പാലിക്കുന്നു.

Question 19.
ഘടനാപരമായ ഹിംസയുടെ ഏതെങ്കിലും നാല് രൂപങ്ങളെക്കു റിച്ച് ചുരുക്കി എഴുതുക.
Answer:
പരമ്പരാഗത ജാതി സമ്പ്രദായം: ചിലരെ അസ്പൃശ്യരായും തൊട്ടുകൂടാത്തവരായും കരുതുന്നു. തൊട്ടു കൂടായ്മ ജാതി യമായ വേർതിരിവുകളിലേക്കും വിവേചനങ്ങളിലേക്കും സമൂഹത്തെ നയിക്കുന്നു.

പുരുഷാധിപത്യം : പുരുഷാധിപത്യം ഒരു സമൂഹ വ്യവസ്ഥ എന്ന നിലയിൽ സ്ത്രീകളെ വിവേചനങ്ങളി ലേക്കും അടിച്ചമർത്തലു കളിലേക്കും കൊണ്ടുപോവുന്നു.

കൊളോണിയലിസം : ഒരു രാജ്യം മറ്റൊരു രാജ്യത്തെ ജനങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും അടി മകളാക്കി ചൂഷണം ചെയ്യുന്ന സമ്പ്രദായം ഘടനപരമായ ഹിംസ യ്ക്കുദാഹരണമാണ്.
വർഗീത : വർഗീയയും തീവ്രവാദവും ഒരു വിഭാഗം മറ്റൊന്നിനെ അടിച്ചമർത്തിനും ഇല്ലാതാക്കുന്നതിനുള്ള ഉപാധിയായി മാറുന്നു.

Plus One Political Science Board Model Paper 2023 Malayalam Medium

Question 20.
നീതിയുടെ രണ്ട് തത്വങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ യെക്കുറിച്ച് വിശദീകരിക്കുക.
i) തുല്യർക്ക് തുല്യ പരിഗണന
ii) പ്രത്യേക ആവശ്യങ്ങൾ അംഗീകരിക്കൽ.
Answer:
തുല്യർക്ക് തുല്യപരിഗണന
സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും തുല്യവും നീതിയുക്ത വുമായ പരിഗണന നൽകുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കു ന്നത്. ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശവും വോട്ട വകാശവുമെല്ലാം എല്ലാ പൗരൻമാർക്കും തുല്യമാണ്.

പ്രത്യേക ആവശ്യങ്ങൾ അംഗീകരിക്കൽ
ശാരീരികവും മാനസികവുമായ പ്രത്യേകതകളുള്ളവരും പരിമി തികളുള്ളവരുമായ വ്യക്തികൾക്ക് അവരുടെ പ്രത്യേക അവശ്യ ങ്ങളുടെ പൂർത്തീകരണത്തിനായി ചില അവസരങ്ങൾ നൽകാ റുണ്ട്. സംരക്ഷണവിവേചനമെന്നതിലൂടെ ഇന്ത്യൻ ഭരണഘടന ഇത് ഉറപ്പാക്കുന്നുണ്ട്.

21 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 20)

Question 21.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ വിശദീകരിക്കുക.
Answer:

  1. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് നടത്തുന്നു.
  2. വോട്ടർപട്ടിക തയാറാക്കുന്നു.
  3. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ലോക്സഭ, സംസ്ഥാന അസംബ്ലികൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തുന്നു.
  4. തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുന്നു.
  5. ഉദ്യോഗസ്ഥരെ നിയമിക്കുന്നു.
  6. രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിക്കുന്നു.
  7. പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നു.
  8. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നു.

Question 22.
പാശ്ചാത്യ മതേതരത്വം, ഇന്ത്യൻ മതേതരത്വം ഇവ താരതമ്യം ചെയ്യുക.
Answer:

പശ്ചാത്യ മതേതരത്വം ഇന്ത്യൻ മതേതരത്വം
ഭരണകൂടവും മതവും പരസ്പരം ഇട പെടാതെ കർശനമായ അകലം പാലിക്കുന്നു രാഷ്ട്രം മതകാര്യങ്ങളിൽ തത്ത്വാധിഷ്ഠിതമായ ഇട പെടൽ നടത്തുന്നു.
വ്യക്തികൾക്കും വ്യക്തികളുടെ അവകാ ശങ്ങൾക്കും പ്രാധാന്യം നൽകുന്നു വ്യക്തികളുടെ അവകാ ഞങ്ങളും മത സമൂഹ ത്തിന്റെ അവകാശ ങ്ങളും സംരക്ഷിക്കുന്നു.
വിവിധ മതഗ്രൂപ്പുകൾ തമ്മിലുള്ള സമത്വ ത്തിന് പ്രാധാന്യം നൽകുന്നു വിവിധ മതങ്ങൾക്കിടയി ലുള്ള സമത്വ ത്തിന് പ്രാധാന്യം നൽകുന്നു.
സാമുദായികാടിസ്ഥാന ത്തിലുള്ള അവകാശ ങ്ങൾ ശ്രദ്ധിക്കുന്നില്ല ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് ശ്രഡ നൽകുന്നു.
മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കു കയില്ല മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണ യ്ക്കുന്നു
മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തിക മായി സഹാ യിക്കുകയില്ല മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായിക്കുന്നു.

Question 23.
ഇന്ത്യൻ ഫെഡറലിസത്തിലെ ഏതെങ്കിലും രണ്ട് തർക്കമേഖല കൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
ഭരണഘടന ഫെഡറലിസത്തിന്റെ ഒരു ചട്ടക്കൂട് മാത്രമാണ്. മാംസവും രക്തവും യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രക്രിയകളാണ് പ്രദാനം ചെയ്യുന്നത്. ആയതുകൊണ്ട് മാറികൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്രിയകളാണ് ഇന്ത്യൻ ഫെഡറലിസത്തെ സ്വാധീനി ക്കുന്ന പ്രധാന ഘടകം.

സ്വയം ഭരണാധികാരത്തിനുള്ള ആവശ്യം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ സ്വയം ഭരണത്തി നുവേണ്ടി മുറവിളിക്കുട്ടുന്നു. ഇന്ത്യൻ ഫെഡറലിസത്തിൽ പല പ്പോഴും കേന്ദ്ര- സംസ്ഥാന ഏറ്റുമുട്ടലിന് ഇത് വഴിയൊരുക്കുന്നു.

ഗവർണർമാരുടെ പങ്കും പ്രസിഡന്റ് ഭരണവും
ഗവർണറുടെ പങ്ക് സംസ്ഥാനങ്ങളും, കേന്ദ്ര ഗവൺമെന്റുകളും തമ്മിൽ വൻ വിവാദപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടു ണ്ട്. പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കേണ്ട ഗതികേട് ഗവർണ്ണർമാർക്കും സംജാതമായിട്ടു ണ്ട്. ഭരണഘടനാ പ്രതിസന്ധിയുടെ പേരിലുള്ള രാഷ്ട്രപതി ഭര ണവും തർക്കവിഷയങ്ങളാണ്.

പുതിയ സംസ്ഥാനങ്ങൾക്കുള്ള ആവശ്യം
ഫെഡറൽ വ്യവസ്ഥയിൽ പിരിമുറുക്കമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് പുതിയ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ആവശ്യം. ഉദാഹരണമായി തെലിങ്കാന വാദം.

അന്തർ – സംസ്ഥാന പോരാട്ടങ്ങൾ
സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ നിലനില്പ്പുതന്നെ ചില സന്ദർഭങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ വളരാറുണ്ട്.

Question 24.
സമത്വം എന്നാൽ എന്ത് ? സമത്വത്തിന്റെ ഏതെങ്കിലും രണ്ട് തല ങ്ങൾ വിശദീകരിക്കുക.
Answer:
എല്ലാവർക്കും തുല്യാവകാശങ്ങൾ ലഭ്യമാകുന്നതാണ് സമത്വം. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരായിരിക്കണമെന്നും എല്ലാ വർക്കും തുല്യമായ നിയമസംരക്ഷണം ഉണ്ടായിരിക്കണമെന്നും സമത്വ സങ്കൽപം ആവശ്യപ്പെടുന്നു.

1) രാഷ്ട്രീയ സമത്വം : ഒരു സമൂഹത്തിൽ രാഷ്ട്രീയ സമത്വം ഉറപ്പാക്കണമെങ്കിൽ ജനങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങളിൽ വ്യാപരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു രാഷ്ട്രീ യത്തിലെ ഭരണകാര്യങ്ങളിൽ ക്രിയാത്മകമായ പങ്കുവഹിക്കാ നുള്ള അനുവാദവും അവകാശവും ജനങ്ങൾക്കുണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ സമത്വം അവിടെ ഉണ്ടെന്ന് പറയാൻ സാധി ക്കുകയുള്ളൂ.

2) സാമ്പത്തിക സമത്വം : രാഷ്ട്രത്തിന്റെ സമ്പത്ത് എല്ലാവരും തുല്യമായി അനുഭവിക്കണമെന്നതാണ് സാമ്പത്തിക സമത്വ ത്തിന്റെ അർത്ഥം. ദാരിദ്ര്യനിർമ്മാർജ്ജനത്തിന് ഇത് അനിവാ രമാണ്.

3. സാമൂഹിക സമത്വം : സമൂഹത്തിൽ എല്ലാവർക്കും തുല്യ പദവി ലഭിക്കുന്ന അവസ്ഥയെയാണ് സാമൂഹിക സമത്വം എന്നു പറയുന്നത്. പ്രത്യേകാവകാശങ്ങൾക്ക് ആർക്കും അർഹതയില്ലെന്ന് സാമൂഹിക സമത്വം സൂചിപ്പിക്കുന്നു. സ്വന്തം വ്യക്തിത്വം വികസിപ്പിക്കാൻ എല്ലാവർക്കും തുല്യാ വസരങ്ങൾ ഉണ്ടായിരിക്കണം.

Plus One Political Science Board Model Paper 2023 Malayalam Medium

Question 25.
73-ാം ഭരണഘടനാ ഭേദഗതി നിയമത്തിലെ പ്രധാന സവിശേഷ തകൾ വിവരിക്കുക.
Answer:
പ്രാദേശിക ഗവൺമെന്റുകൾ 73-ാം ഭേദഗതിക്കു മുമ്പ്

  • 73-ാം ഭേദഗതിയ്ക്കു മുമ്പ് പ്രാദേശിക ഗവൺമെന്റുകൾ സംസ്ഥാന ലിസ്റ്റിലെ വിഷയമായിരുന്നു. ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്താനുള്ള പൂർണ്ണസ്വാതന്ത്ര്യം സംസ്ഥാ നങ്ങൾക്കുണ്ടായിരുന്നു.
  • 73-ാം ഭേദഗതിയ്ക്കു മുമ്പ് പല സംസ്ഥാനങ്ങളിലും ജില്ലാ സമിതിയിലേക്ക് പരോക്ഷമായ തെരഞ്ഞെടുപ്പാണ് നിലനിന്നി രുന്നത്.
  • 73-ാം ഭേദഗതിയ്ക്കു മുമ്പ് സംസ്ഥാന ഗവൺമെന്റ് പ്രാദേ ശിക സമിതികളെ പിരിച്ചുവിട്ടാൽ ഉടനെ തെരഞ്ഞെടുപ്പു നട ത്തണമെന്ന വ്യവസ്ഥയുണ്ടായിരുന്നില്ല.
  • 73-ാം ഭേദഗതിയ്ക്കു മുമ്പ് പ്രാദേശിക സമിതികളിൽ സ്ത്രീകൾക്കും മറ്റു പിന്നോക്ക വർഗ്ഗങ്ങൾക്കും സംവരണം ഉണ്ടായിരുന്നില്ല.
  • 73-ാം ഭേദഗതിയ്ക്കു മുമ്പ് പ്രാദേശിക സമിതികളിലേക്ക് തെരഞ്ഞെടുപ്പു നടത്താനുള്ള ചുമതല സംസ്ഥാന ഭരണ ത്തിനായിരുന്നു.
  • 73-ാം ഭേദഗതിയ്ക്കു മുമ്പ് പ്രാദേശിക സമിതികളിൽ പ്രമുഖ ജാതികൾക്കും ഫ്യൂഡൽ ജന്മിമാർക്കും പ്രാമുഖ്യമുണ്ടായിരുന്നു.

പ്രാദേശിക ഗവൺമെന്റുകൾ 73-ാം ഭേദഗതിക്കുശേഷം

  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക ഗവൺ മെന്റിനെ ക്കുറിച്ച് നിയമനിർമാണം നടത്താനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടു. ഭരണഘടനാ ഭേദഗതിക്കനു സൃതമായി നിയമനിർമ്മാണം നടത്താൻ സംസ്ഥാനങ്ങൾ നിർബന്ധിതരായി.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രത്യക്ഷ തെരഞ്ഞെടുപ്പ് നില വിൽ വന്നു.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക സമിതികൾ തിരിച്ചു വിട്ടാൽ 6 മാസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു.
  • 73-ാം ഭേദഗതിയ്ക്കുശേഷം സ്ത്രീകൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും പ്രാദേശികസമിതിയിൽ സംവരണം ഏർപ്പെ ടുത്തി.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശികസമിതികളിലേക്കു തെരഞ്ഞെടുപ്പു നടത്താനുള്ള ചുമതല ഒരു സംസ്ഥാന തെര ഞെഞ്ഞെടുപ്പു കമ്മീഷണറെ ഏൽപ്പിച്ചു.
  • 73-ാം ഭേദഗതിയ്ക്കുശേഷം പ്രാദേശിക സമിതികളിൽ പ്രമുഖ ജാതികളടക്കം ജന്മിമാർക്കുമുണ്ടായിരുന്ന പ്രാമുഖ്യം ഒരു പരിധി വരെ അവസാനിച്ചു.

26 മുതൽ 28 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 26.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള മൗലികാവകാശങ്ങ ളെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുക.
Answer:
1) സമാവകാശം
സമത്വാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീപനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവ കാശം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാ ശമായ സമത്വാവകാശത്തെക്കുറിച്ച് ഭരണഘടനയിലെ മുന്നാം.. ഭാഗത്തിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിൽ വ്യക്ത മായി വിശദീകരിച്ചിട്ടുണ്ട്.

സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറ യുന്നവയാണ്.

  1. നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
  2. വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
  3. നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
  4. അയിത്ത നിർമ്മാർജ്ജനം
  5. ബഹുമതികൾ നിർത്തലാക്കൽ

2) സ്വാതന്ത്ര്യത്തിനുള്ള അവകാശം

  1. സംഭാഷണ സ്വാതന്ത്ര്വത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ ത്തിനുമുള്ള അവകാശം.
  2. സമ്മേളന സ്വാതന്ത്ര്യം
  3. സംഘടനാ സ്വാത്രന്ത്വം
  4. സഞ്ചാര സ്വാതന്ത്ര്യം
  5. പാർപ്പിട സ്വാതന്ത്ര്യം
  6. തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ യ്ക്കുള്ള സ്വാതന്ത്ര്യം.
  7. കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
  8. വ്യക്തിസ്വാതന്ത്ര്വവും ജീവിത സ്വാതന്ത്ര്യവും.
  9. അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.

3) ചൂഷണത്തിനെതിരെയുള്ള അവകാശം

  1. ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
  2. ഭരണഘടനയിലെ 23-ാം വകുപ്പ് അസന്മാർഗ്ഗിക ചെയ്തി കളെയും, അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
  3. ബാലവേല നിരോധനം.

4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

  1. ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത് അതിനാൽ ഭരണഘ ടന മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
  2. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മത സ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.

Plus One Political Science Board Model Paper 2023 Malayalam Medium 1

 

5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

  1. എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
  2. ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.

6) ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റൂ. ഭരണഘടനാപ മോയ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ശത്തെ ഡോ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.

മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കുന്നത്.

റിട്ടുകൾ (കോടതി ഉത്തരവുകൾ

  1. ഹേബിയസ് കോർപ്പസ്
  2. മാൻഡമസ്
  3. സോഫോറ്റി
  4. നിരോധന ഉത്തരവ്
  5. ക്വോവാറന്റോ

Question 27.
ഇന്ത്യൻ പാർലമെന്റിന്റെ ചുമതലകൾ വിശദീകരിക്കുക.
Answer:
ലോകസഭയുടെ അധികാരങ്ങൾ

  • യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെടു ത്തിയിട്ടുള്ള വിഷയങ്ങളെക്കുറിച്ച് നിയമ നിർമ്മാണം നടത്തുന്നു.
  • ധനബില്ലുകളും ധനേതര ബില്ലുകളും അവതരിപ്പിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്യുന്നു.
  • നികുതി ചുമത്തൽ, ബജറ്റ്, വാർഷിക സാമ്പത്തിക കണക്കുകൾ എന്നിവയ്ക്കുള്ള പ്രമേയങ്ങൾ അംഗീകരി ക്കുന്നു.
  • ചോദ്യങ്ങൾ, ഉപചോദ്യങ്ങൾ ഉപക്ഷേപങ്ങൾ, പ്രമേയങ്ങൾ, അവിശ്വാസപ്രമേയം തുടങ്ങിയവയിലൂടെ എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നു.
  • ഭരണഘടന ഭേദഗതി ചെയ്യുന്നു.
    അടിയന്താരാവസ്ഥാപ്രഖാപനത്തിന് അംഗീകാരമേകുന്നു.
  • രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തെരഞ്ഞെടു ക്കുന്നു. സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നു.
  • കമ്മിറ്റികളേയും കമ്മീഷനുകളേയും നിയമിക്കുകയും അവയുടെ റിപ്പോർട്ടുകൾ പരിഗണിക്കുകയും ചെയ്യുന്നു.

രാജ്യസഭയുടെ അധികാരങ്ങൾ

  • ധനേതര ബില്ലുകൾ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
  • ധനബില്ലുകൾക്ക് ഭേദഗതികളും നിർദ്ദേശിക്കുന്നു.
  • ഭരണഘടനാഭേദഗതികൾക്ക് അംഗീകാരം നൽകുന്നു.
  • ചോദ്യങ്ങൾ ചോദിച്ചും, പ്രമേയങ്ങൾ അവതരിപ്പിച്ചും എക്സി ക്യൂട്ടീവിനെ നിയന്ത്രിക്കുന്നു.
  • രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി – ഹൈക്കോ ടതിജഡ്ജിമാർ എന്നിവരെ തെരഞ്ഞെടുക്കുന്നതിലും നീക്കം ചെയ്യുന്നതിലും പങ്കെടുക്കുന്നു. ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിവെയ്ക്കാനുള്ള അധി കാരം രാജ്യസഭക്കു മാത്രമേയുള്ളു.
  • സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നതിനുള്ള അധികാരം യൂണിയൻ പാർല മെന്റിന് നൽകാം.

Plus One Political Science Board Model Paper 2023 Malayalam Medium

Question 28.
ദേശീയത എന്നാൽ എന്ത്? ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ വിശദീകരിക്കുക. സൂചനകൾ ഉപയോഗിക്കാവുന്ന താണ്.
സൂചനകൾ :
• പൊതുവായ വിശ്വാസങ്ങൾ
• ചരിത്രം
• ഭൂപ്രദേശം
• പൊതുവായ രാഷ്ട്രീയ ആദർശങ്ങൾ
Answer:
ദേശരാഷ്ട്രങ്ങളിലുള്ള ‘രാഷ്ട്രതത്വത്തിന്റെ എല്ലാ ഘടകങ്ങ ളെയും ഒരുമിച്ചു ചേർക്കുന്ന ആത്മീയവും വൈകാരികവുമായ ശക്തി വിശേഷണമാണ് ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശിക്കുന്ന ദേശീയത. നാം എല്ലാവരും ഇന്ത്യ ക്കാരാണ് എന്ന വികാരമാണ് ഇന്ത്യൻ ദേശീയത. ദേശീയത കൂടാതെ ആധുനിക രാഷ്ട്രം ആവിർഭവിക്കുവാനോ നില നിൽക്കുവാനോ സാധ്യമല്ല. രാഷ്ട്രസംവിധാനം പടുത്തുയർത്തു വാനുള്ള വൈകാരികമായ അടിത്തറ പ്രദാനം ചെയ്യുന്നത് ദേശീ യതയാണ്. ദേശത്തോടുള്ള ജനങ്ങളുടെ കൂറ്, രാഷ്ട്രശക്തി, അധികാരം, പ്രവർത്തനങ്ങൾ എന്നിവയോടുള്ള വിശ്വസ്ഥതയും, നെയ്യാമികതയും തുടങ്ങിയവ ദേശീയത ജനങ്ങളിലുളവാക്കുന്ന വികാരങ്ങളാണ്.

ദേശീയതയുടെ പശ്ചാത്തലത്തിൽ ഒരു ദേശ ത്തിന്റെ പൊതുപെരുമാറ്റങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. ദേശീയ രീതികൾ, ദേശീയ പ്രതീക്ഷകൾ, ദേശീയലക്ഷ്യങ്ങൾ, ദേശീയ സംഘർഷങ്ങൾ, ദേശീയഗാനം, ദേശീയപുഷ്പം, ദേശീ യപതാക, ദേശീയചിഹ്നം ഇവയെല്ലാം ദേശീയതയിൽ ഉൾപ്പെടു ന്നു. ആധുനിക രാഷ്ട്രത്തിന്റെ ‘മതമാണ് ദേശീയത’ എന്ന് ടോയിൻബി (Toynbee), വിശേഷിപ്പിക്കുന്നു. ഈ അധ്യായത്തിൽ ദേശീയത, ദേശീയതയുടെ ഘടകങ്ങൾ, ദേശീയതയുടെ ഗുണ ദോഷങ്ങൾ, ദേശീയതയുടെ പ്രതീകങ്ങൾ, വിവിധതരം ദേശീയ തകൾ തുടങ്ങിയവ പ്രതിപാദിക്കുന്നതിനോടൊപ്പം, ഇന്ത്യൻ ദേശീയ ബോധത്തിന്റെ ഉദയം, ഇന്ത്യൻ ദേശീയത നേരിടുന്ന പ്രധാന വെല്ലുവിളികൾ, അവ പരിഹരിക്കുവാനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ തുടങ്ങിയവ സമഗ്രമായി പ്രതിപാദിക്കുന്നു.

ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ
a) പൊതുവായ വിശ്വാസം (Shared Beliefs) : ചില വിശ്വാസ ങ്ങളാണ് രാഷ്ട്രമായിത്തീരുന്നത്. കെട്ടിടം, കാട്, പുഴ തുടങ്ങി കണ്ടറിയാവുന്നതും തൊട്ടറിയാവുന്നതുമായ ഭൗതി കവസ്തുക്കളെപ്പോലെയുള്ള ഒന്നല്ല രാഷ്ട്രം. ജനങ്ങളുടെ വിശ്വാസത്തിൽ അധിഷ്ഠിതമാണത്. നമ്മൾ ഒരു ജനതയെ പറ്റി രാഷ്ട്രം എന്നു പറയുമ്പോൾ, അവരുടെ എന്തെങ്കിലും ഭൗതികസ്വഭാവത്തെയല്ല നാം വിവക്ഷിക്കുന്നത്. സ്വതന്ത്രമാ യൊരു രാഷ്ട്രീയ അസ്തിത്വമുണ്ടാകണമെന്ന് ആഗ്രഹി ക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഭാവിക്കുള്ള വീക്ഷണവും കൂട്ടായ സ്വത്വവുമാണത്. അത് ഒരു ഗ്രൂപ്പ് പോലെയോ ടീം പോലെയോ ആണ്. പൊതുവായൊരു ലക്ഷ്യത്തിനുവേണ്ടി യോജിച്ച് പ്രവർത്തിക്കുകയും കളിക്കുകയും ചെയ്യുന്ന ജന ങ്ങളുടെ കൂട്ടായ്മ ഏകത്വത്തെക്കുറിച്ച് ജനങ്ങൾ വിശ്വസി ക്കുന്നിടത്തോളം കാലം മാത്രമേ രാഷ്ട്രം നിലനിൽക്കു

b) ചരിത്രം (History) : ഒരു രാഷ്ട്രമായി സ്വയം കരുതുന്ന ഒരു ജനതയ്ക്ക് തുടർച്ചയായ ചരിത്രപരമായ ഒരസ്തിത്വബോധ മുണ്ട്. ഭൂതകാലത്തേക്ക് പിൻതിരിഞ്ഞുനോക്കാനും ഭാവിയി ലേക്ക് ദീർഘദർശനം നടത്താനും കഴിയുന്ന ഒന്നാണത്. കൂട്ടായ സ്മരണകളുടേയും ഐതിഹ്യങ്ങളുടേയും ചരിത്ര പര മായ രേഖകളു ടേയും അടിസ്ഥാനത്തിൽ അവർ സ്വന്തമായൊരു ചരിത്രം സ്വീകരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള തുടർച്ചയായ വ്യക്തിത്വം അങ്ങനെ കൈവ രുന്നു. ഇന്ത്യയിലെ ദേശീയവാദികളെ നമുക്ക് ഉദാഹരണമാ യെടുക്കാം. ഇന്ത്യയുടെ പൗരാണിക നാഗരികതയേയും സാംസ്കാരിക പൈതൃകത്തെയും മറ്റു ഭൂതകാല നേട്ടങ്ങ ളേയും ചൂണ്ടിക്കാട്ടി രാഷ്ട്രത്തിന്റെ അനുസ്യൂതത നാം ചിത്രീ കരിക്കുന്നു.

c) ഭൂപ്രദേശം (Territory) : രാഷ്ട്രത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഭൂപ്രദേശം. ഒരു രാജ്യത്തിന് ഒരു പ്രത്യേക ഭൂവി ഭാഗമുണ്ടായിരിക്കും. അവിടെ ഏറെക്കാലം ഒരുമിച്ച് താമസി ക്കുകയും പൊതുവായൊരു ഭൂതകാലം പങ്കുവെക്കുകയും ചെയ്യുമ്പോൾ ജനങ്ങളിൽ കൂട്ടായൊരു സ്വത്വബോധം രൂപ പ്പെടുന്നു. തങ്ങൾ ഒരു ഏകജനതയാണ്’ എന്നു സങ്കല്പി ക്കാൻ അതവരെ സഹായിക്കുന്നു. അതുകൊണ്ടാണ് ഒരു രാഷ്ട്രമായി സ്വയം കാണുന്ന ജനത ജന്മനാടിനെക്കുറിച്ച് സംസാരിക്കുന്നത്.

d) പൊതുവായ രാഷ്ട്രീയാദർശങ്ങൾ (Shared Political ideals): ഭൂപ്രദേശവും പൊതുവായ ചരിത്രസ്വത്വവും ജന ങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജനങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. ഭാവിയെക്കുറിച്ചുള്ള പൊതുവായൊരു വീക്ഷണവും ഒരു സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വത്തിനായുള്ള പൊതു അഭിലാഷവുമാണത്. രാഷ്ട്ര ങ്ങളെ ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ഘടക ങ്ങളാണ്.

e) പൊതുവായ രാഷ്ട്രീയ വ്യക്തിത്വം (Common Political Identity): സമൂഹത്തെ പറ്റിയും ഭരണകൂടത്തെപ്പറ്റിയും പൊതുവായൊരു രാഷ്ട്രീയ ദർശനം ഉണ്ടായതുകൊണ്ടു മാത്രം വ്യക്തികളെ ഒരു രാഷ്ട്രമായി വാർത്തെടുക്കാനാവി ല്ലെന്നു പലരും കരുതുന്നു. പൊതുവായൊരു ഭാഷ, പൊതു വായൊരു പൈതൃകം എന്നിവപോലെയുള്ള പൊതുവാ യൊരു സാംസ്കാരിക വ്യക്തിത്വം അതിനാവശ്യമാണെന്ന് അവർ കരുതുന്നു. പൊതുവായൊരു ഭാഷയും പൊതുവാ യൊരു മതവുമുണ്ടെങ്കിൽ പൊതുവായൊരു സാംസ്കാരിക വ്യക്തിത്വമാകും. ഓരേ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒരേ ദിനങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നത് ജനങ്ങളെ ഒരുമിപ്പിക്കുന്നു. പക്ഷെ ഒരു ജനാധിപത്യത്തിൽ നാം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് മതപരമായ പരിഗണനകൾ ഒരു ഭീഷണിയാകും.

Leave a Comment