Reviewing Kerala Syllabus Plus Two Business Studies Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.
Kerala Plus Two Business Studies Previous Year Question Paper March 2023 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
I. 1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്ത രമെഴുതുക. 1 സ്കോർ വീതം. (8 × 1 = 8)
Question 1.
ചുരുങ്ങിയ ചെലവിൽ ലക്ഷ്യം നേടുന്നതിനെ …………………………. എന്ന് പറയാം:
(a) കാര്യക്ഷമത
(b) ഫലപ്രാപ്തി
(c) ലക്ഷ്യം നിർണ്ണയിക്കൽ
(d) ഇവയെല്ലാം
Answer:
(a) കാര്യക്ഷമത
Question 2.
വിവിധ വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന ചല നങ്ങളെക്കുറിച്ചുള്ള പഠനത്തെ …………………….. എന്ന് വിളിക്കാം.
(a) സമയ പഠനം
(b) ക്ഷീണ പഠനം
(c) ചലന പഠനം
(d) ഇവയൊന്നുമല്ല
Answer:
(c) ചലന പഠനം
Question 3.
ആവർത്തന സാധ്യതയില്ലാത്ത സംഭവങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി …………………………….
(a) ചിരസ്ഥായിയായ പദ്ധതി
(b) ഒറ്റത്തവണ ഉപയോഗിക്കാവുന്ന പദ്ധതി
(c) (a)യും (b)യും
(d) ഇവയൊന്നുമല്ല
Answer:
(b) ഒറ്റത്തവണ ഉപയോഗിക്കാവുന്ന പദ്ധതി
Question 4.
ശ്രേണി പൂർത്തീകരിക്കുക
| (a) പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകൃതമാകുന്നത് | ഫങ്ഷണൽ ഘടന |
| (b) ഉൽപ്പന്നങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകൃതമാകുന്നത് | ? |
Answer:
ഡിവിഷണൽ ഘടന
Question 5.
ഒരു സ്ഥാപനത്തിലേക്കാവശ്യമായ ഉദ്യോഗാർത്ഥികൾക്കായി തിര ച്ചിൽ നടത്തുന്ന പ്രക്രിയയെ ……………………… എന്നു പറയുന്നു.
(a) തിരഞ്ഞെടുപ്പ്
(b) പരിശീലനം
(c) റിക്രൂട്ട്മെന്റ്
(d) ഇവയൊന്നുമല്ല
Answer:
(c) റിക്രൂട്ട്മെന്റ്
![]()
Question 6.
ശമ്പളവും ബത്തയും എതിന് ഉദാഹരണമാണ്.
(a) സാമ്പത്തിക പ്രോത്സാഹനങ്ങൾ
(b) സാമ്പത്തികേതര പ്രോത്സാഹനങ്ങൾ
(c) (a)യും (b)യും
(d) ഇവയൊന്നുമല്ല
Answer:
(a) സാമ്പത്തിക പ്രോത്സാഹനങ്ങൾ
Question 7.
ഒരു സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത് പ്രകാരം നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്ന പ്രക്രിയയാണ് ……………………….
(a) ആസൂത്രണം
(b) സംഘാടനം
(c) നിയന്ത്രണം
(d) മാർഗനിർദ്ദേശം
Answer:
(c) നിയന്ത്രണം
Question 8.
ദീർഘകാല മൂലധനമായ എത്ര തുക സമാഹരിക്കണം എന്ന് തീരുമാനിക്കുന്നതാണ് ………………………
(a) നിക്ഷേപം തീരുമാനം
(b) ധനസമാഹരണ തീരുമാനം
(c) ലാഭവിഹിത തീരുമാനം
(d) ഇവയൊന്നുമല്ല
Answer:
(b) ധനസമാഹരണ തീരുമാനം
Question 9.
ഒരു ഉൽപന്നം വാങ്ങുന്നതിനായി ഉപഭോക്താവ് നൽകേണ്ട തുക ………………………………… ആണ്.
(a) വില
(b) ലാഭം
(d) മാർജിൻ
(c) നഷ്ടം
Answer:
(a) വില
Question 10.
ഉപഭോക്തൃ സംരക്ഷണനിയമപ്രകാരം താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ഉയർന്ന തലത്തിലുള്ളത് ഏത്?
(a) ജില്ലാ ഫോറം
(b) ദേശീയ കമ്മീഷൻ
(c) സംസ്ഥാന കമ്മീഷൻ
(d) ഹൈക്കോടതി
Answer:
(b) ദേശീയ കമ്മീഷൻ
II. 11 മുതൽ 16 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)
Question 11.
മാനേജ്മെന്റ് എന്ന ആശയം ചുരുക്കി വിവരിക്കുക.
Answer:
സ്ഥാപനത്തിന്റെ ലക്ഷ്യം നേടുന്നതിനായി മാനുഷിക വിഭവങ്ങളും ഭൗതിക വിഭവങ്ങളും ഏകോപിപ്പിക്കുന്ന ഒരു കൂട്ടം പ്രവർത്ത നങ്ങളാണ് മാനേജ്മെന്റ്. പ്ലാനിംഗ്, ഓർഗനൈസിംഗ്, സ്റ്റാഫിങ്, ഡയറക്ടിങ് കോ- ഓർഡിനേറ്റിങ്, കൺട്രോളിങ് എന്നിവയെല്ലാം മാനേജ്മെന്റ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
![]()
Question 12.
താഴെ തന്നിട്ടുള്ള ചാർട്ട് പൂർത്തീകരിക്കുക:

Answer:
എ) സ്വകാര്യവത്ക്കരണം
ബി) ആഗോളവത്ക്കരണം
Question 13.
ആസൂത്രണ സങ്കൽപങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാ ക്കുക.
Answer:
പ്ലാനിങ്ങ് സങ്കല്പങ്ങൾ : ഭാവിയെകുറിച്ചുള്ള ചില ഊഹങ്ങളാണ് പ്ലാനിങ് സങ്കല്പങ്ങൾ. ഇത്തരം പ്ലാനിങ് സങ്കല്പങ്ങളെ അടി സ്ഥാനമാക്കിയാണ് പ്ലാനുകൾ തയ്യാറാക്കുന്നത്.
Question 14.
ഔപചാരിക സംഘടന എന്ന ആശയം വിവരിക്കുക.
Answer:
ഔപചാരിക സംഘടന (Formal Organisation) : ലക്ഷ്യ നിർവ്വഹണത്തിനായി ഉന്നതതല മാനേജ്മെന്റ് ബോധപൂർവ്വം രൂപീകരിച്ച സംഘടനയാണ് ഔപചാരിക സംഘടന. ഇവിടെ ഓരോരുത്തരുടെയും സ്ഥാനം, അധികാരം, ഉത്തരവാദിത്വം, ചുമ തല എന്നിവ കൃത്യമായി നിർവ്വചിച്ചിട്ടുണ്ടായിരിക്കും.
Question 15.
മാർഗ്ഗനിർദ്ദേശം എന്ന മാനേജ്മെന്റ് ധർമ്മത്തിന്റെ നാല് ഘടക ങ്ങൾ എഴുതുക.
Answer:
- മേൽനോട്ടം
- പ്രചോദനം
- നേതൃത്വം
- ആശയവിനിമയം
Question 16.
നിയന്ത്രണ പ്രക്രിയയുടെ നാല് ഘട്ടങ്ങൾ എഴുതുക.
Answer:
- നിലവാരം നിശ്ചയിക്കൽ (Setting standard)
- യഥാർത്ഥ ജോലി നിർവ്വഹണത്തെ അളക്കൽ (Measurement of Actual Performance)
- താരതമ്യപഠനം (Comparing Actual Performance with Standards)
- വ്യതിയാനങ്ങൾ പരിശോധിക്കുക (Analysing Deviations)
- തിരുത്തൽ നടപടികൾ സ്വീകരിക്കുക (Taking Corrective Action)
III. 17 മുതൽ 22 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. (5 × 3 = 15)
Question 17.
ശാസ്ത്രീയ മാനേജ്മെന്റ് തന്ത്രങ്ങളിൽ മൂന്നെണ്ണം വിവരി ക്കുക.
Answer:
- രീതി പഠനം (Method Study) : ഒരു ജോലി ചെയ്യുന്നതി നായി ഏറ്റവും അനുയോജ്യമായ രീതി കണ്ടെത്തുന്നതി ലൂടെ ഉല്പാദന ചെലവ് കുറയ്ക്കുന്നതിനും ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു.
- ചലന പഠനം (Motion Study) : ജോലി ചെയ്യുന്ന തൊഴി ലാളികളുടെയും യന്ത്രങ്ങളുടെയും ചലനങ്ങളെ സൂക്ഷ്മ മായി നിരീക്ഷിച്ച ശേഷം അനാവശ്യമായ ചലനങ്ങളെ തീർത്തും ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതാണ് ചലന പഠനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- സമയ പഠനം (Time Study) : ഒരു ജോലി ചെയ്യുന്നതിന് ആവശ്യമായ സമയം നിശ്ചയിക്കുകയും അതുവഴി തൊഴി ലാളികളുടെ എണ്ണവും തൊഴിൽ സമയവും നിലവാരപ്പെടു ത്തുകയുമാണ് സമയപഠനത്തിന്റെ ലക്ഷ്യം.
Question 18.
ഉദ്യോഗവൽക്കരണത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ വിവ രിക്കുക.
Answer:
- റിക്രൂട്ട്മെന്റ് : യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തു കയും അവരെ ജോലിയ്ക്കായി അപേക്ഷിക്കാൻ പ്രേരിപ്പി ക്കുകയും ചെയ്യുന്ന നടപടിയാണ് റിക്രൂട്ട്മെന്റ്.
- തെരഞ്ഞെടുക്കൽ (Selection) : ശാസ്ത്രീയ മാന ദണ്ഡങ്ങൾ ഉപയോഗിച്ച് അപേക്ഷകരായ ഉദ്യോ ഗാർത്ഥികളിൽ നിന്ന് അനുയോജ്യരായ തൊഴിലാളികളെ തെര ഞെഞ്ഞെടുത്ത് നിയമിക്കുന്നു.
- പരിശീലനവും വികസനവും (Training Development) : പരിശീലനം തൊഴിലാളികളുടെ അറിവും അനുഭവസമ്പത്തും വർദ്ധിപ്പിക്കും. പരിശീലനം നേടിയ തൊഴി ലാളികൾ തൊഴിൽ വികസനം ഉറപ്പുവരുത്തുന്നു.
![]()
Question 19.
മാർഗ്ഗനിർദേശത്തിന്റെ ഏതെങ്കിലും മൂന്ന് സവിശേഷതകൾ വിവ രിക്കുക.
Answer:
പ്രത്യേകതകൾ (Features)
- അത് ഒരു പ്രവൃത്തിക്ക് മുൻകയ്യെടുക്കുന്നു
- മാനേജ്മെന്റിന്റെ എല്ലാതലത്തിലും ഡയറക്ടിങ്ങ് ആവശ മാണ്
- അത് ഒരു തുടർ പ്രക്രിയയാണ്
- മേൽതല മാനേജ്മെന്റിൽ നിന്ന് കീല മാനേജ്മെന്റിലേക്ക് ഒഴുകുന്നു.
Question 20.
നിയന്ത്രണത്തിന്റെ ഏതെങ്കിലും മൂന്ന് പ്രാധാന്യങ്ങൾ വിവരി ക്കുക.
Answer:
- ലക്ഷ്യം നേടാൻ സഹായിക്കുന്നു : പ്ലാൻ ചെയ്തതുപോലെ തന്നെ ജോലി നിർവ്വഹണം നടക്കുന്നുണ്ടെന്ന് വിലയിരുത്തു കയും വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ യഥാവിധി പരിഹരിക്കു കയും ചെയ്യുന്നതിനാൽ കൺട്രോളിങ്ങ് ലക്ഷ്യം നേടുന്നതിന് സഹായിക്കുന്നു.
- പ്ലാനിങ്ങിനെ വിലയിരുത്താൻ സഹായിക്കുന്നു : യഥാർത്ഥ ജോലി നിർവഹണവുമായി പ്ലാനിനെ തട്ടിച്ചുനോക്കുന്നതി നാൽ പ്ലാനിൽ പാകപ്പിഴകൾ ഉണ്ടെങ്കിൽ കണ്ടെത്താൻ എളു പ്പമാണ്.
- വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം : ഉൽപാദനഘടക ങ്ങളെ ശരിയായ അളവിൽ കൂട്ടിച്ചേർക്കുന്നതിനാൽ വിഭവ ങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാം.
- ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നു : ജോലി നിർവ്വ ഹണത്തിലെ പാളിച്ചകൾ അറിയാനും അതിന്റെ കാരണം കണ്ട ത്താനും പരിഹരിക്കാനും നിയന്ത്രണം സഹായിക്കുന്നു.
Question 21.
ധനം ഏതൊരു ബിസിനസിന്റേയും ജീവരക്തമാണ് എന്ന് വിശേ ഷിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്?
Answer:
വ്യാപാര പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോ കാൻ ആവശ്യമായ മൂലധനമാണ് ധനം എന്നതുകൊണ്ട് സുചി പിക്കുന്നത്. ധനം ഏതൊരു ബിസിനസ്സിന്റേയും ജീവരക്തമാണ്. വ്യാപാര മൂലധനം (Business finance) : വാണിജ്യ വ്യാപാര പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനാ വശ്യമായ സാമ്പത്തിക നിക്ഷേപത്തെ വ്യാപാര മൂലധനം എന്ന് . പറയാം. ഒരു കച്ചവടസ്ഥാപനം തുടങ്ങി വെയ്ക്കുന്നതിനും, നില നിർത്തുന്നതിനും, ആധുനികവൽക്കരിക്കുന്നതിനും, വികസിപ്പി ക്കുന്നതിനും വൈവിധ്യവൽക്കരണത്തിനും എന്നു വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും വ്യാപാര മൂലധനം ആവശ്വമാണ്.
Question 22.
ബ്രാൻഡ് നാമവും വ്യാപര മുദ്രയും എങ്ങനെ വ്യത്യാസപ്പെട്ടിരി ക്കുന്നുവെന്ന് വിവരിക്കുക.
Answer:
ബ്രാന്റ് നെയിം ഒരു ഉൽപന്നത്തിന്റെ ബ്രാന്റ് എഴുതാനും വായി ക്കാനും കഴിയാവുന്നവിധം വാക്കുകളാണെങ്കിൽ അതിനെ ബ്രാന്റ് നെയിം എന്നു പറയുന്നു, ഉദാ: ഏഷ്യൻ പെയിന്റ്സ്, മാഗി, ലൈഫ്ബോയ്, ഡൺലപ്, etc.
ട്രേഡ് മാർക്ക് : 1958-ലെ ട്രേഡ് 6 മർക്കൻസ് ആക്ട് അനു സരിച്ച് ഒരു ബ്രാന്റ് രജിസ്റ്റർ ചെയ്താൽ അതിനെ ട്രേഡ്മാർക്ക് എന്നുവിളിക്കുന്നു. ഇതുവഴി ഒരു ബ്രാന്റ് നെയിമോ ബ്രാന്റ് മാർക്കോ ഒരാൾക്കുമാത്രം ഉപയോഗിക്കാനുള്ള അവകാശം ലഭി ക്കുന്നു. “എല്ലാ ട്രേഡ് മാർക്കുകളും ബ്രാന്റുകളാണ്. എന്നാൽ എല്ലാ ബ്രാന്റുകളും ട്രേഡ് മാർക്കുകളല്ല.
IV. 23 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 23.
മധ്യതല മാനേജ്മെന്റിന്റെ നാല് ധർമ്മങ്ങൾ എഴുതുക.
Answer:
മധ്യതല മാനേജ്മെന്റിന്റെ ധർമ്മങ്ങൾ (Functions of Middle Level Management)
- ഉന്നതതല മാനേജ്മെന്റിന്റെ പ്ലാനുകൾ നടപ്പാക്കുക.
- ഉന്നതതല മാനേജ്മെന്റിനേയും കീല മാനേജ്മെന്റിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുക.
- കീഴ്ജീവനക്കാർക്ക് ഉത്തരവാദിത്തങ്ങളും ചുമതലകളും ഏൽപ്പിച്ചുകൊടുക്കുക.
- ലക്ഷ്യനിർവഹണത്തിനായി കീഴ്ജീവനക്കാരെ പ്രോത്സാഹി പ്പിക്കുക.
- മറ്റ് വകുപ്പുകളുമായി സഹകരിക്കുക.
- ഉന്നതതല മാനേജ്മെന്റിന് റിപ്പോർട്ടുകൾ സമർപ്പിക്കുക.
Question 24.
ചേരുംപടി ചേർക്കുക:
| (a) പണപ്പെരുപ്പ നിരക്ക് | (i) രാഷ്ട്രീയ പരിസ്ഥിതി |
| (b) ആചാരങ്ങളും അനുഷ്ഠാനങ്ങളും | (ii) സാങ്കേതിക പരിസ്ഥിതി |
| (c) ശാസ്ത്ര പുരോഗതി | (iii) സാമ്പത്തിക പരിസ്ഥിതി |
| (d) സർക്കാരിന്റെ ആദർശങ്ങൾ | (iv) സാമൂഹ്യ പരിസ്ഥിതി |
Answer:
| (a) പണപ്പെരുപ്പ നിരക്ക് | (iii) സാമ്പത്തിക പരിസ്ഥിതി |
| (b) ആചാരങ്ങളും അനുഷ്ഠാനങ്ങളും | (iv) സാമൂഹ്യ പരിസ്ഥിതി |
| (c) ശാസ്ത്ര പുരോഗതി | (ii) സാങ്കേതിക പരിസ്ഥിതി |
| (d) സർക്കാരിന്റെ ആദർശങ്ങൾ | (i) രാഷ്ട്രീയ പരിസ്ഥിതി |
![]()
Question 25.
സംഘടനാ സംവിധാനങ്ങളിൽ ഫങ്ഷണൽ ഘടനയും ഡിവിഷ ണൽ ഘടനയും തമ്മിലുള്ള ഏതെങ്കിലും നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
| ഫങ്ഷണൽ ഓർഗനൈസേഷൻ | ഡിവിഷണൽ ഓർഗനൈസേഷൻ |
| 1. പ്രവർത്തനങ്ങളുടെ/ജോലിയുടെ അടിസ്ഥാന ത്തിൽ രൂപീകരിക്കുന്നു. | 1. ഉല്പന്നങ്ങളുടെ അടിസ്ഥാന ത്തിൽ രൂപീകരിക്കുന്നു. |
| 2. തൊഴിൽ വൈദഗ്ധ്യം കൈവരുന്നു. | 2. ഉല്പന്ന വൈദഗ്ധ്യം കൈവരുന്നു. |
| 3. ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെന്റിനെ ചുമത്താനാവില്ല. | 3. ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഓരോ ഡിവിഷനിലും ചുമത്താം. |
| 4. ചെലവ് കുറവാണ് | 4. ചെലവ് കൂടുതലാണ് |
| 5. ചെറുകിട സ്ഥാപനങ്ങൾക്ക് അനുയോജ്യം | 5. വൻകിട സ്ഥാപനങ്ങൾക്ക് അനുയോജ്യം |
Question 26.
സ്ഥിര മൂലധനത്തെ സ്വാധീനിക്കുന്ന ഏതെങ്കിലും നാല് ഘടക ങ്ങൾ വിവരിക്കുക.
Answer:
- ബിസിനസ്സിന്റെ സ്വഭാവം : ഉല്പാദക കമ്പനികളെ അപേക്ഷിച്ച് (Manufacturing company) കച്ചവട കമ്പനികൾക്ക് (Trading companies) കുറഞ്ഞ സ്ഥിര മൂലധനം മതിയാകും.
- പ്രവർത്തനത്തിന്റെ വ്യാപ്തി : വൻകിട സ്ഥാപനങ്ങൾക്ക് ചെറുകിട സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്ഥിര മൂല ധനം വേണ്ടിവരും.
- സാങ്കേതികവിദ്യയുടെ ഉപയോഗം : ഉല്പാദന പ്രവർത്തന ങ്ങൾക്ക് തൊഴിലാളികളെ ആശ്രയിക്കുന്നിടത്ത് കുറഞ്ഞ അളവിൽ സ്ഥിരമൂലധനം മതിയാകും. എന്നാൽ യന്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നിടത്ത് കൂടുതൽ സ്ഥിരമൂല ധനം വേണ്ടിവരും.
- സാങ്കേതികവിദ്യയുടെ നവീകരണം : അതിവേഗം കാലഹര ണപ്പെടാൻ സാധ്യതയുള്ള സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഉയർന്ന മൂലധന നിക്ഷേപം ആവ
ശ്വമായി വരും. - വളർച്ചാ സാധ്യതകൾ : ഉയർന്ന വളർച്ചാ സാധ്യതകൾ ഉള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ സ്ഥിര മൂലധനം ആവശ്യമായി വരാം.
Question 27.
ഉപഭോക്തൃ അവകാശങ്ങൾ നാലെണ്ണം ചുരുക്കി വിവരിക്കുക.
Answer:
1) സുരക്ഷിതത്വത്തിനുള്ള അവകാശം (Right to Safety) : ആരോഗ്യത്തിനോ ആയുസ്സിനോ അപകടകരമായ വസ്തുക്കൾ വിപണനം ചെയ്യപ്പെടുന്നതിൽ നിന്നും ഈ അവകാശം സംര ക്ഷണം നൽകുന്നു.
2). അറിയിക്ക പ്പെടാനുള്ള അവകാശം (Right to be Informed) : ഉല്പന്നത്തെകുറിച്ച് സത്യസന്ധമായ വിവര ങ്ങൾ അറിയാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഉല്പന്നത്തിന്റെ ഗുണമേന്മ, ഉല്പന്നത്തിൽ അടങ്ങിയിരി ക്കുന്ന വസ്തുക്കൾ, ഉപയോഗിക്കുന്നതു കൊണ്ട് ഉണ്ടാകാ നിടയുള്ള പാർശ്വഫലങ്ങൾ തുടങ്ങിയവയെല്ലാം ഉപഭോക്താ വിനെ അറിയിച്ചിരിക്കണം.
3) തിരഞ്ഞെടുക്കാനുള്ള അവകാശം (Right to Choose) : സാധന സേവനങ്ങൾ അവയുടെ പ്രത്യേകതകൾ നോക്കി പരി ശോധിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള അവകാശം ഉപ ഭോക്താവിനുണ്ട്.
4) പരാതിപ്പെടാനുള്ള അവകാശം (Right to be Heard) : ഉപഭോക്താവിന് തന്റെ പരാതികൾ ഉല്പാദകനെയോ കച്ച വടക്കാരനെയോ അറിയിക്കാനും അതിന് പരിഹാരം ഉണ്ടാ ക്കാനും അവകാശമുണ്ട്.
V. 28 മുതൽ 31 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (3 × 5 = 15)
Question 28.
ഹെന്റി ഫയോൾ നൽകിയിട്ടുള്ള 14 മാനേജ്മെന്റ് തത്വങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണം വിവരിക്കുക.
Answer:
1) തൊഴിൽ വിഭജനം (Division of work) : സങ്കീർണമായ ജോലികളെ ചെറിയ യൂണിറ്റുകളായി വിഭജിക്കുകയും ഓരോ ചെറിയ യൂണിറ്റും അനുയോജ്യരായ തൊഴിലാളികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും വേണം. ഇത് തൊഴിൽ വൈദ ഗ്ധ്യം വളർത്തുന്നതിന് സഹായിക്കുന്നു.
2) അധികാരവും ഉത്തരവാദിത്തവും (Authority and Responsibility) : കീഴ്ജീവനക്കാരെ അനുസരിപ്പിക്കാ നുള്ള അവകാശമാണ് അധികാരം. മേലധികാരിയുടെ ആജ്ഞകളെ അനുസരിക്കാനുള്ള ബാധ്യതയാണ് ഉത്തരവാ ദിത്വം. ജോലി നിർവ്വഹണം ഭംഗിയാക്കുന്നതിന് അധികാരവും ഉത്തരവാദിത്വവും ഒരേ അളവിൽ പങ്കുവെയ്ക്കണം.
3) അച്ചടക്കം (Discipline) : സ്ഥാപനത്തിലെ നിയമങ്ങളോടും ചട്ടങ്ങളോടും അധികാരതലങ്ങളോടും ഉള്ള അനുസരണയും വിധേയത്വവും അച്ചടക്കം നിലനിർത്തുന്നതിനാവശ്യമാണ്. ഇത് എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.
4) യൂണിറ്റി ഓഫ് കമാൻഡ് : ഈ തത്വമനുസരിച്ച് ഓരോ കീഴ്ജീ വനക്കാരനും ഒരേ ഒരു മേലധികാരിയിൽ നിന്നു മാത്രമെ ആജ്ഞകളും നിർദ്ദേശങ്ങളും സ്വീകരിക്കാവൂ. ഒന്നിലേറെ മേലധികാരികൾ ആജ്ഞകൾ നൽകിയാൽ അത് കീഴ്ജീവ നക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കും.
5) യുണിറ്റി ഓഫ് ഡയറക്ഷൻ : പൊതുലക്ഷ്യത്തിനായി പ്രവർത്തി ക്കുന്ന ഒരു ഗ്രൂപ്പിന് ഒരു പ്ലാനും ഒരൊറ്റ തലവനും മാത്രമെ ഉണ്ടാകാവൂ എന്നാണ് ഈ തത്വം അനുശാസിക്കുന്നത്. ഏകോ പനം സാധ്യമാകുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.
Question 29.
ആസൂത്രണത്തിന്റെ ഏതെങ്കിലും അഞ്ച് സവിശേഷതകൾ വിവ രിക്കുക.
Answer:
പ്ലാനിങിന്റെ പ്രത്യേകതകൾ (Features of Planning)
- പ്ലാനിങ് ലാന്മുഖമാണ്.
- മാനേജ്മെന്റ് ധർമ്മങ്ങളിൽ ആദ്യത്തെ ധർമ്മമാണ് പ്ലാനിങ്,
- എല്ലാ മാനേജ്മെന്റ് തലങ്ങളിലും പ്ലാനിങ് അത്യാവശ്യമാണ്.
- അത് ഒരു തുടർ പ്രക്രിയയാണ്.
- ആസൂത്രണം ഭാവിയെ ലക്ഷ്യം വെച്ചുള്ളതാണ്.
- തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയാണ് പ്ലാനിങ്.
- അത് ഒരു ബുദ്ധിപരമായ പ്രക്രിയയാണ്.
![]()
Question 30.
ധനകാര്യ മാനേജ്മെന്റിന്റെ ലാഭവിഹിത തീരുമാനം വിവിധ ഘട കങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവയിൽ ഏതെങ്കിലും അഞ്ചെണ്ണം വിവരിക്കുക.
Answer:
ഡിവിഡന്റ് തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
(Factors affecting Dividend Decision)
- സ്ഥിരമായ ലാഭനീയത : ഉയർന്ന നിരക്കിൽ സ്ഥിരമായി ലാഭം ഉണ്ടാക്കുന്ന കമ്പനികൾക്ക് മാത്രമെ തുടർച്ചയായി ലാഭ വിതം നൽകാനാകൂ.
- നിശ്ചിത നിരക്കിലുള്ള ഡിവിഡന്റ് : കമ്പനിയുടെ ലാഭം കുറ ഞ്ഞാലും കൂടിയാലും എല്ലാ വർഷവും നിശ്ചിത നിരക്കിൽ മാത്രം ഡിവിഡന്റ് നൽകുന്ന നയം ചില കമ്പനികൾ സ്വീക രിക്കും.
- നിക്ഷേപ സാധ്യതകൾ : കമ്പനികൾക്ക് പുതിയ നിക്ഷേപ സാധ്യതകൾ തുറന്നു കിട്ടുന്ന പക്ഷം ലാഭം പിടിച്ചു വെച്ച് നിക്ഷേപത്തിനായി മാറ്റിവെയ്ക്കും. കുറഞ്ഞ നിരക്കിൽ മാത്രമെ ഡിവിഡന്റ് വിതരണം ചെയ്തു.
- പണത്തിന്റെ ലഭ്യത : ഡിവിഡന്റ് വിതരണം ചെയ്യാനാവശ്യമായ പണം സ്ഥാപനത്തിൽ ഉണ്ടോ എന്നത് ഡിവിഡന്റ് വിതരണത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
5) ഓഹരിയുടമകളുടെ താൽപര്യം : ലാഭവീതവുമായി ബന്ധപ്പെട്ട് ഓഹരിയുടമകളുടെ താൽപര്വം പരിഗണിക്കേണ്ടതാണ്.
Question 31.
വിൽപ്പന പ്രോത്സാഹന തന്ത്രങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണം വിവരിക്കുക.
Answer:
വിവിധ വിൽപന പ്രോത്സാഹന തന്ത്രങ്ങൾ (Techniques of Sales Promotion)
- റിബേറ്റ് : സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി ചില്ലറ വിൽപന വിലയേ ക്കാൾ കുറഞ്ഞ വില നിശ്ചയിച്ച് ഉൽപ്പന്നം വിൽക്കുന്ന രീതി.
- ഡിസ്കൗണ്ട് : ചില്ലറ വിൽപന വിലയിന്മേൽ നിശ്ചിത നിരക്കിൽ ഇളവ് അനുവദിച്ച് വിൽക്കുന്നതാണ് ഡിസ്കൗണ്ട്
- റീഫണ്ട് : വിൽപ്പനയ്ക്കുശേഷം ഉപഭോക്താവിന് അയാൾക്ക് ചെലവായ തുകയുടെ ഒരു നിശ്ചിത ഭാഗം തിരികെ നൽകു ന്നതാണ് റീഫണ്ട്.
- ഫ്രീ ഗിഫ്റ്റുകൾ : ഒരു ഉൽപ്പന്നം വാങ്ങുമ്പോൾ മറ്റൊന്ന് സൗജ നമായി നൽകുന്നതാണ് ഫ്രീ ഗിഫ്റ്റ്.
- ക്വാണ്ടിറ്റി ഗിഫ്റ്റ് : പാക്കേജിൽ രേഖപ്പെടുത്തുന്ന ഉള്ളടക്കത്തെ ക്കാൾ അധികം അളവ് സൗജന്വമായി നൽകുന്നതാണ് ക്വാണ്ടിറ്റി ഗിഫ്റ്റ്.
- മത്സരങ്ങൾ : ചില ലളിതമായ മത്സരങ്ങൾ മാധ്യമങ്ങൾ വഴിയോ ഉൽപന്നത്തിന്റെ പാക്കേജിലോ നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നതാണ് ഇത്.
VI. 32 മുതൽ 34 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 32.
ഉദ്യോഗവൽക്കരണം ഒരു നിസാര പ്രക്രിയയല്ല, ഇതിൽ വിവിധ ഘട്ടങ്ങളുണ്ട്. വിവരിക്കുക.
Answer:
ഉദ്യോഗവത്കരണ നടപടികൾ
(Staffing Process/Steps in staffing)
- മനുഷ്യവിഭവ ആസൂത്രണം (Manpower planning) : സ്ഥാപനത്തിൽ എത്രത്തോളം മനുഷ്യ പ്രയത്നം ആവശ്യമാ ണെന്ന് മുൻകൂട്ടി തീരുമാനിക്കുന്നതാണ് മനുഷ്യ വിഭവ ആസൂത്രണം.
- റിക്രൂട്ട്മെന്റ് :
യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുകയും അവരെ ജോലിയ്ക്കായി അപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നടപടിയാണ് റിക്രൂട്ട്മെന്റ് - തെരഞ്ഞെടുക്കൽ (Selection) :
ശാസ്ത്രീയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അപേക്ഷകരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അനുയോജ്യരായ തൊഴിലാളികളെ തെരഞ്ഞെടുത്ത് നിയമിക്കുന്നു. - 4 നിയമനവും പരിചയപ്പെടുത്തലും (Placement and Orientation) :
തെരഞ്ഞെടുത്ത തൊഴിലാളികളെ അവരുടെ ജോലി ഏൽപ്പി ച്ചുകൊടുക്കലാണ് നിയമനം. തുടർന്ന് അവർക്ക് ജോലിയും ജോലി സാഹചര്യങ്ങളും പരിചയപ്പെടുത്തുന്നു. - പരിശീലനവും വികസനവും (Training and Development) :
പരിശീലനം തൊഴിലാളികളുടെ അറിവും അനുഭവസമ്പത്തും വർദ്ധിപ്പിക്കും. പരിശീലനം നേടിയ തൊഴിലാളികൾ തൊഴിൽ വികസനം ഉറപ്പുവരുത്തുന്നു. - പ്രവർത്തനം വിലയിരുത്തൽ (Performance Appraisal) :
നിയമനം നൽകിയ പരിശീലനം നൽകിയ തൊഴിലാളിക ളുടെ പ്രവർത്തനങ്ങൾ മുൻ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് തന്നെയാണോ എന്ന് വിലയിരുത്തുന്നു. - പ്രൊമോഷൻ
ഒരു തൊഴിലാളിയെ നിലവിൽ അയാൾ ചെയ്യുന്ന ജോലിയേ ക്കാൾ കൂടുതൽ ഉത്തരവാദിത്വവും ശമ്പളവും ഉള്ള ഉയർന്ന ജോലിയിലേക്ക് മാറ്റി നിയമിക്കുന്നതിനെ പ്രൊമോഷൻ എന്നു പറയുന്നു. - പ്രതിഫലം (Compensation)
വേതന വ്യവസ്ഥകൾ (Salary packages) നിർണ്ണയിക്ക ടുമ്പോൾ അത് തൊഴിലാളിക്കും ഉടമസ്ഥനും ന്യായമായ രീതി യിൽ നിർണ്ണയിക്കണം. സാമ്പത്തികവും സാമ്പത്തികേതരവു മായ പ്രതിഫലം വേതന വ്യവസ്ഥകളിൽ ഉണ്ടായിരിക്കണം.
Question 33.
ഒരു ഡയഗ്രം വരച്ച്, ആശയ വിനിമയത്തിന്റെ ഘടകങ്ങൾ വിവ രിക്കുക.
Answer:
ആശയവിനിമയം (Communication) : രണ്ടോ അതിലധികമോ ആളുകൾ തമ്മിൽ ആശയങ്ങൾ, അഭിപ്രായങ്ങൾ, വികാരങ്ങൾ, വസ്തുതകൾ എന്നിവ കൈമാറുന്നതാണ് ആശയവിനിമയം.
ആശയവിനിമയ പ്രക്രിയയിലെ ഘടകങ്ങൾ
(Elements of Communication Process)

- സന്ദേശം അയയ്ക്കുന്ന ആൾ (Sender) : ആശയ വിനിമയ ത്തിന് തുടക്കം കുറിക്കുന്നത് ഇയാളാണ്.
- സന്ദേശം : ആശയവിനിമയത്തിലെ വിഷയമാണ് സന്ദേശം. അത് ആശയങ്ങളോ അഭിപ്രായങ്ങളോ വസ്തുതകളോ ആകാം.
- എൻകോഡിങ്ങ് : ആശയങ്ങളെ വാക്കുകളോ പ്രവൃത്തികളോ ചിത്രങ്ങളോ ആംഗ്യങ്ങളോ ആക്കി മാറ്റുന്നതാണ് എൻകോഡിങ്ങ്.
- മാധ്യമം : എൻകോഡ് ചെയ്ത ആശയങ്ങൾ കൈമാറാനുപ യോഗിക്കുന്ന മാർഗ്ഗത്തിന് മാധ്യമം എന്നുപറയുന്നു.
- ഡീകോഡിങ്ങ് : സന്ദേശം അയയ്ക്കുന്ന ആളിൽനിന്നും ലഭിച്ച ചിത്രരൂപത്തിലോ ആംഗ്യരൂപത്തിലോ പ്രവൃത്തി രൂപത്തിലോ ഉള്ള സന്ദേശങ്ങളെ സാധാരണ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിനാണ് ഡീകോഡിങ്ങ് എന്നുപറയുന്നത്.
- സ്വീകർത്താവ് (Receiver) : അയച്ച സന്ദേശം സ്വീകരിക്കുന്ന ആളാണ് സ്വീകർത്താവ്.
- പ്രതികരണം : സ്വീകർത്താവ് സന്ദേശം സ്വീകരിച്ചതിനുശേഷം നൽകുന്ന മറുപടിയാണ് പ്രതികരണം.
- ശബ്ദം : ആശയവിനിമയത്തിന് തടസ്സം നിൽക്കുന്ന എന്തി നെയും ശബ്ദം എന്ന ഗണത്തിൽ പെടുത്താം.
![]()
Question 34.
വിപണന മിശ്രിതത്തിലെ പ്രധാന ഘടകങ്ങളായ നാല് ‘P’കൾ ഏതെല്ലാം? വിവരിക്കുക.
Answer:
വിപണന മിശ്രിതം (Marketing Mix) : ഒരു വിപണന പ്രക്രിയ തയ്യാറാക്കുമ്പോൾ നാല് പ്രധാന ഘടകങ്ങളായ ഉൽപ്പന്നം, വില, സ്ഥലം, വിൽപന വർധന പ്രവർത്തനങ്ങൾ എന്നിവയുടെ (Product, Price, Place and Promotion) ശരിയായ ആരോ ഗ്യകരമായ ചേരുവയ്ക്കാണ് വിപണന മിശ്രിതം എന്നുപറയുന്നത്.

വിപണനമിശ്രിതത്തിലെ ഘടകങ്ങൾ (4 P’s)
(Elements / 4 P’s of Marketing Mix)
1) ഉൽപന്നം (Product) : കച്ചവടക്കാരൻ വിൽക്കുന്നതോ വാങ്ങുന്നവൻ വാങ്ങുന്നതോ ആണ് ഉൽപ്പന്നം. വിപണനമി ശ്രിതത്തിലെ ദൃശ്യമായതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകം ഉൽപ്പന്നമാണ്. ഉൽപ്പന്നവുമായി ബന്ധപ്പെട്ട് അതിന്റെ പ്രത്യേകതകൾ, ഗുണനിലവാരം, പാക്കേജിങ്ങ്, ലേബലിങ്ങ്, ബ്രാന്റിങ്ങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളൽ വിൽപ്പനക്കാർ തീരു മാനമെടുക്കേണ്ടതുണ്ട്.
2) വില (Price) : ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ കൈമാറ്റമൂല്യമാണ് വില. വിൽപ്പനക്കാരൻ നൽകുന്ന ഉൽപ ന്നങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്നവൻ നൽകുന്ന പ്രതിഫലമാണ് വില. വിപണന പ്രക്രിയയുടെ തുടർച്ച നിർണ്ണ യിക്കുന്ന പ്രധാന ഘടകമാണ് വില. ഉൽപാദനച്ചെലവ്, പ്രതി ക്ഷിക്കുന്ന ലാഭം, വിപണിയിലെ സമാന ഉൽപന്നത്തിന്റെ വില, ഡിമാന്റ് എന്നീ ഘടകങ്ങളെല്ലാം പരിഗണിച്ചായിരിക്കും വില നിർണ്ണയിക്കുന്നത്.
3) സ്ഥലം (Place) : ഉൽപ്പാദിപ്പിച്ച സ്ഥലത്തുനിന്നും ഉപഭോ ക്താവിന് കയ്യെത്തും ദൂരത്തേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കു ന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്ഥലം എന്ന വിപണ നമിശ്രിതം കൊണ്ട് അർത്ഥമാക്കുന്നത്. വിതരണക്കാരെ കണ്ടെത്തുക, ഉൽപ്പന്നം കേടുകൂടാതെ സംഭരിക്കുക, ചര ക്കു കൈമാറ്റം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സ്ഥലം എന്ന വിപണന മിശ്രിതത്തിൽ പെടുന്നു.
4) വിൽപ്പന വർദ്ധന പ്രവർത്തനങ്ങൾ (Promotion) : ഉൽപ്പ ന്നത്തെയോ സേവനത്തെയോ കുറിച്ച് ഉപഭോക്താവിനെ അറിയിക്കുകയും വാങ്ങാൻ പ്രേരിപ്പിക്കുകയും വിൽപ്പന ഉറ പ്പാക്കുകയും ചെയ്യുകയാണ് വിൽപ്പനാ വർദ്ധന പ്രവർത്ത നങ്ങൾ. പരസ്യം നൽകൽ, വിൽപ്പന പ്രോത്സാഹനം, വ്യക്തി ഗത വിൽപ്പന, പബ്ലിസിറ്റി എന്നിവയൊക്കെ ഇതിൽപ്പെടും.