Plus Two Geography Board Model Paper 2021 Malayalam Medium

Reviewing Kerala Syllabus Plus Two Geography Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.

Plus Two Geography Board Model Paper 2021 Malayalam Medium

Time: 2 Hours
Total Score: 60 Marks

1 മുതൽ 39 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. പരമാവധി ലഭിക്കുക 60 സ്കോർ ആയിരിക്കും. (6 × 1 = 6)
I. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.

Question 1.
മാനവ വികസനം എന്ന ആശയം അവതരിപ്പിച്ചത്
a) ഡോ. മെഹബൂബ് – ഉൽ – ഹക്ക്
b) തോമസ് മാർതൂസ്
c) ഗിഫ്റ്റ് ടെയിലർ
d) സെമ്പിൾ
Answer:
a) ഡോ. മെഹബൂബ് – ഉൽ – ഹക്ക്

Question 2.
പച്ചക്കറി കൃഷിക്ക് മാത്രം കർഷകർ പ്രാധാന്യം നൽകുന്ന കൃഷി രീതിയുടെ പേര്
a) ജുമിംഗ്
b) മുന്തിരി കൃഷി
c) ട്രക്ക് ഫാമിംഗ്
d) മിൽപ
Answer:
c) ട്രക്ക് ഫാമിംഗ്

Question 3.
ഭൗമോപരിതലത്തിൽ നിന്നും വളരെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ധാതു അയിര് ഖനനം ചെയ്തെടുക്കുന്നതിനുള്ള രീതി ഏതെന്ന് കണ്ടെത്തുക.
a) തുറന്ന ഖനനം
b) ഇൻസി ഖനനം
c) ഓപ്പൺ പിറ്റ് ഖനനം
d) ഭൂഗർഭ ഖനനം
Answer:
d) ഭൂഗർഭ ഖനനം

Question 4.
ഇന്ത്യയിൽ ഏറ്റവുമധികം ആഗമന കുടിയേറ്റക്കാരെ സ്വീകരിച്ച നഗര സമുച്ചയം
a) ചെന്നൈ
b) വാരണാസി
c) ഗ്രേറ്റർ മുംബൈ
d) പാറ്റ്ന
Answer:
c) ഗ്രേറ്റർ മുംബൈ

Question 5.
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്വൻ സംസ്ഥാനം
a) കേരളം
b) മഹാരാഷ്ട്ര
c) തമിഴ്നാട്
d) പശ്ചിമബംഗാൾ
Answer:
a) കേരളം

Question 6.
ലോഹധാതുവിന് ഉദാഹരണമാണ്
a) അദ്ദം
b) ഇരുമ്പ്
c) ഗ്രാഫൈറ്റ്
d) ചുണ്ണാമ്പ് കല്ല്
Answer:
b) ഇരുമ്പ്

Plus Two Geography Board Model Paper 2021 Malayalam Medium

7 മുതൽ 14 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം. (8 × 2 = 16)

Question 7.
എന്താണ് പാരിസ്ഥിതികനിയത വാദം?
Answer:
പരിമിതമായ സാങ്കേതികവിദ്യയും പ്രാകൃതമായ സാമൂഹ്യസ്ഥിതി യും കാരണം മനുഷ്യ- പരിസ്ഥിതി ബന്ധത്തിന്റെ ആദ്യഘട്ടങ്ങ ളിൽ മനുഷ്യ പ്രവർത്തനങ്ങളെ ഏറെക്കുറെ പൂർണ്ണമായും നിർണ്ണ യിച്ചിരുന്നത് പ്രകൃതി നിശ്ചയങ്ങളായിരുന്നു. ഇത്തരത്തിലുള്ള മനുഷ്യ- പരിസ്ഥിതി ബന്ധത്തെ പരിസ്ഥിതിക നിയതവാദം എന്ന് വിളിക്കാം.

Question 8.
ജനസംഖ്യാ പിരമിഡിന്റെ ഉപയോഗം സൂചിപ്പിക്കുക.
Answer:
ഒരു രാജ്യത്ത് വിവിധ പ്രായവിഭാഗങ്ങളിലുള്ള പുരുഷന്മാരു ടെയും സ്ത്രീകളുടെയും ആനുപാതിക എണ്ണത്തെ വ്യക്തമാ ക്കുന്ന ഗ്രാഫാണ് പ്രായ- ലിഗ പിരമിഡ്. ഇതിലൂടെ വിവിധ ഘട്ട ങ്ങളിലെ ജനന മരണ നിരക്കുകളും പ്രകടമാകുന്നു.

Question 9.
ഉൽപന്നത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായങ്ങളെ വർഗീക രിക്കുക.
Answer:
ഉൽപന്നത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായങ്ങൾ രണ്ട് തരം:

  1. അടിസ്ഥാന വ്യവസായങ്ങൾ
  2. ഉപഭോക്തൃ ഉൽപ്പന്ന വ്യവസായങ്ങൾ

Question 10.
എന്താണ് ചതുർത്ഥയ പ്രവർത്തനങ്ങൾ?
Answer:
പ്രത്യേക ജ്ഞാനവും, സാങ്കേതിക വൈദഗ്ധ്യവും ആവശ്യമു ള്ളതും ഗവേഷണ വികസന കേന്ദ്രീകൃതവുമായ സേവനങ്ങളെ ചതുർത്ഥയ പ്രവർത്തനങ്ങൾ എന്നു വിളിക്കുന്നു.
ഉദാ: സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഡോക്ടർമാർ

Question 11.
അനുകൂലവ്യാപാരമിച്ചം നിർവചിക്കുക.
Answer:
ഒരു രാജ്യത്ത് കയറ്റുമതിമൂല്യം ഇറക്കുമതി മൂല്യത്തെക്കാൾ കൂടു തലാണെങ്കിൽ അതിനെ അനുകൂല വ്യാപാര മിച്ചം എന്ന് വിളി ക്കുന്നു.

Question 12.
ഒരു നഗര കേന്ദ്രത്തിന്റെ ഏതെങ്കിലും രണ്ട് സേവനങ്ങൾ കണ്ടെത്തുക.
Answer:
ഭരണനിർവ്വഹണം, ഗതാഗതം, വിദ്യാഭ്യാസം, വ്യവസായം, ഖനനം, വിനോദസഞ്ചാരം……. (Any 2)

Plus Two Geography Board Model Paper 2021 Malayalam Medium

Question 13.
ജീവിതകാല കുടിയേറ്റക്കാരൻ എന്നതുകൊണ്ട് അത്ഥമാക്കുന്നതെന്ത്?
Answer:
സെൻസസ് വേളയിൽ ഒരു വ്യക്തിയുടെ താമസസ്ഥലം രേഖ പ്പെടുത്തുന്നത് യഥാർത്ഥ ജന്മസ്ഥലത്ത് നിന്ന് വ്യത്യസ്ഥമാണ ങ്കിൽ അത്തരക്കാരെ ജീവിതകാല കുടിയേറ്റക്കാരൻ എന്നു വിളി ക്കുന്നു.

Question 14.
ഇന്ത്യയിലെ ഹാംലറ്റ് വാസസ്ഥലങ്ങളുടെ ഏതെങ്കിലും രണ്ട് പ്രാദേശിക പേരുകൾ എഴുതുക.
Answer:
പന്ന, പാര, നല്ല, ധനി, പള്ളി (Any 2)

15 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം. (11 × 3 = 33)

Question 15.
താഴെ തന്നിരിക്കുന്നവയ്ക്ക് ഉത്തരമെഴുതുക :
a) ക്രൂഡ് ജനന നിരക്ക്
b) ക്രൂഡ് മരണ നിരക്ക്
c) ക്രൂഡ് ജനന നിരക്ക് കണക്കാക്കുന്നതെങ്ങനെ?
Answer:
a) ക്രൂഡ് ജനനനിരക്ക് : ഓരോ ആയിരം ജനസംഖ്യയിൽ എത്ര പേർ ജനിക്കുന്നു എന്നതാണ് ക്രൂഡ് ജനനനിരക്ക്.
CBR = ജനിച്ചവരുടെ എണ്ണം/ആകെ ജനസംഖ്യ × 100

b) ക്രൂഡ് മരണനിരക്ക് : ഓരോ ആയിരം ജനസംഖ്യയിൽ എത്ര പേർ മരിക്കുന്നു എന്നതാണ് ക്രൂഡ് മരണനിരക്ക്
CDR =മരിക്കുന്നവരുടെ എണ്ണം/ആകെ ജനസംഖ്യ × 1000

c) നിശ്ചിത കാലയളവിലെ ജനനത്തിന്റെ എണ്ണത്തെ അടിസ്ഥാന ജനസംഖ്യകൊണ്ട് ഹരിച്ച് അതിനെ ആയിരം കൊണ്ട് ഗുണി ച്ചാൽ ക്രൂഡ് ജനനനിരക്ക് കാണാം.
ക്രൂഡ് മരണനിരക്ക് = ആകെ ജനനം/ജനസംഖ്യ × 1000

Question 16.
താഴെപ്പറയുന്നവയ്ക്ക് ചെറുകുറിപ്പ് തയാറാക്കുക.
a) സ്വാഭാവിക ജനസംഖ്യാ വളർച്ച
b) അനുകൂല ജനസംഖ്യാ വളർച്ച
c) പ്രതികൂല ജനസംഖ്യാ വളർച്ച
Answer:
a) സ്വഭാവിക ജനസംഖ്യാവളർച്ച : നിശ്ചിത കാലയളവിൽ ജനന മരണങ്ങളിലെ വ്യത്യാസമാണ് സ്വാഭാവിക ജനസംഖ്യാ വളർച്ച.
സ്വാഭാവിക ജനസംഖ്യാവളർച്ച = ജനനം – മരണം.

b) അനുകൂല ജനസംഖ്യാവളർച്ച : നിശ്ചിത കാലയളവിൽ ജന നം മരണത്തെക്കാൾ കൂടുതലായാൽ അവിടെ അനുകൂല ജനസംഖ്യാ വളർച്ചയുണ്ടാകുന്നു. ആഗമന കുടിയേറ്റക്കാ രുടെ എണ്ണം നിർഗമനകുടിയേറ്റക്കാരുടെ എണ്ണത്തെക്കാൾ കൂടിയാലും അനുകൂല ജനസംഖ്യാവളർച്ചയായിരിക്കും ഉണ്ടാവുക.

c) പ്രതികൂല ജനസംഖ്യാവളർച്ച : നിശ്ചിത കാലയളവിൽ ജന നം മരണസംഖ്യയെക്കാൾ കുറവായാൽ പ്രതികൂല ജനസം ഖ്വാ വളർച്ചയുണ്ടാകുന്നു. ആഗമന കുടിയേറ്റത്തെക്കാൾ കൂടുതൽ നിർഗമന കുടിയേറ്റമുണ്ടായാലും പ്രതികൂല ജന സംഖ്യാ മാറ്റമുണ്ടാകും.

Question 17.
മാനവ വികസനത്തിന്റെ മൂന്ന് അടിസ്ഥാന മാനങ്ങൾ കുറിക്കുക.
Answer:

  1. ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം.
  2. അവർക്ക് മുന്നിലെ അവസരങ്ങൾ.
  3. അവരനുഭവിക്കുന്ന സ്വാതന്ത്ര്യം

Question 18.
സ്ഥാനാന്തര കൃഷിയുടെ സ്വഭാവ സവിശേഷതകൾ എഴുതുക.
Answer:
കാട് വെട്ടിത്തെളിച്ച് തീയിടുന്നു. ചാരം മണ്ണിന് വളമാകുന്നു. വളരെ വിസ്തൃതി കുറഞ്ഞ കൃഷിയിടം. പ്രാകൃതമായ ലഘുപ കരണങ്ങൾ ഉപയോഗിക്കുന്നു, ഏതാനും വർഷങ്ങൾക്ക് ശേഷം മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകുന്നതോടെ കർഷകർ മറ്റിടങ്ങളി ലേക്ക് മാറുകയും അവിടെ ഇതേ രീതി തുടരുകയും ചെയ്യുന്നു.

Question 19.
ലോകത്തിലെ ഏതെങ്കിലും മൂന്ന് ഭൂഖണ്ഡാന്തര റെയിൽവേ യുടെ പേരെഴുതുക.
Answer:

  1. ട്രാൻസബീരിയൻ റയിൽവേ
  2. ആസ്ട്രേലിയൻ ഭൂഖണ്ഡാന്തര റയിൽവേ
  3. ട്രാൻസ് കനേഡിയൻ റയിൽവേ.

Question 20.
വ്യോമ ഗതാഗതത്തിന്റെ മേൻമകളെക്കുറിച്ച് ഒരു ചെറുവിവരണം തയ്യാറാക്കുക.
Answer:

  1. ഏറ്റവും വേഗത്തിലുള്ള ഗതാഗതമാർഗ്ഗം.
  2. ദീർഘദൂരയാത്രകൾക്കും വിലപിടിപ്പുള്ള ചരക്കുകളുടെ നീക്കത്തിനും ഏറ്റവും ഉചിതം
  3. ദുർഘടമായ പ്രദേശങ്ങളിലേക്കുള്ള ഏകമാർഗ്ഗം.
  4. ഇന്ന് ലോകത്തിലെ ഒരു പ്രദേശവും 35 മണിക്കൂറിൽ കൂടു തൽ അകലത്തിലല്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.

Plus Two Geography Board Model Paper 2021 Malayalam Medium

Question 21.
ദ്രാവിഡ ഭാഷയുടെ ശാഖകളും സംസാരിക്കുന്ന പ്രദേശങ്ങളും കണ്ടെത്തി എഴുതുക.
Answer:
ദ്രാവിഡഭാഷയുടെ ശാഖകൾ

  1. ദക്ഷിണ ദ്രവീഡിയൻ – തമിഴ്നാട്, കർണ്ണാടകം, കേരളം.
  2. മധ്യ ദ്രവീഡിയൻ ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര.
  3. ഉത്തര ദ്രവീഡിയൻ – ബീഹാർ, ഒഡീഷ, പശ്ചിമബംഗാൾ,

Question 22.
ഇന്ത്യയിലെ പുരാതന മധ്യകാല, ആധുനിക നഗരങ്ങൾക്ക് ഉദാ ഹരണങ്ങൾ എഴുതുക.
Answer:
പുരാതന നഗരങ്ങൾ – വാരണാസി, പ്രയാഗ്
മധ്യകാല നഗരങ്ങൾ – ന്യൂഡൽഹി, ഹൈദരാബാദ്
ആധുനിക നഗരങ്ങൾ – മുംബൈ, കൊൽക്കത്ത

Question 23.
ചേരുംപടി ചേർക്കുക :

A B
ഖാരിഫ് ഗോതമ്പ്
റാബി പച്ചക്കറികൾ
സെയ്ദ് നെല്ല്

Answer:
ഖാരിഫ് – നെല്ല്
റാബി – ഗോതമ്പ്
സെയ്ദ് – പച്ചക്കറികൾ

Question 24.
‘ഇന്ത്യൻ കാർഷികമേഖലയ്ക്ക് ജലസേചനം അത്യാവശ്യ ഘടക മാണ്’ വിശദീകരിക്കുക.
Answer:

  1. രാജ്യത്തെ മൺസൂൺ മാഴയിലുണ്ടാകുന്ന സ്ഥലകാല വ്യത്യാ സങ്ങൾ കാർഷിക ജലസേചനം അനിവാര്യമാക്കുന്നു.
  2. രാജ്യത്ത് വലിയൊരു വിഭാഗം പ്രദേശത്ത് മഴ അപര്യാപ്തവും വരൾച്ചാബാധിതവുമാണ്.
  3. വരണ്ടകാലങ്ങളിൽ ജലസേചനം ഉറപ്പുവരുത്താതെ കൃഷി അസാധ്യമാണ്.
  4. നെല്ല്, കരിമ്പ് തുടങ്ങിയ ചില വിളകൾക്ക് കൂടുതൽ ജലം ആവശ്വമാണ്.
  5. ജലസേചനം ഒന്നിലധികം കാർഷിക കാലങ്ങൾ സാധ്യമാ കുന്നു.
  6. അൽപാദക വിത്തിനങ്ങൾക്ക് കൂടുതൽ ജലസേചനം ആവശ്വമാണ്.

Question 25.
പാരമ്പര്യേതര ഊർജ്ജവിഭവങ്ങളുടെ ഏതെങ്കിലും മൂന്ന് മേൻമ കൾ കുറിക്കുക.
Answer:

  1. തുല്യമായ വിതരണ ക്രമം.
  2. പരിസ്ഥിതി സൗഹാർദപരം.
  3. പൊതുവെ ചെലവ് കുറവ്.
  4. പുനഃസ്ഥാപന ശേഷിയുള്ള.

26 മുതൽ 35 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം. (10 × 4 = 40)

Question 26.
ജനസംഖ്യാ വിതരണത്തെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്ര ഘടക ങ്ങൾ വിശദീകരിക്കുക.
Answer:
ജനസംഖ്യ വിതരണത്തെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ.
ജലലഭ്യത : ശുദ്ധജലം സുഗമമായി ലഭിക്കുന്ന പ്രദേശങ്ങ ളിൽ ജീവിക്കാൻ ജനങ്ങൾ താല്പര്യപ്പെടുന്നു. ഗാർഹിക, വ്യവസായിക, കാർഷിക ആവശ്യങ്ങൾക്കും, കന്നുകാലി കൾക്കും ജലം ആവശ്യമായതിനാലാണ് നദീതടങ്ങൾ ഏറ്റവും ജനസാന്ദ്രമാകുന്നത്.

ഭൂപ്രകൃതി : നിരപ്പായതോ ചെറിയ ചരിവുള്ള പ്രദേശങ്ങളോ ആണ് ജനവാസത്തിന് അനുയോജ്യം. ഇത്തരം പ്രദേശങ്ങ ളിൽ കൃഷി, റോഡ് നിർമ്മാണം, വ്യവസായങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായതിനാലാണ് ഇത്. മലകളും, കുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയിൽ ജനസംഖ്യ കുറവാണ്. സമതല പ്രദേ ശങ്ങളിലാണ് ഏറ്റവും ഉയർന്ന ജനസാന്ദ്രത കാണുന്നത്.

കാലാവസ്ഥ : കൂടുതൽ കാലാവസ്ഥാ വ്യതിയാനങ്ങളില്ലാത്ത സുഖപ്രദമായ കാലാവസ്ഥയുള്ള പ്രദേശങ്ങൾ ജനങ്ങളെ കൂടുതലായി ആകർഷിക്കുന്നു. അമിതമായി മഴ ലഭിക്കുന്ന പ്രദേശങ്ങളിലും തീവ്ര കാലാവസ്ഥാ മേഖലകളിലും ജന വാസം വളരെ കുറവാണ്.

മണ്ണ് : കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ഫല ഭൂയിഷ്ടമായ മണ്ണ് പ്രധാനമാണ്. ഫലഭൂയിഷ്ടമായ പശിമരാശി മണ്ണുള്ള പ്രദേശങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.

Plus Two Geography Board Model Paper 2021 Malayalam Medium

Question 27.
ജനസംഖ്യാ പരിവൃത്തി സിദ്ധാന്തത്തിൽ വിശദീകരിച്ചിരിക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങൾ വിശദീകരിക്കുക.
Answer:
ജനസംഖ്യാ പരിവർത്തനത്തിന്റെ ആദ്യഘട്ടം :

  1. ജനന നിരക്കും, മരണ നിരക്കും കൂടുതൽ
  2. സാംക്രമിക രോഗങ്ങൾ കൂടുതൽ.
  3. അസന്തുലിത ഭക്ഷ്യ വിതരണ ക്രമം.
  4. സന്താനോല്പാദനം വർദ്ധിച്ചത് ജനന നിരക്ക് കുട്ടി.
  5. ഭൂരിഭാഗവും നിരക്ഷരൻ
  6. ആയുർദൈർഘ്യം തീരെ കുറവ്,
  7. സാങ്കേതിക ജ്ഞാനം കുറവായിരുന്നു.

ജനസംഖ്യാ പരിവർത്തനത്തിന്റെ രണ്ടാം ഘട്ടം :

  1. ആരംഭത്തിൽ ജനന നിരക്ക് ഉയർന്നു നിന്നെങ്കിലും കാല ക്രമേണ കുറയാൻ തുടങ്ങി
  2. മരണ നിരക്ക് കുറഞ്ഞുകൊണ്ടേ ഇരുന്നു.
  3. ആരോഗ്യ ശുചിത്വ മേഖലകളിൽ പുരോഗതി.
  4. ജനന മരണ നിരക്കുകളിലെ വത്വാസം ജനസംഖ്യ വർദ്ധി ക്കാൻ ഇടയാക്കി.

Question 28.
ജനസംഖ്യാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു ചെറു കുറിപ്പ് തയാറാക്കുക.
Answer:
ജനസംഖ്യയിലെ ചെറിയ തോതിലുള്ള വർദ്ധന വളർന്നു വരുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് അഭികാമ്യമാണ്. പരിധി കടന്നുള്ള ജന സംഖ്യാ വർദ്ധന പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. വിഭവശോഷ ണമാണ് ഏറെ ഗുരുതരം. ജനസംഖ്യ കുറയുന്നതും ആശങ്കാജ നകമാണ്. ജനസംഖ്യ ക്രമാതീതമായി കുറയുന്നത് രാജ്യത്ത് മാനവ വിഭവശേഷിയിൽ കുറവുണ്ടാക്കിയേക്കാം.

Question 29.
തോട്ടവിള കൃഷിയുടെ പ്രത്യേകതകൾ കുറിയ്ക്കുക.
Answer:
തോട്ടവിള കൃഷിയുടെ പ്രത്യേകതകൾ :

  • തേയില, കാപ്പി, റബർ, കൊക്കൊ, തെങ്ങ് തുടങ്ങിയവയാണ് പ്രധാന തോട്ടവിളകൾ.
  • വിശാലമായ എസ്റ്റേറ്റുകൾ, ഉയർന്ന മുതൽമുടക്ക്, സാങ്കേ തിക മാനേജ്മെന്റ്, ശാസ്ത്രീയ കൃഷിരീതികൾ, ഏകവിള സവി ശേഷത, ധാരാളം തൊഴിലാളികളുടെ ആവശ്യകത തുടങ്ങി ഇവ പ്രത്യേകതകളാണ്.
  • തോട്ടങ്ങളെ ഫാക്ടറികളുമായി ബന്ധിപ്പിക്കുന്ന മികച്ച ഗതാ ഗത സംവിധാനങ്ങൾ അനിവാര്യമാണ്.

Question 30.
റോഡ് ഗതാഗതത്തിന്റെ മേൻമകൾ എഴുതുക.
Answer:

  • ചെറു ദൂരങ്ങൾക്ക് ഏറ്റവും ലാഭകരം.
  • വീടുവീടാന്തര സേവനം ലഭ്യമാക്കുന്നു.
  • രാജ്യത്ത് വിനോദം, വാണിജ്യം, വ്യാപാരം തുടങ്ങിയ മേഖല കളിൽ വലിയ പങ്കുവഹിക്കുന്നു.
  • ഹൈവേകൾ തുടസ്സം കൂടാതെയുള്ള വാഹന ഗതാഗത ത്തിന് ഉതകുന്നു.
  • അതിർത്തി ഗ്രാമങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളെ ഏകോപിപ്പിക്കുന്നതിനും, സുരക്ഷ ഒരുക്കുന്നതിനും, സൈനിക ആവശ്യങ്ങൾക്കും അതിർത്തി റോഡുകൾ പ്രധാന പങ്കുവഹിക്കുന്നു.

Question 31.
കുടിയേറ്റത്തിന്റെ അനന്തര ഫലങ്ങൾ എന്തെല്ലാം? ഏതെങ്കിലും ഒന്നിനെക്കുറിച്ച് വിവരിക്കുക.
Answer:
കുടിയേറ്റത്തിന്റെ അനന്തരഫലങ്ങൾ
• സാമ്പത്തിക അനന്തരഫലങ്ങൾ,
• ജനസംഖ്യാപരമായ അനന്തരഫലങ്ങൾ
• സാമൂഹിക അനന്തരഫലങ്ങൾ
• പാരിസ്ഥിതിക അനന്തരഫലങ്ങൾ,

സാമ്പത്തിക അനന്തരഫലങ്ങൾ : കുടിയേറ്റക്കാർ നാട്ടിലേക്ക് അയക്കുന്ന പണം ഉരുവ പ്രദേശങ്ങൾക്ക് ഏറെ പ്രധാനമാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും പ്രധാന വരുമാനം അന്ത രാഷ്ട്ര കുടിയേറ്റക്കാരിൽ നിന്നും കിട്ടുന്ന പണമാണ്. ഇത് വിദേശ വിനിമയത്തിൽ വലിയ പങ്ക് വഹിക്കുന്നു. ആഭ്യന്തര കുടിയേറ്റ ക്കാർ അയക്കുന്ന സമ്പാദ്യ വിഹിതവും ഉത്ഭവ പ്രദേശങ്ങളിൽ സാമ്പത്തിക വളർച്ച സൃഷ്ടിക്കുന്നു. ഇത്തരത്തിൽ എത്തിച്ചേ രുന്ന പണം ഭവന നിർമ്മാണം, വിവാഹം, വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിൽ ചെലവിടാനാകുന്നു.

Question 32.
കുടിയേറ്റത്തിന്റെ ചില കാരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു. അവയെ നിർബന്ധിത ആകർഷക ഘടകങ്ങൾ എന്ന പട്ടികപ്പെടു ത്തുക.
പട്ടിണി, മികച്ച വേതന തൊഴിൽ മേഖല, ഭൂകമ്പം, മികച്ച ആരോഗ്യ സുരക്ഷാ സൗകര്യം)
Answer:
നിർബന്ധിത ഘടകങ്ങൾ
• പട്ടിണി
• ഭൂകമ്പം

ആകർഷക ഘടകങ്ങൾ
• മികച്ച വേതനം തൊഴിൽ മേഖല
• മികച്ച ആരോഗ്യ സുരക്ഷാ സൗകര്യം

Question 33.
ജനസംഖ്യാ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നഗര ങ്ങളെ സെൻസസ് ഓഫ് ഇന്ത്യ എങ്ങനെയാണ് വർഗീകരിച്ചിരി ക്കുന്നത്?
Answer:
ക്ലാസ്സ് 1 നഗരങ്ങൾ – 1 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യ.
ക്ലാസ്സ് 2 നഗരങ്ങൾ – 50000 മുതൽ 99999 വരെ ജനസംഖ്യ.
ക്ലാസ്സ് 3 നഗരങ്ങൾ – 20000 മുതൽ 49999 വരെ ജനസംഖ്യ.
ക്ലാസ്സ് 4 നഗരങ്ങൾ – 10000 മുതൽ 19999 വരെ ജനസംഖ്യ.
ക്ലാസ്സ് 5 നഗരങ്ങൾ – 5000 മുതൽ 9999 വരെ ജനസംഖ്യ.
ക്ലാസ്സ് 6 നഗരങ്ങൾ – 5000 ത്തിൽ താഴെ ജനസംഖ്യ.

Plus Two Geography Board Model Paper 2021 Malayalam Medium

Question 34.
ധാതുസംരക്ഷണ മാർഗങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയാറാ ക്കുക.
Answer:
ബദൽ ഊർജ്ജശ്രോതസ്സുകളായ സൗരോർജ്ജം, കാറ്റ്, തിരമാല തുടങ്ങിയവ ഒരിക്കലും തീർന്നുപോകാത്ത വിഭവ ശ്രോതസ്സുക ളായതിനാൽ പാരമ്പര്യ ഊർജ്ജ വിഭവങ്ങൾക്ക് പകരം ഇവ വിക സിപ്പിക്കണം. അവശിഷ്ട ലോഹങ്ങളുടെ പുനഃചംക്രമണം പ്രോത്സാഹിപ്പിക്കാം. ദുർലഭമായ ധാതുക്കൾക്ക് ബദലുകൾ കണ്ടെത്തണം. തന്ത്രപ്രധാനവും ദുർലഭവുമായ ധാതുക്കളുടെ കയറ്റുമതി കുറയ്ക്കാം.

Question 35.
പരുത്തിതുണി വ്യവസായത്തിന്റെ കേന്ദ്രീകരണത്തെ സ്വാധീനി ക്കുന്ന ഘടകങ്ങൾ എഴുതുക.
Answer:

  • ഉയർന്ന തോതിൽ പരുത്തിയുടെ ലഭ്യത അഥവാ പരുത്തി കൃഷിയിടങ്ങളുടെ സാമീപ്യം.
  • അനുകൂല കാലാവസ്ഥ
  • നൈപുണ്യമുള്ള തൊഴിലാളികളുടെ ലഭ്യത.
  • യന്ത്രങ്ങളുടെ ഇറക്കുമതി സാധ്യത.
  • കയറ്റുമതി സാധ്യതകൾ അഥവാ തുറമുഖ സാമീപ്യം.
  • വിപണി.
  • ഊർജ്ജ ലഭ്യത.

36 മുതൽ 38 വരെയുള്ള ചോദ്യങ്ങൾക്ക് 6 സ്കോർ വീതം. (3 × 6 = 18)

Question 36.
മാനവവികസനം എന്നാൽ എന്ത്? മാനവവികസനത്തിന്റെ തൂണുകളെക്കുറിച്ച് വിവരിക്കുക.
Answer:
തികച്ചും ആരോഗ്യകരമായ ഭൗതിക പരിസ്ഥിതി മുതൽ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക സ്വാതന്ത്യം വരെ പരിഗണി ച്ചുകൊണ്ട് വിദ്യാഭ്യാസ- ആരോഗ്യ പരിരക്ഷ, വരുമാനം, ശാക്തി കരണം എന്നിവ ആർജ്ജിക്കുന്നതിനായുള്ള അവസരങ്ങൾ വർദ്ധിപ്പിച്ച് ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള അവസരങ്ങ ളുടെ വിപുലീകരണ പ്രക്രിയയാണ് മാനവ വികാസം. മാനവ വികസനത്തെ താങ്ങി നിർത്തുന്ന ഘടകങ്ങളാണ് :
• സമത്വം
• സുസ്ഥിരത
• ഉല്പാദന ക്ഷമത
• ശാക്തീകരണം

സമത്വം : എല്ലാവർക്കും അവസരലഭ്യതയിൽ തുല്യത കൈവരി ക്കുകയാണ് സമത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ലിംഗം, വർഗം, ജാതി, വരുമാനം തുടങ്ങിയ വിവേചനങ്ങൾക്ക് അതീത മായിരിക്കണം ജനങ്ങളുടെ അവസരലഭ്യത.

സുസ്ഥിരത : അവസരലഭ്യതയിലെ തുടർച്ചയെയാണ് ഇത് സൂചി പിക്കുന്നത്. സുസ്ഥിരമാനവവികസനത്തിന് ഓരോ തലമു റയ്ക്കും ഒരുപോലെ അവസരലഭ്യത ഉണ്ടാകേണ്ടതുണ്ട്. ഭാവി തലമുറയെ പരിഗണിച്ചുകൊണ്ട് മാത്രമേ പാരിസ്ഥിതികവും, സാമ്പത്തികവും, മാനവികവുമായ എല്ലാ വിഭവങ്ങളും ഉപയോ ഗിക്കാവൂ. ഇവയിൽ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ദുരുപ യോഗം ഭാവിതലമുറകൾക്കുള്ള അവസരലഭ്യതയെ പരിമിതപ്പെ ടുത്തും. ഓരോ തലമുറയും ഭാവിതലമുറകൾക്കായുള്ള അവ സരലഭ്യത ഉറപ്പാക്കേണ്ടതുണ്ട്.

ഉൽപാദനക്ഷത : മനുഷ്യ അധ്വാനത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപാദനശേഷിയെയാണ് ഉൽപാദനക്ഷമത പരിപോഷിപ്പിക്കേണ്ട തുണ്ട്. ജനങ്ങളാണ് രാജ്യങ്ങൾക്ക് യഥാർത്ഥ സമ്പത്ത്. അവരിൽ അറിവും, ആരോഗ്യവും ലഭ്യമാക്കാനെടുക്കുന്ന ശ്രമങ്ങൾ തൊഴിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.

ശാക്തീകരണം : അവസരങ്ങളെ യഥാവിധി തെരഞ്ഞെടുക്കാ നുള്ള ഊർജ്ജം നേടുക എന്നതാണ് ശാക്തീകരണം. സ്വാത ന്ത്ര്യവും കാര്യശേഷിയും വർദ്ധിക്കുമ്പോൾ ഈ ഉർജ്ജം കൈവ രുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിന് സത്ഭരണക്രമവും ജന കേന്ദ്രീകൃതനയങ്ങളും ആവശ്യമാണ്. സാമൂഹ്യവും സാമ്പത്തി കവുമായി പിന്നോക്കം നിൽക്കുന്നവരുടെ ശാക്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകണം.

Question 37.
താഴെ കൊടുത്തിരിക്കുന്ന മാനുഷിക പ്രവർത്തനങ്ങളെക്കുറിച്ച് ചുരുക്കി വിശദീകരിക്കുക.
a) നാടോടി ഇടയജീവിതം
b) വാണിജ്യാധിഷ്ഠിത മൃഗപരിപാലനം
Answer:
എ) നാടോടി ഇടയജീവിതം : ഒരു പ്രാചീന ഉപജീവന പ്രവർത്ത നമാണിത്. ഇടയന്മാർ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഗതാ ഗതം തുടങ്ങിയ ആവശ്യങ്ങൾക്ക് വളർത്തുമൃഗങ്ങളെ ആശ്ര യിക്കുന്നു. മേച്ചിൽ പുറങ്ങളുടെയും ജലത്തിന്റെയും ലഭ്യത പരിഗണിച്ച് അവർ വളർത്തുമൃഗങ്ങളോടൊപ്പം ഒരിടത്തുനിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നു. ഓരോ വിഭാഗത്തിനും പര മ്പരാഗതമായ നിർണ്ണയിക്കപ്പെട്ട പ്രദേശങ്ങളുണ്ടാകും.

വിവിധ പ്രദേശങ്ങളിൽ വ്യത്വസ്ത ഇനത്തിൽപ്പെട്ട മൃഗങ്ങളെ യാണ് വളർത്തുന്നത്. ഉദാ: ആടു്, ചെമ്മരിയാട്, ഒട്ടകം, യാക് റെയിൽ ഡിയർ തുടങ്ങിയവ. ഇന്ന് നാടോടി ഇടയ ജീവിതം ലോകത്ത് മൂന്ന് പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് കാണുന്നു. ആഫ്രിക്കയുടെ അറ്റ്ലാന്റിക് തീരത്ത് തുടങ്ങി അറേബ യിലൂടെ മധ്യചൈന- മംഗോളിയ വരെ; യുറേഷ്യൻ തന്ദ്രമേ ഖല; തെക്കു പടിഞ്ഞാറൻ ആഫ്രിക്കയും മഡകാസ്കറും. വേനൽക്കാലത്ത് പർവ്വത മുകളിലെ പുൽമേടുകളിലേക്കും ശൈത്വകാലത്ത് തിരിച്ച് സമതലത്തിലേക്കും സഞ്ചരിക്കുന്ന ഇടയ സഞ്ചാരത്തെയാണ് ‘ട്രാൻസ് ഹ്യുമൻസ്” എന്ന് വിളി ക്കുന്നത്.

ബി)വാണിജ്യാധിഷ്ഠിത മൃഗ പരിപാലനം : ആസൂത്രിതവും മൂല ധന കേന്ദ്രീകൃതവുമായ ശാസ്ത്രീയ മൃഗ പരിപാലനമാണ് വാണിജ്യാധിഷ്ഠിത മൃഗപരിപാലനം. സ്ഥിരം മേച്ചിൽ പുറങ്ങ ളുണ്ടാകും. അടിസ്ഥാനപരമായി പാശ്ചാത്യ സംസ്കാരവു മായി ചേർന്ന മൃഗ പരിപാലന രീതിയാണിത്. മേച്ചിൽപ്പുറങ്ങ ളിൽ ഒരു ഭാഗത്ത് പുല്ല് മേഞ്ഞ് തീരുന്നതോടെ മറ്റൊരു ഭാഗത്തേക്ക് മാറ്റാൻ കഴിയുംവിധമാണ് ക്രമീകരണം. ഒരേ യിനം മൃഗങ്ങളെയാണ് പരിപാലിക്കുന്നത്. ചെമ്മരിയാട്, കന്നു കാലികൾ, ആട് തുടങ്ങിയവ പ്രധാനം. മാംസം, കമ്പിളി, തുകൽ തുടങ്ങിയ ഉല്പന്നങ്ങൾ ശാസ്ത്രീയമായി സംസ്ക്ക രിച്ച് വിപണനം ചെയ്യുന്നു. പ്രജനനം, വംശഗുണമേന്മ, രോഗ നിയന്ത്രണം, മൃഗാരോഗ്യ പരിപാലനം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നു. ന്യൂസിലാൻഡ്, ഓസ്ട്രേലിയ, അർജന്റീന, ഉറുഗ്വേ, അമേരിക്കൻ ഐക്യനാടുകൾ എന്നി വിടങ്ങളിൽ വാണിജ്യ മൃഗപരിപാലനത്തിന് ഏറെ പ്രധാന മുണ്ട്.

Question 38.
ഇന്ത്യയിലെ ഗ്രാമീണ വാസസ്ഥലങ്ങളിൽ ഏതെങ്കിലും രണ്ട ണ്ണത്തിന്റെ സവിശേഷതകൾ വിശദീകരിക്കുക.
Answer:
ഇന്ത്യയിൽ ഗ്രാമീണ വാസസ്ഥലങ്ങളെ മുഖ്യമായും നാലായി തരം തിരിക്കാം.
• കേന്ദ്രീകൃത വാസസ്ഥലങ്ങൾ
• അർദ്ധകേന്ദ്രീകൃത വാസസ്ഥലങ്ങൾ
• ഹാംലെറ്റ്
• വിസമിത വാസസ്ഥലങ്ങൾ

കേന്ദ്രീകൃത വാസസ്ഥലങ്ങൾ : പാർപ്പിടങ്ങൾ അടുത്തടുത്തായി നിർമ്മിച്ചിട്ടുള്ള വാസസ്ഥലങ്ങളാണിത്. പൊതു പാർപ്പിട പ്രദേശം, ചുറ്റുപാടുമുള്ള കൃഷിയിടം, തരിശു പ്രദേശം പുൽമേടുകൾ എന്നിവ വ്യക്തമായി വേർതിരിക്കപ്പെട്ടിരിക്കും. പാർപ്പിടങ്ങളും അവയ്ക്കിടയിലെ തെരുവുകളും ചേർന്ന് ചതുരം, അഭികേന്ദ്രം, രേഖീയം തുടങ്ങിയ ജ്യാമിതീയ രൂപങ്ങൾ സൃഷ്ടിക്കുന്നു. ഉത്ത രേന്ത്വൻ എക്കൽ സമതലങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാ ന ങ്ങളിലും ഇത്തരം വാസസ്ഥലങ്ങൾ സാധാരണയാണ്. സുരക്ഷ പരിഗണിച്ച് ചില സന്ദർഭങ്ങളിൽ കേന്ദ്രീകൃത വാസസ്ഥ ലങ്ങൾ രൂപംകൊള്ളുന്നു. രാജസ്ഥാനിൽ ജല ലഭ്യമായ ഇടങ്ങ ളിൽ ഇത്തരം വാസസ്ഥലങ്ങൾ രൂപപ്പെടുന്നു.

അർദ്ധകേന്ദ്രീകൃത വാസസ്ഥലങ്ങൾ : ഒരു വിസരിൽ വാസസ്ഥ ലത്തെ ചില പ്രദേശത്ത് പാർപ്പിടങ്ങൾ കേന്ദ്രീകരിക്കുന്ന പ്രവ ണത കാണിക്കാറുണ്ട്. ഗ്രാമീണ സമൂഹത്തിലെ ഒന്നോ അതില ധികമോ വിഭാഗങ്ങൾ പ്രധാന ഗ്രാമ കേന്ദ്രങ്ങളിൽ നിന്നും അകന്നു ജീവിക്കാൻ പ്രവണത കാണിക്കുന്നതിലൂടെ ഇത്തരം വാസസ്ഥലങ്ങൾ രൂപപ്പെടാം. സമൂഹത്തിന്റെ താഴെതട്ടിലുള്ള വരും തൊഴിലാളി വർഗ്ഗവും ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വസിക്കുന്നു. രാജസ്ഥാനിലെ ചില ഭാഗങ്ങളിലും, ഗുജറാത്ത് സമ തല ങ്ങ ളിലും ഇത്തരം വാസ സ്ഥലങ്ങൾ വ്യാപകമായി കാണുന്നു.

Plus Two Geography Board Model Paper 2021 Malayalam Medium

Question 39.
ചുവടെ ചേർത്തിട്ടുള്ള ഭൂവിവരങ്ങൾ തിരിച്ചറിഞ്ഞ് നൽകിയി ട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴു തുക. ഓരോന്നിനും 1 സ്കോർ വീതം. (7 × 1 = 7)
a) നിർഗമന കുടിയേറ്റക്കാർ കൂടുതലുള്ള സംസ്ഥാനം
b) ആദ്യത്തെ ഭൗമതാപോർജ്ജ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം
c) ബോക്സൈറ്റ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം
d) ഇന്ദിരാഗാന്ധി കനാൽ അധിനിവേശപ്രദേശം
e) ദേശീയ ജലപാത No. 3 (N.W.3)
f) സുവാരി കവാടത്തിലെ ഒരു തുറമുഖം
g) ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശം
Answer:
Plus Two Geography Board Model Paper 2021 Malayalam Medium 1
a) ഉത്തർപ്രദേശ്
b) മണികരൻ (ഹിമാചൽപ്രദേശ്)
c) ഒഡീഷ
d) പടിഞ്ഞാറൻ രാജസ്ഥാൻ
e) കൊല്ലം – കോട്ടപ്പുറം (കേരളം)
f) മർമ്മഗോവ
g) ധാരാവി

Leave a Comment