Reviewing Kerala Syllabus Plus Two Geography Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.
Plus Two Geography Board Model Paper 2022 Malayalam Medium
Time: 2 Hours
Total Score: 60 Marks
Part – I
A. 1 മുതൽ 9 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്ത മെഴുതുക. (5 × 1 = 5)
Question 1.
കുറയുന്ന ജനസംഖ്യയുള്ള ഒരു രാജ്യം
a) ബംഗ്ലാദേശ്
b) മെക്സിക്കോ
c) ജപ്പാൻ
d) ആസ്ട്രേലിയ
Answer:
c) ജപ്പാൻ
Question 2.
ഒരു പ്രാഥമിക പ്രവർത്തനം
a) കാലിമേച്ചിൽ
b) അഭിഭാഷകൻ
c) ഭിഷഗ്വരൻ
d) വിവര സാങ്കേതിക വിദഗ്ധൻ
Answer:
a) കാലിമേച്ചിൽ
Question 3.
വൃത്തമാതൃകാ ഗ്രാമീണ വാസസ്ഥലങ്ങൾ രൂപം കൊള്ളുന്നതിന് സഹായകരമായ ഭൂമിശാസ്ത്ര സവിശേഷത
a) ഹൈവേ
b) കുളം
c) റെയിൽവേ
d) നദി
Answer:
b) കുളം
Question 4.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും പൊതുവായി കാണ പ്പെടുന്ന ഗ്രാമീണ വാസസ്ഥല പ്രശ്നം:
a) തിരക്ക് പിടിച്ച ഗതാഗതം
b) അമ്ലമഴ
c) മാലിന്യം പുറംതള്ളൽ
d) ടാറിടാത്ത റോഡുകൾ
Answer:
d) ടാറിടാത്ത റോഡുകൾ
Question 5.
പ്രാദേശികാസൂത്രണത്തിനുദാഹരണം
a) അടിസ്ഥാന സൗകര്യാനുസൂത്രണം
b) ജലസേചനാസൂത്രണം
c) വരൾച്ചാ ബാധിത പ്രദേശ പദ്ധതി
d) ഗതാഗത വികസനം
Answer:
c) വരൾച്ചാ ബാധിത പ്രദേശ പദ്ധതി
Question 6.
ഭാവിതലമുറയ്ക്ക് തങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതി നുള്ള ശേഷിക്ക് കോട്ടം തട്ടാതെ നിലവിലെ ആവശ്യങ്ങൾ നിർവ്വ ഹിക്കുന്ന വികസന രീതി.
a) സുസ്ഥിര വികസനം
b) സാമ്പത്തിക വികസനം
c) സാമൂഹിക വികസനം
d) ജനസംഖ്യാ വികസനം
Answer:
a) സുസ്ഥിര വികസനം
Question 7.
ഒരു ഖാരിഫ് വിള
a) നെല്ല
b) നിലക്കടല
c) പച്ചക്കറി
d) ചോളം
Answer:
a) നെല്ല
Question 8.
നഗരപുകമഞ്ഞ് മൂലം ഉണ്ടാകുന്നത്.
a) ജല മലിനീകരണം
b) കര മലിനീകരണം
c) ശബ്ദ മലിനീകരണം
d) അന്തരീക്ഷ മലിനീകരണം
Answer:
d) അന്തരീക്ഷ മലിനീകരണം
Question 9.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ മലിനീ കരിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ നദി?
a) സത്ലജ്
b) യമുന
c) ബ്രഹ്മപുത്ര
d) ഗോദാവരി
Answer:
b) യമുന
B. 10 മുതൽ 13 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 10.
ആസിയാന്റെ ആസ്ഥാനം
a) ജക്കാർത്ത
b) വിയന്ന
c) പോർച്ചുഗൽ
d) മിൻസ്ക്
Answer:
a) ജക്കാർത്ത
Question 11.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒപെക്ക്- ൽ ഭാഗമായിരി ക്കുന്ന ഒരു തെക്കേ അമേരിക്കൻ രാജ്യം:
a) അർജന്റീന
b) വെനസ്വേല
c) ചെറു
d) ചിലി
Answer:
b) വെനസ്വേല
Question 12.
ഇന്ത്യയിലെ ഒരു പുരാതന പട്ടണത്തിനുദാഹരണം.
a) ഡൽഹി
b) കൊൽക്കട്ട
c) പാടലീപുത്രം
d) കൊച്ചി
Answer:
c) പാടലീപുത്രം
Question 13.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ ഒരു ഭരണനഗരം
a) സൂററ്റ്
b) അംബാല
c) വിശാഖപട്ടണം
d) ഡൽഹി
Answer:
d) ഡൽഹി
Part – II
14 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക.
Question 14.
നവനിയനുവാദം നിർവ്വചിക്കുക.
Answer:
നവവിധി വിശ്വാസം കൊണ്ടുവന്നത് ട്രിഫ്റ്റ് ടെയ്ലർ ആണ്. പാരി സ്ഥിതിക വിധിവിശ്വാസത്തിനും സാധ്യതാവാദത്തിനുമിടയിൽ രൂപംകൊണ്ട സിദ്ധാന്തമാണ് നവവിധിവിശ്വാസം. ട്രാഫിക് സിഗ്ന ലിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം തന്റെ സിദ്ധാന്തത്തെ വിശദീകരിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്നലിന്റെ ചുവപ്പ് ലൈറ്റ് കാണുമ്പോൾ നിൽക്കണം. പച്ചലൈറ്റ് കാണുമ്പോൾ പോകാം. മഞ്ഞലൈറ്റ് കാണുമ്പോൾ ഒരു ഇടവേള നൽകുന്നു. അതായത് പോകാൻ തയ്യാറാകുന്നു. പ്രകൃതി നമുക്ക് ധാരാളം അവസര ങ്ങൾ നൽകിയിരിക്കുന്നു. അവസരങ്ങളെ പ്രകൃതി നൽകുന്ന സിഗ്നലുകളോട് ഉചിതമായി പ്രതികരിച്ചുകൊണ്ട് പ്രകൃതി അടി ച്ചേൽപിക്കുന്ന നിയന്ത്രണങ്ങളെ അതിജീവിക്കുവാൻ സാധി ക്കും.
മനുഷ്യന്റെ അശാസ്ത്രീയ കാർഷിക പ്രവർത്തനങ്ങളാലും പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണത്താലും അനിയന്ത്രിത വികസനപ്രക്രിയയിലൂടേയാണ് പ്രകൃതി ചുവന്നലൈറ്റ് കാണി ക്കുന്നത്. (മണ്ണിന്റെ ഗുണഷോഷണം, വനനശീകരണം, ആഗോ ളതാപനം ഓസോൺ പാളിയുടെ വിള്ളൽ മുതലായവ), പരിസ്ഥി തിയെ നശിപ്പിക്കാത്തിടത്തോളം കാലം നമുക്ക് നമ്മുടെ വികസ നപദ്ധതികളുമായി മുന്നോട്ടു പോകാം. എന്നാൽ ചുവപ്പ് ലൈറ്റ് തെളിയുമ്പോൾ നാം വികസനപ്രവർത്തനങ്ങൾ നിർത്തണം. അതായത് ഒരു വശത്ത് സാങ്കേതിക വികസനത്തിനു വിരാമമി ടാതെയും മറുവശത്ത് പരിസ്ഥിതിക്ക് കോട്ടംവരുത്താതെയും വണ്ണം പ്രകൃതിയുടെ സിഗ്നലുമായി പ്രതികരിച്ച് ഒരു സമതുലി താവസ്ഥ സംജാതമാക്കുകയാണ് ഗ്രിഫ്റ്റ് ടെയ്ലർ തന്റെ നവ വിധിവിശ്വാസത്തിലൂടെ അവതരിപ്പിച്ചത്.
Question 15.
വ്യാപാരമിച്ചം എന്നാൽ എന്ത്?
Answer:
ഒരു രാജ്യം കയറ്റുമതി ചെയ്യുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും മൂല്യത്തി ലുള്ള വ്യത്യാസമാണ് വ്യാപാരമിച്ചം (Balance of trade), ഇത് അനുകൂലമോ പ്രതികൂലമോ ആകാം.
Question 16.
നഗര വാസസ്ഥലങ്ങളിലെ ഏതെങ്കിലും രണ്ട് പ്രശ്നങ്ങൾ പട്ടി കപ്പെടുത്തുക.
Answer:
- മലിനീകരണം
- ജനസംഖ്യാവർദ്ധനവ്
Question 17.
ജലഗതാഗതത്തിന്റെ ഏതെങ്കിലും രണ്ട് മേന്മകൾ സൂചിപ്പിക്കുക.
Answer:
- ഗതാഗതചെലവ് കുറവാണ്.
- മലിനീകരണം കുറവ്
B. 18 മുതൽ 20 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന ഉത്തരമെഴുതുക. (2 × 2 = 4)
Question 18.
ഡിജിറ്റൽ വേർതിരിവ് എന്നാൽ എന്ത്?
Answer:
വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിവര സാങ്കേതിക ആശയവിനിമയ രംഗത്ത് കാണുന്ന ഈ വിടവിനെ യാണ് Digital Divide എന്നുപറയുന്നത്.
Question 19.
അലോഹ ഇന്ധന ധാതുക്കൾക്ക് ഏതെങ്കിലും രണ്ട് ഉദാഹരണ ങ്ങളെഴുതുക.
Answer:
- കൽക്കരി
- പെട്രോളിയം
- പ്രകൃതി വാതകം
Question 20.
സമൂഹ ആശയവിനിമയത്തിന്റെ ഏതെങ്കിലും നാല് മാധ്യമങ്ങ പട്ടികപ്പെടുത്തുക.
Answer:
- ടെലിവിഷൻ
- റേഡിയോ
- സിനിമ
- Satellite
Part – III
A. 21 മുതൽ 24 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 3 = 9)
Question 21.
ജനസംഖ്യാ പരിവർത്തന സിദ്ധാന്തത്തിന്റെ മൂന്ന് ഘട്ടങ്ങളെക്കു റിച്ച് വിവരിക്കുക.
Answer:
ജനസംഖ്യാ പരിവർത്തനസിദ്ധാന്തത്തിൽ 3 ഘട്ടങ്ങളാണുള്ളത്. അവ താഴെപറയുന്നവയാണ്.
1. High fluctuating
2. Expanding stage
3. Low Fluctuating stage
ഘട്ടം 1
- ഈ ഘട്ടത്തെ high fluctuating എന്നറിയപ്പെടുന്നു.
- ഉയർന്ന ജനന മരണനിരക്ക്
- ജനസംഖ്യാ വളർച്ച വളരെ സാവധാനമായിരുന്നു.
- ആയുർദൈർഘ്യം കുറവ്
- ജനങ്ങൾ നിരക്ഷരൻ ആയിരുന്നു.
- ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടവരായിരുന്നു.
- സാങ്കേതികവിദ്യയുടെ അഭാവം
- ബംഗ്ലാദേശ് മഴക്കാടുകളിലെ ആദിവാസികൾ ഈ ഘട്ട ത്തിൽ ഉൾപ്പെടുന്നു.
ഘട്ടം 2
- Expanding stage എന്നറിയപ്പെടുന്നു.
- ഈ ഘട്ടത്തിന്റെ ആരംഭത്തിൽ ജനനനിരക്ക് ഉയർന്നുനി ന്നു. കാലക്രമേണ ജനനനിരക്ക് കുറഞ്ഞു. അതോടൊപ്പം മരണനിരക്കു കുറഞ്ഞു.
- ആരോഗ്യ ശുചിത്വ മേഖലയിലുണ്ടായ പുരോഗതിയാണ് മര ണനിരക്ക് കുറയുവാൻ കാരണമായത്.
- പെറു, ശ്രീലങ്ക, കെനിയ തുടങ്ങിയ രാജ്യങ്ങൾ ഈ ഘട്ട ത്തിൽ ഉൾപ്പെടുന്നു.
ഘട്ടം 3
- Low Fluctuating stage എന്നറിയപ്പെടുന്നു.
- ജനന മരണനിരക്കുകൾ കുറഞ്ഞു.
- ജനങ്ങൾ നഗരവത്ക്കരിക്കപ്പെട്ടു.
- വിദ്യാഭ്യാസ സാങ്കേതിക രംഗങ്ങളിൽ പുരോഗതി കൈവ
- കാനഡ, ജപ്പാൻ, യു.എസ്.എ. എന്നീ രാഷ്ട്രങ്ങൾ ഈ സ്റ്റേജിൽ ഉൾപ്പെടുന്നു.
Question 22.
(a) ഖനനം എന്നാൽ എന്ത്?
(b) വിവിധതരം ഖനന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരി ക്കുക.
Answer:
(a) ഖനനം (mining)
മാനവവികസന ചരിത്രത്തിന് നിരവധി ഘട്ടങ്ങളുണ്ട്. താമ യുഗം (Copper Age), ഇരുമ്പുയുഗം (Iron Age), വെങ്ക ലയുഗം (Bronze Age) എന്നിങ്ങനെ അവ അറിയപ്പെടു ന്നു. മനുഷ്യകുലത്തിന് ധാതുലോഹങ്ങൾ എത്രമാത്രം പ്രധാനപ്പെട്ട വസ്തുക്കളാണെന്ന് ഇത് വിളിച്ചോതുന്നു.
- പ്രാകൃതമായ ഉപകരണങ്ങളും ആയുധങ്ങളും പാത്രങ്ങളും ഉണ്ടാക്കാൻ മാത്രമായിരുന്നു ആദ്യമൊക്കെ ലോഹധാതു ക്കൾ ഉപയോഗിച്ചിരുന്നത്.
- വ്യവസായ വിപ്ലവത്തോടു കൂടിയാണ് ലോഹ ധാതു ക്കൾക്കു വേണ്ടിയുള്ള ഖനനം ആരംഭിക്കുന്നത്. അന്നു മുതൽ അതിന്റെ പ്രാധാന്യം വർധിച്ചു വരികയാണ്.
(b) ഖനനരീതികൾ (Methods of Mining)
രണ്ടുതരം ഖനനരീതികൾ പ്രചാരത്തിലുണ്ട് . ഉപരിതല ഖനനവും ഭൂഗർഭ ഖനനവും, ധാതു അയിരുകളുടെ സ്വഭാ വവും അവ കാണപ്പെടുന്ന രീതിയുമനുസരിച്ചാണ് ഖന നരീതി തെരഞ്ഞെടുക്കുക. ഉപരിതല ഖനനത്തിനും ഭൂഗർഭ ഖനനത്തിനും രണ്ട് വ്യത്യസ്ത സമീപനങ്ങളാണു
A) ഉപരിതലഖനനം (Surface mining or open cast mining)
- ധാതുക്കൾ ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നു.
- ഏറ്റവും എളുപ്പമേറിയ ഖനനമാർഗ്ഗമാണിത്.
- ചെലവു കുറവ്
- അപകടസാധ്യത കുറവ്
- ലാഭകരമാണ്
B) ഭൂഗർഭ ഖനനം (Underground mining or shaft methods)
- ധാതുക്കൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും വളരെ ആഴത്തിലായി സ്ഥിതിചെയ്യുന്നു.
- അപകടസാധ്യത വളരെ കൂടുതലാണ്. വിഷവാത കങ്ങൾ, പ്രളയം, മണ്ണിടിച്ചിൽ, ഗുഹാരൂപീകരണം, ആളിപ്പടരുന്ന തീനാളങ്ങൾ, മുതലായവ)
- ചെലവേറിയ ഖനനമാർഗ്ഗമാണിത്.
Question 23.
(a) കുടിയേറ്റം എന്നാൽ എന്ത്?
(b) ‘ആകർഷിത’ ‘നിർബന്ധിത’ കുടിയേറ്റങ്ങളെ കുറിച്ച് ലഘു വായി ചർച്ച ചെയ്യുക.
Answer:
a) കുടിയേറ്റം
ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് പോയി താമ സിക്കുന്നതിനെ കുടിയേറ്റം എന്ന് പറയുന്നു. കുടിയേറ്റ ത്തിന്റെ ഫലമായി ഒരു പ്രദേശത്ത് ജനസംഖ്യ വർധിക്കു കയും മറ്റൊരു പ്രദേശത്ത് ജനസംഖ്യ കുറയുകയും ചെയ്യുന്നു.
b) ‘ആകർഷിത’, ‘നിർബന്ധിത’ കുടിയേറ്റം
ജന്മനാടിനോട് ജനങ്ങൾക്കെല്ലാം വൈകാരിക അടുപ്പ മുണ്ടെങ്കിലും, ലക്ഷക്കണക്കിനാളുകൾ പല കാരണങ്ങ ളാൽ ജന്മനാട് വിട്ട് പുറത്തേക്ക് പോകുന്നു. ആ കാരണ ങ്ങളെ രണ്ടായി തരംതിരിക്കാം.
1. നിർബന്ധിക്കുന്ന കാരണങ്ങൾ (Push Factors) ജന്മനാട് വിട്ടുപോകാൻ നിർബന്ധിക്കുന്ന കാരണങ്ങൾ.
2. ആകർഷിക്കുന്ന കാരണങ്ങൾ (Pull Factors): മറ്റൊരു നാട്ടിലേക്ക് ആകർഷിക്കുന്ന കാരണങ്ങൾ.
- നഗരങ്ങളിലേക്ക് കുടിയേറാൻ ജനങ്ങളെ നിർബന്ധിക്കുന്ന പ്രധാന കാരണം ദാരിദ്ര്യമാണ്.
- ജനസംഖ്യാ ബാഹുല്യം
- വിദ്യാഭ്യാസ ആരോഗ്വസുരക്ഷാ സൗകര്യങ്ങളുടെ അഭാവം
- ഭൂമികുലുക്കം
- വെള്ളപ്പൊക്കം
Question 24.
(a) നീർത്തട പരിപാലനത്തെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാ റാക്കുക.
(b) നീർത്തട പരിപാലനത്തിന്റെ ഏതെങ്കിലും രണ്ട് ഉദ്ദേശ്യങ്ങൾ സൂചിപ്പിക്കുക.
Answer:
(a) നീർത്തട പരിപാലനം
- മാലിന്യങ്ങൾ നിറയാതെ ജലത്തെ സംരക്ഷിക്കുന്ന നൂതന മാർഗമാണ് നീർത്തട പരിപാലനം.
- സുസ്ഥിര വികസനത്തിന് ആവശ്യമായ ഒന്നാണ്.
- നീർത്തട പരിപാലനം, ജലസംരക്ഷണം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും അത്യാവശ്യമാണ്.
(b) നീർത്തട പരിപാലനത്തിന്റെ രണ്ട് ഉദ്ദേശ്യങ്ങൾ
- ജലസംരക്ഷണം
- സുസ്ഥിരവികസനം
B. 25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം.
Question 25.
ഒരു രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയെകുറിച്ചുള്ള സുപ ധാന വിവരങ്ങളാണ് അവിടത്തെ ലിംഗാനുപാതം. ഈ പ്രസ്ഥാ വനയെ കുറിച്ചെഴുതുക.
Answer:
ആയിരം പുരുഷന്മാർക്ക് എത്ര സ്ത്രീകൾ ഉണ്ട് എന്നതാണ് ലിംഗ അനുപാതം.
ഒരു പ്രദേശത്ത് ആയിരം പുരുഷന്മാർക്ക് എത്ര സ്ത്രീകൾ ഉണ്ട് എന്നതിന്റെ അനുപാതമാണിത്. ഇന്ത്യയിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തേക്കാൾ കാലാകാലങ്ങളായി കുറ വായി തന്നെ നിൽക്കുന്നു. ഇതിനാൽ ഇന്ത്യയുടെ ലിംഗാനുപാതം പ്രതികൂലമാണ്. ലിംഗാനുപാതമനുസരിച്ച് ആ രാജ്യത്തിലെ സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക സ്ഥാനം കൂടി നിർണ്ണ യിക്കാൻ സാധിക്കും. സ്ത്രീ ഭ്രൂണഹത്യകളും, സ്ത്രീ ശിശുഹ തകളും, അതിക്രമങ്ങളും ധാരാളം കാണപ്പെടുന്ന ഇടങ്ങളിൽ സ്ത്രീ പുരുഷ വിവേചനം വളരെയധികം കൂടുതലായിരിക്കും.
- ജീവശാസ്ത്രപരമായി പ്രകൃതി പുരുഷന്മാരെക്കാൾ അധി കമായി സ്ത്രീകളെയാണ് അനുഗ്രഹിച്ചിരിക്കുന്നത്.
- ഏത് ആഘാതത്തിൽ നിന്നും പതനത്തിൽ നിന്നും പെട്ടെന്ന് കരകയറുവാനും പൂർവ സ്ഥിതി പ്രാപിക്കാനും സ്ത്രീകൾക്ക് പ്രത്യേക കഴിവുണ്ട്.
- സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ അവർക്ക് എളുപ്പം സാധിക്കുന്നു.
- അസുഖകരമായ അവസ്ഥയിലും സന്തോഷം നിലനിർത്താ നുള്ള കഴിവ് അവൾക്കുണ്ട്.
- പ്രതിരോധശക്തിയും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണുള്ളത്.
Question 26.
(a) മാനവവികസനം എന്നാൽ എന്ത്?
(b) ആരോഗ്യകരമായ ജീവിതത്തിന്റെ രണ്ട് സൂചകങ്ങൾ പട്ടിക പെടുത്തുക.
Answer:
മാനവവികസനം
(a) മാനവവികസനം (Human Development) എന്ന ആശയം മുന്നോട്ടു വെച്ച ശാസ്ത്രജ്ഞനാണ് മെഹബൂബ് ഉൾഹ ക്ക്. മെഹബൂബ് ഉൾഹക്കിന്റെ അഭിപ്രായത്തിൽ, മാനവ വികസനം എന്നത് അന്തഃസത്തയോടും ആരോഗ്യത്തോടും കുടി ദീർഘകാലം ജീവിക്കുന്നതിന് ഇഷ്ടമുള്ള ജീവിത മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുവാൻ ജനങ്ങൾക്കുള്ള സാധ്യ തകൾ വർദ്ധിപ്പിക്കുക” എന്നതാണ്.
(b)
- പ്രതീക്ഷിത ആയുർദൈർഘ്യം
- ജീവിതനിലവാരം
Question 27.
ധാതുവിഭവങ്ങളുടെ ഏതെങ്കിലും മൂന്ന് സംരക്ഷണ രീതികൾ എഴുതുക.
Answer:
ധാതു സമ്പത്തുകളുടെ സംരക്ഷണം
- അമിതോപയോഗം മൂലം വിഭവനാശം സംഭവിക്കുന്നു.
- മനുഷ്യവർഗത്തിന്റെ ക്ഷേമത്തിനും നിലനിൽപ്പിനും വേണ്ടി പ്രകൃതി വിഭവങ്ങളെ കാത്തുസൂക്ഷിക്കേണ്ട ചുമതല നമു ക്കുണ്ട്.
- പരിസ്ഥിതി നാശം വരുത്തിക്കൊണ്ടാവരുത് വികസനം നട പ്പിലാക്കേണ്ടത് എന്നുമാത്രം.
- സുസ്ഥിര വികസനം (Sustainable development) തുടർന്നുകൊണ്ടു പോകണമെങ്കിൽ, ഭാവിതലമുറയ്ക്കു വേണ്ടി വിഭവങ്ങൾ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
- വറ്റിത്തീരുന്ന പരമ്പരാഗത ഊർജ്ജസ്രോതസുകൾ സംര ക്ഷിക്കാനായി ഒരിക്കലും വറ്റിത്തീരാത്ത സൗരോർജ്ജം, ഭൗമതാപോർജ്ജം, കാറ്റിൽ നിന്നും തിരമാലകളിൽ നിന്നു മുള്ള ഊർജ്ജം മുതലായ പാരമ്പര്യേതര ഊർജമാർഗ്ഗങ്ങൾ നാം ഉപയോഗിച്ചു ശീലിക്കണം.
Part – IV
A. 28 മുതൽ 31 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 4 = 12)
Question 28.
മാനവവികസനത്തിന്റെ നാലു തൂണുകളെക്കുറിച്ച് വിശദീകരിക്കുക.
Answer:
മാനവവികസനത്തിന്റെ പ്രധാന 4 തൂണുകളാണ്,
1) Equity
2) Sustainability
3) Productivity
4) Empowerment
1) Equity
ഒരുവന്റെ ജാതി, ലിംഗം, വർഗ്ഗം, വരുമാനം തുടങ്ങിയ കാര്യ ങ്ങളിൽ യാതൊരു വിവേചനവുമില്ലാതെ എല്ലാവർക്കും തുല്യഅവസരങ്ങൾ സാധ്യമാക്കുക.
2) Sustainability
അവസരങ്ങളുടെ ലഭ്യതയിലുള്ള തുടർച്ചയാണിത്. സുസ്ഥി രവികസനം സാധ്യമാകണമെങ്കിൽ എല്ലാ പ്രകൃതി വിഭവ ങ്ങളും (പാരിസ്ഥിതിക – സാമ്പത്തിക മാനവ ദുരുപ യോഗം ചെയ്യാതിരിക്കണം. ഏതെങ്കിലും ഒരു വിഭവത്തിനു ദോഷം സംഭവിച്ചാൽ അത് വരുംതലമുറയുടെ അവസര ങ്ങളെയാണ് ബാധിക്കുന്നത്.
3) Productivity
മനുഷ്യപ്രയത്നമാണ് ഉൽപ്പാദനക്ഷമത എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് മനുഷ്യനാണ്. അതുകൊണ്ട് ഒരുവന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് നല്ല വിദ്യാഭ്യാസ ആരോഗ്യസൗകര്യങ്ങൾ ഏർപ്പെടുത്തണം.
4) Empowerment
അനന്വസാധ്യതകൾ തെരഞ്ഞെടുക്കുവാനുള്ള ഒരുവന്റെ കഴിവാണ് Empowerment.
Question 29.
(a) തോട്ടവിള കൃഷി എന്നാൽ എന്ത്?
(b) തോട്ടവിള കൃഷിയുടെ ഏതെങ്കിലും മൂന്ന് സവിശേഷതകൾ പട്ടികപ്പെടുത്തുക.
Answer:
(a) തോട്ടവിള കൃഷി
പ്രാചീനകാലത്ത് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ കോളനി പ്രദേശങ്ങളിൽ ഉഷ്ണമേഖലാ കാലാവസ്ഥക്കനുസൃതമായി തുട ങ്ങിയ വൻമുതൽമുടക്കുള്ള കൃഷി രീതിയാണ് തോട്ടവിള കൃഷി എന്നുപറയുന്നത്. റോമൻ രാജാക്കന്മാർ Latifundia എന്ന തോട്ട വിളകൃഷി ആരംഭിച്ചിരുന്നു. ഇതിൽ നിന്ന് വീഞ്ഞും ഒലീവ് ഓയിലും കയറ്റുമതി ആവശ്യത്തിനായി ഉത്പാദിപ്പിക്കപ്പെട്ടു. നമ്മുടെ നാട്ടിൽ തോട്ടവിളകളിൽ പ്രധാനപ്പെട്ടവ തേയില, കാപ്പി, റബ്ബർ, കൊക്കോ, പരുത്തി, കരിമ്പ്, വാഴ, കൈതച്ചക്ക എന്നിവയാണ്.
(b) തോട്ടവിള കൃഷിയുടെ സവിശേഷതകൾ
- മുതൽമുടക്കും ഭൂമിയും സാങ്കേതിക പരിജ്ഞാനവും ഏറ്റവും അധികം ആവശ്യമുള്ള കൃഷിരീതിയാണിത്.
- കമ്പോളങ്ങളെ ബന്ധിപ്പിക്കൽ
- ഗതാഗത സൗകര്യങ്ങളുടെ ലഭ്യത
Question 30.
(a) ഉത്പാദന വ്യവസായങ്ങൾ എന്ന പദംകൊണ്ട് അർത്ഥമാ ക്കുന്നതെന്താണ്?
(b) വൻകിട ഉത്പാദന വ്യവസായങ്ങളുടെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ എഴുതുക.
Answer:
(a) ഉല്പാദനവ്യവസായങ്ങൾ
അസംസ്കൃത വസ്തുക്കളെ സംസ്കരിച്ച് അവയെ മൂല്യ വർദ്ധിത വസ്തുക്കളാക്കി മാറ്റുന്ന പ്രക്രിയയാണ് ഉല്പാ ദന വ്യവസായങ്ങൾ.
(b)
- മൂലധനം
- ചരിത്രപരമായ ഘടകങ്ങൾ
Question 31.
ഇന്ത്യൻ കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് ലഘു വായി വിശദീകരിക്കുക.
Answer:
1. കാലവർഷത്തെ ആശ്രയിക്കൽ (Dependence on Erratic Monsoon)
2. കുറഞ്ഞ ഉല്പാദനക്ഷമത (Low Productivity)
3. സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതയും (Constraints of Financial resources for indebtedness)
4. ഭൂപരിഷ്ക്കരണത്തിന്റെ അഭാവം (Lack of Land Reforms)
5. ചെറിയ കൃഷിയിടങ്ങളും ഭൂമി തുണ്ടുതുണ്ടായി വിഭജി ക്കലും (Small Farmsize & Fragmentation of landholdings.)
6. വാണിജ്യവത്കരണത്തിന്റെ അഭാവം (Lack of Commercialisation)
7. വൻതോതിലുള്ള തൊഴിലില്ലായ്മ (Vast under employment)
8. കൃഷിയോഗ്യമായ സ്ഥലത്തിന്റെ ഗുണശോഷണം (Degradation of cultivable land)
1. കാലവർഷത്തെ ആശ്രയിക്കൽ (Dependence on Erratic Monsoon)
ഇന്ത്യയിൽ 33% കൃഷി ചെയ്യുന്ന സ്ഥലത്തുമാത്രമേ ജല സേചന സൗകര്യമുള്ളൂ. ബാക്കിയുള്ള കൃഷി സ്ഥലമ ത്രയും വെള്ളത്തിന് മൺസൂൺ മഴയെ മാത്രമാണ് ആശ്ര യിക്കുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷം, പതിവിലും നേരത്തെ വരികയോ കാലം തെറ്റി വൈകിവരികയോ ചെയ്താൽ കർഷകരുടെ പദ്ധതികൾ മുഴുവൻ തകരും. മൺസൂൺ മഴ കൂടുന്നത് പ്രളയത്തിനും കുറയുന്നത് വരൾച്ചയ്ക്കും കാരണമാകുന്നു.
2. കുറഞ്ഞ ഉല്പാദക്ഷമത (Low Productivity) ഒരു ഹെക്ടർ സ്ഥലത്തുനിന്നും ഇന്ത്യയിൽ ലഭിക്കുന്ന നെല്ലിന്റെയും ഗോതമ്പിന്റേയും പരുത്തിയുടേയും എണ്ണ ക്കുരുക്കളുടേയും വിളവ്, അന്താരാഷ്ട്ര നിലവാരത്തിൽ റഷ്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നും ലഭി ക്കുന്ന വിളവിലും വളരെ കുറവാണ്. മഴയെ മാത്രം ആശ്ര യിച്ച്, വരണ്ട പ്രദേശങ്ങളിൽ പരുക്കൻ ധാന്യങ്ങളും പയറു വർഗങ്ങളും എണ്ണക്കുരുക്കളും കൃഷി ചെയ്താലും വളരെ കുറഞ്ഞ വിളവ് മാത്രമേ ലഭിക്കുകയുള്ളൂ.
3. സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതയും (Constraints of Financial resources for indebtedness)
ആധുനിക രീതിയിലുള്ള കൃഷിക്ക് ധാരാളം മുതൽ മുടക്ക് ആവശ്യമാണ്. ഇന്ത്യയിലെ നാമമാത്ര കർഷകർക്കും ചെറു കിട കർഷകർക്കും ഇതിനുവേണ്ടി വരുന്ന മുതൽമുടക്ക് താങ്ങുവാനുള്ള ശേഷിയില്ല. സാമ്പത്തിക പ്രതിസന്ധി വരു മ്പോൾ കർഷകർ വിവിധ പണമിടപാടു സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ പണം കടമെടുക്കുന്നു. വിള നാശം സംഭവിച്ചാലും കൃഷിയിൽ നിന്നും കിട്ടുന്ന ഉല്പാ ദനം കുറഞ്ഞാലും കർഷകർ കടക്കെണിയിൽ കുടു ങ്ങുന്നു.
4. ഭൂപരിഷ്ക്കരണത്തിന്റെ അഭാവം (Lack of Land Reforms)
ബ്രിട്ടീഷുകാരുടെ കാലത്ത് നിലനിന്നിരുന്ന ജന്മിത്ത സമ്പ്ര ദായം (മഹൽവാരി, റയറ്റ് വാരി, സെമീന്താരി) എറ്റവും ശക്ത മായ ചൂഷണ സമ്പ്രദായമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം നിരവധി ഭൂപരിഷ്കരണ നിയമങ്ങൾ പാസാക്കിയെ ങ്കിലും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവ താൽ, അവയിലൊന്നും കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല.
5. ചെറിയ കൃഷിയിടങ്ങളും ഭൂമി തുണ്ടുതുണ്ടായി വിഭജിക്കലും (Small Farmsize & Fragmentation of landholdings)
ഇന്ത്യയിൽ 60% ൽ അധികം കർഷകർക്കും 1 ഹെക്ടറിൽ താഴെ ഭൂമി മാത്രമേ ഉടമസ്ഥാവകാശമുള്ളൂ. ജനസംഖ്യാ വർദ്ധനവ് മൂലം കൈവശമുള്ള ഭൂമി വീണ്ടും ചുരുങ്ങി ക്കൊണ്ടിരിക്കുന്നു. ഇങ്ങനെ തുണ്ടുകളാക്കിയ ഭൂമിയിൽ നടത്തുന്ന കൃഷിയിൽ നിന്ന് ആദായകരമായ വരുമാനം ലഭി ക്കുകയില്ല.
6. വാണിജവത്കരണത്തിന്റെ അഭാവം (Lack of Commercialisation)
സ്വന്തം ആവശ്യത്തിനുവേണ്ടി മാത്രമാണ് കൂടുതൽ കർഷ കരും കൃഷി ചെയ്യുന്നത്. കാർഷികമേഖല ആദായകരവും ആകർഷകവുമാണെങ്കിൽ, അവ ആയുധീകരിക്കുകയും വാണിജ്യവൽക്കരിക്കുകയും വേണം.
7. വൻതോതിലുള്ള തൊഴിലില്ലായ്മ (Vast under employment)
വിളവെടുപ്പു കഴിഞ്ഞാൽ പിന്നെ അടുത്ത കൃഷി സീസൺവരെ ഭൂരിപക്ഷം കർഷകരും തൊഴിലില്ലാതെ കഴി യേണ്ടി വരും. ജലസേചന സൗകര്യമില്ലാത്ത പ്രദേശങ്ങളി ലാണ് ഈ സ്ഥിതി കൂടുതൽ സംജാതമാകുന്നത്.
8. കൃഷിയോഗ്യമായ സ്ഥലത്തിന്റെ ഗുണശോഷണം (Degradation of cultivable land)
തെറ്റായ ജലസേചനരീതികളും കൃഷി വികസന പ്രവർത്ത നങ്ങളും മണ്ണിൽ മൂല്യശോഷണത്തിനു കാരണമാകുന്നു. ആൽക്കലീകരണം, ലവണീകരണം, വെള്ളക്കെട്ട്, തുടർച്ച യായ കൃഷി വളപ്രയോഗത്തിന്റെ അഭാവം എന്നിവ മണ്ണിന്റെ ഉല്പാദനക്ഷമത കുറയാൻ ഇടയാക്കും. കൂടാതെ ബഹു കൃഷി സമ്പ്രദായവും മണ്ണിന്റെ ഫലഭൂയിഷ്ഠതയെ പ്രതി കുലമായി ബാധിക്കുന്നു. മഴയെ മാത്രം ആശ്രയിക്കുന്ന ആർദ്ര, അർദ്ധ വരണ്ട ഉഷ്ണമേഖല പ്രദേശങ്ങളിൽ മഴയും കാറ്റും മൂലമുള്ള മണ്ണൊലിപ്പിനാലും മനുഷ്യന്റെ അശാ സ്ത്രീയമായ കൃഷി രീതികളുടെ ഫലമായും മണ്ണിന്റെ ഫല ഭൂയിഷ്ഠത നഷ്ടമാകുന്നു.
B. 32 മുതൽ 33 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഉത്ത രമെഴുതുക. 4 സ്കോർ. (1 × 4 = 4)
Question 32.
സൈബർ ഇടങ്ങളെ കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
വിവരസാങ്കേതികവിദ്യ (IT) യുടേയും വാർത്താ വിതരണ സാങ്കേ തികവിദ്യയുടേയും സത്ഫലങ്ങൾ കൊയ്തെടുത്തുകൊണ്ട് വിക സിതരാജ്യങ്ങൾ ബഹുദൂരം മുന്നേറി. എന്നാൽ വികസ്വര രാജ്യ ങ്ങൾ വിവര സാങ്കേതിക വിദ്യയുടേയും ഇലക്ട്രോണിക് സാങ്കേ തികവിദ്യയുടേയും വികസനത്തെ പ്രയോജനപ്പെടുത്തുന്ന കാര്യ ത്തിൽ പിന്നിലാണ്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിവര സാങ്കേതിക ആശയവിനിമയരംഗത്ത് കാണുന്ന ഈ വിടവിനെയാണ് Digital Divide എന്നു പറയുന്നത്. WWW ന്റെ സഹായത്തോട് കൂടി വ്യാപാരം വ്യാപകമായി.
Question 33.
ഈർഷനില കൃഷിയും വരണ്ട നിലകൃഷിയും തമ്മിലുള്ള വ്യത്യാ സങ്ങൾ എഴുതുക.
Answer:
അടുപ്പുകാലത്തെ മണ്ണിന്റെ ഈർപസ്ഥിതിയുടെ അടിസ്ഥാ നത്തിൽ വരണ്ട പ്രദേശത്തെ കൃഷി (Dry land Faming) എന്നും വെള്ളമുള്ള സ്ഥലത്തെ കൃഷി (Wetland Farming) എന്നും അറിയപ്പെടുന്ന രണ്ടുതരം കൃഷിരീതികളുണ്ട്.
വരനില കൃഷി (Dryland Farming)
- വർഷത്തിൽ 75 സെന്റിമീറ്ററിൽ താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള കൃഷി രീതി നിലവി ലുള്ളത്.
- വരൾച്ചയെ അതിജീവിക്കുവാൻ കഴിവുള്ള റാഗി, തിന, എള്ള്, പയറുവർഗ്ഗങ്ങൾ, കാലിത്തീറ്റകൾ മുതലായവ ഇത്തരം പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു.
- മഴവെള്ളം സംഭരിക്കുവാനും മണ്ണിന്റെ ഈർപ്പം നില നിർത്താനുമുള്ള നടപടികൾ കർഷകർ സ്വീകരിക്കുന്നു.
വെള്ളമുള്ള സ്ഥലത്തെ കൃഷി (Wet land Farming)
മഴക്കാലത്ത് ഈ കൃഷി സ്ഥലങ്ങളിൽ വെള്ളം അധികമാകാറു ണ്ട്. വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
- ജലം കൂടുതൽ ആവശ്യമുള്ള നെല്ല്, ചണം, കരിമ്പ് മുത ലായ കൃഷികളാണ് ഇത്തരം പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നത്.
- ശുദ്ധജല സസ്യ കൃഷിയിലും (അക്വാകൾച്ചർ ചില കർഷ കർ ഏർപ്പെടുന്നു.
Part – V
A. 34 മുതൽ 36 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)
Question 34.
(a) ജനസാന്ദ്രത എന്നതുകൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നതെ ന്താണ്?
(b) ലോക ജനസംഖ്യയുടെ സാന്ദ്രതയേയും വിതരണത്തേയും സ്വാധീനിക്കുന്ന ഭൂമിശാസ്ത്ര ഘടകങ്ങളെക്കുറിച്ച് വിവരി ക്കുക.
Answer:
a) ജനസംഖ്യയും സ്ഥലവിസ്തൃതിയും തമ്മിലുള്ള അനുപാ തമാണ് ജനസാന്ദ്രത.
b) ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ
a) ജലലഭ്യത
b) ഭൂപ്രകൃതി
c) കാലാവസ്ഥ
d) ചണ്ണ്
a) ജലലഭ്യത
ജലം ധാരാളം ലഭിക്കുന്ന പ്രദേശത്ത് വസിക്കാൻ ജനങ്ങൾ ഇഷ്ടപ്പെടുന്നു. കൃഷി, ജലസേചനം, വ്യവസായം, ഗതാ തം, വിനോദസഞ്ചാരം, വൈദ്യുതോത്പാദനം തുടങ്ങി എല്ലാ മനുഷ്വ പ്രയത്നങ്ങൾക്കും ജലം അനിവാര്യമാണ്. അതുകൊണ്ടാണ് എല്ലാ നദീതടങ്ങളും ജനനിബിഡമായി രിക്കുന്നത്.
b) ഭൂപ്രകൃതി
പരന്നതോ നേരിയ ചെരിവുള്ളതോ ആയ പ്രദേശങ്ങളിൽ താമസിക്കുവാനാണ് ജനങ്ങൾ കൂടുതലായും ഇഷ്ടപ്പെ ടുന്നത്. കൃഷിചെയ്യാനും റോഡുകൾ നിർമ്മിക്കാനും, വിവ സായശാലകൾ പടുത്തുയർത്തുവാനും വാസസ്ഥലങ്ങൾ പണിയുവാനും ഇത്തരം പ്രദേശങ്ങളാണ് ഏറ്റവും അനു യോജ്യം.
c) കാലാവസ്ഥ
അതിശൈത്യവും, അത്യുഷ്ണവും, അതിവർഷവും അനു ഭവപ്പെടുന്ന സ്ഥലങ്ങളിൽ ജനസാന്ദ്രത വളരെ കുറവായി രിക്കും. അങ്ങനെയുള്ള അതികഠിനമായ കാലാവസ്ഥക ളിൽ വസിക്കുവാൻ മനുഷ്യന് സാധിക്കുകയില്ല.
d) മണ്ണ്
കൃഷിക്കും, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും ഫലഭൂയിഷ്ഠമായ അത്വാന്തപേക്ഷിതമാണ്. വളക്കു റുള്ളതും, കളിമണ്ണും മണലും ജൈവാംശം കലർന്ന പരി മരാശി മണ്ണ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.
Question 35.
(a) ജനസംഖ്യാ വളർച്ച എന്നാൽ എന്ത്?
(b) ഇന്ത്യൻ ജനസംഖ്യാ ചരിത്രത്തിലെ നാലു ഘട്ടങ്ങൾ വിശ കലനം ചെയ്തെഴുതുക.
Answer:
a) ഒരു നിശ്ചിത കാലയളവിൽ ഒരു പത്തെ ജനങ്ങളുടെ
എണ്ണത്തിലുണ്ടാകുന്ന മാറ്റമാണു് ജനസംഖ്യാവളർച്ച. ഇത് അനുകൂലമോ (+ve), പ്രതികൂലമോ (-ve) ആകാം.
b)1) നിശ്ചിത ജനസംഖ്യാ കാലഘട്ടം (1901 – 1921)
2) സുസ്ഥിരമായ ജനസംഖ്യാ കാലഘട്ടം (1921 – 1951)
3) ജനസംഖ്യാ വിസ്ഫോടന കാലഘട്ടം (1951 – 1981)
4) ജനനനിരക്ക് കുറഞ്ഞു വരുന്ന കാലഘട്ടം (1981 – 2001)
1) നിശ്ചല ജനസംഖ്യാ കാലഘട്ടം (1901 – 1921)
വളർച്ചയുടെ ആദ്യഘട്ടത്തിൽ കാര്യമായ വളർച്ചാനിരക്ക് കാണിക്കാതെ ഒരു നിശ്ചലാവസ്ഥയില്ലായിരുന്നു ഇന്ത്യൻ ജനസംഖ്യ എന്നുപറയാറുണ്ട്. അതുപോലെ തന്നെ മരണ നിരക്കും വളരെക്കൂടുതലായിരുന്നു. വളരെ മോശമായ ആരോഗ്യ സുരക്ഷാസേവനങ്ങൾ, ജനങ്ങളുടെ അജ്ഞത, അവശ്വവസ്തുക്കളുടെ ദുർബലമായ വിതരണസമ്പ്രദായം തുടങ്ങി നിരവധി കാരണങ്ങൾ ഇതിന് ചുണ്ടിക്കാണിക്കാൻ കഴിയും.
2) സുസ്ഥിരമായ ജനസംഖ്യാ കാലഘട്ടം (1921 – 1951)
സുസ്ഥിരമായ ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയ ഘട്ട മാണ് രണ്ടാംഘട്ടം. ആരോഗ്യസുരക്ഷാ സൗകര്യങ്ങൾ അഭി വൃദ്ധിപ്പെട്ടപ്പോൾ മരണനിരക്ക് കുറഞ്ഞു വന്നു. വാർത്താ വിനിമയ സൗകര്യങ്ങളുടെ പുരോഗതിയും ഗവൺമെന്റിന്റെ പ്രത്യേകശ്രദ്ധയും കൂട്ടിച്ചേർന്നപ്പോൾ പൊതുവിതരണസ സമ്പ്രദായം മെച്ചപ്പെട്ടു. 1920 – ലെ വലിയ സാമ്പത്തിക മാന്ദ്യവും രണ്ടാംലോകമഹായുദ്ധവും ജനസംഖ്യാ വളർച്ച യുടെ ഈ രണ്ടാംഘട്ടത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും സുസ്ഥിരമായ വളർച്ച രേഖപ്പെടുത്തിയതും ഈ രണ്ടാം ഘട്ടത്തിലാണ്.
3) ജനസംഖ്യാ വിസ്ഫോടന കാലഘട്ടം (1951 – 1981)
ഇന്ത്യയുടെ ജനസംഖ്യാ വിസ്ഫോടനത്തിന്റെ കാലമായി രുന്നു മൂന്നാംഘട്ടം. ഈ ഘട്ടത്തിൽ മരണനിരക്ക് പെട്ടെന്ന് കുറയുകയും, ജനനനിരക്ക് കുത്തനെ വർദ്ധിക്കുകയും ചെയ്തു. 2.2 ശതമാനം വാർഷിക വളർച്ചാനിരക്ക് വരെ ഈ ഘട്ടത്തിൽ രേഖപ്പെടുത്തി.
4) ജനനനിരക്ക് കുറഞ്ഞുവരുന്ന കാലഘട്ടം (1981 – 2001)
ജനപ്പെരുപ്പ നിരക്ക് ക്രമേണ കുറഞ്ഞു വരുന്ന പ്രവണത ഈ ഘട്ടത്തിൽ ദൃശ്യമായി. ജനങ്ങളുടെ വിവാഹപ്രായം ഉയ രുകയും, ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്തു. സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിച്ചു തുടങ്ങിയപ്പോൾ സമു ഹത്തിൽ ഗണ്യമായ മാറ്റങ്ങളുണ്ടാവുകയും, ജനങ്ങൾക്ക് ജീവിതത്തോടുളള മനോഭാവത്തിൽ സ്വാഗതാർഹമായ പരി വർത്തനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
Question 36.
ചുവടെ കൊടുത്തിരിക്കുന്ന ഭൂവിവരങ്ങൾ കണ്ടെത്തി തന്നിരി ക്കുന്ന ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തുക:
(a) ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്ന പുരാതന ഇന്ത്യൻ നഗരം.
(b) ഇന്ത്യയിലെ ഏറ്റവും വലിയ നഗരസഞ്ചയം.
(c) ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്ന കരയാൽ ചുറ്റപ്പെട്ട ഒരു തുറമുഖം.
(d) ജർമൻ പങ്കാളിത്തത്തോടെ ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന സംയോജിത ഇരുമ്പുരുക്ക് നിർമ്മാണശാല.
(e) ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം.
(f) ചണ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ കിഴ ക്കൻ സംസ്ഥാനം.
Answer:
(a) Varanasi or Allahabad
(b) Greater Mumbai
(c) Visakhapatanam
(d) Rourkela Steel Plant
(e) Jawaharlal Nehru Port at Nhava Sheva
(f) West Bengal