Reviewing Kerala Syllabus Plus Two Geography Previous Year Question Papers and Answers March 2021 Malayalam Medium helps in understanding answer patterns.
Kerala Plus Two Geography Previous Year Question Paper March 2021 Malayalam Medium
Time: 2 Hours
Total Score: 60 Marks
1 മുതൽ 6 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.
Question 1.
കുടിയേറ്റത്തിലെ ആകർഷക ഘടകമേതെന്ന് തിരിച്ചറിയുക:
a) ജല ദൗർലഭ്യം
b) തൊഴിലില്ലായ്മ
c) വിദ്യാഭ്യാസ സൗകര്യങ്ങൾ
d) സാംക്രമിക രോഗങ്ങൾ
Answer:
c) വിദ്യാഭ്യാസ സൗകര്യങ്ങൾ
Question 2.
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഒരു പ്രാഥമിക സാമ്പത്തിക പ്രവർത്തനം
a) നായാട്ട്
b) വാണിജ്യം
C) ഗതാഗതം
d) വിനോദ സഞ്ചാരം
Answer:
a) നായാട്ട്
Question 3.
ചുവടെ നൽകിയിട്ടുള്ള ഇന്ത്യയിലെ ആന്തരിക കുടിയേറ്റം ഗതി കളിൽ, പുരുഷകുടിയേറ്റക്കാർ മുന്നിട്ട് നിൽക്കുന്നത്?
a) ഗ്രാമം – ഗ്രാമം
b) ഗ്രാമം – നഗരം
c) നഗരം – ഗ്രാമം
d) നഗരം – നഗരം
Answer:
b) ഗ്രാമം – നഗരം
Question 4.
ഇന്ത്യയിൽ മാനവിക വികസനം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു ആരോഗസൂചകം
a) സമ്പന്നമായ വിഭവാടിത്തം
b) രോഗവിമുക്തമായ ജീവിതം
c) വിദ്യാഭ്യാസം
d) തൊഴിൽ
Answer:
b) രോഗവിമുക്തമായ ജീവിതം
Question 5.
ഹൂഗ്ലി നദിയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം
a) വിശാഖപട്ടണം തുറമുഖം
b) ചെന്നൈ തുറമുഖം
c) മുംബൈ തുറമുഖം
d) കൊൽക്കത്ത തുറമുഖം
Answer:
d) കൊൽക്കത്ത തുറമുഖം
Question 6.
ചുവടെ നൽകിയിട്ടുള്ളവയിൽ രാജസ്ഥാൻ സംസ്ഥാനത്തിന് അനുയോജ്യമായ പ്രാദേശികാസൂത്രണം:
a) മലയോര പ്രദേശ വികസന പദ്ധതി
b) വൃഷ്ടിപ്രദേശ വികസന പദ്ധതി
c) വരൾച്ചാ ബാധിത പ്രദേശ വികസന പദ്ധതി
d) ആദിവാസി പ്രദേശ വികസന പദ്ധതി
Answer:
c) വരൾച്ചാ ബാധിത പ്രദേശ വികസന പദ്ധതി
7 മുതൽ 14 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം. (8 × 2 = 16)
Question 7.
മാനവിക ഭൂമിശാസ്ത്രത്തിന്റെ നിർവചനം എഴുതുക.
Answer:
ഭൗതിക പരിസ്ഥിതിയുമായുള്ള പരസ്പര ബന്ധത്തിലൂടെ മനു ഷ്യൻ സൃഷ്ടിച്ച സാമൂഹ്യ സാംസ്കാരിക പരിസ്ഥിതിയെക്കുറി ചുള്ള പഠനമാണ് മാനവിക ഭൂമിശാസ്ത്രം.
Question 8.
ജനസംഖ്യാ പിരമിഡ് എന്നാലെന്ത്?
Answer:
ഒരു ജനസംഖ്യയിൽ വിവിധ പ്രായത്തിലുള്ള സ്ത്രീകളുടേയും പുരുഷന്മാരുടേയും എണ്ണത്തെ സൂചിപ്പിക്കുന്ന ഗ്രാഫാണ് ജന സംഖ്യാ പിരമിഡ്.
Question 9.
പൊതുമേഖല വ്യവസായങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കു ന്നതെന്ത്? ഒരുദാഹരണം എഴുതുക.
Answer:
സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള വ്യവസാ യങ്ങളാണ് പൊതുമേഖലാ വ്യവസായങ്ങൾ, ഉദാ: ഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി (IISCO)
Question 10.
ചതുർ സാമ്പത്തിക പ്രവർത്തനങ്ങലും പഞ്ചമ വിഭാഗ സാമ്പ ത്തിക പ്രവർത്തനങ്ങളും തമ്മിലുള്ള വ്യത്യാസമെഴുതുക.
Answer:
വിവരശേഖരണം, വിവരോൽപ്പാദനം, വിവര വിനിമയം തുടങ്ങിയ ഗവേഷണ വികസന കേന്ദ്രീകൃതമായ സേവനങ്ങളാണ് ചതുർത്ഥവിഭാഗ പ്രവർത്തനങ്ങൾ പ്രത്യേക ജ്ഞാനവും, സാങ്കേ തിക വൈദഗ്ദ്ധ്വവും ആവശ്വമായിട്ടുള്ള അതിവേഗം പുരോഗതി പ്രാപിക്കുന്ന സേവനങ്ങളാണിവ.
ഉന്നതതല തീരുമാനങ്ങളെടുക്കുന്നവരുടെയും നയരൂപകർത്താ ക്കളുടെയും പ്രവർത്തനങ്ങളാണ് പഞ്ചമ വിഭാഗ പ്രവർത്തന ങ്ങൾ.
Question 11.
സന്ദർശന തുറമുഖങ്ങൾ എന്നാലെന്ത്? ഒരുദാഹരണം എഴുതുക.
Answer:
പ്രധാന സമുദ്രപാതകളിൽ അതുവഴി കടന്നുപോകുന്ന കപ്പലു കൾക്ക് നങ്കുരമിട്ട് ഇന്ധനം നിറയ്ക്കാനും ജലവും ഭക്ഷണവും സംഭരിക്കാനും സൗകര്യം നൽകുന്ന തുറമുഖങ്ങളാണ് സന്ദർശന തുറമുഖങ്ങൾ. ഉദാ: സിങ്കപൂർ തുറമുഖം.
Question 12.
ഗ്രാമീണ വാസസ്ഥലങ്ങളെ സ്വാധീനിക്കുന്ന ഏതെങ്കിലും രണ്ട് ഘടകങ്ങൾ പട്ടികപ്പെടുത്തുക.
Answer:
ജല ലഭ്യത, നിർമ്മാണ വസ്തുക്കൾ.
Question 13.
ചുവടെ നൽകിയിട്ടുള്ളവയെ നിർവചിക്കുക.
a) കൊണർബേഷൻ
b) മെഗലോ പൊലിസ്
Answer:
a) വെവ്വേറെ പട്ടണങ്ങളും നഗരങ്ങളും കൂടിച്ചേർന്ന് രൂപപ്പെ ടുന്ന വലിയ നഗരസമുച്ചയമാണ് കൊണർബേഷൻ.
b) കൊണർബേഷനുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന മഹാനഗര പ്രദേശങ്ങളാണ് മെഗലോപോളിസ്.
Question 14.
ഇന്ത്യയിലെ കാർഷിക രംഗത്തെ ഏതെങ്കിലും രണ്ട് പ്രശ്നങ്ങൾ എഴുതുക.
Answer:
- അസ്ഥിരമായ മൺസൂണിനെ ആശ്രയിക്കുന്നത്.
- കുറഞ്ഞ ഉൽപ്പാദനക്ഷമത.
15 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം. (11 × 3 = 33)
Question 15.
ജനസംഖ്യാ വ്യതിയാനത്തിന് കാരണമാകുന്ന മൂന്ന് ഘടകങ്ങൾഏവ?
Answer:
ജനനനിരക്ക്, മരണനിരക്ക്, കുടിയേറ്റം
Question 16.
വളർച്ചയും വികാസവും തമ്മിലുള്ള വ്യത്യാസങ്ങളെഴുതുക.
Answer:
വളർച്ച ഗണപരവും മൂല്യാതീതവുമാണ്. അത് അനുകൂലമോ (വർദ്ധന) പ്രതികൂലമോ (കുറവ്) ആകാം. എപ്പോഴും അനുകൂ ലമായുണ്ടാകുന്ന ഗുണപരമായ മാറ്റത്തെയാണ് വികസനം എന്ന തുകൊണ്ട് അർത്ഥമാക്കുന്നത്. അനുകൂല വളർച്ചയുണ്ടാകു മ്പോഴാണ് വികസനം സംഭവിക്കുന്നത്.
Question 17.
മാനവിക വികസനത്തിലെ പ്രധാന തൂണുകളിൽ ഒന്നാണ് സമത്വം, മറ്റ് പ്രധാന തൂണുകളെക്കുറിച്ച് എഴുതുക.
Answer:
സുസ്ഥിരത, ഉൽപ്പാദനക്ഷമത, ശാക്തീകരണം എന്നിവയാണ് മാനവിക വികസനത്തിന്റെ മറ്റ് തൂണുകൾ.
സുസ്ഥിരത : സുസ്ഥിരത എന്നത് അവസരങ്ങളുടെ തുടർച്ചയെ സൂചിപ്പിക്കുന്നു. സുസ്ഥിര മാനവ വികസനത്തിന് ഓരോ തല മുറയ്ക്കും ഒരുപോലെ അവസര ലഭ്യതയുണ്ടാകേണ്ടതുണ്ട്. ഓരോ തലമുറയും ഭാവിതലമുറകൾക്കായി അവസരലഭ്യത ഉറ പ്പാക്കേണ്ടതുണ്ട്.
ഉൽപാദനക്ഷമത : മനുഷ്യ അധ്വാനത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദന ശേഷിയെയാണ് ഉൽപ്പാദനക്ഷമത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ജനങ്ങളിൽ കാര്യശേഷികൾ വികസിപ്പിച്ച് ഉൽപ്പാദനക്ഷമത പരിപോഷിപ്പിക്കേണ്ടതുണ്ട്. അറിവും ആരോഗ്യ – പരിപാലനവും ഉറപ്പാക്കുന്നതുവഴി ഉൽപ്പാദനക്ഷമത വർദ്ധി പ്പിക്കാം.
ശാക്തീകരണം : ശാക്തീകരണമെന്നത് അവസരങ്ങളെ യഥാവിധി തെരഞ്ഞെടുക്കുന്നതിനുള്ള ഊർജ്ജം നേടുക എന്നതാണ്. സ്വാതന്ത്ര്വവും കാര്യശേഷിയും വർദ്ധിക്കുമ്പോൾ ഈ ഊർജ്ജം കൈവരുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിന് സത്ഭരണം . മവും, ജനകേന്ദ്രീകൃത നയങ്ങളും ആവശ്യമാണ്. സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവരുടെ ശാക്തിക രണത്തിന് പ്രത്യേക പ്രാധാന്യം നല്കേണ്ടതുണ്ട്.
Question 18.
തോട്ടവിള കൃഷിയുടെ സവിശേഷതകളെപ്പറ്റി ഒരു ചെറുകുറിപ്പ് എഴുതുക.
Answer:
- തേയില, കാപ്പി, കൊക്കോ, റബർ, തെങ്ങ്, എണ്ണപ്പന, കരിമ്പ്, വാഴ, കൈതച്ചക്ക എന്നിവ ചില പ്രാധാന തോട്ടവിളകളാണ്.
- വിശാലമായ എസ്റ്റേറ്റുകൾ/തോട്ടങ്ങൾ.
- ഉയർന്ന മുതൽമുടക്ക്.
- സാങ്കേതിക മാനേജ്മെന്റ്.
- ശാസ്ത്രീയ കൃഷി രീതികൾ
- ഏകവിള പ്രത്യേകതകൾ.
മേൽപ്പറഞ്ഞവ തോട്ടവിള കൃഷിയുടെ സവിശേഷതകളാണ്.
Question 19.
ഭൂഗർഭഖനനത്തെപ്പറ്റി ഒരു ചെറുവിവരണം എഴുതുക.
Answer:
ധാതു അയിര് ഭൗമോപരിതലത്തിൽ നിന്നും വളരെ ആഴത്തിൽ സ്ഥിതിചെയ്യുമ്പോൾ ഭൂഗർഭ ഖനന രീതി ആവശ്യമായി വരുന്നു. ഈ രീതിയിൽ ലംബതലത്തിൽ തുരംഗങ്ങൾ നിർമ്മിക്കുകയും ധാതുക്കൾ ശേഖരിച്ച് ഈ പ്രവേശന പാതകളിലൂടെ പുറത്തെ ത്തിക്കുകയും ചെയ്യുന്നു. ലിഫ്റ്റുകൾ, തുളയ്ക്കുന്ന യന്ത്രങ്ങൾ, വെന്റിലേറ്റർ സംവിധാനങ്ങൾ തുടങ്ങിയവ ആവശ്യമാണ്. വിഷ വാതകങ്ങൾ, തീ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ അപ കട സാധ്വതകൾ ഏറെയാണ്.
Question 20.
ഉൾനാടൻ ജലഗതാഗതത്തിന്റെ ഏതെങ്കിലും മൂന്ന് സവിശേഷ തകൾ എഴുതുക.
Answer:
- ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം.
- വിനോദസഞ്ചാരത്തിന് ഏറെ സാധ്യതകളുണ്ട്.
- ഭാരിച്ച വസ്തുക്കൾ കൊണ്ടുപോകുന്നതിനും, യാത്രക്കാരെ കൊണ്ടുപോകുന്നതിനും ഏറ്റവും അനുയോജ്യം.
- പരിസരമലിനീകരണം കുറവ്.
Question 21.
ജനസാന്ദ്രത നിർവചിക്കുക. പോഷണ ജനസാന്ദ്രതയും കാർഷിക ജനസാന്ദ്രതയും തമ്മിലുള്ള വ്യത്യാസമെഴുതുക.
Answer:
ജനസംഖ്യയും ഭൂപ്രദേശത്തിന്റെ വലിപ്പവും തമ്മിലുള്ള അനു പാതമാണ് ജനസാന്ദ്രത. ചതുരശ്രകിലോമീറ്ററിന് എത്രപേർ എന്ന രീതിയിലാണ് ജനസാന്ദ്രത കണക്കാക്കുന്നത്.
ജനസാന്ദ്രത = ജനസംഖ്യ / പ്രദേശത്തിന്റെ വിസ്തീർണ്ണം
- പോഷണ ജനസാന്ദ്രത = ആകെ ജനസംഖ്യ / അറ്റ് കൃഷിഭൂമിയുടെ വിസ്തൃതി.
- കാർഷിക ജനസാന്ദ്രത = ആകെ കാർഷിക ജനസംഖ്യ / അറ്റ് കൃഷിയോഗ്യ ഭൂമി,
Question 22.
അതിർത്തി റോഡുകൾ എന്നാൽ എന്ത് ? ഇവയുടെ പ്രാധാന്യം എഴുതുക.
Answer:
അന്താരാഷ്ട്ര അതിർത്തികളിലൂടെ നിർമ്മിക്കപ്പെട്ടിട്ടുള്ള റോഡു കളാണ് അതിർത്തി റോഡുകൾ, ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജന ങ്ങളെ ഒരുമിപ്പിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും ഈ റോഡുകൾ പ്രധാന പങ്ക് വഹിക്കുന്നു. അതിർത്തി ഗ്രാമങ്ങളി ലേക്കും സൈനിക ക്യാമ്പുകളിലേക്കും സാധനങ്ങൾ എത്തിക്കു ന്നതിനായി മിക്കവാറും രാജ്യങ്ങൾക്ക് ഇത്തരം റോഡുകളുണ്ട്.
Question 23.
പരിണാമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നഗരങ്ങളെ തരം തിരിച്ചെഴുതുക.
Answer:
വിവിധ കാലഘട്ടങ്ങളിൽ സംഭവിച്ച പരിണാമത്തിന്റെ അടിസ്ഥാ നത്തിൽ ഇന്ത്യയിലെ നഗരങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
- പുരാതന നഗരങ്ങൾ
- മധ്യകാല നഗരങ്ങൾ
- ആധുനിക നഗരങ്ങൾ
പുരാത നഗരങ്ങൾ : രണ്ടായിരത്തിലേറെ വർഷങ്ങളുടെ ചരിത്ര പിൻബലമുള്ള നഗരങ്ങളാണിവ. ഇവയിൽ മിക്കവയും സാംസ്കാ രിക കേന്ദ്രങ്ങളായി വളർന്ന് വന്നവയാണ്.
ഉദാ: വാരണാസി, പാടലീപുത്ര, പ്രയാഗ്.
മധ്യകാല നഗരങ്ങൾ : പ്രവിശ്വകളുടെയും നാട്ടുരാജ്യങ്ങളുടെയും ആസ്ഥാനങ്ങളായി വികസിച്ചുവന്നവയാണ് ഇത്തരം നഗരങ്ങളി ലേറെയും. കോട്ട നഗരങ്ങളും ഇതിൽപ്പെടുന്നു.
ഉദാ: ഡൽഹി, ഹൈദരാബാദ്, ആഗ്ര.
ആധുനിക നഗരങ്ങൾ : ബ്രിട്ടീഷുകാരും, മറ്റു യൂറോപ്പുകാരും ഇന്ത്യയിൽ വികസിപ്പിച്ച നഗരങ്ങളാണിവ. ഉദാ: വ്യാപാര തുറമു ഖങ്ങളായ സൂറത്ത്, ദാമൻ, ഗോവ തുടങ്ങിയവ, ബ്രിട്ടിഷ് കേന്ദ്ര ങ്ങളായിരുന്ന മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയവ ജംഷഡ്പൂർ മുതലായ വ്യവസായ നഗരങ്ങൾ.
Question 24.
മഴവെള്ളക്കൊയ്ത്തിന്റെ ഏതെങ്കിലും മൂന്ന് മേന്മകൾ എഴുതുക.
Answer:
- ഭൂജല സ്രോതസുകളെ പുനഃസമ്പുഷ്ടീകരിക്കുന്നു.
- ഭൂജല ശോഷണം ചെറുക്കുന്നു.
- മണ്ണൊലിപ്പും, വെള്ളപ്പൊക്കവും തടയുന്നു.
- തീരപ്രദേശങ്ങളിൽ ഉപ്പുവെള്ളം ഊർന്നിറങ്ങുന്നത് തടയുന്നു.
Question 25.
ഇന്ത്യയിലെ പെട്രോളിയം നിക്ഷേപത്തെക്കുറിച്ച് ഒരു ചെറുകു റിപ്പ് എഴുതുക.
Answer:
അസമിലെ ദിഗ്ബോയിലാണ് ഇന്ത്യയിൽ പെട്രോളിയം ഖനനം ആരംഭിച്ചത്. സമീപകാലത്തായി രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗ ങ്ങളിലും കിഴക്കൻ ഭാഗങ്ങളിലും പുതിയ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അസമിലെ ദിഗ്ബോയ്, നഹർത്തിയാ, മാറാൻ, ഗുജറാത്തിലെ അങ്കലേശ്വർ, കലോർ, മൊന, നവാഗം, കൊസാംബാ ലനെജ്, മഹാരാഷ്ട്രയിലെ മുംബൈ ഹൈ എന്നിവയാണ് പ്രധാന എണ്ണപ്പാടങ്ങൾ, മുംബൈ തീരത്ത് നിന്നും 160 കി.മീ. മാറി സ്ഥിതിചെയ്യുന്നു പുറംകടൽ എണ്ണപ്പാട മാണ് മുംബൈ ഹൈ.
26 മുതൽ 35 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം. (10 × 4 = 40)
Question 26.
കുടിയേറ്റത്തിലെ ആകർഷക ഘടകങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
മികച്ച തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, സമാധാനവും സ്ഥിരതയും, ജീവനും സ്വത്തിനുമുള്ള സുരക്ഷി തത്വം, സുഖകരമായ കാലാവസ്ഥ തുടങ്ങിയവയാണ് കുടിയേറ്റ ത്തിന്റെ പ്രധാന ആകർഷക ഘടകങ്ങൾ, മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ, മെച്ചപ്പെട്ട ആരോഗ്യ പരിപാലന സേവനങ്ങൾ, വിനോദത്തിനുള്ള സൗകര്വങ്ങൾ തുടങ്ങിയവയും ആകർഷക ഘടകങ്ങളാണ്.
Question 27.
അനുകൂല ജനസംഖ്യാ വളർച്ചയും പ്രതികൂല ജനസംഖ്യാ വളർച്ചയും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക.
Answer:
ഒരു നിശ്ചിത കാലയളവിൽ ജനനനിരക്ക് മരണ നിരക്കിനേക്കാൾ കൂടുതലാകുമ്പോഴാണ് അനുകൂല ജനസംഖ്യാ വളർച്ചയുണ്ടാ കുന്നത്. ഇവിടെ ജനസംഖ്യ വർദ്ധിക്കുന്നു. ഒരു രാജ്യത്തേക്ക് വൻതോതിൽ കുടിയേറ്റമുണ്ടായാലും അനുകൂല ജനസംഖ്യാ വളർച്ച ഉണ്ടാകാം. നിശ്ചിത കാലയളവിൽ ഒരു പ്രദേശത്തെ ജന സംഖ്യ കുറയുന്നതാണ് പ്രതികൂല ജനസംഖ്യാ വളർച്ച, ജനന നിരക്ക് മരണ നിരക്കിനേക്കാൾ കുറയുന്നതും, ഒരു രാജ്യത്തിൽ നിന്നും പുറത്തേക്ക് കൂടുതൽ കുടിയേറ്റമുണ്ടാകുമ്പോഴും പ്രതി കുല ജനസംഖ്യാ വളർച്ചയുണ്ടാകാം.
Question 28.
മാനവിക വികസനത്തിലെ വിവിധ സമീപനങ്ങൾ വിശദീകരിക്കുക.
Answer:
പ്രധാന മാനവ വികസന സമീപനങ്ങളാണ് :
• വരുമാന സമീപനം
• ക്ഷേമ സമീപനം
• അടിസ്ഥാന ആവശ്യ സമീപനം
• കാര്യശേഷി സമീപനം
വരുമാന സമീപനം : മാനവിക വികസനത്തിലേക്കുള്ള ആദ്യകാല സമീപനമാണിത്. ഒരു വ്യക്തി അനുഭവിക്കുന്ന സ്വാതന്ത്ര്വത്തിന്റെ തോത് അയാളുടെ വരുമാനത്തിൽ പ്രതിഫലിക്കുന്നു എന്ന ആ യമാണ് ഈ സമീപനത്തിന്റേത്. വരുമാനം ഉയരുന്നതിനനുസ രിച്ച് മാനവിക വികസന തലവും ഉയരുന്നു.
ക്ഷമ സമീപനം : എല്ലാ വികസന പ്രക്രിയകളുടെയും ഗുണ ദോക്താക്കളായി മനുഷ്യനെ നോക്കിക്കാണുന്ന സമീപനമാണിത് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ ങ്ങൾ എന്നിവയ്ക്കായി കൂടുതൽ പൊതു ചെലവ് ആവശ്യപ്പെ ടുന്നതാണ് ഈ സമീപനം. ക്ഷേമകാര്യങ്ങൾക്ക് കൂടുതൽ ചെല വിടുന്നതിലൂടെ മാനവിക വികസനം സാധ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാരിൽ നിക്ഷിപ്തമാണ്.
അടിസ്ഥാന ആവശ്യ സമീപനം : ഈ സമീപനം മുന്നോട്ട് വച്ചത് അന്താരാഷ്ട്ര തൊഴിൽ സംഘടനയാണ് (ILO). ആരോഗ്യം, വിദ്യാ ഭാസം, ഭക്ഷണം, ശുദ്ധജലവിതരണം, ശുചിത്വം, ഭവനം എന്നീ ആറ് അടിസ്ഥാന ആവശ്യങ്ങളെ തിരിച്ചറിയുകയും അതിന് ഊന്നൽ നൽകുകയും ചെയ്യുന്നതാണ് സമീപനം.
കാര്യശേഷി സമീപനം : പ്രൊഫ. അമർത്വാസൻ മുന്നോട്ട് വച്ച സമീപനമാണിത്. മാനവിക വികസനം പരിപോഷിപ്പിക്കുന്നതി നുള്ള പ്രധാന മാർഗ്ഗം ആരോഗ്യം, വിദ്യാഭ്യാസം, വിഭവ പ്രാപ്യത എന്നീ മേഖലകളിൽ ജനങ്ങളെ കാര്യശേഷിയുള്ളവരാക്കുക എന്നതാണ്.
Question 29.
ഡയറിഫാമിങ്ങിന്റെ സവിശേഷതകളെ പട്ടികപ്പെടുത്തുക.
Answer:
ഡയറി ഫാമിങ്ങിന്റെ സവിശേഷതകൾ :
- അത്യാധുനികവും കാര്യക്ഷമവുമായ രീതിയിൽ പാൽ ഉല്പാ ദിപ്പിക്കുന്ന മൃഗങ്ങളെ വളർത്തുന്നതാണ് ഡയറി ഫാമിങ്ങ്.
- വലിയ തോതിൽ മൂലധനം ആവശ്യമുണ്ട്.
- തൊഴുത്ത്, കാലിത്തീറ്റ സംഭരണം, കറവയന്ത്രങ്ങൾ തുടങ്ങി ഇവ ചെലവ് വർദ്ധിപ്പിക്കുന്നു.
- പ്രജനനം, മൃഗാരോഗ്വ സംരക്ഷണം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാധാന്യം.
- ധാരാളം തൊഴിലാളികൾ ആവശ്യം.
- മറ്റ് കൃഷിയിലേതുപോലെ ഒഴിവുകാലമില്ല.
- കമ്പോളം ലക്ഷ്യമിട്ട് പ്രധാനമായും നഗര – വ്യാവസായിക കേന്ദ്രങ്ങളോട് അടുത്ത് സ്ഥിതിചെയ്യുന്നു.
Question 30.
നാടോടി ഇടയജീവിതത്തിന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് വിശദീകരിക്കുക.
Answer:
നാടോടി ഇടയജീവിതത്തിന്റെ സവിശേഷതകൾ :
- ഒരു പ്രാചീന ഉപജീവന പ്രവർത്തനമാണിത്.
- ഇടയന്മാർ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഗതാഗതം എന്നീ ആവശ്വങ്ങൾക്ക് മൃഗങ്ങളെ ആശ്രയിക്കുന്നു.
- വളർത്തു മൃഗങ്ങളോടൊപ്പം ഒരിടത്തുനിന്നും മറ്റിടങ്ങളി ലേക്ക് സഞ്ചരിക്കുന്നു.
- ഓരോ വിഭാഗത്തിനും കൃത്യമായി നിർണ്ണയിക്കപ്പെട്ട വിഹാര പ്രദേശങ്ങളുണ്ടായിരിക്കും.
- വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ഥ മൃഗങ്ങളെയാണ് വളർത്തു ന്നത്. അത് ഓരോ കാലാവസ്ഥയ്ക്കും ഇണങ്ങുംവിധമായി രിക്കും.
- രാജ്യങ്ങളുടെ അതിർത്തി നിർണ്ണയവും പുതിയ പാർപ്പിട നയ ങ്ങളും മൂലം ഇന്ന് ഈ ഉപജീവനരീതി കുറഞ്ഞുവരികയാണ്.
- ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരം മുതൽ മംഗോളിയ ചൈന വരെയും, യുറേഷ്യയിലെ തുാ പ്രദേശത്തും, ആഫ്രി മഡഗാസ്കർ എന്നു മൂന്ന് പ്രദേശങ്ങളിലാണ് കേന്ദ്രീക രിച്ചിരിക്കുന്നത്.
Question 31.
ഉപഗ്രഹ ആശയ വിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ് എഴുതുക.
Answer:
ഉപഗ്രഹ ആശയവിനിമയത്തിന്റെ പ്രാധാന്യം :
- ലോകമെമ്പാടുമുള്ള ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ ഇലക്ട്രോണിക് ശൃംഖലയാണ് ഇന്റർനെറ്റ്.
- ഇത് ആശയവിനിമയത്തിൽ ചെലവ് കുറയ്ക്കുകയും സമയ ത്തിന്റെ പ്രസക്തി കുറയ്ക്കുകയും ചെയ്തു.
- ഉപഗ്രഹങ്ങൾ വഴി ദീർഘദൂരം ആശയവിനിമയം, ടെലിവി ഷൻ, റേഡിയോ പ്രക്ഷേപണം, കാലാവസ്ഥാ പ്രവചനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കി.
- ഇ – മെയിൽ, ഇ – കൊമേഴ്സ്, ഇ – പഠനം, ഇ – ഗവേണൻസ് തുടങ്ങിയവ സാധ്യമാക്കുന്നു.
- ആഗോള ഗ്രാമം എന്ന ആശയം അർത്ഥവത്താക്കുന്നു.
Question 32.
കുടിയേറ്റം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്? ജീവി കാല കുടിയേറ്റക്കാരനും മുൻവാസസ്ഥാന കുടിയേറ്റക്കാ രനും തമ്മിലുള്ള വ്യത്യാസമെഴുതുക.
Answer:
സ്ഥിരമായോ താത്കാലികമായോ ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് വാസസ്ഥലം മാറുന്നതിനെയാണ് കുടി യേറ്റം എന്ന് വിളിക്കുന്നത്.
സെൻസസിൽ രേഖപ്പെടുത്തുന്ന സ്ഥലം സ്വന്തം ജന്മസ്ഥലത്തു നിന്ന് വ്യത്യസ്തമാണെങ്കിൽ അത്തരം കുടിയേറ്റക്കാരെ ജീവിത കാല കുടിയേറ്റക്കാരൻ എന്നു വിളിക്കാം.
സെൻസസിൽ രേഖപ്പെടുത്തിയ വാസസ്ഥലം മുൻ വാസസ്ഥല ത്തുനിന്നും വ്യത്യസ്തമാണെങ്കിൽ അത്തരം കുടിയേറ്റക്കാരെ മുൻവാസസ്ഥാന പ്രകാരമുള്ള കുടിയേറ്റക്കാർ എന്നു വിളി ക്കുന്നു.
Question 33.
ഗ്രാമീണ വാസസ്ഥലങ്ങളും നഗരവാസസ്ഥലങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങൾ പട്ടികപ്പെടുത്തുക.
Answer:
- ഗ്രാമീണ വാസസ്ഥലങ്ങൾ ഉപജീവനത്തിനായി ഭൂമിയുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനങ്ങളെ ആശ്രയിക്കുന്നു. നഗരവാസസ്ഥലങ്ങൾ വ്യാവസായിക- സേവന മേഖലകളെ യാണ് കൂടുതലായും ആശ്രയിക്കുന്നത്.
- ഗ്രാമങ്ങൾ നഗരങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും അസംസ്കൃത വസ്തുക്കളും നൽകുന്നു. ഇതിന് ബദലായി നഗരങ്ങൾ സ്വാധീനമേഖലയിൽ ഉൾപ്പെട്ട ഗ്രാമങ്ങൾക്കും സേവനങ്ങൾ നല്കുന്നു.
- ഗ്രാമങ്ങളിൽ ജനങ്ങൾ തമ്മിലുള്ള സാമൂഹ്യബന്ധം കൂടുതൽ ദൃഢമാണ്. എന്നാൽ നഗരങ്ങളിലെ ജീവിതരീതി തിരക്കേറി യതും, സങ്കീർണ്ണവും അവർക്കിടയിലെ സാമൂഹ്യബന്ധം കേവലം ഔപചാരികവുമായിരിക്കും.
- ഗ്രാമങ്ങളിൽ ജനസംഖ്യയും സാന്ദ്രതയും പൊതുവെ കുറ വായിരിക്കും എന്നാൽ നഗരങ്ങളിൽ ഉയർന്ന ജനസംഖ്യയും ജനസാന്ദ്രതയുമാണുള്ളത്.
Question 34.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ എന്നാലെന്ത്? ഏതെ ങ്കിലും ഒന്നിനെക്കുറിച്ച് വിശദീകരിക്കുക.
Answer:
സൗരോർജ്ജം, കാറ്റ്, ഭൗമതാപോർജ്ജം, ജല വൈദ്യുതി, ജൈവോർജ്ജം തുടങ്ങിയ പുനഃസ്ഥാപനശേഷിയുള്ള ഊർജ്ജ സ്രോതസ്സുകൾ മാത്രമാണ് സുസ്ഥിരമായ ഊർജ്ജസ്രോതസ്സു കൾ. ഈ ഊർജ്ജസ്രോതസ്സുകൾ ഏറെകുറെ തുല്യമായി വിത രണം ചെയ്യപ്പെട്ടിട്ടുള്ളവയും, പരിസ്ഥിതി സൗഹാർദ്ദപരവും, പ്രാരംഭ ചെലവ് കഴിച്ചാൽ പൊതുവെ ചെലവ് കുറഞ്ഞവയു മാണ്.
സൗരോർജ്ജം : ഫോട്ടോ വോൾട്ടായിക് സെല്ലുകളിൽ സംഭരി ക്കുന്ന സൂര്യകിരണങ്ങളെ പരിവർത്തനം ചെയ്ത് കിട്ടുന്ന ഊർജ്ജമാണ് സൗരോർജ്ജം. ഫോട്ടോവോൾട്ടായിക്സ്, സൗര താപ സാങ്കേതികവിദ്യ എന്നീ രണ്ട് പ്രക്രിയകളിലൂടെയാണ് സൗരോർജ്ജത്തെ പ്രയോജനപ്പെടുത്തുന്നത്. സൗരതാപസാങ്കേ തികവിദ്യ ചെലവ് കുറഞ്ഞതും, പരിസ്ഥിതി സൗഹൃദപരവും അനായാസം നിർമ്മിക്കാൻ കഴിയുന്നതുമാണ്.
Question 35.
മുംബൈ – പൂനെ വ്യവസായ മേഖലയെക്കുറിച്ച് ഒരു ചെറുക്കു റിപ്പ് എഴുതുക.
Answer:
മുംബൈ – താനെ മുതൽ പൂനെ വരെയും സമീപ ജില്ലകളായ നാസിക്, സോലാപൂർ എന്നിവിടെ വരെയും വ്യാപിച്ചിരിക്കുന്നു. മുംബൈയിൽ ആദ്യത്തെ പരുത്തി തുണിവ്യവസായം ആരംഭിച്ച തോടുകൂടിയാണ് ഈ മേഖലയുടെ വികസനം ആരംഭിച്ചത്. 1869 – ൽ സൂയസ് കനാൽ തുറന്നതോടെ മുംബൈ തുറമുഖത്തിന് കൈവന്ന പ്രാധാന്യം ഈ വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ഉത്തേജകമായി. കൂടാതെ രാസവ്യവസായങ്ങളും, മുംബൈ – ഹൈ എണ്ണപ്പാടം ആരംഭിച്ചതും ഈ മേഖലയ്ക്ക് ശക്തി പക രുന്നു. എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, എണ്ണ ശുദ്ധീകരണം, പെട്രോളിയം അധിഷ്ഠിത രാസവ്യവസായങ്ങൾ, തുകൽ, സിന്ത റ്റിക്, പ്ലാസ്റ്റിക്, ഔഷധങ്ങൾ, രാസവളം, ഇലക്ട്രിക്കൽ, കപ്പൽ നിമ്മാണം, ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ തുടങ്ങിയ വ്യവ സായങ്ങളും ഉയർന്നുവന്നു. മുംബൈ, കൊളാബ, കല്ല്യാൺ, താനെ, ട്രോ, പുനെ, പിംപ്രി, നാസിക്, സോളാപൂർ തുടങ്ങി യവയാണ് പ്രധാന കേന്ദ്രങ്ങൾ.
36 മുതൽ 38 വരെയുള്ള ചോദ്യങ്ങൾക്ക് 6 സ്കോർ വീതം. (3 × 6 = 18)
Question 36.
ജനസംഖ്യാ, പരിവർത്തന സിദ്ധാന്തത്തെക്കുറിച്ച് വിശദീകരിക്കുക.
Answer:
ഏതൊരു പ്രദേശത്തിന്റെയും ഭാവിയിലെ ജനസംഖ്യയെ വിശദീ കരിക്കാനും പ്രവചിക്കാനും ജനസംഖ്യാ പരിവർത്തന സിദ്ധാന്തം ഉപയോഗപ്പെടുത്താം.
ഒരു സമൂഹം ഗ്രാമീണ കാർഷിക – നിരക്ഷര തലത്തിൽ നിന്നും നാഗരിക വ്യാവസായിക- സാക്ഷര തലത്തിലേക്ക് ഉയരുമ്പോൾ അവിടത്തെ ജനസംഖ്യ ഉയർന്ന ജനന മരണ നിരക്കിൽ നിന്നും താഴ്ന്ന ജനന – മരണ നിരക്കിലേക്ക് മാറുന്നുവെന്ന് ഈ സിദ്ധാന്തം പറയുന്നു. കാലഘട്ടങ്ങളായി സംഭവിക്കുന്ന ഈ വ്യതി യാനങ്ങളെ പൊതുവിൽ ജനസംഖ്യാപരിവൃത്തി എന്നു വിളി ക്കുന്നു.
ചിത്രത്തിൽ കാണുംവിധം ജനസംഖ്യാ പരിവർത്തനം മൂന്ന് ഘട്ട ങ്ങളായാണ് നടക്കുന്നത്.
ആദ്യഘട്ടത്തിൽ ജനന നിരക്കും മരണ നിരക്കും കൂടുതലാ യിരുന്നു. സാംക്രമിക രോഗങ്ങളും, ഭക്ഷ്യവിതരണത്തിലെ അസന്തുലനവും സൃഷ്ടിച്ച ഉയർന്ന മരണ നിരക്കിനെ അതി ജീവിക്കാൻ ജനങ്ങൾ സന്താനോൽപാദനം കൂട്ടി. ജനന മരണ നിരക്കുകൾ കൂടുതലായതിനാൽ ജനസംഖ്യാ വളർച്ച മന്ദഗതിയിലായിരുന്നു. ഈ ഘട്ടത്തിൽ ഭൂരിഭാഗവും നിരക്ഷ രരും, കാർഷികവൃത്തി ചെയ്യുന്നവരുമായിരുന്നു. സാങ്കേ തികജ്ഞാനം കുറവായിരുന്നു. ആയുർദൈർഘ്യം കുറവാ യിരുന്നു.
രണ്ടാം ഘട്ടത്തിന്റെ ആരംഭത്തിൽ ജനന നിരക്ക് ഉയർന്നു തന്നെ നിന്നെങ്കിലും കാലക്രമേണ കുറയ്ക്കാൻ തുടങ്ങി. മരണ നിരക്കും ക്രമേണ കുറഞ്ഞുതന്നെ വന്നു. ആരോഗ്യ ശുചിത്വ മേഖലകളിലെ പുരോഗതിയാണ് കാരണം. ജനന മരണ നിര ക്കുകളിലെ ഈ അന്തരം ജനസംഖ്യ വൻതോതിൽ കൂടാൻ ഇടയാക്കി.
അവസാന ഘട്ടത്തിൽ ജനന മരണ നിരക്കുകൾ ഗണ്യമായി കുറഞ്ഞു. ജനസംഖ്യാ വളർച്ചയിൽ സ്ഥിരതയോ സാവധാനം വളരുന്ന അവസ്ഥയോ ഉണ്ടാകുന്നു. നഗരവൽക്കരണവും, ഉയർന്ന സാക്ഷരതയും, സാങ്കേതിക ജ്ഞാനവും ഉണ്ടായ തോടെ ബോധപൂർവ്വം കുടുംബ വലുപ്പം ജനങ്ങൾ നിയ ന്ത്രിക്കുന്നു.
Question 37.
കുടിയേറ്റത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അനന്തര ഫലങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
കുടിയേറ്റത്തിന്റെ സാമൂഹിക അനന്തരഫലങ്ങൾ :
- സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായി കുടിയേറ്റം പ്രവർത്തിക്കുന്നു. പുതിയ സാങ്കേതികവിദ്യയുമായി ബന്ധ പ്പെട്ട ആശയങ്ങൾ, കുടുംബാസൂത്രണം, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആശയങ്ങൾ നഗരപ്രദേശങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നു.
- വ്യത്യസ്ഥ സംസ്കാരങ്ങളുടെ കൂടിച്ചേരലിന് കുടിയേറ്റം കാര ണമാകുന്നു.
- സങ്കുചിത ചിന്തകൾ മാറി മനുഷ്യന്റെ മാനവികതലം വിക സിക്കുന്നു.
- വ്യക്തികൾക്കിടയിൽ അപരിചിതത്വം വഴിയുണ്ടാകുന്ന സാമൂ ഹിക ശൂന്യതയും, മനസുമടുപ്പ് തുടങ്ങിയ പ്രതികൂല ഫല ങ്ങളും കുടിയേറ്റത്തിനുണ്ട്. ഇത് കുറ്റകൃത്യങ്ങൾ, ലഹരി ഉപ യോഗം തുടങ്ങിയ വിപത്തുകളിലേക്ക് നയിച്ചേക്കും.
കുടിയേറ്റത്തിന്റെ സാമ്പത്തിക അനന്തരഫലങ്ങൾ :
- കുടിയേറ്റക്കാർ അയയ്ക്കുന്ന പണമാണ് ഉത്ഭവ സ്ഥാന ത്തിന്റെ പ്രധാന നേട്ടം. ഇത് വിദേശ വിനിമയത്തിന്റെ പ്രധാന സാതസാണ്.
- അന്താരാഷ്ട്ര കുടിയേറ്റം പോലെ അഭ്യന്തര കുടിയേറ്റങ്ങളും ഉത്ഭവ പ്രദേശത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹി ക്കുന്നു.
- ഭക്ഷണം, വിവാഹം, കൃഷി, ഭവന നിർമ്മാണം തുടങ്ങിയ ആവ ശ്വങ്ങൾക്കായി കുടിയേറ്റക്കാർ അയയ്ക്കുന്ന തുക ഉപയോ നിക്കുന്നു.
Question 38.
സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ പട്ടണങ്ങളെ വർഗ്ഗീകരിച്ച് ഉദാഹരണസഹിതം വിശദീകരിക്കുക.
Answer:
മുഖ്യസേവനത്തിന്റെ അല്ലെങ്കിൽ പ്രത്യേക സേവനങ്ങളുടെ അടി സ്ഥാനത്തിൽ നഗരങ്ങളെ താഴെ പറയുംവിധം വർഗ്ഗീകരിക്കാം.
a) ഭരണ പട്ടണങ്ങളും നഗരങ്ങളും : ഉന്നത ശ്രേണിയിലുള്ള ഭരണസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന നഗരങ്ങളാണ് ഭരണ നഗരങ്ങൾ.
ഉദാ : ന്യൂഡൽഹി, ഭോപ്പാൽ
b) വ്യാവസായിക നഗരങ്ങൾ : വ്യവസായം പ്രാഥമിക ലക്ഷ്യമാ ക്കിയിട്ടുള്ള നഗരങ്ങളാണ് വ്യവസായിക നഗരങ്ങൾ
ഉദാ : മുംബൈ, സേലം,
c) ഗതാഗത നഗരങ്ങൾ : ഇത്തരം നഗരങ്ങൾ തുറമുഖങ്ങളോ, ഉൾനാടൻ ഗതാഗതത്തിന്റെ കേന്ദ്രങ്ങളോ ആയിരിക്കും.
ഉദാ : കൊച്ചി, ആത
d) വാണിജ്യ നഗരങ്ങൾ : വ്യാപാരത്തിനും വാണിജ്വത്തിനും പ്രസിദ്ധമായ നഗരങ്ങളാണിവ.
ഉദാ : കൊൽക്കത്ത, സഹാരൻപൂർ
e) ഖനി നഗരങ്ങൾ : ധാതു സമ്പുഷ്ടമായ പ്രദേശങ്ങളിൽ വിക സിച്ചുവരുന്ന നഗരങ്ങളാണിവ
ഉദാ : റാണിഗഞ്ച്, ഝാറിയ
f) പ്രതിരോധ നഗരങ്ങൾ : സേനാതാവളങ്ങളായി വികസിച്ച നഗ രങ്ങളാണിവ.
ഉദാ : അംബാല, ജലന്ധർ,
g) വിദ്യാഭ്യാസ നഗരങ്ങൾ : വിദ്യാഭ്യാസ കേന്ദ്രങ്ങളായി ആരംഭി ച്ചതോ, ക്യാമ്പസ് നഗരങ്ങളോ ആണിവ.
h) സാംസ്കാരിക നഗരങ്ങൾ : സാംസ്കാരികവും മതപരവു മായ പ്രത്യേകതകളുള്ള നഗരങ്ങളാണിവ.
ഉദാ : വാരണാസി, മഥുര,
i) വിനോദ നഗരങ്ങൾ : വിനോദസഞ്ചാരത്തിന് പ്രത്യേക പ്രാധാന്യം നല്കുന്ന നഗരങ്ങളാണിവ.
ഉദാ : ഷിംല, മൗണ്ട് അബു.
Question 39.
ചുവടെ ചേർത്തിട്ടുള്ള ഭൂവിവരങ്ങൾ തിരിച്ചറിഞ്ഞ് നൽകിയി ട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴു തുക. 1 സ്കോർ വീതം. (7 × 1 = 7)
a) ഉയർന്ന കുടിയേറ്റ ജനസംഖ്യയുള്ള നഗര സമുച്ചയം
b) കാപ്പിക്കുരു ഉൽപാദന ത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം.
c) കമ്പോള അടിസ്ഥാനത്തിലുള്ള എണ്ണ ശുദ്ധീകരണശാല,
d) ഏറ്റവും വലിയ കൽക്കരി പാടം.
e) ഉത്തര റെയിൽവേ സോണിന്റെ ആസ്ഥാനം.
f) ഗംഗാനദിയുടെ ഏറ്റവും മലിനമായ പോഷകനദി.
g) ഏറ്റവും കൂടുതൽ മാംഗനീസ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം.
Answer:
a) ഗ്രേറ്റർ മുംബൈ
b) കർണാടകം
c) ബൗണി
d) ഝാറിയ
e) ന്യൂഡൽഹി
f) യമുന
g) ഒഡീഷ