Plus Two Microeconomics Notes Chapter 1 Introduction

Kerala State Board New Syllabus Plus Two Economics Notes Part I Chapter 1 Introduction.

Kerala Plus Two Microeconomics Notes Chapter 1 Introduction

Introduction
(ആമുഖം)

The term economics is derived from the Greek word ‘Oikonomia’ which means ‘household management’. Economics emerged as a major discipline with the publication of Adam Smith’s famous book ‘An Enquiry into the Nature and Causes of the Wealth of Nations’ in 1776. Alfred Marshall, Lionel Robbins, J.M. Keynes, David Ricardo, Samuelson, etc., were the other famous economists who contributed to the development of economics.

‘ഗൃഹഭരണം’ എന്നർത്ഥമുള്ള ‘ഓയിക്കോണമിയ്’ എന്ന ഗ്രീക്ക് പദ ത്തിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രം എന്ന പദം ഉത്ഭവിച്ചത്. ആദം സ്മിത്തിന്റെ ‘An Enquiry into the Nature and Causes of the Wealth of Nations’ (1776) ഗ്രന്ഥം പ്രസിദ്ധീകരിച്ചതോ ടെ യാണ് സാമ്പത്തിക ശാസ്ത്രം എന്ന ശാസ്ത്രശാഖയ്ക്ക്. പ്രചാരം ലഭിച്ചത്. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായ ആദം സ്മിത്തിന് പുറമെ, ആൽഫ്രഡ് മാർഷൽ, ഡേവിഡ് റിക്കാർഡോ, ജെ.എസ്. മിൽ, ജെ.എം. കെയിൻസ്, സാമുവൽസൻ തുടങ്ങി യവർ സാമ്പത്തിക ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് ഗണ്യമായ സംഭാ വനകൾ നൽകിയിട്ടുണ്ട്.

Central Problems of an Economy
(ഒരു സമ്പദ്വ്യവസ്ഥയുടെ കാതലായ പ്രശ്നങ്ങൾ)

Production, exchange and consumption are the basic economic activities. Resources are scarce and they have alternative uses. Unlimited wants and limited resources give rise to central economic problems. The central problems of an economy are:

ഉല്പാദനം, വിനിമയം, ഉപഭോഗം എന്നിവയാണ് അടിസ്ഥാന സാമ്പത്തിക പ്രവർത്തനങ്ങൾ. വിഭവങ്ങൾ ദുർലഭവും അതി നാൽ അവ തെരഞ്ഞെടുക്കലും അനിവാര്യമാണ്. മനുഷ്യന്റെ അപരിമിതമായ ആവശ്യങ്ങളും എന്നാൽ പരിമിതമായ വിഭവ ങ്ങളും ചില പ്രശ്നങ്ങളിലേക്ക് സമ്പദ്വ്യവസ്ഥയെ നയിക്കുന്നു. ഒരു സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പ ത്തിക പ്രശ്നങ്ങൾ ചുവടെ പറയുന്നവയാണ്.

i) What to produce and in what quantities.
എന്ത് ഉല്പാദിപ്പിക്കണം? എത്രമാത്രം?

ii) How to produce?
എങ്ങനെ ഉല്പാദിപ്പിക്കണം?

iii) For whom to produce
ആർക്കുവേണ്ടി ഉല്പാദിപ്പിക്കണം?

Production Possibility Curve
(ഉല്പാദന സാധ്യതാ വക്രം)

Production Possibility Curve (PPC) is a graphical representation of all possible combinations of two goods or services that can be produced in an economy with given level of resources and technology. It is also known as production possibility frontier (PPF). The shape of PPC is concave to the origin.

ലഭ്യമായ വിഭവങ്ങളും സാങ്കേതികവിദ്യയും പൂർണ്ണമായും വിനി യോഗിച്ചുകൊണ്ട് ഒരു സമ്പദ്വ്യവസ്ഥയ്ക്ക് ഉല്പാദിപ്പിക്കുവാൻ കഴിയുന്ന 2 സാധനങ്ങളുടെ സംയോഗങ്ങളെ യോജിപ്പിച്ചു കൊണ്ട് വരയ്ക്കുന്ന രേഖാചിത്രമാണ് ഉല്പാദന സാധ്യതാ വക്രം. ഇതിനെ ഉല്പാദന സാധ്യതാ പരിധി എന്നും വിളിക്കുന്നു. ഉല്പാ ദന സാധ്യതാ വകത്തിന്റെ ആകൃതി ഒറിജിനുമായി കോൺകേവ് ആകൃതിയിലായിരിക്കും.

Economic Systems
(സമ്പദ്വ്യവസ്ഥകൾ)

i. Economic systems are classified into Capitalist economy, Socialist system and Mixed economy.

ലോകരാജ്യങ്ങളിൽ മൂന്നുതരം സമ്പദ്വ്യവസ്ഥകളാണ് കാണപ്പെ ടുന്നത്. അവ മുതലാളിത്തം, സോഷ്യലിസം, മിശ്ര സമ്പദ്വ്യവസ്ഥ എന്നിവയാണ്.

ii. Capitalist economy/Market economy: Under this economy all the economic problems that is, what to produce, how to produce and for whom to produce will be solved through market mechanism. All the means of production are owned and operated by private individuals.

മുതലാളിത്ത കമ്പോള സമ്പദ്വ്യവസ്ഥ : അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളായ എന്ത്ഉ ല്പാദിപ്പിക്കണം, എങ്ങനെ ഉല്പാദിപ്പി ക്കണം, ആർക്കുവേണ്ടി ഉല്പാദിപ്പിക്കണം എന്ന് തീരുമാനിക്കു ന്നത് കമ്പോളമാണെങ്കിൽ അത്തരം സമ്പദ്വ്യവസ്ഥകൾ കമ്പോള സമ്പദ്വ്യവസ്ഥ എന്ന് അറിയപ്പെടുന്നു. ഇവിടെ ഉല്പാദനഘട കങ്ങളുടെ ഉടമസ്ഥാവകാശം കൈയാളുന്നതും അതുപയോഗിച്ച് ഉല്പാദനം നടത്തുകയും ചെയ്യുന്നത് സ്വകാര്യ വ്യക്തികളാണ്.

iii. Socialist system: In a socialist system all means of production are owned and operated by the government or society.

സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ : എല്ലാ ഉല്പാദനഘടകങ്ങളും കൈവശം വയ്ക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഗവൺമെന്റ് ആണെങ്കിൽ അതിനെ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ എന്ന് പറയുന്നു.

Mixed economy: In a mixed economy, the public and the private sector jointly operate.

മിശ്രസമ്പദ്വ്യവസ്ഥ: സ്വകാര്യമേഖലയ്ക്കും പൊതുമേഖലയ്ക്കും സമ്പദ്വ്യവസ്ഥയുടെ ധർമ്മം ഒരുപോലെ നിർവഹിക്കാനുള്ള പങ്കുണ്ടെങ്കിൽ അതിനെ മിശ്ര സമ്പദ്വ്യവസ്ഥ എന്ന് പറയുന്നു.

Organisation of Economic Activities
(സാമ്പത്തിക പ്രവർത്തനങ്ങളുടെ സംഘാടനം)

Basic problems of an economy can be solved through the free interaction of individuals or firms in the market or through central planning. Different economic systems adopt different ways.

സമ്പദ്വ്യവസ്ഥയുടെ കാതലായ പ്രശ്നങ്ങൾ വിവിധ സമ്പദ്വ്യവ സ്ഥകൾ വിവിധ രീതിയിലാണ് പരിഹരിക്കുന്നത്.

i. Capitalist economy solve the basic problems through market mechanism.
കമ്പോള സമ്പദ്വ്യവസ്ഥയിൽ മുഖ്യ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് വില സംവിധാനം ഉപയോഗിച്ചാണ്.

ii. Socialist economy solve the basic problems through central planning. സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയിൽ കേന്ദ്രീകൃത ആസൂത്രണ ത്തിലൂടെയാണ് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത്.

iii. Mixed economy solve the basic problems through a combination of market mechanism and central planning.
മിശ്ര സമ്പദ്വ്യവസ്ഥയിൽ കേന്ദ്രീകൃത ആസൂത്രണവും വില സംവിധാനവും ഒരുപോലെ ഉപയോഗിച്ചാണ് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത്.

Positive and Normative Economics
(വാസ്തവിക സാമ്പത്തിക ശാസ്ത്രവും പ്രാമാണിക സാമ്പത്തിക ശാസ്ത്രവും)

The economic statements that deal with facts are known as positive economics. They reveal what are the economic problems.

സാമ്പത്തിക ശാസ്ത്രത്തിൽ വസ്തുതകളെക്കുറിച്ചുള്ള വിശകല നമാണ് വാസ്തവിക സാമ്പത്തികശാസ്ത്രം എന്നതുകൊണ്ട് ഉദ്ദേ ശിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ എന്താണെന്ന് ഇവ വ്യക്ത മക്കുന്നു.

Normative economic statements are value judgements. They discuss how the economy should be.

സാമ്പത്തികശാസ്ത്രത്തിൽ അഭിപ്രായങ്ങളെക്കുറിച്ചുള്ള വിശക ലനമാണ് പ്രാമാണിക സാമ്പത്തികശാസ്ത്രം. ഒര സമ്പദ്വ്യവസ്ഥ എങ്ങനെ ആയിരിക്കണം എന്ന് ഇത് ചർച്ചചെയ്യുന്നു.

Microeconomics and Macroeconomics
(സൂക്ഷ്മസാമ്പത്തിക ശാസ്ത്രവും സ്ഥലസാമ്പത്തിക ശാസ്ത്രവും)

The subject matter of economics has been classified into microeconomics and macroeconomics. Microeconomics is the study of the behaviour of small units of an economy. Microeconomics is also known as price theory. Macroeconomics is the study of the economy as a whole. It studies the entire economy and its aggregates. Macroeconomics is also known as income theory.

സാമ്പത്തിക ശാസ്ത്രത്തെ സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം, സ്ഥല സാമ്പത്തിക ശാസ്ത്രം എന്നിങ്ങനെ രണ്ട് ശാഖകളായി തരംതിരിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയിലെ ചെറിയ യൂണിറ്റുകളെ ക്കുറിച്ച് പഠിക്കുന്ന പഠനശാഖയാണ് സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം. സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തെ വില സിദ്ധാന്തം എന്നും വിളിക്കുന്നു. സമ്പദ്വ്യവസ്ഥയെക്കുറിച്ച് മൊത്തത്തിൽ അപഗ്രഥനം നടത്തുന്ന പഠനശാഖയാണ് സ്ഥല സാമ്പത്തിക ശാസ് തം. സ്ഥല സാമ്പത്തിക ശാസ് ത ത്ത വരുമാന സിദ്ധാന്തം എന്നും വിളിക്കാറുണ്ട്.

Leave a Comment