Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.
Plus Two Political Science Board Model Paper 2021 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. പരമാവധി ലഭിക്കുക 80 സ്കോർ ആയിരിക്കും. (22)
I. 1 മുതൽ 14 വരെയുള്ള ചോദ്യങ്ങൾക്ക് ആകെ 22 സ്കോർ.
Question 1.
ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായി രുന്നു? (1)
a) ജവഹർലാൽ നെഹ്റു
b) ടി.എൻ. ശേഷൻ
c) ജി.വി. മംഗാർ
d) സുകുമാർ സെൻ
Answer:
d) സുകുമാർ സെൻ
Question 2.
1977-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ പ്രധാന മുദ്രാവാക്യം ഏത്? (1)
a) ജനാധിപത്യം സംരക്ഷിക്കുക
b) പട്ടിണി നിർമ്മാർജനം
c) ജയ് ജവാൻ ജയ് കിസ്സാൻ
d) കോൺഗ്രസ്സിതരത്വം
Answer:
d) കോൺഗ്രസ്സിതരത്വം
Question 3.
താഴെ തന്നിരിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളിൽ മരങ്ങളെ ആലിംഗനം ചെയ്തുകൊണ്ടുള്ള സമരമാർഗ്ഗം പിൻതുടർന്ന പ്രസ്ഥാനം? (1)
a) നർമദാ ബച്ചാവോ ആന്ദോളൻ
b) ചിപ്കോ പ്രസ്ഥാനം
c) ഭാരതീയ കിസ്സാൻ യൂണിയൻ
d) ദളിത് പാന്തേഴ്സ്
Answer:
b) ചിപ്കോ പ്രസ്ഥാനം
Question 4.
മേധാ പട്കർ ________________ ജനകീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടി രിക്കുന്നു. (1)
a) ചാരായ വിരുദ്ധ പ്രസ്ഥാനം
b) ദേശീയ മത്സ്യ തൊഴിലാളി ഫോറം
c) നർമ്മദാ ബച്ചാവോ ആന്ദോളൻ
d) ചെങ്ങറ ഭൂസമരം
Answer:
c) നർമ്മദാ ബച്ചാവോ ആന്ദോളൻ
Question 5.
താഴെ തന്നിരിക്കുന്നവയിൽ മിസ്സോ നാഷണൽ ഫ്രണ്ടിന്റെ നേതാവ് ആര്?
a) അൻഗാമി സഫുപിസോ
b) ലാൽഡങ്ക
c) രാജീവ്ഗാന്ധി
d) ഖാസി മുൻ ഡെപ്പു ദോർജി
Answer:
b) ലാൽഡങ്ക
Question 6.
വിപുലീകരിച്ചെഴുതുക : (1)
AASU
Answer:
ഓൾ അസം സ്റ്റുഡൻസ് യൂണിയൻ
Question 7.
“തുറന്ന വാതിൽ നയം” നടപ്പിലാക്കിയ രാജ്യം ഏത്? (1)
a) യൂറോപ്യൻ യൂണിയൻ
b) ചൈന
c) അമേരിക്ക
d) ജപ്പാൻ
Answer:
b) ചൈന
Question 8.
______________ ൽ വച്ചാണ് ആദ്യം ഭൗമഉച്ചകോടി നടന്നത്. (1)
a) റയോ – ഡി – ജനീറോ
b) ലണ്ടൻ
c) പാരിസ്
d) ന്യൂയോർക്ക്
Answer:
a) റയോ – ഡി – ജനീറോ
Question 9.
താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (2)
a) ഹൈദ്രാബാദ് നൈസാമിന്റെ അർദ്ധ സൈനിക വ്യൂഹ ത്തിന്റെ പേരെഴുതുക.
b) അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ്?
Answer:
a) റസാക്ക
b) ഖാൻ അബ്ദുൾ ഗാഫർ ഖാൻ
Question 10.
സ്വതന്ത്ര ഇന്ത്യയുടെ മുന്നിലുണ്ടായിരുന്ന വികസന മാതൃകകൾ ഏതെല്ലാം? (2)
Answer:
മുതലാളിത്ത വികസന മാതൃക, സോഷ്യലിസ്റ്റ് വികസന മാതൃക
Question 11.
സാർക്കിലെ (SAARC) നാല് അംഗരാജ്യങ്ങളുടെ പേര് എഴുതുക. (2)
Answer:
ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, പാകിസ്ഥാൻ
Question 12.
ഇന്ത്യയിലെ ചില ജനകീയ പ്രസ്ഥാനങ്ങളാണ് താഴെ തന്നിരിക്കുന്നത്. ഈ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ശരിയായ സ്ഥലങ്ങൾ ബ്രാക്കറ്റിൽ നിന്നും തെരഞ്ഞെടുത്ത് എഴുതുക. (2)
a) ഭാരതീയ കിസ്സാൻ യൂണിയൻ
b) ചിപ്കോ പ്രസ്ഥാനം
(ആന്ധ്രാപ്രദേശ്, ഉത്തരാഘണ്ഡ്, മധ്യപ്രദേശ്, മീററ്റ്)
Answer:
a) മുതലാളിത്ത വികസന മാതൃക, സോഷ്യലിസ്റ്റ് വികസന മാതൃക
b) ചിപ്കോ പ്രസ്ഥാനം – ഉത്തരാഘണ്ട്
Question 13.
പഞ്ചാബ് കരാർ ഒപ്പുവെച്ച നേതാക്കളുടെ പേരെഴുതുക?
a) രാജീവ് ഗാന്ധി, ലാൽഡങ്ക
b) അൻഗാമി സപിസ, ഖാസി മുൻ ഡെപു ദോർജി
c) ഇന്ദിരാഗാന്ധി, ഭിന്ദ്രൻവാല
d) രാജീവ് ഗാന്ധി, ഹർചന്ദ് സിംഗ് ലോംഗോവാൾ
Answer:
d) രാജീവ് ഗാന്ധി, ഹർചന്ദ്സിംഗ് ലോംഗോവാൾ
Question 14.
ചേരുംപടി ചേർക്കുക : (4)
A | B |
റഷ | പരിവർത്തന മാതൃക |
ആഘാത ചികിത്സ | സോവിയറ്റ് യൂണിയന്റെ പിൻഗാമി |
മിഖായേൽ ഗോർബച്ചേവ് | സോവിയറ്റ് യൂണിയന്റെ നാണയം |
റൂബിൾ | പെരിസ്ട്രോയിക്ക |
Answer:
A | B |
റഷ | സോവിയറ്റ് യൂണിയന്റെ പിൻഗാമി |
ആഘാത ചികിത്സ | പരിവർത്തന മാതൃക |
മിഖായേൽ ഗോർബച്ചേവ് | പെരിസ്ട്രോയിക്ക |
റൂബിൾ | സോവിയറ്റ് യൂണിയന്റെ നാണയം |
15 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം. (10 × 3 = 30)
Question 15.
ദ്വിരാഷ്ട്ര സിദ്ധാന്തം വിശദീകരിക്കുക. ഈ സിദ്ധാന്തം ആരാണ് മുന്നോട്ട് വച്ചത്?
Answer:
ഇന്ത്യയെ ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും മതപരമായ ഭൂരി പക്ഷമുള്ള രണ്ടു രാജ്യങ്ങളായി വിഭജിക്കണമെന്ന വാദമാണ് ദ്വിരാഷ്ട്ര സിദ്ധാന്തം. ഈ സിദ്ധാന്തം മുന്നോട്ട് വെച്ചത് മുസ്ലീം
ലീഗാണ്.
Question 16.
ആദ്യത്തെ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മേധാവി ത്വത്തിന്റേതായ സവിശേഷതകൾ നിറഞ്ഞ താ യി രു ന്നു. കോൺഗ്രസ് പാർട്ടിയുടെ മേധാവിത്വത്തിനു കാരണമായ ഘട കങ്ങൾ എന്തൊക്കെയാണ്?
Answer:
- സ്വാതന്ത്ര്യസമര പാരമ്പര്യം കോൺഗ്രസ്സിനുണ്ടായിരുന്നു.
- ഇന്ത്യ മുഴുവനും വ്യാപിച്ച ഒരേ ഒരു പാർട്ടി കോൺഗ്രസ്സ് മാത്രമായിരുന്നു.
- ജവഹർലാൽ നെഹ്രു, സർദാർ പട്ടേൽ തുടങ്ങിയ പ്രശ സ്തരും പ്രഗത്ഭരുമായ നേതാക്കൾ കോൺഗ്രസ്സിനുണ്ടായി രുന്നു.
Question 17.
ജവഹർലാൽ നെഹ്റുവിന്റെ വിദേശ നയത്തിന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ എഴുതുക.
Answer:
- നയരൂപീകരണത്തിൽ സ്വാതന്ത്ര്യം നിലനിർത്തുക.
- അന്താരാഷ്ട്ര സമാധാനം നിലനിർത്തുക.
- കൊളോണിയലിസത്തിനും, സാമ്രാജ്യത്വത്തിനും വർണ്ണവി വേചനത്തിനും എതിരെ പോരാടുക.
Question 18.
ഇന്ത്യ ആണവ വ്യാപനത്തിന് എതിരാണെങ്കിലും NPT, CTBT എന്നീ കരാറുകളിൽ ഒപ്പ് വച്ചിരുന്നില്ല. കാരണങ്ങൾ വിശദമാ ക്കുക.
Answer:
ഇന്ത്യ ആണവ നിരായുധീകരണത്തെ അനുകൂലിക്കുന്നു. ആണ വശക്തി സമാധാനപരമായ കാര്യങ്ങൾക്കുമാത്രം ഉപയോഗിക്കാ നുള്ളതാണെന്നു വിശ്വസിക്കുന്നു. അതേസമയം NPT, CTBT തുടങ്ങിയ കരാറുകൾ വിവേചനപരമാണ് എന്നതാണ്. ഇന്ത്യ യുടെ നിലപാട്. വൻശക്തികൾ അണ്വായുധം കരസ്ഥമാക്കിയ തിനുശേഷം വികസ്വര-അവികസിത രാജ്യങ്ങളോട് ആണവപ രീക്ഷണങ്ങൾ നടത്തരുതെന്നും ആണവശേഷി കൈവരിക്കരു തെന്നും പ്രഖ്യാപിക്കുന്നത് നീതിയുക്തമല്ലാത്തതിനാലാണ് NPT, CTBT തുടങ്ങിയ കരാറുകളിൽ ഒപ്പു വെയ്ക്കാൻ ഇന്ത്യ തയ്യാ റാവാത്തത്.
Question 19.
1969-ൽ കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിന് കാരണമായ വിഷ യങ്ങൾ ചർച്ച ചെയ്യുക.
Answer:
1969 – ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇന്ദിരാഗാന്ധിയും സിൻഡിക്കേറ്റും തമ്മിലുളള തർക്കം മറനീക്കി പുറത്തുവന്നത്. സിൻഡിക്കേറ്റ് നിർദ്ദേശിച്ച നീലം സജ്ജീവറെഡ്ഢിക്കെതിരെ ഇന്ദി രാഗാന്ധി വി.വി.ഗിരിയെ സ്വതന്ത്രസ്ഥാനാർത്ഥിയായി അവതരി പ്പിച്ചു. ഈ കാലത്താണ് 14 ബാങ്കുകളുടെ ദേശസാൽക്കരണവും നാട്ടുരാജാക്കന്മാരുടെ ആനുകൂല്യമായ പ്രിവിപഴ്സും നിർത്ത ലാക്കിയത്. ഇതിനെ രണ്ടിനേയും എതിർത്ത മൊറാർജി ദേശായ് മന്ത്രിസഭയിൽ നിന്നു രാജിവെച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി വി.വി.ഗിരിയെ പിന്തുണച്ചുകൊണ്ട് മനസ്സാക്ഷി വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചു. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ സജ്ജീറെഡ്ഢി പരാജയപ്പെടുകയും വി.വി. ഗിരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതേ ത്തുടർന്ന് കോൺഗ്രസ് രണ്ടായി പിളരുകയും സിൻഡിക്കേറ്റു കാർ കോൺഗ്രസ് (ഓർഗനൈസേഷൻ) എന്നും ഇന്ദിരാഗാന്ധി യുടെ പാർട്ടി കോൺഗ്രസ്സ് (റിക്വിസിഷനിസ്റ്റ്) എന്ന പേരിലും അറി യപ്പെട്ടു.
Question 20.
ജനതാ ഗവൺമെന്റ് പരാജയപ്പെട്ടതിന്റെ കാരണങ്ങൾ വിശദീ കരിക്കുക.
Answer:
അടിയന്തിരാവസ്ഥക്കെതിരായ പ്രതിഷേധത്തിന്റെ ഉല്പന്നമായി രുന്നു ജനതാപാർട്ടി. എന്നാൽ അതിന് ദിശാബോധം, പൊതു വായ ലക്ഷ്യം എന്നിവ ഉണ്ടായിരുന്നില്ല. രാജ്യത്ത് അടിസ്ഥാനപ രമായ മാറ്റം വരുത്തുന്നതിൽ അത് പരാജയപ്പെട്ടു. നേതാ ക്കൻമാർ തമ്മിലുള്ള തമ്മിലടിയും കിടമത്സരങ്ങളും ജനതാഗ വൺമെന്റിന്റെ പരാജയ കാരണങ്ങളായിരുന്നു.
Question 21.
“ചിപ്കോ പ്രസ്ഥാനത്തെ” കുറിച്ച് ഒരു ചെറിയ വിവരണം തയ്യാ റാക്കുക.
Answer:
ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പരി സ്ഥിതി പ്രസ്ഥാനമായിരുന്നു ചിപ്കോ പ്രസ്ഥാനം. 1973 – ൽ ഉത്തർഖണ്ഡിലെ മലയോരഗ്രാമങ്ങളിൽ നിന്നാണ് ചിപ്കോ പ്രസ്ഥാനം തുടങ്ങുന്നത്. ഗ്രാമീണരെ വനവിഭവങ്ങൾ ശേഖരി ക്കുന്നതിൽ നിന്നു വിലക്കിയ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, സ്പോർട്സ് സാധനങ്ങൾ ഉണ്ടാക്കുന്ന കമ്പനിക്ക് മരം മുറിക്കാൻ അനുമതി നൽകി. ഇത് ഗ്രാമീണരെ പ്രകോപിപ്പിക്കുകയും പ്രതി ഷേധങ്ങൾ ആരംഭിക്കുകയും ചെയ്തു. സുന്ദർലാൽ ബഹുഗു ണ, ചണ്ഡിപ്രസാദ് ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ ഉത്തർഖ ഡിലെ സ്ത്രീകളും കുട്ടികളും മരങ്ങളെ ആലിംഗനം ചെയ്തു കൊണ്ട് മരംമുറി തടഞ്ഞു. തുടർന്ന് ഹിമാലയൻ പ്രദേശങ്ങളിൽ 15 വർഷത്തേക്ക് മരം വെട്ടുന്നത് നിരോധിച്ചു കൊണ്ട് ഗവൺമെന്റ് ഉത്തരവിറക്കി. ഒരു പരിസ്ഥിതി പ്രസ്ഥാനം എന്ന നിലയിൽ ആരംഭിച്ച് ചിപ്കോ പ്രസ്ഥാനം പിന്നീട് ശക്തമായ സാമൂഹിക പ്രസ്ഥാനമായി മാറി.
Question 22.
കാശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം മാത്രമല്ല ഇതിന് ആന്തരികവും ബാഹ്യവുമായ തലങ്ങളുണ്ട് ചർച്ച ചെയ്യുക.
Answer:
സ്വാതന്ത്ര്യപ്രാപ്തിയുടെ കാലഘട്ടം മുതൽ ജമ്മുകാശ്മീർ ആദ സരവും ബാഹ്വവുമായ നിരവധി സംഘർഷങ്ങൾ നേരിടുന്ന പ്രദേശമായി മാറി. പാകിസ്ഥാൻ, ജമ്മുകാശ്മീർ അവരുടെ ഭാഗ മാണെന്ന നിലയിൽ അന്തർദേശീയ വേദികളിലുൾപ്പെടെ അവ കാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ആഭ്യന്തരമായി കാശ്മീരിന്റെ പദവിയെക്കുറിച്ചുളള തർക്കങ്ങൾ ഇന്ത്യയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അനുച്ഛേദം 370 – ന്റെ ഭാഗമായി കാശ്മീരിന് നൽകിയ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തു കളയുകയും കാശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയും ചെയ്തു. എന്നാൽ കാശ്മീരിന് സംസ്ഥാനപദവി തിരിച്ചു നൽകു ന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
Question 23.
“ക്യൂബൻ മിസൈൽ പ്രതിസന്ധിയെ” കുറിച്ച് ഒരു ലഘുവിവരണം തയ്യാറാക്കുക.
Answer:
ക്യൂബയിലെ ഭരണാധികാരിയായ ബാറ്റിസ്റ്റയുടെ ഏകാധിപത്യഭ രണം ഒരു സംഘം കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ അട്ടിമറിക്കു കയും ക്യൂബ കമ്മ്യൂണിസ്റ്റ് രാജ്യമായിത്തീരുകയും ചെയ്തു. അമേരിക്കയുടെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ക്യൂബ ക ണിസ്റ്റ് ബന്ധമുള്ളതാകുന്നത് യു എസിനെ അസ്വസ്ഥരാക്കി. റഷ്യ ക്യൂബയ്ക്കാവശ്യമായ സാമ്പത്തികവും സൈനികവുമായ സഹാ യങ്ങൾ ചെയ്യുന്നതും യു.എസിനെ പ്രകോപിപ്പിച്ചു. അമേരിക്കൻ ഭീഷണി ചെറുക്കുന്നതിനായി 1962 – ൽ റഷ്യൻ പ്രസിഡണ്ട് ക്രൂഷ്ചേവ് ക്യൂബയിൽ മിസൈലുകളും ആയുധങ്ങളും സ്ഥാപിച്ചു. അമേരിക്ക സൈനിക വ്യൂഹത്തെ ക്യൂബയ്ക്കെതി രായി അണിനിരത്തി. ഇതാണ് പിന്നീട് ക്യൂബൻ മിസൈൽ പ്രതി സന്ധി എന്നറിയപ്പെട്ടത്. ശീതയുദ്ധകാലത്ത് ലോകത്തെ മുൾമു നയിൽ നിർത്തിയ സംഭവങ്ങളിലൊന്നായിരുന്നു ഇത്.
Question 24.
ആഘാത ചികിത്സയുടെ അനന്തരഫലങ്ങൾ വ്യക്തമാക്കുക.
Answer:
- കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ മുതലാളിത്ത വ്യവസ്ഥിതിയിലേക്കു മാറ്റക എന്നതായിരുന്നു ആഘാത ചികിത്സയുടെ മുഖ്യല ക്ഷ്യം.
- പണപ്പെരുപ്പം വർധിക്കുകയും ജനങ്ങൾക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെടുകയും ചെയ്തു.
- റഷ്യൻ കറൻസിയായ റൂബിളിന്റെ വില ഇടിഞ്ഞു.
- ഭക്ഷ്യോല്പാദനം കുറയുകയും ഇറക്കുമതിയെ ആശ്രയിക്കു. കയും ചെയ്യേണ്ട സാഹചര്യമുണ്ടായി.
- സാമൂഹ്യക്ഷേമ പദ്ധതികൾ ഇല്ലാതായി.
- സബ്സിഡികൾ പിൻവലിച്ചതിലൂടെ ദാരിദ്ര്യം രൂക്ഷമായി.
- സ്വകാര്യവൽക്കരണം അസമത്വത്തിനു കാരണമായി.
25 മുതൽ 33 വരെയുള്ള ചോദ്യങ്ങൾ 4 സ്കോർ വീതം. (9 × 4 = 36)
Question 25.
സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യ സംവിധാനം സ്ഥാപിക്കുന്നതിൽ രാജ്യം നേരിട്ട വെല്ലുവിളികൾ വിശദമാക്കുക.
Answer:
ജനാധിപത്യസ്ഥാപനം സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു. സ്വതന്ത്രവും നീതിയുക്തവു മായ തിരഞ്ഞെടുപ്പുകളാണ് ജനാധിപത്വവ്യവസ്ഥയുടെ അടിസ്ഥാ നം. ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ ചൂതാട്ടമെന്നാണ് വിദേശമാധ്യമങ്ങൾ വിശേഷി പിച്ചത്. ഇതൊരു വലിയ വിഡ്ഢിത്തമായി വരുംതലമുറകൾ നിരീ ക്ഷിക്കുമെന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതി യുക്തമായും സുകുമാർ സെന്നിന്റെ നേതൃത്വത്തിലുള്ള തെര ഞെഞ്ഞെടുപ്പ് കമ്മീഷൻ നടത്തുകയുണ്ടായി. ഇത് ഇന്ത്യൻ ജനാധി പത്യവ്യവസ്ഥയുടെ വിജയമായി വിലയിരുത്തപ്പെടുന്നു.
Question 26.
ഇന്ത്യയുടെ ആണവനയത്തെ കുറിച്ച് ചുരുക്കി എഴുതുക.
Answer:
- ഹോമി ജഹാംഗീർ ഭാഭ എന്ന ആണവശാസ്ത്രജ്ഞന്റെ നേത ത്വത്തിലാണ് ഇന്ത്യയുടെ ആണവപദ്ധതികൾ നടപ്പിലായത്.
- 1974-ലും 1988-ലും രാജസ്ഥാനിലെ പൊക്രാനിൽ ഇന്ത്യ ആണവപരീക്ഷണം നടത്തുകയുണ്ടായി.
- ആണവ ഇന്ധനം യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കു ന്നതിനെ ഇന്ത്യ എതിർക്കുന്നു. പൂർണ ആണവനിരായുധീ കരണമെന്ന യു.എൻ. കാഴ്ചപ്പാടിനായി ഇന്ത്യ നിലകൊള്ളു ന്നു.
- എന്നാൽ വിവേചനപരമായ എൻ.പി.ടി, സി.ടി.ബി.ടി കരാ റുകളിൽ ഒപ്പും വയ്ക്കാൻ ഇന്ത്യ തയാറായിട്ടില്ല.
- ആണവരാഷ്ട്രങ്ങൾ അണ്വായുധങ്ങൾ ഉൾപ്പെടെ കരസ്ഥ മാക്കിയതിനു ശേഷം അതില്ലാത്ത രാജ്യങ്ങളോട് ആണവപ രീക്ഷണം അവസാനിപ്പിക്കണമെന്നും പറയുന്നത് പക്ഷപാ തപരമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്.
- ആണവായുധങ്ങൾ ഒരിക്കലും ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നിലപാട്.
- വിവേചനങ്ങളിലാത്ത ആണവനിരായുധീകരണമെന്ന ലക്ഷ്യ മാണ് ഇന്ത്യ പുലർത്തുന്നത്.
Question 27.
1975 – ലെ ദേശീയ അടിയന്തിരാവസ്ഥയുടെ പരിണഫലങ്ങൾ എന്തെല്ലാം?
Answer:
- സർക്കാർ ജീവനക്കാരുടെ പ്രതിഷേധങ്ങളും പ്രക്ഷോഭ ങ്ങളും നിരോധിച്ചു.
- പ്രതസ്വാതന്ത്വം നിരോധിക്കപ്പെട്ടു. ഗവൺമെന്റ് അനുമതി യോടെ മാത്രമേ വാർത്തകൾ പ്രസിദ്ധീകരിക്കാൻ പാടുള്ളു വെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും സെൻസർഷിപ്പ് ശക്തമാക്കുകയും ചെയ്തു. നിരവധി പത്രപ്രവർത്തകർ അറസ്റ്റിലായി.
- മൗലികാവകാശങ്ങൾ സസ്പെന്റ് ചെയ്യപ്പെട്ടു. അനുച്ഛേദം 32ഉം 226ഉം പ്രകാരം സുപ്രീംകോടതിയേയും ഹൈക്കോ ടതിയേയും സമീപിക്കാവുന്ന ഭരണഘടനാപരമായ പരിഹാ മെന്ന് വ്യവസ്ഥ റദ്ദു ചെയ്യപ്പെട്ടു.
- പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുകയും ജയിലിലട ക്കുകയും ചെയ്തു.
- കരുതൽ കസ്റ്റഡികളും കസ്റ്റഡി മരണങ്ങളും അടിയന്തിരാ വസ്ഥാഘട്ടത്തിൽ വ്യാപകമായി.
Question 28.
ചാരായ വിരുദ്ധ പ്രസ്ഥാനം മദ്യനിരോധനത്തിനുവേണ്ടി മാത്ര മല്ല മറിച്ച് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ളത് കൂടിയാണ്. വിശദമാക്കുക.
Answer:
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ആന്ധ്രാപ്രദേ ശിലെ നെല്ലൂർ ജില്ലയിലെ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന മുന്നേറ്റമാണ് ചാരായ വിരുദ്ധ സമരം. പുരുഷൻമാർക്കിടയിലെ മദ്യപാനാസക്തി ഏറെ സാമൂഹ്യ- സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. സ്ത്രീകൾ സംഘടിതരായി നിരവധി ചാരായ ഷോപ്പുകൾ അടപ്പിച്ചു. തുടക്കത്തിൽ ചെറിയൊരു പ്രതിഷേധ മെന്ന നിലയിൽ തുടങ്ങിയ ചാരായ വിരുദ്ധ പ്രസ്ഥാനം പിന്നീട് 5000 ത്തിലധികം ഗ്രാമങ്ങളിലേക്കു വ്യാപിച്ചു. അവർ പ്രതിഷേ ധയോഗങ്ങൾ ചേരുകയും പ്രമേയങ്ങൾ പാസാക്കി അയയ്ക്കു കയും ചെയ്തു. നെല്ലൂർ ജില്ലയിലെ സ്ത്രീ മുന്നേറ്റം സംസ്ഥാ നമാകെ പടരുകയും വിജയമായിത്തീരുകയും ചെയ്തു. സ്ത്രീകളുടെ സാമൂഹ്യമുന്നേറ്റമെന്ന നിലയിൽ ഏറെ ശ്രദ്ധേയ മായ മാറ്റങ്ങളുണ്ടാക്കാൻ ചാരായവിരുദ്ധ പ്രസ്ഥാനത്തിനു കഴിഞ്ഞു.
Question 29.
പഞ്ചാബ് കരാറിന്റെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണ്? പഞ്ചാബ് പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രസ്തുത കരാർ എത്രത്തോളം വിജയിച്ചു?
Answer:
1984 ലെ പൊതുതിരഞ്ഞെടുപ്പിനെത്തുടർന്ന് രാജീവ്ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അദ്ദേഹം അകാലിദളുമായുള്ള ചർച്ചകൾ പുനരാരംഭിച്ചു. 1985 – ൽ അകാലി നേതാവ് ഹർ ന്സിംഗ് ലോംഗോവാളുമായി അദ്ദേഹം ഒരു സമാധാനക്കരാറിൽ ഒപ്പുവച്ചു. ഇത് പഞ്ചാബ് കരാർ അഥവാ രാജീവ്ഗാന്ധി ലോം ഗോവാൾ കരാർ എന്നറിയപ്പെടുന്നു. ഈ കരാർ പഞ്ചാബിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനു കാരണമായി. ഇതിലെ വ്യവസ്ഥകൾ ചുവടെ പറയുന്നവയാണ്.
- ചണ്ഡിഗഡ് പഞ്ചാബിനു കൈമാറും.
- പഞ്ചാബും ഹരിയാനയും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കും.
- ബി, ബിയാസ് നദീജലത്തർക്കം പരിഹരിക്കുന്നതിനായി ഒരു ട്രിബ്യൂണൽ രൂപീകരിക്കും.
- ഓപ്പറേഷൻ ബ്ലൂസ്റ്റാർ സൈനിക നടപടിയുമായി ബന്ധപ്പെ ട്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോംപൻസേ ഷൻ നൽകും.
കരാർ നടപ്പിലായെങ്കിലും ലോംഗോവാൾ വെടിയേറ്റു കൊല്ല പ്പെട്ടു. തുടർന്ന് ഏതാണ്ട് പത്തു വർഷത്തിനുശേഷമാണ് പഞ്ചാബ് പ്രതിസന്ധി ഒട്ടൊക്കെ പരിഹരിക്കപ്പെട്ടത്.
Question 30.
ആഘാത ചികിത്സയുടെ സവിശേഷതകൾ വിശദമാക്കുക?
Answer:
സോവിയറ്റ് യൂണിയന്റെ തകർച്ച അതിന്റെ ഉപഗ്രഹരാഷ്ട്രങ്ങളെ കമ്മ്യൂണിസം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും അവർ മുതലാ ളിത്ത പാത സ്വീകരിക്കുകയും ചെയ്തു. ലോകബാങ്കും, ഐ. എം.എഫും ഒരുക്കിയ കെണിയിൽ റഷ്യയും, റഷ്യൻ റിപ്പബ്ലിക്കു കളും ഏതാനും പൂർവയൂറോപ്യൻ രാജ്യങ്ങളും വീണുപോയി. ഈ പരിവർത്തനപാതയെയാണ് ഷോക് തെറാപ്പി എന്നുവിളിക്കുന്നത്
കമ്മ്യൂണിസ്റ്റു രാഷ്ട്രങ്ങളെ മുതലാളിത്ത പാതയിലേക്ക് പരി വർത്തിപ്പിക്കുകയെന്നതായിരുന്നു ഷോക് തെറാപ്പിയുടെ മുഖ്യലക്ഷ്യം.
Question 31.
പരമ്പരാഗതവും, പാരമ്പര്യേതരവുമായ സുരക്ഷാ സങ്കല്പങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്.
Answer:
എല്ലാത്തരം ഭീഷണികളിൽ നിന്നുമുള്ള സ്വാതന്ത്ര്യമാണ് സുര . സുരക്ഷയ്ക്ക് രണ്ടു ഘടകങ്ങളുണ്ട്; പരമ്പരാഗത സുരക്ഷ യും, പാരമ്പര്യേതര സുരക്ഷയും. പരമ്പരാഗത സുരക്ഷയിൽ ഏറ്റവും വലിയ ഭീഷണിയുടെ ഉറവിടം സൈനികാക്രമമാണ്. പര പരാഗത സുരക്ഷയ്ക്ക് ആഭ്യന്തരം ബാഹ്യവുമായ രണ്ടു തല ങ്ങളുണ്ട്.
കേവലമായ സൈനികാക്രമണത്തിലുപരി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തരം ഭീഷണികളും പാരമ്പര്യേതര സുരക്ഷ യിൽപ്പെടുന്നു. ‘മാനവസുരക്ഷയും’ ‘ആഗോളസുരക്ഷയും’ പാര മ്പര്യേതര സുരക്ഷയുടെ ഭാഗമാണ്. രാഷ്ട്രങ്ങളുടെ സുരക്ഷ യേക്കാൾ പ്രധാനം മനുഷ്യന്റെ സുരക്ഷയാണ് എന്ന കാഴ്ചപ്പാ ടാണ് മാനവസുരക്ഷ. ആഗോളതാപനം, തീവ്രവാദം, പകർച്ചവ്യാ ധികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ആഗോളസുരക്ഷയെന്ന ആശയം ചർച്ച ചെയ്യപ്പെടുന്നത്.
Question 32.
പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ച വ്യത്യസ്ത നട പടികൾ കണ്ടെത്തി എഴുതുക.
Answer:
പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ച നടപടികൾ ചുവടെ പറയുന്നവയാണ്.
- ഇന്ത്യ പാസ്സാക്കിയ വാഹന നയം പ്രകാരം വാഹനങ്ങളിൽ ശുദ്ധീകരിച്ച ഇന്ധനമാണ് ഉപയോഗിക്കുന്നത്.
- 2001- ലെ ഊർജനയം പ്രകാരം സുരക്ഷിതവും അനുയോ ജ്വവുമായ ഇന്ധനമെന്ന നിലപാടാണ് ഇന്ത്യ അവതരിപ്പിച്ചി ട്ടുള്ളത്.
- 2003-ലെ വൈദ്യുതി ആക്ട് പ്രകാരം ഇന്ത്യ പുനരുല്പാ ദിപ്പിക്കാവുന്ന ഊർജ ഉറവിടങ്ങൾക്ക് പ്രാധാന്യം നൽകുന്നത്.
നിരവധി ബയോ – ഡീസൽ പദ്ധതികൾക്കും ബയോ ഡീസൽ ഉല്പാദനത്തിനും പ്രാധാന്യം നൽകുന്നു. - പ്രകൃതിവാതക പദ്ധതികളെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നു.
- പരിസ്ഥിതി സൗഹൃദ വികസനമെന്ന നിലപാടും പരിസ്ഥിതി പ്രശ്നങ്ങളിൽ അന്തർദേശീയ സഹകരണമെന്ന കാഴ്ച പാടും.
- സ്വകാര്യമൂലധനം പ്രോത്സാഹിപ്പിക്കപ്പെട്ടു.
- കൂട്ടുകൃഷി അവസാനിപ്പിക്കുകയും സ്വകാര്യകൃഷി പ്രോത്സാ ഹിപ്പിക്കുകയും ചെയ്തു.
- വിദേശനിക്ഷേപം, തുറന്ന വിപണി വ്യവസ്ഥ എന്നിവ നില വിൽ വന്നു.
- സാമ്പത്തിക നിയന്ത്രണ നടപടികൾ ഒഴിവാക്കപ്പെട്ടു.
പ്രത്യാഘാതങ്ങൾ
- ഗവൺമെന്റ് ഉടമസ്ഥതയിലുള്ള വ്യവസായങ്ങൾ മിക്കതും തകർന്നു.
- റഷ്യൻ കറൻസിയായ റൂബിളിന്റെ വിലയിടിഞ്ഞു.
- പണപ്പെരുപ്പത്തെത്തുടർന്ന് ജനങ്ങളുടെ നിക്ഷേപം മുഴു വൻ ഇല്ലാതായി.
- ദാരിദ്ര്യം, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ എന്നിവ വ്യാപക മായി.
- സാമൂഹ്യസുരക്ഷിതത്വ നടപടികൾ ഉപേക്ഷിക്കപ്പെട്ടു.
- സബ്സിഡികൾ നിർത്തലാക്കിയതിനെത്തുടർന്ന്, ജനങ്ങ ളുടെ ജീവിതം ദുരിതപൂർണമായി.
Question 33.
ആഗോളവത്കരണത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ എന്തൊ ക്കെയാണ്.
Answer:
ആഗോളവൽക്കരണം ഗവൺമെന്റുകളുടെ ശേഷിയെ ദുർബ ലമാക്കുന്നുവെന്നതാണ് പ്രധാന വാദം. ക്ഷേമരാഷ്ട്ര നടപടിക ളിൽ നിന്ന് രാഷ്ട്രം പിൻമാറുകയും ബഹുരാഷ്ട്ര കുത്തക കമ്പ നികൾ രാഷ്ട്രത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ഇത് ഗവൺമെന്റുകളെ പിന്തിരിപ്പിക്കുന്നു.
എന്നാൽ ആഗോളവൽക്കരണത്തെ ന്യായീകരിക്കുന്ന വർ അഭിപ്രായപ്പെടുന്നത് ആഗോളവൽക്കരണം ഗവൺമെന്റുക ളുടെ ശക്തിയെ ബാധിച്ചിട്ടില്ല എന്നാണ്. സാങ്കേതികത രാഷ്ട്ര ങ്ങൾക്കും പൗരൻമാർക്കും പുതിയ അവസരങ്ങളും സാധ്യത കളും സൃഷ്ടിക്കുന്നു. തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനും ഭരണം കാര്യക്ഷമമാക്കാനും ആഗോളവൽക്കരണത്തിന്റെ ഭാഗ മായ സാങ്കേതിക വികാസം സഹായിക്കുന്നു.
34 മുതൽ 41 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം. (8 × 5 = 40)
Question 34.
രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഇന്ത്യ നേരിട്ട വെല്ലുവിളികളെ ക്കുറിച്ച് ഒരു ചെറു കുറിപ്പ് തയ്യാറാക്കുക.
Answer:
സ്വതന്ത്ര ഭാരതത്തിന് പ്രധാനമായും മൂന്നുതരം വെല്ലുവിളികളെ നേരിടേണ്ടി വന്നു.
1. ഏകീകൃത രാഷ്ട്രത്തിന് രൂപം നൽകൽ.
2. സമൂഹത്തിന്റെയാകെ ക്ഷേമവും വികസനവും ഉറപ്പുവരുത്തൽ.
3. ജനാധിപത്വ സംവിധാനം സ്ഥാപിക്കൽ
മേൽ സൂചിപ്പിച്ച ഓരോ വെല്ലുവിളിയും നമ്മുടെ രാജ്യം എങ്ങ നെയൊക്കെ തരണം ചെയ്തെന്ന് പരിശോധിക്കാം.
1. ഏകീകൃത രാഷ്ട്രത്തിന് രൂപം നൽകൽ
ഇൻഡ്യ സ്വതന്ത്രമാവുമ്പോൾ, രാജ്യത്ത് 500ൽപരം നാട്ടു രാജ്യങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷുകാർ രാജ്യം വിടുമ്പോൾ തങ്ങളുടെ മേൽക്കോയ്മയും അധികാരവും തിരികെപിടി ക്കാൻ ആഗ്രഹിച്ചവരായിരുന്നു ഈ നാട്ടുരാജാക്കന്മാർ, നാട്ടുരാജ്യങ്ങളോടുള്ള ഗവൺമെന്റിന്റെ സമീപനം മൂന്നു പരിഗണനകളിലധിഷ്ഠിതമായിരുന്നു.
- നാട്ടുരാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ത്യൻ യൂണി യന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരായിരുന്നു.
- ചില നാട്ടുരാജ്യങ്ങൾക്ക് സ്വയം ഭരണാധികാരം നൽകുന്ന രീതിയിലുള്ള അയഞ്ഞ സമീപനമാണ് സർക്കാർ സ്വീക രിച്ചത്.
- വിഭജനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കൃത്യത യുള്ള സംസ്ഥാനങ്ങൾ നമുക്ക് ആവശ്യമാണ്.
2. സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കൽ
ഇൻഡ്യ ഒരു ദരിദ്രരാജ്യമായിരുന്നു. സാമൂഹ്യമായി അവശ തയനുഭവിക്കുന്ന വിഭാഗങ്ങൾക്കും, മത, സാംസ്കാരിക ന്യൂനപക്ഷങ്ങൾക്കും സംരക്ഷണവും സമത്വവും നൽകു ന്നതിനായി പ്രത്യേക വ്യവസ്ഥകൾ രാജ്യം ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദാരിദ്ര്യനിർമ്മാർജ്ജനത്തിനും, പാർശ്വ വൽക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിലെത്തിക്കുന്നതിനും നമ്മുടെ ഭരണഘടന നിർദ്ദേശകതത്ത്വങ്ങളിലൂടെ വഴി കാട്ടിത്തരുന്നുണ്ട്.
3. ജനാധിപത്യ സംവിധാനം സ്ഥാപിക്കൽ
വിദേശികളുടെ കണ്ടുപിടിത്തമായിരുന്ന ജനാധിപത്യ ഭരണ ക്രമം, നിരക്ഷരരും, ദാരിദ്ര്യമനുഭവിക്കുന്നവരുമായ ഇന്ത്യ യിലെ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുത്തു എന്നതാണ് മൂന്നാമത്തെ വെല്ലുവിളി. രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടു ഷിനെ ചരിത്രത്തിലെ ചൂതാട്ടമെന്നാണ് വിദേശമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഇൻഡ്യൻ സിവിൽ സർവ്വീസിലെ ഒരു ബ്രിട്ടീഷ് അംഗം പറഞ്ഞത് കൂടുതൽ ബോധമുള്ള ഭാവിത ലമുറ ഈ ജനാധിപത്യപ്രക്രിയയെ അബദ്ധജഡിലമെന്ന് വിശേഷിപ്പിക്കുമെന്നാണ്. ഡോ. സുകുമാർ സെന്നിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാക്കിക്കൊണ്ട് ആദ്യ തിര ഞെഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു. ജാതി മത വിശ്വാസ ത്തിനനുസരിച്ച് ചിന്തിക്കുകയും, വോട്ടുചെയ്യുകയും ചെയ്തുശീലിച്ച നിരക്ഷരരായ ഇന്ത്യയിലെ സാധാരണ വോട്ടർമാരെ തികച്ചും മതനിരപേക്ഷതയിലും, സമത്വത്തിലും ഊന്നിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് ആദ്യ ഇല ഷൻ നടത്തി വിജയിച്ചു എന്നതാണ് ഇന്ത്യൻ ജനാധിപത്യ ത്തിന്റെ വിജയപാഠം.
Question 35.
സാമൂഹികവും പ്രത്യേയശാസ്ത്രപരവുമായ ഒരു കൂട്ടായ്മ എന്ന നിലയിൽ കോൺഗ്രസ് പാർട്ടിയെക്കുറിച്ച് വിശദീകരിക്കുക?
Answer:
കോൺഗ്രസ് പാർട്ടിയുടെ ആദ്യ തെരഞ്ഞെടുപ്പുകളിലെ വിജ യത്തിനുള്ള പ്രധാന കാരണം സാമൂഹ്യവും പ്രത്യയശാസ്ത്രപര വുമായ കൂട്ടായ്മയെന്ന നിലയിലുള്ള അതിന്റെ ഘടനയായിരു ന്നു. കോൺഗ്രസിൽ വ്യവസായികളും, കർഷകരും, തൊഴിലാ ളികളും, മുതലാളിമാരും അങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട വരുണ്ടായിരുന്നു. ഇതിലൂടെ കോൺഗ്രസ് ഒരു സാമൂഹിക കൂട്ടായ്മയായി മാറി. അതുപോലെ മിതവാദികൾ, തീവ്രവാദികൾ, വിപ്ലവകാരികൾ, പുരോഗമനവാദികൾ, സമാധാനവാദികൾ, സോഷ്യലിസ്റ്റുകൾ എന്നിങ്ങനെ ഇടതു വലതു വീക്ഷണങ്ങൾ വച്ചു പുലർത്തുന്ന ആളുകളുമുണ്ടായിരുന്നു. വിവിധ പ്രത്യയ ശാസ്ത്രങ്ങളുടെ കൂട്ടായ്മയായിരുന്നു കോൺഗ്രസ്, ഏതു ആശ യധാരയേയും ഉൾക്കൊള്ളാൻ കഴിയുന്ന സഹിഷ്ണുതാ മനോ ഭാവമാണ് കോൺഗ്രസിനെ സാമൂഹ്യ പ്രത്യയശാസ്ത്ര കൂട്ടാ യയുമാക്കി മാറ്റിയത്.
Question 36.
സ്വതന്ത്ര പാർട്ടിയുടെ പ്രത്യേയശാസ്ത്രങ്ങളെക്കുറിച്ച് ചുരുക്കി വിശദീകരിക്കുക.
Answer:
- 1959 ആഗസ്റ്റ് മാസത്തിലാണ് സ്വതന്ത്രാപാർട്ടി രൂപം കൊള്ളുന്നത്.
- സി. രാജഗോപാലാചാരി, കെ.എം. മുൻഷി, മീനുമസാനി എന്നിവരായിരുന്നു പ്രധാന നേതാക്കൾ.
- കേന്ദ്രീകൃത ആസൂത്രണം, ഗവൺമെന്റ് ഇടപെടൽ, പൊതു മേഖല എന്നിവയെ സ്വതന്ത്രാപാർട്ടി എതിർക്കുകയുണ്ടായി.
- വ്യക്തിസ്വാതന്ത്ര്വത്തിനും സ്വകാര്യവൽക്കരണത്തിനും വേണ്ടിയാണ് പാർട്ടി പ്രധാനമായും നിലകൊണ്ടത്.
- ചേരിചേരാനയം, നികുതി സമീപനം എന്നിവയേയും പാർട്ടി എതിർക്കുകയുണ്ടായി.
- ഇന്ത്യയെ ഒരു മുതലാളിത്ത രാജ്യമായി മാറ്റുകയെന്ന ലക്ഷ ത്തോടെയാണ് സ്വതന്ത്രാപാർട്ടി പ്രവർത്തിച്ചിരുന്നത്.
Question 37.
1962 ലെ ഇന്ത്യാ, ചൈനാ യുദ്ധത്തിന്റെ പ്രധാന കാരണങ്ങൾ വിശദീകരിക്കുക.
Answer:
ഇന്ത്യാ – ചൈന യുദ്ധത്തിന്റെ പ്രധാന കാരണങ്ങൾ അതിർത്തി തർക്കവും തിബറ്റൻ പ്രശ്നവുമായിരുന്നു.
ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള അതിർത്തികൾക്കുമേൽ ചൈന അവകാശവാദമുന്നയിച്ചു. ജമ്മുകാശ്മീരിലെ ലഡാക്ക് അതിർത്തിയിലും അരുണാചൽ പ്രദേശിലും ചൈന അവകാശ വാദമുന്നയിച്ചു. 1957 – 59 കാലഘട്ടത്തിൽ ചൈന അക്സായിൻ പ്രദേശം കയ്യടക്കാൻ ശ്രമിക്കുകയും കാരക്കോറം മല പാര മേഖലവരെ എത്തുകയും ചെയ്തു.
രണ്ടാമത്തേത് തിബറ്റൻ പ്രശ്നമായിരുന്നു. 1950 – ൽ ചൈന തിബറ്റ് പിടിച്ചെടുത്തു. ചൈനീസ് ഭാഷയും സംസ്കാരവും രാഷ്ട്രീയവ്യവസ്ഥിതിയും തിബറ്റിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. സംഘർഷങ്ങളെത്തുടർന്ന് 1959 – ൽ തിബറ്റിന്റെ ആത്മീയാചാ രനായ ദലൈലാമ തന്റെ അനുയായികൾക്കൊപ്പം ഇന്ത്യയിൽ രാഷ്ട്രീയാഭയം തേടി. ഇന്ത്യ തിബറ്റൻ അഭയാർത്ഥികളെ സ്വീക രിക്കുകയും ഹിമാചൽപ്രദേശിലെ ധർമ്മശാലയിൽ ആസ്ഥാനം അനുവദിക്കുകയും ചെയ്തു.
1962 ഒക്ടോബറിൽ ചൈനീസ് പട്ടാളം അരുണാചലിലെ വലി യൊരു ഭാഗം പ്രദേശം കൈയ്യടക്കി. ലഡാക്ക് മേഖലയിലെത്തിയ ചൈനീസ് പട്ടാളത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങൾ ചൈനയുടെ കയ്യിലായി. തുടർന്ന് ചൈന ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാ പിക്കുകയും പിൻവാങ്ങുകയും ചെയ്തു.
Question 38.
“ജനകീയ പ്രസ്ഥാനങ്ങൾ ജനാധിപത്യ പ്രക്രിയയ്ക്കും വികസ നത്തിനും വിഘാതം സൃഷ്ടിക്കുന്നു” ഈ പ്രസ്താവന വിലയി രുത്തുക.
Answer:
- ജനകീയ പ്രസ്ഥാനങ്ങൾ ചിലപ്പോഴെങ്കിലും ജനാധിപത്യ പ്രക്രിയയ്ക്കും രാജ്യത്തിന്റെ വികസനത്തിനും എതിരാവാറുണ്ട്.
- സമരങ്ങളും, ധർണകളും പ്രകടനങ്ങളും ഗവൺമെന്റിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാറുണ്ട്.
- ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി യാണ് ജനകീയ പ്രസ്ഥാനങ്ങൾ രൂപം കൊള്ളാറുള്ളത്. എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ഇതിനുണ്ടാവാ റില്ല.
- ജനാധിപത്യ പ്രക്രിയയുടെ നിർവഹണത്തിന് കൂട്ടായ്മയും സഹകരണവും ഐ ക്വവും ആ വിശ്വമാണ്. എന്നാൽ ഇത്തരം സഹകരണാത്മക സാമൂഹ്യബന്ധങ്ങളും പ്രവർത്ത നരീതിയും ജനകീയ പ്രസ്ഥാനങ്ങൾക്കില്ല.
- താൽക്കാലികവും പരിമിതവുമായ ഉദ്ദേശങ്ങളെ അടിസ്ഥാ നമാക്കിയാണ് ജനകീയ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന ത്. രാഷ്ട്രീയപാർട്ടികളും ജനകീയ പ്രസ്ഥാനങ്ങളും തമ്മിൽ മിക്കപ്പോഴും സംഘർഷങ്ങൾ ഉടലെടുക്കാറുണ്ട്.
Question 39.
വടക്കുകിഴക്കൻ മേഖലയിലെ ഏതെങ്കിലും രണ്ട് പ്രധാന പ്രശ്ന ങ്ങളെക്കുറിച്ച് വിശദമാക്കുക.
Answer:
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതയുണ്ട്. ഇന്ത്യയുടെ പ്രധാന ഭാഗങ്ങളുമായി വലിയ ബന്ധമില്ലാതെ കിടന്നിരുന്ന ഒരു ഭൂഭാഗമായിരുന്നു ഇത്. വളരെ വലിയ അന്തരാഷ്ട്ര അതിർത്തിയുള്ളതും, എന്നാൽ വാർത്താ വിനിമയ സൗകര്യങ്ങൾ കുറവുമായിരുന്ന ഒരു ഭൂഭാഗവുമായി രുന്നു ഈ സംസ്ഥാനങ്ങൾ, വികസനങ്ങളുടെ കാര്യത്തിൽ അവ ഗണനയും മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേ റ്റക്കാർ മൂലം ജനസംഖ്യയിലും മാറ്റം വന്നു. അതുകൊണ്ടുതന്നെ സങ്കീർണ്ണങ്ങളായ പരിതസ്ഥിതിയിൽ കൂടുതൽ സങ്കീർണ്ണമായ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.
1) സ്വയം ഭരണാവകാശാവശ്യം
2) സ്വതന്ത്രമായ രാജ്യത്തിനുവേണ്ടിയുള്ള നീക്കം.
3) സംസ്ഥാനത്തിന്റെ പുറത്തുനിന്നുള്ളവരോടുള്ള എതിർപ്പ്.
1) സ്വയം ഭരണാവകാശാവശ്യം: സ്വതന്ത്ര്യലബ്ധിക്കാലത്ത് മണി പൂരും ത്രിപുരയുമൊഴികെ വടക്കുകിഴക്കൻ മേഖല മുഴുവൻ ഒരു സംസ്ഥാനമായിരുന്നു. സ്വാതന്ത്ര്യശേഷം ആസ്സാമികളല്ലാത്ത വർക്ക് ഗവൺമെന്റ് അവരുടെ മേൽ ആസ്സാം ഭാഷ അടിച്ചേൽപ്പി ക്കുന്നു എന്നു തോന്നിത്തുടങ്ങി. അതിനാൽ അവർ രാഷ്ട്രീയ സ്വയംഭരണം ആവശ്യപ്പെട്ടു. ആദിവാസികളുടെ നേതാക്കൾ ആസ്സാമിൽ നിന്ന് വിട്ടുനില്ക്കാനാഗ്രഹിച്ചു. അവർ ‘ഈസ്റ്റേൺ ഇന്ത്യ ട്രൈബൽ യുണിയൻ’ രൂപീകരിച്ചു. പിന്നീട് അത് ‘ഓൾ പാർട്ടി ഹിൽ ലീഡേഴ്സ് കോൺഫറൻസ്’ എന്നറിയപ്പെട്ടു.
അവർ ആവശ്യപ്പെട്ട ഒരു ആദിവാസി സംസ്ഥാനത്തിനു പകരം ഒന്നിൽ കൂടുതൽ സംസ്ഥാന ങ്ങ ൾ നിലവിൽ വന്നു. മേഘാലയ, മിസോറാം മുതലായവ. പക്ഷേ ഇതുകൊണ്ടും സ്വയംഭരണാവശ്യം അവസാനിച്ചില്ല. ബോഡോകൾ, കർബികൾ, ദിമാസാസ് മുതലാ യവർ പ്രത്യേക പ്രത്യേക സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒന്നിൽ കൂടുതൽ സമുദായക്കാർ ഒരു ഭൂഭാഗം തന്നെ ആവശ്യപ്പെട്ടു. അതുകൊണ്ടുതന്നെ കൊച്ചു കൊച്ചു സംസ്ഥാനങ്ങൾ രൂപീക രിക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളു. ചിലവ ആസാമിൽ നിന്നുകൊണ്ടുതന്നെ അവരുടെ സ്വയംഭരണാവകാശം ആര ജിച്ചു. കാർബികൾക്കും ദിമാസാസുകൾക്കും ജില്ലാതലത്തിൽ സ്വയംഭരണം അനുവദിച്ചു. എന്നാൽ ബോഡോകൾക്ക് ഈ അടു കാലത്താണ് സ്വയംഭരണ കൗൺസിൽ അനുവദിച്ചത്.
2) സെസെഷനിസ്റ്റ് മുവ്മെന്റ് (വിഘടനാവാദം) മിസോറാം: ഇന്ത്യൻ നേതൃത്വത്തിന് കുറേക്കാലമായി വിഘടനാ വാദം നേരിടേണ്ടിവന്നത് രണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങ ളിൽ നിന്നാണ് മിസോറാമിൽ നിന്നും നാഗാലാന്റിൽനിന്നും സ്വാതന്ത്ര്യശേഷം മിസോറാം ഭൂവിഭാഗം ആസാമിൽനിന്നുകൊണ്ടുതന്നെ ജില്ലാതലത്തിലുള്ള സ്വയംഭരണം അനുഭവിച്ചുകൊണ്ടിരുന്നു. എന്നാൽ അവരിൽ ചിലർ തങ്ങൾ ബ്രിട്ടീഷിന്ത്യയുടെ ഭാഗമല്ലാ യിരുന്നു എന്നും അതുകൊണ്ടുതന്നെ ഇന്ത്യയിൽച്ചേരേണ്ടതായ ആവശ്യം ഇല്ലെന്നും വിശ്വസിക്കുന്നവരായിരുന്നു. 1959 – ൽ മിസോ കുന്നുകളിൽ കടുത്ത ക്ഷാമം നേരിട്ടപ്പോൾ ആസാം ഗവൺമെന്റിന് ഫലപ്രദമായ നടപടികളെടുക്കാൻ കഴിഞ്ഞില്ല. ഇത് ലാൽഡെങ്കയുടെ നേതൃത്വത്തിൽ ‘മിസോനാഷണൽ ഫ്രണ്ട് (MNF) എന്ന സംഘടന രൂപീകരിക്കുന്നതിനിടയാക്കി. 1966 മുതൽ സ്വാതന്ത്ര്യത്തിനുവേണ്ടി സായുധ പോരാട്ടം തന്നെ അവർ തുടങ്ങി. പാക്കിസ്ഥാൻ ഗവൺമെന്റും ഇതിനെ പിന്തുണച്ചു വെന്നു മാത്രമല്ല കിഴക്കൻ പാക്കിസ്ഥാനിൽ അവർക്ക് അഭയവും കൊടുത്തു. ഇവരുമായുള്ള ഏറ്റുമുട്ടലുകളിൽ സാധാരണ ക്കാരും ഇരയായി. ഇത് ജനങ്ങളിൽ കൂടുതൽ വെറുപ്പും വിദ്വേ ഷവുമുണ്ടാക്കി.
രണ്ടു പതിറ്റാണ്ടുകൾ നീണ്ട് എതിർത്തുനില്പ്പുകളിലൂടെ ആർക്കും ഒന്നും നേടാൻ കഴിഞ്ഞില്ല. അവർ പുനരാലോചിച്ചു. നാടുകടത്തപ്പെട്ട ലാൻഡെങ്ക പാക്കിസ്ഥാനിൽ നിന്ന് മടങ്ങിവന്ന്, ഇന്ത്യൻ ഗവൺമെന്റുമായി ചർച്ച തുടങ്ങി. 1986 – ൽ സമാധാന കരാർ രാജീവ്ഗാന്ധിയുമായി ഒപ്പുവെച്ചു. മിസോറാം അങ്ങനെ പ്രത്യേക അധികാരങ്ങളോടെ സംസ്ഥാനമായി. MNF സമരം ഉപേക്ഷിച്ചു.
Question 40.
1980 കളുടെ അവസാനത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുന്ന നിരവധി സംഭവവികാസങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. വിശദീകരിക്കുക.
Answer:
- 1989 – ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് സിസ്റ്റം തന്നെ അവ സാനിച്ചു.
- മണ്ഡൽ പ്രശ്നം ദേശീയ രാഷ്ട്രീയത്തിൽ 1990 കളിൽ ഗവൺമെന്റ് മണ്ഡൽ കമ്മീഷൻ ശുപാർശ ചെയ്ത തൊഴിൽ സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചു. മറ്റു പിന്നോക്കജാ തിക്കാർക്ക് സംവരണം ഏർപ്പെടുത്തി. ഇത് മണ്ഡൽ കമ്മീ ഷനെ എതിർക്കുന്ന ഒരു നീക്കം രാജ്യമെമ്പാടും ഉണ്ടാക്കി.
- സാമ്പത്തിക നയം ഗവൺമെന്റ് മാറുന്നതിനനുസരിച്ച് മാറി ക്കൊണ്ടിരുന്നു. സ്റ്റക്ചറൽ അജസ്റ്റ്മെന്റ് എന്ന പേരിൽ ഒരു പുതിയ സാമ്പത്തിക നയം കൊണ്ടുവന്നു.
- 1992-ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത് ഒരുപാട് കാര്യ ങ്ങളുടെ ഫലമായിട്ടാണ്. ഇന്ത്യയുടെ ദേശീയതയേയും അഖ ണ്ഡതയേയും വരെ ചോദ്യം ചെയ്യപ്പെട്ട ഒരു സംഭവമായി രുന്നു അത്. ഹിന്ദുത്വം എന്ന അജണ്ടയുമായി ബിജെപിയുടെ രംഗപ്രവേശത്തോടെയാണ് ഇങ്ങിനെയൊരു കാര്യം സംഭവി ച്ചത്.
- രാജീവ് ഗാന്ധിയുടെ വധം (1991). ഇതുമൂലം കോൺഗ് സിന്റെ നേതൃത്വം തന്നെ മാറ്റി. തുടർന്നുണ്ടായ തെരഞ്ഞെടു പ്പിൽ കോൺഗ്രസ്സിന് ഏറ്റവും കൂടുതൽ സീറ്റുകിട്ടി.
Question 41.
ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ഘടകങ്ങൾ ഏതെല്ലാം. ഏതെങ്കിലും രണ്ട് ഘടകങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
1945 ഒക്ടോബർ 24-ാം തീയതിയാണ് അന്താരാഷ്ട്രാ സമാ ധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യ ത്തോടെ ഐക്യരാഷ്ട്രസഭ സ്ഥാപിതമായത്. ഐക്യരാഷ്ട്രസഭ യുടെ പ്രധാന ഏജൻസികൾ ചുവടെ പറയുന്നവയാണ്.
a) ജനറൽ അസംബ്ലി
b) സെക്യൂരിറ്റി കൗൺസിൽ
c) സെക്രട്ടറിയേറ്റ്
d) അന്താരാഷ്ട്ര നീതിന്യായ കോടതി
e) സാമ്പത്തിക സാമൂഹ്യസമിതി
f) ട്രസ്റ്റിഷിപ്പ് കൗൺസിൽ
a) ജനറൽ അസംബ്ലി
എല്ലാ യു.എൻ. അംഗരാഷ്ട്രങ്ങൾക്കും പ്രാതിനിധ്യമുള്ള പൊതു വേദിയാണിത്. ഇതിനെ ലോകപാർലമെന്റായി കരുതാം. ഓരോ രാജ്യത്തിനും അഞ്ച് അംഗങ്ങളെ വീതം പൊതുസഭയിലേക്ക് അയയ്ക്കാമെങ്കിലും ഒരാൾക്കു മാത്രമേ വോട്ടു ചെയ്യാൻ അവ സരം ലഭിക്കുകയുള്ളൂ. വർഷത്തിൽ ഒരു പ്രാവശ്വമെങ്കിലും യു എൻ ജനറൽ അസംബ്ലി ചേരാറുണ്ട്.
b) സെക്യുരിറ്റി കൗൺസിൽ
ഐക്യരാഷ്ട്രസഭയുടെ എക്സിക്യൂട്ടീവ് സമിതിയാണ് സെക്യു രിറ്റി കൗൺസിൽ എന്ന് പറയാം. മൊത്തം അംഗങ്ങളുടെ എണ്ണം 15 ആണെങ്കിലും 5 സ്ഥിരാംഗങ്ങളാണുള്ളത്. ബാക്കി 10 അംഗ ങ്ങളെ ഓരോ രണ്ടു വർഷം കൂടുന്തോറും താൽക്കാലികമായി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. റഷ്യ, അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ചൈന എന്നിവരാണ് യു.എൻ. സ്ഥിരാംഗങ്ങൾ. ഇവർക്ക് വീറ്റോ അധികാരമുണ്ട്.
42 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക് 8 സ്കോർ വീതം (4 × 8 = 32)
Question 42.
ഇന്ത്യാ വിഭജനപ്രക്രിയയും അതിന്റെ പരിണിതഫലങ്ങളും വിശ ദീകരിക്കുക?
Answer:
മുസ്ലിംലീഗിന്റെ രണ്ടു രാഷ്ട്രങ്ങൾ എന്ന പ്രമേയത്തെ ആധാര മാക്കിയാണ് വിഭജനം നടന്നത്. ആ സിദ്ധാന്തപ്രകാരം ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളും മുസ്ലീം ഭൂരിപക്ഷപ്രദേശ ങ്ങളും ഉണ്ടായിരുന്നു. അതിനാൽ മുസ്ലിങ്ങൾക്ക് സ്വന്തമായ രാഷ്ട്രം എന്ന വാദം മുസ്ലിം ലീഗ് ഉന്നയിക്കുകയുണ്ടായി. എന്നാൽ ഇന്ത്യയുടെ വിഭജനപ്രക്രിയ അത്ര സുഗമമായിരുന്നി ല്ല. പ്രധാനമായും നാലു സങ്കീർണമായ പ്രശ്നങ്ങൾ ഇക്കാര്യ ത്തിലുണ്ടായി.
ഒന്നാമതായി ബ്രിട്ടീഷിന്ത്യയിൽ മുസ്ലീങ്ങൾക്ക് മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായാണ് സ്ഥിതി ചെയ്തി രുന്നത്. ഈ പ്രദേശങ്ങളെ ഒരുമിപ്പിക്കുക സാധ്യമായിരു ന്നില്ല.
രണ്ടാമതായി എല്ലാ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളും പാകി സ്ഥാനിൽ ചേരാനാഗ്രഹിച്ചില്ല. വടക്കുപടിഞ്ഞാറൻ മേഖല യിലെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗാഫർ ഖാനും അദ്ദേഹത്തിന്റെ അനുയായികളും പാകിസ്ഥാനോട് ചേരാൻ ഒരുക്കമായിരുന്നില്ല.
മൂന്നാമതായി ബ്രിട്ടീഷിന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളായിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിൽ മുസ്ലിങ്ങളല്ലാത്തവരും ഉണ്ടായിരുന്നു. അതി നാൽ സ്വാതന്ത്ര്യത്തിന്റെ തലേ ദിവസം വരെ ഇന്ത്യയിലാ ണോ, പാകിസ്ഥാനിലാണോ തുടർന്ന് ജീവിക്കേണ്ടതെന്ന് പ്രശ്നവുമുണ്ടായി.
നാലാമതായി അതിർത്തിയുടെ ഇരുപുറത്തുമുള്ള ന്യൂനപ ക്ഷങ്ങളുടെ പ്രശ്നമായിരുന്നു. വിഭജനം യാഥാർത്ഥ്യമായ തോടെ അതിർത്തി പ്രദേശങ്ങളിലെ ന്യൂനപക്ഷം ക്രൂരമായ അതിക്രമങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയായി. പാകി സ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്ന് പാകി സ്ഥാനിലേക്കും ന്യൂനപക്ഷങ്ങളുടെ വൻതോതിലുള്ള പാലായനമുണ്ടായി.
പ്രതാഘാതങ്ങൾ
1947 ലെ ഇന്ത്യ – പാകിസ്ഥാൻ വിഭജനം ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ സംഭവങ്ങളിലൊന്നായിരുന്നു. ജാതിയുടേയും മതത്തിന്റേയും പേരിൽ ആയിരക്കണക്കിന് മനുഷ്യരാണ് രണ്ടു രാജ്യങ്ങളിലുമായി കൊല്ലപ്പെട്ടത്.
ഇന്ത്യയിലെ നഗരങ്ങളായ ലാഹോർ, അമൃത്സർ, കൽക്കട്ട എന്നിവ ജാതിമേഖലകളായി മാറി. ഹിന്ദു – മുസ്ലീം – സിഖ് സംഘർഷങ്ങൾ വ്യാപകമായി.
അഭയാർത്ഥി പ്രവാഹമായിരുന്നു വിഭജനത്തിന്റെ മറ്റൊരു പ്രത്യാഘാതം. അതിർത്തി പ്രദേശങ്ങളിലെ ന്യൂനപക്ഷങ്ങൾ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും പാലായനം ചെയ്തു. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടുകയും ആക്രമിക്ക ടുകയും മാനഭംഗത്തിനിരയാവുകയും ചെയ്തു. കുടുംബ ത്തിന്റെ അന്തസ് നിലനിർത്താൻ സ്ത്രീകൾ കുടുംബാംഗ ങ്ങളാൽതന്നെ വധിക്കപ്പെടുന്ന സാഹചര്യമുണ്ടായി.
ഭൂസ്വത്തുക്കളും, സ്കൂളുകളും, ഓഫീസുകളും, മേശയും, കസേരയും വരെ ഭാഗിക്കപ്പെട്ടു. ഗവൺമെന്റ് ഉദ്യോഗ സ്ഥരും റയിൽവെ ജീവനക്കാരും വിഭജിക്കപ്പെട്ടു. ദുരന്ത പൂർണമായ ഈ അനുഭവത്തെ കവികളും നോവലിസ്റ്റുക ളുമുൾപ്പെട്ട എഴുത്തുകാർ വിശേഷിപ്പിച്ചത് ‘ഹൃദയങ്ങളുടെ വിഭജനം’ എന്നായിരുന്നു.
സ്വസ്ഥതയിലും സൗഹൃദത്തിലും കഴിഞ്ഞിരുന്ന ഒരു ജന തയാണ് ക്രൂരവും നിന്ദ്യവുമായ വിഭജനത്തിനിരയായത്. ഏതാണ്ട് അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനുമിടയിൽ ആളുകൾ വിഭജനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടിട്ടുണ്ടാ കുമെന്ന് കണക്കാക്കുന്നു.
Question 43.
1975 – ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം ജനങ്ങളുടെ സാധാ രണ ജീവിതത്തെ പലതരത്തിൽ ബാധിച്ചു. അടിയന്തരാവസ്ഥ യുടെ പ്രധാന കാരണങ്ങൾ വിശദീകരിക്കുക.
Answer:
1975 ജൂൺ 25-ാം തീയതിയാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ നിർദ്ദേശപ്രകാരം പ്രസിഡന്റ് ഇന്ത്യയിൽ ദേശീയ അടിയ ന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ പ്രധാന കാരണങ്ങൾ ചുവടെ പറയുന്നവയാണ്.
a) സാമ്പത്തിക ഘടകങ്ങൾ
b) ഗുജറാത്തിലെയും ബിഹാറിലേയും പ്രസ്ഥാനങ്ങൾ
c) നീതിന്യായ വകുപ്പുമായുള്ള തർക്കങ്ങൾ
d) അലഹാബാദ് ഹൈക്കോടതി വിധിയും ജനകീയ പ്രക്ഷോ ഭങ്ങളും
e) പ്രതിപക്ഷ പ്രക്ഷോഭങ്ങൾ
a) സാമ്പത്തിക ഘടകങ്ങൾ
1971 – ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി ഉയർത്തിയ മുദ്രാ വാക്യം ‘ഗരീബി ഹഠാവോ’ ആയിരുന്നു. എന്നാൽ അധി കാരത്തിലെത്തിയ ഇന്ദിര ഗവൺമെന്റിന് രാജ്യത്തെ സാമ്പ ത്തികാവസ്ഥ മെച്ചപ്പെടുത്താനാവില്ല. അതിനു നിരവധി യായ കാരണങ്ങളുമുണ്ടായിരുന്നു. ഒന്ന് ബംഗ്ലാദേശ് രൂപീ കരണവുമായി ബന്ധപ്പെട്ടുണ്ടായ അഭയാർത്ഥി പ്രശ്നമായി രുന്നു. രണ്ട് അമേരിക്ക യുദ്ധാനന്തരം ഇന്ത്യയ്ക്ക് ഭാ ധനങ്ങൾ നൽകുന്നത് അവസാനിപ്പിച്ചതായിരുന്നു. മൂന്നാ മത് പെട്രോളിയം ഉല്പന്നങ്ങളുടെ ക്രമാതീതമായ വിലക്കു ടുതലായിരുന്നു. നാലാമത്തേത് പണപ്പെരുപ്പവും സാധാ രണ ജനങ്ങളുടെ താഴ്ന്ന ജീവിതനിലവാരവുമായിരുന്നു. അഞ്ച്, രാജ്യത്തെ വ്യവസായോല്പാദനത്തിലുണ്ടായ കുറ വായിരുന്നു. ആറാമതായി രാജ്യത്തെ ഗവൺമെന്റുദ്യോഗ സ്ഥരുടെ ശമ്പളം വെട്ടിക്കുറച്ച സംഭവമായിരുന്നു. ഏഴാമ തായി മൺസൂണിലെ കുറവുമൂലം രാജ്യത്തെ ഭാല്പാ ദനത്തിലുണ്ടായ ഇടിവായിരുന്നു. ഇവയെല്ലാം അടിയന്തി രാവസ്ഥ പ്രഖ്യാപനത്തിലേക്കു നയിച്ച സാമ്പത്തികഘടങ്ങ ളായിരുന്നു.
b) ഗുജറാത്തിലേയും ബീഹാറിലേയും പ്രസ്ഥാനങ്ങൾ അടിയന്തിരാവസ്ഥയുടെ മറ്റൊരു കാരണം ഗുജറാത്തി ലേയും ബീഹാറിലേയും കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവൺമെന്റുകൾക്കെതിരായ പ്രതിഷേധമായിരുന്നു. രാജ്യത്ത് വർധിച്ചു വരുന്ന തൊഴിലില്ലായ്മയും അഴിമതിയും വിദ്യാർത്ഥികളെ അസ്വസ്ഥരാക്കി. വിദ്യാർത്ഥി പ്രക്ഷോഭ ങ്ങളെ പ്രതിപക്ഷ പാർട്ടികൾ പിന്തുണച്ചു. ഗുജറാത്തിൽ പ്രസിഡന്റു ഭരണം പ്രഖ്യാപിച്ചു. എന്നാൽ ശക്തമായ ബഹു ജനപ്രക്ഷോഭങ്ങളെത്തുടർന്ന് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. ബിഹാറിലെ വിദ്യാർത്ഥി സമരത്തിന് ജയപ്രകാശ് നാരായൺ നേതൃത്വം നൽകുകയും ഒടുവിൽ ബീഹാർ ഗവൺമെന്റിന്റെ പതനത്തിനു കാരണ മാവുകയും ചെയ്തു. സമഗ്രവിപ്ലവം എന്ന ആശയം ഏറ്റെ ടുത്തുകൊണ്ട് ജയപ്രകാശ് നാരായൺ ഉയർത്തിയ പ്രതി ഷേധങ്ങൾ ശക്തമായ ജനകീയ പ്രക്ഷോഭമായി മാറി. ഏതാ ണ്ടിതേ കാലഘട്ടത്തിൽത്തന്നെ റെയിൽവേ തൊഴിലാളിക ളുടെ സമരവും ഇന്ത്യ മുഴുവൻ ആളിപ്പടർന്നു. ഇന്ദിരാഗാ ന്ധിയ്ക്കെതിരായ മുന്നേറ്റത്തിന്റെ നേതാവായി ജെ.പി.യെ ഇന്ത്യയിലെ ജനങ്ങൾ കണക്കാക്കി.
c) നീതിന്യായ വ്യവസ്ഥയുമായുള്ള തർക്കങ്ങൾ
ഇന്ദിരാഗാന്ധിയും നീതിന്യായവ്യവസ്ഥയുമായുള്ള തർക്ക ങ്ങൾ അടിയന്തിരാവസ്ഥയുടെ മറ്റൊരു പ്രധാന കാരണമാ യിരുന്നു. പ്രധാനമായും മൂന്ന് വിഷയങ്ങളിലാണ് തർക്കം ഉണ്ടായത്. ഒന്നാമതായി പാർലമെന്റിന് മൗലികാവകാശങ്ങൾ ഭേദഗതിചെയ്യാൻ കഴിയുമോയെന്ന ചോദ്യം. രണ്ടാമതായി പാർലമെന്റിന് നിലനിൽക്കുന്ന ഭൂസ്വത്തവകാശ നിയമങ്ങൾ മാറ്റാൻ കഴിയുമോ? മൂന്നാമതായി മൗലികാവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ പാർലമെന്റിനുള്ള അധികാരം. ഇവ യെല്ലാം പാർലമെന്റും നീതിന്യായ വ്യവസ്ഥയുമായുള്ള പ്രധാന തർക്കമേഖലകളായിരുന്നു.
(d) അലഹബാദ് ഹൈക്കോടതി വിധി
1975 ജൂൺ 12- ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജെ.എൽ.സിൻഹ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞ ടുപ്പ് അസാധുവാക്കി വിധി പുറപ്പെടുവിച്ചു. ഇന്ദിരാഗാന്ധി യുടെ എതിർ സ്ഥാനാർത്ഥിയായിരുന്ന രാജ്നാരായണൻ നൽകിയ കേസിനെത്തുടർന്നാണ് എതിർവിധിയുണ്ടായത്. തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി വ്യാപകമായി ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ സഹായം തേടിയെന്നും അതിനാൽ തിര ഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുന്നുവെന്നുമായി രുന്നു വിധി. പിന്നീട് സുപ്രീം കോടതി ഹൈക്കോടതി വിധിക്ക് ഭാഗികമായ സ്റ്റേ അനുവദിച്ചു. ഇന്ദിരാഗാന്ധിയെ എം.പി.യായി തുടരാൻ അനുവദിച്ചെങ്കിലും പാർലമെന്റ് നട പടികളിൽ പങ്കെടുക്കാൻ അനുമതി നൽകിയില്ല.
e) പ്രതിപക്ഷ പ്രതിഷേധം
ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി കൾ ഇന്ദിരാഗാന്ധിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം നടത്തുകയുണ്ടായി. രാജ്യവ്യാപക സത്യാഗ്രഹത്തിന് അവർ ആഹ്വാനം നൽകുകയും സൈനിക വിഭാഗങ്ങളോടും പോലീസ് ഉദ്യോഗസ്ഥരോടും നീതിവിരുദ്ധമായ ഉത്തരവു കുളിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും എതിരായിരുന്നു.
Question 44.
സോവിയറ്റ് യൂണിയന്റെ പതനത്തിന് പിന്നിലുള്ള കാരണങ്ങൾ വിശദീകരിക്കുക.
സൂചകങ്ങൾ :
• രാഷ്ട്രീയ കാരണങ്ങൾ
• സാമ്പത്തിക കാരണങ്ങൾ
• ദേശീയതയുടെ വളർച്ച
• ഗോർബച്ചേവും ശിഥിലീകരണവും
Answer:
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിലേക്കു നയിച്ച കാര ണങ്ങൾ നിരവധിയാണ്.
a) രാഷ്ട്രീയ കാരണങ്ങൾ
b) സാമ്പത്തിക കാരണങ്ങൾ
c) ദേശീയതയുടെ വളർച്ച
d) ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ
a) രാഷ്ട്രീയ കാരണങ്ങൾ
- ഭരണപരമായ കെടുകാര്യസ്ഥതയും അധികാര ദുർവിനി യോഗവും രാഷ്ട്രീയകാരണങ്ങളിലൊന്നായിരുന്നു.
- കേന്ദ്രീകൃത അധികാര വ്യവസ്ഥ ജനങ്ങളുടെ ജീവിതം ദുരി തപൂർണമാക്കി മാറ്റി.
- ജനാധിപത്യാവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും നിഷേ ധിക്കപ്പെട്ടു.
- കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴികെയുള്ള മറ്റെല്ലാ പാർട്ടികളെയും നിരോധിച്ചു.
- 15 റിപ്പബ്ലിക്കുകളുടെ ഏകീകൃത രൂപമായിരുന്നു സോവി യറ്റ് യൂണിയൻ. എന്നാൽ റഷ്യ മറ്റു റിപ്പബ്ലിക്കുകൾക്കു മേൽ ആധിപത്യം പുലർത്തി.
b) സാമ്പത്തിക കാരണങ്ങൾ
- സൈനിക കാര്യങ്ങളിൽ യു.എസിനോടുള്ള മത്സരം സാമ്പ ത്തികമായി സോവിയറ്റ് യൂണിയനെ ക്ഷീണിപ്പിച്ചു.
- പടിഞ്ഞാറൻ ടെക്നോളജിയെ അപേക്ഷിച്ച് സോവിയറ്റ് ടെക്നോളജി പഴഞ്ചനായിരുന്നു.
- രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ മുഴുവൻ സൈനികാവ ത്വങ്ങൾക്ക് ഉപയോഗിക്കേണ്ടി വന്നു.
- ഘന വ്യവസായങ്ങൾക്കു നൽകിയ പ്രാധാന്യവും ഉപ ഭോക്ത്യ വസ്തുക്കൾക്ക് നൽകിയ പ്രാധാന്യമില്ലായ്മയും ജനങ്ങളുടെ എതിർപ്പിനിടയാക്കി.
c) ദേശീയതയുടെ വളർച്ച
വിവിധ സോവിയറ്റ് റിപ്പബ്ലിക്കുകളിലുണ്ടായ ദേശീയ മുന്നേ റ്റവും സ്വത്വപ്രതിസന്ധിയും തകർച്ചയ്ക്കുള്ള കാരണമായി. എസ്തോണിയ, ലാറ്റ്വിയ, ലിത്വാനിയ എന്നിവിടങ്ങളിലെയും ഉക്രെയിൻ, ജോർജിയ എന്നിവിടങ്ങളിലേയും ഭാഷാപരവും സാംസ്കാരികവുമായ പ്രശ്നങ്ങൾ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു കാരണമായി.
d) ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ
ഗോർബച്ചേവിന്റെ പരിഷ്കാരങ്ങളാണ് സോവിയറ്റ് യൂണി യന്റെ തകർച്ചയ്ക്കിടയാക്കിയ പ്രധാന ഘടകം. ഗോർബ ചേവിന്റെ പരിഷ്കാരങ്ങളായ ഗ്ലാസ്നോസ്ത്’, ‘പെരിസ്ട്രോ യിക്ക് എന്നിവയാണ് തകർച്ചയുടെ ആക്കം കൂട്ടിയത്. തുറന്ന സമീപനവും, സാമ്പത്തിക പുനഃസംഘടനയും രാജ ത്തുണ്ടാക്കി പ്രതികരണങ്ങളാണ് സോവിയറ്റ് വ്യവസ്ഥയുടെ പെട്ടെന്നുള്ള ഇല്ലാതാകലിലേക്ക് വഴി തെളിച്ചത്.
പ്രത്യാഘാതങ്ങൾ
1. ശീതസമരത്തിന്റെ അന്ത്യം
സോവിയറ്റ് യൂണിയന്റെ തകർച്ച ശീതസമരത്തിന് അന്ത്വാ കുറിച്ചു. ഇരു ധ്രുവ രാഷ്ട്രീയം എന്ന് അർനോൾഡ് ടോയൻബി വിശേഷിപ്പിച്ച പ്രത്യയശാസ്ത്രസമരത്തിന് അന്ത മായി. അമേരിക്ക ലോക പോലീസുകാരനായി മാറി. അതോടെ ലോക രാഷ്ട്രീയത്തിൽ അമേരിക്കൻ ആധിപത്യം പ്രകടമായി.
2. ശാക്തിക ചേരികളിലെ മാറ്റം
സോവിയറ്റ് യൂണിയന്റെ തിരോധാനം ശാക്തിക ചേരികളിൽ വലിയ മാറ്റമുണ്ടാക്കി. മുതലാളിത്ത – സോഷ്യലിസ്റ്റ് ചേരികൾ തമ്മിലുള്ള സംഘർഷവും സൈനിക സഖ്യങ്ങളും അപ്രസ ക്തമായി. സോവിയറ്റ് തകർച്ചയോടെ കമ്മ്യൂണിസത്ത സംബന്ധിക്കുന്ന മുതലാളിത്ത ചേരിയുടെ ഭയം ഇല്ലാതായി.
3. പുതിയ രാജ്യങ്ങളുടെ ആവിർഭാവം
ചില രാജ്യങ്ങൾ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോവുകയും മറ്റു ചില പുതിയ രാജ്യങ്ങൾ ആവിർഭവിക്കുകയും ചെയ്തു. സോവിയറ്റ് റിപ്പബ്ലിക്കുകൾ 15 എണ്ണമായി ചിതറിപ്പോകുകയും സ്വതന്ത്ര രാജ്യങ്ങളാവുകയും ചെയ്തു. ഏതാനും പൂർവ്വ യൂറോപ്യൻ രാജ്യങ്ങളും പുതു തായി രൂപം കൊള്ളുകയുണ്ടായി.
Question 45.
അമേരിക്കൻ ആധിപത്യത്തിന് സൈനീകവും, സാമ്പത്തികവും, സാംസ്കാരികവുമായ തലങ്ങളുണ്ട്. അമേരിക്കൻ ആധിപത്യ ത്തിന്റെ മൂന്ന് വ്യത്യസ്ത വശങ്ങൾ വിശദീകരിക്കുക.
Answer:
അമേരിക്കയോടു തുല്യമായ വേറൊരു ശക്തി ഇപ്പോൾ ഇല്ല എന്ന് നമുക്കറിയാം. എന്നാൽ ചില നയങ്ങൾ വഴി നമുക്ക് അമേരിക്കൻ മേൽക്കോയ്മയെ തരണം ചെയ്യാം.
- ചൈന, ഇന്ത്യ, റഷ്യ എന്നിവ ചേർത്ത് ഒരു സൈനിക സഖ്യം ഉണ്ടാക്കുക.
- അമേരിക്കൻ മേധാവിത്വത്തെ എതിർക്കുന്നതിന് അതിൽനി ന്നുകൊണ്ടുതന്നെ, കിട്ടാവുന്ന ഗുണങ്ങൾ മുഴുവൻ നേടി യെടുക്കണം.
- അവരിൽ നിന്ന് കഴിയുന്നിടത്തോളം അകന്നു കഴിയുക. ഒരു തരം ഒളിച്ചുകളിയാണ് ഇതിനുവേണ്ടത്.
ലോകരാഷ്ട്രങ്ങൾ അധികാരം നേടാനും അധികാരം നില നിർത്താനും സൈനികശക്തി, സാമ്പത്തിക ശക്തി, സാംസ്ക്കാ രിക മേധാവിത്വം എന്നിവയിൽ കൂടി ശ്രമിക്കുന്നു. ശീതസമരക്കാ ലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലായിരുന്നു മത്സരം. സോവിയറ്റ് യൂണിയന്റെ തകർച്ച മൂലം അധികാരമേധാ വിത്വം അമേരിക്കയിൽ മാത്രം നിക്ഷിപ്തമായി. ഏക വൻശക്തി യായി അമേരിക്കക്ക് വിലസാനുള്ള അവസരമായി സോവിയറ്റ് യൂണിയന്റെ പതനം. മേധാവിത്വം അല്ലെങ്കിൽ ആധിപത്വം മൂന്ന് കാര്യങ്ങളിൽ കൂടിയാണ് പരക്കുന്നത്.
1. മാരക ശക്തി
2. ഘടനാപരമായ ശക്തി
3. മൃദുശക്തി
സൈനിക സൈനിക
മാരക ശക്തി : സൈനികശക്തി, രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധ ങ്ങൾ മുതലായവ ഇതിൽപ്പെടുന്നു. ഇന്ന് അമേരിക്ക ശക്തിയിൽ മുൻപന്തിയിൽ നില്ക്കുന്നു. അമേരിക്കൻ മേധാവിത്വത്തെ വെല്ലുവിളിക്കാൻ ഇന്നാരുമില്ല. ഏതു നിമിഷ ത്തിലും ലോകത്തിന്റെ ഏത് കോണിലും എത്താനുള്ള കഴിവ് അവർ നേടിയിരിക്കുന്നു. ഈ ഉദ്ദേശത്തിനുവേണ്ടി ബജറ്റിന്റെ ഒരു നല്ല തുക അവർ ചെലവഴിക്കുന്നുണ്ട്. ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വാരിക്കോരി പണം ചെല വിടുന്നു. സാങ്കേതികവിദ്യയാണ് അമേരിക്കയെ വൻ ആജ്ഞാ ശക്തിയായി നിലനിർത്തുന്നത്. സൈനിക ശക്തി ഉപയോഗിച്ച് കീഴ്പ്പെടുത്തുന്നതിനും ശിക്ഷിക്കുന്നതിനും പോലീസ് ചമയുന്ന തിനും അവർ തയ്യാറാണ്.
ഘടനാപരമായ ശക്തി : സാമ്പത്തിക ഘടനയെ അടിസ്ഥാനമാ ക്കിയാണ് ഈ മേധാവിത്വം. ആഗോള സാമ്പത്തിക ഘടന അമേ രിക്കയെ ആധാരമാക്കിയാണ് പ്രവർത്തിക്കുന്നത്. അമേരിക്ക ലോക സമ്പദ്ഘടനയെ സഹായിക്കുന്നുവെങ്കിൽ അത് അവ രുടെ ഗുണത്തിനോ ലാഭത്തിനോ വേണ്ടി മാത്രമാണ്.
രണ്ടാമത്തെ അർത്ഥത്തിൽ എടുക്കുകയാണെങ്കിൽ അന്താ രാഷ്ട്ര പൊതു നന്മയ്ക്കുള്ള കാര്യങ്ങൾ. ഉദാ : സമുദ്രമാർഗ്ഗ മുള്ള കമ്മ്യൂണിക്കേഷൻ. കടൽമാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് കച്ച വടക്കപ്പലുകൾ യാത്ര ചെയ്യുന്നത്. അമേരിക്കക്ക് അന്താരാഷ്ട്ര ജലഗതാഗതത്തിന്മേൽ നല്ല അധികാരമുണ്ട്. കാരണം അമേരി ക്കൻ നാവികസൈന്യമാണ് സമുദ്രത്തിലെ കപ്പൽ പാതകൾ സുര ക്ഷിതമാക്കുന്നത്.
ഇനി അടുത്തത് ഇന്റർനെറ്റ്. അത് സത്വത്തിൽ അമേരിക്കൻ സൈന്യ ഗവേഷണ പ്രോജക്റ്റായിരുന്നു. 1950- ൽ ആണ് ഇത് തുടങ്ങിയത്. ഇന്ന് ആഗോള നെറ്റ്വർക്ക് സാറ്റലൈറ്റുകളുപയോ ഗിച്ച് പ്രവർത്തിക്കുന്നു. അവ മിക്കവാറും അമേരിക്കൻ ഗവൺ മെന്റിന്റെ കീഴിലുള്ളതാണ്. ആഗോള സാമ്പത്തികത്തിന്റെ 28% അമേരിക്കയുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര വ്യാപാര ത്തിന്റെ 15% വും ഇവരിൽത്തന്നെ നിക്ഷിപ്തമാണ്. ഏത് സാമ്പ ത്തിക മേഖല എടുത്താലും ആദ്യത്തെ മൂന്ന് ഏറ്റവും വലിയ കമ്പനികളിൽ ഒരു അമേരിക്കൻ കമ്പനിയെങ്കിലും കാണാതിരി ക്കില്ല. അമേരിക്കയുടെ ബ്രറ്റൺ വുഡ്സിന്റെ രീതി തന്നെയാണ് ഇന്ന് ആഗോളതല സാമ്പത്തികത്തിന്റെ ഘടന.
ലോകബാങ്ക്, ഐ.എം.എഫ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഇവ എല്ലാം തന്നെ അമേരിക്കൻ മേധാവിത്വത്തിന്റെ ഉദാഹരണങ്ങളാണ്. ഇനി വേറൊരു ഉദാഹരണമാണ് എം.ബി.എ. ഡിഗ്രി. ഇതിനെ വളരെ വിലപ്പെട്ട ലോകവ്യാപകമായ ഒരു കോഴ്സാക്കിയത് അമേ രിക്കയാണ്. ബിസിനസ് ഒരു പ്രൊഫഷൻ ആണെന്നും അത് പഠി ഷിച്ചെടുക്കാവുന്നതും ആണെന്ന് അവരാണ് കണ്ടുപിടിച്ചത്. 1881 ൽ ആദ്യത്തെ ബിസിനസ് സ്കൂൾ പെൻസിൽവേനിയയിൽ സ്ഥാപിതമായി. ഇതിന്റെ പേര് വാർട്ടൺ സ്കൂൾ എന്നായിരുന്നു. ഇന്ന് എംബിഎ ഒരു പ്രസ്റ്റീജിയസ് ഡിഗ്രിയല്ലാത്ത ഒരു രാജ്യവും ഇല്ല.
മൃദുശക്തി : ആശയപരമായും സാംസ്ക്കാരികമായുമുള്ള മേധാ വിത്വം ആണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അമേരിക്ക എല്ലാ വർക്കും മാതൃകയായി. മറ്റു രാഷ്ട്രങ്ങൾ അമേരിക്കയെ അനു കരിക്കുന്നു. ദുർബലരാജ്യങ്ങളിൽ അവരുടെ സംസ്കാരമൂല്യ ങ്ങൾ ഇഷ്ടപ്പെടുത്താൻ അമേരിക്കക്ക് സാധിക്കുന്നു.
അമേരിക്കക്കാരുടെ ജീവിതരീതി, വ്യക്തിഗതവിജയം എന്നിവ യിൽ നമ്മളെല്ലാം ഊറ്റം കൊള്ളുന്നു. ലോകരാഷ്ട്രങ്ങളിൽ അമേ രിക്ക ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. അത് ‘സോഫ്റ്റ് പവർ’ പര ണയിൽ കൂടി, ബലം പ്രയോഗിച്ചല്ല, മറ്റു രാജ്യങ്ങളിൽ ഭംഗിയായി നടപ്പിലാക്കുന്നു.