Reviewing Kerala Syllabus Plus Two Political Science Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.
Kerala Plus Two Political Science Previous Year Question Paper March 2023 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ നിന്നും 16 സ്കോറിന് ഉത്തരമെഴുതുക. (16)
Question 1.
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സുപ്രധാന പങ്കു വഹിച്ച നേതാവിനെ കണ്ടെത്തുക. (1)
(a) നെഹ്റു
(b) പോറ്റി ശ്രീരാമുലു
(c) സർദാർ വല്ലഭായ് പട്ടേൽ
(d) മഹാത്മാ ഗാന്ധി
Answer:
(c) സർദാർ വല്ലഭായ് പട്ടേൽ
Question 2.
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്? (1)
(a) സുകുമാർ സെൻ
(b) D.P. മിശ്ര
(c) T.N. ശേഷൻ
(d) P.D. ടണ്ടൻ
Answer:
(a) സുകുമാർ സെൻ
Question 3.
ഭാരതീയ ജന സംഘിന്റെ നേതാവിനെ കണ്ടെത്തുക. (1)
(a) A.K. ഗോപാലൻ
(b) C. രാജഗോപാലാചാരി
(c) ശ്യാമ പ്രസാദ് മുഖർജി
(d) ജയപ്രകാശ് നാരായൺ
Answer:
(c) ശ്യാമ പ്രസാദ് മുഖർജി
Question 4.
വിപുലീകരിച്ചെഴുതുക: (2)
• സി.റ്റി.ബി.റ്റി
• എൻ.പി.റ്റി.
Answer:
• സി.റ്റി.ബി.റ്റി – കോംപ്രിഹെൻസീവ് ടെസ്റ്റ് ബാൻ ട്രീറ്റി
• എൻ.പി.റ്റി. – ന്യൂക്ലിയർ നോൺ പ്രോലിഫറേഷൻ ട്രീറ്റി
Question 5.
ചേരുംപടി ചേർക്കുക. (4)
(a) കോൺഗ്രസ്സിതരത്വം – ലാൽ ബഹദൂർ ശാസ്ത്രി
(b) ജയ് ജവാൻ ജയ് കിസാൻ – K. കാമരാജ്
(c) ഗരീബി ഹഠാവോ – റാം മനോഹർ ലോഹ്യ
(d) സിൻഡിക്കേറ്റ് – ഇന്ദിരാ ഗാന്ധി
Answer:
(a) കോൺഗ്രസ്സിതരത്വം – റാം മനോഹർ ലോഹ്യ
(b) ജയ് ജവാൻ ജയ് കിസാൻ – ലാൽ ബഹദൂർ ശാസ്ത്രി
(c) ഗരീബി ഹഠാവോ – ഇന്ദിരാഗാന്ധി
(d) സിൻഡിക്കേറ്റ് – K. കാമരാജ്
Question 6.
അടിയന്തരാവസ്ഥ കാലത്ത് നടന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ ജനതാപാർട്ടി ഗവൺമെന്റ് 1977 ൽ നിയ മിച്ച കമ്മീഷൻ (1)
(a) ഷാ കമ്മീഷൻ
(b) സർക്കാരിയ കമ്മിഷൻ
(c) മണ്ഡൽ കമ്മീഷൻ
Answer:
ഷാ കമ്മീഷൻ
Question 7.
പഞ്ചാബ് കരാർ ഒപ്പ് വെച്ചത് _________________ ഉം __________________ ചേർന്ന താണ്. (2)
(a) രാജീവ് ഗാന്ധിയും ഹർചന്ദ് സിംഗ്ലോംഗോവാളും
(b) ഇന്ദിരാ ഗാന്ധിയും അംഗമി സപർ ഫിസോയും
(c) രാജീവ് ഗാന്ധിയും ലാൽഡെംയും
Answer:
രാജീവ് ഗാന്ധിയും ഹർചന്ദ് സിംഗ്ലോംഗോവാളും
Question 8.
ഭാരതീയ കിസാൻ യൂണിയന്റേയും ചാരായ വിരുദ്ധ പ്രസ്ഥാ നത്തിന്റേയും ചില വസ്തുതകളാണ് ചുവടെ ചേർത്തിരി ക്കുന്നത്. അവയെ താഴെ തന്നിരിക്കുന്ന പട്ടികയിൽ ശരി യായി ക്രമപ്പെടുത്തുക.
(a) സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമ ങ്ങൾ ഉയർത്തിക്കാട്ടി
(b) അംഗങ്ങളിൽ ഭൂരിഭാഗവും ഒരേ സമുദായത്തിൽപ്പെട്ടവ രായിരുന്നു.
(c) പശ്ചിമ യുപിയിലും ഹരിയാനയിലും
(d) ഗാർഹിക പീഡനങ്ങൾക്കെതിരെ പ്രവർത്തിച്ചു.
(e) വൈദ്യുതി ന്യായമായ നിരക്കിൽ ലഭ്യമാകുമെന്ന് ഉറപ് വരുത്തി.
(f) വയോജന വിദ്യാഭ്യാസയജ്ഞം (3)
ചാരായ വിരുദ്ധ പ്രസ്ഥാനം | ഭാരതീയ കിസാൻ യൂണിയൻ |
•
• • |
• • • |
Answer:
ചാരായ വിരുദ്ധ പ്രസ്ഥാനം
• സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമ ങ്ങൾ ഉയർത്തിക്കാട്ടി.
• ഗാർഹികപീഡനങ്ങൾക്കെതിരെ പ്രവർത്തിച്ചു.
• വയോജന വിദ്യഭ്യാസ യജ്ഞം
ഭാരതീയ കിസാൻ യുണിയൻ
• അംഗങ്ങളിൽ ഭൂരിഭാഗവും ഒരേ സമുദായത്തിൽപ്പെട്ടവ രായിരുന്നു.
• പശ്ചിമ യു.പി.യിലും ഹരിയാനയിലും
• വൈദ്യുതി ന്യായമായ നിരക്കിൽ ലഭ്യമാകുമെന്ന് ഉറപ്പു വരുത്തി.
Question 9.
ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ സെക്രട്ടറി ജനറ ലിന്റെ പേര് എഴുതുക. (1)
Answer:
ട്രിഗ്വിലി
Question 10.
“തുറന്ന വാതിൽ നയം” നടപ്പിലാക്കിയ രാജ്യം ഏത് ? (1)
Answer:
പൈന
Question 11.
താഴെ കൊടുത്തിരിക്കുന്ന രാജ്യങ്ങളെ യൂറോപ്യൻ യൂണി യൻ അംഗങ്ങളെന്നും അസിയാൻ അംഗങ്ങളെന്നും തരം തിരിക്കുക.
ഫ്രാൻസ്, കംബോഡിയ, സ്പെയിൻ, ജർമ്മനി, വിയറ്റ്നാം, മലേഷ്
യൂറോപ്യൻ യൂണിയൻ | ആസിയാൻ |
Answer:
യൂറോപ്യൻ യൂണിയൻ
- ഫ്രാൻസ്
- സ്പെയിൻ
- ജർമ്മനി
ആസിയാൻ
- കമ്പോഡിയ
- വിയറ്റ്നാം
- മലേഷ്യ
12 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം: (4 × 3 = 12)
Question 12.
ജവാഹർലാൽ നെഹ്റുവിന്റെ വിദേശ നയത്തിന്റെ 3 ലക്ഷ ങ്ങൾ എഴുതുക.
Answer:
- പൊരുതി നേടിയ പരമാധികാരം സംരക്ഷിക്കുക.
- ഭൂമിശാസ്ത്രപരമായ ഐക്വം സംരക്ഷിക്കുക.
- ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനം സാധ്യമാക്കുക.
Question 13.
ആദ്യത്തെ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിക്ക് ആധിപത്യം നേടാൻ സഹായിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു.?
Answer:
- ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം
- രാജ്യമെങ്ങുമുള്ള സംഘടനാ സംവിധാനം
- നെഹ്റുവിനെപ്പോലുള്ള പ്രശസ്തരും പ്രഗത്ഭരുമായ നേതാക്കളുടെ സാന്നിധ്യം.
Question 14.
ഷോക്ക് തെറാപ്പിയുടെ പ്രത്യാഘാതങ്ങൾ ചുരുക്കി വിവരി ക്കുക.
Answer:
- രാഷ്ട്രത്തിന്റെ നിയന്ത്രണത്തിലുള്ള വ്യവസായങ്ങളുടെ തകർച്ച.
- ഉയർന്ന പണപ്പെരുപ്പ നിരക്ക്
- റൂബിൾ ഉൾപ്പെടെയുള്ള കറൻസികളുടെ തകർച്ച.
- സബ്സിഡികളിൽ നിന്നുള്ള ഗവൺമെന്റിന്റെ പിൻമാറ്റം.
Question 15.
“പൊതുവായതും എന്നാൽ വ്യത്യസ്തമായ ഉത്തരവാതിത്വം” എന്ന ആശയത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
Answer:
- വികസിത മുതലാളിത്ത രാജ്യങ്ങളാണ് പരിസ്ഥിതിയുടെ തകർച്ചക്കും നാശത്തിനും പ്രധാന ഉത്തരവാദികൾ.
- വികസ്വരരാജ്യങ്ങൾ വികസനത്തിലേക്കുള്ള യാത്രയി ലാണ്. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് അവ രുടെ വികസന പ്രക്രിയയെ തടസ്സപ്പെടുത്തും.
- പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കുമ്പോൾ വികസ്വര – അവികസിത രാജ്യങ്ങളുടെ പ്രത്യേകതകൾ പരിഗണി ക്കേണ്ടതുണ്ട്.
Question 16.
ഇന്ത്യയുടെ സുരക്ഷാ തന്ത്രങ്ങളുടെ 3 പ്രധാന ഘടകങ്ങൾ ഏതെല്ലാം?
Answer:
- സൈനിക ശക്തി വർധിപ്പിക്കുക.
- അന്തർദേശീയ ധാരണകളെയും സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക.
- രാജ്യത്തിനുള്ളിലെ സുരക്ഷാഭീഷണികളെ നേരിടുക.
17 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 17.
1980 കളുടെ അവസാനത്തോടെ ഇന്ത്യൻ രാഷ്ട്രീയം ദൂരവ്യാ പകങ്ങളായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച 5 സംഭവ വികാസ ങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ആ സംഭവ വികാസങ്ങൾ വിശ ദീകരിക്കുക.
Answer:
- കോൺഗ്രസ് വ്യവസ്ഥയുടെ അന്ത്വം
- മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്
- പുത്തൻ സാമ്പത്തിക നയം
- രാജീവ് ഗാന്ധിയുടെ വധം
Question 18.
ഒന്നാം പഞ്ചവത്സര പദ്ധതിയുടേയും രണ്ടാം പഞ്ചവത്സര പദ്ധതിയുടേയും പ്രധാന ലക്ഷ്യങ്ങളിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തുക.
Answer:
ഒന്നാം പഞ്ചവത്സര പദ്ധതി
- 1951 – 56 കാലയളവിലാണ് നടപ്പിലാക്കിയത്
- കെ.എൻ. രാജ് ആണ് ഒന്നാം പദ്ധതിയുടെ കരടുരൂപം തയറാക്കിയത്.
- സാവധാനമുള്ള വികസനമെന്നതായിരുന്നു ലക്ഷ്യം.
- കൃഷിക്കാണ് പ്രാധാന്യം നൽകിയത്.
രണ്ടാം പഞ്ചവത്സര പദ്ധതി
- 1956 നും 1961 നുമിടയിലാണ് നടപ്പിലാക്കിയത്
- പി.സി. മഹലനോബിസ് ആണ് പദ്ധതിയുടെ പ്രധാന ചാലകശക്തി.
- ദ്രുതഗതിയിലുള്ള വികസനം
- വ്യവസായിക മേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്.
Question 19.
ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് ഒരു ചെറു വിവരണം തയ്യാ റാക്കുക.
Answer:
രാജ്യത്തെ ആദ്യപരിസ്ഥിതി മൂവ്മെന്റുകളിൽ ഒന്നായി ചിപ്കോ മൂവ്മെന്റിനെ കണക്കാക്കുന്നു. 1973 – ൽ ഉത്തരാഖണ്ഡിലെ രണ്ടോ മൂന്നോ ഗ്രാമങ്ങളിലാണ് ഇതിന് തുടക്കം. കൃഷി ആയുധ ങ്ങൾ പണിയാൻ ഗ്രാമീണർ ആഷ്മങ്ങളെ വെട്ടിയത് വനം വകുപ്പ് തടഞ്ഞു. പക്ഷേ ഇതേ സമയം തന്നെ വനംവകുപ്പ് വന ത്തിന്റെ ഒരു ഭാഗം ഒരു വലിയ സ്പോർട്ട്സ് ഗുഡ്സ് നിർമ്മി ക്കുന്ന വ്യവസായിക്ക് മരം വെട്ടാനായി പതിച്ചുകൊടുത്തു. ഗവൺമെന്റിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ഗ്രാമീണർ രംഗത്തു വന്നു. അവർ ഒരു പുതിയ രീതിയിൽ കൂടിയാണ് അവരുടെ സമരം നടത്തിയത്. മരം വെട്ടാൻ വരുമ്പോൾ അവർ അതിനെ കെട്ടിപ്പിടിച്ചു നിന്നു. “ചിപ്കോ” എന്നാൽ ചേർന്നുനിൽക്കുക എന്നർത്ഥം. ഈ സമരം ഉത്തരാഖണ്ഡിലെ പല ഭാഗത്തേക്കും വ്യാപിച്ചു.
പുറത്തുളളവർക്ക് വനം കൊള്ളയടിക്കാനുള്ള അധി കാരം നൽകരുതെന്നും, തദ്ദേശീയർക്ക് ആ നാട്ടിലെ ഭൂമി, വെള്ളം, വനം മുതലായവയിൽ നിയന്ത്രണാധികാരം വേണമെന്നും അവർ ശഠിച്ചു. സുന്ദർലാൽ ബഹുഗുണ ആയിരുന്നു ഈ സമരത്തിൽ നേതാവ്. ഭൂമിയില്ലാത്ത വനം ജോലിക്കാർക്ക് മിനിമം വേതനം ഉറപ്പാക്കണം എന്നും മറ്റുമുള്ള ആവശ്യങ്ങളും സമരക്കാർ ഉന്ന യിച്ചു. ഗവൺമെന്റ് ഹിമാലയൻ പ്രദേശങ്ങളിൽ 15 കൊല്ലത്തേക്ക് മരം മുറിക്കാൻ പാടില്ല എന്ന ഉത്തരവ് ഇറക്കിയത് സമരക്കാരുടെ വിജയമായിരുന്നു. ഈ സമരത്തിന്റെ വേറൊരു പ്രത്യേകത ഇതിൽ വനിതകൾ ധാരാളമായി പങ്കെടുത്തു എന്നുള്ളതാണ്. വനിതകൾ മദ്യപാനത്തിനും മറ്റു സാമൂഹ്യതിന്മകൾക്കും എതിരായി രംഗത്തു വന്നു. അങ്ങിനെ ഈ സമരം ഒരു ബഹുമുഖ പ്രസ്ഥാനമായി മാറി.
Question 20.
അന്തർദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യ ഒരു പ്രബല ശക്തി യായി ഉയർന്നുവരുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ സമിതിയിൽ സ്ഥിര അംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശ വാദങ്ങൾ വിശദമാക്കുക.
Answer:
- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
- ലോകത്തിലെ സാമ്പത്തിക ശക്തി
- യു.എൻ. ബജറ്റിന് വിഹിതം നൽകുന്ന രാജ്യം
- ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം
Question 21.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹക രണം പരിപോഷിപ്പിക്കുന്ന സംഘടന എന്ന നിലയിൽ സാർക്ക് വഹിക്കുന്ന പങ്കും അതിന്റെ പരിമിതികളും പരി ശോധിക്കുക.
Answer:
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സംഘടനയായ സാർക്ക് 1985 മുതൽ ദക്ഷിണേഷ്യൻ മേഖലയുടെ സഹകരണത്തിനായി പ്രവർത്തിച്ചുവരുന്നു.
ദക്ഷിണേഷ്യയിൽ സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വതന്ത്രവ്യാപാരമേഖലയ്ക്ക് സാർക്ക് തുടക്കം കുറിച്ചു.
സാർക്ക് മേഖലയിലില്ലാത്ത രാജ്യങ്ങളുമായുള്ള ആശ്രയത്വം കുറച്ച് സാർക്ക് രാജ്യങ്ങൾക്കിടയിൽ സാമ്പത്തികവികസനം ലക്ഷ്യമാക്കുകയാണ് സാർക്കിന്റെ ലക്ഷ്യം.
പരിമിതികൾ
- ഇന്ത്യ സാർക്കിൽ ആധിപത്യം സ്ഥാപിക്കുന്നതായി മറ്റു രാജ്യ ങ്ങൾ ഭയപ്പെടുന്നു.
- സാർക്കിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും വികസ്വര രാജ്യ ങ്ങളും അവികസിത രാജ്യങ്ങളോ ആണ്. ഫണ്ടിന്റെ അപ ശ്വാപ്ത സാർക്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു.
22 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം: (4 × 5 = 20)
Question 22.
ഹരിത വിപ്ലവം എന്താണെന്നും അതിന്റെ അനന്തര ഫല ങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിക്കുക.
Answer:
ഹരിതവിപ്ലവം : ചുരുങ്ങിയ കാലയളവിൽ കൂടുതൽ കാർഷികോ ല്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ നയ ങ്ങളാണ് ഹരിതവിപ്ലവം എന്നറിയപ്പെടുന്നത്. 1960 കളിൽ കാർഷികമേഖല വളരെ ദയനീയമായ അവസ്ഥയിലായിരുന്നു. 1965-67 ന് ഇടയ്ക്ക് ഇന്ത്യയുടെ പലഭാഗത്തും കഠിനമായ വരൾച്ച ഉണ്ടായി. ഇതിനാൽത്തന്നെ രാജ്യത്ത് ഭക്ഷ്യോല്പാദനം കുറയുകയും പലയിടങ്ങളിലും ക്ഷാമത്തിന് സമാനമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു.
ഈ ദുരവസ്ഥയെ നേരിടുന്നതിന് അമേരിക്കപോലുള്ള രാജ്യങ്ങ ളിൽനിന്ന് ഭക്ഷ്യസഹായം തേടുന്നതിനും രാജ്യം നിർബന്ധിതമായി. അമേരിക്കൻ നയങ്ങളുടെ ചുവടുപിടിച്ച് ചില സാമ്പത്തിക നയ ങ്ങൾ ആവിഷ്ക്കരിച്ചു. ഇത്തരമൊരവസ്ഥ നേരിടാൻ ഭപര്യാ പ്തത നേടുന്നതിനാവശ്യമായ ഒരു നയം തന്നെ കാർഷികമേഖല യ്ക്കുവേണ്ടി ആവിഷ്ക്കരിച്ചു. ജലസേചനമുള്ള സ്ഥലങ്ങളിൽ കൂടുതൽ കൃഷിയിറക്കുക നല്ലതരം വിത്തുകൾ, വളങ്ങൾ മുത ലായവ വിതരണം ചെയ്യുക, കീടനാശിനി പ്രയോഗത്തിനും ജല സേചനത്തിനും സബ്സിഡി നൽകുക ഇവയൊക്കെ കൂടാതെ ഉല്പന്നങ്ങൾ നിശ്ചയിക്കുന്ന വിലയിൽ ഗവൺമെന്റ് തന്നെ വാങ്ങുന്നതിനും ഉറപ്പുനൽകി. ഇതാണ് ഹരിതവിപ്ലവം എന്നറി യപ്പെടുന്നതിന്റെ തുടക്കം. ചുരുക്കത്തിൽ ഹരിതവിപ്ലവം ഇന്ത യിൽ ഭക്ഷ്യസുരക്ഷ കൈവരിക്കുവാനുള്ള മികച്ച നടപടിയായി രുന്നു.
ഹരിതവിപ്ലവത്താൽ കാർഷികവളർച്ചയിൽ ചെറിയൊരു മാറ്റം വന്നു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയുണ്ടായി. ഇതുകൊണ്ട് ധനി കരായ കർഷകർക്കും ഭൂവുടമകൾക്കുമാണ് കൂടുതൽ ലാഭം കിട്ടിയത്. അതുകൊണ്ടുതന്നെ പണമുള്ളവർ, പാവപ്പെട്ടവർ എന്നി ക്ലാസ്സുകളുടെ ധ്രുവീകരണം ദൃശ്വമായി. ഇത് ഇടതുപാർട്ടിക്ക് സാധാരണക്കാരെയും പാവപ്പെട്ട കർഷകരെയും സംഘടിപ്പിക്കാ നുള്ള ഒരു അവസരമായി. അതിന്റെ ഫലമായി രാഷ്ട്രീയസ്വാധീ നമുള്ള ഇടത്തരം കർഷകവിഭാഗം രൂപംകൊള്ളുകയുണ്ടായി.
Question 23.
കാശ്മീർ പ്രശ്നം കേവലം ഇന്ത്യയും പാക്കിസ്ഥാനും തമ്മി ലുള്ള ഒരു തർക്കമല്ല. ഇതിൽ ആഭ്യന്തരവും ബാഹ്യവുമായ തലങ്ങളുണ്ട്. ഈ പ്രസ്താവന ചർച്ച ചെയ്യുക.
Answer:
താഴെ പറയുന്നവയാണ് ഏറ്റവും പ്രധാനപ്പെട്ട തർക്കസ്ഥലങ്ങൾ.
1) വിഭജനത്തെ തുടർന്ന് കാശ്മീരിന്റെ പേരിലായിരുന്നു ആദ്യത്തെ തർക്കം. പാക്കിസ്ഥാൻ ഗവൺമെന്റ് കാശ്മീർ അവരുടേതാണെന്ന് അവകാശപ്പെട്ടു. 1947 – 48 ലും 1965 ലും ഉണ്ടായ യുദ്ധങ്ങളിലും ഈ പ്രശ്നം പരിഹരിക്കാൻ സാധി ച്ചില്ല.
2) പിന്നത്തെ പ്രശ്നം സിയാച്ചിൻ മേഖലയിലെ നിയന്ത്രണം, ആയുധീകരണം മുതലായവയെ സംബന്ധിച്ചാണ്. ഇരു രാഷ്ട്രങ്ങളും അണുവായുധങ്ങൾ, മിസൈലുകൾ മുതലാ ഇവ 1990 മുതൽ ശേഖരിച്ചുവച്ചിട്ടുണ്ട്.
3) ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. കാശ്മീരി തീവ വാദികൾക്ക് അവർ ആയുധം നല്കി സഹായിക്കുന്നതിനാ ലാണ്. മാത്രമല്ല തീവ്രവാദികൾക്ക് പണം, പരിശീലനം, സുരക്ഷ എന്നിവയും അവർ പ്രദാനം ചെയ്യുന്നു. ഇന്റർ സർവീസ് ഇൻ ലിജൻസ് എസ് ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നു. കൂടാതെ ബംഗ്ലാദേശ്, നേപ്പാൾ വഴി രഹസ്യമായി ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നു. പാക്കിസ്ഥാൻ ഗവൺമെന്റ് സിന്ധ്, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലുണ്ടാ കുന്ന കുഴപ്പങ്ങൾക്ക് ഇന്ത്യാഗവൺമെന്റിനേയും കുറ്റപ്പെ ടുത്തുന്നു.
4. 1960 വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നദീജലം പങ്കു വെയ്ക്കുന്നതിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 1960- ൽ ലോകബാങ്ക് സഹായത്തോടെ ഇരു രാജ്യങ്ങളും ഇൻഡസ് വാട്ടേഴ്സ് ട്രീറ്റി (ഇന്റസ് നദീജല കരാർ ഒപ്പുവെച്ചു. അതിന്നും നിലനിൽക്കുന്നു.
ഇതുകൂടാതെ രണ്ട് രാഷ്ട്രങ്ങളും കരാറിലെത്താത്ത ഒന്നുകൂടി ഉണ്ട്; റാൻ ഓഫ് കച്ചിലെ സാർ ക്രീക്ക് ആണ് അത്.
Question 24.
അമേരിക്കൻ ആധിപത്വത്തിന് സൈനീകവും സാമ്പത്തി കവും സാംസ്കാരികവുമായ തലങ്ങളുണ്ട്. അമേരിക്കൻ ആധിപത്വത്തിന്റെ 3 വ്യത്യസ്ത വശങ്ങൾ വിശദീകരിക്കുക.
Answer:
ലോകരാഷ്ട്രങ്ങൾ അധികാരം നേടാനും അധികാരം നില നിർത്താനും സൈനികശക്തി, സാമ്പത്തിക ശക്തി, സാംസ്ക്കാ രിക മേധാവിത്വം എന്നിവയിൽ കൂടി ശ്രമിക്കുന്നു. ശീതസമരക്കാ ലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലായിരുന്നു മത്സരം. സോവിയറ്റ് യൂണിയന്റെ തകർച്ച മൂലം അധികാരമേധാ വിത്വം അമേരിക്കയിൽ മാത്രം നിക്ഷിപ്തമായി. ഏക വൻശക്തി യായി അമേരിക്കക്ക് വിലസാനുള്ള അവസരമായി സോവിയറ്റ് യൂണിയന്റെ പതനം. മേധാവിത്വം അല്ലെങ്കിൽ ആധിപത്യം മൂന്ന് കാര്യങ്ങളിൽ കൂടിയാണ് പരക്കുന്നത്.
1. മാരക ശക്തി
2. ഘടനാപരമായ ശക്തി
3. മൃദുശക്തി
മാരക ശക്തി : സൈനികശക്തി, രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധ ങ്ങൾ മുതലായവ ഇതിൽപ്പെടുന്നു. ഇന്ന് അമേരിക്ക സൈനിക ശക്തിയിൽ മുൻപന്തിയിൽ നില്ക്കുന്നു. അമേരിക്കൻ സൈനിക മേധാവിത്വത്തെ വെല്ലുവിളിക്കാൻ ഇന്നാരുമില്ല. ഏതു നിമിഷ ത്തിലും ലോകത്തിന്റെ ഏത് കോണിലും എത്താനുള്ള കഴിവ് അവർ നേടിയിരിക്കുന്നു. ഈ ഉദ്ദേശ്യത്തിനുവേണ്ടി ബജറ്റിന്റെ ഒരു നല്ല തുക അവർ ചെലവഴിക്കുന്നുണ്ട്. ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വാരിക്കോരി പണം ചെല വിടുന്നു. സാങ്കേതികവിദ്യയാണ് അമേരിക്കയെ വൻ ആജ്ഞാ ശക്തിയായി നിലനിർത്തുന്നത്. സൈനിക ശക്തി ഉപയോഗിച്ച് കീഴ്പ്പെടുത്തുന്നതിനും ശിക്ഷിക്കുന്നതിനും പോലീസ് ചമയുന്ന തിനും അവർ തയ്യാറാണ്.
ഘടനാപരമായ ശക്തി : സാമ്പത്തിക ഘടനയെ അടിസ്ഥാനമാ ക്കിയാണ് ഈ മേധാവിത്വം. ആഗോള സാമ്പത്തിക ഘടന അമേ രിക്കയെ ആധാരമാക്കിയാണ് പ്രവർത്തിക്കുന്നത്. അമേരിക്ക ലോക സമ്പദ്ഘടനയെ സഹായിക്കുന്നുവെങ്കിൽ അത് അവ രുടെ ഗുണത്തിനോ ലാഭത്തിനോ വേണ്ടി മാത്രമാണ്.
രണ്ടാമത്തെ അർത്ഥത്തിൽ എടുക്കുകയാണെങ്കിൽ അന്താ രാഷ്ട്ര പൊതു നന്മയ്ക്കുള്ള കാര്യങ്ങൾ. ഉദാ : സമുദ്രമാർഗ്ഗ മുള്ള കമ്മ്യൂണിക്കേഷൻ കടൽമാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് കച്ച വടക്കപ്പലുകൾ യാത്ര ചെയ്യുന്നത്. അമേരിക്കക്ക് അന്താരാഷ്ട്ര ജലഗതാഗതത്തിന്മേൽ നല്ല അധികാരമുണ്ട്. കാരണം അമേരി ക്കൻ നാവികസൈന്യമാണ് സമുദ്രത്തിലെ കപ്പൽ പാതകൾ സുര ക്ഷിതമാക്കുന്നത്.
ഇനി അടുത്തത് ഇന്റർനെറ്റ്. അത് സത്വത്തിൽ അമേരിക്കൻ സൈന്യ ഗവേഷണ പ്രോജക്റ്റായിരുന്നു. 1950 – ൽ ആണ് ഇത് തുടങ്ങിയത്. ഇന്ന് ആഗോള നെറ്റ്വർക്ക് സാറ്റലൈറ്റുകളുപയോ ഗിച്ച് പ്രവർത്തിക്കുന്നു. അവ മിക്കവാറും അമേരിക്കൻ ഗവൺ . മെന്റിന്റെ കീഴിലുള്ളതാണ്. ആഗോള സാമ്പത്തികത്തിന്റെ 28% അമേരിക്കയുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര വ്യാപാര ത്തിന്റെ 15% വും ഇവരിൽത്തന്നെ നിക്ഷിപ്തമാണ്. ഏത് സാമ്പ ത്തിക മേഖല എടുത്താലും ആദ്യത്തെ മൂന്ന് ഏറ്റവും വലിയ കമ്പനികളിൽ ഒരു അമേരിക്കൻ കമ്പനിയെങ്കിലും കാണാതിരി ക്കില്ല. അമേരിക്കയുടെ ബ്രറ്റൺ വുഡ്സിന്റെ രീതി തന്നെയാണ് ഇന്ന് ആഗോളതല സാമ്പത്തികത്തിന്റെ ഘടന.
ലോകബാങ്ക്, ഐ.എം.എഫ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഇവ എല്ലാം തന്നെ അമേരിക്കൻ മേധാവിത്വത്തിന്റെ ഉദാഹരണങ്ങളാണ്. ഇനി വേറൊരു ഉദാഹരണമാണ് എം.ബി.എ. ഡിഗ്രി. ഇതിനെ വളരെ വിലപ്പെട്ട ലോകവ്യാപകമായ ഒരു കോഴ്സാക്കിയത് അമേ രിക്കയാണ്. ബിസിനസ് ഒരു പ്രൊഫഷൻ ആണെന്നും അത് പഠി പിച്ചെടുക്കാവുന്നതും ആണെന്ന് അവരാണ് കണ്ടുപിടിച്ചത്. 1881 ൽ ആദ്യത്തെ ബിസിനസ് സ്കൂൾ പെൻസിൽവേനിയയിൽ സ്ഥാപിതമായി. ഇതിന്റെ പേര് വാർട്ടൺ സ്കൂൾ എന്നായിരുന്നു. ഇന്ന് എംബിഎ ഒരു പ്രസ്റ്റീജിയസ് ഡിഗ്രിയല്ലാത്ത ഒരു രാജ്യവും ഇല്ല.
മൃദുശക്തി : ആശയപരമായും സാംസ്ക്കാരികമായുമുള്ള മേധാ വിത്വം ആണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അമേരിക്ക എല്ലാ വർക്കും മാതൃകയായി. മറ്റു രാഷ്ട്രങ്ങൾ അമേരിക്കയെ അനു കരിക്കുന്നു. ദുർബലരാജ്യങ്ങളിൽ അവരുടെ സംസ്കാരമൂല്യ ങ്ങൾ ഇഷ്ടപ്പെടുത്താൻ അമേരിക്കക്ക് സാധിക്കുന്നു.
അമേരിക്കക്കാരുടെ ജീവിതരീതി, വ്യക്തിഗതവിജയം എന്നിവ യിൽ നമ്മളെല്ലാം ഊറ്റം കൊള്ളുന്നു. ലോകരാഷ്ട്രങ്ങളിൽ അമേ രിക്ക ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. അത് സോഫ്റ്റ് പവർ പ്രേര ണയിൽ കൂടി, ബലം പ്രയോഗിച്ചല്ല, മറ്റു രാജ്യങ്ങളിൽ ഭംഗിയായി നടപ്പിലാക്കുന്നു.
Question 25.
ആഗോളവത്കരണം ബഹുതല ധാരണകളുള്ള ഒരു ആശ യമാണ്. ആഗോളവത്കരണത്തെ നിർവ്വചിച്ച് അത് വരുത്തി വച്ച രാഷ്ട്രീയവും സാംസ്കാരികവുമായ പ്രത്യാഘാതങ്ങൾ വിശദമാക്കുക.
Answer:
ആഗോളവൽക്കരണത്തിന്റെ അടിസ്ഥാനപരമായ ആശയം പര സ്പരമായ ആശയ, വസ്തു, മാനവശേഷി കൈമാറ്റം എന്നിവ യാണ്. വലിയ നിയന്ത്രണമില്ലാതെതന്നെ രാജ്യങ്ങളുടെ ഇടയിൽ ഇത് സാധ്യമാകും. അങ്ങനെ നോക്കുമ്പോൾ അതിന് വിവിധത ലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക സാംസ്ക്കാരിക മാനങ്ങൾ ഉണ്ടായിരിക്കും. ഈ അർത്ഥത്തിൽ നല്ലതും ചീത്തയുമായ ഫല ങ്ങൾ അതിന് ഉണ്ടാകുന്നു. ചില സമൂഹങ്ങളെ കുറച്ചും ചില സമൂഹങ്ങളെ വളരെയധികവും ഇത് ബാധിച്ചെന്നുവരാം.
സാമ്പത്തിക ഫലങ്ങൾ
ആഗോളവൽക്കരണം സാമ്പത്തിക മേഖലയെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു. ലോകബാങ്ക്, ഐ.എം.എഫ്, ഡബ്ല്യു.ടി.ഒ. എന്നിവയുടെ പങ്ക് വളരെ വലുതാണ്. ഇവ നിയന്ത്രിക്കുന്നത് പ്രധാനമായും അമേരിക്കയും, അതിന്റെ സഖ്യകക്ഷികളുമാണ്. ലോകസാമ്പത്തികനയം തന്നെ ഇവരുടെ സ്വാധീനത്തിൽപ്പെട്ടിരി ക്കുന്നു. ഈ കാര്യത്തിൽ ഒരു പുനഃപരിശോധന ആവശ്യമാണ്. ആഗോളവൽക്കരണത്തിലൂടെ ലാഭം ആർക്ക് കിട്ടുന്നുവെന്നും മറ്റും മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആഗോളവൽക്കരണ ഫലമായി വിവിധ രാജ്യങ്ങളിൽനിന്ന് ഇ ക്കുമതിക്കുള്ള നിരോധനം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ സാമ്പ ത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് അവർക്ക് മറ്റു വിക സ്വര രാഷ്ട്രങ്ങളിലും മുതൽ മുടക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ മുതൽമുടക്കുന്നത് കൂടുതൽ ലാഭത്തിന് സഹായിക്കും. പുതിയ സാങ്കേതികവിദ്യ കൾ രാഷ്ട്രാതിർത്തികൾ ഭേദിച്ച് വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ജനങ്ങളുടെ നീക്കം സംബന്ധിച്ച് വികസിതരാജ്യങ്ങൾ ചില ചട്ടങ്ങൾ വെച്ചിരിക്കുന്നു. അവരുടെ അതിർത്തികൾ വിസാ നയങ്ങളെക്കൊണ്ട് സുരക്ഷിതമാക്കുന്നു. അവരുടെ ജനങ്ങൾക്ക് ലഭിക്കേണ്ട തൊഴിൽസാധ്യത മറ്റുള്ളവർക്ക് ലഭിക്കുന്നത് വിസാ നയത്തിൽ പാടി തടയാനാകാ.
ആഗോളവൽക്കരണത്താൽ ഉണ്ടാകാവുന്ന ഫലങ്ങളാണ് മേൽപ്പ റഞ്ഞ സംഭാഷണങ്ങളിൽ കാണുന്നത്. വീട്, ഭക്ഷണം, ജലം, വസ്ത്രം, എന്തിനേറെ, വിചാരങ്ങളിൽപ്പോലും ആഗോളവൽക്ക രണം ഇന്ന് സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ആഗോള വൽക്കരണം നമ്മുടെ സംസ്ക്കാരങ്ങൾക്കുതന്നെ ഭീഷണിയാ യേക്കാം. ലോകമാകെ ഒരേതരത്തിലുള്ള സംസ്ക്കാരത്തിനുള്ള അവസരമായി ആഗോളവൽക്കരണം മാറും. പാശ്ചാത്യ സം സ്ക്കാരം മറ്റുരാജ്യങ്ങളിൽ വ്യാപിക്കും. അതുകൊണ്ടുതന്നെ ശക്തമായ അവരുടെ സംസ്ക്കാര താല്പര്യങ്ങൾക്കു പിന്നിൽ നമ്മൾ നിൽക്കേണ്ട ഗതികേട് വരാം എന്നതാണ് മുകളിലത്തെ സംഭാഷണത്തിൽനിന്നും മനസ്സിലാകുന്നത്.
Question 26.
ചൈനയുടെ സമ്പദ്ഘടന നിരവധി പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ചൈന സ്വീകരിച്ച വികസന തന്ത്രങ്ങൾ കണ്ടെത്തുക.
Answer:
ചൈനയെ അതിന്റെ നിശ്ചലമായ സാമ്പത്തികാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ പുത്തൻ സാമ്പത്തികനയം ഏറെ സഹായിച്ചി ട്ടുണ്ട്. കാർഷികമേഖലയിൽ നടപ്പിലാക്കിയ സ്വകാര്യവത്കരണ ത്തിന്റെ ഫലമായി, കാർഷികോൽപ്പാദനം ഗണ്യമായി വർദ്ധിക്കു കയും ഗ്രാമീണ വരുമാനം ഉയരുകയും ചെയ്തു. ഗ്രാമീണ സാമ്പത്തിക മേഖലയിൽ ഉയർന്ന തരത്തിലുള്ള വ്യക്തി സമ്പാദ്യം ഉണ്ടായതോടെ, ഗ്രാമീണ വ്യവസായമേഖലയിലും ഉയർച്ചയു ണ്ടായി. വ്യവസായവും, കാർഷികവൃത്തിയും ഉൾപ്പെടെയുള്ള ചൈനയുടെ സാമ്പത്തിക വ്യവസ്ഥിതി, ഇതിന്റെയൊക്കെ ഫലമായി ഗണ്യമായി വർധിക്കുവാൻ തുടങ്ങി. 2001 ൽ ചൈന ലോകവ്യാപാര സംഘടനയിൽ പ്രവേശിച്ചതോടെ, പുറംലോകവു മായി വ്യാപാരബന്ധം നടത്താൻ ചൈനയ്ക്ക് കഴിഞ്ഞു. ലോക സാമ്പത്തിക വ്യവസ്ഥിതിയുമായി യോജിച്ച് പ്രവർത്തിക്കാനുള്ള രാജ്യത്തിന്റെ പദ്ധതി, ഭാവി ലോകസാമ്പത്തിക ക്രമത്തെ നിശ്ചയ മായും സ്വാധീനിക്കും. കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയ ങ്ങളോട് എതിരാണെങ്കിലും ചൈനയുടെ വികസന മാതൃക സാമ്പത്തിക പുരോഗതിയുടെ നെടുംതൂണായി നിലകൊള്ളു ന്നുണ്ട്.
27 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം (2 × 8 = 16)
Question 27.
വിഭജന പ്രക്രിയ നടപ്പിലാക്കുക എന്നത് വളരെ പ്രയാസക രവും അതിന്റെ പ്രത്യാഘാതങ്ങൾ വേദനാജനകവുമായി രുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വിഭജന പ്രക്രിയയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കുക.
Answer:
മൂന്നുകാരണങ്ങളാണ് അതിനുണ്ടായിരുന്നത്. ഒന്നാമത് ബ്രിട്ടീഷി ന്ത്യയിൽ മുസ്ലിങ്ങൾ മാത്രമായ ഒരു പ്രദേശം ഉണ്ടായിരുന്നില്ല. മുസ്ലീങ്ങൾ അധികം ഉണ്ടായിരുന്ന രണ്ടു പ്രദേശങ്ങൾ ഉണ്ടായി രുന്നു. ഒന്നു പടിഞ്ഞാറും രണ്ടാമത് കിഴക്കും. രണ്ടും ഒന്നിച്ചാ ക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പടിഞ്ഞാറെ പാക്കിസ്ഥാൻ കിഴക്കെ പാക്കിസ്ഥാൻ എന്ന രീതിയിൽ പാക്കിസ്ഥാൻ രണ്ടു പ്രദേശത്തായി. അതിനിടയിൽ ഇന്ത്യയുടെ വലിയൊരു ഭൂവിഭാഗം ഉണ്ടായിരുന്നു.
രണ്ടാമതായി എല്ലാ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളും പാക്കിസ്ഥാ നിൽ ഉൾപ്പെടാനാഗ്രഹിച്ചിരുന്നില്ല. വടക്കുപടിഞ്ഞാറൻ പ്രവിശ്യ യുടെ പ്രമുഖ നേതാവായ ഖാൻ അബ്ദുൾ ഗഫാർ ഖാൻ രണ്ടു രാഷ്ട്ര പ്രമേയത്തെ എതിർത്തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ എതിർപ്പ് അവഗണിച്ച് വടക്കുപടിഞ്ഞാറൻ പ്രവിശ്വ പാക്കിസ്ഥാ നിൽ ചേർത്തു.
മൂന്നാമത്തെ പ്രശ്നം ബ്രിട്ടീഷിന്ത്യയിലെ പഞ്ചാബും ബംഗാളും മുസ്ലീം ഭൂരിപക്ഷമുള്ള രണ്ടു പ്രദേശങ്ങളായിരുന്നു. എന്നാൽ വളരെ വലിയ ഈ ഭൂഭാഗത്ത് തന്നെ മുസ്ലീംങ്ങളല്ലാത്ത വളരെ യധികം ജനങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷ മനുസരിച്ച് ഇവയെ ജില്ലകളോ പഞ്ചായത്തുകളോ ആയി തിരിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിന്റെ ദിവസം വളരെയധികം പേർക്കും തങ്ങൾ ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നറിയാൻ കഴി യാതെവന്നു എന്നതായിരുന്നു അതിന്റെ ഫലം. അത് ജനങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഇരുപക്ഷത്തേയും ന്യൂനപക്ഷക്കാരുടെ പ്രശ്നമായിരുന്നു ഏറ്റവും വലുത്. ഇപ്പോ ഴത്തെ പാക്കിസ്ഥാനിലുള്ള പ്രവിശ്യകളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും അതുപോലെ പഞ്ചാബിലും ബംഗാ ളിലുമുള്ള ധാരാളം മുസ്ലീങ്ങളും ഈ വിഭജനത്തിന്റെ ഇരകളായി. വിഭജനം ഉണ്ടാകുമെന്ന അറിവിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ എല്ലായിടത്തും ആക്രമിക്കപ്പെടുകയാണുണ്ടായത്.
1947 – ൽ ബ്രിട്ടീഷിന്ത്യയെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചത് ചരിത്രത്തിലെ തന്നെ ഒരു വലിയ ദുഃഖകരമായ സംഭ വമാണ്. അതിർത്തിയിൽ ജാതി, മതം എന്നിവയുടെ പേരു പറഞ്ഞ് ഇരുഭാഗത്തും ആയിരക്കണക്കിന് ജനങ്ങളാണ് കൊല്ലപ്പെട്ടത്. വലിയ നഗരങ്ങളായ ലാഹോർ, അമൃതസർ, കൽക്കത്ത മുതലാ യവ ജാതിമേഖലകളായി മാറി. മുസ്ലീങ്ങൾ ഹിന്ദു, സിഖ് മുതലാ യവർ വസിക്കുന്ന ഭാഗത്തേക്ക് പോകുന്നതൊഴിവാക്കി. അതു പോലെതന്നെ മുസ്ലീം ഭൂരിപക്ഷഭാഗത്ത് ഹിന്ദുക്കളും സിഖു കാരും പോകുന്നതൊഴിവാക്കി. ജനങ്ങൾ സ്വദേശവും വീടും വിട്ട് ദുരിതങ്ങൾ സഹിച്ചുകൊണ്ട് പലായനം ചെയ്യാൻ നിർബ ന്ധിതരായി.
അതിർത്തിയിലുള്ള ന്യൂനപക്ഷക്കാർ പലരും അഭ യാർത്ഥികളായി അഭയാർത്ഥിക്യാമ്പുകളിൽ കഴിയേണ്ടി വന്നു. പോലീസും ഭരണാധികാരികളും സഹായത്തിനുണ്ടായിരുന്നില്ല. ജനങ്ങൾ നടന്നും വണ്ടിയിലുമായി ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് പോകേണ്ടിവന്നു. ആ യാത്രയിൽ അവർ ആക്രമി ക്കപ്പെടുകയും കൊല്ലപ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്തു. നിർബന്ധിതമതംമാറ്റത്തിനും വിവാഹത്തിനും സമ്മതി ക്കേണ്ടതായും വന്നു. പല വീടുകളിലും സ്ത്രീകൾ അവരുടെ തന്നെ കുടുംബാംഗങ്ങളാൽ വധിക്കപ്പെട്ടു. കുടുംബത്തിന്റെ അന്തസ്സ് നിലനിർത്താൻ വേണ്ടിയായിരുന്നു അത്. കുട്ടികൾ രക്ഷി താക്കളിൽനിന്ന് വേർപെട്ട അവസ്ഥകളുമുണ്ടായി. അതിർത്തി കടന്നുവന്നവർക്ക് വീടില്ലാത്തതിനാൽ അഭയാർത്ഥി ക്യാമ്പുക ളിൽ മാസങ്ങളും വർഷങ്ങളും കഴിയേണ്ടിവന്നു.
ഭൂസ്വത്തുക്കൾ മാത്രമല്ല മേശ, കസേര മുതലായ വസ്തുക്കൾ വരെ ഭാഗിക്കപ്പെട്ടു. ഗവൺമെന്റിന്റേയും, റെയിൽവേയുടേയും ജോലിക്കാർ വിഭജിക്കപ്പെട്ടു. സ്വസ്ഥമായി സൗഹൃദത്തിൽ കഴി ഞ്ഞിരുന്ന ഒരു ജനതയാണ് ക്രൂരമായ വിഭജനത്തിനിരയായത്. 5 തൊട്ട് 10 ലക്ഷം വരെ ജനങ്ങൾ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ടാകു മെന്നു കണക്കാക്കുന്നു.
Question 28.
ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്ത ലവും അതിനിടയാക്കിയ കാരണങ്ങളും വിശദമാക്കുക.
• സാമ്പത്തിക പശ്ചാത്തലം
• ഗുജറാത്ത്, ബീഹാർ പ്രസ്ഥാനങ്ങൾ
• നീതിന്യായ വകുപ്പുമായുള്ള സംഘർഷം
• അലഹബാദ്
• ഹൈക്കോടതി വിധി
Answer:
1971 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ദിരാഗാന്ധി വൻപിച്ച ജനപിന്തുണയോടെ പ്രമുഖ നേതാവായി. ഈ സമയത്ത് പാർട്ടി യിൽ രൂക്ഷമായ അഭിപ്രായവ്യത്വാസങ്ങൾ ഉണ്ടായിരുന്നു. കാര ണങ്ങൾ പ്രധാനമായും മൂന്നാണ്.
a) സാമ്പത്തിക പ്രശ്നങ്ങൾ
b) ഗുജറാത്ത് & ബിഹാർ മൂവ്മെന്റ്
c) ജൂഡിഷ്യറിയുമായുള്ള തർക്കം.
1971 ലെ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം ഗരീബി ഠാവോ (ദാരിദ്ര്യം മാറ്റുക) എന്നതായിരുന്നു. എന്നാൽ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ രാജ്യത്തെ സാമ്പത്തിക സാമൂഹിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിച്ചില്ല. ഇതിനു പല കാരണങ്ങ ളുണ്ട്. ഒന്നാമതായി അഭയാർത്ഥി പ്രശ്നം, ബംഗ്ലാദേശ് പ്രതിസന്ധി, പിന്നെ ഇന്ത്യാ- പാക്കിസ്ഥാൻ യുദ്ധം മുതലായവ സാമ്പത്തിക മായി വളരെ ബുദ്ധിമുട്ടു വരുത്തി. രണ്ടാമതായി, യുദ്ധശേഷം അമേരിക്ക ഇന്ത്യക്കുള്ള സഹായം നിർത്തി. മൂന്നാമതായി പെട്രോ ളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധന, നാലാമതായി നാണയ പരുഷവും വില വർദ്ധനയും മൂലം ജനങ്ങൾക്ക് ജീവിതം ബുദ്ധിമുട്ടായി. അഞ്ചാമതായി, വ്യവസായ വളർച്ച കുറ വായി, തൊഴിലില്ലായ്മ കൂടി പ്രത്യേകിച്ചും ഗ്രാമീണമേഖലകളിൽ ആറാമതായി, ഗവർമെന്റ് ജീവനക്കാരുടെ ശമ്പളം നിർത്തിവെ ക്കുകയോ കുറക്കുകയോ ചെയ്യേണ്ടിവന്നു. ഏഴാമതായി, മഴയി ല്ലായ്മമൂലം ഭക്ഷ്യോൽപാദനങ്ങളുടെ ഗണ്യമായ കുറവ്.
മേല്പറഞ്ഞ കാരണങ്ങൾ നാട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി. മൊത്തമായും രാജ്യത്തിൽ ഒരു അതൃപ്തി വരാൻ കാര ണമായി. ഇത് പ്രതിപക്ഷ പാർട്ടികൾക്ക് പ്രതിഷേധം സംഘടിപ്പി ക്കാൻ അവസരം കൊടുത്തു.
ഗുജറാത്ത് ആന്റ് ബീഹാർ മുവ്മെന്റ്
രണ്ടാമത്തെ ഒരു വലിയ പ്രശ്നം കോൺഗ്രസ് ഭരിക്കുന്ന ഗുജ റാത്തിലെയും ബീഹാറിലെയും വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നു. പ്രക്ഷോഭത്തിന് പ്രധാന കാരണം അവശ്യസാധനങ്ങളുടെ വില വർദ്ധനയായിരുന്നു. ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, അഴിമതി എന്നി വയും വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. ഈ രണ്ടു സംസ്ഥാനങ്ങ ളിലും പ്രതിപക്ഷത്തിന്റെ പിന്തുണ വിദ്യാർത്ഥികൾക്കുണ്ടായി രുന്നു. ഗുജറാത്തിൽ പ്രസിഡണ്ട് ഭരണം നടപ്പിലാക്കി. ഈ സം യത്ത് ഇന്ദിരാഗാന്ധിയുടെ പ്രധാന എതിരാളിയും കോൺഗ്രസ്സ് (ഒ) യിലെ പ്രമുഖ നേതാവുമായിരുന്ന മൊറാർജി ദേശായി അനി ശ്ചിതകാല നിരാഹാരത്തിനൊരുങ്ങി. ആ സംസ്ഥാനത്ത് തെര ഞെഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. 1975 ജൂണിൽ കടുത്ത സമ്മർദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു നടന്നു. കോൺഗ്രസ് പരാജയപ്പെട്ടു. ബീഹാറിൽ വിദ്യാർത്ഥികൾ ജയപ്രകാശ് നാരായണനെ സമരം നയിക്കാൻ ക്ഷണിച്ചു. അഹിം സാപരമായിരിക്കണം എന്ന ഉപാധിയോടെ അദ്ദേഹം ക്ഷണം സ്വീകരിച്ചു.
ജയപ്രകാശ് നാരായണൻ കോൺഗ്രസ് ഗവൺമെന്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു. എല്ലാ രംഗത്തും (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം) ഒരു വിപ്ലവം വേണമെന്നും അത് ജനാ ധിപത്യത്തെ നിലനിർത്തുന്നതാവണമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ബീഹാർ ഗവൺമെന്റ് രാജിവെക്കാൻ കൂട്ടാക്കിയില്ല. ദേശീയതലത്തിൽ ഇതിനെക്കുറിച്ച് ചലനമുണ്ടായി. ജയപ്രകാശ് നാരായണൻ മുഴുവൻ രാജ്യത്തും പ്രക്ഷോഭം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഇതിനിടെ റെയിൽവേ ജോലിക്കാർ പണി മുടക്കി. രാജ്യമാകമാനം സ്തംഭിക്കാവുന്ന രൂപത്തിലായിരുന്നു അത്. 1975-ൽ ജയപ്രകാശ് നാരായണൻ പാർലിമെന്റിലേക്ക് ഒരു മാർച്ച് നടത്തി. ഡൽഹിയിൽ ജനം കണ്ട ഏറ്റവും വലിയ റാലി യായിരുന്നു അത്. അതോടെ പ്രതിപക്ഷം ഇന്ദിരാഗാന്ധിക്ക് ബദ ലായി അദ്ദേഹത്തെ കണ്ടു. രണ്ടു പ്രക്ഷോഭങ്ങളും കോൺഗ്രസ് വിരുദ്ധമായി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിനെതിരായും ശബ്ദ ങ്ങളുയർന്നു. ഇതെല്ലാം തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണെന്ന് അവർ വിശ്വസിക്കുകയും ചെയ്തു.
ജുഡിഷ്യറിയുമായുള്ള സംഘർഷം
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ മറ്റൊരു കാരണം ജൂഡീഷ്യ റിയുമായുള്ള സംഘർഷമാണ്. ഇക്കാലത്ത് ഗവൺമെന്റിന്റെ ചില പ്രവർത്തികൾ ഭരണഘടന ലംഘനമാണെന്ന് സുപ്രീം കോർട്ട് കണ്ടെത്തി. കോർട്ട് വിധി ജനാധിപത്യത്തിനും പാർലിമെന്റ് അധി കാരത്തിനും എതിരാണെന്നായിരുന്നു കോൺഗ്രസ്സിന്റെ വാദം. പാവങ്ങൾക്കായി നടത്തുന്ന പദ്ധതികൾക്ക് കോടതി തടസ്സം നില്ക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. തർക്കം മൂന്ന് പ്രധാന പ്രശ്നങ്ങളിലായിരുന്നു. ഒന്നാമതായി, പാർലിമെന്റിന് മൗലികാവ കാശങ്ങൾ മാറ്റാൻ അവകാശമുണ്ടോ? കോർട്ട് വിധി ‘ഇല്ല’ എന്നു തന്നെയായിരുന്നു രണ്ടാമതായി, പാർലിമെന്റിന് ഭൂമിയുടെ ഉടമ സ്താവകാശം മാറ്റാൻ സാധ്യമാവുമോ? പാർലിമെന്റിന് മാറ്റാൻ അധികാരമില്ല എന്നായിരുന്നു കോടതിയുടെ വിധി. മൂന്നാമതായി പാർലിമെന്റ് അതിന് മൗലികാവകാശങ്ങൾ കുറക്കാൻ അധികാ രമുണ്ടെന്നും പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്തു. എന്നാൽ സുപ്രീംകോർട്ട് ഇതു നിരസിച്ചു. ഇതാണ് കോടതിയും ഗവൺ മെന്റും തമ്മിലുള്ള സംഘർഷത്തിന് കാരണം.
ഇതു കൂടാതെ രണ്ടു കാരണങ്ങൾ കൂടിയുണ്ടായിരുന്നു. കേശ വാനന്ദഭാരതി കേസിൽ സുപ്രീം കോർട്ട് പ്രഖ്യാപിച്ചു പാർലി മെന്റിന് ഭരണഘടനയുടെ അടിസ്ഥാന നിബന്ധനകൾ മാറ്റാനധി കാരമില്ല എന്ന്. അതിനുശേഷം ചീഫ് ജസ്റ്റീസിന്റെ പോസ്റ്റിൽ ഒഴിവ് വന്നു. സാധാരണ ഏറ്റവും സീനിയർ ജഡ്ജിയാണ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുക. എന്നാൽ ഗവൺമെന്റ് അർഹത യുള്ള മൂന്ന് ജഡ്ജിമാരെ തഴഞ്ഞുകൊണ്ട് എ.എൻ. റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ നിയമം വിവാദമായി. അതിനും പുറമേ ഉത്തർപ്രദേശ് ഹൈക്കോർട്ട് ഇന്ദിരാഗാന്ധിയുടെ തെര ഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. 1975 ജൂണിൽ അടിയ ന്തിരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ പ്രധാന കാരണങ്ങളാണിവ.
Question 29.
ലോകത്തെ രണ്ടാമത്തെ ശക്ത രാജ്യമായിരുന്ന സോവിയറ്റ് യൂണിയൻ 1991 ആയപ്പോൾ തകരുണ്ടായി. യു.എസ്.എസ്. ആറിന്റെ ശിഥിലീകരണത്തിന് ഇടയാക്കിയ ഘടകങ്ങൾ വിശ കലനം ചെയ്യുക.
Answer:
1. സോവിയറ്റ് യൂണിയന്റെ ഗവൺമെന്റ് നിയന്ത്രണം അതിന്റെ പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടായിരുന്നു.
2. ജനാധിപത്യമില്ലായ്മ, അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മ.
3. പല സ്ഥാപനങ്ങളും പരിഷ്ക്കാരങ്ങൾ ആവശ്യമായവയായി രുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കർശന നിയ ന്ത്രണം ഇവയുടെമേൽ ഉണ്ടായിരുന്നു.
4. പാർട്ടി ജനങ്ങളുടെ ആവശ്യങ്ങൾ നിരാകരിച്ചു. 15 വ്യത്യസ്ത റിപ്പബ്ലിക്കുകൾ കൂടിയതായിരുന്നു സോവിയറ്റ് യൂണിയൻ. അവർക്ക് അവരുടേതായ പ്രശ്നങ്ങളും സംസ്ക്കാരങ്ങളും ഉണ്ടായിരുന്നു.
5. കടലാസിൽ 15 റിപ്പബ്ലിക്കുകൾ ഉണ്ടായിരുന്നെങ്കിലും റഷ മാത്രമാണ് സോവിയറ്റ് യൂണിയനിൽ പ്രധാനമായിരുന്നത്. റഷ്യ എല്ലായ്പ്പോഴും മേധാവിത്വം പുലർത്തുകയും മറ്റു റിപ്പബ്ലി ക്കിലെ ജനങ്ങൾ അവഗണിക്കപ്പെടുകയും അടിച്ചമർത്തപ്പെ ടുകയും ചെയ്തു.
6. ആയുധപന്തയത്തിൽ അമേരിക്കക്ക് ഒപ്പം നിൽക്കാൻ സോവി യറ്റ് യൂണിയന് സാധിച്ചു എങ്കിലും അത് വളരെ ചിലവേറി യതായിരുന്നു. പടിഞ്ഞാറൻ സാങ്കേതികത കൂടുതൽ മെച്ച പ്പെട്ടതായിരുന്നു. രാഷ്ട്രീയപരമായും സാമ്പത്തികപരമായും സോവിയറ്റ് ജനതയുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കു ന്നതിൽ സോവിയറ്റ് യൂണിയൻ പരാജയപ്പെട്ടു.
7. സോവിയറ്റ് സാമ്പത്തികം കൂടുതലായുപയോഗിച്ചത് അണു വായുധങ്ങൾ നിർമ്മിക്കാനും സൈനിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അതിന്റെ മറ്റു ഉപഗ്രഹ രാജ്യങ്ങളെ വിക സിപ്പിക്കാനും മറ്റുമായിരുന്നു.
8. ഗവൺമെന്റിന്റെ മെല്ലെപ്പോക്കും, തെറ്റുകൾ തിരുത്താൻ സാധിക്കാഞ്ഞതും, തുറന്നുള്ള സമീപനമില്ലായ്മയും സോവി യറ്റ് യൂണിയന്റെ പതനത്തിന് കാരണമായി.