Students can use Std 8 Malayalam Kerala Padavali Notes Pdf സാന്ദ്രസൗഹൃദം Sandra Souhrudam Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Sandra Souhrudam Summary
സാന്ദ്രസൗഹൃദം Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു

കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റകാവ്യം കൊണ്ട് മലായള സാഹിത്യത്തിൽ ശാശ്വതവും സമുന്നതവുമായ സ്ഥാനം നേടിയ കവിയാണ് രാമപുരത്ത് വാര്യർ. മാർത്താണ്ഡ വർമ്മ യുടെ ആശ്രി ത നാ യി രു ന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ മീനിച്ചിൽ താലൂക്കിൽ ഉൾപ്പെട്ട രാമപുരം എന്ന പ്രദേശത്താണ് വാരിയരുടെ ജനനം. ശങ്കരൻ എന്നാണ് യഥാർത്ഥ പേര്.
അമ്മ പാർവതി വാരസ്യാരും അച്ഛൻ അമനകര ഗ്രാമ ത്തിലെ പുനം എന്ന ഇല്ലത്തെ പദ്മനാഭൻ നമ്പൂതിരിയും ആയിരുന്നു. അച്ഛനിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഇരിങ്ങാലക്കുടയിൽ ചെന്ന് ഉണ്ണായി വാരിയരിൽനിന്ന് സംസ്കൃതം പഠിച്ചു. സാഹിത്യത്തിലും സംഗീതത്തിലും നല്ല വാസന അദ്ദേഹത്തിനുണ്ടായി രുന്നു. ജ്യോതിഷപണ്ഡിതനായിരുന്നുവെന്നും പറ യുന്നു.
രാമപുരത്തുവാരിയൻ നല്ല സംസ്കൃതവ്യുല്പന്നൻ ആയിരുന്നുവെന്നും സ്വദേശത്ത് പള്ളിക്കുടം കെട്ടി കുട്ടികളെ വിദ്യ അഭ്യസിച്ചുവന്നിരുന്നെന്നും പറയപ്പെ ടുന്നു. അക്കാലത്ത് വടക്കുംകൂർ രാജാക്കന്മാരുടെ ഒരു ശാഖ വെള്ളാലപ്പള്ളിയിൽ ഉണ്ടായിരുന്നു. ആ ശാഖയിൽപ്പെട്ട രവിവർമ്മ രാജാവിന്റെ ആശ്രിതനായി രുന്നു വാരിയർ. രാജാവിനൊപ്പം വൈക്കം മഹാദേവ ക്ഷേത്രത്തിൽ പോകുകയും വൈക്കത്തപ്പനെ ഭജിക്കു കയും ചെയ്തുവന്നു അദ്ദേഹം. കൊല്ലവർഷം 925-ൽ (1750) വടക്കുംകൂർ തിരുവിതാംകൂർ അധീനത്തിലായ ശേഷം മാർത്താണ്ഡവർമ്മ മഹാരാജാവ് വൈക്കം ക്ഷേത്രത്തിൽ കുറേ ദിവസം ഭജനത്തിനായി എഴുന്ന ള്ളിത്താമസിക്കെ രവിവർമ്മ രാജാവിന്റെ സഹായ ത്തോടെ വാരിയർ അദ്ദേഹത്തെ മുഖം കാണിച്ച് ചില സംസ്കൃതശ്ലോകങ്ങൾ സമർപ്പിച്ചു. അവയിലൊന്ന് തന്നെ കുചേലനോടും മഹാരാജാവിനെ കൃഷ്ണ നോടും ഉപമിച്ചുകൊണ്ടുള്ളതായിരുന്നു. തന്നെ സ്തുതി ച്ചുകൊണ്ടുള്ള ശ്ലോകങ്ങളിൽ സമ്പ്രീതനായ മഹാരാ ജാവ് കുചേലോപാഖ്യാനം വഞ്ചിപ്പാട്ടായി രചിക്കാൻ രാമപുരത്തു വാരിയരോട് ആവശ്യപ്പെട്ടു. മടങ്ങുമ്പോൾ അദ്ദേഹം വാരിയരെയും പള്ളിയോടത്തിൽ തിരുവന ന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതിൽ വെച്ച് വാരിയർ താൻ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ക്കേൾപ്പിച്ചു എന്ന് പറയപ്പെടുന്നു.
![]()
കൃതികൾ
കുചേലവൃത്തം വഞ്ചിപ്പാട്ടാണ് രാമപുരത്തു വാര്യർക്ക് പ്രശസ്തി നേടിക്കൊടുത്തത്. ജയദേവകൃതിയായ ഗീത ഗോവിന്ദത്തിന്റെ മലയാളം പരിഭാഷയായ ഭാഷാഷ്ട പദിയും രാമപുരത്തുവാര്യരുടെ കൃതിയാണ്. രണ്ടും മഹാരാജാവിന്റെ നിർദ്ദേശപ്രകാരമാണ് രചിക്കുന്നത്. അമരകോശത്തിന് ലഘുഭാഷ് എന്ന സംസ്കൃതവ്യാ ഖ്യാനം, നൈഷധം, തിരുവാതിരപ്പാട്ട് എന്നിവയാണ് രാമ പുരത്തുവാര്യരുടെ മറ്റു കൃതികൾ. ലഘുഭാഷ വടക്കും കൂർ രവിവർമ്മ രാജാവിന്റെ ആവശ്യപ്രകാരം രചിച്ച താണെന്ന് ആമുഖശ്ലോകത്തിൽ പറയുന്നു.
വഞ്ചിപ്പാട്ട്
കേരളത്തിന്റെ സാംസ്കാരിക ജീവിതവുമായി ഇഴ ചേർന്നിരിക്കുന്നതും വൈകാരിക ബന്ധം പുലർത്തു ന്നതുമായ ജനകീയ കവിതകളാണ് നാടൻ പാട്ടുകൾ. ഇത്തരം പാട്ടുകളിൽ ജലാശയവുമായി ബന്ധപ്പെട്ട ഗാന ശാഖയാണ് വഞ്ചിപ്പാട്ട്. നതോന്നത വൃത്തത്തിലാണ് ഇത് രചിച്ചിട്ടുള്ളത്. കിരാതം, നളചരിതം തുടങ്ങിയ ധാരാളം വഞ്ചിപ്പാട്ടുകൾ ഉണ്ടെങ്കിലും ചിരപ്രതിഷ്ഠ നേടിയത് കുചേലവൃത്തം വഞ്ചിപ്പാട്ട് തന്നെ. ഇതിന്റെ കർത്താവ് രാമപുരത്തു വാര്യരാണ്.
കവിതയുടെ ആശയം
കൃഷ്ണന്റെയും കുചേലന്റെയും സൗഹൃദത്തിന്റെ ദൃഢതയാണ് സാന്ദ്രസൗഹൃദം എന്ന ഈ പദ്യഭാഗ ത്തിന്റെ അന്തർധാര.
സാന്ദീപനി മഹർഷിയുടെ കീഴിലുള്ള ഗുരുകുല വിദ്യാഭ്യാസകാലത്ത് വേദശാസ്ത്രങ്ങൾ പഠിച്ചതും അഗാ ധമായ സൗഹൃദബന്ധം ഉണ്ടായതും ഓർക്കുന്നുണ്ടോ എന്ന് ശ്രീകൃഷ്ണൻ കുചേലനോട് ചോദിക്കുകയാണ്. ഇതിന്റെ വിപരീത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും അവർക്കിടയിൽ സൗഹൃദത്തിന്റെ തെളിമ നിറഞ്ഞു നിൽക്കുന്നു.

ആശ്രമത്തിൽ താമസിക്കുന്ന കാലത്ത് ഗുരു പത്നി യുടെ നിർദ്ദേശ പ്രകാരം കാട്ടിൽ വിറക് ശേഖരിക്കാ നായി പോയതും അതിനെ തുടർന്നുണ്ടായ സംഭവവി കാസങ്ങളും മറന്നില്ലല്ലോ എന്ന് ശ്രീകൃഷ്ണൻ കു
ലനോട് ചോദിക്കുകയാണ്. ശിഷ്യരെ കാണാതെ സാന്ദീ പനി മഹർഷി പത്നിയോട് കോപിച്ചതും പ്രഭാതത്തിൽ അവരെ തിരഞ്ഞു കാട്ടിലേക്ക് വന്നതും ഗുരുവിനെ കണ്ടയുടനെ പാദങ്ങളിൽ വീണു നമസ്ക്കരിച്ചതും ഗുരു അനുഗ്രഹിച്ചതുമെല്ലാം ഇപ്പോഴും ഓർമ്മയില്ലേ എന്ന് ശ്രീകൃഷണൻ കുചേലനോട് ചോദിക്കുകയാണ്.
നന്മ നമുക്കതേയുള്ളു ഗുരുകടാക്ഷം കൂടാതെ ജന്മസാഫല്യം വരുമോ ജനിച്ചാലാർക്കും…….
എന്ന് ശ്രീകൃഷ്ണൻ കുചേലനോട് പറയുന്നു.
ഗുരുവിന്റെ സമഭാവനയും ഗുരുകടാക്ഷം തന്നെ യാണ്. ജീവിത വിജയം എന്ന ശിഷ്യരുടെ വിശ്വാസവും പ്രശ്നങ്ങളെ കൈകോർത്ത് നേരിടുന്ന ശിഷ്യരുടെ ഐക്യബോധവും പ്രതിസന്ധികളിൽ ശിഷ്യരെ തേടി യെത്തുന്ന ഗുരുവിന്റെ കരുതലുമെല്ലാം പദ്യഭാഗത്തിന് മിഴിവേകുന്നു.
പഴയകാല പദ്യങ്ങളായ ചെമ്മേ, മറന്നില്ല, കുളുർന്നു, പുക്ക്, ഉഷപ്പ്, തുരപ്പ് എന്നിങ്ങനെ ഇന്ന് പ്രചാരത്തിലില്ലാത്ത ധാരാളം പദങ്ങൾ ഈ കൃതിയി മുണ്ട്.
അർത്ഥം
സാഹസാൽ – സാഹസത്തോടെ
സാഹസം – കഴിവിനപ്പുറമുള്ള പ്രവൃത്തി
സാദരം – ആദരവോടുകൂടി
ഭവാൻ – അങ്ങ്
ചെമ്മേ – വേണ്ടതുപോലെ
ഇറപ്പ് – തുരങ്കം
നിയോഗം – കല്പന, ആജ്ഞ
പുക്ക് – പ്രവേശിച്ച്
പെരുക്കുന്ന – വർദ്ധിക്കുന്ന
പെരുങ്കാട് – കൊടുങ്കാട്
മറന്നില്ലല്ലി – മറന്നിട്ടില്ലല്ലോ
മാർത്താണ്ഡൻ – സൂര്യൻ
സാന്ദ്രം – ദൃഢമായ, നിറഞ്ഞ
സൗഹൃദം – സ്നേഹം
അസ്മാകം – നമ്മുടെ, ഞങ്ങളുടെ
അരുണൻ – സൂര്യൻ
ആകസ്മികം – പെട്ടെന്നുണ്ടായത്.
ഇന്ധനം – വിറക്
കദാചന – ഒരിക്കൽ
മോദാൽ – സന്തോഷത്തോടെ
അന്യോന്യം – പരസ്പരം
ഉഷപ്പോളം – പ്രഭാതം വരെ
തോന്നുന്നോ – ഓർക്കുന്നുവോ
![]()
സന്ധികണ്ടെത്താം
പുക്കിന്ധനം – പുക്ക് + ഇന്ധനം (ലോപസന്ധി)
നമ്മെയെല്ലാം – നമ്മെ + എല്ലാം (ആഗമസന്ധി)
പെരുങ്കാട് – പെരു + കാട് (ആദേശസന്ധി)
നമ്മെക്കാണാഞ്ഞിട്ടു – നമ്മെ + കാണാഞ്ഞിട്ടു (ദ്വിത്വസന്ധി)
സമാസം കണ്ടെത്താം
വേദശാസ്ത്രങ്ങൾ – വേദങ്ങളും ശാസ്ത്രങ്ങളും (ദ്വന്ദ്വസമാസം)
ഗുരുപത്നി – ഗുരുവിന്റെ പത്നി (സംബ ന്ധിക തൽപുരുഷൻ)
സാന്ദ്രസൗഹൃദം – സാന്ദ്രമായ സൗഹൃദം (കർമധാരയൻ)
ഗുരുകടാക്ഷം – ഗുരുവിന്റെ കടാക്ഷം (സം ബന്ധികാതൽപുരുഷൻ)