Students rely on Kerala Syllabus SSLC Social Science Notes Pdf Download Malayalam Medium and SSLC Geography Chapter 8 Important Questions Malayalam Medium സുസ്ഥിരതയിലേയ്ക്ക് to help self-study at home.
Class 10 Geography Chapter 8 Important Questions Malayalam Medium
Kerala Syllabus Class 10 Social Science Geography Chapter 8 Important Questions Malayalam Medium
I. Multiple choice questions
Question 1.
1960 വരെ ലോകത്തിലെ നാലാമത്തെ വലിയ തടാകമായിരുന്ന അരൽ കടൽ ഏത് രാജ്യങ്ങൾ ക്കിടയിലാണ് സ്ഥിതി ചെയ്തിരുന്നത്?
A) കസാഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ
B) തുർക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ
C) തുർക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ
D) അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ
Answer:
C) തുർക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ
Question 2.
അരൽ കടലിലേക്ക് ഒഴുകിയെത്തിയിരുന്ന പ്രധാന ജലസ്രോതസ്സുകളായ നദികൾ ഏവ?
A) നൈൽ, ആമസോൺ
B) സിർദര്യ, അമുദര്യ
C) യുഫ്രട്ടീസ്, ടൈഗ്രിസ്
D) ഗംഗ, യമുന
Answer:
B) സിർദര്യ, അമുദര്യ
Question 3.
പരിസ്ഥിതിയിൽ ലഭ്യമായതും, സാങ്കേതികമായി പ്രാപ്യമായതും, സാംസ്കാരികമായി സ്വീകാര്യ മായതും, മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കുന്നതുമായ ഏതൊന്നിനെയും എന്ത് വിളിക്കാം?
A) ഭൗമവസ്തു
B) സ്റ്റോക്ക്
C) വിഭവം
D) കരുതൽ ശേഖരം
Answer:
C) വിഭവം
Question 4.
വിഭവങ്ങളെ ഉദ്ഭവത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുമ്പോൾ, ജൈവമണ്ഡലത്തിന്റെ ഭാഗമായതും ജീവനുള്ളതുമായ വിഭവങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
A) അജൈവ വിഭവങ്ങൾ
B) പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങൾ
C) ജൈവ വിഭവങ്ങൾ
D) സാധ്യതയുള്ള വിഭവങ്ങൾ
Answer:
C) ജൈവ വിഭവങ്ങൾ
Question 5.
താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയാത്ത വിഭവത്തിന് ഉദാഹരണം ഏത്?
A) സൗരോർജം
B) കാറ്റ്
C) കൽക്കരി
D) ജലം
Answer:
C) കൽക്കരി
Question 6.
പൊതു കളിസ്ഥലം, ഉദ്യാനം, ശ്മശാനം തുട ങ്ങിയ വിഭവങ്ങൾ ഉടമസ്ഥതയുടെ അടിസ്ഥാന ത്തിൽ ഏത് വിഭാഗത്തിൽപ്പെടുന്നു?
A) ദേശീയ വിഭവങ്ങൾ
B) അന്തർദേശീയ വിഭവങ്ങൾ
C) വ്യക്തിഗത വിഭവങ്ങൾ
D) സാമൂഹ്യ വിഭവങ്ങൾ
Answer:
D) സാമൂഹ്യ വിഭവങ്ങൾ
![]()
Question 7.
ഒരു രാജ്യത്തിന്റെ ദേശീയ വിഭവമായി പരിഗ ണിക്കുന്ന സമുദ്രമേഖല തീരത്തുനിന്നും എത്ര നോട്ടിക്കൽ മൈൽ വരെയാണ്?
A) 200 നോട്ടിക്കൽ മൈൽ
B) 12 നോട്ടിക്കൽ മൈൽ
C) 100 നോട്ടിക്കൽ മൈൽ
D) 50 നോട്ടിക്കൽ മൈൽ
Answer:
B) 12 നോട്ടിക്കൽ മൈൽ
Question 9.
ഒരു പ്രദേശത്ത് കാണപ്പെടുന്നതും എന്നാൽ നിലവിൽ ഉപയോഗിക്കപ്പെടാത്തതുമായ വിഭവ ങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
A) കരുതൽ വിഭവങ്ങൾ
B) വികസിത വിഭവങ്ങൾ
C) സ്റ്റോക്കുകൾ
D) സാധ്യതയുള്ള വിഭവങ്ങൾ
Answer:
D) സാധ്യതയുള്ള വിഭവങ്ങൾ
Question 10.
മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവു ള്ളതും എന്നാൽ അവ പ്രയോജനപ്പെടുത്തുവാൻ ഉചിതമായ സാങ്കേതികവിദ്യ ഇല്ലാത്തതുമായ വസ്തുക്കളെ വിളിക്കുന്ന പേരെന്ത്?
A) കരുതൽ ശേഖരം (Reserves)
B) സ്റ്റോക്കുകൾ (Stocks)
C) വികസിത വിഭവങ്ങൾ (Developed Resources)
D) പ്രാദേശികവൽക്കരിക്കപ്പെട്ട വിഭവങ്ങൾ (Localized Resources)
Answer:
B) സ്റ്റോക്കുകൾ (Stocks)
Question 11.
നിലവിലുള്ള സാങ്കേതിക അറിവിന്റെ സഹായ ത്തോടെ ഉപയോഗിക്കാൻ കഴിയുന്നതും എന്നാൽ ഭാവി ആവശ്യങ്ങൾക്കായി മാറ്റിവെച്ചിട്ടു ള്ളതുമായ വിഭവങ്ങൾ ഏത് പേരിലറിയപ്പെടുന്നു?
A) സാധ്യതയുള്ള വിഭവങ്ങൾ
B) സ്റ്റോക്കുകൾ
C) കരുതൽ വിഭവശേഖരങ്ങൾ
D) അജൈവ വിഭവങ്ങൾ
Answer:
C) കരുതൽ വിഭവശേഖരങ്ങൾ
Question 12.
വായു, സൗരോർജ്ജം, ജലം തുടങ്ങിയവ വിതരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ ഏത് വിഭാഗ ത്തിൽപ്പെടുന്നു?
A) പ്രാദേശികവൽക്കരിക്കപ്പെട്ട വിഭവങ്ങൾ
B) എല്ലായിടത്തും കാണപ്പെടുന്ന വിഭവങ്ങൾ
C) ജൈവ വിഭവങ്ങൾ
D) സാധ്യതയുള്ള വിഭവങ്ങൾ
Answer:
B) എല്ലായിടത്തും കാണപ്പെടുന്ന വിഭവങ്ങൾ
![]()
Question 13.
നിയതമായ രാസഭൗതിക സവിശേഷതകളോടു കൂടിയതും, ആറ്റങ്ങൾ ഒരു നിശ്ചിത രീതിയിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ളതുമായ രാസ സംയുക്ത ങ്ങൾ ഏതാണ്?
A) അയിരുകൾ
B) ധാതുക്കൾ
C) സ്റ്റോക്കുകൾ
D) ഫോസിൽ ഇന്ധനങ്ങൾ
Answer:
B) ധാതുക്കൾ
Question 14.
താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴി യുന്ന വിഭവങ്ങളിൽപ്പെടാത്തത് ഏത്?
A) കാറ്റ്
B) പെട്രോളിയം
C) ലോഹങ്ങൾ (പുനരുപയോഗിക്കാവുന്നത്)
D) വായു
Answer:
B) പെട്രോളിയം
Question 15.
അരൽ കടൽ ഒരു മരുഭൂമിയായി മാറാൻ കാരണ മായ മനുഷ്യന്റെ പ്രധാനപ്പെട്ട പ്രവർത്തനം എന്തായിരുന്നു
A) ആഴക്കടൽ മത്സ്യബന്ധനം വർദ്ധിപ്പിച്ചത്.
B) പരുത്തി കൃഷിക്കായി നദികളെ വഴിതിരിച്ചു വിട്ടത്.
C) കടലിൽ രാസമാലിന്യങ്ങൾ തള്ളിയത്.
D) അമിതമായ കപ്പൽ ഗതാഗതം.
Answer:
B) പരുത്തി കൃഷിക്കായി നദികളെ വഴിതിരിച്ചു വിട്ടത്.
Question 16.
‘സുസ്ഥിര വികസനം’ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച് റിപ്പോർട്ട് ഏത്?
A) റിയോ ഭൗമ ഉച്ചകോടി റിപ്പോർട്ട് (1992)
B) ബ്രാന്റ് കമ്മിഷൻ റിപ്പോർട്ട് (1987)
C) അജൻഡ 21
D) Our Common Future (നമ്മുടെ പൊതുഭാവി) എന്ന പേരിൽ അറിയപ്പെടുന്ന ബ്രാന്റ് കമ്മിഷൻ റിപ്പോർട്ട് (1987)
Answer:
C) അജൻഡ 21
II. Assertion Reason Questions
നിർദ്ദേശം: (A) പ്രസ്താവന (Assertion) ആയി നൽകിയിരിക്കുന്നു. (R) കാരണം (Reason) ആയി നൽകിയിരിക്കുന്നു. ഇവ വിലയിരുത്തി ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഓപ്ഷനുകൾ:
A) (A) യും (R) ഉം ശരിയാണ്, (R) എന്നത് (A) യുടെ ശരിയായ വിശദീകരണമാണ്.
B) (A) യും (R) ഉം ശരിയാണ്, എന്നാൽ (R) എന്നത് (A) യുടെ ശരിയായ വിശദീകരണമല്ല.
C) (A) ശരിയാണ്, എന്നാൽ (R) തെറ്റാണ്.
D) (A) തെറ്റാണ്, എന്നാൽ (R) ശരിയാണ്.
Question 17.
(A): വ്യാവസായിക അടിത്തറ നിലനിർത്തുന്നതിൽ ഇരുമ്പിന് നിർണ്ണായക പങ്കുണ്ട്.
(R): ഖനനം ചെയ്യുന്ന ഇരുമ്പയിരിന്റെ ഏകദേശം 98 ശതമാനവും ഉരുക്ക് നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്.
Answer:
A) (A) യും (R) ഉം ശരിയാണ്, (R) എന്നത് (A) യുടെ ശരിയായ വിശദീകരണമാണ്.
Question 18.
(A): ലോഹങ്ങളുടെ മാത്രം പ്രത്യേകതയായ ലോഹത്തിളക്കം അലോഹ ധാതുക്കൾക്കില്ല.
(R): അസംസ്കൃത വസ്തുവായോ മറ്റ് ധാതുക്കളുടെ കൂടെയോ നിരവധി വ്യാവസായിക ആവശ്യങ്ങൾക്കായി അലോഹ ധാതുക്കളെ പ്രയോജനപ്പെടുത്തുന്നു.
Answer:
B) (A) യും (R) ഉം ശരിയാണ്, എന്നാൽ (R) എന്നത് (A) യുടെ ശരിയായ വിശദീകരണമല്ല.
![]()
Question 19.
(A): വിഭവ രൂപീകരണത്തിന്റെ ഒരു അവശ്യ ഘടകമാണ് മനുഷ്യർ.
(R): വിഭവങ്ങൾ പ്രകൃതിയുടെ സൗജന്യ വരദാനങ്ങളാണ്.
Answer:
C) (A) ശരിയാണ്, എന്നാൽ (R) തെറ്റാണ്.
Question 20.
(A): സൗരോർജ്ജം ഒരു പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവമാണ്.
(R): ഇത് ഭൗതികമോ രാസികമോ ആയ പ്രക്രിയകളിലൂടെ പ്രകൃതിയിൽ തുടർച്ചയായി ഉൽപ്പാദിപ്പിക്കപ്പെടുന്നതോ പുനഃസ്ഥാപിക്കപ്പെടുന്നതോ ആയ വിഭവമാണ്.
Answer:
A) (A) യും (R) ഉം ശരിയാണ്, (R) എന്നത് (A) യുടെ ശരിയായ വിശദീകരണമാണ്.
Question 21.
(A): 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്ര വിഭവങ്ങൾ അന്തർദേശീയ വിഭവങ്ങളാണ്.
(R):അന്തർദേശീയ ഏജൻസികളുടെ അനുമതിയില്ലാതെ ഒരു രാജ്യത്തിനും ഈ വിഭവങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.
Answer:
A) (A) യും (R) ഉം ശരിയാണ്, (R) എന്നത് (A) യുടെ ശരിയായ വിശദീകരണമാണ്.
III. ചേരുംപടി ചേർക്കുക
നിർദ്ദേശം: A നിരയെ B, C നിരകളുമായി യോജിപ്പിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
Question 22.
വിഭവ വർഗ്ഗീകരണം (ഉടമസ്ഥത
| A (വിഭവം) | B (വർഗ്ഗീകരണം) | C (ഉദാഹരണം) |
| 1. വീട് | a. സാമൂഹ്യ വിഭവം | i. 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്രം |
| 2. വനം | b. ദേശീയ വിഭവം | ii. പൊതു കളിസ്ഥലം |
| 3. ഉദ്യാനം | c. അന്തർദേശീയ വിഭവം | iii. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം |
| 4. സമുദ്രവിഭവം | d. വ്യക്തിഗത | iv. രാജ്യാതിർത്തിക്കുള്ളിലെ ഭൂപ്രദേശം |
A) 1 – d – iii, 2 – b – iv, 3 – a – ii, 4 – c – i
B) 1 – a – ii, 2 – b – iv, 3 – d – iii, 4 – c – i
C) 1 – c – i, 2 – d – iii, 3 – a – ii, 4 – b – iv
D) 1 – d – ii, 2 – b – iii, 3 – a – i, 4 – c – iv
Answer:
A) 1 – d – iii, 2 – b – iv, 3 – a – ii, 4 – c – i
| A (വിഭവം) | B (വർഗ്ഗീകരണം) | C (ഉദാഹരണം) |
| 1. വീട് | d. വ്യക്തിഗത | iii. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം |
| 2. വനം | b. ദേശീയ വിഭവം | iv. രാജ്യാതിർത്തിക്കുള്ളിലെ ഭൂപ്രദേശം |
| 3. ഉദ്യാനം | a. സാമൂഹ്യ വിഭവം | ii. പൊതു കളിസ്ഥലം |
| 4. സമുദ്രവിഭവം | c. അന്തർദേശീയ വിഭവം | i. 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്രം |
Question 23.
വിഭവ വർഗ്ഗീകരണം (വികസനത്തിന്റെ അവസ്ഥ)]
| A (വിഭവം) | B (വർഗ്ഗീകരണം) | C (സവിശേഷത |
| 1. ഹൈഡ്രജൻ | a. സാധ്യതയുള്ള വിഭവം | i. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപയോഗത്തിൽ വരുത്താൻ കഴിയും (ഭാവിയിൽ) |
| 2. പെട്രോളിയം | b. വികസിത വിഭവം | ii. ഉപയോഗത്തിനായി സർവേ ചെയ്ത് ഗുണനിലവാരം നിർണയിച്ചവ |
| 3. കാറ്റിൽ നിന്നുള്ള ഊർജ്ജം | c. സ്റ്റോക്ക് | iii. ഉപയോഗിക്കുവാൻ ഉചിതമായ സാങ്കേതികവിദ്യ ഇല്ലാത്തവ |
| 4. ഡാം ജലം | d. കരുതൽ ശേഖരം | iv. ഒരു പ്രദേശത്ത് കാണപ്പെടുന്നതും ഉപയോഗിക്കപ്പെടാത്തതും |
A) 1 – c – iii, 2 – b – ii, 3 – a – iv, 4 – d – i
B) 1 – a – iv, 2 – b – ii, 3 – c – iii, 4 – d – i
C) 1 – d – i, 2 – c – iii, 3 – b – ii, 4 – a – iv
D) 1 – c – iii, 2 – d – i, 3 – a – iv, 4 – b – ii
Answer:
A) 1 – c – iii, 2 – b – ii, 3 – a – iv, 4 – d – i
| A (വിഭവം) | B (വർഗ്ഗീകരണം) | C (സവിശേഷത |
| 1. ഹൈഡ്രജൻ | c. സ്റ്റോക്ക് | iii. ഉപയോഗിക്കുവാൻ ഉചിതമായ സാങ്കേതികവിദ്യ ഇല്ലാത്തവ |
| 2. പെട്രോളിയം | b. വികസിത വിഭവം | ii. ഉപയോഗത്തിനായി സർവേ ചെയ്ത് ഗുണനിലവാരം നിർണയിച്ചവ |
| 3. കാറ്റിൽ നിന്നുള്ള ഊർജ്ജം | a. സാധ്യതയുള്ള വിഭവം | iv. ഒരു പ്രദേശത്ത് കാണപ്പെടുന്നതും ഉപയോഗിക്കപ്പെടാത്തതും |
| 4. ഡാം ജലം | d. കരുതൽ ശേഖരം | i. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപയോഗത്തിൽ വരുത്താൻ കഴിയും (ഭാവിയിൽ) |
Question 24.
ലോഹങ്ങളും അയിരുകളും
| A (ലോഹം) | B (പ്രധാന അയിര്) | C (മറ്റ് അയിര്) |
| 1. ഇരുമ്പ് | a. ബോക്സൈറ്റ് | i. സാലറൈറ്റ് |
| 2. സിങ്ക് | b. ഗെലീന | ii. ക്രോമൈറ്റ് |
| 3. അലുമിനിയം | c. ഇൽമനൈറ്റ് | iii. മാഗ്നറ്റൈറ്റ് |
| 4. ലെഡ് | d. ഹെമറ്റൈറ്റ് | iv. നേറ്റീവ് സ്വർണ്ണം |
ഓപ്ഷനുകൾ
A) 1 – d – iii, 2 – c – i, 3 – a – iv, 4 – b – ii
B) 1 – d – iii, 2 – c – i, 3 – a – ii, 4 – b – iv
C) 1 – d – iii, 2 – i, 3 – a, 4 – b
D) 1 – d – iii, 2 – i, 3 – a – iv, 4 – ii
Answer:
C) 1 – d – iii, 2 – i, 3 – a, 4 – b
![]()
IV. പ്രസ്താവന ചോദ്യങ്ങൾ
Question 25.
വിഭവങ്ങളുടെ വർഗ്ഗീകരണത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
i പെട്രോളിയം പോലുള്ള ഫോസിൽ ഇന്ധന ങ്ങൾ പുനരുപയോഗിക്കാൻ കഴിയുന്നവ യാണ്.
ii. ലോഹങ്ങളെപ്പോലെ ചില ധാതുക്കൾ പുനരു പയോഗിക്കാവുന്നവയാണ്.
iii. ഹൈഡ്രജനെ ഊർജ്ജ സ്രോതസ്സായി പ്രയോ ജനപ്പെടുത്തുന്ന സാങ്കേതികവിദ്യ നിലവിലില്ലാ അതിനാൽ ഇത് സ്റ്റോക്ക് എന്ന വിഭാഗ ത്തിൽപ്പെടുന്നു.
iv. എല്ലായിടത്തും കാണപ്പെടുന്ന വിഭവങ്ങൾക്ക് ഉദാഹരണമാണ് ലോഹ അയിരുകൾ.
A) i, ii എന്നിവ മാത്രം
B) i, iv എന്നിവ മാത്രം
C) ii, iii എന്നിവ മാത്രം
D) i, iii എന്നിവ മാത്രം
Answer:
B) i, iv എന്നിവ മാത്രം
Question 26.
അരൽ കടൽ ദുരന്തത്തെക്കുറിച്ചുള്ള താഴെ പറ യുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
A) ലോകത്തിലെ ഏറ്റവും വലിയ തടാകമാ യിരുന്നു അരൽ കടൽ.
B) കൃഷിക്ക് വേണ്ടി നദികളെ വഴിതിരിച്ചു വിട്ടതാണ് അര ൽ കടൽ വറ്റിവരളാൻ കാരണം.
C) ഗോതമ്പ് കൃഷിയാണ് അരൽ കടലിന്റെ പ്രധാന ജലസ്രോതസ്സുകളെ ആശ്രയിച്ച് നില നിന്നിരുന്നത്.
D) അരൽ കടലിന്റെ പഴയ പേരാണ് അരൽക്കം മരുഭൂമി.
Answer:
B) കൃഷിക്ക് വേണ്ടി നദികളെ വഴിതിരിച്ചു വിട്ടതാണ് അര ൽ കടൽ വറ്റിവരളാൻ കാരണം.
Question 27.
വിഭവം (Resource) എന്നാൽ എന്ത്?
Answer:
മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗി ക്കുന്നതും പരിസ്ഥിതിയിൽ ലഭ്യമായതും സാങ്കേതികമായി പ്രാപ്യമായതും സാംസ്കാരി കമായി സ്വീകാര്യവുമായ ഏതൊന്നിനെയും വിഭവം എന്ന് വിളിക്കാം.
Question 28.
മാനവ വിഭവം (Human Resource) എന്നാൽ എന്ത്?
Answer:
മനുഷ്യർ തങ്ങളുടെ കഴിവ്, നൈപുണി, സാങ്കേ തികവിദ്യ എന്നിവ പ്രയോജനപ്പെടുത്തി ധാരാളം വിഭവങ്ങൾ രൂപപ്പെടുത്തുന്നതിനാൽ മനുഷ്യ രെയും വിഭവമായി പരിഗണിക്കാം.
Question 29.
ജൈവവിഭവങ്ങൾ (Biotic) എന്താണെന്നും അജൈവവിഭവങ്ങൾ (Abiotic) എന്താണെന്നും ഓരോ ഉദാഹരണം സഹിതം വേർതിരിച്ചെഴുതുക.
Answer:
ജൈവവിഭവങ്ങൾ: ജൈവമണ്ഡലത്തിന്റെ ഭാഗമായതും മനുഷ്യന് പ്രയോജനപ്പെടുത്താവു ന്നതുമായ ജീവനുള്ള വസ്തുക്കൾ, ഉദാഹരണം: മനുഷ്യർ, സസ്യജന്തുജാലങ്ങൾ.
അജൈവവിഭവങ്ങൾ ജീവനില്ലാത്ത വസ്തുക്ക ളാൽ നിർമ്മിതമായ വിഭവങ്ങൾ. ഉദാഹരണം: ധാതുക്കൾ, പാറകൾ.
Question 30.
പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങൾക്ക് (Renewable Resources) രണ്ട് ഉദാഹരണങ്ങൾ നൽകുക.
Answer:
സൗരോർജം
കാറ്റ് (വായു, ജലം എന്നിവയും ഉദാഹരണങ്ങ ളാണ്)
![]()
Question 31.
‘സ്റ്റോക്കുകൾ’ (Stocks) എന്ന വിഭവ വർഗ്ഗീക രണം വിശദമാക്കുക. ഒരു ഉദാഹരണം നൽകുക.
Answer:
മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ളതും എന്നാൽ അവ പ്രയോജനപ്പെടുത്തുവാൻ ഉചിത മായ സാങ്കേതികവിദ്യ ഇല്ലാത്തതുമായ വസ്തുക്ക ളെയാണ് “സ്റ്റോക്കുകൾ’ എന്ന് വിളിക്കുന്നത്. ഉദാഹരണം: ഹൈഡ്രജനെ ഒരു സമ്പന്നമായ ഊർജ്ജസ്രോതസ്സായി പ്രയോജനപ്പെടുത്തു ന്നതിന് നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടില്ല.
Question 32.
വികസിത വിഭവങ്ങൾ (Developed Resources) എന്നാൽ എന്ത്
Answer:
ഉപയോഗത്തിനായി സർവേ ചെയ്ത്, അവയുടെ ഗുണനിലവാരവും അളവും നിർണ്ണയിക്കപ്പെട്ടി ട്ടുള്ള വിഭവങ്ങളാണിവ. ഇത്തരം വിഭവങ്ങൾ പ്രയോജനപ്പെടുത്തുവാൻ മതിയായ സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നു.
Question 33.
ദേശീയ വിഭവങ്ങളുടെ (National Resources) പരിധി നിർണ്ണയിക്കുന്നതിൽ 12 നോട്ടിക്കൽ മൈൽ പരിധിക്ക് എന്ത് പ്രാധാന്യമാണുള്ളത്?
Answer:
ഒരു രാജ്യത്തിന്റെ രാജ്യാതിർത്തിക്കുള്ളിലെ ഭൂപ ദേശം, ജലാശയങ്ങൾ എന്നിവയ്ക്കൊപ്പം തീരത്തു നിന്നും നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്ര ഭാഗവും ദേശീയ വിഭവത്തിൽ ഉൾപ്പെടുന്നു.
Question 34.
ധാതുക്കൾ (Minerals) എന്നാൽ എന്ത്?
Answer:
നിയതമായ രാസഭൗതിക സവിശേഷതകളോടു കൂടിയതും, പ്രകൃത്യാ രൂപപ്പെട്ടതും കാർബണി കമോ അകാർബണികമോ ആയ പദാർത്ഥങ്ങ ളാണ് ധാതുക്കൾ.
Question 35.
ടൈറ്റാനിയം എന്ന ലോഹത്തിന്റെ രണ്ട് പ്രധാന ഉപയോഗങ്ങൾ എഴുതുക.
Answer:
വിമാനങ്ങൾ, ജെറ്റ് എൻജിനുകൾ, മിസൈലുകൾ എന്നിവയുടെ നിർമ്മാണത്തിന്.
ബഹിരാകാശ വാഹനങ്ങൾ നിർമ്മിക്കുന്നതിന്.
Question 36.
അമിത വിഭവചൂഷണത്തിന്റെ ഫലമായി അൽ കടൽ ലോകത്തിനുമുന്നിൽ നൽകുന്ന ശക്തമായ മുന്നറിയിപ്പ് എന്താണ്?
Answer:
ഭൂമി നൽകുന്ന വിഭവങ്ങൾ അശാസ്ത്രീയമായി ചൂഷണം ചെയ്യാതിരിക്കാനും, സുസ്ഥിര വിഭവ പരിപാലനം നടത്തേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ചുമാണ് അരൽ കടലിന്റെ ദുരന്തം നമ്മെ ഓർമ്മിപ്പിക്കുന്നത്.
![]()
Question 37.
പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങളുടെ മൂന്ന് സവിശേഷതകൾ പട്ടികപ്പെടുത്തുക.
Answer:
ഭൗതികമോ രാസികമോ ആയ പ്രക്രിയകളിലൂടെ പ്രകൃതിയിൽ തുടർച്ചയായി ഉൽപ്പാദിപ്പിക്ക പ്പെടുന്നതോ പുനഃസ്ഥാപിക്കപ്പെടുന്നതോ ആയ വിഭവങ്ങളാണിവ.
ഇവയിൽ പലതും ഉപയോഗാനന്തരം തീർന്നു പോകാത്തതും വീണ്ടും ഉപയോഗയോഗ്യവുമാണ്. മനുഷ്യന് എപ്പോഴും സുലഭമായി ലഭിക്കുന്നവ യാണ് മിക്കവയും.
Question 38.
ദേശീയ വിഭവങ്ങളും അന്തർദേശീയ വിഭവങ്ങളും ഉദാഹരണങ്ങൾ സഹിതം വേർതിരിച്ചെഴുതുക.
Answer:
ദേശീയ വിഭവങ്ങൾ: രാജ്യത്തിന്റെ ഉടമസ്ഥതയിൽ ഉള്ളവ. ഉദാഹരണത്തിന്, ധാതുസമ്പത്ത്, വനങ്ങൾ, രാജ്യാതിർത്തിക്കുള്ളിലെ ഭൂപ്രദേശം.
അന്തർദേശീയ വിഭവങ്ങൾ: അന്തർദേശീയ ഏജൻസികളുടെ ഉടമസ്ഥതയിൽ ഉള്ളവ. ഉദാ ഹരണത്തിന്, 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്രവിഭവങ്ങൾ (അനുമതിയില്ലാതെ ഉപയോഗി ക്കാൻ കഴിയില്ല).
Question 39.
കരുതൽ വിഭവശേഖരങ്ങൾ എന്നാൽ എന്ത്? സ്റ്റോക്കുകളിൽ നിന്ന് ഇവ എങ്ങനെ വ്യത്യാസ പ്പെട്ടിരിക്കുന്നു?
Answer:
കരുതൽ വിഭവശേഖരം: നിലവിലുള്ള സാങ്കേതിക അറിവിന്റെ സഹായത്തോടെ ഉപയോഗത്തിൽ വരുത്താൻ കഴിയുന്നതും, നിലവിൽ ഉപയോഗം ആരംഭിച്ചിട്ടില്ലാത്തതും, എന്നാൽ ഭാവി ആവശ്യ ങ്ങൾ നിറവേറ്റുന്നതിനായി പിന്നീട് പ്രയോജന പ്പെടുത്താൻ സാധ്യതയുള്ളതുമായ വിഭവങ്ങ ളാണ്.
വ്യത്യാസം: സ്റ്റോക്കുകൾക്ക് (Stocks) ആവ ശ്യമായ സാങ്കേതികവിദ്യ ലഭ്യമല്ല. എന്നാൽ കരുതൽ ശേഖരം ഉപയോഗിക്കാൻ നിലവിലെ സാങ്കേതികവിദ്യ മതിയാകും.
Question 40.
വിതരണക്രമത്തിന്റെ അടിസ്ഥാനത്തിൽ വിഭവ ങ്ങളെ തരംതിരിക്കുന്ന ‘എല്ലായിടത്തും കാണപ്പെ ടുന്ന വിഭവങ്ങൾ’ (Ubiquitous) എന്നും ‘പ്രാദേശികവൽക്കരിക്കപ്പെട്ട വിഭവങ്ങൾ’ (Localized) എന്നും ഉദാഹരണങ്ങൾ സഹിതം വിശദ മാക്കുക.
Answer:
എല്ലായിടത്തും കാണപ്പെടുന്ന വിഭവങ്ങൾ: ഭൂമിയിൽ എല്ലായിടത്തും കാണപ്പെടുന്നവ. ഉദാഹരണം: വായു, സൗരോർജം, ജലം.
പ്രാദേശികവൽക്കരിക്കപ്പെട്ട വിഭവങ്ങൾ: ലോകത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം കാണപ്പെ ടുന്നവ. ഉദാഹരണം: ലോഹ അയിരുകൾ, ഫോസിൽ ഇന്ധനങ്ങൾ 56.
Question 41.
ചെമ്പ് (Copper) എന്ന ലോഹത്തിന്റെ മൂന്ന് പ്രധാന ഉപയോഗങ്ങൾ എഴുതുക.
Answer:
വയറുകൾ, ഇലക്ട്രിക് മോട്ടോറുകൾ, ട്രാൻസ് ഫോർമറുകൾ, ജനറേറ്ററുകൾ എന്നിവ നിർമ്മിക്കു ന്നതിന് വൈദ്യുത വ്യവസായത്തിൽ ഉപയോഗി ക്കുന്നു.
ആദിമ മനുഷ്യർ അലങ്കാര ആവശ്യങ്ങൾക്കും ഉപ കരണങ്ങൾ നിർമ്മിക്കുന്നതിനും ആയുധങ്ങ ൾക്കും വേണ്ടി ഉപയോഗിച്ചിരുന്നു.
Question 42.
ഫോസിൽ ഇന്ധനങ്ങൾ (Fossil Fuels) എന്നാൽ എന്ത്? രണ്ട് ഉദാഹരണങ്ങൾ നൽകുക.
Answer:
പുരാതന സസ്യജന്തുജീവികളുടെ ഫോസിൽ അവ ശിഷ്ടങ്ങളിൽ നിന്ന് ഉദ്ഭൂതമാകുന്ന ഇന്ധനങ്ങ ളാണ് ഫോസിൽ ഇന്ധനങ്ങൾ.
ഇവ പുനരുൽപാദിപ്പിക്കാൻ കഴിയാത്ത ഊർജ്ജ സ്രോതസ്സുകളിൽ ഉൾപ്പെടുന്നു.
ഉദാഹരണം: കൽക്കരി, പെട്രോളിയം, പ്രകൃതി വാതകങ്ങൾ.
![]()
Question 43.
കൽക്കരിയുടെ വ്യാവസായിക ആവശ്യങ്ങൾ എന്തൊക്കെയാണ്? (ഊർജോൽപാദനത്തിനു പുറമെ)
Answer:
ലോഹ സംസ്കരണത്തിനായുള്ള ഇന്ധനമായി ഉപയോഗിക്കുന്നു.
മെഴുകുകൾ, തൈലങ്ങൾ, ഔഷധങ്ങൾ, കീടനാശി നികൾ, നിറക്കൂട്ടുകൾ എന്നിവ നിർമ്മിക്കുന്ന തിനുള്ള രാസ് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നു.
Question 44.
അലുമിനിയം, ചെമ്പ് എന്നീ ലോഹങ്ങൾ ‘ഇരു മ്പിൻ്റെ അംശമില്ലാത്ത മോഹധാതുക്കൾ (NonFerrous Metallic Minerals) എന്ന വിഭാഗ ത്തിൽ ഉൾപ്പെടുന്നു. ഈ പ്രസ്താവനയെ സാധ കരിക്കുന്ന ഓരോ വസ്തുത എഴുതുക.
Answer:
അലുമിനിയം ഇതിന്റെ പ്രധാന അയിരായ ബോക് സൈറ്റ് ഇരുമ്പിന്റെ അംശം ഇല്ലാത്ത ലോഹധാതു ക്കളിൽ ഉൾപ്പെടുന്നു. ഇത് വിമാനങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
ചെമ്പ്: ഇത് വൈദ്യുത വ്യവസായത്തിൽ ഒഴിച്ചു കൂടാനാവാത്ത ലോഹമാണ്. ഇരുമ്പ് അടങ്ങിയി ട്ടില്ലാത്ത ധാതുക്കളാണ് ഇവ.
Question 45.
സുസ്ഥിര വിഭവ പരിപാലനത്തിന്റെ (Sustainable Resource Management) ആവശ്യകതയെ അരൽ കടലിന്റെ പരിവർത്തനം എങ്ങനെയാണ് ഓർമ്മിപ്പിക്കുന്നത്?
Answer:
കാർഷികാവശ്യങ്ങൾക്കായി നദികളെ വഴിതിരിച്ചു വിട്ടതിലൂടെയും അമിത കീടനാശിനി പ്രയോഗത്തി ലൂടെയും അരൽ കടൽ ഒരു പാരിസ്ഥിതിക ദുരന്തമായി മാറി.
അമിത വിഭവചൂഷണത്തിന്റെ ഇരയായ അരൽ കടൽ, ഭൂമി നൽകുന്ന വിഭവങ്ങൾ അശാസ്ത്രീ യമായി ചൂഷണം ചെയ്യാതിരിക്കേണ്ടതിന്റെയും സുസ്ഥിര വിഭവ പരിപാലനം നടത്തേണ്ടതി ന്റെയും ആവശ്യകതയെക്കുറിച്ച് ശക്തമായ ഒരു മുന്നറിയിപ്പായി ലോകത്തിനുമുന്നിൽ നില കൊള്ളുന്നു.
Question 46.
ലോകത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് ശേഖരം കാണപ്പെടുന്ന മൂന്ന് രാജ്യങ്ങളുടെ പേര് എഴുതുക.
Answer:
ഓസ്ട്രേലിയ
ബ്രസീൽ
റഷ്യ (ഇന്ത്യയും ഒരു പ്രധാന ഉൽപ്പാദക രാജ്യ മാണ്).
Question 47.
വിഭവങ്ങളെ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിരിക്കുന്ന നാല് വിഭാഗങ്ങൾ ഓരോ ഉദാഹരണം സഹിതം വിശദമാക്കുക.
Answer:
വ്യക്തിഗത വിഭവങ്ങൾ (Individual Resources): ഒരു വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ളവ.
ഉദാഹരണം: വീട്, പുരയിടം, സ്വന്തം വാഹനം.
സാമൂഹ്യ വിഭവങ്ങൾ (Community Resources): സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും പ്രാപ്യമാ യവ. ഉദാഹരണം: പൊതു കളിസ്ഥലം, ഉദ്യാന ങ്ങൾ, ശ്മശാനം.
ദേശീയ വിഭവങ്ങൾ (National Resources): രാജ്യത്തിന്റെ ഉടമസ്ഥതയിൽ ഉള്ളവ.
ഉദാഹരണം: ധാതുസമ്പത്ത്, വനങ്ങൾ, രാജ്യാ തിർത്തിക്കുള്ളിലെ ഭൂപ്രദേശം, തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രം.
അന്തർ ദേശീയ വിഭവങ്ങൾ (International Resources): അന്തർദേശീയ ഏജൻസികളുടെ ഉടമസ്ഥതയിൽ ഉള്ളവ. ഉദാഹരണം: 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്രവിഭവങ്ങൾ.
Question 48.
സാധ്യതയുള്ള വിഭവങ്ങളും (Potential Resources) വികസിത വിഭവങ്ങളും (Developed Resources) തമ്മിലുള്ള വ്യത്യാസം ഉദാഹരണങ്ങൾ സഹിതം വിശദമാക്കുക.
Answer:
സാധ്യതയുള്ള വിഭവങ്ങൾ: ഒരു പ്രദേശത്ത് കാണ പ്പെടുന്നതും എന്നാൽ നിലവിൽ ഉപയോഗിക്ക പ്പെടാത്തതുമായ വിഭവങ്ങളാണിവ.
ഉദാഹരണം: രാജസ്ഥാനിലും ഗുജറാത്തിലും കാറ്റ്, സൗരോർജ്ജം എന്നിവയിൽ നിന്നും ഊർജ്ജം ഉൽപ്പാദിപ്പിക്കുവാൻ ഏറെ സാധ്യതകളു ണ്ടെങ്കിലും, അവ നാമമാത്രമായേ പ്രയോജന പ്പെടുത്തുന്നുള്ളൂ.
വികസിത വിഭവങ്ങൾ: ഉപയോഗത്തിനായി സർവേ ചെയ്ത് അവയുടെ ഗുണനിലവാരവും അളവും നിർണ്ണയിക്കപ്പെട്ടിട്ടുള്ള വിഭവങ്ങളാണിവ. ഇത്തരം വിഭവങ്ങൾ പ്രയോജനപ്പെടുത്തുവാൻ മതിയായ സാങ്കേതിക വിദ്യയും നിലവിൽ വികസിപ്പിച്ചിട്ടുണ്ട്.
ഉദാഹരണം: പെട്രോളിയം.
![]()
Question 49.
ഇരുമ്പിന്റെ (Iron) നാല് പ്രധാന ഉപയോഗങ്ങൾ എഴുതുക.
Answer:
വറചട്ടി മുതൽ ചലനശക്തിയുള്ള യന്ത്രങ്ങൾ വരെ ഇരുമ്പുപയോഗിച്ച് നിർമ്മിച്ചെടുക്കുന്നു.
ഖനനം ചെയ്യുന്ന ഇരുമ്പയിരിന്റെ 98 ശതമാനവും ഉരുക്ക് (Steel) നിർമ്മാണത്തിനാണ് ഉപയോഗി ക്കുന്നത്.
ഉരുക്ക് നിർമ്മാണത്തിന്റെ ഒരു പ്രധാന ഘടകമാണ് ഇരുമ്പ്.
മാംഗനീസ്, ക്രോമിയം തുടങ്ങിയ ലോഹങ്ങൾ ഉരുക്കിന്റെ ഗുണനിലവാരം കൂട്ടുന്നതിനും സ്റ്റീൽ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
Question 50.
പരമ്പരാഗത ഊർജ്ജ വിഭവങ്ങളെയും പരമ്പ രേതര ഊർജ്ജ വിഭവങ്ങളെയും താരതമ്യം ചെയ്ത് എഴുതുക.
Answer:
പരമ്പരാഗത വിഭവങ്ങൾ (പുനഃസ്ഥാപന ശേഷി യില്ലാത്തവ):
- ഉപയോഗിക്കുംതോറും ക്ഷയിച്ചു കൊണ്ടിരി ക്കുന്നതും തീർന്നുപോകാൻ സാധ്യതയുള്ളവ യുമാണ്.
- മലിനീകരണത്തിന് കാരണമാകുന്നു.
- പരിപാലിക്കുന്നതിനും സംഭരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വളരെ ചെലവേറിയ താണ്.
- ഉദാഹരണം: കൽക്കരി, പെട്രോളിയം. പരമ്പര വിഭവങ്ങൾ (പുനഃസ്ഥാപന ശേഷിയുള്ളവ):
- യഥേഷ്ടം ലഭ്യമായവയാണ്.
- പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിത വുമാണ്.
ഉദാഹരണം: സൗരോർജ്ജം, കാറ്റ്.
Question 51.
ബ്രാന്റ് റിപ്പോർട്ടിൽ (1987) നിർവചിച്ചിട്ടുള്ള ‘സുസ്ഥിര വികസനം’ (Sustainable Develop ment) എന്ന ആശയം വിശദമാക്കുക. പുനഃസ്ഥാ പിക്കാൻ കഴിയാത്ത വിഭവങ്ങളുടെ പശ്ചാത്തല ത്തിൽ ഈ ആശയം എത്രത്തോളം പ്രസക്ത മാണ്?
Answer:
സുസ്ഥിര വികസനം: ഭാവി തലമുറയ്ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള കഴി വിനെ ദോഷകരമായി ബാധിക്കാതെ വർത്തമാന കാല ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന രീതിയിലുള്ള വികസനമാണിത്.
പ്രസക്തി: കൽക്കരി, പെട്രോളിയം പോലുള്ള പുനഃസ്ഥാപിക്കാൻ കഴിയാത്ത വിഭവങ്ങൾ ദശലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് രൂപപ്പെ ട്ടതും ഉപയോഗത്തിനനുസരിച്ച് അളവ് കുറയു ന്നതുമാണ്. ഈ വിഭവങ്ങൾ അമിതമായി ഉപയോ ഗിച്ചാൽ ക്രമേണ ഭൂമിയിൽ നിന്നും അപ്രത്യക്ഷ മാകും. അതിനാൽ, ഈ വിഭവങ്ങളെ ഭാവി തലമുറയുടെ ആവശ്യങ്ങൾക്കായി സംരക്ഷിച്ചു കൊണ്ട് വികസനം സാധ്യമാക്കുന്നതിൽ സുസ്ഥിര വികസനത്തിന് അതീവ പ്രസക്തിയുണ്ട്.
Question 52.
വിഭവങ്ങളെ അവയുടെ പുനഃസ്ഥാപന ശേഷി യുടെ അടിസ്ഥാനത്തിലുള്ള തരംതിരി വുകൾ (പുനഃസ്ഥാപിക്കാൻ കഴിയുന്നവ, പുനഃസ്ഥാപി ക്കാൻ കഴിയാത്തവ) ഉദാഹരണങ്ങളും സവിശേ ഷതകളും സഹിതം വിശദമാക്കുക.
Answer:
പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങൾ:
- നിർവചനം: ഭൗതികമോ രാസികമോ ആയ പ്രക്രിയകളിലൂടെ പ്രകൃതിയിൽ തുടർച്ചയായി ഉൽപാദിപ്പിക്കപ്പെടുന്നതോ പുനഃസ്ഥാപിക്ക പ്പെടുന്നതോ ആയ വിഭവങ്ങളാണിവ.
- സവിശേഷത. ഇവ ഉപയോഗാനന്തരം തീർന്നു പോകാത്തതും വീണ്ടും ഉപയോഗയോഗ്യവു മാണ്. അമിതമായി ഉപയോഗിക്കാത്തിട ത്തോളം സുസ്ഥിരമായി നിലനിൽക്കുന്നവ യാണ്. ഉദാ: സൗരോർജം, കാറ്റ്, വായു, ജലം.
പുനഃസ്ഥാപിക്കാൻ കഴിയാത്ത വിഭവങ്ങൾ:
- നിർവചനം: ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതും ഉപയോഗത്തിനനുസരിച്ച് അളവ് കുറയുന്നതുമായ വിഭവങ്ങളാണിവ.
- സവിശേഷത. ഇവ പുനരുപയോഗിക്കാൻ കഴിയില്ല, മാത്രവുമല്ല ഉപയോഗത്തിനനുസരിച്ച് തീർന്നുപോകുകയും ചെയ്യുന്നു.
- ഉദാഹരണം: കൽക്കരി, പെട്രോളിയം, പ്രകൃതിവാതകങ്ങൾ, ധാതുക്കൾ.
Question 53.
ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ധാതുക്കളുടെ പ്രാധാന്യം എന്താണ്? താഴെ പറയുന്ന ലോഹങ്ങളും അവയുടെ പ്രധാനപ്പെട്ട അയിരുകളും പട്ടികപ്പെടുത്തുക.
Answer:
ധാതുക്കളുടെ പ്രാധാന്യം: ഒരു രാജ്യത്തിലെ മനുഷ്യന്റെ ക്ഷേമവും ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിയും സാമ്പത്തിക വികസനവും ഒരു പരിധിവരെ ധാതു ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. ധാതുക്കളും ഊർജ്ജ വിഭവങ്ങളുമാണ് മനുഷ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പ്രകൃതി വിഭവങ്ങൾ.
ലോഹങ്ങളും അയിരുകളും:

![]()
Question 54.
ധാതുക്കളുടെ വർഗ്ഗീകരണം അനുയോജ്യമായ ഉദാഹരണങ്ങൾ സഹിതം വിശദമാക്കുക.
Answer:
ധാതുക്കൾ പ്രധാനമായും ലോഹധാതുക്കൾ (Metallic) എന്നും അലോഹധാതുക്കൾ (NonMetallic) എന്നും രണ്ടായി തിരിച്ചിരിക്കുന്നു.
ലോഹ ധാതുക്കൾ:
- ഇരുമ്പിന്റെ അംശം ഉള്ളവ (Ferrous): ഇരുമ്പ്, മാംഗനീസ്, നിക്കൽ.
- ഇരുമ്പിന്റെ അംശം ഇല്ലാത്തവ (NonFerrous): അലൂമിനിയം, ബോക്സൈറ്റ്, ചെമ്പ്, നാകം, സ്വർണ്ണം, വെള്ളി.
അലോഹ ധാതുക്കൾ:
- കാർബണിക ധാതുക്കൾ (Carbonaceous): കൽക്കരി, പെട്രോളിയം, പ്രകൃതിവാതകങ്ങൾ, ഗ്രാഫൈറ്റ്.
- അകാർബണിക ധാതുക്കൾ (Non Carbonaceous): മൈക്ക, ചുണ്ണാമ്പുകല്ല്, കളിമണ്ണ്, മാർബിൾ.
Question 55.
ആധുനിക സാങ്കേതികവിദ്യയിലും വ്യവസായത്തിലും ഇരുമ്പ്, ടൈറ്റാനിയം, സ്വർണ്ണം എന്നീ ലോഹങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
- ഇരുമ്പ്: ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ലോഹമാണിത്. വറചട്ടി മുതൽ ചലനശക്തിയുള്ള യന്ത്രങ്ങൾ വരെ ഇരുമ്പുപയോഗിച്ച് നിർമ്മിക്കുന്നു. ഖനനം ചെയ്യുന്ന ഇരുമ്പയിരിന്റെ 98% ഉരുക്ക് നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ശക്തമായ ഒരു വ്യാവസായിക അടിത്തറ നിലനിർത്തുന്നതിൽ ഉരുക്ക് നിർണ്ണായക പങ്ക് വഹിക്കുന്നു.
- ടൈറ്റാനിയം: ഉരുക്കിനേക്കാൾ ഉറപ്പും എന്നാൽ ഉരുക്കിന്റെ പകുതിമാത്രം ഭാരമുള്ളതുമായ ലോഹമാണിത്. വിമാനങ്ങൾ, ജെറ്റ് എൻജിനുകൾ, മിസൈലുകൾ തുടങ്ങി ബഹിരാകാശ വാഹനങ്ങൾ വരെ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു.
- സ്വർണ്ണം (Gold) ഒരു അമൂല്യ ധാതുവായ സ്വർണ്ണം ആഭരണങ്ങൾ നിർമ്മിക്കുന്നതിനാണ് പ്രധാനമായി ഉപയോഗിക്കുന്നത്. കൂടാതെ, ഇലക്ട്രോണിക് സാങ്കേതികവിദ്യയിലും ബഹിരാകാശ സാങ്കേതിക വിദ്യയിലും ഇത് പ്രയോജനപ്പെടുത്തുന്നു.