Students can use Malayalam Adisthana Padavali Class 6 Solutions and തള്ളവിരലില്ലാത്ത ഗ്രാമം Thallaviralillatha Gramam Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Thallaviralillatha Gramam Summary
Thallaviralillatha Gramam Summary in Malayalam
തള്ളവിരലില്ലാത്ത ഗ്രാമം Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പ്രശസ്തനായ ഒരു മലയാള നോവലിസ്റ്റും എഴുത്തുകാരനുമാണ് ആനന്ദ് എന്നറിയപ്പെടുന്ന പി. സച്ചിദാനന്ദൻ. 1936-ൽ ഇരിങ്ങാലക്കുടയിൽ ജനിച്ചത്. ശില്പകലയിലും തത്പരനായ ആനന്ദിന്റെ പല നോവ ലുകളിലും മുൻച്ചിത്രമായി അദ്ദേഹം നിർമിച്ച ശില്പ ങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്കു ലഭിച്ച കേരളസാ ഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യൻ ഇവ കേരള സാഹിത്യ അക്കാ ദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും, ഗോവർദ്ധനന്റെ യാത്രകൾ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാ ദേവിയുടെ കവിബന്ദ്യഘടിഗായിയുടെ ജീവിതവും മര ണവും എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 -ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു.
കഥാസംഗ്രഹം
വെയിൽ ചായുന്ന നേരത്താണ് ഗോവർധൻ ഗ്രാമ ത്തിലെത്തിയത്. ഏതോ ആപത്ത് വന്നതുപോലെ എല്ലായിടവും ബഹളമായിരുന്നു. ചന്തയിലെ കടകൾ ഭീതിയോടെ അടയ്ക്കുന്ന കച്ചവടക്കാർ വില്ക്കാൻ വച്ച രുന്ന സാധനങ്ങളുമായി ഓടുന്ന ചിലർ. എടുത്തു കൊണ്ട് പോകാൻ പറ്റാത്ത അരി, ഗോതമ്പ് എന്നിവ യുടെ കുമ്പാരങ്ങൾ ചവിട്ടി മനുഷ്യർ പരക്കം പാഞ്ഞു. കളിച്ചു നടന്ന കുട്ടികളെ പരിഭ്രമത്തോടെ വിളിച്ചുവരു ത്തുന്ന സ്ത്രീകൾ. വീട്ടുവാതിലുകൾ ഉറക്കെ അടച്ച് ഭദ്രമാക്കുന്ന ശബ്ദങ്ങൾ.
നദി തീരത്തെ ചന്തയിലേക്ക് കുറെ വഞ്ചികൾ വരു ന്നത് കണ്ടു. അവയിൽ കമ്പനിയുടെ കൊടികൾ പറ ക്കുന്നു. വഞ്ചിയിൽ നിറയെ കച്ചവട സാധനങ്ങളാണ്. കമ്പനി ഓഫീസർമാരും ഗുമസ്തന്മാരും ദല്ലാളുകളും ആ കച്ചവട സാധനങ്ങൾ നാട്ടുകാർക്ക് വില്ക്കാൻ കൊണ്ടുവരുകയാണ്. എന്നിട്ട് നാട്ടുകാർ വില്ക്കാൻ വച്ചിരിക്കുന്നവ വാങ്ങുവാനുമാണ് കമ്പനിക്കാർ എത്തു ന്നത്. കമ്പനിക്കാർ പറയുന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങാനും തങ്ങളുടെ ഉല്പന്നങ്ങൾ നിസ്സാരവിലയ്ക്ക് കൊടുക്കാനും നാട്ടുകാർ തയ്യാറല്ല.
നാട്ടുകാർക്കാർക്കും തള്ളവിരൽ ഇല്ലായിരുന്നു. കേവലം നാലു വിരൽ മാത്രം. ഗോവർധൻ ഒരു സ്ത്രീയോട് വിരൽ നഷ്ടപ്പെട്ടകാര്യം ചോദിച്ചു. അവർ നെയ്ത്തുകാരാണ്. കമ്പനി ഓഫീസർമാരും ഗുമസ്ത ന്മാരും ഇടയ്ക്കിടെ ഗ്രാമത്തിലെത്തി കച്ചേരി വിളി ക്കും. നെയ്യുന്ന വസ്ത്രങ്ങൾ കമ്പനിക്കാര് പറയുന്ന വിലയ്ക്ക് കൊടുക്കാൻ പറയും. കരാർ ഉണ്ടാക്കി കർശ നമായി ഒപ്പിടാൻ അവർ കല്പിക്കും. ആ വ്യവസ്ഥ അനുസരിച്ച് വസ്ത്രം നെയ്തില്ലെങ്കിൽ മുക്കാലിയിൽ കെട്ടി മരിക്കുംവരെ മർദ്ദിക്കും. അതിൽനിന്ന് രക്ഷപെ ടാൻ ഗ്രാമവാസികൾ തളളവിരൽ മുറിച്ച് ഗംഗയിലൊ ഴുക്കും. വസ്ത്രം നെയ്യാൻ തള്ളവിരൽ വേണമല്ലോ?
എന്നും കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു പറ്റം ഗ്രാമീണ വാസികളാണ് അവിടുള്ളത്. നെയ്ത്തുമാത്രം ജീവിത മാർഗ്ഗമായിരുന്ന അവർക്ക് ആ തൊഴിൽ ഉപേക്ഷി ക്കേണ്ടി വന്നു. ഇപ്പോൾ അവർ കൃഷി ചെയ്തും മീൻ പിടിച്ചും കഴിയുകയാണ്. എന്നിട്ടും കമ്പനി ആ സാധു ക്കളെ വെറുതെ വിട്ടില്ല. അവർ ഉല്പാദിപ്പിച്ച ചണവും മീനും അരിയും വാങ്ങിയിട്ട് ഉപ്പും പുകയിലയും കറുപ്പും നിർബന്ധിപ്പിച്ച് കൊടുത്തു. അത് വാങ്ങാത്ത വരെ മുക്കാലിയിൽ കെട്ടി മർദ്ദിച്ചവശമാക്കി. കമ്പനി ക്കാരുടെ ഉപദ്രവമേറ്റ് മരിച്ച നിരപരാധിയായ മനു ഷ്യന്റെ ഭാര്യയും കുഞ്ഞുങ്ങളും കരഞ്ഞ് കരഞ്ഞ് പര സ്പരം കെട്ടിപ്പിടിച്ചുറങ്ങി. അവർക്ക് മീതേകൂടി രാത്രി യിലെ തണുപ്പ് ആശ്വാസത്തോടെ ഇഴഞ്ഞു നടന്നു. ദുഃഖക്കടലിൽ വീണുകിടക്കുന്ന വരെ സമാധാനിപ്പി ക്കാൻ രാത്രിയിലെ തണുപ്പിന് തോന്നി.
കമ്പനിക്കാരും ഗുമസ്തരും പിടിച്ചേല്പിക്കുന്ന സാധനങ്ങളും കടുത്ത ജോലികളും ഗ്രാമവാസികൾക്ക് താങ്ങാനാവുന്നില്ല. മുക്കാലിയിൽ കെട്ടി അടിയേറ്റവർ ഒരിക്കലും തിരിച്ചുവരില്ല. അവർ മരിച്ചതായി കണ ക്കാക്കും. മരിച്ചവന്റെ ഭാര്യയും മക്കളും നഷ്ടപ്പെട്ട ആളിനെ ഓർത്തും നഷ്ടമായ വിരലിനെപ്പറ്റി ചിന്തിച്ചും മാറത്തടിച്ച് നിലവിളിക്കും, വിരൽ ഉണ്ട ങ്കിൽ മാത്രമേ നെയ്യാനാവൂ. ഗ്രാമീണരെ ഒരു തര ത്തിലും ജീവിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണ്. എന്തുവന്നാലും ജീവിക്കാതിരിക്കാൻ പറ്റില്ല. എല്ലാം ഉള്ളിൽ അടക്കി അവർ ഒഴിഞ്ഞു പോവുകയാണ്. ഈ വാക്യങ്ങളിലൂടെ ഒരുപറ്റം ആളുകളുടെ നിസ്സഹായ അവസ്ഥ കഥാകാരൻ തുറന്നു കാട്ടുകയാണ്.
പദപരിചയം
ഗുമസ്തൻ – കണക്കപ്പിള്ള
ദല്ലാൾ – ഇടനിലക്കാരൻ
തമ്പടിക്കുക – കൂടാരമുണ്ടാക്കി താമസിക്കുക
കുരുടൻ – കണ്ണുകാണാത്തവൻ
മുക്കാലി – കുറ്റക്കാരെ കെട്ടിയിട്ട് അടിക്കുന്നതി നുള്ള മൂന്ന് കാലുള്ള ഉപകരണം.
കച്ചേരി – നീതിന്യായക്കോടതി
പ്രഹരിക്കുക – അടിക്കുക
നിസ്സംഗത – ഒന്നിനോടും ചേരാത്ത അവസ്ഥ
വൈകൃതം – വികൃതമാക്കപ്പെട്ടത്
നിരുപദവികൾ – ഉപദ്രവം ചെയ്യാത്തവർ
പര്യായം
കൈ – ഹസ്തം, കരം, പാണി
മനുഷ്യൻ – മാനവൻ, മർത്ത്യൻ, നരൻ
വാതിൽ – കവാടം, ദ്വാരം, അരരം
സ്‌ത്രീ – നാരി, വനിത, യോഷ
പിരിച്ചെഴുതുക
ഗ്രാമത്തിലെത്തിയപ്പോഴേക്കും – ഗ്രാമത്തിൽ + എത്തി + അപ്പോഴേക്കും
അടിച്ചേല്പ്പിക്കുകയുമായിരുന്നു – അടിച്ച് + ഏല്പിക്കുകയും + ആയിരുന്നു.
നെയ്തുകൊടുത്തില്ലെങ്കിൽ – നെയ്ത് + കൊടുത്ത് + ഇല്ലെങ്കിൽ
ഭയന്നുവെങ്കിലും – ഭയന്നു + എങ്കിലും