Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam തത്തക്കൂട്ട് Thathakkoottu Notes Questions and Answers improves language skills.
9th Class Malayalam Kerala Padavali Chapter 13 Question Answer Notes തത്തക്കൂട്ട്
9th Class Malayalam Kerala Padavali Unit 5 Chapter 13 Notes Question Answer Thathakkoottu
Class 9 Malayalam Thathakkoottu Notes Questions and Answers
Question 1.
“അങ്ങനെ ദിവസങ്ങൾ പലനിറം പകർന്ന് കടന്നുപോകുന്നത് കുട്ടിക്കൃഷ്ണനും ഭാഗ്യലക്ഷ്മിയും അറിഞ്ഞതുതന്നെയില്ല. മക്കളെയും പേരക്കുട്ടികളെയും ഓർത്ത് ഇടയെങ്ങാനും ഭാഗ്യത്തിന്റെ കണ്ണു നിറയുന്നത് കണ്ടാൽ തന്നെ വിളി തുടങ്ങും. പാക്യം പാക്യം! എനിക്ക് വിശക്കുന്നു.”
‘തത്തക്കൂട്ട്’ എന്ന കഥയിൽ കുട്ടികൃഷ്ണന്റെയും ഭാഗ്യലക്ഷ്മിയുടെയും ജീവിതത്തെ ആഹ്ലാദഭരിതമാക്കുന്നതിൽ തത്തയുടെ സാന്നിധ്യം എത്രത്തോളം സഹായകമാണ്ച ർച്ചചെയ്യുക.?
Answer:
അതേ ലാഘവത്തോടുകൂടി ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഇവർക്ക് കഴിയുന്നുണ്ട്. പേരക്കുട്ടികൾക്ക് കരുതിവച്ച സ്നേഹവും വാത്സല്യവും തത്തയിലേക്ക് അവർ ചൊരിയുന്നത് അതിനാലാണ്. മനുഷ്യരുടെ ഭാഷ സംസാരിച്ചു തുടങ്ങുന്ന തത്ത വളരെപ്പെട്ടെന്ന് അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു. തത്തമ്മപ്പെണ്ണിന് ചെക്കനെ ഭാഗ്യലക്ഷ്മിയും തത്തമ്മമോന് പെണ്ണിനെ കുട്ടിക്കൃഷ്ണനും അന്വേഷിക്കാൻ തുനിയുന്നു. കരിമ്പനയോല ചിന്തിത്തള്ളി തത്തമ്മ അതിന്റെ ഭാഷയെ തെളിയിച്ചു എന്നു പറയുമ്പോൾ വളരെ കൃത്യമായ വീക്ഷണകോണിലൂടെയാണ് തത്ത ഈ ദമ്പതികളുടെ ജീവിതത്തെ നോക്കി കണ്ടതും അവരുടെ ഭാഷ സ്വായത്തമാക്കിയതും എന്ന് നമുക്ക് മനസ്സിലാക്കാം.
ഭാഗ്യലക്ഷ്മി കുട്ടികൃഷ്ണനെ കല്യാണം കഴിക്കാൻ ഇടയായത് കുറുമ്പുകാട്ടിയതുകൊണ്ടാണെന്ന് തന്നെ തന്നെ ആർത്തു വിളിച്ചു പറയുന്നുണ്ട്. ഇവരുടെ ജീവിതത്തിന് നിറം പകരാനും വർണ്ണാഭമായ ആ ലോകത്ത് പുതിയ സ്വപ്നങ്ങൾ നെയ്തെടുക്കാനും പ്രാപ്തരാക്കും വിധം തത്ത അവരുടെ ജീവിതത്തിന്റെ ഭാഗമായി. സഹജീവികൾ തങ്ങളെ പോലെതന്നെ ജീവിതത്തിന്റെ ഭാഗം ആണെന്നും സ്നേഹിക്കാൻ ഒരു മനസും പരിഗണിക്കാൻ ഒരിടവും നൽകിയാൽ അവയും നമുക്ക് താങ്ങും തണലും ആകും എന്നുള്ള മാനവിക പാഠമാണ് തത്തക്കൂട് പകർന്നു നൽകുന്നത്
![]()
Question 2.
“അവരുടെ ഉൾച്ചൂടേറ്റ് തത്തക്കുഞ്ഞ് ഒന്നു ഞരങ്ങി” – അവരിൽ ഉൾകൂട്
നിറയ്ക്കുന്ന ചിന്തകൾ എന്തെല്ലാമാണ് ? കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
മുറിവേറ്റ ഒരു ജീവന് താങ്ങാകുക എന്ന മാനുഷിക പരിഗണനയാണ് ഭാഗ്യവും കുട്ടിയും ചെയ്തത്. ആപത്തിൽ താങ്ങാകുകയും മുറിവിൽ മരുന്ന് പുരട്ടുകയും മുറിവേറ്റ കിളിയെ നെഞ്ചോട് ചേർത്തു വെയ്ക്കുകയും ചെയ്തു. സഹജീവികൾക്ക് നൽകുന്ന പരിഗണനയും സ്നേഹവും ആണ് ഈ സന്ദർഭം വ്യക്തമാക്കുന്നത്. മനുഷ്യന്റെ മനസിൽ നിന്നും നഷ്ടമാകാതെ ബാക്കിയാകുന്ന മൂല്യങ്ങളിലേക്കു വിരൽ ചൂണ്ടുന്ന സന്ദർഭമാണ് ഇത്. സനേഹവും കരുതലും നൽകുന്ന മനുഷ്യർ നൽകിയ പ്രതീക്ഷയാണ് ജീവന്റെ ഉൾച്ചൂടായി മാറിയത്. ആ ഉൾച്ചൂട് പകർന്ന പുതു ജീവനിലാണ് തത്തക്കുഞ്ഞു ഞരങ്ങിയത്.
Question 3.
“ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ.
കിളിക്കൊഞ്ചൽ
(വള്ളത്തോൾ നാരായണാൻ)
കൂട് ബന്ധനത്തിന്റെയും അസ്വാതന്ത്രത്തിന്റെയും പ്രതീകമാവാറുണ്ട്. കഥയിലെ “കൂട്’ അത്തരം ഒരു പ്രതീകമാണോ? വിലയിരുത്തുക.
Answer:
ബന്ധനം എന്നത് പാരിൽ ഏറ്റവും തീക്ഷണമായ അവസ്ഥയാണ്. ഏറ്റവും ശ്രേഷ്ഠമായി ബന്ധനത്തിൽ പരിഗണിച്ചാലും അത് ഒരു അസ്വാതന്ത്ര്യമായി മാറും എന്നതിൽ സംശയം ഇല്ല. എന്നാൽ ഇവിടെ തത്തക്കൂട് എന്ന കഥ ബന്ധനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് സ്നേഹവും പരിഗണനയും കൊണ്ട് വലിയൊരു ആകാശം തീർക്കുകയാണ്. മനുഷ്യരുടെ ഭാഷ പഠിച്ച തത്തക്കുഞ്ഞിനെ മറ്റു തത്തകൾ ഒറ്റപ്പെടുത്തും എന്ന ഭയവും കരുതലും കുട്ടിയിലും ഭാഗ്യത്തിലും ഉള്ളതിനാൽ അവർ തത്തക്കൂട് തുറന്നിടുക പതിവാണ്. എന്നാൽ തത്തക്കുഞ്ഞാകട്ടെ തന്റെ സ്വാതന്ത്ര്യത്തിൽ ഒരു കുറവും കാണാൻ കഴിയാത്തതിനാലാകാം ആ മനുഷ്യരെ വിട്ടു പോയതുമില്ല. സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യം വളരെ മനോഹരമാണ് എന്ന് എഴുത്തുകാരൻ ധ്വന്യാത്മകമായി പങ്കു വെയ്ക്കുകയാണിവിടെ. കഥയിലെ തത്തക്കൂട്സം രക്ഷണത്തിനുള്ളതാണ്. അതിന്റെ വാതിലുകൾ ബന്ധിക്കപ്പെട്ടതല്ല. തത്തക്കൂട് തന്റെ സുരക്ഷിതമായ ഇടമാണെന്ന് തത്തെ തിരിച്ചറിയുന്നു.
Question 4.
കുട്ടികൃഷ്ണൻ, ഭാഗ്യലക്ഷ്മി, തത്ത എന്നിവർക്കിടയിലുള്ള ആത്മബന്ധം ഏറെ വികാരസാന്ദ്രമായാണ് കഥാകാരി ആവിഷ്കരിച്ചിരിക്കുന്നത്.
-കഥയിൽ നിന്ന് കൂടുതൽ തെളിവുകൾ കണ്ടെത്തി മുകളിൽ നൽകിയ നിരീക്ഷണത്തോട് പ്രതികരിക്കുക.
Answer:
കണ്ണീർ നിറഞ്ഞ് കാഴ്ച മങ്ങിയതുകൊണ്ട് തത്ത കൂട്ടിൽ നിന്നിറങ്ങുന്നത് അയാൾക്ക് കാണാൻ കഴിഞ്ഞില്ല.’
പോ പൂച്ചേ, അവൾ ഞങ്ങടെ മോളാ, തൊട്ടു പോകരുത്.’
കടന്നു പൊയ്ക്കോ, അവൻ ഞങ്ങടെ മോനാ.
വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയവർക്കും ജീവിത വഴിയിൽ തനിച്ചായവർക്കും പലപ്പോഴും വളർത്തു മൃഗങ്ങളും മറ്റും കൂട്ടാകാറുണ്ട്, അത്തരത്തിൽ ഒരു ആശ്വാസം ആകുകയാണ് ഇവിടെ തത്തമ്മ, തന്റെ ജീവൻ രക്ഷപെടുത്തിയ, തനിക്കു മുറിവിൽ മരുന്ന് പുരട്ടിയ സഹജീവികളുടെ വിഷമത്തിൽ പങ്കു ചേരുകയാണ് തത്തമ്മ സ്നേഹത്തിനു ലോകത്തെല്ലായിടത്തും ഒരേ അർഥം ആണ് എന്ന തിരിച്ചറിവാണ് തത്തക്കൂട് പങ്കു വെയ്ക്കുന്നത്
Question 5.
പ്രിയപ്പെട്ടവർ കൂടെയില്ലാതായ ഒരാൾക്ക് തത്ത കൂട്ടാകുമോ?
‘തത്തക്കൂട്ട്’ എന്ന കഥാശീർഷകത്തിന്റെ പ്രസക്തി വ്യക്തമാക്കുക.
Answer:
സ്നേഹം എന്നത് മനുഷ്യരിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന മഹത്തായ കാഴ്ചപ്പാടാണ് ഈ കഥ പങ്കു വെയ്ക്കുന്നത്. നാം കൊടുക്കുന്നത് എന്താണോ അത് തന്നെ ആണ് തിരിച്ചു കിട്ടുക എന്ന തത്വമാണ് ഈ കഥ അവതരിപ്പിക്കുന്നത്. ഒറ്റപെട്ടു പോകുന്ന ഒരാളുടെ വിഷമങ്ങൾ മനസിലാക്കാനും അതിനു കൂട്ടാകാനും തത്ത ശ്രമിക്കുന്നു, തത്തയുടെ വർഗ്ഗത്തിൽ തത്ത ഒറ്റപ്പെട്ടു പോകരുത് എന്ന് ആ മനുഷ്യരും ആഗ്രഹിക്കുന്നുണ്ട്. ഇടയ്ക്ക് കൂടു തുറന്നു പോകാൻ അനുവദിക്കുന്നതും ഇത് കൊണ്ടാണ്. പരസ്പരം താങ്ങാകുന്ന സഹജീവികളെ ആണ്ന മുക്കിവിടെ കാണാൻ കഴിയുന്നത്
Question 6.
മാധവിക്കുട്ടിയുടെ അമ്മ’, ഗ്രേസിയുടെ ‘തത്തക്കൂട്ട്’ എന്നീ കഥകളുടെ ഉള്ളടക്കം വിശകലനം ചെയ്ത് “കഥയും ജീവിതവും’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
മാധവിക്കുട്ടിയുടെ അമ്മ എന്ന കഥയിൽ വാർധക്യത്തിൽ ഒറ്റപെട്ടുപോകുകയും മക്കളാൽ അവഗണിക്കപ്പെടുകയും ചെയ്യുന്ന അമ്മയുടെ നിസ്സഹായ അവസ്ഥയിലേക്ക്, വഴിയിൽ നടന്ന അപകടത്തിൽ ഒരു അപരിചിതൻ കടന്ന് വരികയും മകനെപ്പോലെ പരിഗണിക്കുകയും ചെയ്യുന്നു. തന്റെ മക്കളുടെ കുറ്റം ഒന്നും പോലും പറയാതെ വീട്ടിൽ തനിച്ചായിട്ടും ഒറ്റയ്ക്കല്ല ഞാൻ പൊക്കോളാം എന്ന് പറയുന്ന അമ്മയുടെ മനോവികാരവും, മക്കളെയും പേരക്കുട്ടികളെയും ഓർത്ത് വിഷമിക്കുന്ന കുട്ടിയും ഭാഗ്യവും അനുഭവിക്കുന്ന മനസികാവസ്ഥ ഒരേ പോലെ ആണ് .. സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും പരിഗണനയുടെയും കരങ്ങൾ മനുഷ്യ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്, എന്നാണ് ഈ രണ്ടു പാഠ ഭാഗങ്ങളും പങ്കുവെയ്ക്കുന്ന ആശയതലം അവിടെ ജീവികൾ എന്നോ മനുഷ്യൻ എന്നോ ഭേദം ഇല്ല.
![]()
Question 7.
ഞങ്ങളും നിങ്ങളുമായി മാറിനിൽക്കാതെ നമ്മളൊന്നാവുമ്പോഴാണ് യാതനകളെയും വേദനകളെയും മറികടക്കാൻ കഴിയുന്നത്. വരികളുടെ ആശയം വ്യക്തമാക്കുക ?
Answer:
ഞങ്ങളും നിങ്ങളും ഒറ്റപ്പെടലിന്റെ ഇടങ്ങളാണ്. കൂട്ടത്തോട് ചേർന്ന് നിൽക്കാതെ മാറി നിൽക്കുന്നതിനെയാണ് ഞങ്ങളും നിങ്ങളുമെന്നു പറയുന്നത്. നമ്മൾ എന്നത് ഒരു വലിയ ഇടമാണ്. ആ ഇടത്തിലേക്ക് ചേർന്ന് നിൽക്കാതെ ഒറ്റപ്പെട്ടു മാറി നിൽക്കും തോറും സമൂഹത്തിനോടും സഹജീവികളോടും അകന്നു പോകുകയാണ് ചെയ്യുന്നത്. നമ്മൾ എന്ന കൂട്ടത്തിനു ചെയ്യാൻ കഴിയുന്നത് എനിക്കും നിനക്കും ആകില്ല എന്നതാണ് സത്യം. വലിയ ആകാശാവും വലിയ ഇടവും ഒരുമയിലൂടെ ആണ് സാധ്യമാകുന്നത്. തന്റെ സമൂഹത്തിലെ സഹ ജീവികളോട് കൂടി സഹവർത്തിക്കുക എന്നതാണ് ഈ പാഠ ഭാഗം പങ്കു വെയ്ക്കുന്നത്.
എഴുത്തുകാരിയിലൂടെ
ഗ്രേസി മൂവാറ്റുപുഴ താലൂക്കിലെ മാറാടിയിൽ ജനനം. ആദ്യ കഥാസമാഹാരം പടിയിറങ്ങിപ്പോയ പാർവതി 1991ൽ പ്രസിദ്ധപ്പെടുത്തി. തുടർന്ന് നരകവാതിൽ, ഭ്രാന്തൻ പൂക്കൾ, മൂത്രത്തിക്കര, ഉടൽവഴികൾ, ഗ്രേസിയുടെ കുറുങ്കഥകൾ എന്നിവയാണ് പ്രധാന കൃതികൾ. കാവേരിയുടെ നേര്, അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം എന്നിവ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ്. ഒരു ചെറിയ ജീവിതത്തിന്റെ ശിരോരേഖകൾ ആത്മകഥയും വാഴ്ത്തപ്പെട്ട പൂച്ച ബാലസാഹിത്യവും ആണ്. 1995ൽ എഴുത്തുകാരികൾക്കുള്ള ലളിതാംബിക അന്തർജന സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭ്രാന്തൻ പൂക്കൾ 1997ലെ തോപ്പിൽ രവി സ്മാരക പുരസ്കാരം നേടി. 98 ലെ മികച്ച കഥയ്ക്കുള്ള കഥാ അവാർഡ് പാഞ്ചാലി എന്ന കഥയ്ക്ക് ആയിരുന്നു. 2000 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് രണ്ട് സ്വപ്നദർശികൾക്കും ലഭിച്ചു. ഒട്ടേറെ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.