Students can use SSLC Malayalam Adisthana Padavali Notes Unit 2 Chapter 1 വിഷുക്കണി Vishukkani Summary in Malayalam Pdf to grasp the key points of a lengthy text.
Class 10 Malayalam Vishukkani Summary
Vishukkani Class 10 Summary
Class 10 Malayalam Adisthana Padavali Unit 2 Chapter 1 വിഷുക്കണി Summary
ഗ്രന്ഥകാരപരിചയം

കാൽപ്പനികതയുടെ പിടിയിലമർന്നിരുന്ന മലയാളകവിതയെ മോചിപ്പിച്ച് പുതിയൊരു കാവ്യസംസ്ക്കാരത്തിന് വിത്തുപാകിയ ആധുനിക കവി യാണ് വൈലോപ്പിള്ളി ശ്രീധരമേനാൻ, 1911 മെയ് 11 ന് എറണാകുളത്തെ കലൂരിൽ അദ്ദേഹം ജനിച്ചു. എഴുതി തുടങ്ങിയപ്പോൾ “ശ്രീ’ എന്ന തൂലി കാനാമം സ്വീകരിച്ചു. ജന്തുശാസ്ത്രം മുഖ്യവിഷയമായി പഠിച്ച അദ്ദേഹം ഹൈസ്ക്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു അദ്ദേഹം. 1947 ൽ പ്രസിദ്ധീകരിച്ച “കന്നിക്കൊയ്ത്ത്’ ആണ് ആദ്യ കവിതാസമാ ഹാരം. യുക്തിചിന്ത, ശാസ്ത്രീയത, പുരോഗമന ചിന്ത, നവലോകത്തെ ക്കുറിച്ചുളള സ്വപ്നം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതകൾ. കന്നിക്കൊയ്ത്ത്, ശ്രീരേഖ, കുടിയൊഴിക്കൽ, ഓണ പാട്ടുകാർ, കുന്നിമണികൾ, കുരുവികൾ കടൽക്കാക്കകൾ, കയ്പവല്ലരി, വിട, മകരക്കൊയ്ത്ത് മുതലായവയാണ് അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങൾ.
![]()
പാഠസംഗ്രഹം
വിഷുക്കണി എന്ന പേരിലുളള വൈലോപ്പിള്ളിയുടെ രണ്ടാമത്തെ കവിതയാണ് നമ്മുടെ പാഠഭാഗം. ലോകത്ത് നടമാടുന്ന അസമത്വവും ദാരിദ്ര്യവും, കുട്ടിയായിരിക്കുമ്പോൾ തന്നെ വൈലോപ്പിള്ളിയുടെ ഹൃദയത്തിലുണ്ടാ ക്കുന്ന അസ്വസ്ഥതയും വേദനയും പ്രതിഫലിക്കുന്ന കവിതയാണിത്.

വിഷു നമ്മുടെ കാർഷികോത്സവമാണ്. കേരളത്തിലെ ഇട ത്തരം, സമ്പന്ന തറവാടുകളിലൊക്കെ വിഷുക്കണിയൊരുക്കിവച്ച് കുട്ടികളെ വിളിച്ചുണർത്തി കണ്ണുപൊത്തിക്കൊണ്ടു പോയി കണി കാണിക്കുന്ന ഒരു സമ്പ്രദായമുണ്ട്. വൈലോപ്പിള്ളി ശ്രീധരമേ നോനെ അമ്മ ഒരിക്കൽ വിഷുക്കണി കാണിക്കാൻ കൊണ്ടുപോയ ചരിത്രമാണ് ഈ കവിതയിൽ കവി പറയുന്നത്. അമ്മയുടെ വിരൽ ത്തുമ്പിൽ പിടിച്ച്, മുമ്പ് നടന്ന പരിചിതമായ തറയിലൂടെ കവി പതുക്കെപ്പതുക്കെ നടന്നു. കണ്ണിറുക്കി അടച്ചിട്ടുണ്ടെങ്കിലും, പെട്ടെന്ന് നിയന്ത്രണം തെറ്റി കണ്ണ് തുറന്നുപോയി. ചുറ്റുപാടും കൂരി രുൾ. ഗ്രാമത്തിലെ പാവപ്പെട്ടവരുടെ വീടുകൾ ഇരുട്ടിൽ മയങ്ങി കിടക്കുന്നു. വീണ്ടും കണ്ണടച്ച് കൊണ്ട് കവി നടന്നു. തുടർന്ന് കണ്ണ് തുറന്ന് കണികണ്ടു. ആരുടെയും കണ്ണഞ്ചിക്കുന്ന കമനീയമായ കാഴ്ചയാണ് മുറിയിൽ അമ്മയൊരുക്കിയിരിക്കുന്നത്. വെള്ളിപോൽ തിളങ്ങുന്ന ഓട്ടരുളി, കണിവെള്ളരിക്ക, തേങ്ങാ മുറികൾ, കത്തി നിൽക്കുന്ന തിരികൾ, കൊന്നപ്പൂക്കൾ, വാൽക്കണ്ണാടി, ഞൊറിഞ്ഞ കരമുണ്ട്, അരി, കുങ്കുമച്ചെപ്പ് ഇവയൊക്കെയാണ് ഐശ്വര്യദേവതയ്ക്കായി അമ്മ ഒരുക്കിയിരുക്കുന്നത്.
കവി കണി കണ്ടശേഷം കൈനീട്ടവും വാങ്ങി, അനുജത്തിമാരുടെ മുമ്പിൽ വച്ച് പൂത്തിരി കത്തിച്ചു. എല്ലായിടത്തും പടക്കം പൊട്ടിക്കലും ആർപ്പുവിളികളും സന്തോഷ പ്രകടനങ്ങളും തന്നെ. പക്ഷെ കണികാണുന്നതിന് മുമ്പ് കണ്ണ് തുറന്ന് പോയത് കൊണ്ടാണോ എന്നറിയില്ല, കവിയുടെ ഹൃദയം അപ്പോഴും ഇരുട്ടിൽ തന്നെയായിരുന്നു. എവിടെയെങ്കിലും വെളിച്ചം പുലർന്നിട്ടുണ്ടോ ? തന്റെ പാവപ്പെട്ട കൂട്ടുകാരുടെ വീടുകൾ ഇപ്പോഴും ഇരുട്ടിൽ തന്നെ. തന്റെ സമ്പന്നമായ തറവാട്ടിലെ നാലുകെട്ടിൽ ഒരുക്കിവച്ചിരിക്കുന്ന കണിയുരുളിയുടെ ചുറ്റിലും, കവി യുടെ കൂട്ടരുടെ മനസ്സിലും മാത്രമാണ് അൽപ്പം വെളിച്ചമുളളത്. ഐശ്വര്യ ദേവതയെ തങ്ങൾ തരം താഴ്ത്തുക യല്ലേ ചെയ്യുന്നതെന്ന് കവിക്ക് തോന്നി. ഉദാരതയുടെ പര്യായമായ ലക്ഷ്മീദേവി, വിയർപ്പ് നീരിന്റെ ആഴിയിൽ ജനിച്ച് ഐശ്വര്യം മഴപോലെ വർഷിക്കുന്നവളാണ്. കരിമണ്ണിൽ പിറന്ന കണിക്കൊന്നയുടെ സ്വർണ്ണനിറമുളള സൗന്ദര്യനദിയിൽ കുളിക്കുന്നവളാണ്.
എരിവെയിലിൽ കായ്കനികൾ തൂങ്ങി കിടക്കുന്ന മരക്കൊമ്പിൽ ഊഞ്ഞാ ലാടുന്നവളാണ്. പുന്നെല്ലിന്റെ പായകളിൽ നൃത്തം ചെയ്യുന്നവളാണ്. അങ്ങനെയുളള ഐശ്വര്യ ദേവതയ്ക്ക് ഇത്തിരി വട്ടത്തിൽ ഒതുങ്ങാനാകില്ല. പൂട്ടി തന്റെ മുന്നിൽ വന്ന് തുറക്കുന്ന കണ്ണുകളെ മാത്രം ഐശ്വര്യദേവ തയ്ക്ക് സ്നേഹിക്കാനാകില്ല. മൂഢസ്വപ്നത്തിന്റെ കത്തിച്ച് പൂത്തിരിക്ക് മുമ്പിൽ ചിരിക്കാനാകില്ല. പാവപ്പെട്ട വർക്ക് നൽകുന്ന പിച്ചക്കാശ് (കൈനീട്ടം) കണ്ട് കവി പറയുന്നു. “അല്ലയോ ഐശ്വര്യദേവതേ, ചെളിയിൽ പിറ ക്കുന്ന ചെന്താമരപ്പൂക്കൾ പോല, ദരിദ്രരുടെ എല്ലാ വീട്ടിലും കണി നിരത്തീട്ട് അതിൽ വിളയാടുവാൻ നിനക്ക് കഴിയുമോ ദേവീ ? കണി കാണുന്നതിന് മുമ്പേ കണ്ണ് തുറന്ന് പോയതുകൊണ്ടാവാം അങ്ങനെയൊരു പ്രഭാതം പൊട്ടിവിടരുന്നത് വരെയും ഞാൻ അസംതൃപ്തൻ തന്നെയായിരിക്കും.
![]()
കഠിന പദങ്ങളും അർഥവും
തായ = അമ്മ
എന്നിയേ = കൂടാതെ
ഓട്ടുരുളി = ഓട് എന്നറിയപ്പെടുന്ന ലോഹം കൊണ്ടുണ്ടാക്കിയ = ഉരുളി
ഉദാരത = ഔദാര്യം
ഊയൽ = ഊഞ്ഞാൽ
പുന്നെൽപ്പായ = പുതിയ നെല്ല് ഉണക്കാനിട്ടിരിക്കുന്ന പായ
പിച്ച = ഭിക്ഷ
സരോരുഹം = സരസ്സിൽ ജനിക്കുന്നത് താമര
അന്നപൂർണ്ണ = ഏവർക്കും അന്നം പ്രദാനം ചെയ്യുന്നവൾ
ചെറുവട്ടം = അല്പം സ്ഥലം
പൂട്ടുക = അടയ്ക്കുക