ആനന്ദാശ്രുക്കൾ Summary in Malayalam Class 10 Adisthana Padavali

Students can use SSLC Malayalam Adisthana Padavali Notes Unit 2 Chapter 2 ആനന്ദാശ്രുക്കൾ Anandashrukkal Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Anandashrukkal Summary

Anandashrukkal Class 10 Summary

Class 10 Malayalam Adisthana Padavali Unit 2 Chapter 2 ആനന്ദാശ്രുക്കൾ Summary

ഗ്രന്ഥകാരപരിചയം
ആനന്ദാശ്രുക്കൾ Summary in Malayalam Class 10 Malayalam Adisthana Padavali 1
മലയാളത്തിലെ പ്രശസ്തയായ നോവലിസ്റ്റ്. ജനനം 1934 സെപ്റ്റംബർ 14 ന്. 1969 ൽ ആദ്യനോവൽ ‘ജീവിതമെന്ന നദി’ പ്രസിദ്ധീകരിച്ചു. അസ്തമയം, വെള്ളിരേഖകൾ, അർച്ചന, മുറി പ്പാടുകൾ, പവിഴമുത്ത്, കെടാത്ത കൈത്തിരി, നാർമടിപ്പുടവ, മുതലായ നോവലു കളും ഇണങ്ങാത്ത മുഖങ്ങൾ, ഒറ്റപ്പെട്ട നിമിഷങ്ങൾ, സാറാതോമസിന്റെ കഥകൾ, തെളിയാത്ത കൈരേഖകൾ മുതലായ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസ്തമയം, പവിഴമുത്ത്, അർച്ചന, മുറിപ്പാടുകൾ എന്നീ കൃതികൾ സിനിമയാക്കി യിട്ടുണ്ട്. മുറിപ്പാടുകൾ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായ മണിമുഴക്ക ത്തിന് സംസ്ഥാന ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാ ഡമി അവാർഡ് നേടിയ നോവലാണ് നാർമടിപ്പുടവ. 2023 ൽ തിരുവനന്തപുരത്ത് വച്ച് സാറാ തോമസ് അന്തരിച്ചു.

ആനന്ദാശ്രുക്കൾ Summary in Malayalam Class 10 Malayalam Adisthana Padavali

പാഠസംഗ്രഹം

സാറാതോമസിന്റെ ‘മുറിപ്പാടുകൾ’ എന്ന നോവലിലെ ഒരു അദ്ധ്യായമാണ് “ആനന്ദാശുക്കൾ’ എന്ന പാഠഭാ ഗം. അനാഥബാല്യങ്ങളുടെ കഥയാണ് ഈ അദ്ധ്യായത്തിൽ നോവലിസ്റ്റ് പറയുന്നത്. ജോസ് എന്ന ബാലനാണ് ഈ നോവൽ ഭാഗത്തെ മുഖ്യകഥാപാത്രം. അവന്റെ മാതാപിതാക്കളെപ്പറ്റി അവന് ഒരറിവും ഉണ്ടായിരുന്നില്ല. അഞ്ച് വയസ്സ് വരെ കർമ്മലീത്താ കന്യാസ്ത്രീകൾ നടത്തുന്ന ലിറ്റിൽ ഫ്ളവർ ഓർഫനേജിലാണ് അവൻ കഴി ഞ്ഞിരുന്നത്. സ്നേഹ സമ്പന്നയായ സിസ്റ്റർ തെരീസയുടെ പരിചരണത്തിൽ അഞ്ചുവയസ്സ് കഴിഞ്ഞപ്പോൾ നിയമപ്രകാരം അവനെ പട്ടണത്തിൽ നിന്നും അകന്നു മാറിയുളള ആൺകുട്ടികൾക്കായുളള ഓർഫനേജിലേക്ക് മാറ്റി. ഒരു കുടുംബത്തിലുളള അംഗങ്ങളെപ്പോലെ നൂറിലധികം കുട്ടികൾ അവിടെ ഒരുമിച്ച് കഴിയുന്നു. മണിമു ഴക്കത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു ജീവിതമായിരുന്നു ജോസിനും കൂട്ടർക്കും അവിടെ ലഭിച്ചത്. ഊണും, പഠനവും, ആരാ ധനയുമെല്ലാം മണി മുഴക്കത്തിന് അനുസരിച്ച് തന്നെ. അനാഥാലയ ത്തിലെ നിയന്ത്രണത്തിൽ ജോസ് ഉൾപ്പെടെയുളള കുട്ടികൾക്ക് വല്യ പരാതിയൊന്നും ഇല്ലായിരുന്നു.
ആനന്ദാശ്രുക്കൾ Summary in Malayalam Class 10 Malayalam Adisthana Padavali 2

ജോസിനുണ്ടായിരുന്ന ഏറ്റവും വലിയ ദുഃഖം കുടുംബജീവി തത്തിലെ സ്നേഹവാത്സല്യങ്ങൾ തനിക്ക് ലഭിക്കുന്നില്ലല്ലോ എന്നതായിരുന്നു. സ്കൂളിലെ കൂട്ടുകാർ തങ്ങളുടെ കുടുംബജീവി തത്തിലെ സന്തോഷങ്ങൾ ജോസിനോട് പറയുമ്പോൾ അവന് വലിയ നഷ്ടബോധം തോന്നിയിരുന്നു. അനാഥനെന്ന് സഹപാഠികൾ അവനെ വിളിക്കുന്നത് അവന് ഏറ്റവും അസഹ്യമായിരുന്നു.

വൈകുന്നേരങ്ങളിൽ കൂട്ടുകാരൊടൊപ്പം കളിക്കാതെ ചിന്താ മൂകനായി അവൻ ഒറ്റയ്ക്കിരിക്കാറുണ്ട്. ഈ അവസരത്തിൽ അവനെ സമാധാനിപ്പിക്കുകയും, അവനാവശ്യമായ പിന്തുണ നൽകുകയും ചെയ്തിരുന്നത് ഫാദർ ഫ്രാൻസിസ് ആണ്. അശരണരുടെയും, അനാഥരുടെയും ആശ്രയ കേന്ദ്രമായ യേശു ക്രിസ്തുവിൽ മനസ്സ് അർപ്പിക്കാൻ ഫാദർ അവനെ ഉപദേശിക്കാറുണ്ട്. അവൻ യേശുവിന്റെ ക്രൂശിത രൂപത്തിന് മുമ്പിൽ ശരണം പ്രാപിച്ചു. അവന്റെ വേദനകളും നിരാശകളും യേശുവുമായി പങ്കിട്ടു. തനിക്ക് പഠിച്ചുയരുവാനു ളള മാർഗ്ഗം കാട്ടി തരണേയെന്നാണ് അവൻ മുഖ്യമായും പ്രാർത്ഥിച്ചിരുന്നത്. തനിക്ക് സ്കൂൾ ഫൈനൽ പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് കിട്ടണേയെന്നായിരുന്നു അവൻ നിരന്തരം പ്രാർത്ഥിച്ചത്.

റിസൾട്ട് വരുന്ന ദിവസം ജോസ് നേരത്തെ തന്നെ പ്രഭാത കർമ്മങ്ങളൊക്കെ കഴിഞ്ഞ് ചാപ്പലിലെത്തി. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ ഫാ: ഫ്രാൻസിസ് അവന് ഫസ്റ്റ് ക്ലാസ് കിട്ടിയ വിവരം അറിയിച്ചു. തന്റെ ഭാവിയെപ്പറ്റിയായി പിന്നീട് ജോസിന്റെ ആകാംക്ഷ. അത് മനസ്സിലാക്കിയിട്ടെന്നവണ്ണം അവന്റെ തുടർപഠനത്തിനായുളള എല്ലാ ഏർപ്പാടുകളും ചെയ്യുമെന്ന് ഫാദർ ഫ്രാൻസിസ് വ്യക്തമാക്കുന്നു. ഇക്കാര്യ ത്തിൽ ഫാദർ ജോസഫിന്റെ പിന്തുണയും ഉണ്ടാകുമെന്നറിഞ്ഞപ്പോൾ അവൻ ആഹ്ലാദിച്ചു.

ഫാദർ ഫ്രാൻസിസിന് മകനോടെന്ന പോലെയുളള ഒരടുപ്പം ജോസിനോടുണ്ടായിരുന്നു. അവനെ ചങ്ങനാ ശ്ശേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ചേർത്ത് പഠിപ്പിക്കാമെന്ന് ഫാദർ വാക്കുകൊടുത്തു. ഹോസ്റ്റൽ ചിലവു കളും വഹിക്കാൻ ഫാദർ തയ്യാറായിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പീറ്ററിനോട് തന്റെ പരീക്ഷാ ഫലത്തെ കുറിച്ചും, ഭാവി പരിപാടിയെക്കുറിച്ചും ജോസ് പറയുന്നു. രണ്ട് പേരും സന്തോഷിക്കുന്നു. ഇങ്ങനെയാണ് പാഠഭാഗം അവസാനിക്കുന്നത്.

ആനന്ദാശ്രുക്കൾ Summary in Malayalam Class 10 Malayalam Adisthana Padavali

കഠിന പദങ്ങളും അർഥവും

കർമലീത്ത കന്യാസ്ത്രീകൾ = കത്തോലിക്കാസഭയുടെ ഒരു ഉപവിഭാഗമാണ് കർമലീത്ത സഭ
ദിനചര്യ = ദിവസവുമുള്ള പ്രവൃത്തി
മ്ലാനത = വാട്ടം
മനഃപീഡ = മനോദുഃഖം
മുട്ടിപ്പായി പ്രാർത്ഥിക്കുക = മുട്ടിൻ മേൽ ഇരുന്നു കൊ ണ്ടുള്ള പ്രാർത്ഥന
സുസ്മേരവദനൻ = ചിരിച്ചമുഖത്തോടു കൂടിയ വൻ
ആനന്ദാശ്ര = ആനന്ദം കൊണ്ടുള്ള കണ്ണു നീർ
കാല = പ്രഭാതത്തിൽ
ക്രൂശിതരൂപം = കുരിശിൽ തറയ്ക്കപ്പെട്ട രൂപം

Leave a Comment