Class 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Practicing with SCERT Class 8 Malayalam Kerala Padavali Solutions and Std 8 Malayalam Kerala Padavali Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Std 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗിക്ക ണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമഴുതുക. (1 സ്കോർ വീതം) (4 × 1 = 4)

Question 1.
“വന്ദനം വന്ദനം ! ചിത്തം കവർന്നിടും
ചന്ദനാമോദം കലർന്ന ഭാഷേ
(മാണിക്യവീണ)
ചന്ദനാമോദം കലർന്ന ഭാഷ എന്ന പ്രയോഗം നൽകുന്ന സൂചനയെന്ത്?

  • മലയാളഭാഷയുടെ സൗന്ദര്യം
  • ചന്ദനത്തിന്റെ സൗന്ദര്യം
  • മലയാളഭാഷയിലെ സാഹിത്യ സമ്പത്ത്
  • ചന്ദനനിറമുളള ഭാഷ

Answer:
മലയാളഭാഷയുടെ സൗന്ദര്യം

Question 2.
“ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കി സെൻ
പൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിട ക്കുന്നു! (പെരുന്തച്ചൻ)
ഈ വരികളിൽ തെളിയുന്ന പെരുന്തച്ചന്റെ അവ സ്ഥയെന്ത്?

  • മടിപിടിച്ച് വീട്ടിലിരിക്കുന്നു
  • ശാരീരികവും മാനസികവുമായി തകർന്നുകി ടക്കുന്നു.
  • സ്വന്തം സുഖം മാത്രം പരിഗണിക്കുന്നു
  • ഏകാന്തതയിലാണ് ഏറ്റവും വലിയ സന്തോ ഷമെന്നു കരുതുന്നു.

Answer:
ശാരീരികവും മാനസികവുമായി തകർന്നുകിട ക്കുന്നു.

Class 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Question 3.
ശരിയായി പിരിച്ചെഴുതിയത് ഏത്?

  • തുമ്പക്കുടം – തുമ്പ, കുടം
  • വിണ്ടലം – വിൺ, തലം
  • തിരുവാതിര – തിരു, ആതിര
  • നീലക്കാർ – നീല, കാർ

Answer:
തിരുവാതിര – തിരു, ആതിര

Question 4.
“സാധുവാം കൃഷകന്നു നൽകുവാൻ പ്രകൃ തൃംബ
സാമോദം സംഭരിച്ച രത്നങ്ങൾ നിറച്ചതാം ഇരുമ്പുപെട്ടികളും പത്തായങ്ങളുമേറ്റം
(കവിതയോട്)
ഇവിടെ രത്നങ്ങൾ എന്നു സൂചിപ്പിക്കുന്നത് എന്തിനെയാണ്?

  • സ്വർണ്ണത്തെ
  • പൂക്കളെ
  • നെല്ലിനെ
  • പണത്തെ

Answer:
നെല്ലിനെ

Question 5.
“വെള്ളക്കടലാസിരുന്നു മുഷിയുന്നു. പേന കോട്ടുവായിടുന്നു. (കളിയച്ഛൻ ജനിക്കുന്നു)
ഈ വാക്യങ്ങളുടെ ആശയത്തിന് ഏറ്റവും ഉചി തമായത് ഏത്?

  • കവി കവിതയെഴുതിക്കഴിഞ്ഞു.
  • കടലാസിനും പേനയ്ക്കും കവിത ഇഷ്ടപ്പെ ട്ടില്ല
  • കവിക്ക് കവിത എഴുതാൻ താൽപര്യമില്ല
  • കവിക്ക് കവിതയെഴുതാൻ കഴിയാത്തതിന്റെ നിരാശ.

Answer:
കവിക്ക് കവിതയെഴുതാൻ കഴിയാത്തതിന്റെ നിരാ

6 മുതൽ 8 വം ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്ത മഴുതുക. (2 സ്കോർ വീതം) (2 × 2 = 4)

Question 6.
“ആംഗലവാഴ്ചയും യുദ്ധക്കെടുതിയും ആകെയെൻ ഗ്രാമം തകർത്തിരുന്നു. (വേദം)
ഈ വരികളിൽ തെളിയുന്ന സാമൂഹിക ജീവി 12 താവസ്ഥകൾ കണ്ടെത്തി എഴുതുക.
Answer:
ബ്രിട്ടീഷ് ഭരണവും നാട്ടിലുണ്ടാക്കിയ അരക്ഷി താവസ്ഥ, പട്ടിണി, ദാരിദ്ര്യം

Question 7.
“സ്വർണ്ണം വിളയുന്ന കിഴക്കേ ദിക്ക്. ചെങ്ക തിർമാല ചൊരിയുന്ന ഉദയസൂര്യപ്രഭ. (കളിയച്ഛൻ ജനിക്കുന്നു)
ഈ വാക്യങ്ങളിലെ വർണ്ണനാഭംഗി വ്യക്ത മാക്കുക.
Answer:
സൂര്യോദയത്തിന്റെ ഭംഗിയെയാണ് ഇവിടെ വർണ്ണിച്ചിരിക്കുന്നത്.സൂര്യോദയത്തെ സ്വർണ്ണം വിളയുന്ന ദിക്കായും സൂര്യരശ്മികളെ ചെങ്ക തിർമാലയായും സങ്കല്പ്പിച്ചിരിക്കുന്നു.

Question 8.
“എന്നാലുമമ്മേ, നിന്നെക്കണ്ടീല; നീയെ ങ്ങാവോ!.
നിന്നുണ്ണിയായോരെന്നെക്കൈവിട്ടു മറകയോ? (കവിതയോട്)
കവി ഇങ്ങനെ സങ്കടപ്പെടുന്നത് എന്തുകൊ ണ്ടാവാം? രണ്ട് നിരീക്ഷണങ്ങൾ കുറിക്കുക.
Answer:
പ്രകൃതിയായ അമ്മയെ കാണാനുള്ള ഉൽക്കണ്ഠ
അമ്മ തിരഞ്ഞിട്ട് കാണാത്തതിലുള്ള സങ്കടം

9 മുതൽ 14 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്ത രമഴുതുക. (4 സ്കോർ വീതം) (5 × 4 = 20)

Question 9.
കരച്ചിൽ വടുകെട്ടിയ മുഖം. തേവിത്തേവി വറ്റിപ്പോയ കിണർ പിഞ്ഞിക്കീറിയ പേഴ്സ് (അമ്മമ്മ)
സൂചനകളും പാഠഭാഗവും പരിഗണിച്ച് അമ്മ മ്മയുടെ ജീവിതാവസ്ഥ വ്യക്തമാക്കുക.
Answer:
വാർധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറയുന്നത്. ജീവിതത്തിന്റെ ഭാരങ്ങാ ളൊക്കെ ഇറക്കിവെച്ച് മക്കളോടും കൊച്ചുമക്ക ളോടൊപ്പം വിശ്രമ ജീവിതം നയിക്കേണ്ടുന്ന കാലം. വാർധക്യത്തിലും പൊറുതി കിട്ടാതെ നട്ടം തിരിയുന്ന ചിലരുണ്ട് അങ്ങനെ ഒരാളാണ് അമ്മമ്മ.
അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥപാത്രം. ദാരി ദ്യവും ദുരിതവും നിറഞ്ഞതാണ് അവരുടെ ജീവിതം. നഗ്നമായ കാതുകൾ, സൂര്യകിരണ ങ്ങൾ നിറങ്ങളൊക്കെ കവർന്നുകൊണ്ടുപോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മമ്മയുടെ പാദങ്ങൾ എന്നിവ അവരുടെ ദൈന്യത വരച്ചു കാണിക്കുന്നു. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതല അവർക്കാണ്. വിധവയായ അവർ മൂന്നു പേര കുട്ടികളേയും പോറ്റി വളർത്താൻ കഠിനമായി അധ്വാനിക്കുന്നു.

സ്നേഹസമ്പന്നയാണ്, ത്യാഗമൂർത്തിയാണ് എടുക്കാൻ കഴിയാത്ത ചുമടുമായി ഏകയായ അവർ പക്ഷേ, ദൃഢചിത്തയാണ്. തേവിത്തേവി വറ്റിപ്പോയ കിണർ എന്നാണ് കഥാകാരൻ അമ്മമ്മയെ വിശേഷിപ്പിക്കുന്നത്. എങ്കിലും വറ്റാത്ത ഉറവപോലെ തന്റെ കൊച്ചുമക്കൾക്കു കടലോളം സ്നേഹവും, പഠിക്കാനുള്ള സൗക ര്യവും അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും ഇല്ലായ്മയിലും അമ്മമ്മ അവർക്കു നൽക്കുന്നു. നാളെ അവർ തന്നെ തിരിച്ചു സ്നേഹിക്കുമോ എന്നൊന്നും അവർ വേവലാതിപ്പെടുന്നില്ല. പ്രതീക്ഷകൾ നിറഞ്ഞ ഒരു ജീവിതം കൊച്ചു മക്കൾക്കു ഒരുക്കികൊടുക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ.

അമ്മമ്മ എന്ന കഥാപാത്രം ലാളിത്യമുള്ള പ്രവർ ത്തികളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടിക്കുന്നത്. കഥ വായിച്ചു കഴിയുമ്പോൾ നമ്മിൽ പലരുടെയും കണ്ണുകൾ നനയും. അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാത്രവും നമുക്ക് ഒരു പോലെ പ്രിയപ്പെട്ടതാകുന്നത്.

Class 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Question 10.
“ശസ്ത്രമെന്നിയേ ധർമ്മസംഗരം നടത്തുന്നോൻ, പുസ്തകമെന്യേ പുണ്യാധ്യാപനം പുലർത്തു ന്നോൻ; (എന്റെ ഗുരുനാഥൻ)
കവിയുടെ ഈ നിരീക്ഷണങ്ങൾ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനി ക്കുക.
Answer:
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ആയുധമെടു ക്കാതെ അഹിംസമാർഗത്തിലൂടെ ധർമ്മയുദ്ധം നടത്തി വിജയം നേടിയ ആളാണ് ഗാന്ധിജി. ശത്രുവിന്റെ ആയുധബലത്തെ അദ്ദേഹം ഭയപ്പെ ട്ടിരുന്നില്ല. പുസ്തകങ്ങളിലൂടെയല്ല ഗാന്ധിജി മറ്റു ള്ളവർക്ക് ജീവിതപാഠങ്ങൾ പഠിപ്പിച്ചു നൽകി യത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഉറക്കെ പറഞ്ഞ ഗാന്ധിജി തന്റെ ഉദാത്തമായ ജീവിതത്തിലൂടെ ലോകത്തെ മുഴുവൻ നന്മയു ടെയും സത്യത്തിന്റെയും അഹിംസയുടെയും പാഠങ്ങൾ പഠിപ്പിച്ചു. ഔഷധം കൂടാതെ രോഗം ശമിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം തന്റെ ജീവി തചര്യകളിലൂടെ തെളിയിച്ചു. അഹിംസയുടെ മാർഗ്ഗത്തിൽ നിന്ന് തരിമ്പു പോലും ഗാന്ധിജി വ്യതിചലിച്ചിരുന്നില്ല. ഹിംസയിലൂടെ നേരി ടുന്നതൊന്നും നേട്ടമല്ല എന്നദ്ദേഹം വിശ്വസിച്ചി രുന്നു. ഇങ്ങനെ ഗാന്ധിജിയുടെ മഹത്വങ്ങളെല്ലാം ഈ വരികളിലൂടെ വള്ളത്തോൾ നമ്മോടു പറ യുന്നു

Question 11.
“ആത്മാഭിമാനവും ആത്മവിശ്വാസവും തിരിച്ചു തരുന്നതിലൂടെ എനിക്കവൻ എന്റെ ജീവിതം തന്നെയാണ് കൃഷ്ണാ, തിരിച്ചു തന്നത്! നിങ്ങ ളെല്ലാം ഇന്നു കാണുന്ന ഈ ജീവിതം സുയോ ധനൻ അന്നെനിക്കു ദാനമായി നൽകിയ ജീവി തമാണ്;
(ധർമ്മിഷ്ഠനായ രാധേയൻ) പാഠസന്ദർഭം വിശകലനം ചെയ്ത് കർണ്ണനും സുയോധനനും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേ കതകൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
സ്വന്തം ജീവൻ അപകടത്തിലാകും എന്നറി ഞ്ഞിട്ടും ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങൾ ദാനം നൽകിയ, മഹാഭാരതത്തിൽ ഏറ്റവും തല യുയർത്തി നിൽക്കുന്ന കഥാപാത്രങ്ങളിലൊരാ ളാണ് കർണ്ണൻ. കുന്തിപുത്രനാണെങ്കിലും സൂത പുത്രനായാണ് കർണ്ണൻ വളരുന്നത്.

നീതിമാനും യുദ്ധതന്ത്രജ്ഞനുമായ കർണൻ മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്താണ് നില യുറപ്പിക്കുന്നത്. യുദ്ധത്തിനു മുൻപൊരു ദിനം ശ്രീകൃഷ്ണൻ വന്ന് കർണ്ണനോട്, അവന്റെ ജന്മ രഹസ്യം വെളിപ്പെടുത്തുന്നു. പാണ്ഡവപക്ഷ ത്തേക്കു വരുകയാണെങ്കിൽ ഹസ്തിപുരിയുടെ സിംഹാസനമാണ് വാസുദേവൻ “കുന്തിപുത്രന് വാഗ്ദാനം ചെയ്തത്. എന്നാൽ വാസുദേവന്റെ മഹത്ത്വം പ്രകീർത്തിച്ചുതന്നെ രാധേയൻ ആ ദാനം നിഷേധിക്കുന്നു. സര്യോധനനെ നടുക്ക ടലിൽ വലിച്ചെറിഞ്ഞ് നേടുന്ന ചെങ്കോൽ തനിക്കു വേണ്ടെന്ന് കർണൻ തീർത്തുപറയുന്നു. ആത്മാർത്ഥത, വിശ്വസ്തത, ത്യാഗമനോഭവം, എന്നിങ്ങനെയുള്ള ആദർശങ്ങളുടെ കേന്ദ്രമാണ് കർണൻ.

നിസ്വാർഥനായ കർണൻ പ്രാണനേ ക്കാൾ വിലകൽപ്പിച്ചത് അഭിമാനത്തിനാണ്. ഹസ്തിനപുരിയിലെ അഭ്യാസപ്രകടന ദിന ത്തിൽ കൃപാചാര്യർ കുലം അന്വേഷിച്ചപ്പോൾ കർണ്ണൻ തലതാഴ്ത്തി നിന്നുപോവുന്നു. ആ ശാപമുഹൂർത്തത്തിൽ തന്റെ രക്ഷകനായ, തനിക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ജീവിതവും തിരിച്ചു നൽകിയ സുര്യോധന നോടുള്ള കൂറും കടപ്പാടും അചഞ്ചലമാണ് എന്ന് പറയുന്നിടത്താണ് കർണ്ണന്റെ വ്യക്തിത്വ ത്തിന് ശോഭയേറുന്നത്.

“അർത്ഥത്തെ വിലവെക്കുന്നവനല്ല; അർത്ഥ ത്താൽ വിലയ്ക്കു വാങ്ങാവുന്നവനുമല്ല സൂത പുത്രനായ ഈ കർണ്ണന് ! എന്ന് പ്രഖ്യാപനത്തി ലൂടെ വാഗ്ദാനങ്ങളിൽ മയങ്ങാത്ത തന്റെ സ്വപ ത്യയസ്ഥര്യം കർണ്ണൻ വെളിവാക്കുന്നു. ഈ ഭൂമി മുഴുവൻ ലഭിച്ചാലും സുര്യോധനനെ കൈവിടില്ല എന്ന് പറയുന്ന, അർജ്ജുന ശരമേറ്റു താൻ എന്ന് വീഴുന്നുവോ അന്ന് പാണ്ഡവർ യുദ്ധം ജയിക്കുമെന്ന് പറയുന്ന കർണ്ണൻ സമാ നകളില്ലാത്ത പൗരുഷത്തിന്റെയും ആത്മാർത്ഥ തയുടെയും ആൾരൂപമാണ്.

Question 12.
“പശ്ചിമതടാകത്തിലിറങ്ങി സ്നാനം ചെയ്തു പൊൽച്ചെമ്പട്ടുടുത്തർക്കദീപവും കൈയിലേന്തി പ്രാർത്ഥനയ്ക്കായിച്ചെല്ലും സന്ധ്യയാം പെൺകൊടി; (കവിതയോട്)
വരികൾ വിശകലനം ചെയ്ത് കാവ്യഭംഗി വ്യക്തമാക്കുക.
Answer:
ആയുധവിദ്യാപ്രയോഗ ദിവസം കർണ്ണന്റെ വംശ കുല പാരമ്പര്യങ്ങളെ ചോദ്യം ചെയ്ത കൃപർ പരിഹസിച്ചപ്പോൾ അപമാനഭാരത്താൽ തന്റെ തല താണുപോയി. അപമാനഭാരത്താൽ മരിച്ച തനിക്ക് പുനർജന്മം നൽകിയത് സുയോധനനാ ണ്. രംഗവേദിയിൽ നിന്നും ജീവിതവേദിയിൽ നിന്നു തന്നെയും നിഷഭ്രമിക്കാൻ തുടങ്ങിയത് തന്നെ സുയോധനനാണ്. അംഗരാജാവായി അഭി ഷേകം ചെയ്തത്. ആ രാജ്യദാനത്തിലൂടെ സുയോധനൻ തനിക്ക് ആത്മാഭിമാനവും ആത്മ വിശ്വാസവും ജീവിതവുമാണ് തിരിച്ചു നൽകി യതെന്ന് കർണ്ണൻ ശ്രീകൃഷ്ണനോട് പറയുന്നു. 12. പടിഞ്ഞാറേ ചക്രവാളത്തിൽ സൂര്യൻ അസ്ത മിക്കുന്ന ചിത്രമാണ് കവി ഇവിടെ മനോഹരമായി വർണ്ണിക്കുന്നത്. സന്ധ്യാവന്ദനത്തിന് നമ്മുടെ വീടുകളിൽ വിളക്കുമായി വരുന്ന പെൺകുട്ടിയെ വിശാലമായ തലത്തിൽ സൂര്യാസ്തമയമായി കവി സങ്കല്പിച്ചിരിക്കുന്നു. സൂര്യൻ എന്ന വിള ക്കാണ് അവൾ കൈയ്യിലേന്തിയിരിക്കുന്നത്.

സൂര്യാസ്തമയത്തിന്റെ ശോഭയും കാന്തിയും ഒരു മനോഹരഭാവനയാൽ വരച്ചു കാണിക്കുക യാണ് കവി.

Question 13.
“ഭാരതപ്പുഴവക്ക്, നീലരാത്രി, വൈരപ്പൊടി ചിത റിയ ആകാശം, ദൂരെ മങ്ങിയ മലനിര; പുഴയുടെ ഏകാന്തശാന്ത സംഗീതം (കളിയച്ഛൻ ജനിക്കുന്നു)
കാണുന്നതെല്ലാം കവിതയാക്കുന്ന കവിയാണ് പി. കുഞ്ഞിരാമൻ നായർ
ഈ പ്രസ്താവന ആത്മകഥാഭാഗവുമായി ബന്ധി പ്പിച്ച് വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രകൃതിയാണ് പി. കുഞ്ഞിരാമൻ നായർക്ക് എന്നും പ്രചോദമായിട്ടുള്ളത്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റെ ത്. അതിനാൽ തന്നെ ‘കളിയച്ഛൻ’ എന്ന കവിത ജനിക്കുന്ന സന്ദർഭം തന്റെ മനസ്സിലുണ്ടാക്കിയ അനുഭൂതികളെ പ്രകൃതി സൗന്ദര്യത്തിലൂടെയാണ് അദ്ദേഹം വർണ്ണിക്കുന്നത്.

പ്രകൃതിയിലെ ഓരോ ദൃശ്യവും തന്റെ മനസ്സിൽ അനുഭൂതികൾ സൃഷ്ടിക്കുന്നുവെന്നും ഈ അനുഭൂതിയാണ് വാക്കുകളിലൂടെ കവിതയായി പുറത്തേക്കു വരുന്നത് എന്നുമദ്ദേഹം ഈ വർണ്ണ നകളിലൂടെ നമ്മോടു പറയുന്നു. കളിയച്ഛൻ എന്ന കവിത പിറന്നശേഷമുള്ള പ്രഭാതത്ത അദ്ദേഹം വർണിക്കുന്നത് ഇപ്രകാരമാണ്. കതകു തുറന്നു പുതിയ പ്രഭാതം. സ്വർണ്ണം വിളയുന്ന കിഴക്കേ ദിക്ക്. ചെങ്കതിർമാല ചൊരിയുന്ന ഉദ സൂര്യപ്രഭ. നിളാകാലങ്ങൾ ആ കാവ്യ സുവർണ്ണകാന്തി മോന്തിക്കുടിക്കുന്നു. ഗദ്യഭംഗി യുടെ ഉയർന്ന തലമാണ് ഇവിടെ നാം കാണു ന്നത്.
നീലരാത്രി, വൈരപ്പൊടി ചിതറിയ ആകാശം, ദൂരെ മങ്ങിയ മലനിരകൾ, പുഴയുടെ ഏകാന്ത ശാന്ത സംഗീതം എന്നിങ്ങനെയുള്ള വർണ്ണനകൾ നിരവധിയാണ് കവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥയെ ഗദ്യത്തിലെഴുതി കവിതയാക്കി മാറ്റുന്നത് ഇത്തരം പ്രയോഗങ്ങളാണ്.

Class 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Question 14.
“എൻകരം തോറ്റാലെന്താണന്മകൻ ജയിക്കു മ്പോൾ, എൻകണ്ണിലുണ്ണിക്കലും പുകളെൻ പുകളല്ലേ? കൊച്ചനെ സ്തുതിക്കുമ്പോളെന്മുഖം മങ്ങി പോലും;
തച്ചനായാലും ഞാനൊരച്ഛനല്ലാതായ്പോമോ?” (പെരുന്തച്ചൻ)
സമൂഹത്തിന്റെ അപവാദപ്രചരണങ്ങൾക്ക് ഇരയാ യിത്തീരുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങ ളാണ് പെരുന്തച്ചന്റെ ചോദ്യങ്ങളിലുള്ളത്.
ഈ അഭിപ്രായത്തോടുള്ള നിങ്ങളുടെ പ്രതിക രണം കുറിക്കുക.
Answer:
ക്ഷേത്രത്തിന്റെ രണ്ടു ഗോപുരങ്ങളിലും തേക്ക് കൊണ്ട് തച്ചനും മകനും അഷ്ടദിക് പാലരൂപം കൊത്തിവെച്ചു. ഒന്ന് പെരുന്തച്ഛന്റെ കൈയാലും, മറ്റേത് മകന്റെ കൈയാലുമാണ് തീർത്തത്. മകൻ കൊത്തിയ ശില്പത്തിന് അച്ഛൻ കൊത്തിയ ശില്പത്തേക്കാൾ കൂടുതൽ ജീവൻ തുടിക്കുന്ന തായി ജനം പറഞ്ഞു. അതിൽ പെരുന്തച്ഛന് മക നോട് അസൂയ മൂത്തു എന്ന് ജനം പറഞ്ഞ അപ വാദത്തിന് മറുപടി പറയുകയാണ് തച്ചൻ. മകൻ ജയിക്കുമ്പോൾ അച്ഛൻ തോറ്റാലെന്ത്? മകന്റെ വിജയം അച്ഛന്റെ കൂടി വിജയമല്ലേ? മകൻ പെരു ന്തച്ഛന്റെ കണ്ണിലുണ്ണിയാണ്. മകന്റെ പ്രശസ്തി തന്റെ കൂടി പ്രശസ്തിയാണ്. കാരണം അവനെ ഉളി പിടിക്കാൻ പഠിപ്പിച്ചത് പെരുന്തച്ഛനാണ്. പെരുന്തച്ഛന് മകനോടുള്ള വാത്സല്യവും അവന്റെ കഴിവിനോടും കീർത്തിയോടുമുള്ള അഭിമാനും ഈ വരികളിൽ നിന്നു മനസ്സിലാക്കാം.

പണിയായുധം കൊണ്ട് മരത്തിലും കല്ലിലും ലോഹത്തിലും മായക്കാഴ്ചകൾ തീർത്ത മഹാ തച്ഛനാണ് ഞാൻ. പക്ഷേ അതിനെല്ലാം ഉപരി ഞാൻ ഒരച്ഛനാണ്. മകനെ അളവറ്റു സ്നേഹിച്ചി രുന്ന ഒരച്ഛൻ. അസൂയമൂത്ത് വീതുളിയെറിഞ്ഞ് മകനെ കൊല്ലാൻ മാത്രം ദുഷ്ടനാണോ ഞാൻ? എന്ന് പെരുന്തച്ഛൻ സ്വയം ചോദിക്കുകയാണ്. ആയിരം മണിയുടെ നാവ് പൊത്താൻ കഴിയും. എന്നാൽ ഒരു വായിലെ നാവു പൊത്താൻ ആർക്കും കഴിയില്ല. അപവാദ പ്രചാരണം നട ത്തുന്നവർ അതു തുടരുകതന്നെ ചെയ്യും. അതു തടയാൻ ആർക്കുമാവില്ല.

15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമഴുതുക. (6 സ്കോർ വീതം) (2 × 6 = 12)

Question 15.
“കേരളത്തൂമൊഴിയെന്നു കേട്ടാൽ മതി, കോരിത്തരിപ്പിന്റെ കൊയ്ത്തുകാലം.
(മാണിക്യവീണ).
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻഭാഷതാൻ.
(എന്റെ ഭാഷ).
ഓരോ മനുഷ്യനും അമ്മയോളം പ്രിയപ്പെട്ടതാണ് മാതൃഭാഷ. വരികളും പ്രസ്താവനയും വിശകലനം ചെയ്ത് “മാതൃഭാഷയുടെ പ്രാധാന്യം’ എന്ന വിഷയ ത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
മനുഷ്യജീവിതത്തിൽ ഉന്നതമായ സ്ഥാനം നൽകേണ്ട ഒന്നാണ് വിദ്യാഭ്യാസം. കാരണം ഒരു മനുഷ്യായുസ്സ് നേടിയെടുക്കുന്ന സകല കഴിവു കളുടെയും വികാസം സാധ്യമാകുന്നത് വിദ്യാ ഭ്യാസത്തിലൂടെയാണ്. അതുകൊണ്ടാണിവിടെ വിദ്യാഭ്യാസം എന്നത് ജീവിതത്തിന്റെ അഭിവ ദ്ധിക്കു വേണ്ടിയുള്ള തയ്യാറെടുപ്പാണ് എന്ന് നിർവചിച്ചിരിക്കുന്നത്. വിവിധ സ്വഭാവ മേന്മയോടുകൂടി ജനിക്കുന്ന മനുഷ്യൻ വിദ്യാ ഭ്യാസത്തിലൂടെ പലതും സ്വീകരിക്കുകയും ഉപേ ക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുകയാണ് വിദ്യാഭ്യാസം എന്ന പ്രക്രിയയിലൂടെയാണ്.

സംസാരിച്ചു തുടങ്ങുന്ന പിഞ്ചു കുഞ്ഞിന്റെ നാവിൽ ആദ്യം തത്തികളിക്കുന്നത് മാതൃഭാ ഷയാണ്. മാതൃഭാഷ കുട്ടിക്ക് ലഭിക്കുന്ന സഹജ ഭാഷയാണ്. അമ്മയും മാതൃഭാഷയും കുഞ്ഞിന്റെ രണ്ട് അമ്മമാരായി നിലകൊള്ളുന്നു.

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ എന്നാ മഹാകവി വള്ളത്തോള്ളിന്റെ വരികൾ മാതൃഭാഷയുടെ പ്രാധാന്യത്തെയാണ് വിളിച്ചറി യിക്കുന്നത്. മനുഷ്യജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളിൽ ചിലതാണ് മാതാവ്. മാതൃഭൂമി, മാതൃഭാഷ എന്നിവ. അന്തർദേശീയ ഭാഷയായ ഇംഗ്ലീഷ് ലോകഭാഷ എന്ന നിലയിൽ അതുല്യ സ്ഥാനം വഹിക്കുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർവി ഭജനം ചെയ്തത് മാതൃഭാഷയെ പ്രോത്സാഹിപ്പി ക്കുവാനാണ്. വിദേശഭാഷയിലൂടെ വിദ്യാഭ്യാസം ചെയ്യുന്നത് വിദ്യാർത്ഥികൾക്കത് വിഷമമാണ്. വിദേശ ഭാഷ പഠിക്കാൻ തന്നെ നാം കൂടുതൽ സമയം ചെലവഴിക്കണം. ഭാരതീയർക്ക് ദേശീ യബോധം കുറയുവാനുള്ള പ്രധാന കാരണം വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷിന് അമിത പ്രാധാന്യം കൊടുത്തത് കൊണ്ടാണെന്ന് ഒരു പരീക്ഷ വിജയവും ഉദ്യോഗലബ്ധിയും മാത്രമല്ല വിദ്യാഭ്യാസത്തിന് പ്രധാന ഉദ്ദേശങ്ങൾ. നാം മാതൃഭാഷാഭിമാനികളും സ്വരാജ്യസ്നേഹികളും ആയിത്തീരുന്നതിന് വിദ്യാഭ്യാസത്തിൽ പ്രമുഖ സ്ഥാനം മാതൃഭാഷയ്ക്ക് നൽകണം-ഇന്ന് നാം സ്വതന്ത്രരാണ്. നമ്മുടെ പുരാതന സംസ്കാര ത്തെയും ആദർശത്തെയും സംരക്ഷിക്കുവാൻ മാതൃഭാഷ വിജ്ഞാനം അത്യന്താപേക്ഷിതമാണ്. മാതൃഭാഷയായ മലയാളത്തിന് മറ്റു ഭാഷകളോട് ഒപ്പം നിൽക്കാൻ ഉള്ള എല്ലാ ഗുണവിശേഷ ങ്ങളും ഉണ്ട്.

ആശയ പ്രകടനത്തിനും ശാസ്ത്രീയ കാര്യങ്ങളെ പ്രതിപാദിക്കാനുമുള്ള എല്ലാ ഗുണവിശേഷങ്ങ ളുമുള്ള നാം എത്ര ഭാഷകൾ കൈവശമാക്കി
യാലും മാതൃഭാഷയിലൂടെ മാത്രമേ സ്വന്തം ഹൃദ യവികാരങ്ങൾ ശക്തമായും വ്യക്തമായും മറ്റു ള്ളവരെ ധരിപ്പിക്കാൻ കഴിയൂ. വിശ്വസാഹിത്യ ങ്ങളും ശാസ്ത്രീയ കാര്യങ്ങളും നമ്മിൽ വേരുറ ക്കുന്നത് മാതൃഭാഷയിലൂടെയാണ്. അതുകൊ ണ്ടാണ് ഏതൊരു വേദവുമേതൊരു ശാസ്ത്രവു മേതൊരു കാവ്യവുമേതൊരാൾക്കും ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതന്റെ വക്തത്തിൽ നിന്നു താൻ കേൾക്ക വേണം എന്ന് മഹാകവി വള്ളത്തോൾ പാടിയത്.

വീടും നാടും അന്യമായി കാണുന്ന ഇളം തലമു റയുടെ മാതൃഭാഷാ വൈമുഖ്യം നാം ശ്രദ്ധിക്കാ തിരുന്നിട്ട് കാര്യമില്ല. “ജനിക്കും മുൻപ് മകൻ ഇംഗ്ലീഷ് പഠിക്കണമതിനാൽ ഭാര്യതൻ പേറങ്ങി മുണ്ടിൽ തന്നെയാക്കിനേൻ എന്ന കുഞ്ഞുണ്ണി മാഷിന്റെ പരിഹാസം കേരളീയരുടെ പൊങ്ങച്ച ത്തെയും മിഥ്യബോധത്തെയുമാണ് സൂചിപ്പിക്കു ന്നത്. തന്നോടു തന്നെയുളള ഈ യുദ്ധം മലയാ ളികളുടെ ശാപമാണ്. മാതൃഭാഷാവബോധം ജന കീയതയുടെ സിരാരക്തം ആണെന്ന കാര്യം ഇനിയും മറന്നാൽ നമ്മുടെ ഭാവി പുകയാൽ മൂടി പ്പോകും എന്നതിന്റെ സംശയം വേണ്ട. ഈ അവ സരത്തിൽ എന്നുടെ ഭാഷ താനെൻ തറവാട്ടമ്മ അന്യയാം ഭാഷ വിരുന്നുകാരി എന്ന കവി വാക്യം മറക്കാതിരിക്കുക.

Question 16.
“താനെന്നും ഇന്നും കലാസപര്യക്കുവേണ്ടി ജീവിതമുഴിഞ്ഞുവച്ചവനാണ്.
“ആശാൻ കിരീടം തൊട്ടു വന്ദിച്ചു; നമസ്കരി ച്ചു. എന്തുകൊണ്ടോ കണ്ണുനിറഞ്ഞിരുന്നു. “അരങ്ങൊഴിയുന്നതിനു മുമ്പായുള്ള അവ സാനത്തെ വേഷം. അതുകൊണ്ട് അരങ്ങു തകർക്കുന്ന കളിയാവും.
(കീർത്തിമുദ്ര)
ആശാൻ എന്ന കഥാപാത്രത്തിന്റെ സവിശേഷ തകൾ എന്തെല്ലാം? കഥയിലെ മറ്റു സന്ദർഭങ്ങളും പരിഗണിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കുക.
Answer:
ഒരു ആയുസ്സ് മുഴുവൻ കൃഷ്ണനാട്ടം എന്ന കല യ്ക്കായ് സമർപ്പിച്ച ഒരു കലാകാരൻ തന്റെ വിട വാങ്ങൽ വേദിയിൽ വച്ച് കലയോട് മാത്രമല്ല സ്വന്തം ജീവനോട് തന്നെ വിട പറയുന്ന ഹൃദയ സ്പർശിയായ രംഗമാണ് ഉണ്ണികൃഷ്ണൻ പുതൂ രിന്റെ കീർത്തിമുദ്ര എന്ന കഥയുടെ ഇതി വ്യം.
കീർത്തിമുദ്ര എന്ന കഥയിലെ കേന്ദ്രകഥാപാത മാണ് ആശാൻ. കൃഷ്ണനാട്ടം എന്ന കലാരൂപ ത്തിലൂടെ അരങ്ങിലും അണിയറയിലും ഒരു പോലെ ശോഭിച്ച കലാകാരനായിരുന്നു ആശാൻ. വ്യത്യസ്ത രൂപഭാവങ്ങളുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യപ്രതിഭ. പതിമൂന്നാം വയസ്സിലാണ് ആശാൻ കച്ചകെട്ടി അരങ്ങിലെ ത്തുന്നത്. പണമോ പ്രശസ്തിയോ ആഗ്രഹി ക്കാതെ ജീവിതം കലയ്ക്ക് വേണ്ടി ഉഴഞ്ഞുവെ ച്ചു. കളിയരങ്ങിനെ ദൈവസന്നിധിയായി കൂടെ കലോപാസകനായി ആശാൻ പുതുതലമുറ കലയെ കാര്യമായെടുക്കുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹത്തിന് ഉണ്ടായിരുന്നു. പച്ചയിൽ നിന്ന് കത്തിവേഷത്തിലേക്ക് കാലം ആശാനെ എത്തിച്ചെങ്കിലും തന്റെ പ്രതിഭാവിലാസം കൊണ്ട് വേഷങ്ങളെല്ലാം തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ ആശാന് കഴിഞ്ഞു. കളിയോഗ ത്തോടു വിട വാങ്ങുന്നതിന് തൊട്ടുമുൻപുള്ള കളിയിൽ കാണികളുടെ മനം കവർന്ന ആശാൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വര നായി മാറുന്നു.

Class 8 Malayalam Kerala Padavali Annual Exam Question Paper 2023-24

Question 17.
ആശയം, ആസ്വാദനാംശങ്ങൾ എന്നിവ പരിഗ ണിച്ച് കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക. ഞങ്ങളുടെ മുത്തശ്ശി

നിങ്ങൾക്കുള്ളതുപോലെൻ നാട്ടിൽ
ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി
കഥപറയാറു, -ണ്ടന്തിക്കോരോ
കവിതകൾ മാനത്തുലയുമ്പോൾ,
വെള്ളരിയുടെ മലർമൊട്ടുകൾ മഞ്ഞ
പുള്ളികൾ കുത്തിയ പാടത്തിൽ,
നീലക്കറുകക,ളണിമുക്കുറ്റികൾ
ചേല വിരിച്ച വരമ്പിന്മേൽ,
കൂടും ഞങ്ങൾ മുത്തശ്ശിയുമായ്
കൂലിക്കാരുടെ കഥ പറയാൻ
(വയലാർ രാമവർമ്മ)
Answer:
അധ്വാനത്തിന്റെ മഹത്ത്വം മനുഷ്യശേഷിയിലും മനുഷ്യന്റെ അധ്വാന ത്തിലും അഭിമാനം കൊണ്ടിരുന്ന കവിയാണ് വയലാർ രാമവർമ്മ. അദ്ദേഹം എന്നും അധ്വാനി ക്കുന്നവരുടെ പക്ഷത്തായിരുന്നു. അവരുടെ ജീവിതമാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നത്. ഞങ്ങളുടെ മുത്തശ്ശി എന്ന കവിതയും ഇതിൽ നിന്ന് വ്യത്യസ്തമല്ല.

നിങ്ങൾക്കുള്ളതുപോലെ തന്റെ നാട്ടിലും ഒരു മുത്തശ്ശിയുണ്ടെന്ന് കവി പറയുന്നു. സന്ധ്യയ്ക്ക് മുത്തശ്ശി ഓരോ കഥകൾ പറയാറുണ്ട്. വെള്ള രിയുടെ പൂമൊട്ടുകൾ മഞ്ഞപ്പുള്ളികൾ കുത്തിയ പാടത്തിൽ നീലക്കറുകകളും മുക്കുറ്റികളും ചേല വിരിച്ചതുപോലെയുള്ളവരമ്പിലിരുന്ന മുത്തശ്ശി കൂലിക്കാരുടെ കഥകൾ ഞങ്ങളോട് പറയും. ഈ കഥ കേൾക്കാൾ ഞങ്ങൾ മുത്തശ്ശിക്കു ചുറ്റും കൂടുമെന്നും കവി പറയുന്നു. അധ്വാനിക്കുന്ന വരുടെ കഥ കേൾക്കാനുള്ള കവിയുടെ താൽപ്പ ര്യമാണ് ഇവിടെ തെളിയുന്നത്. ഗ്രാമഭംഗി തുളു ബിനിൽക്കുന്ന ഈ കവിതയിലെ വാക്കുകൾ ഓരോന്നും അതിന്റെ ലാളിത്യം കൊണ്ട് അതിമ നോ ഹ ര ങ്ങ ളാണ്. കൂടാതെ വരികളിൽ ആവർത്തിച്ചുവരുന്ന അക്ഷരങ്ങൾ കവിതയ്ക്ക് നൽകുന്ന ശബ്ദഭംഗിയും ശ്രദ്ധേയമാണ്. കവി തകൾ മാനത്തുലയുന്ന സന്ധ്യ, വെള്ളരിയുടെ പൂമൊട്ടുകൾ മഞ്ഞപ്പുള്ളികൾ കുത്തിയ പാടം, നീലക്കറുകളും മുക്കുറ്റികളും ചേലവിരിച്ച വരമ്പ് തുടങ്ങിയ കവിതയിലെ പ്രയോഗങ്ങൾ വളരെ മനോഹരമായിരുന്നു.

“കഥപറയാറുണ്ടെന്തിക്കോരോ
കവിതകൾ മാനത്തുലയുമ്പോൾ

എന്ന വരികളാണ് എനിക്ക് ഏറ്റവമധികം ഇഷ്ട മായത്. ഇവിടെ കവിത വിരിയുന്ന മാനം എന്ന കല്പന വളരെയധികം ആകർഷകമാണ്. അധ്വാ നിക്കുന്നവരോടുള്ള കവിതയുടെ മനോഭാവ മാണ് കവിതയിൽ തെളിയുന്നത്. കവിയുടെ നാട്ടിലെ മുത്തശ്ശി പറയുന്നത് വെറും കെട്ടുകഥ കളോ നേരംപോക്കുകളോ അല്ല, കൂലിക്കാരുടെ കഥകളാണ്. ഇവിടെ കഠിനാധ്വാനം ചെയ്യുന്ന സാധാര തൊഴിലാളികളുടെ പക്ഷത്താണ് താനെന്ന് കവി അടിവരയിട്ട് പറയുന്നു. അവരാണ് ഈ ലോകത്തിന്റെ യഥാർത്ഥ ശില്പികൾ. ലളി തമായ വാക്കുകളിലൂടെ വളരെ വലിയൊരാശ യമാണ് കവി പകർന്നു തരുന്നത്.

Leave a Comment