Students can use Adisthana Padavali Malayalam Standard 9 Notes Pdf അല്പമല്ല ഭുജിക്കുന്നു Alpamalla Bhujikkunnu Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Alpamalla Bhujikkunnu Summary
അല്പമല്ല ഭുജിക്കുന്നു Summary in Malayalam
ആമുഖം
കുഞ്ചൻ നമ്പ്യാരുടെ പഞ്ചേന്ദ്രോപഖ്യാനം തുള്ളൽ കൃതിയാണ് എവിടെ ചർച്ച ചെയ്യുന്നത്. മലയാളികളുടെ ഭക്ഷണ പാരമ്പര്യവും, നാവിൽ കൊതിയൂറുന്ന വിഭവങ്ങളും പരിചയപെടുത്തുകയാണ് നമ്പ്യാർ. ഒരു കാലഘട്ടത്തിൽ തൊഴിൽ ഒന്നും ചെയ്യാതെ തന്നെ മൂന്നു നേരവും സുഭിക്ഷമായി മൂക്കുമുട്ടെ ഭക്ഷിക്കുന്ന സവർണ്ണ മേധാവികളുടെ ഭക്ഷണശ്രമത്തെ വിമർശിച്ചുകൊണ്ടും കളിയാക്കി കൊണ്ടും എഴുതിയ വരികളാണിത്. മലയാളികളുടെ രുചി വൈവിധ്യത്തിന്റെ ഒരു ചാർട്ട് തന്നെ നമുക്ക് ഈ കവിതയിൽ കാണാൻ കഴിയും.
![]()
പാഠസംഗ്രഹം


മലയാളികളുടെ ഭക്ഷണ പാരമ്പര്യത്തിന്റെയും രുചി വൈവിധ്യത്തിന്റെയും പട്ടികയാണ് കുഞ്ചൻ നമ്പ്യാരുടെ പഞ്ചേന്ദ്രോപാഖ്യാനം തുള്ളൽ കൃതി. ഹാസ്യത്തിന്റെയും വിമർശനത്തിന്റെയും തലങ്ങളൾ വേണ്ടുവോളം ഉണ്ടെങ്കിലും കേരളത്തിലെ രുചി കൂട്ടുകളുടെ കലവറ തന്നെയാണ് ഈ പാഠഭാഗം ചർച്ച ചെയ്യുന്നത്. മലയാളികളുടെ രുചി വൈവിധ്യങ്ങൾ എല്ലാക്കാലത്തും ലോകമെമ്പാടും ചർച്ചചെയ്യപെട്ടിട്ടുണ്ട്. മലയാളികളോളം സമ്പന്നമായ രുചിയിടങ്ങൾ മറ്റെങ്ങുമില്ല എന്ന് തന്നെ പറയാം. പപ്പടവും, പഴവും, പായസവും, നെയ്യും, പരിപ്പും, തുമ്പപ്പൂ ചോറും മലയാളികളുടെ മനസ്സും ഹൃദയവും നാവും വയറും ഒരു പോലെ നിറയ്ക്കുന്നതാണ്. മലയാളിത്ത രുചികൾ തേടി നാടുകടന്നും കടലു കടന്നും ആൾക്കാർ വരുന്നത് നമുക്കറിയാം. കാലങ്ങൾക്കനുസരിച്ച് രുചി ഭേദങ്ങൾക്കു മാറ്റം വരുന്നുണ്ട് എങ്കിലും പാരമ്പര്യ തനിമയുള്ള രുചിക്കൂട്ടുകൾ തന്നെയാണ് ഇന്നും മലയാളി രുചികളെ വേറിട്ടതാക്കുന്നത്. കുഞ്ചൻ നമ്പ്യാർ തന്റെ എല്ലാ കൃതികളിലും സാമൂഹിക വിമർശനത്തിന്റെ തലം വളരെ രസകരമായും സരസമായും അവതരിപ്പിക്കുക പതിവാണ്. സാമൂഹിക വിമർശനമാണ്. നമ്പ്യാരുടെ കവിതകളിൽ മുഴച്ചു നിൽക്കുന്നത് എങ്കിലും നമ്പ്യാരുടെ പദപ്രയോഗങ്ങളും വാക്യങ്ങൾ തമ്മിലുള്ള പദചേരുവകളും വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നതായി കാണാം
അറിവിലേക്ക്
തുള്ളൽ സാഹിത്യം
ചാക്യാർകൂത്ത്, കൂടിയാട്ടം, കഥകളി, പടയണി, കോലങ്ങൾ തുടങ്ങിയ കലാരൂപങ്ങളുടെ പല അംശങ്ങളും സ്വീകരിച്ചു സർവജനസ്പർശിയായ ഒരു കലാസാഹിത്യപ്രസ്ഥാനമെന്ന നിലയിൽ തുള്ളലിന് രൂപം നൽകുകയാണ് നമ്പ്യാർ ചെയ്തത്. വേഷത്തെ അടിസ്ഥാനമാക്കിയും മറ്റും ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിങ്ങനെ മൂന്നായും തുള്ളലുകളെ തരംതിരിക്കാറുണ്ട്. ഈ മൂന്നു വിഭാഗം തുള്ളലുകൾക്കും പ്രത്യേകം പ്രത്യേകം കൃതികളും നമ്പ്യാർ രചിച്ചിട്ടുണ്ട്. സ്വമന്തകം, ഘോഷയാത്ര, നളചരിതം, രുക്മിണി സ്വയംവരം തുടങ്ങിയവ ഓട്ടൻതുള്ളലിനും, കല്യാണസൗഗന്ധികം, കൃഷ്ണലീല, പ്രഹ്ളാതചരിതം തുടങ്ങിയവ ശീതങ്കൻ തുള്ളലിനും, ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, സഭാപ്രവേശം തുടങ്ങിയവ പറയൻ തുള്ളൽ വിഭാഗത്തിലുമാണ്. ഫലിത പരിഹാസങ്ങളും യഥാർഥവും സ്വാഭാവികവുമായ വർണനകളും നിറഞ്ഞ തുള്ളൽ കൃതികളിൽ പുരാണകഥകളാണ് ആധാരമായിട്ടുള്ളത്. കുഞ്ചൻനമ്പ്യാർക്കുശേഷം നിരവധി തുള്ളൽ കൃതികൾ മലയാളത്തിലുണ്ടായിട്ടുണ്ട്.
കുഞ്ചൻ നമ്പ്യാർ

പതിനെട്ടാം നൂറ്റാണ്ടിലെ (1705 – 1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ പ്രധാനിയായ നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവുവച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:
പദപരിചയം
- അസ്ത്രം – ദ്രാവകരൂപത്തിലുള്ള ഒരു കറി, അമ്പ്
- ഐന്ദ്രിയം – ഐന്ദ്രിയാനുഭൂതികൾ
- ഇന്ദ്രിയങ്ങളെ സംബന്ധിച്ച് ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന അനുഭൂതികൾ
- ഖരഖരാരവം – പരുപരുത്ത ശബ്ദം
- ഗുളം – ഉണ്ട ശർക്കര
- ഭുജിക്കുന്നു – ഭക്ഷിക്കുന്നു
ഓർത്തിരിക്കൻ
- പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയാണ് കുഞ്ചൻ നമ്പ്യാർ
- തുള്ളൽ സാഹിത്യവും തുള്ളൽ എന്ന കലാരൂപവും നമ്പ്യാരുടെ സംഭാവനയാണ്
- പ്രാചീന കവിത്രയത്തിൽ ഒരാൾ ആണ് നമ്പ്യാർ
- തുള്ളൽ മൂന്നു വിധം ശീതങ്കൻ, പറയൻ, ഓട്ടൻ എന്നിങ്ങനെ
- തുള്ളലിൽ ഹാസ്യത്തിലൂന്നിയ സാമൂഹിക വിമർശനമാണ് ഉള്ളത്
- കേരളത്തിന്റെ സമഗ്രമായ ഭക്ഷണപാരമ്പര്യത്തെ വെളിപ്പെടുത്തുകയും ഉപമകൾ അലങ്കാരങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാക്കുകയും ചെയ്യുന്നു.