Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.
Kerala Plus One Political Science Previous Year Question Paper March 2020 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
From questions 1 to 11, answer for 16 scores. (16)
Question 1.
Following are some of the provisions borrowed to Indian constitution from the constitution of other countries. Find out relevant countries. (4)
Provisions | Countries |
Concept of Rule of law Principle of liberty, equality, fraternity Fundamental Rights Directive Principles of state policy |
Answer:
• ബ്രിട്ടൻ
• യു.എസ്.എ.
• ഫ്രാൻസ്
• അയർലന്റ്
Question 2.
Which day is observed as Human Rights day? (1)
(August 15, January 10, October 2, December 10)
Answer:
ഡിസംബർ 10
Question 3.
Mention the article which empowers High Courts to issue writs. (1)
Answer:
ആർട്ടിക്കിൾ 226
Question 4.
Identify the commission which recommended constitutional status to local governing bodies in India (Sarkaria Commission, Balwant Rai Mehta Committee, Mandal Commission, P.K. Thungon Committee) (1)
Answer:
പി.കെ. തങ്കൺ കമ്മിറ്റി
Question 5.
Classify the following and write them in respective columns : (3)
* Police
* Education
* Defence
* Banking
* Jail
* Forest
Union list | State list | Concurrent list |
* | * | * |
* | * | * |
Answer:
യുണിയൻ ലിസ്റ്റ്
• പ്രതിരോധം
• ബാങ്കിംഗ്
സ്റ്റേറ്റ് ലിസ്റ്റ്
• പോലീസ്
• ജയിൽ
കൺകറന്റ് ലിസ്റ്റ്
• വിദ്യാഭ്യാസം
• വനം
Question 6.
Identify the German Philosopher who glorified war. (1)
(Rousseau, Friedrich Nietzsche, Voltaire, Vilfredo Pareto)
Answer:
ഫ്രെഡറിക് നിഷേ
Question 7.
Fill in the blanks with appropriate positions. (3)
Answer:
Question 8.
Which of the following task is not performed by Election Commission? (1)
i) Preparing electoral rolls
ii) Nominating the candidates
iii) Setting up polling booths
iv) Implementing model code of conduct
Answer:
ii) Nominating the candidates
Question 9.
Who was the first Election Commissioner of India? (1)
Answer:
സുകുമാർ സെൻ
Question 10.
Idendity the autobiography of Nelson Mandela. (1)
1) Satanic Verses
2) Freedom from fear
3) Long walk to freedom
4) My Experiments with Truth
Answer:
3) Long walk to freedom
Question 11.
Complete the given pyramid showing the structure of Indian Judiciary. (3)
Answer:
Answer any 4 questions from 12 to 17. Each carries 3 scores. (4 × 3 = 12)
Question 12.
Constitution amendment is the procedure through which any addition or change is made in the constitution. Examine tree provisions for amending the constitution of India.
Answer:
ഭരണഘടനയിലെ വകുപ്പുകൾ
1 – ാം വിഭാഗം : പാർലമെന്റിന്റെ കേവലഭൂരിപക്ഷം കൊണ്ട് ഭേദഗതി
ചെയ്യാം
2 – ാം വിഭാഗം : പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷംകൊണ്ട് ഭേദഗതി ചെയ്യാം (368-ാം വകുപ്പുപ്രകാരം
3 – ാം വിഭാഗം : പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷം + സംസ്ഥാന നിയമസഭ കളിൽ പകുതിയെണ്ണത്തിന്റെ അംഗീകാരം (368 -ാം വകുപ്പ് പ്രകാരം)
Question 13.
India had adopted the concept of Secularism, different from western concept. Point out any three differences between the two.
Answer:
പശ്ചാത്യ മതേതരത്വം | ഇന്ത്യൻ മതേതരത്വം |
• ഭരണകൂടവും മതവും പരസ്പരം ഇടപെടാതെ കർശനമായ അകലം പാലിക്കുന്നു | • രാഷ്ട്രം മതകാര്യങ്ങളിൽ തത്ത്വാധിഷ്ഠിതമായ ഇട പെടൽ നടത്തുന്നു. |
• വ്യക്തികൾക്കും വ്യക്തി കളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നു | • വ്യക്തികളുടെ അവകാശ ങ്ങളും മതസമൂഹത്തിന്റെ അവകാശങ്ങളും സംരക്ഷി ക്കുന്നു. |
• വിവിധ മതഗ്രൂപ്പുകൾ തമ്മിലുള്ള സമത്വത്തിന് പ്രാധാന്യം നൽകുന്നു | • വിവിധ മതങ്ങൾക്കിടയി ലുള്ള സമത്വത്തിന് പ്രാധാന്യം നൽകുന്നു. |
• സാമുദായികാടിസ്ഥാന അവകാശങ്ങൾ ശ്രദ്ധിക്കു ന്നില്ല | • ന്യൂനപക്ഷങ്ങളുടെ അവകാ ശങ്ങൾക്ക് ശ്രദ്ധ നൽകുന്നു. |
• മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കുകയില്ല. | • മതപരിഷ്കാരത്തെ രാഷ്ട്രം പിന്തുണയ്ക്കുന്നു |
• മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായി ക്കുകയില്ല | • മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായി ക്കുന്നു. |
Question 14.
Liberty has two aspects. Negative liberty and positive liberty. Explain
Answer:
എല്ലാ നിയന്ത്രണങ്ങളിൽ നിന്നുമുള്ള മോചനം എന്നാണ് സ്വാത ത്വമെന്ന വാക്കിന്റെ അർത്ഥം. ഇത് പ്രാവർത്തികമാക്കിയാൽ കാട്ടിലെ നിയമമായ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിയ മാവും നടപ്പിൽ വരുക. ബലവാൻ ബലഹീനനുമേൽ മേധാ വിത്വം പുലർത്തുകയും സമൂഹത്തിലെ ഏറ്റവും ശക്തിമാനെ ഓരോരുത്തരും വണങ്ങേണ്ടതായും വരും. സ്വാതന്ത്ര്യത്തിന്റെ ഈ നെഗറ്റീവ് സങ്കല്പം സ്വീകാര്യമോ ആഗ്രഹിക്കത്തക്കതോ അല്ലാത്തതുകൊണ്ട് രാഷ്ട്രം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടിയി രിക്കുന്നു. തടസ്സങ്ങളെ നീക്കം ചെയ്യുക എന്നതാണ് സ്വാത സ്വത്ത് സംബന്ധിച്ച പോസിറ്റീവ് സങ്കല്പം. നെഗറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തെ അരാചകത്വത്തിലേക്ക് നയിക്കുന്നു. പോസിറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗ തിക്കും മറ്റ് വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണ്.
Question 15.
State is not a temporary community of individuals. It is different from groups and communities. Explain how the state is different from communities.
Answer:
- മുഖാമുഖം ബന്ധപ്പെടുന്നില്ല.
- രക്തബന്ധമില്ല
Question 16.
There were two development models existed in the world at the time of India’s independence. Explain.
Answer:
സോഷ്യലിസ്റ്റ് മാതൃക
മുതലാളിത്ത മാതൃക
Question 17.
Write a short note on social, political and economic equalities.
Answer:
1) രാഷ്ട്രീയ സമത്വം : ഒരു സമൂഹത്തിൽ രാഷ്ട്രീയ സമത്വം ഉറപ്പാക്കണമെങ്കിൽ ജനങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങളിൽ വ്യാപരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു രാഷ്ട്രീ യത്തിലെ ഭരണകാര്യങ്ങളിൽ ക്രിയാത്മകമായ പങ്കുവഹിക്കാ നുള്ള അനുവാദവും അവകാശവും ജനങ്ങൾക്കുണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ സമത്വം അവിടെ ഉണ്ടെന്ന് പറയാൻ സാധി ക്കുകയുള്ളൂ.
2) സാമ്പത്തിക സമത്വം
രാഷ്ട്രത്തിന്റെ സമ്പത്ത് എല്ലാവരും തുല്യമായി അനുഭവി ക്കണമെന്നതാണ് സാമ്പത്തിക സമത്വത്തിന്റെ അർത്ഥം. ദാരി നിർമ്മാർജ്ജനത്തിന് ഇത് അനിവാര്യമാണ്.
3) സാമൂഹിക സമത്വം (Social Equality)
സമൂഹത്തിൽ എല്ലാവർക്കും തുല്യ പദവി ലഭിക്കുന്ന അവസ്ഥയെയാണ് സാമൂഹിക സമത്വം എന്നു പറയുന്ന ത്. പ്രത്യേകാവകാശങ്ങൾക്ക് ആർക്കും അർഹതയില്ലെന്ന് സാമൂഹിക സമത്വം സൂചിപ്പിക്കുന്നു. സ്വന്തം വ്യക്തിത്വം വികസിപ്പിക്കാൻ എല്ലാവർക്കും തുല്യാവസരങ്ങൾ ഉണ്ടാ യിരിക്കണം.
Answer any 4 questions from 18 to 23. Each carries 4 scores. (4 × 4 = 16)
Question 18.
Religious domination may be intra religious or inter- religious. Explain.
Answer:
ഇന്റർ റിലിജിയസ്
ഒരു മതം മറ്റ് മതങ്ങൾക്ക് മേൽ സ്ഥാപിക്കുന്ന മേധാവിത്വം
ഇന്തോ – റിലിജിയസ്
ഒരു മതം വിഭാഗം അതിന്റെ അംഗങ്ങളുടെ മേൽ ആധിപ തൃം സ്ഥാപിക്കുന്നത്.
Question 19.
Explain judicial activism and examine its merits and demerits.
Answer:
ജുഡീഷ്യൽ ആക്ടിവിസം ഇന്ത്യയിലെ കാര്യനിർവഹണവിഭാഗ വും, നിയമനിർമ്മാണ വിഭാഗവും നീതിന്യായ വിഭാഗവും തമ്മിൽ പരസ്വമായ വാദപ്രതിവാദങ്ങൾക്കും, ഏറ്റുമുട്ടലിനും കാരണമാ യി. നിയമ നിർമ്മാണസഭയും, എക്സിക്യൂട്ടീവും ദുർബലമാകു മ്പോൾ ജനങ്ങളുടെ അവകാശസംരക്ഷണത്തിനുവേണ്ടി ചില സന്ദർഭങ്ങളിൽ കോടതികളുടെ പരസ്വമായ ഇടപെടുന്നത് ജനാ ധിപത്വ സമ്പ്രദായത്തിൽ ചില ഗുണങ്ങൾക്ക് ഇടയാക്കിയെങ്കിലും ഇതിനും ദോഷങ്ങൾ ഇല്ലാതില്ല. ജുഡീഷ്വൽ ആക്ടിവിസത്തിന്റെ ഗുണദോഷങ്ങൾ ചുവടെ പറയുന്നു.
ഗുണങ്ങൾ
- പൊതു താല്പര്യ ഹർജികളിലൂടെ കോടതികളുടെ അവകാ ശങ്ങൾ വർദ്ധിക്കുകയും ജനങ്ങൾക്ക് കോടതികളിൽ വിശ്വാസം വർദ്ധിക്കുകയും ചെയ്തു.
- ജുഡീഷ്യൽ ആക്ടവിസം കോടതി ചിലവുകൾ പരമാവധി കുറയ്ക്കുന്നതിനും ഇടയാക്കി.
- എക്സിക്യൂട്ടീവിനെ അതിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ജുഡീഷ്യൽ ആക്ടിവിസം നിർബന്ധിതമാക്കി.
ദോഷങ്ങൾ
- കോടതിയുടെ ജോലി ഭാരം വർദ്ധിപ്പിച്ചു.
- എക്സിക്യൂട്ടീവും ജുഡീഷ്യറിയുമായി പരസ്വമായ ഏറ്റുമു ട്ടലിനിടയാക്കി.
Question 20.
The provisions relating to citizenship is included in part two and subsequent laws passed by Parliament.
Point out means for acquiring Indian citizenship.
Answer:
1955 – ൽ നിലവിൽ വന്ന ഇന്ത്യൻ പൗരത്വ നിയമപ്രകാരം താഴെപ റയുന്ന അഞ്ചു മാർഗ്ഗത്തിലൂടെ ഇന്ത്യൻ പൗരത്വം സമ്പാദിക്കാം.
1) ജന്മസിദ്ധമായ പൗരത്വം : 1950 ജനുവരി 21- നോ അതിനു ശേഷമോ ഇന്ത്യയിൽ ജനിച്ച ഏതൊരാളും ഇന്ത്യയിലെ ഒരു പൗരനായിരിക്കും.
2) പിൻതുടർച്ച വഴിക്കുള്ള പൗരത്വം : 1950 ജനുവരി 26 – നോ അതിനു ശേഷമോ ഇന്ത്യക്കു പുറത്തു ജനിച്ച ഒരാൾക്ക് അയാൾ ജനിച്ച സമയത്ത്, അയാളുടെ പിതാവ് ഇന്ത്യയിലെ പൗരനായിരുന്നുവെങ്കിൽ ഇന്ത്യൻ പൗരത്വം പാരമ്പര്യമായി ലഭിക്കും.
3) രജിസ്ട്രേഷൻ മുഖാന്തിരമുള്ള പൗരത്വം : താഴെ പറയുന്ന അഞ്ചുവിഭാഗങ്ങളിൽപ്പെട്ടവർക്ക് രജിസ്ട്രേഷൻ വഴി ഇന്ത്യൻ പൗരത്വം ലഭിക്കും.
- രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തൊട്ടുമുമ്പ് 6 മാസമായി ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ,
- അവിഭക്ത ഇന്ത്യക്കു പുറത്ത് താമസിച്ചുവരുന്ന ഇന്ത്യൻ വംശജർ.
- ഇന്ത്യൻ പൗരന്മാരുടെ ഭാര്യമാർ.
- ഇന്ത്യൻ പൗരന്മാരുടെ മൈനർമാരായ കുട്ടികൾ.
- കോമൺവെൽത്ത് രാജ്യങ്ങളിലെയോ, ഐർലന്റ് റിപ്പബ്ലി ക്കിലെയോ പ്രായപൂർത്തിയായ പൗരന്മാർ.
4) ചിരകാലാധിവാസം മുഖേനയുള്ള പൗരത്വം : ഒരു വിദേശിക്ക് ചില നിയന്ത്രണങ്ങൾക്കു വിധേയമായി ചിരകാലാധിവാസം മുഖേന ഇന്ത്യൻ പൗരത്വം സമ്പാദിക്കാം.
5) പ്രദേശ സംയോജനം മൂലം ലഭിക്കുന്ന പൗരത്വം : ഏതെങ്കിലും ഒരു പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീർന്നാൽ ആ പ്രദേശത്തെ ജനങ്ങളെ ഇന്ത്യൻ പൗരന്മാരായി പ്രഖ്യാപിക്കാൻ ഇന്ത്യാഗ വൺമെന്റിന് അധികാരമുണ്ട്.
Question 21.
Explain the use and importance of studying Political Theory.
Answer:
രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പഠനം വളരെ പ്രധാനമാണ്. രാഷ്ട്രീയ പ്രവർത്തകർ, നയരൂപീകരണം നടത്തുന്ന ബ്യൂറോക്രാറ്റുകൾ, രാഷ്ട്രീയസിദ്ധാന്തം പഠിപ്പിക്കുന്ന വർ, ഭരണഘടനയും നിയമങ്ങളും വ്യാഖ്യാനിക്കുന്ന അഭിഭാഷകരും ജഡ്ജിമാരും, ചൂഷണം തുറന്നു കാട്ടുകയും പുതിയ അവകാശങ്ങൾക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന പൊതു പ്രവർത്തകരും, രാഷ്ട്രീയ സങ്കൽപങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിലെ പല വിഭാഗങ്ങൾ ക്കും വളരെ പ്രസക്തമായ ഒന്നാണ് രാഷ്ട്രീയ സിദ്ധാന്തം. ഒന്നാമതായി, എല്ലാ വിദ്യാർത്ഥികളും ഭാവിയിൽ ഒരു തൊഴിൽ തെരഞ്ഞെടു ക്കേണ്ടിവരും. ഏതു തൊഴിലിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവുകൾക്ക് പ്രസക്തിയുണ്ട്.
ഗണിതശാസ്ത്രം പഠിക്കുന്ന എല്ലാവരും ഗണിതശാസ്ത്രജ്ഞന്മാരോ, എഞ്ചിനീയർമാരോ ആവില്ല. എങ്കിലും ഗണിതത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് ജീവിതത്തിൽ പൊതുവെ ഉപകാരപ്രദമാണെന്ന് പറയേണ്ടതില്ലല്ലോ.
രണ്ടാമതായി, വിദ്യാർത്ഥികളെല്ലാം വോട്ടവകാശമുള്ള പൗരന്മാരായി തീരാൻ പോവുകയാണ്. പല പ്രശ്നങ്ങളിലും അവർക്കു തീരുമാനമെടുക്കേണ്ടിവരും. നാം ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്ന രാഷ്ട്രീയ ആ ശ യങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുമുള്ള അറിവ് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ അവർക്കു സഹായകമാകും.
മൂന്നാമതായി, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങളേയും വികാരങ്ങളെയും പരിശോധിക്കുന്നതിന് രാഷ്ട്രീയസിദ്ധാന്തം പ്രോത്സാഹനമേകുന്നു.
നാലാമതായി, രാഷ്ട്രീയ സങ്കല്പങ്ങളെക്കുറിച്ച് ചിട്ടയോടെ ചിന്തിക്കാൻ രാഷ്ട്രീയ സിദ്ധാന്തം സഹായിക്കുന്നു.
Question 22.
In the debate on the limit of freedom, the ‘harm principle’ is very relevant. Explain harm principle put forward by J.S. Mill.
Answer:
ഹാനി തത്വം ആവിഷ്ക്കരിച്ചത് ജെ.എസ്. മിൽ അദ്ദേഹത്തിന്റെ ‘സ്വാതന്ത്ര്യത്തെപ്പറ്റി’ (on Liberty) എന്ന ഗ്രന്ഥത്തിലാണ്. “മാന വരാശിയിലെ ഏതെങ്കിലും അംഗത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യ ത്തിൽ ഒറ്റയ്ക്കോ കൂട്ടായോ ഇടപെടണമെങ്കിൽ അതിന്റെ ഒരേ യൊരു ലക്ഷ്യം സംരക്ഷയായിരിക്കണം എന്നതാണ് ഹാനി തത്വം”.
Question 23.
Nationalism has two phases – constructive and destructive. Explain with examples.
Answer:
ദേശീയതയ്ക്ക് രണ്ട് മുഖങ്ങളുണ്ട്. ക്രിയാത്മക ദേശീയതയും വിനാശകരമായ ദേശീയതയും ദേശരാഷ്ട്രങ്ങളിലുള്ള രാഷ്ട്ര ത്വത്തിന്റെ എല്ലാ ഘടകങ്ങളേയും ഒരുമിച്ചു ചേർക്കുന്ന ആത്മീ യവും വൈകാരികവുമായ ശക്തി വിശേഷമാണ് ക്രിയാത്മക ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശി ക്കുന്ന ക്രിയാത്മക ദേശീയത. ദേശീയതയുടെ മറുമുഖമാണ് വിനാശരമായതും അക്രമാസക്തവുമായ ദേശീയത. ഉദാഹരണ മായി ഫാസിസ്റ്റ്, നാസിസ്റ്റ് അക്രമാത്മകമായ ദേശീയതയാണ് ലോകത്തെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് വലിച്ചിഴച്ചത്.
ക്രിയാത്മക ദേശീയത | വിനാശക ദേശീയത |
• വിധേയത്വം സൃഷ്ടിക്കുന്നു | • വെറുപ്പ് സൃഷ്ടിക്കുന്നു |
• ഒരുമിപ്പിക്കുന്നു. | • ഭിന്നിപ്പിക്കുന്നു |
• സ്വാതന്ത്ര്യബോധം വളർത്തു കയും വിമോചിപ്പിക്കുകയും ചെയ്യുന്നു | • സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും കാരണ മാകുന്നു |
• ജനാധിപത്യം, സ്വയംഭരണം എന്നി വയെ പ്രോത്സാഹിപ്പിക്കുന്നു | • ഒറ്റപ്പെടൽ വളർത്തുന്നു. |
• സാമ്പത്തിക വളർച്ചയെ പോഷിപ്പിക്കുന്നു | • മേധാവിത്വവികാരം സൃഷ്ടിക്കുന്നു |
• സാംസ്ക്കാരിക വളർച്ചയെ സഹായിക്കുന്നു | • മറ്റുള്ളവരുടെമേൽ സംശയം വളർത്തുന്നു |
• സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വൈവിധ്യത്തെ വളർത്തുന്നു | • അസ്ഥിരത വളർത്തുന്നു |
Answer any 4 questions from 24 to 29. Each carries 5 scores. (4 × 5 = 20)
Question 24.
India is one of the countries, where free and fair election is held. But there are some drawbacks in our electoral system. Give suggestions to reform the present electoral system.
Answer:
1) ധനശക്തി, മസിൽ പവർ തടയുന്നതിന്
- തെരഞ്ഞെടുപ്പ് ചിലവ് രാഷ്ട്രം വഹിക്കണം.
- തെരഞ്ഞെടുപ്പു സ്ഥാനാർത്ഥികളും പാർട്ടികളും ചെലവിന്റെ ഓഡിറ്റു ചെയ്ത കണക്ക് സമർപ്പിക്കണം.
- തെരഞ്ഞെടുപ്പു ചെലവിന് പരിധി നിർണ്ണയിക്കണം. പരിധി ലംഘിക്കുന്നവരെ അയോഗ്യരാക്കണം.
- കുറ്റവാളികളെ സ്ഥാനാർത്ഥികളാക്കാൻ അനുവദിക്കരുത്.
- ബൂത്തു പിടുത്തം പോലെയുള്ള അക്രമപ്രവർത്തനങ്ങൾ അടിച്ചമർത്തണം.
2) രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുന്നതിന്
- രാഷ്ട്രീയ പാർട്ടികളിൽ ജനാധിപത്യ – മതേതരമൂല്യങ്ങളോ ടുള്ള പ്രതിബദ്ധത വളർത്തണം.
- രാഷ്ട്രീയ പാർട്ടികൾക്കുള്ള രജിസ്ട്രേഷൻ നിർബന്ധമാക്കണം.
- പാർട്ടി ഭാരവാഹികളെ യഥാകാലങ്ങളിൽ തെരഞ്ഞെടു ക്കണം.
- കണക്കുകൾ നിർബന്ധമായും ഓഡിറ്റ് ചെയ്യിപ്പിക്കുകയും പ്രസിദ്ധീകരിക്കുകുയം വേണം.
3) തെരഞ്ഞെടുപ്പ് സംവിധാനം നടത്തിപ്പ് എന്നിവ പരിഷ്ക്കരിക്കുന്നതിന്.
- തെരഞ്ഞെടുപ്പു കമ്മീഷൻ ഒരു ബഹുത്വം സമിതിയായിരി ക്കണം. അതിലെ അംഗസംഖ്യ വർദ്ധിപ്പിക്കണം.
- ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം.
- വോട്ടർ പട്ടിക പുതുക്കി പൂർണ്ണമാക്കണം.
- സമ്മതിദാനം നിർബന്ധമാക്കുക.
- പൊതു സീറ്റുകളുടെ പുനരാവർത്തനം (Rotation)
4) സ്ത്രീ പ്രാതിനിധ്യത്തിന്
- പാർലമെന്റിലും സംസ്ഥാന നിയമനിർമ്മാണ സഭകളിലും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണം.
- പാർട്ടികളിലെ ഭാരവാഹിത്വവും നൽക്കുന്നതിനുള്ള ഏർപ്പാ ടുണ്ടാക്കണം.
- പൊതു പ്രവർത്തനങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തുന്ന മനോഭാവം മാറ്റിയെടുക്കാൻ നടപടികൾ സ്വീക രിക്കണം.
- രാഷ്ട്രീയ പാർട്ടികൾ വനിതാസ്ഥാനാർത്ഥികൾക്കു പരിഗ ണന നല്കണം.
Question 25.
Explain the different stages of law making procedure in Indian Parliament.
Answer:
പാർലമെന്റിൽ ബില്ലുകൾ പാസ്സാക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ കളാണ് ഭരണഘടനയുടെ 107 മുതൽ 122 വരെയുള്ള ആർട്ടിക്കി ളുകളുടെ ഉള്ളടക്കം.
അതനുസരിച്ച് ഓരോ ബില്ലും, രണ്ട് സഭകളിലും മൂന്ന് വായനക ളിലൂടെ (അഞ്ച് ഘട്ടങ്ങൾ) കടന്നുപോകണം. ആ പ്രക്രിയ ഇപ കാരമാണ്.
1) ഒന്നാം വായന (First Reading)
- ഒന്നാം വായന എന്ന് അറിയപ്പെടുന്ന, ബില്ലിന്റെ അവത രണമാണ്. ഒന്നാം ഘട്ടം.
- സഭയുടെ അനുമതി വാങ്ങിച്ചശേഷം, ഒരു വിശദീകരണ പ്രസ്ഥാവനയോടുകൂടി ഏതെങ്കിലും അംഗം ബില്ല് അവ തരിപ്പിക്കുന്നു.
- ബില്ല് എതിർപ്പ് നേരിടുകയാണെങ്കിൽ, അവതരിപ്പിച്ച അംഗത്തിനും, എതിർക്കുന്ന അംഗത്തിനും അവരവ രുടെ നിലപാട് വിശദീകരിക്കുന്നതിന് സഭ നൽകുന്നു.
- ഭൂരിപക്ഷം അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയാണെങ്കിൽ, അത് ഇന്ത്യാ ഗവൺമെന്റ് ഗസ റ്റിൽ പ്രസിദ്ധീകരിക്കും.
- അങ്ങേയറ്റം വിവാദം കലർന്നതല്ലെങ്കിൽ, ഒന്നാം വായ നയിൽ ചർച്ച ആവശ്യമില്ലെന്ന കീഴ്വഴക്കം നിലവിലുണ്ട്.
2) രണ്ടാം വായന (Second Reading)
- ബില്ലിന്റെ രണ്ടാം ഘട്ടമാണ് രണ്ടാംവായന.
- ഈ ഘട്ടത്തിൽ, ബില്ലിന്റെ അടിസ്ഥാനതത്ത്വങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
- ബില്ല് അടിയന്തിരമായി പരിഗണിക്കണം എന്ന് അവതാ മകൻ അഭ്യർത്ഥിക്കും.
- അല്ലാത്തപക്ഷം ഒരു സെലക്റ്റ് കമ്മിറ്റിക്കോ, രണ്ടു സഭ കളുടെയും സംയുക്ത സെലക്റ്റ് കമ്മിറ്റിക്കോ, പരിഗ ണനയക്കായി അയയ്ക്കുന്നതിന് ആവശ്യപ്പെടും.
- പൊതുജനാഭിപ്രായം ആരായുവാൻ ബിൽ അയക്കണം എന്നും ആവശ്യം ഉയർന്നേക്കാം.
- എന്നാൽ സാധാരണഗതിയിൽ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് അയക്കുകയാണ് ചെയ്യുന്നത്.
3) കമ്മിറ്റി ഘട്ടം (Committee Stage)
- കമ്മറ്റിഘട്ടം ആണ് മൂന്നാം ഘട്ടം.
- സെലക്ട് കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നത് സഭയാണ്.
- കമ്മിറ്റി കൂടുന്ന സ്ഥലം, തിയതി, സമയം എന്നിവ തിരു മാനിക്കുന്നത് കമ്മിറ്റി ചെയർമാൻ ആണ്.
- സെലക്റ്റ് കമ്മിറ്റിയിൽ പ്രതിപക്ഷാംഗങ്ങളെയും ഉൾപ്പെ ടുത്തും.
- ബില്ലിലെ വ്യവസ്ഥകൾ, ഒറ്റയ്ക്കൊറ്റയ്ക്ക് സൂക്ഷമമായി പഠിക്കുന്ന കമ്മിറ്റി അംഗങ്ങൾ, സഭയിൽ ചർച്ചചെയ്യുന്ന തിനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നു.
4) റിപ്പോർട്ട് ഘട്ടം (Report Stage)
- ബില്ലിന്റെ നാലാംഘട്ടമാണ് റിപ്പോർട്ട് ഘട്ടം.
- റിപ്പോർട്ട് പരിഗണനയ്ക്കെടുക്കുന്നതിന് നിശ്ചയിച്ച ദിവ സം, റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന്, അവതാരകൻ സഭ യോട് ആവശ്യപ്പെടുന്നു.
- റിപ്പോർട്ട് ഏകാഭിപ്രായത്തിലോ, ഭൂരിപക്ഷാഭിപ്രായ ത്തിലോ ആയിരിക്കും.
- കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, സഭ ബില്ലിലെ വ്യവ സ്ഥകളോരോന്നും ഒറ്റയ്ക്കൊറ്റയ്ക്കായി ചർച്ചയ ക്കെടുക്കുന്നു.
- ഈ ചർച്ചയ്ക്ക് ഒട്ടേറെ സമയമെടുക്കും.
- ബില്ലിലെ, ഓരോ വ്യവസ്ഥയും ഭേദഗതികളടക്കം ചർച്ച ചെയ്ത് വോട്ടിനിടുന്നു.
- ഈ ഘട്ടത്തിലാണ് സാരമായ പല മാറ്റങ്ങളും ബില്ലിന് സംഭവിക്കുന്നതിന് എന്നതിനാൽ ബില്ലിന്റെ അവതരണ ത്തിലെ ഏറ്റവും പ്രധാനമായ ഘട്ടം ഇതാണ്.
5) മൂന്നാം വായന (Third Reading)
- മൂന്നാം വായനയാണ് അന്തിമഘട്ടം.
- മൂന്നാം വായനക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസം, അന്തിമമായ അംഗീകരണത്തിനായി ബിൽ സഭയിൽ അവതരിപ്പിക്കുന്നു.
- കാര്യമായ മാറ്റങ്ങളൊന്നും, ഈ ഘട്ടത്തിൽ, ബില്ലിൽ വരുത്താറില്ല.
- ഭേദഗതികൾ, വാക്കാൽ മാത്രം ഉന്നയിച്ച് പെട്ടെന്ന് പറ ഞ്ഞു തീർക്കും.
- ചർച്ചയുടെ അവസാനത്തിൽ ബിൽ വോട്ടിനിടും.
- ഹാജരായ അംഗങ്ങളിൽ ഭൂരിപക്ഷം പേർ അനുകൂല മായി വോട്ടുചെയ്യുകയാണെങ്കിൽ സഭ ബിൽ അംഗീക രിച്ചതായി കണക്കാക്കും.
- പിന്നീട് ബിൽ രണ്ടാമത്തെ സഭയിലേക്ക് അയക്കും. മേൽസൂചിപ്പിച്ച നടപടിക്രമങ്ങളിലൂടെ ഒരു ബിൽ നിയമമായി മാറുന്നത്.
Question 26.
The Indian constitution gave shape to a federation with a strong central government. Substantiate the statement.
Answer:
രാഷ്ട്രത്തിന്റെ അധികാരങ്ങൾ കേന്ദ്രത്തിനും സംസ്ഥാന ങ്ങൾക്കും ഇടയിൽ വിദജിക്കപ്പെട്ടിരിക്കുന്ന ഭരണ സമ്പ്രദായ മാണ് ഫെഡറലിസം. ഒരു രാഷ്ട്രത്തിന്റെ മുഴുവൻ അധികാര ങ്ങളും കേന്ദ്രസർക്കാരിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിൽ അത്തരം ഭരണ വ്യവസ്ഥിതിയെ ഏകായത്ത (Unitary) സർക്കാർ എന്നു വിളിക്കുന്നു. ഒരു ഫെഡറൽ സംവിധാനത്തിൽ രാഷ്ട്ര ത്തിന്റെ അധികാരങ്ങൾ കേന്ദ്രവും, സംസ്ഥാനങ്ങളുമായി പങ്കി ടുന്നു. അമേരിക്ക ഫെഡറൽ സംവിധാനത്തിലും ചൈന യൂണി റ്ററി സംവിധാനത്തിലുമാണ് പ്രവർത്തിക്കുന്നു.
ഇന്ത്യൻ ഭരണഘടന ഫെഡറൽ രീതിയിലുള്ളതാണ്. ആർട്ടിക്കൽ ഒന്ന് പ്രകാരം ഇന്ത്യ അതായത് ഭാരതം, വിവിധ സംസ്ഥാനങ്ങ ളുടെ ഒരു യൂണിയൻ ആയിരിക്കും (India that is Bharath shall be a union of states). 1947 – ആഗസ്റ്റുമാസം നമ്മുടെ രാഷ്ട്രം വൈദേശികാധിപത്യത്തിൽ നിന്നും മോചിതമായതിനെ തുടർന്ന് നാട്ടുരാജ്യങ്ങളുടെ ഏകീകരണം അത്യാവശ്യമായി മാറി. ഘടകസംസ്ഥാനങ്ങൾ തമ്മിലുള്ള കരാർ പ്രകാരം നിലവിൽ വന്ന ഫെഡറേഷനല്ല. നമ്മുടേത്. മറിച്ച് ഭരണാഘടന നിർമ്മാണ സദ വഴി ഇന്ത്യൻ ജനതയുടെ ആത്മാവിഷ്ക്കാരത്തിന്റെ സൃഷ്ടിയാണ്.
ഭരണഘടനയുടെ 11-ാം ഭാഗത്തിൽ 245 മുതൽ 263 വരെയുള്ള വകുപ്പുകൾ യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധ ങ്ങളെക്കുറിച്ചാണ് പരാമർശിക്കുന്നത്. 246-ാം വകുപ്പ് നിയമ നിർമാണ പരമായ അധികാരങ്ങളുടെ മൂന്നിനം ലിസ്റ്റു കളെക്കുറിച്ച് പ്രതിപാദിക്കുന്നു. യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നീ മൂന്നിനം ലിസ്റ്റുകളാണ് ഏഴാം പട്ടിക (Schedule) യുടെ ഉള്ളടക്കം. ലിസ്റ്റിൽ അഥവാ യൂണിയൻ ലിസ്റ്റിൽ പരാമർശിച്ചിട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച് നിയമം ഉണ്ടാക്കാൻ പാർലമെന്റിനാണ് അധികാരം. ഇതിൽ 97 വിഷയ ങ്ങൾ അടങ്ങിയിരിക്കുന്നു. രാജ്യത്തിലെ മർമപ്രധാനമായ വകു പ്പുകൾ ഇതിലുൾപ്പെടുന്നു.
ലിസ്റ്റ് – 2ൽ അഥവാ സംസ്ഥാന ലിസ്റ്റിൽ (State List) പരാ മർശിച്ചിട്ടുള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാൻ സംസ്ഥാന നിയ മനിർമ്മാണ മണ്ഡലത്തിനാണ് അധികാരം. ഇതിൽ 66 വിഷയ ങ്ങളാണുള്ളത്.
ലിസ്റ്റ് – 2ൽ അഥവാ സമാവർത്തി ലിസ്റ്റിൽ (Concurrent List)പരാമർശിച്ചിട്ടുള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാൻ പാർല മെന്റിനും സംസ്ഥാന നിയമനിർമ്മാണ മണ്ഡലത്തിനും അധി കാരം ഉണ്ടായിരിക്കും. ഈ സംയുക്ത പട്ടികയിൽ 47വിഷയങ്ങൾ ഉൾക്കൊള്ളുന്നു.
സംസ്ഥാന ലിസ്റ്റിലോ സമാവർത്തി ലിസ്റ്റിലോ എണ്ണിപ്പറഞ്ഞിട്ടി ല്ലാത്ത ഏതെങ്കിലും വിഷയം സംബന്ധിച്ച് നിയമം ഉണ്ടാക്കാൻ അധികാരമുള്ളത് പാർലമെന്റിനാണ്.
യൂണിയൻ ലിസ്റ്റിലെ പ്രധാന ഇനങ്ങൾ : പ്രതിരോധം, സായുധ സേനകൾ, പട്ടാള താവളങ്ങൾ, സായുധസേനകളുടെ കോട്ട കൊത്തളങ്ങൾ, ആയുധങ്ങളും വെടിക്കോപ്പും, ആണവോർജം, പ്രതിരോധ വ്യവസായം, കേന്ദ്ര രഹസ്യാന്വേഷണം, വിചാരണത്ത ടങ്കൽ, വിദേശകാര്യം, നയതന്ത്രം, ഐക്യരാഷ്ട്രസംഘടന, അന്താ രാഷ്ട്ര സമ്മേളനങ്ങൾ, സന്ധികൾ – ഉടമ്പടികൾ, യുദ്ധവും സമാ ധാനവും അന്യരാജ്യത്തുള്ള അധികാരിത, പൗരത്വം, കുറ്റവാളി കളെ കൈമാറൽ, പാസ്പോർട്ട് വിസ കുടിയേറ്റം, രാജ്യത്തിനു പുറത്തേക്കുള്ള തീർത്ഥാടനം, അന്താരാഷ്ട്ര നിയമത്തിനെതി രായ കുറ്റങ്ങൾ, റെയിൽവേ, ദേശീയ രാജപാതകൾ, ദേശീയ ജല മാർഗങ്ങൾ, ഷിപ്പിങ്ങും നാവിഗേഷനും, ദീപസ്തംഭങ്ങൾ (ലൈറ്റ് ഹൗസ്), വൻകിട തുറമുഖങ്ങൾ, നാവിക ആതികൾ, വ്യോമ യാനം, ചരക്കുനീക്കം, തപാൽ – ടെലിഫോൺ – സംപ്രേഷണം, പൊതുകടം, കറൻസി – നാണയ നിർമ്മാണം, വിദേശവായ്പ റിസർവ് ബാങ്ക്, പോസ്റ്റോഫീസ്.
സംസ്ഥാന ലിസ്റ്റിലെ പ്രധാന ഇനങ്ങൾ
ക്രമസമാധാനം, പോലീസ്, ജയിൽ, തദ്ദേശഭരണം, പൊതുജനാ രോഗം.
കൺകറന്റ് ലിസ്റ്റിലെ പ്രധാന ഇനങ്ങൾ
ക്രിമിനൽ നിയമം, ക്രിമിനൽ നടപടിക്രമം, വിവാഹം – വിവാഹമോ പനം.
Question 27.
Briefly explain the functions of constitution.
Answer:
ഭരണഘടനയുടെ കർത്തവ്യങ്ങൾ ഒറ്റനോട്ടത്തിൽ
- സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ചുരുങ്ങിയ തോതില്ലെ ങ്കിലും ഏകോപനമുണ്ടാക്കുന്ന അടിസ്ഥാന നിയമങ്ങൾ പ്രദാനം ചെയ്യുക. ഒപ്പം നിയമങ്ങൾ എല്ലാവരും അനുസരി ക്കുമെന്ന് ഉറപ്പുവരുത്തുക.
- ഒരു സമൂഹത്തിൽ തീരുമാനങ്ങളെടുക്കാനുള്ള അധികാരം ആർക്കാണെന്നു് നിശ്ചയിക്കുക.
Question 28.
So many criticism are raised against the constitution of India. On the basis of this statement, analyse the criticism against the constitution.
Answer:
ഇന്ത്യൻ ഭരണഘടന വിമർശനങ്ങൾക്ക് അതീതമല്ല. ധാരാളം വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയിൽ പ്രധാനപ്പെട്ടത് മൂന്ന് എണ്ണമാണ്.
• ഒതുക്കമില്ലായ്മ
ഭരണഘടനകൾ ചെറുതും, വളരെ കൃത്യതയുള്ള, ഒതുക്കമുള്ള ഒരു പ്രമാണരേഖയായിരിക്കണമെന്ന വീക്ഷണമാണ് ഈ വിമർശനത്തിന്റെ അടിസ്ഥാനം. എന്നാൽ ഇന്ത്യൻ സാഹച ര്യങ്ങൾ മറ്റുള്ള രാഷ്ട്രങ്ങളിൽ നിന്നും വിഭിന്നങ്ങളായതിനാൽ ഈ വിമർശനത്തിനു അടിസ്ഥാനമില്ല.
• അതിന് വേണ്ടത്ര പ്രാതിനിധ്യ സ്വഭാവമില്ല
ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളെ തെരഞ്ഞ ടുത്തത് നിയന്ത്രിത വോട്ടവകാശത്തിലൂടെയാണ്. സാർവ്വ ത്രിക വോട്ടവകാശം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുവാൻ സാധിച്ചില്ല. ക്യാബിനറ്റ് മിഷൻ ശുപാർശപ്രകാരം രൂപീകൃത മായ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ പൂർണ്ണമായും ഒരു ജനകീയ സഭയാക്കുവാൻ നാം പരാജയപ്പെട്ടു. അതിനുള്ള കാരണം ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ, ബ്രിട്ടീഷുകാരുടെ നേരിട്ടു നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തുടങ്ങി യവയെല്ലാം പ്രാതിനിധ്യത്തിൽ ഉൾപ്പെടുത്തേണ്ടതായി വന്നു.
വൈദേശിക പൗരത്വമുള്ള പ്രമാണം
ഇന്ത്യൻ ഭരണഘടന കടം കൊണ്ട ഭരണഘടനയാണ്. വിവിധ ആശയങ്ങൾ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽനിന്നും കടംകൊണ്ടു.
Question 29.
Briefly explain the forms of structural violence.
Answer:
സാമൂഹിക സ്ഥാപനങ്ങളിൽ നിന്നും സമ്പ്രദായങ്ങളിൽനിന്നും ഉട ലെടുക്കുന്ന ഹിംസയെയാണ് ഘടനാപരമായ ഹിംസ എന്ന് പറ യുന്നത്. ജാതിശ്രേണി, വർഗ്ഗവ്യത്യാസം, പുരുഷാധിപത്യം, കൊളോ ണിയലിസം, വംശീയത, വർഗ്ഗീയത തുടങ്ങിയവയിൽനിന്നെല്ലാം ഘടനാപരമായ ഹിംസ ഉത്ഭവിക്കാം.
Answer any 2 questions from 30 to 32. Each carries 8 scores. (2 × 8 = 16)
Question 30.
Briefly explain the fundamental Rights enshrined in the constitution of India.
Answer:
കാസർഗോഡ് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ മൗലിക അവകാശങ്ങൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. അവതരണ ത്തിനു മുന്നോടിയായി ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളെയും ” ഗ്രൂപ്പുകളായി തിരക്കുകയും ഓരോ മൗലിക അവകാശങ്ങൾ അവർ ചർച്ച ചെയ്യുകയും ഉണ്ടായി. തുടർന്ന് ഗ്രൂപ്പ് ലീഡർമാർ സെമിനാർ അവതരിപ്പിച്ചു.
1) സാവകാശം
സാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽതന്നെ ഇക്കാര്യം വക്ത മാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീ പനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവകാശം വളരെ പ്രധാ നപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാശമായ സമത്വാവകാശത്തെ ക്കുറിച്ച് ഭരണഘടനയിലെ മൂന്നാം ഭാഗത്തിലെ 14 മുതൽ 18 വരെ യുള്ള വകുപ്പുകളിൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറയു
- നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
- വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
- നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
- അയിത്ത നിർമ്മാർജ്ജനം
- ബഹുമതികൾ നിർത്തലാക്ക
2) സ്വാതന്ത്ര്യത്തിനുള്ള അവകാശം
- സംഭാഷണ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ അതിനുമുള്ള അവകാശം.
- സമ്മേളന സ്വാതന്ത്യം
- സംഘടന സ്വാതന്ത്യം
- സഞ്ചാര സ്വാതന്ത്ര്യം
- പാർഷ്ട സ്വാതന്ത്ര്യം
- തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ
- കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
- വ്യക്തിസ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും.
- അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.
3) ചൂഷണത്തിനെതിരെയുള്ള അവകാനും
- അണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
- ഭരണഘടനയിലെ 23-ാം വകുപ്പ് അന്മാർഗ്ഗിക ചെയ്തി കളെയും അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
- ബാലവേല നിരോധനം.
4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
- ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത്. അതിനാൽ ഭരണഘന മതസ്വാതന്ത്ര്വം ഉറപ്പുനൽകുന്നു.
- ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മതസ്വാതന്ത്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.
5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ
- എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
- ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.
6) മരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റു. ഭരണഘടനാപ രമായ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ഒന്നു ഡോ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.
* മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം
നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കു ന്നത്.
റിട്ടുകൾ കോടതി ഉത്തരവുകൾ
- ഹേബിയസ് കോർപ്പസ്
- മാൻഡമസ്
- സോഫോറ്റി
- നിരോധന ഉത്തരവ്
- ക്വോവാറന്റോ
Question 31.
The 73rd and 74th constitutional amendments brought revolutionary changes in the structure and functions of local governments. Identify major changes implemented through these amendments.
Answer:
1992-ലെ 73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജിനെ ഭരണഘടനാമുസൃതമാക്കിത്തീർത്തു.
- എല്ലാ സംസ്ഥാനങ്ങളിലും, ഗ്രാമ-ബ്ലോക്ക് – ജില്ലാതലങ്ങളി ലായി ഒരു ത്രിതല പഞ്ചായത്ത് സമ്പ്രദായമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
- എങ്കിലും ഇരുപത് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യ യുള്ള സംസ്ഥാനങ്ങളിൽ ബ്ലോക്ക് തലം ഒഴിവാക്കാവുന്ന താണ്.
- ഗ്രാമസഭാ സങ്കല്പവും ആക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- ബ്ലോക്ക് പഞ്ചായത്തിലെയും, ജില്ലാ പഞ്ചായത്തിലെയും ചെയർമാൻമാരെ, ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
- സ്ഥലത്തെ എം. എൽ. എ മാർ, എം.പി മാർ തുടങ്ങിയവർ ബ്ലോക്ക് പഞ്ചായത്തിലെയും എക്സ് ഒഫിഷ്യോ അംഗങ്ങ ളായിരിക്കും.
- ഗ്രാമ പഞ്ചായത്ത് ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന നിയമമനുസരിച്ചാ യിരിക്കും.
- ബന്ധപ്പെട്ട പ്രദേശത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി മൂന്ന് പഞ്ചായത്ത് തലങ്ങളിലും ഏതാനും സീറ്റുകൾ പട്ടിക ജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെ ട്ടിരിക്കും.
- മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിരിക്കുകയാണ്.
- ജനസംഖ്യാ നു രാതികമായി എല്ലാ തലത്തിലും ചില ചെയർമാൻ സീറ്റുകളും പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗ ക്കാർക്കായി നീക്കിവയ്ക്കണം. മൂന്നിലൊന്ന് ചെയർമാൻ പദ വികൾ സ്ത്രീകൾക്കായിരിക്കും.
- സംവരണങ്ങളെല്ലാം ചാക്രികക്രമത്തിലാണ്. (by rotation) പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയെല്ലാം കാലാവധി 5 വർഷ മായിരിക്കും. പിരിച്ചുവിടുന്ന ഘട്ടത്തിൽ, ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കണം.
- സംസ്ഥാനത്ത് സ്വതന്ത്രമായി ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്.
- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് ഗവർണ്ണറുടെ ചുതലയാണ്.
പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് സംസ്ഥാന ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകു ന്നതിനായി അഞ്ചുവർഷത്തിനൊരിക്കൽ, ഒരു ധനകാര്യ കമ്മീ ഷനെ നിയമിക്കാനും ആക്റ്റിൽ വ്യവസ്ഥയുണ്ട്.
നഗരങ്ങളിലെ തദ്ദേശ സ്വയംഭരണവും 74-ാം ഭേദഗതിയും (Urban Local Government and 74thAmendment Act) നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ ഗവൺമെന്റ് രൂപീകരിക്കു ന്നതിനും, അതിന്റെ അധികാരങ്ങൾ നിർണ്ണയിക്കുന്നതും, ഇപ്പോൾ ഭരണഘടനാനുസൃതമാക്കി മാറ്റിയിട്ടുണ്ട്.
1993 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന 1992-ലെ 74-ാം ഭേദഗതി ആക്റ്റ് മുൻസിപ്പൽ ഭരണത്തിന്റെ ചട്ടങ്ങളും ഘടനകയും അധി കാരങ്ങളും എല്ലാം നിർവചിക്കുന്നുണ്ട്.
ആക്റ്റനുസരിച്ച് നഗരത്തിലെ സ്വയംഭരണ സ്ഥാപനങ്ങൾ, മുൻസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, നഗരപഞ്ചാ യത്ത് എന്നിങ്ങനെ മൂന്ന് വിധമുണ്ട്.
- എല്ലാ സീറ്റുകളിലേക്കും നേരിട്ട് തെരഞ്ഞെടുപ്പ് നടത്തണം.
- കൗൺസിലർമാർ വാർഡുകളിൽ നിന്നാണ് നഗരത്തിലെ നിയോജകമണ്ഡലങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നത്.
- പട്ടികാതി- പട്ടികവർഗ്ഗക്കാർക്ക് സീറ്റുകൾ സംവരണം ചെയ്യു ന്നതിന് വ്യവസ്ഥയുണ്ട്.
- അഞ്ചുവർഷമാണ് മുൻസിപ്പാലിറ്റിയുടെ കാലാവധി.
- കാലാവധി തീരുന്നതിനു മുമ്പേ മുൻസിപ്പാലിറ്റി പിരിച്ചുവി ടുന്നതിനുള്ള അധികാരം സംസ്ഥാന ഗവൺമെന്റിനുണ്ട്.
- പിരിച്ചുവിട്ട ശേഷം, സ്ഥാപിക്കപ്പെടുന്ന കൗൺസിൽ, ആദ്യ അതിന് അവശേഷിക്കുന്നന കാലയളവിലേക്ക് തുടരും.
- മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 25 വയസ്സാണ്.
- ഓരോ സംസ്ഥാനവും ഒരു സംസ്ഥാന ഇലക്ഷൻ കമ്മീഷനെ നിയമിക്കണം.
- വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെയും തെരഞ്ഞെടുപ്പ് നട ത്തുന്നതിന്റെയും പൂർണ്ണനിയന്ത്രണം സംസ്ഥാന തെരഞ്ഞ ടുപ്പ് കമ്മാഷനായിരിക്കും.
- അതതു സംസ്ഥാനങ്ങളിലെ ഗവർണ്ണർമാരാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കുന്നത്.
ഓരോ സംസ്ഥാനവും സംസ്ഥാനധനകാര്യകമ്മീഷൻ, ജില്ലാ ആസൂ രണസമിതി, നഗരാസൂത്രണ സമിതി എന്നിവയ്ക്ക് രൂപം കൊടു കേണ്ടതാണ്.
നഗരങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലക ളെല്ലാം ചേർത്തിരിക്കുന്ന ആക്റ്റ്, ഭരണഘടനയുടെ XII -ാം പട്ടി കയിൽ പെടുത്തിയിട്ടുണ്ട്. ഇതിൽ പതിനെട്ട് കാര്യങ്ങൾ ഉൾക്കൊ ള്ളിച്ചിട്ടുണ്ട്.
Question 32.
The concept of Justice has three important principles. Briefly explain justice and the three principles with suitable examples using following hints.
* Equal treatment for equals
* Proportionate justice
* Recognition of special needs
Answer:
എല്ലാവർക്കും തുല്യാവകാശങ്ങൾ ലഭ്യമാകുന്നതാണ് സമത്വം. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരായിരിക്കണമെന്നും എല്ലാ വർക്കും തുല്യമായ നിയമസംരക്ഷണം ഉണ്ടായിരിക്കണമെന്നും സമത്വ സങ്കൽപം ആവശ്യപ്പെടുന്നു.
സ്വാഭാവിക സമത്വം (Natural Equality), പൗരസമത്വം (Civil Equality), രാഷ്ട്രീയ സമത്വം (Political Equality), സാമു ഹിക സമത്വം (Social Equality) എന്നിങ്ങനെ നാലുതരത്തി ലുള്ള സമത്വങ്ങൾ ലോർഡ് ബ്രെയിസ് (Lord Bryce) സൂചിപ്പി ക്കുന്നു. അഞ്ചാമത്തെ ഒരു വിഭാഗമെന്ന നിലയിൽ, ആധുനിക ചിന്തകന്മാർ, സാമ്പത്തിക സമത്വത്തെയും ഇതിനോടു ചേർത്തി ട്ടുണ്ട്. ഇത് ചുവടെ കാണുംവിധം ചിത്രീകരിക്കാം.
സമത്വം പലതരമുണ്ട്. അവയിൽ ചിലതാണ് സ്വാഭാവിക സമ ത്വവും സാമൂഹിക സമത്വവും. ഈ രണ്ട് വിഭാഗം സമത്വത്തെ ക്കുറിച്ച് ചുവടെ തന്നിരിക്കുന്നു.
സ്വാഭാവിക സമത്വമെന്നത് പ്രകൃതി ഏവർക്കും കനിഞ്ഞ് നൽകിയ അഥവാ പ്രകൃതിദത്തമായ അവകാശങ്ങളാണ്. ജീവി ക്കാനുള്ള സ്വാതന്ത്ര്യം, അവകാശത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യം, സ്വത്തവകാശം ഇവ മൂന്നുമാണ് സ്വാഭാവിക അവകാശങ്ങൾ, സാമ്പത്തിക സമത്വം ഉറപ്പാക്കിയ ഒരു സമൂഹത്തിൽ മാത്രമേ മറ്റ് സമത്വരൂപങ്ങൾ അർത്ഥപൂർണ്ണമാകുകയുള്ളൂ. സ്വാഭാവിക സമ ത്വവും സാമ്പത്തിക സമത്വവും തമ്മിലുള്ള ബന്ധം താഴെ വിശദ മായി പരാമർശിക്കുന്നു.
സ്വാഭാവിക സമത്വം (Natural Equality)
പ്രകൃതി നിയമവുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്വാഭാവിക സമത്വം എന്ന ആശയം ഉയർന്നുവന്നത്. പ്രകൃതി എല്ലാവരേയും തുല്യരായാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ഇതു സൂചിപ്പിക്കുന്നു. അസ മത്വങ്ങൾ മനുഷ്യനിർമ്മിതമാണെന്നും അതിൽനിന്ന് സമൂഹത്തെ മോചിപ്പിക്കണമെന്നും സ്വാഭാവിക സമത്വത്തിന്റെ വക്താക്കൾ ആവശ്യപ്പെടുന്നു. സ്വാഭാവിക സമത്വം ഒരു ആദർശം മാത്രമാ ണ്. പ്രകൃതി എല്ലാ മനുഷ്യരേയും തുല്യരായാണ് സൃഷ്ടിച്ചിട്ടു ള്ളത് എന്ന അതിന്റെ അടിസ്ഥാന ആശയംപോലും അയഥാർത്ഥ മാണ്.
സാമ്പത്തിക സമത്വം (Economics Equality)
രാഷ്ട്രത്തിന്റെ സമ്പത്ത് എല്ലാവരും തുല്യമായി അനുഭവിക്കണ മെന്നാണ് സാമ്പത്തിക സമത്വത്തിനർത്ഥം. ദാരിദ്ര്യനിർമ്മാർജ്ജ നത്തെ അത് സൂചിപ്പിക്കുന്നു. പരിപൂർണ്ണ സമത്വം അസാധ്യമാ ണെങ്കിലും ഒരു വ്യക്തിയുടെ ചുരുങ്ങിയ അടിസ്ഥാനാവശ്യങ്ങൾ നിർവ്വഹിക്കപ്പെടണം. സാമ്പത്തിക വിഭവങ്ങൾ ചുരുക്കം ചില കൈകളിൽ മാത്രമായി കേന്ദ്രീകരിക്കപ്പെടരുതെന്ന് സാമ്പത്തിക സമത്വം ആവശ്യപ്പെടുന്നു. ജോലി ചെയ്യാനും, മതിയായ കൂലി കിട്ടാനും, ന്യായമായ വിശ്രമത്തിനുമുള്ള അവകാശം എല്ലാവർക്കു മുണ്ടായിരിക്കണം. സോഷ്യലിസം പോലെയുള്ള തത്ത്വശാസ്ത്ര ങ്ങൾ സാമ്പത്തിക സമത്വത്തിനാണ് ഉന്നൽ നൽകുന്നത്.