Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and A Doll’s Journey Summary in Malayalam English Medium before discussing the text in class.
Class 7 English A Doll’s Journey Summary
A Doll’s Journey Summary in English
It was Saturday afternoon. Kafka was walking through a park in Berlin. He met a girl who was crying as she lost her doll. Kafka joined her in the search but they did not get it. He consoled her. He said he would come next day to continue to look for the doll. The next day they met at the park. After searching for some time, Kafka pretended he found a letter under a bench in the park. He gave it to the girl. Kafka had written that letter as if written by the doll. The letter said, “Don’t worry about me. I am on a trip around the world. It is very exciting. I will tell you all about it when I return.
The girl continued receiving letters from the doll, telling about her adventure. The girl was happy. But Kafka noticed that as the days passed the girl was becoming moody. She wanted her doll to come back. Kafka knew he could not bluff the girl all the time. He found a way out.
There were no letters for some days. Then one day Kafka told the girl that the doll was engaged to be married. He had met the doll when he visited another part of the country. He even said that the doll introduced to him the man whom she was going to marry. She was sorry that she could not write letters for some time. She would write as soon as the preparations for the wedding were over. The girl was happy. But she wondered when she would be able to see the doll again.
A Doll’s Journey Summary in Malayalam
” ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള സമയമായിരുന്നു. ബർലിനിലെ ഒരു പാർക്കിൽ കാഫ്ക നടക്കുകയായിരുന്നു. തന്റെ ഡോൾ നഷ്ടപ്പെട്ട ഒരു പെൺകുട്ടി അവിടെ നിന്ന് കരയുന്നതായി കാഫ്ക കണ്ടു. ആ ഡോളിനെ അന്വേഷിക്കാൻ അദ്ദേഹവും കൂടി. പക്ഷേ ഡോൾ കിട്ടിയില്ല. അദ്ദേഹം ആ കുട്ടിയെ സമാശ്വസിപ്പിച്ചു. പിറ്റേ ദിവസവും ഡോളിനെ അന്വേഷിക്കാൻ താനും വരും എന്ന് അദ്ദേഹം കുട്ടിയോടു പറഞ്ഞു. പിറ്റേദിവസം രണ്ടുപേരും പാർക്കിൽ കണ്ടു മുട്ടി. കുറച്ചു സമയം രണ്ടുപേരും ഡോൾ അന്വേഷിച്ചു നടന്നുകഴിഞ്ഞപ്പോൾ, കാഫ്ക അവിടെ ബഞ്ചിന്റെ അടിയിൽ നിന്നും ഒരെഴുത്തു കിട്ടിയതായി നടിച്ചു. അത് അദ്ദേഹം അവൾക്കു കൊടുത്തു. കാഫ്ക തന്നെ എഴുതിയ കത്തായിരുന്നു അത്. പക്ഷേ ഡോൾ എഴുതുന്നപോലെയാണ് അതെ ഴുതിയിരുന്നത്. ഇതായിരുന്നു എഴുത്തിന്റെ ഉള്ളടക്കം. എന്നെ പറ്റി ഓർത്ത് നീ വിഷമിക്കേണ്ട. ഞാൻ ഒരു ലോകസഞ്ചാരത്തിന് ഇറങ്ങിയിരിക്കുകയാണ്. വളരെ രസമുള്ള ഒന്നാണത്. ഞാൻ തിരിച്ചു വരുമ്പോൾ അതേ പറ്റിയൊക്കെ കൂടുതൽ പറയാം. p. 38
ആ പെൺകുട്ടിക്ക് ഡോളിന്റെ എഴുത്തുകൾ കിട്ടിക്കൊണ്ടിരു ന്നു. എഴുത്തുകളിലെല്ലാം ഡോളിന്റെ സാഹസിക യാത്രകളുടെ വിവരണങ്ങൾ കാണും. പെൺകുട്ടിക്ക് സന്തോഷമായിരുന്നു. പക്ഷേ കാഫ്ക മനസ്സിലാക്കി ദിവസങ്ങൾ കഴിയുന്തോറും പെൺകുട്ടി ദുഃഖിതയാകുന്നുണ്ടെന്ന്. അവൾക്ക് അവളുടെ ഡോൾ തിരിച്ചു വരണം. കാഫ്കക്ക് മനസ്സിലായി കൂടുതൽ ദിവസം അവളെ കബളിപ്പിക്കാൻ പറ്റുകയില്ലെന്ന്. ഒരു വഴി അദ്ദേഹം കണ്ടുപിടിച്ചു.
കുറച്ചു ദിവസത്തേക്ക് ലെറ്റർ ഒന്നും ഇല്ലായിരുന്നു. പിന്നീട് ഒരു ദിവസം കാഫ്ക കുട്ടിയോട് പറഞ്ഞു. ഡോൾ വിവാഹിതയാകാൻ പോകുകയാണെന്ന്. മനസ്സമ്മതം കഴിഞ്ഞു. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്ക് കാഫ്ക പോയപ്പോൾ അദ്ദേഹം ഡോളിനെ കണ്ടു ഡോൾ കെട്ടാൻ പോകുന്ന ചെറുക്കനെ തനിക്കു പരിചയപ്പെടുത്തി തന്നു എന്നും കാഫ്ക പറഞ്ഞു. ഡോൾ പറഞ്ഞു എഴുത്ത് എഴുതാത്തതിൽ അവൾക്കു ദുഃഖമുണ്ടെന്ന്. കല്യാ ണത്തിന്റെ തയ്യാറെടുപ്പുകൾ കഴിയുമ്പോൾ അവൾ വീണ്ടും എഴുതും. പെൺകുട്ടിക്ക് സന്തോഷമായി. പക്ഷേ, അവൾ ചിന്തിക്കുകയായിരുന്നു ഇനി എപ്പോഴാണ് തന്റെ പ്രിയങ്കരിയായ ഡോളിനെ കാണാൻ പറ്റുകയെന്ന്.
A Doll’s Journey Word Meanings
- consoled – comforted, സമാശ്വസിപ്പിച്ചു
- pretended – acted, അഭിനയിച്ചു
- exciting – interesting, സന്തോഷമുളവാക്കുന്ന
- adventures – acts of courage, സാഹസികപ്രവർത്തികൾ
- delighted – made happy, സന്തോഷിപ്പിച്ചു
- moody – sad, ദുഃഖിച്ചിരിക്കുക.
- indefinitely – without any end, അന്തമില്ലാത്ത, അവസാനിക്കാത്ത