കെത്തളു Summary in Malayalam Class 10 Adisthana Padavali

Students can use SSLC Malayalam Adisthana Padavali Notes Unit 2 Chapter 3 കെത്തളു Kethalu Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Kethalu Summary

Kethalu Class 10 Summary

Class 10 Malayalam Adisthana Padavali Unit 2 Chapter 3 കെത്തളു Summary

ഗ്രന്ഥകാരപരിചയം

സുകുമാരൻ ചാലിഗദ്ധ : വയനാട്ടിലെ ആദിവാസി സമൂഹത്തിൽ നിന്നുയർന്നുവന്ന ശ്രദ്ധേയ നായ കവി. റാവുള ഭാഷയിലും മലയാളത്തിലും കവിതയെഴുതുന്നു. കേരളസാഹിത്യ അക്കാ ദമി ജനറൽ കൗൺസിൽ അംഗമാണ്. മലയാള കവിതയിലേക്ക് ഗോത്രഭാഷയുടെ ചൂടും ചൂരും കൊണ്ടുവന്ന കവിയാണിദ്ദേഹം. കാട്ടുപക്ഷി, വളവിൽമാരൻ, കൊക്കര, ഇപ്പം പേരില്ല, തെറ് കുതിര, ഇടിമുട്ടി, കൂ………. കൂ……….. കൂ …… ഏട്ടക്കൂരി മുതലായവയാണ് പ്രസിദ്ധകവിതകൾ.

സുകുമാരൻ ചാലിദ്ധയും ഗോത്രകവിതകളും

വരികളിലൂടെ വർണാഭമായ ഒരു ജീവിതം തേടിയാണ് സുകുമാരൻ ചാലിഗദ്ധയാത്ര തുടങ്ങുന്ന ത്. ആദിവാസികൾക്ക് കവികളില്ലെങ്കിലും കവിതകളുണ്ട്. ഗായകരില്ലെങ്കിലും പാട്ടുകളുണ്ട്. ഈ കവിതകളും പാട്ടുകളുമാണ് സുകുമാരനെ ആകർഷിച്ചത്. പട്ടിണിയിലും, ലഹരിയിലും തച്ചുത കർക്കപ്പെട്ട ജീവിതങ്ങൾ ചുറ്റുപാടും വെന്തുരുകുമ്പോൾ കവിതയിലൂടെ ജീവിതത്തിന് വർണ ങ്ങൾ പ്രദാനം ചെയ്യുകയാണ് സുകുമാരൻ. കലയും സാഹിത്യവും ആദിവാസികൾക്ക് അത പഥ്യമുള്ള കാര്യങ്ങളല്ല. കവിതയെഴുതിയാലോ പാട്ടുപാടിയാലോ ഊരിലെ പഞ്ഞം മാറുമോ എന്നവർ ചോദിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം നേടാനൊന്നും സുകുമാരന് കഴിഞ്ഞില്ലെങ്കിലും കവിതയിലൂടെ കുതറിപ്പറക്കാനും പുതിയ ആകാശങ്ങൾ സൃഷ്ടിക്കാനും ഈ കവി കഠിനമായി പ്രയത്നിച്ചു. അങ്ങനെ അദ്ദേഹം നൂറുകണക്കിന് കവിതകൾ എഴുതി കൂട്ടി. ആദിവാസി ജീവിത ത്തിന്റെ വിവിധ ബിംബങ്ങളാണ് ഈ കവിതകളിൽ കാണുന്നത്. പ്ലസ് ടുവരെ മലയാളം പഠി ക്കാൻ സാധിച്ചതുകൊണ്ട് ഗോത്രഭാഷയായ റാവുളയോടൊപ്പം മലയാളത്തിലും സുകുമാരൻ എഴുതാറുണ്ട്. നമ്മുടെ പാഠ്യഭാഗമായ ‘ഏട്ടക്കൂരി’ റാവുള ഭാഷയിലും മലയാളഭാഷയിലും ചേർത്തി ട്ടുള്ളത് ശ്രദ്ധിക്കുമല്ലോ.

കെത്തളു Summary in Malayalam Class 10 Adisthana Padavali

പാഠസംഗ്രഹം

കേളു അഥവാ ഏട്ടക്കൂരി ഗോത്രഭാഷയിലെഴുതിയ കവിതയാണ്. പ്രത്യേകിച്ച് ആദിമധ്യാന്ത പൊരുത്ത മുള്ളതും തുടർച്ചയായ ആശയങ്ങളുള്ളതുമായ കവിതയൊന്നുമല്ല ഇത്. ആദിവാസിയുടെ ആത്മാവിഷ്കാരം മാത്രമാണത്. ആനയോട് ഈ കവിക്ക് ഏറെ ആഭിമുഖ്യമുണ്ട്. ആനയെക്കുറിച്ച് വേറെയും കവിതകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്.

ഏട്ടക്കൂരി എന്ന കവിത ആരംഭിക്കുന്നതും ആനയുടെ പ്രസവം സൂചിപ്പിച്ചുകൊണ്ടാണ്. ചോലക്കാട്ടിൽ കാണ പ്പെടുന്ന നീർക്കാക്ക (കുളക്കോഴി) മുങ്ങാംകുഴിയിടുമ്പോൾ മീനുകൾ രക്ഷതേടി കരയോടടുത്തു നിരന്ന് നിൽക്കു ന്നു. മരത്തിൽ പടർന്നിരിക്കുന്ന മരവാഴയുടെ പൂക്കൾ അവ തലയിലണിയാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ അന്വേഷിക്കുകയാണ്. കല്ലുന്തി മീനുകൾ വെള്ളത്തിൽ മുങ്ങാങ്കുഴിയിടുന്നു. നരസിപ്പുഴയിലെ കല്ലുകൾ വെള്ള ത്തിന്റെ നിരന്തരമായ ഒഴുക്കിൽപ്പെട്ടു നരച്ചിരിക്കുന്നു. പൊൻകുഴിപ്പുഴയുടെ തീരങ്ങൾ സ്വർണഖനികളായി. കൈതപ്പൂക്കൾ കാറ്റിലാടി. മുയലുകൾ കാട്ടിലെ പുല്ലിനിടയിൽ കുരുങ്ങിക്കിടന്നു. പുഴയിലൂടെ കുറുകെ കട ക്കുന്ന വാളമീനിനും, കരയ്ക്ക് കുറുകെ ചാടുന്ന ഏട്ടക്കൂരിക്കും ഏറെ ഭംഗിയുണ്ട്.

മലകൾ നശിച്ചുകൊണ്ടിരിക്കുന്നു. ഇടിഞ്ഞുമറിഞ്ഞ കല്ലുകളെല്ലാം മണ്ണൊലിച്ച് വെളുത്തനിറത്തിലുള്ള രക്തം ഛർദ്ദിക്കുന്നു. ഞാൻ ഓടിച്ചാടി നടന്ന കല്ലുകളെല്ലാം ഇപ്പോൾ അങ്ങാടിയിലെത്തി. ഞാൻ കുട്ടിക്കാലത്ത് ഇരുന്ന മരത്തിലെല്ലാം ഇന്ന് കാൽ വഴുതും. ഏഴുപുഴകൾ ചാടിക്കടന്നിട്ടും ഏട്ടക്കൂരിക്ക് പഴയ പടി തിരിച്ചുപോരേണ്ടി വന്നു. ഊത്തക്കാലത്ത് (പ്രജനനകാലത്ത്) പോലും മീനുകൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. ആശയങ്ങൾക്ക് തുടർച്ചയോ ഏകാതാനതയോ ഇല്ലെങ്കിലും സുകുമാരൻ അവതരിപ്പിക്കുന്നത് അവരുടെ വർഗം അനുഭവിക്കുന്ന സമകാലിക പ്രശ്നങ്ങളാണ്.

കെത്തളു Summary in Malayalam Class 10 Adisthana Padavali

കഠിന പദങ്ങളും അർഥവും

പെറ്റുബൂന്ത = പെറ്റു വീണ
ഗുണ്ട് = കുഴി
ഗുണ്ടില = കുഴിയിലെ
കല്ലുഗേരി = കല്ലുകേറി (കല്ലുന്തി)
ബെളുത്ത = വെളുത്ത
ഏവുമല = ഏഴുമല
രച്ചെ = രക്ഷ
കാണി = ഇല്ല

Leave a Comment